സാമ്പത്തികശാസ്ത്രം

സാധനങ്ങളുടേയും സേവനങ്ങളുടേയും ഉത്പാദനം, വിതരണം, ഉപഭോഗം എന്നിവയെ കുറിച്ച് പഠിക്കുന്ന ഒരു സാമൂഹ്യശാസ്ത്രമാണ്‌ സാമ്പത്തികശാസ്ത്രം. വീട് എന്നർത്ഥമുള്ള ഒയ്കോസ്, നിയമം എന്നർത്ഥം വരുന്ന നോമോസ് എന്നീ രണ്ട് പദങ്ങൾ ചേർന്ന ഒയ്കൊനോമിയ എന്ന പുരാതന ഗ്രീക്ക് വാക്കിൽ നിന്നാണ്‌ സാമ്പത്തിക ശാസ്ത്രത്തിന്റെ ആംഗലേയ പദമായ ഇകണോമിക്സ്(Economics) എന്നത് രൂപം കൊള്ളുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവിലായി രൂപം പ്രാപിച്ച രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയുടെ വിശാലമായ മേഖലയിൽ നിന്നാണ്‌ ഇന്നത്തെ സാമ്പത്തികശാസ്ത്ര മാതൃക വികാസം പ്രാപിച്ചത്[1] . ലൊയ്നൽ റോബിൻസ് 1932 ൽ എഴുതിയ ഒരു പ്രബന്ധത്തിൽ‍ ആധുനിക സാമ്പത്തികശാസ്ത്രത്തെ ഇങ്ങനെ ചുരുക്കി നിർ‌വചിക്കുന്നു: "ആവശ്യങ്ങളും ബദൽ ഉപയോഗങ്ങളുള്ള പരിമിത വിഭവങ്ങളും തമ്മിലുള്ള ബന്ധമായി കണ്ട് മനുഷ്യരുടെ പെരുമാറ്റെത്തെ കുറിച്ച് പഠനം നടത്തുന്ന ഒരു ശാസ്ത്രം"[2]. ലഭ്യമായ വിഭവങ്ങൾക്ക് മനുഷ്യരുടെ എല്ലാ ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും പൂർത്തീകരിക്കാൻ തികയാത്ത അവസ്ഥയെയാണ്‌ പരിമിതം(ദൗർലഭ്യം) എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. വിഭവങ്ങളുടെ ദൗർലഭ്യമില്ലെങ്കിൽ പിന്നെ സാമ്പത്തിക പ്രശ്നമുണ്ടാവില്ല എന്ന് വി‍ശദീകരിക്കപ്പെടുന്നു. എന്നാൽ ലഭ്യമായ വിഭവങ്ങളുടെ അസന്തുലിതമായ വിതരണമാണ് ക്ഷാമത്തിന് കാരണമെന്ന് മറ്റൊരു സിദ്ധാന്തവുമുണ്ട്.

എങ്ങനെയാണ്‌ സാമ്പത്തിക വ്യവസ്ഥകൾ പ്രവർത്തിക്കുന്നതെന്നും എങ്ങനെയാണ്‌ സാമ്പത്തിക ഘടകങ്ങൾ ഇടപഴകുന്നെതെന്നും വിശദീകരിക്കലാണ്‌ സാമ്പത്തികശാസ്ത്രത്തിന്റെ ലക്ഷ്യം. വാണിജ്യം,ധനകാര്യം,സർക്കാർ എന്നിവയിൽ മാത്രമല്ല കുറ്റകൃത്യം[3],വിദ്യാഭ്യാസം[4],കുടുംബം,ആരോഗ്യം,നിയമം,രാഷ്ട്രീയം,മതം[5],സാമൂഹിക സ്ഥാപനങ്ങൾ,യുദ്ധം,[6],ശാസ്ത്രം[7] തുടങ്ങിയ സർ‌വ്വ സമൂഹ മണ്ഡലങ്ങളിലും സാമ്പത്തിക വിശകലനങ്ങൾ ബാധകമാണ്‌. സമൂഹ്യ ശാസ്ത്രങ്ങളിലുള്ള സാമ്പത്തികശാസ്ത്രത്തിന്റെ വർദ്ധിച്ചു വരുന്ന മേൽകോയ്മ സാമ്പത്തിക ഇം‌പീരിയലിസമായിട്ടാണ്‌ വിശദീകരിക്കപ്പെടുന്നത്[8][9].

