രാജവംശം

ഒരു കുടുംബത്തിലെ അംഗങ്ങൾ തന്നെ ഒന്നിനു പിന്നാലെ ഒന്നായി ഒരു രാജ്യത്തിന്റെ ഭരണം നടത്തുകയാണെങ്കിൽ ഇത്തരം കുടുംബങ്ങളെ രാജവംശം (ഇംഗ്ലീഷ്:Dynasty) എന്നു പറയുന്നു[1].

അവലംബം

  1. "CHAPTER 8 ASHOKA, THE EMPEROR WHO GAVE UP WAR". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. p. 75.
ആന്ധ്രാപ്രദേശ്‌

ഇന്ത്യയുടെ തെക്കുകിഴക്കു ഭാഗത്തുള്ള ഒരു സംസ്ഥാനമാണ്‌ ആന്ധ്രാപ്രദേശ്‌ (തെലുഗ്: ఆంధ్ర ప్రదేశ్). തെലുങ്ക്‌ ഭാഷ മുഖ്യമായി സംസാരിക്കപ്പെടുന്ന ഈ സംസ്ഥാനത്തിന്റെ തലസ്ഥാനം അമരാവതി ആണ്‌. വടക്ക്‌ തെലങ്കാന, ഛത്തീസ്ഗഡ്‌, ഒറീസ, മഹാരാഷ്ട്ര; തെക്ക്‌ തമിഴ്‌നാട്‌; കിഴക്ക്‌ ബംഗാൾ ഉൾക്കടൽ; പടിഞ്ഞാറ്‌ കർണ്ണാടക എന്നിവയാണ്‌ ആന്ധ്രാപ്രദേശിന്റെ അതിർത്തികൾ. വിസ്തീർണ്ണത്തിന്റെ അടിസ്ഥാനത്തിൽ എട്ടാമതും ജനസംഖ്യയുടെ അടിസ്ഥാനത്തിൽ പത്താമതും ആയ ഇന്ത്യൻ സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്.

ആന്ധ്രാപ്രദേശ് "ഇന്ത്യയുടെ അരിപ്പാത്രം" (Rice bowl of India) എന്നാണ് അറിയപ്പെടുന്നത്. ഇവിടെ കൃഷി ചെയ്യുന്നതിൽ 70 ശതമാനവും നെല്ലാണ്. 2006ൽ ആന്ധ്ര പ്രദേശ് 17,796,000 ടൺ നെല്ല് ഉത്പാദിപ്പിച്ചു. ചോളം, ബജറ, നിലക്കടല, പരുത്തി തുടങ്ങിയവയും കൃഷി ചെയ്തു വരുന്നു. ആന്ധ്രാ പ്രദേശിലൂടെ ഒഴുകുന്ന രണ്ട് പ്രധാന നദികളാണ് കൃഷ്ണയും, ഗോദാവരിയും. തുംഗഭദ്ര, പൊന്നാർ, വംശധാര, നാഗാവലി തുടങ്ങിയവയും പ്രധാനപ്പെട്ട നദികളാണ്. പുതുച്ചേരി (പോണ്ടിച്ചേരി) സംസ്ഥാനത്തിന്റെ യാനം ജില്ല ആന്ധ്രാപ്രദേശിന്റെ വടക്കുകിഴക്കു ഗോദാവരി നദീമുഖത്താണ് സ്ഥിതിചെയ്യുന്നത്.

മുൻ കാലങ്ങളിൽ ഈ പ്രദേശം ആന്ധ്രാപഥം, ആന്ധ്രാദേശം, ആന്ധ്രാവനി, ആന്ധ്രാ വിഷയ എന്നിങ്ങനെ പല പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. 1956 നവംബർ 1നു അന്നു നിലവിലുണ്ടായിരുന്ന ഹൈദരാബാദ്, ആന്ധ്രാ സംസ്ഥാനങ്ങളിലെ തെലുങ്ക് ഭാഷ സംസാരിക്കുന്ന പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് ആന്ധ്രാപ്രദേശ് സംസ്ഥാനം രൂപവത്കരിച്ചു.

ഇന്തോ-ഗ്രീക്ക് സാമ്രാജ്യം

ഇന്തോ-ഗ്രീക്ക് സാമ്രാജ്യം (ചിലപ്പോൾ ഗ്രീക്കോ-ഇന്ത്യൻ സാമ്രാജ്യം എന്നും അറിയപ്പെടുന്നു) ക്രിസ്തുവിനു മുൻപുള്ള അവസാനത്തെ രണ്ട് നൂറ്റാണ്ടുകളിൽ വടക്കേ ഇന്ത്യയുടെയും വടക്കുപടിഞ്ഞാറേ ഇന്ത്യയുടെയും പല ഭാഗങ്ങളിലും വ്യാപിച്ചുകിടന്നു, മുപ്പതിലേറെ ഹെല്ലനിക രാജാക്കന്മാർ ഈ സാമ്രാജ്യത്തെ ഭരിച്ചു, പലപ്പോഴും ഇവർ പരസ്പരം യുദ്ധം ചെയ്തു.

ബാക്ട്രിയ ആസ്ഥാനമാക്കി ഭരിച്ചിരുന്ന ഗ്രീക്കോ ബാക്ട്രിയൻ രാജവംശത്തിലെ യൂത്തിഡെമസിന്റേയും പുത്രൻ ദെമെത്രിയസിന്റേയും സാമന്തരായി ഹിന്ദുകുഷിന് കിഴക്കും തെക്കുമായി ഭരണം നടത്തിയിരുന്ന ഗ്രീക്ക് വംശജരായ ഈ രാജാക്കന്മാർ, ബാക്ട്രിയയിൽ യൂത്തിഡെമസ് അട്ടിമറിക്കപ്പെട്ട് പുറത്താക്കപ്പെട്ടതോടെ സ്വതന്ത്രഭരണം നടത്താനാരംഭിക്കുകയായിരുന്നു.

കന്നഡ

ദ്രാവിഡ ഭാഷകളിലെ പ്രമുഖമായ ഒരു ഭാഷയും ഇന്ത്യയിലെ പുരാതനമായ ഭാഷകളിൽ ഒന്നുമാണ് കന്നഡ (കന്നഡ: ಕನ್ನಡ). ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ എന്ന നിലയിൽ 29-ആം സ്ഥാനമാണ് കന്നഡയ്ക്ക് ഉള്ളത്. 2011ലെ കാനേഷുമാരി അനുസരിച്ച് ലോകത്ത് ഒട്ടാകെ 6.4 കോടി ആളുകൾ ഈ ഭാഷ സംസാരിക്കുന്നു എന്നു കരുതുന്നു. ഇതിൽ 5.5 കോടി ആളുകളുടെ മാതൃഭാഷയാണ് ഇത്.

