മിനിറ്റ്

സമയം അല്ലെങ്കിൽ കോണിന്റെ ഒരു ഏകകം ആണ് മിനിറ്റ്. ഒരു ഏകകം എന്ന നിലയിൽ, ഒരു മിനിറ്റ് എന്നത് ഒരു മണിക്കൂറിന്റെ അറുപതിൽ ഒരംശം എന്നോ അല്ലെങ്കിൽ 60 സെക്കന്റുകൾ എന്നോ പറയാം. അന്താരാഷ്ട്രസമയക്രമത്തിൽ, ഒരു മിനിറ്റ് നേരം എന്നത് ലീപ് സെക്കന്റുകളുടെ അനന്തരഫലമായി 61 സെക്കൻ്റുകളാവുന്ന അപൂർവ്വം സന്ദർഭങ്ങളുണ്ട് (നെഗറ്റീവ് ലീപ് സെക്കന്റ് ചേർക്കുന്നതിനുള്ള ഒരു സംവിധാനം ഉണ്ട്, ഇത് 59 സെക്കന്റ് മിനിറ്റിന് ഇടയാക്കും, എന്നാൽ ഈ സംവിധാനത്തിൽ ഇത് 40 വർഷങ്ങൾക്കപ്പുറം ഒരിക്കലും സംഭവിച്ചിട്ടില്ല). കോണിന്റെ ഒരു ഏകകം എന്ന നിലയിൽ ആർക്ക് മിനിറ്റ് ഒരു ഡിഗ്രിയുടെ അറുപതിൽ ഒരംശം എന്നോ അല്ലെങ്കിൽ 60 ആർക്ക് സെക്കന്റുകൾ എന്നോ പറയാം.

ചരിത്രം

മണിക്കൂറിൽ നിന്ന് വ്യത്യസ്തമായി, മിനിറ്റിനും (സെക്കന്റിനും) വ്യക്തമായ ചരിത്രപശ്ചാത്തലം ഇല്ല. ജോൺ ഓഫ് സാക്റോബോസ്കോയുടെ കംപ്യൂറ്റസിൽ (ca. 1235) മണിക്കൂറിനെ അറുപത് ഭാഗങ്ങളായി വിഭജിക്കുന്നതിന്റെ ആദ്യകാല ഉപയോഗം കണ്ടെത്തിയിട്ടുണ്ട്.

ഇവയും കാണുക

അന്താരാഷ്ട്ര ഏകകവ്യവസ്ഥ
ഭൂമിശാസ്ത്രനിർദ്ദേശാങ്കവ്യവസ്ഥ

അതിരാത്രം (ചലച്ചിത്രം)

1984-ൽ ഐ.വി.ശശിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അതിരാത്രം. മമ്മൂട്ടി, മോഹൻലാൽ, സീമ എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

അനന്തരം

അടൂർ ഗോപാലകൃഷ്ണൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1987-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്‌ അനന്തരം. മമ്മുട്ടി, അശോകൻ, ശോഭന എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുക്കുന്ന ഈ ചലച്ചിത്രം ആത്മഗത രീതിയിലുള്ള കഥപറച്ചിൽ ഘടനയാണ് സ്വീകരിച്ചിരിക്കുന്നത്." ചിത്രം ആ വർഷത്തെ ഏറ്റവും മികച്ച സംവിധായകനുള്ള ദേശീയ സംസ്ഥാന പുരസ്കാരങ്ങളും ഏറ്റവും മികച്ച ശബ്ദലേഖനത്തിനുള്ള ദേശീയപുരസ്ക്കാരവും നേടുകയുണ്ടായി.

കൂടെവിടെ

പി. പത്മരാജൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1983-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കൂടെവിടെ. മമ്മൂട്ടി, സുഹാസിനി, റഹ്‌മാൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വാസന്തിയുടെ മൂൺഗിൽ പൂക്കൾ എന്ന തമിഴ് നോവലിനെ ആസ്പദമാക്കിയാണ് പത്മരാജൻ ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. തെന്നിന്ത്യൻ ചലച്ചിത്രനടനായ റഹ്‌മാൻ അഭിനയിച്ച ആദ്യ ചലച്ചിത്രമാണിത്.

