സോളമൻ

പുരാതന യഹൂദരാജ്യത്തിലെ രാജാക്കന്മാരിൽ രണ്ടാമനായ ദാവീദിന്റെ പുത്രനും ഭരണാധികാരിയുമായിരുന്നു സോളമൻ. ബൈബിൾ പഴയനിയമപ്രകാരം സോളമന്റെ ഭരണകാലത്ത് ഇസ്രയേൽ ജനത ഐശ്വര്യത്തിലും സമാധാനത്തിലും കഴിഞ്ഞിരുന്നു. ഇദ്ദേഹത്തിന്റെ ജ്ഞാനം വളരെ പ്രകീർത്തിക്കപ്പെട്ടിരുന്നു. എന്നാൽ അവസാനനാളുകളിൽ വിജാതീയരായ ഭാര്യമാർ സോളമനെ അന്യദേവന്മാരെ ആരാധിക്കുന്നതിലേക്ക് മനസു തിരിച്ചു.

ദാവീദിന് എലിയാമിന്റെ മകളും ഹിത്യനായ ഊറിയായുടെ ഭാര്യയുമായ ബത്‌ഷെബായിൽ അവിഹിതമായി ജനിച്ച പുത്രനാണ് സോളമൻ. ദാവീദ് ഈ ബന്ധം മൂലം ചതിവിൽ ഊറിയായെ കൊലപ്പെടുത്തിയിരുന്നു. ഈ ബന്ധത്തിൽ ആദ്യം ജനിച്ച പുത്രൻ ശിശുവായിരിക്കുമ്പോൾ തന്നെ മരണമടഞ്ഞു. ദാവീദിന് ഈ ബന്ധത്തിൽ രണ്ടാമതു ജനിച്ച പുത്രനാണ് സോളമൻ. ദാവീദിന്റെ അന്ത്യത്തോടെ സോളമൻ രാജാവായി അഭിഷിക്തനായി.

സോളമൻ ഈജിപ്‌തിലെ ഭരണാധികാരിയായ ഫറവോയുടെ മകളെ വിവാഹം ചെയ്‌തു. അങ്ങനെ അവർ തമ്മിൽ ബന്ധുത്വമായി. കൊട്ടാരവും ദേവാലയവും ജറുസലേം നഗരത്തിനു ചുറ്റിലുമുള്ള മതിലും പൂർത്തിയാകും വരെയും അവളെ ദാവീദിന്റെ നഗരത്തിലാണ് പാർപ്പിച്ചത്. പിതാവായ ദാവീദിന്റെ നിർദ്ദേശങ്ങളാണ് സോളമൻ അനുവർത്തിച്ചത്. ഇസ്രായേലിന്റെ മുഴുവനും രാജാവായിരുന്നു സോളമൻ.

സോളമൻെറ നാലാം ഭരണവർഷം രണ്ടാമത്തെ മാസമായ സീവു മാസത്തിലാണ് ദേവാലയ നിർമ്മാണം ആരംഭിച്ചത്. ഇസ്രായേൽ ജനത ഈജിപ്‌തിൽ നിന്നു മോചനം നേടിയതിന്റെ നാനൂറ്റിയെൺപതാം വാർഷികമായിരുന്നു ആ വർഷം. ഏഴു വർഷം കൊണ്ടാണ് ദേവാലയ നിർമ്മാണം പൂർത്തീകരിച്ചത്. പതിമൂന്നു വർഷം കൊണ്ടാണ് കൊട്ടാര നിർമ്മാണം പൂർത്തിയായി. ലബനോൻ കാനനമന്ദിരവും ഇതോടോപ്പം പൂർത്തിയാക്കി. അങ്ങനെ ആകെ ഇരുപതു വർഷം കൊണ്ടാണ് ദേവാലയത്തിന്റെയും കൊട്ടരത്തിന്റെയും നിർമ്മാണം പൂർത്തിയായത്. സോളമൻ നിർമ്മിച്ചു നൽകിയ ഭവനത്തിലേക്ക് ഫറവോയുടെ മകൾ ദാവീദിന്റെ നഗരത്തിൽ നിന്നും താമസം മാറി. സോളമൻ അനവധി വിദേശവനിതകളെയും അന്യവംശജകളായവരെയും ഭാര്യമാരായി സ്വീകരിച്ചിരുന്നു. നാല്പതു വർഷത്തെ ഇസ്രയേൽ ഭരണത്തോടെ സോളമൻ അന്തരിച്ചു. തുടർന്ന് മകൻ റഹോബോവോം അധികാരമേറ്റെടുത്തു.

സോളമൻ രാജാവ്
ഇസ്രായേലിന്റെ ഭരണാധികാരി
Judgement of Solomon
സോളമന്റെ വിധിന്യായം
Nineteenth century engraving by Gustave Doré
ജന്മസ്ഥലംജെറുസലേം
മരണസ്ഥലംജെറുസലേം
മുൻ‌ഗാമിദാവീദ്
പിൻ‌ഗാമിറഹോബോവോം
അനന്തരവകാശികൾറഹോബോവോം
രാജകൊട്ടാരംദാവീദിന്റെ ഭവനം
പിതാവ്ദാവീദ്
മാതാവ്ബെത്‌സെയ്ദ

പുറത്തേക്കുള്ള കണ്ണികൾ

ആമേൻ (ചലച്ചിത്രം)

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ 2013-ൽ പുറത്തിറങ്ങിയ മാജിക്കൽ റിയലിസ്റിക് ഗണത്തിൽപ്പെട്ട മലയാളചലച്ചിത്രമാണ് ആമേൻ. കുമരംകരി എന്ന കുട്ടനാടൻ സംഘല്പിക ഗ്രാമത്തിനെയും അവിടുത്തെ ഗീവർഗീസ് പുണ്ണ്യളനെയും സെന്റ് ജോർജ്ജ് ബാന്റ് സംഘത്തെയും അടിസ്ഥാനമാക്കിയെടുത്ത ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ, ഇന്ദ്രജിത്ത് ,സ്വാതി റെഡ്ഡി, രചന നാരായണൻകുട്ടി എന്നിവർ അഭിനയിച്ചിരിക്കുന്നു. തെലുഗു നടിയായ സ്വാതി റെഡ്ഡിയുടെ ആദ്യ മലയാളചിത്രം കൂടിയാണ് ആമേൻ. ചിത്രം നിരൂപകരാലും പ്രേക്ഷകരാലും നല്ല രീതിയിൽ സ്വീകരിക്കപ്പെട്ടു.

