രൂപത

എപ്പിസ്കോപ്പൽ സഭകളിൽ ഒരു മെത്രാന്റെ കീഴിൽവരുന്ന ഭരണപ്രദേശങ്ങൾക്ക് പറയുന്ന പേരാണ്‌ രൂപത അഥവാ ഭദ്രാസനം. ചില സഭകളിലിതു മഹായിടവക എന്നും അറിയപ്പെടുന്നു. എപ്പാർക്കി, ഡയോസിസ് തുടങ്ങിയവ ഇതിനു തത്തുല്യമായ ഇംഗ്ലീഷ് പദങ്ങളാണ്. ഓരോ ഇടവക(parish)കളും അതത് രൂപതകളുടെ കീഴിലാണ് സ്ഥിതി ചെയ്യുന്നത്. ചരിത്രപരമായോ വലിപ്പംമൂലം പ്രധാനപ്പെട്ട രൂപത അതിരൂപത അഥവാ അതിഭദ്രാസനം (ആർച്ച് ഡയൊസിസ് ) എന്നും അതിരൂപത ഭരിക്കുന്ന ബിഷപ്പ് മെത്രാപ്പോലിത്ത എന്നും അറിയപ്പെടുന്നു.

മെത്രാപ്പോലീത്തയ്ക്ക് മറ്റു രൂപതകളുടെമേൽ മേൽനോട്ടാധികാരം ഉണ്ടാവുകയോ ഇല്ലാതിരിക്കുകയോ ചെയ്യാം. മെത്രാപ്പോലീത്തയുടെ കീഴിൽവരുന്ന പ്രദേശങ്ങൾ എക്ക്ലേസിയാസ്റ്റിക്കൽ പ്രൊവിൻസ് എന്നും അറിയപ്പെടുന്നു. 2003-ലെ കണക്കുകൾ പ്രകാരം റോമൻ കത്തോലിക്കാസഭയിൽ ഏതാണ്ട് 569 അതിരൂപതകളും 2014 രൂപതകളുമുണ്ട്.

പേരിന്റെ അർഥം

ആംഗലേയത്തിലെ ഇതിന് തത്തുല്യമായ ഡയോസിസ് എന്ന പേര് വരുന്നത്‌ കാര്യനിർവ്വഹണം എന്ന അർത്ഥം വരുന്ന ഗ്രീക്ക് വാക്ക് ആയ ഡിയോഇകിസിസ്(ഗ്രീക്ക്: διοίκησις)[1], നിന്നും ആണ് .

അവലംബങ്ങൾ

  1. "ഗൂഗിൾ ട്രാൻസ്ലേറ്റിൽ διοίκησις". ശേഖരിച്ചത് 2014 മാർച്ച് 6.
ആലപ്പുഴ രൂപത

റോമൻ കത്തോലിക്കാ സഭയുടെ കീഴിൽ ആലപ്പുഴ ആസ്ഥാനമാക്കിയുള്ള രൂപതയാണ് ആലപ്പുഴ രൂപത. റോമൻ കത്തോലിക്കാസഭയുടെ ഔദ്യോഗിക കുർബ്ബാന ക്രമമായ ലത്തീൻ ആരാധനാക്രമമാണ് ഇവിടെ പിന്തുടരുന്നത്. ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ ആണ് നിലവിലുള്ള രൂപതാ മെത്രാൻ.

1952 ജൂൺ 19നു കൊച്ചി രൂപത വിഭജിച്ചാണ് ആലപ്പുഴ രൂപത രൂപീകരിച്ചത്. ഡോ. മൈക്കിൾ ആറാട്ടുകുളം ആയിരുന്നു പ്രഥമ മെത്രാൻ. 2004 ജൂൺ 17 വരെ വരാപ്പുഴ അതിരൂപതയുടെ കീഴിലായിരുന്ന ആലപ്പുഴ രൂപത പിന്നീട് തിരുവനന്തപുരം അതിരൂപതയുടെ ഭാഗമാക്കി.

