1916

ഗ്രിഗോറിയൻ കാലഗണനാരീതി [1] പ്രകാരമുള്ള, ഇരുപതാം നൂറ്റാണ്ടിലെ പതിനാറാം വർഷമായിരുന്നു 1916.[2]

സംഭവങ്ങൾ

ജനനങ്ങൾ

മരണങ്ങൾ

നോബൽ സമ്മാന ജേതാക്കൾ

  • വൈദ്യശാസ്ത്രം :
  • ഭൌതികശാസ്ത്രം :
  • രസതന്ത്രം :
  • സാഹിത്യം :
  • സമാധാനം :

അവലംബം

  1. "എന്താണ് ഗ്രിഗോറിയൻ കലണ്ടർ?" (ഭാഷ: ഇംഗ്ലീഷ്). ദ ടൈംസ്‌ ഓഫ്‌ ഇന്ത്യ. 2009 ഡിസംബർ 28.
  2. "1916 കലണ്ടർ ഇന്ത്യ" (ഭാഷ: ഇംഗ്ലീഷ്). ടൈം ആൻഡ്‌ ഡേറ്റ് .കോം.
പത്തൊൻപതാം നൂറ്റാണ്ട് << ഇരുപതാം നൂറ്റാണ്ട് : വർഷങ്ങൾ>> ഇരുപത്തൊന്നാം നൂറ്റാണ്ട്
1901  • 1902  • 1903  • 1904  • 1905  • 1906  • 1907  • 1908  • 1909  • 1910  • 1911  • 1912  • 1913  • 1914  • 1915  • 1916  • 1917  • 1918  • 1919  • 1920  • 1921  • 1922  • 1923  • 1924  • 1925  • 1926  • 1927  • 1928  • 1929  • 1930  • 1931  • 1932  • 1933  • 1934  • 1935  • 1936  • 1937  • 1938  • 1939  • 1940  • 1941  • 1942  • 1943  • 1944  • 1945  • 1946  • 1947  • 1948  • 1949  • 1950  • 1951  • 1952  • 1953  • 1954  • 1955  • 1956  • 1957  • 1958  • 1959  • 1960  • 1961  • 1962  • 1963  • 1964  • 1965  • 1966  • 1967  • 1968  • 1969  • 1970  • 1971  • 1972  • 1973  • 1974  • 1975  • 1976  • 1977  • 1978  • 1979  • 1980  • 1981  • 1982  • 1983  • 1984  • 1985  • 1986  • 1987  • 1988  • 1989  • 1990  • 1991  • 1992  • 1993  • 1994  • 1995  • 1996  • 1997  • 1998  • 1999  • 2000
എം.എസ്. സുബ്ബുലക്ഷ്മി

നിരന്തരമായ സാധനകൊണ്ട്‌ കർണ്ണാടക സംഗീതത്തിന്റെ ഉയരങ്ങൾ താണ്ടിയ അതുല്യ പ്രതിഭയായിരുന്നു എം എസ്‌ സുബ്ബുലക്ഷ്മി [Tamil:எம்.எஸ். சுப்புலட்சுமி] (സെപ്റ്റംബർ 16, 1916 - ഡിസംബർ 11, 2004) എന്ന പേരിൽ അറിയപ്പെട്ടിരുന്ന മധുരൈ ഷണ്മുഖവടിവ് സുബ്ബുലക്ഷ്മി. അവർ ആലപിച്ച ശ്രീവെങ്കടേശ സുപ്രഭാതത്തിലൂടെ ഇന്ത്യക്കാരുടെ പ്രഭാതങ്ങളെ സംഗീതസാന്ദ്രമാക്കിയ സുബ്ബുലക്ഷ്മി മരണംവരെ ഭാരതീയരുടെ സ്നേഹാദരങ്ങൾ പിടിച്ചുപറ്റി. ചലച്ചിത്ര പിന്നണിഗാനമേഖലയിൽ ശ്രദ്ധയൂന്നാതെ ഇത്രയേറെ ജനപ്രീതി നേടിയ സംഗീതപ്രതിഭകൾ ഇന്ത്യയിൽ വിരളമാണ്‌. 'ഭാരതത്തിന്റെ സാംസ്കാരിക മൂല്യങ്ങളുടെ കലവറ' എന്നാണ്‌ മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധി ഈ വാനമ്പാടിയെ വിശേഷിപ്പിച്ചത്‌. 'വൃന്ദാവനത്തിലെ തുളസി' എന്നായിരുന്നു മഹാത്മജിയുടെ സംബോധന.വിലക്കപ്പെട്ട സമൂഹമായ ദേവദാസികളുടെ ഇടയിൽനിന്ന്‌ സംഗീതത്തിന്റെ ഉത്തുംഗങ്ങളിലെത്തിയ ചരിത്രമാണ്‌ സുബ്ബുലക്ഷ്മിയുടേത്‌. പുരുഷന്മാർ ആധിപത്യം സ്ഥാപിച്ചിരുന്ന കർണ്ണാടക സംഗീത രംഗത്തേക്ക്‌ സധൈര്യം കടന്നുവന്ന് സംഗീതശുദ്ധി കൊണ്ടുമാത്രം നേട്ടങ്ങൾ വെട്ടിപ്പിടിച്ച ഇവർ ശാസ്ത്രീയ സംഗീതലോകത്തെ ഇതിഹാസമാണ്‌.

