ഹവാന

ലാറ്റിനമേരിക്കൻ രാജ്യമായ ക്യൂബയുടെ തലസ്ഥാന നഗരമാണ് ഹവാന. ക്യൂബയിലെ ഏറ്റവും വലിയ നഗരവും പ്രധാന തുറമുഖവും സാമ്പത്തികാസിരാകേന്ദ്രവുമാണ് ഹവാന.[2]

ഹവാന
നഗരം
La Habana
CollageHavana

ഹവാന നഗര ഭാഗങ്ങൾ
ഔദ്യോഗിക ചിഹ്നം ഹവാന

Coat of arms
Nickname(s): 
City of Columns
CountryCuba
ProvinceLa Habana
Founded1515a
City status1592
Municipalities15
Government
 • MayorMarta Hernández (PCC)
Area
 • Total[.26
ഉയരം
59 മീ(194 അടി)
Population
(2011) Official Census[1]
 • Total[.
 • ജനസാന്ദ്രത2,925.4/കി.മീ.2(7,577/ച മൈ)
Demonym(s)habanero (m), habanera (f)
Time zoneUTC-5 (UTC−05:00)
 • Summer (DST)UTC-4 (UTC−04:00)
Postal code
10xxx–19xxx
Area code(s)(+53) 7
Patron SaintsSaint Christopher
a Founded on the present site in 1519.

ചരിത്രം

1514-ലോ 1515-ലോ ആഗസ്ത് 25നാണ് ഈ നഗരം സ്ഥാപിക്കപ്പെട്ടത്.

അവലംബം

  1. "2009 Official Census" (PDF).
  2. "CIA World Fact Book". CIA World factbook. ശേഖരിച്ചത് 28 November 2011.
ആൽബെർട്ടൊ ഗ്രെനാഡൊ

ഒരു ജീവരസതന്ത്രജ്ഞനും, എഴുത്തുകാരനും ഒരു ശാസ്ത്രകാരനുമായിരുന്നു ആൽബെർട്ടൊ ഗ്രെനാഡൊ (ആഗസ്റ്റ് 8, 1922 – മാർച്ച് 5, 2011). ചെഗുവേരയൊടൊപ്പം സൈക്കിളിൽ ലാറ്റിൻ അമേരിക്ക ചുറ്റി സഞ്ചരിക്കുവാൻ അദ്ദേഹത്തിന്റെ സഹയാത്രികനായി ഒപ്പമുണ്ടായിരുന്നു. കൂടാതെ ക്യുബയിലെ സാന്റിയാഗോ സ്കൂൾ ഓഫ് മെഡിസിന്റെ സ്ഥാപകനുമാണ്.

ഓൾഡ് ഹവാന

ക്യൂബയുടെ തലസ്ഥാനമായ ഹവാനയുടെ മധ്യഭാഗവും ബോറോഗ് എന്നറിയപ്പെടുന്ന ഹവാനയിലെ 15 നഗരസഭകളിൽ ഒന്നുമാണ് പഴയ ഹവാന. ഹവാനയിൽ ജനസാന്ദ്രതയിൽ രണ്ടാം സ്ഥാനത് നിൽക്കുന്നത് പഴയ ഹവാനയാണ്. ഹവാന നഗരത്തിലെ മതിലുകൾ ഇന്ന് പഴയ ഹവാനയുടെ അതിർത്തികളാണ്. ഇന്ന് പഴയ ഹവാന ഒരു ലോക പൈതൃകസ്ഥാനമാണ്.

കാർലോസ് ജുവാൻ ഫിൻ‌ലെ

ക്യൂലക്സ് ഫസിയറ്റസ്(Culex fasciatus) അഥവാ ഈഡിസ്‌ ഈജിപ്തി (Aedes aegypti) കൊതുകുകളാണ് മഞ്ഞപ്പനി (Yellow fever) സംക്രമിപ്പിക്കുന്നത് എന്ന് കണ്ടെത്തിയ ക്യുബൻ വൈദ്യശാസ്ത്രഞ്ജനാണ് കാർലോസ് ജുവാൻ ഫിൻ‌ലെ.

