ശമുവേലിന്റെ പുസ്തകങ്ങൾ

എബ്രായ ബൈബിളിലും പഴയനിയമം എന്നു ക്രിസ്ത്യാനികൾ വിളിക്കുന്ന രചനാസമുച്ചയത്തിലും ഉൾപ്പെടുന്ന രണ്ടു ഗ്രന്ഥങ്ങളാണ് ശമുവേലിന്റെ പുസ്തകങ്ങൾ. എബ്രായ ഭാഷയിലാണ് ഇതിന്റെ മൂലം രചിക്കപ്പെട്ടത്. ഇസ്രായേലിൽ ന്യായാധിപന്മാരെന്നറിയപ്പെട്ടിരുന്ന ഗോത്രനേതാക്കളുടെ ഭരണത്തിന്റെ അവസാനഘട്ടത്തിൽ ആരംഭിച്ച് രാജവാഴ്ചയുടെ സ്ഥാപനത്തിലൂടെ പുരോഗമിച്ച്, ആദ്യരാജാവായ സാവൂളിന്റേയും ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധനായ രാജാവ് ദാവീദിന്റേയും കഥ പറയുന്ന ഈ കൃതി, ദാവീദിന്റെ വയോവൃദ്ധാവസ്ഥയിൽ സമാപിക്കുന്നു. ശമുവേലിന്റെ പുസ്തകം എന്ന ഗ്രന്ഥനാമത്തിന്, ഇസ്രായേലിന്റെ അവസാനത്തെ ന്യായാധിപനും രാജവാഴ്ചയിലേക്കുള്ള ഗോത്രങ്ങളുടെ പരിവർത്തനത്തിൽ നിർണ്ണായക പങ്കുവഹിച്ചവനുമായ ശമുവേലിന്റെ പേരുമായാണ് ബണ്ഡം. ഈ കൃതിയിൽ ഏറെ പ്രാധാന്യത്തോടെ പ്രത്യക്ഷപ്പെടുന്ന ഒരു കഥാപാത്രമാണ് ശമുവേൽ.

ശമുവേൽ ഒന്നാം പുസ്തകം, രണ്ടാം പുസ്തകം എന്നിങ്ങനെ വിഭജിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഈ കൃതി യഥർത്ഥത്തിൽ ഒരു പുസ്തകം തന്നെയാണ്. രണ്ടു ഭാഗങ്ങളായുള്ള വിഭജനം ആദ്യം സ്വീകരിച്ചത് പുരാതന ഗ്രീക്ക് പരിഭാഷയായ സെപ്ത്വജിന്റിലാണ്. ക്രി.വ. നാലാം നൂറ്റാണ്ടിൽ ക്രിസ്തീയ ബൈബിൾ സമുച്ചയത്തിന്റെ ലത്തീൻ പരിഭാഷയായ വുൾഗാത്ത സൃഷ്ടിച്ച ജെറോം സെപ്ത്വജിന്റിലെ വിഭജന രീതി സ്വീകരിച്ചതോടെ അതിനു പ്രചാരം കിട്ടി. ഗ്രീക്ക്, ലത്തീൻ പരിഭാഷകളിൽ ശമുവേലിന്റെ പുസ്തകങ്ങൾ പ്രത്യക്ഷപ്പെടുന്നത് അവയെ തുടർന്നു വരുന്ന രാജാക്കന്മാരുടെ പുസ്തകങ്ങൾ കൂടി ചേർന്ന് നാലു പുസ്തകങ്ങൾ ഉൾപ്പെട്ട ഒരു പരമ്പരയുടെ ഭാഗമായാണ്. ഈ പരമ്പരയിൽ ശമുവേലിന്റെ പുസ്തകം രാജാക്കന്മാരുടെ ഒന്നും രണ്ടു പുസ്തകങ്ങളും, ഒന്നായിരുന്ന രാജാക്കന്മാരുടെ പുസ്തകം, രാജാക്കന്മാർ മൂന്നും നാലും പുസ്തകങ്ങളും ആയിത്തീർന്നു. പതിനാറാം നൂറ്റാണ്ടിൽ വെനീസിൽ മുദ്രണം ചെയ്യപ്പെട്ട ദാനിയേൽ ബോംബെർഗിന്റെ യഹൂദ ബൈബിൾ പോലും ഈ ക്രമീകരണം സീകരിച്ചു.[1]

