യൂറോപ്യൻ യൂണിയൻ

യൂറോപ്യൻ വൻ‌കരയിലെ 28 രാജ്യങ്ങൾ ചേർന്നുള്ള സംഘരാഷ്ട്രമാണ് യൂറോപ്യൻ യൂണിയൻ. 1992ലെ മാസ്ട്രീച്ച് ഉടമ്പടിയിലൂടെയാണ് ഈ ഏകീകൃത രാഷ്ട്രീയ സംവിധാനം നിലവിൽ വന്നത്. ഏകീകൃത യൂറോപ്പിനായി 1951 മുതലുള്ള ശ്രമങ്ങളുടെയും പൊതുവേദികളുടെയും ഫലമാണ് യൂറോപ്യൻ യൂണിയന്റെ പിറവി. യൂറോപ്യൻ വൻ‌കരയിലെ ഏറ്റവും വലിയ രാഷ്ട്രീയ-സാമ്പത്തിക ശക്തിയാണ് ഈ സംഘരാഷ്ട്രം.

ഏകീകൃത കമ്പോളം, പൊതുനാണയം, പൊതു കാർഷിക നയം, പൊതുവ്യാപാരനയം, പൊതുമത്സ്യബന്ധന നയം എന്നിവയാണ് യൂണിയന്റെ സവിശേഷതകൾ. പൊതുപൗരത്വം പോലുള്ള നയങ്ങൾ അടുത്ത ഘട്ടത്തിൽ നടപ്പാക്കുമെന്നു കരുതപ്പെടുന്നു. ഇപ്പോൾതന്നെ അംഗരാഷ്ട്രങ്ങളിലെ പൗരന്മാർക്ക് യൂണിയനിലെവിടെയും സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ട്.

യൂറോപ്യൻ പാർലമെന്റ്, യൂറോപ്യൻ നീതിന്യായ കോടതി, യൂറോപ്യൻ സെൻ‌ട്രൽ ബാങ്ക്, യൂറോപ്യൻ യൂണിയൻ മന്ത്രിസഭ എന്നിവയാണ് യൂണിയന്റെ പ്രധാന ഘടകങ്ങൾ. ഒരു ജനതയും ഒരു സർക്കാരുമുള്ള ഐക്യയൂറോപ്പാണ് അംഗരാഷ്ട്രങ്ങളുടെ ലക്ഷ്യമെങ്കിലും നിലവിലുള്ള സ്ഥിതിയിൽ ഈ സംവിധാനത്തിന് ഒരു ഫെഡറേഷന്റെയോ മറ്റു ചിലപ്പോൾ കോൺഫെഡറേഷന്റെയോ, രാജ്യാന്തര സംഘടനയുടെയോ സ്വഭാവമേ കല്പിക്കാനാവുകയുള്ളു.

Flag of Europe
യൂറോപ്യൻ യൂണിയൻറെ പതാക.

അംഗരാജ്യങ്ങൾ

Name Capital Accession Population
(2016)[1]
Area (km2) Population density
(per km²)
ഓസ്ട്രിയ Vienna 1 January 1995 87,00,471 83,855 103.76
ബെൽജിയം Brussels Founder 1,12,89,853 30,528 369.82
ബൾഗേറിയ Sofia 1 January 2007 71,53,784 1,10,994 64.45
ക്രൊയേഷ്യ Zagreb 1 July 2013 41,90,669 56,594 74.05
സൈപ്രസ് Nicosia 1 May 2004 8,48,319 9,251 91.7
ചെക്ക് റിപ്പബ്ലിക്ക് Prague 1 May 2004 1,05,53,843 78,866 133.82
ഡെന്മാർക്ക് Copenhagen 1 January 1973 57,07,251 43,075 132.5
എസ്റ്റോണിയ Tallinn 1 May 2004 13,15,944 45,227 29.1
ഫിൻലാന്റ് Helsinki 1 January 1995 54,87,308 3,38,424 16.21
ഫ്രാൻസ് Paris Founder 6,66,61,621 6,40,679 104.05
ജർമ്മനി Berlin Founder[lower-alpha 1] 8,21,62,000 3,57,021 230.13
ഗ്രീസ് Athens 1 January 1981 1,07,93,526 1,31,990 81.78
ഹംഗറി Budapest 1 May 2004 98,30,485 93,030 105.67
അയർലണ്ട് Dublin 1 January 1973 46,58,530 70,273 66.29
ഇറ്റലി Rome Founder 6,06,65,551 3,01,338 201.32
ലാത്‌വിയ Riga 1 May 2004 19,68,957 64,589 30.48
ലിത്വാനിയ Vilnius 1 May 2004 28,88,558 65,200 44.3
ലക്സംബർഗ് Luxembourg City Founder 5,76,249 2,586 222.83
മാൾട്ട Valletta 1 May 2004 4,34,403 316 1,374.69
നെതർലന്റ്സ് Amsterdam Founder 1,69,79,120 41,543 408.71
പോളണ്ട് Warsaw 1 May 2004 3,79,67,209 3,12,685 121.42
പോർച്ചുഗൽ Lisbon 1 January 1986 1,03,41,330 92,390 111.93
റൊമാനിയ Bucharest 1 January 2007 1,97,59,968 2,38,391 82.89
സ്ലോവാക്യ Bratislava 1 May 2004 54,26,252 49,035 110.66
സ്ലൊവേനിയ Ljubljana 1 May 2004 20,64,188 20,273 101.82
സ്പെയിൻ Madrid 1 January 1986 4,64,38,422 5,04,030 92.13
സ്വീഡൻ Stockholm 1 January 1995 98,51,017 4,49,964 21.89
യുണൈറ്റഡ് കിങ്ഡം London 1 January 1973 6,53,41,183 2,43,610 268.22
Totals: 28 countries 510,056,011 4,475,757 113.96

2007 ജനുവരി ഒന്നിന് ചേർക്കപ്പെട്ട ബൾഗേറിയയും റുമേനിയയും, 2013 ജൂലൈ ഒന്നിന് ചേർക്കപ്പെട്ട ക്രൊയേഷ്യയും ഉൾപ്പെടെ 28 അംഗരാജ്യങ്ങളാണ് യൂറോപ്യൻ യൂണിയനിലുള്ളത്. മൊത്തം 43,81,376 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. ജനസംഖ്യ 49 കോടിയോളം. യൂണിയനെ മൊത്തത്തിൽ എടുക്കുകയാണെങ്കിൽ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണിത്. ഭൂവിസ്തൃതിയിൽ ഏഴാമതും ജനസംഖ്യയിൽ മൂന്നാമതുമാണ് യൂറോപ്യൻ യൂണിയന്റെ സ്ഥാനം.