ഇരിങ്ങാലക്കുട രൂപത

സീറോ മലബാർ കത്തോലിക്കാ സഭയുടെ ഭാഗമായ തൃശ്ശൂർ അതിരൂപതയുടെ കീഴിലുള്ള (suffragan diocese) രുപതയാണ് ഇരിങ്ങാലക്കുട രൂപത. പോൾ ആറാമൻ മാർപാപ്പയുടെ "Bull Trichurensis Eparchiae" എന്ന ഉത്തരവിൻ പ്രകാരം 22 ജൂൺ 1978-നാണ് ഈ രൂപത സ്ഥാപിതമായത്. തൃശ്ശൂർ രൂപതയുടെ കീഴിലുണ്ടായിരുന്ന തൃശ്ശൂർ ജില്ലയുടെ തെക്ക് ഭാഗവും എറണാകുളം ജില്ലയുടെ വടക്ക് ഭാഗവും ചേർത്ത് തൃശ്ശുർ ജില്ലയിലെ ഇരിങ്ങാലക്കുട പട്ടണം ആസ്ഥാനമായി ഇരിങ്ങാലക്കുട രൂപത രൂപീകരിച്ചു. ഇരിങ്ങാലക്കുട രുപതയുടെ കീഴിൽ 10 ഫൊറോന പള്ളികളിലായി 153 ഇടവക പള്ളികളുണ്ട്.

ഇൻഫന്റ് ജീസസ് കത്രീഡൽ

കൊല്ലം ജില്ലയിലെ തങ്കശ്ശേരിയിൽ 1614ൽ പോർച്ചുഗീസുകാർ സ്ഥാപിച്ച ഒരു റോമൻ കത്തോലിക്കാ ദേവാലയമാണു ഇൻഫന്റ് ജീസസ് കത്രീഡൽ. നിലവിൽ കൊല്ലം രൂപതയുടെ പ്രൊ കത്രീഡൽ കൂടിയാണിത്. 1661ൽ ഡച്ചുകാർ കൊല്ലത്തിന്റെ നിയന്ത്രണമേറ്റെടുത്തപ്പോൾ തകർത്ത പള്ളി, 1789ൽ കാർമൽ മിഷണറിക്കാർ പുനർനിർമിച്ചു Bom Jesu Church എന്നു പേരുമാറ്റി. ബിഷപ് ജെറോമിന്റെ ഭൗതികാവശിഷ്ടങ്ങൾ അടക്കം ചെയ്തതു ഇവിടെയാണ്.

എറണാകുളം-അങ്കമാലി അതിരൂപത

സീറോ മലബാർ കത്തോലിക്കാ സഭയുടെ കീഴിലുള്ള ഒരു രൂപതയാണ് എറണാകുളം-അങ്കമാലി രൂപത. മുൻപ് ഈ രൂപത എറണാകുളം അതിരൂപത എന്നാണ് അറിയപ്പെട്ടിരുന്നത്. 1896 ജൂലൈ 28-ന് ലിയോ പതിമൂന്നാമൻ മാർപ്പാപ്പയുടെ ക്യു റെയ് സാക്രി ( "Quae Rei Sacrae") എന്ന ഉത്തരവിൻ പ്രകാരം രൂപത സ്ഥാപിതമായി.

1923 ഡിസംബർ 21 ന് പിയൂസ് പതിനൊന്നാമൻ മാർപാപ്പയുടെ റോമാനി ഫൊന്തിഫിഷൻ ("Romani Pontifices" ഉത്തരവ് പ്രകാരം എറണാകുളം രൂപതയെ അതിരൂപതയായി ഉയർത്തി.

കാഞ്ഞിരപ്പള്ളി രൂപത

ഇന്ത്യയിലെ സീറോ-മലബാർ കത്തോലിക്കാ സഭയുക്കു കീഴിലുള്ള ഒരു കത്തോലിക്കാ രൂപതയാണ് കാഞ്ഞിരപ്പള്ളി രൂപത.

കൊച്ചി രൂപത

റോമൻ കത്തോലിക്കാ സഭയിൽ ലത്തീൻ ആരാധനാക്രമം നടത്തുന്ന കേരളത്തിലെ ഒരു രൂപതയാണ് കൊച്ചി രൂപത. എറണാകുളം ജില്ലയിലെ ഫോർട്ട് കൊച്ചിയിലാണ് രൂപതയുടെ ആസ്ഥാനം. ഡോ. ജോസഫ് കരിയിലാണ് രൂപതാ മെത്രാൻ.