കർണാടകത്തിലെ പ്രധാനഭാഷയും ഇന്ത്യയിലെ ഔദ്യോഗിക ഭാഷകളിൽ ഒന്നും ആണ് കന്നഡ. കദംബ ലിപിയിൽ നിന്ന് രൂപപ്പെട്ട കന്നഡ ലിപി ഉപയോഗിച്ചാണ് ഈ ഭാഷ എഴുതുന്നത്. കന്നഡയിലെ എഴുത്തിൻറെ മാതൃകകൾക്ക് ആയിരത്തി അഞ്ഞൂറോളം വർഷങ്ങളുടെ പഴക്കമുണ്ട്. ക്രിസ്ത്വബ്ദം ആറാം നൂറ്റാണ്ടിലെ പശ്ചിമ-ഗംഗ രാജവംശവും ഒൻപതാം നൂറ്റാണ്ടിലെ രാഷ്ട്രകൂട രാജവംശവും ആണ് പഴയ കന്നഡ സാഹിത്യം ഏറ്റവും കൂടുതൽ രാജാശ്രയം നേടിയത്.ആയിരത്തോളം വർഷങ്ങളുടെ സാഹിത്യ പാരംപര്യം കന്നഡയ്ക്കുണ്ട്.വിനോഭ ബാവെ കന്നഡ ലിപിയെ ലിപികളുടെ റാണി എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. കേരളത്തിൽ കന്നഡ ഭാഷ സംസാരിക്കുന്നവർ 325,571 പേരുണ്ട്.

സാംസ്കാരിക മന്ത്രാലയം ചുമതലപ്പെടുത്തിയ ഭാഷിക വിദഗ്ദ്ധരുടെ ശിപാർശികൾ മാനിച്ചുകൊണ്ട് ഭാരത സർക്കാർ കന്നഡ ഭാഷയ്ക്ക് അഭിജാത ഭാഷ പദവി നൽകി ആദരിച്ചു. ജൂലൈ 2011ൽ മൈസൂരിലെ കേന്ദ്ര ഇന്ത്യൻ ഭാഷാ അധ്യയന ഇന്സ്ട്ടിട്ടൂട്ടിൽ അഭിജാത കന്നഡ പഠനത്തിനായിക്കൊണ്ടുള്ള കേന്ദ്രം ആരംഭിച്ചു.

കൊടുങ്ങല്ലൂർ രാജവംശം

കൊടുങ്ങല്ലൂർ രാജകുടുംബം പടിഞ്ഞാറ്റേടത്തുസ്വരൂപം എന്ന് അറിയപ്പെട്ടിരുന്നു. കേരളത്തിലെ മറ്റു പല രാജകുടുംബങ്ങളിലെയും പോലെ മരുമക്കത്തായ രീതിക്കാരാണിവർ. കുടുംബത്തിലെ സ്ത്രീകളുടെ കുട്ടികളെ മാത്രമേ കുടുംബത്തിലേതെന്നു പറയാറുള്ളൂ. 1739 പൊതുവർഷത്തിൽ കുടുംബത്തിൽ സ്ത്രീപ്രജകളില്ലാതായ അവസ്ഥയിൽ അയിരൂർ ശാർക്കര കുഴിക്കാട്ട് കോവിലകത്തു നിന്നും രണ്ടു പെൺകുട്ടികളെ ദത്തെടുത്തു. ഇന്നു കാണുന്ന കുടുംബാംഗങ്ങളെല്ലാവരും ആ പെൺകുട്ടികളുടെ സന്തതിപരമ്പരയാണ്. അമ്മവഴിക്ക് ഇവർ വളരെ പൻടു കാലം തൊട്ടേ അയിരൂർ ശാർക്കര വംശജരാണ്. ഈ വംശത്തിന്റെ ഉത്ഭവത്തെ കുറിച്ച് വ്യക്തമായ അറിവില്ല.

കോവിലകത്തിന്റെ കുലദേവത തൃക്കുലശേഖരപുരം ശ്രീകൃഷ്ണനും പരദേവത കൊടുങ്ങല്ലൂർ ഭഗവതിയുമാണ്. കുടുംബത്തിലെ ഏറ്റവും മുതിർന്ന പുരുഷനെ വലിയതമ്പുരാൻ എന്നും ഏറ്റവും മുതിർന്ന സ്ത്രീയെ വലിയ തമ്പുരാട്ടി എന്നും വിളിക്കുന്നു. ഈ രാജവംശത്തിന്റെ അരിയിട്ടുവാഴ്ച തൃക്കുലശേഖരപുരം ശ്രീകൃഷ്ണക്ഷേത്രത്തിലായിരുന്നു.

ഇന്ന് കൊടുങ്ങല്ലൂർ കോവിലകം രണ്ട് ശാഖകളിൽ വ്യാപിച്ച് കിടക്കുന്നു - പുത്തൻ കോവിലകം, ചിറയ്ക്കൽ കോവിലകം. വെള്ളാങ്ങല്ലൂർ കോവിലകം, പൂഞ്ഞാർ കോവിലകം, പാലപ്പെട്ടി കോവിലകം, എഴുമറ്റൂർ കോവിലകം എന്നീ കോവിലകങ്ങളും കൊടുങ്ങല്ലൂർ കോവിലകവും അമ്മവഴിക്ക് ബന്ധമുള്ളവരാണ്.

കോലത്തിരി രാജവംശം

കോലത്ത് നാട്ടിലെ പ്രാചീന രാജവംശമായ മൂഷകരാജവംശത്തിലെ ഏറ്റവും മുതിർന്ന കാരണവരുടെ സ്ഥാനപ്പേര്. മൂഷകരാജവംശത്തിന്റെ ക്ഷയത്തെത്തുടർന്ന് അതിന്റെ തുടർച്ചയായി കോലത്ത് നാട്ടിൽ ഉദയംകൊണ്ട രാജവംശമാണിത്. കോലസ്വരൂപം എന്നും ഈ രാജകുടുംബം അറിയപ്പെട്ടിരുന്നു. ചിറക്കൽ കോവിലകത്തിലെ രാജാക്കന്മാർ കോലത്തിരിമാർ എന്നറിയപ്പെട്ടിരുന്നു. പന്ത്രണ്ടാം ശതകത്തിൽ മഹോദയപുരത്തെ കുലശേഖരപെരുമാളിന്റെ കാലശേഷം ഏറ്റവും ശക്തരായ രാജവംശം ഏഴിമല ആസ്ഥാനമാക്കിയ ഈ രാജകുടുംബത്തിന്റേതായിരുന്നു. ഉദയവർമ്മൻ കോലത്തിരിയുടെ ആസ്ഥാന കവിയായിരുന്നു ചെറുശ്ശേരിചെറുശ്ശേരി കോലത്തിരിയുടെ സുഹൃത്തായിരുന്നു. കേരളോൽപ്പത്തി, കേരളമാഹാത്മ്യം എന്നീ കൃതികളിൽ കോലത്തിരിയുടെ ആവിർഭാവത്തെക്കുരിച്ച് പരാമർശമുണ്ട്

ക്വിങ് രാജവംശം

ചൈനയിലെ അവസാന രാജകുലം ആണ്‌ ക്വിങ് രാജകുലം അഥവാ മന്‌ചു രാജകുലം. 1644 മുതൽ 1912 വരെ അവർ ചൈന ഭരിച്ചു. 1912 ന്‌ ശേഷം പ്രജാധിപത്യരാഷ്ട്രം നിലവിൽ വന്നു. മന്‌ചു വംശത്തിൽ പെട്ട ഐസിൻ ഗിയോരോ ആണ് ഈ രാജവംശം സ്ഥാപിച്ചത്. 1644 മുതൽ മഹത്തായ ക്വിങ്ങ് രാജവംശം ചൈനയിലെമ്പാടും വ്യാപിച്ചു. പൂർണ്ണ ചൈനയുമായുള്ള അനുരജ്ഞനം 1683 ൽ കാങ്സ്കി ചക്രവർത്തിയുമായി പൂർത്തിയായി.

