മണ്ണിടിച്ചിൽ

മണ്ണിടിച്ചിൽ എന്നത് ഒരുസ്ഥലത്തെ ഒരു ലയർ മണ്ണ് ഒലിച്ചു പോരുന്ന അവസ്ഥ ആണ്. അത് ഉരുൾ പൊട്ടൽ പോലെ ഭീകരം അല്ല. കാരണം പെയ്യുന്ന മഴവെള്ളം താങ്ങി നിന്ന് മൃദുവായ ഭാഗത്തെ മണ്ണ് ഇളകി ഒലിച്ചു പോരുന്നത് കൊണ്ട് കുറച്ചു സ്ഥലത്തു മാത്രമേ അപകടം ഉണ്ടാവുകയുള്ളു. മാത്രമല്ല ഭീകരമായ വെള്ളപാച്ചിൽ മണ്ണിടിച്ചിലിനോടൊപ്പം ഉണ്ടാകാറില്ല. [1] [2]

ഇതും കാണുക

അവലംബം

  1. https://prdlive.kerala.gov.in/news/28898
  2. https://www.sathyamonline.com/red-alert-continues-in-kasargod-and-kannur-districts/
അഗ്നി ഇൻഷുറൻസ്

അഗ്നിബാധ മൂലമുണ്ടാകുന്ന സാമ്പത്തികനഷ്ടം ലഘൂകരിക്കാനോ പരിഹരിക്കാനോ വേണ്ടി ആസൂത്രണം ചെയ്തിട്ടുള്ള ഇൻഷുറൻസ് പദ്ധതിയാണിത്. ബിസിനസ് സംരംഭങ്ങളുടെ ഭദ്രവും ശാസ്ത്രീയവുമായ നടത്തിപ്പിന് അഗ്നി ഇൻഷുറൻസ് അത്യന്താപേക്ഷിതമാണ്. അഗ്നിബാധയിൽ നിന്നുള്ള നഷ്ടബാദ്ധ്യത ഒഴിവാക്കുന്നതിന് പല സമ്പ്രദായങ്ങൾ നിലവിലുണ്ട്.

അഗ്നിബാധ ഉണ്ടാകുന്നതും പടർന്നുപിടിക്കുന്നതും തടയുക.

അഗ്നിബാധയിൽനിന്നുള്ള നഷ്ടം സഹിക്കത്തക്കവണ്ണം സ്വത്തുടമ സ്വയം ഇൻഷുറൻസ് (self insurance) ഏർപ്പെടുത്തുക.

അഗ്നിബാധകൊണ്ടുനേരിടുന്ന നഷ്ടം പരിഹരിക്കുമെന്ന് ഉറപ്പു നല്കുന്ന ഒരാളിന്റെയോ കമ്പനിയുടെയോ ഇൻഷുറൻസ് പദ്ധതിയിൽ ഇൻഷുറർ (Insurer) പ്രീമിയം അടച്ച് ഏർപ്പെടുക.വലിയ കമ്പനികൾക്കോ അനേകം സ്ഥാപനങ്ങൾ സ്വന്തമായുള്ള ഒരു വ്യക്തിക്കോ മാത്രമേ സ്വയം ഇൻഷുറൻസ് ഏർപ്പെടുത്താൻ കഴിയൂ. അനേകം സ്ഥാപനങ്ങളുള്ളതുകൊണ്ട്, അഗ്നിബാധമൂലം ഒരു സ്ഥാപനത്തിനുണ്ടാകുന്ന നഷ്ടം മറ്റുള്ളവയിലെ ലാഭംകൊണ്ടു നികത്താമെന്നതാണ് ഇതിന്റെ പ്രത്യേകത. പ്രീമിയം അടച്ചുകൊണ്ടുള്ള ഇൻഷുറൻസാണ് ഇന്ന് പ്രചാരത്തിലുള്ളത്.

അപരദനം

പ്രകൃതിശക്തികളുടെ പ്രവർത്തനങ്ങളിലൂടെ ഭൂമിയുടെ ഉപരിതലത്തെ ജീർണിപ്പിച്ചും കരണ്ടും ശിലാംശങ്ങളെയും അവശിഷ്ടങ്ങളെയും സമാർജിക്കുന്ന ഭൂരൂപപ്രക്ര(geomorphic process)മമാണ് അപരദനം.അപരദനത്തിന്റെ ആംഗലരൂപമായ എറോഷൻ (erosion) എറോദെരേ (കാർന്നെടുക്കൽ) എന്ന ലാറ്റിൻ പദത്തിൽനിന്നാണ് നിഷ്പന്നമായിട്ടുള്ളത്. നിർവചനപ്രകാരം ശരിയല്ലെങ്കിലും സൌകര്യത്തിനുവേണ്ടി ശിലാംശങ്ങളെ വഹിച്ചുനീക്കുന്ന പ്രക്രിയ (പരിവഹനം) കൂടി അപരദനത്തിലുൾപ്പെടുത്തിവരുന്നു.