1542-ലാണ് വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ നേതൃത്വത്തിൽ ഈശോ സഭാ വൈദികർ കൊച്ചിയിലെത്തിയത്. പോൾ നാലാമൻ മാർപ്പാപ്പയുടെ കല്പന പ്രകാരം 1557 ഫെബ്രുവരി 4-നാണ് കൊച്ചി രൂപത സ്ഥാപിതമായത്. ഫോർട്ടുകൊച്ചിയിലെ സാന്താക്രൂസ് ദേവാലയം കത്തീഡ്രൽ ആയി. ആദ്യകാലത്ത് രൂപതയുടെ അതിർത്തി പടിഞ്ഞാറ് മലബാർ തീരം മുതൽ കിഴക്ക് കൊറോമാണ്ടൽ തീരം വരെയും മദ്രാസിനു സമീപമുള്ള പാലാൽ നദി വരെയും ആയിരുന്നു. മധുര, കർണ്ണാടക, ശ്രീലങ്ക, ബർമ്മ എന്നിവിടങ്ങളെല്ലാം കൊച്ചിയുടെ കീഴിലായിരുന്നു.

ദോം ജോർജ്ജ് തെമുദ്രോ ആയിരുന്നു ആയിരുന്നു രൂപതയുടെ ആദ്യമെത്രാൻ. 1576 മുതൽ 1578 വരെ ദോം ഹെന്രിക്ക് വോരയായിരുന്നു മെത്രാൻ. 1580 മുതൽ 1588 വരെ മെത്രാനായിരുന്ന ദേം മത്തേവൂസ് ദേ മെദീന ഫോർട്ടുകൊച്ചി മുതൽ കന്യാകുമാരി വരെയുള്ള തീരപ്രദേശത്ത് 19 പള്ളികളും ഒപ്പം പള്ളിക്കൂടങ്ങളും സ്ഥാപിച്ചു. ഉദയംപേരൂർ സുന്നഹദോസ് നടക്കുന്ന സമയത്ത് ദോം അന്ത്രയ ദെസാന്ത ആയിരുനു രൂപതാമെത്രാൻ.

1906 ജനുവരി 9-ന് പോൾ അഞ്ചാമൻ മാർപ്പാപ്പ കൊച്ചിരൂപതയെ വിഭജിച്ച് മൈലാപ്പൂർ രൂപത സ്ഥാപിച്ചു. അതോടെ കൊറോമാണ്ടൽ തീരം, ഒറീസ, ബംഗാൾ, ബർമ്മ തുടങ്ങിയ പ്രദേശങ്ങൾ മൈലാപ്പൂരിന്റെ കീഴിലായി മാറി.

രൂപതയുടെ തലപ്പള്ളികൾ അഥവാ രൂപതയ്ക്ക് മുൻപ് സ്ഥാപിച്ച ഇടവകകൾ എന്നറിയപ്പെടുന്നതു മൂന്ന് ദേവാലയങ്ങളാണ്

മട്ടാഞ്ചേരി ജീവമാതാ ദേവാലയം

ഇടക്കൊച്ചി സെയിന്റ് ലോറൻസ് ദേവാലയം

മുണ്ടംവേലി സെയിന്റ് ലൂയീസ് ദേവാലയം

ഈ മൂന്ന് ഇടവകയുടെയും ദേവാലയ സ്ഥാപനത്തിന് പിന്നിൽ പ്രബലമായ ഒരു ചരിത്രമുണ്ട്. കൊടുങ്ങല്ലൂർ പട്ടണത്തിനു മൂന്ന് മൈൽ കിഴക്കു മാറി തുരുത്തൂർ എന്നൊരു കുന്നിൻ പ്രദേശമുണ്ട് അതിനും ഒന്നര മൈൽ കിഴക്ക് മാനാഞ്ചേരി എന്നൊരു കുന്നിൻ പ്രദേശമുണ്ട്. അവിടെ ക്രൈസ്തവരെ കൂടാതെ ഹൈന്ദവരും യഹൂദന്മാരും താമസിച്ചിരുന്നു ഒമ്പതാം നൂഒറ്റാണ്ടിനു മുൻപ് വരെ വ്യാപാരംവാണിജ്യ കേന്ദ്രങ്ങളിൽ കച്ചവടത്തിനെത്തിയിരുന്നത് റോമാക്കാരും ഫിലിപ്യാരും ജൈനമതക്കാരും ബുദ്ധമതക്കാരും ആയിരുന്നു.

