ഹീബ്രു

ആഫ്രോ ഏഷ്യാറ്റിക് ഭാഷാ സമുച്ചയത്തിലെ ഒരു സെമിറ്റിക് ഭാഷയാണ്‌ ഹീബ്രു ഭാഷ ( എബ്രായ ഭാഷ). ഇസ്രയേലിൽ‍ 48 ലക്ഷത്തോളം ആളുകൾ സംസാരിക്കുന്ന ഈ ഭാഷ [1]ലോകമെമ്പാടുമുള്ള യഹൂദമതസ്ഥർ പ്രാർത്ഥനക്കും പഠനത്തിനും ഉപയോഗിക്കുന്നു. ഇസ്രയേലിൽ ഭൂരിപക്ഷം ജനങ്ങളും സംസാരഭാഷയായി ഉപയോഗിക്കുന്ന ഇത് അറബിഭാഷയോടൊപ്പം ഒരു ഔദ്യോഗികഭാഷയാണ്. ഹീബ്രു അക്ഷരമാല ഉപയോഗിച്ച് വലത്തുനിന്ന് ഇടത്തോട്ടാണ്‌ ആധുനിക ഹീബ്രു ഭാഷ എഴുതപ്പെടുന്നത്.

വടക്കുപടിഞ്ഞാറൻ സെമിറ്റികളുടെ ശാഖയിൽപ്പെട്ട കനാനൈറ്റിന്റെ ഭാഷാഭേദമാണ് ഹീബ്രു.വ്യത്യസ്ത രീതികളിലാണ് ഇത് ഉച്ചരിയ്ക്കുന്നത്. മദ്ധ്യയൂറോപ്യൻ ഉച്ചാരണമായ അഷ്കെനാസിക്, മെഡിറ്ററേനിയൻ ഉച്ചാരണമായ സെഫാർഡിക് എന്നിവ പ്രധാനപ്പെട്ടതാണ്. ഹീബ്രു അക്ഷരമാലയിൽ 26വ്യഞ്ജനങ്ങളുണ്ട്. ഇതോടൊപ്പം സ്വരാക്ഷരങ്ങളും ഉപയോഗിയ്ക്കുന്നു. മൂന്നക്ഷരങ്ങളടങ്ങുന്ന മൂലത്തിൽ നിന്നുമാണ് ഇവ രൂപം കൊള്ളുന്നത്.

ഹീബ്രു
עִבְרִית Ivri't
Pronunciation[ʔivˈrit] (standard Israeli), [ʕivˈɾit] (standard Israeli (Sephardi)), [ʕivˈriθ] (Oriental), [ˈivʀis] (Ashkenazi)
Regionഇസ്രയേൽ ,Argentina, Belgium, Brazil, Chile, Canada, Sweden France, Germany, Iran, Lebanon, Netherlands, Nigeria, Russia, Panama, United Kingdom, United States and Uruguay. It has also served as the liturgical language of Judaism for over 3,500 years.
Native speakers
Extinct as a spoken language by the 4th century AD; Sephardi Hebrew revived in the 1880s, and now with around 7 million speakers, (United States: 195,375).1
1United States Census 2000 PHC-T-37. Ability to Speak English by Language Spoken at Home: 2000. Table 1a.PDF (11.8 KiB)
Afro-Asiatic
 • Semitic
  • West Semitic
   • Central Semitic
    • Northwest Semitic
     • Canaanite
      • ഹീബ്രു
ഹീബ്രു ലിപി
Official status
Official language in
 ഇസ്രയേൽ
Regulated byAcademy of the Hebrew Language
האקדמיה ללשון העברית(HaAqademia LaLashon Ha‘Ivrit)
Language codes
ISO 639-1he
ISO 639-2heb
ISO 639-3Either:
heb – Modern Hebrew
hbo – Ancient Hebrew

ചരിത്രം

കനാനൈറ്റ് ഭാഷാ വിഭാഗത്തിലെ ഒരു അംഗമാണ് ഹീബ്രൂ. കനാനൈറ്റ് ഭാഷകൾ വടക്കുപടിഞ്ഞാറൻ സെമിറ്റിക് ഭാഷാകുടും‌ബത്തിൽ പെട്ട ഭാഷയാണ്.[2]

ഇസ്രായേൽ, ജൂദാ എന്നീ രാജ്യങ്ങളിൽ ബി.സി. പത്താം നൂറ്റാണ്ടുമുതൽ ഏഴാം നൂറ്റാണ്ടുവരെ ഒരു സംസാരഭാഷ എന്ന നിലയിൽ ഹീബ്രൂവിന് വലിയ സ്ഥാനമുണ്ടായിരുന്നു. പുരാതനകാലത്ത് ബാബിലോൺ പ്രവാസത്തിനു ശേഷം എത്രമാത്രം ഹീബ്രൂ ഭാഷ സംസാരഭാഷയായി ഉപയോഗിക്കപ്പെട്ടിരുന്നു എന്നതിൽ പണ്ഠിതർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. ഇക്കാലത്ത് ഈ പ്രദേശത്തെ പ്രധാന അന്താരാഷ്ട്ര ഭാഷ പഴയ അരമായ ഭാഷയായിരുന്നു.

ലേറ്റ് ആന്റിക്വിറ്റി കാലത്തോടെ സംസാരഭാഷ എന്ന നിലയിൽ ഹീബ്രൂ വംശനാശം വന്നുപോയിരുന്നു. പക്ഷേ ഇത് പിന്നീടും സാഹിത്യത്തിനും മതപരമായ ആവശ്യങ്ങൾക്കും ഉപയോഗിക്കപ്പെട്ടിരുന്നു. മദ്ധ്യകാല ഹീബ്രൂ ഭാഷയ്ക്ക് പല ഭാഷാഭേദങ്ങളുമുണ്ടായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഹീബ്രൂ ഒരു സംസാരഭാഷയായി പുനരുജ്ജീവിക്കപ്പെടുകയായിരുന്നു.

ഏറ്റവും പഴക്കമുള്ള ഹീബ്രൂ ലിഖിതങ്ങൾ

2008 ജൂലൈ മാസത്തിൽ ഇസ്രായേലി ആർക്കിയോളജിസ്റ്റായ യോസ്സി ഗാർഫിങ്കെൽ ഖിർബെത് കൈയാഫ എന്ന സ്ഥലത്തുനിന്ന് ഒരു മൺപാത്രക്കഷണം കണ്ടെടുത്തു. ഇത് ഇതുവരെ കണ്ടുപിടിക്കപ്പെട്ടതിൽ ഏറ്റവും പഴക്കമുള്ള ഹീ‌ബ്രൂ എഴുത്താണെന്ന് ഇദ്ദേഹം അവകാശപ്പെടുകയുണ്ടായി. ഇതിന്റെ പ്രായം 3000 വർഷത്തോളമാണത്രേ.[3][4] ഹീബ്രൂ സർവ്വകലാശാലയിലെ ആർക്കിയോളജിസ്റ്റായ ആമിഹായി മാസർ പറയുന്നത് ഈ ലിഖിതം “പ്രോട്ടോ കനാനൈറ്റ്" ഭാഷയിലാണെന്നും "ഇക്കാലത്ത് ലിപികൾ തമ്മിലും ഭാഷകൾ തമ്മിലുമുള്ള വേർതിരിവ് വ്യക്തമായിരുന്നില്ല" എന്നുമാണ്. ഈ ലിഖിതത്തെ ഹീബ്രൂ എന്ന് വിളിക്കുന്നത് കടന്ന കൈയ്യാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.[5]

