വ്യാപാരം

പണം പ്രതിഫലമാക്കിക്കൊണ്ട് സാധനങ്ങളോ സേവനങ്ങളോ കൈമാറ്റം ചെയ്യപ്പെടുന്ന പ്രക്രീയയാണ് വ്യാപാരം എന്നതുകൊണ്ട്‌ അർത്ഥമാക്കുന്നത്. ഉത്പാദകരിൽ നിന്നും ഉപഭോക്താക്കളിലേക്ക് സാധനങ്ങളോ സേവനങ്ങളോ എത്തിച്ചേരുന്നതുവരെയുള്ള ആകെ പ്രവർത്തനങ്ങളാണ് വ്യാപാരത്തിൽ ഉൾപ്പെടുന്നത്. ഇങ്ങനെ സാധനങ്ങളോ സേവനങ്ങളോ കൈമാറ്റം ചെയ്യപ്പെടുന്നതിന് സഹായകമായ സംവിധാനമോ സ്ഥലമോ വിപണി എന്നറിയപ്പെടുന്നു. ബാർട്ടർ സമ്പ്രദായം ആണ് വ്യാപാരത്തിൻറെ ആദ്യ രൂപം. ബാർട്ടർ സമ്പ്രദായത്തിൽ സാധനങ്ങൾക്ക് പകരം സാധനങ്ങളാണ് വിനിമയം ചെയ്തിരുന്നത്. എന്നാൽ ഈ സംവിധാനത്തിൽ സാധനങ്ങളുടെ യഥാർത്ഥ മൂല്യം കണക്കാക്കാൻ പറ്റില്ലായിരിന്നു.[1] പണത്തിൻറെ ആവിർഭാവം ബാർട്ടർ സമ്പ്രദായത്തിൻറെ ഈ ന്യൂനതയ്ക്കൊരു പരിഹാരമായി. അങ്ങനെയാണ് വ്യാപാരത്തിന് തുടക്കമായത്. വ്യാപാരം രണ്ട് വ്യക്തികൾ തമ്മിലോ രണ്ടിലധികം വ്യക്തികൾ തമ്മിലോ ആകാം.

Wojciech Gerson - Gdańsk in the XVII century
Gdańsk

വിവിധതരം വ്യാപാരങ്ങൾ

മൊത്ത വ്യാപാരം

ഉത്പാദകരിൽ നിന്നും ചില്ലറ വ്യാപാരികളിലേക്ക് സേവനങ്ങളോ എത്തിച്ചേരുന്നതിനിടയിൽ പ്രവർത്തിക്കുന്നതാണ് മൊത്ത വ്യാപാരം (Wholesale). ഈ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ മൊത്ത വ്യാപാരികൾ എന്നു പറയുന്നു. മൊത്ത വ്യാപാരികൾ ഉപഭോക്താക്കളുമായി നേരിട്ട് ബന്ധപ്പെടുന്നില്ല.

ചില്ലറ വ്യാപാരം

സാധനങ്ങളോ സേവനങ്ങളോ അതിൻറെ അന്തിമ ഉപഭോക്താക്കളിലേക്ക് എത്തിച്ചുകൊടുക്കുന്ന വ്യാപാരമാണ് ചില്ലറ വ്യാപാരം (Retail). ഇങ്ങനെ ചെയ്യുന്നവർ ചില്ലറ വ്യാപാരികൾ എന്നറിയപ്പെടുന്നു.

ആഭ്യന്തര വ്യാപാരം

ഏതെങ്കിലും ഒരു പ്രത്യേക രാജ്യത്തിനകത്ത് മാത്രമുള്ള വ്യാപാരമാണ് ആഭ്യന്തര വ്യാപാരം (Inernal trade). ആ രാജ്യത്തിനകത്ത് നിലനിൽക്കുന്ന നിയമങ്ങൾ ആണ് അത്തരം വ്യാപാരങ്ങളെ നിയന്ത്രിക്കുന്നത്‌.

വിദേശ വ്യാപാരം

ഒരു രാജ്യത്തിനകത്തുനിന്നും മറ്റുരാജ്യങ്ങളിലേക്ക് വ്യാപാരം നടത്തുന്നതിനെ വിദേശ വ്യാപാരം എന്നു പറയുന്നു (Foreign trade) രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര കരാറുകളാണ് ഇത് സാധ്യമാക്കുന്നത്.

അന്താരാഷ്‌ട്ര വ്യാപാരം

ഒന്നിലധികം രാജ്യങ്ങളിൽ വിപണികണ്ടെത്തി നടക്കുന്ന വ്യാപാരങ്ങളാണ് അന്താരാഷ്‌ട്ര വ്യാപാരം(International trade). അന്താരാഷ്‌ട്ര വാണിജ്യ കാരാറുകളും നിയമങ്ങളുമാണ് ഇത്തരം വ്യാപാരങ്ങളെ നിയന്ത്രിക്കുന്നത്‌.

സ്വതന്ത്ര വ്യാപാരം

ആഗോളവത്ക്കരണത്തിൻറെ ഫലമായി ഉടലെടുത്ത ഒരു സംവിധാനമാണ് സ്വതന്ത്ര വ്യാപാരം. കർശനമായ നിയന്ത്രണങ്ങളോ നികുതിവ്യവസ്ഥയോ ഇല്ലാത്ത സംവിധാനമാണിത്.[2]

ഓൺലൈൻ വ്യാപാരം

ഇന്റെർനെറ്റിൻറെ അനന്തമായ സാധ്യതകൾ പ്രയോജനപ്പെടുത്തി ഉടലെടുത്ത വ്യാപാരമാണിത്. ഇടനിലക്കാരില്ലാതെ ഉത്പാദകരിൽ നിന്നും നേരിട്ട് ഉത്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തുന്നത് വഴി ഉപഭോക്താക്കൾക്ക് വിലക്കുറവിൻറെ നേട്ടം ലഭിക്കുന്നു.[3]

അവലംബം

  1. http://www.economicsdiscussion.net/money/barter-system-and-its-drawbacks/4056
  2. http://www.bbc.com/news/business-38209407
  3. http://www.stock-trading-warrior.com/History-of-Online-Stock-Trading.html
കാലടി

