വൈറ്റ് റോസ്

വൈറ്റ് റോസ് (German: die Weiße Rose) മ്യൂണിക്ക് യൂണിവേഴ്സിറ്റിയുടെ പ്രൊഫസറും, ഒരു സംഘം വിദ്യാർത്ഥികളും ചേർന്ന് ഉണ്ടാക്കിയ മൂന്നാം റയിക്കിന്റെ അഹിംസാത്മക, ബൗദ്ധിക പ്രതിരോധ ഗ്രൂപ്പാണ്. നാഷണൽ സോഷ്യലിസ്റ്റ് ഭരണത്തിനെതിരായ സജീവമായ എതിർപ്പിനെ ആഹ്വാനം ചെയ്ത ഒരു അജ്ഞാത ലഘുലേഖയും ഗ്രാഫിതി പ്രചരണവും സംഘം സംഘടിപ്പിച്ചു. 1942 ജൂൺ 27 ന് മ്യൂണിക്കിൽ അവരുടെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. 1943 ഫെബ്രുവരി 18 ന് ഗസ്റ്റപ്പോ വഴി കോർ ഗ്രൂപ്പിന്റെ അറസ്റ്റ് അവസാനിച്ചു. [1] കൂടാതെ, ലഘുലേഖകൾ വിതരണം ചെയ്തുകൊണ്ടിരുന്ന സംഘത്തിന്റെ മറ്റു അംഗങ്ങളും പിന്തുണക്കാരും നാസി പീപ്പിൾസ് ( Volksgerichtshof ) കോടതിയിൽ വിചാരണ നേരിടുകയുണ്ടായി. ഇവരിൽ പലർക്കും വധശിക്ഷയോ ജയിൽ ശിക്ഷയോ വിധിച്ചിരുന്നു.

Scholl-Denkmal, München
Monument to the "Weiße Rose" in front of the Ludwig Maximilian University of Munich

ഇതും കാണുക

 • നിക്കോളാസ് ഗ്രോസ്
 • ജോർജ് ഹഫ്നർ
 • ജെർഹാർഡ് ഹിർഷ്ഫെൽഡർ
 • ജോസഫ് കുഗ്ലർ
 • ഹെർമൻ ലാംഗെ
 • കാൾ ലീസ്നർ
 • ബേൺഹാർഡ് ലിച്ചൻബർഗ്
 • റൂപർട്ട് മേയർ
 • Eduard Muller
 • Johannes Prassek
 • Unsere Besten ("Our Best") – 100+ great Germans
 • Swing kids
 • Helmuth Hübener

അവലംബങ്ങൾ

 1. "1942/43: The White Rose Resistance Group". മൂലതാളിൽ നിന്നും 2017-10-19-ന് ആർക്കൈവ് ചെയ്തത്.

Further reading

 • DeVita, James The Silenced HarperCollins, 2006. Young adult novel inspired by Sophie Scholl and The White Rose. ISBN 978-0060784621
 • DeVita, James The Rose of Treason, Anchorage Press Plays. Young adult play of the story of The White Rose. ISBN 978-0876024096
 • Dumbach, Annette & Newborn, Jud. Sophie Scholl & The White Rose. First published as "Shattering the German Night", 1986; expanded, updated edition Oneworld Publications, 2006. ISBN 978-1851685363
 • Hanser, Richard. A Noble Treason: The Revolt of the Munich Students Against Hitler. New York: G.P. Putnam's Sons, 1979. Print. ISBN 978-0399120411
 • McDonough Frank, Sophie Scholl: The Real Story of the Woman Who Defied Hitler, History Press, 2009. ISBN 978-0752455112
 • Sachs, Ruth Hanna. Two Interviews: Hartnagel and Wittenstein (Annotated). Ed. Denise Heap and Joyce Light. Los Angeles: Exclamation!, 2005. ISBN 978-0976718338
 • Sachs, Ruth Hanna. White Rose History, Volume I: Coming Together (31 January 1933 – 30 April, 1942). Lehi, Utah: Exclamation! Publishers, 2002. ISBN 978-0971054196
 • Sachs, Ruth Hanna. White Rose History, Volume II: Journey to Freedom (1 May 1942 – 12 October, 1943). Lehi, Utah: Exclamation! Publishers, 2005. ISBN 978-0976718307
 • Sachs, Ruth Hanna. White Rose History, Volume III: Fighters to the Very End (13 October 1943 – 8 May, 1945).
 • Sachs, Ruth Hanna. White Rose History: The Ultimate CD-ROM (1933–1945).
 • Scholl, Inge. The White Rose: Munich, 1942–1943. Middletown, CT: Wesleyan University Press, 1983. ISBN 978-0819560865
 • Vinke, Hermann. The Short Life of Sophie Scholl. Trans. Hedwig Pachter. New York: Harper & Row, 1984. Print. ISBN 978-0060263027

