സായാഹ്നം

പകലിൻറെ അവസാനഘട്ടമാണ് സായാഹ്നം. സൂര്യൻ അസ്തമിക്കുന്നതിന് മുമ്പുള്ള ഈ സമയം വൈകുന്നേരം എന്നും വിളിക്കുന്നു. വൈകുന്നേരം എന്നത് ദിവസാവസാന സമയമാണ്. സാധാരണയായി ഏകദേശം 5 പി.എം. അല്ലെങ്കിൽ 6 പി.എം. രാത്രി വരെ.[1][2]ഇത് പകലും രാത്രിയും തമ്മിലുള്ള വ്യത്യസ്ത സമയ പരിധിയുടെ ദൈനംദിന ജ്യോതിശാസ്ത്ര സംഭവമാണ്. കൂടാതെ പകൽ വെളിച്ചം കുറയുന്ന സമയവും ഉച്ചതിരിഞ്ഞും രാത്രിക്കും മുമ്പുമാണ്. സായാഹ്നം ആരംഭിച്ച് അവസാനിക്കുന്നതിന് കൃത്യമായ സമയമില്ല (രാത്രിയ്‌ക്ക് തുല്യമാണ്). ഈ പദം ആത്മനിഷ്ഠമാണെങ്കിലും, സൂര്യാസ്തമയത്തിന് തൊട്ടുമുമ്പാണ് സായാഹ്നം ആരംഭിക്കുന്നതെന്നും [3] സന്ധ്യാസമയത്തും (സൂര്യാസ്തമയവും സന്ധ്യയും വർഷം മുഴുവൻ വ്യത്യാസപ്പെടുന്നു), [4] സാധാരണ ജ്യോതിശാസ്ത്ര സൂര്യാസ്തമയം രാത്രി വരെ നീണ്ടുനിൽക്കുന്നു.

Sunset in Coquitlam
കാന‍ഡിലെ ബ്രിട്ടീഷ് കൊളംബിയയിൽ നിന്നുമൊരു സായാഹ്നം
Evening in Parambikkulam, Kerala, India
പറമ്പിക്കുളത്തെ ഒരു സായാഹ്നം, India

അവലംബം

  1. "Definition of evening in English". Collins. Collins. ശേഖരിച്ചത് 6 April 2019.
  2. "evening - Definition of evening in English by Oxford Dictionaries". Oxford Dictionaries - English.
  3. "evening - Dictionary Definition".
  4. "Sunrise and sunset times in London". www.timeanddate.com.

External links

അൽബേർ കാമ്യു

ആൽബർട്ട് കാമ്യു (ഫ്രഞ്ച് ഉച്ചാരണം: [al.bɛʁ ka.my] (ശ്രവിക്കുക)(ജനനം - 1913 നവംബർ 7, മരണം - 1960 ജനുവരി 4) പ്രശസ്തനായ ഫ്രഞ്ച് തത്ത്വചിന്തകനും നോവലിസ്റ്റുമാണ്. സാർത്രെയോടൊത്ത് അസ്തിത്വവാദം (എക്സിസ്റ്റെൻഷ്യലിസം) എന്ന പ്രസ്ഥാനത്തിന്റെ മുഖ്യ വക്താവായിരുന്നെങ്കിലും ഒരു മനുഷ്യനായും ചിന്തകനായും അറിയപ്പെടാനാണ് കാമ്യു ആഗ്രഹിച്ചത്. കാമ്യു ആശയങ്ങളെക്കാളും മനുഷ്യരെ ഇഷ്ടപ്പെട്ടു. 1945-ൽ നൽകിയ ഒരു അഭിമുഖത്തിൽ കാമ്യു ഏതെങ്കിലും തത്ത്വചിന്താധാരയുമായുള്ള ബന്ധത്തെ നിരാകരിച്ചു. “ഞാൻ ഒരു അസ്തിത്വവാദിയല്ല, സാർത്രും ഞാനും ഇതുമായി ബന്ധപ്പെട്ട് ഞങ്ങളുടെ പേരുകാണുന്നതിൽ എപ്പോഴും അതിശയിക്കാറുണ്ട്”. (ലെ നുവെല്ല് ലിറ്റെറേർ (പുതിയ സാഹിത്യം), നവംബർ 15, 1945).

സാഹിത്യത്തിനു നോബൽ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മനുഷ്യരിൽ രണ്ടാമനാണ് കാമ്യു. (നോബൽ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ റുഡ്യാർഡ് കിപ്ലിംഗ് ആണ്). 1957-ൽ കാമ്യുവിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. നോബൽ സമ്മാനം ലഭിച്ച ശേഷം ഏറ്റവും കുറഞ്ഞകാലം ജീവിച്ചിരുന്ന സാഹിത്യകാരനും കാമ്യു തന്നെ (മൂന്നു വർഷത്തിനുശേഷം ഒരു കാർ അപകടത്തിൽ കാമ്യു അന്തരിച്ചു).

