ബ്രസീൽ

തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ജനസംഖ്യയേറിയതും ഏറ്റവും വലുതുമായ രാജ്യമാണ്‌ ബ്രസീൽ. (ഔദ്യോഗിക നാമം: ഫെഡറേറ്റിവ് റിപ്പബ്ലിക്ക് ഓഫ് ബ്രസീൽ). ജനസംഖ്യയുടേയും വലിപ്പത്തിന്റേയും കാര്യത്തി‍ൽ ലോകത്തിൽ അഞ്ചാം സ്ഥാനമാണ് ബ്രസീലിനുള്ളത്. അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ ഏറ്റവും കിഴക്കുവശത്തായി സ്ഥിതി ചെയ്യുന്ന രാജ്യമാണിത്. ഇക്വഡോറും ചിലിയുമൊഴികെയുള്ള മറ്റെല്ലാ തെക്കേ അമേരിക്കൻ രാജ്യങ്ങളുമായി ബ്രസീൽ അതിർത്തി പങ്കിടുന്നു. (ഉറുഗ്വേ, അർജന്റീന, പരാഗ്വേ, ബൊളീവിയ, പെറു, കൊളംബിയ, വെനെസ്വേല, ഗയാന, സുരിനാം, ഫ്രഞ്ച് ഗയാന)

ബ്രസീൽ ഒരു പോർച്ചുഗൽ കോളനിയായിരുന്നു. അമേരിക്കൻ ഭൂഖണ്ഡത്തിൽ പോർച്ചുഗീസ് ഭാഷ സംസാരിക്കുന്ന ഒരേയൊരു രാജ്യവും ബ്രസീലാണ്. യുറോപ്യൻ, അമേരിക്കൻ-ഇന്ത്യക്കാർ, ആഫ്രിക്കൻ, ഏഷ്യൻ എന്നിങ്ങനെ ബഹുവംശജരായ ജനങ്ങൾ ഇടകലർന്നു താമസിക്കുന്ന ഒരു രാജ്യമാണ് ബ്രസീൽ. ലോകത്തിലെ ഏറ്റവുമധികം റോമൻ കത്തോലിക്കൻ മതവിഭാഗക്കാർ അധിവസിക്കുന്നത് ഇവിടെയാണുള്ളത്.

ഭൂമിശാസ്ത്രം

ബ്രസീൽ തെക്കേ അമേരിക്കയുടെ കിഴക്കുഭാഗത്തുള്ള തീരപ്രദേശത്തിലൂടെ ഒരു പരന്ന മേഖല സ്വായത്തമാക്കുകയും അധികമായ ഭൂഖണ്ഡത്തിന്റെ ഉൾപ്രദേശം ഉൾപ്പെടുകയും ചെയ്യുന്നു, തെക്ക് ഉറുഗ്വേയോട് അതിരുകൾ പങ്കിടുന്നു.

തെക്കേ അമേരിക്ക

അർജന്റീനബൊളീവിയ • ബ്രസീൽ • ചിലികൊളംബിയഇക്വഡോർഫോക്ക്‌ലാന്റ് ദ്വീപുകൾ (ബ്രിട്ടന്റെ അധീശത്വത്തിൽ)ഫ്രഞ്ച് ഗയാന (ഫ്രഞ്ച് ഭരണ പ്രദേശം)ഗയാനപരാഗ്വെപെറുസുരിനാംഉറുഗ്വെവെനിസ്വേല

അക്കാന്തേസീ

ഒരു സസ്യകുടുംബം. ഉഷ്ണമേഖലയിലും സമീപപ്രദേശങ്ങളിലും വ്യാപകമായി കാണപ്പെടുന്നു. 240 ജീനസുകളും 2,200 സ്പീഷീസുമുണ്ട്.