എൻ. കൃഷ്ണപിള്ള

സാഹിത്യപണ്ഡിതൻ, ഗവേഷകൻ, നാടകകൃത്ത്, അദ്ധ്യാപകൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തി. കേരള ഇബ്സൻ എന്ന് ചില പണ്ഡിതന്മാർ അദ്ദേഹത്തെ വിളിക്കുന്നു. 1916 സെപ്തംബർ 22-ംതിയ്യതി വർക്കലക്കടുത്തുള്ള ചെമ്മരുതിയിൽ ജനിച്ചു. വിദ്യാഭ്യാസം തിരുവനന്തപുരം ആർട്സ് കോളേജിൽ. 1938-ൽ എം എ ബിരുദം നേടി. 'കേരളസംസ്കാരത്തിലെ ആര്യാംശം' എന്ന വിഷയത്തിൽ തിരുവിതാംകൂർ സർവകലാശാലയിൽ ഗവേഷണം നടത്തി. കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല നാടകത്തിനുള്ള അവാർഡ് 1958-ൽ 'അഴിമുഖത്തേക്ക്' എന്ന നാടകത്തിന് ലഭിച്ചു. 1972-ൽ 'തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ'ക്ക് ഓടക്കുഴൽ അവാർഡ് ലഭിച്ചു.1987-ലെ സാഹിത്യ അക്കാമി അവാർഡ് 'പ്രതിപാത്രം ഭാഷണഭേദം'എന്ന ഗ്രന്ഥത്തിനാണ്‌ ലഭിച്ചത്. ഈ കൃതി സി.വി. രാമൻപിള്ളയുടെ നോവലുകളിലെ കഥാപാത്രങ്ങളുടെ സംഭാഷണ ശൈലിയെപ്പറ്റിയുള്ള ഒരാധികാരികമായ പഠനമാണ്‌.

1988 ജൂലൈ 10 ന് അന്തരിച്ചു.

എൻ.വി. കൃഷ്ണവാരിയർ

മലയാളത്തിലെ പത്രപ്രവർത്തനം, വിജ്ഞാനസാഹിത്യം, കവിത, സാഹിത്യ ഗവേഷണം എന്നീ മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ ഒരു വ്യക്തിത്വമായിരുന്നു ഞെരൂക്കാവിൽ വാരിയത്ത് കൃഷ്ണവാരിയർ എന്ന എൻ.വി. കൃഷ്ണവാരിയർ (1916-1989). ബഹുഭാഷാപണ്ഡിതൻ, കവി, സാഹിത്യചിന്തകൻ എന്നീ നിലകളിലും എൻ.വി. കൃഷ്ണവാരിയർ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. മലയാളസാഹിത്യവിമർശന രംഗത്തെ പുരോഗമനവാദികളിൽ ഒരാളായിരുന്നു ഇദ്ദേഹം.

