വെങ്കലയുഗം

ഒരു സംസ്കാരത്തിലെ ഏറ്റവും ആധുനികമായ ലോഹസംസ്കരണം വെങ്കലം ഉപയോഗിച്ചിരുന്ന കാലഘട്ടത്തിനെ ആ സംസ്കാരത്തിന്റെ വെങ്കല യുഗം എന്ന് പറയുന്നു. ചരിത്രാതീതകാലഘട്ടങ്ങളിൽ ശിലായുഗത്തിനും അയോയുഗത്തിനുമിടയിലുള്ള കാലഘട്ടമാണിത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വെങ്കലയുഗം ആരംഭിക്കുന്നത് ഏകദേശം ക്രി.മു 3300- ഓടെ സിന്ധൂ നദീതട സംസ്കാരത്തിൽ ആണ്.[1] പുരാതന സിന്ധൂ നദീതടത്തിലെ താമസക്കാരായ ഹാരപ്പർ ലോഹനിർമ്മിതിയിൽ പുതിയ വിദ്യകൾ വികസിപ്പിച്ച് ചെമ്പ്, വെങ്കലം, ഈയം, തകരം (ടിൻ) എന്നിവ നിർമ്മിച്ചു.

മെസപ്പൊട്ടേമിയയിൽ വെങ്കലയുഗം ആരംഭിച്ചത് ഏകദേശം 2900 ബി. സിയോടെ ഉറുക് കാലഘട്ടത്തിന്റെ അവസാനമായാണ്. ആദ്യ സുമേരിയൻ, അക്കാദിയൻ, ആദ്യ ബാബിലോണിയൻ, ആദ്യ അസ്സീറിയൻ എന്നീ കാലഘട്ടങ്ങൾ മെസപ്പൊട്ടേമിയയിലെ വെങ്കലയുഗത്തിൽ ആയിരുന്നു.

വെങ്കലയുഗം
Neolithic

Near East (3300-1200 BC)

Caucasus, Anatolia, Levant, Egypt, Mesopotamia, Elam, Sistan
Bronze Age collapse

Indian Subcontinent (3000-1200 BC)

Europe (3000-600 BC)

Aegean
Caucasus
Catacomb culture
Srubna culture
Beaker culture
Unetice culture
Tumulus culture
Urnfield culture
Hallstatt culture
Atlantic Bronze Age
Bronze Age Britain
Nordic Bronze Age
ഇറ്റാലിയൻ വെങ്കലയുഗം

China (3000-700 BC)

Korea (1000-300 BC)

arsenical bronze
writing, literature
sword, chariot

↓Iron age

വിഭജനം

വെങ്കലയുഗത്തിനെ മുഖ്യമായും മൂന്നായി തരം തിരിച്ചിരിക്കുന്നു.

  • തുടക്ക വെങ്കലയുഗം
  • മദ്ധ്യ വെങ്കലയുഗം
  • അന്ത്യ വെങ്കലയുഗം
Near East Bronze Age Divisions

The archetypal Bronze Age divisions of the Near East has a well-established triadic clearness of expression. The period dates and phase ranges are solely applicable to the Near East, because it is not applicable universally.[2][3][4]

തുടക വെങ്കലയുഗം (EBA)

3300 - 2100 BC

3300 - 3000 : EBA I
3000 - 2700 : EBA II
2700 - 2200 : EBA III
2200 - 2100 : EBA IV
മദ്ധ്യ വെങ്കലയുഗം (MBA)
Also, Intermediate Bronze Age (IBA)

2100 - 1550 BC

2100 - 2000 : MBA I
2000 - 1750 : MBA II A
1750 - 1650 : MBA II B
1650 - 1550 : MBA II C
അന്ത്യ വെങ്കലയുഗം (LBA)

1550 - 1200 BC

1550 - 1400 : LBA I
1400 - 1300 : LBA II A
1300 - 1200 : LBA II B (Bronze Age collapse)
Gefuding Gui
ചൈനയിലെ ഷാങ് സാമ്രാജ്യകാലഘട്ടത്തിലെ (1600–1046 BC) ഒരു പാത്രം.

അവലംബം

  1. * Roberts, B.W., Thornton, C.P. and Pigott, V.C. 2009. Development of Metallurgy in Eurasia. Antiquity 83, 112-122.
  2. The Near East period dates and phase ranges being unrelated to the bronze chronology of other regions of the world.
  3. Piotr Bienkowski, Alan Ralph Millard (editors). Dictionary of the ancient Near East. Page 60.
  4. Amélie Kuhr. The ancient Near East, c. 3000-330 BC. Page 9.
അങ്കമഴു

പഴയകാലത്ത് യുദ്ധത്തിനു ഉപയോഗിച്ചിരുന്ന ഒരു ആയുധമാണ് അങ്കമഴു. വെങ്കലയുഗം മുതൽ ഇത് പ്രചാരത്തിലിരുന്നു. കേരളോത്പത്തിയെ ക്കുറിച്ചുള്ള ഐതിഹ്യത്തിലെ പരശുരാമന്റെ മഴു പ്രസിദ്ധമാണ്. അതിപുരാതനകാലത്തു തന്നെ കേരളീയർക്ക് അങ്കമഴു സുപരിചിതമായിരുന്നു എന്നതിന്റെ തെളിവാണിത്. 11-ം ശതകത്തിൽ ഇംഗ്ലണ്ടിൽ സർവസാധാരണമായ ഒരായുധമായി അങ്കമഴു ഉപയോഗിച്ചിരുന്നു. തുടലുപയോഗിച്ച് കൈയിൽ ബന്ധിച്ചാണ് ഇതുകൊണ്ടുനടന്നിരുന്നത്. 16-ം ശതകത്തിൽ ഇംഗ്ളണ്ടിലെ രാജാവിന്റെ അംഗരക്ഷകർക്കും മറ്റു പ്രമുഖ സൈനിക വിഭാഗങ്ങളിൽ പെട്ടവർക്കും അങ്കമഴു അപരിത്യാജ്യമായ ഒരായുധമായിരുന്നു. ഇംഗ്ളണ്ടിലെ രാജാവിന്റെയോ മറ്റു പ്രമുഖവ്യക്തികളുടെയോ മരണശേഷമുള്ള ചടങ്ങുകളിൽ സംബന്ധിക്കുന്ന സൈനികർ അങ്കമഴു ഇടതുകൈയിൽ തിരിച്ചുപിടിക്കുക പതിവായിരുന്നു. അങ്കമഴുവിന്റെ അഗ്രം കൂർത്തതും വായ്ത്തല മൂർച്ചയുള്ളതുമാണ്.

അയോയുഗം

പണിയായുധങ്ങളും മറ്റ് ഉപകരണങ്ങളും നിർമ്മിക്കുന്നതിന് ഇരുമ്പ് (അയസ്സ്) ഉപയോഗിച്ചുതുടങ്ങിയതുമുതലുള്ള കാലഘട്ടമാണ് അയോയുഗം. സാംസ്കാരിക പുരോഗതി പണിയായുധങ്ങളെ അവലംബിച്ചിരിക്കുന്നതുകൊണ്ട് ഓരോ ദശയിലെയും ആയുധങ്ങളെ ആസ്പദമാക്കി, മനുഷ്യന്റെ സാംസ്കാരിക ചരിത്രത്തെ ശിലായുഗം, വെങ്കലയുഗം, അയോയുഗം എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു. ശിലായുഗത്തിന്റെയും താമ്രയുഗത്തിന്റെയും തുടർച്ചയാണ് അയോയുഗം. സി.ജെ. തോംപ്സൻ ആണ് ഈ വിഭജനം നടത്തിയത് (1836). പ്രാചീന സംസ്കാരകേദാരങ്ങളായിരുന്ന ലോകവിഭാഗങ്ങളിൽ മാത്രമേ ഈ വിഭജനത്തിനു പ്രസക്തിയുള്ളു.