കേരളത്തിലെ എറണാകുളം ജില്ലയിൽ പെരിയാറിന്റെ തീരത്തു സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് കാലടി. അദ്വൈത സിദ്ധാന്തത്തിന്റെ പ്രചാരകനായ ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി ഒരു പ്രധാന തീർത്ഥാടക കേന്ദ്രമാണ്. പെരുമ്പാവൂരിനും അങ്കമാലിക്കും ഇടയിൽ എം.സി. റോഡിന്‌ അരികിലായാണ്‌ കാലടി സ്ഥിതി ചെയ്യുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കാലടിക്ക് വളരെ അടുത്താണ്‌. ഈ പട്ടണത്തിൽ പ്രശസ്തമായ സംസ്കൃത സർ‌വ്വകലാശാല സ്ഥിതിചെയ്യുന്നു. പ്രസിദ്ധ ക്രിസ്തീയ തീർത്ഥാടനകേന്ദ്രമായ മലയാറ്റൂർ പള്ളി കാലടിയ്ക്ക് ഏകദേശം എട്ടുകിലോമീറ്റർ അകലെയാണ്.

കുമ്മനം

കേരളത്തിലെ മീനച്ചിലാറിന്റെ ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കുമ്മനം. കോട്ടയം ജില്ലയിലെ അയ്മനം ഗ്രാമപഞ്ചായത്തിന്റെ ഭരണത്തിനു കീഴിലാണ് ഈ ഗ്രാമം വരുന്നത്. ഗ്രാമത്തിന്റെ രണ്ടു വശങ്ങളേയും താഴത്തങ്ങാടി പാലം ബന്ധിപ്പിക്കുന്നു. കുമരകം, തേക്കടി എന്നിവടങ്ങളിലേക്ക് ഇവിടെ നിന്ന് പോകാവുന്നതാണ്.

കുരുമുളക്

കറുത്ത പൊന്ന് എന്നു വിശേഷിപ്പിക്കാറുള്ള കുരുമുളക്‌ സുഗന്ധവ്യഞ്ജനങ്ങളിൽ രാജാവ് എന്നാണ് അറിയപ്പെടുന്നത്. (ശാസ്ത്രീയനാമം: Piper nigrum).ഇത് ലോകത്തിലെ ഏറ്റവും പഴക്കവും സുപ്രസിദ്ധിയാർജ്ജിച്ചതുമായ സുഗന്ധവ്യഞ്ജനവും, കേരളത്തിലെ ഒരു പ്രധാന നാണ്യവിളയുമാണ്. തെക്കേ ഇന്ത്യയിലെ വനങ്ങളിൽ നിന്നാണ് കുരുമുളക് വള്ളി ചെടി ഉത്ഭവിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. കേരളത്തിന്റെ ഭാവി തന്നെ മാറ്റി മറിച്ചത് ഈ കുരുമുളകാണ്‌. ഇംഗ്ലീഷിൽ Black pepper എന്ന പേരുണ്ടായത് സംസ്കൃതത്തിലെ‍ പിപ്പലിയിൽ നിന്നുമാണ്. ഗ്രീക്ക് ഭാഷയിൽ പെപ്പറിയും, ലാറ്റിൻ ഭാഷയിൽ പിപർ എന്നും, ജർമൻ ഭാഷയിൽ ഫെഫ്ഫര് എന്ന പേരിലും അറിയപ്പെടുന്നു‍, തീരെ അപ്രധാനമായ ഒരു ഭൂവിഭാഗമായ കേരളത്തെത്തേടി അതിപ്രാചീനമായ കാലത്ത്‌ തന്നെ യവനരും റോമാക്കാരും തേടി എത്തിയതും പിന്നീട്‌ അവർ വന്ന വഴിതേടി യൂറോപ്പിലെ നിരവധിരാജ്യക്കാരും കേരളത്തിലെത്തിയതും കേരളത്തിൽ എന്നു തന്നെയല്ല ഇന്ത്യ മൊത്തം അടക്കിഭരിച്ചതും, കുരുമുളകിന്റെ യഥാർത്ഥ ഉറവിടം മലബാർ തീരം ആണെന്നുള്ള അറിവ് പാശ്ചാത്യർക്ക് മാർക്കോ പോളോ എന്ന സഞ്ചാരിയുടെ ഓർമ്മക്കുറിപ്പുകളിൽ നിന്നും ലഭിച്ചത് മൂലമായിരുന്നു. ഇന്ന് കുരുമുളക്‌ ഉപയോഗിച്ച്‌ സ്പ്രേ വരെ ഉണ്ടാക്കുന്നു. ഭൂമധ്യരേഖക്കടുത്തുള്ള ഉഷ്ണരാജ്യങ്ങളിലാണ്‌ കുരുമുളക്‌ വളരുന്നത്‌. വള്ളിച്ചെടിപോലെ പടർന്നു കയറുന്ന ഇനമാണ്‌ ഇതിൽ പ്രധാനം. പച്ചക്കുരുമുളക്‌ കുലകളിലായി ഉണ്ടാകുകയും അത്‌ ഉണക്കി കറുത്ത കുരുമുളകും തൊലി കളഞ്ഞ്‌ വെള്ളക്കുരുമുളകും ഉണ്ടാക്കുന്നു. ഔഷധഗുണമേറെയുള്ള കുരുമുളക്‌ മറ്റു രാജ്യങ്ങളിലെന്നപോലെ ഇന്ത്യയിലും വയറുസംബന്ധമായ വിവിധ അസുഖങ്ങൾക്ക്‌ മരുന്നായി ഉപയോഗിക്കുന്നുണ്ട്‌.