'അബ്സർഡിസം' എന്ന ചിന്താശാഖയുടെ പ്രധാന പ്രണേതാവാണ് കമ്യു. പ്രധാന കൃതികളിലൊന്നാണ് "ദ് റബൽ".

എം.പി. സുകുമാരൻ നായർ

ഒരു മലയാളചലച്ചിത്രസം‌വിധായകനാണ്‌ എം.പി. സുകുമാരൻ നായർ. മികച്ച സം‌വിധായകനുള്ള സം‌സ്ഥാന, ദേശീയപുരസ്കാരങ്ങൾ അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

ഒ. മാധവൻ

ഒരു മലയാള നാടക സംവിധായകനും, നാടക നടനും, ചലച്ചിത്ര നടനുമായിരുന്നു ഒ. മാധവൻ (ജനുവരി 27, 1922-ഓഗസ്റ്റ് 19, 2005). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ആദ്യ കാല പ്രവർത്തകരിൽ ഒരാളായിരുന്നു ഇദ്ദേഹം. മലയാള നാടക വേദിയിലേക്ക് മികച്ച ഒട്ടനവധി നാടകങ്ങൾ സംഭാവന ചെയ്ത ഇദ്ദേഹത്തെ, മലയാള നാടക ചരിത്രത്തിലെ, പ്രഗൽഭരായ വ്യക്തികളിൽ ഒരാളായി കരുതപ്പെടുന്നു. പ്രശസ്ത നാടക, ചലച്ചിത്ര നടിയായ വിജയകുമാരി ഭാര്യ. നാടക സംഘമായ കാളിദാസ കലാ കേന്ദ്രത്തിന്റെ സ്ഥാപകൻ കൂടിയായ ഇദ്ദേഹത്തിന്, 2000-ലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചിട്ടുണ്ട്. സായാഹ്നം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മാധവന്‌ ഈ പുരസ്കാരം ലഭിച്ചത്.

മലയാള ചലച്ചിത്രനടൻ മുകേഷ് മാധവന്റെ മകനാണ്. മുകേഷിനെ കൂടാതെ സന്ധ്യ രാജേന്ദ്രൻ, ജയശ്രീ എന്നീ പെൺമക്കളും അദ്ദേഹത്തിനുണ്ട്.

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2000

ആർ ശരത് സംവിധാനം ചെയ്ത സായാഹ്നം എന്ന ചിത്രത്തിനാണ്, മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം - 2000 ലഭിച്ചത്..ഒരു ചെറു പുഞ്ചിരി എന്ന ചിത്രത്തിൻറെ സംവിധാനത്തിനു എം. ടി. വാസുദേവൻനായർ മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു. ഒരു ചെറു പുഞ്ചിരിഎന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെ ഓ. മാധവൻ മികച്ച നടനായും മധുര നൊമ്പരക്കാറ്റ്, മഴ, സ്വയംവരപ്പന്തൽ എന്നീ ചിത്രങ്ങളിലെ അഭിനയ മികവിന് സംയുക്തവർമ്മ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.

ജുബൈൽ

സൗദി അറേബ്യയിലെ (കിഴക്കൻ പ്രവശ്യ (സൗദി അറേബ്യ)|കിഴക്കൻ പ്രവശ്യയിലെ]] പ്രധാന തുറമുഖ നഗരമാണ് ജുബൈൽ (അറബി: "الجبيل"). സൗദിയിലെ മൂന്നാമത്തെ വലിയ നഗരമായ ദമാമിനടുത്താണ് ജുബൈൽ വ്യവസായിക നഗരം സ്ഥിതിചെയ്യുന്നത്. 1975 വരെ അവികസിത പ്രദേശമായിരുന്നു ജുബൈൽ. 1975-ൽ സൗദീ ഗവണ്മെന്റ് ജുബൈലിന്റെ വികസനത്തിനായി പുതിയ പല പദ്ധതികൾ ആവിഷ്കരിക്കുകയും, ഇന്ന് ലോകത്തിലെ തന്നെ വലിയ ഇൻഡസ്ട്രിയൽ സിറ്റിയായി വളർത്തിയെടുക്കുകയും ചെയ്തു. 2009-ലെ ഏഴാം സെൻസസ് പ്രകാരം ഇവിടെ 150,367 ജനങ്ങൾ വസിക്കുന്നുണ്ട്.