ക്യൂബ

ക്യൂബ, വടക്കേ അമേരിക്കൻ വൻ‌കരയുടെ തെക്കെഅറ്റത്തു നിന്ന് നൂറുമൈൽ തെക്കു കിഴക്കായി കിടക്കുന്ന ദ്വീപു രാജ്യമാണ്. ക്യൂബ, യൂത്ത് ഐലൻഡ് എന്ന താരതമ്യേന വലിയ രണ്ടു ദ്വീപുകളും വേറേയും ഒട്ടേറെ ദ്വീപസമൂഹങ്ങളും ഉൾക്കൊള്ളുന്ന രാജ്യമാണ് ക്യൂബ. കരീബിയൻ കടലിൽ ഗൾഫ് ഓഫ് മെക്സിക്കോയും അറ്റ്ലാന്റിക് മഹാസമുദ്രവും ചേരുന്നിടത്താണ് ക്യൂബയുടെ സ്ഥാനം. അമേരിക്കൻ ഐക്യനാടുകളുടെ തെക്കേ അറ്റത്തെ സംസ്ഥാനമായ ഫ്ലോറിഡയ്ക്കു തൊട്ടു താഴെയാണ് ക്യൂബ സ്ഥിതി ചെയ്യുന്നത്. ബഹാമാസ്, ഹെയ്റ്റി, മെക്സിക്കോ, ജമൈക്ക എന്നിവയാണ് ഇതര അയൽ രാജ്യങ്ങൾ.

കരീബിയൻ രാജ്യങ്ങളിൽ ഏറ്റവും ജനവാസമുള്ളത് ക്യൂബയിലാണ്. സ്പാനിഷ് കോളനിവൽക്കരണത്തിന്റെ ബാക്കിപത്രങ്ങളാണ് ക്യൂബയിലെ സംസ്ക്കാരത്തെയും ജീവിത ശൈലിയെയും രൂപപ്പെടുത്തിയിരിക്കുന്നത്. ലോകഭൂപടത്തിൽ അവശേഷിക്കുന്ന ചുരുക്കം കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളിൽ ഒന്നാണിത്.

കരീബിയൻ ദ്വീപസമൂഹങ്ങളിൽ വലിപ്പത്തിലും ജനസംഖ്യയിലും തന്ത്രപ്രാധാന്യത്തിന്റെ കാര്യത്തിലും ക്യൂബ നിർണായക സ്ഥാനം വഹിക്കുന്നു. പശ്ചിമാർദ്ധഗോളത്തിൽ സ്പെയിനിന്റെ അവസാനത്തെ കോളനിയായിരുന്നു ക്യുബ.അമേരിക്കൻ ഐക്യനാടുകളുടെ സഹായത്തോടെയാണ് ക്യൂബ കോളനി ഭരണത്തിൽ നിന്നും സ്വാതന്ത്യം നേടിയതെങ്കിലും പിന്നീട് ബന്ധം വഷളായി .1959-മുതൽ 2008വരെ ക്യൂബൻ ജനതയുടെ ഭരണാധികാരി വിപ്ലവ നായകൻ ഫിഡൽ കാസ്ട്രോ ആയിരുന്നു. അഴിമതിവീരനും, ഏകാധിപതിയും,സ്വജനപക്ഷപാതിയുമായിരുന്ന ഫുൾഹെൻസിയൊ ബാറ്റിസ്റ്റിയെ സ്ഥാനഭ്രഷ്ടനാക്കിയാണ് അദ്ദേഹം അധികാരത്തിലെത്തിയത്. അമേരിക്കയും ക്യൂബയും തമ്മിൽ 40 -ൽപരം വർഷങ്ങൾ മുടങ്ങിക്കിടന്ന നയതന്ത്രബന്ധം പുനഃസ്ഥാപിക്കപ്പെട്ടത് 2014-ലാണ് . ഇതോടെ അമേരിക്കൻ പൗരൻമാർക്ക്‌ ക്യുബയിൽ പോകുവാൻ അനുമതി ലഭിച്ചു. എങ്കിലും ഈയടുത്തകാലത്ത് പ്രസിഡന്റ് ട്രംപിന്റെ ചില വിദേശനയങ്ങൾ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്

ക്യൂബയിലെ വിദ്യാഭ്യാസം

ക്യൂബയിലെ വിദ്യാഭ്യാസം അനേകം വർഷങ്ങളായി ഉയർന്ന റാങ്കിങ്ങിലാണ് നിലനിന്നുവരുന്നത്. ഹവാന സർവ്വകലാശാല 1727ലാണ് സ്ഥാപിതമായത്. അതുപോലുള്ള സുസ്ഥാപിതമായ അനേകം കോളജുകളും സർവ്വകലാശാലകളുമായ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ അവിടെയുണ്ട്. 1959ലെ വിപ്ലവശേഷം കാസ്ട്രോ സർക്കാർ അവിടത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ദേശസാൽക്കരിച്ചു. സർക്കാർ ആണ് ക്യൂബയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാം നടത്തിവരുന്നത്. വിദ്യാഭ്യാസ പ്രവർത്തനത്തിൽ ശക്തമായ തത്ത്വാധിഷ്ഠിത ചിന്ത ഉൾച്ചേർന്നിട്ടുണ്ട്. ഭരണഘടനതന്നെ സ്ഥാപിക്കുന്നത്, വിദ്യാഭ്യാസ-സാംസ്കാരികവുമായ പോളിസി മാർക്സിസ്റ്റ് തത്ത്വത്തിലധിഷ്ഠിതമാകണമെന്നാണ്. വിദ്യാഭ്യാസത്തിലാണ് ക്യൂബ ഏറ്റവും കൂടുതൽ .