1616ൽ അമഗ ഐസിൻ ഗുരുൺ ജ്വിൻ രാജവംശം സ്ഥാപിച്ചു പിന്നീടത് 1636 ൽ ക്വിങ്ങ് രാജകുലമാക്കി മാറ്റി. ക്വിങ്ങ് എന്നാൽ വ്യക്തം എന്നാണ്‌. 1644 ലിൽ ലീ സീചെങ്ങിന്റെ നേത്രുത്തത്തിൽ

ഖിൽജി രാജവംശം

ദില്ലി സുൽത്താനത്ത് ഭരിച്ച രണ്ടാമത്തെ രാജവംശമാണ് ഖിൽജി രാജവംശം. ഖിൽജി അല്ലെങ്കിൽ ഖൽജി (ഉർദ്ദു / പഷ്തോ: خلجی خاندان) തുർക്കി ഉത്ഭവമുള്ള അഫ്ഗാനികൾ (ഘൽജികൾ) സ്ഥാപിച്ച ഒരു രാജവംശമാണ്. . വാൾപ്പയറ്റുകാർ എന്ന് അർത്ഥം വരുന്ന ഖിൽജി എന്ന നാമധേയം ഇവർ സ്വയം വിശേഷിപ്പിക്കാനായി ചേർത്തതാണ്.മംലൂക്ക് സുൽത്താനായിരുന്ന കുത്തബ്ബുദ്ദിൻ ഐബക്കിന്റെ സേനാനായകരിൽ ഒരാളായിരുന്ന ഇഖ്തിയാറുദ്ദിൻ മുഹമ്മദ് ബിൻ ബഖ്തിയാർ ഖിൽജി 12-ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ ബീഹാർ, ബംഗാൾ എന്നീ പ്രദേശങ്ങൾ കീഴടക്കി. ദില്ലിയിലെ മംലൂക് രാജവംശത്തിന്റെ സാമന്തരായിരുന്നു ഖിൽജികൾ. സുൽത്താൻ ബാൽബന്റെ മരണത്തോടെ ദില്ലി സുൽത്താനത്ത് അസ്ഥിരമായി, പല കലാപങ്ങളും പൊട്ടിപ്പുറപ്പെട്ടു. ഇത് ജലാലുദ്ദിൻ ഖിൽജിയെ രാജാവായി തിരഞ്ഞെടുക്കുന്നതിലേയ്ക്ക് നയിച്ചു. 1290-ൽ ജലാലുദ്ദിൻ ഫിറൂസ് ഖിൽജി ദില്ലി സുൽത്താനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. 1290 മുതൽ 1320 വരെ മൂന്ന് ഖിൽജി സുൽത്താന്മാർ സാമ്രാജ്യം ഭരിച്ചു. ജലാലുദ്ദിൻ ഫിറൂസ് ഖിൽജിയുടെ മരുമകനായ അലാവുദ്ദിൻ ഖിൽജിയാണ് ഖിൽജി ഭരണാധികാരികളിൽ ഏറ്റവും പ്രശസ്തൻ. 1296-ൽ ഒരു ഗൂഢാലോചനയിലൂടെ ജലാലുദ്ദിൻ ഖിൽജിയെ കൊന്ന് അലാവുദ്ദിൻ ഖിൽജി അധികാരത്തിലെത്തി. മംഗോളിയരുടെ പല ആക്രമണങ്ങളും വിജയകരമായി ചെറുത്തതാണ് അലാവുദ്ദിന്റെ യശസ്സിനു കാരണം.

അലാവുദ്ദിൻ ഖിൽജിയുടെ സാമ്രാജ്യം ഏകദേശം ഇന്ത്യയുടെ ഭൂരിഭാഗവും - തെക്കേ ഇന്ത്യ വരെ വ്യാപിച്ചു. പല യുദ്ധങ്ങളും ചെയ്ത് അലാവുദ്ദിൻ ഗുജറാത്ത്, രന്തംഭോർ, ചിറ്റോർ, മാള്വ, ഡെക്കാൻ എന്നീ പ്രദേശങ്ങൾ പിടിച്ചടക്കി. അലാവുദ്ദീന്റെ അടിമയായ മാലിക്ക് ഖഫൂർ തെക്കേ ഇന്ത്യയിലെ മധുര കൊള്ളയടിച്ചു. അലാവുദ്ദിന്റെ ഇരുപതു വർഷത്തെ ഭരണകാലത്ത് 1299-1300, 1302-1303 എന്നീ കാലയളവുകളിൽ മംഗോളിയർ രണ്ടു വട്ടം ദില്ലി ആക്രമിച്ചു. അവയെല്ലാം അലാവുദ്ദിൻ ഖിൽജി വിജയകരമായി ചെറുത്തു. മംഗോൾ ആക്രമണത്തെ നേരിടുന്നതിന്‌ ഖിൽജി ഒരു വലിയ സൈന്യത്തെ രൂപവത്കരിക്കുകയും, പട്ടാളക്കാരെ വിന്യസിക്കുന്നതിന്‌ സിരി എന്നു പേരുള്ള ഒരു പട്ടണം നിർമ്മിക്കുകയും ചെയ്തു. അലാവുദ്ദിൻ ഖിൽജി 1316-ൽ അന്തരിച്ചു.

ഗുപ്തസാമ്രാജ്യം

ഗുപ്ത സാമ്രാജ്യം (ആംഗലേയത്തിൽ Gupta Empire) പുരാതന ഇന്ത്യയിൽ രാഷ്ട്രീയമായും സൈനികമായും ഏറ്റവും ശക്തമായിരുന്ന സാമ്രാജ്യങ്ങളിലൊന്നാണ്. ക്രി.പി 320 മുതൽ 550 വരെയായിരുന്നു ഗുപ്ത സാമ്രജ്യത്തിന്റെ പ്രതാപകാലം. ഇന്ത്യാ ഉപദ്വീപിന്റെ വടക്കൻ പ്രവിശ്യകളിലധികവും ഈ സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു. ഇന്ത്യയുടെ ചരിത്രത്തിലെ സുവർണ്ണകാലമായി അറിയപ്പെടുന്ന ഈ കാലഘട്ടത്തിൽ ശാസ്ത്രം, ജ്യോതിശാസ്ത്രം, ഗണിതശാസ്ത്രം, സാംസ്കാരികം, സാഹിത്യം എന്നീ മേഖലകളിൽ അഭൂതപൂർവ്വമായ വളർച്ചയുണ്ടായി. വിന്ധ്യ പർവ്വതനിരകൾക്കു വടക്ക് നാല്, അഞ്ച് നൂറ്റാണ്ടുകളിലായിരുന്നു ഗുപ്ത രാജവംശം ആധിപത്യമുറപ്പിച്ചിരുന്നത്. മൗര്യ സാമ്രാജ്യത്തോളം വലുതല്ലായിരുന്നുവെങ്കിലും ഗുപ്ത ഭരണ കാലഘട്ടം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും സമീപ രാജ്യങ്ങളിലും മായാത്ത മുദ്രകൾ പതിപ്പിച്ചു. പുരാതന കാലഘട്ടത്തിലെ നാണയങ്ങൾ, ചുവരെഴുത്തുകൾ, സ്മാരകങ്ങൾ, സംസ്കൃത കൃതികൾ എന്നിവയിൽ നിന്നൊക്കെ ഗുപ്ത രാജവംശത്തെപ്പറ്റിയുള്ള വിവരങ്ങൾ ലഭിക്കും. പുരാതനമായ റോമാ സാമ്രാജ്യം ഹാൻ സാമ്രാജ്യം ടാങ് സാമ്രാജ്യം എന്നിവയെയും ഗുപ്ത സാമ്രാജ്യത്തേയും ഒരേ തട്ടിലാണ് ചരിത്രകാരന്മാർ തുലനം ചെയ്യുന്നത്. രാജ്യത്ത് ശാന്തിയും സമാധാനവും കളിയാടിയിരുന്നതിനാൽ മേല്പറഞ്ഞ വിഷയങ്ങളിൽ ശ്രദ്ധിക്കാൻ സമയം ഉണ്ടായിരുന്നു. മഹാഭാരതം അതിന്റെ പൂർണ്ണമായ രൂപത്തിലേക്ക് എത്തിയത് ഗുപ്തകാലഘട്ടത്തിന്റെ അവസാനത്തോടെയായിരുന്നു.