Giga-Catholic Information

Catholic Hierarchy

Diocese website

കൊല്ലം രൂപത

ഇന്ത്യയിലെ ആദ്യ കത്തോലിക്കാ രൂപതയാണ് കൊല്ലം രൂപത. 1329 ഓഗസ്റ്റ് 9-ന് കൊല്ലം ആസ്ഥാനമായി ജോൺ ഇരുപത്തിരണ്ടാമൻ മാർപാപ്പയാണ് കൊല്ലം രൂപത സ്ഥാപിക്കുന്നത്. റോമൻകത്തോലിക്കസഭയുടെ കീഴിലാണ് ഈ രൂപത. ഫ്രാൻസിലെ ഡൊമിനിക്കൻ വൈദികനായിരുന്ന ജോർദാനൂസ് കത്തലാനിയായിരുന്നു ആദ്യ ബിഷപ്പ്. പേർഷ്യയിലെ സുൽത്താനി അതിരൂപതയുടെ സാമന്തരൂപതയായിരുന്ന കൊല്ലത്തിനു കീഴിൽ പഴയ ഇന്ത്യ മുഴുവൻ അക്കാലത്ത് ഉൾപ്പെട്ടിരുന്നു. ഡോ.പോൾ ആന്റണി മുല്ലശേരിയാണ് നിലവിലെ ബിഷപ്പ്. കൊല്ലം കത്തോലിക്കാ രൂപതയുടെ ബിഷപ് ഹൌസ് തങ്കശ്ശേരിയിലാണ്.1,950 ചതുരശ്രകിലോമീറ്റർ വ്യാപിച്ച് കിടക്കുന്നതാണ് കൊല്ലം രൂപത.

കോട്ടപ്പുറം രൂപത

റോമൻ കത്തോലിക്കാ സഭയിൽ ലത്തീൻ കത്തോലിക്കാ സഭയുടെ വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള കേരളത്തിലെ ഒരു രൂപതയാണ് കോട്ടപ്പുറം രൂപത. തൃശ്ശൂർ ജില്ലയിലെ കൊടുങ്ങലൂരിന്റെ തെക്കെയറ്റത്തുള്ള കോട്ടപ്പുറമാണ് രൂപതയുടെ ആസ്ഥാനം. സെന്റ് മൈക്കിൾസ് കത്തീഡ്രൽ പള്ളിയാണ് രൂപതയുടെ ആസ്ഥാന പള്ളി അഥവ കത്തീഡ്രൽ പള്ളി.

1987 ജൂലായ് 3 ന് പോപ്പ് ജോൺ പോൾ രണ്ടാമന്റെ ഉത്തരവ് പ്രകാരം സ്ഥാപിതമാകുകയും അതേ വർഷം തന്നെ ഓക്ടോബർ 4 ന് ഔദ്യോഗികമായി രൂപത നിലവിൽ വരുകയും ചെയ്തു. വരാപ്പുഴ അതിരൂപതയുടെ കീഴിലുണ്ടായിരുന്ന പ്രദേശങ്ങളെ വിഭജിച്ചാണ് രൂപത നിലവിൽ വന്നത്. കേരളത്തിലെ എറണാകുളം തൃശ്ശൂർ, മലപ്പുറം പാലക്കാട് ജില്ലകളിലായി 3,000 ചതുരശ്ര കിലോമീറ്ററിൽ രൂപത വ്യാപിച്ചു കിടക്കുന്നു. രൂപതയുടെ ആദ്യത്തെ മെത്രാനായി റവ. ഫാ. ഫ്രാൻസീസ് കല്ലറക്കലിനെ നിയമിക്കുകയും ചെയ്തു. ഇപ്പോഴത്തെ മെത്രാൻ റവ. ഫാ. ജോസഫ് കാരിക്കശ്ശേരിയാണ്.