അവലംബം

 1. http://www.ethnologue.org/show_language.asp?code=heb
 2. Ross, Allen P. Introducing Biblical Hebrew, Baker Academic, 2001.
 3. BBC News, 30 October 2008, 'Oldest Hebrew script' is found, Retrieved 3 March 2010
 4. Mail Online, 31 October 2008, Daily Mail, Retrieved 3 March 2010
 5. Haaretz, 30.10.08, Retrieved 8 November 2010

ഇതും കാണുക

ഗ്രന്ഥസൂചിക

 • Hoffman, Joel M, In the Beginning: A Short History of the Hebrew Language. New York: NYU Press. ISBN 0-8147-3654-8.
 • Izre'el, Shlomo, "The emergence of Spoken Israeli Hebrew", in: Benjamin Hary (ed.), The Corpus of Spoken Israeli Hebrew (CoSIH): Working Papers I (2001)
 • Kuzar, Ron, Hebrew and Zionism: A Discourse Analytic Cultural Study. Berlin & New York: Mouton de Gruyter 2001. ISBN 3-11-016993-2, ISBN 3-11-016992-4.
 • Laufer, Asher. "Hebrew", in: Handbook of the International Phonetic Association. Cambridge University Press 1999. ISBN 0-521-65236-7, ISBN 0-521-63751-1.
 • Sáenz-Badillos, Angel, 1993 A History of the Hebrew Language (trans. John Elwolde). Cambridge, England: Cambridge University Press. ISBN 0-521-55634-1

പുറത്തേയ്ക്കുള്ള കണ്ണികൾ

Wikipedia
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ ഹീബ്രു പതിപ്പ്
General
Courses, tutorials, dictionaries
Miscellaneous
അബ്രഹാം

ബൈബിൾ പഴയനിയമത്തിലെ ഒരു പ്രധാന കഥാപാത്രമാണ് അബ്രഹാം(ഹീബ്രു: אַבְרָהָם‎ listen ). അബ്രഹാമിന്റെ ചരിത്രം ഉത്പത്തി പുസ്തകത്തിലും പുതിയനിയമത്തിലെ അപ്പോസ്തല പ്രവൃത്തികളിലും വിവരിച്ചിരിക്കുന്നു.

അബ്രാം എന്നായിരുന്നു ഇദ്ദേഹത്തിന്റെ ആദ്യകാല നാമം. യഹോവ ഇദ്ദേഹത്തെ ബഹുജാതികൾക്കു പിതാവ് ആക്കുകയും എല്ലാ പുരുഷൻമാരും പരിഛേദനം (circumcision) ഏൽക്കണമെന്ന് ഇദ്ദേഹംമൂലം അനുശാസിക്കുകയും ചെയ്തതോടൊപ്പം, അബ്രാം എന്ന പേരിനെ അബ്രഹാം എന്നാക്കി മാറ്റി. 'ശ്രേഷ്ഠത പ്രാപിച്ച പിതാവ്', 'ജനാവലികളുടെ പിതാവ്', 'വിശ്വാസികളുടെ പിതാവ്', 'ദൈവത്തിന്റെ സ്നേഹിതൻ' എന്നെല്ലാം അബ്രഹാമിനെ ബൈബിളിൽ വ്യവഹരിക്കുന്നുണ്ട്.

സ്വപുത്രനെ ബലി കഴിക്കാൻ അബ്രഹാം തയ്യാറാകുന്നു

കൽദായ പട്ടണത്തിൽ ഉർ എന്ന സ്ഥലത്തെ ശിൽപിയായ തേരഹിന്റെ പുത്രനായി അബ്രഹാം ജനിച്ചു. ഇദ്ദേഹത്തിനു നാബോർ, ഹാരാൻ എന്ന രണ്ടു സഹോദരൻമാരുണ്ടായിരുന്നു. ഹാരാന്റെ മരണത്തെ തുടർന്നു യഹോവയുടെ ആജ്ഞയനുസരിച്ച്, ഭാര്യ സാറാ, സഹോദരപുത്രനായ ലോത്ത്, പിതാവ് എന്നിവരോടൊപ്പം അബ്രഹാം ഹാരാൻ പട്ടണത്തിലേക്ക് പോയി. അവിടെവച്ച് തേരഹ് മരണമടഞ്ഞു. ദൈവനിയോഗം അനുസരിച്ച് അബ്രഹാം എഴുപത്തഞ്ചാം വയസ്സിൽ ലോത്തിനോടൊപ്പം ശേഖേം, ബെഥേൽ എന്നീ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് കനാനിൽ ചെന്നു താമസിച്ചു. അവിടെനിന്നു ഈജിപ്തിലേക്കുപോയി. സാറാ സുന്ദരിയായിരുന്നതിനാൽ ഈജിപ്തുകാർ ഭർത്താവായ തന്നെ വധിച്ചുകളയുമെന്ന് ഭയപ്പെട്ട് അവൾ തന്റെ സഹോദരിയാണെന്ന് അബ്രഹാം അവരെ ധരിപ്പിച്ചു. രാജാവ് അവളെ ഭാര്യയാക്കുകയും അബ്രഹാമിനെ യഥായോഗ്യം സ്വീകരിക്കുകയും ചെയ്തു. അവിടെ ഉണ്ടായ ദൈവശിക്ഷയെത്തുടർന്ന് സത്യം വെളിപ്പെടുകയും അബ്രഹാമിനും സാറായ്ക്കും ബഥേലിലേക്ക് പോകുവാൻ രാജാനുമതി ലഭിക്കുകയും ചെയ്തു. അവിടെവച്ച് ലോത്തുമായി സ്വത്തു പങ്കിട്ടു. ഫലഭൂയിഷ്ഠമായ യോർദാൻ ദേശം ലോത്തിനു നല്കിയിട്ട് അബ്രഹാം ഹെബ്രോണിലെ മമ്രേയിൽ താമസമാക്കി. തുടർന്ന് ശത്രുക്കളുടെ ആക്രമണത്തിൽനിന്നു ലോത്തിനെ ഇദ്ദേഹം രക്ഷിക്കുകയും ശലേം രാജാവായ മൽക്കീസഹദേക്കിന്റെ അനുഗ്രഹാശിസ്സുകൾക്കു പാത്രീഭൂതനാകുകയും ചെയ്തു.