ചെ ഗെവാറ

അർജന്റീനയിൽ ജനിച്ച സോഷ്യലിസ്റ്റ് വിപ്ലവകാരിയും അന്തർദേശീയ ഗറില്ലകളുടെ നേതാവും ആയിരുന്നു ചെഗുവേര എന്നും ചെ എന്നു മാത്രമായും അറിയപ്പെടുന്ന ഏർണസ്റ്റോ ഗെവാറ ഡി ലാ സെർന (സ്പാനിഷ് ഉച്ചാരണം: [ˈtʃe ɣeˈβaɾa](൨)) 1928 ജൂൺ 14(൧)- 1967 ഒക്ടോബർ 09). ക്യൂബൻ വിപ്ലവത്തിന്റെ പ്രധാന നേതാവായിരുന്ന ഇദ്ദേഹം അടിച്ചമർത്തുന്ന ഭരണകൂടങ്ങളെ തുടച്ചുമാറ്റുവാൻ ഒളിപ്പോരുൾപ്പെടെയുള്ള സായുധപോരാട്ടങ്ങളുടെ മാർഗ്ഗങ്ങളാണ് നല്ലതെന്നു വിശ്വസിച്ചു.

ചെറുപ്പത്തിൽ വൈദ്യപഠനം നടത്തിയ ചെ ക്രൈസ്തവ വിമോചന ശാസ്‌ത്രം സ്വധീനിക്കപ്പെട്ടിരുന്നു. ചെ ഗുവേരയ്ക്ക്, ദക്ഷിണ അമേരിക്കയിലുടനീളം നടത്തിയ യാത്രകളിൽ ജനങ്ങളുടെ ദരിദ്രമായ ചുറ്റുപാടുകൾ നേരിട്ട് മനസ്സിലാക്കാൻ സാധിച്ചു. ഈ യാത്രകളുടെ അനുഭവങ്ങളും അതിൽ നിന്നുൾക്കൊണ്ട നിരീക്ഷണങ്ങളും ഈ പ്രദേശത്തെ സാമൂഹിക സാമ്പത്തിക അസമത്വങ്ങൾക്കുള്ള പ്രതിവിധി വിപ്ലവമാണെന്ന നിലപാടിലെത്തിക്കുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. . മാർക്സിസത്തെ പറ്റി കൂടുതലായി പഠിക്കാനും ഗ്വാട്ടിമാലയിൽ പ്രസിഡന്റ് ജേക്കബ് അർബൻസ് ഗുസ്മാൻ നടത്തിയ പരിഷ്ക്കാരങ്ങളെ പറ്റി അറിയാനും ഈ അന്വേഷണങ്ങൾ ഇടയാക്കി. ഗ്വാട്ടിമാലയിലെ കമ്യൂണിസ്റ്റ് സർക്കാരിൽ വ്യവസായമന്ത്രി, ദേശീയ ബാങ്കിന്റെ ചെയർമാൻ തുടങ്ങിയ തസ്തികകൾ വഹിക്കുകയും ചെയ്തു.