കോട്ടയം അതിരൂപത

ക്നാനായ കത്തോലിക്കാർക്കായി സീറോ-മലബാർ കത്തോലിക്കാ സഭയുടെ കീഴിൽ ഇന്ത്യയിലെ കോട്ടയം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന രൂപതയാണ് കോട്ടയം അതിരൂപത. ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ടിലാണ് ഇപ്പോഴത്തെ അതിരൂപതാധ്യക്ഷൻ. മാർ ജോസഫ് പണ്ടാരശ്ശേരിൽ സഹായമെത്രാനായി പ്രവർത്തിക്കുന്നു.

കോതമംഗലം രൂപത

സീറോ മലബാർ കത്തോലിക്കാ സഭയുടെ കീഴിലുള്ള രൂപതയാണ് കോതമംഗലം രൂപത. പീയൂസ് പന്ത്രണ്ടാമൻ മാർപാപ്പയുടെ 'Bull Qui in beati Petri Cathedra' എന്ന ഉത്തരവ് പ്രകാരം 29 ജൂലായ് 1956-നാണ് ഈ രൂപത സ്ഥാപിതമായത്. എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുണ്ടായിരുന്ന എറണാകുളം ജില്ലയുടെ കിഴക്ക് ഭാഗത്തുള്ള ആരക്കുഴ, കോതമംഗലം മൈലകൊമ്പ് തുടങ്ങിയ ഫൊറോനകൾ ഇടുക്കി ജില്ലയുടെ മലയോരമേഖലകൾ ഉൾപ്പെടുത്തി കോതമംഗലം പട്ടണം ആസ്ഥാനമായി കോതമംഗലം രൂപത രൂപീകരിച്ചു.

ഈ രൂപതയുടെ കീഴിലായിരുന്ന ഇടുക്കി ജില്ലയുടെ ഹൈറേഞ്ച് മേഖലകൾ ഉൾപ്പെടുന്ന പ്രദേശങ്ങൾ വിഭജിച്ചാണ് 2003 മാർച്ച് 2-ന് ഇടുക്കി രൂപത സ്ഥാപിച്ചത്.

തലശ്ശേരി അതിരൂപത

സീറോ മലബാർ കത്തോലിക്കാ സഭയുടെ കീഴിലുള്ള ഒരു അതിരൂപതയാണ് തലശ്ശേരി അതിരൂപത. തമിഴ്നാടിന്റെയും കർണ്ണാടകത്തിന്റെയും ചില പ്രദേശങ്ങളും ഈ രൂപതയുടെ കീഴിൽ സ്ഥിതി ചെയ്യുന്നു. മംഗലാപുരം, ചിക്മാംഗളൂർ, മൈസൂർ, ഷിമോഗ, ഊട്ടി തുടങ്ങിയ പ്രദേശങ്ങളാണ് അവ. 18,000 കിമീ² വിസ്തീർണ്ണമുള്ള രൂപതയിൽ 273,826 സീറോ-മലബാർ കത്തോലിക്കർ വസിക്കുന്നു.

താമരശ്ശേരി രൂപത

റോമൻ കത്തോലിക്കാ സഭയിൽ സുറിയാനി ആരാധനാക്രമം നടത്തുന്ന കേരളത്തിലെ ഒരു രൂപതയാണ് താമരശ്ശേരി രൂപത. കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിലാണ് രൂപതയുടെ ആസ്ഥാനം. മാർ റമഞ്ചിയോസ് ഇൻഞ്ച്നാലിൽ ആണ് രൂപതാ മെത്രാൻ. സെന്റ് അൽഫോൻസയാണ് ഈ രൂപതയുടെ രക്ഷാധികാരി.

