സൈപ്രസ്

മദ്ധ്യധരണാഴിയുടെ കിഴക്കുവശത്തുള്ള ഒരു യൂറേഷ്യൻ ദ്വീപുരാജ്യമാണ് സൈപ്രസ്. (ഗ്രീക്ക്: Κύടπρος, Kýpros; തുർക്കിഷ്: Kıbrıs), ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് സൈപ്രസ് (ഗ്രീക്ക്: Κυπριακή Δημοκρατία, Kypriakí Dimokratía) ടർക്കിക്ക് (അനറ്റോളിയ) തെക്കാണ് സൈപ്രസ്.

മെഡിറ്ററേനിയനിലെ മൂന്നാമത്തെ വലിയ ദ്വീപായ സൈപ്രസ്, മേഖലയിൽ ജനപ്രിയമായ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്നുമാണ്‌. വർഷം തോറും 24 ലക്ഷം വിനോദസഞ്ചാരികളെ സൈപ്രസ് ആകർഷിക്കുന്നു. [5] ബ്രിട്ടീഷ് കോളനിയായിരുന്ന സൈപ്രസ് 1960-ൽ യുണൈറ്റഡ് കിങ്ഡത്തിൽ നിന്ന് സ്വാതന്ത്ര്യം നേടി. 1961-ൽ സൈപ്രസ് ഒരു കോമൺ‌വെൽത്ത് റിപ്പബ്ലിക്ക് ആയി. ഒരു വികസിത രാജ്യമായ സൈപ്രസ് 2004 മെയ് 1 മുതൽ യൂറോപ്യൻ യൂണിയൻ അംഗമാണ്.

1974-ൽ ഗ്രീക്ക് സൈപ്രിയോട്ടുകളും റ്റർക്കിഷ് സൈപ്രിയോട്ടുകളും തമ്മിൽ സാമുദായിക കലാ‍പമുണ്ടാ‍യി. ഗ്രീക്ക് സൈപ്രിയോട്ടുകൾ പട്ടാള അട്ടിമറിയിലൂടെ സൈപ്രസിന്റെ ഭരണം പിടിച്ചെടുക്കാൻ ശ്രമിച്ചു. ഗ്രീക്ക് സൈനിക ഭരണകൂടത്തിന്റെ മേൽനോട്ടത്തിലായിരുന്നു ഈ പട്ടാള അട്ടിമറി ശ്രമം (കൂ). ഇതേത്തുടർന്ന് റ്റർക്കി സൈപ്രസിനെ ആക്രമിച്ച് സൈപ്രസ് ദ്വീപിന്റെ മൂന്നിലൊന്ന് ഭാഗം കയ്യേറി. ആയിരക്കണക്കിന് സൈപ്രിയോട്ടുകൾ ഇതെത്തുടർന്ന് അഭയാർത്ഥികളായി. ദ്വീപിനു വടക്ക് ഒരു പ്രത്യേക റ്റർക്കിഷ് സൈപ്രിയോട്ട് രാഷ്ട്രീയ സംവിധാനം സ്ഥാപിതമായി. ഈ സംഭവവും ഇതെത്തുടർന്നുള്ള രാഷ്ട്രീയ സാഹചര്യവും ഇന്നും തുടരുന്ന ഒരു വിവാദവിഷയമാണ്.

Republic of Cyprus

Κυπριακή Δημοκρατία (Greek)
Kypriakī́ Dīmokratía
Kıbrıs Cumhuriyeti (Turkish)
Flag of Cyprus
Flag
Coat of arms of Cyprus
Coat of arms
Anthem: Υμνος είς την Ελευθερίαν
Ýmnos eis tīn Eleutherían
Hymn to Liberty1
Location of  സൈപ്രസ്  (dark green) – on the European continent  (light green & dark grey) – in the European Union  (light green)
Location of  സൈപ്രസ്  (dark green)

– on the European continent  (light green & dark grey)
– in the European Union  (light green)

തലസ്ഥാനം
and largest city
Nicosia (Lefkosia, Lefkoşa)
ഔദ്യോഗിക  ഭാഷGreek and Turkish[1]
Demonym(s)Cypriot
GovernmentPresidential republic
• President
Nicos Anastasiades
Independence 
from the United Kingdom
• Date
16 August 1960[2]
• Independence Day
1 October[3]
Area
• Total
9,251 കി.m2 (3,572 sq mi) (167th)
• Water (%)
negligible
Population
• 1.1.2009 census
801,600 (estimate)
• സാന്ദ്രത
85/km2 (220.1/sq mi) (85th)
ജിഡിപി (PPP)2007 IMF estimate
• Total
$21.400 billion[4] (107th)
• Per capita
$27,171[4] (30th)
GDP (nominal)2007 IMF estimate
• Total
$21.303 billion[4] (87th)
• Per capita
$27,047[4] (28th)
Gini (2005)29
low · 19th
HDI (2006)Increase 0.912
Error: Invalid HDI value · 30th
CurrencyEuro2 (EUR)
സമയമേഖലUTC+2 (EET)
• Summer (DST)
UTC+3 (EEST)
ഡ്രൈവിങ് രീതിleft
Calling code357
Internet TLD.cy3
  1. Also the national anthem of Greece.
  2. Before 2008, the Cypriot pound.
  3. The .eu domain is also used, shared with other European Union member states.