കൊഞ്ച്

ചെമ്മീനും ഞണ്ടും ഉൾപ്പെടുന്ന ഡികാപോഡ് കുടുംബത്തിൽപ്പെട്ട ഒരു കടൽ ജീവിയാണ്‌ ലോബ്സ്റ്റർ. വളരെയധികം വാണിജ്യ പ്രധാന്യമുള്ള ഈ കടൽ ജീവി അമേരിക്കയിലെയും യൂറോപ്പിലെയും പഞ്ചനക്ഷത്ര റസ്റ്റാറണ്ടുകളിലെ ഏറ്റവും വിലയേറിയ ഭക്ഷണ വിഭവങ്ങളിലൊന്നാണ്‌. വളരെയധികം വാണിജ്യപ്രധാന്യമുള്ള ലോബ്സ്റ്റർ ആഗോളതലത്തിൽ 1.8 ബില്യൻ ഡോളറിന്റെ വാർഷിക വ്യാപാരം നടക്കുന്ന ഒരു പ്രധാന സമുദ്ര വിഭവമാണ്‌.

കോട്ടപ്പുറം, കൊടുങ്ങല്ലൂർ

കൊടുങ്ങല്ലൂരിന്റെ തെക്കെ അതിർത്തിയായ പ്രദേശമാണ് കോട്ടപ്പുറം. പോർട്ടുഗീസുകാർ നിർമ്മിച്ച കോട്ടയാണ് ഈ പേരിനു പിന്നിൽ. കോട്ടപ്പുറം രൂപതയുടെ ആസ്ഥാനവും ഇതു തന്നെ. കിഴക്ക് കൃഷ്ണൻ കോട്ടയും വടക്ക് തിരുവഞ്ചിക്കുളവും തെക്ക് ഗോതുരുത്ത്, വലിയ പണിക്കൻ തുരുത്ത് എന്നിവയുമാണ്. കൊടുങ്ങല്ലൂരിലെ പ്രധാന അരി വ്യാപാരം നടക്കുന്നത് കോട്ടപ്പുറം ചന്തയിലാണ്. ഈ ചന്തക്ക് സഘകാലത്തോളം പഴക്കമുണ്ടെന്ന് ചരിത്രകാരൻമാർ കരുതുന്നു. ചരിത്രപ്രധാനമായ പോർട്ടുഗീസ് കോട്ട നിലനിന്നിരുന്ന സ്ഥലം ഇന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലാണ്. ക്നായി തോമന്റെ സ്മാരകവും കോട്ടപ്പുറത്ത് ഉണ്ട്. ടിപ്പു സുൽത്താനെ പ്രതിരോധിക്കാനായി യുസ്താക്കിയൂസ് ബെനെദിക്തുസ് ഡെ ലെനോയ്ടെ നേതൃത്വത്തിൽ തിരുവിതാംകൂർ നിർമ്മിച്ച നെടുംകോട്ടയുടെ ഒരു പ്രധാനഭാഗമായിരുന്നു കോട്ടപ്പുറം കോട്ട.

കോഴിക്കോട്

കോഴിക്കോട്. ([koːɻikːoːɖ] (ശ്രവിക്കുക)) ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിലെ കോഴിക്കോട് ജില്ലയുടെ ആസ്ഥാനം. കാലിക്കറ്റ്‌ (Calicut) എന്ന പേരിലും അറിയപ്പെടുന്നു. ബ്രിട്ടീഷ്‌ ഭരണ കാലത്ത്‌ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ ജില്ലയുടെ തലസ്ഥാനമായിരുന്നു. ഒരു കാലത്ത് ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരം എന്ന് പേരെടുത്തിരുന്നു. അറബികളും തുർക്കുകളും ഈജിപ്തുകാരും ചൈനക്കാരും തുടങ്ങിയ വിദേശീയർ‌ ഇവിടെ വ്യാപാരം നടത്തിയിരുന്നു. സാമൂതിരിയാണ് ഏറേക്കാലം കോഴിക്കോട് ഭരിച്ചിരുന്നത്. 1957 ജനുവരി 1 നാണ് കോഴിക്കോട് ജില്ല നിലവിൽ വന്നത്. 28,79,131 ച കി,മീറ്റർ വിസ്തൃതിയുള്ള ജില്ലയിൽ വടകര, കൊയിലാണ്ടി,താമരശ്ശേരി,കോഴിക്കോട് എന്നിങ്ങനെ നാല് താലൂക്കുകൾ ഉണ്ട്.

കേരളത്തിലെ പട്ടണങ്ങളിൽ വലിപ്പത്തിന്റെ കാര്യത്തിൽ കോഴിക്കോട് മൂന്നാം സ്ഥാനത്ത് നിൽക്കുന്നു. ഇന്നിത് സംസ്ഥാനത്തെ ആറു കോർപ്പറേഷനുകളിൽ ഒന്നാണ്.

ഗൂഗിൾ

ഇൻറർനെറ്റ് തിരച്ചിൽ, വെബ് അധിഷ്ഠിത സേവനം, വെബ്സൈറ്റ് പരസ്യം എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്ന അമേരിക്കൻ കമ്പനിയാണ് ഗൂഗിൾ (ഇംഗ്ലീഷ് ഉച്ചാരണം - IPA: [ˈguːgəl]) ലോകത്തിലെ ഏറ്റവും വിശാലമായ ഇന്റർനെറ്റ് തിരച്ചിൽ സംവിധാ‍നമാണ് ഗൂഗിൾ. അറിവുകൾ ശേഖരിച്ച് സാർവ്വ ദേശീയമായി ലഭ്യമാക്കുക എന്നതാണ് ഗൂഗിളിന്റെ പ്രഖ്യാപിത ലക്ഷ്യം. വിവിധ തിരച്ചിൽ ഉപകരണങ്ങളിലൂടെ ഇരുപത് കോടിയിൽപ്പരം അന്വേഷണങ്ങളാണ് പ്രതിദിനം ഗൂഗിളിലെത്തുന്നത്. വെബ് സെർച്ച് എൻ‌ജിൻ മാത്രമായി തുടക്കം കുറിച്ച ഗൂഗിളിൽ ഇപ്പോൾ ചിത്രങ്ങൾ, വാർത്തകൾ, വീഡിയോ, മാപ്പുകൾ, ഓൺലൈൻ വ്യാപാരം, ഓൺലൈൻ സംവാദം എന്നിങ്ങനെ ഇന്റർനെറ്റിന്റെ സമസ്ത മേഖലകളിലും അനുബന്ധ സംവിധാനങ്ങളുണ്ട്. 2005 തുടക്കമായപ്പോഴേക്കും 800 കോടിയോളം വെബ് പേജുകളും നൂറുകോടിയോളം വെബ്ചിത്രങ്ങളും ഗൂഗിൾ തിരച്ചിലുകൾക്കായി ക്രമപ്പെടുത്തിയിരുന്നു2015 ഓഗസ്റ്റ് 10 -ന് ഗൂഗിൾ പല കമ്പനികളായി വിഭജിച്ചു. അങ്ങനെ ആൽഫബെറ്റ് എന്ന് പേരിട്ട പുതിയ കമ്പനിയിലെ ഉപകമ്പനിയായി ഗൂഗിൾ. സുന്ദർ പിച്ചൈ ഗൂഗിളിന്റെ പുതിയ സിഇഒ ആയി നിയമിതനായി. മുൻ സിഇഒ ലാറി പേജ് മാതൃസ്ഥാപനമായ ആൽഫബെറ്റ് ഇൻകോർപ്പറേഷന് നേതൃത്വം നല്കും.