ഏപ്രിൽ 30

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏപ്രിൽ 30 വർഷത്തിലെ 120(അധിവർഷത്തിൽ 121)-ാം ദിനമാണ്.

ഓഗസ്റ്റ് 28

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ്‌ 28 വർഷത്തിലെ 240 (അധിവർഷത്തിൽ 241)-ാം ദിനമാണ്

കെ. കൃഷ്ണൻ

കൊങ്ങശ്ശേരി കൃഷ്ണൻ

ഒന്നും, രണ്ടും കേരളനിയമസഭകളിൽ മണ്ണാർക്കാട് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു കൊങ്ങശ്ശേരി കൃഷ്ണൻ (1916 - 1976). സി.പി.ഐ. പ്രതിനിധിയായാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്. 1916-ൽ ജനിച്ച കൊങ്ങശ്ശേരി കൃഷ്ണൻ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1936-40 കാലഘട്ടങ്ങളിൽ കോൺഗ്രസ് പാർട്ടിയുടേയും, കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെയും സജീവ പ്രവർത്തകനായിരുന്നു കൊങ്ങശ്ശേരി കൃഷ്ണൻ. പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന ഇദ്ദേഹം തിരു-കൊച്ചിയിലേയും വള്ളുവനാട്ടിലേയും പാർട്ടി പ്രവർത്തന യൂണിറ്റുകളുടെ സംഘാടകനായിരുന്നു. 1948കളിൽ മൂന്ന് വർഷത്തോളം സർക്കാർ സേ​നയ്ക്കെ​തിരെ​ പൊ​രുതുന്ന സംഘാംഗവുമായിരുന്നു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗമായിരുന്നു.

'എങ്കൾ ഭൂമി എങ്കൾക്ക്, യാര് വന്താലും വിടമാട്ടോം' എന്ന മുദ്രാവാക്യം മുഴക്കി അട്ടപ്പാടിയിൽ ആദിവാസികളെ സംഘടിപ്പിച്ച് സമരം നടത്തി. 1976-ൽ അന്തരിച്ചു.

ചിന്മയാനന്ദ

ഭാരതത്തിലെ പ്രസിദ്ധനായ ഒരു ആത്മീയനേതാവായിരുന്നു സ്വാമി ചിന്മയാനന്ദ(ദേവനാഗരി:स्वामी चिन्मयानन्दः,തമിഴ്:சின்மயானந்தா)(മെയ് 8 1916-ഓഗസ്റ്റ് 3 1993) ജനിച്ചത് കേരളത്തിലെ എറണാകുളം ജില്ലയിലെ പൂത്തംപള്ളി എന്ന ഹിന്ദു നായർ കുടുംബത്തിൽ ആയിരുന്നു.

പൂർവകാല പേര് ബാലകൃഷ്ണമേനോൻ (ബാലൻ). പിതാവ് തൃശ്ശൂർ വടക്കേ കുറുപ്പത്ത് കുട്ടൻ മേനോൻ. മാതാവ് പൂത്തമ്പള്ളി പാറുക്കുട്ടിയമ്മ. ഭഗവദ് ഗീതയ്ക്ക് ലോകശ്രദ്ധ നേടിക്കൊടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചത് അദ്ദേഹമാണ്.

ചുട്ടിവാലൻ താമരത്തുമ്പി

നിലത്തൻ കുടുംബത്തിൽ ഉള്ള ഒരിനം സൂചിത്തുമ്പിയാണ് ചുട്ടിവാലൻ താമരത്തുമ്പി (ശാസ്ത്രീയനാമം: Paracercion calamorum). റഷ്യയിലും, ചൈന, ജപ്പാൻ, ഇന്ത്യ, തുടങ്ങിയ മിക്ക ഏഷ്യൻ രാജ്യങ്ങളിലും ഇവ കാണപ്പെടുന്നു. P. c. calamorum, P. c. dyeri എന്നീ രണ്ട് ഉപവർഗങ്ങളിൽ P. c. dyeri ആണ് കേരളത്തിൽ കാണപ്പെടുന്നത്.ജലസസ്യങ്ങൾ നിറഞ്ഞ നിശ്ചല ജലാശയങ്ങളിലുള്ള ചെടികളിലും താമരയിലകളിലും ഇവയെ കാണാം. താമരയിലയുടെ മടക്കുകളിലും മറ്റു പൊങ്ങിക്കിടക്കുന്ന ജലസസ്യങ്ങളിലുമാണ് ഇവ മുട്ടയിടുന്നത്.