1952-ൽ ആറു രാജ്യങ്ങൾ ചേർന്നു രൂപം നൽകിയ യൂറോപ്യൻ കോൾ ആൻഡ് സ്റ്റീൽ കമ്മ്യൂണിറ്റിയാണ് യൂറോപ്യൻ യൂണിയൻ ആയി മാറിയത്. ഈ ആറു രാജ്യങ്ങളെ യൂണിയന്റെ സ്ഥാപകാംഗങ്ങളായി കണക്കാക്കുന്നു. 1957 മുതൽ 1992-ൽ യൂറോപ്യൻ യൂണിയൻ ഔദ്യോഗികമായി നിലവിൽ വരും വരെ യൂറോപ്യൻ സഖ്യരാജ്യങ്ങളുടെ എണ്ണം വിവിധ ഘട്ടങ്ങളിലെ കൂട്ടിച്ചേർക്കലുകളോടെ പന്ത്രണ്ടായി. ബെൽജിയം, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ലക്സംബർഗ്, നെതർലാൻഡ്‌സ്(സ്ഥാപകാംഗങ്ങൾ), ഡെന്മാർക്ക്, അയർലണ്ട്, യു.കെ., ഗ്രീസ്, പോർച്ചുഗൽ, സ്പെയിൻ എന്നീ രാജ്യങ്ങളാണ് യൂണിയൻ ഔദ്യോഗികമായി നിലവിൽ വന്ന 1992-ൽ അംഗങ്ങളായുണ്ടായിരുന്നത്. ഇതിനു മുൻപ് ഡെന്മാർക്കിന്റെ ഭാഗമായിരുന്ന ഗ്രീൻ‌ലാൻഡ് സ്വാതന്ത്ര്യം ലഭിച്ചതോടെ 1985ൽ കൂട്ടായ്മയിൽ നിന്നും പിന്മാറി.

യൂണിയൻ നിലവിൽ വന്ന ശേഷം 1995 ജനുവരി ഒന്നിനാണ് ആദ്യ കൂട്ടിച്ചേർക്കൽ നടന്നത്. ഓസ്ട്രിയ, ഫിൻലൻഡ്, സ്വീഡൻ എന്നീ രാജ്യങ്ങൾ അന്ന് കൂട്ടിച്ചേർക്കപ്പെട്ടു. 2004 ജനുവരി ഒന്നിന് സൈപ്രസ്, ചെക് റിപബ്ലിക്, എസ്തോണിയ, ഹംഗറി, ലാത്‌വിയ, ലിത്വാനിയ, മാൾട്ട, പോളണ്ട്, സ്ലൊവേക്യ, സ്ലോവേനിയ എന്നിങ്ങനെ 13 രാഷ്ട്രങ്ങൾ യൂണിയനിൽ അംഗമായി. 2007 ജനുവരി ഒന്നിന്‌ ബൾഗേറിയയും റുമേനിയയും യൂണിയനിൽ അംഗമായി.

Portal.svg കവാടം:യൂറോപ്പ്

2013 ജൂലൈ ഒന്നാം തിയതി ക്രൊയേഷ്യ യൂറോപ്യൻ യൂണിയൻ അംഗത്വം നേടിയതോടെ യൂറോപ്യൻ യൂണിയൻ അംഗരാഷ്ട്രങ്ങളുടെ എണ്ണം 28 ആയി ഉയർന്നു.

കുറച്ചു കാലം കൊണ്ട് ബ്രിട്ടൻ ജനത ഇതിൽ നിന്ന് പിന്മാറണം എന്ന ആവശ്യം ഉയർന്നപ്പോൾ ,ബ്രിട്ടൻ അവിടെ വോട്ടെടുപ്പ് നടത്തി , 1,269,501 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബ്രിട്ടീഷ് ജനത ചരിത്രപരമായ ഈ തീരുമാനമെടുത്തത്. ഇതിനായി നടത്തിയ ഹിതപരിശോധനയിൽ 52 ശതമാനം വോട്ടർമാർ (17,410,742)(17,410,742) പിന്മാറാനുള്ള തീരുമാനത്തെ അനുകൂലിച്ചു. യൂണിയനിൽ നിലനിൽക്കണമെന്ന് അഭിപ്രായപ്പെട്ടത് 48 ശതമാനം (16,141241) വോട്ടർമാരാണ്.യൂറോപ്യൻ യൂണിയനിൽനിന്നു പുറത്തുപോകണമെന്ന് ബ്രിട്ടീഷ് ജനത വിധിയെഴുതിയതോടെ പ്രധാനമന്ത്രി ഡേവിഡ് കാമറൺ രാജി പ്രഖ്യാപിച്ചു.

ഇതും കാണുക

 • യൂറോപ്യൻ യൂണിയന്റെ രൂപരേഖ
 • രാജ്യ ഗ്രൂപ്പുകളുടെ പട്ടിക
 • ബഹുതല സ്വതന്ത്ര വ്യാപാര കരാറുകൾ
 • യൂറോസെപ്റ്റിസിസം

കുറിപ്പുകൾ

 1. On 3 October 1990, the constituent states of the former German Democratic Republic acceded to the Federal Republic of Germany, automatically becoming part of the EU.

അവലംബം

 1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; population എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.

ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "OED" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.

ഉറവിടങ്ങൾ

 • Barnard, Catherine (2010). The Substantive Law of the EU: The four freedoms (3rd ed.). Oxford: Oxford University Press. p. 447. ISBN 978-0199562244.
 • Craig, Paul; De Burca, Grainne (2011). EU Law: Text, Cases and Materials (5th ed.). Oxford: Oxford University Press. p. 15. ISBN 978-0199576999.
 • Demey, Thierry (2007). Brussels, capital of Europe. S. Strange (trans.). Brussels: Badeaux. p. 387. ISBN 978-2960041460.
 • Piris, Jean-Claude (2010). The Lisbon Treaty: A Legal and Political Analysis (Cambridge Studies in European Law and Policy). Cambridge: Cambridge University Press. p. 448. ISBN 978-0521197922.
 • Simons, George F., ed. (2002). EuroDiversity (Managing Cultural Differences). Abingdon-on-Thames: Routledge. p. 110. ISBN 978-0877193814.
 • Wilkinson, Paul (2007). International Relations: A Very Short Introduction (1st ed.). Oxford: Oxford University Press. p. 100. ISBN 978-0192801579. The EU states have never felt the need to make the organisation into a powerful military alliance. They already have NATO to undertake that task.