ബാബു ആന്റണി

മലയാള ചലചിത്രങ്ങളിലെ സംഘട്ടനരം‌ഗങ്ങൾക്ക് ഒരു പുതിയ മാനം നൽകിയ ഒരു നടനാണ് ബാബു ആന്റണി. ഭരതൻ സം‌വിധാനം ചെയ്ത ചിലമ്പ് എന്ന സിനിമയിലൂടെയാണ് ബാബു മലയാള സിനിമയിലേക്ക് എത്തുന്നത്. ആദ്യം വില്ലൻ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ഇദ്ദേഹം പിന്നീട് കുറേ ചിത്രങ്ങളിൽ നായകനായും അഭിനയിച്ചു..

കോട്ടയം ജില്ലയിലെ പൊൻകുന്നം എന്ന പട്ടണത്തിലാണ് അദ്ദേഹത്തിന്റെ ജനനം.അദ്ദേഹത്തിന്റെ ഉയരവും ശരീര പ്രകൃതിയും അദ്ദേഹം ചെയ്തിരുന്ന വില്ലൻ വേഷങ്ങളെ തന്റേതായ ഒരു ശൈലിയിൽ അനശ്വരമാക്കിയിരുന്നു. വൈശാലി, സായാഹ്നം, അപരാഹ്നം എന്നിവ പ്രധാന ചിത്രങ്ങളാണ്.

യഥാത്ഥ ജീവിതത്തിൽ അദ്ദേഹം ഷോട്ടോക്കാൻ കരാട്ടെയിൽ 5th ഡാൻ ബ്ലാക് ബെൽറ്റ് ആണ്.

ബീന പോൾ

മലയാളചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്ന ഒരു ചിത്രസംയോജകയാണ് ബീന പോൾ. എം.പി. പോൾ, ശാരദ എന്നിവരുടെ മകളായി 1961-ൽ ജനിച്ചു. പഠിച്ചതും വളർന്നതും ദില്ലിയിലാണ്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ചിത്രസംയോജനം പഠിച്ചു. അവിടെ വച്ചാണ് ബീന പിന്നീട് പ്രശസ്ത ഛായാഗ്രാഹകനായി തീർന്ന വേണുവിനെ പരിചയപ്പെടുന്നത്. 1983-ൽ ഇവർ വിവാഹിതരായി. മാളവിക എന്നു പേരുള്ള ഒരു മകളുണ്ട്.

മലയാളചലച്ചിത്രം

പ്രധാനമായും മലയാളഭാഷയിലുള്ള ചലച്ചിത്രങ്ങളെയാണ് മലയാളചലച്ചിത്രം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എങ്കിലും സംഭാഷണമില്ലാതെ ആദ്യകാലങ്ങളിൽ കേരളത്തിൽ നിർമ്മിച്ചിട്ടുള്ള ചലച്ചിത്രങ്ങളെയും മലയാളചലച്ചിത്രം എന്ന വിഭാഗത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

മികച്ച കഥയ്ക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയവരുടെ പട്ടിക

മികച്ച കഥക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയവരുടെ സമ്പൂർണ്ണ പട്ടികയാണിത്

മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയ ചലച്ചിത്രങ്ങളുടെ പട്ടിക

മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയ ചിത്രങ്ങൾ

മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയവരുടെ പട്ടിക

കേരള സർക്കാർ 1969 മുതൽ ഓരോ വർഷവും മലയാളചലച്ചിത്ര രംഗത്തെ മികച്ച നടന്മാർക്കു പുരസ്കാരങ്ങൾ നൽകുന്നുണ്ട്. 1969 മുതൽ ആ പുരസ്കാരം നേടിയവരുടെ പട്ടികയാണു താഴെ കൊടുത്തിരിക്കുന്നത്.

രതീഷ് വേഗ

രതീഷ് വേഗ പ്രശസ്തനായ ഒരു മലയാള സംഗീതസംവിധായകനും, ഗായകനുമാണ്. 2010ൽ കോക്ക്ടെയിൽ എന്ന മലയാളചലച്ചിത്രത്തിലൂടെയാണ് അദ്ദേഹം സംഗീതസംവിധാന രംഗത്തേക്ക് കടന്നുവരുന്നത്. അതിനുശേഷം പതിനെട്ടോളം മലയാള സിനിമകളിൽ അദ്ദേഹം സംഗീതസംവിധാനം നിർവഹിച്ചു.

രമ്യ നമ്പീശൻ

മലയാള ചലച്ചിത്ര നടിയും പിന്നണിഗായികയും ടെലിവിഷൻ താരവും അവതാരകയുമാണ്‌ രമ്യ നമ്പീശൻ എന്ന രമ്യാ ഉണ്ണി. എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ശ്രീനിലയത്തിൽ സുബ്രഹ്മണ്യനുണ്ണിയുടെയും ജയശ്രീയുടെയും മകൾ. തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷാചിത്രങ്ങളിലും അഭിനയിക്കുന്നു.