അബ്രഹാമിന് 86 വയസ്സുവരെ സന്തതി ഉണ്ടായില്ല. എലയാസർ എന്ന അടിമയെ ഇദ്ദേഹം അനന്തരാവകാശിയാക്കി. എന്നാൽ സാറായുടെ അനുഗ്രഹാശിസ്സുകളോടെ ഹാഗാർ എന്ന ദാസിയിൽ അബ്രഹാമിന് യിശ്മായേൽ എന്ന മകൻ ജനിച്ചു. സാറായുടെ വന്ധ്യതയെ പരിഹസിച്ചതിനെ തുടർന്ന് ഹാഗാറിനേയും ശിശുവിനേയും മരുഭൂമിയിലേക്ക് അബ്രഹാം അയച്ചു. യഹോവയുടെ വാഗ്ദാനപ്രകാരം 100-ാം വയസ്സിൽ അബ്രഹാമിന് സാറായിൽ യിസഹാക്ക് എന്ന പുത്രൻ ജനിച്ചു. എന്നാൽ ഏകജാതനായ യിസഹാക്കിനെ മോറിയാ മലയിൽ കൊണ്ടുചെന്ന് ബലികഴിക്കാൻ യഹോവ കല്പിക്കുകയാണുണ്ടായത്. അബ്രഹാം അതീവദുഃഖിതനായെങ്കിലും ദൈവാജ്ഞയെ അനുസരിക്കുവാൻ തയ്യാറായി. പക്ഷേ, കുട്ടിയെ കൊലപ്പെടുത്തുവാൻ കത്തി എടുത്തപ്പോൾ നാടകീയമാംവിധം യഹോവ ഇദ്ദേഹത്തെ പിന്തിരിപ്പിക്കുകയും പകരം ഒരു ആടിനെ കാണിച്ചുകൊടുക്കുകയും ചെയ്തു. സാറാ 127-ാം വയസ്സിൽ മരിച്ചു. കുറേകാലങ്ങൾക്കുശേഷം അബ്രഹാം കെതൂറയെ വിവാഹം ചെയ്തു. കെതൂറയിൽനിന്നു ജനിച്ച സന്താനങ്ങളാണ് മിദ്യാൻ, ദെദാൻ എന്നീ വർഗക്കാരുടെ പൂർവികർ എന്നു കരുതപ്പെടുന്നു. അബ്രഹാം മരണത്തോട് അടുത്തപ്പോൾ തന്റെ സ്വത്തിന്റെ സിംഹഭാഗവും യിസഹാക്കിനു നല്കി. 175-ാം വയസ്സിൽ ഇദ്ദേഹം മരിച്ചു. സാറായെ അടക്കം ചെയ്ത മക്പോലാഗുഹയിൽ ഇദ്ദേഹത്തെയും സംസ്കരിച്ചു.

അബ്രഹാം സ്വന്തം മകനെ ബലികഴിക്കാൻ അല്പംപോലും മടിക്കാതിരിക്കുകയും ഉർ ദേശത്തുനിന്ന് പുറപ്പെട്ട് സഞ്ചാരജീവിതം നയിക്കാൻ സന്നദ്ധനാകയും ചെയ്തത് യഹോവയിലുള്ള അചഞ്ചലമായ വിശ്വാസത്തിനും സുദൃഢമായ അനുസരണത്തിനും ഉത്തമോദാഹരണങ്ങളായി വ്യവഹരിക്കപ്പെട്ടുവരുന്നു. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടുള്ള സ്നേഹം, അവരുടെമേലുള്ള നിയന്ത്രണശക്തി, ആതിഥ്യമര്യാദ, ഔദാര്യം, ശത്രുക്കളോടു പോരാടാനുള്ള ധൈര്യം, ബുദ്ധികൂർമത എന്നിവയെ ഉദാഹരിക്കുന്ന വിവിധ സംഭവങ്ങൾ ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ദൈവത്തിന്റെ വെളിപാടു ലഭിക്കുകയും വാഗ്ദാനങ്ങളെ ക്ഷമയോടുകൂടി കാത്തിരുന്ന് സ്വീകരിക്കുകയും ചെയ്ത അബ്രഹാമിനെ വലിയ ഒരു പ്രവാചകനായി ക്രൈസ്തവരോടൊപ്പം യഹൂദരും ഇസ്ലാം മതക്കാരും കരുതുന്നു.

അരമായ

സെമിറ്റിക് ഭാഷാകുടുംബത്തിന്റെ വടക്കുപടിഞ്ഞാറൻ ശാഖയിൽ പെടുന്ന ഒരു ഭാഷയാണു് അരമായ അഥവ സുറിയാനി. ക്രിസ്തു ജനങ്ങളോടു് സംവദിച്ചിരുന്നതു് ഈ ഭാഷയിലാണു്.

അറബി ഭാഷ

അറബി (العربية) അറേബ്യൻ ഭൂപ്രദേശത്ത് സംസാരിക്കുന്നതും സെമിറ്റിക് ഭാഷാ കുടുംബത്തിൽപെടുന്നതുമായ ഒരു ഭാഷയാണ്. ഹീബ്രു , അറാമിക് ഭാഷകളും ഇതേ കുടുംബത്തിൽപെട്ടതാണ്. സെമിറ്റിക് ഭാഷകളിൽ ഇന്നും സജീവമായി നിലനിൽക്കുന്ന ഭാഷ അറബി മാത്രമാണ്. ജനസംഖ്യയനുസരിച്ച്‌ ലോകത്തെ നാലാമത്തെ വിനിമയഭാഷയാണിത്‌. ലോകത്ത് 25 കോടി ജനങ്ങൾ അവരുടെ മാതൃഭാഷയായി അറബി ഉപയോഗിക്കുന്നു. അനേകം പേർ തങ്ങളുടെ പ്രഥമഭാഷ അല്ലെങ്കിൽ കൂടി അറബി സംസാരിക്കുന്നുണ്ട്. അറബ്‌ലോകത്ത് ധാരാളം ഉപഭാഷകളും നിലവിലുണ്ട്.

ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നിങ്ങനെ ലോകത്തെ എല്ലാ ഭാഷകളും അറബിയാൽ സ്വാധീനിക്കപ്പെട്ടിട്ടുണ്ട്.

ഇസ്ലാം മതത്തിന്റെ അടിസ്ഥാന ഗ്രന്ഥമായ ഖുർ‌ആൻ അറബി ഭാഷയിലാണ് രചിക്കപ്പെട്ടിട്ടുള്ളത്.

ഇസ്രയേൽ

മദ്ധ്യപൂർവേഷ്യയിൽ മെഡിറ്ററേനിയൻ ഉൾക്കടലിന്റെ കിഴക്കെ തീരത്തുള്ള ഒരു രാജ്യമാണ് ഇസ്രയേൽ. ജനപങ്കാളിത്തതോടെയുള്ള നിയമനിർമ്മാണസഭകൾ ഉൾപ്പെട്ട ജനാധിപത്യ ഭരണസംവിധാനമാണ് ഇസ്രയേലിന്റേത്.

പശ്ചിമേഷ്യയിലെ ഏക ജനാധിപത്യ ജൂത രാഷ്ട്രം ആണ് ഇസ്രയേൽ.