രൂപതയിലെ കത്തോലിക്കർ കേരളത്തിന്റെ മദ്ധ്യഭാഗത്ത് നിന്നുള്ള കുടിയേറ്റരാണ്. ബിഷപ്പ് മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരി താമരശേരിയുടെ ആദ്യത്തെ ബിഷപ്പായി നിയമിതനായി. 1986ൽ താമരശേരി രൂപതയുടെ ഉദ്ഘാടനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. 1995 ജൂൺ 7 ന് താമരശ്ശേരി ബിഷപ്പായി മാനന്തവാടി ബിഷപ്പായി ബിഷപ്പായിരുന്ന ജേക്കബ് തൂംകുഴി ചുമതലയേറ്റു. 1996 നവംബർ 11 ന് തൃശൂരിൽ ആർച്ച് ബിഷപ്പായി നാമനിർദ്ദേശം ചെയ്യപ്പെട്ടു. കല്യാണിന്റെ ബിഷപ്പായിരുന്ന മാർ പോൾ ചിറ്റിലപ്പിള്ളി, 1996 നവംബർ 11 ന് താമരശ്ശേരി ബിഷപ്പായി ചുമതല ഏറ്റെടുത്തു.

തൃശൂർ അതിരൂപത

സീറോ മലബാർ കത്തോലിക്കാ സഭയുടെ കീഴിലുള്ള ഒരു അതിരൂപതയാണ് തൃശൂർ അതിരൂപത. ലിയോ പതിമൂന്നാമൻ മാർപ്പാപ്പയുടെ ക്വോഡ് ജാം പ്രിഡെം എന്ന ഉത്തരവിൻ പ്രകാരം 1887 മേയ് 20-നാണ് ഈ രൂപത സ്ഥാപിതമായത്.

തൃശ്ശൂർ രൂപതയുടെ ഭാഗമായിരുന്ന പാലക്കാട് ജില്ലയുടേയും കോയമ്പത്തൂർ ജില്ലയുടേയും ഭാഗങ്ങൾ ചേർത്ത് ജൂൺ 20 ജൂൺ 1974 ന് പാലക്കാട് രൂപതയും കൊടുങ്ങല്ലൂർ താലൂക്ക് മുഴുവനും മുകുന്ദപുരം താലൂക്കിന്റെ ബഹുഭൂരിപക്ഷം പ്രദേശങ്ങളും ആലുവ, പറവൂർ താലൂക്കുകളുടെ ചെറിയ ഭാഗവും ചേർത്ത 22 ജുൺ 1978 ന് ഇരിങ്ങാലക്കുട രൂപതയും രൂപികരിച്ചു.

പോപ്പ് ജോൺ പോൾ രണ്ടാമൻ 18 മെയ് 1995 ൽ തൃശ്ശൂർ രൂപതയെ അതിരൂപതയായി ഉയർത്തുകയും പാലക്കാട് രൂപതയും ഇരിങ്ങാലക്കുട രൂപതയും തൃശ്ശൂർ അതിരൂപതയുടെ സാഫ്രഗൻ രൂപതകളായി (suffragan diocese) പ്രഖ്യാപിക്കുകയും ചെയ്തു. അപ്പോഴത്തെ തൃശ്ശൂർ രൂപതയുടെ മെത്രാനായിരുന്ന മാർ ജോസഫ് കുണ്ടുകുളത്തെ അതിരൂപതയുടെ പ്രഥമ മെത്രപോലീത്തയായി അവരോധിച്ചു.

പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത്

എറണാകുളം ജില്ലയിലെ പാറക്കടവ് ബ്ലോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് പുത്തൻവേലിക്കര. വളർന്നു വരുന്ന ഒരു വിനോദസഞ്ചായരകേന്ദ്രം കൂടിയാണ് ഇപ്പോൾ ഈ കൊച്ചു ഗ്രാമം. വടക്ക് തൃശ്ശൂർ ജില്ലയിലെ പൊയ്യ, മേത്തല പഞ്ചായത്തുകളും, തെക്ക് കരുമാല്ലൂർ, കുന്നുകര പഞ്ചായത്തുകളും, കിഴക്ക് പാറക്കടവ്, കുന്നുകര, കുഴൂർ (തൃശ്ശൂർ) പഞ്ചായത്തുകളും, പടിഞ്ഞാറ് ചേന്ദമംഗലം, വടക്കേക്കര, മേത്തല (തൃശ്ശൂർ) പഞ്ചായത്തുകളുമാണ് പുത്തൻവേലിക്കര ഗ്രാമപഞ്ചായത്തിന്റെ അതിരുകൾ. തുരുത്തിപ്പുറം, തുരുത്തൂർ, വെള്ളോട്ടുപുറം, കല്ലേപറമ്പ്, പുത്തൻവേലിക്കര, പഞ്ഞിപ്പളള, മാനംചാരിക്കുന്ന്, വട്ടേക്കാട്ടുകുന്ന്, കൊടിക്കുത്തുകുന്ന്, ഇളന്തിക്കര, കീഴുപ്പാടം, കോഴിത്തുരുത്ത്, തേലത്തുരുത്ത്, ചെറുകടപ്പുറം എന്നിവയാണ് ഇവിടുത്തെ പ്രധാന പ്രദേശങ്ങൾ. കൂടാതെ ഏതാനും തുരുത്തുകളും കൂടിയുണ്ട് ഇവിടെ.