ഈ കുടുംബത്തിലെ സസ്യങ്ങളെല്ലാം മലേഷ്യ, ആഫ്രിക്ക, ബ്രസീൽ, മധ്യ അമേരിക്ക എന്നീ നാലു കേന്ദ്രങ്ങളിൽ നിന്നുമാണ് ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്നതെന്ന് അനുമാനിക്കുന്നു. ഇവയിലധികവും അലങ്കാര സസ്യമായി നട്ടുവളർത്തുന്നു.അക്കാന്തേസീ കുടുംബത്തിൽ മുള്ളുള്ള ചിരസ്ഥായികളും മുള്ളില്ലാത്ത ദുർബല സസ്യങ്ങളും കുറ്റിച്ചെടികളും അപൂർവമായി മരങ്ങളും കണ്ടുവരുന്നു. ഇലകൾ സമ്മുഖ(opposite) മായി വിന്യസിച്ചിരിക്കുന്നതും സരളവും (simple) അനുപർണ (stipule) ങ്ങളില്ലാത്തവയുമാണ്. സസ്യശരീരഭാഗങ്ങളിൽ സിസ്റ്റോലിത് (cystilith) സർവസാധാരണമായി കണ്ടുവരുന്നു. ഇവയ്ക്കു അസീമാക്ഷി (recemose), യുഗ്മശാഖിതം (dichasial cyme), മോനോക്കേഷ്യം (monochasium) എന്നീ പുഷ്പമഞ്ജരികളാണുള്ളത്. ദ്വിലിംഗികളും (bisexual) ഏകവ്യാസസമമിതങ്ങളുമായ പുഷ്പങ്ങൾക്കു സഹപത്രവും (bract) സഹപത്രകവും (bracteole) കാണുന്നു. വിദളങ്ങൾ തുലോം ചെറിയതാണ്. ഇവ സാധാരണയായി നാലോ അഞ്ചോ കാണാറുണ്ട്. തൻബർജിയ (Thunbergia)യിൽ ബാഹ്യദളങ്ങളില്ല. അഞ്ചു ദളങ്ങളും സംയോജിച്ചിരിക്കുന്നെങ്കിലും, അഗ്രഭാഗം അഞ്ചായി പിളർന്നിരിക്കും. ഇംബ്രിക്കേറ്റ് (imbricate) അഥവാ ട്വിസ്റ്റഡ് (twisted) രീതിയിലുള്ള പുഷ്പദള വിന്യാസമാണുള്ളത്. സാധാരണയായി ദളങ്ങൾ ദ്വിലേബിയവമാണ് (bilabiate); ലംബമായി നിൽക്കുന്ന മേൽച്ചുണ്ട് രണ്ടായി പിളർന്നിരിക്കുന്നു.

ദ്വിദീർഘങ്ങളായ നാലുകേസരങ്ങൾ (stamens) കാണുന്നു. ഇവ ചിലപ്പോൾ രണ്ടും വിരളമായി അഞ്ചെണ്ണവും കാണാറുണ്ട്. ചിലവയിൽ സ്റ്റാമിനോഡു (staminode)കളും ഉണ്ട്. സ്ഥാനത്തിലും ആകൃതിയിലും പരാഗകോശങ്ങൾ വളരെ വ്യത്യസ്തങ്ങളാണ്; എല്ലാ കേസരങ്ങളിലും രണ്ടു പരാഗരേണുകോശ (anther lobe)ങ്ങളുണ്ട്. സാധാരണയായി പരാഗരേണുകോശം (anther behiscence) നെടുകെയാണ് പൊട്ടിത്തുറക്കുന്നത്. മധുനിറഞ്ഞ ഡിസ്ക് (disc) വളയമായോ ഗ്രന്ഥിമയമായോ കാണുന്നു. രണ്ടു ജനിപുടങ്ങൾ (pistile) ഉണ്ട്. ഇവ അധോജനിയും രണ്ടറകൾ ഉള്ളവയുമാണ്. ആക്സയിൽ (axile) ക്രമീകരണരീതിയിൽ അടുക്കിയിരിക്കുന്ന അണ്ഡങ്ങൾ, അണ്ഡാശയത്തിൽ രണ്ടു നിരയായി കാണുന്നു. വർത്തികാഗ്രം (stigma) പല വിധത്തിലിരിക്കുന്നു. സാധാരണയായി ഫലം ഒരു കോഷ്ടവിദാരകസമ്പുട (loculicidal capsule)മാണ്; ചിലപ്പോൾ, ആമ്രകവും (Drupe). ഭ്രൂണം വലുതും ബീജാന്നരഹിതവുമാണ്. സാധാരണയായി വിത്തുകൾ ഉൽക്ഷേപകത്തിൽ ബന്ധിച്ചിരിക്കുന്നു. അവയുടെ തള്ളൽകൊണ്ട് ഫലഭിത്തി പൊട്ടി വിത്തുകൾ നാലുവശത്തേക്കും തെറിച്ചുപോകുന്നു.ഇന്ത്യയിൽ സാധാരണയായി കണ്ടുവരുന്ന കനകാംബരം (Varleria trionitis), ആടലോടകം (Adhatoda vasica), കിരിയാത്ത് (Andrographis paniculata) തുടങ്ങിയ സസ്യങ്ങൾ ഈ സസ്യകുടുംബത്തിൽപെടുന്നു.