ഈലി വീസൽ

റുമേനിയയിൽ ജനിച്ച അമേരിക്കക്കാരനായ ഒരു എഴുത്തുകാരനും, പ്രൊഫസറും, രാഷ്ട്രീയപ്രവർത്തകനും, സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചയാളും, ഹോളോകോസ്റ്റ് തടവിൽ നിന്നും രക്ഷപ്പെട്ടയാളും ആയിരുന്നു ഈലീ വീസൽ (Eliezer "Elie" Wiesel). KBE (, ഹീബ്രു: אֱלִיעֶזֶר וִיזֶל‎, ’Ēlí‘ézer Vízēl; സെപ്തംബർ 30, 1928 – ജൂലൈ 2, 2016). മിക്കവാറും ഫ്രഞ്ചിലും ഇംഗ്ലീഷിലുമായി ഓഷ്വിറ്റ്സിലും ബുകൻവാൾഡിലും തടവിലായിരുന്നപ്പോൾ ഉള്ള അനുഭവങ്ങൾ അടങ്ങിയ രാത്രി എന്ന പുസ്തകമടക്കം 57 ഗ്രന്ഥങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്.Along with writing, he was a professor of the humanities at Boston University, which created the Elie Wiesel Center for Jewish Studies in his honor. He was involved with Jewish causes, and helped establish the United States Holocaust Memorial Museum in Washington, D.C. In his political activities he also campaigned for victims of oppression in places like South Africa, Nicaragua, Kosovo, and genocide in Sudan. He publicly condemned the 1915 Armenian Genocide and remained a strong defender of human rights during his lifetime. He was described as "the most important Jew in America" by the Los Angeles Times.Wiesel was awarded the Nobel Peace Prize in 1986, at which time the Norwegian Nobel Committee called him a "messenger to mankind," stating that through his struggle to come to terms with "his own personal experience of total humiliation and of the utter contempt for humanity shown in Hitler's death camps", as well as his "practical work in the cause of peace", Wiesel had delivered a message "of peace, atonement and human dignity" to humanity. He was a founding board member of the New York Human Rights Foundation and remained active throughout his life.1928 സെപ്തംബർ 30 നു റുമാനിയയിൽ ജനിച്ച ‘ഈലീസർ വീസൽ’ എന്ന ഈലീ വീസൽ നാസി പാളയത്തിൽ തടങ്കലിലാക്കപ്പെട്ടിരുന്ന എഴുത്തുകാരനാണ്.അദ്ദേഹത്തിന്റെ മിക്ക പുസ്തകങ്ങളും നാസി പാളയത്തിലെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നവയാണ്.1986 ൽ ഈലീ വീസലിനു സമാധാനത്തിനുള്ള നോബൽ പുരസ്ക്കാരം നൽകപ്പെട്ടു. ഓഷ്വിറ്റ്സ്,ബ്യുണ,ബുഷൻവാൾട് എന്നീ നാസീക്യാമ്പുകളിലാണ് അദ്ദേഹത്തിനു തടവിൽ കഴിയേണ്ടി വന്നത്.വീസൽ അന്തേവാസിയായിരുന്ന തടങ്കൽ ക്യാമ്പിൽ ഇടതു കയ്യിൽ "A-7713" എന്ന നമ്പർ മുദ്രകുത്തിയിരുന്നു. 1945 ഏപ്രിൽ 11 നു യുഎസ് മൂന്നാം ആർമി ബുഷൻവാൾടിൽ നിന്ന് വീസലടക്കമുള്ള തടവുകാരെരെ മോചിപ്പിച്ചു.

ഗബ്രിയേൽ

ഗബ്രിയേൽ (ഹീബ്രു: גַּבְרִיאֵל,അറബിക്: جبريل, ജിബ്‌രീൽ or جبرائيل Jibrail; Gaḇrîʼēl; ലാറ്റിൻ: Gabrielus; ഗ്രീക്ക്: Γαβριήλ, Gabriēl; അറമായിക്: Gabri-el, "strong man of God")) ജൂതമതം, ക്രിസ്തുമതം, ഇസ്‌ലാം തുടങ്ങിയ സെമിറ്റിക് മതങ്ങളിൽ പരാമർശിക്കപ്പെടുന്നതും ദൈവത്തിൽ നിന്നുള്ള സന്ദേശവാഹകനെന്ന് വിശേഷിപ്പിക്കപ്പെടുന്നതുമായ മാലാഖ (അറബിക്: ملك, മലക്ക്)യാണ് ഗബ്രിയേൽ. ബൈബിളിലെ ലൂക്കോസിന്റെ സുവിശേഷത്തിലും ഖുർആനിലെ സൂറത്തു മർയമിലും ഗബ്രിയേൽ മാലാഖ സ്നാപക യോഹന്നാൻ (യഹ്‌യ), യേശു എന്നിയരുടെ ജനനം പ്രവചിച്ചുകോണ്ട് സന്ദേശം അറിയിക്കുന്നതു കാണാം. ഇസ്‌ലാം മത വിശ്വാസ പ്രകാരം മുഹമ്മദിന് ദൈവത്തിൽ നിന്ന് ഖുർആൻ അവതരിച്ചത് ഗബ്രിയേൽ മുഖേനയാണ്. മാലാഖമാരുടെ നേതാവാണ് ഗബ്രിയേലെന്നും മുസ്‌ലിംകൾ വിശ്വസിക്കുന്നു. ഖുർആനിൽ ഈ മാലാഖയെ ഉദ്ദേശിച്ച് 'പരിശുദ്ധാത്മാവ്'(الروح القدس, റൂഹുൽ ഖുദ്സ്) എന്ന് വിളിച്ചിട്ടുണ്ട്. ബഹായി മതത്തിന്റെ ഗ്രന്ഥങ്ങളിലും ഗബ്രിയേലിന്റെ പരാമർശം കാണാം.

ജെറുസലേം

മദ്ധ്യപൂർവദേശത്തെ പുരാതനനഗരമാണ് ജെറുസലേം അഥവാ യെരുശലേം(അക്ഷാംശവും രേഖാംശവും : 31°47′N 35°13′E). ഇപ്പോൾ ഇത് പൂർണ്ണമായും ഇസ്രായേലിന്റെ നിയന്ത്രണത്തിലാണ്. ഇസ്രായേൽ ഈ നഗരത്തെ അതിന്റെ തലസ്ഥാനമായി കണക്കാക്കുന്നു. എന്നാൽ ഈ നിലപാട് രാഷ്ട്രാന്തരസമൂഹം അംഗീകരിച്ചിട്ടില്ല.ജനസംഖ്യയുടേയും വിസ്തീർണത്തിന്റേയും കാര്യത്തിൽ ഇസ്രായേലിന്റെ നിയന്ത്രണത്തിലുള്ള നഗരങ്ങളിൽ ഏറ്റവും വലുതാണ് ജെറുസലേം. 125.1 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഈ നഗരത്തിൽ 732,100 ജനങ്ങൾ വസിക്കുന്നു. മെഡിറ്ററേനിയൻ കടലിനും ചാവ് കടലിനും ഇടയിലായി ജൂദിയൻ മലനിരകളിലാണ് ജെറുസലേം സ്ഥിതി ചെയ്യുന്നത്. ആധുനിക ജെറുസലേം പുരാതന ജെറുസലേം നഗരത്തിന് ചുറ്റുമായാണ് വളർന്നിരിക്കുന്നത്.