ഗൂഢാലേഖനവിദ്യ

വിവരങ്ങളുടെ സുരക്ഷിതത്വത്തിനായി അവയെ നിഗൂഢമാക്കുന്നതുമായി ബന്ധപ്പെട്ട പഠനത്തേയും പ്രായോഗികതയേയുമാണ്‌ ഗൂഢാലേഖനവിദ്യ അഥവാ ക്രിപ്റ്റോഗ്രാഫി എന്ന് പറയുന്നത്. മറഞ്ഞത് എന്ന κρύπτω (ക്രിപ്റ്റോ), എഴുതാൻ എന്ന γράφω (ഗ്രാഫോ) അല്ലെങ്കിൽ സംസാരിക്കാൻ എന്ന λέγειν (ലെജീൻ) എന്നീ ഗ്രീക്ക് പദങ്ങളിൽ നിന്നുണ്ടായതാണ്‌ ക്രിപ്റ്റോഗ്രാഫി എന്ന വാക്ക്.

ഗണിതശാസ്ത്രത്തിന്റെയും കമ്പ്യൂട്ടർ ശാസ്ത്രത്തിന്റെയും ശാഖയായിട്ടാണ്‌ ആധുനികകാലത്ത് ഇതിനെ പരിഗണിക്കുന്നത്, വിവര സിദ്ധാന്തം (Information theory), കമ്പ്യൂട്ടർ സുരക്ഷിതത്വം (Computer security), എൻജിനീയറിങ്ങ് എന്നിവയുമായി ബന്ധപ്പെട്ടതാണ്‌ ഈ മേഖല. ഇപ്പോൾ സാങ്കേതികപരമായി മുന്നിട്ട് നിൽക്കുന്ന സമൂഹങ്ങളിൽ ഇത് വളരെയധികം ഉപയോഗിക്കപ്പെടുന്നു. എ.ടി.എം കാർഡുകൾ, കമ്പ്യൂട്ടർ രഹസ്യവാക്കുകൾ (computer passwords), ഇലക്ട്രോണിക് വ്യാപാരം എന്നിവയെല്ലാം ഇതുമായി ബന്ധപ്പെട്ടു നിൽക്കുന്നു.

ചായ

തേയിലയുപയോഗിച്ച് തയ്യാറാക്കുന്ന ഒരു തരം പാനിയമാണ് ചായ.

വെള്ളം തിളപ്പിച്ച്‌ തേയിലപ്പൊടിയും ആവശ്യമെങ്കിൽ പാലും പഞ്ചസാരയും സുഗന്ധദ്രവ്യങ്ങളും ചേർത്തും ചായ തയ്യാറാക്കാം. ചൈനയിലാണ്‌ ചായയുടെ ഉത്ഭവമെന്ന്‌ പൊതുവേ വിശ്വസിക്കപ്പെടുന്നു. മിക്കവാറും ഏഷ്യൻ ഭാഷകളിൽ ചായ് എന്നാണ്‌ ചായയെ വിളിക്കുന്നത്. ചാ (茶) എന്ന ചൈനീസ് വാക്കിൽ നിന്നാണ്‌ ഈ പേരിന്റെ ഉൽഭവം. ലോകത്ത് ഏറ്റവും കൂടുതൽ കഴിക്കുന്ന പാനീയമാണ് ചായ. ലോകത്തിൽ ഏറ്റവും അധികം തേയില ഉൽപ്പാദിപ്പിക്കുന്ന രാജ്യം ചൈനയാണ്‌.

ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി

ഇന്ത്യാ സമുദ്രമേഖലയിലെ വ്യാപാരകാര്യങ്ങൾക്കായി നെതർലൻഡ് സ്ഥാപിച്ച ഒരു കമ്പനിയാണ് ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി. നെതർലൻഡ്സിലെ അസംബ്ലിയായ സ്റ്റേററ്സ് ജനറൽ 1602 മാർച്ച് 20-ന് ചാർട്ടർ ചെയ്തതാണിത്. ഇന്ത്യാ സമുദ്രമേഖലയിലുള്ള രാജ്യങ്ങളിലെ ഡച്ച് വ്യാപാരം നിയന്ത്രിക്കുക, സ്പെയിനുമായുള്ള യുദ്ധത്തിൽ സഹായം നൽകുക എന്നിവയായിരുന്നു കമ്പനി സ്ഥാപിക്കുന്നതിനു പിന്നിലെ ആദ്യലക്ഷ്യം. പ്രധാനമായും വാണിജ്യകാര്യങ്ങൾക്കായി സ്ഥാപിക്കപ്പെട്ടതായിരുന്നെങ്കിലും ഈ മേഖലയിലെ ഭൂപ്രദേശങ്ങൾ കയ്യടക്കുകയും അവിടെയെല്ലാം പരമാധികാര രാഷ്ട്രത്തിനു സമാനമായി കമ്പനി പ്രവർത്തിക്കുകയുമുണ്ടായി. 17-ഉം, 18-ഉം നൂറ്റാണ്ടുകളിൽ തെക്കുകിഴക്കേ ഏഷ്യയിൽ ഡച്ച് കൊളോണിയൽ സാമ്രാജ്യം സ്ഥാപിക്കുകയും നിലനിറുത്തുകയും ചെയ്യുന്നതിനും കമ്പനിക്കു കഴിഞ്ഞിരുന്നു.