Ballard Farmers' Market - vegetables
ഒരു പച്ചക്കറി വിപണി-അവിടെ ജനങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നു

അവലംബം

  1. Clark, B. (1998). Political-economy: A comparative approach. Westport, CT: Preager.
  2. Robbins, Lionel (1945). An Essay on the Nature and Significance of Economic Science (PDF). London: Macmillan and Co., Limited., p. 16
  3. Friedman, David D. (2002). "Crime," The Concise Encyclopedia of Economics. Accessed October 21, 2007.
  4. The World Bank (2007). "Economics of Education." Accessed October 21, 2007.
  5. Iannaccone, Laurence R. (1998). "Introduction to the Economics of Religion," Journal of Economic Literature, 36(3), pp. 1465–1495..
  6. Nordhaus, William D. (2002). "The Economic Consequences of a War with Iraq", in War with Iraq: Costs, Consequences, and Alternatives, pp. 51–85. American Academy of Arts and Sciences. Cambridge, MA. Accessed October 21, 2007.
  7. Arthur M. Diamond, Jr. (2008). "science, economics of," The New Palgrave Dictionary of Economics, 2nd Edition, Basingstoke and New York: Palgrave Macmillan. Pre-publication cached ccpy.
  8. Lazear, Edward P. (2000|. "Economic Imperialism," Quarterly Journal Economics, 115(1)|, pp. 99–146. Cached copy. Pre-publication copy(larger print.)
  9. Becker, Gary S. (1976). The Economic Approach to Human Behavior. Links to arrow-page viewable chapter. University of Chicago Press.
1959

ഗ്രിഗോറിയൻ കാലഗണനാരീതി പ്രകാരമുള്ള, ഇരുപതാം നൂറ്റാണ്ടിലെ അൻപതിയോന്പതാം വർഷമായിരുന്നു 1959.

1960

ഗ്രിഗോറിയൻ കാലഗണനാരീതി പ്രകാരമുള്ള, ഇരുപതാം നൂറ്റാണ്ടിലെ അറുപതാം വർഷമായിരുന്നു 1960.

1962

ഗ്രിഗോറിയൻ കാലഗണനാരീതി പ്രകാരമുള്ള, ഇരുപതാം നൂറ്റാണ്ടിലെ അറുപത്തിരണ്ടാം വർഷമായിരുന്നു 1962.

1964

ഗ്രിഗോറിയൻ കാലഗണനാരീതി പ്രകാരമുള്ള, ഇരുപതാം നൂറ്റാണ്ടിലെ അറുപത്തിനാലാം വർഷമായിരുന്നു 1964.

1967

ഗ്രിഗോറിയൻ കാലഗണനാരീതി പ്രകാരമുള്ള, ഇരുപതാം നൂറ്റാണ്ടിലെ അറുപത്തിയെഴാം വർഷമായിരുന്നു 1967.

1968

ഗ്രിഗോറിയൻ കാലഗണനാരീതി പ്രകാരമുള്ള, ഇരുപതാം നൂറ്റാണ്ടിലെ അറുപത്തിയെട്ടാം വർഷമായിരുന്നു 1968.

1969

ഗ്രിഗോറിയൻ കാലഗണനാരീതി പ്രകാരമുള്ള, ഇരുപതാം നൂറ്റാണ്ടിലെ അറുപത്തിയൊൻപതാം വർഷമായിരുന്നു 1969.

