ലഗൂൺ

തീരത്തോടു് ചേർന്നുകിടക്കുന്ന കടൽപരപ്പിനെയാണു് ലഗൂൺ എന്ന് പറയുന്നതു്. താരതമ്യേന കടൽ വെള്ളത്തിന്റെയത്ര ഉപ്പ് ഈ വെള്ളത്തിനുണ്ടാകില്ല.

Kara-Bogaz Gol from space, September 1995
Garabogaz-Göl lagoon in Turkmenistan.

ചിത്രശാല

GlenrockLagoonFromLeichhardtLookout

ആസ്ത്രേലിയയിലെ ഗ്ലെൻറോക്ക് തീരം

Lagoon-of-venice-landsat-1 Names

വെനീസ് ആകാശചിത്രം

Zalewszczecinski.jpeg

ആകാശചിത്രം

Baltic spits

ബാൾടിൿ കടൽ.

Kiritimati-EO

കിരിടിമടി.

Blue lagoon

തൂർക്കി

അവലംബം

  • Reid, George K. (1961). Ecology of Inland Waters and Estuaries. New York: Van Nostrand Reinhold Company.
  • Aronson, R.B. (1993). "Hurricane effects on backreef echinoderms of the Caribbean". Coral Reefs.
അഴിമുഖം

നദികളും കായലുകളും കടലുകളോടു സംഗമിക്കുന്ന ഭാഗമാണ് അഴിമുഖം.

കളിമണ്ണ്

സിലിക്കേറ്റ് ധാതുക്കളുടെ, വിശിഷ്യ, ഫെൽസ്പാറുകളുടെ, അപക്ഷയംമൂലമാണു കളിമണ്ണുണ്ടാവുന്നത്. കാലക്രമത്തിൽ ഇവ അവസാദങ്ങളുമായി കൂടിക്കലരുന്നു. ചെളിക്കല്ല്, ഷെയ്‌ൽ എന്നിവയിൽ സാമാന്യമായ തോതിൽ കളിമണ്ണ് അടങ്ങിക്കാണുന്നു. കിയോലിനൈറ്റ് (kiolinite), ഇലൈറ്റ് (illite) എന്നിവയാണ് അവസാദശിലകളിൽ സാധാരണയായുള്ള കളിമണ്ണിനങ്ങൾ.

കായൽ

കടലിൽ നിന്ന് ഉൽഭവിച്ച് കടലിൽ തന്നെ ചെന്നു ചേരുന്ന ജലപാതകളാണ് കായലുകൾ. കാ‍യലിലെ ജലത്തിന് ഉപ്പുരസം കൂടുതലായിരിക്കും. അതുപോലെ തന്നെ നദികളെ അപേക്ഷിച്ച് കായലുകൾക്ക് ഒഴുക്കും കുറവായിരിക്കും. മത്സ്യബന്ധനത്തിനും ജലഗതാഗതത്തിനും അനുയോജ്യമാണ് കായലുകൾ. കായലുകളെ തമ്മിൽ ബന്ധിപ്പിച്ച് കനാലുകൾ നിർമ്മിക്കുന്നത് സാധാരണമാണ്. ഇത് ഒരു ചെലവുകുറഞ്ഞ ഉൾനാടൻ ജലഗതാഗത മാർഗ്ഗമാണ്. കടൽ നിരപ്പിനോട് ചേർന്നു കിടക്കുന്ന ഭൂപ്രകൃതി ഉള്ള പല പ്രദേശങ്ങളിലും കായലുകൾ വാണിജ്യ വ്യവസ്ഥയിൽ ഒരു പ്രധാന പങ്കുവഹിക്കുന്നു. കായലുകൾ പലപ്പോഴും വിനോദസഞ്ചാരത്തിലും പ്രധാന പങ്കുവഹിക്കുന്നു.

കടലും കായലുമായി ബന്ധപ്പെടുന്ന ഭാഗമാണ് പൊഴിയും അഴിയും. സാധാരണയായി പൊഴിമുഖത്ത് ഒരു മൺ‌തിട്ട ഉണ്ടാവാറുണ്ട്.