ഉത്തമഗീതം

ഹെബ്രായ-ബൈബിളിൽ, ഒരു യുവാവിന്റേയും യുവതിയുടേയും പ്രേമപരവശത ഭാവനയുടെ ധാരാളിത്വത്തോടെ ചിത്രീകരിക്കുന്ന കവിതയാണ് ഉത്തമഗീതം. ഇംഗ്ലീഷ്: Song of Songs. (ഹീബ്രു: שיר השירים‬, Shir ha-Shirim) യഹൂദരുടെ വിശുദ്ധഗ്രന്ഥസംഹിതയായ തനക്കിലെ 'കെത്തുവിം' എന്ന അന്തിമഭാഗത്തെ ലഘുഗ്രന്ഥങ്ങളുടെ ഉപവിഭാഗത്തിലെ ആദ്യഗ്രന്ഥമാണിത്. മൂലകൃതിക്ക് ഹെബ്രായ ഭാഷയിൽ പാട്ടുകളുടെ പാട്ട് എന്ന് അർത്ഥം വരുന്ന ഷിർ-ഹ-ഷിരിം എന്നാണ് പേര്. മലയാളത്തിലും ഇതിനെ പാട്ടുകളുടെ പാട്ട് എന്ന് വിളിക്കാറുണ്ട്. യാഥാസ്ഥിതിക യഹൂദ-ക്രൈസ്തവ വ്യാഖ്യാനം ഈ കൃതിയെ ദൈവവും ദൈവജനവുമായുള്ള ബന്ധത്തിന്റെ പ്രതീകാത്മക ചിത്രീകരണമായി കാണന്നു. ബൈബിളിലെ ഗ്രന്ഥങ്ങളിൽ വിഷയത്തിന്റേയും അവതരണശൈലിയുടേയും പ്രത്യേകത കൊണ്ട് ഇത് വേറിട്ട് നിൽക്കുന്നു.

കൃതിയുടെ ശീർഷകത്തിലും ഉള്ളടക്കത്തിൽ ചിലയിടങ്ങളിലും സോളമൻ രാജാവ് പരാമർശിക്കപ്പെടുന്നതുകൊണ്ട്, അദ്ദേഹമാണ് രചയിതാവ് എന്ന് കരുതപ്പെട്ടിരുന്നെങ്കിലും, സോളമന്റെ കാലത്തിന് അരസഹസ്രാബ്ദം ശേഷം ബാബിലോണിലെ പ്രവാസം കഴിഞ്ഞാണ് ഇതെഴുതപ്പെട്ടതെന്നാണ് ഇപ്പോഴത്തെ പണ്ഡിതമതം.

എലിസബത്ത് II

എലിസബത്ത് II (അലക്സാന്ഡ്ര മേരി ജനനം 21 ഏപ്രിൽ 1926) രാജ്ഞിഭരണ വ്യവസ്ഥ നിലനിൽക്കുന്ന ബ്രിട്ടണിലെ ഒരു രാജ്ഞിയാണ് .

ഓഷ്യാനിയ

ഓസ്ട്രേലിയ, ന്യൂസിലൻഡ്, ന്യൂ‍ഗിനിയ എന്നീ സ്ഥലങ്ങളെയും ശാന്തമഹാസമുദ്രത്തിലും സമീപത്തുമായി സ്ഥിതിചെയ്യുന്ന ദ്വീപുകളേയും ചേർത്താണു ഓഷ്യാനിയ അഥവാ ഓഷി‌യാനിയ എന്നു പൊതുവേ വിളിച്ചുവരുന്നത്‌. ഫ്രഞ്ച് പര്യവേക്ഷകനായ ഡൂമോൺഡ് ഡുർവ്വിൽ ( Dumont d'Urville ) ആണ്‌ 1831 ഓഷ്യാനിയ എന്ന പേരു നിർദ്ദേശിച്ചത്‌. ഓഷ്യാനിയയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളെ നാലായി തിരിക്കാം

മൈക്രോനേഷ്യ

മെലനേഷ്യ

പോളിനേഷ്യ

ഓസ്ട്രലേഷ്യ

കോക്കറ്റൂ

Cacatuidae കുടുംബത്തിൽ നിന്നുള്ള തത്തകളുടെ 21 സ്പീഷീസുകളിൽ ഒന്നാണ് കോക്കറ്റൂ. സിറ്റാകോയിഡി (യഥാർത്ഥ തത്തകൾ), സ്രിഗോപൊയിഡി (ന്യൂസിലാൻഡ് തത്തകൾ) എന്നിവയോടൊപ്പം കോക്കറ്റൂ പിറ്റിറ്റിഫോംസ് നിരയിലുൾപ്പെടുന്നു. ഫിലിപ്പീൻസിൽ നിന്നും കിഴക്കൻ ഇന്തോനേഷ്യൻ ദ്വീപുകൾ വാലാസിയ മുതൽ ന്യൂ ഗിനിയ വരെയും, സോളമൻ ദ്വീപുകൾ, ആസ്ട്രേലിയ എന്നിവിടങ്ങളിലും ഈ കുടുംബം പ്രധാനമായും വ്യാപിച്ചിരിക്കുന്നു.

ചെമ്പരത്തി

സമശീതോഷ്ണമേഖലകളിൽ കാണുന്ന ഒരു കുറ്റിച്ചെടി ആണ്‌ ചെമ്പരത്തി എന്ന ചെമ്പരുത്തി (Hibiscus). ഒരു നിത്യപുഷ്പിണിയായ ചെമ്പരത്തിയെ അലങ്കാരസസ്യമായി ധാരാളം നട്ടുവളർത്താറുണ്ട്. വലിപ്പമുള്ള, ചുവന്ന, മണമില്ലാത്ത പൂക്കളാണ് സാധാരണയായി ചെമ്പരത്തിയുടേതെങ്കിലും വൈവിധ്യമാർന്ന‍ ധാരാളം നിറങ്ങളിലുള്ള പൂക്കളോടുകൂടിയ ഇനങ്ങളും, സങ്കരയിനം സസ്യങ്ങളും കണ്ടുവരുന്നു. വെള്ള, മഞ്ഞ, ഓറഞ്ച്, കടുംചുവപ്പ്, ശ്വേതരക്തവർണ്ണത്തിന്റെ (പിങ്ക്) വിവിധ നിറഭേദങ്ങളോടും ഒറ്റയും ഇരട്ടയുമായ ഇതളുകളുമുള്ള പൂക്കളോടും കൂടിയ സസ്യങ്ങളുമുണ്ട്. ഇതളുകൾ ചെറിയ രീതിൽ കീറിയെടുത്തതുപോലെളുള്ള പൂക്കളോടുകൂടിയവയും കാണാറുണ്ട്.