അവലംബം

  1. Constitution of the Republic of Cyprus: "The official languages are Greek and Turkish" (Appendix D, Part 01, Article 3)
  2. Cyprus date of independence (click on Historical review)
  3. Cyprus Independence Day, 1 October
  4. 4.0 4.1 4.2 4.3 "Cyprus: GDP data 2004-2008". IMF, World Economic Outlook Database, October 2008.
  5. Invest in Cyprus website - figures do not include tourism to the occupied North [1]

‍‍

അക്രോത്തിരിയും ദകേലിയയും

സൈപ്രസ് ദ്വീപിലെ ബ്രിട്ടീഷ് പരമാധികാര പ്രദേശങ്ങളാണ് അക്രോത്തിരിയും ദകേലിയയും. 1960-ൽ സൈപ്രസ് സ്വാതന്ത്ര്യം നേടിയെങ്കിലും ഈ രണ്ട് പ്രദേശങ്ങളും (വിസ്തൃതി 254 ച.കി.മീ.) ബ്രിട്ടൻ വിട്ടുകൊടുത്തിരുന്നില്ല. മദ്ധ്യധരണ്യാഴിയിലെ സൈപ്രസിന്റെ തന്ത്രപ്രധാനമായ സ്ഥാനം കാരണം ഈ രണ്ട് ദേശങ്ങളിലും ബ്രിട്ടീഷ് സൈനികത്താവളങ്ങൾ നിലനിർത്തണമെന്ന കരാറോടുകൂടിയാണ് സൈപ്രസിന് സ്വാതന്ത്ര്യം ലഭിച്ചത്. സൈപ്രസിന്റെ കിഴക്ക് ഇരു സൈപ്രസ് മേഖലകൾക്കും ഇടയ്ക്കായാണ് ദകേലിയയുടെ സ്ഥാനം. അക്രോത്തിരിയുടെ സ്ഥാനം തെക്കൻ സൈപ്രസിന്റെ തെക്കേമൂലയിലാണ്. വെസ്സേൺ സോവെറീൻ ബേസ് ഏരിയ (WSBA) എന്ന സൈനികമേഖലയുടെ ഭാഗമായാണ് ഈ രണ്ടു പ്രദേശങ്ങളെയും ബ്രിട്ടൻ പരിപാലിക്കുന്നത്. ആദ്യത്തെ നാലുവർഷം ഈ പ്രദേശങ്ങൾക്കായി ബ്രിട്ടൻ സൈപ്രസിന് കരം നല്കിയിരുന്നു. വംശീയകലാപത്തെ തുടർന്ന് കരം നല്കുന്നത് നിർത്തി. 1964 മുതലുള്ള കരത്തിൽമേലും (ഒരു ബില്യൺ യൂറോയോളം) പ്രദേശങ്ങളിൽമേലും ഇപ്പോൾ സൈപ്രസ് അവകാശവാദം ഉന്നയിക്കുന്നുണ്ട്. ബ്രിട്ടീഷ് രാ‍ജ്ഞി നിയമിക്കുന്ന അഡ്മിനിസ്‌ട്രേറ്ററാണ് ഈ ദേശങ്ങളുടെ ഭരണാധികാരി.

ഒക്ടോബർ 1

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 1 വർഷത്തിലെ 274 (അധിവർഷത്തിൽ 275)-ാം ദിനമാണ്

ഓഗസ്റ്റ് 1

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് 1 വർഷത്തിലെ 213 (അധിവർഷത്തിൽ 214)-ാം ദിനമാണ്.

ഓഗസ്റ്റ് 16

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ്‌ 16 വർഷത്തിലെ 228 (അധിവർഷത്തിൽ 229)-ാം ദിനമാണ്

ഗ്രീക്ക് ഭാഷ

ഗ്രീക്ക് (ελληνική γλώσσα IPA: [eliniˈci ˈɣlosa] അല്ലെങ്കിൽ എളുപ്പത്തിൽ ελληνικά IPA: [eliniˈka] — "ഹെല്ലെനിക്ക്") എന്നത് 3,500 വർഷത്തെ രേഖപ്പെടുത്തിയ ചരിത്രമുള്ള, ഇൻഡോ-യൂറോപ്യൻ ഭാഷകളിൽ വച്ച് ഏറ്റവും പഴക്കമുള്ള, ഭാഷയാണ്. ഇന്ന്, ഗ്രീസ്, സൈപ്രസ്, അൽബേനിയ, ബൾഗേറിയ, മാസിഡോണിയ, ഇറ്റലി, തുർക്കി, അർമേനിയ, ജോർജ്ജിയ, യുക്രെയിൻ, മൊൾഡോവ, റുമാനിയ, റഷ്യ, ഈജിപ്റ്റ്, ജോർദ്ദാൻ എന്നീ രാജ്യങ്ങളിൽ താമസിക്കുന്ന ധാരാളം പേരും, ഓസ്ട്രേലിയ, അമേരിക്ക, ജർമനി എന്നിവിടങ്ങളിൽ കുടിയേറിപ്പാർത്തവരും ഉൾപ്പെടെ ഏതാണ്ട് 150-250 ലക്ഷം ജനങ്ങൾ ഗ്രീക്ക് സംസാരിക്കുന്നവരായുണ്ട്.

