രാഷ്ട്രം

ഒരു രാഷ്ട്രീയ വ്യവസ്ഥയ്ക്കു (ഭരണകൂടം) കീഴിൽ ജീവിക്കുന്ന സംഘടിതമായ ഒരു സമൂഹത്തെയാണ് രാഷ്ട്രം (state) എന്നു വിവക്ഷിക്കുന്നത്. [1] രാഷ്ട്രങ്ങൾ പരമാധികാരമുള്ളവയോ ഇല്ലാത്തവയോ ആകാം. ഒരു ഫെഡറൽ കൂട്ടായ്മയ്ക്കു കീഴിലുള്ള സംസ്ഥാനങ്ങളെയും സ്റ്റേറ്റ് എന്ന് വിവക്ഷിക്കാറുണ്ട്. ഇവിടെ ഫെഡറൽ ഭരണകൂടമാണ് പരമാധികാര രാഷ്ട്രം[1] ചില രാഷ്ട്രങ്ങൾ വിദേശാധിപത്യത്തിനോ മേധാവിത്വത്തിനോ കീഴിലായതു കൊണ്ട് പരമാധികാരമുണ്ടാവില്ല. [2] മതസ്ഥാപനങ്ങളിൽ നിന്നുള്ള വ്യത്യാസം വ്യക്തമാക്കുന്നതിനായി രാജ്യത്തെ മതേതര സ്ഥാപനങ്ങളെയും ചിലപ്പോൾ സ്റ്റേറ്റ് എന്ന് വിവക്ഷിക്കാറുണ്ട്.

Leviathan by Thomas Hobbes
തോമസ് ഹോബ്സിന്റെ' ലെവിയാത്താൻ എന്ന പുസ്തകത്തിന്റെ പുറം ചട്ട.

നിർവചനം സംബന്ധിച്ച പ്രശ്നങ്ങൾ

മനുഷ്യനും രാഷ്ട്രവും തമ്മിലുള്ള വ്യത്യാസം

രാഷ്ട്രത്തിന്റെ പ്രവർത്തനം സംബന്ധിച്ച സിദ്ധാന്തങ്ങൾ

രാഷ്ട്രത്തിന്റെ സ്വയംഭരണാവകാശം (സ്ഥാപനവൽക്കരണം)

രാഷ്ട്രത്തിന്റെ സാധുത സംബന്ധിച്ചുള്ള സിദ്ധാന്തങ്ങൾ

യുക്ത്യാനുസൃതമായതും നിയമസാധുതയുള്ളതുമായ അധികാരകേന്ദ്രം

ചരിത്രം

ആധുനിക രാഷ്ട്ര

അവലംബം

കുറിപ്പുകൾ

  1. 1.0 1.1 <Please add first missing authors to populate metadata.> (1995). "state". Concise Oxford English Dictionary (9th ed.). Oxford University Press. 3 (also State) a an organized political community under one government; a commonwealth; a nation. b such a community forming part of a federal republic, esp the United States of America ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "oxford-state" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "oxford-state" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  2. For example the Vichy France (1940-1944) officially referred to itself as l'État français.

ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "Giddens" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "Poggi" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "Breuilly" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "AUTOREF4" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "AUTOREF8" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.

1956

ഗ്രിഗോറിയൻ കാലഗണനാരീതി പ്രകാരമുള്ള, ഇരുപതാം നൂറ്റാണ്ടിലെ അൻപതിയാറാം വർഷമായിരുന്നു 1956.

അക്വാബ ഉൾക്കടൽ

സിനായ് ഉപദ്വീപിന്റെ ഇരുവശങ്ങളിലുമായി വേർപിരിയുന്ന ചെങ്കടലിന്റെ രണ്ടു ശാഖകളിൽ കിഴക്കുഭാഗത്തുള്ള അന്താരാഷ്ട്രപ്രാധാന്യമാർജിച്ച ഉൾക്കടൽ. ജോർദാൻ, ഇസ്രയേൽ എന്നീ രാജ്യങ്ങളെ പുറംകടലുമായി ബന്ധിക്കുന്ന ഏകമാർഗ്ഗമെന്ന നിലയിൽ അക്വബാ ഉൾക്കടൽ വ്യാപാരപ്രധാനവുമാണ്. വടക്കുകിഴക്കൻ ദിശയിൽ ഉദ്ദേശം 161 കി.മീ. നീണ്ടുകിടക്കുന്ന ഇതിന്റെ വീതി 19 മുതൽ 25 വരെ കി.മീ. ആണ്. അടിത്തട്ടു പവിഴപ്പുറ്റു നിറഞ്ഞതായതിനാലും അടിക്കടി കോളിളക്കം ഉണ്ടാകുന്നതിനാലും ഇതിലൂടെയുള്ള ഗതാഗതം സുഗമമല്ല. ചിതറിക്കിടക്കുന്ന ദ്വീപുകളും മണൽത്തിട്ടകളും ചെങ്കടലിലേക്കുള്ള പ്രവേശനം ദുഷ്കരമാക്കിത്തീർത്തിരിക്കുന്നു. ചെങ്കുത്തായ പാറക്കെട്ടുകളും മലകളും കൊണ്ട് സങ്കീർണവും ദുർഘടവുമായ തീരപ്രദേശമാണ് ഇതിനുള്ളത്. ഈ തീരം ജോർദാൻ, ഇസ്രയേൽ, സൗദി അറേബ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ ഉൾപ്പെടുന്നു. ഈ ഉൾക്കടലിലെ ഏക സുരക്ഷിത തുറമുഖം കടലിന്റെ പ്രവേശനമാർഗ്ഗത്തിൽനിന്നു 53 കി.മീ. അകലെ പടിഞ്ഞാറൻ തീരത്തു സ്ഥിതിചെയ്യുന്ന ധഹാബ് ആണ്.

അറബി-ഇസ്രയേൽ സംഘട്ടനങ്ങൾ ആരംഭിച്ചതോടുകൂടി ഈ ഉൾക്കടലിന്റെ പ്രാധാന്യം വളരെ വർദ്ധിച്ചു. അറബികളും യഹൂദന്മാരു ഇവിടം യുദ്ധതന്ത്രപ്രധാനമായ സ്ഥാനമായി പരിഗണിച്ച് അവരവരുടെ തീരപ്രദേശങ്ങൾ സൈനികമായി സുരക്ഷിതമാക്കുന്നതിൽ പ്രത്യേകം ശ്രദ്ധ ചെലുത്തിവന്നു. ജോർദാന്റെ ഭാഗത്തു സ്ഥിതിചെയ്യുന്ന അക്വബായും ഇസ്രയേലിന്റെ ഭാഗത്തുള്ള ഏലാത്തും തുറമുഖപട്ടണങ്ങളായി വികസിതങ്ങളായി. 1949-ൽ ഇസ്രയേൽ രാഷ്ട്രം സ്ഥാപിതമായപ്പോൾ ഏലാത്ത് തുറമുഖം കൂടുതൽ സൗകര്യപ്രദമായരീതിയിൽ പുനർനിർമിച്ചു. ഉൾക്കടലിലെ സഞ്ചാരസൗകര്യങ്ങളും തീരപ്രദേശങ്ങളും കയ്യടക്കുന്നതിൽ യഹൂദന്മാരും അറബികളും പ്രത്യേകം താത്പര്യം പ്രദർശിപ്പിച്ചുവന്നു. അക്വബാ ഉൾക്കടലിന്റെ മുഖത്തു തിറാൻ ജലസന്ധിക്കു സമീപമുള്ള ഷറം-അൽ-ഷെയിക്കിൽ, ആദ്യത്തെ അറബി-ഇസ്രയേൽ സംഘട്ടനങ്ങൾക്കുശേഷം ഐക്യരാഷ്ട്രസേനയെ പാർപ്പിച്ചു (1957). ഇസ്രയേലും അറബിരാഷ്ട്രങ്ങളും തമ്മിലുള്ള തർക്കം വീണ്ടും ഒരു സംഘട്ടനത്തിലേക്കു നീങ്ങുമെന്നുള്ള സ്ഥിതിയിലെത്തിയപ്പോൾ ഈജിപ്തിന്റെ പ്രസിഡണ്ടായിരുന്ന ഗമാൽ അബ്ദൽ നാസർ അവിടെ പാർപ്പിച്ചിരുന്ന സേനയെ പിൻവലിക്കണമെന്ന് യു.എൻ. സെക്രട്ടറി ജനറലിനോട് ആവശ്യപ്പെട്ടു (1967). അതനുസരിച്ചു സേന പിൻവലിക്കപ്പെട്ടു. തുടർന്ന് ഈജിപ്ത് ആ പ്രദേശങ്ങൾ കീഴടക്കുകയും അക്വബാ ഉൾക്കടലിലൂടെയുള്ള ഗതാഗത സ്വാതന്ത്ര ഇസ്രയേലിനു നിരോധിക്കുകയും ചെയ്തു. അറബി-ഇസ്രയേൽ ബന്ധങ്ങൾ കൂടുതൽ വഷളായതോടെ ഇസ്രയേൽ അറബിരാജ്യങ്ങൾക്കെതിരായി യുദ്ധം ആരംഭിച്ചു. (1967 ജൂലായ് 7-ം തീയതി) യുദ്ധാരംഭത്തിൽതന്നെ ഇസ്രയേൽ സേനകൾ അക്വബാ ഉൾക്കടലും തീരപ്രദേശങ്ങളും പിടിച്ചെടുത്തു. നിരന്തരമായ അറബ് ഇസ്രായേൽ സംഘർഷങ്ങൾക്ക് അക്വബാ ഉൾക്കടൽ പ്രദേശം സാക്ഷ്യം വഹിക്കുന്നു.