ഡേ ലൈറ്റ് സേവിംഗ് ടൈം

പകൽ സമയത്തെ സൂര്യപ്രകാശം പരമാവധി ഉപയോഗപ്പെടുത്തുന്ന തിനായി യൂറോപ്യൻ രാജ്യങ്ങളിൽ ഉപയോഗിച്ചു വരുന്ന രീതിയാണ് ഡേ ലൈറ്റ് സേവിംഗ് ടൈം (ഡി.എസ്.‌ടി). ഇതിനായി ക്ലോക്കുകൾ അഡ്ജസ്റ്റ് ചെയ്തു വെക്കുന്നു.ഇതു മൂലം രാവിലെയും വൈകുന്നേരവും ഉള്ള സൂര്യപ്രകാശം ഉപയോഗപ്രദമാകുന്നു.

വടക്കെ അമേരിക്കയുടെ മിക്ക ഭാഗങ്ങൾ, തെക്കേ അമേരിക്ക യുടെ തെക്കൻ ഭാഗങ്ങൾ.and southeastern ആസ്ത്രേലിയയുടെ തെക്കൻ ഭാഗങ്ങൾ, കൂടാതെ മറ്റു ചില സ്ഥലങ്ങളിലും DST ഉപയോഗിക്കുന്നു. . ആഫ്രിക്കയുടെ ഭൂമദ്ധ്യ രേഖയോടടുത്ത മിക്ക സ്ഥലങ്ങളും ഭൂമദ്ധ്യരേഖയോടടുത്ത മിക്ക സ്ഥലങ്ങളും DST ഒരിക്കലും ഉപയോഗിച്ചിട്ടില്ല. ബാക്കി മിക്ക ഭൂഭാഗങ്ങളും മുമ്പ് DST ഉപയോഗിച്ചിരുന്നു.

പകൽ ലാഭ സമയം (Daylight saving time) (DST) അല്ലെങ്കിൽ വേനൽക്കാല സമയം എന്നത് വേനൽ ക്കാല മാസങ്ങളിൽ ക്ലോക്കിനെ ഒരു മണിക്കൂർ മുന്നോട്ടാക്കി വെയ്ക്കുന്നതാണ്, അപ്പോൾ ഉച്ചതിരിഞ്ഞ് പകൽ സമയം കൂടുതലായിരിക്കും, സൂര്യൻ ഉദിക്കുന്ന സമയത്തിനെ കുറച്ചു കണ്ടായിരിക്കും ഇത്. ഈ പ്രദേശങ്ങളിൽ വസന്തകാലത്തിന്റെ തുടക്കത്തോടെ ഘടികാരത്തെ ഒരു മണിക്കൂർ മുമ്പോട്ടാക്കുകയും ശരത് കാലത്തോടെ ഒരു മണിക്കൂർ പുറകിലേക്കും ആക്കും. ആളുകൾ ഇതിന് ഉപ്യോഗിക്കുന്ന വാക്കുകൾ "spring forward" എന്നും "fall back" എന്നുമാണ്.

New Zealander ജോർജ് ഹഡ്സൺ എന്ന ന്യൂസിലാന്റ് കാരനാറ്യ ഷഡ്പദ ശാസ്ത്രജ്ഞനാണ് ഇങ്ങനെ ഒരു ആശായം 1985ൽ മുന്നോട്ടു വച്ചത്. The ജർമൻ സാമ്രാജ്യം , ആസ്ത്രിയ- ഹങ്കറി 1916 ഏപ്രിൽ 30 ന് ഇത് നടാപ്പാക്കാനുള്ള ശ്രമം തുടങ്ങി.അന്നു മുതൽ പകൽ ലാഭ സമയം നടപ്പാക്കുന്ന രാജ്യങ്ങൾ ഇതിന് വ്യത്യസ്ത സമയങ്ങളാണ് ഉപയൊഗിച്ചിരുന്നത്. അത് 1970ൽ ഊർജ്ജ പ്രതിസന്ധി ഉണ്ടാകുന്നതു വരെ തുടർന്നു.

