വിൽപ്പത്രം

ഒരു വ്യക്തിക്ക്‌ ഉള്ള തന്റെ സ്വത്തിന്റെ മരണാനന്തര അവകാശികളെപ്പറ്റി എഴുതി വയ്ക്കുന്ന രേഖയാണ് വിൽപ്പത്രം. ഇത് രഹസ്യമാക്കിയും വക്കാറുണ്ട്.

ഇന്ത്യയിൽ

മാനസികരോഗികളല്ലാത്തവർക്കും വിൽപത്രത്തിൽ അടക്കം ചെയ്യുവാൻ ഉദ്ദേശിക്കുന്ന വ്യവസ്ഥകളെപ്പറ്റി ബോധവാനായിട്ടുള്ള പ്രായപൂർത്തിയെത്തിയിട്ടുള്ള ഏതൊരു വ്യക്തിക്കും വിൽപത്രം എഴുതാവുന്നതാണ്‌. എന്നാൽ ഇതു നിർബന്ധപൂർവ്വമോ പരപ്രേരണമൂലമോ നിയമപ്രകാരമല്ലാത്ത ദുഃസ്വാതന്ത്ര്യം ചെലുത്തിയോ ആണെങ്കിൽ നിയമസാധുതയില്ല.

വിൽ‌പ്പത്രത്തിന്റെ ശൈലി

പ്രത്യേകമായ ഭാഷാശൈലിയോ പാടവമോ ഒന്നും തന്നെ വിൽപത്രമെഴുതുന്നതിന്‌ വേണമെന്നില്ല. എന്നാൽ എഴുതുവാൻ ഉദ്ദേശിക്കുന്ന ആൾ എഴുതുന്ന കാര്യങ്ങൾ എന്തെല്ലാമെന്നും ആരെയെല്ലം പറ്റി എഴുതുന്നുവെന്നും ലളിതമായ ഭാഷാശൈലിയിൽ അപരർക്ക്‌ വായിച്ച്‌ ഗ്രഹിക്കാവുന്ന വിധത്തിലായിരിക്കണം. താനെഴുതുന്ന വിൽപത്രത്തെ നിയമപ്രകാരം ഭേദഗതി ചെയ്യുന്നതിനോ റദ്ദാക്കുന്നതിനോ വിൽപത്രകർത്താവിന്‌ അവകാശമുണ്ടായിരിക്കും.

രെജിസ്ട്രേഷൻ

വിൽപത്രം രജിസ്റ്റർ ചെയ്യാമെങ്കിലും ഇത് നിർബന്ധമായി വേണമെന്ന് നിയമം അനുശാസിക്കുന്നില്ല. എപ്പോൾ വേണമെങ്കിലും രജിസ്റ്റർ ചെയ്യാവുന്ന കരാറാണിത്‌. വിൽപത്രമെഴുതിയ വ്യക്തി മരിച്ചു കഴിഞ്ഞാൽ മരിച്ച വ്യക്തിയുടെ വിൽപത്രത്തിന്റെ അടിസ്ഥാനത്തിൽ ഗുണഭോക്താക്കളാകുന്ന ആർക്കും അത്‌ രജിസ്റ്റർ ചെയ്യാൻ സമർപ്പിക്കവുന്നതാണ്‌. എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ മരിച്ച വ്യക്തിയുടെ മരണ സർട്ടിഫിക്കറ്റ്‌ ഹാജരക്കേണ്ടതും വിൽപത്രം എഴുതിയ വ്യക്തി തന്നെയണ്‌ ഒപ്പിട്ടിരിക്കുന്നത്‌ എന്ന് തെളിയിക്കേണ്ടതുമാണ്‌. വിൽപത്രത്തിന്റെ കവർ സീൽ ചെയ്ത്‌ അകത്തുള്ള വിവരം ഒരു കാരണവശാലും മനസ്സിലാക്കാനാവാത്ത വിധത്തിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന ഒരു എർപ്പാട്‌ നിലവിലുണ്ട്‌ ഇതിനെ വിൽപത്രം ഡിപ്പോസിറ്റ്‌ എന്നാണ്‌ അറിയപ്പെടുന്നത്‌. വിൽപത്രത്തിന്റെ കവറിനു പുറത്ത്‌ പ്രമാണം ഏതു രീതിയിയുള്ളതാണെന്നും മറ്റുമുള്ള വിവരങ്ങൾ പ്രത്യേകം അഞ്ചാ നംമ്പർ ബുക്കിൽ രേഖപ്പെടുത്തിയതിനുശേഷം പ്രസ്തുത പ്രമാണം സുരക്ഷിതമായ സ്ഥാനത്ത്‌ സൂക്ഷിക്കപ്പെടുന്നു. ഡിപ്പോസിറ്റർ രേഖാമൂലം അപേക്ഷിക്കുന്ന സമയത്ത്‌ അത്‌ തിരികെ എടുക്കാവുന്നതാണ്‌. രജിസ്റ്റർ ചെയ്യപ്പെടുന്ന വിവരങ്ങൾ അടങ്ങുന്ന രജിസ്റ്ററുകൾ സൂക്ഷിക്കേണ്ടത്‌ തീപ്പിടുത്തത്തിനു ഇരയാകുവാനിടയില്ലാത്ത പെട്ടികളിലായിരിക്കേണ്ടതാണ്‌

