വിനോദം

ഒരു വ്യക്തിക്കോ ഒരു കൂട്ടം വ്യക്തികൾക്കോ സന്തോഷം പകരുന്ന ഒരു സംഭവത്തിനോ, പ്രകടനത്തിനോ, പ്രവർത്തനത്തിനോ ആണ്‌ വിനോദം എന്നു പറയുന്നത്‌. ആസ്വദിക്കുന്ന വ്യക്തികൾ വിനോദങ്ങളിൽ നേരിട്ടിപെടാതിരിക്കുകയോ നേരിട്ടിടപെടുകയോ ചെയ്യാം. ഉദാഹരണമായി നാടകം, സിനിമയോ കാണുന്ന ഒരാൾ അതിൽ നേരിട്ടിടപെടുന്നില്ല, എന്നാൽ കമ്പ്യൂട്ടർ കളികളിൽ ഒരാൾ നേരിട്ടിടപെടുന്നതു വഴിയെ സാധാരണ സന്തോഷം ലഭിക്കാറുള്ളു. അതേസമയം കായികാധ്വാനമുള്ള കളികളിൽ നേരിട്ടിടപെടുന്നവർക്കും, പുറമേ നിൽക്കുന്നവർക്കും ഒരേ സമയം വിനോദമായനുഭവപ്പെടാറുണ്ട്‌.

കേരളീയ വിനോദങ്ങൾ

ഉഷ്ണകാലാവസ്ഥമൂലം അധികം കായിക വിനോദങ്ങളിൽ ഏർപ്പെടാത്ത മലയാളികൾക്കു തനതായ ചില കലാ-കായിക വിനോദങ്ങളുണ്ട്. കബഡി, കിളിത്തട്ടുകളി, നാടൻ ചീട്ടുകളി, ചതുരംഗം, തുടങ്ങിയവയാണ് മലയാളികളുടെ പ്രധാന വിനോദങ്ങൾ. ഇന്ന് വോളിബോൾ‍, ക്രിക്കറ്റ്, തുടങ്ങിയവ സാർവത്രികമാണ്.

മറുനാടൻ മലയാളികൾ അവരുടെ ഒഴിവുദിനങ്ങൾ വിനോദങ്ങൾ ഉൾപ്പെടുത്തിയുള്ള ഉല്ലാസയാത്രകൾക്കായി വേർതിരിക്കാറുണ്ട്. തനത് ഇനങ്ങൾക്കൊപ്പം വിദേശ വിനോദങ്ങളും ഇവർ ആസ്വദിക്കുന്നു.

ചിത്രശാല

Sackrace

ചാക്കോട്ടം

Musicalchair

കസേരകളി

Pickingthesweet

മിഠായി പെറുക്കൽ

Drawingthetail

കണ്ണുകെട്ടി വാലുവരക്കൽ

അനുഷ്ഠാനകല

ദൈവാരാധനയുമായി ബന്ധപ്പെട്ട കർമ്മങ്ങൾ നിർവഹിക്കാനുള്ള വിധികൾ, ചടങ്ങുകൾ, അനുഷ്ഠാനമുറകൾ എന്നിവയുടെ ഭാഗമായി മനുഷ്യസമൂഹം താളം നൃത്തം സംഗീതം ചിത്രകല തുടങ്ങിയവ കൂടി ഉപയോഗിക്കാൻ തുടങ്ങിയതോടെ രൂപം കൊണ്ട ദൃശ്യ-ശ്രാവ്യാവിഷ്കാരങ്ങളെയാണു അനുഷ്ഠാനകലകൾ എന്ന പേരുകൊണ്ടർഥമാക്കുന്നത്. കേവലം വിനോദം മാത്രം മുൻനിർത്തിയല്ലാതെ ആരാധനാക്രമങ്ങളുടെ ഭാഗമായി ഓരോ ആചാരങ്ങൾ കലാപരതയോടെ അനുഷ്ഠിക്കുമ്പോഴാണ്‌ അവ അനുഷ്ഠാനകലകളായിത്തീരുന്നത്. സാമൂഹ്യാചാരങ്ങളോടോ മതപരമായ ചടങ്ങുകളോടോ ബന്ധപ്പെടുത്തി അനുഷ്ഠിക്കുന്ന എല്ലാകലാരൂപങ്ങളെയും അനുഷ്ഠാനകലകളുടെപരിധിയിൽ പെടുത്തുന്നു.

കുംഭകുടം,കൂടിയാട്ടം,തിറയാട്ടം ,കാവടിയാട്ടം, അയ്യപ്പൻ പാട്ട് തുടങ്ങിയ അനുഷ്ഠാനകലകളുടെ നിര നീണ്ടുപോകുന്നു.

ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത്

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിലെ ഇളംദേശം ബ്ലോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ഉടുമ്പന്നൂർ. ഈ ഗ്രാമപഞ്ചായത്തിൽ .... വാർഡുകൾ ഉണ്ട്. തൊടുപുഴയിൽ നിന്നും ഏകദേശം 16 കി.മീ. ദൂരെയാണ് ഉടുമ്പന്നൂർ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്ത്‌ ആണ് ഉടുമ്പന്നൂർ. നിബിഡ വനമേഖലയായ ഇടുക്കിയുടെ പ്രധാന പങ്കും ഈ പഞ്ചായത്തിലാണ്.

ഉണ്ണികുളം ഗ്രാമപഞ്ചായത്ത്‌

കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിൽ ബാലുശ്ശേരി ബ്ളോക്ക് പരിധിയിൽ ഉണ്ണികുളം, ശിവപുരം വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 38.26 ച.കി.മീറ്റർ വിസ്തീർണ്ണമുള്ള ഉണ്ണികുളം ഗ്രാമപഞ്ചായത്ത്.

കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത്

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് കടമ്പഴിപ്പുറം. പാലക്കാട് നിന്നും ചെർപ്പുളശ്ശേരിയിലേയ്ക്കുള്ള‌ സംസ്ഥാനപാതയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

കനോയിംഗ്

ഒരു കായിക വിനോദമാണ് കനോയിംഗ്. ഒരു തുഴ മാത്രമുള്ള ചെറുവള്ളം തുഴയുന്ന ഒരു തുഴച്ചിൽ ആണ് കനോയിംഗ്.