ഈ രീതിക്ക് അനുകൂലമായും പ്രതികൂലമായും വാദങ്ങളുണ്ട്.സമയത്തെ മുംപ്പോട്ടാക്കുന്നതു കൊണ്ട് കച്ചവടം, കായിക വിനോദം തുടങ്ങിയവയിൽ പപ്രവർത്തി സമയത്തിനു ശേഷവും പകൽ വെളിച്ചത്തെ ചൂഷണം ചെയ്യാനാവുന്നു. തുറസ്സായ സ്ഥലത്തുള്ള വിനോദങ്ങൾക്കും കൃഷി മുതലായ സൂര്യ പ്രകാശത്തെ ബന്ധപ്പെട്റ്റൂള്ള പ്രവർത്തങ്ങൾക്കും പ്രയാസം ഉണ്ടാക്കി.വൈദ്യുതിയുടെ പ്രധാന ഉപ്യോഗ മായ വൈദ്യുത വിളക്കുകളുടെ ഉപഗോഗത്ത്ജിലെ കുറവാണ്, ഇതിനെ അനുകൂലിക്കുന്നവർക്ക് പരയാനുണ്ടായിരുന്നത്.എന്നാൽ ഇക്കാലത്തെ ചൂടാക്കാനും തണുപ്പിക്കാനുമുള്ള സംവിധാനങ്ങളുടെ ഉപയോഗം എതിരാണെന്ന്്പിന്നീടുള്ള ഗവേഷണങ്ങളിൽ മനസ്സിലായി.

പകൽ ലാഭ സമയങ്ങളിലെ സമയ മാറ്റങ്ങൾ യാത്രകളെ, ബില്ലു ചെയ്യുന്നതിൽ, രേഖ സൂക്ഷിപ്പുകളിൽ, വൈദ്യൊപകരണങ്ങളിൽ , ഘന ഉപകരണങ്ങളിൽ കൂടാതെ ഉറക്കത്തേയും ബാധിച്ചു.കമ്പ്യൂട്ടറിൽ സമയം സ്വയം ക്രമീകരിക്കുമെങ്കിലും പകൽ ലാഭ സമയ മാറ്റം പരിധി, ാതിനോറ്റനുബന്ധിച്ച നയരൂപീകരണങ്ങളിൽ വ്യക്തത കുറവുണ്ടാക്കി.

തിക്കുറിശ്ശി സുകുമാരൻ നായർ

മലയാളത്തിലെ കവിയും നാടകരചയിതാവും സിനിമാഗാനരചയിതാവും നടനും സം‌വിധായകനുമായിരുന്നു തിക്കുറിശ്ശി സുകുമാരൻ നായർ(ഒക്ടോബർ 16 1916 - മാർച്ച് 11 1997). ചലച്ചിത്രനടൻ എന്ന നിലയിലാണ് തിക്കുറിശ്ശി മലയാളികൾക്കിടയിൽ അറിയപ്പെടുന്നത്. ഇന്ത്യാ ഗവണ്മെന്റിന്റെ ഉന്നത പുരസ്കാരമായ പത്മശ്രീ നേടിയിട്ടുണ്ട്. 47 വർഷത്തെ സിനിമാ ജീവിതത്തിൽ 700 ലധികം സിനിമകളിൽ അഭിനയിച്ചു.

മലയാള സിനിമയിലെ ആദ്യകാല സം‌വിധായക നടന്മാരിൽ ഒരാളാണ് തിക്കുറിശ്ശി സുകുമാരൻ നായർ.