അൺഇൻകോർപ്പറേറ്റഡ് പ്രദേശം

നിയമപ്രകാരം സ്വയംഭരണമില്ലാത്തതും ഉയർന്ന ഭരണകേന്ദ്രമായ ടൗൺഷിപ്പ്, പാരിഷ്, ബറോ, കൗണ്ടി, കാന്റൺ, സംസ്ഥാനം, പ്രൊവിൻസ് അല്ലെങ്കിൽ രാജ്യം നേരിട്ടു ഭരിക്കുന്നതുമായ പ്രദേശമാണ് അൺഇൻകോർപ്പറേറ്റഡ് പ്രദേശം. ചിലപ്പോൾ മുൻസിപ്പാലിറ്റികൾ കടബാദ്ധ്യതമൂലമോ മറ്റോ പിരിച്ചുവിടേണ്ടിവന്നതുമൂലം ഭരണത്തിന്റെ ഉത്തരവാദിത്തം ഉയർന്ന ഭരണകേന്ദ്രത്തിൽ എത്തിപ്പെടുന്നതിനാലും അൺഇൻകോർപ്പറേറ്റഡ് കമ്മ്യൂണിറ്റികൾ രൂപപ്പെടാം. എന്നാൽ ഫ്രാൻസ്, ബ്രസീൽ എന്ന പോലുള്ള ചില രാജ്യങ്ങളിൽ അൺഇൻകോർപ്പറേറ്റഡ് പ്രദേശങ്ങളേയില്ല.

അർജന്റീന

തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഒരു രാജ്യമാണ്‌ അർജന്റീന, ഔദ്യോഗികമായി അർജന്റീന റിപ്പബ്ലിക്ക് (ഇംഗ്ലീഷ്: Argentina, സ്പാനിഷ്: República Argentina) 23 പ്രവിശ്യകളും ഒരു സ്വയം ഭരണ നഗരമായ ബ്യൂണോ എയ്റെസും ചേർന്നതാണ്‌ ഈ രാജ്യം. തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ രണ്ടാമത്തെ വലിയ രാജ്യവും ലോകരാജ്യങ്ങളിൽ വലിപ്പത്തിൽ എട്ടാം സ്ഥാനവുമാണ് ഈ രാജ്യത്തിന്‌. സ്പാനിഷ് ഭാഷ സംസാരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ രാജ്യം ഇതാണ്‌ (മെക്സിക്കൊ, കൊളംബിയ, സ്പെയിൻ എന്നിവയിലാണ്‌ കൂടുതൽ ജനസംഖ്യയെങ്കിലും). പടിഞ്ഞാറ് ആന്തിസ് പർവ്വതനിരയ്ക്കും കിഴക്കും തെക്കും ദക്ഷിണ അറ്റ്ലാന്റിക്ക് സമുദ്രത്തിനും ഇടയിൽ 2,766,890 ചതുരശ്ര കി.മീ ഭൂവിസ്തൃതി ഈ രാജ്യത്തിനുണ്ട്. വടക്ക് പരാഗ്വെ, ബൊളീവിയ എന്നിവയും വടക്കുകിഴക്ക് ബ്രസീൽ, ഉറുഗ്വേ എന്നിവയും പടിഞ്ഞാറും തെക്കും ചിലിയുമാണ്‌ അർജന്റീനയുമായി അതിർത്തിയുള്ള രാജ്യങ്ങൾ. അന്റാർട്ടിക്കയിലുള്ള 969,464 ച.കി.മീ പ്രദേശത്ത് അർജന്റീന അവകാശമുന്നയിക്കുന്നു, ഇത് ചിലി, യുനൈറ്റഡ് കിങ്ഡം തുടങ്ങിയ രാജ്യങ്ങൾ അവകാശമുന്നയിക്കുന്ന പ്രദേശങ്ങളുമായി ചേർന്നതാണ്‌, ഇത്തരം അവകാശവാദങ്ങളെല്ലാം 1961 ൽ നിലവിൽ വന്ന അന്റാർട്ടിക്ക ഉടമ്പടി പ്രകാരം റദ്ദുചെയ്തിരിക്കുകയാണ്‌.