കൂടുതൽ വായനയ്ക്ക്

 • Berend, Ivan T. (2017). The Contemporary Crisis of the European Union: Prospects for the Future. New York: Routledge. ISBN 9781138244191.
 • Bomberg, Elizabeth; Peterson, John; Corbett, Richard, eds. (2012). The European Union: How Does it Work? (New European Union) (3rd ed.). Oxford: Oxford University Press. ISBN 978-0199570805.
 • Corbett, Richard; Jacobs, Francis; Shackleton, Michael (2011). The European Parliament (8th ed.). London: John Harper Publishing. ISBN 978-0956450852.
 • Craig, Paul; de Búrca, Gráinne (2007). EU Law, Text, Cases and Materials (4th ed.). Oxford: Oxford University Press. ISBN 978-0199273898.
 • Federiga, Bindi, ed. (2010). The Foreign Policy of the European Union: Assessing Europe's Role in the World (2nd ed.). Washington, D.C.: Brookings Institution Press. ISBN 978-0815722526. The E.U.'s foreign-policy mechanisms and foreign relations, including with its neighbours.
 • Gareis, Sven; Hauser, Gunther; Kernic, Franz, eds. (2013). The European Union – A Global Actor?. Leverkusen, FRG: Barbara Budrich Publishers. ISBN 978-3-8474-0040-0.
 • Grinin, L.; Korotayev, A.; Tausch, A. (2016). Economic Cycles, Crises, and the Global Periphery. Heidelberg, New York, Dordrecht, London: Springer International Publishing. ISBN 978-3-319-17780-9.
 • Jones, Erik; Anand, Menon; Weatherill, Stephen (2012). The Oxford Handbook of the European Union. Oxford: Oxford University Press. ISBN 978-0199546282.
 • Jordan, A.J.; Adelle, Camilla, eds. (2012). Environmental Policy in the European Union: Contexts, Actors and Policy Dynamics (3rd ed.). Abingdon-on-Thames: Routledge. ISBN 978-1849714693.
 • Kaiser, Wolfram (2009). Christian Democracy and the Origins of European Union (New Studies in European History). Cambridge: Cambridge University Press. ISBN 978-0511497056.
 • Le Gales, Patrick; King, Desmond (2017). Reconfiguring European States in Crisis. Corby: Oxford University Press. ISBN 9780198793373.
 • McCormick, John (2007). The European Union: Politics and Policies (5th ed.). Boulder, Colorado: Westview Press. ISBN 978-0813342023.
 • Pinder, John; Usherwood, Simon (2013). The European Union: A Very Short Introduction (3rd ed.). Oxford: Oxford University Press. ISBN 978-0199681693. excerpt and text search
 • Rifkin, Jeremy (2005). The European Dream: How Europe's Vision of the Future Is Quietly Eclipsing the American Dream. City of Westminster, London: TarcherPerigee. ISBN 978-1585424351.
 • Smith, Charles (2007). International Trade and Globalisation (3rd ed.). Stocksfield: Anforme Ltd. ISBN 978-1905504107.
 • Staab, Andreas (2011). The European Union Explained: Institutions, Actors, Global Impact. Bloomington, Indiana: Indiana University Press. ISBN 978-0253223036. excerpt and text search
 • Steiner, Josephine; Woods, Lorna; Twigg-Flesner, Christian (2006). EU Law (9th ed.). Oxford: Oxford University Press. ISBN 978-0199279593.
 • Tausch, Arno (2012). Globalization, the Human Condition, and Sustainable Development in the Twenty-first Century: Cross-national Perspectives and European Implications. With Almas Heshmati and a Foreword by Ulrich Brand (1st ed.). Anthem Press, London. ISBN 9780857284105.
 • Yesilada, Birol A.; Wood, David M. (2009). The Emerging European Union (5th ed.). Abingdon-on-Thames: Routledge. ISBN 978-0205723805.

ബാഹ്യ ലിങ്കുകൾ

Official:

Overviews and data:

News and interviews:

Educational resources:

 • European Studies Hub—interactive learning tools and resources to help students and researchers better understand and engage with the European Union and its politics.
നേട്ടങ്ങളും പുരസ്കാരങ്ങളും
Preceded by
Tawakkul Karman
Leymah Gbowee
Ellen Johnson Sirleaf
Laureate of the Nobel Peace Prize
2012
Succeeded by
Organisation for the Prohibition of Chemical Weapons
ഇറ്റലി

ദക്ഷിണ യൂറോപ്പിലെ ഒരു രാജ്യമാണ് ഇറ്റലി. സൗന്ദര്യ ആരാധകരും, സുഖലോലുപന്മാരുമാണ് ഇറ്റലിക്കാർ. ലോകത്തിലെ മറ്റേതൊരു രാജ്യത്തിനവകാശപ്പെടാവുന്നതിലധികം, ചരിത്ര പൈതൃകവും, പ്രകൃതിഭംഗിയും, ഈ രാജ്യത്തിനുണ്ട്.ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സാംസ്കാരിക പൈതൃകം ഉള്ള രാജ്യം കൂടിയാണ് ഇറ്റലി ഫ്രാൻസ്, സ്വിറ്റ്സർലാന്റ്, സ്ലൊവേനിയ, ഓസ്ട്രിയ, ക്രൊയേഷ്യ എന്നിവ അയൽ‌രാജ്യങ്ങൾ. സാൻ‌മാരിനോ, വത്തിക്കാൻ എന്നീ സ്വതന്ത്ര രാജ്യങ്ങളും ഇറ്റാലിയൻ ഭൂപടത്തിനുള്ളിൽ തന്നെയാണ്. ലോകപ്രശസ്ത സ്പോർട്സ് കാർ ആയ ഫെറാറി ഉണ്ടാക്കുന്ന ഫിയറ്റ് എന്ന കാർ നിർമ്മാണശാല ഇറ്റലിയിൽ സ്ഥിതി ചെയ്യുന്നു.

ഇന്ന് ഇറ്റലി ഒരു ഡെമോക്രാറ്റിക് രാജ്യവും വികസിത രാജ്യവുമാണ്. നാറ്റോ, ജി8, യൂറോപ്യൻ യൂണിയൻ, ലോക വ്യാപാര സംഘടന എന്നിവയിൽ അംഗവുമാണ് ഇറ്റലി.