തിക്കോടിയൻ

മലയാളസാഹിത്യത്തിലെ ശ്രദ്ധേയനായ ഒരു എഴുത്തുകാരനാണ് തിക്കോടിയൻ എന്ന പി. കുഞ്ഞനന്തൻ നായർ (1916 – ജനുവരി 28, 2001). പ്രശസ്ത ഹാസ്യസാഹിത്യകാരൻ സഞ്ജയനാണ് കുഞ്ഞനന്തൻനായർക്ക് തിക്കോടിയനെന്ന പേരിട്ടത്. കോഴിക്കോട് ജില്ലയിലെ തിക്കോടിയിലാണ് അദ്ദേഹം ജനിച്ചത്. അമച്വർ നാടകങ്ങളിലൂടെ കടന്നുവന്നു മലയാള നാടകപ്രസ്ഥാനത്തിനു കരുത്തുറ്റ സംഭാവനകൾ നൽകിയ നാടകകൃത്താണ് തിക്കൊടിയൻ. കോഴിക്കോടിന്റെ സാംസ്കാരിക ചരിത്രത്തിലെ നാഴികക്കല്ലായ 'ദേശപോഷിണി ഗ്രന്ഥശാലയ്ക്കുവേണ്ടി എഴുതിയ 'ജീവിതം' എന്ന നാടകത്തിലാണ് തുടക്കം. പ്രൊഫഷണൽ നാടകവേദി പുതുമകൾതേടിയതിനു തിക്കൊടിയനും ഒരു കാരണക്കാരനാണ്. ആകാശവാണിക്കുവേണ്ടി നിരവധി റേഡിയോ നാടകങ്ങൾ രചിച്ചിട്ടുണ്ട്. ശബ്ദസാധ്യതയെ മാത്രം ഉപയോഗപ്പെടുത്താനാവുന്ന റേഡിയോ നാടകങ്ങളെ ജനകീയമാക്കുന്നതിൽ തിക്കൊടിയൻ നിസ്സാരമല്ലാത്ത പങ്കു വഹിച്ചിട്ടുണ്ട്. ഏതാനും നോവലുകളും കവിതകളും നിരവധി ലേഖനങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. മനുഷ്യബന്ധങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനങ്ങൾ തന്നെയാണ് തിക്കോടിയന്റെ നാടകങ്ങൾ. മനുഷ്യജീവിതത്തിലെ സ്നേഹവും പകയും വിധേയത്വവും വിദ്വേഷവും തെറ്റിദ്ധാരണകളും കലഹങ്ങളും പൊരുത്തക്കേടുകളും പൊരുത്തപ്പെടലുകളുമെല്ലാം ഉള്ളിൽ തട്ടുന്നതരത്തിൽ തിക്കോടിയൻ അവതരിപ്പിച്ചിട്ടുണ്ട്.

തീച്ചതുപ്പൻ

ചുവപ്പ് കലർന്ന മഞ്ഞ ഉദരമുള്ള നിലത്തൻ കുടുംബത്തിൽ ഉള്ള ഒരിനം സൂചിത്തുമ്പിയാണ് തീച്ചതുപ്പൻ (ശാസ്ത്രീയനാമം: Ceriagrion rubiae). ഇംഗ്ലീഷിൽ Orange Wax Tail/Orange Marsh Dart എന്നീ പേരുകളിൽ അറിയപ്പെടുന്നു . ശരീരത്തിൽ കാണുന്ന ഓറഞ്ച് നിറം ഇവയെ മറ്റു ചതുപ്പൻ തുമ്പികളിൽ നിന്നും എളുപ്പത്തിൽ തിരിച്ചറിയുവാൻ കഴിയും. തലയുടെ നിറം മഞ്ഞയിൽ ഓറഞ്ച് കലർന്നതാണ്.