ലത്തീൻ കത്തോലിക്കാസഭ

റോമൻ കത്തോലിക്ക സഭയുടെ

ദിവ്യപൂജാക്രമം ലത്തീൻ ഭാഷയിലാണ് ക്രമീകരിച്ചിരിക്കുന്നത് അതുകൊണ്ടാണ് ലത്തീൻ സഭ എന്നും അറിയപ്പെടുന്നത്. പാരമ്പര്യംകൊണ്ടും വ്യക്തിത്വം കൊണ്ടും ആഗോളസഭയിൽ തുടക്കം മുതൽ നിലകൊള്ളുന്ന ഏക സഭയും ലത്തീൻസഭ തന്നെയാണ്.സെഹിയോൻ മാളികയിൽ അപ്പോസ്തലന്മാരിൽ പരിശുദ്ധാത്മാവ് ആവസിച്ച ദിനം തന്നെയാണ് സഭ ആരംഭിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. ക്രിസ്തു ശിഷ്യരിൽ പ്രധാനിയായ വിശുദ്ധ പത്രോസാണ് സഭയുടെ പ്രഥമ മെത്രാനും മാർപ്പാപ്പയും എന്ന് ഈ സഭ കരുതുന്നു. ആഗോള കത്തോലിക്കാ സഭയിലെ അംഗങ്ങളിൽ 98% ത്തിൽ അധികവും ലത്തീൻ റീത്തിൽ പെട്ടവരാണ്. 129.14 കോടിയിൽ അധികം അംഗങ്ങളാണ് കത്തോലിക്കാ സഭയിലുള്ളത്. അതിൽ 118.5 കോടി അംഗങ്ങൾ ഈ സഭാസമൂഹത്തിലാണ്. കത്തോലിക്കാ സഭയിൽ മാർപ്പാപ്പ നേരിട്ട് ഭരണം നടത്തുന്ന ഈ സഭ ലോകം മുഴുവനും വ്യാപിച്ചുകിടക്കുന്നു.

വരാപ്പുഴ അതിരൂപത

വരാപ്പുഴ അതിരൂപത (English: Archdiocese of Verapoly, 1886 വരെ മലബാർ വികാരിയത്ത്, വരാപ്പുഴ വികാരിയത്ത് എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു): ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ അതിരൂപതകളിൽ ഒന്നാണ് വരാപ്പുഴ അതിരൂപത. കർമ്മലീത്ത മിഷനറിമാരുടെ ആസ്ഥാനമായിരുന്ന വരാപ്പുഴ ദ്വീപ്‌ (എറണാകുളം, കേരളം) ആയിരുന്നു അതിരൂപതയുടെ പ്രഥമ ആസ്ഥാനം എന്നതിനാലാണ് വരാപ്പുഴ അതിരൂപത എന്ന പേര് കൈവന്നത്. പിന്നീട് നിലവിലെ ആസ്ഥാന മന്ദിരം ഏറണാകുളത്തേക്ക് മാറ്റിയ ശേഷം പേര് അത് പോലെ തന്നെ നിലനിർത്തുകയായിരുന്നു. നിലവിൽ 8 ഫെറോനകളും 61 ഇടവകകളും 85 മിഷൻ കേന്ദ്രങ്ങളും ഉള്ള അതിരൂപതയിൽ 2001 ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം 270,188 കത്തോലിക്കരാണ് ഉള്ളത്. കേരളത്തിലെ എറണാകുളം, തൃശൂർ എന്നീ ജില്ലകളിലായി 1500 ചതുരശ്ര കി.മീ. പ്രദേശത്തായി അതിരൂപത വിന്യസിച്ചിരിക്കുന്നു. 1986 ഫെബ്രുവരി 7-ന് കത്തോലിക്കാ സഭാ തലവൻ ജോൺ പോൾ രണ്ടാമൻ ഇവിടം സന്ദർശിച്ചിരുന്നു.