വെട്ടൂർ രാമൻ നായർ

മലയാളത്തിലെ ഒരു സാഹിത്യകാരനായിരുന്നു വെട്ടൂർ രാമൻ നായർ. പാക്കനാർ വിനോദ മാസികയുടെ സ്ഥാപക പത്രാധിപരാണ് ഇദ്ദേഹം. പാലാ സഹൃദയ സമിതിയുടെ സ്ഥാപക അദ്ധ്യക്ഷനുമാണ് രാമൻ നായർ.

ശരത് (സംവിധായകൻ)

പ്രമുഖ മലയാളചലച്ചിത്ര സംവിധായകരിലൊരാളാണ് ശരത്

സ്ക്രിപ്ചർ യൂണിയൻ

ഒരു അന്താരാഷ്ട്ര ക്രൈസ്തവ സംഘടനയാണ് സ്ക്രിപ്ചർ യൂണിയൻ. 1867-ൽ സ്ഥാപിതമായ ഈ സംഘടന സഭാവിഭാഗവ്യത്യാസമില്ലാതെ വ്യക്തികളുടെ ആത്മികവും ഭൗതികവുമായ നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു. ലോകമെങ്ങും ക്രൈസ്തവ സഭകളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഈ സംഘടനയുടെ സ്ഥാപകൻ ജോസയാ സ്പയേർസാണ് . കുട്ടികളെയും യുവാക്കളെയും മുതിർന്നവരെയും ബൈബിളിന്റെ വെളിച്ചത്തിൽ ദൈവപരിജ്ഞാനത്തിൽ നന്മയിലേക്ക് നയിക്കുകയാണ് സ്ക്രിപ്ചർ യൂണിയന്റെ പ്രഖ്യാപിത ലക്ഷ്യം.

സ്ട്രുഗ കാവ്യ സായാഹ്നങ്ങൾ

മാസിഡോണിയയിലെ സ്ട്രുഗയിൽ പ്രതിവർഷം നടന്ന ഒരു അന്തർദേശിയ കവിത ആഘോഷമാണ് സ്ട്രുഗ കാവ്യ സായാഹ്നങ്ങൾ .മാസിഡോണിയൻ കവികളുടെ കൂടിച്ചേരൽ എന്ന നിലയിൽ 1962ലാണ് ഇതിന്റെ ആരംഭം. സ്ട്രുഗ പട്ടണത്തിലാണ് കാവ്യോത്സവം സംഘടിപ്പിക്കുന്നത്. കാരണം ആധുനിക മാസിഡോണിയൻ കവിതയിൽ മിലാസിനോവ് സഹോദരന്മാർ എന്നറിയപ്പെടുന്ന കോൺസ്റ്റാൻന്റൺ മിലാസിനോവും സിമിറ്റാൻ മിലാസിനോവും ജനിച്ചു വളർന്നത് സ്ട്രുഗയിലാണ്.അവരുടെ ഓർമ്മയ്ക്കാണ് കാവ്യ സായാഹ്നം സമർപ്പിച്ചിരിക്കുന്നത്. കോൺസ്റ്റാൻന്റൺ മോസ്കോയിൽ പടിക്കുന്ന കാലത്ത് എഴുതിയ 'തെക്കു കിഴക്കിനെ പ്രതീക്ഷിച്ച് ' (Macedonian language: Т’га за југ, A Longing for The South) എന്ന കവിത വായിച്ചുകൊണ്ടാണ് എല്ലാ വർഷവും ആഗസ്റ്റ് 27 ന് കാവ്യോത്സവം ആരംഭിക്കുന്നത്.

ഹരികൃഷ്ണൻസ്

ഫാസിലിന്റെ സംവിധാനത്തിൽ മമ്മൂട്ടി, മോഹൻലാൽ, ജൂഹി ചാവ്‌ല, കുഞ്ചാക്കോ ബോബൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1998-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഹരികൃഷ്ണൻസ്. ഇരട്ടക്ലൈമാസിന്റെ പേരിൽ ഈ ചിത്രം വിവാദമായിരുന്നു. പ്രണവം ആർട്സിന്റെ ബാനറിൽ സുചിത്ര മോഹൻലാൽ നിർമ്മിച്ച ഈ ചിത്രം പ്രണവം മൂവീസ് വിതരണം ചെയ്തിരിക്കുന്നു. കഥ, തിരക്കഥ എന്നിവയെല്ലാം നിർവ്വഹിച്ചത് ഫാസിൽ ആണ്. മധു മുട്ടം സംഭാഷണം രചിച്ചിരിക്കുന്നു.

ഈ ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു.

ഇതരഭാഷകളിൽ

This page is based on a Wikipedia article written by authors (here).
Text is available under the CC BY-SA 3.0 license; additional terms may apply.
Images, videos and audio are available under their respective licenses.