ഭൂമിയുടെ നന്നേ ചെറിയ ഭാഗങ്ങളിൽപോലും അനുഭവപ്പെടുന്ന ഉത്ഥാനപതനങ്ങളുടേതായ ആവർത്തനത്തിൽ (geocycle), നിയതവും സുപ്രധാനവുമായ ഒരു സ്ഥാനമാണ് അപരദനത്തിനുള്ളത്. ഈ പ്രക്രിയയുടെ കാരണങ്ങൾ മണൽകാറ്റുകൾ, ചുഴലികൾ, വെള്ളത്തിന്റെ കൂലംകുത്തിയുള്ള ഒഴുക്ക്, വെള്ളപ്പാച്ചിലും ശക്തമായ കാറ്റും മൂലമുണ്ടാകുന്ന മണ്ണൊലിപ്പ് എന്നിവയാണ്. തിരയടിക്കുന്നതിലൂടെ അനുദിനം ക്ഷയിച്ചുവരുന്ന തടരേഖകൾ മറ്റൊരു പ്രത്യക്ഷദൃഷ്ടാന്തമാണ്. മണ്ണിടിച്ചിൽപോലെ വൻതോതിലുള്ള ഭൂതലജീർണതയ്ക്ക് കളമൊരുക്കുന്നതും അപരദനമാണ്. ആഴിത്തട്ടിലെ ശിലാതലങ്ങളിൽ സന്ധികൾ (joints), ഭ്രംശങ്ങൾ (faults) തുടങ്ങിയ അനുകൂലമേഖലകളിലൂടെ അധസ്തലപ്രവാഹങ്ങൾ ആഴമേറിയ ചാലുകളുണ്ടാക്കുന്നത് അപരദനക്രിയയുടെ മറ്റൊരു രൂപമാണ്.

ഉരുൾ പൊട്ടൽ

ഉരുൾ പൊട്ടൽ എന്നാൽ മല അല്ല എങ്കിൽ ഒരു കുന്നിന്റെ ഒരു ഭാഗം മുഴുവൻ ഒലിച്ചു പോരുന്ന അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഉരുൾ പൊട്ടൽ നടക്കുന്നത് സാധരണ മലഞ്ചെരുവുകളിലും മലമടക്കുകളിലുമാണ്. കേരളത്തിൽ പശ്ചിമഘട്ടത്തിലെ വിവിധ മലഞ്ചെരുവുകളിൽ മിക്കവാറും എല്ലാ മഴക്കാലങ്ങളിലും ചെറുതും വലുതുമായ ഉരുൾപൊട്ടലുകളുണ്ടായി വലിയ നാശനഷ്ടങ്ങളുണ്ടാക്കുന്നുണ്ട്. ഉരുൾ പൊട്ടൽ ഉണ്ടാകുമ്പോൾ മരങ്ങളും പാറക്കെട്ടും എല്ലാം കടപൊഴുകി ഒലിച്ചു പോകും. ഉരുൾ പൊട്ടലിന്റെ പാതയിൽ ഉള്ള സർവ്വതും നശിപ്പിച്ചു കൊണ്ടായിരിക്കും ഇതുസംഭവിക്കുന്നത്. കാരണം പല പാളികളായി മണ്ണ് ഇളകി ഒലിച്ചു വരുമ്പോൾ ഉള്ള ശക്തി ഭീകരം ആയിരിക്കും. അത് കൂടാതെ അടിയിൽ തങ്ങിയ വെള്ളം കൂടെ പോരും. ഉരുൾ പൊട്ടൽ നടക്കുന്നത് സാധരണ മലഞ്ചെരുവുകളിലും മലമടക്കുകളിലുമാണ്, കാരണം വെള്ളത്തിന്റെ മർദ്ദം കൂടുതൽ അനുഭവപ്പെടുന്നത് അവിടെ ആവും. അത് കൊണ്ട് തന്നെ ആഘാതം ഭീകരം തന്നെ ആവും.