ബി.സി 3000 മുതൽ നിലനിൽക്കുന്ന ജറുസലേം കാനാൻകാരുടെ നഗരമായിരുന്നു.ഉറുശ്ലേം എന്നറിയപ്പെട്ട നഗരം പിൻ കാലത്ത് ദാവീദ് രാജാവ് പിടിച്ചെടുത്തു .ദാവീദിന്റെ മകൻ സോളമൻ അവിടെ ഒന്നാമത്തെ ജൂത ക്ഷേത്രം നിർമ്മിച്ചു.ബി.സി 586-ൽ ബാബിലോണിയാക്കാരും എ.ഡി 70-ൽ റോമാക്കാരും നഗരം നശിപ്പിച്ചു. 135-ൽ റോമാ ചക്രവർത്തി ഹഡ്രിയൻഏലിയ കാപ്പിറ്റോളിന എന്ന പേരിൽ നഗരം പുനർനിർമ്മിച്ചു. 614-ൽ പേർഷ്യക്കാർ നഗരം നശിപ്പിച്ചു. മധ്യകാലത്ത് മുസ്ലിംകളും ക്രൈസ്തവരും ജറുസലേമിനു വേണ്ടി പൊരുതി. 1947-ൽ ഇസ്രയേലിനും ജോർദ്ദാനുമായി നഗരം ഭാഗിക്കപ്പെട്ടു.1967-ൽ ആറു ദിന യുദ്ധത്തിൽ ഇസ്രയേൽ പൂർണ്ണമായും ജറുസലേം നഗരം പിടിച്ചെടുത്തു.1980-ൽ തലസ്ഥാനമായി ഇസ്രയേൽ ജറുസലേമിനെ പ്രഖ്യാപിച്ചു. എന്നാൽ ഈ പദവി ഐക്യരാഷ്ട്രസഭ അംഗീകരിച്ചില്ല.ജോർദ്ദാൻ നദിയിൽ നിന്നും 30 കി.മി അകലെയുള്ള ജൂദിയയിലെ സിയോൻ, മോറിയ കുന്നുകളാണ് ജറുസലേമിന്റെ സ്ഥാനം നഗരം ചുറ്റിയുള്ള കോട്ടകൾ തുർക്കി രാജാവായ സുലൈമാൻ 1536-1539-ൽ പണിത വയാണ്.ജറുസലേമിലെ പഴയ നഗരം വിലാപ മതിൽ അഥവാ കരയുന്ന മതിൽ ജൂതൻമാരുടെ രണ്ടാം ക്ഷേത്രത്തിന്റെ അവശിഷ്ടമെന്ന് കരുതപ്പെടുന്നു. യേശുവിന്റെ ജീവിതത്തിലെ പല ആദ്യകാല സംഭവങ്ങളും നടന്നത് ജറുസലേമിലാണ്. ജറുസലേമിനെ ലോകത്തിലെ ഏറ്റവും പുരാതനമായ നഗരങ്ങളിലൊന്നാക്കുന്നു. ക്രിസ്തുവിന് മുൻപ് 10-ആം നൂറ്റാണ്ടിൽ ദാവീദ് രാജാവിന്റെ കാലം മുതൽ ഇസ്രായേൽ ജനതയുടെ ഏറ്റവും വിശുദ്ധമായ നഗരവും ആത്മീയ കേന്ദ്രവുമായിരുന്നു ജെറുസലേമെന്ന് യഹൂദജനത കരുതുന്നു. ക്രിസ്തീയ മതത്തിൽ പ്രാധാന്യമർഹിക്കുന്ന പല സ്ഥലങ്ങളും നഗരത്തിലുണ്ട്. ഇസ്ലാമിലെ ഏറ്റവും വിശുദ്ധമായ മൂന്നാമത്തെ നഗരമായി പരക്കെ കണക്കാക്കപ്പെടുന്നു. 1860 വരെ നഗരത്തെ മുഴുവൻ ചുറ്റിയിരുന്ന മതിലിനകത്ത് സ്ഥിതിചെയ്യുന്ന നഗരഭാഗം ഇന്ന് പുരാതന നഗരം എന്നാണ് അറിയപ്പെടുന്നത്. വെറും 0.9 ചതുരശ്രകിലോമീറ്റർ മാത്രമേ വിസ്തീർണമുള്ളുവെങ്കിലും മതപരമായ പ്രാധാന്യമുള്ള പല സ്ഥലങ്ങളും പുരാതന നഗരത്തിലാണ്. 1982ൽ യുനെസ്കോ പുരാതന നഗരത്തെ അപകട ഭീഷണിയുള്ള ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. പുരാതന നഗരം പരമ്പരാഗതമായി നാല് ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. എന്നാൽ അവയുടെ അർമീനിയൻ, ക്രിസ്ത്യൻ‍, യഹൂദ, മുസ്ലീം പേരുകൾ 19-ആം നൂറ്റാണ്ടോടെയാണ് നിലവിൽ വന്നത്.

ഇന്ന്, ഇസ്രായേൽ-പലസ്തീൻ പ്രശ്നത്തിലെ കാതലായ തർക്കങ്ങളിലൊന്ന് ജെറുസലേമിനെ സംബന്ധിച്ചാണ്. 1967-ലെ ആറ് ദിന യുദ്ധത്തിൽ ഇസ്രായേൽ പിടിച്ചെടുത്ത കിഴക്കൻ ജെറുസലേമാണ് വിവാദങ്ങളുടെ കേന്ദ്രസ്ഥാനത്ത്. പലസ്തീൻ‌കാർ കിഴക്കൻ ജെറുസലേം തങ്ങളുടെ തലസ്ഥാനമാണെന്നു അവകാശപ്പെടുന്നു.

നതാലി പോർട്മാൻ

അമേരിക്കൻ,ഇസ്രയേൽ ഇരട്ട പൗരത്വമുള്ള ഒരു ചലച്ചിത്ര നടിയും മോഡലുമാണ് നതാലി പോർട്മാൻ.

2011-ൽ ബ്ലാക്ക് സ്വാൻ എന്ന ചിത്രത്തിലെ അഭിനയത്തിന് അക്കാദമി അവാർഡ്,ഗോൾഡൻ ഗ്ലോബ് പുരസ്കാരം,ബാഫ്റ്റ പുരസ്കാരം,സ്ക്രീൻ ആക്റ്റേർസ് ഗിൽഡ് പുരസ്കാരം എന്നിവ ലഭിച്ചു.

നോഹ

ബൈബിളിലും ഖുറാനിലും സമാനമായി പരാമർശിക്കപ്പെട്ടിട്ടുള്ള വ്യക്തിത്വമാണ്‌ നോഹ (നോവ). ഇംഗ്ലീഷ്: Noah ,Noe അഥവാ Noach; ഹീബ്രു: נוֹחַ or נֹחַ, ആധുനീക ഹീബ്രു ഭാഷ [Nóaḥ] ടൈബീരിയൻ Nōªḥ ; Nūḥ ; "Rest" അറബി: നൂഹ് )ബൈബിളിലെ നീതിമാൻ. ആദിമനുഷ്യനായ ആദമിന്റെ വംശത്തിൽ പത്താമൻ. ലാമെക്ക് ആണ് പിതാവ് .ബൈബിളിൽ പരാമർശിക്കപ്പെട്ടതിൻപ്രകാരം ഡിലുവനു മുന്നുള്ള സഭാപിതാക്കന്മാരിൽ പത്താമത്തയാളാണ്‌ അദ്ദേഹം. ഷെം, ഹാം, യാഫെത്ത് എന്നിവർ മക്കളാണ്. അധമജീവിതത്തിനു ശിക്ഷയായി പ്രളയത്തോടെ സകലതിനെയും നശിപ്പിക്കാൻ യഹോവ തീരുമാനിച്ചപ്പോൾ നീതിമാനായ നോഹയെയും വംശത്തെയും രക്ഷിക്കാൻ ദൈവം നിശ്ചയിച്ചു. അതിനായി ഗോഫർ മരം കൊണ്ടുള്ള ഒരു കപ്പൽ (പേടകം) ഉണ്ടാക്കാനും ഒരാണും പെണ്ണും വീതം ഓരോ ജോഡി ജീവജാലങ്ങളെക്കൂടി കരുതിക്കൊള്ളാനും യഹോവ കല്പിച്ചു. 40 നാളത്തെ പേമാരിക്കും 150 ദിവസത്തെ മഹാപ്രളയത്തിനും ശേഷം നോഹ 350 കൊല്ലം ജീവിച്ചുവെന്നും 950-ആം വയസ്സിൽ മരിച്ചുവെന്നുമാണ് കഥ. അദ്ദേഹത്തിന്റെ മക്കളുടെ വംശ പരമ്പരയാണ്‌ ഇന്നത്തെ മനുഷ്യര് എന്ന് വിശ്വസിക്കപ്പെടുന്നു. ഇതേ രീതിയിൽ തന്നെ ഹിന്ദുഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പെടുന്ന മനു വും ഇതേ രീതിയിൽ തന്നെ ഭൂമിയെ രക്ഷിക്കാനായി വലിയ കപ്പൽ നിർമ്മിച്ചയാളാണ്‌. പല ചരിത്രകാരന്മാരും നോഹയും മനുവും തമ്മിലുള്ള ഈ ബന്ധത്തെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ട്.