ഘടന

മൊത്തം 55 അദ്ധ്യായങ്ങളുള്ള ഈ ഗ്രന്ഥങ്ങളുടെ ഏകദേശഘടന ഇപ്രകാരമാണ്:-[2]

 • 1 ശമുവേൽ 1-15 ശമുവേലും സാവൂളും
 • 1 ശമുവേൽ 16-31 സാവൂളും ദാവീദും
 • 2 ശമുവേൽ 1-8 ദാവീദിന്റെ അധികാരപ്രാപ്തി
 • 2 ശമുവേൽ 9-20 ദാവീദിന്റെ ഭരണം
 • 2 ശമുവേൽ 21-24 വർണ്ണനകൾ, സങ്കീർത്തനങ്ങൾ, പട്ടികകൾ

അവലംബം

 1. യഹൂദവിജ്ഞാനകോശം, ശമുവേലിന്റെ പുസ്തകങ്ങൾ
 2. ശമുവേലിന്റെ പുസ്തകം, ഓക്സ്ഫോർഡ് ബൈബിൾ സഹകാരി (പുറങ്ങൾ 674-77)
രാജാക്കന്മാരുടെ പുസ്തകങ്ങൾ

എബ്രായബൈബിളിന്റേയും ക്രിസ്ത്യാനികൾ പഴയനിയമം എന്നു വിളിക്കുന്ന ലിഖിതസമുച്ചയത്തിന്റേയും ഭാഗമായ രണ്ടു ഗ്രന്ഥങ്ങളാണ് രാജാക്കന്മാരുടെ പുസ്തകങ്ങൾ. മൂലഭാഷ എബ്രായ ആയ ഈ രചനകളെ, യഹൂദരും ക്രിസ്ത്യാനികളും ദൈവിക വെളിപാടിന്റെ ഭാഗമായി അംഗീകരിക്കുന്നു. ബൈബിളിലെ കാലക്രമസൂചനകൾ പിന്തുടർന്നാൽ, ഈ പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള ചരിത്രം ക്രി.മു. 10-ആം നൂറ്റാണ്ടിൽ ദാവീദു രാജാവിന്റെ വാഴ്ചയുടെ അവസാനഘട്ടം മുതൽ 6-ആം നൂറ്റാണ്ടിൽ ബാബിലോണിലെ പ്രവാസത്തിന്റെ തുടക്കം വരെയാണ്.

ഏകീകൃത ഇസ്രായേലിലെ ദാവീദിന്റെ വാഴ്ചയുടെ അവസാനനാളുകളിൽ തുടങ്ങി, സോളമൻ രാജാവിന്റെ കഥ പറഞ്ഞു പുരോഗമിക്കുന്ന ഈ രചന പിന്നീട്, രണ്ടു രാജ്യങ്ങളായി വിഭജിക്കപ്പെട്ട പലസ്തീനയുടെ ഉത്തര ഭാഗത്തെ ഇസ്രായേൽ രാജ്യത്തിന്റേയും ദക്ഷിണഭാഗത്തെ യൂദയാ രാജ്യത്തിന്റേയും ചരിത്രം സമാന്തരമായി വിവരിക്കുന്നു. വിഭജനത്തെ തുടർന്നുണ്ടായ ഉത്തര ഇസ്രായേൽ രാജ്യം, ക്രി.മു. 722-ൽ അസീറിയൻ ആക്രമണത്തിൽ അപ്രത്യക്ഷമായി. തുടർന്ന് ആഖ്യാനം പുരോഗമിക്കുന്നത്, തെക്കുഭാഗത്തെ യൂദയാ രാജ്യത്തെ കേന്ദ്രീകരിച്ചാണ്. ക്രി.മു. 587-ൽ യൂദയാ ബാബിലോണിലെ നബുക്കദ്നെസ്സർ രാജാവിനു കീഴടങ്ങി, അവിടത്തെ പൗരസഞ്ചയത്തിലെ വെണ്ണപ്പാളി പ്രവാസികളായി ബാബിലോണിലേക്കു പോകുന്നതു വരെ അതു തുടരുന്നു. ഏകദേശം 375 വർഷം ദീർഘിക്കുന്ന ചരിത്രമാണിത്. രാജാക്കന്മാരുടെ രണ്ടാം പുസ്തകത്തിലെ അവസാന വാക്യം യൂദയാ നബുക്കദ്നെസ്സറിനു കീഴടക്കി 27 വർഷം കഴിഞ്ഞ് ക്രി.മു. 560-ൽ നടന്ന ഒരു സംഭവമാണ് പരാമർശിക്കുന്നത്.