കുളം

അകത്തേക്കോ പുറത്തേക്കോ ഒഴുക്കില്ലാത്ത ഒറ്റപ്പെട്ട ചെറിയ ജലാശയങ്ങളെയാണ്‌ കുളം എന്നു പറയുന്നത്. പ്രധാനമായും മഴയാണ്‌ കുളങ്ങളിലെ ജലത്തിന്റെ സ്രോതസ്സ്. എന്നാൽ ഭൂഗർഭജലം ഒഴുകിയെത്തുന്ന കുളങ്ങളുമുണ്ട്. ക്ഷേത്രങ്ങൾ, മസ്ജിദുകൾ, ഗുരുദ്വാരകൾ എന്നിങ്ങനെ ആരാധനാലയങ്ങൾക്കൊപ്പം സാധാരണയായി കുളങ്ങളുണ്ടാകാറുണ്ട്.

ഗുഹ

ഭൂനിരപ്പിനു അടിയിൽ ഉള്ള അകം പൊള്ളയായ സ്ഥലത്തെയാണ് ഗുഹ(ഹിന്ദി:गुफा അറബി:كهف ജാപാനി:洞窟 റൂസി:пещера) എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രത്യേകിച്ചും ഗുഹകൾക്ക് മനുഷ്യർക്ക്‌ കടക്കാവുന്ന വലിപ്പം ഉണ്ടായിരിക്കും.തീരെ ചെറിയ ഗുഹകളെ മാളം എന്ന് പറയുന്നു.

വലിയ ശിലകൾക്കും മണ്ണിനും കാലാനുസൃതമായ മാറ്റങ്ങൾ വന്നാണ് ഗുഹകൾ ഉണ്ടാകുന്നത്.നദികളുടെ പ്രവാഹം , അഗ്നിപർവത സ്ഫോടനം കാരണം ഉണ്ടാകുന്ന ലാവ പ്രവാഹം എന്നിവ കൊണ്ടും ഗുഹകൾ രൂപപ്പെടുന്നു ഗുഹകളെ കുറിച്ചുള്ള പഠനത്തിനു ഗുഹാവിജ്ഞാനം എന്ന് പറയുന്നു.

ജാർവിസ് ദ്വീപ്

ജാർവിസ് ദ്വീപ് (; മുൻപ് ബങ്കർ ദ്വീപ് എന്ന് ഇത് അറിയപ്പെട്ടിരുന്നു) 1.75 ചതുരശ്ര മൈൽ (4.5 ചതുരശ്ര കിലോമീറ്റർ) വിസ്തീർണ്ണമുള്ള ഒരു പവിഴ ദ്വീപാണ്. തെക്കൻ പസഫിക് സമുദ്രത്തിൽ 0°22′S 160°01′WCoordinates: 0°22′S 160°01′W എന്ന സ്ഥാനത്താണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഹവായിക്കും കുക്ക് ദ്വീപുകൾക്കും ഏകദേശം മദ്ധ്യത്തിലാണിത്. ഇത് അമേരിക്കൻ ഐക്യനാടുകളിലെ ഇൻകോർപ്പറേട് ചെയ്യപ്പെടാത്തതും ഓർഗനൈസ് ചെയ്യാത്തതുമായ ഒരു പ്രദേശമാണ്. യുനൈറ്റഡ് സ്റ്റേറ്റ്സ് ഫിഷ് ആൻഡ് വൈൽഡ് ലൈഫ് സർവീസാണ് (ഇന്റീരിയർ ഡിപ്പാർട്ട്മെന്റിന്റെ ഭാഗം) ദേശീയ വന്യജീവി രക്ഷാകേന്ദ്രം എന്ന നിലയിൽ ഈ ദ്വീപ് സംരക്ഷിക്കുന്നത്. മറ്റു പവിഴ അറ്റോളുകളിൽ നിന്നും വ്യത്യസ്തമായി ജാർവിസ് ദ്വീപിലെ ലഗൂൺ പൂർണ്ണമായും ഉണങ്ങിയതാണ്.