കോംപാക്റ്റ് ഡിസ്ക്

ഡിജിറ്റൽ വിവര സംഭരണത്തിനായി ഉപയോഗിക്കുന്ന ഒരു ഒപ്ടികൽ ഡിസ്ക് ആണ് കോമ്പാക്ട് ഡിസ്ക്. സി.ഡി. എന്ന ചുരുക്കപ്പേരിലാണ് ഇത് പൊതുവെ അറിയപ്പെടുന്നത്. ഡിജിറ്റൽ ശബ്ദം രേഖപ്പെടുത്തി വയ്ക്കാനാണ് ഇത് ആദ്യമായി രൂപകല്പ്പന ചെയ്തത്. 1982 ഒക്ടോബർ മുതൽ വിപണിയിൽ ലഭ്യമായ സിഡി, അന്നുമുതൽ ഇന്നുവരെ ഓഡിയോ റെക്കോർഡിങ്ങുകളുടെ വില്പ്പനയിലെ പ്രധാന ഭൗതിക മാദ്ധ്യമമായി തുടരുന്നു.

സാധാരണ സിഡികൾക്ക് 120 മിമി ചുറ്റളവും 80 മിനിറ്റ് ശബ്ദം (700 എംബി) ശേഖരിക്കാനുള്ള കഴിവുമുണ്ട്. 50 മുതൽ 80മിമി വരെ ചുറ്റക്കവുള്ള മിനി സിഡികളും ഇന്ന് ലഭ്യമാണ്.

പിന്നീട് ഈ സാങ്കേതികവിദ്യ ഡിജിറ്റൽ വിവര സംഭരണം (CD-ROM), ഒരിക്കൽ എഴുതാവുന്ന ശബ്ദ-വിവര സംഭരണം (CD-R), പലതവണ എഴുതാവുന്ന മാദ്ധ്യമം (CD-RW), സൂപ്പർ ഓഡിയോ സിഡി (SACD), വീഡീയോ കോമ്പാക്ട് ഡിസ്ക് (VCD), സൂപ്പർ വീഡീയോ കോമ്പാക്ട് ഡിസ്ക് (SVCD), ഫോട്ടോസിഡി, പിച്ചർസിഡി, സിഡി-ഐ, എൻഹാൻ‍സ്ഡ് സിഡീ തുടങ്ങിയ പുതിയ രൂപങ്ങലിലേക്കും വികസിച്ചു.

ഖഗോളരേഖാംശം

രേഖാംശത്തിനു (longitude)-നു സമാനമായ ഖഗോളത്തിലെ രേഖയെയാണ് ഖഗോളരേഖാംശം അഥവാ വിഷുവാംശം അഥവാ വിഷുവൽഭോഗം(Right Ascension) എന്നു പറയുന്നത്. ഖഗോളരേഖാംശത്തിന്റെ മൂല്യം മണിക്കൂർ(h), മിനിറ്റ്‌(m), സെക്കന്റ് (s)എന്നീ വിധത്തിലാണു് രേഖപ്പെടുത്തുന്നതു്.