1956-ൽ മെക്സിക്കോയിൽ ആയിരിക്കുമ്പോൾ ചെഗുവേര ഫിഡൽ കാസ്ട്രോയുടെ വിപ്ലവ പാർട്ടിയായ ജൂലൈ 26-ലെ മുന്നേറ്റ സേനയിൽ ചേർന്നു. തുടർന്ന് 1956 ൽ ഏകാധിപതിയായ ജനറൽ ഫുൾജെൻസിയോ ബാറ്റിസ്റ്റയെ‍ ക്യൂബയിൽ നിന്നും തുരത്തി അധികാരം പിടിച്ചെടുക്കുക എന്ന ഉദ്ദേശ്യത്തോടെ ഗ്രൻ‌മ എന്ന പായ്ക്കപ്പലിൽ അദ്ദേഹം ക്യൂബയിലേക്ക് യാത്ര തിരിച്ചു. വിപ്ലവാനന്തരം, “സുപ്രീം പ്രോസിക്യൂട്ടർ” എന്ന പദവിയിൽ നിയമിതനായ ചെഗുവേരയായിരുന്നു മുൻഭരണകാലത്തെ യുദ്ധകുറ്റവാളികളുടേയും മറ്റും വിചാരണ നടത്തി വിധി നടപ്പിലാക്കിയിരുന്നത്. പുതിയ ഭരണകൂടത്തിൽ പല പ്രധാന തസ്തികകളും വഹിക്കുകയും ഗറില്ലാ യുദ്ധമുറകളെ പറ്റി പുസ്തകങ്ങളും ലേഖനങ്ങളും എഴുതുകയും ചെയ്ത ചെഗുവേര 1965-ൽ കോംഗോയിലും തുടർന്ന് ബൊളീവിയയിലും വിപ്ലവം സംഘടിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ ക്യൂബ വിട്ടു. ബൊളീവിയയിൽ വെച്ച് സി.ഐ.ഐ. യുടേയും അമേരിക്കൻ ഐക്യനാടുകളിലെ സൈന്യത്തിന്റെ പ്രത്യേക സേനയുടേയും സഹായത്തോടെയുള്ള ഒരു ആക്രമണത്തിൽ പിടിയിലായ ചെഗുവേരയെ 1967 ഒക്ടോബർ 9-നു ബൊളീവിയൻ സൈന്യം വാലിഗ്രനേഡിനടുത്തുള്ള ലാ ഹിഗ്വേരയിൽ വെച്ച് വിചാരണ കൂടാതെ വധിച്ചു.മരണത്തിനു ശേഷം ചെഗുവേര സാമൂഹിക വിപ്ലവ പ്രസ്ഥാനങ്ങളുടെ ഒരു പ്രതീകമായി മാറുകയും ലോകമെമ്പാടുമുള്ള പോപ് സംസ്കാരത്തിന്റെ ബിംബങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുകയും ചെയ്തു. ആൽബർട്ടോ കോർദയെടുത്ത ചെഗുവേരയുടെ ചിത്രം പ്രമുഖപ്രചാരം നേടി, ടീഷർട്ടുകളിലും പ്രതിഷേധ ബാനറുകളിലും മറ്റും സ്ഥിരം കാഴ്ചയായി. അമേരിക്കയിലെ മേരിലാൻഡ് സർവ്വകലാശാല ഈ ചിത്രത്തെ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചിത്രമെന്നും ഇരുപതാം നൂറ്റാണ്ടിന്റെ പ്രതീകമെന്നും വിശേഷിപ്പിച്ചു.

ജിതീഷ് കല്ലാട്ട്

ചിത്രകാരനും ശിൽപം, സ്ഥലകേന്ദ്രീകൃത വിന്യാസം, ആനിമേഷൻ വീഡിയോ, ഫോട്ടോഗ്രാഫി എന്നിങ്ങനെ നിരവധി മാധ്യമങ്ങളിലായി സർഗാവിഷ്കാരം നടത്തുന്ന കലാകാരനാണ് ജിതീഷ് കല്ലാട്ട് (ജനനം : 1974).കൊച്ചി മുസിരിസ് ബിനാലെയുടെ രണ്ടാംപതിപ്പിന്റെ ക്യൂറേറ്ററാണ്.

താനിയ ബ്രുഗുവേര

ക്യൂബൻ പ്രതിഷ്ഠാപന കലാകാരിയാണ് താനിയ ബ്രുഗുവേര (ജനനം : 1968) ന്യൂയോർക്കിലും ഹവാനയിലുമായി ജീവിക്കുന്ന താനിയ നിരവധി അന്തർദേശീയ കലാ പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. മ്യൂസിയം ഓഫ് മോഡേൺ ആർട്ടും ബ്രോങ്സ് മ്യൂസിയം ഓഫ് ആർട്സും ഹവാന ദേശീയ മ്യൂസിയവും(മ്യൂസിയോ നാഷണൽ ദെ ബെല്ലാസ് ആർട്സ് ദെ ലാ ഹവാന) ഉൾപ്പെടെ നിരവധി കലാകേന്ദ്രങ്ങളിലെ സ്ഥിരം ശേഖരങ്ങളിൽ താനിയയുടെ സൃഷ്ടികളുണ്ട്.

അധികാരവും അതിന്റെ നിയന്ത്രണത്തിന്റെ പ്രശ്നങ്ങളുമാണ് താനിയയുടെ രചനകളുടെ കേന്ദ്ര പ്രമേയം. ക്യൂബൻ ചരിത്രത്തിലെ നിരവധി സംഭവങ്ങളെ അവരുടെ രചനകൾ ചോദ്യം ചെയ്യുന്നുണ്ട്. അഭയാർത്ഥി പ്രശ്നങ്ങൾ ശ്രദ്ധയിൽ കൊണ്ടു വരുന്നതിനായി ബ്രുഗുവേര, 18 ഡിസംബർ 2011 ന് ഒരു പ്രചാരണപ്രവർത്തനം ആരഭിച്ചു.

നളിനി മലാനി

രാജ്യാന്തര തലത്തിൽ പ്രശസ്തയായ ഇന്ത്യയിലെ ആദ്യ തലമുറ വിഡിയോ ആർട്ടിസ്റ്റുകളിലൊരാളാണ് നളിനി മലാനി(ജനനം: 1946)

നെടുമുടി വേണു

മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളാണ്‌ നെടുമുടി വേണു എന്ന പേരിൽ അറിയപ്പെടുന്ന കെ. വേണുഗോപാൽ.