ഉറുഗ്വേ

തെക്കേ അമേരിക്കയിലെ ഒരു രാജ്യമാണ്‌ ഉറുഗ്വേ (ഇംഗ്ലീഷ്: Uruguay, സ്പാനിഷ്: La República Oriental del Uruguay). 3.46 ദശലക്ഷം ജനങ്ങൾ വസിക്കുന്ന ഉറുഗ്വേയുടെ തലസ്ഥാനം മൊണ്ടേവീഡിയോ ആണ്‌. വടക്കു ഭാഗത്ത് ബ്രസീൽ, പടിഞ്ഞാറു ഭാഗത്തായി ഉറുഗ്വേ നദിയുടെ മറുകരയിൽ അർജന്റീന, തെക്കു കിഴക്കായി തെക്കേ അറ്റ്ലാന്റിക് സമുദ്രം എന്നിവയാണ്‌ പ്രധാന അതിർത്തികൾ. തെക്കേ അമേരിക്കയിലെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമാണ്‌ ഉറുഗ്വേ.

ഓഗസ്റ്റ് 22

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് 22 വർഷത്തിലെ 234 (അധിവർഷത്തിൽ 235)-ാം ദിനമാണ്.

കൊളംബിയ

കൊളംബിയ (ഇംഗ്ലീഷ്: Colombia) ദക്ഷിണ അമേരിക്കൻ വൻ‌കരയിലെ ഒരു രാജ്യമാണ്. കിഴക്ക് വെനിസ്വെല, ബ്രസീൽ; തെക്ക് ഇക്വഡോർ, പെറു; പടിഞ്ഞാറ്‌ പനാമ എന്നിവയാണ് അയൽ രാജ്യങ്ങൾ. ക്രിസ്റ്റഫർ കോളംബസിൽ നിന്നാണ് കൊളംബിയ എന്ന പേരു ലഭിച്ചത്.

ഗയാന

ഗയാന തെക്കേ അമേരിക്കൻ വൻ‌കരയുടെ വടക്കൻ തീരത്തുള്ള രാജ്യമാണ്. കിഴക്ക് സുരിനാം, പടിഞ്ഞാറ് വെനിസ്വേല, തെക്ക് ബ്രസീൽ, തെക്ക് അറ്റ്‌ലാന്റിക് മഹാസമുദ്രം എന്നിവയാണ് അതിർത്തികൾ. ജലധാരകളുടെ നാട് എന്നാണ് ഗയാന എന്ന പേരിനർത്ഥം. മനോഹരങ്ങളായ മഴക്കാടുകൾക്കൊണ്ടും നദികൾക്കൊണ്ടും പ്രകൃതിരമണീയമാണീ രാജ്യം. ഇന്ത്യൻ വംശജർ മുതൽ ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള ജനതകളും ഗയാനയിൽ കുടിയേറിയിട്ടുണ്ട്. തെക്കേ അമേരിക്കൻ വൻ‌കരയിലാണെങ്കിലും അതിലെ രാജ്യങ്ങൾക്കു പൊതുവായ ലാറ്റിനമേരിക്കൻ വ്യക്തിത്വമല്ല ഗയാനയിൽ. ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായ ഈ രാജ്യം സാംസ്കാരികമായി കരീബിയൻ രാജ്യങ്ങളോടാണടുത്തു നിൽക്കുന്നത്.

ജൂലൈ 15

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂലൈ 15 വർഷത്തിലെ 196 (അധിവർഷത്തിൽ 197)-ാം ദിനമാണ്

തെക്കേ അമേരിക്ക

ഭൂമിയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്തെ ഒരു ഭൂഖണ്ഡമാണ് തെക്കേ അമേരിക്ക. വടക്കും കിഴക്കും അറ്റ്‌ലാന്റിക് സമുദ്രവും സമുദ്രവും വടക്ക്‌ പടിഞ്ഞാറു കരീബിയൻ കടലും വടക്കേ അമേരിക്കയും പടിഞ്ഞാറു ശാന്ത സമുദ്രവുമാണ്‌ അതിരുകൾ. പനാമ കടലിടുക്ക്‌ തെക്കേ അമേരിക്കയെ വടക്ക്‌ പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന വടക്കേ അമേരിക്കയുമായി ബന്ധിപ്പിക്കുന്നു.