ഡെന്മാർക്ക്

വടക്കെ യൂറോപ്പിൽ സ്കാന്റിനേവിയൻ പ്രദേശത്ത് സ്ഥിതിചെയ്യുന്ന രാജ്യമാണ്‌ ഡെന്മാർക്ക്‌. ഭരണഘടനാനുസൃത രാജവാഴ്ച നിലനിൽക്കുന്ന ഈ രാജ്യം യൂറോപ്യൻ യൂണിയൻ, നാറ്റോ എന്നിവയിൽ അംഗമാണ്‌. 2008 ലെ ലോക സമാധാന പട്ടികയിൽ ഡെന്മാർക്കിന് രണ്ടാം സ്ഥാനം ഉണ്ട്. ലോകത്തിലെ ഏറ്റവും അഴിമതി കുറഞ്ഞ രാജ്യമാണ് ഡെന്മാർക്ക്‌. ഔദ്യോഗിക നാമം: കിങ്ഡം ഒഫ് ഡെൻമാർക്. ചരിത്രപരവും രാഷ്ട്രീയവുമായി ഡെൻമാർക് സ്കാൻഡിനേവിയയുടെ ഭാഗമാണെങ്കിലും, ഭൂമിശാസ്ത്രപരമായി തികച്ചും ജർമനിയുടെ ഭാഗമാണ്. പ്രധാന കരഭാഗമായ ജൂട്ട്‌ലാൻഡ് (Jutland) ഉപദ്വീപും 482 ചെറുദ്വീപുകളും ഉൾപ്പെടുന്ന ഡെൻമാർക് പ്രായോഗികാർഥത്തിൽ ഒരു ദ്വീപസമൂഹമാണ്.

ഡെൻമാർക്കിൽ നിന്ന് 2090 കി.മീ. അകലെ കാനഡയുടെ വ. കിഴക്കൻ തീരത്ത് സ്ഥിതിചെയ്യുന്ന ഗ്രീൻലാൻഡും, സ്കോട്ട്ലൻഡിന് വടക്കു സ്ഥിതിചെയ്യുന്ന ഫറോസ് ദ്വീപുകളും ഡെന്മാർക്കിന്റെ ഭാഗമാണ്. ഫറോസ് ദ്വീപുകൾക്ക് 1948-ലും ഗ്രീൻലൻഡ് പ്രവിശ്യക്ക് 1979-ലും സ്വയംഭരണം ലഭിച്ചു. അതിരുകൾ: പടിഞ്ഞറ് നോർത്ത് സീ, വടക്കു പടിഞ്ഞാറ് സ്കാജെറാക്ക് ജലസന്ധി; വടക്ക് കറ്റ്ഗട്ട് (Kattegat); തെക്ക് ജർമനി. സ്കാജെറാക്ക്, കറ്റ്ഗട്ട് ജലസന്ധികൾ ഡെൻമാർക്കിനെ യഥാക്രമം നോർവെ, സ്വീഡൻ എന്നീ രാജ്യങ്ങളിൽനിന്ന് വേർതിരിക്കുമ്പോൾ ജട്ലൻഡ് ഉപദ്വീപ് 68 കിലോ മീറ്റർ പശ്ചിമ ജർമനിയുമായി അതിർത്തി പങ്കിടുന്നു.

വിസ്തൃതി: 43,077 ച. കി. മീ.,

തീരദേശ ദൈർഘ്യം: 7314 കി. മീ.;

ജനസംഖ്യ: 5,20,3000;

ജനസാന്ദ്രത: ച.കി. മീ. -ന് 121;

ഔദ്യോഗിക ഭാഷ: ഡാനിഷ്;

തലസ്ഥാനം: കോപ്പൻഹേഗൻ.

നാഷണൽ സ്റ്റോക്ക്‌ എക്സ്ചേഞ്ച്‌

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഇന്ത്യയിലെ വലിയ ഓഹരി വിപണി ആണ്. ഇത് മുംബൈയിൽ ആണ് സ്ഥിതി ചെയ്യുന്നത്. ഇതിന്റെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ 7,262,507 കോടി രൂപയാണ്. ഇതിന്റെ സൂചികയുടെ പേര് നിഫ്റ്റി എന്നാണ്. ഇതിന്റെ വ്യാപാര സമയം രാവിലെ 9:15 മുതൽ ഉച്ചക്ക് 3:30 വരെയാണ്. ഇതിൽ വ്യാപാരം 2 സെഗ്മെന്റ് ആയിട്ടാനണ് നടക്കുന്നത്. ഇക്ക്യുറ്റി സെഗ്മെന്റും ഡെബ്റ്റ് മാർക്കെറ്റ് സെഗ്മെന്റും ആണവ

മസ്കറ്റ്

ഒമാന്റെ തലസ്ഥാനവും ഒമാനിലെ ഏറ്റവും വലിയ നഗരവുമാണ് മസ്കറ്റ്. മസ്കറ്റ് എന്നു പേരുള്ള ഗവർണറേറ്റിലാണ് നഗരത്തിന്റെ സ്ഥാനം. പശ്ചിമേഷ്യയിലെ ഏറ്റവും പ്രാചീനമായ നഗരങ്ങളിലൊന്നാണ് മസ്കറ്റ്. എ.ഡി. രണ്ടാം നൂറ്റാണ്ടുമുതൽ തന്നെ അവർ ഗ്രീസുമായി വ്യാപാരം നടത്തിയിരുന്നു. ഇന്നും വ്യാപാരം തന്നെയാണ് മസ്കറ്റിന്റെ സമ്പദ്ഘടനയുടെ നട്ടെല്ല്. ഈന്തപ്പഴം, മുത്ത്, മീൻ, കരകൗശലവസ്തുക്കൾ, സുഗന്ധദ്രവ്യങ്ങൾ എന്നിവയാണ് പരമ്പരാഗത കയറ്റുമതി സാധനങ്ങൾ. ഒമാനിൽ എണ്ണ കണ്ടെത്തിയതോടെ മസ്കറ്റ് നഗരം കൂടുതൽ വളർച്ച കൈവരിക്കാൻ തുടങ്ങി. മിനാ ഖാബൂസ് അഥവാ മത്രാ തുറമുഖം മസ്കറ്റിന്റെ വ്യാപാര സിരാകേന്ദ്രം മാത്രമല്ല പേർഷ്യൻ ഗൾഫിനും ഇന്ത്യൻ ഉപഭൂഖണ്ഡത്തിനുമിടയ്ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട വ്യാപാരകേന്ദ്രം കൂടിയാണ്. മത്ര തുറമുഖം ഇപ്പോൾ സഞ്ചാരികൾക്കായുള്ള ആഡംഭരക്കപ്പലുകൾക്ക് മാത്രമായി നിലനിറുത്തിക്കൊണ്ട്, ചരക്കുകപ്പലുകളെ പൂർണമായും സോഹാർ നഗരത്തിലെ പുതിയ തുറമുഖത്തെയ്ക്ക് മാറ്റിയിട്ടുണ്ട്.

മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം സീബ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. മസ്കറ്റ് നഗരത്തിൽ നിന്നും ഏകദേശം 30 കിലോമീറ്റർ ദൂരത്തിലാണ് അന്താരാഷ്ട്രവിമാനത്താവളത്തിന്റെ സ്ഥാനം. തീവണ്ടി ഗതാഗതമില്ലാത്ത ഒമാനിൽ മികച്ച റോഡ് ശൃംഖലയുണ്ട്. പൊതുഗതാഗത സംവിധാനവുമുണ്ട്. മവസലാത്[1] എന്ന പേരിൽ 2015 ൽ പുനർനാമകരണം ചെയ്യപ്പെട്ട ഒ.എൻ.ടി.സി. ബസ്സുകൾ ഇപ്പോൾ മസ്കറ്റ് നഗരത്തിൽ വളരെ നല്ല ഗതാഗത ശൃംഖല ഒരുക്കിയിട്ടുണ്ട്.

എണ്ണപര്യവേക്ഷണവും, മറ്റും പെട്രോളിയം ഡെവലപ്മെന്റ് ഒമാൻ [2] എന്ന പേരിലറിയപ്പെടുന്ന അർദ്ധസർക്കാർ സ്ഥാപനമാണു പ്രധാനമായും കൈകാര്യം ചെയ്യുന്നത്. എന്നാൽ ഒമാൻ ഓയിൽ കമ്പനി, ഓക്സിഡെൻഷ്യൽ, ബ്രിട്ടീഷ് പെട്രോളിയം എന്നിവയും ചെറിയശതമാനം എണ്ണപര്യവേക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്നു. വിതരണക്കമ്പനികളിൽ ഏറ്റവും വലിയ ശൃംഖലയുമായി അൽ-മഹ എന്ന കമ്പനിയും, ഷെൽ, ഒമാൻ ഓയിൽ, എന്നിവയും പ്രവർത്തിക്കുന്നു. ഈയിടെ പുതിയതായി രൂപം കൊണ്ട തമ്മുസ് ഒമാൻ പെട്രോളിയം കമ്പനിയും വിതരണശൃംഖലയുമായി എത്താൻ തയ്യാറെടുക്കുന്നു.

ലൈംഗികത്തൊഴിലാളി

ലൈംഗിക സമ്പർക്കം പണത്തിനു പകരമായി നൽകുന്നവരാണ് ലൈംഗിക തൊഴിലാളി എന്നറിയപ്പെടുന്നത്. (ഇംഗ്ലീഷിൽ:Sex Worker) ആൺ-പെണ്-ശിശു-ട്രാൻസ്ജെന്ഡറുകളും ലൈംഗിക തൊഴിലിൽ ഏർപ്പെടാറുണ്ട്. ചരിത്രത്തിലെ ഏറ്റവും പുരാതനമായ തൊഴിൽ എന്ന് ലൈംഗികതൊഴിൽ അറിയപ്പെടുന്നു. ഒരു പുരുഷനു മാത്രം ലൈംഗിക വ്യാപാരം നടത്തുകയും മറ്റുള്ളവരെ ആശ്രയിക്കാതിരിക്കുകയും ചെയ്യുന്ന സ്ത്രീകളെ വെപ്പാട്ടി എന്നാണ് വിളിച്ചിരുന്നത്. അതും ലൈംഗിക തൊഴിലാളിയുടേതുപോലുള്ള പ്രവർത്തനം ആണെങ്കിലും തൊഴിൽ എന്നു വിളിക്കാനാവില്ല.

ലോകത്തിലെ മിക്ക രാജ്യങ്ങളിലും ലൈംഗികതൊഴിൽ നിയമം മൂലം വിലക്കിയിട്ടുണ്ടെങ്കിലും പല രാജ്യങ്ങളിലും ഇത് നിയമപരമായി അനുവദിനീയമാണ്. ലൈംഗികദാരിദ്ര്യം മൂലം ഉണ്ടാകാനിടയുള്ള പ്രശ്നങ്ങളും, മനുഷ്യാവകാശങ്ങളും, ആരോഗ്യസംരക്ഷണവും പരിഗണിച്ചാണ് ഇത്തരം നിയമങ്ങൾ അവിടങ്ങളിൽ നടപ്പിലാക്കിയിട്ടുള്ളത്. തായ്ലൻഡ് പോലുള്ള ചില രാജ്യങ്ങളിൽ ലൈംഗികതൊഴിൽ വിദേശനാണ്യം നേടുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. എയ്‌ഡ്‌സ്‌, എച്ച്പിവി ഭീഷണി നേരിടുന്നവരിൽ ഭൂരിപക്ഷവും ലൈംഗിക തൊഴിലാളികളാണ്. അതിനാൽ പല രാജ്യങ്ങളിലും ഗർഭനിരോധന ഉറകളും ഹെൽത്ത്‌ ചെക്കപ്പും ലൈംഗികത്തൊഴിലാളികൾക്ക് സർക്കാർ ലഭ്യമാക്കാറുണ്ട്.