അൻഡോറ

പടിഞ്ഞാറൻ യൂറോപ്പിലെ ഒരു ചെറിയ രാജ്യമാണ്‌ അൻഡോറ /ænˈdɒrə/ (Catalan: Principat d'Andorra). വിസ്തീർണം 450 ചതുരശ്ര കിലോമീറ്റർ മാത്രമാണ്. അൻഡോറാ-ലാ-വെല്ല ആണ് തലസ്ഥാനം. പൈറീനെസ്സ് പർവ്വത നിരകൾക്ക് സമീപത്തായി സ്പെയിനിനും,ഫ്രാൻസിനും ഇടയിലായാണ്‌ ഈ രാജ്യത്തിന്റെ സ്ഥാനം. യൂറോപ്പിലെ ആറാമത്തെ ഏറ്റവും ചെറിയ രാജ്യമാണ് അൻഡോറ. 2012ലെ കണക്കനുസരിച്ച് ജനസംഖ്യ 85,000. അൻഡോറയുടെ തലസ്ഥാന നഗരമായ അൻഡോറ ലാവെല്ല ആണ് യൂറോപ്പിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരം. സമുദ്ര നിരപ്പിൽ നിന്നും 1,023 മീറ്റെർ (3,356 അടി ) ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. എ.ഡി 988 ൽ നിർമ്മിക്കപ്പെട്ടെങ്കിലും ഇപ്പോഴത്തെ രാഷ്ട്രം നിലവിൽ വന്നതു എ.ഡി 1278 ൽ ആണ്. വളരെ സമ്പൽ സമൃദ്ധമായ ഒരു രാജ്യമാണ് അൻഡോറ. വിനോദസഞ്ചാരമാണ് പ്രധാന വരുമാനം. ഓരോ വർഷവും 10.2 ദശലക്ഷം ആളുകൾ അൻഡോറ സന്ദർശിക്കുന്നു എന്നാണ് കണക്ക്. അൻഡോറ യൂറോപ്യൻ യൂണിയനിൽ അംഗമല്ലെങ്കിലും, യൂറോ ആണ് പ്രധാന നാണയം. 1993ൽ ഐക്യരാഷ്ട്രസഭയിൽ അംഗമായി. ലോകത്തെ ഏറ്റവും അധികം ആയുർദൈർഘ്യമുള്ള ജനങ്ങളുടെ പട്ടികയിൽ രണ്ടാംസ്ഥാനം അൻഡോറക്കാണ്‌. ഇവിടത്തെ ജനങ്ങളുടെ ശരാശരി ആയുസ്സ് 84 വർഷമാണ്‌.

ഇസ്രയേൽ

മദ്ധ്യപൂർവേഷ്യയിൽ മെഡിറ്ററേനിയൻ ഉൾക്കടലിന്റെ കിഴക്കെ തീരത്തുള്ള ഒരു രാജ്യമാണ് ഇസ്രയേൽ. ജനപങ്കാളിത്തതോടെയുള്ള നിയമനിർമ്മാണസഭകൾ ഉൾപ്പെട്ട ജനാധിപത്യ ഭരണസംവിധാനമാണ് ഇസ്രയേലിന്റേത്.

പശ്ചിമേഷ്യയിലെ ഏക ജനാധിപത്യ ജൂത രാഷ്ട്രം ആണ് ഇസ്രയേൽ.

ഇസ്‌ലാമിക്ക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവാന്റ്

ഇറാഖിലും സിറിയയിലും സ്വാധീനമുള്ള സ്വന്തമായി ഖിലാഫത്ത് (ഇസ്‌ലാമിക രാഷ്ട്രം) പ്രഖ്യാപിച്ച ഒരു സായുധ ജിഹാദി ഗ്രൂപ്പാണ് ഇസ്‌ലാമിക്ക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവാന്റ്റ് (ഇറാഖിലും ഷാമിലുമുള്ള ഇസ്‌ലാമിക രാഷ്ട്രം) (ISIL; അറബിക്: الدولة الإسلامية في العراق والشام‎), also known as the Islamic State of Iraq and Syria (ISIS, ) or the Islamic State of Iraq and ash-Sham, Daesh (داعش, Arabic pronunciation: [ˈdaːʕiʃ]), or Islamic State (IS), ഇറാഖിലെ അമേരിക്കൻ അധിനിവേശത്തിനെതിരെ പോരാട്ട രംഗത്തുണ്ടായിരുന്ന ഈ സായുധ ഗ്രൂപ്പ് 29 ജൂൺ 2014-ൽ ദൌലത്തുൽ ഇസ്ലാമിയ്യ (ഇസ്ലാമിക രാഷ്ട്രം) എന്ന് പുനർനാമകരണം ചെയ്യുകയും അവരുടെ നിയന്ത്രണത്തിലുള്ള പ്രദേശം ഖിലാഫത്ത് ആയും അബൂബക്കർ അൽ ബാഗ്ദാദിയെ അതിന്റെ ഖലീഫയായും പ്രഖ്യാപിച്ചു. 2015 സെപ്റ്റംബറിലെ കണക്കു അനുസരിച്ച് ലിബിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലെ ചില പ്രദേശങ്ങളിലും സ്വാധീനം വർധിപ്പിച്ചിട്ടുണ്ട്. ഈജിപ്റ്റ്‌, യെമൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെയും തെക്കു കിഴക്കൻ ഏഷ്യയിലെ ഉൾപ്പെടെ പല ജിഹാദി സംഘടനകൾ ഇവരുമായി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഉക്രൈൻ