ഓസ്ട്രിയ

മധ്യയൂറോപ്പിൽ കരയാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു രാജ്യമാണ്‌ ഓസ്ട്രിയ ( (ശ്രവിക്കുക), ; ജർമ്മൻ: Österreich [ˈøːstɐraɪç] ( listen)). ഔദ്യോഗിക നാമം റിപ്പബ്ലിക് ഓഫ് ഓസ്ട്രിയ (ജർമ്മൻ: Republik Österreich, listen ). വടക്ക് ജർമ്മനി, ചെക്ക് റിപബ്ലിക്; തെക്ക് ഇറ്റലി, സ്ലൊവേനിയ; കിഴക്ക് ഹംഗറി, സ്ലൊവാക്യ; പടിഞ്ഞാറ് സ്വിറ്റ്സർലാന്റ്, ലിക്റ്റൻ‌സ്റ്റൈൻ എന്നിവയാണ് ഓസ്ട്രിയയുടെ അയൽരാജ്യങ്ങൾ. ഡാന്യൂബ് നദിക്കരയിലുള്ള വിയന്നയാണ്‌ ഓസ്ട്രിയയുടെ തലസ്ഥാനം. ഗ്രാസ്, ലിൻസ്, സാൽസ്ബുർഗ്, ഇൻസ്ബ്രൂക്ക് എന്നിവ മറ്റു പ്രധാന നഗരങ്ങളാണ്.

ക്രൊയേഷ്യ

ക്രൊയേഷ്യ യൂറോപ്യൻ വൻ‌കരയിലെ ഒരു രാജ്യമാണ്. ബാൾക്കൻ പ്രവിശ്യയിലെ ഈ രാജ്യം 1991നു മുൻ‌പ് യൂഗോസ്ലാവ്യയുടെ ഭാഗമായിരുന്നു. സ്ലോവേനിയ, ഹംഗറി, സെർബിയ, ബോസ്നിയ-ഹെർസഗോവിന എന്നിവയാണ് അയൽ രാജ്യങ്ങൾ.

ഗ്രീസ്

ഗ്രീസ്‌ — തെക്കൻ യൂറോപ്പിലെ ഒരു രാജ്യം. പാശ്ചാത്യ സംസ്കാരത്തിന്റെ ഉറവിടവും, ജനാധിപത്യത്തിന്റെ ഈറ്റില്ലവും എന്നു വിശേഷിപ്പിക്കപ്പെടുന്ന രാജ്യം. 1981 മുതൽ യൂറോപ്യൻ യൂണിയൻ അംഗവുമാണ്.

യൂറോപ്പിന്റെ തെക്കുകിഴക്കുഭാഗത്തായാണ് ഗ്രീസ് സ്ഥിതി ചെയ്യുന്നത്.

നെതർലന്റ്സ്

കിങ്ഡം ഓഫ് നെതർലന്റ്സിന്റെ യൂറോപ്പിലുള്ള പ്രദേശമാണ് നെതർലന്റ്സ് എന്ന് അറിയപ്പെടുന്നത്. കരീബിയനിലെ നെതർലന്റ്സ് ആന്റിലെർസ്, അരുബ എന്നിവയാണ് കിങ്ഡം ഓഫ് നെതർലന്റ്സിന്റെ മറ്റ് പ്രദേശങ്ങൾ. പടിഞ്ഞാറൻ യൂറോപ്പിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. വടക്കും പടിഞ്ഞാറും നോർത്ത് കടൽ, തെക്ക് ബെൽജിയം, കിഴക്ക് ജർമനി എന്നിവയുമായി അതിർത്തി രൂപവത്കരിക്കുന്നു. ആംസ്റ്റർഡാം ആണ് തലസ്ഥാനവും ഏറ്റവും വലിയ നഗരവും.

നെതർലന്റ്സ് പലപ്പോഴും ഹോളണ്ട് എന്ന് വിളിക്കപ്പെടാറുണ്ട്. വാസ്തവത്തിൽ ഇവിടുത്തെ 12 പ്രവിശ്യകളിൽ രണ്ടെണ്ണം മാത്രമാണ് വടക്കൻ ഹോളണ്ടും തെക്കൻ ഹോളണ്ടും. ഈ രാജ്യത്തെ ജനങ്ങളെയും ഭാഷയെയും സൂചിപ്പിക്കാൻ ഡച്ച് എന്ന പദം ഉപയോഗിക്കുന്നു. യൂറോപ്യൻ യൂണിയൻ, നാറ്റോ, ഒ.ഇ.സി.ഡി എന്നീ സംഘടനകളുടെ ആരംഭം മുതൽ നെതർലന്റ്സ് അവയിൽ അംഗമാണ്.

ജനസാന്ദ്രത വളരെ കൂടിയ ഒരു രാജ്യമാണിത്. 395/ചതുരശ്ര കിലോമീറ്ററ് ജനസാന്ദ്രതയുള്ള നെതർലന്റ്സ് ഇക്കാര്യത്തിൽ ലോകത്തിൽ 25-ആം സ്ഥാനത്താണ്.

പോളണ്ട്

പോളണ്ട് (ഔദ്യോഗിക നാമം: റിപബ്ലിക് ഓഫ് പോളണ്ട്) മധ്യയൂറോപ്പിലെ ഒരു രാജ്യമാണ്. പടിഞ്ഞാറ് ജർമ്മനി, കിഴക്ക് യുക്രെയിൻ, ബലാറസ്, തെക്ക് ചെക്ക് റിപബ്ലിക്, സ്ലൊവാക്യ, വടക്ക് ലിത്വാനിയ, റഷ്യ, ബാൾട്ടിക് കടൽ എന്നിവയാണ് അതിർത്തികൾ. ഡെന്മാർക്കുമായി സമുദ്രാതിർത്തിയുമുണ്ട്. 2004 മേയ് ഒന്നുമുതൽ യൂറോപ്യൻ യൂണിയനിലും അംഗമാ‍ണ്.മേരീക്യൂറിയുടെ ജന്മദേശമാണ്

പോർച്ചുഗൽ

യൂറോപ്യൻ ഭൂഖണ്ഡത്തിന്റെ തെക്കുപടിഞ്ഞാറ് അറ്റ്ലാന്റിക് മഹാസമുദ്ര തീരത്തു സ്ഥിതി ചെയ്യുന്ന ഒരു രാജ്യമാണ് പോർച്ചുഗൽ. യൂറോപ്പിലെ ഉഷ്ണമേഖലാ രാജ്യങ്ങളിലൊന്നായ പോർച്ചുഗലിന്റെ തലസ്ഥാനം ലിസ്ബണാണ്. സ്പെയിനാണ് പോർച്ചുഗലിന്റെ ഏക അയൽരാജ്യം.