ഭൂതലത്തിലെ രേഖാംശം അടയാളപ്പെടുത്തുന്നത് ഇംഗ്ലണ്ടിലുള്ള ഗ്രീനിച്ച് എന്ന പ്രദേശത്തെ ഒരു ആധാര ബിന്ദുവായി ആയി എടുത്ത് അവിടുത്തെ രേഖാംശമൂല്യം പൂജ്യം ഡിഗ്രിയായി സങ്കൽപ്പിച്ചാണ്. അതേ പോലെ ഖഗോളത്തിൽ ഒരു ആധാരബിന്ദു സങ്കൽപ്പിക്കാൻ കഴിഞ്ഞാൽ ആ ബിന്ദു മുതൽ ക്രമത്തിൽ ഖഗോളരേഖാംശവും രേഖപ്പെടുത്താം. സൂര്യന്റെ പ്രത്യക്ഷസഞ്ചാരപഥമായ ക്രാന്തിവൃത്തവും ഭൂമദ്ധ്യരേഖയ്ക്കു സമകേന്ദ്രീയവും സമതലവുമായ ഖഗോളമദ്ധ്യവൃത്തവും തമ്മിൽ രണ്ടു ബിന്ദുക്കളിൽ കൂട്ടിമുട്ടുന്നു. ഈ ബിന്ദുക്കളാണു് വിഷുവങ്ങൾ. ഇതിലെ ഒരു ബിന്ദുവായ മഹാവിഷുവത്തെ(മേഷാദി)(Vernal Equinox) ആധാര ബിന്ദു ആയി എടുത്ത്‌ അതിന്റെ വിഷുവാംശം 0h 0m 0s ആയി സങ്കല്പിച്ച്‌ അവിടെ നിന്ന്‌ കിഴക്കോട്ടുള്ള ദിശയിൽ 24 സമഭാഗങ്ങളുള്ള ഒരു ഘടികാരത്തിലെന്നപോലെ പരിഗണിക്കുന്നു എന്നിരിക്കട്ടെ. എങ്കിൽ വ്യാസോന്മുഖമായ മറ്റേ ബിന്ദുവായ അപരവിഷുവത്തിന്റെ(തുലാവിഷുവം) ((Autumnal Equinox) ഖഗോളരേഖാംശം 12h 0m 0s (അതായത് 180 ഡിഗ്രി) ആയിരിക്കും. ഖഗോളരേഖാംശത്തെ δ (ഡെൽറ്റ) എന്ന ഗ്രീക്ക്‌ ചിഹ്നം കൊണ്ടാണ് സാധാരണ സൂചിപ്പിക്കുന്നത്‌. RA എന്നും എഴുതാറുണ്ട്‌.

ഗ്രിഗോറിയൻ കാലഗണനാരീതി

ലോകത്തൊരുവിധം എല്ലായിടത്തും പിന്തുടർന്നുവരുന്ന ഒരു കാലഗണനാരീതിയാണ് ഗ്രിഗോറിയൻ കാലഗണനാരീതി. ജൂലിയൻ കാലഗണനാരീതിയിൽ ചില മാറ്റങ്ങൾ വരുത്തിയാണ് ഈ രീതി വികസിപ്പിച്ചിരിക്കുന്നത്. ഗ്രിഗോറിയൻ കാലഗണനാരീതി സൂര്യനെ അടിസ്ഥാനമാക്കിയുള്ള ഒരു കാലഗണനാരീതിയാണ്. ഈ രീതിയിൽ ദിവസമാണ് സമയത്തിന്റെ അടിസ്ഥാന ഘടകം. സാധാരണ രീതിയിൽ 365 ദിവസങ്ങളും, അധിവർഷങ്ങളിൽ 366 ദിവസങ്ങളും ആണ് ഒരു വർഷമായി കണക്കാക്കുന്നത്.

ഓരോ ഗ്രിഗോറിയൻ വർഷവും പന്ത്രണ്ട് മാസങ്ങളായി വിഭജിച്ചിട്ടുണ്ട്, ഓരോ മാസങ്ങളിലും ഉള്ള ദിവസങ്ങളുടെ എണ്ണം വ്യത്യസ്തമായിരിക്കും.

ജാഗ്രത

എസ്.എൻ. സ്വാമിയുടെ തിരക്കഥയിൽ കെ. മധു സംവിധാനം ചെയ്ത് 1989-ൽ പുറത്തിറങ്ങിയ മലയാള കുറ്റാന്വേഷണ ചലച്ചിത്രമാണ് ജാഗ്രത. മമ്മൂട്ടി, മുകേഷ്, ജഗതി ശ്രീകുമാർ, പാർവ്വതി എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.