കിഴക്കൻ യൂറോപ്പിലെ ഈ വലിയ രാജ്യം 1991ലാണ് സ്വതന്ത്ര റിപ്പബ്ലിക്കായത്. അതുവരെ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. റഷ്യ, പോളണ്ട്, ബലാറസ്, ഹങ്കറി, സ്ലൊവാക്യ എന്നീ രാജ്യങ്ങളുടെ അതിർ‍ത്തിയിലുള്ള ഈ കരിങ്കടൽതീര രാഷ്ട്രം ഒമ്പതാം ശതകത്തിൽ കീവൻ റഷ്യ എന്നാണറിയപ്പെട്ടിരുന്നത്. നാടോടിക്കൂട്ടങ്ങളായിരുന്നു അക്കാലത്തെ കീവൻ റഷ്യക്കാർ‍. വലിപ്പമുള്ള രാജ്യമായിരുന്നതുകൊണ്ട് നിരവധി ഗോത്രനേതാക്കൾ അവകാശം സ്ഥാപിച്ച് അവരുടെ ഭരണസംവിധാനങ്ങൾ ഏർ‍പ്പെടുത്തി. കൂട്ടത്തിൽ സമ്പന്നമായ മേഖലകൾ കൈയടക്കാൻ അതിർ‍ത്തിരാജ്യങ്ങൾ തയ്യാറായതോടെ ഇതും യൂറോപ്പിലെ സ്ഥിരം സംഘർ‍ഷമേഖലയായി. പോളണ്ടിനെ അനുസ്മരിപ്പിക്കുംവിധം കാർ‍ഷികമേഖലയിൽ അക്കാലത്ത് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് ഉക്രെയിനായിരുന്നു. അധ്വാനശീലരായിരുന്നു ജനത. 1917ൽ റഷ്യൻവിപ്ലവത്തെ തുടർന്നു സോവിയറ്റ് ചേരിയിലേക്ക് ക്ഷണമുണ്ടായെങ്കിലും 1922ലാണ് അവർ‍ സോവിയറ്റ് യൂണിയന്റെ അംഗീകൃത ഭാഗമായത്. സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം 1991ൽ വീണ്ടും സ്വതന്ത്ര രാഷ്ട്രമായി. എന്നിട്ടും റഷ്യൻ ചായ്‌വ് പ്രകടിപ്പിച്ചിരുന്ന അവർ‍ 2005ലെ ഓറഞ്ച് വിപ്ലവത്തെ തുടർ‍ന്ന് അമേരിക്കൻ ചേരിയിലേക്ക് കൂറുമാറി.

ഉദാരതാവാദം

പുതിയ ആശയങ്ങളെ സ്വീകരിക്കുക, തുറന്ന കാഴ്ചപ്പാടുണ്ടാവുക എന്നീ അർത്ഥങ്ങളിൽ പലപ്പോഴും ഉപയോഗിക്കാറുള്ളതാണ് ഉദാരതാവാദം (ലിബറലിസം - Liberalism) എന്ന വാക്ക്. 16 - 17 നൂറ്റാണ്ടുകളിൽ ഉരുത്തിരിഞ്ഞുവന്ന രാഷ്ട്രീയ - സാമ്പത്തിക ചിന്താധാരയെയാണ് യഥാർത്ഥത്തിൽ ഇത് സൂചിപ്പിക്കുന്നത്. ലാറ്റിൻ ഭാഷയിലെ "സ്വാതന്ത്ര്യത്തെക്കുറിച്ച്" എന്നർഥം വരുന്ന "ലിബറാലിസ് (Liberalis) എന്ന വാക്കിൽ നിന്നുമാണ് ലിബറലിസം അഥവാ ഉദാരതാവാദം എന്ന വാക്കുത്ഭവിച്ചത്. സ്വാതന്ത്ര്യത്തിന്റെയും തുല്യാവകാശത്തിന്റെയും പ്രാധാന്യത്തിലൂന്നിയുള്ളതായിരുന്നു ഉദാരതാവാദത്തിന്റെ വ്യക്താക്കളുടെ ചിന്താഗതി. ഇവയോടുള്ള സമീപനത്തിന്റെ അടിസ്ഥാനത്തിൽ ഇവരുടെ നിലപാടുകളിൽ നിരവധി വ്യത്യാസങ്ങളുണ്ടായിരുന്നുവെങ്കിലും ഉദാരജനാധിപത്യം, സ്വതന്ത്രവും നീതിപൂർവ്വകവുമായ തെരഞ്ഞെടുപ്പ്, സ്വതന്ത്രവ്യാപാരം, മനുഷ്യാവകാശങ്ങൾ, ഭരണഘടനാവാദം, മതസ്വാതന്ത്ര്യം തുടങ്ങിയവയെ സംബന്ധിച്ച നിലപാടുകളിൽ ഒട്ടുമിക്ക ഉദാരതാവാദികളും യോജിക്കുന്നതായി കാണാം. ഉദാരതാവാദം അംഗീകരിക്കാത്ത സാമൂഹ്യ - രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കുപോലും ഈ നിലപാടുകൾ സ്വീകാര്യമായിട്ടുമുണ്ട്. ഉദാരതാവാദം പല ധാരകളായി വളർന്നുവെങ്കിലും 18-ാം നൂറ്റാണ്ടിൽ പ്രചാരം നേടിയ ക്ലാസ്സിക്കൽ ഉദാരതാവാദം 20-ാം നൂറ്റാണ്ടിൽ പ്രചാരം നേടിയ സാമൂഹ്യ ഉദാരതാവാദം (നവഉദാരതാവാദം) എന്നീ രണ്ട് ചിന്താപദ്ധതികളാണ് അതിൽ പ്രധാനം. നവോത്ഥാനകാലത്ത് ഭരണകൂടത്തിന്റെയും ക്രൈസ്തവസഭയുടെയും അധികാരസ്രോതസ്സുകളെയും നിലനിൽപ്പിനെയും വെല്ലുവിളിച്ചുകൊണ്ടാണ് ഉദാരതാവാദ ചിന്താഗതികൾ ശക്തമായ ഇടപെടലുകൾ നടത്തുന്നത്. പരമ്പരാഗത പദവി, വ്യവസ്ഥാപിത മതം, ജന്മിത്തം, രാജാക്കന്മാരുടെ ദൈവദത്താധികാരങ്ങൾ തുടങ്ങിയവ ഇത്തരത്തിൽ ചോദ്യം ചെയ്യപ്പെട്ട നിലപാടുകളായിരുന്നു. ത്രിദശവത്സരയുദ്ധങ്ങളുടെയും ഫ്രഞ്ചുവിപ്ലവത്തിന്റെയും പ്രൊട്ടസ്റ്റന്റ് നവീകരണത്തിന്റെയും പശ്ചാത്തലത്തിലാണ് ഉദാരതാവാദം വളർന്നുവന്നത്. ജീവിൻ, സ്വാതന്ത്ര്യം, സ്വത്ത് തുടങ്ങിയവയ്ക്കുള്ള അവകാശം ഒരു 'വ്യക്തിയുടെ' മൌലികാവകാശമാണെന്നും, സ്വതന്ത്രവ്യാപാരം പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും പൌരജീവിതത്തിലും സമൂഹത്തിലും ഭരണകൂടത്തിന്റെയും മതത്തിന്റെയും ഇടപെടലുകൾ പരമാവധി ഒഴിവാക്കണമെന്നുമുള്ള ചിന്താഗതികളാണ് ഇപ്രകാരം ക്ലാസ്സിക്കൽ ഉദാരതാവാത്തിന്റെ കാലത്ത് പ്രബലപ്പെട്ടത്. ജോൺ ലോക്ക്, മൊണ്ടെസ്ക്യൂ, ആഡംസ്മിത്, ഡേവിഡ് റിക്കാർഡോ, തുടങ്ങയവരുടെ ചിന്തകളിൽ നിന്നാണ് ക്ലാസിക്കൽ ഉദാരതാവാദം ഊർജ്ജം സ്വീകരിച്ചത്.