വിദ്യാഭ്യാസ കാലത്ത് സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ആലപ്പുഴ എസ്.ഡി കോളേജിൽ നിന്ന് ബിരുദമെടുത്തശേഷം കലാകൗമുദിയിൽ പത്ര പ്രവർത്തകനായും ആലപ്പുഴയിൽ പാരലൽ കോളേജ് അദ്ധ്യാപകനായും പ്രവർത്തിച്ചു. തിരുവനന്തപുരത്തേക്ക് താമസം മാറ്റിയതോടെ അരവിന്ദൻ, പത്മരാജൻ, ഭരത് ഗോപി തുടങ്ങിയവരുമായി സൗഹൃദത്തിലായി.

അഭിനയത്തിനു പുറമെ ഏതാനും സിനിമകൾക്കു വേണ്ടി കഥയും എഴുതിയിട്ടുമുണ്ട്.

ഫിദൽ കാസ്ട്രോ

ക്യൂബയിൽ ജനിച്ച കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയും, പതിറ്റാണ്ടുകളോളം ക്യൂബയുടെ ഭരണത്തലവനും ആയിരുന്ന, ഫിദൽ കാസ്ട്രോ (സ്പാനിഷ് ഉച്ചാരണം: [fiˈðel ˈkastro] ( audio)) എന്നറിയപ്പെടുന്ന, ഫിദൽ അലക്സാണ്ഡ്റോ കാസ്‌ട്രോ റുസ്. 1926 ഓഗസ്റ്റ് 13-നു ജനിച്ചു , 2016 നവംബർ 25-നു മരിച്ചു. 1959-ൽ ഫുൾജെൻസിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണത്തെ അട്ടിമറിച്ചു കൊണ്ട് ഫിഡൽ അധികാരത്തിലെത്തി. 1965-ൽ ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയാവുകയും ക്യൂബയെ കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്ന് നാമകരണം ചെയ്യുകയും ചെയ്തു. ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടി നിലവിൽ വന്ന 1961 മുതൽ 2011 വരെ അതിന്റെ സെക്രട്ടറിയായിരുന്നു. ക്യൂബയിൽ കാസ്ട്രോയുടെ ഇച്ഛാശക്തിയിൽ വ്യവസായവും വാണിജ്യവും എല്ലാം ദേശീയവൽക്കരിക്കപ്പെട്ടു. ക്യൂബയെ ഒരു പൂർണ്ണ സോഷ്യലിസ്റ്റ് രാജ്യമാക്കാൻ കാസ്ട്രോ ശ്രമിച്ചു. രണ്ട് തവണ ചേരിചേരാ പ്രസ്ഥാനത്തിന്റെ ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്.ഹവാന സർവ്വകലാശാലയിൽ നിയമം പഠിക്കുമ്പോഴാണ് കാസ്ട്രോ സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയത്തിൽ ആകൃഷ്ടനാകുന്നത്. ഡൊമിനിക്കൻ റിപ്പബ്ലിക്കിലും, കൊളംബിയയിലും നടന്ന സായുധ വിപ്ലവത്തിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹത്തിന് ക്യൂബയിലെ ബാറ്റിസ്റ്റയുടെ നേതൃത്വത്തിലുള്ള അമേരിക്കൻ സ്ഥാപിത സർക്കാരിനെ പുറത്താക്കണമെന്ന ആഗ്രഹം ശക്തമായത്. മൊൻകാട ബാരക്സ് ആക്രമണം എന്നറിയപ്പെടുന്ന പരാജയപ്പെട്ട ഒരു വിപ്ലവശ്രമത്തിനുശേഷം കാസ്ട്രോ ജയിലിൽ അടക്കപ്പെട്ടു. ജയിൽ വിമോചിതനായശേഷം, അദ്ദേഹത്തിന് തന്റെ സഹോദരനായ റൗൾ കാസ്ട്രോയുമൊത്ത് മെക്സിക്കോയിലേക്ക് പലായനം ചെയ്യേണ്ടി വന്നു. അവിടെ വെച്ച് ഫിദൽ, റൗൾ കാസ്ട്രോയുടെ സുഹൃത്തു വഴി ചെഗുവേരയെ പരിചയപ്പെട്ടു. ചരിത്രപ്രസിദ്ധമായ ക്യൂബൻ വിപ്ലവത്തിലൂടെ കാസ്ട്രോ, ബാറ്റിസ്റ്റയെ പുറത്താക്കി അധികാരം പിടിച്ചെടുത്തു. ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രമായുള്ള ക്യൂബയുടെ വളർച്ച ഇഷ്ടപ്പെടാതിരുന്ന അമേരിക്ക കാസ്ട്രോയെ പുറത്താക്കാൻ ആവുന്നത്ര ശ്രമിച്ചു: ക്യൂബക്കകത്ത് ആഭ്യന്തരപ്രശ്നങ്ങളുണ്ടാക്കി. രാജ്യത്തിനുമേൽ സാമ്പത്തിക ഉപരോധം നടപ്പിലാക്കി. ഇതിനെയെല്ലാം കാസ്ട്രോ അതിജീവിച്ചു. എന്നാൽ ഇത്തരം ആക്രമണങ്ങൾക്കെതിരെ പിടിച്ചുനിൽക്കുന്നതിന് കാസ്ട്രോ റഷ്യയുമായി സഖ്യമുണ്ടാക്കി. അമേരിക്കക്കെതിരേ ആക്രമണം നടത്തുക എന്ന ലക്ഷ്യത്തോടെ റഷ്യ ക്യൂബയിൽ മിസൈൽ താവളങ്ങൾ പണിഞ്ഞു, ആയുധങ്ങൾ സ്ഥാപിച്ചു. മറ്റൊരു ലോക മഹായുദ്ധത്തിന്റെ വക്കിലേക്കെത്തിയ ഈ സംഭവം ക്യൂബൻ മിസ്സൈൽ പ്രതിസന്ധി എന്നറിയപ്പെടുന്നു.

