ശിലായുഗം

ചരിത്രാതീതകാലത്തെ ഒരു ബൃഹത്തായ കാലഘട്ടമാണ്‌ ശിലായുഗം എന്ന് പൊതുവായി അറിയപ്പെടുന്നത്. ഈ കാലഘട്ടത്തില് മനുഷ്യന് കല്ല് അഥവാ ശില കൊണ്ടുണ്ടാക്കിയ ആയുധങ്ങളും മറ്റും ഉപയോഗിച്ചിരുന്നതിനാലാണ്‌ ശിലായുഗം എന്ന പേരു്‌. ഇംഗ്ലീഷില് Stone Age.

ആദിമ മാനവചരിത്രത്തെ പൊതുവെ ശിലായുഗം ലോഹയുഗം എന്നിങ്ങനെ രണ്ടായി തരം തിരിക്കാം ശിലായുഗത്തെ പ്രാക്ലിഖിതയുഗം എന്നും പറയാറുണ്ട്‌. എഴുത്തു വിദ്യ കണ്ടുപിടിക്കുന്നതിനു മുൻപുള്ള കാലമെന്നർത്ഥത്തിലാണ്‌ ഇത്‌. ഉൽപത്തി മുതൽ ഇന്നേ വരേയുള്ളതിന്റെ 95 ശതമാനവും ശിലായുഗമാണ്‌. ബി.സി. 5000 വരെ ഈ കാലഘട്ടം നീണ്ടു നിന്നു എന്ന് അനുമാനിക്കപ്പെടുന്നു. അതായത്‌ 5000 വരെ മനുഷ്യന്‌ എഴുത്തു വിദ്യ വശമില്ലായിരുന്നു. അതിനു ശേഷമുള്ള ചരിത്രം ശിലാ രേഖകളെ ആസ്പദമാക്കി മെനഞ്ഞെടുക്കാൻ ശാസ്ത്രജ്ഞന്മാർക്ക്‌ കഴിഞ്ഞിട്ടുണ്ട്‌.

ശിലായുഗം തന്നെ പ്രാചീന ശിലായുഗം മധ്യ ശിലായുഗം നവീനയുഗം എന്നും രണ്ടു ഘട്ടങ്ങളാക്കിയിട്ടുണ്ട്‌. ഇത്‌ ലോഹം കൊണ്ടുള്ള ആയുധത്തിന്റെ ആവിർഭാവം അടിസ്ഥാനമാക്കി ചരിത്ര പഠനത്തിന്റെ എളുപ്പത്തിനായി മാത്രമാണ്‌ ചെയ്തിരിക്കുന്നത്‌.


മനുഷ്യന്റെ ആദ്യത്തെ വാസസ്ഥലം വടക്കേ അർദ്ധഭൂഖണ്ഡമാണെന്നു വിശ്വസിച്ചിരുന്നു. ഈ ഭാഗം ദീർഘകാലത്തോളം ഹിമനിരകളാൽ മൂടപ്പെട്ടുകിടന്നിരുന്നു. ഇടക്കിടക്ക്‌ മഞ്ഞുരുകുകയും സസ്യങ്ങൾക്കും ജീവികൾക്കും ജീവിക്കാനുള്ള കാലാവസ്ഥ സൃഷ്ടിക്കപ്പെടുകയും ചെയ്തിരുന്നു. വീണ്ടും നീണ്ടകാലത്തേക്ക്‌ മഞ്ഞ്‌ പെയ്തു ജീവജാലങ്ങൾക്ക്‌ ജീവിക്കാൻ തടസ്സം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇത്തരം നാൽ ഹിമനദീയ കാലങ്ങൾ(Glacial Ages) ഉണ്ടായിരുന്നത്രെ. ആദ്യത്തെ ഹിമനദീയ കാലം പത്തു ലക്ഷം കൊല്ലങ്ങൾക്കു മുൻപും രണ്ടാമത്തേത്‌ ഏഴു ലക്ഷം കൊല്ലങ്ങൾക്കു മുൻപും അവസാനത്തേത്‌ ഒരു ലക്ഷം കൊല്ലങ്ങൾക്കു മുൻപുമാണ്‌ ഉണ്ടായിട്ടുള്ളത്‌. ഒരു ഹിമനദീയ കാലം കഴിഞ്ഞു കാലാവസ്ഥ തെളിയുമ്പോൾ സസ്യങ്ങളും മൃഗങ്ങളും വളർന്ന് വികാസം പ്രാപിക്കുന്നു. അപ്പോഴേക്കും അടുത്ത ഹിമനദിയുടെ കാലമായി. എന്നാൽ മനുഷ്യൻ അവന്റെ സവിശേഷ ബുദ്ധി ഉപയോഗിച്ച്‌ ഹിമനദീയ കാലങ്ങളെ അതിജീവിച്ചു.

അവൻ ഗുഹകളിലും മറ്റും കൂട്ടമായി താമസിച്ചു, വേട്ടയാടി മൃഗങ്ങളെ കൊന്ന് ആദ്യം പച്ചമാംസമായും പിന്നീട്‌ തീ കണ്ടു പിടിച്ച ശേഷം ചുട്ടും തിന്നു തുടങ്ങി. പാറകളുടേയും മരങ്ങളുടേയും ഭാഗങ്ങൾ ഉപയോഗിച്ച്‌ മൂർച്ചയുള്ള ആയുധങ്ങൾ ഉണ്ടാക്കി. മരത്തൊലി ഇലകൾ എന്നിവ ഉപയോഗിച്ച്‌ വസ്ത്രങ്ങൾ ഉണ്ടാക്കി.

Arrowhead

പ്രാചീനശിലായുഗം

Peking Man
പെക്കിങ് മനുഷ്യൻ

പ്രാചീന ശിലായുഗം ക്രി.മു. 1,750,000 മുതൽ ക്രി.മു. 10000 വരെയായ്യിരുന്നു എന്നാണ്‌ ശാസ്ത്രജ്ഞന്മാർ ഊഹിക്കുന്നത്‌. ഈ പ്രാചീന ശിലായുഗത്തെ വീണ്ടും രണ്ടായി തിരിക്കാം പൂർവ്വകാലഘട്ടമെന്നും ഉത്തരകാലഘട്ടമെന്നും . പ്രാചീനശിലായുഗത്തിന്റെ മുക്കാലും പൂർവ്വകാലഘട്ടമായിരുന്നു. ഈ കാലഘട്ടത്തിൽ ജീവിച്കിരുന്ന മനുഷ്യജീവിയെ ആഫ്രിക്കയിലെ മഹാറിഫ്റ്റ്‌ താഴ്‌വരയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്‌. ഇതിന്‌ സിൻജന്ത്രോപ്പസ്‌ (Zinganthropus) എന്നാണ്‌ പേര്‌. നീണ്ടു നിവർന്നു നടക്കുകയും പ്രാകൃതമായ ആയുധങ്ങൾ ഉപയോഗിക്ക്യ്കയും ചെയ്തിരുന്നതിനാൽ ഇവയെ മനുഷ്യ വംശത്തിന്റെ ഏറ്റവും പൂർവ്വികരെന്ന് കരുതുന്നു. പൂർവ്വഘട്ടത്തിൽ ജീവിച്ചിരുന്ന പ്രാചീന മനുഷ്യന്റെ മറ്റൊരു ഉദാഹരണം ജാവാ ദ്വീപുകളിൽ നിന്ന് കണ്ടെടുക്കപ്പെട്ട 'ജാവാ മനുഷ്യൻ' ആണ്‌. ശരിക്കും നീണ്ടു നിവർന്ന നടക്കാൻ കഴിവില്ലാത്തെ പ്രകൃതം , വലിയ തല, ചെറിയ താടി, അഞ്ചടി ആറിഞ്ചു പൊക്കം എന്നിവയായിരുന്നു ജാവാ മനുഷ്യന്റെ പ്രതേകതകൾ.

ജാവാമനുഷ്യനു ശേഷം ആവിർഭവിച്ച വർഗ്ഗമാണ്‌ 'പെക്കിങ്ങ്‌ മനുഷ്യൻ' ചൈനയിലെ പെക്കിങ്ങ്‌ എന്ന സ്ഥലത്തു നിന്നും കിട്ടിയ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനാലാണ്‌ ഈ പേർ.

Neanderthal position
ജർമ്മനിയിലെ നിയാണ്ടർ താഴ്വര

ജർമ്മനിയിലെ നിയാന്തർ താഴ്‌വരയിൽ നിന്നും കണ്ടെത്തിയ അവശിഷ്ടങ്ങളിൽ നിന്നാണ്‌ നിയാന്തർത്താൽ മനുഷ്യനെപ്പറ്റി വിവരം ലഭിക്കുന്നത്‌. ഇവരാണ്‌ ഇന്ന് ഏറ്റവും കൂടുതൽ അറിയപ്പെടുന്ന വർഗ്ഗം. അവർ ഒരുലക്ഷത്തി ഇരുപതിനായിരം വർഷങ്ങൾക്കു മുൻപു വരെ( അവസാന ഹിമനദീയ കാലത്തുനും മുന്ന്) ജീവിച്ചിരുന്നെന്ന് കരുതുന്നു. അഞ്ചടി അഞ്ചിഞ്ചു ഉയരം, മെലിഞ്ഞ ശരീരം, ചെറിയ മസ്തിഷ്കം, വികൃതരൂപം എന്നിവയായിരുന്നു പ്രത്യേകതകൾ. നടക്കുന്നതിൽ വൈകല്യങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇവർ കാലക്രമേണ സംസാരിക്കാൻ പഠിച്ചതായി വിശ്വസിക്കപ്പെടുന്നു. ഇതായിരിക്കണം മനുഷ്യന്റെ സംസ്കാരത്തിന്റെ തുടക്കം. ആയുധങ്ങൾ മെച്ചപ്പെടുത്തുന്നതിൽ എപ്പോഴും ശ്രദ്ധിച്ചിരുന്നു. ഗുഹകളിൽ താമസിച്ചിരുന്ന ചെറു സംഘങ്ങളായായിരുന്നു ഇവരുടെ ജീവിതം. മരിച്ചവരെ സംസ്കരിക്കുമ്പോൾ ശവശരീരത്തിന്റെ കൂടെ ആയുധങ്ങളും മറ്റു സാമഗ്രികളും അടക്കം ചെയ്തിരുന്നു. എന്നാൽ കാലക്രമത്തിൽ നിയാണ്ടർത്താൽ മനുഷ്യൻ ഭൂമുഖത്തുനിന്ന് നിശ്ശേഷം അപ്രത്യക്ഷമാകുകയായിരുന്നു. ഇതിന്‌ ശത്രുക്കളുടെ ആക്രമണം, ഉപജീവനത്തിന്റെ ബുദ്ധിമുട്ട്‌, മറ്റു വർഗ്ഗങ്ങളുമായി ലയിച്ചു ചേർന്നത്‌ എന്നീ കാരണങ്ങളാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. പാലസ്തീനിലെ മൗണ്ട്‌ കാർമ്മൽ എന്ന സ്ഥലത്തു നിന്നും നിയാണ്ടർത്താൽ മനുഷ്യനു സമാനമായ മനുഷ്യജീവികളുടെ അവശിഷ്ടം കണ്ടെടുത്തിട്ടുണ്ട്‌.

അടുത്ത മനുഷ്യ വർഗ്ഗം ആറിഗ്നേഷ്യൻ (Aurignacian) എന്നറിയപ്പെടുന്ന നരവംശമാണ്‌. ഫ്രാൻസിലെ ഗാരോൺ നദിയുടെ ഉത്ഭവസ്ഥാനമായ ആറിഗ്നാക്‌(Aurignac) എന്ന ഗുഹയുമായി ബന്ധപ്പെടുത്തിയാണ്‌ ഈ പേർ നൽകപ്പെട്ടത്‌. ഏകദേശം 70,000 വർഷങ്ങൾക്ക്‌ മുൻപാണ്‌ ഇവർ പ്രത്യക്ഷപ്പെട്ടത്‌ എന്ന് കരുതുന്നു. ഇവർ ആധുനിക മനുഷ്യന്റെ പൂർവ്വികന്മാരാകാൻ തികച്ചും അർഹതപ്പെട്ടവരാണ്‌. ഇവരുടെ പിൻഗാമികളെ വെയിൽസ്‌, അയർലൻഡ്‌, ഫ്രാൻസ്‌, [[സ്പെയിന്, പോർട്ടുഗൽ, അൾജീറിയ എന്നിവിടങ്ങളിൽ ഇപ്പോഴും കാണാം. ഈ വർഗ്ഗത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന വിഭാഗമാണ്‌ ക്രോമാഗ്നൺ വർഗ്ഗം. ഇവരുടെ അവശിഷ്ടങ്ങൾ ഫ്രാൻസിലെ ക്രോമാഗ്നൺ എന്ന ഗുഹയിൽ നിന്ന് കണ്ടെടുക്കപ്പെട്ടു. ഇവർ നിയാണ്ടർത്താൽ വംശത്തേക്കാൾ സാംസ്കാരികമായി പുരോഗതി പ്രാപിച്ചവരായിരുന്നു. ആറടിയോളം പൊക്കം വലിയ താടി, നീണ്ട കൈ കാലുകൾ വലിയ നെറ്റിത്തടം എന്നിവ ഇവരുടെ പ്രത്യേകതകളാണ്‌.