കെ. മധു-എസ്.എൻ. സ്വാമി കൂട്ടുകെട്ടിന്റെ സി.ബി.ഐ. ചലച്ചിത്രപരമ്പരയിലെ രണ്ടാമത്തെ ചലച്ചിത്രമാണിത്. ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് (1988), സേതുരാമയ്യർ സി.ബി.ഐ. (2004), നേരറിയാൻ സി.ബി.ഐ. (2005) എന്നിവയാണ് ഈ പരമ്പരയിലെ മറ്റ് ചലച്ചിത്രങ്ങൾ.

ഡാനി

പ്രശസ്ത മലയാളം സം‌വിധായകൻ ടി.വി. ചന്ദ്രന്റെ സം‌വിധാനത്തിൽ 2001-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഡാനി. മമ്മൂട്ടി ആണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചത്.പ്രശസ്ത് നർത്തകി മല്ലിക സാരാഭായ്,സിദ്ദിഖ്,വാണി വിശ്വനാഥ് എന്നിവരാണു മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

തച്ചോളി അമ്പു (ചല‍ച്ചിത്രം)

മലയാളത്തിലെ ആദ്യ സിനിമാസ്കോപ്പ് ചലച്ചിത്രമാണ് 1978ൽ പുറത്തിറങ്ങിയ തച്ചോളി അമ്പു. വടക്കൻ പാട്ട് കഥയെ ആധാരമാക്കി എൻ. ഗോവിന്ദൻ കുട്ടി തിരക്കഥയും സംഭാഷണവും എഴുതി നവോദയ അപ്പച്ചൻ സംവിധാനവും നിർമ്മാണവും നിർവ്വഹിച്ചു. പ്രേം നസീർ, ശിവാജി ഗണേശൻ, എം.എൻ. നമ്പ്യാർ, ജയൻ, കെ.പി. ഉമ്മർ, ബാലൻ കെ. നായർ, ഉണ്ണിമേരി, ഉഷാകുമാരി,കെ.ആർ. വിജയ, കടുവാക്കുളം ആന്റണി, ജി.കെ. പിള്ള, ആലുംമൂടൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. യൂസഫലി കേച്ചേരി രചിച്ച ഗാനങ്ങൾക്ക് കെ.രാഘവൻ സംഗീതം നൽകിയിരിക്കുന്നു.

താപ്പാന (ചലച്ചിത്രം)

എം. സിന്ധുരാജിന്റെ രചനയിൽ ജോണി ആന്റണി സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് താപ്പാന. മമ്മൂട്ടി, ചാർമി കൗർ, മുരളി ഗോപി എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.

തായമ്പക

കേരളത്തിന്റെ തനതായ ഒരു കലാരൂപമാണ് തായമ്പക. മറ്റു ചെണ്ടമേളങ്ങളിൽ നിന്നും വ്യത്യസ്തമായി, ഒരു വ്യക്തിഗത കലാരൂപമാണ് തായമ്പക. പ്രധാന ചെണ്ടവാദ്യക്കാരനു പുറമേ താളം പിടിക്കുന്നതിനായി ചെണ്ട, വീക്കുചെണ്ട, ഇലത്താളം എന്നിവയുമുണ്ടാകും. തായമ്പകയിൽ പ്രധാന ചെണ്ടവാദ്യക്കാർ ഒരു കൈയിൽ മാത്രം ചെണ്ടക്കോൽ ഏന്തുന്നു. ഒരു കൈയിലെ ചെണ്ടക്കോൽ കൊണ്ടും മറ്റേക്കൈ കൊണ്ടും ചെണ്ടയിൽ വീക്കുന്നു (അടിക്കുന്നു). ഇത് തായമ്പകയിലും ചില രീതിയിലുള്ള പഞ്ചാരിമേളങ്ങളിലും മാത്രമേ കാണുകയുള്ളൂ. മറ്റു ചെണ്ടമേളങ്ങളിൽ രണ്ടു കൈയിലും ചെണ്ടക്കോൽ ഏന്തിയാണ് ചെണ്ട കൊട്ടുന്നത്. മറ്റു ചെണ്ടമേളങ്ങളിൽ നിന്നും വ്യത്യസ്തമായി മനോധർമ്മപ്രകടനങ്ങളാണ് തായമ്പകയിൽ കാഴ്ചവക്കുന്നത്.