പതിനഞ്ച് പതിനാറ് നൂറ്റാണ്ടുകളിൽ പോർച്ചുഗീസ് സഞ്ചാരികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കപ്പൽ സഞ്ചാരം നടത്തുകയും പ്രദേശങ്ങൾ തങ്ങളുടെ അധീനതയിലാക്കുകയും ചെയ്തിരുന്നു. ലോകത്തെ ആദ്യത്തെ ആഗോളസാമ്രാജ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പോർച്ചുഗീസ് സാമ്രാജ്യം അതിന്റെ പ്രതാപകാലത്ത് ഏഷ്യ, ആഫ്രിക്ക, ദക്ഷിണ അമേരിക്ക, ഓഷ്യാനിയ എന്നിവിടങ്ങളിലെ വലിയൊരു ഭൂഭാഗത്ത് ആധിപത്യം പുലർത്തിയിരുന്നു.

ഇന്നു വിനോദ സഞ്ചാരവും വീഞ്ഞുൽപാദനവും മൽസ്യബന്ധനവുമാണ് പോർച്ചുഗൽ ജനതയുടെ പ്രധാനവരുമാനമാർഗ്ഗങ്ങൾ. ലോകത്തിനാവശ്യമായ കോർക്കുകകളുടെ തൊണ്ണൂറു ശതമാനം, വിതരണം ചെയ്യുന്ന പോർച്ചുഗൽ കോർക്കുമരങ്ങളുടെ നാടുമാണ്.

ഫ്രാൻസ്

ഫ്രാൻ‌സ് (France) പടിഞ്ഞാറൻ യൂറോപ്പിലെ പ്രമുഖ രാജ്യമാണ്. ആധുനിക നൂറ്റാണ്ടിലെ രാജ്യാന്തര വേദികളിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്ന ഈ രാജ്യം ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളിലൊന്നാണ്. യൂറോപ്യൻ യൂണിയന്റെ സ്ഥാപകാംഗവും അതിൽ അംഗമായ ഏറ്റവും വലിയ രാജ്യവുമാണ് ഫ്രാൻസ്. ഐക്യരാഷ്ട്രസഭയുടെ രൂപവത്കരണത്തിലും നിർണ്ണായക സ്വാധീനം ചെലുത്തിയ ഇവർ, യു.എൻ രക്ഷാസമിതിയിലെ അഞ്ചു സ്ഥിരാംഗങ്ങളിലൊന്നാണ്.

മെഡിറ്ററേനിയൻ കടലിന്റെയും അറ്റ്ലാന്റിക് മഹാസമുദ്രത്തിന്റെയും ഇടയിലുള്ള ഈ രാജ്യം തദ്ദേശീയരുടെ ഇടയിൽ ഹെക്സഗൺ എന്നും അറിയപ്പെടുന്നു. പഞ്ചഭുജാകൃതിയാണ് ഇതിനു കാരണം. ബെൽജിയം, ലക്സംബർഗ്, ജർമ്മനി, സ്വിറ്റ്സർലൻഡ്, ഇറ്റലി, മൊണാക്കോ, അൻഡോറ, സ്പെയിൻ എന്നിവയാണ് ഫ്രാൻ‌സിന്റെ അയൽ‌രാജ്യങ്ങൾ.

ജനാധിപത്യ രാഷ്ട്രമായ ഫ്രാൻ‌സിൽ നിന്നാണ് ലോകത്തിന്റെ മിക്ക ഭാഗങ്ങളിലേക്കും മനുഷ്യാവകാശ സന്ദേശങ്ങൾ പ്രവഹിച്ചത്. ഫ്രഞ്ച് വിപ്ലവത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച മനുഷ്യാവകാശ പ്രഖ്യാപനം ലോക ചരിത്രത്തെ തന്നെ മാറ്റിമറിച്ചു. ഒട്ടേറെ രാജ്യങ്ങളുടെ സ്വാതന്ത്ര്യ സമരങ്ങൾക്ക് പ്രചോദനമായത് ഈ പ്രഖ്യാപനമായിരുന്നു.

അടിച്ചമർ‍ത്തലുകൾക്കും കൈയേറ്റങ്ങൾക്കും സ്വാതന്ത്ര്യനിഷേധത്തിനുമെതിരെയുള്ള ഫ്രഞ്ചുകാരുടെ സമരാവേശം വിഖ്യാതമാണ്. ശാസ്ത്രം, കല, സംസ്കാരം, സാഹിത്യം, കായികമേഖല എന്നിവയിലുള്ള സംഭാവന വിശേഷണങ്ങൾക്കൊക്കെ അപ്പുറമാണ്.

പതിനെട്ടാം നൂറ്റാണ്ടു മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ വരെ കൊളോണിയൽ ശക്തികളിലൊന്നായിരുന്നു ഫ്രാൻ‌സ്. കൊളോണിയൽ ഭരണത്തിന്റെ അവശേഷിപ്പുകളായി ഇന്നും വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ഏഷ്യ എന്നീ വൻ‌കരകളിൽ ഫ്രഞ്ച് നിയന്ത്രണത്തിലുള്ള പ്രദേശങ്ങളുണ്ട്. പാരീസ് ആണ് ഫ്രാൻ‌സിന്റെ തലസ്ഥാനം.

ബൾഗേറിയ

തെക്ക്കിഴക്കൻ യൂറോപ്പിലെ ഒരു രാജ്യമാണ് ബൾഗേറിയ (ശ്രവിക്കുക) (ബൾഗേറിയൻ: България, IPA: [bɤ̞ɫˈɡarijɐ]), ഔദ്യോഗികമായി ദി റിപ്പബ്ലിക്ക് ഓഫ് ബൾഗേറിയ (ബൾഗേറിയൻ: Република България, IPA: [rɛˈpublika bɤ̞ɫˈɡarijɐ]). വടക്ക് റൊമാനിയ, സെർബിയയും മാസിഡോണിയയും പടിഞ്ഞാറ്,ഗ്രീസ്,തുർക്കി എന്നീ രാജ്യങ്ങൾ തെക്കു വശത്ത്,എന്നിവയാണീ രാജ്യത്തിന്റെ അതിരുകൾ.ഈ രാജ്യത്തിന്റെ കിഴക്ക് വശത്തായി കറുത്ത കടൽ സ്ഥിതി ചെയ്യുന്നു.

സോഫിയ ആണ്‌ ബൾഗേറിയയിലെ ഏറ്റവും വലിയ നഗരവും, തലസ്ഥാനവും.