മൂലരൂപത്തിൽ ഒന്നായിരുന്ന ഈ രചനയെ രണ്ടു പുസ്തകങ്ങളായി ആദ്യമായി വിഭജിച്ചത്, യഹൂദലിഖിതങ്ങളുടെ പുരാതന ഗ്രീക്കു പരിഭാഷയായ സെപ്ത്വജിന്റിലാണ്. ക്രി.വ. നാലാം നൂറ്റാണ്ടിൽ ക്രിസ്തീയബൈബിളിന്റെ ലത്തീൻ പരിഭാഷയായ വുൾഗാത്തെ സൃഷ്ടിച്ച ജെറോം, സെപ്ത്വജിന്റിലെ വിഭജനം സ്വീകരിച്ചു. പതിനാറാം നൂറ്റാണ്ടിൽ വെനീസിൽ മുദ്രണം ചെയ്യപ്പെട്ട ദാനിയേൽ ബോംബെർഗിന്റെ യഹൂദ ബൈബിൾ പോലും ഈ ക്രമീകരണം പിന്തുടർന്നു. ഗ്രീക്ക്, ലത്തീൻ പരിഭാഷകളിൽ ഈ പുസ്തകങ്ങൾ അവയ്ക്കു മുൻപു വരുന്ന ശമുവേലിന്റെ പുസ്തകങ്ങൾ കൂടി ചേർന്ന് രാജ്യങ്ങളുടെ 4 പുസ്തകങ്ങളുടെ പരമ്പര ആയാണ് കാണപ്പെടുന്നത്. ഈ പരമ്പരയിൽ ശമുവേലിന്റെ പുസ്തകങ്ങൾ, രാജ്യങ്ങളുടെ ഒന്നും രണ്ടും പുസ്തകങ്ങളും, രാജാക്കന്മാരുടെ പുസ്തകം, രാജ്യങ്ങളുടെ മൂന്നും നാലും പുസ്തകങ്ങളും ആയിത്തീർന്നു.രാജാക്കന്മാരുടെ പുസ്തകത്തിലെ ആഖ്യാനത്തിൽ വലിയൊരു ഭാഗം, തുടർന്നു വരുന്ന രണ്ടു ദിനവൃത്താന്തപ്പുസ്തകങ്ങളുടെ ആഖ്യാനത്തിനു സമാന്തരമാണ്.

പഴയ നിയമ ഗ്രന്ഥങ്ങൾ
(കൂടുതൽ വിവരങ്ങൾക്ക് ബൈബിൾ കാണുക)
യഹൂദ ബൈബിൾ അഥവാ തനക്ക്
സാധാരണയായി യഹൂദമതത്തിലും
ക്രിസ്തുമതത്തിലും ഉപയോഗിക്കുന്നു
റോമൻ കത്തോലിക്ക സഭയും ഓർത്തഡോക്സ് സഭകളും മാത്രം അംഗീകരിക്കുന്നവ:
ഗ്രീക്ക് & സ്ലാവോണിക് ഓർത്തഡോക്സ് സഭകൾ മാത്രം അംഗീകരിക്കുന്നവ:
 • 1 എസ്ദ്രാസ്
 • 3 മക്കബായർ
 • മനെശ്ശെയുടെ പ്രാർത്ഥന
 • സങ്കീർത്തനം 151
ജോർജ്ജിയൻ ഓർത്തഡോക്സ് സഭാ മാത്രം അംഗീകരിക്കുന്നവ:
എത്യോപ്യൻ ഓർത്തഡോക്സ് സഭ മാത്രം അംഗീകരിക്കുന്നവ:
സുറിയാനി പെശീത്താ ബൈബിളിൽ ചേര്ത്തിരിക്കുന്നവ:
 • സങ്കീർത്തനം 152–155
 • 2 ബാറുക്ക് (Apocalypse of Baruch)
 • ബാറുക്കിന്റെ കത്ത് (ചിലപ്പോൾ 2 ബാറുക്കിന്റെ ഭാഗം)

ഇതരഭാഷകളിൽ

This page is based on a Wikipedia article written by authors (here).
Text is available under the CC BY-SA 3.0 license; additional terms may apply.
Images, videos and audio are available under their respective licenses.