17,840,000 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ വൻകര (6,890,000 ച.മൈൽ), ഭൗമോപരിതലത്തിന്റെ 3.5% വ്യാപിച്ചുകിടക്കുന്നു. 2005-ലെ കണക്കുപ്രകാരം എവിടത്തെ ജനസംഖ്യ ഏകദേശം 37.1 കോടിയാണ്‌.വലിപ്പത്തിന്റെ കാര്യത്തിൽ ഏഷ്യ, ആഫ്രിക്ക, വടക്കേ അമേരിക്ക എന്നിവയ്ക്കു പിന്നിൽ നാലാം സ്ഥാനത്ത്‌ നിൽക്കുന്ന തെക്കേ അമേരിക്ക ജനസംഖ്യയുടെ കാര്യത്തിൽ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്‌ , വടക്കേ അമേരിക്ക എന്നിവയ്ക്കു പിന്നിൽ അഞ്ചാം സ്ഥാനത്താണ്‌.

തൊട്ടാവാടി

കേരളത്തിൽ സർവ്വസാധാരണമായി കാണപ്പെടുന്ന ഒരു ഔഷധ സസ്യമാണ് തൊട്ടാവാടി. (Mimosa Pudica Linn). Mimosaceae എന്ന സസ്യകുടുംബത്തിൽപ്പെട്ട ഈ സസ്യം, ബ്രസീൽ ആണ് ജന്മദേശമെങ്കിലും ഇന്നു ഭൂമധ്യരേഖാപ്രദേശങ്ങളിൽ പരക്കെ കാണപ്പെടുന്നു. ഇല തണ്ടിനോട് ചേരുന്ന ഭാഗത്ത് സൂക്ഷിച്ചു നോക്കിയാൽ മുഴച്ചിരിക്കുന്നത് കാണാം. ഈ ഭാഗത്ത് കനം കുറഞ്ഞ കോശഭിത്തിയുള്ള ധാരാളം കോശങ്ങളുണ്ട്. അവ വെള്ളം സ്വീകരിച്ച് വീർത്തിരിക്കുന്നു. വെള്ളം വെളിയിൽ പോയാൽ അവ ചുരുങ്ങുന്നു. തൊട്ടാവാടിയുടെ ഇലകൾ സ്പർശനത്തിനു നേരെ പ്രതികരിക്കും. സ്പർശിക്കുമ്പോൾ ഭിത്തിക്ക് കനം കുറഞ്ഞ കോശങ്ങളിലെ ജലം തണ്ടിലേക്ക് കയറും. അതിന്റെ ഫലമായി കോശങ്ങൾ ചുരുങ്ങി ഉറപ്പുപോയി ചുരുളുന്നു. ഏത് വസ്തു തൊട്ടാലും ഇലകൾ അങ്ങനെ ചുരുളും. എന്തു വസ്തുവും ഈ പ്രവർത്തനത്തിനു കാരണമാകാം. ഈ ചുരുളൽ ഏതാനം സെക്കന്റുകൾ കൊണ്ട് പൂർണ്ണമാകും. പിന്നീട് അര മണിക്കൂറോളം കഴിഞ്ഞേ ഇലകൾ വിടർന്ന് പൂർണ്ണാവസ്ഥയിലാകൂ. ഒരു മീറ്ററോളം നീളത്തിൽ‍ പടർന്ന് കിടക്കുന്ന രീതിയിലാണ് തൊട്ടാവാടി കാണപ്പെടുന്നത്. നൈസർഗികമായ പരിതഃസ്ഥിതിയിൽ‍ ചതുപ്പ്, മൈതാനം, റോഡുകൾ‍ ‍എന്നിവിടങ്ങളിൽ‍ തൊട്ടാവാടി കണ്ടുവരുന്നു.

ബ്രസീലിൽ നിന്ന് പോർച്ചുഗീസ് ചരക്കുകപ്പലുകൾ ഫല സസ്യങ്ങൾ കൊണ്ടുവന്ന കൂട്ടത്തിൽ അബദ്ധത്തിൽ കയറിപ്പോന്നതാണ്‌ തൊട്ടാവാടി. ഒരു അധിനിവേശസസ്യം കൂടിയാണിത്.