മാൾട്ട

മാൾട്ട (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് മാൾട്ട) യൂറോപ്പിലെ ഒരു ദ്വീപ് രാജ്യമാണ്. മൂന്ന് ദ്വീപുകളുൾപ്പെട്ട ഒരു ദ്വീപസമൂഹമാണിത്. മെഡിറ്ററേനിയൻ കടലിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സിസിലിയിൽ നിന്നും 93 കിലോമീറ്റർ ദൂരെയാണിതിന്റെ സ്ഥാനം. വലെറ്റ നഗരം തലസ്ഥാനവും ബിർകിർകര ഏറ്റവും വലിയ നഗരവുമാണ്.

ചരിത്രത്തിലുടനീളം, മെഡിറ്ററേനിയൻ കടലിലെ ഇതിന്റെ സ്ഥാനം മൂലം ഈ രാജ്യം വളരെ തന്ത്രപ്രധാനമായ ഒന്നായി കണക്കാക്കപ്പെട്ടിരുന്നു. ഫിനീഷ്യന്മാർ, സിസിലിയന്മാർ, റോമാക്കാർ, ബൈസന്റിയന്മാർ, അറബികൾ, നോർമനുകൾ എന്നീ സംസ്കാരങ്ങളെല്ലാം പല കാലഘട്ടങ്ങളിലായി മാൽട്ട കയ്യടക്കിയിട്ടുണ്ട്.

മാൾട്ടീസും ഇംഗ്ലീഷുമാണ് രാജ്യത്തെ ഔദ്യോഗിക ഭാഷകൾ. 1964-ലാണ് ബ്രിട്ടനിൽ നിന്ന് സ്വതന്ത്രമായത്. യൂറോപ്യൻ യൂണിയൻ, കോമൺവെൽത്ത് രാജ്യങ്ങൾ, ഐക്യരാഷ്ട്രസഭ എന്നീ സംഘടനകളിൽ അംഗമാണ്.

യുണൈറ്റഡ് കിങ്ഡം

ഗ്രേറ്റ് ബ്രിട്ടൺ ദ്വീപുകളിലെ ഇംഗ്ലണ്ട്, സ്കോട്ട്‌ലാന്റ്, വെയിൽസ് എന്നീ രാജ്യങ്ങളും, അയർലന്റ് ദ്വീപിലെ ഉത്തര അയർലണ്ടും ഉൾപ്പെട്ട കൂട്ടായ്മയാണ്‌ യുണൈറ്റഡ് കിങ്ഡം. യു.കെ. യുറോപ്യൻ യൂണിയനിലെ അംഗമാണ്‌.

റിപ്പബ്ലിക്ക് ഓഫ് അയർലണ്ട്

വടക്കു പറിഞ്ഞാറൻ യൂറോപ്പിൽ അയർലന്റ് ദ്വീപിന്റെ 85 ശതമാനത്തോളം ഭൂവിഭാഗം ഉൾക്കൊള്ളുന്ന ഒരു സ്വതന്ത്ര രാജ്യമാണ് അയർലണ്ട് എന്ന് പൊതുവേ അറിയപ്പെടുന്ന റിപ്പബ്ലിക്ക് ഓഫ് അയർലന്റ് (ഐറിഷ്: Éire) (IPA [ˈeːrʲə]) . ദ്വീപ് ഭാഗംവെച്ചത് 1921-ൽ ആണ്. യുണൈറ്റഡ് കിങ്ങ്ഡത്തിന്റെ ഭാഗമായ നോർത്തേൺ അയർലണ്ട്(വടക്ക്), അറ്റ്ലാന്റിക് സമുദ്രം (പടിഞ്ഞാറ്), ഐറിഷ് കടൽ (കിഴക്ക്) എന്നിവയാണ് ഈ രാജ്യത്തിന്റെ അതിരുകൾ. യൂറോപ്യൻ യൂണിയൻ അംഗമാണ് ഈ രാജ്യം. വികസിത രാഷ്ട്രമായ അയർലന്റിലെ ജനസംഖ്യ 42 ലക്ഷം ആണ്.

റൊമാനിയ

റൊമാനിയ (dated: Rumania, Roumania; Romanian: România, IPA: [ro.mɨˈni.a]) മദ്ധ്യ യൂറോപ്പിലെ ബാൾക്കൻ പെനിൻസുലക്ക് വടക്കായി, ഡാന്യൂബിനു താഴെ , കാർപാത്ത്യൻ മലനിരകൾക്കു കീഴിലായി സ്ഥിതി ചെയ്യുന്ന ഒരു രാജ്യമാണ്‌. ഡ്യാനൂബ് ഡെൽറ്റയിലെ ഭൂരിഭാഗം പ്രദേശങ്ങളും ഈ പ്രദേശത്താണ്‌ സ്ഥിതി ചെയ്യുന്നത്. ഈ രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി ഹംഗറിയും, സെർബിയയും, വടക്ക് കിഴക്ക് ഭാഗങ്ങളിലായി യുക്രെയിനും റിപ്പബ്ലിക്ക് ഓഫ് മാൾഡോവയും , തെക്ക് വശത്തും ബൾഗേറിയയുമാണ്‌.

ലക്സംബർഗ്

പടിഞ്ഞാറൻ യൂറോപ്പിലെ കരയാൽ ചുറ്റപ്പെട്ട ഒരു ചെറിയ രാജ്യമാണ് ലക്സംബർഗ്ഗ്. ബെൽജിയം, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു. 2,586 ചതുരശ്ര കിലോമീറ്റർ (999 ചതുരശ്ര മൈൽ) മാത്രം വിസ്തീർണമുള്ള ഈ രാജ്യത്തിലെ ജനസംഖ്യ 5 ലക്ഷത്തിൽ താഴെയാണ്. ലക്സംബർഗ് നഗരമാണ് തലസ്ഥാനവും ഏറ്റവും വലിയ നഗരവും. യൂറോപ്യൻ യൂണിയൻ, നാറ്റോ, ഐക്യരാഷ്ട്രസഭ, ബെനെലക്സ്, പടിഞ്ഞാറൻ യൂറോപ്യൻ യൂണിയൻ എന്നീ സംഘടനകളിൽ ലക്സംബർഗ് അംഗമാണ്. ജർമൻ, ഫ്രഞ്ച്, ലക്സംബർഗിഷ് എന്നിവ ഇവിടുത്തെ ഔദ്യോഗിക ഭാഷകളാണ്.