പരാഗണത്തെ പറ്റി പരാമർശിക്കുന്ന പാഠപുസ്തകങ്ങളിൽ ലളിതമായ ഒരു ഉദാഹരണമായി ചെമ്പരുത്തി പൂവ് പരാമർശിച്ചു കാണുന്നുണ്ട്. മലേഷ്യയുടെ ദേശീയ പുഷ്പമായ ഇവയെ ബുൻഗ റയ എന്ന് മലായ് ഭാഷയിൽ വിളിക്കുന്നു. മലേഷ്യ, ഫിലിപ്പൈൻസ്, കാ‍മറൂൺ, റുവാണ്ട, ന്യൂസലാന്റിലെ കൂക്ക് ഐലന്റുകൾ മീലനീസ്യയിലെ സോളമൻ ഐലന്റുകൾ തുടങ്ങിയ ധാരാളം രാജ്യങ്ങളുടെ തപാൽ മുദ്രകളിൽ വിവിധതരം ചെമ്പരത്തിയുടെ ചിത്രങ്ങൾ ഉപയോഗിക്കുന്നു.

ജൂലൈ 7

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂലൈ 7 വർഷത്തിലെ 188 (അധിവർഷത്തിൽ 189)-ാം ദിനമാണ്.

ജെറുസലേം

മദ്ധ്യപൂർവദേശത്തെ പുരാതനനഗരമാണ് ജെറുസലേം അഥവാ യെരുശലേം(അക്ഷാംശവും രേഖാംശവും : 31°47′N 35°13′E). ഇപ്പോൾ ഇത് പൂർണ്ണമായും ഇസ്രായേലിന്റെ നിയന്ത്രണത്തിലാണ്. ഇസ്രായേൽ ഈ നഗരത്തെ അതിന്റെ തലസ്ഥാനമായി കണക്കാക്കുന്നു. എന്നാൽ ഈ നിലപാട് രാഷ്ട്രാന്തരസമൂഹം അംഗീകരിച്ചിട്ടില്ല.ജനസംഖ്യയുടേയും വിസ്തീർണത്തിന്റേയും കാര്യത്തിൽ ഇസ്രായേലിന്റെ നിയന്ത്രണത്തിലുള്ള നഗരങ്ങളിൽ ഏറ്റവും വലുതാണ് ജെറുസലേം. 125.1 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഈ നഗരത്തിൽ 732,100 ജനങ്ങൾ വസിക്കുന്നു. മെഡിറ്ററേനിയൻ കടലിനും ചാവ് കടലിനും ഇടയിലായി ജൂദിയൻ മലനിരകളിലാണ് ജെറുസലേം സ്ഥിതി ചെയ്യുന്നത്. ആധുനിക ജെറുസലേം പുരാതന ജെറുസലേം നഗരത്തിന് ചുറ്റുമായാണ് വളർന്നിരിക്കുന്നത്.

ബി.സി 3000 മുതൽ നിലനിൽക്കുന്ന ജറുസലേം കാനാൻകാരുടെ നഗരമായിരുന്നു.ഉറുശ്ലേം എന്നറിയപ്പെട്ട നഗരം പിൻ കാലത്ത് ദാവീദ് രാജാവ് പിടിച്ചെടുത്തു .ദാവീദിന്റെ മകൻ സോളമൻ അവിടെ ഒന്നാമത്തെ ജൂത ക്ഷേത്രം നിർമ്മിച്ചു.ബി.സി 586-ൽ ബാബിലോണിയാക്കാരും എ.ഡി 70-ൽ റോമാക്കാരും നഗരം നശിപ്പിച്ചു. 135-ൽ റോമാ ചക്രവർത്തി ഹഡ്രിയൻഏലിയ കാപ്പിറ്റോളിന എന്ന പേരിൽ നഗരം പുനർനിർമ്മിച്ചു. 614-ൽ പേർഷ്യക്കാർ നഗരം നശിപ്പിച്ചു. മധ്യകാലത്ത് മുസ്ലിംകളും ക്രൈസ്തവരും ജറുസലേമിനു വേണ്ടി പൊരുതി. 1947-ൽ ഇസ്രയേലിനും ജോർദ്ദാനുമായി നഗരം ഭാഗിക്കപ്പെട്ടു.1967-ൽ ആറു ദിന യുദ്ധത്തിൽ ഇസ്രയേൽ പൂർണ്ണമായും ജറുസലേം നഗരം പിടിച്ചെടുത്തു.1980-ൽ തലസ്ഥാനമായി ഇസ്രയേൽ ജറുസലേമിനെ പ്രഖ്യാപിച്ചു. എന്നാൽ ഈ പദവി ഐക്യരാഷ്ട്രസഭ അംഗീകരിച്ചില്ല.ജോർദ്ദാൻ നദിയിൽ നിന്നും 30 കി.മി അകലെയുള്ള ജൂദിയയിലെ സിയോൻ, മോറിയ കുന്നുകളാണ് ജറുസലേമിന്റെ സ്ഥാനം നഗരം ചുറ്റിയുള്ള കോട്ടകൾ തുർക്കി രാജാവായ സുലൈമാൻ 1536-1539-ൽ പണിത വയാണ്.ജറുസലേമിലെ പഴയ നഗരം വിലാപ മതിൽ അഥവാ കരയുന്ന മതിൽ ജൂതൻമാരുടെ രണ്ടാം ക്ഷേത്രത്തിന്റെ അവശിഷ്ടമെന്ന് കരുതപ്പെടുന്നു. യേശുവിന്റെ ജീവിതത്തിലെ പല ആദ്യകാല സംഭവങ്ങളും നടന്നത് ജറുസലേമിലാണ്. ജറുസലേമിനെ ലോകത്തിലെ ഏറ്റവും പുരാതനമായ നഗരങ്ങളിലൊന്നാക്കുന്നു. ക്രിസ്തുവിന് മുൻപ് 10-ആം നൂറ്റാണ്ടിൽ ദാവീദ് രാജാവിന്റെ കാലം മുതൽ ഇസ്രായേൽ ജനതയുടെ ഏറ്റവും വിശുദ്ധമായ നഗരവും ആത്മീയ കേന്ദ്രവുമായിരുന്നു ജെറുസലേമെന്ന് യഹൂദജനത കരുതുന്നു. ക്രിസ്തീയ മതത്തിൽ പ്രാധാന്യമർഹിക്കുന്ന പല സ്ഥലങ്ങളും നഗരത്തിലുണ്ട്. ഇസ്ലാമിലെ ഏറ്റവും വിശുദ്ധമായ മൂന്നാമത്തെ നഗരമായി പരക്കെ കണക്കാക്കപ്പെടുന്നു. 1860 വരെ നഗരത്തെ മുഴുവൻ ചുറ്റിയിരുന്ന മതിലിനകത്ത് സ്ഥിതിചെയ്യുന്ന നഗരഭാഗം ഇന്ന് പുരാതന നഗരം എന്നാണ് അറിയപ്പെടുന്നത്. വെറും 0.9 ചതുരശ്രകിലോമീറ്റർ മാത്രമേ വിസ്തീർണമുള്ളുവെങ്കിലും മതപരമായ പ്രാധാന്യമുള്ള പല സ്ഥലങ്ങളും പുരാതന നഗരത്തിലാണ്. 1982ൽ യുനെസ്കോ പുരാതന നഗരത്തെ അപകട ഭീഷണിയുള്ള ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. പുരാതന നഗരം പരമ്പരാഗതമായി നാല് ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. എന്നാൽ അവയുടെ അർമീനിയൻ, ക്രിസ്ത്യൻ‍, യഹൂദ, മുസ്ലീം പേരുകൾ 19-ആം നൂറ്റാണ്ടോടെയാണ് നിലവിൽ വന്നത്.