ലൈൻ ദ്വീപുകളിൽ ഏറ്റവും തെക്കുള്ള ദ്വീപുകളിലൊന്നാണിത്. സ്ഥിതിവിവര‌ക്കണക്കുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി ഇത് അമേരിക്കൻ ഐക്യനാടുകളിലെ മൈനർ ഔട്ട്‌ലൈയിംഗ് ദ്വീപുകൾ എന്ന ഗണത്തിലാണ് പെടുത്തിയിട്ടുള്ളത്.

തീരസമുദ്രം

കരയോടു് അടുത്തു് കിടക്കുന്ന സമുദ്രഭാഗത്തെയാണു് തീരസമുദ്രം എന്നു് പറയുന്നതു്. കടലിലെ ഒരു പ്രധാന ആവാസ മേഖലയാണിതു്.

നദീമുഖം

സമുദ്രം, കടൽ, കായൽ മുതലായ ജലാശയങ്ങളിലേക്ക് നദി ചേരുന്ന സ്ഥലങ്ങളേയാണ് നദീമുഖം എന്ന് സ്വതേ പറയപ്പെടുന്നത്. ചെറു നദികൾ വലിയ നദികളിൽ ചേരുമ്പോൾ സംഗമം എന്നാണ് പറയപ്പെടുന്നത്. എന്നാൽ ചില നദികൾ ബാഷ്പീകരിക്കപ്പെടുന്നതിനാൽ അവയുടെ നദീമുഖം നിർണ്ണയിക്കാൻ ആവുകയില്ല.

പീഠഭൂമി

ഭൂമിശാസ്ത്രം അനുസരിച്ച് പൊക്കംകൂടിയതും പരന്നു വിസ്തൃതവുമായ ഭൂപ്രദേശമാണ് പീഠഭൂമിPlateau (/pləˈtoʊ/ or /ˈplætoʊ/).

പ്രയറി

വടക്കെ അമേരിക്കയിൽ കാണപ്പെടുന്ന വിശാലമായ പുൽമേടുകളാണ് പ്രയറി(Prairie -/ˈprɛəri/). . തെക്കേ അമേരിക്കയിലെ ഇത്തരം പുൽമേടുകളെ പാമ്പാ എന്നും ആഫ്രിക്കയിലെ ഇത്തരം പ്രദേശങ്ങളെ സവേന എന്നും പറയുന്നു. ഏഷ്യയിലെ പുൽമേടുകൾ ആണ് സ്റ്റെപ്. ഇത്തരം പ്രദേശങ്ങൾ സമതലങ്ങൾ ആയിരിക്കും . ഇവിടെ മരങ്ങൾ കുറവായും പുൽചെടികൾ ധാരാളമായും കണ്ടുവരുന്നു.

ഫ്യോർഡ്

ഹിമാനികളുടെ ശിഥിലീകരണം മൂലം ഉണ്ടാകുന്ന ആഴം കൂടിയ,ഇടുങ്ങിയ ഉൾക്കടലുകളെയാണ് ഫ്യോർഡ് എന്ന് പറയുന്നത്. ഇവയ്ക്ക് ഫ്യാർഡ്കളെ അപേക്ഷിച്ച് ആഴം കൂടുതലും വിസ്താരം കുറവും ആയിരിക്കും. ഇവയുടെ ചുറ്റും ചെങ്കുത്തായ ചെരിവുകൾ ഉള്ള കുന്നുകളും മലകളും കാണപ്പെടുന്നു. ഇവ കൂടുതലായി കണ്ടുവരുന്നത് ആർട്ടിക് പ്രദേശങ്ങളിലാണ്. ദക്ഷിണ ധ്രുവത്തിനു സമീപം ചിലിയിലും ഇവ കാണപ്പെടുന്നു.