വിൽപത്രത്തിന്‌ സാക്ഷികൾ അത്യാവശ്യമാണ്‌. എന്നാൽ എല്ലാ സാക്ഷികളും ഒരേ സമയത്ത്‌ സന്നിഹിതരായി ഒരേ ദിവസം തന്നെ ഒപ്പുവെക്കണമെന്ന്‌ വ്യവസ്ഥയില്ല.സാക്ഷികളുടെ സാന്നിദ്ധ്യത്തിൽ വിൽപത്രകർത്താവ്‌ ഒപ്പുവെക്കണമെന്നില്ല. താൻ എഴുതി ഒപ്പ്‌വെച്ചതാണെന്ന വ്യവസ്ഥയിൽമേൽ സാക്ഷികളോട്‌ ഒപ്പുവെക്കുന്നതിന്‌ ആവശ്യപ്പെടാവുന്നതാണ്‌. വിൽപത്രത്തിൽ എഴുതിയിരിക്കുന്ന വ്യവസ്ഥകൾ പ്രായോഗികതലത്തിൽ നടപ്പിൽ വരിത്തുന്നതിന്‌ വിൽപത്രമെഴുതിയ വ്യക്തിക്ക്‌ മറ്റൊരാളെ ചുമതലപ്പെടുത്താവുന്നതാണ്‌. ഇപ്രകാരം ഒരു വ്യക്തിയെ ചുമതലപെടുത്താനാവില്ല എങ്കിൽ തങ്ങളുടെ ചുമതല നിർവഹിക്കുന്നതിന്‌ ആവശ്യമെന്നു തോന്നുന്ന പക്ഷം കോടതി ഒരു വ്യക്തിയെ നിയോഗിച്ചയക്കുന്നതാണ്‌. വിൽപത്രത്തിൽ പറയുന്ന സ്വത്തുകളുടെ അവകാശം നിർദ്ദേശിക്കുന്ന വ്യക്തിക്ക്‌ ലഭ്യമാകുന്നത്‌ എഴുതിയ വ്യക്തിയുടെ കാലശേഷം മാത്രമായിരിക്കും. എന്നാൽ,അവകാശം ലഭ്യമാകുന്നതിനെപറ്റി എന്തെങ്കിലും പ്രത്യേക കാലയളവ്‌ രേഖപ്പെടുത്തിയാൽ അപ്രകാരം നിശ്ചയിക്കപ്പെട്ടിട്ടുള്ള കാലയളവിനുശേഷം അവകാശം ലഭ്യമാകുന്നതാണ്‌.


മുസ്ലിം വ്യക്തി നിയമമനുസരിച്ച് വിൽപത്രം എഴുതിയെന്ന കാരണത്താൽ പിതാവിന്റെ സ്വത്ത് വിൽപത്രത്തിൽ പറയുന്ന വ്യക്തിക്ക് മാത്രമായി ലഭിക്കുന്നതല്ല.