ഗ്രീക്ക് അക്ഷരമാല(ആദ്യമായി സ്വരാക്ഷരങ്ങൾ ഉൾപ്പെടുത്തിയ) ഉപയോഗിച്ചാണ് ക്രി. മു. 9ആം നൂറ്റാണ്ടു മുതൽ ഗ്രീസിലും, ക്രി. മു. 4ആം നൂറ്റാണ്ടുമുതൽ സൈപ്രസിലും, ഗ്രീക്ക് എഴുതിപ്പോരുന്നത്. ഗ്രീക്ക് സാഹിത്യത്തിന് മൂവായിരം വർഷത്തോളം ഉള്ള ഇടമുറിയാത്ത ചരിത്രമുണ്ട്.

അലക്സാണ്ടറുടെ ഏഷ്യയിലേക്കുള്ള ആക്രമണങ്ങളുടെ തുടർച്ചയായി കിഴക്ക് അഫ്ഘാനിസ്താൻ വരെയുള്ള പ്രദേശങ്ങളിൽ ഗ്രീക്കിന്റെ ഉപയോഗം വ്യാപകമായിരുന്നു. ഗ്രീക്കിലെഴുതിയ അശോകന്റെ ശിലാശാസനങ്ങൾ അഫ്ഘാനിസ്താനിൽ കന്ദഹാർ പ്രദേശത്തു നിന്നും ലഭ്യമായിട്ടുണ്ട്‌.

ഡിസംബർ 13

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 13 വർഷത്തിലെ 347 (അധിവർഷത്തിൽ 348)-ാം ദിനമാണ്‌

നിക്കോഷ്യ

സൈപ്രസ്ൻറെ തലസ്ഥാനവും പ്രധാന വാണിജ്യ കേന്ദ്രവുമാണ് നിക്കോഷ്യ ((/ˌnɪkəˈsiːə/ nik-ə-see-ə; Greek: Λευκωσία [lefkoˈsi.a]; Turkish: Lefkoşa [lefˈkoʃa]) പെഡിയോസ് നദിയുടെ തീരത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്.4,500 വർഷങ്ങൾക്ക് മുൻപ് വരെ ഈ നഗരത്തിൽ മനുഷ്യവാസം ഉണ്ടായിരുന്നു. പത്താം നൂറ്റാണ്ട് മുതൽ സൈപ്രസിന്റെ തലസ്ഥാനമായിരുന്നു ഇവിടം. 1963 ൽ ഉണ്ടായ ഒരു സാമുദായിക ലഹളയ്ക്ക് ശേഷം നിക്കോഷ്യ സതേൺ ഗ്രീക്ക് സൈപ്രിയോട്ട് , നോർതേൺ ടർക്കിഷ് സൈപ്രിയോട്ട് എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടു.ഇന്ന് ഈ നഗരത്തിന്റെ വടക്ക് ഭാഗം നോർതേൺ സൈപ്രസ് എന്ന സ്വയം പ്രഖ്യാപിത രാഷ്ട്രത്തിന്റെ തലസ്ഥാനമാണ്‌. നോർതേൺ സൈപ്രസ് നെ ഇന്ന് തുർക്കി മാത്രമാണ് പ്രത്യേക രാജ്യം ആയി അംഗീകരിച്ചിട്ടുള്ളത്

2012ൽ ഈ നഗരം ലോകത്തിലെ ഏറ്റവും ധനികമായ അഞ്ചാമത്തെ നഗരം ആയി തിരഞ്ഞെടുത്തു.

നോർതേൺ സൈപ്രസ്

നോർതേൺ സൈപ്രസ് (അല്ലെങ്കിൽ നോർത്ത് സൈപ്രസ്) ഒരു സ്വയം പ്രഖ്യാപിത പരമാധികാര രാഷ്ട്രമാണ്. ഈ രാജ്യത്തിന്റെ ഔദ്യോഗിക നാമം ടർക്കിഷ് റിപ്പബ്ലിക് ഓഫ് നോർതേൺ സൈപ്രസ് (ടി.എൻ.ആർ.സി.; തുർക്കിഷ്: Kuzey Kıbrıs Türk Cumhuriyeti) എന്നാണ്. സൈപ്രസ് ദ്വീപിന്റെ വടക്കുകിഴക്കൻ ഭാഗമാണ് ഈ രാജ്യത്തിന്റെ കീഴിലുള്ള പ്രദേശം. ടർക്കി മാത്രമാണ് ഈ രാജ്യത്തെ അംഗീകരിച്ചിട്ടുള്ളത്. റിപ്പബ്ലിക് ഓഫ് സൈപ്രസിന്റെ ഭാഗമായതും സൈനിക അധിനിവേശത്തിലിരിക്കുന്നതുമായ പ്രദേശമാണിതെന്നാണ് അന്താരാഷ്ട്രസമൂഹത്തിന്റെ പൊതു അഭിപ്രായം.വടക്ക് കിഴക്കായി കാർപാസ് ഉപദ്വീപിന്റെ അറ്റം മുതൽ പടിഞ്ഞാറ് മോർഫോ കടലിടുക്കുവരെയും; പടിഞ്ഞാറ് കോർമകിറ്റിസ് മുനമ്പ് മുതൽ തെക്ക് ലോറോജിന ഗ്രാമം വരെയും ഈ രാജ്യം വ്യാപിച്ചുകി‌ടക്കുന്നു. ഐക്യരാഷ്ട്രസഭയുടെ നിയന്ത്രണത്തിലുള്ള ഒരു ബഫർ സോൺ നോർതേൺ സൈപ്രസിനും ദ്വീപിന്റെ ബാക്കി പ്രദേശങ്ങൾക്കുമിടയിൽ കിടക്കുന്നു. ഇത് ദ്വീപിലെ ഏറ്റവും വലിയ നഗരവും രണ്ടു രാജ്യങ്ങളുടെയും തലസ്ഥാനവുമായ നിക്കോസിയയെ രണ്ടായി വിഭജിക്കുന്നു.