തായമ്പകയിൽ സാധാരണയായി ഒരു പ്രധാന ചെണ്ടവാദ്യക്കാരൻ കാണും. അദ്ദേഹത്തിനു ചുറ്റുമായി മൂന്നോ നാലോ ചെണ്ടക്കാർ (ചെണ്ടയും വീക്കുചെണ്ടയും) അണിനിരക്കുന്നു. ഇടംതല, വലംതല ചെണ്ടകളിൽ താളാംഗങ്ങൾ വായിക്കുന്ന തായമ്പകയ്ക്ക് മൂന്നോ നാലോ ഇലത്താളം വായനക്കാരും അകമ്പടി വായിക്കുന്നു. ഈ വാദ്യോത്സവം സാധാരണയായി 90 മുതൽ 120 മിനിറ്റ് വരെ നീണ്ടു നിൽക്കും. ഒന്നിലധികം പ്രധാന ചെണ്ടവാദ്യക്കാർ അണിനിരക്കുന്ന തായമ്പകകൾ ഇക്കാലത്ത് സാധാരണമാണ്.

തിങ്കളാഴ്ച നല്ല ദിവസം

പി. പത്മരാജൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1985-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് തിങ്കളാഴ്ച നല്ല ദിവസം. മമ്മൂട്ടി, കവിയൂർ പൊന്നമ്മ, കരമന ജനാർദ്ദനൻ നായർ, ശ്രീവിദ്യ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ആ വർഷത്തെ മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം ഈ ചിത്രം നേടി.

പ്രകാശവർഷം

ദൂരം അളക്കുന്നതിനുള്ള ഒരു ഏകകം ആണ്‌ പ്രകാശ വർഷം. അന്തർദേശീയ ജ്യോതിശാസ്ത്ര സംഘടനയുടെ നിർവചനമനുസരിച്ച് പ്രകാശം ഒരു ജൂലിയൻ കലണ്ടർ വർഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരമാണിത്.

ഭൂതക്കണ്ണാടി

1997 ൽ മമ്മൂട്ടിയെ നായകനാക്കി ലോഹിതദാസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഭൂതക്കണ്ണാടി. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും ലോഹിതദാസാണ്. ലോഹിതദാസ് ആദ്യം സംവിധാനം ചെയ്ത ചിത്രമാണിത്. വിദ്യാധരൻ എന്ന ഘടികാര പണിക്കാരനോട് കടുത്ത ജീവിത സാഹചര്യങ്ങളോട് പൊരുത്തപ്പെടാനാകാതെ തളരുന്ന കഥ പറയുന്ന ഈ ചിത്രത്തിന്റെ സംവിധാനത്തിനു് ലോഹിതദാസിനു 1998-ലെ മികച്ച സംവിധായകനുള്ള ഇന്ദിരാഗാന്ധി നാഷണൽ അവാർഡ് ലഭിച്ചിട്ടുണ്ട്. ഈ ചിത്രത്തിനു 1997-ലെ മികച്ച ചിത്രത്തിനുള്ള കേരള സർക്കാർ പുരസ്കാരവും ഈ ചിത്രത്തിലെ അഭിനയത്തിനു് മമ്മൂട്ടിക്ക് മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

റോണ്ട്ഗെനിയം

അണുസംഖ്യ 111 ആയ മൂലകമാണ് റോണ്ട്ഗെനിയം. Rg ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം.