ലിത്വാനിയ

ബാൾട്ടിക്ക് രാജ്യങ്ങളിൽ ഉൾപ്പെടുന്ന വടക്കൻ യൂറോപ്പിലെ ഒരു രാജ്യമാണ് ലിത്വാനിയ (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് ലിത്വാനിയ).( (ശ്രവിക്കുക); Lithuanian: Lietuva [lʲɪɛtʊˈvɐ]) ബാൾട്ടിക് കടലിന്റെ തെക്ക് കിഴക്കൻ തീരത്താണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. വടക്ക് ലാത്വിയ, തെക്ക് കിഴക്ക് ബെലാറസ്, പോളണ്ട്, തെക്ക് പടിഞ്ഞാറ് റഷ്യയുടെ എക്സ്ക്ലേവായ കലിൻഗ്രാഡ് ഒബ്ലാസ്റ്റ് എന്നിവയുമായി അതിർത്തി രൂപവത്കരിക്കുന്നു. നാറ്റോയിലും യൂറോപ്യൻ യൂണിയനിലും അംഗമാണ് ഈ രാജ്യം. 34 ലക്ഷമാണ് ഇവിടുത്തെ ജനസംഖ്യ. വിൽനിയസാണ് തലസ്ഥാനവും ഏറ്റവും വലിയ നഗരവും.

സൈപ്രസ്

മദ്ധ്യധരണാഴിയുടെ കിഴക്കുവശത്തുള്ള ഒരു യൂറേഷ്യൻ ദ്വീപുരാജ്യമാണ് സൈപ്രസ്. (ഗ്രീക്ക്: Κύടπρος, Kýpros; തുർക്കിഷ്: Kıbrıs), ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് സൈപ്രസ് (ഗ്രീക്ക്: Κυπριακή Δημοκρατία, Kypriakí Dimokratía) ടർക്കിക്ക് (അനറ്റോളിയ) തെക്കാണ് സൈപ്രസ്.

മെഡിറ്ററേനിയനിലെ മൂന്നാമത്തെ വലിയ ദ്വീപായ സൈപ്രസ്, മേഖലയിൽ ജനപ്രിയമായ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്നുമാണ്‌. വർഷം തോറും 24 ലക്ഷം വിനോദസഞ്ചാരികളെ സൈപ്രസ് ആകർഷിക്കുന്നു. ബ്രിട്ടീഷ് കോളനിയായിരുന്ന സൈപ്രസ് 1960-ൽ യുണൈറ്റഡ് കിങ്ഡത്തിൽ നിന്ന് സ്വാതന്ത്ര്യം നേടി. 1961-ൽ സൈപ്രസ് ഒരു കോമൺ‌വെൽത്ത് റിപ്പബ്ലിക്ക് ആയി. ഒരു വികസിത രാജ്യമായ സൈപ്രസ് 2004 മെയ് 1 മുതൽ യൂറോപ്യൻ യൂണിയൻ അംഗമാണ്.

1974-ൽ ഗ്രീക്ക് സൈപ്രിയോട്ടുകളും റ്റർക്കിഷ് സൈപ്രിയോട്ടുകളും തമ്മിൽ സാമുദായിക കലാ‍പമുണ്ടാ‍യി. ഗ്രീക്ക് സൈപ്രിയോട്ടുകൾ പട്ടാള അട്ടിമറിയിലൂടെ സൈപ്രസിന്റെ ഭരണം പിടിച്ചെടുക്കാൻ ശ്രമിച്ചു. ഗ്രീക്ക് സൈനിക ഭരണകൂടത്തിന്റെ മേൽനോട്ടത്തിലായിരുന്നു ഈ പട്ടാള അട്ടിമറി ശ്രമം (കൂ). ഇതേത്തുടർന്ന് റ്റർക്കി സൈപ്രസിനെ ആക്രമിച്ച് സൈപ്രസ് ദ്വീപിന്റെ മൂന്നിലൊന്ന് ഭാഗം കയ്യേറി. ആയിരക്കണക്കിന് സൈപ്രിയോട്ടുകൾ ഇതെത്തുടർന്ന് അഭയാർത്ഥികളായി. ദ്വീപിനു വടക്ക് ഒരു പ്രത്യേക റ്റർക്കിഷ് സൈപ്രിയോട്ട് രാഷ്ട്രീയ സംവിധാനം സ്ഥാപിതമായി. ഈ സംഭവവും ഇതെത്തുടർന്നുള്ള രാഷ്ട്രീയ സാഹചര്യവും ഇന്നും തുടരുന്ന ഒരു വിവാദവിഷയമാണ്.

സ്പെയിൻ

യൂറോപ്യൻ ഭൂഖണ്ഡത്തിൽപ്പെട്ട രാജ്യമാണ് സ്പെയിൻ( ഇംഗ്ലീഷ്: Spain , സ്പാനിഷ്‌ : España, IPA: [es'paɲa]) അഥവാ കിങ്ഡം ഒഫ് സ്പെയിൻ(സ്പാനിഷ്‌ : Reino de España). കിഴക്ക് മെഡിറ്ററേനിയൻ കടലും വടക്ക് ഫ്രാൻസ്, അൻഡോറ, ബേ ഓഫ് ബിസ്കേയും വടക്ക് പടിഞ്ഞാറ് അറ്റ്ലാൻറിക് സമുദ്രവും പടിഞ്ഞാറ് പോർച്ചുഗലുമാണ് അതിർത്തികൾ. തെക്കൻ സ്‌പെയിനിൽനിന്ന് കടലിടുക്കു വഴി ഏകദേശം 14 കിലോമീറ്റർ പോയാൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെത്താം. മെഡിറ്ററേനിയിലുള്ള ബലേറിക് ദ്വീപുകളും അറ്റ്ലാൻറിക് സമുദ്രത്തിലുള്ള കാനറി ദ്വീപുകളും സ്പാനിഷ് ഭരണപ്രദേശങ്ങളിൽ ഉൾപ്പെട്ടതാണ്. 504,030 ചതുരശ്ര കിലോമീറ്ററാണ് മൊത്ത വിസ്തീർണ്ണം. യൂറോപ്യൻ യൂണിയനിൽ ഫ്രാൻസ് കഴിഞ്ഞാൽ സ്പെയിനാണ് വലിയ രാജ്യം. രാജ്യത്തിനകത്തെ വിവിധ ഭാഷാ-സാംസ്കാരിക വിഭാഗങ്ങൾക്ക് ഏറെ സ്വാതന്ത്ര്യം നൽകുന്ന തരത്തിലാണ് സ്പെയിനിന്റെ ഭരണഘടന. രാജ്യത്തിനകത്ത് സ്വന്തമായി തിരഞ്ഞെടുക്കാൻ അവകാശമുള്ള 17 പ്രവിശ്യകളുണ്ട്.