1965 ൽ സ്ഥാപിതമായ ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി കാസ്ട്രോ സ്ഥാനമേറ്റു. ക്യൂബയെ ഒരു പൂർണ്ണ സോഷ്യലിസ്റ്റു രാജ്യമായി കാസ്ട്രോ പ്രഖ്യാപിച്ചു. മുതലാളിത്തത്തെ തകർക്കാനുള്ള എല്ലാ വിപ്ലവമുന്നേറ്റങ്ങളേയും കാസ്ട്രോ പ്രോത്സാഹിപ്പിച്ചു. സോവിയറ്റ് റഷ്യയുടെ തകർച്ചയെ തുടർന്ന് അമേരിക്കക്കെതിരേ പോരാടാനായി കാസ്ട്രോ പുതിയ സഖ്യങ്ങൾ തേടിത്തുടങ്ങി. ലോകത്താകമാനം അമേരിക്കൻ വിരുദ്ധ രാജ്യങ്ങളുടെ ഒരു സഖ്യം അദ്ദേഹം വിഭാവനം ചെയ്തു. ബൊളീവിയ, ക്യൂബ, ഡൊമനിക്കൻ റിപ്പബ്ലിക്, ഇക്വഡോർ തുടങ്ങിയവയുടെ ഒരു സഖ്യം ഇതിനായി രൂപീകരിച്ചു. ഈ സഖ്യം ബൊളിവേറിയൻ അലയൻസ് ഫോർ ദ അമേരിക്കാസ് എന്നറിയപ്പെടുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ 2006-ൽ ഔദ്യോഗിക പദവികളിൽ നിന്നും ഒഴിഞ്ഞു. അധികാരം പിൻഗാമിയായിരുന്ന സഹോദരൻ റൗൾ കാസ്ട്രോക്ക് കൈമാറി.

സാമ്രാജ്യത്വ വിരുദ്ധ പ്രസ്ഥാനത്തിന്റെ നായകനായും മനുഷ്യസ്നേഹിയായും അറിയപ്പെടുന്ന കാസ്ട്രോയെ ക്രൂരനായ ഏകാധിപതിയായി വിശേഷിപ്പിക്കുന്നവരുമുണ്ട്. കടുത്ത മനുഷ്യാവകാശ ലംഘനം നടത്തിയ ഏകാധിപതിയായിരുന്നു അദ്ദേഹമെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ക്യൂബൻ വിപ്ലവത്തിനുശേഷം നടന്ന വിചാരണകളും വധശിക്ഷകളും ഇതിനു തെളിവായി ഇവർ ചൂണ്ടിക്കാട്ടുന്നു.തന്റെ പ്രവൃത്തികളിലൂടെയും തന്റെ രചനകളിലൂടെയും കാസ്ട്രോ ലോകമെമ്പാടുമുള്ള വിവിധ വ്യക്തികളുടെയും സംഘടനകളുടെയും രാഷ്ട്രീയത്തെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്..