രണ്ട് ലോകമഹായുദ്ധങ്ങളിൽ ലിബറൽ ജനാധിപത്യ രാജ്യങ്ങളുടെ മുന്നേറ്റവും, ലോക സാമ്പത്തിക കുഴപ്പങ്ങളും, ഫാസിസം, കമ്മ്യൂണിസം, കൺസർവേറ്റിസം, ഏകാധിപത്യം തുടങ്ങിയവ ഉയർത്തിയ രാഷ്ട്രീയ - ദാർശനിക വെല്ലുവിളികളും ഉദാരതാവാദ നിലപാടുകളിൽ സമൂലമായ മാറ്റങ്ങൾ വരുത്തി. സമൂഹത്തിലെയും കമ്പോളത്തിലെയും നീതിപൂർവ്വകമായ ഭരണകൂട ഇടപെടലുകളെ അത് അംഗീകരിച്ചു. ഇപ്രകാരമാണ് ഇരുപതാം നൂറ്റാണ്ടിൽ നവ ഉദാരതാവാദ ചിന്താഗതി ഉയർന്നുവന്നത്. ജെ.എസ് മിൽ , ടി. എച്ച് ഗ്രീൻ, ജെ.എം കെയിൻസ്, തുടങ്ങയ ചിന്തകരാണ് നവഉദാരതാവാദത്തിന്റെ അടിത്തറ പാകിയത്.

പരമാധികാര രാഷ്ട്രം, പൌരാവകാശങ്ങൾ, പൌരസ്വാതന്ത്ര്യം, ക്ഷേമരാഷ്ട സങ്കല്പം, മതസഹിഷ്ണത, മതസ്വാതന്ത്ര്യം, ആഗോളവൽക്കരണം തുടങ്ങയവയുടെ വളർച്ചയിൽ ഉദാരതാവാദം വളരെ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്.

ദക്ഷിണ സുഡാൻ

ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമായ സുഡാനിൽനിന്നും സ്വതന്ത്രമാകുന്ന 10 തെക്കൻ സംസ്ഥാനങ്ങൾ ചേർന്ന ഭൂപ്രദേശമാണ്, 2011 ജൂലൈ 9നു സ്വതന്ത്രമായ ദക്ഷിണ സുഡാൻ ഗണരാജ്യം (Republic of South Sudan) . ദശാബ്ദങ്ങൾ നീണ്ടുനിന്ന ആഭ്യന്തര യുദ്ധാത്തിനൊടുവിൽ, 2011 ജനുവരിയിൽ നടന്ന ഹിതപരിശോധനയിൽ 99 ശതമാനം പേർ അനുകൂലിച്ച വിധിയെ തുടർന്നാണ്‌ ഈ വിഭജനം. ഇതോടെ ലോകത്തിലെ സ്വതന്ത്ര-പരമാധികാര രാഷ്ടങ്ങളുടെ എണ്ണം 193 ആയി. അവയിൽ 54 എണ്ണം ആഫ്രിക്കൻ വൻകരയിലാണ്. നൈൽ നദിയുടെ വൃഷ്ടി പ്രദേശമായതിനാൽ ജല സമ്പന്നമാണ് ഈ രാഷ്ട്രം. സ്വാതന്ത്യലബ്ദിക്കുമുമ്പ് സുഡാനിലെ എണ്ണ ഉദ്പാദനത്തിന്റെ 80 ശതമാനത്തോളം ദക്ഷിണ സുഡാനിൽനിന്നായിരുന്നു. ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിൽ ഒന്നാണ് ദക്ഷിണസുഡാൻ.

നഗര രാഷ്ട്രങ്ങൾ

രണ്ടായിരത്തിമുന്നൂറ് വർഷങ്ങൾക്കുമുമ്പ് പുരാതന ഗ്രീസിൽ നിലനിന്നിരുന്ന ചെറിയ രാഷ്ട്രങ്ങളെ നഗര രാഷ്ട്രങ്ങൾ എന്ന പേരിൽ അറിയപ്പെട്ടിരുന്നു. ജനസംഖ്യയിലും സ്ഥല വിസ്തൃതിയിലും ഗ്രീസിലെ നഗര രാഷ്ട്രങ്ങൾ വളരെ ചെറുതായിരുന്നു. ഏറ്റവും വലിയ നഗര രാഷ്ട്രം എന്നറിയപ്പെട്ടിരുന്ന ആഥൻസിൽ (Athens) മൂന്നുലക്ഷം ജനങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരിൽ അൻപതിനായിരം പേർക്കു മാത്രമേ പൗരത്വം നല്കിയിരുന്നുള്ളൂ. രാഷ്ട്രതന്ത്രത്തിന്റെ പഠനത്തിനു വിലപ്പെട്ട സംഭാവനകൾ നല്കിയ സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടിൽ തുടങ്ങിയ ചിന്തകന്മാർ ജീവിച്ചിരുന്നത് നഗര രാഷ്ട്ര സംവിധാനത്തിലായിരുന്നു. കോട്ടകെട്ടി സംരക്ഷിക്കപ്പെട്ട നഗരത്തോടൂകൂടിയതായിരുന്നു ഓരോ നഗര രാഷ്ട്രവും. പുരാതന ഗ്രീസിലെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ് നഗര രാഷ്ട്ര സംവിധാനത്തിനു കാരണമായിത്തീർന്നത്. അവരുടെ മതപരമായ പ്രത്യേകതകളും നഗര രാഷ്ട്രസംവിധാനത്തിന് അനുകൂലമായിരുന്നു. പുരാതന ഗ്രീസിലെ ഓരോ താഴ്വരയും ഒരു ജനവാസകേന്ദ്രമായി. ഓരോ ജനവാസകേന്ദ്രവും കാലക്രമത്തിൽ രാഷ്ട്രമായി രൂപാന്തരപ്പെട്ടു. രാഷ്ട്രം വളരെ ചെറുതായിരുന്നതിനാൽ ഓരോ ഗ്രീക്കുകാരനും തന്റെ സ്വന്തം കുടുംബത്തെ സ്നേഹിക്കുന്നതുപോലെ തന്റെ സ്വന്തം രാഷ്ട്രത്തെയും സ്നേഹിച്ചു.വ്യക്തിയും രാഷ്ട്രവും തമ്മിൽ വളരെ അടുത്ത ബന്ധം അവിടെ നിലനിന്നിരുന്നു. ഓരോ നഗര രാഷ്ട്രത്തിനും സ്വന്തമായി തലസ്ഥാന നഗരിയും അതിനെച്ചുറ്റിയുള്ള കോട്ടയും സ്വന്തം ഗവണ്മെന്റും നിയമങ്ങളും ദൈവങ്ങളും ആചാരങ്ങളും ഉണ്ടായിരുന്നു. ആഥൻസ്, സ്പാർട്ട, കോറിന്ത്, ആർഗോസ്, തീബ്സ് എന്നിവയായിരുന്നു ഏറ്റവും വലിയ നഗര രാഷ്ട്രങ്ങൾ. ആഥൻസ് ആയിരുന്നു ഏറ്റവും പ്രമുഖ രാഷ്ട്രം. മഹാനായ പെരിക്ലീസിന്റെ കാലത്ത് ആഥൻസിലെ ഗ്രീക്ക് സംസ്കാരം അതിന്റെ പാരമ്യതയിൽ എത്തി. ഗ്രീസിലെ വിദ്യാലയം (School of Hellas) എന്ന പദവി ആഥൻസിനു കൈവന്നത് പെരിക്ലീസിന്റെ കാലത്തായിരുന്നു. ജനങ്ങളുടെ സാംസ്കാരികവും മതപരവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ എല്ലാ പ്രവർത്തനങ്ങളും രാഷ്ട്രത്തിന്റെ തലസ്ഥാന നഗരി കേന്ദ്രീകരിച്ചുകൊണ്ടുള്ളവയായിരുന്നു.