ഗുപ്ത രാജക്കന്മാർ മികവുറ്റ സൈനിക യോദ്ധാക്കളും ഭരണ നിപുണരുമായിരുന്നു എന്നാണു ചരിത്രം രേഖപ്പെടുത്തുന്നത്. ഹൂണന്മാരുടേതടക്കമുള്ള വൈദേശിക നുഴഞ്ഞു കയറ്റത്തെ ചെറുത്ത് സാമ്രാജ്യത്തിന്റെ രാഷ്ട്രീയ സ്ഥിരത ഉറപ്പാക്കുന്നതിൽ ഇവർ ബദ്ധശ്രദ്ധരായിരുന്നു. രാഷ്ട്രീയ സ്ഥിരത സാമ്പത്തിക അഭിവൃദ്ധിയിലേക്കും സാംസ്കാരിക ഉന്നമനത്തിലേക്കും നയിച്ചു എന്നുവേണം കരുതുവാൻ. അന്നത്തെ സാമ്പത്തികവും സാംസ്കാരികവും ആയ സ്ഥിതി ഇന്ത്യക്ക് വീണ്ടും നൽകുവാൻ കഴിയുമെങ്കിൽ അതായിരിക്കും ഇന്ത്യയിൽ ബ്രിട്ടന്റെ പരമവിജയം എന്ന് ഹാവൽ പ്രസ്താവിച്ചിട്ടുണ്ട്.

ഗുപ്തകാലത്ത് ഇന്ത്യ സന്ദർശിച്ച ചൈനീസ് സഞ്ചാരിയാണ്‌ ഫാഹിയാൻ. ഗുപ്തഭരണത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇദ്ദേഹത്തിന്റെ കുറിപ്പുകളിൽ നിന്നും ലഭ്യമാണ്‌.ഉജ്ജയിനി, പ്രയാഗ, പാടലീപുത്രം എന്നിവയായിരുന്നു ഗുപ്തസാമ്രാജ്യത്തിലെ പ്രധാനനഗരങ്ങൾ‌.

ചേരസാമ്രാജ്യം

BCE അഞ്ചാം നൂറ്റാണ്ടു മുതൽ CE12 -ാം നൂറ്റാണ്ടിന്റെ അവസാനം വരെ തെക്കേ ഇന്ത്യയിലെ ചില പ്രദേശങ്ങളിലായി നിലനിന്നിരുന്ന സാമ്രാജ്യമാണ് ചേര സാമ്രാജ്യം. ഇംഗ്ലീഷ്: Chera Dynasty. കേരളപുത്രർ എന്നും അറിയപ്പെട്ടിരുന്നു. ആദ്യകാല ചേരർ (തമിഴ്: சேரர்) മലബാർ തീരം, കോയമ്പത്തൂർ, കരൂർ, സേലം എന്നീ സ്ഥലങ്ങൾ ഭരിച്ചിരുന്നു. ചേരന്മാർ ഭരിച്ചിരുന്ന ഈ പ്രദേശങ്ങൾ ഇന്നത്തെ കേരളത്തിന്റെയോ തമിഴ്‌നാട്ടിന്റെയോ ഭാഗങ്ങളായിരുന്നു. ദക്ഷിണേന്ത്യയിലെ മറ്റ് രണ്ട് പ്രാചീന തമിഴ് രാജവംശങ്ങൾ ചോളരും പാണ്ഡ്യരുമായിരുന്നു. സംഘകാലഘട്ടത്തോടെ (ക്രി.മു. 100 - 200) തന്നെ ഈ മൂന്നു രാജവംശങ്ങളും മൂവേന്തർ എന്ന പേരിൽ നിലവിലുണ്ടായിരുന്നു. സംഘകാലം തമിഴ് ഭാഷയുടേയും സാഹിത്യത്തിന്റേയും വളർച്ചയിലെ ഒരു സുവർണ്ണകാലമായിരുന്നു. ചേര സാമ്രാജ്യത്തിന്റെ ഭരണകാലഘട്ടം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. ആദ്യകാല ചേര സാമ്രാജ്യം സംഘകാലത്തും രണ്ടാം ചേര സാമ്രാജ്യം ക്രി.വ 800 മുതൽ 1102 വരെയുമാണ്.

തുഗ്ലക് രാജവംശം

ഘാസി തുഗ്ലക്ക് 1321-ൽ ഘിയാത്ത് അൽ-ദിൻ തുഗ്ലക്ക് എന്ന പേരിൽ ദില്ലിയിലെ ഭരണമേറ്റെടുത്തപ്പോൾ ആണ് തുഗ്ലക്ക് രാജവംശം (ഉർദ്ദു: تغلق) ആരംഭിക്കുന്നത്. തുർക്കി ഉത്ഭവമുള്ള മുസ്ലിം കുടുംബമായിരുന്നു തുഗ്ലക്കുകൾ. ഇവരുടെ ഭരണം തുർക്കികൾ, അഫ്ഘാനികൾ, തെക്കേ ഏഷ്യയ്ക്ക് പുറത്തുള്ള മറ്റ് മുസ്ലീം യോദ്ധാക്കൾ എന്നിവരുമായി ഉള്ള ഇവരുടെ സഖ്യത്തെ ആശ്രയിച്ചു.

ഖിയാത്ത് അൽ-ദിൻ തുഗ്ലക്കിന്റെ മകനും അടുത്ത ചക്രവർത്തിയുമായ മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ കീഴിൽ സാമ്രാജ്യം വികസിച്ചു. എന്നാൽ മുഹമ്മദ് ബിൻ തുഗ്ലക്ക് തന്റെ അസ്ഥാനത്തുള്ള നയപരീക്ഷണങ്ങൾക്ക് കുപ്രസിദ്ധനായിരുന്നു. സാമ്രാജ്യത്തിന്റെ തലസ്ഥാനം ദില്ലിയിൽ നിന്നും ദൗലത്താബാദിലേയ്ക്ക് മാറ്റിയതും, കള്ളനാണയങ്ങൾ നിർമ്മിയ്ക്കുന്നതിന് എതിരെ മതിയായ നടപടികൾ ഇല്ലാതെ ചെമ്പ് നാണയങ്ങൾ പുറത്തിറക്കിയതും ഇതിന് ഉദാഹരണമായിരുന്നു.