മിറെയ്ൽ കസ്സാർ

ലബനനിൽ ജനിച്ച ഒരു കലാകാരിയാണ്, മിറെയ്ൽ കസ്സാർ (ജനനം: 1963) പാരിസ് , ബെയ്റൂത്തിൽ താമസിച്ചു പ്രവർത്തിക്കുന്നു. ലബനനിലെ സഹ്ലെയിൽ ജനിച്ചു; അവരുടെ കുടുംബ വേരുകൾ മൊസൂലിലും (ഇന്നത്തെ ഇറാഖ്) മാർദിനിലും(ഇന്നത്തെ തുർക്കി) ആണ്. കസ്സാർ ഇകോൾ ദേശീയ സുറിയാനിർ ഡെ ബെവോക്സ്-ആർട്സ് ആൻഡ് ദോർ സോർബോൺ ൽ പഠിച്ചു. സോർബോണിലെ സ്കൂൾ ഓഫ് പ്ലാസ്റ്റിക് ആർട്ട്സിൽ അംഗമായിരുന്നു. 1975 മുതൽ 1990 വരെ നീണ്ടു നിന്ന ലെബനോൺ യുദ്ധകാലത്ത് മിറേൽ കാസർ ഫ്രാൻസിലേക്ക് കുടിയേറി.ഫിലിം, ശബ്ദം, പെയിന്റിങ്, ഡ്രോയിംഗ്, ഇൻസ്റ്റാളേഷൻ ആർട്ട് എന്നിവയാണ് കാസറിന്റെ പ്രവർത്തന മേഖലകൾ. കോപ്പൻഹേഗനിലും ടൊറോണ്ടൊയിലും ഹവാന ബിനാലെയിലും , അവൾ സൃഷ്ടികൾ പ്രദർശിപ്പിച്ചു. ബ്രിട്ടീഷ് മ്യൂസിയത്തിലും സെന്റർ ജോർജസ് പോംപിഡോയിലും ബൊളോണയിലെ മോണ്ടനാരി ശേഖരത്തിലും ലണ്ടണിലെ ചാൻ ശേഖരണത്തിലും സ്വകാര്യ ശേഖരങ്ങളിലും അവളുടെ കലാസൃഷ്ടികളുണ്ട്.

മേയ്‌ ദിനം

മെയ് മാസം ഒന്നിനാണ്‌ മെയ് ദിനം ആഘോഷിക്കുന്നത്. ലോക തൊഴിലാളി ദിനം എന്നും ഈ ദിവസം അറിയപ്പെടുന്നു. ലോകമെങ്ങുമുള്ള തൊഴിലാളികളുടെ ദിനമായിട്ടാണ് മേയ് ദിനം അഥവാ തൊഴിലാളി ദിനം ആഘോഷിക്കുന്നത്. അന്താരാഷ്ട്ര തൊഴിലാളി ദിനം എന്നാണ് ഇത് ലോകമെമ്പാടും അറിയപ്പെടുന്നത്. എട്ടു മണിക്കൂർ തൊഴിൽ സമയം അംഗീകരിച്ചതിനെതുടർന്ന് അതിന്റെ സ്മരണക്കായി മെയ് ഒന്ന് ആഘോഷിക്കണം എന്ന ആശയം ഉണ്ടായത് 1856 ൽ ഓസ്ട്രേലിയായിൽ ആണ്. മേയ് ദിനം ലോകമെമ്പാടുമുള്ള സാമൂഹിക സാമ്പത്തിക നേട്ടങ്ങളെ സ്മരിക്കുന്ന ഒരു ദിനമാണ് ഇത്. ഇതിന്റെ പ്രചോദനം അമേരിക്കയിൽ നിന്നും ഉണ്ടായതാണെന്ന ഒരു വാദവുമുണ്ട്. എൺപതോളം രാജ്യങ്ങളിൽ മെയ് ദിനം പൊതു അവധിയായി ആചരിക്കുന്നു.

ലാറ്റിൻ അമേരിക്ക

അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ ലാറ്റിനിൽ നിന്ന് ഉരുത്തിരിഞ്ഞ യുഗ്മ ഭാഷകൾ (പ്രധാനമായും സ്പാനിഷ്, പോർച്ചുഗീസ്) സംസാര ഭാഷയായി ഉള്ള രാജ്യങ്ങളെ ആണ് ലാറ്റിൻ അമേരിക്ക എന്ന് വിളിക്കുന്നത്. ഇംഗ്ലീഷ് ഭാഷ പ്രധാന ഭാഷയായി ഉള്ള രാജ്യങ്ങളെ ആംഗ്ലോ അമേരിക്ക എന്നു വിളിക്കുന്നു. ആംഗ്ലോ അമേരിക്കയിൽ നിന്ന് ലാറ്റിൻ അമേരിക്ക വ്യത്യസ്തമാണ്.

വടക്കേ അമേരിക്ക

ഭൂമിയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തെ ഒരു ഭൂഖണ്ഡമാണ് വടക്കെ അമേരിക്ക. വടക്ക്‌ ആർട്ടിക്ക്‌ സമുദ്രവും കിഴക്ക്‌ അറ്റ്‌ലാന്റിക് സമുദ്രവും തെക്കുകിഴക്കു കരീബിയൻ കടലും തെക്കും പടിഞ്ഞാറും ശാന്ത സമുദ്രവുമാണു അതിരുകൾ. പനാമ കടലിടുക്ക്‌ വടക്കേ അമേരിക്കയെ തെക്കു കിഴക്കായി സ്ഥിതിചെയ്യുന്ന തെക്കേ അമേരിക്കയുമായി ബന്ധിപ്പിക്കുന്നു.