പരമാധികാര രാഷ്ട്രം

ഒരു ഭൂപ്രദേശത്തിനുമേൽ സ്വതന്ത്ര പരമാധികാര പദവിയുള്ള കേന്ദ്രീകൃത ഗവൺമെന്റുള്ള രാഷ്‌ട്രീയ വ്യവസ്ഥയെയാണ് പരമാധികാര രാഷ്ട്രം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. അതിന് നിയതമായ ജനസംഖ്യയും ഒരു ഗവൺമെന്റും മറ്റ് പരമാധികാര രാഷ്ട്രങ്ങളുമായി അന്താരാഷ്‌ട്ര ബന്ധങ്ങൾ പുലർത്തുവാനുള്ള ശേഷിയുമുണ്ടായിരിക്കും. ഇത്തരം രാഷ്ട്രങ്ങൾ മറ്റേതെങ്കിലും രാഷ്ട്രങ്ങളെ ആശ്രയിച്ചുകഴിയുന്നതോ അഥവാ മറ്റേതെങ്കിലും രാഷ്ടത്തിന്റെയോ അധികാരത്തിന്റെയോ സാമന്ത രാജ്യമോ ആയിരിക്കില്ല എന്നതും ഇതിലൂടെ അർഥമാക്കുന്നുണ്ട്. ഒരു രാഷ്ട്രത്തിന്റെ അസ്തിത്വം എന്നത് ഒരു വസ്തുതാപ്രശ്നമാണ്. രാഷ്ട്രാംഗീകാരത്തെ സംബന്ധിച്ച "നിർണ്ണയ സിദ്ധാന്തം" അനുസരിച്ച് ഇതര രാഷ്ട്രങ്ങളുടെ അംഗീകാരമില്ലതെയും ഒരു രാഷ്ട്രത്തിന് പരമാധികാര രാഷ്ട്രമായി നിലനിൽക്കാം. എന്നാൽ എന്നാൽ അംഗീകരാമില്ലാത്ത രാഷ്ട്രങ്ങൾക്ക് ഇതര പരമാധികാര രാഷ്ട്രങ്ങളുമായി തങ്ങളുടെ നയന്ത്രബന്ധങ്ങൾ സ്ഥാപിക്കാനും കരാറുകളിലേർപ്പെടാനും പ്രയാസപ്പെടേണ്ടിവരും എന്നതും ഒരു വസ്തുതയാണ്. പരമാധികാര രാഷ്ട്രമെന്നതിന് പകരമായി പ്രാദേശികമായി പലപ്പോഴും "രാജ്യം" എന്ന പദം ഉപയോഗിക്കാറുണ്ട്. എന്നാൽ കേവലമായ ഒരു ഭൂവിഭാഗത്തെ വിശേഷിപ്പിക്കാനുള്ള ഈ പദം ആ ഭൂവിഭാഗത്തിന്റെ പരമാധികാര രാഷ്ട്രവ്യവസ്ഥയെക്കൂടി വിവക്ഷിക്കുവാൻകൂടി ഉപയോഗിച്ചുവരുന്നു എന്ന് മാത്രം.

പലസ്തീൻ (രാജ്യം)

ആധുനിക ലോകരാഷ്ട്രീയത്തിലെ ഏറ്റവും സങ്കീർണമായ പ്രശ്നങ്ങളിലൊന്നാണ് പലസ്തീൻ. പലസ്തീൻ എന്ന് പലസ്തീൻ അതോറിറ്റി അവകാശപ്പെടുന്ന പ്രദേശങ്ങളെയാണ് 'പലസ്തീൻ ടെറിറ്ററീസ്' എന്നറിയപ്പെടുന്നത്. ജോർദ്ദാൻ നദിക്കു പടിഞ്ഞാറും ചാവുകടലിനു വടക്കുപടിഞ്ഞാറുമായുള്ള വെസ്റ്റ് ബാങ്ക് (5,879 ച.കി.മീ.), മധ്യധരണ്യാഴിയുടെ തീരത്തുള്ള ഗാസാ മുനമ്പ് (363 ച.കി.മീ.), കിഴക്കൻ ജെറുസലേം എന്നിവയടങ്ങിയതാണ് പലസ്തീൻ ടെറിറ്ററികൾ. വെസ്റ്റ് ബാങ്കിലാണ് ജെറിക്കോ (എൽ റിഫാ) നഗരം. പലസ്തീൻ നാഷണൽ അതോറിറ്റി എന്ന ഇടക്കാല ഭരണസംവിധാനമാണ് പലസ്തീനെ എല്ലായിടത്തും പ്രതിനിധാനം ചെയ്യുന്നത്. ചരിത്രപരമായ പലസ്തീൻ മേഖല മുഴുവൻ അതോറിറ്റി അവകാശപ്പെടുന്നുണ്ടെങ്കിലും അതിൽ കുറച്ചു ഭാഗം മാത്രമേ അവരുടെ കൈവശമുള്ളൂ. പൂർണ്ണ സ്വാതന്ത്രമുള്ള രാഷ്ട്രം എന്ന ലക്ഷ്യമാണിവർക്കുള്ളത്. പശ്ചിമേഷ്യയിൽ മധ്യധരണിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പലസ്തീൻ ജൂത, ക്രൈസ്തവ ,ഇസ്ലാം മതങ്ങൾക്ക് വിശുദ്ധ ഭൂമിയാണ്. ബൈബിളിൽ പരാമർശിക്കുന്ന ഇസ്രയേൽ രാജ്യവും ജൂദിയായും ഉൾപ്പെടുന്നതായിരുന്നു പുരാതന പലസ്തീൻ. ഹീബ്രു ബൈബിളിൽ ,,ഇസ്രയേൽമണ്ണ്, ഹീബ്രുക്കളുടെ നാട് ,തേനും പാലു മെഴുകുന്ന നാട്, വാഗ്ദത്ത ഭൂമി, ദൈവരാജ്യം എന്നിങ്ങനെയെല്ലാം ഈ പ്രദേശത്തെ വിശേഷിപ്പിക്കുന്നു. ജോർദ്ദാൻ നദിക്ക് പടിഞ്ഞാറുള്ള പ്രദേശത്തെ കാനാൻ ദേശം എന്നു വിളിക്കുന്നു. ആ പ്രദേശത്തിന്റെ തെക്ക് കിഴക്ക് വസിച്ചിരുന്ന ഫിലിസ്ത്യർ മാരിൽ നിന്നാണ് പലസ്തീൻ എന്ന പേരുണ്ടായത്.വിവിധ ജനതകളും സാമ്രാജ്യങ്ങളും പൗരാണിക കാലം മുതൽ പലസ്തീനിൽ ആധിപത്യം പുലർത്തിയിരുന്നു. ഈജിപ്ഷ്യന്മാർ, അസിറിയൻമാർ, പേർഷ്യക്കാർ, റോമാക്കാർ തുടങ്ങിയവർ, എ .ഡി.634-ൽ മുസ്ലീമുകൾ പലസ്തീൻ കീഴടക്കി.കുരിശുയുദ്ധക്കാലത്ത് ഒരു ചെറിയ കാലയളവ് ( 1098-1 197) ശേഷം ഒന്നാം ലോകമഹായുദ്ധം വരെ വിവിധ മുസ്ലീം രാജാക്കൻമാരുടെ കൈകളിലായിരുന്നു പലസ്തീൻ,1263-1291 കാലത്ത് ഈജിപ്തിലെ മാമലൂക് സാ മ്രാജ്യത്തിന്റെ കീഴിലായി.1516-ൽ ഓട്ടോമൻ തർക്കികൾ പലസ്തീൻ കൈവശപ്പെടുത്തി. ജറുസലേമിലെ നഗര ഭിത്തികൾ നിർമ്മിച്ചത് ഇവരായിരുന്നു. ഓട്ടോമൻ ഭരണത്തിന്റെ അവസാന ഘട്ടത്തിൽ പലസ്തീനിലേക്ക് കുടിയേറ്റം കൂടിയ തോതിൽ ആരംഭിച്ചു.ജൂതരുടെ കടന്നുവരവ് പലസ്തീനെ പ്രശ്ന സങ്കീർണ്ണമാക്കി. ഒന്നാം ലോകമഹായുദ്ധത്തിൽ തുർക്കി തകർന്നതോടെ പലസ്തീൻ കുടിയേറ്റം ക്രമാതീതമായി. ജൂതരാഷ്ട്ര രൂപീകരണത്തിനുള്ള സമ്മർദ്ദം ശക്തമായതോടെ 1917 നവംബർ 2 ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ആർതർ ജെയിംസ് ബാൽഫർ പലസ്തീനിൽ ജൂത രാഷ്ട്രം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു. യുദ്ധത്തിൽ ബ്രിട്ടൺ പലസ്തീൻ പിടിച്ചെടുത്തതു കൊണ്ടാണ് ജൂത രാഷ്ട്രം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. അറബി രാജ്യം വേണമെന്ന മുസ്ലീം ഭൂരിപക്ഷത്തിന്റെ അഭിപ്രായം പരിഗണിച്ചില്ല. 1920-ൽ പലസ്തീന്റെ ഭരണം ലീഗ് ഓഫ് നേഷ്യൻസ് ബ്രിട്ടണ് നൽകി. ജോർദ്ദാൻ നദിക്ക് കിഴക്കും പടിഞ്ഞാറുമുള്ള രണ്ടു മേഖലകളിലായി ബ്രിട്ടൺ പലസ്തീനെ വിഭജിച്ചു.കിഴക്കുള്ള പ്രദേശത്തെ ട്രാൻസ്ജോർദ്ദാനെന്നും പടിഞ്ഞാറുള്ള പ്രദേശത്തെ ജൂത രാഷ്ട്രമായ ഇസ്രയേൽ സ്ഥാപിക്കാനുമായിരുന്നു.ഇതോടെ ജൂത കുടിയേറ്റം വൻ തോതിലായി. നാസികൾ പീഡിപ്പിച്ച യഹൂദർ കൂട്ടത്തോടെ എത്തി. ജൂതപ്രവാഹത്തെ അറബിജനത എതിർത്തു.ബ്രിട്ടീഷ് ഭരണത്തിനെതിരെ 1938-1939 അറബികൾ നടത്തിയ പ്രക്ഷോപം ആറായിരത്തോളം പേരുടെ മരണത്തിനിടയാക്കി. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതോടെ പലസ്തീൻ വിടാൻ ബ്രിട്ടൺ തീരുമാനിച്ചു. പലസ്തീനെ അറബികൾക്കും ജൂതർക്കുമായി 1947 നവുംബർ 29 ന് ഐക്യരാഷ്ട്രസഭ വിഭജിച്ചു.ജൂതർ ഇത് അംഗീകരിച്ചെങ്കിലും അറബികളും പലസ്തീനികളും മറ്റ് അറബി രാഷ്ട്രങ്ങളും ഇത് അംഗീകരിച്ചില്ല അറബി - ജൂത സംഘർഷം യുദ്ധത്തിലേക്ക് വളർന്നു. അറബിരാജ്യങ്ങൾ ഇസ്രയേലിനെ ആക്രമിച്ചുവെങ്കിലും വിജയിച്ചില്ല.ഇതോടെ വൻതോതിൽ അറബികൾ മറ്റ് അറബിരാ ജ്യങ്ങളിലേക്ക് പാലായനം ചെയ്തു. പലസ്തീൻ അഭയാർത്ഥി പ്രശ്നം ആരംഭിച്ചത് അന്നു മുതലാണ്. അറബി രാജ്യത്തിനായി മാറ്റി വച്ചിരുന്ന വെസ്റ്റ്ബാങ്ക് ജോർദ്ദാനും ഗാസാമുനമ്പ് ഈജിപ്തിലും കൂടിച്ചേരപ്പെട്ടു. 1967-ൽ അറബി രാജ്യങ്ങളും പലസ്തീനും ചേർന്ന് ഇസ്രയേലിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ആറുദിന യുദ്ധംത്തിൽ ഏർപ്പെട്ടു. ഫലമായി ഇസ്രയേൽ വെസ്റ്റ് ബാങ്ക്, ജോർദ്ദാൻ മുനമ്പ്, ഗോലാൻ കുന്നുകൾ, സീനായ് ഉപദ്വീപ് എന്നീ പലസ്തീൻ പ്രദേശങ്ങൾ പിടിച്ചെടുത്തു.1978-ലെ ക്യാമ്പ് ഡേവിസ് സമാധാനാ സന്ധി പ്രകാരം സീനായ് ഉപ ദ്വീപ് ഈജിപ്തിന് വിട്ടുകൊടുത്തു.