ബാഹ്യ ലിങ്കുകൾ

നാനാ മൗസ്കൗരി

പ്രൊഫഷണലിൽ നാനാ മൗസ്കൗരി (Greek: Νάνα Μούσχουρη [ˈnana ˈmusxuri]) എന്നറിയപ്പെടുന്ന ലോയന്ന മൗസ്കൗരി (Greek: Ιωάννα Μούσχουρη [ioˈana ˈmusxuri]ജനനം ഒക്ടോബർ 13, 1934) ഒരു ഗ്രീക്ക് ഗായികയാണ്. ഗ്രീക്ക്, ഫ്രഞ്ച്, ഇംഗ്ലീഷ്, ജർമ്മൻ, ഡച്ച്, ഇറ്റാലിയൻ, പോർച്ചുഗീസ്, സ്പാനിഷ്, ഹീബ്രു, വെൽഷ്, മാൻഡാരിൻ ചൈനീസ്, കോർസിക്കൻ എന്നിവ ഉൾപ്പെടെയുള്ള വിവിധ ഭാഷകളിലായി അവർ പാടിയ 200-ലധികം ആൽബങ്ങളും സിംഗിൾസുകളും പുറത്തിറങ്ങിയിട്ടുണ്ട്."ദി വൈറ്റ് റോസ് ഓഫ് ഏഥൻസ്" എന്ന ഗാനം പാടിയതിലൂടെ അവർ യൂറോപ്പിലുടനീളം പ്രശസ്തമായി. ജർമൻ ഭാഷയിൽ "Weiße Rosen aus Athen" എന്ന പേരിൽ ആദ്യം ഈ ഗാനം റെക്കോർഡുചെയ്തു. അവരുടെ ഗ്രീക്ക് പാട്ടിന്റെ "Σαν σφυρίξεις τρείς φορές" (San sfyríxeis tris forés, "When you whistle three times") അനുകരണമായിരുന്നു ഈ ഗാനം. ഒരു മില്യൺ കോപ്പികൾ വിറ്റുപോയ അവരുടെ ആദ്യ റെക്കോർഡ് ആയി ഇത് മാറി.

ഫെബ്രുവരി

ഗ്രിഗോറിയൻ കലണ്ടറിലെ രണ്ടാമത്തെ മാസം ആണ് ഫെബ്രുവരി. അധിവർഷങ്ങളിൽ 29 ദിവസവും അല്ലാത്തെ വർഷങ്ങളിൽ 28 ദിവസവും ആണ് ഫെബ്രുവരി മാസത്തിൽ ഉള്ളത്. വർഷത്തിൽ ഏറ്റവും കുറവ് ദിവസങ്ങൾ ഉള്ള മാസം ആണ് ഫെബ്രുവരി.

ഫെബ്രുവരി 18

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 18 വർഷത്തിലെ 49-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 316 ദിവങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 317).

റൊളാങ് ഫ്രൈസ്ലർ

ഒരു നാസി ജഡ്‌ജിയായിരുന്നു റൊളാങ് ഫ്രൈസ്ലർ (Roland Freisler) (30 ഒക്ടോബർ 1893 – 3 ഫെബ്രുവരി 1945). നാസി നിയമമന്ത്രാലയത്തിലെ സെക്രട്ടറിയുമായ ഇയാൾ ജനകീയ കോടതിയുടെ അധ്യക്ഷനും ആയിരുന്നു. പൂർണ്ണമായ രീതിയിൽ ഹോളോകോസ്റ്റ് നടപ്പിലാക്കാൻ കാരണമായ 1942-ലെ വാൻസീ കോൺഫറൻസിൽ പങ്കെടുത്തവരിൽ ഒരാളുമായിരുന്ന ഫ്രൈസ്ലർ. തന്റെ മുന്നിൽക്കിട്ടുന്ന നാസിവിരുദ്ധരെ മുഴുവൻ കൊലക്കയറിലേക്ക് അയച്ചനിലയിൽ അറിയപ്പെടുന്നു..