മുഹമ്മദ് ബിൻ തുഗ്ലക്കിനു ശേഷം സ്വന്തക്കാരനായ ഫിറോസ് ഷാ തുഗ്ലക്ക് ഭരണാധികാരിയായി. ദയാലുവായ ഒരു രാജാവായിരുന്നെങ്കിലും സൈന്യത്തിന്റെ പിടിപ്പുകേടുകൊണ്ട് അദ്ദേഹം സൈനികമായി അശക്തനായിരുന്നു. 1388-ൽ ഫിറോസ് മരിച്ചതിനു ശേഷം തുഗ്ലക്ക് രാജവംശത്തിൽ ശക്തരായ രാജാക്കന്മാർ ഉണ്ടായില്ല. ഇതിനാൽ സാമ്രാജ്യം ക്ഷയിക്കുകയും, ഏകദേശം പത്തുവർഷത്തിനുള്ളിൽ നാമാവശേഷമാവുകയും ചെയ്തു.

തെക്കുംകൂർ രാജവംശം

ഇന്നത്തെ ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, തിരുവല്ല, കോട്ടയം താലൂക്കുകളും, മീനച്ചിൽ താലൂക്കിന്റെ ഒരു ഭാഗം, കോട്ടയം ജില്ലയിലെ ഹൈറേഞ്ച് ഇവ ചേർന്ന പണ്ടത്തെ വെമ്പൊലിനാടിന്റെ തെക്കൻ ഭാഗങ്ങളായിരുന്നു തെക്കുംകൂർ രാജ്യം. ഏ.ഡി 1750 വരെ തിരുവിതാംകൂറിനും കൊച്ചിയ്ക്കും ഇടയിൽ നിലനിന്നിരുന്ന ഒരു സ്വതന്ത്ര രാജ്യമാണിത്. വെമ്പൊലി നാട് തെക്കുംകൂറും വടക്കുംകൂറുമായി പിരിഞ്ഞു. ഇരു രാജ്യത്തേയും രാജാക്കന്മാർ ബിംബിലീശരന്മാർ അഥവാ മണികണ്ഠന്മാർ എന്നറിയപ്പെട്ടു. ഈ രാജാക്കന്മാർ തമ്മിൽ വൈരം നിലനിന്നിരുന്നു. കായംകുളം ആസ്ഥാനമായ ഓടനാട് രാജ്യവുമായി തെക്കുംകൂർ രാജാക്കന്മാർ വേണാടിനെതിരെ സൈനികസഖ്യം രൂപീകരിച്ചിരുന്നു.

ഇപ്പോഴത്തെ കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി,കോട്ടയം താലൂക്കുകളും തിരുവല്ലയും മീനച്ചിൽ താലൂക്കിന്റെ കുറെ ഭാഗവും ചേർന്നതായിരുന്നു തെക്കുംകൂർ. ഏ.ഡി 1100 കാലത്താണ് വെമ്പൊലി എന്ന വേമ്പന്റെ നാട് (വേമ്പനാട് കായൽ ആ സ്മരണ നിലനിർത്തുന്നു) രണ്ടായി വേർപിരിയുന്നത്. തെക്കുംകൂറിന്റെ തലസ്ഥാനം വെന്നിമല, നട്ടാശ്ശേരി, മണികണ്ഠപുരം, താഴത്തങ്ങാടിതളി എന്നിവിടങ്ങളിൽ മാറിമാറി വന്നു. കാഞ്ഞിരപ്പള്ളിയിലും അവർക്കു ഇടം(കൊട്ടാരം) ഉണ്ടായിരുന്നു. കൊല്ലവർഷം മൂന്നാം ശതകത്തിൽ മുഞ്ഞനാടും നൻറുഴി നാടും അപ്രത്യക്ഷമായപ്പോൾ ആ പ്രദേശങ്ങൾ തെക്കുംകൂറിലും ഓടനാട്ടിലുമായി ലയിച്ചു. മാവേലിപ്പാട്ടിൽ പരാമർശിക്കപ്പെടുന്ന മാവേലി വാണാദിരായന്റെ ശിലാശാസനം കാഞ്ഞിരപ്പള്ളി മധുര മീനാ​ക്ഷി ക്ഷേത്രത്തിൽ ഇന്നും കാണാം. ഇത് കാഞ്ഞിരപ്പള്ളി ശാസനം എന്നറിയപ്പെടുന്നു.

തെക്കുംകൂറിന്റെ വടക്കേ അതിർത്തി വടക്കുംകൂറും കീഴ്മല നാടും. തെക്കേ അതിർത്തി കായംകുളം. കുരുമുളക് എന്ന കറുത്തപൊന്നിന്റെ വിളനിലം ആയിരുന്നു തെക്കുംകൂർ. പോർട്ടുഗീസ്സുകാരും ഡച്ചുകാരും തെക്കുംകൂറിൽ കണ്ണുവച്ചു. തമിഴ്നാട്ടിലെ കുംഭകോണത്തു നിന്നും കർഷകരായ വെള്ളാളരും കാവേർപൂമ്പട്ടണത്തു നിന്നും വ്യാപാരികളായ വെള്ളാളരും കാഞ്ഞിരപ്പള്ളിയിലേക്കു കുടിയേറി. സമീപപ്രദേശങ്ങളിലേക്കു അനന്തര തലമുറകൾ കുടിയേറി കൃഷിയിടങ്ങൾ നിർമ്മിച്ചു. കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലുമവർ മധുര മീനാക്ഷി(മീനാച്ചി) ക്ഷേത്രങ്ങൾ പണിതു. തുടർന്ന് കവണാർ എന്ന ഗൗണാർ മീനച്ചിൽ ആറായി.സ്ഥലം മീനച്ചിലും. പുണ്യാർ ഒഴുകുന്ന സ്ഥലം പൂഞ്ഞാറും ആയി.

കൊച്ചിയുടെ സാമന്തരായിരുന്നു തെക്കും കൂർ. 1663,1674 എന്നീ വർഷങ്ങളിൽ കൊച്ചിയുടെ അറിവോടെ ഡച്ചുകാർ തെക്കുംകൂറുമായി സന്ധിയുണ്ടാക്കി. തിരുവിതാംകൂർ - കായംകുളം യുദ്ധത്തിൽ കായംകുളത്തെ സഹായിച്ചു എന്ന കാരണം പറഞ്ഞ് 1749 ൽ രാമയ്യൻ തെക്കുംകൂർ പിടിച്ചടക്കി തിരുവിതാംകൂറിൽ ലയിപ്പിച്ചു. അടുത്ത വർഷം കവണാർ വരെയുള്ള പ്രദേശം ശ്രീപദ്മനാഭന് തൃപ്പടി ദാനം നൽകുകയും ചെയ്തു. പിടിച്ചെടുക്കാൻ സഹായിച്ച ചെങ്ങന്നൂരിലെ വഞ്ഞിപ്പുഴ തമ്പുരാന് തെക്കുംകൂറിലെ ചിറക്കടവ്, ചേനപ്പാടി, പെരുവന്താനം പ്രദേശങ്ങൾ മാർത്താണ്ഡവർമ്മ കരമൊഴിവായി നൽകി.