ഭൂമിശാസ്ത്രം

ഭൂമിയുടെയും, അതിന്റെ പ്രത്യേകതകളുടെയും, മനുഷ്യനുൾപ്പെടയുള്ള അതിലെ ജീവജാലങ്ങളുടെ ക്രമീകരണത്തിന്റെയും, അതിൽ മനുഷ്യന്റെ പ്രവൃത്തികളുടെ പരിണതഫലങ്ങളുടെയും പഠനമാണ് ഭൂമിശാസ്ത്രം(ആംഗലേയം: Geography). ആധുനികഭൂമിശാസ്ത്രം ഭൂമിയുമായി ബന്ധപ്പെടുന്ന എല്ലാ കാര്യങ്ങളെയും, മനുഷ്യന്റെ ഇടപെടൽ മൂലമോ പ്രകൃത്യാലുണ്ടാവുന്നതോ ആയ എല്ലാ വസ്തുക്കളെയും സംഭവങ്ങളെയും ഉൾപ്പെടെ, ഉൾക്കൊന്നുന്ന ശാസ്ത്രശാഖയാണ്. ഭൂമിശാസ്ത്രത്തെ പൊതുവായി രണ്ട് വിഭാഗമായി തിരിച്ചിരിക്കുന്നു, ഭൗതിക ഭൂമിശാസ്ത്രവും സാമൂഹിക ഭൂമിശാസ്ത്രവു[ഭൗതിക ഭൂമിശാസ്ത്രം ഭൂമിയുടെ ഘടനാപരവും കാലാവസ്ഥാപരവും ജൈവപരവുമായ കോണുകളിൽ ശ്രദ്ധചെലുത്തുമ്പോൾ, സാമൂഹിക ഭൂമിശാസ്ത്രം സാമ്പത്തികപരവും സാംസ്കാരികപരവും രാഷ്ട്രീയപരവുമായ വിഷയങ്ങളെ അപഗ്രഥനം ചെയ്യുന്നു. ഭൂശാസ്ത്രജ്ഞർ ഭൂമിയുടെ ഭൗതികവും സാമൂഹികവുമായ പ്രത്യേകതകളെപറ്റി മാത്രമല്ല പഠിക്കുക, മറിച്ച് സൗരയൂഥത്തിലെയും പ്രപഞ്ചത്തിലെയും അതിന്റെ ഭാഗഭാഗിത്വത്തെ പറ്റിയും, അത് ഭൂമിയിൽ ചെലുത്തുന്ന സ്വാധീനത്തെപ്പറ്റിയും (ഉദാ: കാലാവസ്ഥ, വേലിയിറക്കവും കയറ്റവും, സമുദ്രത്തിലെ അടിയോഴുക്കുകൾ) ഗവേഷണങ്ങൾ നടത്തുന്നു.

മണൽക്കുന്ന്‌

മരുഭൂമികളിലും അത് പോലെയുള്ള പ്രദേശങ്ങളിലും കാറ്റ്,ഒഴുക്കുന്ന ജലം എന്നിവമൂലം രൂപപ്പെടുന്ന മണൽ മാത്രമുള്ള കുന്നുകളെ

മണൽക്കുന്ന് അഥവാ Dune എന്ന് പറയുന്നു. കാറ്റ് വീശുന്ന ദിശയിൽ ഉയരം കൂടി ചരിഞ്ഞ് ഇവ കാണപ്പെടുന്നു.

മരുപ്പച്ച

മരുപ്രദേശങ്ങളിൽ വരണ്ട കാലാവസ്ഥയാണുള്ളത്‌. അതിനാൽതന്നെ സസ്യങ്ങളും ജന്തുക്കളും അവിടെ നിലനിൽക്കുകയില്ല. എന്നാൽ ഇത്തരം പ്രദേശങ്ങളിലെ ചില ഭാഗങ്ങളിൽ സസ്യങ്ങൾക്കും ജന്തുക്കൾക്കും ജീവിക്കാൻ ആവശ്യമായ ജലം ലഭ്യമാകുന്നു. ഇവയെയാണ്‌ മരുപ്പച്ച എന്നു വിളിക്കുന്നത്‌. ഭൂജലവിതാനത്തിൽ പ്രാദേശികമായി ഉണ്ടാകുന്ന ചില പ്രതിഭാസങ്ങളാണിതിനു കാരണം. ജലവിതാനം ഈ പ്രദേശത്ത്‌ ഉപരിതലത്തിലേക്ക്‌ അനാവൃതമാകുന്നു.