ഈ കൃത്രിമ മൂലകത്തിന്റെ കണ്ടുപിടിക്കപ്പെട്ട ഐസോട്ടോപ്പുകളിൽ ഏറ്റവും സ്ഥിരതയുള്ള ഐസോട്ടോപ്പിന്റെ ഭാരം 281ഉം അർദ്ധായുസ്സ് 26 സെക്കന്റുമാണ്. എന്നാൽ ഇനിയും കണ്ടുപിടിച്ചില്ലാത്ത ഭാരം 283 ആയ ഐസോടോപ്പിന്റെ അർദ്ധായുസ് 10 മിനിറ്റ് ആയിരിക്കാമെന്ന് ചില ഗവേഷണങ്ങൾ പറയുന്നു.

ഈ മൂലകത്തിനെ ചെമ്പ്, വെള്ളി, സ്വർണ്ണം എന്നിവയടങ്ങുന്ന 11-ആം ഗ്രൂപ്പിൽ ഉൾപ്പെടുത്തി ചിത്രീകരിച്ചിരിക്കുന്നുവെങ്കിലും, ഇത് രാസപരമായി സ്ഥിരീകരിച്ചിട്ടില്ല. ഇതിനു പ്രധാനകാരണം കൂടിയ അർധായുസ്സുള്ള ഒരു ഐസോടോപ്പിന്റെ അഭാവം തന്നെയാണ്. മാത്രവുമല്ല റോൺഗെനിയത്തിന്റെ ബാഹ്യതമ ഇലക്ട്രോൺ വിന്യാസം 6d9 7s2 (nd9(n+1)s2) ആണ്. ഇത് 11-ആം ഗ്രൂപ്പിലെ മറ്റു മൂലകങ്ങളിൽ നിന്നു വ്യത്യാസപ്പെട്ടിരിക്കുന്നു (nd10 (n+1)s1). അതിനാൽ റോണ്ട്ഗെനിയം രാസപരമായി വ്യത്യാസം പ്രദർശിപ്പിച്ചേക്കാം.

11-ആം ഗ്രൂപ്പിലെ ലോഹങ്ങളെ സാധാരണയായി ഉത്കൃഷ്ടലോഹങ്ങളായാണ് ഗണിക്കുന്നത്. അവയുടെ രാസപ്രവർത്തനതിലേർപ്പെടാനുള്ള വിമുഖതയാണ് ഇതുനു കാരണം. ഗ്രൂപ്പിൽ മുകളിൽനിന്നു താഴേക്കു പോകും തോറും ഉത്കൃഷ്ടത കൂടിവരുന്നു. ഇവ മൂന്നും ഫ്ലൂറിൻ, ക്ലോറിൻ, ബ്രോമിൻ എന്നീ ഹാലൊജനുകളുമായി രാസപ്രവർത്തനത്തിലേർപ്പെടുന്നു. ചെമ്പ് ഓക്സിജനുമായി പ്രവർത്തിക്കുമെങ്കിലും, വെള്ളിയും, സ്വർണ്ണവും പ്രവർത്തിക്കുന്നില്ല. ചെമ്പും, വെള്ളിയും സൾഫറുമായും, ഹൈഡ്രജൻ സൾഫൈഡുമായും പ്രവർത്തിക്കുന്നു. ഇതേ രീതി തുടരുകയാണെങ്കിൽ റോണ്ട്ഗെനിയം ക്ലോറിൻ, ബ്രോമിൻ എന്നീ ഹാലൊജനുകളുമായിപ്പോലും രാസപ്രവർത്തനത്തിലേർപ്പെടാൻ സാധ്യതയില്ല. പക്ഷെ ഫ്ലൂറിനുമായി പ്രവർത്തിച്ച് റോണ്ട്ഗെനിയം ട്രൈഫ്ലൂറൈഡ് (RgF3), റോണ്ട്ഗെനിയം പെന്റാഫ്ലൂറൈഡ് (RgF5) എന്നീ സംയുക്തങ്ങൾ നിർമിച്ചേക്കാം.