Caspar Stoll

Caspar Stoll (Hesse-Kassel, മിക്കവാറും 1725 നും 1730 നും ഇടയിൽ – ആംസ്റ്റർഡാം, ഡിസംബർ 1791) Admiralty of Amsterdam-യിലെ ഒരു ഗുമസ്തൻ ആയിരുന്നു. അദ്ദേഹം Pieter Cramer തുടങ്ങിവച്ച De Uitlandsche Kapellen എന്ന ചിത്രശലഭ പുസ്തക പരമ്പരയിലെ തുടർ വിവരങ്ങളുടെയും പ്ലേറ്റുകളുടെയും പേരിലാണ് കൂടുതൽ അറിയപ്പെടുന്നത്. അദ്ദേഹം പ്രാണിപഠനശാസ്ത്രത്തിൽ മറ്റുപല പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ 1787-ൽ പ്രസിദ്ധീകരിച്ച ചുള്ളിപ്രാണികളെക്കുറിച്ചുള്ള പുസ്തകം വളരെ പ്രസിദ്ധമാണ്.

ഗ്രെയ്സ്‍ മെറ്റാലിയസ്

ഗ്രെയ്സ്‍ മെറ്റാലിയസ് (ജനനം : സെപ്റ്റംബർ 8, 1924 – ഫെബ്രുവരി 25, 1964) ഒരു അമേരിക്കൻ എഴുത്തുകാരിയായിരുന്നു. ഒരു വിവാദനോവലായ “Peyton Place” രചിച്ചതിൻറെ പേരിലാണ് അവർ സാഹിത്യലോകത്ത് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. പ്രസാധക ചരിത്രത്തിലെ ബെസ്റ്റ് സെല്ലറുകളിലൊന്നായിരുന്നു അക്കാലത്ത് ഈ നോവൽ.

ജോസഫ് ഗീബൽസ്

ഒരു ജർമ്മൻ രാഷ്ട്രീയപ്രവർത്തകനും നാസി ജർമ്മനിയുടെ പ്രൊപഗണ്ടമന്ത്രിയുമായിരുന്നു പോൾ ജോസഫ് ഗീബൽസ്(German: [ˈɡœbəls] ( listen)(ജനനം:ഒക്ടോബർ 1897 -മരണം:മെയ് 1, 1945). ജർമ്മൻ ഏകാധിപതിയായിരുന്ന അഡോൾഫ് ഹിറ്റ്‌ലറുടെ ഏറ്റവും അടുത്ത സഹകാരിയും അനുയായിയുമായിരുന്ന ഗീബൽസ് ജർമ്മനിയുടെ ഒരു ദിവസത്തെ ചാൻസലറുമായിരുന്നിട്ടുണ്ട്. ജൂതവിരോധത്തിനും പ്രസംഗപാടവത്തിനും പേരുകേട്ട ആളായിരുന്നു ഗീബൽസ്. ജൂതർക്കെതിരായ ക്രിസ്റ്റൽനൈറ്റ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരനും ഗീബൽസായിരുന്നു. ജർമ്മൻ ജനതയെ അക്രമോൽസുകമായ യുദ്ധത്തിന്‌ മാനസികമായി ഒരുക്കുന്നതിന്‌ വേണ്ടി ആധുനികപ്രചരണതന്ത്രങ്ങൾ ഗീബൽസ് ഉപയോഗിച്ചു. ജർമ്മനിയിലെ വംശീയവിഭാഗങ്ങളെയും ദേശീയന്യൂനപക്ഷങ്ങളേയും അവർ രാജ്യത്തെ തകർക്കുകയാണെന്ന് ആരോപിച്ച് അപഹസിച്ചു. കടുത്ത ജൂതവിരോധിയായിരുന്ന ഗീബൽസ് ഹോളോകോസ്റ്റിന്റെ മുഖ്യസൂത്രധാരന്മാരിൽ ഒരാളായിരുന്നു. ആദ്യ കാലങ്ങളിൽ ഹിറ്റ്‌ലറിന്റെ വിമർശകനിൽ നിന്നു ഹിറ്റ്‌ലറിന്റെ വിശ്വസ്തനിലേക്കുള്ള മാറ്റം വിശ്വസിക്കാവുന്നതിലും അപ്പുറത്ത് ആയിരുന്നു .