പുരാതന കാലത്ത് ജലഗതാഗതത്തിനുള്ള മാർഗ്ഗമായിരുന്നു കനോയിംഗ്. ആധുനിക കനോയിംഗ് ആരംഭിച്ചത് 19ആം നൂറ്റാണ്ടിൽ 1924ലാണ്.

ആസ്ട്രിയ, ജർമ്മനി, ഡെന്മാർക്ക്, സ്വീഡൻ എന്നീ രാജ്യങ്ങൾ ചേർന്നാണ് ഇന്റർ നാഷണൽ കനോയിംഗ് ഫെഡറേഷൻ എന്ന സംഘടനയുടെ രൂപീകരണത്തിന് വഴിയൊരുക്കിയ ആദ്യത്തെ കനോയിംഗ് കൂട്ടായ്മ സ്ഥാപിച്ചത്.

1936 മുതൽ ഒളിമ്പിക് ഗെയിംസിലെ ഒരു മത്സര ഇനമാണ് കനോയിംഗ്.

കാലിഫോർണിയ

അമേരിക്കൻ ഐക്യനാടുകളുടെ പടിഞ്ഞാറൻ തീരത്ത് പെസഫിക് മഹാസമുദ്രത്തോടു ചേർന്നു സ്ഥിതിചെയ്യുന്ന സംസ്ഥാനമാണ് കാലിഫോർണിയ. അമേരിക്കയിൽ ഏറ്റവുമധികം ജനസംഖ്യയുള്ള സംസ്ഥാനമാണിത്. വിസ്തൃതിയിൽ മൂന്നാമത്തേതും. തെക്കൻ കാലിഫോർണിയിലുള്ള ലോസ് ആൻജെലസ് ആണ് സംസ്ഥാനത്തെ ഏറ്റവും ജനത്തിരക്കുള്ള നഗരം, അതുപോലെതന്നെ ന്യൂയോർക്ക് നഗരം കഴിഞ്ഞാൽ രാജ്യത്തെ രണ്ടാമത്തെ ജനസാന്ദ്രതയേറിയ നഗരവുമാണ് ലോസ് ആൻജലസ്. ഭൂമിശാസ്ത്രപരമായി അമേരിക്കയുടെ പശ്ചിമഭാഗത്താണ് കാലിഫോർണിയ സംസ്ഥാനത്തിന്റെ സ്ഥാനം. മറ്റ് യു.എസ് സ്റ്റേറ്റുകളായ ഒറിഗോൺ വടക്കു ഭാഗത്തായും നിവാഡ കിഴക്കു ഭാഗത്തായും അരിസോണ തെക്കുകിഴക്കായും അതിരിടുന്നു. തെക്കായി മെക്സിക്കന് സംസ്ഥാനമായ ബാജ കാലിഫോർണിയയുമായി കാലിഫോർണിയ സംസ്ഥാനത്തിന് അന്താരാഷ്ട അതിർത്തിയുമുണ്ട്. പടിഞ്ഞാറുഭാഗത്ത് പസിഫിക് സമുദ്രമാണ് അതിരിടുന്നത്. സംസ്ഥാന തലസ്ഥാനമായ സക്രമെന്റോ സംസ്ഥാനത്തിന്റെ വടക്കായി സ്ഥിതി ചെയ്യുന്നു. കാലിഫോർണിയ സംസ്ഥാനത്തെ കൂടുതൽ നഗരങ്ങളും ഒന്നുകിൽ സാൻഫ്രാൻസിസ്കോ ഉൾക്കടൽ ഭാഗത്തോ അല്ലെങ്കിൽ വടക്കൻ കാലിഫോർണിയയിലെ സക്രമെന്റോ മെട്രോപോളിറ്റൻ ഭാഗം, ലോസ് ആൻജലസ് ഏരിയ, സാൻ ബെർനാർഡൊ നദീതീരം, ഉൾനാടൻ ഭൂഭാഗം, ദക്ഷിണ കാലിഫോർണിയയിലെ സാന്റിയാഗോ പ്രദേശത്തോ ഒക്കെ ആകുന്നു.

1849 വരെ മെക്സിക്കോയുടെ ഭാഗമായിരുന്നു കാലിഫോർണിയ. 1846-49ലെ മെക്സിക്കൻ-അമേരിക്കൻ യുദ്ധത്തിലൂടെ അമേരിക്കയുടെ കീഴിലായി. 1850 സെപ്റ്റംബർ ഒൻപതിന് അമേരിക്കയിലെ മുപ്പത്തൊന്നാമതു സംസ്ഥാനമായി നിലവിൽ‌വന്നു.16, 17 നൂറ്റാണ്ടുകളിൽ യൂറോപ്യൻ കുടിയേറ്റക്കാരുടെ അധിനിവേശത്തിനു മുൻപ് കാലിഫോർണിയ അനേകം തദ്ദേശീയ ഇൻഡ്യൻ ഗോത്രങ്ങൾ (റെഡ് ഇന്ത്യൻസ്) അധിവസിച്ചിരുന്ന പ്രദേശം ആയിരുന്നു. സ്പെയിൻകാരാണ് ഇവിടെ ആദ്യമെത്തിയ യൂറോപ്യൻ കുടിയേറ്റക്കാർ. ന്യൂസ്പെയിനിലെ അൾട്ട കാലിഫോർണിയ എന്ന വിശാലമായ പ്രദേശം സ്പെയിന്റെ അധീനതയിലുള്ള ന്യൂസ്പെയിനിന്റെ ഭാഗമാണെന്നു സ്പെയിൻ അവകാശമുന്നയിച്ചിരുന്നു. അൾട്ട കാലിഫോർണിയ 1821 കാലത്ത് മെക്സിക്കോയുടെ ഭാഗമായി അറിയപ്പെട്ടു. 1848 ൽ മെക്സിക്കൻ-അമേരിക്കൻ യുദ്ധത്തിൽ അൾട്ട കാലിഫോർണിയ യുണൈറ്റഡ് സ്റ്റേറ്റ്സിനോട് കൂട്ടിച്ചേർക്കപ്പെട്ടു. 1850 സെപ്റ്റംബർ 9 ന് കാലിഫോർണിയ പ്രദേശം ഏകോപിച്ച് യു.എസിലെ 31 ആം സംസ്ഥാനമായി. 1848 ലെ കാലിഫോർണിയ ഗോൾഡ് റഷിന്റെ കാലത്ത് ഒട്ടനവധി കുടിയെറ്റക്കാർ കാലിഫോർണിയയിലേയക്കു സമ്പത്ത് അന്വേഷിച്ച് എത്തിച്ചേർന്നു. ഇത് ഇവിടം സാമ്പത്തികമായി വളരുന്നതിന് ഇടയാക്കി. കാലിഫോർണിയ ഭൂമിശാസ്ത്രപരമായി വിവിധങ്ങളായ പ്രദേശങ്ങൾ ഉൾക്കൊണ്ടതാണ്. കിഴക്കു ഭാഗത്തെ സിയാറ നിവാഡ മുതൽ പടിഞ്ഞാറ് പസഫിക് തീരം, വടക്കുപടിഞ്ഞാറു ഭാഗത്തുള്ള റെഡ് വുഡ്-ഡൌഗ്ലാസ് ഫിർ വനം മുതൽ തെക്കുകിഴക്കായുള്ള മജോവെ മരുപ്രദേശം തുടങ്ങി എല്ലാ ഭാഗങ്ങളിലും ഭൂമിശാസ്ത്രപരമായ ഭിന്നത കാണാം. സംസ്ഥാനത്തിന്റെ നടുവിലായിട്ടാണ് സെൻട്രൽ വാലി. ഇതൊരു കാർഷികപ്രാധാന്യമുള്ള പ്രദേശമാണ്. കാലിഫോർണിയയിൽ ഏറ്റവും ഉയർന്ന സ്ഥാനമായ മൌണ്ട് വിറ്റ്നിയും ഏറ്റവും താഴ്ന്നയിടമായ ഡെത്ത് വാലിയും തുടർച്ചയായി സ്ഥിതി ചെയ്യുന്നു. പസിഫിക് റിംഗ് ഓഫ് ഫയർ ഭാഗത്തായതിനാല് കാലിഫോർണിയയിൽ ഭൂമികുലുക്കം സർവ്വസാധാരണമാണ്. ഓരോ വർഷവും 37,000 ഭൂമികുലുക്കങ്ങൾ രേഖപ്പെടുത്തപ്പെടുന്നു. കൂടുതൽ ഭൂമികുലുക്കങ്ങളും വളരെ വളരെ ചെറുതാണ്. വരൾച്ചയും ഈ ഭാഗങ്ങളിൽ പതിവാണ്.