Lames aurignaciennes
ഓറിഗ്നേഷ്യർ ഉപയോഗിച്ചിരുന്ന ശിലായുധങ്ങ്അൾ

ക്രോമാഗ്നണ്മാരുടെ സമകാലികരായി ഗ്രിമാൾഡി എന്ന മറ്റൊരു വർഗ്ഗം ഇറ്റലിയുടെ സമുദ്രതീരത്തെ ഗ്രിമാൾഡി എന്ന ഗുഹയിൽ ന്നിന്നും കണ്ടെടുത്ത അവശിഷ്ടങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്‌. ഇവർ നീഗ്രോ വർഗ്ഗക്കാരാണ്‌. മുഖം വീതി കൂടിയതും തല ചെറുതുമാണ്‌ ഇവർക്ക്‌. നിയാണ്ടർത്താൽ വംശത്തെ അപേക്ഷിച്ച്‌ ഈ വർഗ്ഗക്കാർ കൂടുതൽ പരിഷ്കൃതരും കലാവാസനയുള്ളവരുമായിരുന്നു. മൃഗങ്ങളുടെ കൊമ്പു കൊണ്ടും അസ്ഥികൊണ്ടും സൂചികൾ വരെ ഉണ്ടാക്കൻ അവർക്ക്‌ അറിയാമായിരുന്നു.

നവീനശിലായുഗം

ഇതിന്റെ ആരംഭവും അവസാനവും വ്യക്തമായി അറിയാൻ സാധിച്ചിട്ടില്ല. പതിനായിരം വർഷങ്ങൾക്കു മുൻപ്‌ ആരംഭിച്ചതായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും ഈജിപ്തിലും തെക്കു പടിഞ്ഞാറൻ ഏഷ്യയിലും 7,000 വർഷങ്ങൾക്കു മുൻപ്‌ ആരംഭിച്ചതായി ഊഹിക്കപ്പെടുന്നു. നൈൽ നദി യുടെ തടങ്ങളിൽ ആറായിരം വർഷങ്ങൾക്ക്‌ മുൻപ്‌ ആരംഭിച്ചതായി തെളിവുകൾ ഉണ്ട്‌. ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും പലവിധത്തിലുള്ള തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്‌. മനുഷ്യ ചരിത്രത്തിൽ സാമൂഹികവും സാംസ്ക്കാരികവുമായ വിപ്ലവകരമായ വ്യത്യാസങ്ങൾ സംഭവിച്ച കാലഘട്ടമാണ്‌ ഇത്‌. മനുഷ്യൻ കൃഷിചെയ്യാൻ പഠിച്ചത്‌ ഈ കാലത്തിലായതിനാൽ നവീന ശിലായുഗത്തെ കർഷകയുഗം എന്ന് വിളിക്കാറുണ്ട്‌. ബാർലി, തിന, ഫലവർഗ്ഗങ്ങൾ എന്നിവയും ചില സസ്യങ്ങളുമാണ്‌ അവർ വളർത്തിയത്‌. കാട്ടു മൃഗങ്ങളെ മെരുക്കി വളർത്തുന്നതും വിട്ടു മൃഗങ്ങളായി പശു തുടങ്ങിയവയെ വളർത്തിയതും ഇക്കാലത്താണ്‌.

കന്മഴു ആയിരുന്നു നവീന ശിലായുഗത്തിലെ ഏറ്റവും പരിഷ്കൃതമായ ആയുധം. കരിങ്കല്ല് ചെത്തി മിനുക്കിയാണ്‌ ഇത്‌ ഉണ്ടാക്കിയത്‌, ഇത്‌ മനുഷ്യന്റെ ജീവിതത്തിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടാക്കിയിരിക്കണം. കാട്ടു മരങ്ങൾ വെട്ടിയെടുത്ത്‌ വീടും, പാലവും മറ്റും നിർമ്മിക്കുകയും ചെയ്തു. മറ്റൊരു വിപ്ലവകരമായ മാറ്റമാണ്‌ മൺപാത്ര നിർമ്മാണം. ഭക്ഷ്യ സംഭരണം ആവശ്യമായി വന്നതായിരിക്കണം ഇതിനുള്ള പ്രചോദനം. ശിലായുഗത്തിൽ നിർമ്മിക്കപ്പെട്ട മൺ പാത്രങ്ങൾ കൈകൊണ്ട്‌ നിർമ്മിച്ചവയാണ്‌. ഇവയ്ക്ക്‌ പിന്നീട്‌ വന്ന ലോഹയുഗത്തിൽ കുശവ ചക്രത്തിന്റെ സഹായത്താൽ നിർമ്മിക്കപ്പെട്ട മൺപാത്രങ്ങളോട്‌ താരതമ്യം ചെയ്യുമ്പോൾ ഭംഗിയും ഉറപ്പും കുറവായിരുന്നു എങ്കിലും അടിസ്ഥാനപരമായ ആവശ്യങ്ങൾ നിറവേറ്റിയിരുന്നു.

മറ്റൊരു പ്രധാന കണ്ടു പിടുത്തം വസ്ത്ര നിർമ്മാണം ആയിരുന്നു. ചണച്ചെടിയിൽ നിന്ന് ചണം ഉണ്ടാക്കാൻ പഠിച്ചതോടെ ചണം ഉപയോഗിച്ചുള്ള വസ്ത്രങ്ങളും രൂപപ്പെട്ടു, ചെമ്മരിയാടുകളെ വളർത്തി ക്രമേണ അവയിൽ നിന്ന് കമ്പിളി വസ്ത്രങ്ങൾ ഉണ്ടാക്കാനും അവർ പഠിച്ചു. തണുപ്പിനെ അതി ജീവിക്കാൻ ഇത്‌ അവരെ സഹായിച്ചു. ക്രമേണ വെള്ളം താഴേക്ക്‌ ഇറങ്ങിത്തുടങ്ങിയതോടെ പുതിയ സ്ഥലങ്ങൾ തെളിഞ്ഞു വന്നു തുടങ്ങിയിരുന്നു. ചിലർ കാൽ നടയായി പുതിയ സ്ഥലങ്ങളിലേക്ക്‌ അന്നത്തെ തീരങ്ങൾ വഴി കുടിയേറിത്തുടങ്ങി.

കൃഷി ചെയ്യാൻ തുടങ്ങിയതോടെ അവൻ വീടിനെക്കുറിച്ചും ചിന്തിക്കാൻ തുടങ്ങിയിരിക്കണം. ആദ്യകാലങ്ങളിൽ വൃക്ഷങ്ങളുടെ മുകളിലും കുറ്റികൾ നാട്ടി അതിനു മുകളിലുമായായിരുന്നു വീടുകൾ പണിതത്‌. സ്വിറ്റ്‌സർലാൻഡിലെ തടാകങ്ങളിൽ ഇത്തരം കുറ്റികളിൽ തീർത്ത ഭവനങ്ങൾ ഉണ്ടായിരുന്നതിന്‌ തെളിവുകൾ ലഭിച്ചിട്ടുണ്ട്‌. കാലക്രമത്തിൽ ചുടുകട്ട നിർമ്മാണം വശമായപ്പോൾ കൂടുതൽ ഉറപ്പുള്ള വീടുകളും കൊട്ടാരങ്ങളും വരെ അവർ നിർമ്മിച്ചു തുടങ്ങി. ഈജിപ്ത്‌ മെസൊപൊട്ടേമിയ സിന്ധൂ നദീ തടങ്ങൾ എന്നിവിടെയാണ്‌ ആദിമ സംസ്കാരങ്ങൾ വികസിച്ചത്‌. മാതൃകാപരമായ സംസ്കാരവും അച്ചടക്കമുള്ള ജീവിതവും ഇക്കാലത്ത്‌ ഉണ്ടായിരുന്നു.

കുടുംബ ജീവിതത്തിന്റെ ഉത്ഭവവും ഇക്കാലത്താണ്‌ ബഹുഭാര്യാത്വത്തിലും ബഹുഭർതൃത്വത്തിലും അധിഷ്ഠിതമായ ജീവിതം ഇക്കാലത്ത്‌ വികസിച്ചു. ഇത്‌ പല സംഘട്ടനങ്ങൾക്കും കാരണമായിരുന്നിരിക്കാം. മതം മനുഷ്യന്റെ മനസ്സുകളിൽ സ്ഥാനം പിടിക്കുന്നതും ഇക്കാലത്താണ്‌. വിളവിന്റെ സംരക്ഷകൻ എന്ന നിലയിൽ പ്രകൃതിയെയാണ്‌ ആദ്യമായി മനുഷ്യൻ ആരാധിക്കുന്നത്‌. പ്രകൃതിക്ക്‌ ജീവൻ സങ്കൽപിച്ച്‌ വായു, ജലം, സൂര്യൻ തുടങ്ങിയ ശക്തികളെ അവൻ ആരാധിച്ചു വന്നു, പ്രകൃതി ദോഷങ്ങൾ, രോഗം തുടങ്ങിയവയിൽ അവൻ ഭയപ്പെട്ടു. മരുന്നുകൾക്കായി നെട്ടോട്ടമോടിയിരിക്കാവുന്ന അക്കാലത്ത്‌ മന്ത്രവാദവും ഹീന കൃത്യങ്ങളും ഉടലെടുത്തു.

രാഷ്ട്രം എന്ന സങ്കൽപം ഉടലെടുത്തതും നവീന ശിലായുഗത്തിലാണ്‌. ഒരു പ്രത്യേക ഭൂവിഭാഗത്തിൽ കൃഷി ചെയ്തിരുന്നവർ അഭിവൃസ്ഷി പ്രാപിക്കുകയും മറ്റു വിഭാഗങ്ങളിൽ ഉള്ളവർക്ക്‌ അത്ര കിട്ടാതിരിക്കുകയും ചെയ്തിരിക്കുകയാൽ ആഗ്രഹം നിമിത്തം സംഘട്ടനങ്ങൾ ഉണ്ടായത്‌ ജനങ്ങളെ ഒരുമിക്കാൻ പ്രേരിപ്പിച്ചിരിക്കാമെന്നും അതിന്‌ ഒരു നേതാവിനേയോ മറ്റോ തിരഞ്ഞെടുത്ത്‌ അധികാരം ഏൽപ്പിച്ചിരിക്കാം എന്നും വിശ്വസിക്കപ്പെടുന്നു. ക്രമേണ ഈ നേതാക്കന്മാർ രാജാക്കന്മാരുടെ സ്ഥാനത്തെത്തി.

നവീന ശിലായുഗത്തിന്റെ സാംസ്കാരിക സംഭാവനകളിലൊന്നാണ്‌ ലോകത്തിന്റെ പലഭാഗങ്ങളിലും കാണപ്പെടുന്ന 'മെഗാലിത്തുകൾ' എന്ന് വിളിക്കപ്പെടുന്ന സ്മാരകങ്ങൾ. 65 അടി വരെ ഉയരമുള്ള മെഗാലിത്തുകൾ (മഹാശിലാ സ്മാരകങ്ങൾ) ഉണ്ട്‌. ഇംഗ്ലണ്ട്‌, ഫ്രാൻസ്‌, സ്കാൻഡിനേവിയ, അയർലൻഡ്‌, സ്പെയിൻ, മാൾട്ട, സിറിയ, കൊറിയ, ചൈന, എന്നിവിടങ്ങളിൽ കണ്ടെത്തിയിട്ടുള്ള ഇത്തരം ശിലാസ്മാരകങ്ങൾക്ക്‌ ഒരേ രൂപവും ആകൃതിയുമാണെന്നുള്ളത്‌ ആദ്യകാലത്തെ സംസ്കാരം പരസ്പരം ബന്ധപ്പെട്ടിരുന്നവയോ ഒന്നിൽ നിന്ന് ഉടലെടുത്തവയോ ആണെന്നാണ്‌ സൂചിപ്പിക്കുന്നത്‌. കേരളത്തിലെ ചിലയിടങ്ങ്നളിൽ നിന്നും ഇത്തരം സ്മാരകങ്ങൾ കണ്ടെത്തിയിട്ടുണ്ട്‌. മറയൂർ, തൊപ്പിക്കല്ലുകൾ ഇക്കൂട്ടത്തിൽ പെട്ടവയാണ്‌. തമിഴ്‌നാട്ടിലെ നീലഗിരി മലകളിലെ ഊട്ടി യിലും പളനി മലകളിലെ കൊടൈക്കനാൽ നിന്നും ഇത്തരം തൊപ്പിക്കല്ലുകൾ കണ്ടെത്തിയിട്ടുണ്ട്‌. കല്ലുകൾ ചേർത്തുണ്ടാക്കിയ ശവമന്ദിരങ്ങളും വലിയ മൺ ഭരണികളും ഇതിൽ പെടുന്നു.

തോണിയുടെ നിർമ്മാണം ജലമാർഗ്ഗം സംഘങ്ങളായി പുതിയ മേച്ചിൽ പുറങ്ങൾ തേടാൻ അവനെ സഹായിച്ചു. ആഫ്രിക്കയിൽ നിന്ന് ദൂരെ ഹവായി, ലാബ്രഡോർ, പാറ്റഗോണിയ എന്നിവിടങ്ങളിൽ അവർ എത്തിച്ചേർന്നു.