ഒരു എഴുത്തുകാരനാകണമെന്നു മോഹിച്ചിരുന്ന ഗീബൽസ് 1921 -ൽ ഹെയ്‌ഡൽബർഗ് സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കി. 1924 -ൽ നാസി പാർട്ടിയിൽ ചേർന്ന അയാൾ ഗ്രിഗർ സ്ട്രാസ്സറിനൊപ്പം പാർട്ടിയുടെ വടക്കൻ മേഖലയിലാണ് പ്രവർത്തിച്ചത്. 1926 -ൽ ബെർളിന്റെ ജില്ലാനേതാവായി അവരോധിക്കപ്പെട്ട ഇയാൾ പാർട്ടിയുടെ നയങ്ങളും നടപടികളെയും പ്രചരിപ്പിക്കാൻ ആശയപ്രചാരണം എന്ന രീതി അവലംബിക്കുന്നതിൽ പ്രത്യേകപരീക്ഷണങ്ങൾ നടത്തി. 1933 -ൽ നാസികൾ അധികാരം പിടിച്ചെടുത്തപ്പോൾ ഗീബൽസ് പ്രചരണമന്ത്രിയായി നിയമിക്കപ്പെട്ടു. ഉടൻ തന്നെ മാധ്യമം, കല, തുടങ്ങിയ മേഖലകളിൽ ഏകാധിപത്യപരമായ നിയന്ത്രണം ഗീബൽസ് കൊണ്ടുവന്നു. നാസി ആശയപ്രചാരണം നടത്താൻ താരതമ്യേന നവമാധ്യമങ്ങളായ റേഡിയോയെയും ചലച്ചിത്രത്തെയും അയാൾ ഉപയോഗപ്പെടുത്തി. പാർട്ടി പ്രചാരണത്തിനു പ്രധാനമായി ഉപയോഗിച്ചിരുന്നത് ജൂതവിരോധം, ക്രിസ്ത്യാനികളുടെ പള്ളികൾ ആക്രമിക്കൽ എന്നിവയായിരുന്നു.

1943 -ൽ ഗീബൽസ് ഹിറ്റ്‌ലറെക്കൊണ്ട് സമ്പൂർണ്ണയുദ്ധമുണ്ടാക്കാൻ നിർബന്ധിച്ചു. ഇതിനായി യുദ്ധാവശ്യത്തിനുള്ളതല്ലാത്ത ബിസിനസ്സുകൾ പൂട്ടാനും, സ്ത്രീകളെ ജോലിചെയ്യാനും, നേരത്തെ സൈനികസേവനങ്ങളിൽ നിന്നും ഒഴിവാക്കിയ പുരുഷന്മാരെ വീണ്ടും സേനയിലേക്ക് ചേർക്കാനും തുടങ്ങി. ഒടുവിൽ 1944 ജൂലൈ 23 -ന് ഹിറ്റ്‌ലർ ഗീബൽസിനെ യുദ്ധകാര്യമന്ത്രിയാക്കി നിയമിച്ചു. തുടർന്ന് ഗീബൽസ് കൂടുതൽ ആൾക്കാരെ സൈനികസേവനത്തിനും ആയുധമുണ്ടാക്കാനുള്ള ശാലകളിലും നിയമിക്കാൻ ശ്രമിച്ചെങ്കിലും അതു വിജയമായിരുന്നില്ല. യുദ്ധത്തിനൊടുവിൽ ജർമനിയുടെ പരാജയം ഉറപ്പായതോടെ 1945 ഏപ്രിൽ 22 -ന് ഗീബൽസിന്റെ ഭാര്യ മഗ്‌ദയും അവരുടെ ആറു കുട്ടികളും ബെർളിനിൽ ഗീബൽസിന്റെ അടുത്തേക്ക് എത്തി. ഹിറ്റ്‌ലറുടെ ബങ്കറിന്റെ ഒരു ഭാഗമായ വോർബങ്കറിലാണ് അവർ താമസിച്ചത്. ഏപ്രിൽ 30 -ന് ഹിറ്റ്‌ലർ ആത്മഹത്യ ചെയ്തപ്പോൾ അയാളുടെ വില്പത്രപ്രകാരം ഗീബൽസ് ജർമനിയുടെ ചാൻസലർ ആയി. ഒരു ദിവസം മാത്രം ആ സ്ഥാനത്തിരുന്ന ഗീബൽസും അയാളുടെ ഭാര്യ മഗ്ദയും ചേർന്ന് അവരുടെ ആറ് കുഞ്ഞുങ്ങളെ സയനൈഡ് നൽകി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു.