പുല്ലിംഗം ഇല്ലാത്ത പദങ്ങളിൽ ഒന്നാണ് "വേശ്യ (Prostitute)". വേശ്യ എന്നത് ഏകപക്ഷീയമായി സ്ത്രീകളെ അപമാനിക്കാൻ വേണ്ടിയുള്ള ഒരു നീച വാക്കായി ആണ് ഉപയോഗിച്ചിരുന്നത്. "ലൈംഗികത്തൊഴിലാളി" എന്ന പദമാണ് ഇന്ന് സാർവത്രികമായി ഉപയോഗിച്ചു വരുന്നത്. "ജിഗ്ളോ (Gigolo)" എന്ന ഇംഗ്ലീഷ് വാക്ക് പുരുഷ ലൈംഗിക തൊഴിലാളിയെ ഉദ്ദേശിച്ചുള്ളതാണ്.

തല കൊണ്ട് ജോലി ചെയ്യുന്ന ഒരു ശാസ്ത്രജ്ഞനും, വാ കൊണ്ട് പഠിപ്പിക്കുന്ന ഒരു അധ്യാപകനും, കായികമായി അദ്വാനിക്കുന്ന ഒരു കൃഷിക്കരനെയും പോലെ ശരീരത്തിലെ ഒരു അവയവം കൊണ്ട് ജോലി ചെയ്യുന്നവർ ആണ് ലൈംഗിക തൊഴിലാളികൾ (നളിനി ജമീലയുടെ "ഒരു ലൈഗീക തൊഴിലാളിയുടെ ആത്മ കഥ "). എന്നാൽ ഒരു കപട സദാചാര സമൂഹത്തിൽ പ്രസ്തുത തൊഴിലിനു വേണ്ടത്ര അംഗീകാരം കിട്ടാതെ പോകുന്നു. പുരുഷൻ പലപ്പോഴും അന്യ സ്ത്രീകളുമായി ബന്ധപ്പെടുന്നത് ഒരു വലിയ കാര്യമായി കരുതുകയും അതേ സമയം ലൈംഗിക തൊഴിലാളിയായ സ്ത്രീയെ ഒരു തെറ്റുകാരിയായി ചിത്രീകരിക്കുകയും ചെയ്യുന്ന പ്രവണത യാഥാസ്ഥികമോ പുരുഷാധിപത്യപരമോ ആയ സമൂഹങ്ങളിൽ കാണാറുണ്ട്. ലൈംഗികത്തൊഴിലാളികൾ സമൂഹത്തിന് വലിയ സേവനമാണ് ചെയ്യുന്നത് എന്ന് നളിനീ ജമീല ചൂണ്ടിക്കാട്ടുന്നു.

പ്രാചീന ഭാരതത്തിൽ ലൈംഗിക തൊഴിൽ ഒരു പുണ്യ കർമ്മമായി അനുവർത്തിച്ചു വന്നിരുന്നു. ദേവദാസികൾ എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്. കൽക്കട്ട, മുംബൈ തുടങ്ങിയ നഗരങ്ങളിൽ ലൈംഗിക തൊഴിലാളികൾ താമസമാക്കിയ നിരവധി തെരുവുകൾ കാണാൻ സാധിക്കും. ഈ നഗരങ്ങളിൽ ലൈംഗിക അതിക്രമങ്ങൾ താരതമ്യേനെ കുറവാണ് എന്ന് ചിലർ അഭിപ്രായപ്പെടുന്നു. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ (STDs) തടയാനും ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടിയും ആരോഗ്യവകുപ്പും സന്നദ്ധ സംഘടനകളും ഇവിടങ്ങളിൽ പ്രവർത്തിച്ചു വരുന്നുണ്ട്.

വാസ്കോ ഡ ഗാമ

സമുദ്രമാർഗ്ഗം ഇന്ത്യയിൽ ആദ്യമായി എത്തിയ യൂറോപ്യൻ‍ സഞ്ചാരിയാണ് വാസ്കോ ഡ ഗാമ (1460/1469 - ഡിസംബർ 24, 1524, ആംഗലേയത്തിൽ Vasco da Gama (ഉച്ചാരണം: ['vaʃku dɐ 'gɐmɐ]) 1498-ൽ ഇന്ത്യയിലേക്ക് ആഫ്രിക്കൻ വൻകര ചുറ്റിക്കൊണ്ട് പുതിയ സമുദ്രമാർഗ്ഗം കണ്ടെത്തിയത് ഈ പോർച്ചുഗീസ് നാവികനാണ്. കോഴിക്കോടിനടുത്തുള്ള കാപ്പാട് ആണ് ഇദ്ദേഹം ആദ്യം എത്തിയത്. ദീർഘകാലം യൂറോപ്യന്മാർക്ക് അപ്രാപ്യമായിരുന്നു ഇന്ത്യ.‍ 1488-ൽ ബർത്തലോമിയോ ഡയസ് എന്ന കപ്പിത്താൻ ഗുഡ് ഹോപ്പ് മുനമ്പ് കണ്ടെത്തിയ ശേഷം 1498-ൽ ഇന്ത്യയിലേക്കുള്ള കപ്പൽ മാർഗ്ഗം വഴി ആദ്യമായി എത്തിയത് ഗാമയാണ്. അദ്ദേഹത്തെ മാനുവൽ ഒന്നാമൻ രാജാവ് കൊൻഡേസ് ഡ വിദിഗ്വിര (count of vidiguira) എന്ന പദവി നൽകി ആദരിച്ചു. രാജകീയ രക്തത്തിൽ പിറക്കാത്ത ആദ്യത്തെ പ്രഭു കുടുംബം അദ്ദേഹത്തിന്റേതായിത്തിർന്നു.