വധശിക്ഷ

വളരെ കഠിനമായ കുറ്റം ചെയ്യുന്നവർക്ക് മരണം തന്നെ ശിക്ഷയായി നൽകുന്നതിനെ വധശിക്ഷ എന്ന് വിളിക്കുന്നു. ഇപ്പോഴും ഇന്ത്യ, അമേരിക്കൻ ഐക്യനാടുകൾ, ചൈന തുടങ്ങിയ നിരവധി രാജ്യങ്ങളിൽ ഈ ശിക്ഷാരീതി നിലവിലുണ്ടെങ്കിലും ക്രൂരമായ കൊലപാതകം തുടങ്ങിയ കഠിനമായ കുറ്റങ്ങൾക്കുമാത്രമേ ഈ രാജ്യങ്ങളിലും വധശിക്ഷ വിധിക്കാറുള്ളൂ. ബ്രസീൽ തുടങ്ങിയ ചില രാജ്യങ്ങളിലാകട്ടെ, യുദ്ധസമയത്ത് രാജ്യത്തെ വഞ്ചിക്കുക തുടങ്ങിയ അങ്ങേയറ്റം പ്രാധാന്യമുള്ള കുറ്റങ്ങൾക്കേ വധശിക്ഷ വിധിക്കാറുള്ളൂ. യൂറോപ്യൻ യൂണിയൻ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, കാനഡ തുടങ്ങിയ 102 രാജ്യങ്ങളിൽ വധശിക്ഷ പൂർണ്ണമായും നിർത്തലാക്കിയിരിക്കുന്നു.വധശിക്ഷ പണ്ടുകാലം മുതൽക്കേ മിക്ക സമൂഹങ്ങളിലും നിലവിലുണ്ടായിരുന്നു (മംഗോൾ ആക്രമണത്തോടെ നശിച്ചുപോയ കീവൻ റൂസ് എന്ന രാജ്യം എടുത്തു പറയാവുന്ന ഒരപവാദമാണ്). നിലവിൽ 58 രാജ്യങ്ങൾ വധശിക്ഷ നടപ്പിലാക്കുന്നുണ്ട്. 97 രാജ്യങ്ങളിൽ വധശിക്ഷ നിറുത്തലാക്കിയിട്ടുണ്ട്. മറ്റുള്ള രാജ്യങ്ങളിൽ കഴിഞ്ഞ 10 വർഷമായി വധശിക്ഷ നടപ്പാക്കപ്പെട്ടിട്ടില്ല (ഈ രാജ്യങ്ങളിൽ യുദ്ധസമയം പോലെ ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ വധശിക്ഷ നിയമപ്രകാരം നടപ്പാക്കാൻ സാധിക്കൂ). പല രാജ്യങ്ങളിലും ഇത് വിവാദമുണ്ടാക്കുന്ന ഒരു വിഷയമാണ്. യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിലെ മനുഷ്യാവകാശങ്ങളുടെ ചാർട്ടറിന്റെ രണ്ടാം ആർട്ടിക്കിൾ വധശിക്ഷ നിരോധിക്കുന്നു.ഇപ്പോൾ ആംനസ്റ്റി ഇന്റർനാഷണലിന്റെ കണക്കനുസരിച്ച് ഭൂരിപക്ഷം രാജ്യങ്ങളും വധശിക്ഷ നിരോധിച്ചവയാണ്. ഐക്യരാഷ്ട്രസംഘടനയുടെ പൊതു സഭ 2007, 2008, 2010 എന്നീ വർഷങ്ങളിൽ വധശിക്ഷയ്ക്കെതിരേ (പൂർണമായി നിറുത്തലാക്കൽ ലക്ഷ്യം വച്ച്) നിർബന്ധമല്ലാത്ത പ്രമേയങ്ങൾ പാസാക്കിയിട്ടുണ്ട്. ഭൂരിഭാഗം രാജ്യങ്ങളും വധശിക്ഷ നിറുത്തലാക്കിയിട്ടുണ്ടെങ്കിലും വധശിക്ഷ നടക്കുന്ന രാജ്യങ്ങളിലാണ് ലോകജനസംഖ്യയുടെ 60 ശതമാനവും താമസിക്കുന്നത്. ചൈന, ഇന്ത്യ, അമേരിക്കൻ ഐക്യനാടുകൾ, ഇന്തോനേഷ്യ എന്നീ വധശിക്ഷ നിലവിലുള്ള രാജ്യങ്ങൾ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ളവയുമാണ്. ഈ രാജ്യങ്ങൾ ഐക്യരാഷ്ട്ര സഭാ പ്രമേയത്തിനെതിരേ വോട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.