ഗ്രീക്ക് വംശജരും ടർക്കിഷ് വംശജരുമായ സൈപ്രസുകാർ തമ്മിലുള്ള സ്പർദ്ധ 1974-ൽ അട്ടിമറിയിലാണ് അവസാനിച്ചത്. ഇത് ദ്വീപിനെ ഗ്രീസുമായി കൂട്ടിച്ചേർക്കുവാനുള്ള ശ്രമമായിരുന്നു. ഇതിനു പ്രതികരണമെന്നോണം ടർക്കി ദ്വീപിന്റെ ഭാഗം പിടിച്ചെടുക്കുകയായിരുന്നു. വടക്കൻ സൈപ്രസിൽ നിന്ന് ഗ്രീക്ക് വംശജരിൽ ഭൂരിപക്ഷവും പുറത്താകുന്നതിനും തെക്കൻ സൈപ്രസിൽ നിന്ന് ടർക്കിഷ് വംശജർ നോർതേൺ സൈപ്രസിലേയ്ക്ക് ഓടിപ്പോകാനും ഇത് കാരണമായി. ദ്വീപ് വിഭജിക്കപ്പെടുകയും വടക്കൻ പ്രദേശം ഏകപക്ഷീയമായി 1983-ൽ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിലേയ്ക്കുമാണ് സംഭവങ്ങൾ നയിച്ചത്. അംഗീകാരം ലഭിക്കാത്തതിനാൽ നോർതേൺ സൈപ്രസ് സാമ്പത്തിക രാഷ്ട്രീയ സൈനിക ആവശ്യങ്ങൾക്ക് ടർക്കിയെയാണ് ആശ്രയിക്കുന്നത്.സൈപ്രസ് തർക്കത്തിന് ഒരു പരിഹാരം കാണാനുള്ള ശ്രമങ്ങൾ ഫലം കണ്ടിട്ടില്ല. പരിഹാരം കണ്ടെത്തേണ്ട ആവശ്യം മുൻനിറുത്തി 2008 മേയ് മാസത്തിൽ രണ്ടു കക്ഷികളും മറ്റൊരു വട്ടം ചർച്ചകൾ ആരംഭിക്കുകയുണ്ടായി. "സെക്യൂരിറ്റി കൗൺസിലിന്റെ പ്രമേയങ്ങൾ അനുസരിച്ചുള്ള രാഷ്ട്രീയ തുല്യതയുള്ളതും രണ്ടു വംശങ്ങൾ വസിക്കുന്നതും രണ്ടു പ്രദേശങ്ങളുള്ളതുമായ ഒരു ഫെഡറേഷൻ സ്ഥാപിക്കുക" എന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കും എന്ന് പ്രതിജ്ഞയെടുത്തുകൊണ്ടാണ് ഈ വട്ടം ചർച്ചകൾ ആരംഭിച്ചത്. ടർക്കിഷ് സൈന്യത്തിന്റെ വലിയൊരു വിഭാഗം നോർത്തേൺ സൈപ്രസിൽ നിലനിർത്തപ്പെട്ടിട്ടുണ്ട്. നോർതേൺ സൈപ്രസ് സർക്കാർ ഇത് അംഗീകരിച്ചിട്ടുണ്ടെങ്കിലും റിപ്പബ്ലിക് ഓഫ് സൈപ്രസ് ഇതിനെ നിയമവിരുദ്ധമായ അധിനിവേശസൈന്യമായാണ് കണക്കാക്കുന്നത്. പല ഐക്യരാഷ്ട്രസഭാ സെക്യൂരിറ്റി കൗൺസിൽ പ്രമേയങ്ങളിലും ഈ സൈന്യവിഭാഗം നിലനിർത്തപ്പെടുന്നത് അപലപിക്കപ്പെട്ടിട്ടുണ്ട്.

മദ്ധ്യധരണ്യാഴി

യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നിവയാൽ ചുറ്റപ്പെട്ട ഉൾക്കടൽ ആണ് മധ്യധരണ്യാഴി അഥവാ മെഡിറ്ററേനിയൻ കടൽ(Mediterranean Sea ).