വെങ്കല യുഗം

ലോഹത്തിന്റെ നിർമ്മാണം മറ്റൊരു വഴിത്തിരിവായിരുന്നു. യാദൃച്ഛികമോ ബോധപൂർവ്വമോ ആയൊരു സംഭവമാണ്‌ ചെമ്പിന്റെ കണ്ടു പിടുത്തം. ശുദ്ധി ചെയ്യാൻ താരതമ്യേന എളുപ്പമാണെന്നതും പാളികളായി ലോഹരൂപത്തിൽ തന്നെ ചില സ്ഥലങ്ങളിൽ കാണപ്പെടുന്നു എന്നതും ചെമ്പിനെ സർവ്വ സ്വീകാര്യമാക്കി. ആദ്യകാലങ്ങളിൽ ആഭരണ നിർമ്മാണത്തിനും പാത്ര നിർമ്മാണത്തിനും മറ്റുമാണ്‌ ചെമ്പ്‌ ഉപയോഗിച്ചിരുന്നത്‌. ആയുധങ്ങൾ നിർമ്മിക്കാനുള്ള ദൃഢത ചെമ്പിനില്ലായിരുന്നു. താമസിയാതെ തകരം ചേർത്ത്‌ കാഠിന്യം വർദ്ധിപ്പിക്കാൻ അവൻ പഠിച്ചു. അങ്ങനെയാണ്‌ വെങ്കലത്തിന്റെ ആവിർഭാവം. ആയുധം നിർമ്മിക്കാൻ പാകത്തിനുള്ള ശക്തി വെങ്കലത്തിനുണ്ടായിരുന്നു. ഈ കാലമാണ്‌ വെങ്കലയുഗം എന്നറിയപ്പെടുന്നത്‌. ചെമ്പിന്റെ സംസ്കരണം പശ്ചിമേഷ്യയിൽ ധാരാളമായി നടന്നു. ഇതു മൂലം യൂറോപ്പിലേക്കും മറ്റുമായി വ്യാപാരം അഭിവൃദ്ധി പ്രാപിച്ചു.

അയോ യുഗം

ഇരുമ്പിന്റെ കണ്ടുപിടിത്തം വീണ്ടും വളരെക്കാലം കഴിഞ്ഞാണ്‌ സംഭവിക്കുന്നത്‌. ഇരുമ്പിന്റെ അയിര്‌ ഭൗമോപരിതലത്തിൽ ലഭ്യമല്ലാത്തതും അതിനെ ശുദ്ധീകരിച്ചെടുക്കുന്നതും വിഷമം പിടിച്ചതാകയാലുമായിരിക്കണം അതിന്‌ താമസം ഉണ്ടായത്‌. എന്നാൽ ഒരിക്കൽ പ്രചാരത്തിലായതോടെ അതിന്റെ ഗുണങ്ങൾ മൂലം വെങ്കലായുധങ്ങളെ അപ്പാടെ പിന്നിലാക്കുകയായിരുന്നു ഇരുമ്പ്‌. ഈ യുഗത്തിലാണ്‌ പ്രധാനപ്പെട്ട പല കണ്ടു പിടുത്തങ്ങളും നടക്കുന്നത്‌. ചക്രങ്ങൾ കണ്ടെത്തിയതും മനുഷ്യ രാശിക്ക്‌ ഒരു വഴിത്തിരിവായിരുന്നു. രാഷ്ടങ്ങൾ താമസിയാതെ ശക്തി പ്രാപിക്കുകയും മറ്റു രാഷ്ടങ്ങളുടെ മേൽ ആധിപത്യത്തിനായി ശ്രമിക്കുകയും ചെയ്തു.

അവലംബം

  • Barham, Lawrence; Mitchell, Peter (2008). The First Africans: African Archaeology from the Earliest Toolmakers to Most Recent Foragers. Cambridge World Archaeology. Oxford: Oxford University Press.
  • Clark, J. Desmond (1970). The Prehistory of Africa. Ancient People and Places, Volume 72. New York; Washington: Praeger Publishers.
  • Deacon, Hilary John; Deacon, Janette (1999). Human beginnings in South Africa: uncovering the secrets of the Stone Age. Walnut Creek, Calif. [u.a.]: Altamira Press.
  • {{Cite book | ref=harv |editor-last=Camps i Calbet |editor-first=Marta | editor2-first=Parth R. | editor2-last=Chauhan |year=2009 | title=Sourcebook of paleolithic transitions: methods, theories, and interpretations | location=New York | publisher=Springer |first=Michael J. | last=Rogers | first2=Sileshi | last2=Semaw | contribution=From Nothing to Something: The Appearance and Context of the Earliest Archaeological Record | postscript=
  • Schick, Kathy D. (1993). Making Silent Stones Speak: Human Evolution and the Dawn of Technology. New York: Simon & Schuster. ISBN 0-671-69371-9. Unknown parameter |coauthors= ignored (|author= suggested) (help)
  • {{Cite book | ref=harv | first=John J. | last=Shea | contribution=Stone Age Visiting Cards Revisited: a Strategic Perspective on the Lithic Technology of Early Hominin Dispersal | pages=47–64 | editor-first=John G. | editor-last=Fleagle | editor2-first=John J. | editor2-last=Shea | editor3-first=Frederick E. | editor3-last=Grine | editor4-first=Andrea L. | editor4-last=Boden | editor5-first=Richard E, | editor5-last=Leakey | title=Out of Africa I: the First Hominin Colonization of Eurasia | year=2010 | location=Dordrecht; Heidelberg; London; New York | publisher=Springer | postscript=
അയോയുഗം

പണിയായുധങ്ങളും മറ്റ് ഉപകരണങ്ങളും നിർമ്മിക്കുന്നതിന് ഇരുമ്പ് (അയസ്സ്) ഉപയോഗിച്ചുതുടങ്ങിയതുമുതലുള്ള കാലഘട്ടമാണ് അയോയുഗം. സാംസ്കാരിക പുരോഗതി പണിയായുധങ്ങളെ അവലംബിച്ചിരിക്കുന്നതുകൊണ്ട് ഓരോ ദശയിലെയും ആയുധങ്ങളെ ആസ്പദമാക്കി, മനുഷ്യന്റെ സാംസ്കാരിക ചരിത്രത്തെ ശിലായുഗം, വെങ്കലയുഗം, അയോയുഗം എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു. ശിലായുഗത്തിന്റെയും താമ്രയുഗത്തിന്റെയും തുടർച്ചയാണ് അയോയുഗം. സി.ജെ. തോംപ്സൻ ആണ് ഈ വിഭജനം നടത്തിയത് (1836). പ്രാചീന സംസ്കാരകേദാരങ്ങളായിരുന്ന ലോകവിഭാഗങ്ങളിൽ മാത്രമേ ഈ വിഭജനത്തിനു പ്രസക്തിയുള്ളു.

ഇരുമ്പയിർനിക്ഷേപം ലോകത്തു പലഭാഗങ്ങളിലായി ചിതറിക്കിടക്കുന്നു. ഗ്രീൻലൻഡിലെ എസ്കിമോകൾ അസംസ്കൃതമായ ഇരുമ്പ് ഉപയോഗിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്. അന്തരീക്ഷത്തിൽനിന്നു കിട്ടിയ ഉല്ക്കാപിണ്ഡങ്ങളിൽ അടങ്ങിയിരുന്ന ഇരുമ്പ് അഭൗമികവും ദൈവദത്തവുമായാണ് അന്നു കരുതപ്പെട്ടിരുന്നത്. അതിൽ അന്തർലീനമായിരുന്ന നിക്കൽ ചേർന്ന പദാർഥം നല്ലൊരു ലോഹത്തിന്റെ ഫലം നല്കി. തണുത്തിരിക്കുമ്പോൾ ഈ പദാർഥം ഉപയോഗയോഗ്യമല്ല. ചൂടാക്കിയാൽ നേർത്ത തകിടുകളാക്കാൻ ഇതുപകരിക്കും. പൂർവദേശങ്ങളിൽ ചെറുതരം ഉപകരണങ്ങളുണ്ടാക്കാൻ ഈ ലോഹം ഉപയോഗപ്പെടുത്തിയിരുന്നു. ബി.സി. 3000-ന് മുൻപ് മെസപ്പൊട്ടേമിയയിൽ ഇത്തരം ഉല്ക്കാപിണ്ഡങ്ങളിൽ നിന്ന് ഇരുമ്പു ലഭിച്ചിരുന്നതായി പ്രസ്താവങ്ങളുണ്ട്. ബി.സി. 2800-ന് മുൻപ് തന്നെ ഇരുമ്പ് ഉരുക്കിയെടുത്തിരുന്നു. എങ്കിലും 1100 ബി.സി. വരെ വളരെ അപൂർവമായി മാത്രമേ ഇങ്ങനെ ചെയ്തിരുന്നുള്ളുവെന്നാണ് പണ്ഡിതമതം.

ഹോമർ (ബി.സി. 8-ാം ശ.) സ്വർണത്തിനോളം മതിപ്പു കല്പിച്ചാണ് ഇരുമ്പിനെപ്പറ്റി പറഞ്ഞിട്ടുള്ളത്. ജൂലിയസ് സീസറിന്റെ കാലത്തിനുമുൻപ് സ്കാൻഡിനേവിയക്കാർ ഇരുമ്പിനെപ്പറ്റി അറിഞ്ഞിരുന്നില്ലെന്നു കാണുന്നു.

ബി.സി. 400-ാമാണ്ട് ഈജിപ്തിൽ ഇരുമ്പ് ഉപയോഗിച്ചിരുന്നതായി അറിവായിട്ടുണ്ട്. അവിടത്തെ ശവകുടീരങ്ങളിൽ നിന്നും ഇരുമ്പുകൊണ്ടു നിർമിച്ച മണികൾ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ന്യൂബിയയിൽ നൈൽ മണൽത്തരികളിൽനിന്നു സ്വർണം കലർന്ന ഇരുമ്പു ലഭിച്ചിരുന്നതായി പറയപ്പെടുന്നു. കാന്തശക്തി ഉണ്ടായിരുന്ന ഈ ലോഹസങ്കരവും ഇരുമ്പും ഈജിപ്റ്റുകാർ ചെറിയതോതിൽ ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്നു. ഇരുമ്പുകൊണ്ടുള്ള പ്രയോജനവും അതുനേടാനുള്ള മാർഗവും വളരെക്കാലത്തേക്കു പല പരിഷ്കൃത ജനവർഗങ്ങൾക്കും പ്രായേണ അജ്ഞാതമായിരുന്നു. ബി.സി. 2700-നോട് അടുപ്പിച്ചാണ് പശ്ചിമേഷ്യയിൽ ഇരുമ്പുമിശ്രത്തിൽനിന്ന് ഇരുമ്പു വേർതിരിച്ചെടുക്കാൻ കഴിഞ്ഞത്. അനത്തോളിയയുടെ വ.കിഴക്കും തെ.കിഴക്കും ഭാഗങ്ങളിലാണ് ഇത് ആദ്യമായി നടപ്പിൽ വന്നത്. വടക്കൻ സിറിയയുടെ വ.ഭാഗത്ത് ഓക്സൈഡ് അയൺ ധാരാളമായി ലഭ്യമായിരുന്നു. തൻനിമിത്തം ഏതാണ്ട് 1,200 വർഷക്കാലത്തേക്ക് ഇരുമ്പുപകരണങ്ങൾ അവിടങ്ങളിൽ എങ്ങും സുലഭമായിരുന്നു. അന്നു മധ്യപൂർവ അനത്തോളിയ, ഹിറ്റൈറ്റ് സാമ്രാജ്യത്തിന്റെ ഒരു ഭാഗമായിരുന്നു. അവരുടെ വിജയത്തിനുള്ള പ്രധാന ഹേതു ഇരുമ്പായുധങ്ങളായിരുന്നുവെന്നു വിശ്വസിക്കപ്പെടുന്നു.

ബി.സി. 1400 ആയപ്പോഴേക്കും ചൂളയുടെ സഹായത്തോടുകൂടി ശുദ്ധീകരിച്ചെടുക്കുന്ന ഇരുമ്പിന്റെ ഉത്പാദനം വർധിച്ചു. ഉരുക്കുനിർമ്മാണവും വികസിച്ചു. ഇതു കിഴക്കേ അനത്തോളിയക്കാരുടെ കണ്ടുപിടിത്തമായിരുന്നു. അടുത്ത രണ്ടു നൂറ്റാണ്ടുകളിൽ ഇരുമ്പുത്പാദനം ഹിറ്റൈറ്റുകാരുടെ കുത്തകയായിത്തീർന്നു. ഇരുമ്പു കയറ്റുമതി ചെയ്യാനും അന്നു തുടങ്ങിയിരുന്നു. ഇരുമ്പയിരിൽനിന്നു ലോഹം ഉരുക്കി വേർതിരിച്ചെടുക്കുന്ന സമ്പ്രദായം ഹിറ്റൈറ്റുകാർക്ക് അറിയാമായിരുന്നു. അക്കാലത്തു മറ്റാർക്കും തന്നെ ഈ സമ്പ്രദായം വശമില്ലായിരുന്നു. ആഭരണമുണ്ടാക്കുന്നതിനു മുഖ്യമായും ഇരുമ്പാണ് അന്ന് ഉപയോഗിച്ചിരുന്നത്. ഇരുമ്പിന് സ്വർണത്തിന്റെ അഞ്ചിരട്ടിയും വെള്ളിയുടെ നാല്പതിരട്ടിയും വില അന്ന് ഉണ്ടായിരുന്നുവത്രെ. കുറച്ച് ഇരുമ്പ് നല്കണമെന്ന് അഭ്യർഥിച്ചുകൊണ്ട് ഈജിപ്തിലെ 'ഫറോ' മാർ ഹിറ്റൈറ്റ് രാജാക്കന്മാർക്കെഴുതിയ കത്തുകൾ അവരുടെ കൊട്ടാരരേഖകളിൽ നിന്നു കണ്ടുകിട്ടിയിട്ടുണ്ട്. ഇരുമ്പിനുവേണ്ടിയുള്ള അപേക്ഷകൾ നിരസിക്കയായിരുന്നു അന്നത്തെ പതിവ്.