ഇന്ന്, ഇസ്രായേൽ-പലസ്തീൻ പ്രശ്നത്തിലെ കാതലായ തർക്കങ്ങളിലൊന്ന് ജെറുസലേമിനെ സംബന്ധിച്ചാണ്. 1967-ലെ ആറ് ദിന യുദ്ധത്തിൽ ഇസ്രായേൽ പിടിച്ചെടുത്ത കിഴക്കൻ ജെറുസലേമാണ് വിവാദങ്ങളുടെ കേന്ദ്രസ്ഥാനത്ത്. പലസ്തീൻ‌കാർ കിഴക്കൻ ജെറുസലേം തങ്ങളുടെ തലസ്ഥാനമാണെന്നു അവകാശപ്പെടുന്നു.

ടോണി മോറിസൺ

നോവലിസ്റ്റ്, എഡിറ്റർ, പ്രൊഫസ്സർ എന്നീ നിലകളിൽ പ്രശസ്തിയാർജിച്ച അമേരിക്കൻ സാഹിത്യകാരിയാണ് ടോണി മോറിസൺ(ഫെബ്രുവരി 18, 1931 – ആഗസ്റ്റ് 5, 2019) ). സാഹിത്യ നൊബേൽ പുരസ്കാരം (1993) നേടിയ ആദ്യ ആഫ്രിക്കൻ വനിതയാണ്. പുലിറ്റ്സർ പുരസ്ക്കാരവും നേടി. മൂർച്ചയുള്ള സംഭാഷണങ്ങളും സൂക്ഷ്മതയാർന്ന കഥാപാത്രസൃഷ്ടിയുമാണ് ടോണി മോറിസൺ നോവലുകളുടെ സവിശേഷത. ദി ബ്ലൂവെസ്റ്റ് ഐ, സോംഗ് ഓഫ് സോളമൻ, ബിലവഡ്, സുല തുടങ്ങിയവയാണ് പ്രശസ്തമായ നോവലുകൾ. 2012ൽ ടോണി മോറിസണ് അമേരിക്കയിലെ ഏറ്റവും വലിയ സിവിലിയൻ പുരസ്‌കാരമായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം ലഭിച്ചു.

ദാവീദ്

പുരാതന യഹൂദരാജ്യത്തിലെ രാജാക്കന്മാരിൽ രണ്ടാമനും ഏറ്റവും പ്രശസ്തനുമാണ് ദാവീദ്.ഇസ്രയേലിലെ ശൗൽ രാജാവിന്റെ അംഗരക്ഷകനായിരുന്നു ദാവീദ് .ഗോലിയാത്ത് എന്ന ഭീകരനെ കവണ ഉപയോഗിച്ചു വധിച്ചതോടെ ഡേവിഡിന്റെ സ്വാധീനം വർധിച്ചു. ശൗലിന് ഡേവിഡിനോടുള്ള അസൂയയും വർധിച്ചു. നിരവധി പ്രതിബന്ധങ്ങൾ തരണം ചെയ്ത ഡേവിഡ് ശൗലിന്റെ മരണശേഷം ജൂഡായിലെ രാജാവായി. നാല്പതു വർഷക്കാലം ഇദ്ദേഹത്തിന്റെ ഭരണം നീണ്ടുനിന്നതായി കരുതപ്പെടുന്നു. രാജ്യവിസ്തൃതി വർധിപ്പിച്ചു. ജറുസലേം കൈവശപ്പെടുത്തി അവിടം മതകേന്ദ്രവും സാമ്രാജ്യത്തിന്റെ തലസ്ഥാനവുമാക്കി. 40 വർഷം നീണ്ടു നിന്ന ഭരണകാലത്തിനിടയ്ക്ക് പല ഭരണപരിഷ്കാരങ്ങളും നടപ്പിൽ വരുത്തി.