അമേരിക്കയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി ഉഷ്ണമേഖലായാണ് കാലിഫോർണിയ. ലോകത്തിലെ ഏറ്റവും വലിയ എട്ടാമത്തെ സമ്പദ്‌വ്യവസ്ഥയാണ് കാലിഫോർണിയയുടേത്. ഷെവ്റോൺ, ആപ്പിൾ, മൿകെസ്സൊൺ എന്നങ്ങനെ സാമ്പത്തികമായി ഉന്നതിയിൽ നില്കുന്ന ലോകത്തെ മൂന്നു വലിയ കമ്പനികളുടെ ആസ്ഥാനം കാലിഫോർണിയ സംസ്ഥാനത്താണ്. അമേരിക്കയുടെ മൊത്തം ആഭ്യന്തര ഉല്പാദനത്തിൽ പതിമൂന്നു ശതമാനവും ഈ സംസ്ഥാനത്തിന്റെ സംഭാവനയാണ്. കാലിഫോർണിയ അമേരിക്കയിലെ ഫിലിം വ്യവസായത്തിന്റെ തൊട്ടിലാണെന്നു പറയാം. ഹോളിവുഡ് (വിനോദം), സിലികൺ വാലി (ഐ.ടി), കാലിഫോർണിയ സെൻ‌ട്രൽ വാലി(കൃഷി) എന്നിങ്ങനെ പ്രത്യേക സാമ്പത്തിക മേഖലകൾക്കും പ്രസിദ്ധമാണീ സംസ്ഥാനം.

തലസ്ഥാനം സാക്രമെന്റോയും ലൊസ് ആഞ്ചെലസ് ഏറ്റവും വലിയ നഗരവുമാണ്.

ഗോലി

സ്‌ഫടിക നിർമ്മിതമായ ഗോളാകൃ‍തിയിലുള്ള ചെറിയ വസ്തുവാണ്‌ ഗോലി. ഗോട്ടി, കോട്ടി,രാശിക്കായ, രാശിക്ക, രാശി, അരീസ്‌ കായ, അരിയാസ് ഉണ്ട, സോഡക്കായ, കുപ്പിക്കായ, വട്ട് ,കച്ചി എന്നീ പ്രാദേശിക പേരുകളിലും ഇത്‌ അറിയപ്പെടുന്നു. വിവിധ തരം കളികൾക്ക്‌ കുട്ടികൾ ഗോലി ഉപയോഗിക്കുന്നു.

ഡേ ലൈറ്റ് സേവിംഗ് ടൈം

പകൽ സമയത്തെ സൂര്യപ്രകാശം പരമാവധി ഉപയോഗപ്പെടുത്തുന്ന തിനായി യൂറോപ്യൻ രാജ്യങ്ങളിൽ ഉപയോഗിച്ചു വരുന്ന രീതിയാണ് ഡേ ലൈറ്റ് സേവിംഗ് ടൈം (ഡി.എസ്.‌ടി). ഇതിനായി ക്ലോക്കുകൾ അഡ്ജസ്റ്റ് ചെയ്തു വെക്കുന്നു.ഇതു മൂലം രാവിലെയും വൈകുന്നേരവും ഉള്ള സൂര്യപ്രകാശം ഉപയോഗപ്രദമാകുന്നു.

വടക്കെ അമേരിക്കയുടെ മിക്ക ഭാഗങ്ങൾ, തെക്കേ അമേരിക്ക യുടെ തെക്കൻ ഭാഗങ്ങൾ.and southeastern ആസ്ത്രേലിയയുടെ തെക്കൻ ഭാഗങ്ങൾ, കൂടാതെ മറ്റു ചില സ്ഥലങ്ങളിലും DST ഉപയോഗിക്കുന്നു. . ആഫ്രിക്കയുടെ ഭൂമദ്ധ്യ രേഖയോടടുത്ത മിക്ക സ്ഥലങ്ങളും ഭൂമദ്ധ്യരേഖയോടടുത്ത മിക്ക സ്ഥലങ്ങളും DST ഒരിക്കലും ഉപയോഗിച്ചിട്ടില്ല. ബാക്കി മിക്ക ഭൂഭാഗങ്ങളും മുമ്പ് DST ഉപയോഗിച്ചിരുന്നു.