ബി.സി. 1200-ൽ ഹിറ്റൈറ്റ് സാമ്രാജ്യം ഫ്രിജിയൻമാരുടെയും മറ്റും ആക്രമണത്തിന്റെ ഫലമായി അസ്തമിച്ചു. അതോടെ പൌരസ്ത്യ വെങ്കലസംസ്കാരം ഛിന്നഭിന്നമായിത്തീർന്നു. എല്ലായിടത്തും ഇരുമ്പുപണിക്കാരുടെ പ്രവർത്തനം വ്യാപിച്ചു. പൊതുവേ ഇരുമ്പിന്റെ ഉത്പാദനവും വർധിച്ചു. ബി.സി. 12-ാം ശതവർഷത്തിൽ സമീപപൂർവദേശങ്ങളിലും അയോയുഗം തുടങ്ങി. പാലസ്റ്റൈനിൽ ജെരാൻ എന്ന സ്ഥലത്തു നടത്തിയ ഖനനം അവിടെ അതിപുരാതനകാലത്ത് ഇരുമ്പ് ഉത്പാദിപ്പിച്ചിരുന്നതിന്റെ തെളിവുകൾ പുറത്തുകൊണ്ടുവന്നു. ആഭരണങ്ങൾ, ആയുധങ്ങൾ, ഉപകരണങ്ങൾ, മരപ്പണിക്കുള്ള സാമഗ്രികൾ, കലപ്പയുടെ കൊഴു മുതലായവ അക്കൂട്ടത്തിലുണ്ടായിരുന്നു. ഏഷ്യൻ തീരങ്ങളിൽ നിന്ന് ഇരുമ്പു വ്യവസായം സൈപ്രസ്, ക്രീറ്റ്, യൂറോപ്പ് തുടങ്ങിയ പ്രദേശങ്ങളിലേക്കു വ്യാപിച്ചു. ഈജിപ്തിൽ അതു ശതാബ്ദങ്ങളോളം ഗണനീയമായവിധം നിലനിന്നു. റോമൻ മേധാവിത്വത്തിന്റെയും മറ്റും കാലം വരെ ആ നില തുടർന്നു. അസീറിയൻ രാജ്യങ്ങളിൽ ബി.സി. 12 മുതൽ 7 വരെയുള്ള നൂറ്റാണ്ടുകളിൽ യുദ്ധകാര്യങ്ങളെ സംബന്ധിച്ചിടത്തോളം ഇരുമ്പിന്റെ പ്രാധാന്യം നിലനിന്നു. സർഗാണിലെ കൊട്ടാരക്കലവറയിൽ നിന്ന് ബി.സി. 722-705 കാലത്തുള്ള ഒഴുക്കറ (ഇരുമ്പിന്റെ സംസ്കരിച്ച രൂപം) കൊണ്ടുണ്ടാക്കിയ 150 ടൺ ഉപകരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ അത് ഉപയോഗിക്കപ്പെട്ടിരുന്നു എന്ന് ഇതുകൊണ്ട് തെളിയുന്നു. കാക്കസസ്, പേർഷ്യ എന്നിവിടങ്ങളിൽ നിന്ന് ഇതിന്റെ ഉപയോഗം വടക്കോട്ടു പരന്ന് സ്റ്റെപ്പീസിലെ സിറിയൻമാരുടെയിടയ്ക്കു പ്രചരിച്ചു. ഇതേകാലത്തു തന്നെ ഇന്ത്യയിലും ചൈനയിലും അയോയുഗം പരന്നുവെന്നാണ് കരുതേണ്ടത്. തെ.കിഴക്കേ ഏഷ്യയിൽ കുറേക്കൂടി കഴിഞ്ഞിട്ടേ ഇതിന്റെ പ്രവേശം ഉണ്ടായുള്ളു.

ബി.സി. ഒന്നാം സഹസ്രാബ്ദത്തിൽ ഏഷ്യയിലെ പരിഷ്കൃതദേശങ്ങളിലും മെഡിറ്ററേനിയൻ പ്രദേശങ്ങളിലും യൂറോപ്പിലും ഒരടിസ്ഥാനലോഹമെന്നനിലയിൽ ഇരുമ്പ് ഉപയോഗിക്കപ്പെട്ടു. കാർഷിക വ്യാവസായിക ഉപകരണങ്ങൾ ധാരാളമായി നിർമിച്ചുതുടങ്ങിയതോടെ ഇരുമ്പിന്റെ ഉത്പാദനവും പ്രചാരവും വർധിച്ചു. യുദ്ധസാമഗ്രികൾ നിർമ്മിക്കുന്നതിനും ഇരുമ്പ് ഒരു അവശ്യഘടകമായി മാറി.

ഇംഗ്ലണ്ട്

യുണൈറ്റഡ് കിങ്ഡത്തിലെ ഏറ്റവും വലിപ്പമേറിയതും ഏറ്റവുമധികം ജനസംഖ്യയുള്ളതുമായ രാജ്യമാണ് ഇംഗ്ലണ്ട് . ഇംഗ്ലണ്ടിന്റെ ഭൂ-അതിർത്തികളിൽ വടക്കു സ്കോട്ട്‌ലണ്ടും, പടിഞ്ഞാറ് വേൽസും ആണ് ഉള്ളത്. സമുദ്രാതിർത്തികളായി വടക്കു പടിഞ്ഞാറ് ഐറിഷ് കടലും, കിഴക്കു വടക്കൻ കടലും ഉണ്ട്. തെക്കു യൂറോപ്പ് ഉപദ്വീപഖണ്ഡവുമായി ഇംഗ്ലണ്ടിനെ വേർതിരിക്കുന്ന ഇംഗ്ലീഷ് ചാനൽ കടലിടുക്കു സ്ഥിതി ചെയ്യുന്നു. ഇംഗ്ലണ്ടിന്റെ ഭാഗം ആയി നൂറോളം കൊച്ചു ദ്വീപുകളും ഉണ്ട്. ഇംഗ്ലണ്ടിന്റെ തലസ്ഥാനമായ ലണ്ടൺ ഗ്രേറ്റ് ബ്രിട്ടണിലെ ഏറ്റവും വലിയ നാഗരികപ്രദേശവും എല്ലാരീതിയിലുമല്ലെങ്കിലും മിക്ക രീതിയിലും യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ നാഗരികപ്രദേശവും ആണ്‌. ശിലായുഗം മുതൽ ഇവിടെ മനുഷ്യവാസം ഉണ്ടായിരുന്നു എന്നാണു പുരാവസ്തുഅവശേഷിപ്പുകൾ സൂചിപ്പിക്കുന്നത്. AD അഞ്ചാം നൂറ്റാണ്ടിൽ ഈ പ്രദേശ്ത്ത് കുടിയേറി പാർത്ത ആങ്ലെസ് എന്ന ജെർമൻ ഗോത്രവർഗത്തിന്റെ പേരിൽ നിന്നു ആണ് ഇംഗ്ലണ്ട് എന്ന് പേര് ഉണ്ടായത്. AD 927 മുതൽ ഒരു ഏകീക്രിത രാജ്യം ആയിരുന്നു. പതിനഞ്ചാം നൂറ്റാണ്ട് മുതൽ ഇംഗ്ലണ്ട് ഒരു പ്രബല ശക്തി ആവുകയും ലോകത്തെമ്പാടും തന്റെ രാഷ്ട്രീയ സാംസ്കാരിക സ്വാധീനം ചെലുത്തുകയും ചെയ്തു. പാർലിമെണ്ടറി ജ്നാധിപത്യ വ്യവസ്ഥ, വ്യവസായ വിപ്ലവം എന്നിവ ഉൽഭവിച്ചത് ഇംഗ്ലണ്ടിൽ ആണു.

എടക്കൽ

കേരളത്തിലെ വയനാട് ജില്ലയിലെ ഒരു ഗ്രാമമാണ് ഇടക്കൽ (ഇടയ്ക്കൽ). വയനാട് ജില്ലയിലെ ഏറ്റവും ഉയരമുള്ള മലയായ അമ്പുകുത്തി മല എടക്കലിൽ ആണ് സ്ഥിതിചെയ്യുന്നത്. പ്രാചീന കാലത്തെ നവീന ശിലായുഗ കാലഘട്ടത്തിലെ ഗുഹകൾ ഈ മലയിലുണ്ട്. ക്രിസ്തുവിനു പിൻപ് 8,000 വർഷത്തോളം ഈ ഗുഹകളിലെ ചുമർ ചിത്രങ്ങൾക്ക് പ്രായമുണ്ട്. കല്ലിൽ കൊത്തിയാണ് ചിത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്. അമ്പുകുത്തി മലയിൽ ഏകദേശം 1000 മീറ്റർ ഉയരത്തിലാണ് ഈ ഗുഹകൾ. ഗുഹകൾ സന്ദർശിക്കുവാനായി എടക്കലിൽ ഇറങ്ങി ഏകദേശം 1 കിലോമീറ്റർ കാൽ നടയായി മല കയറണം. പ്രകൃതി നിർമ്മിതമായ മൂന്നു മലകൾ ഇവിടെയുണ്ട്.

കൽ‌പറ്റയിൽ നിന്നും 25 കിലോമീറ്ററാണ് ഇവിടേയ്ക്കുള്ള ദൂരം. ഇത് ഭൂമിശാസ്ത്രപരമായി ഒരു ഗുഹ അല്ല. മറിച്ച്, മലയിലെ പാറകളിലെ 96 അടി നീളവും 22 അടി വീതിയുമുള്ള ഒരു വിടവാണ് ഇത്. മുകളിൽ നിന്ന് ഒരു വലിയ പാറ വന്നു വീണ് ഒരു മേൽക്കൂര തീർത്ത് ഗുഹയുടെ പ്രതീതി ജനിപ്പിക്കുന്നു എന്നേ ഉള്ളൂ. പാറയിൽ കൊത്തിയ മൃഗങ്ങളുടെയും മനുഷ്യർ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളുടെയും ചിത്രങ്ങൾ ശിലായുഗത്തിൽ സാംസ്കാരികമായി വളരെ ഉയർന്ന ഒരു ജനത ഇവിടെ ജീവിച്ചിരുന്നു എന്നതിന് തെളിവാണ്. കേരളത്തിലെ ചരിത്ര, പുരാവസ്തു ഗവേഷകർക്ക് ഇത് ഒരു നിധിയാണ്.

പല കാലഘട്ടങ്ങളിലായി ആണ് ഇടക്കൽ ഗുഹകളിൽ ഗുഹാചിത്രങ്ങൾ ആലേഖനം ചെയ്തിരിക്കുന്നത്. ഫ്രെഡ് ഫോസെറ്റ് എന്ന ബ്രിട്ടീഷുകാരൻ തന്റെ നായാട്ടുകൾക്ക് ഇടയ്ക്കാണ് ഈ ഗുഹകൾ കണ്ടെത്തിയത്.

ഏറ്റവും അടുത്തുള്ള പട്ടണം സുൽത്താൻ ബത്തേരി ആണ് - 12 കിലോമീറ്റർ അകലെ.

അടുത്തുള്ള ചെറിയ പട്ടണം അമ്പലവയൽ - 4 കി.മീ അകലെ.