പരഗ്വെ

തെക്കേ അമേരിക്കയിലെ ഒരു രാജ്യമാണ് പരാഗ്വെ (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് പരഗ്വെ). കരയാൽ ചുറ്റപ്പെട്ട രണ്ട് തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ ഒന്നാണിത് (ബൊളീവിയക്കൊപ്പം). പരാഗ്വെ നദിയുടെ തീരത്താണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. ഇതിന്റെ തെക്ക്-തെക്ക് പടിഞ്ഞാറ് ദിശകളിൽ അർജന്റീന, കിഴക്ക്-വടക്ക് കിഴക്ക് ദിശകളിൽ ബ്രസീൽ, വടക്ക് പടിഞ്ഞാറ് ദിശയിൽ ബൊളീവിയ എന്നീ രാജ്യങ്ങൾ സ്ഥിതി ചെയ്യുന്നു. അസുൻസിയോൺ ആണ് തലസ്ഥാനം. തെക്കേ അമേരിക്കയുടെ കേന്ദ്രഭാഗത്തായി സ്ഥിതിചെയ്യുന്നതിനാൽ പരഗ്വെയെ "തെക്കെ അമേരിക്കയുടെ ഹൃദയം"(Corazón de América) എന്ന് വിശേഷിപ്പിക്കാറുണ്ട്.

പെറു

പടിഞ്ഞാറൻ ദക്ഷിണ അമേരിക്കയിലെ ഒരു രാജ്യമാണ് പെറു (സ്പാനിഷ്: Perú). റിപ്പബ്ലിക്ക് ഓഫ് പെറു എന്നാണ് ഔദ്യോഗിക നാമം. വടക്കുഭാഗം ഇക്വഡോർ, കൊളംബിയ, കിഴക്ക് ബ്രസീൽ, തെക്കുകിഴക്ക് ബൊളീവിയ, തെക്ക് ചിലി, എന്നീ രാജ്യങ്ങളും പടിഞ്ഞാറ് ശാന്തസമുദ്രം എന്നിവയാണ് അതിർത്തികൾ.

ലോകത്തിലെ പുരാതന ജനസംസ്കൃതികളിലൊന്നായ നോർത്തെ ചിക്കൊ നാഗരികതയുടെ (Norte Chico civilization) ആസ്ഥാനമായിരുന്നു പെറു ഭൂപ്രദേശം, അതുപോലെ ഇൻക സാമ്രാജ്യവും ഇവിടെയായിരുന്നു. പതിനാറാം നൂറ്റാണ്ടിൽ സ്പാനിഷ് സാമ്രാജ്യം ഈ മേഖല പിടിച്ചടക്കുകയും വൈസ്രോയി ഭരണം നടപ്പാക്കുകയും ചെയ്യുകയായിരുന്നു, ഇതിൽ തെക്കേ അമേരിക്കയിലെ ഭൂരിഭാഗം കോളനികളും ഉൾപ്പെട്ടിരുന്നു. 1821 ൽ സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം തുടർച്ചയായ രാഷ്ട്രീയവും സാമ്പത്തികവുമായ് അസ്വാസ്ഥ്യങ്ങൾക്ക് ഈ രാജ്യം സാക്ഷ്യം വഹിക്കുകയുണ്ടായി.

ഇരുപത്തഞ്ച് മേഖലകളാക്കി തിരിച്ച പ്രാതിനിത്യ ജനാധിപത്യ റിപബ്ലിക്ക് (representative democratic republic) ആണ് പെറു. ഭൂമിശാസ്ത്രപരമായി വ്യത്യസ്ത ഭൂമേഖലകൾ പെറുവിലുണ്ട്, ശാന്തസമുദ്ര തീരത്തെ വരണ്ട സമതലങ്ങൾ, ആന്തെസ് പർവ്വതനിരയിലെ ഉയർന്ന പർവ്വതങ്ങൾ, ആമസോൺ നദീതട മേഖലയിലെ ഉഷ്ണമേഖലാ മഴക്കാടുകൾ എന്നിവ അവയിൽപ്പെടുന്നു. ശരാശരി മാനവ വികസന സൂചികയോടു കൂടിയതും 40 ശതമാനം ദാരിദ്ര്യ നിരക്കോടുകൂടിതുമായ വികസ്വര രാഷ്ട്രമാണ് പെറു. കൃഷി, മൽസ്യബന്ധനം, ഖനനം, വസ്ത്രനിർമ്മാണം എന്നിവയാണ് പ്രധാന വരുമാന മേഖലകൾ.