പകൽ ലാഭ സമയം (Daylight saving time) (DST) അല്ലെങ്കിൽ വേനൽക്കാല സമയം എന്നത് വേനൽ ക്കാല മാസങ്ങളിൽ ക്ലോക്കിനെ ഒരു മണിക്കൂർ മുന്നോട്ടാക്കി വെയ്ക്കുന്നതാണ്, അപ്പോൾ ഉച്ചതിരിഞ്ഞ് പകൽ സമയം കൂടുതലായിരിക്കും, സൂര്യൻ ഉദിക്കുന്ന സമയത്തിനെ കുറച്ചു കണ്ടായിരിക്കും ഇത്. ഈ പ്രദേശങ്ങളിൽ വസന്തകാലത്തിന്റെ തുടക്കത്തോടെ ഘടികാരത്തെ ഒരു മണിക്കൂർ മുമ്പോട്ടാക്കുകയും ശരത് കാലത്തോടെ ഒരു മണിക്കൂർ പുറകിലേക്കും ആക്കും. ആളുകൾ ഇതിന് ഉപ്യോഗിക്കുന്ന വാക്കുകൾ "spring forward" എന്നും "fall back" എന്നുമാണ്.

New Zealander ജോർജ് ഹഡ്സൺ എന്ന ന്യൂസിലാന്റ് കാരനാറ്യ ഷഡ്പദ ശാസ്ത്രജ്ഞനാണ് ഇങ്ങനെ ഒരു ആശായം 1985ൽ മുന്നോട്ടു വച്ചത്. The ജർമൻ സാമ്രാജ്യം , ആസ്ത്രിയ- ഹങ്കറി 1916 ഏപ്രിൽ 30 ന് ഇത് നടാപ്പാക്കാനുള്ള ശ്രമം തുടങ്ങി.അന്നു മുതൽ പകൽ ലാഭ സമയം നടപ്പാക്കുന്ന രാജ്യങ്ങൾ ഇതിന് വ്യത്യസ്ത സമയങ്ങളാണ് ഉപയൊഗിച്ചിരുന്നത്. അത് 1970ൽ ഊർജ്ജ പ്രതിസന്ധി ഉണ്ടാകുന്നതു വരെ തുടർന്നു.

ഈ രീതിക്ക് അനുകൂലമായും പ്രതികൂലമായും വാദങ്ങളുണ്ട്.സമയത്തെ മുംപ്പോട്ടാക്കുന്നതു കൊണ്ട് കച്ചവടം, കായിക വിനോദം തുടങ്ങിയവയിൽ പപ്രവർത്തി സമയത്തിനു ശേഷവും പകൽ വെളിച്ചത്തെ ചൂഷണം ചെയ്യാനാവുന്നു. തുറസ്സായ സ്ഥലത്തുള്ള വിനോദങ്ങൾക്കും കൃഷി മുതലായ സൂര്യ പ്രകാശത്തെ ബന്ധപ്പെട്റ്റൂള്ള പ്രവർത്തങ്ങൾക്കും പ്രയാസം ഉണ്ടാക്കി.വൈദ്യുതിയുടെ പ്രധാന ഉപ്യോഗ മായ വൈദ്യുത വിളക്കുകളുടെ ഉപഗോഗത്ത്ജിലെ കുറവാണ്, ഇതിനെ അനുകൂലിക്കുന്നവർക്ക് പരയാനുണ്ടായിരുന്നത്.എന്നാൽ ഇക്കാലത്തെ ചൂടാക്കാനും തണുപ്പിക്കാനുമുള്ള സംവിധാനങ്ങളുടെ ഉപയോഗം എതിരാണെന്ന്്പിന്നീടുള്ള ഗവേഷണങ്ങളിൽ മനസ്സിലായി.

പകൽ ലാഭ സമയങ്ങളിലെ സമയ മാറ്റങ്ങൾ യാത്രകളെ, ബില്ലു ചെയ്യുന്നതിൽ, രേഖ സൂക്ഷിപ്പുകളിൽ, വൈദ്യൊപകരണങ്ങളിൽ , ഘന ഉപകരണങ്ങളിൽ കൂടാതെ ഉറക്കത്തേയും ബാധിച്ചു.കമ്പ്യൂട്ടറിൽ സമയം സ്വയം ക്രമീകരിക്കുമെങ്കിലും പകൽ ലാഭ സമയ മാറ്റം പരിധി, ാതിനോറ്റനുബന്ധിച്ച നയരൂപീകരണങ്ങളിൽ വ്യക്തത കുറവുണ്ടാക്കി.

തുമ്പി തുള്ളൽ

ഏതാണ്ട് വിസ്മൃതിയിലാഴാനൊരുങ്ങുന്ന ഒരു കേരളീയ വിനോദമാണ് തുമ്പിതുള്ളൽ. ഓണത്തിനോടനുബന്ധിച്ചാണ് ഇത് നടത്തുന്നത്. അതിനാൽ പെൺകുട്ടികൾ നടത്തുന്ന ഈ വിനോദത്തിൽ, ഓണക്കോടി ആയിരിയ്ക്കും പ്രധാന വേഷം. തിരുവാതിരയോടനുബന്ധിച്ചും ഇത് നടത്തിവരുന്നു.

ഇലകളോട് കൂടിയ ചെറിയ മരച്ചില്ലകൾ കയ്യിലേന്തിയ ഒരു പെൺകുട്ടിയെ, പാട്ടുകളുടെ താളത്തിനനുസൃതമായി സംഘാംഗങ്ങൾ മൃദുവായി അടിച്ചുനീങ്ങുന്നതാണ് ഈ വിനോദത്തിന്റെ അവതരണരീതി. തുമ്പിതുള്ളലിലെ ഗാനങ്ങൾ ഓരോന്നായി ആലപിച്ചുകൊണ്ട് മദ്ധ്യത്തിലായിരിയ്ക്കുന്ന പെൺകുട്ടിയെ വലം‌വെയ്ക്കുന്നു. ഗാനത്തിന്റെ വേഗത വർദ്ധിയ്ക്കുന്നതിനനുസരിച്ച് കുട്ടി തുമ്പിയെപ്പോലെ തുള്ളിത്തുടങ്ങുന്നു. കൂടാതെ ഒപ്പം തന്നെ ചുവടുകളും വെച്ചാണ് ഈ വിനോദം ഗതിപ്രാപിയ്ക്കുന്നത്.