ഭഗവാൻ സഹായ്

ഭഗവാൻ സഹായ് (February 15, 1905 – December 6, 1986) 1966 ഫെബ്രുവരി 6 മുതൽ 1967 മേയ് 15 വരെ കേരളത്തിന്റെ ഗവർണ്ണറായി സേവനമനുഷ്ടിച്ചിരുന്നു. 1967 മേയ് 15 മുതൽ 1973 ജൂലൈ3 വരെ ജമ്മു കാശ്മിരിന്റെ ഗവർണ്ണറായി. അദ്ദേഹം ഒരു ഐ. സി. എസ് ഓഫീസർ ആയിരുന്നു. കേരള ഗവർണ്ണർ ആയിരുന്ന അജിത് പ്രസാദ് ജെയിനിനെപ്പോലെ അദ്ദേഹവും ഉത്തർപ്രദേശിലെ മൊറാദാബാദിലെ ചന്ദൗസി എസ്. എം. കോളെജിന്റെ പൂർവ്വവിദ്യാർഥിയായിരുന്നു. കേരള ഗവർണ്ണർ ആകും മുൻപ് അദ്ദേഹം പഞ്ചാബിന്റെ ലഫ്റ്റനന്റ് ഗവർണ്ണറും ആയിരുന്നു. മുൻ കേരളാ ഗവർണ്ണറും പിന്നീട് ഇന്ത്യയുടെ പ്രസിഡന്റും ആയ വി. വി. ഗിരിയുടെ കീഴിൽ അദ്ദേഹം ഗവർണ്ണർമാരുടെ കമ്മിറ്റിയുടെ തലവനായി. അദ്ദേഹത്തെ രാഷ്ട്രം പദ്മഭൂഷൻ നൽകി ആദരിച്ചിട്ടുണ്ട്. മുൻ ആസ്സാം ഗവർണ്ണർ ആയിരുന്ന വിഷ്ണു സഹായ് യുടെ ഇളയ സഹോദരനാണ്.

ഭരണഘടന

ഒരു രാജ്യം അഥവാ സ്റ്റേറ്റ് അല്ലെങ്കിൽ മറ്റേതെങ്കിലും സംഘടന ഭരിക്കപ്പെടുന്നതിനായുള്ള ഒരുകൂട്ടം അടിസ്ഥാന തത്ത്വങ്ങളെയും പ്രഖ്യാപിത കീഴ്വഴക്കങ്ങളെയും ചേർത്ത് പറയുന്ന പേരാണ് അതിന്റെ ഭരണഘടന. ആ സംഘടന അഥവാ സ്ഥാപനം തന്നെ ഉണ്ടാകുന്നത് ഈ ചട്ടങ്ങളെല്ലാം കൂടിച്ചേർത്തുവെയ്ക്കുമ്പോഴാണ്. ഈ തത്ത്വങ്ങളെല്ലാം ഒറ്റയ്ക്കുള്ളതോ ഒരു കൂട്ടമായിട്ടുള്ളതോ ആയ നിയമ പ്രമാണങ്ങളിൽ എഴുതിവെയ്ക്കപ്പെടുമ്പോൾ അവയെല്ലാം കൂട്ടിച്ചേർത്ത് ഒരു ലിഖിത ഭരണഘടന എന്നുവിളിക്കുന്നു.