ഏകദേശം 2.9 കോടി ആണ് പെറുവിലെ ജനസംഖ്യ. ഏഷ്യൻ, യൂറോപ്പ്യൻ, അമെരിന്ത്യൻ (Amerindians) വംശജരായ ജനങ്ങൾ പെറുവിലുണ്ട്. സ്പാനിഷ് ആണ് പ്രധാന സംസാരഭാഷയെങ്കിലും ക്വെച്ചുവാ (Quechua) തുടങ്ങിയ മറ്റ് പ്രദേശികഭാഷകളും ഉപയോഗത്തിലുണ്ട്. ഈ വ്യത്യസ്ത സംസ്കാരങ്ങളുടെ പൈതൃകങ്ങൾ കൂടിച്ചേരൽ കല, ഭക്ഷണരീതികൾ, സാഹിത്യം, സംഗീതം തുടങ്ങിയ മേഖലകളിലെ വൈവിധ്യങ്ങൾക്ക് കാരണമായിത്തീർന്നിരിക്കുന്നു.

പോർച്ചുഗീസ് ഭാഷ

ഇന്തോ-യൂറോപ്പ്യൻഗോത്രത്തിൽപ്പെട്ട ഒരു റോമാനിക് ഭാഷയാണ്‌ പോർച്ചുഗീസ് ഭാഷ പോർച്ചുഗലിൽ 1 കോടിയോളം ആൾക്കാരും ലോകമെമ്പാടുമായി 177,981,570 ആൾക്കാരും ഈ ഭാഷ സംസാരിക്കുന്നതായി കണാക്കക്കപ്പെട്ടിരിക്കുന്നു. ദക്ഷിണാർദ്ധഗോളത്തിൽ ഏറ്റവും വ്യാപകമായി സംസാരിക്കപ്പെടുന്നതും പശ്ചിമാർദ്ധഗോളത്തിൽ ഏറ്റവും വ്യാപകമായി സംസാരിക്കപ്പെടുന്ന മൂന്നാമത്തെ ഭാഷയുമായ പോർച്ചുഗീസ് മാതൃഭാഷയായി സംസാരിക്കുന്നവരുടെ എണ്ണത്തിൽ ലോകത്തിൽ ഏഴാം സ്ഥാനത്താണ് . 15-ഉം 16-ഉം നൂറ്റാണ്ടുകളിൽ പോർച്ചുഗീസ് സാമ്രാജ്യം കോളനികൾ സ്ഥാപിച്ചതോടെയാണ് ഈ ഭാഷ ലോകവ്യാപകമായത്. തെക്കേ അമേരിക്കയിലെ ബ്രസീൽ, ഇന്ത്യയിലെ ഗോവ, ചൈനയിലെ മകൗ, തെക്കു -കിഴക്കേ ഏഷ്യയിലെ ടിമോർ, ആഫ്രിക്കയിലെ കേപ്പ് വേർഡ്, ഗിനി-ബിസൗ, സാവോ ടോം ആൻഡ് പ്രിൻസിപ്പെ, അംഗോള, മൊസാംബിക്ക് എന്നീ പ്രദേശങ്ങൾ പോർച്ചുഗീസ് കോളനികൾ ആയിരുന്നു. ശ്രീലങ്കയിൽ 350 വർഷത്തോളം ഉപയോഗിക്കപ്പെട്ടിരുന്ന ഒരു സംസാരഭാഷയുമായിരുന്നു പോർച്ചുഗീസ് ഭാഷ. പോർച്ചുഗീസിന്റെ സ്വനിമസഞ്ചയം(Phonology) സ്പാനിഷ്, ഇറ്റാലിയൻ എന്നീ ഭാഷകളേക്കാളും കറ്റാലൻ, ഫ്രഞ്ച് എന്നീ ഭാഷകളോട് സാദൃശ്യം പുലർത്തുന്നു. പക്ഷേ വ്യാകരണ നിയമങ്ങൾക്ക് സ്പാനിഷ് ഭാഷയുമായി വളരേയേറെ സാമ്യമുണ്ട്.