കസാഖ്സ്ഥാൻ

വടക്കൻ, മദ്ധ്യ യൂറേഷ്യയിലെ ഒരു വലിയ ഭൂവിഭാഗത്ത് പരന്നുകിടക്കുന്ന രാജ്യമാണ് ഖസാഖ്സ്ഥാൻ ( (ശ്രവിക്കുക) (കസാഖ്: Қазақстан, ക്വസാക്സ്ഥാൻ, IPA: [qɑzɑqˈstɑn]; റഷ്യൻ: Казахстан, കസാഖ്സ്ഥാൻ, IPA: [kəzʌxˈstan]). ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് കസാഖ്സ്ഥാൻ. വിസ്തൃതിയുടെ കാര്യത്തിൽ ലോകരാഷ്ട്രങ്ങളിൽ 9-ആം സ്ഥാനമുള്ള ഖസാഖ്സ്ഥാന്റെ വിസ്തീർണ്ണം 2,717,300 ച.കി.മീ ആണ് (പശ്ചിമ യൂറോപ്പിനെക്കാൾ വലുതാണ് ഇത്). പ്രധാനമായും ഏഷ്യയിൽ ആണെങ്കിലും ഖസാഖ്സ്ഥാന്റെ ഒരു ചെറിയ ഭാഗം യുറാൾ നദിക്കു പടിഞ്ഞാറ് കിടക്കുന്നു (സാങ്കേതികമായി യൂറോപ്പിൽ). റഷ്യ, പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന, മദ്ധ്യേഷ്യൻ രാജ്യങ്ങളായ കിർഗ്ഗിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, തുർക്മെനിസ്ഥാൻ, കാസ്പിയൻ കടലോരം എന്നിവയാണ് ഖസാഖ്സ്ഥാന്റെ അതിർത്തികൾ.ലോകത്തിലെ ഏറ്റവും വലിയ കരബന്ധിത രാജ്യമാണ് ഖസാഖ്സ്ഥാൻ. വിസ്തൃതിയിൽ മാത്രമല്ല ഭൂപ്രകൃതിയിലും വൈവിധ്യപൂർണ്ണമാണ് ഈ രാജ്യം. സമതലങ്ങൾ, മലകൾ, ഡെൽറ്റ, പർവ്വത നിരകൾ, മഞ്ഞുമൂടിയ കൊടുമുടികൾ, മരുഭൂമികൾ-അങ്ങനെ. ജനവാസം തീരെ കുറവ്- ചതുരശ്ര കിലോമീറ്ററിനു 6 പേർ മാത്രം. ആളൊന്നിന് ശരാശരി 250 ഏക്കർ ഭൂമിയുണ്ട് ഇവിടെ.ശിലായുഗം തൊട്ടേ ഇവിടെ ജനപഥങ്ങളുണ്ട്. കാലിവളർത്തക്കാരായ നാടോടികൾക്ക് പറ്റിയ സ്ഥലമാണിത്. ഇവിടുത്തെ സ്റ്റെപ്പ് പുൽമേടുകളിലാണത്രെ മനുഷ്യൻ ആദ്യമായി കുതിരയെ മെരുക്കിയെടുത്തത്. ഇവിടുത്തെ പുരാതന നഗരങ്ങളായ തറാസ്, ഹസ്റത്ത്, ഇതുർക്കിസ്താൻ എന്നിവകൾ സിൽക്ക്റൂട്ടിലെ പ്രധാന വഴിയബ്ബലങ്ങളായിരുന്നു.

വിസ്തൃതമായ ഭൂവിഭാഗമാണെങ്കിലും ഖസാഖ്സ്ഥാന്റെ ഭൂതലത്തിന്റെ ഒരു വലിയ ഭാഗം അർദ്ധ-മരുഭൂമിയും സ്റ്റെപ്പികളും ആണ്.

വിശാലവും വിജനവുമായ കസാഖ് സ്റ്റെപ്പികളുടെ മനോഹാരിത നിരവധി റഷ്യൻ എഴുത്തുകാരെ ആകർഷിച്ചിട്ടുണ്ട്. ഫ്യോദോർ ദോസ്തയേവ്സ്കി ഇതിലൊരാളാണ്. അദ്ദേഹത്തിന്റെ പ്രശസ്തമായ നോവലായ കുറ്റവും ശിക്ഷയിലും വരെ സ്റ്റെപ്പികളെക്കുറിച്ചുള്ള വർണ്ണന കാണാം.

ജനസംഖ്യയുടെ കാര്യത്തിൽ ലോകരാഷ്ട്രങ്ങളിൽ 62-ആം സ്ഥാനമാണ് ഖസാഖ്സ്ഥാന്. ഖസാഖ്സ്ഥാന്റെ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിനു 6-ൽ താഴെയാണ്. (ചതുരശ്രമൈലിനു 15). സ്വാതന്ത്ര്യലബ്ധിക്കുശേഷം ഖസാഖ്സ്ഥാന്റെ ജനസംഖ്യ കുറഞ്ഞു. 1989-ൽ 16,464,464 ആയിരുന്നത് 2006-ൽ 15,300,000 ആയി. സോവിയറ്റ് യൂണിയൻ പിരിച്ചുവിട്ടതിനു പിന്നാലെ റഷ്യൻ വംശജരും വോൾഗൻ ജർമ്മൻ വംശജരും ഖസാഖ്സ്ഥാൻ വിട്ട് കുടിയേറിയതാണ് ഇതിനു കാരണം. ഒരുകാലത്ത് ഖസാഖ് എസ്.എസ്.ആർ. ആയിരുന്ന ഖസാഖ്സ്ഥാൻ ഇന്ന് കോമൺ‌വെൽത്ത് ഓഫ് ഇൻഡിപ്പെൻഡന്റ് സ്റ്റേറ്റ്സിന്റെ അംഗമാണ്.

വൈവിധ്യങ്ങളായ ജനവിഭാഗങ്ങൾ ഖസാഖ്സ്ഥാനിൽ കാണപ്പെടുന്നു, സ്റ്റാലിന്റെ ഭരണകാലത്ത് നടന്ന വലിയ നാടുകടത്തലുകൾ ഇതിനൊരു കാരണമായിതീർന്നിട്ടുണ്ട്. ജനങ്ങളിൽ കൂടുതലും ഖസാഖുകാരാണ്‌. മതസ്വാതന്ത്ര്യം നിലനിൽക്കുന്നു, അതിനാൽ തന്നെ വ്യത്യസ്തവിശ്വാസങ്ങൾ രാജ്യത്ത് കണ്ടുവരുന്നു. ഇസ്‌ലാമാണ്‌ ഏറ്റവും വലിയ മതം. ഖസാഖ് ഭാഷയാണ്‌ ഔദ്യോഗിക ഭാഷ, റഷ്യൻ ഭാഷയേയും ഔദ്യോഗിക ഭാഷ എന്ന നിലയിൽ ഉപയോഗിക്കപ്പെടുന്നു.

കേരളചരിത്രം

കേരളത്തിന്റെ പ്രാചീന ചരിത്രത്തെക്കുറിച്ചുള്ള ലഘു വിവരണമാണ് കേരള ചരിത്രം (Kerala History) എന്ന ഈ ലേഖനം. മറ്റു പ്രദേശങ്ങളുടെ ചരിത്രരചനകൾ നടന്നിട്ടുള്ളതിനനുസരിച്ചുള്ള രേഖകൾ കേരളത്തിനെ സംബന്ധിച്ച് ലഭ്യമായിട്ടില്ല. മാത്രമല്ല. 8 നൂറ്റാണ്ടിനുശേഷം വലിയ ഒരു കാലയളവിൽ നിന്നുള്ള തെളിവുകളൂടേയും അഭാവമുണ്ട്. പ്രധാനമായും സംഘകാലം മുതലുള്ള രേഖകളേ എഴുതപ്പെട്ടവയായുള്ളൂ. എങ്കിലും ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ലഭിച്ചിട്ടുള്ള വിശ്വാസയോഗ്യമായ തെളിവുകൾ വച്ചു നോക്കിയാൽ മറ്റു സംസ്കാരങ്ങൾക്കൊപ്പം നിൽക്കാൻ പ്രാപ്തിയുള്ള ഒരു ചരിത്രം നമുക്ക് ലഭിക്കുന്നു.

പുരാതനകാലത്ത് ഇവിടെ ഉണ്ടായിരുന്ന സംസ്കാരവും ജീവിതരീതിയും വിശ്വാസപ്രമാണവും മറ്റും ഏതെല്ലാം തരത്തിലുള്ള മാറ്റങ്ങൾക്ക് വിധേയമായാണ് ആധുനികയുഗത്തിൽ കാണുന്നതുപോലെ ആയിത്തീർന്നത് എന്ന് അറിഞ്ഞുകൂട. ആര്യൻമാരുടെ വരവിനുമുമ്പുള്ള കാലത്തെകുറിച്ച് വിശ്വാസയോഗ്യമായ ചരിത്രരേഖകൾ ഇന്ന് ലഭ്യമാണ്. ശിലാലിഖിതങ്ങൾ, ചെപ്പേടുകൾ, യാത്രാകുറിപ്പുകൾ എന്നിവയാണ് ഇതിന്റെ സ്രോതസ്. ഇതിനേക്കാൾ കൂടുതൽ വിവരങ്ങൾ യഹൂദർ, ക്രിസ്ത്യാനികൾ, അറബികൾ, പറങ്കികൾ (പോർച്ചുഗീസുകാർ), ലന്തക്കാർ (ഡച്ചുകാർ), വെള്ളക്കാർ (ഇംഗ്ലീഷുകാർ) എന്നിവരുടെ കത്തുകളിലും ഗ്രന്ഥങ്ങളിലും ഉണ്ട്. ഇവയുടെ സഹായത്തോടുകൂടിയാണ് വില്ല്യം ലോഗൻ, പത്മനാഭമേനോൻ, ശങ്കുണ്ണിമേനോൻ തുടങ്ങിയവർ ചരിത്രരചന നടത്തിയത്.

ഈ ചരിത്രരേഖകൾക്ക് ചില പരിമിതികൾ ഉണ്ട്. അതായത് ശിലാതാമ്രശാസനങ്ങൾ, ചെപ്പേടുകൾ തുടങ്ങിയവയെല്ലാം ഭരണാധികാരികളോട് വളരെ അടുത്തുനിൽക്കുന്നവർ എഴുതിയതാകയാൽ സ്വാഭാവികമായും അവ ഒരുതരം സ്തുതിഗീതങ്ങളാകാനേ സാധ്യതയുള്ളൂ. അതിനാൽ അത്തരം പ്രമാണങ്ങളെ ആധാരമാക്കി മെനഞ്ഞെടുത്ത ചരിത്രത്തിലും അപാകതകൾ കാണും. [1] രാജാക്കൻമാരെയോ അവരുടെ അടുത്ത ആളുകളേയൊ അല്ലാതെ ഇവിടെ താമസിച്ചിരുന്ന സാധാരണ ജനങ്ങളെ കാണുവാൻ ചരിത്രകാരൻമാർക്കു കഴിഞ്ഞില്ല. എന്നാൽ സംഘം കൃതികളുടെ കണ്ടെത്തലോടെ കേരളത്തിലെ ജനങ്ങളെപ്പറ്റിയും അറിയാൻ കഴിഞ്ഞിട്ടുണ്ട്. അത് ഇന്നത്തെ ചരിത്ര രചനക്ക് ഒരു മുതൽക്കുട്ടാണ്.

ഇതിഹാസങ്ങളും പുരാണങ്ങളും രചിക്കപ്പെട്ട കാലത്തുതന്നെ കേരളത്തിന് ഒരു സ്വതന്ത്ര സ്വഭാവമുണ്ടായിരുന്നു എന്ന് മനസ്സിലാക്കം. ബി.സി.എട്ടാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്ന രാമായണത്തിലെ കിഷ്കിന്ധാകാണ്ഡം 41-ആം സർഗത്തിൽ കേരളത്തെപ്പറ്റി പരാമർശമുണ്ട്. സുഗ്രീവൻ, വാനരന്മാരെ ദക്ഷിണദേശത്തേയ്ക്കയക്കുമ്പോൾ കാണാവുന്ന രാജ്യങ്ങളെപ്പറ്റി വാല്മീകി ഇങ്ങനെ പറയുന്നു:

നദീം ഗോദാവരീം ചൈവ

സർവമേവാനുപശ്യത

തഥൈവാന്ധ്രാൻ ച പൗണ്ഡ്രാൻ ച

ചോളാൻ പാണ്ഡ്യാൻ ച കേരളാൻ

മഹാഭാരതത്തിൽ ഭാരതഭൂമിയുടെ തെക്കേ അറ്റത്തുള്ള രാജ്യങ്ങളെപ്പറ്റി പ്രസ്താവിക്കുമ്പോൾ ദ്രമിഡം, കേരളം, കർണാടകം മുതലായ നാമങ്ങൾ വരുന്നു. അതിനാൽ വ്യാസൻ ഭാരതമെഴുതിയ കാലഘട്ടത്തിൽ കേരളരാജ്യമുണ്ടായിരുന്നുവെന്നും അത് ദ്രാവിഡദേശത്തുനിന്നും ഭിന്നമായിരുന്നു എന്നും മനസ്സിലാക്കാം. മഹാഭാരതത്തിൽ ആദിപർവം 175ആം അധ്യായത്തിലും, സഭാപർവം 31ആം അധ്യായത്തിലും, വനപർവം 254ആം അധ്യായത്തിലും, ദ്രോണപർവം 70ആം അധ്യായത്തിലും കേരളത്തെപ്പറ്റി പരാമർശമുണ്ട്. രുക്മിണീസ്വയംവരത്തിൽ സംബന്ധിക്കുന്നതിനായി ദക്ഷിണദേശത്തുനിന്നും ചോളനും, പാണ്ഡ്യനും, കേരളനും വിദർഭ രാജധാനിയിൽ സന്നിഹിതരായിരുന്നതായി ഭാഗവതം ദശമസ്കന്ധത്തിൽ പ്രസ്താവിക്കുന്നു. ബ്രഹ്മാണ്ഡപുരാണം, അഗ്നിപുരാണം എന്നിവയിലും കേരളത്തെപ്പറ്റി പരാമർശമുണ്ട്.