രാജഭരണത്തിൻ കീഴിലുള്ള പാർലമെൻററി സർക്കാരാണ് സ്പെയിനിൽ ഭരണം നടത്തുന്നത്.

സ്വീഡൻ

സ്വീഡൻ, ഔദ്യോഗികമായി കിംഗ്ഡം ഒഫ് സ്വീഡൻ (സ്വീഡിഷ്: Konungariket Sverige) യൂറോപ്പ് ഭൂഖണ്ഡത്തിൽ സ്ഥിതി ചെയ്യുന്ന ഒരു രാജ്യമാണ്. 1995 മുതൽ യൂറോപ്യൻ യൂണിയനിൽ അംഗമാണ് സ്വീഡൻ.

449,964 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള സ്വീഡൻ പടിഞ്ഞാറൻ യൂറോപ്പിലെ ഏറ്റവും വലിയ മൂന്നാമത്തെ രാജ്യമാണ്. ജനസാന്ദ്രത നഗരപ്രദേശങ്ങളിൽ ഒഴിച്ചാൽ വളരെ കുറവാണ്. ആകെ വിസ്തീർണ്ണത്തിന്റെ 1.3% മാത്രമുള്ള നഗരപ്രദേശങ്ങളിലാണ് 84% ജനങളും വസിക്കുന്നത്. ഒരു വികസിതരാജ്യമായ സ്വീഡനിൽ ജനങൾക്ക് ഉയർന്ന ജീവിതനിലവാരമാണ് ഉള്ളത്.

പണ്ടുകാലം തൊട്ടേ ഇരുമ്പ്,ചെമ്പ്,തടി എന്നിവയുടെ കയറ്റുമതിക്ക് പേരുകേട്ട രാജ്യമായിരുന്നു സ്വീഡൻ. 1890-കളിൽ വ്യവസായവൽക്കരണവും വിദ്യാഭ്യാസത്തിന് ലഭിച്ച പ്രാധാന്യവും ഇരുപതാം നൂറ്റാണ്ടായപ്പോഴേക്കും വിജയപ്രദമായ വ്യാവസായികാടിത്തറ കെട്ടിപ്പടുക്കാൻ സ്വീഡനെ സഹായിച്ചു. ജലവിഭവം കൂടുതലുള്ള രാജ്യമായ സ്വീഡനിൽ കൽക്കരിയുടെയും പെട്രോളിയത്തിന്റെയും നിക്ഷേപം താരതമ്യേന കുറവാണ്.

ആധുനിക സ്വീഡൻ ജന്മമെടുക്കുന്നത് 1397ലെ കൽമർ യൂണിയൻ യോഗത്തിൽ(Kalmar Union) നിന്നും 16-ആം നൂറ്റാണ്ടിലെ രാജാവ് ഗുസ്താവ് വസ നടത്തിയ രാജ്യകേന്ദ്രീകരണത്തിലൂടെയുമാണ്. 17-ആം നൂറ്റാണ്ടിൽ യുദ്ധത്തിലൂടെ സ്വീഡൻ അതിന്റെ അതിർത്തികൾ വ്യാപിപ്പിച്ച് സ്വീഡിഷ് സാമ്രാജ്യം രൂപവത്കരിച്ചു, എന്നാൽ ഇങ്ങനെ ലഭിച്ച ഒട്ടുമിക്ക പ്രദേശങ്ങളും 18, 19 നൂറ്റാണ്ടുകളിലായി കൈവിട്ടുകൊടുക്കേണ്ടതായും വന്നു. സ്വീഡന്റെ കിഴക്കേ പകുതി(ഇന്നത്തെ ഫിൻലാന്റ്) റഷ്യ 1809ൽ കൈവശപ്പെടുത്തി. സ്വീഡൻ നേരിട്ട് പങ്കെടുത്ത അവസാന യുദ്ധം 1814ൽ നോർവേക്കെതിരെയായിരുന്നു. ജനുവരി 1,1995 ലാണ് യൂറോപ്യൻ യൂണിയൻ അംഗത്വം സ്വീഡനു ലഭിച്ചത്.

പ്രതിശീർഷ വരുമാനത്തിൽ ലോകത്തിൽ എട്ടാം സ്ഥാനമുള്ള രാജ്യമാണ് സ്വീഡൻ. 2011 ൽ എക്കോണമിസ്റ്റ് മാസികയുടെ ജനാധിപത്യ സൂചികയിൽ നാലാം സ്ഥാനവും മാനവ വികസന സൂചികയിൽ പത്താം സ്ഥാനവും സ്വീഡനായിരുന്നു. വേൾഡ് എക്കോണമിക് ഫോറം ലോകത്തിലെ ഏറ്റവും മത്സരക്ഷമമായ രണ്ടാമത്തെ രാജ്യമായി സ്വീഡനെ തിരഞ്ഞെടുത്തു.

ഹംഗറി

ഹംഗറി (Hungarian: Magyarország; IPA: [mɒɟɒrorsaːg]; listen ) എന്നറിയപ്പെടുന്ന റിപ്പബ്ലിക്ക് ഓഫ് ഹംഗറി ഒരു മദ്ധ്യയൂറോപ്യൻ രാജ്യമാണ്‌. ഓസ്ട്രിയ,സ്ലോവാക്യ,റുമാനിയ,ഉക്രൈൻ,സെർബിയ,ക്രൊയേഷ്യ,സ്ലോവേനിയ എന്നിവയാണ്‌ ഹംഗറിയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ. ബുഡാപെസ്റ്റ് ആണ്‌ ഹംഗറിയുടെ തലസ്ഥാനം. ഒ.ഇ.സി.ഡി.,എൻ.എ.ടി.ഒ.,യൂറോപ്യൻ യൂനിയൻ എന്നീ സംഘടനകളിൽ ഈ രാജ്യം അംഗമാണ്‌. ഇവിടുത്തെ ഔദ്യോഗിക ഭാഷ ഹംഗേറിയൻ(മഗ്യാർ) ആണ്‌. ഇന്തോ യൂറോപ്യൻ ഉത്ഭവമല്ലാത്ത, യൂറോപ്യൻ യൂനിയനിന്റെ ഔദ്യോഗിക ഭാഷകളിൽ അംഗമായ നാലു ഭാഷകളിലൊന്നാണ്‌ ഹംഗേറിയൻ.

ഇതരഭാഷകളിൽ

This page is based on a Wikipedia article written by authors (here).
Text is available under the CC BY-SA 3.0 license; additional terms may apply.
Images, videos and audio are available under their respective licenses.