പരമാധികാര രാഷ്ട്രങ്ങൾ മുതൽ അന്താരാഷ്ട്ര സംഘടനകൾക്കും കമ്പനികൾക്കും രജിസ്റ്റർ ചെയ്യാത്ത സംഘടനകൾക്കുംവരെ ആ രാഷ്ട്രം അഥവാ സംഘടന എങ്ങനെ രൂപീകരിക്കപ്പെട്ടിരിക്കുന്നു, പ്രവർത്തിക്കുന്നു എന്നൊക്കെ വിശദീകരിക്കുന്ന ഭരണഘടനയുണ്ടാകാം. ഒരു രാഷ്ട്രത്തിനുള്ളിൽ, ആ രാഷ്ട്രം കേന്ദ്രീകൃതമോ, ഫെഡറലോ ആയാലും ആ രാഷ്ട്രം അടസ്ഥാനപ്പെടുത്തുന്ന തത്ത്വങ്ങളും നിയമങ്ങൾ ആര് ആർക്കുവേണ്ടി നിർമ്മിക്കും എന്നൊക്കെയുള്ള കാര്യങ്ങൾ അതിന്റെ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കും. ചിലഭരണഘടനകൾ, പ്രത്യേകിച്ച് ലിഖിത ഭരണഘടനകൾ, രാഷ്ട്രത്തിന് പൗരന്റെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതിനെതിരായ അതിർവരമ്പുകൾ സൃഷ്ടിക്കുന്നു.

ഇന്ത്യയുടെ ഭരണഘടനയാണ് പരമാധികാര രാഷ്ട്രങ്ങളിൽ വെച്ച് ഏറ്റവും ദൈർഘ്യമേറിയ ലിഖിതഭരണ ഘടന. അതിൽ - 448 അനുച്ഛേദങ്ങളും 12 പട്ടികകളും 102 ഭേദഗതികളും ഉൾപ്പെട്ടിട്ടുള്ളതാണ്.

മഹാജനപദങ്ങൾ

മഹാജനപദങ്ങൾ (സംസ്കൃതം: महाजनपद') എന്ന പദത്തിന്റെ വാച്യാർത്ഥം മഹത്തായ രാഷ്ട്രങ്ങൾ എന്നാണ്. (ജനപദം: രാഷ്ട്രം). അങ്ഗുത്തര നികായ പോലെയുള്ള പുരാതന ബുദ്ധമത ഗ്രന്ഥങ്ങൾ ഇന്ത്യയിൽ ബുദ്ധമതത്തിന്റെ വളർച്ചയ്ക്കുമുൻപ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്ക് / വടക്കുപടിഞ്ഞാറ് ഭാഗങ്ങളിൽ വികസിച്ച് പുഷ്കലമായ പതിനാറ് മഹാ രാഷ്ട്രങ്ങളെയും റിപ്പബ്ലിക്കുകളെയും (ഷോഡശമഹാജനപദങ്ങൾ) പ്രതിപാദിക്കുന്നു.

യൂറോപ്പ്

പരമ്പരാഗതമായ ഏഴു രാഷ്ട്രീയ-വൻകരകളിൽ ഒന്നും, ഭൂമിശാസ്ത്രമായി യൂറേഷ്യൻ ഭൂഖണ്ഡത്തിന്റെ ഒരു ഉപദ്വീപഖണ്ഡവുമാണ് യൂറോപ്പ്. ഭൂമിയിലെ ഒരു വ്യതിരിക്ത വൻകര എന്ന നിലയിൽ കണക്കാക്കിയാൽ വിസ്തീർണ്ണത്തിൽ അഞ്ചാമതും ജനസംഖ്യയിൽ മൂന്നാമതും ആണ് അതിന്റെ സ്ഥാനം. യുറാൽ മലനിരകളും യുറാൽ നദിയും കാസ്പിയൻ കടലും കൊക്കേഷ്യസ് പ്രദേശവും കരിങ്കടലുമാണ് യൂറോപ്പിനെ ഏഷ്യയിൽനിന്ന് വേർതിരിക്കുന്നത്.യൂറോപ്പിലെ 50 രാഷ്ടങ്ങളിൽ റഷ്യയാണ് വിസ്തീർണാടിസ്ഥാനത്തിലും ജനസംഖ്യാടിസ്ഥാനത്തിലും ഒന്നാം സ്ഥാനത്ത് നില്ക്കുന്നത്.. വത്തിക്കാൻ ആണ് ഏറ്റവും ചെറിയ രാഷ്ട്രം. ഏഷ്യക്കും ആഫ്രിക്കക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് ജനസംഖ്യയുടെ കാര്യത്തിൽ യൂറോപ്പ് നില്ക്കുന്നത്. 731 മില്ല്യൺ എന്ന ഇവിടുത്തെ ജനസംഖ്യ ലോകജനസംഖ്യയുടെ ഏകദേശം 11 ശതമാനം വരും.

പാശ്ചാത്യസംസ്കാരത്തിന്റെ ഉറവിടം യൂറോപ്പിലെ ഒരു രാജ്യമായ ഗ്രീസാണ്. 16ആം നൂറ്റാണ്ട് മുതൽ ലോകത്തിലെ പല സ്ഥലങ്ങളിലേയും തീരുമാനങ്ങൾ എടുക്കുന്നതിൽ യൂറോപ്പ് ഒരു മുഖ്യപങ്ക് വഹിച്ചിരുന്നു, പ്രത്യേകിച്ച് കോ​ളനിവാഴ്ചയുടെ കാലങ്ങളിൽ. പതിനാറാം നൂറ്റാണ്ടിന്റേയും ഇരുപതാം നൂറ്റാണ്ടിന്റെയും ഇടക്ക് അമേരിക്കകളിലും ആഫ്രിക്കയിലും ഓഷ്യാനിയയിലും ഏഷ്യയിലും യൂറോപ്പിലെ രാജ്യങ്ങൾക്ക് കോളനികൾ ഉണ്ടായിരുന്നു. രണ്ട് ലോകമഹായുദ്ധങ്ങളിലും യൂറോപ്പ് ഒരു മുഖ്യകക്ഷി ആയിരുന്നു. ഈ യുദ്ധങ്ങൽ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ യൂറോപ്പിന്റെ ശക്തി കുറയാൻ കാരണമായി. അമേരിക്കൻ ഐക്യനാടുകളുടെയും സോവിയറ്റ് യൂണിയന്റെയും പ്രധാന ശക്തിയായുള്ള രംഗപ്രവേശനത്തോടെയായിരുന്നു ഇത്.

രാഷ്ട്രം (ചലച്ചിത്രം)

അനിൽ സി. മേനോന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, മധു, തിലകൻ, ലയ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2006-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് രാഷ്ട്രം. കാൾട്ടൺ ഫിലിംസിന്റെ ബാനറിൽ സി. കരുണാകരൻ നിർമ്മിച്ച ഈ ചിത്രം കാൾട്ടൺ റിലീസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് സജീവൻ ആണ്.

രാഷ്ട്രീയപ്രവർത്തകർ‍

രാഷ്ട്രം രസ്ത്രമീമംസ എന്നിവയിൽ അഗാധമായ അറിവുള്ള ആളുകള് രാഷ്ട്രീയപ്രവർത്തകർ‍ എന്നറിയപ്പെടുന്നു

ഷോഡശക്രിയകൾ

ഹൈന്ദവ ആചാരങ്ങളെപ്പറ്റിയുള്ള ലേഖനമാണിത്, പ്രത്യേകിച്ചും ഗൃഹസ്ഥാശ്രമിയായിട്ടുള്ള ഒരു വ്യക്തി ജീവിതത്തിൽ പാലിക്കേണ്ട നിഷ്ഠകളെയും ക്രമങ്ങളെയും കുറിച്ചുള്ള ഒരു കുറിപ്പ്.