കിഴക്കേയറ്റം മുതൽ പടിഞ്ഞാറേയറ്റം വരെ 3700 കി. മി. നീളമുള്ള ഇതിന്റെ വിസ്ത്രുതി ഏകദേശം 2512000 ച. കി. മി. ആണ്. 5150 മീറ്റർ പരമാവധി ആഴമുള്ള ഇതിനെ പടിഞ്ഞാറുഭാഗത്ത് ജിബ്രാൾട്ടർ കടലിടുക്ക് അറ്റ്ലാന്റിക് മഹാസമുദ്രവുമായി ബന്ധിപ്പിക്കുന്നു. വടക്കുകുഴക്കുഭാഗത്ത് മാർമരകടൽ, ഡാർഡനല്ലസ്സ്, ബോസ്ഫറസ് കടലിടുക്കുകൾ കരിങ്കടലുമായും തെക്കുകിഴക്കുഭാഗത്ത് സൂയസ് കനാൽ ചെങ്കടലുമായും ഇതിനെ ബന്ധിപ്പിക്കുന്നു.

സിസിലിക്കും ആഫ്രിക്കയ്ക്കും ഇടയിലുള്ള ഒരു സമുദ്രാന്തർ തിട്ട ഈ കടലിനെ പൂർവ്വ പശ്ചിമഭാഗങ്ങളായി വിഭജിക്കുന്നു. ഇവ വീണ്ടും അഡ്രിയാറ്റിക്, ഏജിയൻ, ടിറേനിയൻ, അയോണിയൻ, ലിലൂറുയൻ എന്നീ കടലുകളായി വിഭജിക്കപ്പെട്ടിരിക്കുന്നു.

മജോർക്ക, കോഴ്സിക്ക, സാർഡീനിയ, സിസിലി, ക്രീറ്റ്, സൈപ്രസ്, റോഡ്‌സ് എന്നിവയാണ് ഇതിലുള്ള പ്രധാന ദ്വീപുകൾ.

റോൺപോ, നൈൽ എന്നീ പ്രശസ്ത നദികൾ മെഡിറ്ററേനിയൻ കടലിലാണ് പതിക്കുന്നത്.

‘ലൈറ്റ്‌ഹൌസ് ഓഫ് മെഡിറ്ററേനിയൻ’ എന്നറിയപ്പെടുന്നത് സ്‌ട്രോംബോലി അഗ്നിപർവ്വതമാണ്.

മാർച്ച് 14

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് 14 വർഷത്തിലെ 73 (അധിവർഷത്തിൽ 74)-ാം ദിനമാണ്.

മേയ് 24

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മേയ് 24 വർഷത്തിലെ 144(അധിവർഷത്തിൽ 145)-ാം ദിനമാണ്.

യുവേഫ

യൂറോപ്പിലെ ഫുട്ബോളിന്റെ ഭരണാധികാര സംഘടനയാണ് യൂണിയൻ ഓഫ് യൂറോപ്യൻ ഫുട്ബോൾ അസോസിയേഷൻസ്. യുവേഫ എന്ന ചുരുക്കപ്പേരിലാണ് ഇത് പൊതുവെ അറിയപ്പെടുന്നത്.

യൂറോപ്പിൽ ദേശീയ തലത്തിലും ക്ലബ് തലത്തിലും ഫുട്ബോൾ മത്സരങ്ങൾ നടത്തുന്നതും അവയുടെ സമ്മാനത്തുക, നിയമങ്ങൾ, സംപ്രേഷണാഅവകാശം തുടങ്ങിയ കാര്യങ്ങൾ നിയന്ത്രിക്കുന്നതും യുവേഫയാണ്. യൂറോപ്പിലെ രാജ്യങ്ങളെക്കൂടാതെ ഭൂമിശാസ്ത്രപരമായി ഏഷ്യയിൽ ഉൾപ്പെടുന്ന (ഭാഗികമായെങ്കിലും) അർമേനിയ, ജോർജിയ, കസാക്കിസ്ഥാൻ, തുർക്കി, ഇസ്രായേൽ, സൈപ്രസ്, റഷ്യ, അസർബൈജാൻ എന്നീ രാജ്യങ്ങളും യുവേഫയിൽ അംഗങ്ങളാണ്.

ഫിഫയുടെ വൻകരാ വിഭാഗങ്ങളിൽ ഏറ്റവും വലുതും സമ്പന്നമായതും സ്വാധീനം ചെലുത്തുന്നതും യുവേഫയാണ്. ഉയർന്ന പ്രതിഫലം ലഭിക്കുമെന്നതിനാൽ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച ഒട്ടുമിക്ക താരങ്ങളും യൂറോപ്പിലെ ഇംഗ്ലണ്ട്, സ്പെയിൻ, ഇറ്റലി, ജർമനി എന്നീ രാജ്യങ്ങളിലെ ലീഗുകളിലാണ് കളിക്കുന്നത്. ലോകത്തിലെ മികച്ച ദേശീയ ടീമുകളിൽ പലതും യുവേഫയുടെ ഭാഗമാണ്. ഫിഫ പുറത്തിറക്കുന്ന ഏറ്റവും മികച്ച 20 ദേശീയ ടീമുകളുടെ പട്ടികയിൽ 14 ടീമുകൾ യുവേഫ അംഗങ്ങളാണ്.