മരുപ്പച്ചകളിൽ പലതും മരുഭൂമിയിൽ കൂടിയുള്ള കച്ചവടസംഘങ്ങളുടെ യാത്രാമാർഗ്ഗമായിരുന്നു.

വരണ്ട പ്രദേശങ്ങളിൽ താഴ്ച്ചയുള്ള കുഴൽകിണറുകൾവഴി ഭൂജലം പുറത്തുകൊണ്ടുവന്ന് കൃത്രിമമായി മരുപ്പച്ചകൾ സൃഷ്ടിക്കാവുന്നതാണ്‌.

അവലംബം: പരിസ്ഥിതി പരിചയകോശം, കേരള ശാസ്ത്രസാഹിത്യപരിഷത്ത്‌

റിപ്പബ്ലിക്ക് ഓഫ് വെനീസ്

എട്ടാം നൂറ്റാണ്ടിനും പതിനെട്ടാം നൂറ്റാണ്ടിനും ഇടയ്ക്ക് നിലനിന്നിരുന്ന വടക്കുകിഴക്കൻ ഇറ്റലിയിലെ ഒരു പരമാധികാര രാഷ്ട്രവും ഭരണകൂടവുമായിരുന്നു റിപ്പബ്ലിക്ക് ഓഫ് വെനീസ് (ഇറ്റാലിയൻ: Repubblica di Venezia, പിന്നീട്: Repubblica Veneta; വെനീഷ്യൻ: República de Venècia, പിന്നീട്: República Vene) പരമ്പരാഗതമായി ലാ സെരെനിഷിമ എന്ന് അറിയപ്പെടുന്നു.(English: Most Serene Republic of Venice) (Italian: Serenissima Repubblica di Venezia; Venetian: Serenìsima Repùblica Vèneta) ലഗൂൺ സമൂഹത്തെ അടിസ്ഥാനമാക്കി വെനിസ് നഗരം ചരിത്രപരമായി സമ്പന്ന നഗരമാകുകയും മധ്യകാലഘട്ടങ്ങളിലെയും നവോത്ഥാന കാലത്തിലെയും പ്രമുഖ യൂറോപ്യൻ സാമ്പത്തിക, വ്യാപാര ശക്തിയായി മാറുകയും ചെയ്തു.