കേരള ചരിത്രത്തെ പല രീതിയിൽ തരം തിരിക്കാം

ചരിത്രാതീതകാലം

വേണ്ടത്ര വ്യക്തമായ രേഖകളില്ലാത്ത കാലമാണ്‌ ചരിത്രാതീതകാലം. എഴുതപ്പെട്ട ചരിത്രമില്ലാത്ത വിദൂരഭൂതകാലമാണിത്. ശിലായുഗം, ലോഹയുഗം (അയോയുഗം, വെങ്കലയുഗം എന്നിവ ചേർന്നത്) എന്നിങ്ങനെ ചരിത്രാതീതകാലത്തെ രണ്ടായി തിരിക്കാം.

ജോർജ്ജിയ (രാജ്യം)

കരിങ്കടലിന്റെ കിഴക്കായി കോക്കസസിൽ സ്ഥിതിചെയ്യുന്ന ഒരു യൂറേഷ്യൻ‍ രാജ്യമാണ് ജോർജ്ജിയ (Georgian: საქართველო, പകർത്തി എഴുതുന്നത്: സഖാർത്‌വേലോ). റഷ്യ (വടക്ക്), റ്റർക്കി, അർമേനിയ (തെക്ക്), അസർബെയ്ജാൻ (കിഴക്ക്) എന്നിവയാണ് ജോർജ്ജിയയുടെ അയൽ‌രാജ്യങ്ങൾ. കിഴക്കൻ യൂറോപ്പിന്റെയും വടക്കേ ഏഷ്യയുടെയും സംഗമത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഭൂഖണ്ഡാന്തര രാജ്യമാണ് ജോർജ്ജിയ. കർഷകൻ എന്നർത്ഥമുള്ള ജോർജെ എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ജോർജിയനും കർഷകരുടെ മേഖല എന്നർത്ഥമുള്ള ജോർജിയയും ഉണ്ടായതെന്ന് കരുതുന്നു. പ്രാദേശികമായി 'കാർട്‌വെലെബി' എന്നാണ് ജോർജിയന്മാരെ വിളിക്കുന്നത്. ജോർജിയൻ ഭാഷയ്ക്ക് 'കർടുലി' എന്നാണ് തദ്ദേശനാമം.

തീക്കോയി ഗ്രാമപഞ്ചായത്ത്

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഈരാറ്റുപേട്ട ബ്ളോക്കിൽ തീക്കോയി, പൂഞ്ഞാർ വടക്കേക്കര വില്ലേജിന്റെ ഒരു ഭാഗം, പൂഞ്ഞാർ നടുഭാഗം വില്ലേജിന്റെ ഒരു ഭാഗം എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 27.19 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള തീക്കോയി ഗ്രാമപഞ്ചായത്ത്.

ദക്ഷിണേഷ്യ

ഏഷ്യാ വൻകരയിലെ ദക്ഷിണഭാഗത്തെയാണ് ദക്ഷിണേഷ്യ എന്നു വിളിക്കുന്നത്. ഐക്യ രാഷ്ട്ര സംഘടനയുടെ ഭൂമിശാസ്ത്ര വർഗ്ഗീകരണപ്രകാരം ദക്ഷിണേഷ്യ എന്നത് ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, മാലിദ്വീപ് എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ഭൂപ്രദേശമാണ്‌.

നവീനശിലായുഗം

നവീന ശിലായുഗം, അഥവാ നിയോലിത്തിക്ക് (ഗ്രീക്ക് പദമായ νεολιθικός — നിയോലിഥിക്കോസ്, νέος നിയോസ്, "പുതിയത്" + λίθος ലിത്തോസ്, "കല്ല്") അല്ലെങ്കിൽ "പുതിയ" ശിലായുഗം, ഏകദേശം ക്രി.മു. 9500 മുതൽ, അതായത് ശിലായുഗത്തിന്റെ അവസാന ഘട്ടത്തിൽ മദ്ധ്യപൂർവ്വദേശത്തെ മനുഷ്യസമൂഹത്തിൽ രൂപംപൂണ്ടുവന്ന, സാങ്കേതികജ്ഞാനവികാസത്തിന്റെ ഒരു പ്രത്യേക കാലഘട്ടമായിരുന്നു . ഹോളോസീൻ എപിപാലിയോലിത്തിക്ക് കാലഘട്ടങ്ങളുടെ അവസാനത്തെ തുടർന്നാണ് കൃഷിയുടെ തുടക്കത്തോടെ നവീനശിലായുഗ കാലഘട്ടം ആരംഭിക്കുന്നത്. കൃഷി "നവീനശിലായുഗ വിപ്ലവത്തിന്ന്" കാരണമായി. തുടർന്ന് വിവിധപ്രദേശങ്ങളിൽ ചെമ്പ് യുഗ (ചാൽക്കോലിത്തിക്ക്) , വെങ്കലയുഗ സംസ്കാരങ്ങളിലോ നേരിട്ട് അയോയുഗ സംസ്കാരത്തിലോ ലോഹ ഉപകരണങ്ങളുടെ ഉപയോഗം വ്യാപകമായതോടെ നവീനശിലായുഗം അവസാനിച്ചു.

ആദ്യകാലത്തെ നവീനശിലായുഗ കൃഷി വന്യവും ഗാർഹികവുമായ ചുരുങ്ങിയ എണ്ണം സസ്യമൃഗാദികളിൽ പരിമിതമായിരുനു. ഇവയിൽ എയ്ൻ‌കോർൺ ഗോതമ്പ്, മില്ലറ്റ്, സ്പെൽറ്റ് എന്നിവയും നായ, ആട്, ചെമ്മരിയാട് എന്നിവയെ വളർത്തുന്നതും ഉൾപ്പെട്ടു. ഏകദേശം ക്രി.മു. 8000-ഓടെ ഇതിൽ മെരുക്കിയ കാലികളും പന്നികളും, ഋതുക്കൾ അനുസരിച്ചോ സ്ഥിരമായോ താമസിക്കുന്ന ഇടങ്ങളും, മൺപാത്രങ്ങളുടെ ഉപയോഗവും ഉൾപ്പെട്ടു. നവീനശിലായുഗവുമായി ബന്ധപ്പെട്ട ഈ എല്ലാ സംസ്കാരിക ഘടകങ്ങളും എല്ലാ സ്ഥലങ്ങളിലും ഒരേ ക്രമത്തിലല്ല നിലവിൽ വന്നത്: പുരാതന സമീപപൂർവ്വ ദേശങ്ങളിലെ ആദ്യകാല കാർഷിക സമൂഹങ്ങൾ മൺപാത്രങ്ങൾ ഉപയോഗിച്ചില്ല, ചരിത്രാതീത ബ്രിട്ടണിൽ സസ്യങ്ങൾ ഏത് അളവുവരെ വളർത്തിയിരുന്നു എന്നോ സ്ഥിരമായി ഒരു സ്ഥലത്ത് പാർക്കുന്ന സമൂഹങ്ങൾ നിലനിന്നിരുന്നു എന്നോ വ്യക്തമല്ല. ആഫ്രിക്ക, തെക്കേ ഏഷ്യ, തെക്കുകിഴക്കേ ഏഷ്യ, തുടങ്ങിയ ലോകത്തിന്റെ മറ്റുഭാഗങ്ങളിൽ, വേർപെട്ട ഗാർഹീകരണ പ്രവർത്തനങ്ങളുടെ ഭലമായി അവയുടേതായ വ്യത്യസ്ത നവീനശിലായുഗ സംസ്കാരങ്ങൾ ഉരുത്തിരിഞ്ഞു. ഇവ യൂറോപ്പിലെയും തെക്കുപടിഞ്ഞാറേ ഏഷ്യയിലെയും നവീനശിലായുഗ സംസ്കാരങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായിരുന്നു. ആദ്യകാല ജാപ്പനീസ് സമൂഹങ്ങൾ കൃഷി വികസിപ്പിക്കുന്നതിനു മുന്നേ തന്നെ മൺപാത്രങ്ങൾ ഉപയോഗിച്ചിരുന്നു.ഏകദേശം ക്രി.മു. 9500-ൽ നവീനശിലായുഗ സംസ്കാരം ലവാന്തിൽ (ജറീക്കോ, ഇന്നത്തെ വെസ്റ്റ് ബാങ്ക്) നിലവിൽ വന്നു. ഇത് ഈ പ്രദേശത്തിലെ എപ്പിപാലിയോലിഥിക് നാറ്റുഫിയൻ സംസ്കാരത്തിൽ നിന്നും നേരിട്ട് ഉരുത്തിരിഞ്ഞതാണ് - ഇവിടത്തെ ജനങ്ങൾ കാട്ടു ധാന്യങ്ങൾ ഉപയോഗിക്കാൻ ആരംഭിച്ചത് പിന്നാലെ കൃഷിയിലേയ്ക്ക് പരിണമിക്കുകയായിരുന്നു. ഇതുകൊണ്ടുതന്നെ നാറ്റുഫിയരെ "പ്രോട്ടോ-നിയോലിഥിക്" (ക്രി.മു. 12,500 - ക്രി.മു. 9500, അല്ലെങ്കിൽ ക്രി.മു. 12,000 - ക്രി.മു. 9500 ) എന്നു വിളിക്കാം. നാറ്റുഫിയർ ഭക്ഷണത്തിനായി കാട്ടുധാന്യങ്ങളെ ആശ്രയിച്ചുതുടങ്ങിയതോടെ അവർക്കിടയിൽ ഒരു രണ്ടാം ജീവിതരീതി ഉടലെടുത്തു, യങ്ങർ ഡ്രയാസുമായി (നവ ഡ്രയാസ്, അഥവാ വലിയ ശൈത്യം) ബന്ധപ്പെട്ട കാലാവസ്ഥാ മാറ്റങ്ങൾ ഇവരെ കൃഷിരീതികൾ വികസിപ്പിക്കുന്നതിലേയ്ക്ക് നിർബന്ധിതരാക്കി എന്ന് വിശ്വസിക്കുന്നു. ക്രി.മു. 9500-9000 ആയപ്പൊഴേയ്ക്കും ലവാന്തിൽ കർഷക സമൂഹങ്ങൾ രൂപം കൊള്ളുകയും, ഇവ ഏഷ്യാ മൈനർ, വടക്കേ ആഫ്രിക്ക, വടക്കൻ മെസൊപ്പൊട്ടേമിയ എന്നിവിടങ്ങളിലേയ്ക്ക് വ്യാപിക്കുകയും ചെയ്തു.

ഒന്നിൽക്കൂടുതൽ മനുഷ്യ വർഗ്ഗങ്ങൾ നിലനിന്ന പ്രാചീന ശിലായുഗത്തിൽ നിന്നും വിഭിന്നമായി, നവീനശിലായുഗത്തിലേയ്ക്ക് ഒരേയൊരു മനുഷ്യ വർഗ്ഗമേ (ഹോമോ സാപിയൻസ് സാപിയൻസ്) എത്തിയുള്ളൂ.

നെടുംകോട്ട

നെടുംകോട്ട, ആംഗലേയത്തിൽ Travancore Lines, ധർമ്മരാജ കാർത്തിക തിരുനാൾ രാമവർമ മഹാരാജാവിന്റെ ഭരണ കാലത്ത് മധ്യ കേരളത്തിന് കുറുകേ നിർമ്മിച്ച, ടിപ്പു കോട്ട എന്നും വിളിച്ചിരുന്ന മണ്ണും കല്ലും കൊണ്ടും നിർമ്മിച്ച 56 കി.മീ നീണ്ട വൻമതിൽ ആണ്. ഒരറ്റം കടലിനേയും മറ്റേ അറ്റം പശ്ചിമഘട്ടത്തിലെ ആനമലയേയും ബന്ധിപ്പിച്ചു കൊണ്ടാണ് സ്ഥിതി ചെയ്തിരുന്നത്. 40 മുതൽ 50 അടിവരെ ഉയരവും ഇതിനുണ്ടായിരുന്നു. 56 കി.മീ. ആണ് ഇതിന്റെ നീളം എന്ന് 1926-ല് തിട്ടപ്പെടുത്തുകയുണ്ടായി. പുരാവസ്തു വകുപ്പിന്റെ കീഴിൽ ഇതിന്റെ അവശിഷ്ടങ്ങൾ ഇന്ന് ഒരു സ്മാരകമായി മാത്രം നിലനിൽക്കുന്നു.കൊടുങ്ങല്ലൂർ കോട്ടയും അഴുമുഖത്തുള്ള കാവൽ കോട്ടയും സമുദ്രമാർഗ്ഗമുള്ള ആക്രമങ്ങൾക്ക് ശക്തമായ പ്രതിരോധം തീർക്കാൻ സാധിക്കുന്നതായിരുന്നു. എന്നാൽ കരമാർഗ്ഗമുള്ള വടക്കു നിന്നുളള ആക്രമണങ്ങൾക്ക് പറ്റിയ പ്രതിരോധം ഇല്ലായിരുന്നു. ഇതാണ് നെടുനോട്ട പണിയാനുള്ള പ്രചോദനം. പടിഞ്ഞാറ് കൃഷ്ണൻ കോട്ട മുതൽ കിഴക്ക് സഹ്യനിരകൾ വരെ തുടർച്ചയായുള്ള ഒരു വന്മതിലായിരുന്നു ഇത്.