ദൈവദൂതനായ പ്രവാചകൻ എന്ന് ഇസ്ലാമിൽ വിശ്വസിക്കപ്പെടുന്ന നൂഹ് നബി ജീവിച്ച പ്രദേശങ്ങൾ ഇപ്പോഴത്തെ ഇറാക്കിലാണ് സ്ഥിതിചെയ്യുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു.

ബൈബിൾ

ക്രിസ്ത്യാനികളുടെയും യഹൂദരുടെയും വിശുദ്ധ ഗ്രന്ഥമാണ് ബൈബിൾ. ഹീബ്രു ഭാഷയിലുള്ള പഴയനിയമം മാത്രമാണ് യഹൂദർക്ക് ബൈബിൾ. എന്നാൽ പഴയ നിയമവും പുതിയ നിയമവും ചേർന്നതാണ് ക്രിസ്ത്യാനികളുടെ ബൈബിൾ. ചെറിയ പുസ്തകം എന്നർത്ഥം വരുന്ന ബിബ്ലിയ എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് ബൈബിൾ എന്ന പദം പ്രയോഗത്തിലെത്തിയത്. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ രേഖയായും ദൈവവചനമായുമൊക്കെയാണ് വിശ്വാസികൾ ബൈബിളിനെ കരുതിപ്പോരുന്നത്. എന്നാൽ ബൈബിളിനെ സാഹിത്യ സൃഷ്ടിയായോ ചരിത്ര രേഖയായോ സമീപിക്കുന്നവരുമുണ്ട്.

ലോകത്തിൽ ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്ന ഗ്രന്ഥമാണ് ബൈബിൾ. 469 ഭാഷകളിൽബൈബിൾ പ്രസിദ്ധീകൃതമായിട്ടുണ്ട്. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടിരുന്ന ഗ്രന്ഥവും ഇതുതന്നെ. അഞ്ഞൂറ് കോടിയിലേറെ പ്രതികൾ പലഭാഷകളിലായി വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.

മാലാഖ

മതപരമായ വീക്ഷണത്തിൽ അസാധാരണമായ കഴിവുകളോടുകൂടിയ ഒരു ദൈവ സൃഷ്ടിയാണ് മാലാഖ. മാലാഖമാർ ദൈവത്തിന്റെ ദൂതനായി പ്രവർത്തിക്കുന്നതായി ഹീബ്രു, ക്രിസ്ത്യൻ ബൈബിളുകളിൽ പരാമർശിക്കുന്നു. മാലാഖ എന്ന മലയാളം വാക്ക് മലക്ക് מלאך (mal'akh) എന്ന ഹീബ്രു പദത്തിൽ നിന്നും ഉണ്ടായതാണ്. മലക്ക് എന്നാൽ സന്ദേശവാഹകൻ എന്നാണ് അ൪ഥം.(ബഹുവചനം: മാലാഖമാർ). ക്രൈസ്തവ, ഇസ്ലാം, ജൂത മത ഗ്രന്ഥങ്ങളിൽ ഇവയെ കുറിച്ച് പരാമർശിക്കുന്നുണ്ട്. മാലാഖകളെ കുറിച്ചുള്ള ദൈവശാസ്ത്ര പഠനത്തിന് എയിഞ്ജലോളജീ എന്ന് പറയും.

മിഖായേൽ മാലാഖ

ക്രിസ്തീയ ഗ്രന്ഥമായ ബൈബിളിലും ഇസ്ലാമിക രചനകളിലും കാണപ്പെടുന്ന ഒരു മാലാഖയാണ് മിഖായേൽ. ഹീബ്രു പദമായ "ദൈവത്തെ പോലെ ആരുണ്ട്?" ("Who is like God?") എന്നർത്ഥം വരുന്ന Mi-ke-El എന്ന വാക്കിൽ നിന്നാണ് മിഖായേൽ എന്ന പേര് രൂപംകൊണ്ടത്. വിശുദ്ധ ബൈബിളിൽ പഴയനിയമത്തിലെ ദാനിയേലിന്റെ പുസ്തകത്തിൽ മൂന്ന് പ്രാവശ്യം മിഖായേലിനെ കുറിച്ച് പറയുന്നുണ്ട്. പുതിയനിയമത്തിലെ വെളിപാടിന്റെ പുസ്തകത്തിൽ സാത്താനെതിരെ പോരാടുന്ന ദൈവസൈന്യത്തിന്റെ തലവനായി മിഖായേലിനെ കാണിക്കുന്നുണ്ട്. സ്വർഗ്ഗത്തിൽ നടന്ന മഹായുദ്ധത്തിൽ മിഖായേൽ സാത്താനെ പരാജയപ്പെടുത്തുന്നു. ദുഷ്ടശക്തികൾക്കെതിരെ പോരാടുന്ന മാലാഖയായതിനാലും സ്വർഗ്ഗത്തിലെ സൈനികനേതാവായതിനാലുമാണ് നാലാം നൂറ്റാണ്ട് മുതൽ ക്രൈസ്തവ സഭയിൽ മിഖായേൽ വണങ്ങപ്പെടുന്നത്.

യിത്സാക് റാബിൻ

ഒരു ഇസ്രായേലി രാഷ്ട്രീയക്കാരനും, ജനപ്രതിനിധിയും ജനറലും ആയിരുന്നു യിത്സാക് റാബിൻ (; Hebrew: יִצְחָק רַבִּין‎, Hebrew IPA: [jitsˈχak ʁaˈbin];1 മാർച്ച് 1922 - 4 നവംബർ 1995) ഇസ്രയേലിന്റെ അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം, 1995-ൽ കൊല്ലപ്പെടുന്നതുവരെ 1974-77, 1992 എന്നീ വർഷങ്ങളിലെ ഓഫീസുകളിൽ സേവനമനുഷ്ഠിച്ചു. ഒരു സിയോണിസ്റ്റ് നേതാവായ യിത്സാക് റാബിൻറെ പേരിൽ വർഷംതോറും ചെഷ്വാൻ എന്ന പന്ത്രണ്ടാമത്തെ ഹീബ്രു മാസത്തിൽ ഒരു ഇസ്രയേൽ ദേശീയ അവധിയായി റാബിൻ ദിനം ആഘോഷിച്ചുവരുന്നു.