നായർ

കേരളത്തിലെ ഒരു പ്രബല ജാതി സമൂഹത്തിന്റെ പേരാണ് നായർ. പഞ്ചാബിലും വിദേശരാജ്യങ്ങളിലും മറ്റും ഇതോ സമാനമായ വാക്കുകളോ സമുദായപ്പേരോ കുടുംബപ്പേരോ ആയി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും കേരളത്തിലെ നായർ സമുദായവുമായി ഇവർക്കു് വ്യക്തമായ ബന്ധങ്ങളൊന്നുമില്ല.കേരളോൽപത്തി പ്രകാരം പണ്ട് രാജാധികാരം ഉണ്ടായിരുന്ന കാലത്ത് 'നായകൻ' എന്ന് നൽകപ്പെട്ട സ്ഥാനപ്പേരാണ് ഇന്ന് നായർ ആയി ലോപിച്ചത്.നായർ വിഭാഗത്തെ നമ്പൂതിരി ശൂദ്ര വർണ്ണത്തിൽ ഉൾപ്പെടുത്തിയത് കൊണ്ട് തന്നെ കേരളത്തിൽ വർണ്ണ-വ്യവസ്ഥയിൽ ഉൾപ്പെട്ട വർണത്തോട് കൂടിയ എന്ന് അർഥം വരുന്ന 'സവർണർ' ആയ രണ്ട് സമുദായത്തിൽ ഒന്ന് നായർ ആണ്. വിജയരാഗതേവന്റെ 9-ാം നൂറ്റാണ്ടിലെ തിരുക്കടിസ്ഥാനം (തൃക്കൊടിത്താനം) രേഖയിലാണ് നായർ എന്ന പദപ്രയോഗം ആദ്യം കാണുന്നത്. പേരിനൊപ്പം ഇവർ പിള്ള, മേനോൻ, നായർ, നായനാർ, മേനോക്കി, നമ്പ്യാർ, കൈമൾ, കുറുപ്പ്, കുറുപ്പാൾ, കർത്താവ്, തരകൻ, പണിക്കർ, മന്നാടിയാർ, നെടുങ്ങാടി, ഏറാടി, വെള്ളോടി, അച്ചൻ, തമ്പി, തമ്പാൻ , തമ്പുരാൻ തുടങ്ങിയ സ്ഥാനപ്പേരുകൾ ചേർക്കും

കേരള ചരിത്രത്തിലും സാംസ്കാരിക രംഗങ്ങളിലും നായർ സമുദായം സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്. നായർ സേവാ സംഘം (നായർ സർവീസ് സൊസൈറ്റി - എൻ.എസ്.എസ്) ഒരു സമുദായമെന്ന നിലയിൽ നായന്മാരുടെ ഉന്നമനത്തിനായി രൂപീകരിക്കപ്പെട്ടിട്ടുള്ള സംഘടനയാണു്, എന്നാൽ ജാതി വ്യവസ്ഥയിൽ അധിനിവേശ ബ്രാഹ്മണരാൽ തളക്കപ്പെട്ട നായർ വിഭാഗം ശൂദ്രരായി പരിഗണിക്കപ്പെട്ടു. എന്നാൽ നമ്പൂതിരി കുടുംബത്തിലെ അപ്പൻ നമ്പൂതിരിമാർക്ക് സംബന്ധം എന്ന രീതിയിൽ ഏതു നായർ സ്ത്രീയെയും പ്രാപിക്കാൻ ഇത് അവസരം ഒരുക്കി. ഇതിന് മരുമക്കത്തായം ഒരു നല്ല പങ്കു വഹിച്ചു കാരണം മരുമക്കത്തായ കുടുബങ്ങളിലെ ഭാര്യക്കും മക്കൾക്കും ചെലവും അവകാശവും സ്വത്തും കൊടുക്കേണ്ടതില്ല എന്നതു തന്നെ.