കിളിമഞ്ചാരോ കൊടുമുടി

വടക്ക് കിഴക്കൻ ടാൻസാനിയയിലെ ഒരു നിഷ്ക്രിയ അഗ്നിപർവതമാണ് കിളിമഞ്ചാരോ. "തിളങ്ങുന്ന മലനിര" എന്നാണ് കിളിമ ഞ്ചാരോ എന്ന സ്വാഹിളി വാക്കിന്റെ അർത്ഥം. 5,895 മീറ്റർ ഉയരമുള്ള ഉഹ്റു കൊടുമുടിയാണ് കിളിമഞ്ചാരോയിലെ ഏറ്റവും ഉയർന്ന പ്രദേശം. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഇതാണ്. 1889 ഒക്ടോബർ 6-ന് ഹാൻ‍സ് മെയർ, ലുഡ്‌വിഗ് പുർട്ട്‌ഷെല്ലർ എന്നിവർ ചേർന്നാണ് ആദ്യമായി ഈ കൊടുമുടി കീഴടക്കിയത്.

കേരളത്തിലെ വെള്ളപ്പൊക്കം (2018)

2018 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ തെക്കുപടിഞ്ഞാറൻ കാലവർഷകാലത്ത് ഉയർന്ന അളവിൽ മഴ പെയ്തതിന്റെ ഫലമായാണ് 2018-ലെ കേരള വെള്ളപ്പൊക്ക ദുരന്തം സംഭവിച്ചത്. അതിശക്തമായ മഴയെത്തുടർന്ന് കേരളത്തിലെ മിക്ക ജില്ലകളിലും വെള്ളപ്പൊക്കവും മലയോര മേഖലകളിൽ ഉരുൾപൊട്ടലുമുണ്ടായി. അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ അവയുടെ ഷട്ടറുകൾ തുറന്നുവിട്ടത് വെള്ളപ്പൊക്കത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു. ചരിത്രത്തിലാദ്യമായാണ് കേരളത്തിലെ 54 അണക്കെട്ടുകളിൽ 35 എണ്ണവും തുറന്നുവിടേണ്ടി വന്നത്. 26 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ചെറുതോണി അണക്കെട്ടിന്റെ 5 ഷട്ടറുകൾ ഒരുമിച്ചു തുറന്നത്. അതിശക്തമായ മഴയിൽ വയനാട് ജില്ല പൂർണമായും ഒറ്റപ്പെട്ടുവെന്നു പറയാം. നദികൾ കരകവിഞ്ഞൊഴുകിയത് റോഡ്, റെയിൽ, വ്യോമ ഗതാഗത ശൃംഖലകളെ പ്രതികൂലമായി ബാധിച്ചു. തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന 1924-ലെ പ്രളയത്തിനുശേഷം കേരളത്തിലുണ്ടായ ഏറ്റവും വലിയ പ്രളയമെന്നാണ് 2018-ലെ വെള്ളപ്പൊക്കം വിശേഷിപ്പിക്കപ്പെടുന്നത്. കനത്ത മഴയിലും, പ്രളയത്തിലും ഉരുൾപൊട്ടലിലും ഏകദേശം 483 പേർ മരിച്ചതായും 14 പേരെ കാണാതായതായും 140 പേർ ആശുപത്രിയിലായതായും മുഖ്യമന്ത്രി പിണറായി വിജയൻ പ്രളയാനന്തര പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തെ അറിയിച്ചു. കാലവർഷം ശക്തമായ ഓഗസ്റ്റ് 21 ന് 3,91,494 ലക്ഷം കുടുംബങ്ങളിൽ നിന്നായി 14,50,707 ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ ജിവിക്കേണ്ട അവസ്ഥയിലെത്തി കേരളത്തിലെ 14 ജില്ലകളിലും അതീവ ജാഗ്രതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.പ്രളയത്തേയും തൽഫലമായുണ്ടായ കെടുതികളെയും തുടർന്ന് കേരളത്തിന് ഏകദേശം 40,000 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് സംസ്ഥാന സർക്കാരിന്റെ പ്രാഥമിക വിലയിരുത്തൽ. വെള്ളപ്പൊക്കത്തെ തുടർന്ന് ലോകമെമ്പാടുമായി വിവിധ രാജ്യങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നുമായി നിരവധി സഹായ വാഗ്ദാനങ്ങളാണ് കേരളത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ കേന്ദ്ര ഗവൺമെന്റ് വിദേശ സഹായങ്ങൾ സ്വീകരിക്കുന്നതിൽ വിമുഖത കാണിച്ചു. ഇത് രാജ്യമെമ്പാടുമായി കേന്ദ്ര ഗവൺമെന്റിനെതിരെ വലിയ വിമർശനങ്ങൾക്കൾക്ക് വഴിതെളിച്ചു.