ഇരുമ്പയിർനിക്ഷേപം ലോകത്തു പലഭാഗങ്ങളിലായി ചിതറിക്കിടക്കുന്നു. ഗ്രീൻലൻഡിലെ എസ്കിമോകൾ അസംസ്കൃതമായ ഇരുമ്പ് ഉപയോഗിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്. അന്തരീക്ഷത്തിൽനിന്നു കിട്ടിയ ഉല്ക്കാപിണ്ഡങ്ങളിൽ അടങ്ങിയിരുന്ന ഇരുമ്പ് അഭൗമികവും ദൈവദത്തവുമായാണ് അന്നു കരുതപ്പെട്ടിരുന്നത്. അതിൽ അന്തർലീനമായിരുന്ന നിക്കൽ ചേർന്ന പദാർഥം നല്ലൊരു ലോഹത്തിന്റെ ഫലം നല്കി. തണുത്തിരിക്കുമ്പോൾ ഈ പദാർഥം ഉപയോഗയോഗ്യമല്ല. ചൂടാക്കിയാൽ നേർത്ത തകിടുകളാക്കാൻ ഇതുപകരിക്കും. പൂർവദേശങ്ങളിൽ ചെറുതരം ഉപകരണങ്ങളുണ്ടാക്കാൻ ഈ ലോഹം ഉപയോഗപ്പെടുത്തിയിരുന്നു. ബി.സി. 3000-ന് മുൻപ് മെസപ്പൊട്ടേമിയയിൽ ഇത്തരം ഉല്ക്കാപിണ്ഡങ്ങളിൽ നിന്ന് ഇരുമ്പു ലഭിച്ചിരുന്നതായി പ്രസ്താവങ്ങളുണ്ട്. ബി.സി. 2800-ന് മുൻപ് തന്നെ ഇരുമ്പ് ഉരുക്കിയെടുത്തിരുന്നു. എങ്കിലും 1100 ബി.സി. വരെ വളരെ അപൂർവമായി മാത്രമേ ഇങ്ങനെ ചെയ്തിരുന്നുള്ളുവെന്നാണ് പണ്ഡിതമതം.

ഹോമർ (ബി.സി. 8-ാം ശ.) സ്വർണത്തിനോളം മതിപ്പു കല്പിച്ചാണ് ഇരുമ്പിനെപ്പറ്റി പറഞ്ഞിട്ടുള്ളത്. ജൂലിയസ് സീസറിന്റെ കാലത്തിനുമുൻപ് സ്കാൻഡിനേവിയക്കാർ ഇരുമ്പിനെപ്പറ്റി അറിഞ്ഞിരുന്നില്ലെന്നു കാണുന്നു.

ബി.സി. 400-ാമാണ്ട് ഈജിപ്തിൽ ഇരുമ്പ് ഉപയോഗിച്ചിരുന്നതായി അറിവായിട്ടുണ്ട്. അവിടത്തെ ശവകുടീരങ്ങളിൽ നിന്നും ഇരുമ്പുകൊണ്ടു നിർമിച്ച മണികൾ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ന്യൂബിയയിൽ നൈൽ മണൽത്തരികളിൽനിന്നു സ്വർണം കലർന്ന ഇരുമ്പു ലഭിച്ചിരുന്നതായി പറയപ്പെടുന്നു. കാന്തശക്തി ഉണ്ടായിരുന്ന ഈ ലോഹസങ്കരവും ഇരുമ്പും ഈജിപ്റ്റുകാർ ചെറിയതോതിൽ ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്നു. ഇരുമ്പുകൊണ്ടുള്ള പ്രയോജനവും അതുനേടാനുള്ള മാർഗവും വളരെക്കാലത്തേക്കു പല പരിഷ്കൃത ജനവർഗങ്ങൾക്കും പ്രായേണ അജ്ഞാതമായിരുന്നു. ബി.സി. 2700-നോട് അടുപ്പിച്ചാണ് പശ്ചിമേഷ്യയിൽ ഇരുമ്പുമിശ്രത്തിൽനിന്ന് ഇരുമ്പു വേർതിരിച്ചെടുക്കാൻ കഴിഞ്ഞത്. അനത്തോളിയയുടെ വ.കിഴക്കും തെ.കിഴക്കും ഭാഗങ്ങളിലാണ് ഇത് ആദ്യമായി നടപ്പിൽ വന്നത്. വടക്കൻ സിറിയയുടെ വ.ഭാഗത്ത് ഓക്സൈഡ് അയൺ ധാരാളമായി ലഭ്യമായിരുന്നു. തൻനിമിത്തം ഏതാണ്ട് 1,200 വർഷക്കാലത്തേക്ക് ഇരുമ്പുപകരണങ്ങൾ അവിടങ്ങളിൽ എങ്ങും സുലഭമായിരുന്നു. അന്നു മധ്യപൂർവ അനത്തോളിയ, ഹിറ്റൈറ്റ് സാമ്രാജ്യത്തിന്റെ ഒരു ഭാഗമായിരുന്നു. അവരുടെ വിജയത്തിനുള്ള പ്രധാന ഹേതു ഇരുമ്പായുധങ്ങളായിരുന്നുവെന്നു വിശ്വസിക്കപ്പെടുന്നു.

ബി.സി. 1400 ആയപ്പോഴേക്കും ചൂളയുടെ സഹായത്തോടുകൂടി ശുദ്ധീകരിച്ചെടുക്കുന്ന ഇരുമ്പിന്റെ ഉത്പാദനം വർധിച്ചു. ഉരുക്കുനിർമ്മാണവും വികസിച്ചു. ഇതു കിഴക്കേ അനത്തോളിയക്കാരുടെ കണ്ടുപിടിത്തമായിരുന്നു. അടുത്ത രണ്ടു നൂറ്റാണ്ടുകളിൽ ഇരുമ്പുത്പാദനം ഹിറ്റൈറ്റുകാരുടെ കുത്തകയായിത്തീർന്നു. ഇരുമ്പു കയറ്റുമതി ചെയ്യാനും അന്നു തുടങ്ങിയിരുന്നു. ഇരുമ്പയിരിൽനിന്നു ലോഹം ഉരുക്കി വേർതിരിച്ചെടുക്കുന്ന സമ്പ്രദായം ഹിറ്റൈറ്റുകാർക്ക് അറിയാമായിരുന്നു. അക്കാലത്തു മറ്റാർക്കും തന്നെ ഈ സമ്പ്രദായം വശമില്ലായിരുന്നു. ആഭരണമുണ്ടാക്കുന്നതിനു മുഖ്യമായും ഇരുമ്പാണ് അന്ന് ഉപയോഗിച്ചിരുന്നത്. ഇരുമ്പിന് സ്വർണത്തിന്റെ അഞ്ചിരട്ടിയും വെള്ളിയുടെ നാല്പതിരട്ടിയും വില അന്ന് ഉണ്ടായിരുന്നുവത്രെ. കുറച്ച് ഇരുമ്പ് നല്കണമെന്ന് അഭ്യർഥിച്ചുകൊണ്ട് ഈജിപ്തിലെ 'ഫറോ' മാർ ഹിറ്റൈറ്റ് രാജാക്കന്മാർക്കെഴുതിയ കത്തുകൾ അവരുടെ കൊട്ടാരരേഖകളിൽ നിന്നു കണ്ടുകിട്ടിയിട്ടുണ്ട്. ഇരുമ്പിനുവേണ്ടിയുള്ള അപേക്ഷകൾ നിരസിക്കയായിരുന്നു അന്നത്തെ പതിവ്.