റോമൻ സാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം യൂറോപ്യൻ ഭൂഖണ്ഡത്തിൽ പീഡനത്തിന് വിധേയരായ ജനങ്ങൾക്ക് സുരക്ഷിതമായ ഒരു തുറമുഖമായിട്ടാണ് വെനീസിലെ നഗര രാഷ്ട്രങ്ങൾ രൂപീകരിക്കപ്പെട്ടത്. ആദ്യകാലങ്ങളിൽ ഇവിടെ ഉപ്പുവ്യാപാരമായിരുന്നു (സാൾട്ട് റോഡ്) നടന്നിരുന്നത്. തുടർന്നുള്ള നൂറ്റാണ്ടുകളിൽ നഗര സംസ്ഥാനം തലസോക്രസി സ്ഥാപിച്ചു. യൂറോപ്പും വടക്കേ ആഫ്രിക്കയും ഏഷ്യയും തമ്മിലുള്ള വാണിജ്യം ഉൾപ്പെടെ മെഡിറ്ററേനിയൻ കടലിലെ വ്യാപാരത്തിൽ അത് ആധിപത്യം പുലർത്തി. വെനീഷ്യൻ നാവികസേനയെ കുരിശുയുദ്ധത്തിൽ ഉപയോഗിച്ചിരുന്നു, പ്രത്യേകിച്ച് നാലാമത്തെ കുരിശുയുദ്ധത്തിൽ. വെനീസ് അഡ്രിയാറ്റിക് കടലിനടുത്തുള്ള പ്രദേശങ്ങൾ കീഴടക്കി. നഗരത്തിലെ ലഗൂൺ തടാകങ്ങളിൽ പ്രശസ്തമായ കലയെയും വാസ്തുവിദ്യയെയും സംരക്ഷിച്ച വെനീസ് വളരെ സമ്പന്നമായ ഒരു വ്യാപാര വിഭാഗത്തിന്റെ ഭവനമായി മാറി. വെനീഷ്യൻ വ്യാപാരികൾ യൂറോപ്പിലെ സ്വാധീനമുള്ള ധനകാര്യ സ്ഥാപനങ്ങളായിരുന്നു. മാർക്കോ പോളോ പോലുള്ള മികച്ച യൂറോപ്യൻ പര്യവേക്ഷകരുടെയും ബറോക്ക് സംഗീതജ്ഞരായ വിവാൾഡി, ബെനെഡെറ്റോ മാർസെല്ലോ എന്നിവരുടെയും ജന്മസ്ഥലം കൂടിയായിരുന്നു ഈ നഗരം.

സിറ്റി-സ്റ്റേറ്റ് പാർലമെന്റായ ഗ്രേറ്റ് കൗൺസിൽ ഓഫ് വെനീസിലെ അംഗങ്ങൾ റിപ്പബ്ലിക്കിനെ ഭരിച്ചിരുന്ന ഡോഗ് തിരഞ്ഞെടുത്തു. വ്യാപാരികളുടെയും പ്രഭുക്കന്മാരുടെയും ഒരു പ്രഭുവർഗ്ഗമായിരുന്നു ഭരണവർഗം. മുതലാളിത്തത്തെ വളർത്തിയെടുക്കുന്നതിൽ വെനീസും മറ്റ് ഇറ്റാലിയൻ സമുദ്ര റിപ്പബ്ലിക്കുകളും പ്രധാന പങ്ക് വഹിച്ചു. വെനീഷ്യൻ പൗരന്മാർ പൊതുവെ ഭരണവ്യവസ്ഥയെ പിന്തുണച്ചിരുന്നു. നഗര-സംസ്ഥാനം കർശന നിയമങ്ങൾ നടപ്പാക്കുകയും അതിന്റെ ജയിലുകളിൽ നിഷ്‌കരുണം സൈന്യവിന്യാസതന്ത്രങ്ങൾ പ്രയോഗിക്കുകയും ചെയ്തു.

അറ്റ്ലാന്റിക് സമുദ്രം വഴി അമേരിക്കയിലേക്കും ഈസ്റ്റ് ഇൻഡീസിലേക്കും പുതിയ വ്യാപാര റൂട്ടുകൾ തുറന്നത് വെനീസിലെ ശക്തമായ സമുദ്ര റിപ്പബ്ലിക്കിന്റെ തകർച്ചയുടെ തുടക്കമായി. ഓട്ടോമൻ സാമ്രാജ്യത്തിന്റെ നാവികസേനയുടെ മുമ്പിൽ നഗര സംസ്ഥാനം പരാജയപ്പെടുകയും. നെപ്പോളിയൻ ബോണപാർട്ടെയുടെ ആക്രമണത്തെത്തുടർന്ന് ഫ്രഞ്ച് സൈന്യം 1797-ൽ ഓസ്ട്രിയനെ പിൻവാങ്ങി റിപ്പബ്ലിക് കൊള്ളയടിച്ചു. വെനീസ് റിപ്പബ്ലിക്ക് ഓസ്ട്രിയൻ വെനീഷ്യൻ പ്രവിശ്യ, സിസാൽപൈൻ റിപ്പബ്ലിക്, ഒരു ഫ്രഞ്ച് ക്ലയന്റ് സ്റ്റേറ്റ്, ദ ലോണിയൻ ഫ്രഞ്ചു ഡിപ്പാർട്ട്മെന്റ് ഓഫ് ഗ്രീസ് എന്നിങ്ങനെ വിഭജിക്കപ്പെട്ടു. പത്തൊൻപതാം നൂറ്റാണ്ടിൽ വെനീസ് ഒരു ഏകീകൃത ഇറ്റലിയുടെ ഭാഗമായി.