1975

ഗ്രിഗോറിയൻ കാലഗണനാരീതി പ്രകാരമുള്ള, ഇരുപതാം നൂറ്റാണ്ടിലെ എഴുപത്തിയഞ്ചാം വർഷമായിരുന്നു 1975.

1977

ഗ്രിഗോറിയൻ കാലഗണനാരീതി പ്രകാരമുള്ള, ഇരുപതാം നൂറ്റാണ്ടിലെ എഴുപത്തിയെഴാം വർഷമായിരുന്നു 1977.

1980

ഗ്രിഗോറിയൻ കാലഗണനാരീതി പ്രകാരമുള്ള, ഇരുപതാം നൂറ്റാണ്ടിലെ എൺപതാം വർഷമായിരുന്നു 1980.

1991

ഗ്രിഗോറിയൻ കാലഗണനാരീതി പ്രകാരമുള്ള, ഇരുപതാം നൂറ്റാണ്ടിലെ തൊണ്ണൂറ്റിയൊന്നാം വർഷമായിരുന്നു 1991.

2001

ഗ്രിഗോറിയൻ കാലഗണനാരീതി പ്രകാരമുള്ള, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഒന്നാം വർഷമായിരുന്നു 2001.

2004

ഗ്രിഗോറിയൻ കാലഗണനാരീതി പ്രകാരമുള്ള, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ നാലാം വർഷമായിരുന്നു 2004.

ആസ്തി

സാമ്പത്തികമായ വരവുചെലവുകണക്കുകളിൽ (Financial Accounting), വിവിധ തരത്തിലുള്ള ധനവിഭവങ്ങളാണു് ആസ്തി എന്നറിയപ്പെടുന്നതു്. തനിക്കു് മൂല്യം സൃഷ്ടിക്കാൻ തക്ക വിധത്തിൽ ഒരു ഉടമസ്ഥനു് അവകാശമോ നിയന്ത്രണാധികാരമോ ചെലുത്താൻ കഴിയുന്ന, കേവലമൂല്യം അളന്നറിയാവുന്നതോ അല്ലാത്തതോ ആയ, എന്തിനേയും ആസ്തിയായി കണക്കാക്കാം. ആസ്തിയുടെ ഉടമസ്ഥത വഴി, ഉടമസ്ഥനു് തന്റെ സാമ്പത്തികമൂല്യം വർദ്ധിപ്പിക്കാനുള്ള സാദ്ധ്യത ഉണ്ടായിരിക്കണം. ലളിതമായി പറഞ്ഞാൽ, ആസ്തി പണമാക്കി മാറ്റാവുന്ന ഉടമസ്ഥമൂല്യത്തെ പ്രതിനിധീകരിക്കുന്നു. കൂടാതെ, പണം തന്നെ ഒരു ആസ്തിയാണു്.