യഹൂദ-ക്രൈസ്തവ പാര‍മ്പര്യം ദാവീദിനെ കവി, ഗായകൻ, സംഗീതജ്ഞൻ എന്നീ നിലകളിലും മാനിക്കുന്നു. ബൈബിൾ പഴയനിയമത്തിലെ സങ്കീർത്തനങ്ങൾ എന്ന പുസ്തകത്തിലെ പല കീർത്തനങ്ങളുടേയും രചയിതാവായും അദ്ദേഹത്തെ കരുതിപ്പോരുന്നു. യഹൂദമതത്തിന്റെ ആരാധനാക്രമം നിശ്ചയിക്കുന്ന കാര്യത്തിലും ദാവീദിന് പങ്കുണ്ടായിരുന്നിരിക്കണം. യഹൂദരാജ്യത്തിന്റെ ശിഥിലീകരണത്തിന്റേയും ബാബിലോണിലെ പ്രവാസത്തിന്റേയും നാളുകളിൽ, മഹത്തരമെന്ന് കരുതപ്പെട്ട ദാവീദിന്റെ ഭരണകാലത്തേക്ക് ഗൃഹാതുരതയോടെ തിരിഞ്ഞുനോക്കിയ ഇസ്രായേലിലെ പ്രവാചക പാരമ്പര്യം, യഹൂദജനതയുടെ മോചനം ദാവീദിന്റെ വംശപരമ്പരയിൽ ജനിക്കാനിരിക്കുന്ന ഒരു രക്ഷകൻ വഴി ആയിരിക്കുമെന്ന വിശ്വാസത്തിന് ജന്മം നൽകി. യേശു ജനിച്ചത് ആ പരമ്പരയിലാണെന്ന വിശ്വാസത്തെ ആധാരമാക്കിയുള്ള വംശാവലീവിവരണങ്ങൾ ബൈബിൾ പുതിയ നിയമത്തിലെ മത്തായി, ലൂക്കോസ് എന്നിവരുടെ സുവിശേഷങ്ങളിൽ കാണാം.

ദാവീദ് അന്തരിച്ചപ്പോൾ അദ്ദേഹത്തെ സ്വന്തം നഗരത്തിൽ തന്നെ അടക്കം ചെയ്തു. അദ്ദേഹത്തിന്റെ അന്ത്യത്തോടെ പുത്രനായ സോളമൻ ഇസ്രയേലിന്റെ അധികാരം ഏറ്റെടുത്തു.

സാവൂളിന്റെ മകളായ മീഖളിനെ ആണു ദാവീദ് വിവാഹം കഴിച്ചത്.

മതിലുകൾ (ചലച്ചിത്രം)

വൈക്കം മുഹമ്മദ് ബഷീറിന്റെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി അടൂർ ഗോപാലകൃഷ്ണൻ 1989-ൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് മതിലുകൾ. മമ്മൂട്ടി, മുരളി, കെ.പി.എ.സി. ലളിത (ശബ്ദം) എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 1990-ലെ വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച് ശ്രദ്ധനേടിയ ചിത്രം മികച്ച അഭിനയം, സംവിധാനം എന്നിവക്ക് ഉൾപ്പെടെ ആ വർഷത്തെ നാല് ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾക്ക് അർഹമായി.

മോഹൻലാൽ

മലയാള ചലച്ചിത്രരംഗത്ത് മൂന്നു പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ (പൂർണ്ണനാമം: മോഹൻലാൽ വിശ്വനാഥൻ നായർ, ജനനം: മേയ് 21, 1960). രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മോഹൻലാൽ സ്വാഭാവികമായ നടന ശൈലിക്കു പ്രശസ്തനാണ്‌. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലും ലാൽ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനു പുറമേ ഏതാനും ചിത്രങ്ങളിൽ പിന്നണി ഗായകനായും അദ്ദേഹം തിളങ്ങിയിട്ടുണ്ട്. ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001-ൽ അദ്ദേഹത്തിന് രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ പുരസ്കാരവും 2019 ൽ രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ ബഹുമതിയും നൽകി ഭാരത സർക്കാർ ആദരിച്ചു. 2009-ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണൽ പദവി നൽകുകയും ചെയ്തു. ചലച്ചിത്ര ലോകത്തിനും സംസ്കൃത നാടകത്തിനും നൽകിയ സംഭാവനകളെ മാനിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഡോക്ടറേറ്റ് നൽകിയും മോഹൻലാലിനെ ആദരിച്ചിട്ടുണ്ട്.

ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾക്ക്, 2019 ൽ പത്മഭൂഷൺ ബഹുമതി നൽകി ആദരിച്ചു.

1980, 90 ദശകങ്ങളിൽ അഭിനയിച്ച ചലച്ചിത്ര വേഷങ്ങളിലൂടെയാണ്‌ മോഹൻലാൽ ശ്രദ്ധേയനായി മാറിയത്. നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രത്തിലെ സോളമൻ, നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ദാസൻ, തൂവാനത്തുമ്പികൾ എന്ന ചിത്രത്തിലെ ജയകൃഷ്ണൻ, ചിത്രം എന്ന ചിത്രത്തിലെ വിഷ്ണു, കിരീടം എന്ന ചിത്രത്തിലെ സേതുമാധവൻ, ഭരതം എന്ന ചിത്രത്തിലെ ഗോപി, ദേവാസുരം എന്ന ചിത്രത്തിലെ മംഗലശ്ശേരി നീലകണ്ഠൻ, ഇരുവർ എന്ന ചിത്രത്തിലെ ആനന്ദ്, വാനപ്രസ്ഥം എന്ന ചിത്രത്തിലെ കുഞ്ഞിക്കുട്ടൻ, സ്ഫടികം എന്ന ചിത്രത്തിലെ ആടുതോമ, തന്മാത്ര എന്ന ചിത്രത്തിലെ രമേശൻ നായർ, പരദേശി എന്ന ചിത്രത്തിലെ വലിയകത്തു മൂസ, ഭ്രമരം എന്ന ചിത്രത്തിലെ ശിവൻ കുട്ടി തുടങ്ങിയവ മോഹൻലാലിന്റെ ശ്രദ്ധേയമായ ചലച്ചിത്ര വേഷങ്ങളാണ്‌.