മനുഷ്യജീവിതത്തിനു പൊതുവേ സാധകവും സഹായകവുമാകുന്ന ചില ചിട്ടകൾ കുടുംബ നിലവാരത്തിൽതന്നെ ഭാരതീയ ഋഷിവര്യന്മാർ ഒരുക്കി തന്നിട്ടുണ്ട്. .വ്യക്തി, കുടുംബം, സമുദായം, രാഷ്ട്രം, വിശ്വം എന്നിങ്ങനെ പടിപടിയായി എല്ലാ രംഗങ്ങളിലും പരിശുദ്ധിയും ക്ഷേമവും ശാന്തിയും കൈവരിക്കാവുന്ന രീതിയിലുള്ള ഒരു ഒരു കുടുംബാസൂത്രണ പദ്ധതി നമ്മുടെ പ്രാചീന ഋഷിവര്യന്മാർ തയ്യാറാക്കി സമർപ്പിച്ചിട്ടുണ്ട്. . ആർഷപ്രോക്തമായ ഈ പദ്ധതിയാണ് ഷോഡശസംസ്കാരപദ്ധതി അഥവാ ഷോഡശക്രിയകൾ .

ജീവൻ മനുഷ്യയോനിയിൽ പതിക്കുന്നത് മുതൽ ദേഹത്യാഗം ചെയ്യുന്നതുവരെ ധർമമാർഗ്ഗത്തിലൂടെ ജന്മസാഫല്യത്തെ ലക്ഷ്യമാക്കികൊണ്ട് വ്യവസ്ഥപ്പെടുത്തിയിത്തുള്ള പതിനാറു പ്രമുഖവഴിത്തിരിവുകൾ. ഗർഭാധാനം, പുംസവനം, സീമന്തോന്മയനം, ജാതകരണം, നാമകരണം, നിഷ്ക്രാമണം, അന്നപ്രാശനം, ചൂഡാകർമം, ഉപനയനം, വേദാരംഭം, സമാവർത്തനം, വിവാഹം, ഗൃഹാശ്രമം, വാനപ്രസ്ഥം, സന്യാസം, അന്ത്യേഷ്ടി ഈ പതിനാറു സംസ്കാരങ്ങളിൽ ചിലത് ചടങ്ങുകളായിട്ടെങ്ങിലും ഇന്നും ആചരിക്കാറുണ്ട്.

ഹേഗൽ

1770-1831 കാലയളവിൽ ജർമ്മനിയിൽ ജീവിച്ചിരുന്ന പ്രമുഖ യൂറോപ്യൻ തത്ത്വചിന്തകനാണു് ജോർജ് വിൽഹെം ഫെഡ്രിൿ ഹെഗൽ (ഓഗസ്റ്റ് 27, 1770-നവംബർ 14, 1831). ഇമ്മാനുവേൽ കാന്റു് രൂപംകൊടുത്ത ജർമ്മൻ ശുദ്ധവാദത്തിന്റെ വക്താവായിരുന്നു അദ്ദേഹം. ശുദ്ധ ആശയവാദചിന്തയിൽ നിന്നും വൈരുദ്ധ്യാത്മക ആശയവാദം രൂപപ്പെടുത്തിയതു് പ്രധാനമായും ഹെഗലാണു്. ഹെഗലിന്റെ വൈരുദ്ധ്യാത്മക ആശയവാദത്തെ തലതിരിച്ചിട്ടാണു് കാറൽ മാർക്സ് വൈരുദ്ധ്യാത്മക ഭൌതികവാദം രൂപപ്പെടുത്തിയെടുത്തത്.

ഇമ്മാനുവേൽ കാന്റിനെ തുടർന്നുവന്ന ദശകങ്ങളിൽ രൂപമെടുത്ത ജർമ്മൻ ആശയവാദത്തിന്റെ വികാസത്തിൽ ഹേഗൽ വലിയ പങ്കു വഹിച്ചു. ആശയവാദികളിൽ ഏറ്റവും ക്രമബദ്ധമായ ചിന്തക്ക് അദ്ദേഹം പേരെടുത്തു. യുക്ത്യധിഷ്ഠിതമായ തുടക്കത്തിൽ നിന്ന് സമഗ്രവും ക്രമബദ്ധവുമായ സത്താമീമാംസ (സത്താശാസ്ത്രം - Ontology) വികസിപ്പിച്ചെടുക്കാനാണ് തന്റെ രചനകളിലും പ്രസംഗങ്ങളിലും ഹേഗൽ ശ്രമിച്ചത്. അദ്ദേഹം ഏറ്റവും കൂടുതൽ അറിയപ്പെടുന്നത് ചരിത്രത്തെ ലക്ഷ്യോന്മുഖമായ ആശയവികാസമായി ചിത്രീകരിക്കുന്ന സിദ്ധാന്തത്തിന്റെ പേരിലാണ്. ഈ സിദ്ധാന്തത്തിന്റെ പരിവർത്തിത രൂപം ചരിത്രത്തിന്റെ ഭൗതികവ്യാഖ്യാനമെന്നപേരിൽ പിന്നീട് മാർക്സിസത്തിന്റെ വിശ്വാസപ്രമാണങ്ങളിൽ ഒന്നായി മാറി. ക്രമവും കെട്ടുറപ്പുമുള്ള ഒരു തത്ത്വചിന്താവ്യവസ്ഥയുടെ സമഗ്രമായ ചട്ടക്കൂടിനുള്ളിൽ പ്രകൃതിയും മനസ്സും തമ്മിലും, അറിയുന്നവനും അറിവിന്റെ വിഷയവും തമ്മിലും, രാഷ്ട്രം, ചരിത്രം, കല, മതം, ദർശനം എന്നിവകൾ തമ്മിലുമുള്ള ബന്ധം വിശദീകരിക്കാൻ ഹേഗൽ ശ്രമിച്ചു. പ്രകൃതി-സ്വാതന്ത്ര്യം, അനുഭവം-അതീന്ദ്രിയത (immanence-transcendence) തുടങ്ങിയവ പോലെ, ഒന്നൊന്നിനെ ഇല്ലാതാക്കാതെ രമ്യപ്പെടുകയും സം‌യോജിക്കുകയും ചെയ്യുന്ന വൈരുദ്ധ്യങ്ങളുടേയും വൈപരീത്യങ്ങളുടേയും കൂട്ടായ്മയായി മനസ്സിനെ ആല്ലെങ്കിൽ ആത്മാവിനെ സങ്കല്പിച്ചത് അദ്ദേഹത്തിന്റെ ഒരു പ്രധാന സംഭാവനയാണ്.

മാക്സ്, ബ്രാഡ്‌ലി, സാർത്ര്, കങ്ങ് എന്നിവരടക്കമുള്ള ആരാധകരും ഷെല്ലിങ്ങ്, കീർക്കെഗാഡ്, ഷോപ്പൻഹോവർ, നീഷേ, റസ്സൽ തുടങ്ങിയ വിമർശകരുമായി, തത്ത്വചിന്തയിൽ വ്യത്യസ്തനിലപാടുകൾ പിന്തുടർന്ന ഒട്ടേറെ ചിന്തകരെ ഹേഗൽ സ്വാധീനിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിൽ ഹേഗേലിയൻ ചിന്തയുടെ മുഖ്യധാര മിക്കവാറും വിസ്മരിക്കപ്പെടുകയും ഹേഗലിന്റെ സാമൂഹ്യരാഷ്ട്രീയചിന്തകൾ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. എന്നാൽ 1970-കളായപ്പോൾ ഹേഗലിന്റെ അടിസ്ഥാനചിന്തകൾ വീണ്ടും ശ്രദ്ധയും പിന്തുണയും കണ്ടെത്താൻ തുടങ്ങി.

ഇതരഭാഷകളിൽ

This page is based on a Wikipedia article written by authors (here).
Text is available under the CC BY-SA 3.0 license; additional terms may apply.
Images, videos and audio are available under their respective licenses.