വധശിക്ഷ ജർമനിയിൽ

ജർമൻ മേഖലയിലെ പല രാജ്യങ്ങളും 17-ഉം 18-ഉം നൂറ്റാണ്ടുകൾ മുതൽ ഫാൾബേയ്ൽ എന്ന ഗില്ലറ്റിൻ മാതിരിയുള്ള ഉപകരണം ശിരഛേദത്തിനായി ഉപയോഗിച്ചിരുന്നു. ഇതായിരുന്നു 1949-ൽ പശ്ചിമ ജർമനിയിൽ മരണശിക്ഷ നിറുത്തലാക്കുന്നതു വരെ സാധാരണയായി വധശിക്ഷ നടപ്പാക്കുന്നതിനായി കൂടുതലും ഉപയോഗിക്കപ്പെട്ടിരുന്നത്.

ശിരഛേദം

ശിരഛേദം (ഗളഛേദം) എന്നാൽ മനുഷ്യന്റെ ഉടലിൽ നിന്ന് ശിരസ്സ് വേർപെടുത്തുക എന്നാണ്. കോടാലി, വാൾ, കത്തി, വയർ തുടങ്ങിയവ കൊണ്ട് കഴുത്തറുക്കുന്നത് സാധാരണ കൊലപാതകത്തിന്റെയോ വധശിക്ഷയുടെയോ ഭാഗമായാണ്. ചിലപ്പോൾ മറ്റു രീതിയിൽ കൊലപ്പെടുത്തിയ ശേഷം ശിരഛേദം നടത്താറുണ്ട്. ചിലപ്പോൾ ഇതിന് ശേഷം ശിരസ്സ് പ്രദർശിപ്പിക്കപ്പെടും. പൊട്ടിത്തെറിയോ, അപകടങ്ങളോ തെറ്റായ രീതിയിൽ നടത്തിയ തൂക്കുശിക്ഷയോ മറ്റോ കാരണം ചിലപ്പോൾ ശിരഛേദം അബദ്ധത്തിൽ നടന്നുപോകാറുണ്ട്. ശിരഛേദം നടത്തി ആത്മഹത്യ ചെയ്യുന്നത് വിരളമാണെങ്കിലും ചിലപ്പോൾ സംഭവിക്കാടുണ്ട്. തലച്ചോറിലേയ്ക്ക് രക്തസംക്രമണം നിലയ്ക്കുന്നതിനാൽ ശിരഛേദം നിമിഷങ്ങൾക്കുള്ളിൽ മരണമുണ്ടാക്കും. പാറ്റയെപ്പോലുള്ള ചില പ്രാണികൾക്ക് ശിരസ്സില്ലെങ്കിലും വളരെ സമയം (പട്ടിണി കിടന്ന് മരിക്കുന്നതുവരെ) ജീവിക്കാൻ സാധിക്കും. മൃഗങ്ങളിൽ ശിരസ്സ് മാറ്റിവയ്ക്കുക എന്ന പരീക്ഷണം വിജയിച്ചിട്ടുണ്ടെങ്കിലും, മനുഷ്യരിൽ 2017 വരെ അത് സാധിച്ചിരുന്നില്ല

സാനിയ ഇയ്യപ്പൻ

മലയാള ചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രിയും നർത്തകിയുമാണ് സാനിയ ഇയ്യപ്പൻ (ജനനം: 2002 ഏപ്രിൽ 20). 2018-ൽ പുറത്തിറങ്ങിയ ക്വീൻ എന്ന മലയാളചലച്ചിത്രത്തിലെ നായികാവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സോഫീ സ്കോൾ

ഒരു ജർമൻ വിദ്യാർത്ഥിയും, നാസിവിരുദ്ധ രാഷ്ട്രീയ പ്രവർത്തകയും ആയിരുന്നു സോഫിയ മഗ്‌ദലെന സ്കോൾ അഥവാ സോഫീ സ്കോൾ (Sophie Scholl). മ്യൂണിക് സർവ്വകലാശാലയിൽ യുദ്ധവിരുദ്ധലഘുലേഖകൾ വിതരണം ചെയ്തതിന്റെ പേരിൽ സോഫിയേയും സഹോദരൻ ഹാൻസിനേയും രാജ്യദ്രോഹക്കുറ്റം ചുമത്തി ഗില്ലറ്റിൻ ചെയ്തു.

ഇതരഭാഷകളിൽ

This page is based on a Wikipedia article written by authors (here).
Text is available under the CC BY-SA 3.0 license; additional terms may apply.
Images, videos and audio are available under their respective licenses.