ഗ്രീൻ ആൻഡ് ഗോൾഡൻ ബെൽ ഫ്രോഗ്

കിഴക്കൻ ഓസ്‌ട്രേലിയയിൽ നിന്നുള്ള ഒരു മരത്തവളയാണ് ഗ്രീൻ ആൻഡ് ഗോൾഡൻ ബെൽ ഫ്രോഗ്. (Litoria aurea) (green bell frog, green golden swamp frog, green frog), മരത്തവളകളുടെ കൂട്ടത്തിൽ വർഗ്ഗീകരണവും മരത്തിൽ കയറാനുള്ള കഴിവുകളും ഉണ്ടായിരുന്നിട്ടും, അവ മരങ്ങളിൽ വസിക്കുന്നില്ല. മാത്രമല്ല ഇവ മിക്കവാറും എല്ലാ സമയവും ഭൂനിരപ്പിന് സമീപം ചെലവഴിക്കുകയും ചെയ്യുന്നു. 11 സെന്റിമീറ്റർ (4.5 ഇഞ്ച്) വരെ നീളമുള്ള ഇവ ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ തവളകളിലൊന്നായി കാണപ്പെടുന്നു.

സ്വർണ്ണവും പച്ചയും നിറമുള്ള തവളകൾ പ്രാണികളെയും പുഴുക്കളും എലികൾ പോലുള്ള വലിയ ഇരകളെയും ഭക്ഷിക്കാറുണ്ട്. ഇവ പ്രധാനമായും ദിവാജീവികളാണ്. എന്നിരുന്നാലും ഇവ മിക്കവാറും സൂര്യന്റെ ഇളം ചൂടുള്ളപ്പോൾ മാത്രമേ സഞ്ചരിക്കാറുള്ളൂ. ശൈത്യകാലത്ത് ചൂടുള്ളതോ നനഞ്ഞതോ ആയ സമയങ്ങളിലൊഴികെ ഇവയ്ക്ക് പ്രവർത്തനക്ഷമത കുറവാണ്. മാത്രമല്ല ചൂടുള്ള മാസങ്ങളിൽ പ്രജനനം നടത്തുകയും ചെയ്യുന്നു. ഏകദേശം 9 മാസത്തിനുശേഷം ആൺതവളകൾ പ്രായപൂർത്തിയാകുന്നു. അതേസമയം പെൺതവളകൾ പ്രായപൂർത്തിയാകാൻ രണ്ട് വയസ്സ് വരെ സമയമെടുക്കുന്നു. ക്രൂര സ്വഭാവം കാണിക്കുന്ന ഈ ഇനം തവളകളിൽ ആൺതവളകൾ ഇടം ലംഘിക്കുകയാണെങ്കിൽ പരസ്പരം ആക്രമിക്കുകയും പരിക്കേൽപിക്കുകയും ചെയ്യുന്നു.

ഗോൾഫ് ചാലുകൾ, ഉപയോഗശൂന്യമായ വ്യാവസായിക ഭൂമി, ഇഷ്ടികക്കുഴികൾ, മണ്ണിടിച്ചിൽ പ്രദേശങ്ങൾ എന്നിവിടങ്ങളിലും പ്രത്യേകിച്ച് സിഡ്നി മേഖലകളിലും, അപൂർവ്വമായ ഉപയോഗശൂന്യമായ പ്രദേശങ്ങളിലും ഇവ വസിക്കുന്നു. ഒരുകാലത്ത് തെക്ക്-കിഴക്കൻ ഓസ്‌ട്രേലിയയിലെ ഏറ്റവും സാധാരണമായ തവളകളിലൊന്നായിരുന്നെങ്കിലും, പ്രത്യേകിച്ചും ഉയർന്ന പ്രദേശങ്ങളിൽ ഗ്രീൻ ആൻഡ് ഗോൾഡൻ ബെൽ ഫ്രോഗ് വലിയ ജനസംഖ്യാ തകർച്ചയെ നേരിട്ടു. ഇത് ആഗോളതലത്തിൽ ദുർബലമായി നിലവിലെ വർഗ്ഗീകരണത്തിലേക്ക് നയിച്ചു. ആവാസവ്യവസ്ഥയുടെ നാശം, സ്ഥാനഭ്രംശം, മലിനീകരണം, പരിചപ്പെടുത്തിയ സ്പീഷീസുകൾ, പരാന്നഭോജികൾ, രോഗകാരികളായ ചൈട്രിഡിയോമിക്കോട്ട, ബാട്രചോചൈട്രിയം ഡെൻഡ്രോബാറ്റിഡിസ് എന്നിവയുടെ ഫലമായി അതിന്റെ എണ്ണം കുറയുന്നത് തുടരുകയാണ്. മാത്രമല്ല അവയ്ക്ക് വംശനാശ ഭീഷണി നേരിടുകയും ചെയ്യുന്നു. അവശേഷിക്കുന്ന ഭൂരിഭാഗം തവളകളും സ്വകാര്യ ഭൂമിയിൽ താമസിക്കുന്നതിനാൽ, സംരക്ഷണ ശ്രമങ്ങൾ ഏറെ സങ്കീർണ്ണമാകുന്നു. ഓസ്‌ട്രേലിയയിലെ സ്ഥിതിഗതികൾക്കിടയിലും, ന്യൂസിലാന്റിലും മറ്റ് പസഫിക് ദ്വീപുകളിലും ഇവയുടെ ജനസംഖ്യ കൂടുന്നതായി കണ്ടെത്തിയിരുന്നു. എന്നിരുന്നാലും, നിർഭാഗ്യവശാൽ ഈ പ്രദേശങ്ങളിൽ പോലും കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഗ്രീൻ ആൻഡ് ഗോൾഡൻ ബെൽ ഫ്രോഗ് ജനസംഖ്യ അതിവേഗം കുറയുന്നു.