യിദ്ദിഷ്

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യഹൂദമതസ്ഥർ സംസാരിക്കുകയും എഴുതുകയും ചെയ്യുന്ന ഒരു ഭാഷയാണ് യിദ്ദിഷ് (ייִדיש yidish or אידיש).

ഇന്തോ-യൂറോപ്യൻ ഭാഷാ സമുച്ചയത്തിലെ ജർമ്മൻ വിഭാഗത്തിന്റെ ഭാഗമാണ് ഈ ഭാഷ. മദ്ധ്യ കാലഘട്ടത്തിൽ ജർമ്മനിയിൽ ജന്മമെടുത്ത ഈ ഭാഷ യഹൂദർക്കൊപ്പം ഇതര രാജ്യങ്ങളിലേക്ക് കുടിയേറി. ഹീബ്രു അക്ഷരമാലയാണ് എഴുതാനുപയോഗിക്കുക.

യൂനുസ് നബി

ബൈബിളിലും ഖുർആനിലും പരാമർശിക്കുന്ന പ്രവാചകൻ ആണ് യൂനുസ് നബി (ഹീബ്രു: יוֹנָה, ആധുനീക ഹീബ്രു ഭാഷ [Yona] ടൈബീരിയൻ Yônā ; dove; അറബിക്: يونس‎, Yūnus or يونان, Yūnān; Greek/Latin: Ionas) ഹിബ്രു ബൈബിളിലും ഈ നാമമാണുപയോഗിച്ചിരിക്കുന്നത്. ബി.സി എട്ടാം നൂറ്റണ്ടിൽ ഇസ്രയേലിൻറെ വടക്കൻ സാമ്രാജ്യത്തിലേക്ക് നിയോഗിതനായ പ്രവാചകനായാണ് പരിചയപ്പെടുത്തുന്നത്. യോനായുടെ പുസ്തകത്തിലെ കേന്ദ്ര കഥാപാത്രവും ഈ പ്രവാചകനാണ്. മത്സ്യത്തിന്റെ വായിലകപ്പെട്ട പ്രവാചകനെ കുറിച്ചു തന്നെ വിശുദ്ധ ഖുർആനിലും പരാമർശിക്കുന്നു. ഖുർആനിൽ സാഹിബുൽ ഹൂത് (മത്സ്യസഹവാസി), ദുന്നൂൻ എന്നീ പേരുകളും യൂനുസ് നബിക്ക് ഉപയോഗിച്ചിട്ടുണ്ട്.

വിർച്വൽ ഇന്റർനാഷണൽ അതോറിറ്റി ഫയൽ

ഒരു അന്താരാഷ്ട്ര അതോറിറ്റി ഫയൽ ആണ് വിർച്വൽ ഇന്റർനാഷണൽ അതോറിറ്റി ഫയൽ (Virtual International Authority File) (VIAF). പല ദേശീയ ലൈബ്രരികളുടെയും ഒരു കൂട്ടായസംരഭമാണ് ഇത്. ഓൺലൈൻ കമ്പ്യൂട്ടർ ലൈബ്രറി സെന്റർ (OCLC) ആണ് ഇത് കൈകാര്യം ചെയ്യുന്നത്.

ഷിമോൺ പെരെസ്

പോളണ്ടിൽ ജനിച്ച ഒരു ഇസ്രായേൽ രാഷ്ട്രീയപ്രവർത്തകനും 2007 മുതൽ 2014 വരെ ഇസ്രായേലിന്റെ ഒൻപതാമത്തെ പ്രസിഡണ്ടും രണ്ടുതവണ ഇസ്രായേലിന്റെ പ്രധാനമന്ത്രിയുമായിരുന്നു ഷിമോൺ പെരെസ് (Shimon Peres) (listen ; ഹീബ്രു: שמעון פרס‎; ജനനനാമം Szymon Perski; (2 ആഗസ്ത് 1923 – 28 സെപ്തംബർ 2016). 66 വർഷം നീണ്ടുനിന്ന രാഷ്ട്രീയജീവിതത്തിൽ 12 തവണ ഇസ്രായേൽ കാബിനറ്റിൽ പെരസ് ഉണ്ടായിരുന്നു. 2006 -ൽ സ്വയം മാറിനിന്ന മൂന്നു മാസക്കാലമൊഴികെ 1959 നവമ്പർ മുതൽ നെസറ്റിൽ അംഗമായിരുന്നു. 2014 -ൽ വിരമിക്കുമ്പോൾ ലോകത്തെ ഏറ്റവും പ്രായമേറിയ രാഷ്ട്രത്തലവനായിരുന്നു പെരസ്. 1994-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചിട്ടുണ്ട്.

പക്ഷാഘാതത്തെ തുടർന്ന്​ ചികിത്സയിലായിരുന്ന പെരെസ് 2016 സെപ്റ്റംബർ 28 നു അന്തരിച്ചു.

സുറിയാനി

കിഴക്കൻ അറമായ ഭാഷയുടെ ഭാഷാഭേദമാണ്(dialect, പ്രാദേശിക രൂപം) സുറിയാനി (ܣܘܪܝܝܐ സുറിയായാ, ആംഗലഭാഷയിൽ Syriac). ഒരുകാലത്ത് സുറിയാനി, മധ്യപൂർ‌വ്വേഷ്യയിൽ ലെവന്ത്, പുരാതന മെസോപ്പൊട്ടേമിയ, പുരാതന ഈജിപ്ത് എന്നിവിടങ്ങളിൽ വ്യാപകമായി സംസാരിക്കപ്പെട്ടിരുന്നു. രണ്ടാം നൂറ്റാണ്ടുമുതൽ എട്ടാം നൂറ്റാണ്ടുവരെ മധ്യപൂർ‌വ്വേഷ്യയിൽ ആശയവിനിമയത്തിന് ഏറ്റവുമധികം ഉപയോഗിച്ചിരുന്ന പ്രധാന ഭാഷയുമായിരുന്നു ഇത്.യേശു ക്രിസ്തുവിൻറെയും അനുയായികളുടെയും ഭാഷ അറമായഭാഷയുടെ ഈ രൂപമായിരുന്നു. മദ്ധ്യപൂർവ്വദേശത്തെ ക്രിസ്തീയ സമൂഹങ്ങളിൽ സുറിയാനി ഭാഷ പ്രബലമായി ഉപയോഗിച്ചിരുന്നതിനാൽ ഇതു് ക്രൈസ്തവ ഭാഷയായി കരുതപ്പെട്ടു. അതിനാൽ, വ്യാപകമായ നിർ‌വചനമനുസരിച്ച്, സുറിയാനി എന്ന പദം ക്രിസ്ത്യൻ സമൂഹങ്ങൾ സംസാരിക്കാൻ ഉപയോഗിച്ചുപോന്ന കിഴക്കൻ അറമായ ഭാഷകളെയെല്ലാം സൂചിപ്പിക്കാൻ, പ്രത്യേകിച്ച് പിൽക്കാലത്ത് സുറിയാനി ക്രിസ്ത്യാനികളുടെ ആരാധനാഭാഷയായിത്തീർന്ന എദേസ്സായിലെ സുറിയാനിഭാഷയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു. 6-ആം നൂറ്റാണ്ടിൽ സുറിയാനി സഭയിൽ പിളർപ്പുണ്ടായതിനെത്തുടർന്നു് 6-ആം നൂറ്റാണ്ടിന്റെ പകുതി മുതൽ രണ്ടായി വികസിച്ചതു് മൂലം സുറിയാനി ഭാഷയ്ക്കു് കിഴക്കൻ സുറിയാനി, പടിഞ്ഞാറ‍ൻ സുറിയാനി എന്നീ രണ്ടു് വകഭേദമുണ്ടു്.