"പൂവു പോരാഞ്ഞോ പൂക്കില പോരാഞ്ഞോ

എന്തേ തുമ്പീ തുള്ളാത്തൂ-തുമ്പി തുള്ളാത്തൂ" തുടങ്ങിയ നിരവധി ഗാനങ്ങളുടെ അകമ്പടിയോടെയാണ് ഇത് അവതരിപ്പിയ്ക്കുന്നത്.

പമ്പരം

ഒരു അക്ഷത്തിൽ അല്ലെങ്കിൽ അച്ചുതണ്ടിൽ കറങ്ങുന്ന ഒരു കളിപ്പാട്ടമാണ്‌ പമ്പരം. ഗുരുത്വകേന്ദ്രത്തിൽ സ്ഥിതിചെയ്യുന്ന അറ്റം കൂർത്ത ഒരു അച്ചുതണ്ടും, തിരിയുമ്പോൾ സമനില കൈവരിക്കാനായി വണ്ണം കൂടിയ ഒരു മുകൾഭാഗവും ചേർന്നതാണ്‌ ഒരു പമ്പരം. കൂർത്ത ഭാഗം നിലത്തൂന്നി നിൽക്കുന്ന രീതിയിൽ പമ്പരത്തെ കറക്കുന്നതാണ്‌ പമ്പരം കളിയുടെ സത്ത.

പള്ളിയ്ക്കൽ ഗ്രാമപഞ്ചായത്ത്, തിരുവനന്തപുരം ജില്ല

തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് പള്ളിക്കൽ .. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്. വർക്കല നിയമസഭാ മണ്ഡലം. ചിറയിൻകീഴ് ലോകസഭാമണ്ഡലം.

പാരിസ്

ഫ്രാൻസിന്റെ തലസ്ഥാന നഗരമാണ് പാരിസ്. ഫ്രഞ്ചു ഉച്ചാരണം പാരി(paʁi ). വടക്കൻ ഫ്രാൻസിലെ സീൻ നദിയുടെ(സെയിൻ എന്നും പറയും) തീരത്ത് ഇൽ-ഡി-ഫ്രാൻസ് പ്രദേശത്തിന്റെ ഹൃദയഭാഗത്തായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. പ്രണയത്തിന്റേയും കലാസാഹിത്യങ്ങളുടേയും കേന്ദ്രസ്ഥാനമായി പാരിസ് അറിയപ്പെടുന്നു. പാരിസ് നഗരത്തിന്റെ ഭൂമിശാസ്ത്രപരമായ ഭരണപരിധിക്ക് 1860ന് ശേഷം കാര്യമായ മാറ്റം വന്നിട്ടില്ല. പാരിസ് നഗരത്തിന്റെ വിസ്തീർണം 105.4 ചതുരശ്ര കിലോമീറ്ററാണ്. 2014 ജനവരിയിലെ കണക്കു പ്രകാരം പാരിസ് നഗരത്തിലെ ജനസംഖ്യ 2,241,246 ആണ്.. ബൃഹദ് പാരിസ് നഗരത്തിന്റെ വിസ്തീർണം 2844 ചതുരശ്രകിലോമീറ്റർ;ജനസംഖ്യ 12,005,077 അതിനുമപ്പുറം വ്യാപിച്ചു കിടക്കുന്ന പരിസരപ്രദേശങ്ങൾ കൂടി ഉൾക്കൊള്ളുന്ന മെട്രോപോലിറ്റൻ പാരിസ് യൂറോപ്പിലെ ഏറ്റവും ജനസംഖ്യയുള്ള മെട്രോപൊളിറ്റൻ പ്രദേശങ്ങളിലൊന്നാണ്.

ഇന്ന് ലോകത്തിലെ ഒരു പ്രധാന വ്യാപാര, സാംസ്കാരിക കേന്ദ്രമാണ് പാരിസ്. രാഷ്ട്രീയം, വിദ്യാഭ്യാസം, വിനോദം, വാർത്താമാദ്ധ്യമം, ഫാഷൻ, ശാസ്ത്രം എന്നീ രംഗങ്ങളിൽ പാരിസ് ചെലുത്തുന്ന സ്വാധീനം അതിനെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഗോള നഗരങ്ങളിലൊന്നാക്കിയിരിക്കുന്നു. ഫോർച്ചുൺ മാസിക പുറത്തിറക്കിയ ഫോർച്ചുൺ ഗ്ലോബൽ 500 പട്ടികയിലുള്ള 36 കമ്പനികൾ പാരിസ് പ്രദേശം ആസ്ഥാനമാക്കി പ്രവർത്തിക്കുന്നു. യുനെസ്കോ, ഒഇസിഡി, ഐസിസി തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളും പാരിസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്നുണ്ട്.

ലോകത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് പാരിസ്. വർഷംതോറും ഏകദേശം 3 കോടി വിദേശ വിനോദസഞ്ചാരികളാണ് ഇവിടെയെത്തുന്നത്.1900, 1924 എന്നീ വർഷങ്ങളിലെ ഒളിമ്പിക്സ് മൽസരങ്ങൾ ഇവിടെയാണ്‌ നടത്തപ്പെട്ടത്

ഫ്രഡറിക്‌ ഡിക്ലർക്ക്

ദക്ഷിണാഫ്രിക്കയുടെ ഏഴാമത്തെ പ്രസിഡണ്ടായിരുന്നു ഫ്രഡറിക്‌ ഡിക്ലർക്ക് (F. W. de Klerk). ഒരാൾ, ഒരു വോട്ട് എന്ന മുദ്രാവാക്യത്തിലൂടെ ദക്ഷിണാഫ്രിക്കയിലെ വംശവിവേചനം എന്നെന്നേക്കുമായി അവസാനിപ്പിച്ച രാഷ്ട്രത്തലവൻ എന്ന ബഹുമതി ഫ്രഡറിക് ഡിക്ലർക്കിനു അവകാശപ്പെട്ടതാണ്. 1993 -ലെ നോബൽ സമാധാനസമ്മാനത്തിനു നെൽസൺ മണ്ടേലയ്ക്കൊപ്പം അർഹനായി

.