ജൂലൈ 2018 ലോംബോക് ഭൂകമ്പം

2018 ജൂലൈ 29 ന് രാവിലെ റിക്ടർ സ്കെയിലിൽ 6.4 രേഖപ്പെടുത്തിയ ജൂലൈ 2018 ലോംബോക് ഭൂകമ്പം 14 കിലോമീറ്റർ (8.7 മൈൽ) ആഴത്തിൽ ലോംബോക്ക് ദ്വീപ് തകർത്തു. ഈ മേഖലയിൽ വ്യാപകമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഭൂകമ്പത്തിൽ 20 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തു.ഈസ്റ്റ് ലോംബോക്ക് റീജൻസിയിലെ സെംബലുൻ സബ് ഡിസ്ട്രിക്റ്റ് ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. സംഭവിച്ചത് കൂടുതൽ ശക്തമായ Mw 6.9 ഭൂകമ്പം ആയിരുന്നു. ഒരു ആഴ്ചയ്ക്കുശേഷം ഈ ദ്വീപ് തകർന്നു.

ഡാർജിലിങ്

പശ്ചിമ ബംഗാളിന്റെ വടക്കേ അതിരിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് ഡാർജിലിംഗ് (ഇംഗ്ലീഷ്: Darjeeling (ബംഗാളി: দার্জীলিং ) . ഡാർജിലിംഗ് ജില്ലയുടെ തലസ്ഥാ‍നമായ ഈ നഗരം ഹിമാലയത്തിലെ ശിവാലിക് മലനിരകളിൽ സമുദ്രനിരപ്പിൽ നിന്ന് 2134 മീറ്റർ(6,982 അടി) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഡാർജിലിംഗ് എന്ന വാക്കിന്റെ ഉൽഭവം രണ്ട് ടിബറ്റൻ വാക്കുകളിൽ നിന്നാണ് - ഇടിവെട്ട് എന്ന അർത്ഥമുള്ള ഡോർജെ, സ്ഥലം എന്നർത്ഥമുള്ള ലിങ്ങ് എന്നിവ കൂടിച്ചേർന്ന ഇടിവെട്ടിന്റെ നാടാണ് ഡാർജിലിംഗ്. ബ്രിട്ടിഷ് ഭരണകാലത്ത് ഡാർജിലിംഗിന്റെ ശീതകാലാവസ്ഥ കാരണം വേനൽക്കാലത്ത് അവിടം ഒരു സുഖവാസകേന്ദ്രമായി ഉപയോഗിക്കപ്പെട്ടിരുന്നു.

ഡാർജിലിംഗ് ചായ, ഡാർജിലിംഗ് ഹിമാലയൻ തീവണ്ടിപ്പാത, യുനെസ്കോ-യുടെ ഒരു വിശ്വ പാരമ്പര്യ സ്മാരകം എന്നിവ കൊണ്ട് ഡാർജിലിംഗ് ലോകപ്രശസ്തമാണ്. ആയിരത്തി എണ്ണൂറുകളുടെ മധ്യത്തിൽ ബ്രിട്ടീഷുകാർ ഡാർജിലിംഗ് വികസിപ്പിച്ച് തുടങ്ങിയ കാലം മുതലേ ഉള്ളവയാണ് ചായത്തോട്ടങ്ങൾ. അവിടുത്തെ ചായത്തോട്ടക്കാർ പലതരം ‘കറുത്ത ചായ’ വിഭാഗങ്ങളും ഫെർമന്റേഷൻ വഴി ലോകത്തിലേ തന്നെ മേൽത്തരം പല ചായക്കൂട്ടുകളും ഉണ്ടാക്കിയിരുന്നു. ഡാർജിലിംഗ് നഗരത്തെ ഇന്ത്യയുടെ സമതലങ്ങളുമായി ബന്ധിപ്പിയ്ക്കുന്ന ഡാർജിലിംഗ് ഹിമാലയൻ തീവണ്ടിപ്പാത 1999-ൽ ഒരു വിശ്വ പാരമ്പര്യ സ്മാരകമായി പ്രഖ്യാപിക്കപ്പെട്ടു. ഇന്ത്യയിൽ ആവി എഞ്ചിനുകൾ പ്രവർത്തിക്കുന്ന ചുരുക്കം ചില ഈ പാതകളിലൊന്നാണിത്.