ബി.സി. 1200-ൽ ഹിറ്റൈറ്റ് സാമ്രാജ്യം ഫ്രിജിയൻമാരുടെയും മറ്റും ആക്രമണത്തിന്റെ ഫലമായി അസ്തമിച്ചു. അതോടെ പൌരസ്ത്യ വെങ്കലസംസ്കാരം ഛിന്നഭിന്നമായിത്തീർന്നു. എല്ലായിടത്തും ഇരുമ്പുപണിക്കാരുടെ പ്രവർത്തനം വ്യാപിച്ചു. പൊതുവേ ഇരുമ്പിന്റെ ഉത്പാദനവും വർധിച്ചു. ബി.സി. 12-ാം ശതവർഷത്തിൽ സമീപപൂർവദേശങ്ങളിലും അയോയുഗം തുടങ്ങി. പാലസ്റ്റൈനിൽ ജെരാൻ എന്ന സ്ഥലത്തു നടത്തിയ ഖനനം അവിടെ അതിപുരാതനകാലത്ത് ഇരുമ്പ് ഉത്പാദിപ്പിച്ചിരുന്നതിന്റെ തെളിവുകൾ പുറത്തുകൊണ്ടുവന്നു. ആഭരണങ്ങൾ, ആയുധങ്ങൾ, ഉപകരണങ്ങൾ, മരപ്പണിക്കുള്ള സാമഗ്രികൾ, കലപ്പയുടെ കൊഴു മുതലായവ അക്കൂട്ടത്തിലുണ്ടായിരുന്നു. ഏഷ്യൻ തീരങ്ങളിൽ നിന്ന് ഇരുമ്പു വ്യവസായം സൈപ്രസ്, ക്രീറ്റ്, യൂറോപ്പ് തുടങ്ങിയ പ്രദേശങ്ങളിലേക്കു വ്യാപിച്ചു. ഈജിപ്തിൽ അതു ശതാബ്ദങ്ങളോളം ഗണനീയമായവിധം നിലനിന്നു. റോമൻ മേധാവിത്വത്തിന്റെയും മറ്റും കാലം വരെ ആ നില തുടർന്നു. അസീറിയൻ രാജ്യങ്ങളിൽ ബി.സി. 12 മുതൽ 7 വരെയുള്ള നൂറ്റാണ്ടുകളിൽ യുദ്ധകാര്യങ്ങളെ സംബന്ധിച്ചിടത്തോളം ഇരുമ്പിന്റെ പ്രാധാന്യം നിലനിന്നു. സർഗാണിലെ കൊട്ടാരക്കലവറയിൽ നിന്ന് ബി.സി. 722-705 കാലത്തുള്ള ഒഴുക്കറ (ഇരുമ്പിന്റെ സംസ്കരിച്ച രൂപം) കൊണ്ടുണ്ടാക്കിയ 150 ടൺ ഉപകരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ അത് ഉപയോഗിക്കപ്പെട്ടിരുന്നു എന്ന് ഇതുകൊണ്ട് തെളിയുന്നു. കാക്കസസ്, പേർഷ്യ എന്നിവിടങ്ങളിൽ നിന്ന് ഇതിന്റെ ഉപയോഗം വടക്കോട്ടു പരന്ന് സ്റ്റെപ്പീസിലെ സിറിയൻമാരുടെയിടയ്ക്കു പ്രചരിച്ചു. ഇതേകാലത്തു തന്നെ ഇന്ത്യയിലും ചൈനയിലും അയോയുഗം പരന്നുവെന്നാണ് കരുതേണ്ടത്. തെ.കിഴക്കേ ഏഷ്യയിൽ കുറേക്കൂടി കഴിഞ്ഞിട്ടേ ഇതിന്റെ പ്രവേശം ഉണ്ടായുള്ളു.

ബി.സി. ഒന്നാം സഹസ്രാബ്ദത്തിൽ ഏഷ്യയിലെ പരിഷ്കൃതദേശങ്ങളിലും മെഡിറ്ററേനിയൻ പ്രദേശങ്ങളിലും യൂറോപ്പിലും ഒരടിസ്ഥാനലോഹമെന്നനിലയിൽ ഇരുമ്പ് ഉപയോഗിക്കപ്പെട്ടു. കാർഷിക വ്യാവസായിക ഉപകരണങ്ങൾ ധാരാളമായി നിർമിച്ചുതുടങ്ങിയതോടെ ഇരുമ്പിന്റെ ഉത്പാദനവും പ്രചാരവും വർധിച്ചു. യുദ്ധസാമഗ്രികൾ നിർമ്മിക്കുന്നതിനും ഇരുമ്പ് ഒരു അവശ്യഘടകമായി മാറി.

ഇന്ത്യയിലെ വെങ്കലയുഗം

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വെങ്കലയുഗം ആരംഭിക്കുന്നത് ഏകദേശം ക്രി.മു 3300 ഓടെ സിന്ധൂ നദീതട സംസ്കാരത്തിൽ ആണ്. പുരാതന സിന്ധൂ നദീതടത്തിലെ താമസക്കാരായ ഹാരപ്പർ ലോഹനിർമ്മിതിയിൽ പുതിയ വിദ്യകൾ വികസിപ്പിച്ച് ചെമ്പ്, വെങ്കലം, ഈയം, തകരം (ടിൻ) എന്നിവ നിർമ്മിച്ചു.

സിന്ധൂനദീതട സംസ്കാരം പുഷ്കലമായത് ക്രി.മു. 2600 മുതൽ ക്രി.മു 1900 വരെയാണ്. ഇത് ഉപഭൂഖണ്ഡത്തിൽ നഗര സംസ്കാരത്തിന്റെ തുടക്കം കുറിച്ചു. പുരാതന സംസ്കാരത്തിൽ ഹാരപ്പ, മോഹൻജൊദാരോ തുടങ്ങിയ നഗര കേന്ദ്രങ്ങളും (ഇന്നത്തെ പാകിസ്താനിൽ) ധൊലാവിര, ലോഥാൽ എന്നിവയും (ഇന്നത്തെ ഇന്ത്യയിൽ) ഉൾപ്പെട്ടു. സിന്ധൂ നദി, അതിന്റെ കൈവഴികൾ എന്നിവയെ കേന്ദ്രീകരിച്ചായിരുന്നു ഈ സംസ്കാരം വികസിച്ചത്. ഘാഗർ-ഹക്ര നദി വരെയും ഗംഗാ-യമുനാ-ധൊവാബ്, ഗുജറാത്ത്, വടക്കേ അഫ്ഗാനിസ്ഥാൻ വരെയും ഈ സംസ്കാരം വ്യാപിച്ചു.

ഇന്ത്യാചരിത്രം

ഇന്ത്യയുടെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ചരിത്രം ആരംഭിക്കുന്നത് സിന്ധു നദീതട സംസ്കാരം മുതൽക്കാണ്. കോമൺ ഏറക്ക് മുമ്പ് (BC) 3300 മുതൽ കോമൺ ഏറക്ക് മുമ്പ് (BC) 1300 വരെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻറെ വടക്കു പടിഞ്ഞാറേ ഭാഗത്ത് പുഷ്കലമായ സംസ്കാരമാണ് സിന്ധു നദീതട സംസ്കാരം. കോമൺ ഏറക്ക് മുമ്പ് (BC) 2600 മുതൽ 1900 വരെ ആയിരുന്നു ഈ സംസ്കാരത്തിന്റെ ഭാഗമായ ഹാരപ്പൻ കാലഘട്ടം. ഈ വെങ്കലയുഗ സംസ്കാരം BC രണ്ടാം സഹസ്രാബ്ദത്തിന്റെ ആരംഭത്തോടെ നാമാവശേഷമായി. ഇതിനു പിന്നാലെ അയോയുഗ വേദ കാലഘട്ടം വന്നു, ഇത് സിന്ധു-ഗംഗാ സമതലങ്ങളുടെ മിക്ക ഭാഗത്തും വ്യാപിച്ചു. മഹാജനപദങ്ങൾ എന്നറിയപ്പെട്ട പ്രധാന സാമ്രാജ്യങ്ങളുടെ ഉദയം ഈ കാലത്തായിരുന്നു. ഇതിൽ രണ്ട് മഹാജനപദങ്ങളിൽ BC 6-ആം നൂറ്റാണ്ടിൽ മഹാവീരനും ഗൗതമ ബുദ്ധനും ജനിച്ചു. ഇവർ ജനങ്ങൾക്കിടയിൽ തങ്ങളുടെ ശ്രമണ‍ തത്ത്വശാസ്ത്രങ്ങൾ പ്രചരിപ്പിച്ചു.

പിൽക്കാലത്ത് അക്കീമെനീഡ് പേർഷ്യൻ സാമ്രാജ്യം മുതൽ (ഏകദേശം BCE 543-ൽ), മഹാനായ അലക്സാണ്ടറിന്റേതുൾപ്പെടെ (BCE. 326-ൽ) പല സാമ്രാജ്യങ്ങളും ഈ പ്രദേശം ഭരിക്കുകയും സംസ്കാരികമായ ആദാനപ്രദാനങ്ങളിളൂടെ അതത് സാമ്രാജ്യങ്ങളുടെയും ഭരതത്തിന്റെയും സംസ്കാരം പുഷ്ടിപ്പെടുകയും ചെയ്തു. ബാക്ട്രിയയിലെ ഡിമിട്രിയസ് സ്ഥാപിച്ച ഇന്തോ-ഗ്രീക്ക് സാമ്രാജ്യത്തിൽ BC 184 മുതൽ പഞ്ചാബ്, ഗാന്ധാരം എന്നിവയും ഉൾപ്പെട്ടു; ഈ സാമ്രാജ്യം അതിന്റെ പരമോന്നത വിസ്തൃതി പ്രാപിച്ചത് മെനാൻഡറിന്റെ കാലത്താണ്, മെനാൻഡറിന്റെ കാലമായിരുന്നു വാണിജ്യത്തിലും സംസ്കാരത്തിലും ഏറെ പുരോഗതി ഉണ്ടായ ഗ്രീക്കോ-ബുദ്ധമത കാലഘട്ടത്തിൻറെ ആരംഭം.