വർത്തമാനപ്പത്രം

വാർത്തകളും വിവരങ്ങളും ഉൾക്കൊള്ളുന്ന ഒരു പ്രസിദ്ധീകരണമാണ് വർത്തമാനപ്പത്രം. രാഷ്ട്രീയം, കല, സംസ്കാരം, സമൂഹം, വാണിജ്യം, വ്യാപാരം, കായികം തുടങ്ങിയ മേഖലകളിലെ വാർത്തകളാണ് ഒരു സാധാരണ വർത്തമാനപ്പത്രത്തിൽ ഉണ്ടാവുക. മിക്ക പരമ്പരാഗത പത്രങ്ങളിലും ലേഖകന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ ഉൾക്കൊള്ളുന്ന എഡിറ്റോറിയൽ താളുകൾ ഉണ്ടാകും. പരസ്യം, ചരമകോളം, കാർട്ടൂൺ, കാലാവസ്ഥാ പ്രവചനം, സാഹിത്യ-ചലച്ചിത്ര-നാടക നിരൂപണങ്ങൾ തുടങ്ങിയവ വർത്തമാനപ്പത്രങ്ങളിലെ മറ്റ് ചില ഇനങ്ങളാണ്. പ്രസിദ്ധീകരിക്കുന്ന സ്ഥലത്തെ പ്രാദേശിക വാർത്തകൾക്കും വർത്തമാനപ്പത്രങ്ങൾ പ്രാധാന്യം കൊടുക്കുന്നു. ദിവസേന പ്രസിദ്ധീകരിക്കുന്ന ദിനപത്രങ്ങളാണ് ഏറ്റവും കൂടുതൽ. അവ ദിനപത്രം എന്നറിയപ്പെടുന്നു. മറ്റ് വാർത്താമാദ്ധ്യമങ്ങളുടെ സ്വാധീനം മൂലം ഈയിടെയായി ചില കുറവുകൾ വന്നിട്ടുണ്ടെങ്കിലും ഇന്നും ലോകത്തിൽ ഏറ്റവും പ്രചാരമുള്ള വാർത്താ സ്രോതസ്സ് വർത്തമാനപ്പത്രങ്ങൾ തന്നെയാണ്. ഒരു പത്രത്തിന്റെ രാഷ്ട്രീയം വായനക്കാരനെ വളരയധികം ആഴത്തില് സ്വാധീനിക്കും.

ഷാങ്ഹായ്

പീപ്പിൾ റിപ്പബ്ലിക് ഓഫ് ചൈനയിലെ ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള നഗരവും ലോകത്തെ പ്രോപ്പർ നഗരങ്ങളിൽ ഏറ്റവും ജനസംഖ്യയുള്ള നഗരവുമാണ് ഷാങ്ഹായ് (上海). ചൈനയിലെ നാലു പ്രവിശ്യാതല മുൻസിപ്പാലിറ്റികളിലൊന്നായ ഷാങ്ഹായിൽ 2010ലെ കണക്കനുസരിച്ച് 23 ദശലക്ഷം പേർ വസിക്കുന്നു.. ചൈനയുടെ കിഴക്കൻ തീരത്തുള്ള യാങ്റ്റ്സെ നദീമുഖത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരം ഒരു പ്രധാന സാമ്പത്തിക കേന്ദ്രവും ലോകത്തെ ഏറ്റവും തിരക്കേറിയ തുറമുഖവുമാണ്.ആദ്യകാലങ്ങളിൽ മത്സ്യബന്ധനത്തിന്റെയും തുണിത്തരങ്ങളുടേയും ഒരു പട്ടണമായിരുന്നു ഷാങ്ഹായ്. 19ആം നൂറ്റാണ്ടോടെ ഈ നഗരത്തിന്റെ പ്രാധാന്യം വർദ്ധിച്ചു. ഇവിടുത്തെ തുറമുഖത്തിന്റെ അനുയോജ്യമായ സ്ഥാനമായിരുന്നു അതിന് കാരണം. 1842ലെ നാൻ‌കിങ് ഉടമ്പടി പ്രകാരം ഈ നഗരത്തിൽ വിദേശ വ്യാപാരം ആരംഭിച്ചു.

സുന്നി

ഇസ്‌ലാമിലെ ഏറ്റവും വലിയ വിഭാഗമാണ് സുന്നി. പ്രവാചകൻ മുഹമ്മദിന്റെ കർമ്മങ്ങളും നിർദ്ദേശങ്ങളുമാകുന്ന സുന്നത്തിനെ പിൻപറ്റുന്നവരാണ് തങ്ങളെന്ന് സുന്നികൾ വിശ്വസിക്കുന്നു. ഇസ്‌ലാമിലെ മറ്റൊരു അവാന്തര വിഭാഗമാണ് ശീഇ അഥവാ ഷിയ. ശീഇകളല്ലാത്ത മുസ്‌ലിംകൾ പൊതുവായി സുന്നികൾ എന്നു വിളിക്കപ്പെടുന്നു.

ശാഫി, ഹനഫി, ഹംബലി, മാലികി തുടങ്ങിയ പഴയ മദ്ഹബുകളും സലഫി പോലുള്ള ആധുനിക മദ്ഹബുകളും സുന്നികളിൽ പെടുന്നു. ബുഖാരി, മുസ് ലിം ,ഇബ്നു മാജ, നസാഇ, തിർമുദി, അബു ദാവൂദ് തുടങ്ങിയ പ്രമുഖ നിവേദകരുടെയെല്ലാം ഹദീസുകൾ സുന്നികൾ സ്വീകരിക്കുന്നു.

സ്ഥിതിഗണിതം

ഭൗതികമായ ദത്തങ്ങൾ (Data) ശേഖരിക്കുകയും, വർഗ്ഗീകരിച്ച് അപഗ്രഥിക്കുകയും, അതിൽനിന്ന് പൊതുവായ നിഗമനങ്ങളെടുക്കുകയും ചെയ്യുന്ന ഗണിതശാസ്ത്രശാഖയാണ് സ്ഥിതിവിവരഗണിതം അല്ലെങ്കിൽ സാംഖ്യികം (Statistics).

ശാസ്ത്രം, സാങ്കേതികം,വ്യാപാരം, മാനവികം,സാമൂഹികം തുടങ്ങി നിരവധി മേഖലകളിൽ ഈ വിജ്ഞാനം വ്യാപകമായി ഉപയോഗിക്കുന്നു.

ഇതരഭാഷകളിൽ

This page is based on a Wikipedia article written by authors (here).
Text is available under the CC BY-SA 3.0 license; additional terms may apply.
Images, videos and audio are available under their respective licenses.