നാനാജി ദേശ്‌മുഖ്

ഇന്ത്യയിലെ സാമൂഹ്യപരിഷ്കർത്താവും, ആദ്യത്തെ ഗ്രാമീണ സർവകലാശാല സ്ഥാപകനും, ഭാരതീയ ജനസംഘത്തിന്റെ ആദ്യകാലനേതാക്കളിലൊരാളും, രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകരനും ആയിരുന്നു നാനാജി ദേശ്മുഖ് (ഒക്ടോബർ 11, 1916 – ഫെബ്രുവരി 27, 2010). ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസ്സിതര സർക്കാരിന്റെ ശില്പികളിലൊരാളായിരുന്നു ഇദ്ദേഹം. ഭാരതസർക്കാർ പദ്മവിഭൂഷൺ നൽകി നാനാജിയെ ആദരിച്ചിട്ടുണ്ട്. 2019ൽ ഭാരത സർക്കാർ മരണാന്തര ബഹുമതിയായി ഭാരതരത്ന നൽകി ആദരിച്ചു.

നാഷണൽ പാർക്ക് സർവീസ്

യുണൈറ്റഡ് സ്റേറ്റ്സ് ഫെഡറൽ ഗവണ്മെന്റിന്റെ കീഴിൽ വരുന്ന, ദേശീയോദ്യാനങ്ങളുടെ സംരക്ഷണ ചുമതല വഹിക്കുന്ന ഒരു ഏജൻസിയാണ് നാഷണൽ പാർക്ക് സർവീസ്. ദേശീയോദ്യാനങ്ങളെ കൂടാതെ നിരവധി ദേശീയ സ്മാരക ങ്ങളും, ചരിത്ര കേന്ദ്രങ്ങളും ഈ ഏജൻസിക്ക് കീഴിൽ വരുന്നുണ്ട. 1916 ആഗസ്റ്റ് 25നാണ് നാഷണൽ പാർക്ക് സർവീസ് നിലവിൽ വന്നത്. അമേരിക്കൻ ഐക്യനാടുകളിലെ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലാണ് ഇത് വരുന്നത്.

ഫ്രാൻസിസ് ക്രിക്ക്

ഒരു ബ്രിട്ടീഷ് തന്മാത്രാ ജീവശാസ്ത്രജ്ഞൻ, ബയോഫിസിസിസ്റ്റ്, ന്യൂറോ ശാസ്ത്രജ്ഞൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു ഫ്രാൻസിസ് ക്രിക്ക് (8 ജൂൺ 1916 - ജൂലൈ 28, 2004). ഫ്രാൻസിസ് ഹാരി കോംപ്റ്റൺ ക്രിക്ക് എന്നായിരുന്നു ഇദ്ദേഹത്തിൻറെ ശരിയായ പേര്. ഡി.എൻ.എ.യുടെ ത്രിമാന ഘടന കണ്ടു പിടിച്ചതിന് 1962 ൽ വൈദ്യശാസ്ത്രത്തിന് നൊബേൽ സമ്മാനം ഇദ്ദേഹത്തിനു ലഭിച്ചിരുന്നു. ഡി.എൻ.എ. തന്മാത്രകളുടെ ഘടനയെക്കുറിച്ച് കൂട്ടായ പ്രവർത്തനത്തിലൂടെ 1953-ൽ ജെയിംസ് വാട്ട്സൺ, റോസലിൻഡ് ഫ്രാങ്ക്ലിൻ, റെയ്മണ്ട് ഗോസ്ലിംഗ്, മൗറിസ് വിൽക്കിൻസ് എന്നിവരുമായി ചേർന്നുള്ള അടിസ്ഥാന പഠനങ്ങളിലാണ് ഇദ്ദേഹം മുന്നിട്ടു നിന്നിരുന്നത്.

ഒരു പ്രധാന സൈദ്ധാന്തിക മോളിക്യൂളാർ ബയോളജിസ്റ്റ് ക്രിക്ക് ആയിരുന്നു, ഡിഎൻഎയുടെ ശിലാശയ ഘടന വെളിപ്പെടുത്തുന്നതിനുള്ള ഗവേഷണത്തിൽ നിർണായക പങ്ക് വഹിച്ചു. കോശങ്ങളിലെ ജനിതക വിവരശേഖരം പ്രധാനമായും ഏക മാർഗ്ഗമായിരുന്നു ഡിഎൻഎ. ആർഎൻഎ മുതൽ പ്രോട്ടീൻ വരെ എന്ന ആശയം സംഗ്രഹിച്ച് "സെൻട്രൽ ഡോക്മ" എന്ന പദം ഉപയോഗിച്ചത് ഇദ്ദേഹമായിരുന്നു.