ജോഹന്നിസ്ബർഗിൽ, 1936 മാർച്ച് 18നു ജനിച്ചു. മുഴുവൻ പേർ ഫ്രെഡ്രിക് വിലേം ഡി ക്ലെർക്ക്. ദക്ഷിണാഫ്രിക്കയിലെ മുൻനിരനേതാവും, മന്ത്രിയുമായിരുന്ന സെനറ്റർ യാൻ ഡി ക്ലെർക്കിന്റെ മകനാണ്. സഹോദരൻ വിലേം ഡി ക്ലെർക്ക് {വിംപി}, അറിയപ്പെടുന്ന ന്യൂസ്‌പേപ്പർ ഉടമയും ഡെമോക്രാറ്റിക് പാർട്ടി സ്ഥാപകരിൽ ഒരാളുമായിരുന്നു.

1958ൽ, പോച്ചെസ്ട്രും യൂണിവേഴ്‌സിറ്റിയിൽനിന്നും നിയമബിരുദമെടുത്ത ഫ്രഡറിക് ഡിക്ലർക്ക്, ട്രാൻസ്വാളിലെ വെരിനിജിംഗിൽ അഭിഭാഷകനായി പ്രവർത്തിച്ചു. മരികേ വിലെംസിയെ വിവാഹം കഴിച്ചു. രണ്ടു പുത്രന്മാരും ഒരു പുത്രിയുമുണ്ട്. പോച്ചെസ്ട്രും യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസറായി ക്ഷണം ലഭിച്ചെങ്കിലും, വെരിനിജിംഗിലെ നാഷണൽ പാർട്ടി അംഗമായി പാർലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരുന്നതിനാൽ അദ്ദേഹം ക്ഷണം നിരസിച്ചു.

1978ൽ, പ്രധാനമന്ത്രി വൊർസ്റ്ററിന്റെ നേതൃത്വത്തിലെ മന്ത്രിസഭയിൽ പോസ്റ്റ് ആൻഡ് ടെലികമ്യൂണിക്കേഷൻസ് / സാമൂഹ്യക്ഷേമ മന്ത്രിയായി നിയമിതനായ ഫ്രഡറിക് ഡിക്ലർക്ക്, പിന്നീട് പ്രധാനമന്ത്രിയായ ബോത്തായുടെ സഭയിൽ, പോസ്റ്റ് ആൻഡ് ടെലികമ്യൂണിക്കേഷൻസ്, കായിക-വിനോദം, ഖനനം, ഊർജ്ജ-പരിസ്ഥിതി ആസൂത്രണം, ദേശീയവിദ്യാഭ്യാസവും ആസൂത്രണവും, അഭ്യന്തരം എന്നിങ്ങനെ പല മന്ത്രിസ്ഥാനങ്ങളും വഹിച്ചിരൂന്നു. 1985ൽ അദ്ദേഹം ഹൗസ് ഒഫ് അസംബ്ലിയിലെ മിനിസ്റ്റേഴ്‌സ് കൗൺസിൽ ചെയർമാനായി. 1986 ഡിസംബർ 1നു ഹൗസ് ഒഫ് അസംബ്ലി നേതാവും.

ദേശീയവിദ്യാഭ്യാസമന്ത്രി സ്ഥാനം വഹിക്കവേ ഫ്രഡറിക് വർഗീകൃതയൂണിവേഴ്‌സിറ്റി സമ്പ്രദായത്തെ പിന്തുണച്ചവരിൽ ഒരാളായി. നാഷണൽ പാർട്ടി നേതാവെന്ന നിലയിൽ പരിഷ്‌കാരങ്ങളോടു വിമുഖതയും പുലർത്തിയിരുന്നു. 1989 സെപ്തംബറിൽ ഫ്രഡറിക് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

രാഷ്ട്രനേതൃത്വം ഏറ്റെടുത്തതിനുശേഷം ആദ്യപ്രസംഗത്തിൽ ഫ്രഡറിക് ഡിക്ലർക്ക്, വംശീയതാരഹിത ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ആഹ്വാനംചെയ്തു; രാഷ്ട്രത്തിന്റെ ഭാവിക്കുവേണ്ടിയുള്ള മാദ്ധ്യസ്ഥങ്ങൾക്കുവേണ്ടിയും. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിനു മേലുള്ള നിരോധനം നീക്കിയ ഫ്രഡറിക്, അതിന്റെ നേതാവായ നെൽസൺ മണ്ടേലയെ ജയിൽവിമുക്തനുമാക്കി.

മീൻപിടുത്തം

മത്സ്യങ്ങളെ പിടികൂടുന്ന പ്രവൃത്തിയെയാണ് മത്സ്യബന്ധനം അഥവാ മീൻപിടുത്തം എന്ന് വിളിക്കുന്നത്. സാധാരണഗതിയിൽ സ്വതന്ത്രമായി കാണുന്ന മത്സ്യങ്ങളെയാണ് ഇപ്രകാരം പിടിക്കുന്നത്. കൈകൊണ്ട് തപ്പിപ്പിടിക്കുക, കുത്തിയെടുക്കുക, വലയിട്ടുപിടിക്കുക, ചൂണ്ടയിടൽ കെണിയിൽ പെടുത്തുക തുടങ്ങി ധാരാളം മത്സ്യബന്ധനരീതികളുണ്ട്.

മൊളസ്കുകൾ, സെഫാലോപോഡുകൾ, ക്രസ്റ്റേഷ്യനുകൾ, എഖൈനോഡേമുകൾ മുതലായ ജലജീവികളെ പിടികൂടുന്നതിനും മത്സ്യബന്ധം എന്ന് പറയാറുണ്ടെങ്കിലും കൃഷി ചെയ്യുന്ന മത്സ്യങ്ങളെ പിടിക്കുന്നത് മീൻപിടുത്തമാണെന്ന് പറയാറില്ല. തിമിംഗിലത്തെപ്പോലെയുള്ള കടൽ സസ്തനികളെ വേട്ടയാടുന്നതും മീൻപിടുത്തമല്ല.