BC 4-ആം നൂറ്റാണ്ടിനും 3-ആം നൂറ്റാണ്ടിനും ഇടയ്ക്ക് ഉപഭൂഖണ്ഡം മൗര്യ സാമ്രാജ്യത്തിനു കീഴിൽ ഒരുമിച്ചു. പിന്നീട് വിവിധ രാജ്യങ്ങളായി ചിതറിയ ഉപഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങൾ അടുത്ത പത്തു നൂറ്റാണ്ട് കാലത്തേയ്ക്ക് പല മദ്ധ്യകാല സാമ്രാജ്യങ്ങളുടെ കീഴിലായി. ഗുപ്ത സാമ്രാജ്യത്തിനു കീഴിൽ ഇന്ത്യയുടെ വടക്കൻ പ്രദേശങ്ങൾ കോമ്മൺ ഏറക്കു ശേഷം (AD) 4-ആം നൂറ്റാണ്ടിൽ വീണ്ടും രണ്ടു നൂറ്റാണ്ടു കാലത്തേയ്ക്ക് സംയോജിച്ചു. ഹിന്ദുമതപരവും ബൗദ്ധികവുമായ ഉന്നമനത്തിന്റെ ഈ കാലഘട്ടം അതിന്റെ ഉൽപ്പതിഷ്ണുക്കളുടെയിടയിൽ "ഇന്ത്യയുടെ സുവർണ്ണകാലം" എന്ന് അറിയപ്പെടുന്നു . ഇതേകാലത്തും, പിന്നീട് പല നൂറ്റാണ്ടുകളോളവും, തെക്കേ ഇന്ത്യ, ചാലൂക്യർ, ചോളർ, പല്ലവർ, പാണ്ഡ്യർ, എന്നിവർക്കു കീഴിൽ അതിന്റെ സുവർണ്ണകാലത്തിലൂടെ കടന്നുപോയി, ഈ കാലയളവിൽ ഇന്ത്യൻ നാഗരികത, ഭരണം, സംസ്കാരം, മതം (ഹിന്ദുമതം, ബുദ്ധമതം) എന്നിവ തെക്കുകിഴക്കേ ഏഷ്യയിൽ വ്യാപിച്ചു.

കേരളത്തിന് AD 77 മുതൽ തന്നെ റോമൻ സാമ്രാജ്യവുമായി വാണിജ്യബന്ധമുണ്ടായിരുന്നു. ഇസ്‌ലാം മതം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ എത്തിയത് AD 712-ൽ ആണ്. അറബി സേനാനായകനായ മുഹമ്മദ് ബിൻ കാസിം തെക്കൻ പഞ്ചാബിലെ സിന്ധ്, മുൾത്താ‍ൻ എന്നീ പ്രദേശങ്ങൾ കീഴടക്കിയതോടെ ആയിരുന്നു ഉപഭൂഖണ്ഡത്തിൽ ഇസ്‌ലാം മതത്തിന്റെ ആഗമനം. ഇത് പിന്നീട് 10-ഉം 15-ഉം നൂറ്റാണ്ടുകൾക്ക് ഇടയ്ക്ക് മദ്ധ്യേഷ്യയിൽ നിന്നും തുടർച്ചയായ ഇസ്‌ലാമിക അധിനിവേശങ്ങൾക്കും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മുസ്‌ലിം സാമ്രാജ്യങ്ങൾ സ്ഥാപിതമാകുന്നതിനും വഴിതെളിച്ചു. ഘാസ്നവീദ്, ഘോറിദ്, ദില്ലി സുൽത്താനത്ത്, മുഗൾ സാമ്രാജ്യം എന്നിവ ഇങ്ങനെ രൂപംകൊണ്ടു. ഉപഭൂഖണ്ഡത്തിന്റെ വടക്കൻ ഭാഗങ്ങളിൽ ഭൂരിഭാഗവും മുഗൾ ഭരണത്തിൻ കീഴിലായി. മദ്ധ്യപൂർവ്വദേശത്തെ കലയും വാസ്തുവിദ്യയും ഇന്ത്യയിൽ കൊണ്ടുവന്നത് മുഗളന്മാരാണ്. മുഗളന്മാർക്കു പുറമേ മറാത്ത സാമ്രാജ്യം, വിജയനഗര സാമ്രാജ്യം, വിവിധ രജപുത്ര രാജ്യങ്ങൾ തുടങ്ങി പല സ്വതന്ത്ര ഹിന്ദു രാഷ്ട്രങ്ങളും പടിഞ്ഞാറൻ ഇന്ത്യയിലും തെക്കേ ഇന്ത്യയിലും ഇതേ കാലത്ത് നിലനിന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മുഗൾ സാമ്രാജ്യത്തിന്റെ ശക്തി ക്രമേണ ക്ഷയിച്ചു. ഇത് ഉപഭൂഖണ്ഡത്തിന്റെ വടക്കു പടിഞ്ഞാറൻ മേഖലയിൽ വലിയ ഭൂവിഭാഗങ്ങൾ അഫ്ഗാനികൾ, ബലൂചികൾ, സിഖുകാർ തുടങ്ങിയവരുടെ നിയന്ത്രണത്തിനു കീഴിൽ വരുന്നതിന് അവസരമൊരുക്കി. ദക്ഷിണേഷ്യയിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ശക്തിപ്രാപിക്കുന്നതു വരെ ഈ നില തുടർന്നു.18-ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലും പത്തൊൻപതാം നൂറ്റാണ്ടിലും ഇന്ത്യയെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ക്രമേണ പിടിച്ചടക്കി. കമ്പനി ഭരണത്തിലുള്ള അസംതൃപ്തി ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിലേയ്ക്കു നയിച്ചു. ഇതിനു ശേഷം ഇന്ത്യ ബ്രിട്ടീഷ് കിരീടത്തിന്റെ നേരിട്ടുള്ള ഭരണത്തിനു കീഴിലായി. ഈ ഭരണം ഇന്ത്യയിൽ അടിസ്ഥാന സൗകര്യങ്ങളുടെ ത്വരിതവളർച്ചയ്ക്കും സാമ്പത്തിക അധോഗമനത്തിനും കാരണമായി.

20-ആം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജ്യവ്യാപകമായി സ്വാതന്ത്ര്യ സമരം ആരംഭിച്ചു. ഈ സമരത്തിൽ പിന്നീട് മുസ്‌ലിം ലീഗും ചേർന്നു. 1947-ൽ ഇന്ത്യൻ ഉപഭൂഖണ്ഡം ഇന്ത്യ, പാകിസ്താൻ എന്നീ രാജ്യങ്ങളായി വിഭജിക്കപ്പെട്ടു, ഇതിൽ പിന്നാലെ ബ്രിട്ടണിൽ നിന്നും ഉപഭൂഖണ്ഡത്തിന് സ്വാതന്ത്ര്യം ലഭിച്ചു.

ഏക്കർ, ഇസ്രയേൽ

ഹൈഫയുടെ അറ്റത്തുള്ള തീരദേശ സമതല പ്രദേശത്തുള്ള ഇസ്രായേൽ വടക്കൻ ജില്ലയിലെ ഒരു നഗരമാണ് ഏക്കർ (/ ɑːkər / / eɪkər /, ഹീബ്രു: עַכּוֹ,'Ako, അകോ എന്നറിയപ്പെടുന്ന അകോ, അറബി: عكا, അകാഖ). മെഡിറ്ററേനിയൻ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരം പ്രധാനമായും ജലവൈദ്യുത നിലയങ്ങളും വാണിജ്യ പ്രവർത്തനങ്ങളും ലേവറ്റുമായി ബന്ധിപ്പിക്കുന്നതാണ്. തീരത്തിനു ശേഷം വടക്ക് തെക്ക് ഭാഗവും ജസീറൽ താഴ്വരയും തമ്മിൽ ബന്ധിപ്പിക്കുന്നു. ഇസ്രായേലിന്റെ നാട്ടിലെ തീരപ്രദേശങ്ങളിൽ വളരെ അപൂർവ്വമായ പ്രകൃതിദത്ത തുറമുഖങ്ങൾ ഏക്കറിന് പ്രയോജനപ്പെടുന്നു. ഏകദേശം 4,000 വർഷങ്ങൾക്ക് മുൻപ് മധ്യ വെങ്കല യുഗം മുതൽ തുടർച്ചയായി മനുഷ്യർ വസിച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമേറിയ നഗരങ്ങളിലൊന്നാണ് ഇത്.