പർവീൺ ബാബി

ഹിന്ദി ചലച്ചിത്രരംഗത്തെ ഒരു മികച്ച നടി ആയിരുന്നു പർവീൺ ബാബി (ഗുജറാത്തി: પરવીન બાબી, ഹിന്ദി: परवीन बाबी, ഉർദു: پروین بابی) (ഏപ്രിൽ 4 1949 - ജനുവരി 20, 2005). 1970 കളിലും 1980 കളുടെ തുടക്കത്തിലും തന്റെ മികച്ച ഗ്ലാമർ വേഷങ്ങളിലൂടെ വളരെ പ്രസിദ്ധിയാർജ്ജിച്ച ഒരു നടീയായിരുന്നു പർവീൺ ബാബി. . ചില മികച്ച ചിത്രങ്ങൾ ദീവാർ, നമക് ഹലാൽ, അമർ അക്ബർ ആന്റണി, ശാൻ എന്നിവയാണ് ഹിന്ദി സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ഗ്ലാമറസ് നടിമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന പർവീൺ ബാബി, സീനത്ത് അമൻ, രേഖ എന്നിവരോടൊപ്പം അക്കാലത്തെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായിരുന്നു.

15 വർഷം നീണ്ടുനിന്ന ചലച്ചിത്രജീവിതത്തിൽ അവർ 50 ഹിന്ദി ചിത്രങ്ങളിൽ വ്യത്യസ്ഥങ്ങളായ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. 1973 ൽ ചരിത്ര എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച പർവീൺ ബാബി അമിതാഭ് ബച്ചനൊപ്പം അഭിനയിച്ച മജ്‌ബൂർ, ദിവാർ എന്നീ ചിത്രങ്ങളുടെ വിജയത്തെ തുടർന്ന് ഒരു പ്രശസ്ത നടിയെന്ന പേരു സമ്പാദിച്ചു. ടൈം മാസികയുടെ പുറംചട്ടയിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ ഇന്ത്യക്കാരിയായിരുന്ന പർവീൺ ബാബി. അത് അക്കാലത്തെ ഒരു അപൂർവ നേട്ടമായിരുന്നു. ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ച പന്ത്രണ്ട് ചിത്രങ്ങളിൽ അവർ അമിതാഭ് ബച്ചനൊപ്പം അഭിനയിച്ചു.

റോസാലിയ (ഉത്സവം)