ദില്ലി സുൽത്താനത്ത്

1206 മുതൽ 1526 വരെ ദില്ലി ആസ്ഥാനമാക്കി ഭരിച്ചിരുന്ന അഞ്ചു ഇസ്ലാമികരാജവംശങ്ങളെയാണ്‌ ദില്ലി സുൽത്താനത്ത് (ഇംഗ്ലീഷ്:Delhi Sultanate, ഉർദ്ദു:دلی سلطنت) അഥവാ ഹിന്ദ് സുൽ‍ത്താനത്ത് (ഇംഗ്ലീഷ്:Sultanat e Hind, Urdu: سلطنتِ هند) എന്ന് അറിയപ്പെടുന്നത്. മാംലൂക് രാജവംശം (1206-90), ഖിൽജി രാജവംശം (1290-1320), തുഗ്ലക് രാജവംശം (1320-1413), സയ്യിദ് രാജവംശം (1414-51), ലോധി രാജവംശം (1451-1526) എന്നിവയാണ്‌ ഈ അഞ്ചു രാജവംശങ്ങൾ. ഇന്നത്തെ ദില്ലി നിലനിൽക്കുന്ന സ്ഥലത്ത് അവർ അനേകം നഗരങ്ങൾ സ്ഥാപിച്ചു.

1526-ൽ ഉയർന്നു വന്ന മുഗൾ സാമ്രാജ്യത്തിൽ ലയിച്ചായിരുന്നു സുൽത്താനത്തിന്റെ അന്ത്യം.

പല്ലവർ

ഒരു പുരാതന തെക്കേ ഇന്ത്യൻ സാമ്രാജ്യമായിരുന്നു പല്ലവ സാമ്രാജ്യം (തമിഴ്: பல்லவர், തെലുഗു: పల్లవ) . ആന്ധ്രയിലെ ശാതവാഹനരുടെ കീഴിലെ ജന്മി പ്രഭുക്കന്മാരായിരുന്ന പല്ലവർ അമരാവതിയുടെ അധഃപതനത്തിനു ശേഷം സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. 4-ആം നൂറ്റാണ്ടോടെ ഇവർ കാഞ്ചിപുരം ആസ്ഥാനമാക്കി. മഹേന്ദ്രവർമ്മൻ I (571 – 630), നരസിംഹവർമ്മൻ I (630 – 668 CE) എന്നീ രാജാക്കന്മാർക്കു കീഴിൽ ഇവർ ശക്തിപ്രാപിച്ചു. തമിഴ് സംസാരിക്കുന്ന ഭൂപ്രദേശങ്ങളുടെ വടക്കു ഭാഗവും തെലുഗു സംസാരിക്കുന്ന പ്രദേശങ്ങളും ഇവർ ആറു നൂറ്റാണ്ടോളം (9-ആം നൂറ്റാണ്ടുവരെ) ഭരിച്ചു.

ഇവരുടേ ഭരണകാലം മുഴുവൻ ബദാമി ചാലൂക്യരുമായും‌ ചോള, പാണ്ഡ്യ രാജാക്കന്മാരുമായും ഇവർ സ്ഥിരമായി തർക്കത്തിലും യുദ്ധത്തിലുമായിരുന്നു. ചോളരാജാക്കന്മാർ ഒടുവിൽ 8-ആം നൂറ്റാണ്ടിൽ പല്ലവരെ യുദ്ധത്തിൽ തോൽപ്പിച്ചു.

ദ്രാവിഡ വാസ്തുവിദ്യയുടെ പ്രോത്സാഹകർ എന്ന നിലയിലാണ് പല്ലവർ അറിയപ്പെടുന്നത്. ഇവരുടെ പ്രോത്സാഹനത്തിൽ നിർമ്മിച്ച ശില്പങ്ങൾ ഇന്നും മഹാബലിപുരത്ത് കാണാം. ഭീമാകാരമായ ശില്പങ്ങളും അമ്പലങ്ങളും നിർമ്മിച്ച പല്ലവർ തനത് ദ്രാവിഡ വാസ്തുവിദ്യയുടെ അടിസ്ഥാനങ്ങൾ നിർവ്വചിച്ചു. പല്ലവ ഭരണകാലത്ത് ചീന സഞാരിയായ ഹുവാൻ സാങ്ങ് കാഞ്ചിപുരം സന്ദർശിച്ചു. ഹുവാൻ സാങ്ങ് തന്റെ ഗ്രന്ഥങ്ങളിൽ പല്ലവ ഭരണത്തിന്റെ മഹിമയെ വാഴ്ത്തി.

പെരുമ്പടപ്പു സ്വരൂപം

പെരുമ്പടപ്പു സ്വരൂപം, മാടരാജ്യം, ഗോശ്രീ രാജ്യം, കുരുസ്വരൂപം എന്നൊക്കെ അറിയപ്പെട്ടിരുന്ന കൊച്ചി രാജ്യം ഇന്നത്തെ കൊച്ചി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ പ്രദേശങ്ങൾ ചേർന്നതായിരുന്നു. ഒരു കാലത്ത്[എന്ന്?] പൊന്നാനി മുതൽ കൊച്ചിയ്ക്കു തെക്കു വരെ പരന്നുകിടന്നിരുന്ന ഈ നാട്ടുരാജ്യത്തിന്റെ വിസ്തൃതി സാമൂതിരിയുടെ ആക്രമണശേഷം പകുതിയിൽ കുറവായിച്ചുരുങ്ങി. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചതോടെ കൊച്ചി രാജ്യം തിരുവിതാംകൂറിനോട് ചേർത്ത് തിരുക്കൊച്ചി രൂപീകൃതമായി. സംസ്ഥാനപുനർനിർണ്ണയപദ്ധതി നടപ്പിലാക്കിയപ്പോൾ തിരുക്കൊച്ചി മദ്രാസ് സംസ്ഥാനത്തിന്റെ മലബാർ പ്രദേശങ്ങളോട് ചേർത്ത് 1956 നവംബർ 1ന് കേരള സംസ്ഥാനം രൂപവത്കരിക്കപ്പെട്ടു.

മംലൂക്ക് സാമ്രാജ്യം

മദ്ധ്യകാലഘട്ടത്തിൽ മധ്യേഷ്യയിൽ ഖലീഫമാർ വിവിധ ദേശങ്ങളിൽ നിന്ന് കൊണ്ടുവന്ന അടിമകൾ ഒന്നിച്ചു ചേർന്ന് ഒരു സൈനിക ശക്തിയായി വളരുകയും കൈറോ കേന്ദ്രമാക്കി ഒരു പുതിയ രാജവംശത്തിന് രുപം കൊടുക്കുകയും ചെയ്തു. ഈ വംശധാരയെയാണ്‌ മംലൂക്ക് വംശം എന്ന് വിളിക്കുന്നത്. ഈ രാജവംശത്തിന്റെ സ്ഥാപക ഷജർ അൽൻ ദുർദ് എന്ന വനിതയാണ്.

മംഗോൾ പടയോട്ടത്തെ തടഞ്ഞു നിർത്തി മുസ്ലിം ലോകത്തെ രക്ഷിച്ചർ എന്ന നിലയിലാണ് മംലൂക്ക് രാജവംശം ഇസ്ലാമിക ചരിത്ര ലോകത്തു അറിയപ്പെടുന്നത്. മംഗോളിയരെ മംലൂക് പട നായകർ തോൽപ്പിച്ചില്ലായിരുന്നുവെങ്കിൽ ഇന്നത്തെ മിഡിൽ ഈസ്റ്റിന്റെ ചരിത്രം മറ്റൊന്നുകുമായിരുന്നു എന്ന് കരുതുന്നവരുമുണ്ട്.

വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി കലാലാലയങ്ങൾ ഇവരുടെ ഭരണ കാലയളവിൽ ഉയർന്നു വന്നിട്ടുണ്ട്. വാസ്തു ശിൽപ്പ കലാ ചാതുര്യത്തിലൂന്നിയ നിരവധി കെട്ടിടങ്ങൾ ഇവരുടെ സംഭാവനകളായിട്ടുണ്ട്. കാർഷിക രംഗത്തും വ്യാപാര രംഗത്തും ഈജിപ്ത് ഈ കാലയളവിൽ പുരോഗതി പ്രാപിച്ചിരുന്നു .

അയ്യൂബ് രാജ വംശത്തെ പോലെ തന്നെ മത മൂല്യങ്ങളിലുറച്ചു നിന്നാണ് മംലൂക്ക് രാജവംശം ഭരണം നടത്തിയിരുന്നത്. മത പണ്ഡിതർക്കു ഉന്നത സ്ഥാനം നൽകി ആദരിച്ചു. ശാഫിഇ ഹമ്പലി മാലിക്കി ഹനഫി തുടങ്ങിയ കർമ്മ ശാസ്ത്ര സരണികളിലുള്ള പണ്ഡിതരെ ന്യായാധിപനാമാരായി നിശ്ചയിക്കുകയും ശാഫിഇ കർമ്മ ശാസ്ത്ര വിദഗ്ദ്ധനെ മുഖ്യ ന്യായാധിപനാക്കുകയും ചെയ്തു.

എന്നാൽ മത പരിഷ്ക്കരണത്തിനെതിരെ മുഖം തിരിക്കുന്ന സമീപനമായിരുന്നു മംമ്‍ലൂക്കുകാരുടെത് . പാരമ്പര്യ പണ്ഡിതരെയും ആചാരങ്ങളെയും വിമർശിച്ചു എന്ന കാരണത്താൽ മത പരിഷ്കർത്താവായ ഇബ്നു തെംമീയയയെ പലവട്ടം ജയിലിൽ അടക്കുകയും നാടുകടത്തുകയും ചെയ്തത് ഇതിനു തെളിവായി കരുതപ്പെടുന്നു.

ആധ്യാത്മിക രംഗത്തും മുദ്ര പതിപ്പിച്ചവരായിരുന്നു മംലൂക്ക് ഭരണാധികാരികൾ . ഭരണാധികാരികളിൽ ഭൂരിഭാഗം പേരും ശാദുലിയ്യ സൂഫി സരണി പിന്തുടർന്നവരായിരുന്നു ചിലർ ബദവിയ്യ രിഫാഇയ്യ സരണികളും പിന്തുടർന്നു. സൂഫികൾക്ക് സന്യാസി മഠങ്ങളും, ശവ കുടീരങ്ങളും പണിതു നൽകിയ ഇവർ .സലാഹുദ്ധീൻ അയ്യൂബിയെ പിന്തുടർന്ന് ഖാൻഖാഹുകൾക്കും ദർഗ്ഗ കൾക്കും പ്രതേക ധന സഹായം ഏർപ്പെടുത്തി. . ഖുർആൻ ഹദീസ് കർമ്മ ശാസ്ത്ര പഠനങ്ങൾക്ക് വിദ്യാഭ്യാസ കേന്ദ്രങ്ങൾ തുടങ്ങി. നിരവധി മസ്ജിദുകളും മദ്രസ്സകളും പണി കഴിപ്പിച്ചു.

പിന്തുടർച്ച അവകാശികളുടെ ദാരിദ്രം മൂലം പതിനഞ്ചാം നൂറ്റാണ്ടോടു കൂടി തന്നെ ഈ സുൽത്താൻ വംശം ക്ഷയിക്കാൻ തുടങ്ങിയിരുന്നു. 1517 ഇൽ ഓട്ടോമൻ ഖിലാഫത്ത് ഈജിപ്ത് കീഴടക്കിയതോടെ രണ്ടര പതിറ്റാണ്ടു കാലം നീണ്ടു നിന്ന മംലൂക് ഭരണ വംശത്തിനു അന്ത്യമാവുകയും ഓട്ടോമൻ ഭരണ പ്രതിനിധികളായി ഇവർ മാറുകയും ചെയ്തു.തമൻ രണ്ടാമനാണ് മംലൂക്ക് വംശത്തിലെ അവസാന സുൽത്താൻ.

മുഗൾ സാമ്രാജ്യം

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. (Persian: سلطنت مغولی هند‎ , Urdu: مغلیہ سلطنت) പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ എന്ന സ്വയം കല്പിത നാമം സ്വീകരിക്കുകയും ചെയ്തു. ആദ്യമായി ഇന്ത്യയിൽ അവരുടെ സാമ്രാജ്യം സൃഷ്ടിച്ചത് ബാബർ ആണ്. ഇന്ത്യ, പാകിസ്താൻ,അഫ്ഗാനിസ്താന്റെ ഭാഗങ്ങൾ എന്നിവയടങ്ങിയ വിസ്തൃതമായ ഭൂവിഭാഗമായിരുന്നു മുഗൾ സാമ്രാജ്യം. അക്ബ൪.

മൂഷക രാജവംശം

ഏഴിമല ആസ്ഥനമാക്കി ഭരിച്ചിരുന്ന ഒരു രാജവംശമാണ് മൂഷക രാജവംശം. ഈ രാജവംശത്തിന്റെ ചരിത്രത്തെ പറ്റിയുള്ള വിവരണമായി ലഭ്യമായ ഒരു പുരാതന കൃതിയാണ് മൂഷകവംശം. ഇതിൽ ഒന്നാം മൂഷികനായ രാമഘടമൂഷികൻ മുതൽ ശ്രീകണ്ഠൻ വരെ മൂഷകവംശത്തിലെ 115 രാജാക്കന്മാരെക്കുറിച്ച് അതുലൻ എന്ന കേരളീയകവി ക്രി.വ. പന്ത്രണ്ടാം ശതകത്തിൽ രചിച്ച പതിനഞ്ചു സർഗ്ഗങ്ങളുള്ള ഈ സംസ്കൃതമഹാകാവ്യത്തിൽ പ്രതിപാദിക്കുന്നുണ്ട്. ആദ്യകാല രാജാക്കന്മാരിൽ ഒരാളായ ശതസോമനാൻ ചെല്ലൂർ ഗ്രാമത്തിൽ ശിവക്ഷേത്രം നിർമ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. തളിപ്പറമ്പിനടുത്തുള്ള ചെല്ലൂർ പ്രാചീന കേരളത്തിലെ ആദ്യ ബ്രാഹ്മണഗ്രാമങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. വലഭൻ പണിതപട്ടണമായ വലഭപട്ടണമാണ് പിന്നീട് വളപട്ടണം ആയി മാറിയത്. പ്രധാനപട്ടണമായ മാടായിയും ഇദ്ദേഹമാണ് പണിതത്. ഈ രാജ്യത്തിലെ പ്രധാന തുറമുഖങ്ങൾ നൗറ നവറ എന്ന സംഘകാല കൃതികളിൽ കാണുന്ന പേർനാമമാണ് നവറ.. നെയ്നിറയാർ എന്നതാണിതിന്റെ അർത്ഥം, ഏഴിമല എന്നിവയായിരുന്നു. കോരപ്പുഴ മുതൽ വടക്ക് ചന്ത്രഗിരിപ്പുഴവരെ നീണ്ടുകിടന്ന കോലത്തിരി രാജവംശമായും ഇത് പരിണമിച്ചു.