രാജാക്കന്മാരുടെ പുസ്തകങ്ങൾ

എബ്രായബൈബിളിന്റേയും ക്രിസ്ത്യാനികൾ പഴയനിയമം എന്നു വിളിക്കുന്ന ലിഖിതസമുച്ചയത്തിന്റേയും ഭാഗമായ രണ്ടു ഗ്രന്ഥങ്ങളാണ് രാജാക്കന്മാരുടെ പുസ്തകങ്ങൾ. മൂലഭാഷ എബ്രായ ആയ ഈ രചനകളെ, യഹൂദരും ക്രിസ്ത്യാനികളും ദൈവിക വെളിപാടിന്റെ ഭാഗമായി അംഗീകരിക്കുന്നു. ബൈബിളിലെ കാലക്രമസൂചനകൾ പിന്തുടർന്നാൽ, ഈ പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള ചരിത്രം ക്രി.മു. 10-ആം നൂറ്റാണ്ടിൽ ദാവീദു രാജാവിന്റെ വാഴ്ചയുടെ അവസാനഘട്ടം മുതൽ 6-ആം നൂറ്റാണ്ടിൽ ബാബിലോണിലെ പ്രവാസത്തിന്റെ തുടക്കം വരെയാണ്.

ഏകീകൃത ഇസ്രായേലിലെ ദാവീദിന്റെ വാഴ്ചയുടെ അവസാനനാളുകളിൽ തുടങ്ങി, സോളമൻ രാജാവിന്റെ കഥ പറഞ്ഞു പുരോഗമിക്കുന്ന ഈ രചന പിന്നീട്, രണ്ടു രാജ്യങ്ങളായി വിഭജിക്കപ്പെട്ട പലസ്തീനയുടെ ഉത്തര ഭാഗത്തെ ഇസ്രായേൽ രാജ്യത്തിന്റേയും ദക്ഷിണഭാഗത്തെ യൂദയാ രാജ്യത്തിന്റേയും ചരിത്രം സമാന്തരമായി വിവരിക്കുന്നു. വിഭജനത്തെ തുടർന്നുണ്ടായ ഉത്തര ഇസ്രായേൽ രാജ്യം, ക്രി.മു. 722-ൽ അസീറിയൻ ആക്രമണത്തിൽ അപ്രത്യക്ഷമായി. തുടർന്ന് ആഖ്യാനം പുരോഗമിക്കുന്നത്, തെക്കുഭാഗത്തെ യൂദയാ രാജ്യത്തെ കേന്ദ്രീകരിച്ചാണ്. ക്രി.മു. 587-ൽ യൂദയാ ബാബിലോണിലെ നബുക്കദ്നെസ്സർ രാജാവിനു കീഴടങ്ങി, അവിടത്തെ പൗരസഞ്ചയത്തിലെ വെണ്ണപ്പാളി പ്രവാസികളായി ബാബിലോണിലേക്കു പോകുന്നതു വരെ അതു തുടരുന്നു. ഏകദേശം 375 വർഷം ദീർഘിക്കുന്ന ചരിത്രമാണിത്. രാജാക്കന്മാരുടെ രണ്ടാം പുസ്തകത്തിലെ അവസാന വാക്യം യൂദയാ നബുക്കദ്നെസ്സറിനു കീഴടക്കി 27 വർഷം കഴിഞ്ഞ് ക്രി.മു. 560-ൽ നടന്ന ഒരു സംഭവമാണ് പരാമർശിക്കുന്നത്.

മൂലരൂപത്തിൽ ഒന്നായിരുന്ന ഈ രചനയെ രണ്ടു പുസ്തകങ്ങളായി ആദ്യമായി വിഭജിച്ചത്, യഹൂദലിഖിതങ്ങളുടെ പുരാതന ഗ്രീക്കു പരിഭാഷയായ സെപ്ത്വജിന്റിലാണ്. ക്രി.വ. നാലാം നൂറ്റാണ്ടിൽ ക്രിസ്തീയബൈബിളിന്റെ ലത്തീൻ പരിഭാഷയായ വുൾഗാത്തെ സൃഷ്ടിച്ച ജെറോം, സെപ്ത്വജിന്റിലെ വിഭജനം സ്വീകരിച്ചു. പതിനാറാം നൂറ്റാണ്ടിൽ വെനീസിൽ മുദ്രണം ചെയ്യപ്പെട്ട ദാനിയേൽ ബോംബെർഗിന്റെ യഹൂദ ബൈബിൾ പോലും ഈ ക്രമീകരണം പിന്തുടർന്നു. ഗ്രീക്ക്, ലത്തീൻ പരിഭാഷകളിൽ ഈ പുസ്തകങ്ങൾ അവയ്ക്കു മുൻപു വരുന്ന ശമുവേലിന്റെ പുസ്തകങ്ങൾ കൂടി ചേർന്ന് രാജ്യങ്ങളുടെ 4 പുസ്തകങ്ങളുടെ പരമ്പര ആയാണ് കാണപ്പെടുന്നത്. ഈ പരമ്പരയിൽ ശമുവേലിന്റെ പുസ്തകങ്ങൾ, രാജ്യങ്ങളുടെ ഒന്നും രണ്ടും പുസ്തകങ്ങളും, രാജാക്കന്മാരുടെ പുസ്തകം, രാജ്യങ്ങളുടെ മൂന്നും നാലും പുസ്തകങ്ങളും ആയിത്തീർന്നു.രാജാക്കന്മാരുടെ പുസ്തകത്തിലെ ആഖ്യാനത്തിൽ വലിയൊരു ഭാഗം, തുടർന്നു വരുന്ന രണ്ടു ദിനവൃത്താന്തപ്പുസ്തകങ്ങളുടെ ആഖ്യാനത്തിനു സമാന്തരമാണ്.

ശ്രീലങ്ക

ശ്രീലങ്ക ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു രാജ്യമാണ്‌. ഇന്ത്യയ്ക്കു തൊട്ടുതാഴെ കണ്ണീർക്കണങ്ങളുടെ ആകൃതിയിൽ കിടക്കുന്നതിനാൽ 'ഇന്ത്യയുടെ കണ്ണുനീർ' എന്ന അപരനാമത്തിൽ അറിയപ്പെടുന്നു. 1972-വരെ 'സിലോൺ' എന്നായിരുന്നു ഔദ്യോഗികനാമം. സിംഹള ഭൂരിപക്ഷവും തമിഴ്‌ ന്യൂനപക്ഷവും തമ്മിലുള്ള സംഘർഷം ഈ കൊച്ചു രാജ്യത്തെ കലാപഭൂമിയാക്കിയിട്ടുണ്ട്‌. പുരാതനകാലം മുതലേ വാണിജ്യകപ്പൽ പാതകളുടെ ഒരു കേന്ദ്രമായിരുന്നു ശ്രീലങ്ക. ഇന്നും ലോകവ്യാപാരരംഗത്തെ പ്രധാനപ്പെട്ട ഒരു തുറമുഖമാണ്‌ കൊളംബോ. ഇവിടെ നിന്നും സൂയസ് കനാൽ വഴി ചരക്കുകൾ യുറോപ്പിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്.