പള്ളിപ്പുറം കോട്ട

കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു കോട്ടയാണ് പള്ളിപ്പുറം കോട്ട. ഇംഗ്ലീഷ്: Pallipuram Fort. പോർച്ചുഗീസുകാരാണ് 1503-ൽ ഈ കോട്ട നിർമ്മിച്ചത്. അയീക്കോട്ട എന്നാണിത് അറിയപ്പെടുന്നത്.ഒരു കാവൽ നിലയമായാണ് ഇത് വികസിപ്പിച്ചിട്ടുള്ളത്. 1663-ൽ ഡച്ചുകാർ ഈ കോട്ട പിടിച്ചടക്കി. ഡച്ചുകാർ ഈ കോട്ട 1789-ൽ തിരുവിതാംകൂർ രാജ്യത്തിനു വിറ്റു. വൈപ്പിൻ ദ്വീപിന്റെ വടക്കേ അറ്റത്തായി പള്ളിപ്പുറത്ത് ആണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്. കോട്ടപ്പുറത്തെ, കൊടുങ്ങല്ലൂർ കോട്ട ഇതിനടുത്താണ്. ഈ കോട്ടയിൽ നിന്ന് കൊടുങ്ങല്ലൂർ കോട്ടയിലേയ്ക്ക് നദിക്കടിയിലൂടെ ഒരു തുരങ്കം ഉണ്ടെന്ന് പറയപ്പെടുന്നു. ഇന്ന് ഈ കോട്ട കേരള പുരാവസ്തു വകുപ്പിന്റെ സ്മാരകമായിട്ടുള്ള കോട്ടകളിൽ കേടു വരാത്ത അപൂർവ്വം ഒന്നാണ്‌. ഇന്ത്യയിൽ യൂറോപ്യന്മാർ നിർമ്മിച്ചതിൽ ഇന്ന് നിലനില്ക്കുന്നഏറ്റവും പഴക്കമുള്ള സൗധം എന്ന് എ. ഗില്ലറ്റി ഇതിനെ വിശേഷിപ്പിക്കുന്നത്.

പഴുതറ

മഹാശിലായുഗ കാലഘട്ടത്തിൽ നിർമ്മിതമായ ഒറ്റ അറയുള്ള കല്ലറകളെയാണ് പഴുതറകൾ അഥവാ ഡോൾമെനുകൾ എന്നു വിളിക്കുന്നത്. വലിയ പരന്ന ഒരു കുടക്കല്ലിനെ രണ്ടോ അതിലധികമോ ലംബമായ കൽപാളികൾ താങ്ങി നിർത്തിയ നിലയിലുള്ളതാണ് സാധാരണയായി ഇവയുടെ രൂപമെങ്കിലും കൂടുതൽ സങ്കീർണ്ണമായ രൂപഭേദങ്ങളും നിലവിലുണ്ട്. ഇൻഡ്യ, അയർലന്റ്, നെതർലന്റ്, ഫ്രാൻസ്, റഷ്യ, കൊറിയ, സ്പെയിൻ, ഇറ്റലി തുടങ്ങിയ ഒട്ടേറെ രാജ്യങ്ങളിൽ ഇത്തരം ശിലാനിർ‌മ്മിതികൾ കണ്ടെത്തിയിട്ടുണ്ട്.

കേരളത്തിൽ ഇടുക്കി ജില്ലയിലെ മറയൂരിലാണ് പഴുതറകൾ കൂടുതലായി കാണപ്പെടുന്നത്. പാലക്കാട് ജില്ലയിലെ പെരിങ്ങോട്ടുകുറിശ്ശിയിലും ഒരു പഴുതറ കണ്ടെത്തിയിട്ടുണ്ട്.

ഭൂമിശാസ്ത്രഗവേഷകരും പുരാവസ്തുഗവേഷകരും 4000 മുതൽ 5000 വർ‌ഷങ്ങൾ വരെ പഴക്കമവകാശപ്പെടുന്ന ഇത്തരം പഴുതറകൾ നവീനശിലായുഗകാലത്ത് നിർ‌മ്മിച്ചവയാണെന്ന് അഭിപ്രായപ്പെടുന്നു. 5 പാറകൾ കൊണ്ടാണിവ പ്രധാനമായും നിർ‌മ്മിയ്ക്കപ്പെടുന്നത്. തൂണുകൾ എന്ന നിലയിൽ 4 ശിലകളും അഞ്ചാമത്തെ ശില മൂടുന്നതിനായും ആയാണ് നിർ‌മ്മിച്ചിരിയ്ക്കുന്നത്.

പ്രാചീന ശിലായുഗം

പ്രാചീന ശിലായുഗം ക്രി.മു. 1,750,000 മുതൽ ക്രി.മു. 10000 വരെയായ്യിരുന്നു എന്നാണ്‌ ശാസ്ത്രജ്ഞന്മാർ ഊഹിക്കുന്നത്‌. ഈ പ്രാചീന ശിലായുഗത്തെ വീണ്ടും രണ്ടായി തിരിക്കാം പൂർവ്വകാലഘട്ടമെന്നും ഉത്തരകാലഘട്ടമെന്നും . പ്രാചീനശിലായുഗത്തിന്റെ മുക്കാലും പൂർവ്വകാലഘട്ടമായിരുന്നു. ഈ കാലഘട്ടത്തിൽ ജീവിച്കിരുന്ന മനുഷ്യജീവിയെ ആഫ്രിക്കയിലെ മഹാറിഫ്റ്റ്‌ താഴ്‌വരയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്‌. ഇതിന്‌ സിൻജന്ത്രോപ്പസ്‌ (Zinganthropus) എന്നാണ്‌ പേര്‌. നീണ്ടു നിവർന്നു നടക്കുകയും പ്രാകൃതമായ ആയുധങ്ങൾ ഉപയോഗിക്ക്യ്കയും ചെയ്തിരുന്നതിനാൽ ഇവയെ മനുഷ്യ വംശത്തിന്റെ ഏറ്റവും പൂർവ്വികരെന്ന് കരുതുന്നു. പൂർവ്വഘട്ടത്തിൽ ജീവിച്ചിരുന്ന പ്രാചീന മനുഷ്യന്റെ മറ്റൊരു ഉദാഹരണം ജാവാ ദ്വീപുകളിൽ നിന്ന് കണ്ടെടുക്കപ്പെട്ട 'ജാവാ മനുഷ്യൻ' ആണ്‌. ശരിക്കും നീണ്ടു നിവർന്ന നടക്കാൻ കഴിവില്ലാത്തെ പ്രകൃതം , വലിയ തല, ചെറിയ താടി, അഞ്ചടി ആറിഞ്ചു പൊക്കം എന്നിവയായിരുന്നു ജാവാ മനുഷ്യന്റെ പ്രതേകതകൾ.

ജാവാമനുഷ്യനു ശേഷം ആവിർഭവിച്ച വർഗ്ഗമാണ്‌ 'പെക്കിങ്ങ്‌ മനുഷ്യൻ' ചൈനയിലെ പെക്കിങ്ങ്‌ എന്ന സ്ഥലത്തു നിന്നും കിട്ടിയ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനാലാണ്‌ ഈ പേർ.

ജർമ്മനിയിലെ നിയാന്തർ താഴ്‌വരയിൽ നിന്നും കണ്ടെത്തിയ അവശിഷ്ടങ്ങളിൽ നിന്നാണ്‌ നിയാന്തർത്താൽ മനുഷ്യനെപ്പറ്റി വിവരം ലഭിക്കുന്നത്‌. ഇവരാണ്‌ ഇന്ന് ഏറ്റവും കൂടുതൽ അറിയപ്പെടുന്ന വർഗ്ഗം. അവർ ഒരുലക്ഷത്തി ഇരുപതിനായിരം വർഷങ്ങൾക്കു മുൻപു വരെ( അവസാന ഹിമനദീയ കാലത്തുനും മുന്ന്) ജീവിച്ചിരുന്നെന്ന് കരുതുന്നു. അഞ്ചടി അഞ്ചിഞ്ചു ഉയരം, മെലിഞ്ഞ ശരീരം, ചെറിയ മസ്തിഷ്കം, വികൃതരൂപം എന്നിവയായിരുന്നു പ്രത്യേകതകൾ. നടക്കുന്നതിൽ വൈകല്യങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇവർ കാലക്രമേണ സംസാരിക്കാൻ പഠിച്ചതായി വിശ്വസിക്കപ്പെടുന്നു. ഇതായിരിക്കണം മനുഷ്യന്റെ സംസ്കാരത്തിന്റെ തുടക്കം. ആയുധങ്ങൾ മെച്ചപ്പെടുത്തുന്നതിൽ എപ്പോഴും ശ്രദ്ധിച്ചിരുന്നു. ഗുഹകളിൽ താമസിച്ചിരുന്ന ചെറു സംഘങ്ങളായായിരുന്നു ഇവരുടെ ജീവിതം. മരിച്ചവരെ സംസ്കരിക്കുമ്പോൾ ശവശരീരത്തിന്റെ കൂടെ ആയുധങ്ങളും മറ്റു സാമഗ്രികളും അടക്കം ചെയ്തിരുന്നു. എന്നാൽ കാലക്രമത്തിൽ നിയാണ്ടർത്താൽ മനുഷ്യൻ ഭൂമുഖത്തുനിന്ന് നിശ്ശേഷം അപ്രത്യക്ഷമാകുകയായിരുന്നു. ഇതിന്‌ ശത്രുക്കളുടെ ആക്രമണം, ഉപജീവനത്തിന്റെ ബുദ്ധിമുട്ട്‌, മറ്റു വർഗ്ഗങ്ങളുമായി ലയിച്ചു ചേർന്നത്‌ എന്നീ കാരണങ്ങളാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. പാലസ്തീനിലെ മൗണ്ട്‌ കാർമ്മൽ എന്ന സ്ഥലത്തു നിന്നും നിയാണ്ടർത്താൽ മനുഷ്യനു സമാനമായ മനുഷ്യജീവികളുടെ അവശിഷ്ടം കണ്ടെടുത്തിട്ടുണ്ട്‌.

അടുത്ത മനുഷ്യ വർഗ്ഗം ആറിഗ്നേഷ്യൻ (Aurignacian) എന്നറിയപ്പെടുന്ന നരവംശമാണ്‌. ഫ്രാൻസിലെ ഗാരോൺ നദിയുടെ ഉത്ഭവസ്ഥാനമായ ആറിഗ്നാക്‌(Aurignac) എന്ന ഗുഹയുമായി ബന്ധപ്പെടുത്തിയാണ്‌ ഈ പേർ നൽകപ്പെട്ടത്‌. ഏകദേശം 70,000 വർഷങ്ങൾക്ക്‌ മുൻപാണ്‌ ഇവർ പ്രത്യക്ഷപ്പെട്ടത്‌ എന്ന് കരുതുന്നു. ഇവർ ആധുനിക മനുഷ്യന്റെ പൂർവ്വികന്മാരാകാൻ തികച്ചും അർഹതപ്പെട്ടവരാണ്‌. ഇവരുടെ പിൻഗാമികളെ വെയിൽസ്‌, അയർലൻഡ്‌, ഫ്രാൻസ്‌, [[സ്പെയിന്, പോർട്ടുഗൽ, അൾജീറിയ എന്നിവിടങ്ങളിൽ ഇപ്പോഴും കാണാം. ഈ വർഗ്ഗത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന വിഭാഗമാണ്‌ ക്രോമാഗ്നൺ വർഗ്ഗം. ഇവരുടെ അവശിഷ്ടങ്ങൾ ഫ്രാൻസിലെ ക്രോമാഗ്നൺ എന്ന ഗുഹയിൽ നിന്ന് കണ്ടെടുക്കപ്പെട്ടു. ഇവർ നിയാണ്ടർത്താൽ വംശത്തേക്കാൾ സാംസ്കാരികമായി പുരോഗതി പ്രാപിച്ചവരായിരുന്നു. ആറടിയോളം പൊക്കം വലിയ താടി, നീണ്ട കൈ കാലുകൾ വലിയ നെറ്റിത്തടം എന്നിവ ഇവരുടെ പ്രത്യേകതകളാണ്‌.

ക്രോമാഗ്നണ്മാരുടെ സമകാലികരായി ഗ്രിമാൾഡി എന്ന മറ്റൊരു വർഗ്ഗം ഇറ്റലിയുടെ സമുദ്രതീരത്തെ ഗ്രിമാൾഡി എന്ന ഗുഹയിൽ ന്നിന്നും കണ്ടെടുത്ത അവശിഷ്ടങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്‌. ഇവർ നീഗ്രോ വർഗ്ഗക്കാരാണ്‌. മുഖം വീതി കൂടിയതും തല ചെറുതുമാണ്‌ ഇവർക്ക്‌. നിയാണ്ടർത്താൽ വംശത്തെ അപേക്ഷിച്ച്‌ ഈ വർഗ്ഗക്കാർ കൂടുതൽ പരിഷ്കൃതരും കലാവാസനയുള്ളവരുമായിരുന്നു. മൃഗങ്ങളുടെ കൊമ്പു കൊണ്ടും അസ്ഥികൊണ്ടും സൂചികൾ വരെ ഉണ്ടാക്കൻ അവർക്ക്‌ അറിയാമായിരുന്നു.