ഇന്ത്യയുടെയും ലോകത്തിന്റെ തന്നെയും പല ഭാഗങ്ങളിൽ നിന്നുമുള്ള കുട്ടികൾ വിദ്യാഭ്യാസം നടത്തുന്ന അനവധി ബ്രിട്ടീഷ് രീതിയിലുള്ള പബ്ലിക് സ്കൂളുകൾ ഡാർജിലിംഗിലുണ്ട്. 1980-കളിൽ ഈ നഗരവും ഇതിനോടു ചേർന്നു കിടക്കുന്ന കലിംപോങ്ങ് എന്ന പ്രദേശവും ചേർത്ത് ഗോർഖ്‌ലാൻഡ് എന്നൊരു രാജ്യമാക്കണമെന്ന ഒരു വിഭജനവാദം ഉടലെടുത്തിരുന്നു. എന്നാൽ സ്വയംഭരണാവകാശമുള്ള ഒരു തദ്ധേശ വികസന സമിതിയുടെ രൂപവത്കരണത്തോടെ കഴിഞ്ഞ ഒരു ദശാബ്ദമായി ഈ പ്രവർത്തനങ്ങൾ മന്ദീഭവിച്ചിട്ടുണ്ട്. വിനോദസഞ്ചാരികളുടെ തള്ളിക്കയറ്റവും ആസൂത്രിതമല്ലാത്ത നഗരവൽക്കരണവും മൂലം പരിസ്ഥിതി വിവഭങ്ങളുടെ ഉപയോഗം വർദ്ധിച്ചതു കാരണം കഴിഞ്ഞ കുറെ വർഷങ്ങളായി ഇവിടുത്തെ ആവാസവ്യവസ്ഥയുടെ താളം തെറ്റിക്കൊണ്ടിരിക്കുന്നു.

തിരുവനന്തപുരം ജില്ല

കേരളത്തിന്റെ തെക്കേ അറ്റത്തുള്ളതും സംസ്ഥാനത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരം ഉൾക്കൊള്ളുന്നതുമായ ജില്ല . ആസ്ഥാനം തിരുവനന്തപുരം നഗരം. ഭാരതത്തിന്റെ തെക്കേ അറ്റമായ കന്യാകുമാരി തിരുവനന്തപുരം ജില്ലയുടെ അതിരായ പാറശ്ശാലയിൽ നിന്നും 56 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു.

തുറമുഖം

കപ്പലുകൾക്കും മറ്റു നൗകകൾക്കും പ്രക്ഷുബ്ധമായ കടലിൽ നിന്നും സംരക്ഷണമേകിക്കൊണ്ട് നിർത്തിയിടാനും യാത്രക്കാരുടെയും ചരക്കുകളുടെയും കയറ്റിറക്കം നടത്താനുമുള്ള സൌകര്യവും ആവശ്യാനുസരണം ആഴവുമുള്ള ജലാശയ ഭാഗങ്ങളെയാണ് തുറമുഖങ്ങൾ എന്ന് പറയുന്നത്.

തുറമുഖങ്ങൾ പ്രകൃതിദത്തമായി ഉള്ളവയോ കൃത്രിമമായി നിർമിച്ചവയോ ആകാം. സ്വാഭാവിക തുറമുഖങ്ങൾക്ക്‌ അവയുടെ സമീപത്തുള്ള കരഭാഗങ്ങൾ പ്രകൃതിജന്യമായ സംരക്ഷണം നൽകുമ്പോൾ, കൃത്രിമ തുറമുഖങ്ങൾക്ക്‌ മണ്ണിടിച്ചിൽ, വേലിയേറ്റ/വേലിയിറക്കങ്ങൾ എന്നിവയിൽ നിന്നും സംരക്ഷണമേകാൻ കടൽ ഭിത്തികളും മറ്റു നിർമിതികളും ആവശ്യമാണ്‌.

കേരളത്തിലെ ഏറ്റവും പ്രധാന തുറമുഖമായ കൊച്ചി ഒരു സ്വാഭാവിക തുറമുഖമാണ്.