ലോകത്തിൽ 3.8 കോടി മത്സ്യബന്ധനത്തൊഴിലാളികളും മത്സ്യക്കൃഷിക്കാരുമുണ്ട് എന്ന് എഫ്.എ.ഒ. കണക്കാക്കുന്നു. മത്സ്യബന്ധനവും മത്സ്യക്കൃഷിയും 50 കോടിപ്പേർക്ക് നേരിട്ടും അല്ലാതെയും തൊഴിൽ നൽകുന്നുണ്ട്. 2005-ലെ കണക്കനുസരിച്ച് പ്രതിശീർഷം 14.4 കിലോ മത്സ്യം വീതം മത്സ്യബന്ധനത്തിലൂടെ യും 7.4 കിലോഗ്രാം മത്സ്യക്കൃഷിയിലൂടെയും ലഭിക്കുന്നുണ്ട്. ഒരു വിനോദം എന്ന നിലയ്ക്കും മത്സ്യബന്ധനത്തിന് പ്രാധാന്യമുണ്ട്.

റാന്നി അങ്ങാടി ഗ്രാമപഞ്ചായത്ത്

പത്തനംതിട്ടയിലെ,റാന്നി താലൂക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ് റാന്നി അങ്ങാടി. ഇംഗ്ലീഷ്; Ranni Angady. 30.72 ചതുരശ്ര കിലോമീറ്ററാണ് വിസ്തൃതി( 2073.94 ഹെക്ടർ ). 4 തോടുകൾ പലതരം ചെറിയ തോടുകൾ ആയി ചേർന്ന് പമ്പാനദിയിൽ പതിക്കുന്നു. 2073.94 ഹെക്ടർ ഭൂമിയുണ്ടെങ്കിലും 1830.42 ഹെക്ടർ സ്ഥലത്തു മാത്രമേ കൃഷി ചെയ്യുന്നുള്ളൂ. റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ്: മാത്യു (ബാബു പുല്ലാട്ട്), വൈസ് പ്രസിഡന്റ് :ദീനാമ്മ സെബാസ്റ്റ്യൻ (2016)

ലോസ് ആഞ്ചെലെസ്

അമേരിക്കൻ ഐക്യനാടുകളിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരവും കാലിഫോർണിയ സംസ്ഥാനത്തെ ഏറ്റവും വലിയ നഗരവുമാണ്‌ ലോസ് ആഞ്ചെലെസ്. എൽ.എ. എന്ന ചുരുക്കപ്പേരിൽ പൊതുവേ അറിയപ്പെടുന്ന 498.3 square mile (1,290.6 കി.m2) വിസ്തീർണ്ണം വരുന്ന നഗരത്തിൽ 3.8 ദശലക്ഷം ജനങ്ങൾ വസിക്കുന്നു. കൂടാതെ ലോസ് ആഞ്ചെലെസ് മെട്രോപ്പോളിറ്റൻ പ്രദേശത്ത് 224 വിവിധ ഭാഷകൾ സംസാരിക്കുന്ന 12.9 ദശലക്ഷം ജനങ്ങൾ വസിക്കുന്നു. നഗരവാസികളെ പൊതുവേ "ആഞ്ചെലെനോസ്" എന്നു വിളിക്കാറുണ്ട്.

തെക്കൻ കാലിഫോർണിയയിൽ സ്ഥിതി ചെയ്യുന്ന ലോസ ആഞ്ചെലെസ് ഇവിടുത്തെ മെഡിറ്ററേനിയൻ കാലാവസ്ഥയ്ക്ക് പ്രസിദ്ധമാണ്.വിശാലമായ തീരപ്രദേശ തടത്തിൽ സ്ഥിതി ചെയ്യുന്ന നഗരം മൂന്നു വശങ്ങളിൽ ഏകദേശം 10,000 അടിവരെയുള്ള (3,000 മീറ്റർ) മലനിരകളാൽ വലയം ചെയ്യപ്പെട്ടിരിക്കുന്നു.

ചരിത്രപരമായി ചുമാഷ്, ടോങ്വ തദ്ദേശീയ ഇന്ത്യൻ വർഗ്ഗക്കാരുടെ സ്വദേശമായിരുന്ന ഈ പ്രദേശവും അൾട്ട കാലിഫോർണിയ എന്നറിയപ്പെട്ടിരുന്ന മേഖലയും 1542 ൽ സ്പാനീഷ് പര്യവേക്ഷകനായ ജുവാൻ റോഡ്രിഗ്വസ് കാബ്രില്ലോ സ്പെയിൻ സാമ്രാജ്യത്തിന് അവകാശപ്പെട്ടതയി പ്രഖ്യാപിച്ചു. 1781 സെപ്റ്റംബർ നാലിന് സ്പാനീഷ് ഗവർണർ ഫെലിപ് ഡെ നീവ് പട്ടണം ഔദ്യോഗികമായി സ്ഥാപിച്ചു. 1821 ലെ മെക്സിക്കൻ സ്വാതന്ത്യസമരകാലത്ത് ഇത് മെക്സിക്കോയുടെ ഭാഗമായി നിലകൊണ്ടു. 1848 ൽ മെക്സിക്കൻ-അമേരിക്കൻ യുദ്ധത്തിൻറെ അവസാനം ലോസ് ആഞ്ചെലെസും ബാക്കി കാലിഫോർണിയ പ്രദേശങ്ങളും "'ട്രീറ്റി ഓഫ് ഗ്വാഡലൂപ് ഹിഡാൾജൊ” ഉടമ്പടി പ്രകാരം ഐക്യനാടുകൾക്കു കൈമാറ്റം ചെയ്യപ്പെടുകുയും അതിൽപ്പിന്നെ ഐക്യനാടുകളുടെ ഭാഗമായി മാറുകയും ചെയ്തു. 1850 ഏപ്രിൽ മാസം 4 ന്, കാലിഫോർണിയയ്ക്ക് സംസ്ഥാനപദവി ലഭിക്കുന്നതിന് ഏകദേശം 5 മാസങ്ങൾക്കു മുമ്പ്, ലോസ് ആഞ്ചെലെസ് ഒരു മുനിസിപ്പാലിര്റിയായി സംയോജിപ്പിക്കപ്പെട്ടു. ഈ മേഖലയിൽ എണ്ണനിക്ഷേപം കണ്ടുപിടിക്കപ്പെട്ടതോടെ പട്ടണം അതിവേഗം അഭിവൃദ്ധിപ്പെട്ടു.