ബഹായി വിശ്വാസത്തിന്റെ പുണ്യനഗരമാന്ന് ഏക്കർ. അനേകം ബഹായി തീർഥാടകർക്ക് ഇവിടെക്ക് പ്രവേശനം ലഭിക്കുകയും ചെയ്യുന്നു. 2017 ൽ ജനസംഖ്യ 48,303 ആയിരുന്നു. ജൂതർ. മുസ്ലീം, ക്രിസ്ത്യാനികൾ, ഡ്രൂസി, ബഹായികൾ എന്നിവ ഉൾപ്പെടുന്ന മിക്സഡ് നഗരമാണ് ഏക്കർ. മേയർ ഷിമോൺ ലങ്കറിയാണ്, 2011 ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.2008 ൽ യുനെസ്കോ വേൾഡ് ഹെറിറ്റേജ് ലിസ്റ്റിലേക്ക് ബനായി വിശുദ്ധ നഗരങ്ങളായ ഏക്കർ, ഹൈഫ തുടങ്ങിയ നഗരങ്ങൾ ചേർക്കപ്പെട്ടു.

ഏജ് ഓഫ് എം‌പയേഴ്സ് (വീഡിയോ ഗെയിം)

ഏജ് ഓഫ് എം‌പയേഴ്സ് ഒരു ചരിത്രാധിഷ്ഠിതമായ റിയൽ ടൈം യുദ്ധതന്ത്ര കമ്പ്യൂട്ടർ കളിയാണ്. എൻസെമ്പിൾ സ്റ്റുഡിയോസ് വികസിപ്പിച്ചെടുത്ത ഈ കളി 1997-ൽ മൈക്രോസോഫ്റ്റാണ് പുറത്തിറക്കിയത്. ഏജ് ഓഫ് എം‌പയേഴ്സ് ഗെയിം പരമ്പരയിലെ ആദ്യ കളിയാണിത്. ഈ കളിയിൽ ഉപയോക്താവ് ഒരു പുരാതന നാഗരിക ജനവിഭാഗത്തെ വിവിധ കാലഘട്ടങ്ങളിലൂടെ (ശിലായുഗം, ഉപകരണയുഗം, വെങ്കലയുഗം, ഇരുമ്പുയുഗം) നയിക്കുകയാണ് ചെയ്യുന്നത്. 1998-ൽ ഇതിന്റെ കൂട്ടിച്ചേർക്കൽ പതിപ്പായ ഏജ് ഓഫ് എം‌പയേഴ്സ്: ദ റൈസ് ഓഫ് റോം പുറത്തിറങ്ങി.

10,000 വർഷം നീണ്ടുനിൽക്കുന്നതാണ് കളിയിലെ കാലഘട്ടം. 12 വ്യത്യസ്ത പുരാതന സംസ്കാരങ്ങളേ ഉപയോഗിച്ച് ഇതിൽ കളിക്കുവനാകും. ഓരോന്നും സവിശേഷമായ പ്രത്യേകതകളുള്ളയാണ്. വിഭവങ്ങൾ ശേഖരിക്കുക, പട്ടണങ്ങൾ നിർമ്മിക്കുക, സൈന്യങ്ങളെ പരിശീലിപ്പിക്കുക, ആത്യന്തികമായി ശത്രുക്കളെ തോല്പ്പിക്കുക എന്നിവയാണ് കളിക്കാരന്റെ ലക്ഷ്യങ്ങൾ. ചരിത്രാടിസ്ഥിതിമായ 5 കാമ്പെയിനുകളും ഇതിൽ ഉൾപ്പെടുന്നു.

താരതമ്യേന മികച്ച സ്വീകരണമാണ് ഈ കളിക്ക് ലഭിച്ചത്. ഗെയിം ഓഫ് ദ ഇയർ, കമ്പ്യൂട്ടർ സ്ട്രാറ്റജി ഗെയിം ഓഫ് ദ ഇയർ തുടങ്ങി പല പുരസ്കാരങ്ങളും ഇതിന് ലഭിച്ചു.

കൊറിയയുടെ ചരിത്രം

കൊറിയൻ ഉപദ്വീപിന്റെ തുടക്കം ലോവർ പാലിയോലിതിക് കാലഘട്ടം മുതൽ തുടങ്ങുന്നു.ഏറ്റവും പഴക്കമുള്ള കൊറിയൻ മൺകലത്തിനു 8000 ബീ.സി ക്കടുത്ത് പഴക്കമുണ്ട്.നിയോലിതിക്ക് കാലഘട്ടം ആരംഭിക്കുന്ന 6000ബി.സിയിലും വെങ്കലയുഗം(800 ബി.സി) , ഇരുമ്പ് യുഗം (400 ബി.സി) എന്നീ കാല ഘട്ടത്തിലെ കൊറിയൻ മൺകലങ്ങളും ലഭിച്ചിട്ടുണ്ട്.

ചരിത്രാതീതകാലം

വേണ്ടത്ര വ്യക്തമായ രേഖകളില്ലാത്ത കാലമാണ്‌ ചരിത്രാതീതകാലം. എഴുതപ്പെട്ട ചരിത്രമില്ലാത്ത വിദൂരഭൂതകാലമാണിത്. ശിലായുഗം, ലോഹയുഗം (അയോയുഗം, വെങ്കലയുഗം എന്നിവ ചേർന്നത്) എന്നിങ്ങനെ ചരിത്രാതീതകാലത്തെ രണ്ടായി തിരിക്കാം.

ചൈനീസ് അക്ഷരം

ചൈനീസ് ഭാഷ എഴുതാനായി ഉപയോഗിക്കുന്ന ലിപിയാണ് ചൈനീസ് അക്ഷരങ്ങൾ. ചൈനക്കാർ ഹൻസി (ഹാൻ അക്ഷരം) എന്നും ഇതിനെ വിളിക്കുന്നു. ജാപ്പനീസ്കാർ കഞ്ഞി എന്നും കൊറിയക്കാർ ഹൻ‌ജ എന്നും വിളിക്കുന്നു. ലോകത്തിലെ ഏറ്റവും കൂടുതൽ കാലമായി തുടർന്നുപോകുന്ന ലിപിയും ഇതാണ്. വെങ്കലയുഗം മുതലാണ് ഈ അക്ഷരക്രമങ്ങൾ ഉപയോഗിച്ചു തുടങ്ങിയത്. ചൈന, ജപ്പാൻ, കൊറിയ, വിയറ്റ്നാം തുടങ്ങിയ ഭാഷകളിൽ ഈ ലിപി ഉപയോഗിച്ചു പോരുന്നു.

ചൈനീസ് ആചാര വെങ്കലങ്ങൾ

ചൈനീസ് വെങ്കലയുഗത്തിന്റെ അവശേഷിക്കുന്ന ഏറ്റവും മികച്ച മാതൃകകൾ ആണ് ചൈനീസ് ആചാര വെങ്കലങ്ങൾ (chinese: 中国青铜器). ഷാങ് രാജവംശം ഭരിച്ചിരുന്ന കാലത്ത് ലോകത്തെ ഏറ്റവും മികച്ച വെങ്കലപ്പണിക്കാർ അവർക്കുണ്ടായിരുന്നു. ലോഹങ്ങൾ ചൂടാക്കാനും ഉരുക്കാനും പല രൂപങ്ങളിൽ വാർത്തെടുക്കാനുമെല്ലാം അവർ വിദക്തരായിരുന്നു. പാചകപ്പാത്രങ്ങൾ, ആയുധങ്ങൾ, മറ്റു ഗൃഹോപകരണങ്ങൾ തുടങ്ങിയവയെല്ലാം അവർ നിർമ്മിച്ചിരുന്നു. ഏകദേശം 1650 BCE കാലഘട്ടത്തിൽ ഈ വസ്തുക്കൾ ശവകുടീരങ്ങളിൽ അവർ നിക്ഷേപിച്ചിരുന്നു. ചില രാജകീയ ശവകുടീരങ്ങളിൽ 200-ൽ അധികം അത്തരം വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. അവ അവിടെ അടക്കിയിരിക്കുന്ന വ്യക്തിയുടെയും പൂർവ്വികരുടെയും ഭക്ഷണ ആചാര ആവശ്യങ്ങൾക്കുള്ളവയാണ് എന്ന് അതുമായി ബന്ധപ്പെട്ട എഴുത്തുകളിൽനിന്നും മനസ്സിലാക്കാം. മരിച്ചവരുടെ സമൂഹത്തിലുണ്ടായിരുന്ന സ്ഥാനബഹുമതികൾക്കനുസരിച്ചു അവയുടെ എണ്ണത്തിലും പ്രൗഢിയിലും ഏറ്റക്കുറവുകൾ കാണാം.അവ അവർ ജീവിച്ചിരിക്കുബോൾ ഉപയോഗിച്ചിരുന്നവയെക്കാൾ വലുതും പ്രൗഢവുമാണ്. 5% മുതൽ 30%

വരെ വെളുത്തീയവും 2% മുതൽ 3% വരെ കറുത്തീയവും അവയിൽ അടങ്ങിയിട്ടുണ്ട്.