1962 ലെ വൈദ്യശാസ്ത്രത്തിനായുള്ള നോബൽ സമ്മാനത്തിനു പുറമേ നിരവധി പുരസ്കാരങ്ങളും ബഹുമതികളും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. റോയൽ സൊസൈറ്റിയുടെ റോയൽ ആൻഡ് കോപ്ലി മെഡലുകൾ (1972, 1975), ഓർഡർ ഓഫ് മെറിറ്റ് (1991 നവംബർ 27 ന്), 1963-ൽ സിബിഇയുടെ ഒരു ഓഫർ ഈദേഹം നിരസിച്ചിരുന്നു, പക്ഷേ, 'സർ ഫ്രാൻസിസ് ക്രിക്ക്' എന്നും 'ലോർഡ് ക്രിക്ക്' എന്നും ഇദ്ദേഹം തെറ്റായി വിളിക്കപ്പെട്ടിരുന്നു. 1964 ൽ ഇദ്ദേഹം ഇ. എം. ബി. ഒ. അംഗമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ബിസ്മില്ലാ ഖാൻ

ഉസ്താദ് ബിസ്മില്ലാ ഖാൻ സാഹിബ് (മാർച്ച് 21, 1916 – ഓഗസ്റ്റ് 21, 2006) ഇന്ത്യയിൽ നിന്നുള്ള ഒരു ഷെഹ്‌നായ് വിദഗ്ദ്ധനാണ്. ഷെഹ്നായിയെ കല്യാണസദസ്സുകളിൽ നിന്ന് അരങ്ങത്തേക്കു കൊണ്ടുവന്നത് ഇന്ത്യയുടെ ഷെഹ്നായി നാദം എന്നറിയപ്പെടുന്ന ഉസ്താദ് ബിസ്മില്ലാഖാനാണ്. ഷെഹ്നായിക്കു സ്വന്തമായി ഒരു വ്യക്തിത്വമുണ്ടാക്കി കൊടുത്തതും ആ ഗ്രാമീണ വാദ്യോപകരണത്തിന് മറ്റുശാസ്ത്രീയ സംഗീത ഉപകരണങ്ങളോടൊപ്പം സ്ഥാനം നൽകിയതും ബിസ്മില്ലാഖാനാണ്.

മാർച്ച് 23

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് 23 വർഷത്തിലെ 82-ാം (അധിവർഷത്തിൽ 83-ാം) ദിനമാണ്.

സെപ്റ്റംബർ 16

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം സെപ്റ്റംബർ 16 വർഷത്തിലെ 259-ാം ദിവസമാണ്‌(അധിവർഷത്തിൽ 260)

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

പത്രാധിപർ, ഗദ്യകാരൻ, പുസ്തക നിരൂപകൻ, സമൂഹനവീകരണവാദി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള സ്വാത്രന്ത്ര്യ സമര പോരാളിയായിരുന്നു സ്വദേശാഭിമാനി എന്നറിയപ്പെട്ടിരുന്ന കെ. രാമകൃഷ്ണപിള്ള (1878 മേയ് 25 - 1916 മാർച്ച് 28). സ്വദേശാഭിമാനി എന്നത് അദ്ദേഹം പത്രാധിപരായിരുന്ന പത്രത്തിന്റെ പേരായിരുന്നു. രാമകൃഷ്ണപിള്ള പത്രാധിപരായിരിക്കുമ്പോൾ നിർഭയമായി പത്രം നടത്തുകയും അഴിമതികളും‍ മറ്റും പുറത്തുകൊണ്ടു വരികയും ചെയ്തു.

ഇതരഭാഷകളിൽ

This page is based on a Wikipedia article written by authors (here).
Text is available under the CC BY-SA 3.0 license; additional terms may apply.
Images, videos and audio are available under their respective licenses.