ഫ്രാൻസ്, ഇറ്റലി, ബെൽജിയം എന്നിവിടങ്ങളിലെ ഫുട്ബോൾ അസോസിയേഷനുകൾ തമ്മിൽ നടന്ന ചർച്ചയേത്തുടർന്ന് 1954 ജൂൺ 15-നാണ് യുവേഫ സ്ഥാപിതമായത്. 1959 ബെർണിലേക്ക് മാറും വരെ പാരീസ് ആയിരുന്നു യുവേഫയുടെ ആസ്ഥാനം. 1995-ൽ സ്വിറ്റ്സർലണ്ടിലെ ന്യോണിലാണ് ഇതിന്റെ ഭരണകേന്ദ്രം. 25 അംഗങ്ങളുമായി തുടങ്ങിയ യുവേഫയിൽ ഇന്ന് 56 അംഗരാജ്യങ്ങളുണ്ട്. മിഷേൽ പ്ലാറ്റിനിയാണ് ഇപ്പോഴത്തെ പ്രസിഡന്റ്.

യൂറോ

യൂറോപ്യൻ യൂണിയന്റെ (EU) ഔദ്യോഗിക കറൻസിയാണ് യൂറോ(കറൻസി ചിഹ്നം: €; ബാങ്കിങ് കോഡ്: EUR). യൂണിയനിലെ യൂറോസോൺ എന്നറിയപ്പെടുന്ന 19 അംഗരാജ്യങ്ങളിലാണ് ഈ കറൻസി ഉപയോഗിക്കപ്പെടുന്നത്. ഓസ്ട്രിയ, ബെൽജിയം, സൈപ്രസ്, എസ്റ്റോണിയ, ഫിൻലാന്റ്, ഫ്രാൻസ്, ജെർമനി, ഗ്രീസ്, അയർലാന്റ്, ഇറ്റലി, ലാത്‌വിയ, ലക്സംബർഗ്, മാൾട്ട, നെതർലന്റ്സ്, പോർചുഗൽ, സ്ലൊവീന്യ, സ്ലോവാക്യ, സ്പെയിൻ എന്നിവയാണാ രാജ്യങ്ങൾ. ഔദ്യോഗിക ഉടമ്പടികളോടെ മറ്റ് അഞ്ച് രാജ്യങ്ങളും (മയോട്ടെ, മൊണാക്കോ, സാൻ മറീനോ, സെയിന്റ് പിയറെ ആന്റ് മിക്വലോൺ, വത്തിക്കാൻ സിറ്റി) ഉടമ്പടികളില്ലാതെതന്നെ ആറ് രാജ്യങ്ങളും (അക്രോട്ടിരി ആന്റ് ഡെകെയ്‌ല, അണ്ടോറ, കൊസോവൊ, മൊണ്ടിനെഗ്രോ) യൂറോ ഉപയോഗിക്കുന്നു. 32 കോടി യൂറോപ്യൻ ജനങ്ങളുടെ ഒരേയൊരു കറൻസിയാണിത്. യൂറോയുമായി ബന്ധപ്പെടുത്തി മൂല്യം നിശ്ചയിക്കുന്ന് കറൻസികൾ ഉപയോഗിക്കുന്ന പ്രദേശങ്ങളും ഉൾപ്പെടുത്തിയാൽ ലോകവ്യാപകമായി ഏകദേശം 50 കോടി ജനങ്ങൾ യൂറോ ഉപയോഗിക്കുന്നു. 2006 ഡിസംബറിലെ കണക്കുകളനുസരിച്ച് €61000 കോടിയാണ് ഇതിന്റെ മൊത്തവിനിമയം (ആ സമയത്തെ US$80200 കോടിക്ക് തുല്യം).

രാജ്യങ്ങളുടെ പട്ടിക

ലോകത്തിലെ പരമാധികാര രാഷ്ട്രങ്ങളുടെ പട്ടികയാണിത്. രാഷ്ട്രങ്ങളെപ്പറ്റിയുള്ള ചുരുക്കം വിവരങ്ങളും അവയുടെ അംഗീകാരത്തെയും പരമാധികാരത്തെയും പറ്റിയുള്ള വിവരങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഈ പട്ടികയിൽ 206 അംഗങ്ങളുണ്ട്. രണ്ട് രീതികളുപയോഗിച്ചാണ് രാജ്യങ്ങളെ വിഭജിച്ചിട്ടുള്ളത്:

ഐക്യരാഷ്ട്രസഭയിലെ അംഗത്വത്തെപ്പറ്റിയുള്ള കോളം രാജ്യങ്ങളെ രണ്ടായിത്തിരിക്കുന്നു: ഐക്യരാഷ്ട്രസഭയിൽ അംഗത്വമോ നിരീക്ഷകപദവിയോ ഉള്ള 193 രാജ്യങ്ങളുംമറ്റ് 12 രാജ്യങ്ങളും.