ജെറാഷ്

വടക്കൻ ജോർദാനിലെ ജെറാഷ് ഗവർണറേറ്റിൻറ തലസ്ഥാനവും വലിയ പട്ടണവുമാണ് ജെറാഷ് (Γέρασα, גַ'רַש). ജോർദാൻ തലസ്ഥാനമായ അമ്മാന് 48 കിലോമീറ്റർ (30 മൈൽ) വടക്കായിട്ടാണിത് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ വളരെ നന്നായി സംരക്ഷിച്ചിരിക്കുന്ന പുരാതന റോമൻ എടുപ്പുകൾ ഇവിടെ സ്ഥിതി ചെയ്യുന്നു. പുരാതന കാലത്ത് ഈ പട്ടണം ജെറാസ എന്നാണ് അറിയപ്പെട്ടിരുന്നത്. നിയോലിത്തിക് കാലത്തു തന്നെ ഇവിടെ ജനവാസമുണ്ടായിരുന്നതായി തെളിവുകൾ‌ കണ്ടെത്തിയിട്ടുണ്ട്. പെട്ര കഴിഞ്ഞാൽ ജോർദാനിൽ സഞ്ചാരികളെ ആകർഷിക്കുന്ന രണ്ടാമത്തെ പ്രധാന കേന്ദ്രമാണിത്.

തവിട്ടുനിറമുള്ള മൺപാത്ര സംസ്കാരം

ഗംഗാ-യമുന സമതലത്തിൽ ക്രി.മു. 2-ആം സഹസ്രാബ്ദത്തിൽ നിലനിന്ന ഒരു വെങ്കലയുഗ സംസ്കാരമാണ് തവിട്ടുനിറമുള്ള മൺപാത്ര സംസ്കാരം. ഇത് സിന്ധു നദീതട സംസ്കാരത്തിന്റെ അതേ കാലത്തും തുടർച്ചയായും നിലനിന്നു. വടക്കേ ഇന്ത്യൻ വെങ്കലയുഗത്തിന്റെ അവസാന പാദമാണ് ഓക്ര് നിറമുള്ള മൺപാത്ര സംസ്കാരം. ഇതിനു പിന്നാലെ അയോയുഗ കറുപ്പും ചുവപ്പും ചായപ്പാത്ര, ചായം പൂശിയ ചാരപ്പാത്ര സംസ്കാരങ്ങൾ നിലവിൽ വന്നു. രാജസ്ഥാനിലെ ജോഥ്പുരയ്ക്ക് അടുത്തുനിന്നും കിട്ടിയ ഈ സംസ്കാരത്തിലെ മൺപാത്രങ്ങളുടെ ആദ്യകാല അവശിഷ്ടങ്ങൾക്ക് ക്രി.മു. 3-ആം സഹസ്രാബ്ദം പഴക്കം നിർണ്ണയിച്ചിരിക്കുന്നു. (ജോഥ്പുര എന്നത് ജോഥ്പൂർ നഗരമല്ല). ഈ സംസ്കാരം ഗംഗാതടത്തിൽ എത്തിയത് ക്രി.മു. 2-ആം സഹസ്രാബ്ദത്തിന്റെ തുടക്കത്തിലാണ്.

പ്രാചീന ചരിത്രം

മാനവ ചരിത്രത്തിന്റെ രേഖപ്പെടുത്തപ്പെടിടുളള ആദിമ ഘട്ടം മുതൽ യൂറോപ്യൻ മധ്യകാലം വരെയുള്ള എഴുതപ്പെട്ട കാലഘട്ടത്തെ കുറിച്ചുള്ള പഠനത്തെ പ്രാചീന ചരിത്രം (English: Ancient History) എന്നു പറയുന്നു.

രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ചരിത്രത്തിന്റെ ദൈർഘ്യം 5000 കൊല്ലത്തോളം വരും. ഇത് തുടങ്ങുന്നത് ബി.സി. മുപ്പതാം നൂറ്റാണ്ടിനോടടുത്ത്, കണ്ടെത്തിയതിൽ എറ്റവും പഴയ ലിപിയായ, ക്യൂണിഫോമിന്റെ ആവിർഭാവത്തോടെയാണ്.

പ്രസ്തുത കാലത്തിനു മുമ്പുള്ള കാലത്തെ ചരിത്രാതീത കാലഘട്ടം എന്നു പൊതുവെ പറയുന്നു. ആദ്യ ഒളിമ്പിക്സ് നടന്ന ബി.സി. 776-യിൽ ലിഖിത ഗ്രീക്ക് ചരിത്രം ആരംഭിച്ചതു തൊട്ടുള്ള പ്രാചീന കാലത്തെ, ക്ലാസ്സിക്കൽ കാലഘട്ടം എന്ന് വിശേഷിപ്പിക്കാറുണ്ട്. ഏകദേശം ഇതേ കാലത്തു തന്നെയായിരുന്നു റോമിന്റെ സ്ഥാപന(ബി.സി. 753)വും, പുരാതന റോമിന്റെ ചരിത്രത്തിന്റെയും പുരാതന ഗ്രീസിലെ ആർകൈക്(Archaic) കാലഘട്ടത്തിന്റെയും ആരംഭവും. പ്രാചീന ചരിത്രകാലത്തിന്റെ അന്ത്യം എന്നാണെന്നതിനെപ്പറ്റി തർക്കമുണ്ടെങ്കിലും, പാശ്ചാത്യ പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ പടിഞ്ഞാറൻ റോമാ സാമ്രാജ്യത്തിന്റെ വീഴ്ച(എ.ഡി. 476), ജസ്റ്റീനിയൻ ഒന്നാമൻ ചക്രവർത്തിയുടെ മരണം, ഇസ്ലാമിന്റെ വരവ് അല്ലെങ്കിൽ ഷാർലെമെയ്ന്റെ(Charlemagne) ഉദയം എന്നിവയിലേതെങ്കിലും ഒന്നോടെ ക്ലാസ്സിക്കൽ യൂറോപ്യൻ ചരിത്രത്തിന് അന്ത്യമായി എന്നു കരുതാവുന്നതാണ്. ഇന്ത്യയിൽ, പ്രാചീന കാലഘട്ടമെന്നാൽ മദ്ധ്യകാല സാമ്രാജ്യങ്ങളുടെ കാലം കൂടി ഉൾപ്പെടുന്നതാണ്. ചൈനയെ സംബന്ധിച്ചടത്തോളം ക്വിൻ വംശകാലം വരെയുള്ള ഘട്ടം പ്രാചീന കാലത്തിൽ ഉൾപ്പെടുന്നു.

പ്രാചീന ചരിത്രത്തിന്റെ അവസാന തീയതി തർക്കവിധേയമാണെങ്കിലും ക്രി.മു. 476 ൽ പാശ്ചാത്യ റോമാ സാമ്രാജ്യത്തിന്റെ പതനം (ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നു ), 529-ൽ പ്ലാറ്റോണിക് അക്കാദമി അടച്ചു പൂട്ടൽ, 565 AD ൽ ജസ്റ്റീനിയൻ ഒന്നാമന്റെ ചക്രവർത്തിയുടെ മരണം, ഇസ്ലാം മതത്തിന്റെ വരവ് എന്നിവയാണ് പൊതുവെ ഉപയോഗിക്കുന്ന വർഷങ്ങൾ.

പൂർണ്ണമായ പുരോഗതിയിലായിരുന്ന നവലിത്തിക് വിപ്ലവം മൂലം 3000 ബി. സിയിൽ ആരംഭിച്ച 'പ്രാചീന ചരിത്രം' എന്ന കാലഘട്ടത്തിൽ ലോകജനസംഖ്യയിൽ വൻ കുതിച്ചുചാട്ടം ഉണ്ടായി. 10,000 ബി.സിയിൽ ലോകജനസംഖ്യ 2 ദശലക്ഷം ആയിരുന്നു, അത് 3,000 ബി.സിആയപ്പൊളേക്കും 45 ദശലക്ഷം ആയി വർദ്ധിച്ചു. ബി.സി. 1,000 ൽ ഇരുമ്പ് യുഗത്തിന്റെ ഉയർച്ചയിലൂടെ ജനസംഖ്യ 72 ദശലക്ഷം ആയി വർദ്ധിച്ചു. 500 എഡി കാലയളവിൽ ലോകജനസംഖ്യ 209 ദശലക്ഷത്തിലെത്തിയിരുന്നു.