വാത്സല്യം

ലോഹിതദാസിന്റെ രചനയിൽ കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത് മമ്മൂട്ടി, സിദ്ദിഖ്, ഗീത എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച് 1993-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് വാത്സല്യം. ഈ ചിത്രത്തിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം മമ്മൂട്ടിക്ക് ലഭിച്ചു.

സീബോർഗിയം

അണുസംഖ്യ 106 ആയ മൂലകമാണ് സീബോർഗിയം. Sg ആണ് ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ഇത് ഒരു കൃത്രിമ മൂലകമാണ്. ഇതിന്റെ ഏറ്റവും സ്ഥിരതയുള്ള ഐസോട്ടോപ്പായ 271Sg ന് 1.9 മിനിറ്റ് ആണ് അർദ്ധായുസ്. ഇത്കൊണ്ട് നടത്തിയ രാസപരീക്ഷണങ്ങളിലൂടെ ഇത് ആവർത്തനപ്പട്ടികയിൽ ആറാം ഗ്രൂപ്പിൽ ഉൾപ്പെടുന്നുവെന്ന് ഉറപ്പാക്കിയിട്ടുണ്ട്.

സൂര്യഗ്രഹണം

ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ വരുമ്പോൾ സൂര്യൻ ഭാഗികമായോ,പൂർണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം'. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ സൂര്യനും ചന്ദ്രനും കൺജങ്ഷനിൽ ആവുന്ന കറുത്തവാവ് ദിവസമാണ് സൂര്യഗ്രഹണം നടക്കുക. ഓരോ വർഷവും രണ്ടു മുതൽ അഞ്ചു വരെ സൂര്യഗ്രഹണങ്ങൾ ഭൂമിയിൽ നടക്കാറുണ്ട്. ഇവയിൽ പൂജ്യം മുതൽ രണ്ടു വരെ എണ്ണം പൂർണ്ണ സൂര്യഗ്രഹണങ്ങളായിരിക്കും. എങ്കിലും ചന്ദ്രന്റെ നിഴൽ അംബ്ര ഭൂമിയിലെ ചെറിയൊരു ഭാഗത്തുകൂടിയാണ് കടന്നുപോവുക എന്നതിനാൽ ഭൂമിയിലെ ഏതു പ്രദേശത്തും പൂർണ്ണ സുര്യഗ്രഹണം എന്നത് അപൂർവമായ ഒരു പ്രതിഭാസമാണ്.

ഹരികൃഷ്ണൻസ്

ഫാസിലിന്റെ സംവിധാനത്തിൽ മമ്മൂട്ടി, മോഹൻലാൽ, ജൂഹി ചാവ്‌ല, കുഞ്ചാക്കോ ബോബൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1998-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഹരികൃഷ്ണൻസ്. ഇരട്ടക്ലൈമാസിന്റെ പേരിൽ ഈ ചിത്രം വിവാദമായിരുന്നു. പ്രണവം ആർട്സിന്റെ ബാനറിൽ സുചിത്ര മോഹൻലാൽ നിർമ്മിച്ച ഈ ചിത്രം പ്രണവം മൂവീസ് വിതരണം ചെയ്തിരിക്കുന്നു. കഥ, തിരക്കഥ എന്നിവയെല്ലാം നിർവ്വഹിച്ചത് ഫാസിൽ ആണ്. മധു മുട്ടം സംഭാഷണം രചിച്ചിരിക്കുന്നു.

ഈ ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു.

ഇതരഭാഷകളിൽ

This page is based on a Wikipedia article written by authors (here).
Text is available under the CC BY-SA 3.0 license; additional terms may apply.
Images, videos and audio are available under their respective licenses.