പുഴയോരജൈവസംരക്ഷണം

പുഴയോരആവാസവ്യവസ്ഥ ജൈവരീതിയിൽ സംരക്ഷിക്കുന്ന മാർഗ്ഗം. അതായത് കൽഭിത്തികൾക്ക് പകരം സസ്യങ്ങൾ വെച്ചുപിടിപ്പിച്ച് സംരക്ഷിക്കുന്ന രീതി. പുഴയോരത്തിന്റെയും പുഴയുടെയും ദീർഘകാലത്തേക്കുള്ള ആരോഗ്യത്തിന് ശാശ്വതമായ പരിഹാരമാണ് ഈ ജൈവരീതി.

പ്രകൃതിക്ഷോഭം

മനുഷ്യനും ഇതര ജീവജാലങ്ങൾക്കും അവയുടെ ചുറ്റുപാടിനും സാരമായ നാശനഷ്ടങ്ങൾ വരുത്തുന്ന രീതിയിൽ പ്രകൃതിയിൽ സംഭവിക്കുന്ന മാറ്റങ്ങളെയാണ് പ്രകൃതിക്ഷോഭം (natural disaster) എന്നു പറയുന്നത്.

പ്രകൃതി ക്ഷോഭങ്ങളെ അവയുടെ ഉൽഭവത്തിന്റെ അടിസ്ഥാനത്തിൽ പലതായി തരം തിരിക്കാവുന്നതാണ്

ബാക്കു മൃഗശാല

അസർബൈജാനിലെ ബാക്കുവിൽ സ്ഥിതി ചെയ്യുന്ന ഒരു സുവോളജിക്കൽ പാർക്കാണ് ബാക്കു മൃഗശാല (അസർബൈജാനി: Bakı zooloji parkı). അസർബൈജാനിലെ ഏറ്റവും പഴക്കം ചെന്ന മൃഗശാലയാണിത്. 1928 ലാണ് ഇത് തുറന്നത്. അസർബൈജാനിലെ സാംസ്കാരിക വിനോദസഞ്ചാര മന്ത്രാലയത്തിന്റെ കീഴിലാണ് ഇതിന്റെ പ്രവർത്തനം. 4.25 ഹെക്ടർ പ്രദേശത്ത് 150-ലേറെ സ്പീഷീസുകളിലായി 1200-ഓളം ജീവികൾ ഈ മൃഗശാലയിലുണ്ട്.

ഭൂകമ്പം

ഭൂമിയുടെ ഉപരിതലം അവിചാരിതമായി ചലിക്കുന്നതിന് ഭൂകമ്പം അഥവാ ഭൂമികുലുക്കം എന്നു പറയുന്നു. ഭൂകമ്പങ്ങൾ ദുരന്തകാരണമാകാറുണ്ട്. ഭൂകമ്പത്തെ കുറിച്ചുള്ള പഠനത്തിന് ഭൂകമ്പ വിജ്ഞാന ശാസ്ത്രം (seismology) എന്നു പറയുന്നു. 1903-ൽ ലോക ഭൂകമ്പ വിജ്ഞാന സമിതി രൂപീകൃതമായി. ഭൂകമ്പത്തെ കുറിച്ചുള്ള ആധികാരിക പഠനങ്ങൾക്ക് ഈ സമിതിയാണ് മേൽനോട്ടം വഹിക്കുന്നത്. 1906 ഏപ്രിൽ 18-നു അമേരിക്കയിലെ സാൻഫ്രാസിസ്കോയിലുണ്ടായ ഭൂകമ്പവും, അതിനെ തുടർന്നുണ്ടായ സാൻ ആന്ദ്രിയാസ് ഭ്രംശവുമാണ് ഭൂകമ്പത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകിയത്. ഭൂകമ്പം സൃഷ്ടിക്കപ്പെടുന്ന ബിന്ദുവിന് അധികേന്ദ്രം എന്നു പറയുന്നു. ഇന്ന് ഭൂകമ്പത്തിന്റെ ശക്തി അളക്കാനായി പൊതുവേ റിച്ചർ മാനകം ഉപയോഗിക്കുന്നു. റിച്ചർ മാനകത്തിൽ മൂന്നിനു താഴെയുള്ള ഭൂകമ്പങ്ങൾ ദുരന്തങ്ങൾ സൃഷ്ടിക്കാറില്ല.