മഴു

മരം വെട്ടാനും വിറകു കീറാനും ഉപയോഗിക്കുന്ന പണിയായുധമാണ്‌ മഴു(ഹിന്ദി: कुलहाड़ि റൂസി: топор). മലബാറിൽ ചില സ്ഥലങ്ങളിൽ 'ഴ' എന്നത് ലോപിച്ച് മൌ എന്നാണ്‌ ഉച്ചരിക്കുന്നത്. ചെങ്കല്ല് വെട്ടിയെടുക്കുന്ന ആയുധത്തെയും മഴു എന്നുതന്നെയാണ് പറയുന്നത് എന്നാൽ ഇതിന്റെ തല, മരം വെട്ടാനുള്ള മഴുവിൽനിന്നും വ്യത്യസ്തമാണ്.

മോഹൻജൊ ദാരോ

മോഹൻ‌ജൊ-ദാരോ സിന്ധൂ നദീതട നാഗരികതയിലെ ഏറ്റവും വലിയ നഗര-വാസസ്ഥലങ്ങളിൽ ഒന്നായിരുന്നു. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലാണ് മോഹൻ‌ജൊ-ദാരോ. ഉദ്ദേശം ക്രി.മു. 2600-ൽ നിർമ്മിച്ച ഈ നഗരം ലോകത്തിലെ ആദ്യകാല നഗര-വാസസ്ഥലങ്ങളിൽ ഒന്നായിരുന്നു. പുരാതന ഈജിപ്ത്, മെസൊപ്പൊട്ടേമിയ, ക്രീറ്റ് എന്നിവിടങ്ങളിലെ നാഗരികതകൾക്ക് സമകാലീനമായിരുന്നു മോഹൻ‌ജൊ-ദാരോ. ഈ നഗരത്തിന്റെ പൗരാണികഅവശിഷ്ടങ്ങളെ യുനെസ്കോ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽപ്പെടുത്തിയിരിക്കുന്നു..വെള്ളപ്പൊക്കം മൂലം നിരവധി തവണ പട്ടണം മണ്ണിനടിയിൽപ്പെട്ടിരുന്നതിനാൽ ഒന്നിനുകീഴെ ഒന്നായി ഒൻപതു തട്ടുകളിലാണ്‌ ഉത്ഖനനം ചെയ്തെടുക്കപ്പെട്ടത്. ഒരോ തവണയും പഴയമാതൃകയിൽ തന്നെയായിരുന്നു നഗരത്തിന്റെ പുനർനിർമ്മാണം. മെസോപോട്ടേമിയയിലെ സമാനനാഗരികയുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടുട്ടെങ്കിലും കൂടുതൽ വികസിച്ച അവരിൽ നിന്നും വ്യത്യസ്തത പുലർത്തുന്ന നിർമ്മാണരീതികളാണ് അവലംബിച്ചിരിക്കുന്നതെന്ന് വ്യക്തമാണ് ‌(?)‍.

ലോഹസംസ്കരണശാസ്ത്രം

ലോഹമൂലകങ്ങളുടെ രാസ ഭൗതിക സ്വഭാവങ്ങൾ അവയുടെ ലോഹാന്തരസംയുക്തങ്ങൾ എന്നിവയെപ്പറ്റി പഠിക്കുന്ന ശാസ്ത്രമേഖലയെയാണ് ലോഹസംസ്കരണശാസ്ത്രം (Metallurgy) എന്ന് വിളിക്കുന്നത്. ഇത് സാങ്കേതികവിദ്യയുടെ ഭാഗമായ പഠനശാഖ ആണ്. ലോഹവസ്തുനിർമ്മാണമെന്ന കല ഇതിൽ പെടുന്നില്ല.

ശിലായുഗം

ചരിത്രാതീതകാലത്തെ ഒരു ബൃഹത്തായ കാലഘട്ടമാണ്‌ ശിലായുഗം എന്ന് പൊതുവായി അറിയപ്പെടുന്നത്. ഈ കാലഘട്ടത്തില് മനുഷ്യന് കല്ല് അഥവാ ശില കൊണ്ടുണ്ടാക്കിയ ആയുധങ്ങളും മറ്റും ഉപയോഗിച്ചിരുന്നതിനാലാണ്‌ ശിലായുഗം എന്ന പേരു്‌. ഇംഗ്ലീഷില് Stone Age.

ആദിമ മാനവചരിത്രത്തെ പൊതുവെ ശിലായുഗം ലോഹയുഗം എന്നിങ്ങനെ രണ്ടായി തരം തിരിക്കാം ശിലായുഗത്തെ പ്രാക്ലിഖിതയുഗം എന്നും പറയാറുണ്ട്‌. എഴുത്തു വിദ്യ കണ്ടുപിടിക്കുന്നതിനു മുൻപുള്ള കാലമെന്നർത്ഥത്തിലാണ്‌ ഇത്‌. ഉൽപത്തി മുതൽ ഇന്നേ വരേയുള്ളതിന്റെ 95 ശതമാനവും ശിലായുഗമാണ്‌. ബി.സി. 5000 വരെ ഈ കാലഘട്ടം നീണ്ടു നിന്നു എന്ന് അനുമാനിക്കപ്പെടുന്നു. അതായത്‌ 5000 വരെ മനുഷ്യന്‌ എഴുത്തു വിദ്യ വശമില്ലായിരുന്നു. അതിനു ശേഷമുള്ള ചരിത്രം ശിലാ രേഖകളെ ആസ്പദമാക്കി മെനഞ്ഞെടുക്കാൻ ശാസ്ത്രജ്ഞന്മാർക്ക്‌ കഴിഞ്ഞിട്ടുണ്ട്‌.

ശിലായുഗം തന്നെ പ്രാചീന ശിലായുഗം മധ്യ ശിലായുഗം നവീനയുഗം എന്നും രണ്ടു ഘട്ടങ്ങളാക്കിയിട്ടുണ്ട്‌. ഇത്‌ ലോഹം കൊണ്ടുള്ള ആയുധത്തിന്റെ ആവിർഭാവം അടിസ്ഥാനമാക്കി ചരിത്ര പഠനത്തിന്റെ എളുപ്പത്തിനായി മാത്രമാണ്‌ ചെയ്തിരിക്കുന്നത്‌.

മനുഷ്യന്റെ ആദ്യത്തെ വാസസ്ഥലം വടക്കേ അർദ്ധഭൂഖണ്ഡമാണെന്നു വിശ്വസിച്ചിരുന്നു. ഈ ഭാഗം ദീർഘകാലത്തോളം ഹിമനിരകളാൽ മൂടപ്പെട്ടുകിടന്നിരുന്നു. ഇടക്കിടക്ക്‌ മഞ്ഞുരുകുകയും സസ്യങ്ങൾക്കും ജീവികൾക്കും ജീവിക്കാനുള്ള കാലാവസ്ഥ സൃഷ്ടിക്കപ്പെടുകയും ചെയ്തിരുന്നു. വീണ്ടും നീണ്ടകാലത്തേക്ക്‌ മഞ്ഞ്‌ പെയ്തു ജീവജാലങ്ങൾക്ക്‌ ജീവിക്കാൻ തടസ്സം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇത്തരം നാൽ ഹിമനദീയ കാലങ്ങൾ(Glacial Ages) ഉണ്ടായിരുന്നത്രെ. ആദ്യത്തെ ഹിമനദീയ കാലം പത്തു ലക്ഷം കൊല്ലങ്ങൾക്കു മുൻപും രണ്ടാമത്തേത്‌ ഏഴു ലക്ഷം കൊല്ലങ്ങൾക്കു മുൻപും അവസാനത്തേത്‌ ഒരു ലക്ഷം കൊല്ലങ്ങൾക്കു മുൻപുമാണ്‌ ഉണ്ടായിട്ടുള്ളത്‌. ഒരു ഹിമനദീയ കാലം കഴിഞ്ഞു കാലാവസ്ഥ തെളിയുമ്പോൾ സസ്യങ്ങളും മൃഗങ്ങളും വളർന്ന് വികാസം പ്രാപിക്കുന്നു. അപ്പോഴേക്കും അടുത്ത ഹിമനദിയുടെ കാലമായി. എന്നാൽ മനുഷ്യൻ അവന്റെ സവിശേഷ ബുദ്ധി ഉപയോഗിച്ച്‌ ഹിമനദീയ കാലങ്ങളെ അതിജീവിച്ചു.