24,490,000 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ വൻകര (9,450,000 ച.മൈൽ), ഭൗമോപരിതലത്തിന്റെ 4.8%(കരവിസ്തീർണ്ണത്തിന്റെ 16.4%) വ്യാപിച്ചുകിടക്കുന്നു. ഒക്ടോബർ 2006-ലെ കണക്കുപ്രകാരം അവിടത്തെ ജനസംഖ്യ ഏകദേശം 51.5 കോടിയാണു . വലിപ്പത്തിന്റെ കാര്യത്തിൽ ഏഷ്യ, ആഫ്രിക്ക എന്നിവയ്ക്കു പിന്നിൽ മൂന്നാം സ്ഥാനത്ത്‌ നിൽക്കുന്ന വടക്കേ അമേരിക്ക ജനസംഖ്യയുടെ കാര്യത്തിൽ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്‌ എന്നിവയ്ക്കു പിന്നിൽ നാലാം സ്ഥാനത്താണ് .

വിഗൻ

ഫിലിപ്പൈൻസിലെ ല്ലോകോസ്സൂർ പ്രവശ്യയുടെ തൽസ്ഥാനമായ ഫോർത്ത് ക്ലാസ് നഗരമാണ്‌ വിഗൻ(Ciudad ti Bigan; Lungsod ng Vigan).സൗത്ത് ചൈന കടലിന്‌ അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ ദ്വീപായ ലൂസോണിന്റെ പടിഞ്ഞാറൻ തീരത്താണ്‌ ഇത് സ്ഥിതി ചെയ്യുന്നത്.

2010 ഫിലിപ്പൈൻസ് സെൻസസ്സ് പ്രകാരം ഇവിടെ ആകെയുള്ള ജനങ്ങളുടെ എണ്ണം 49,747 ആണ്‌.

ഫിലിപ്പൈൻസിൽ അവശേഷിക്കുന്ന കേട് പറ്റാത്ത് ഹിസ്പാനിക്(Hispanic)(സ്പയിനുമായി ബന്ധമുള്ള) പട്ടണങ്ങളിൽ ഒന്നാണ്‌ ഇത്.യൂറോപ്യൻ കോളനിക്കാലത്തെ നിർമ്മിതികളും രൂപകല്പനയും ഫിലിപൈൻസിന്റെ തനത് ശില്പശൈലിയും കൊത്ത് കല്ലിൽ തീർത്ത തെരുവുകളും ഇതിനെ ലോക പൈതൃക കേന്ദ്രങ്ങളിൽ ഒന്നാകാൻ കാരണമായി.പുതിയ ഏഴ് അത്ഭുത നഗരങ്ങളിൽ ബെയ്റൂട്ട്,ദോഹ,ഡർബൻ,ഹവാന,കോലാലംപൂർ,ലാ പാസ് എന്നിവയോടൊപ്പം ഒന്നാണ്‌.

മുൻ ആറാമത്തെ ഫിലിപ്പൈൻസ് പ്രസിഡന്റ് എല്പിഡിയോ ജനിച്ചത് വിഗനിലാണ്‌.ഫിലിപ്പൈൻസിലെ രണ്ട് യുനെസ്ക്കോ പൈതൃക നഗരങ്ങളിൽ ഒന്നാണ്‌ ഇത്.

ശിൽപ്പാ ഗുപ്ത

ഒരു ഭാരതീയ ചിത്രകലാകാരിയാണ് ശിൽപ്പാ ഗുപ്ത (ജനനം. 1976). മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു.

ഹോസെ റൌൾ കാപബ്ലാങ്ക

ക്യൂബയിലെ ഹവാനയിൽ ജനിച്ച ഹോസെ റൌൾ കാപബ്ലാങ്ക ലോകചെസ്സിലെ എന്നത്തേയും മികച്ച പ്രതിഭാശാലികളായ കളിക്കാരിലൊരാളാണ്.(José Raúl Capablanca y Graupera ജനനം: 19 നവം 1888 –മരണം: 8 മാർച്ച് 1942) ചെസ്സിൽ 1921 മുതൽ 1927 വരെ ലോകചാമ്പ്യനുമായിരുന്നു കാപബ്ലാങ്ക. അസാധാരണമായ വേഗതയും അവസാനഘട്ട കരുനീക്കങ്ങളിലെ അധീശത്വവും , സൂക്ഷ്മതയും കാപബ്ലാങ്കയുടെ മാത്രം സവിശേഷതയാണ്.

ഇതരഭാഷകളിൽ

This page is based on a Wikipedia article written by authors (here).
Text is available under the CC BY-SA 3.0 license; additional terms may apply.
Images, videos and audio are available under their respective licenses.