ലഗൂൺ നെബുല

ധനു രാശിയിലെ ഒരു നീഹാരികയാണ് ലഗൂൺ നെബുല (M8 അഥവാ NGC 6523). ഈ ഭീമൻ നക്ഷത്രാന്തരീയമേഘം ഒരു എമിഷൻ നീഹാരികയും H II മേഖലയുമാണ്.

ലാവാ സമതലം

അഗ്നിപർവത സ്ഫോടനം മൂലം ലാവ പരന്നു ഒഴുകുമ്പോഴാണ് ലാവാ സമതലം രൂപപ്പെടുന്നത്. നൂറു കണക്കിന് മൈലുകൾ വരെ ഇവയ്ക്കു വിസ്തൃതി ഉണ്ടാകുന്നു.

വെള്ളച്ചാട്ടം

സമതലപ്രദേശത്തിലൂടെ ഒഴുകുന്ന നദി, കുന്നിൻപ്രദേശങ്ങളുടെ ചെങ്കുത്തായ ഭാഗങ്ങളിലെത്തുമ്പോൾ കുത്തനെ താഴോട്ട് പതിക്കുന്നു. നദീജലത്തിന്റെ ഈ ഒഴുക്കിനെയാണ് വെള്ളച്ചാട്ടം അഥവാ ജലപാതം(ഇംഗ്ലിഷിൽ: Waterfall) എന്ന് പറയുന്നത്. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമാണ് ജോഗ്.

വൻകരത്തട്ട്

കടലിന്റെ അടിയിൽ കാണപ്പെടുന്ന ഭൂഖണ്ഡത്തിന്റെ ഭാഗമാണ് വൻകരത്തട്ട്(Continental shelf). അധികം ആഴമില്ലാത്ത സമുദ്രജലത്താൽ മൂടപ്പെട്ട പ്രദേശമാണിത്. ജൈവ വൈവിധ്യത്താൽ സമ്പന്നമായ ഈ പ്രദേശത്ത് ധാരാളം ജല ജീവികൾ അധിവസിക്കുന്നു.മിക്ക രാജ്യങ്ങളും അവരുടെ വൻകരത്തട്ടിന്റെ സമുദ്രാതിർത്തിയിൽ ഉൾപ്പെടുത്തി സംരക്ഷിക്കുന്നു. മത്സ്യ സമ്പത്ത് കൂടാതെ ധാരാളം ധാതു നിക്ഷേപങ്ങളും അടങ്ങിയ പ്രദേശമാണ് വൻകരത്തട്ടുകൾ . ഇത്തരത്തിൽ ഒരു ദ്വീപിനു ചുറ്റും ഉള്ള തട്ടിനെ Insular Shelf എന്ന് വിളിക്കുന്നു.

ഭൂമിശാസ്ത്രപദസൂചികൾ
ഭൂപ്രകൃതികൾ
പ്രകൃതി പ്രവർത്തനങ്ങൾ
ജലാശയങ്ങൾ
മറ്റുള്ളവ
ജല ജൈവവ്യവസ്ഥകൾ
പൊതുവായവ
സാമുദ്രികം
ശുദ്ധജലം
ജൈവവ്യവസ്ഥാ പ്രദേശങ്ങൾ
പ്രശ്നങ്ങൾ

ഇതരഭാഷകളിൽ

This page is based on a Wikipedia article written by authors (here).
Text is available under the CC BY-SA 3.0 license; additional terms may apply.
Images, videos and audio are available under their respective licenses.