അവൻ ഗുഹകളിലും മറ്റും കൂട്ടമായി താമസിച്ചു, വേട്ടയാടി മൃഗങ്ങളെ കൊന്ന് ആദ്യം പച്ചമാംസമായും പിന്നീട്‌ തീ കണ്ടു പിടിച്ച ശേഷം ചുട്ടും തിന്നു തുടങ്ങി. പാറകളുടേയും മരങ്ങളുടേയും ഭാഗങ്ങൾ ഉപയോഗിച്ച്‌ മൂർച്ചയുള്ള ആയുധങ്ങൾ ഉണ്ടാക്കി. മരത്തൊലി ഇലകൾ എന്നിവ ഉപയോഗിച്ച്‌ വസ്ത്രങ്ങൾ ഉണ്ടാക്കി.

ഹരപ്പ

വടക്കുകിഴക്കൻ പാകിസ്താനിലെ പഞ്ചാബിലുള്ള ഒരു നഗരമാണ് ഹരപ്പ (ഉർദ്ദു: ہڑپہ‬, ഹിന്ദി: हड़प्पा). സാഹിവാലിന് ഏകദേശം 35 കിലോമീറ്റർ (22 മൈൽ) തെക്കുപടിഞ്ഞാറായി ആണ് ഹരപ്പയുടെ സ്ഥാനം.

റാവി നദിയുടെ മുൻകാല പ്രവാഹവഴിയുടെ തീരത്താണ് ഇന്നത്തെ ഹരപ്പ നഗരം. ഇതിനു വശത്തായി, ശ്മശാന എച്ച് സംസ്കാരത്തിന്റെയും സിന്ധൂ നദീതട സംസ്കാരത്തിന്റെയും ഭാഗമായിരുന്ന, പുരാതന സം‌രക്ഷിത നഗരത്തിന്റെ അവശിഷ്ടങ്ങൾ കിടക്കുന്നു.

പുരാതന ജനവാസം ഇവിടെ നിലനിന്നത് ഏകദേശം ക്രി.മു. 3300 മുതൽ ആണ്. 23,500 വരെ ജനങ്ങൾ ഇവിടെ ഉണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നു. അക്കാലത്തെ ഏറ്റവും വലിയ നഗരങ്ങളിൽ ഒന്നായിരുന്നു ഹരപ്പ. ഹരപ്പ സംസ്കൃതി ഇന്നത്തെ പാകിസ്താൻ അതിർത്തികൾക്കും പുറത്തേയ്ക്ക് വ്യാപിച്ചിരുന്നെങ്കിലും അതിന്റെ കേന്ദ്രങ്ങൾ സിന്ധ്, പഞ്ചാബ് പ്രവിശ്യ എന്നിവയായിരുന്നു.2005-ൽ ഇവിടെ വിവാദമുയർത്തിക്കൊണ്ട് ഒരു ഉല്ലാസോദ്യാനം നിർമ്മിക്കാനുള്ള ശ്രമം തുടങ്ങി എങ്കിലും നിർമ്മിതാക്കൾ നിർമ്മിതിയുടെ ആദ്യ ഘട്ടത്തിൽ പല പുരാവസ്തു അവശിഷ്ടങ്ങളും കണ്ടെത്തിയതിനെ തുടർന്ന് ഈ പദ്ധതി ഉപേക്ഷിച്ചു. പ്രശസ്ത പാകിസ്താനി പുരാവസ്തു ഗവേഷകനായ അഹ്മദ് ഹസൻ ദാനി പാകിസ്താനിലെ സാംസ്കാരിക മന്ത്രാലയത്തിനു നൽകിയ ഹർജ്ജിയെത്തുടർന്ന് ഈ അവശിഷ്ടങ്ങൾ പുന:സ്ഥാപിച്ചു.

ഹരപ്പൻ ശ്മശാനസംസ്കാരം

ഏകദേശം ക്രി.മു. 1900-മുതൽ സിന്ധൂ നദീതട നാഗരികതയുടെ വടക്കുഭാഗത്ത്, ഇന്നത്തെ പാകിസ്താനിലുള്ള പഞ്ചാബ് പ്രദേശത്തിലും ചുറ്റിലുമായി വികസിച്ച സംസ്കാ‍രമാണ് ശ്മശാന എച്ച് സംസ്കാരം. ഹാരപ്പയുടെ "ഏരിയ എച്ച്"-എന്നയിടത്ത് ഒരു ശ്മശാനം കണ്ടെത്തിയതുകൊണ്ടാണ് സംസ്കാരത്തിന് ഈ പേരുനൽകിയത്.

സിന്ധൂ നദീതട സമയരേഖയിലെ മൂന്ന് സാംസ്കാരിക ഘട്ടങ്ങളിൽ ഒന്നായ പഞ്ചാബ് ഘട്ടത്തിന്റെ ഭാഗമാണ് ശ്മശാന എച്ച് സംസ്കാരം.ഈ സംസ്കാരത്തിന്റെ സവിശേഷതകളിൽ ചിലത് താഴെപ്പറയുന്നവയാണ്:

മൃതശരീരങ്ങളുടെ ശവദാഹം. എല്ലുകൾ ചായം പൂശിയ കുടങ്ങളിലാക്കി കുഴിച്ചുമൂടിയിരുന്നു. ശവശരീരങ്ങൾ മരപ്പെട്ടികളിൽ അടക്കം ചെയ്യുന്ന സിന്ധൂ നദീതട സംസ്കാരത്തിന്റെ സ്വഭാവത്തിൽ നിന്നും ഇത് തൂലോം വിഭിന്നമാണ്. കുടങ്ങളിലെ അസ്ഥികലശങ്ങളും "കല്ലറകളിലെ അസ്ഥികൂടങ്ങളും" ഏകദേശം ഒരേ കാലത്തുള്ളവയാണ്.

മുൻകാലങ്ങളിൽ നിന്നും വിഭിന്നമായി ഉപരിതലം നിർമ്മിച്ച, ചുവന്ന പാത്രങ്ങൾ, ഇവയിൽ കറുത്ത നിറം കൊണ്ട് മാൻ വർഗ്ഗങ്ങൾ, മയിൽ, തുടങ്ങിയവയെയും, സൂര്യൻ, നക്ഷത്രങ്ങൾ തുടങ്ങിയ ചിഹ്നങ്ങളും വരച്ചിരുന്നു.

കിഴക്കോട്ട് വാസസ്ഥലങ്ങൾ വ്യാപിപ്പിച്ചത്.

അരി പ്രധാന ധാന്യവിള ആയത്.

സിന്ധൂനദീതട നാഗരികതയിലെ വിപുലമായ വ്യാപാര വ്യവസ്ഥ തകർന്നതായി കാണപ്പെടുന്നു, സമുദ്ര ചിപ്പികൾ മുതലായ വസ്തുക്കളുടെ ഉപയോഗം നിലച്ചു.

കെട്ടിടനിർമൃതിയ്ക്ക് ചുടുകട്ടകൾ ഉപയോഗിക്കുന്നത് തുടർന്നത്.ശ്മശാന എച്ച് സംസ്കാരം ഹാരപ്പയിലെ മുൻകാല ജനതയുമായി "വ്യക്തമായ ജൈവശാസ്ത്ര സാദൃശ്യങ്ങൾ" കാണിക്കുന്നു.പുരാവസ്തു ഗവേഷകനായ കെനോയറിന്റെ അഭിപ്രായത്തിൽ ഈ സംസ്കാരം "മുൻപ് പലരും അഭിപ്രായപ്പെട്ടതുപോലെ ഹാരപ്പൻ സംസ്കാരത്തിൽ നിന്നുള്ള സാംസ്കാരിക വേർപെടലോ, നഗര ക്ഷയമോ, ആക്രമിച്ചുകയറുന്ന വിദേശികളോ, വാസസ്ഥലം ഉപേക്ഷിക്കലോ അല്ല, മറിച്ച് മുൻപത്തെ ഹാരപ്പൻ ഘട്ടത്തിലെ വാസ ക്രമത്തിൽ നിന്നും ഒരു ദിശാമാറ്റം ആണ്"ഇവിടെനിന്നുള്ള പുരാവസ്തു അവശിഷ്ടങ്ങൾക്ക് ക്രി.മു. 1900 മുതൽ ക്രി.മു. 1300 വരെ പഴക്കം നിർണ്ണയിച്ചിട്ടുണ്ട്.

ചരിത്രാതീതകാലത്തെ മൂന്ന് യുഗങ്ങൾ

ഇതരഭാഷകളിൽ

This page is based on a Wikipedia article written by authors (here).
Text is available under the CC BY-SA 3.0 license; additional terms may apply.
Images, videos and audio are available under their respective licenses.