റോമൻ സാമ്രാജ്യത്തിൽ കൊണ്ടാടിയിരുന്ന റോസാപ്പൂ ഉത്സവമായിരുന്നു റോസാലിയ അഥവാ റോസാറിയ. ഉത്സവത്തിന് ഒരു നിശ്ചിതദിനം ഉണ്ടായിരുന്നില്ല. പ്രധാനമായി മെയ് മാസത്തിലായിരുന്നു ഈ ഉത്സവമെങ്കിലും ജൂലൈ പകുതിവരെ ഏതു ദിവസം വേണമെങ്കിലും റോസാലിയ അല്ലെങ്കിൽ റൊസാരിയ ആഘോഷിക്കാമായിരുന്നു. ഈ ഉത്സവത്തെ റോസാറ്റിയോ ("റോസാപ്പൂ അലങ്കാരങ്ങൾ") അല്ലെങ്കിൽ "റോസാപ്പൂഅലങ്കാര ദിവസം" എന്നും വിശേഷിപ്പിക്കാറുണ്ട്. റോസാപ്പൂകളെ കൂടാതെ വയലറ്റ് പൂക്കളുപയോഗിച്ചും ഈ ഉത്സവം (വയലറ്റിയോ, വയലറ്റലങ്കാരം, വയലറ്റു ദിനം, " വയലറ്റ് അലങ്കാരദിനം എന്നിങ്ങനെ പലപേരുകളിൽ) ആഘോഷിക്കാറുണ്ടായിരുന്നു . മരിച്ചവരുടെ സ്മരണക്കായി, ശവമാടങ്ങളിൽ പൂക്കൾ അർപ്പിക്കുന്ന ചടങ്ങാണ് റോസാപ്പൂ ഉത്സവത്തിൻറെ തുടക്കമെന്നു വിശ്വസിക്കപ്പെടുന്നു. മതപരവും വ്യക്തിപരവുമായ വിധത്തിൽ പരേതാത്മാക്കൾക്കായി നടത്തുന്ന അസംഖ്യം ശ്രദ്ധാഞ്ജലികളിൽ ഒന്നായിരുന്ന ഈ പുഷ്പാർപണം. ഇത് പരമ്പരാഗത ചടങ്ങുകൾക്ക് (മോസ് മയോറം) റോമാക്കാർ എത്രമാത്രം വില കല്പിച്ചിരുന്ന എന്നതിനെ പ്രതിഫലിപ്പിക്കുന്നു. റോമൻ കലണ്ടറിൽ പരേതരുടെ ബഹുമാനാർഥം നിരവധി പൊതു അവധിദിനങ്ങൾ അല്ലെങ്കിൽ സ്മാരക ദിനങ്ങൾ നീക്കിവെക്കപ്പെട്ടിരുന്നു.മതപരമായ ഒരു ആവിഷ്‌കാരമെന്ന നിലയിൽ, ഒരു ദേവന്റെ ആരാധനാ പ്രതിമയ്‌ക്കോ അല്ലെങ്കിൽ ബഹുമാനിക്കപ്പെടുന്ന മറ്റ് വസ്തുക്കൾക്കോ ഒരു റോസാറ്റിയോ നൽകുന്നു. മെയ് മാസത്തിൽ റോമൻ സൈന്യം റോസ് ഉത്സവമായ റോസാലിയ സിഗ്നോറം ആഘോഷിച്ചിരുന്നു. അതിൽ അവർ സൈനിക ആദർശങ്ങൾ മാലകളാൽ അലങ്കരിച്ചിരുന്നു. സ്വകാര്യ അസോസിയേഷനുകളുടെയും ക്ലബ്ബുകളുടെയും റോസ് ഫെസ്റ്റിവലുകൾ ലാറ്റിനിൽ കുറഞ്ഞത് നാൽപത്തിയൊന്ന് ലിഖിതങ്ങളും ഗ്രീക്കിൽ പതിനാറ് ലിഖിതങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടെ ഈ ആചരണത്തെ റോഡിസ്മോസ് എന്ന് വിളിക്കുന്നു.പുഷ്പങ്ങൾ പുനർ യൗവനം, പുനർജന്മം, സ്മരണ എന്നിവയുടെ പരമ്പരാഗത ചിഹ്നങ്ങളായിരുന്നു. ചുവപ്പ്, പർപ്പിൾ നിറങ്ങളിലുള്ള റോസാപ്പൂക്കളും വയലറ്റുപ്പൂക്കളും രക്തത്തിന്റെ നിറത്തെ ഒരു പ്രലോഭനത്തെ ഉയർത്തുന്നതായി അനുഭവപ്പെട്ടു. ഇവയുടെ പൂവിടുന്ന കാലഘട്ടം അവസാനത്തെ റോസാപ്പൂക്കൾ വസന്തകാലത്തിന്റെ അവസാനവും വയലറ്റുപ്പൂക്കൾ പൂവിടുന്നത് വസന്തകാലത്തിന്റെ ആരംഭകാലവും രൂപപ്പെടുത്തി. ഉത്സവ, ശവസംസ്ക്കാര വിരുന്നുകളുടെ ഭാഗമായി, റോസാപ്പൂക്കൾ "അനന്തവും, അജ്ഞാതവുമായ ഒരേ പ്രക്രിയയുടെ രണ്ട് വശങ്ങളായി കണക്കാക്കപ്പെടുന്ന ജീവിതത്തിന്റെയും മരണത്തിന്റെയും വിചിത്രമായ ഒരു ഭാഗമായി അലങ്കരിച്ചിരുന്നു. സാമ്രാജ്യത്തിന്റെ ചില മേഖലകളിൽ, റോസാലിയ ഡയോനിഷ്യസ്, അഡോണിസ്, എന്നിവരെ കൂടാതെ മറ്റുള്ളവരുടെയും വസന്തകാല ഉത്സവങ്ങളുമായി ഒത്തുചേർന്നു. എന്നാൽ റോസ് അലങ്കാരം ഒരു രീതിയെന്ന നിലയിൽ പ്രത്യേക ദേവതകളുടെ കൃഷിയുമായി പൂർണ്ണമായി ബന്ധപ്പെട്ടിരുന്നില്ല. അതിനാൽ യഹൂദ-ക്രിസ്ത്യൻ നോമ്പുകാല അനുസ്മരണകളുടേതായി. ആദ്യകാല ക്രൈസ്തവ എഴുത്തുകാർ റോസാപ്പൂക്കളുടെയും വയലറ്റുകളുടെയും കിരീടങ്ങളും മാലകളുടെയും വിശുദ്ധരുടെ ആരാധനാലയത്തിലേക്ക് സമർപ്പിക്കുന്ന വിധത്തിൽ റോസാലിയ മാറി.