മറൂൺ ബെൽസ്

ഏൽക് പർവ്വതത്തിലെ രണ്ട് കൊടുമുടികൾ ചേർന്നതാണ് മറൂൺ ബെൽസ്. മറൂൺ കൊടുമുടി , നോർത്ത് മറൂൺ കൊടുമുടി എന്നറിയപ്പെടുന്ന ഇവ ഒരു മൈലിന്റെ മൂന്നിലൊന്ന് വ്യത്യാസത്തിൽ വേർതിരിച്ചിരിക്കുന്നു. അമേരിക്കയിലെ കൊളറാഡോയിലുള്ള പിറ്റ്കിൻ കൗണ്ടിയിലും ഗുന്നിസൻ കൗണ്ടിയിലും തെക്കുപടിഞ്ഞാറ് 12 മൈൽ ആസ്പെന്റെയും ഇടയിൽ ഈ പർവ്വതങ്ങൾ അതിരിടുന്നു. രണ്ടു കൊടുമുടികളും ഫോർട്ടീനേഴ്സ് ആണ്. 14,163 അടിയുള്ള (4317.0 മീ.) മറൂൺ പീക്ക് കൊളറാഡോയിലെ ഏറ്റവും ഉയരമുള്ള 27-ാമത്തെ കൊടുമുടിയാണ്. നോർത്ത് മറൂൺ കൊടുമുടി, 14,019 അടി (4273.0 മീറ്റർ), ഏറ്റവും ഉയരമുള്ള 50 -ാമത്തെ കൊടുമുടിയാണ്. മറൂൺ ക്രീക്ക് താഴ്വരയിൽ നിന്നും തെക്കുപടിഞ്ഞാറുള്ള മറൂൺ ബെല്ലുകളുടെ കാഴ്ചകൾ ഛായാഗ്രഹണത്തിലൂടെ പകർത്താൻ സാധിക്കുന്നതാണ്. മറൂൺ ബെൽസ്-സ്നോമാസ് വൈൽഡെർഡിലെ വൈറ്റ് റിവർ നാഷണൽ ഫോറസ്റ്റിലാണ് ഈ കൊടുമുടി സ്ഥിതി ചെയ്യുന്നത്.

ലോകത്തിലെ ഏറ്റവും ശക്തമായ വെള്ളപ്പൊക്കങ്ങളുടെ പട്ടിക

കുറഞ്ഞത് 50 മരണങ്ങളെങ്കിലുമുണ്ടായിട്ടുള്ള ലോകത്തിലെ ഏറ്റവും ശക്തമായ വെള്ളപ്പൊക്കങ്ങളുടെ പട്ടികയാണിത്.

വി.എൻ. വാസവൻ

കേരളത്തിലെ പൊതുപ്രവർത്തകനും സി.പി.ഐ.എം. നേതാവുമാണ് വി.എൻ. വാസവൻ.

സോയിൽ പൈപ്പിങ്

ഭൂമിക്കടിയിൽ മണ്ണൊലിപ്പുണ്ടാകുന്ന പ്രതിഭാസമാണ് സോയിൽ പൈപ്പിങ് അഥവാ കുഴലീകൃത മണ്ണൊലിപ്പ്. ഭൗമാന്തർഭാഗത്ത് ടണലുകൾ രൂപപ്പെടുകയും അതിന്റെ ഫലമായി നദിയൊഴുകുന്നത് പോലെ നിരവധി കൈവഴികളായി ചെറുതുരങ്കങ്ങൾ രൂപപ്പെടുകയും അതിലൂടെ ദൃഢത കുറഞ്ഞ കളിമണ്ണും ദ്രവിച്ച പാറക്കഷണങ്ങളും ഒഴുകി മലയുടെ അടിവാരത്തേക്ക് ടണലിലൂടെ നിക്ഷേപിക്കപ്പെടുകയും ചെയ്യും. ഇതിലൂടെ ഒരു പ്രദേശം മുഴുവൻ ദുർബലമാവുകയും മലയിടിച്ചിലിന് കാരണമാവുകയും ചെയ്യും.

ഹൻസ വാലി

പാകിസ്താൻ അധിനിവേശ കാശ്മീരിന്റെ ഏറ്റവും വടക്ക് ഭാഗത്തുള്ള സ്വയം ഭരണ പ്രദേശമായ ഗിൽഗിറ്റ്-ബാൾട്ടിസ്താൻ പ്രവിശ്യയിൽ ഉൾപ്പെട്ട മലനിരകളുടെ താഴ്‌വരയാണ് ഹൻസ വാലി - Hunza Valley ( (Burushaski and Urdu: ہنزہ‎) മേഖലയുടെ ഏറ്റവും വടക്കേ അറ്റത്താണ് ഹൻസ താഴ്‌വരയുടെ സ്ഥാനം.

ഇതരഭാഷകളിൽ

This page is based on a Wikipedia article written by authors (here).
Text is available under the CC BY-SA 3.0 license; additional terms may apply.
Images, videos and audio are available under their respective licenses.