ശ്രീലങ്കയുടെ ചരിത്രം

ശ്രീലങ്കയുടെ ചരിത്രം സമീപത്തു സ്ഥിതിചെയ്യുന്ന ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെയും അയൽപ്രദേശങ്ങളായ ദക്ഷിണേഷ്യ, തെക്ക് കിഴക്കൻ ഏഷ്യ, ഇന്ത്യൻ മഹാസമുദ്രം എന്നിവയുടെയും ചരിത്രവുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. ഇവിടെ നിന്നും ലഭിച്ച ഏറ്റവും പുരാതനകാലത്തെ ഫോസിലുകൾ 35,000 വർഷങ്ങൾക്ക് മുമ്പ് ഇവിടെ ജീവിച്ചിരുന്ന ബലൻഗോഡ മനുഷ്യന്റെതാണ് (Balangoda Man). ശ്രീലങ്കയിലെ രാജവംശത്തെ അധികരിച്ച് പാലി ഭാഷയിൽ എഴുതപ്പെട്ട ഇതിഹാസകാവ്യങ്ങളായ മഹാവംശം, (Mahavamsa) ദീപവംശ, കുലവംശ (Culavamsa) എന്നിവയിൽനിന്ന് എ.ഡി. മൂന്നാം ശതകം മുതലുള്ള ചരിത്രത്തെക്കുറിച്ച് അറിയാൻ കഴിയുന്നു.

ഷേബാ രാജ്ഞി

ബൈബിളിൽ പരാമർശിക്കുന്ന ഒരു കഥാപാത്രമാണ് ഷേബാ രാജ്ഞി. സോളമൻ ചക്രവർത്തിയെ സന്ദർശിക്കുന്നതുമായി ബന്ധപ്പെട്ട കഥയിൽ ജൂത, ക്രൈസ്തവ, അറേബ്യൻ, എത്യോപ്പിയൻ മേഖലകളിൽ വ്യത്യസ്തമായ വ്യാഖ്യാനങ്ങളുണ്ട്.ഷേബയിലെ രാജ്ഞി എന്നതാണ് വിവക്ഷ. ഖുർആനിൽ ഇവരെ ബൽക്കീസ് രാജ്ഞി എന്നാണ് പരാമർശിക്കുന്നത്.ഷേബ രാജ്ഞി (מַלְכַּת־שְׁבָא, "malkat-šəḇā" in the Hebrew Bible, βασίλισσα Σαβὰ in the Septuagint, Syriac ܡܠܟܬ ܫܒܐ, Ethiopic ንግሥተ፡ሳባእ፡) ജറുസലേമിലേക്ക് വലിയ ആഡംബരങ്ങളോടെയാണ് സോളമൻ ചക്രവർത്തിയെ കാണാൻ വന്നത്.സുഗന്ധ ദ്രവ്യങ്ങളും ഒട്ടകങ്ങളും ധാരാളം സ്വർണ്ണവും മൂല്യരത്നങ്ങളുമെല്ലാമുണ്ടായിരുന്നു " (I Kings 10:2). (10:10; II Chron. 9:1–9) അവർ സോളമൻ ചക്രവർത്തിയോട് ചോദ്യങ്ങൾ ചോദിച്ചു.സോളമൻ എല്ലാത്തിനും തൃപ്തികരമായ മറുപടിയും നൽകി.അവർ സമ്മാനങ്ങൾ പരസ്പരം കൈമാറി.

സമയ മേഖല

ഭൂമിയുടെ ഭ്രമണഫലമായുണ്ടാകുന്ന പ്രതിഭാസമാണ് സമയമേഖലകൾ. ഭൂമിയുടെ പടിഞ്ഞാറുനിന്നും കിഴക്കോട്ടുള്ള ഓരോ ഭ്രമണത്തിനും 24 മണിക്കൂർ എടുക്കുന്നു. അതായത് 150 രേഖാംശീയ ദൂരം സഞ്ചരിക്കുന്നതിന് ഒരു മണിക്കൂർ എടുക്കുന്നു. ഇങ്ങനെ കണക്കാക്കിയാൽ ഭൂമിയെ 150 ഇടവിട്ടുള്ള 24 സമയമേഖലകളാക്കി തിരിക്കാം. സമയമേഖലകളുടെ നിർണയത്തിന് അടിസ്ഥാനരേഖയായി പരിഗണിച്ചിട്ടുള്ളത് ഗ്രീൻവിച്ച് രേഖയാണ്. ഈ രേഖയിൽ നിന്നും കിഴക്കോട്ടു പോകുന്തോറും 10ക്ക് 4 മിനിട്ട് എന്ന ക്രമത്തിൽ സമയക്കൂടുതലും പടിഞ്ഞാറോട്ട് പോകുന്തോറും അത്രതന്നെ സമയക്കുറവും അനുഭവപ്പെടുന്നു.ഭൂമിയിൽ പൊതുവേ രേഖാംശങ്ങൾക്കിടയിലായി ഒരേ ഔദ്യോഗികസമയം അഥവാ പ്രാദേശികസമയം പാലിക്കുന്ന മേഖലയെ സമയമേഖല എന്നു പറയുന്നു.