വീഡിയോ സ്‌പെക്ട്രൽ കമ്പാരറ്റർ

കൈയക്ഷരപരിശോധനയ്ക്കായി ഉപയോഗിക്കുന്ന ഉപകരണമാണ് വീഡിയോ സ്‌പെക്ട്രൽ കമ്പാരറ്റർ. കൈയെഴുത്ത്, അക്ഷരങ്ങളുടെ ചരിവ്, വലിപ്പം, എഴുത്തിന്റെ ഒഴുക്ക്, വേഗത, വാക്കുകളുടെയും അക്ഷരങ്ങളുടെയും അകലം, കൂട്ടിച്ചേർക്കൽ, എഴുതാനുപയോഗിച്ച സമ്മർദ്ദം, മഷിയുടെ സ്വഭാവം തുടങ്ങിയ നിരവധി ഘടകങ്ങൾ അതീവസൂക്ഷ്‌മമായി പരിശോധിക്കാൻ ഈ ഉപകരണത്തിനു കഴിയും. അമേരിക്കൻ നിർമ്മിതമാണ്, ഒരുകോടിയിലേറെ രൂപ വിലവരുന്ന ഈ ഉപകരണം.

സെനക്ക

ലത്തീൻ സാഹിത്യത്തിന്റെ രജതയുഗത്തിൽ പുരാതന റോമിൽ ജീവിച്ചിരുന്ന സ്റ്റോയിക് ചിന്തകനും, രാജ്യതന്ത്രജ്ഞനും നാടകകൃത്തും ആയിരുന്നു ലുസ്യസ് അന്നേയസ് സെനക്ക (ജനനം ബിസി 4; മരണം എഡി 65) . ഒരു ഹാസ്യരചനയും അദ്ദേഹത്തിന്റേതായുണ്ട്. അവസാനത്തെ ജൂലിയോ-ക്ലോഡിയൻ ഭരണാധികാരിയായിരുന്ന നീറോ ചക്രവർത്തിയ്ക്ക് അദ്ദേഹം ഗുരുവും ഉപദേഷ്ടാവും ആയിരുന്നു. എങ്കിലും നീറോയെ അപായപ്പെടുത്താനായി നടന്ന "പിസോയുടെ ഗുഢാലോചനയിൽ" പങ്കുചേർന്നു എന്ന ആരോപണത്തെ തുടർന്ന് ചക്രവർത്തി അദ്ദേഹത്തെ നിർബ്ബന്ധപൂർവം ആത്മഹത്യ ചെയ്യിച്ചു. ഇക്കാര്യത്തിൽ അദ്ദേഹം നിരപരാധി ആയിരുന്നിരിക്കാനാണ് സാദ്ധ്യത.എഴുത്തുകാരനും താർക്കികനുമായ "മുതിർന്ന സെനക്ക" അദ്ദേഹത്തിനു പിതാവും റോമൻ സാമാജികൻ ഗല്ലിയോ മൂത്ത സഹോദരനും ആയിരുന്നു. പിതാവിൽ നിന്നു വേർതിരിച്ചു കാട്ടാനായി "ചെറിയ സെനക്ക" (Seneca the Younger) എന്ന പേരിൽ അദ്ദേഹത്തെ പരാമർശിക്കുക പതിവാണ്.

ഇതരഭാഷകളിൽ

This page is based on a Wikipedia article written by authors (here).
Text is available under the CC BY-SA 3.0 license; additional terms may apply.
Images, videos and audio are available under their respective licenses.