മഗധ

പുരാതന ഇന്ത്യയിലെ പതിനാറു മഹാജനപഥങ്ങളിൽ ഒന്നാണ് മഗധ. ഗംഗയുടെ തെക്ക് ഇന്നത്തെ ബിഹാറിന്റെ ഭാഗമായിരുന്നു മഗധയുടെ പ്രധാന ഭാഗങ്ങൾ. ഇന്ന് രാജ്‌ഗിർ എന്ന് അറിയപ്പെടുന്ന രാജഗൃഹ ആയിരുന്നു മഗധയുടെ തലസ്ഥാനം. കുറേ കാലത്തിനുശേഷം തലസ്ഥാനം പാടലീപുത്രത്തിലേക്ക് (ഇന്നത്തെ പട്ന) മാറ്റി‌. ലിച്ഛാവി, അംഗസാമ്രാജ്യം, എന്നീ സാമ്രാജ്യങ്ങൾ പിടിച്ചടക്കിയതോടെ ബിഹാറിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലേക്കും ബംഗാളിലേക്കും മഗധ വികസിച്ചു. രാമായണം, മഹാഭാരതം, പുരാണങ്ങൾ എന്നിവയിൽ മഗധയെക്കുറിച്ച് പരാമർശങ്ങൾ ഉണ്ട്. ബുദ്ധ-ജൈന മതഗ്രന്ഥങ്ങളിലും മഗധയെക്കുറിച്ച് പരാമർശങ്ങൾ ഉണ്ട്. അഥർ‌വ്വ വേദത്തിൽ അംഗരാജ്യങ്ങളുടെയും ഗാന്ധാരത്തിന്റെയും മുജാവത്തുകളുടെയും കൂടെ മഗധയെയും പരാമർശിക്കുന്നു. ബുദ്ധമതവും ജൈനമതവും ആരംഭിച്ചത് മഗധയിൽ ആണ്. ഗുപ്തസാമ്രാജ്യവും മൗര്യസാമ്രാജ്യവും മറ്റ് പല സാമ്രാജ്യങ്ങളും ഉൽഭവിച്ചത് മഗധയിൽ നിന്നാണ്. പുരാതന ഇന്ത്യയിലെ ശാസ്ത്രം, ഗണിതം, ജ്യോതിശാസ്ത്രം, മതം, തത്ത്വചിന്ത എന്നിവയിൽ മഗധയുടെ സംഭാവനകൾ ബൃഹത്താണ്.

മനുഷ്യൻ

ഹോമോ എന്ന ജെനുസിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏക ജീവിയാണ് മനുഷ്യൻ.(ഇംഗ്ലീഷ്: human) ശാസ്ത്രീയ നാമം ഹോമോ സാപിയെൻസ് എന്നാണ്‌. പ്രൈമേറ്റ് ഗോത്രത്തിൽ പെട്ട ഇവ ഹോമിനിഡ് കുടുംബത്തിൽ പെടുന്നു. . ഭൂമിയിലെ ജീവികളിൽ ഏറ്റവും കൂടുതൽ മസ്തിഷ്കവികാസം പ്രാപിച്ച ജീവിയാണ്‌ ഇവ. മാനസികവും സാംസ്കാരികവുമായ പുരോഗതി പ്രാപിച്ച മനുഷ്യൻ, ഇന്ന് ഭൂമിയിലുള്ള മറ്റേതൊരു ജീവജാലത്തേക്കാളും മാനസിക വളർച്ച കൈവരിച്ചിരിക്കുന്നു. ഭൂമിക്കു പുറത്ത് ശൂന്യാകാശത്തിലും ചന്ദ്രനിലും വരെ മനുഷ്യൻ സാന്നിദ്ധ്യം അറിയിച്ചിരിക്കുന്നു. ഭാഷ ഉപയോഗിച്ച് ആശയവിനിമയം ചെയ്യുന്ന ഏക ജീവിയും മനുഷ്യനാണ്. യന്ത്രങ്ങളുടെ നിർമ്മാണവും മനുഷ്യനു മാത്രം അവകാശപ്പെട്ടതാണ്. മനുഷ്യൻ ഉണ്ടായത് ആഫ്രിക്കയിലാണ് എന്നാണ്‌ ശാസ്ത്രീയമായ തെളിവുകൾ വിരൽ ചൂണ്ടുന്നത്. ഇക്കാര്യത്തിൽ ഇന്ന് മറ്റഭിപ്രായങ്ങൾ ഇല്ല എങ്കിലും ആദിമ മനുഷ്യൻ എങ്ങനെ വംശനാശഭീഷണിയെ അതിജീവിച്ചുവെന്നും ആഫ്രിക്കയിൽ നിന്ന് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് എങ്ങനെ വ്യാപിച്ചു എന്നുമുള്ള കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്. (കുരങ്ങ്) ജീവിയിൽ ന്നിന്ന് പരിണമിച്ചാണ് എന്നത് തെറ്റാണ് ജീനുകളിൽ സാദൃശ്യം ഉണ്ടാവാം

മനുഷ്യൻ നരൻ എന്ന ജീവിയിൽ (ജന്തുവർഗത്തിൽ) നിന്ന്പരിണമിച്ചത്

രാഷ്ട്രം

ഒരു രാഷ്ട്രീയ വ്യവസ്ഥയ്ക്കു (ഭരണകൂടം) കീഴിൽ ജീവിക്കുന്ന സംഘടിതമായ ഒരു സമൂഹത്തെയാണ് രാഷ്ട്രം (state) എന്നു വിവക്ഷിക്കുന്നത്. രാഷ്ട്രങ്ങൾ പരമാധികാരമുള്ളവയോ ഇല്ലാത്തവയോ ആകാം. ഒരു ഫെഡറൽ കൂട്ടായ്മയ്ക്കു കീഴിലുള്ള സംസ്ഥാനങ്ങളെയും സ്റ്റേറ്റ് എന്ന് വിവക്ഷിക്കാറുണ്ട്. ഇവിടെ ഫെഡറൽ ഭരണകൂടമാണ് പരമാധികാര രാഷ്ട്രം ചില രാഷ്ട്രങ്ങൾ വിദേശാധിപത്യത്തിനോ മേധാവിത്വത്തിനോ കീഴിലായതു കൊണ്ട് പരമാധികാരമുണ്ടാവില്ല. മതസ്ഥാപനങ്ങളിൽ നിന്നുള്ള വ്യത്യാസം വ്യക്തമാക്കുന്നതിനായി രാജ്യത്തെ മതേതര സ്ഥാപനങ്ങളെയും ചിലപ്പോൾ സ്റ്റേറ്റ് എന്ന് വിവക്ഷിക്കാറുണ്ട്.

ലോകചരിത്രം

ലോകചരിത്രം എന്ന പദം കൊണ്ട് പൊതുവേ അർത്ഥമാക്കുന്നത് മനുഷ്യന്റെ ചരിത്രമാണ് - അവൻ ഹോമോ സാപ്പിയൻ ആയി പ്രത്യക്ഷപ്പെട്ട കാലം മുതൽ ഇന്നു വരെയുള്ള ചരിത്രം.

സാങ്കേതികവിദ്യ

അറിവിന്റെ ഉപയോഗരൂപത്തെയാണ് പൊതുവേ സാങ്കേതികവിദ്യ എന്ന് പറയുന്നത് (ആംഗലേയം: Technology). ഇത് വളരെ വിശാലമായ അർത്ഥതലത്തിൽ ഉപയോഗിക്കപ്പെടുന്ന പദമാണ് എന്നതിനാൽ കൃത്യമായ നിർവ്വചനം ഇല്ല. ഉത്പാദനത്തിലോ ശാസ്ത്രീയാന്വേഷണം പോലെയുള്ള ലക്ഷ്യപൂർത്തീകരണങ്ങൾക്കോ വേണ്ടി ഉപയോഗിക്കുന്ന കഴിവുകളുടെയും മാർഗങ്ങളുടെയും പ്രക്രിയകളുടെയും ഒരു ശേഖരമായി ഇതിനെ കണക്കാക്കാം.മനുഷ്യ സമൂഹത്തിൽ ശാസ്ത്രം, എൻജിനീയറിങ്ങ് എന്നീ മേഖലകളാണ് പ്രധാനമായും ഇതുമായി ബന്ധപ്പെടുന്നത്. ഉപകരണങ്ങളുടെ നിർമ്മാണവും ഉപയോഗവുമാണ് സാങ്കേതികവിദ്യയുടെ പ്രധാന മേഖല.

പ്രകൃതിവിഭവങ്ങളെ ലളിതമായ ഉപകരണങ്ങളായി മാറ്റിയതാണ് മനുഷ്യൻ ഉപയോഗിച്ച ആദ്യത്തെ സാങ്കേതികവിദ്യ എന്നു കണക്കാക്കാം.ചരിത്രാതീതകാലത്തെ കണ്ടുപിടിത്തമായ തീയിന്റെ നിയന്ത്രണവും പിന്തുടർന്ന് വന്ന നവീനശിലായുഗ വിപ്ലവവും ആഹാരസ്രോതസ്സുകൾ വർധിപ്പിക്കുകയും ചക്രത്തിന്റെ കണ്ടുപിടിത്തം മനുഷ്യരെ പരിസ്ഥിതിക്കകത്തു സഞ്ചരിക്കാനും നിയന്ത്രിക്കാനും സഹായിച്ചു. ചരിത്രത്തിലെ പല വികാസങ്ങളും, അച്ചടിയന്ത്രത്തിന്റെയും ടെലിഫോണിൻറെയും ഇന്റെർനെറ്റിന്റെയും കണ്ടുപിടിത്തങ്ങൾ അടക്കം, ആശയവിനിമയത്തിന്റെ ഭൌതികപരിതികൾ കുറക്കുകയും ആഗോളതലത്തിൽ സൗരവിഹാരം നടത്താൻ സാധ്യമാക്കുകയും ചെയ്തു. സൈനിക സാങ്കേതിക വിദ്യയിലെ തുടർച്ചയായ വളർച്ച കൂടുതൽ സംഹാരശേഷിയുള്ള ആയുധങ്ങൾ കൊണ്ടു വന്നു.

സാങ്കേതികവിദ്യക്ക് പല പ്രഭാവങ്ങളും ഉണ്ട്. ഇന്നത്തെ ആഗോള സമ്പദ് വ്യവസ്ഥ ഉൾപ്പെടെ വിപുലമായ സമ്പദ് വ്യവസ്ഥകളുടെ വികാസത്തിന് അത് സഹായിച്ചിട്ടുണ്ട്. പല സാങ്കേതിക പ്രക്രിയകളും അനാവശ്യമായ ഉപോത്പന്നങ്ങൾ സൃഷ്ടിക്കാറുണ്ട്,മലിനീകരണം, ഭൂമിയുടെ പരിസ്ഥിതി ദോഷം, പ്രകൃതി വിഭവങ്ങളുടെ ക്ഷയം തുടങ്ങിയവ. അത് കൂടാതെ തന്നെ ഒരു സമൂഹത്തിന്റെ മൂല്യങ്ങളെ സ്വാധീനിക്കുകയും പുതിയ സാങ്കേതികവിദ്യ പലപ്പോഴും പുതിയ നൈതിക ചോദ്യങ്ങൾ ഉയർത്തുകയും ചെയ്യുന്നു.

സാങ്കേതികവിദ്യ മനുഷ്യാവസ്ഥയെ മെച്ചപ്പെടുത്തിയോ അതോ മോശപ്പെടുത്തിയോ എന്നതിനെ പറ്റിയുള്ള അഭിപ്രായവ്യത്യാസങ്ങളോട് കൂടിയ പല തത്ത്വശാസ്ത്രപരമായ സംവാദങ്ങളും സാങ്കേതിക വിദ്യയുടെ ഉപയോഗങ്ങളെ ചൊല്ലി ഉടലെടുത്തിട്ടുണ്ട്.

അടുത്ത കാലം വരെ , സാങ്കേതികവിദ്യയുടെ വികസനം മനുഷ്യരിൽ ഒതുങ്ങുന്ന ഒന്നാണെന്നാണ് വിശ്വസിച്ചത് , എന്നാൽ 21 ാം നൂറ്റാണ്ടിൽ ശാസ്ത്രീയ പഠനങ്ങൾ മറ്റ് വർഗങ്ങളും ചില ഡോൾഫിൻ സമുദായങ്ങളും ലളിതമായ ഉപകരണങ്ങൾ വികസിപ്പിക്കുകയും തങ്ങളുടെ അറിവ് മറ്റ് തലമുറകളിലേക്ക് കൈമാറ്റം ചെയ്യുകയും ചെയ്തു എന്നു സൂചിപ്പിക്കുന്നു.

ചരിത്രാതീതകാലത്തെ മൂന്ന് യുഗങ്ങൾ

ഇതരഭാഷകളിൽ

This page is based on a Wikipedia article written by authors (here).
Text is available under the CC BY-SA 3.0 license; additional terms may apply.
Images, videos and audio are available under their respective licenses.