മൗര്യസാമ്രാജ്യം

മഗധയുടെ രാജാവായിരുന്ന ചന്ദ്രഗുപ്ത മൗര്യൻ സ്ഥാപിച്ച സാമ്രാജ്യം ആണ് മൗര്യ സാമ്രാജ്യം. ( Maurya Empire). ബി.സി. 321 മുതൽ ബി.സി. 185 വരെ ആയിരുന്നു ഈ സാമ്രാജ്യം നിലനിന്നത്. ഇതിൽ ചന്ദ്രഗുപ്ത മൗര്യൻ മുതൽ അശോക ചക്രവർത്തി വരെയുള്ള മൂന്നു പ്രധാന രാജാക്കന്മാരുടെ ഭരണകാലമായ തൊണ്ണൂറ്റി മൂന്നു വർഷങ്ങൾ ഭാരത ചരിത്രത്തിലെ പ്രധാനമായ കാലഘട്ടമായാണ് പൊതുവെ വിലയിരുത്തുന്നത്. ഇന്ത്യാ ഉപഭൂഖണ്ഡം ഏതാണ്ട് മുഴുവനായും ഒരു ഭരണാധികാരിയുടെ കീഴിൽ വന്നത് അക്കാലത്താണ്. ആ കാലഘട്ടത്തിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ശക്തിയുള്ളതും എക്കാലത്തേയും ഏറ്റവും വിസ്തൃതിയുള്ളതുമായ ഭരണമായിരുന്നു മൗര്യന്മാരുടേത്. ഒൻപത് തലമുറ രാജാക്കന്മാരാണ് ആ കാലയളവിൽ ഇന്ത്യ ഭരിച്ചത്. അവസാനത്തെ രാജാവായ ബൃഹദ്രഥ മൗര്യനെ ശുംഗ വർഗ്ഗത്തിൽപ്പെട്ട ഒരു പ്രമാണിയായ പുഷ്യാമിത്രൻ വധിച്ചതോടെയാണ് ഔദ്യോഗികമായി മൗര്യസാമ്രാജ്യം ഭരണം മാറുന്നതെങ്കിലും അതിനുണ്ടായ കാരണങ്ങൾ നേരത്തേ തന്നെ ശക്തമായി വേരോടിത്തുടങ്ങിയിരുന്നു.

വേണാട്

എട്ടാം ശതകം മുതൽ കൊല്ലം ആസ്ഥാനമാക്കി സ്ഥിതിചെയ്തിരുന്ന ഒരു രാജ്യമായിരുന്നു വേണാട്. വേണാട് ചേരസാമ്രാജ്യത്തിന്റെ തെക്കേ അതിർത്തിയും വേണാടിന്റെ ഭരണാധികാരി ചേരരാജാവായ പെരുമാളിന്റെ സാമന്തനും ആയിരുന്നു. തുടക്കത്തിൽ മൂന്നു ആയ് രാജ്യങ്ങളുടെ കൂട്ടായ്മയായിരുന്നു വേണാട്. യാദവന്മാരായിരുന്ന വേണാടുരാജവംശം വിവാഹബന്ധവും ദായക്രമത്തിലുണ്ടായ വ്യതിയാനവും മൂലം ചേരന്മാരും കുലശേഖരന്മാരുമായിത്തീരുന്നു. പിന്നീട് കുലശേഖരസാമ്രാജ്യത്തിന്റെ അധഃപതനത്തോടു കൂടി സ്വതന്ത്രമാകുകയും 14-)ം നൂറ്റാണ്ടിന്റെ തുടക്കത്തിൽ രവിവർമ്മ സംഗ്രാമധീരന്റെ നേതൃത്വത്തിൽ വേണാട് പ്രതാപത്തിന്റെ അത്യുന്നതിയിൽ എത്തിച്ചേർന്നു. ആ നൂറ്റാണ്ടിന്റെ തന്നെ അവസാനത്തോടെ വേണാട് രാജവംശം തൃപ്പാപ്പൂർ എന്നും ദേശിംഗനാട് എന്നും രണ്ട് തായ്‌വഴികളുമായി പിരിയുന്നു.

പിന്നീട് തൃപ്പാപ്പൂർ മൂത്തതിരുവടിയുടെ കീഴിൽ അർധസ്വതന്ത്രമായ ചിറവാ സ്വരൂപങ്ങളുടെ കൂട്ടായ്മയയി വളർന്ന വേണാട് അഭ്യന്തരകുഴപ്പങ്ങളിൽപെടുന്നു. ഫ്യൂഡൽ പ്രഭുക്കന്മാരും മാടമ്പിമാരും തന്നിഷ്ടം പ്രവർത്തിച്ചിരുന്ന വേണാടിൽ മാർത്താണ്ഡ വർമ്മയുടെ കാലത്താണ്‌ ഇതിന്‌ അറുതി ലഭിച്ചത്. അങ്ങനെ വളരെക്കാലത്തിനുശേഷം മാർത്താണ്ഡവർമ്മയുടേയും ധർമ്മരാജാവിന്റേയും കാലത്ത് സാമ്രാജ്യവിസ്തൃതി പ്രാപിച്ച് തിരുവിതാംകൂർ എന്ന മഹാസാമ്രാജ്യം ആയി‍ത്തീരുകയും ചെയ്തു.

സ്ലൊവീന്യ

സ്ലൊവീന്യ (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് സ്ലൊവീന്യ) തെക്കൻ മദ്ധ്യ യൂറോപ്പിലെ ഒരു രാജ്യമാണ്. പടിഞ്ഞാറ് ഇറ്റലി, തെക്ക്-പടിഞ്ഞാറ് അഡ്രിയാറ്റിക് കടൽ, തെക്കും കിഴക്കും ക്രൊയേഷ്യ, വടക്ക്-കിഴക്ക് ഹംഗറി, വടക്ക് ഓസ്ട്രിയ എന്നിവയുമായി അതിർത്തി പങ്കിടുന്നു. ലുബ്ലാന നഗരം ആണ് തലസ്ഥാനം.

സ്ലൊവീന്യ പല കാലഘട്ടങ്ങളിലായി റോമാ സാമ്രാജ്യം, ഭാഗികമായി റിപ്പബ്ലിക് ഓഫ് വെനീസ്, , വിശുദ്ധ റോമാ സാമ്രാജ്യം, ഹബ്സ്ബർഗ് രാജവംശം, ഓസ്ട്രിയൻ സാമ്രാജ്യം, സ്ലൊവീനുകളുടെയും ക്രോട്ടുകളുടെയും സെർബുകളുടെയും രാജ്യം,, സെർബുകളുടെ രാജവംശം, ക്രോട്ടുകകളും സ്ലൊവീനുകളും, ഭാഗികമായി ഇറ്റലി രാജവംശം, എന്നിവയുടെയും ലോകമഹായുദ്ധങ്ങളുടെ ഇടയിൽ ജർമനി, ഇറ്റലി, ഹംഗറി, ക്രൊയേഷ്യ (1941-1945) എന്നിവയുടെയും, 1945 മുതൽ സോഷ്യലിസ്റ്റ് ഫെഡറൽ റിപ്പബ്ലിക് ഓഫ് യൂഗോസ്ലാവ്യയുടെയും ഭാഗമായിരുന്നു. 1991-ൽ ആണ് സ്വാതന്ത്ര്യം സ്ലൊവീന്യക്ക് ലഭിച്ചത്.

ഇതരഭാഷകളിൽ

This page is based on a Wikipedia article written by authors (here).
Text is available under the CC BY-SA 3.0 license; additional terms may apply.
Images, videos and audio are available under their respective licenses.