ഷിക്കാഗോ സെന്റ് തോമസ് സീറോ-മലബാർ രൂപത

അമേരിക്കൻ ഐക്യനാടുകളിലെ സീറോ-മലബാർ കത്തോലിക്കർക്കായി സ്ഥാപിക്കപ്പെട്ടിട്ടുള്ള പൗരസ്ത്യകത്തോലിക്കാ രൂപതയാണ് ഷിക്കാഗോ സെന്റ് തോമസ് സീറോ-മലബാർ രൂപത. സീറോ-മലബാർ സഭയ്ക്ക് ഇന്ത്യയ്ക്ക് പുറത്ത് ഉള്ള ആദ്യ രൂപതയാണ് 2001 സ്ഥാപിതമായ ഈ രൂപത. അമേരിക്കയിലെ സീറോ-മലബാർ കത്തോലിക്കരുടെ മേൽ അധികാരമുള്ള രൂപതയുടെ ആസ്ഥാനം ഷിക്കാഗോയാണ്.

സിറോ മലബാർ സഭ

കത്തോലിക്കാ സഭയുടെ കൂട്ടായ്മയിലെ സ്വയാധികാരമുള്ള ഒരു പൗരസ്ത്യ സഭയാണ് സിറോ മലബാർ സഭ അഥവാ മലബാർ സുറിയാനി കത്തോലിക്കാ സഭ. കത്തോലിക്കാ സഭയുടെ 22 സുയി ജൂറിസായ പൗരസ്ത്യ സഭകളിൽ ഏറ്റവും വലിയ രണ്ടാമത്തെ വ്യക്തി സഭയാണ്. ക്രിസ്ത്വബ്ദം 50-ൽ ഭാരതത്തിൽ വന്നു എന്ന് വിശ്വസിയ്ക്കപ്പെടുന്ന തോമാശ്ലീഹായിൽ നിന്ന് വിശ്വാസപൈതൃകം സ്വീകരിച്ച മാർ തോമാ നസ്രാണികളുടെ പിൻ‌തലമുറയിൽ പെടുന്ന ഒന്നാണ് ഈ സഭ.

സെന്റ് ആൻഡ്രൂസ് പള്ളി, കോവിൽത്തോട്ടം

കേരളത്തിൽ കൊല്ലം ജില്ലയിലെ ചവറയ്ക്കടുത്തായി സ്ഥിതിചെയ്യുന്ന ഒരു ക്രിസ്ത്യൻ ദേവാലയമാണ് സെന്റ് ആൻഡ്രൂസ് പള്ളി. കരുനാഗപ്പള്ളി താലൂക്കിൽ പന്മന - ചവറ പഞ്ചായത്തിലെ കോവിൽത്തോട്ടം എന്ന സ്ഥലത്താണ് ഈ റോമൻ കത്തോലിക് പള്ളി സ്ഥിതിചെയ്യുന്നത്. എ.ഡി. 1779-ൽ പോർച്ചുഗീസ് കൊളോണിയൽ വാസ്തുവിദ്യാശൈലിയിൽ നിർമ്മിച്ച ഈ പള്ളി യേശുക്രിസ്തുവിന്റെ ശിഷ്യന്മാരിലൊരാളായ അന്ത്രയോസ് ശ്ലീഹായ്ക്കായി സമർപ്പിച്ചിരിക്കുന്നു. കൊല്ലം ജില്ലയിലെ ഒരു പ്രധാന തീർത്ഥാടന കേന്ദ്രമാണ് സെന്റ് ആൻഡ്രൂസ് ദേവാലയം.

ഇതരഭാഷകളിൽ

This page is based on a Wikipedia article written by authors (here).
Text is available under the CC BY-SA 3.0 license; additional terms may apply.
Images, videos and audio are available under their respective licenses.