ഇന്ത്യൻ രൂപ

റിപ്പബ്ലിക്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക കറൻസിയാണ് ഇന്ത്യൻ രൂപ (ചിഹ്നം: ₹; കോഡ്: INR). ലോകത്തിൽ തന്നെ ആദ്യമായി നാണയങ്ങൾ നിലവിൽ വന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ (സുമാർ ബിസി ആറാം നൂറ്റാണ്ടിൽ). ഒരു രൂപ ഒഴിച്ച് മറ്റെല്ലാ കറൻസികളും പുറത്തിറക്കുന്നത് റിസർവ് ബാങ്കാണ്‌. ഇന്ന് നിലവിലുള്ള ഗാന്ധി ശ്രേണിയിലെ നോട്ടുകൾ 1996-ലാണ്‌ പുറത്തിറക്കിയത്. ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ, ജനറൽ ബാങ്ക് ഇൻ ബംഗാൾ & ബീഹാർ, ബംഗാൾ ബാങ്ക് എന്നീ ബാങ്കുകൾ ആദ്യകാലത്തെ ഇന്ത്യയിൽ നോട്ടുകൾ പുറത്തിറക്കിയിട്ടുണ്ട്. 10, 20, 50, 100, 500, 2000 എന്നീ മൂല്യങ്ങളുള്ള കറൻസി നോട്ടുകളാണ്‌ ഇന്ന് റിസർവ് ബാങ്ക് പുറത്തിറക്കുന്നത്. 2 രൂപ നോട്ടുകൾ വളരെ മുൻപേ തന്നെ നിർത്തുകയുണ്ടായി, 5 രൂപ നോട്ട് അടുത്തിടെയാണ്‌ നിർത്തലാക്കിയത് എങ്കിലും മേൽ പറഞ്ഞ നോട്ടുകൾ ഇന്നും പ്രചാരത്തിലുണ്ട്. 2016 നവംബർ 8 അർദ്ധരാത്രി മുതൽ നിലവിലുണ്ടായിരുന്ന മുഴുവൻ 500, 1000 കറൻസികളും പ്രത്യേക ഉത്തരവിലൂടെ ഭാരത സർക്കാർ പിൻവലിക്കുകയുണ്ടായി. അതേ തുടർന്നാണ് പുതിയ 2000 രൂപ നോട്ട് അവതരിപ്പിക്കപ്പെട്ടത്.

1960- കളുടെ തുടക്കത്തിൽ 10000, 5000 രൂപകളുടെ നോട്ടുകളും റിസവ്വ് ബാങ്ക് ഇറക്കിയിരുന്നു. ജനങ്ങൾ ധാരാളമായി ഉപയോഗിക്കാതിരുന്നതുകൊണ്ട് അവ നിർത്തലാക്കി.

രൂപയ്ക്ക് ഒരു പുതിയ ചിഹ്നം അവതരിപ്പിച്ചത് 2010 ജൂലൈ 15-നാണ്

കൗടില്യൻ

കൗടില്യൻ (c. 350-283 BCE) പുരാതന ഭാരതത്തിലെ രാഷ്ട്രതന്ത്രജ്ഞനും ചിന്തകനുമായിരുന്നു. ചാണക്യൻ(Sanskrit: चाणक्य Cāṇakya), വിഷ്ണുഗുപ്തൻ എന്നീ പേരുകളിലും ചരിത്രത്താളുകളിൽ അറിയപ്പെടുന്നു. രാഷ്ട്രമീമാംസയുടെ ആചാര്യനായി കണക്കാക്കപ്പെടുന്ന ഇദ്ദേഹം മൗര്യസാമ്രാജ്യ ചക്രവർത്തിയായിരുന്ന ചന്ദ്രഗുപ്തമൗര്യന്റെ പ്രധാനമന്ത്രിയായിരുന്നു. കൗടില്യന്റെ കൂർമ്മബുദ്ധിയും ജ്ഞാനവുമാണ്‌ മൗര്യസാമ്രാജ്യത്തിന്‌ ഇന്ത്യയിൽ സ്വാധീനമുറപ്പിക്കാൻ സഹായകമായത്‌. ക്രിസ്തുവിന്‌ മൂന്നു നൂറ്റാണ്ടു മുൻപ്‌ ജീവിച്ചിരുന്ന കൗടില്യൻ രാഷ്ട്രതന്ത്രം, സാമ്പത്തികശാസ്ത്രം എന്നിവയിൽ അഗ്രഗണ്യനായിരുന്നു.' അർത്ഥശാസ്ത്രം ' എന്ന ഒറ്റകൃതി മതി ഈ മേഖലയിൽ അദ്ദേഹത്തിനുണ്ടായിരുന്ന അറിവിന്റെ ആഴമളക്കാൻ.