ലോസ് ആഞ്ചെലെസ് മെട്രോപോളിറ്റൻ മേഖലയുടെയും (13 മില്ല്യൺ ജനങ്ങൾ) വിശാല ലോസ് ആഞ്ചെലെസ് ഏരിയ പ്രദേശത്തിൻറെയും (18 മില്ല്യണ് ജനങ്ങൾ) മുഖ്യ ആകർഷണ കേന്ദ്രമാണ് ലോസ്ആഞ്ചെലെസ് നഗരം. ജനസാന്ദ്രതയിൽ ഈ മെട്രോപോളിറ്റൻ മേഖല ലോകത്തിൽ ഒന്നാം സ്ഥാനവും ഐക്യനാടുകളിലെ രണ്ടാം സ്ഥാനവും അലങ്കരിക്കുന്നു. ലോസ് ആഞ്ചെലെസ് കൌണ്ടിയുടെ കൌണ്ടി സീറ്റ് ഈ നഗരത്തിലാണ്. സിറ്റി ആഫ് എയ്ഞ്ചൽസ് എന്ന അപരനാമമുള്ള ഈ ആഗോളനഗരത്തിൻറെ സാമ്പത്തിക വ്യവസ്ഥ വിനോദം, മാദ്ധ്യമങ്ങൾ, ഫാഷൻ, ശാസ്ത്രം, കായിക വിനോദങ്ങൾ, സാങ്കേതികവിദ്യകൾ, വിദ്യാഭ്യാസം, വൈദ്യശാസ്ത്രം, ഗവേഷണം എന്നിങ്ങനെ വിഭിന്ന ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ആഗോളനഗരങ്ങളുടെ പട്ടികയിൽ ലോസ് ആഞ്ചെലെസിന് ആറാം സ്ഥാനം നൽകപ്പെട്ടിരിക്കുന്നു. അതുപോലെതന്നെ ആഗോള സാമ്പത്തിക ശക്തികളുടെ പട്ടികയിൽ ഒൻപതാം സ്ഥാനത്താണീ നഗരം. യു.എസിലെ സിനിമാവ്യവസായത്തിൻറെ നെടുംതൂണായി ഹോളിവുഡ് ലോസ് ആഞ്ചെലെസ് നഗരത്തിലാണുൾപ്പെട്ടിരിക്കുന്നത്. 1932 ലും 1984 ലും ലോസ് ആഞ്ചെലെസ് നഗരം സമ്മർ ഒളിമ്പിക് ഗെയിമുകൾക്ക് ആതിഥേയത്വം വഹിച്ചു. 2024 ലെ സമ്മർ ഒളിമ്പിക്സിന് അതിഥേയത്വം വഹിക്കുവാനും ഈ നഗരം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

വൺ ഇന്ത്യ

ഇന്ത്യയിലെ ഓൺലൈൻ ബഹുഭാഷാ പോർട്ടലാണ് വൺഇന്ത്യ. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, കന്നഡ, തെലുങ്ക്,ബംഗാളി, ഗുജറാത്തി തുടങ്ങിയ എട്ടു ഭാഷകളിൽ ഇതു ലഭ്യമാണ്. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രേയ്‌നിയം ഇൻഫർമേഷൻ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡാണ് കമ്പനിയുടെ ഉടമസ്ഥർ. മാനേജിങ് ഡയറക്ടറായ ബിജി മഹേഷും സിഇഒയായ ശ്രീരാം ഹെബ്ബാറുമാണ് കമ്പനിയുടെ പ്രവർത്തനകൾക്ക് നേതൃത്വം ലഭിക്കുന്നത്. ദൈനംദിന വാർത്തകൾക്കു പുറമേ കായികം, ചലചിത്രം, യാത്ര, വിനോദം, ബിസിനസ്സ്, ലൈഫ്സ്റ്റൈൽ, വീഡിയോകൾ എന്നിവ ഉൾച്ചേർത്തും വൺ ഇന്ത്യ സേവനം ലഭ്യമാക്കുന്നു.

ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്

പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ശ്രീകൃഷ്ണപുരം. ചെർപ്പുളശ്ശേരിക്കടുത്താണ്‌ ഈ ഗ്രാമം. ഈ ഗ്രാമപഞ്ചായത്തിൽ 13 വാർഡുകൾ ഉണ്ട്. 1962 ജനുവരി 1-നാണ്‌ ഈ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്.

നാലു ദേശങ്ങൾ ഉൾപ്പെട്ട ഒരു പ്രദേശമാണ്‌‍ ശ്രീകൃഷ്ണപുരം . ഈ നാലു ദേശങ്ങളിലെയും പ്രധാനപ്പെട്ട ക്ഷേത്രം ശ്രീകൃഷ്ണ ക്ഷേത്രമായിരുന്നു. അതിൽ നിന്നാണ് ശ്രീകൃഷ്ണപുരം എന്ന പേരു വന്നത്.

ഭാരതപ്പുഴയുടെ പ്രധാന കൈവഴിയായ കരിമ്പുഴ, ശ്രീകൃഷ്ണപുരം ഗ്രാമത്തിന്റെ ഒരു വശത്തുകൂടി അതിരിട്ടുകൊണ്ട് ഒഴുകുന്നു.

സൈക്കിളിംഗ്‌

വിനോദം,വ്യായാമം, വിശ്രമം എന്നിവയ്ക്കായി സൈക്കിൾ ഗതാഗതത്തിന് ഉപയോഗിക്കുന്നതിനാണ് സൈക്കിളിംഗ് എന്ന് പറയുന്നത്. ബൈസൈക്കിളിംഗ്, ബൈക്കിംഗ് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. സൈക്കിളിംഗിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളെ സൈക്കിളിസ്റ്റ് എന്നും ബൈക്കേഴ്‌സ് എന്നും വിളിക്കുന്നു. ചുരുക്കി, സാധാരണയായി ബൈസൈക്കിളിസ്റ്റ് എന്നും വിളിക്കാറുണ്ട്. 19 ആം നൂറ്റാണ്ടിൽ അവതരിപ്പിക്കപ്പെട്ട സൈക്കിൾ ഇന്ന ലോകത്ത് ഏകദേശം ഒരു ബില്ല്യൺ ഉണ്ടെന്നാണ് കണക്ക്. പ്രായോഗിക ഗതാഗതത്തിനായി പലരാജ്യങ്ങളിലും സാധാരണയായി ഉപയോഗിക്കുന്നത് സൈക്കിളുകളാണ്.

ഇതരഭാഷകളിൽ

This page is based on a Wikipedia article written by authors (here).
Text is available under the CC BY-SA 3.0 license; additional terms may apply.
Images, videos and audio are available under their respective licenses.