അറബികളുടെയും ഒരു പരിധി വരെ പേർഷ്യക്കാരുടേയും ഭാഷാമാധ്യമം ആയിരുന്ന സുറിയാനിഭാഷ അറബി ഭാഷയുടെ വളർച്ചക്ക് പ്രധാന പങ്ക് വഹിച്ചു. 8-ആം നൂറ്റാണ്ടോടെ അറബി സാധാരണ ഭാഷയായി മാറിയപ്പോൾ സുറിയാനി ക്രൈസ്തവ ആരാധനാഭാഷയായി ചുരുങ്ങി. ഇപ്പോഴിത് കേരളത്തിലും സുറിയയിലും തുർക്കിയിലും ഇറാക്കിലും ഇറാനിലും പാലസ്തീനിലും മറ്റുമായി ചിതറിക്കിടക്കുന്ന സുറിയാനി സഭകളിലെ ആരാധനാക്രമ ഭാഷ മാത്രമാണു്.

ഇത് സംസാരഭാഷയായിട്ടുള്ളവർ ‍ആയിരത്തോളമേ വരൂ. അവർ‍ സുറിയയിലെ ദമസ്കോസിനു് സമീപം മാറാസയദ്നായയുടെ പ്രാന്തത്തിലുള്ള മാലുമിയ എന്ന മുസ്ലീം ഗ്രാമത്തിലുള്ളവരാണു്. അറബി, എബ്രായ ഭാഷ(ഹീബ്രു) എന്നീ ഭാഷകൾ പോലെ തന്നെ സുറിയാനിയും വലത്തു നിന്ന് ഇടത്തോട്ടാണ് എഴുതുന്നത്.ലിപി എസ്ത്രാങ്ങലയായിരുന്നു. പിന്നീടു് കിഴക്കൻ സുറിയാനിയുടെ ലിപി കൽദായയും , പടിഞ്ഞാറ‍ൻ സുറിയാനിയുടെ ലിപി സെർത്തോയും ആയി.

ഹോളോകോസ്റ്റ്

രണ്ടാം ലോകമഹായുദ്ധകാലത്തും അതിനു മുൻപും അഡോൾഫ് ഹിറ്റ്‌ലറുടെ നേതൃത്വത്തിൽ ജർമൻ നാസികൾ ചെയ്ത കൂട്ടക്കൊലകളുടെ പരമ്പരകൾക്ക് പൊതുവായി പറയുന്ന പേരാണ്‌ ഹോളോകോസ്റ്റ് അഥവാ ഹോളോകോസ്റ്റ് (The Holocaust) - (ഗ്രീക്ക് ὁλόκαυστον (holókauston): ഹോളോസ്, "പൂർണ്ണമായും" + കോസ്തോസ്, "എരിഞ്ഞുതീരുക" എന്നീ പദങ്ങളിൽനിന്ന്).. ഇതരഭാഷകളിൽ ഹഷോഅ (ഹീബ്രു: השואה), ചുർബേൻ (യിദ്ദിഷ്: חורבן) എന്നൊക്കെ ഇതറിയപ്പെടുന്നു. ഏതാണ്ട് അറുപതു ലക്ഷത്തോളം ജൂതന്മാർ ഇക്കാലത്ത് വധിക്കപ്പെട്ടു. ഇരകളിൽ 15 ലക്ഷത്തോളം കുട്ടികളും ഉൾപ്പെടുന്നു. അങ്ങനെ യൂറോപ്പിൽ ഉണ്ടായിരുന്ന 90 ലക്ഷം ജൂതന്മാരിലെ മൂന്നിൽ രണ്ടുഭാഗവും കൂട്ടക്കുരുതിക്ക് ഇരയായി. നാസികൾ കൂട്ടക്കൊല ചെയ്ത ജൂതരല്ലാത്തവരെയും കൂട്ടിയാൽ ഏതാണ്ട് 110 ലക്ഷം ആൾക്കാർ കൊല്ലപ്പെടുകയുണ്ടായി. നാസി ജർമനിയിലും, ജർമൻ അധിനിവേശത്തിലുള്ള യൂറോപ്പിലും, നാസികളുമായി സഖ്യത്തിലുള്ള ഇടങ്ങളിലുമാണ് ഹോളോകോസ്റ്റ് അരങ്ങേറിയത്. ജൂതന്മാരെ‍ കൂടാതെ ജിപ്സി (റോമനി) വംശജരും, കമ്യൂണിസ്റ്റ്കാരും, സോവ്യറ്റ് പൗരന്മാരും സോവ്യറ്റ് യുദ്ധത്തടവുകാരും പോളണ്ടുകാരും വികലാംഗരും, സ്വവർഗസ്നേഹികളായ പുരുഷന്മാരും യഹോവയുടെ സാക്ഷികളും രാഷ്ട്രീയപരമായും മതപരമായും നാസികളുടെ വൈരികളായിരുന്ന ജെർമൻ പൗരന്മാരും ഇക്കാലത്ത് കൂട്ടക്കൊലയ്ക്ക് ഇരകളായി. എന്നിരുന്നാലും, മിക്ക പണ്ഡിതന്മാരും ഹോളോകോസ്റ്റ് എന്ന പദം കൊണ്ട് നിർവചിക്കുന്നത് അറുപത് ലക്ഷത്തോളം യൂറോപ്യൻ ജൂതന്മാരുടെ കൂട്ടക്കുരുതിയെ അഥവാ നാസികളുടെ ഭാഷയിൽ ജൂതപ്രശ്നത്തിനുള്ള ആത്യന്തികപരിഹാരത്തെയാണ്‌ നാസിവാഴ്ചയുടെ കാലഘട്ടത്തിൽ ഇത്തരത്തിൽ കൊലചെയ്യപ്പെട്ടവരുടെ മൊത്തം കണക്കെടുത്താൽ ഏതാണ്ട് 90 ലക്ഷത്തിനും ഒരുകോടി പത്തുലക്ഷത്തിനും ഇടയ്ക്ക് ആളുകളുണ്ടാവും.

1941 മുതൽ 1945 വരെയുള്ള കാലത്ത് കൃത്യമായ പദ്ധതികളോടെ ലോകചരിത്രത്തിലെ ഏറ്റവും ഭീകരമായ വംശഹത്യകളിലൊന്നാണ് നാസിജർമനിയിൽ അരങ്ങേറിയത്.

ഹീബ്രൂ (עִבְרִית‬)
പൊതുവിവരങ്ങൾ
കാലഘട്ടങ്ങൾ
ഭാഷാഭേദങ്ങൾ
വായനയുടെ പാരമ്പര്യം
ഓർത്തോഗ്രാഫി
ഫോണോളജി
വ്യാകരണം
അക്കാദമികം
Jewish languages
ആധുനിക സെമിറ്റിക് ഭാഷകൾ

ഇതരഭാഷകളിൽ

This page is based on a Wikipedia article written by authors (here).
Text is available under the CC BY-SA 3.0 license; additional terms may apply.
Images, videos and audio are available under their respective licenses.