നോബൽ സമ്മാനം

രസതന്ത്രം, സാഹിത്യം, സമാധാനം, ഭൗതികശാസ്ത്രം, വൈദ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം എന്നീ മേഖലകളിൽ, ലോകത്ത്‌ മഹത്തായ സംഭാവനകൾ നൽകിയവർക്ക്‌ ലിംഗ, ജാതി, മത, രാഷ്‌ട്ര ഭേദമന്യേ നൽകുന്ന ഒരു പുരസ്‌കാരമാണ്‌ നോബൽ സമ്മാനം. ലോകത്തെ ഏറ്റവും ഉയർന്ന പുരസ്‌കാരമായി കരുതപ്പെടുന്ന ഒന്നാണ് നോബൽ സമ്മാനം.നോബൽ പതക്കത്തിനും ബഹുമതി പത്രത്തിനു പുറമേ 10 മില്ല്യൺ സ്വീഡൻ ക്രോണ (2006-ലെ കണക്കു പ്രകാരം ഏതാണ്ട് 6 കോടി 26 ലക്ഷം ഇന്ത്യൻ രൂപ) സമ്മാനത്തുകയും ജേതാവിനു ലഭിക്കുന്നു.

മൊത്ത ആഭ്യന്തര ഉത്പാദനം

ഒരു നിശ്ചിത പ്രദേശത്ത് നിർണ്ണിത കാലയളവിൽ ഉത്പാദിപ്പിക്കപ്പെടുന്ന മൊത്തം വസ്തുക്കളുടെയും ,സേവനത്തിന്റെയും വിപണിമൂല്യമാണ് മൊത്ത ആഭ്യന്തര ഉത്പാദനം അഥവാ ജി.ഡി.പി.(Gross domestic product).ഒരു രാജ്യത്തിന്റെ സാമ്പത്തിക ശേഷി അളക്കുന്നതിനുള്ള സൂചികയാണ് ജി.ഡി.പി. എന്നാൽ മൊത്ത ദേശീയ ഉത്പാദനം(ജി.എൻ.പി.) കണക്കാക്കുന്നത് ഇതിൽ നിന്നും വ്യത്യസ്തമാണ്. ജി.ഡി.പി. കണക്കാക്കുന്നത് ഒരു പ്രദേശത്തിന്റെ ഉള്ളിലെ ഉത്പാദനം മാത്രമാണെങ്കിൽ ജി.എൻ.പി. കണക്കാക്കുന്നത് ഒരു രാജ്യത്തെ ജനങ്ങളുടെ സമ്പത്താണ്. ഇതിൽ രാജ്യത്തിന് പുറത്തുള്ള സമ്പാദ്യവും ഉൾപെടും.

ഇതും കാണുക

↑ "GDP (Official Exchange Rate)" (PDF). World Bank. ശേഖരിച്ചത് August 24, 2015.

സൈന്യം

ആയുധങ്ങളും പോർസാമഗ്രികളും ഉപയോഗിച്ച്, സംരക്ഷിത താല്പര്യങ്ങളുടെയോ പൊതുസ്വത്തിന്റെയോ ശോഷണത്തിനുതകുന്ന പ്രവ്രത്തികളെ തടയുവാനും നേരിട്ടുള്ള ആക്രമണങ്ങൾ നടത്തുവാനും രാജ്യമോ മറ്റ് ഉന്നതാധികാരികളോ ഉണ്ടാക്കുന്ന സംഘടനയാണ് സൈന്യം. യുദ്ധങ്ങളിൽ നിന്നും സായുധ ആക്രമണങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നതും സൈന്യത്തിന്റെ ചുമതലയാണ്. മിക്കപ്പോഴും രാജാക്കന്മാരോ ഭരണകൂടമോ നിഷ്കർഷിക്കുന്ന രീതിയിൽ മാത്രമേ ഇവ പ്രവർത്തിക്കാറുള്ളൂ. പുരാതനകാലം മുതൽ വേട്ടയാടുന്നതിനും മറ്റും സൈന്യങ്ങൾ രൂപീകരിച്ചിരുന്നു.

ഇതരഭാഷകളിൽ

This page is based on a Wikipedia article written by authors (here).
Text is available under the CC BY-SA 3.0 license; additional terms may apply.
Images, videos and audio are available under their respective licenses.