പരമാധികാരത്തെപ്പറ്റിയുള്ള തർക്കം സംബന്ധിച്ച വിവരം നൽകുന്ന കോളം രാജ്യങ്ങളെ രണ്ട് വിഭാഗങ്ങളാക്കിത്തിരിക്കുന്നു. പരമാധികാരത്തെപ്പറ്റി തർക്കം നിലവിലുള്ള 16 രാജ്യങ്ങളും 190 മറ്റ് രാജ്യങ്ങളും.ഇത്തരത്തിലുള്ള ഒരു പട്ടിക തയ്യാറാക്കുക ബുദ്ധിമുട്ടുള്ളതും വിവാദമുണ്ടാക്കാവുന്നതുമായ ഒരു ഉദ്യമമാണ്. രാജ്യമായി കണക്കാക്കാനുള്ള മാനദണ്ഡങ്ങൾ ഏതൊക്കെ എന്ന കാര്യത്തിൽ അന്താരാഷ്ട്രസമൂഹത്തിലെ എല്ലാ രാജ്യങ്ങളും അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്ന നിർവചനങ്ങൾ ഒന്നുമില്ല എന്നതാണ് ഇതിനുകാരണം. ഈ പട്ടിക രൂപീകരിക്കൻ ഉപയോഗിച്ച മാനദണ്ഡങ്ങളെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ദയവായി പരമാധികാര രാജ്യമായി കണക്കാക്കാനുള്ള മാനദണ്ഡം എന്ന തലക്കെട്ട് കാണുക

റ്റ്ബിലിസി

കുറാനദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന പൂർവയൂറോപ്യൻ രാജ്യമായ ജോർജിയയുടെ തലസ്ഥാനമാണ്‌ റ്റ്ബിലിസി. ഏകദേശം 1.5 ദശലക്ഷം ജനങ്ങൾ വസിക്കുന്ന റ്റ്ബിലിസി രാജ്യത്തെ ഏറ്റവും വലിയ നഗരം കൂടിയാണ് ഇത്.

റ്റ്ബിലിസിയുടെ മുൻ പേരായ തിഫ്‌ലിസ് എന്ന പേരിലാണ് ഈ നഗരം സാധാരണയായി അറിയപ്പെടുന്നത്.

ലണ്ടൻ

ഇംഗ്ലണ്ടിന്റെയും യുണൈറ്റഡ് കിങ്ഡത്തിന്റെയും തലസ്ഥാനമാണ് ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ലണ്ടൻ (pronunciation ; IPA: /ˈlʌndən/)'. യുണൈറ്റഡ് കിങ്ഡത്തിലെ ഏറ്റവും വലിയ നഗരവും യൂറോപ്പിയൻ യൂണിയനിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമാണ്‌ ലണ്ടൻ . തേംസ് നദി ഈ നഗരത്തിലൂടെയാണ് ഒഴുകുന്നത്. രണ്ടായിരം വർഷത്തിലേറെ പഴക്കമുള്ള ഒരു നഗരമാണ് ലണ്ടൻ. ഒന്നാം നൂറ്റാണ്ടിൽ റോമൻ സാമ്രാജ്യത്തിന്റെ കാലത്താണ് ഈ നഗരം സ്ഥാപിതമാവുന്നത്. ഇതിന്റെ റോമൻ പേര് ലൊണ്ടീനിയം എന്നായിരുന്നു.

വധശിക്ഷ സൈപ്രസിൽ

കൊലപാതകക്കുറ്റത്തിന് വധശിക്ഷ നൽകുന്നത് 1983 ഡിസംബർ 15-ന് സൈപ്രസിൽ നിർത്തലാക്കപ്പെട്ടിരുന്നു. എല്ലാ കുറ്റങ്ങൾക്കും വധശിക്ഷ ഒഴിവാക്കപ്പെട്ടത് 2002 ഏപ്രിൽ 19-നാണ്. പൊതുവും രാഷ്ട്രീയവുമായ അവകാശങ്ങൾക്കായുള്ള അന്താരാഷ്ട്ര ഉടമ്പടിയുടെ നിർബന്ധമല്ലാത്ത രണ്ടാം പ്രൊട്ടോക്കോൾ സൈപ്രസ് അംഗീകരിച്ചിട്ടുണ്ട്. ഈ ഉടമ്പടി വധശിക്ഷ പൂർണ്ണമായി നിർത്തലാക്കാൻ വ്യവസ്ഥ ചെയ്യുന്നു. ആദ്യം ഈ പ്രോട്ടോക്കോൾ നടപ്പാക്കുന്നതിനെ എതിർത്തിരുന്നെങ്കിലും പിന്നീട് എതിർപ്പ് പിൻവലിച്ചു.

അവസാന വധശിക്ഷ 1962 ജൂൺ 13-നാണ് നടന്നത്. കൊലപാതകക്കുറ്റത്തിന് ഹാംബിസ് സക്കറിയ, മൈക്കൽ ഹിലെറ്റികോസ്, ലസാരിസ് ഡെമെട്രിയോ എന്നിവരെ തൂക്കിക്കൊല്ലുകയായിരുന്നു. സ്വാതന്ത്ര്യത്തിനു മുൻപ് 1956-ലും 1957-ലുമായി 9 ആൾക്കാരെ ബ്രിട്ടൻ 9 പേരെ ഇ.ഒ.കെ.എ. എന്ന സംഘടനയുടെ അംഗങ്ങളായി നടത്തിയ പ്രവർത്തനങ്ങൾക്ക് ശിക്ഷയെന്ന നിലയിൽ തൂക്കിക്കൊന്നിരുന്നു.