പ്രധാന സമയമേഖലകൾ, അന്താരാഷ്ട്ര സമയക്രമത്തിൽനിന്നുമുള്ള (UTC) വ്യത്യാസമായാണ്‌ പ്രാദേശികസമയം കണക്കാക്കുന്നത്,

സുഭാഷിതങ്ങൾ

എബ്രായ ബൈബിളിന്റേയും ക്രിസ്ത്യാനികളുടെ പഴയനിയമത്തിന്റേയും ഭാഗമായ ഒരു ഗ്രന്ഥമാണ് സുഭാഷിതങ്ങൾ. പ്രബോധനപരമായ ചൊല്ലുകളുടേയും പരസ്പരം ബന്ധപ്പെട്ടു നിൽക്കുന്ന വിജ്ഞാനപ്രദമായ ദീർഘകവിതകളുടേയും ഒരു ശേഖരമാണിത്. ചിന്തോദ്ദീപകമായ പ്രസ്താവനകളും, പ്രത്യേകവിധത്തിലുള്ള പെരുമാറ്റം ആവശ്യപ്പെടുന്ന ഉൽബോധനങ്ങളുമാണ് ഇതിലെ ചൊല്ലുകൾ. സുഭാഷിതങ്ങളിലെ ദീർഘകവിതകൾ വിജ്ഞാനത്തെ പ്രകീർത്തിക്കുകയും, അതിന്റെ പരിശീലനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനു പുറമേ, ദൈവത്തിന്റെ വലത്തുഭാഗത്തിരുന്ന് സൃഷ്ടികർമ്മത്തിൽ സഹായിച്ച ഒരു വനിതയായി അതിനെ ചിത്രീകരിക്കുന്നു. ഉദ്യമശീലം ചേർന്ന ഒരു ഉപരിവർഗ്ഗ ആശയസംഹിത ഇതിൽ നിഴലിച്ചു കാണാം. സ്വാതന്ത്ര്യത്തെ ബുദ്ധിപൂർവം ഉപയോഗിക്കാനുള്ള മനുഷ്യന്റെ കഴിവിൽ അത് വിശ്വാസം പ്രകടിപ്പിക്കുന്നു. ആത്മനിയന്ത്രണത്തേയും ധാർമ്മികതയേയും പരസ്പരപൂരകങ്ങളായി കാണുന്ന സുഭാഷിതങ്ങൾ സ്ത്രീകളോട് ബഹുമാനപൂർവം പെരുമാറാൻ ഉപദേശിക്കുന്നു.പുരാതന ഈജിപ്തിലെ ജ്ഞാനസാഹിത്യത്തിന്റെ സ്വാധീനം പ്രകടിപ്പിക്കുന്ന ഈ രചനയുടെ കാതൽ, ഇസ്രായേൽക്കാരുടെ ബാബിലോണിലെ പ്രവാസത്തിനു മുൻപു രൂപപ്പെട്ടതാകാൻ സാദ്ധ്യതയുണ്ട്. ക്രി.മു. 10 മുതൽ 4 വരെ നൂറ്റാണ്ടുകാലത്ത് രചിക്കപ്പെട്ടതായി കരുതപ്പെടുന്ന ഇവ സമാഹരിക്കപ്പെട്ടത് ക്രി.മു. 300-നടുത്താണ്. ഇസ്രായേലിലെ ജ്ഞാനത്തിന്റെ ആദ്യമാതൃകകളിലൊന്നായി പേരെടുത്ത സോളമൻ രാജാവിനെ ഈ കൃതിയുടെ കർത്താവായി കണക്കാക്കുന്ന ഒരു പഴയ പാരമ്പര്യം ഉണ്ടെങ്കിലും ഇതിലെ ഖണ്ഡങ്ങളുടെ രചനയിലും ശേഖരണത്തിലും ഒട്ടേറെ മനീഷികളുടെ സംഭാവന ഉണ്ടായിരിക്കാനാണിട; സോളമനുശേഷമുള്ള കാലത്ത് രാജാവായിരുന്ന "ഹെസക്കിയായുടെ ഉദ്യോഗസ്ഥരെ" ഒരു ഭാഗത്തിന്റെ സമാഹകരായി കൃതിയിൽ തന്നെ പരാമർശിക്കുന്നുണ്ട്.പ്രവാസാനന്തര യഹൂദതയുടെ(post-exilic Judaism) പ്രബോധന സംഹിതകളിലൊന്നായിരുന്ന ഈ കൃതി, എബ്രായ ബൈബിൾ സംഹിതകളിൽ 'ലിഖിതങ്ങൾ' (writings - കെതുവിം) എന്ന ഖണ്ഡത്തിലാണ് കാണപ്പെടുന്നത്. ജ്ഞാനസാഹിത്യം(wisdom literature) എന്ന ജനുസ്സാണ് ഇതിന്റേത്. ഇതിലെ ചൊല്ലുകൾ മനുഷ്യാവസ്ഥയെക്കുറിച്ച്, വിശേഷിച്ച് അതിന്റെ ധാർമ്മിക, സാമൂഹ്യ മാനങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ചയുടെ കാച്ചിക്കുറുക്കിയ രൂപമാണ്. എബ്രായ ഭാഷയിൽ ഈ ഗ്രന്ഥത്തിന്റെ 'മസാൽ' എന്ന പേരിന്, താരതമ്യം, ഉപമ എന്നൊക്കെയാണർത്ഥം. ഇതിലെ പല ചൊല്ലുകളും ഉപമയുടേയും രൂപകത്തിന്റേയും സ്വഭാവമുള്ളവയാണ്. ഈ ചൊല്ലുകൾ ആദ്യം വാമൊഴിയായി പ്രചരിച്ചവയാണെന്നതിനു സൂചനകളുണ്ട്.

സോളമൻ ദ്വീപുകൾ

സോളമൻ ദ്വീപുകൾ ഒരു മെലനേഷ്യൻ രാജ്യമാണ്. മൊത്തം 990 ദ്വീപുകളുടെ ഒരു സമൂഹമാണ് സോളമൻ ദ്വീപുകൾ. 28,400 ചതുരശ്രകിലോമീറ്റർ വിസ്‌തൃതിയുണ്ട് ഈ രാജ്യത്തിന്. ഗ്വഡാൽകനാൽ എന്ന ദ്വീപിലുള്ള ഹോണിയാറയാണ് രാജ്യത്തിന്റെ തലസ്‌ഥാനം. മുപ്പതിനായിരം വർഷമായി മെലനേഷ്യൻ വംശജരാണ് അവിടെ വസിക്കുന്നത്.

ഇതരഭാഷകളിൽ

This page is based on a Wikipedia article written by authors (here).
Text is available under the CC BY-SA 3.0 license; additional terms may apply.
Images, videos and audio are available under their respective licenses.