മനോവികാരം

ശരീരശാസ്ത്രപരമായതും മാനസികമായതുമായതും ആയ ചേതോവികാരം, ചിന്ത, സ്വഭാവം എന്നിവയുടെ കാഴ്ചപ്പാടാണ് മനോവികാരം. മനോവികാരം ആത്മനിഷ്ഠമായ അനുഭവം ആണ്, പലപ്പോഴും മനോവികാരത്തെ മനോഭാവം, മനോവൃത്തി, വ്യക്തിത്വം, ചിത്തവ്യത്തി എന്നിവയായി ബന്ധപ്പെടുത്താറുണ്ട്. മനോവികാരത്തെ അടിസ്ഥാനമാക്കി ജീവികളുടെ ശാസ്ത്രീയമായ വർഗ്ഗീകരണം ഇല്ലെങ്കിലും പലതരത്തിൽ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. അതിശയം, സ്നേഹം എന്നിവ മനോവികാരത്തിനുദാഹരണങ്ങളാണ്. നിലനിൽക്കുന്നതിന്റെ സമയത്തിന്റെ അടിസ്ഥാനത്തിലും മറ്റും ഇവയെ വർഗ്ഗീകരിച്ചിട്ടുണ്ട്. ഉദാഹരണത്തിന് അതിശയം എന്ന മനോവികാരം നിമിഷങ്ങൾ ശേഷിക്കുന്ന ഒന്നാണ്. മനോവികാരത്തിന്റെ ഭലമായുണ്ടാകുന്ന പ്രവൃത്തികൾ പലതരത്തിലാണ്, കരയുക എന്നത് തികച്ചും വ്യക്തിയെ അപേക്ഷിച്ചിരിക്കുന്ന ഒന്നാണ്. പക്ഷേ ഇവയുടെ ഉല്പത്തിക്ക് കാരണമാകുന്നത് ചുറ്റുപാടിൽനിന്നോ സ്വയചിന്തകൾ കൊണ്ടോ ആകാം. അടിസ്ഥാനപരമായി മനോവികാരത്തിന്റെ കാരണങ്ങൾ നിർവചിക്കുവാൻ കഴിയാത്തതാണ്.

Emotions
World views
Basic psychology
Applied psychology
Methodologies
Orientations
Notablepsychologists
Lists

ഇതരഭാഷകളിൽ

This page is based on a Wikipedia article written by authors (here).
Text is available under the CC BY-SA 3.0 license; additional terms may apply.
Images, videos and audio are available under their respective licenses.