ടർക്കിഷ് റിപ്പബ്ലിക് ഓഫ് നോർതേൺ സൈപ്രസ് എന്ന അംഗീകൃതമല്ലാത്ത രാജ്യം വധശിക്ഷ ചില സാഹചര്യങ്ങളിൽ നൽകാനുള്ള നിയമം നിലനിർത്തിയിട്ടുണ്ട്. ഭരണഘടനയുടെ ആർട്ടിക്കിൾ 15 യുദ്ധസമയത്ത് രാജ്യദ്രോഹം ചെയ്യുന്നതിനും, തീവ്രവാദ പ്രവർത്തനങ്ങൾക്കും, കടൽക്കൊള്ളയ്ക്കും, ആവർത്തിച്ചുള്ള കൊലപാതകങ്ങൾക്കും വധശിക്ഷ നടപ്പാക്കാമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. ഈ സാഹചര്യങ്ങളിലും ആർട്ടിക്കിൾ 78 അനുസരിച്ച് വധശിക്ഷ ജനപ്രാതിനിദ്ധ്യസഭയുടെ അനുവാദമില്ലാതെ നടത്താനാവില്ല. 1962-നു ശേഷം 2012 വരെ വധശിക്ഷകളൊന്നും ഉണ്ടായിട്ടില്ല.

വിയന്ന

ഓസ്ട്രിയയുടെ തലസ്ഥാമാണ് വിയന്ന. ഓസ്ട്രിയയിലെ 9 സംസ്ഥാനങ്ങളിലൊന്നുമാണ് വിയന്ന. രാജ്യത്തിന്റെ പ്രഥമ നഗരമായ വിയന്നയുടെ ജനസംഖ്യ 17 ലക്ഷം(1.7 മില്യൺ) ആണ് (23 ലക്ഷം(2.3 മില്യൺ) മെട്രോപോളിറ്റൻ പ്രദേശത്തിനകത്ത്). ഓസ്ട്രിയയിലെ ഏറ്റവും വലിയ നഗരവും സാംസ്കാരിക, സാമ്പത്തിക, രാഷ്ട്രീയ കേന്ദ്രവുമാണ് വിയന്ന. ജനസംഖ്യയുടെ കാര്യത്തിൽ യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ പത്താമത്തെ നഗരമാണ് വിയന്ന. മെർസർ ഹ്യൂമൻ റിസോഴ്സ് കൺസൾടിങ് എന്ന സംഘനയുടെ ഏറ്റവും ഉയർന്ന ജീവിതനിലവാരമുള്ള പ്രദേശങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഈ നഗരം. ഐക്യരാഷ്ട്രസഭ, ഒപെക് എന്നിവയുടെ കാര്യാലയങ്ങൾ ഈ നഗരത്തിൽ പ്രവർത്തിക്കുന്നുണ്ട്.

സൈപറേസീ

സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് സൈപറേസീ (Cyperaceae). ഈ കുടുംബത്തിലെ മിക്ക സസ്യങ്ങളും പുല്ലുവർഗ്ഗത്തിൽ പെടുന്ന സസ്യമാണെന്നു തോന്നിപ്പിക്കുമെങ്കിലും ഇവ പുല്ലുവർഗ്ഗത്തിൽ പെടുന്നവയല്ല. ബഹുവർഷി ചെടികളും ഏകവർഷികളും ഉൾപ്പെടുന്ന ഈ സസ്യകുടുംബം ഒറ്റപ്പരിപ്പു (Monocot)സസ്യങ്ങളിൽപ്പെടുന്നവയാണ്. ഈ സസ്യകുടുംബത്തിൽ ഏകദേശം 113ജീനസ്സുകളിലായി ഏകദേശം 2000ഓളം സ്പീഷിസുകളും ഉൾപ്പെടുന്നു. ഏഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് ഇവ സാധാരണയായി കാണപ്പെടുന്നത്. എന്നാൽ ഈ കുടുംബത്തിൽപ്പെടുന്ന ചില സ്പീഷിസുകൾ നനവുള്ള പ്രദേശങ്ങളിലും കാണപ്പെടാറുണ്ട്. മുത്തങ്ങ , സൈപ്രസ്‌ , മുട്ടന്ന, കരടിപ്പുല്ല് തുടങ്ങിയവയെല്ലാം ഈ സസ്യകുടുംബത്തിൽ ഉൾപ്പെടുന്നവയാണ്.

പരമാധികാര രാഷ്ട്രങ്ങൾ
പരിമിതമായ സ്വീകാര്യതയുള്ള രാജ്യങ്ങൾ
ആശ്രിതപ്രദേശങ്ങളും
പ്രത്യേക ഭരണപ്രദേശങ്ങളും

ഇതരഭാഷകളിൽ

This page is based on a Wikipedia article written by authors (here).
Text is available under the CC BY-SA 3.0 license; additional terms may apply.
Images, videos and audio are available under their respective licenses.