ബൊളീവിയ

തെക്കേ അമേരിക്കയിലെ ഒരു രാജ്യമാണ് ബൊളീവിയ അഥവാ റിപ്പബ്ലിക് ഓഫ് ബൊളീവിയ. പൂർണമായും കരയാൽ ചുറ്റപ്പെട്ട ഒരു രാജ്യമാണിത്. വടക്കും കിഴക്കും ദിശയിൽ ബ്രസീൽ, തെക്ക് ദിശയിൽ പരഗ്വെ, അർജന്റീന , പടിഞ്ഞാറ് ദിശയിൽ ചിലി, പെറു എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു. 9,119,152-ൽ അധികമാണ് ഇവിടുത്തെ ജനസംഖ്യ.

മഞ്ചാടി

ഇന്ത്യയിൽ പരക്കെ കാണപ്പെടുന്ന ഇലപൊഴിയും മരമാണ് മഞ്ചാടി. (ശാ.നാ: Adenanthera pavonina) ബ്രസീൽ, കോസ്റ്റ റീക്ക, ഹോണ്ടുറാസ്, ക്യൂബ, ജമൈക്ക, പോർട്ടോ റിക്കോ, ട്രിനിഡാഡ്, വെനിസ്വെല, ഐക്യനാടുകൾ (പ്രധാനമായും തെക്കൻ ഫ്ലോറിഡ)തുടങ്ങിയ അമേരിക്കൻ രാജ്യങ്ങളിലും ഈ മരം വളരുന്നു.

ലോകകപ്പ്‌ ഫുട്ബോൾ

ഫിഫയിൽ അംഗങ്ങളായ രാജ്യങ്ങൾ പങ്കെടുക്കുന്ന ഒരു അന്താരാഷ്ട്ര ഫുട്ബോൾ മത്സരമാണ് ഫിഫ ലോകകപ്പ് ഫുട്ബോൾ അഥവാ ലോകകപ്പ്‌ ഫുട്ബോൾ എന്ന് അറിയപ്പെടുന്നത്. 1930 മുതൽ എല്ലാ നാല് വർഷങ്ങൾ കൂടുമ്പോഴും ലോകകപ്പ് നടത്തുന്നു. രണ്ടാം ലോകമഹായുദ്ധം കാരണം 1942-ലും 1946-ലും ലോകകപ്പ് നടത്താത്തതാണ് ഇതിന് ഒരു അപവാദം. 2010-ലെ ദക്ഷിണാഫ്രിക്കയിൽ വെച്ച് നടന്ന ലോകകപ്പിൽ സ്പെയിൻ ആണ് ജേതാക്കളായത്. അവാസാനമായി 2014-ൽ നടന്ന ബ്രസീൽ ലോകകപ്പിൽ ജർമ്മനി ആണ് ജേതാക്കളായത്. 2018-ൽ റഷ്യയിലും 2022-ൽ ഖത്തറിലും ആയിട്ടാണ് അടുത്ത ലോകകപ്പുകൾ സംഘടിപ്പിക്കുന്നത്.2026 ലെ ലോകകപ്പിന് അമേരിക്ക,കാനഡ,മെക്സിക്കോ എന്നീ രാജ്യങ്ങൾ ചേർന്ന് അതിഥ്യമരുളും.

2018ൽ റഷ്യയിൽ നടന്ന ലോകകപ്പ് മത്സരത്തിൽ ഫ്രാൻസ് വിജയിച്ചു. ഫലം ഫ്രാൻസ് 4- ക്രൊയേഷ്യ 2

വധശിക്ഷ ബ്രസീലിൽ

ടൈറേഡെന്റെസ് (1792) പോലെ പല ചരിത്ര നായകന്മാർക്കും ബ്രസീലിൽ വധശിക്ഷ നൽകിയിട്ടുണ്ട്. ബ്രസീലിൽ തൂക്കിക്കൊന്ന അവസാനയാൾ 1876-ൽ വധിക്കപ്പെട്ട ഫ്രാൻസിസ്കോ എന്ന അടിമയാണ്. ബ്രസീൽ 1889-ൽ റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ട ശേഷം മരണശിക്ഷ നിറുത്തലാക്കപ്പെട്ടു. കോസ്റ്റാറിക്കയ്ക്ക് (1859) ശേഷം അമേരിക്കയിൽ മരണശിക്ഷ നിറുത്തലാക്കപ്പെട്ട രണ്ടാമത്തെ രാജ്യമാണ് ബ്രസീൽ. സാധാരണകുറ്റങ്ങൾക്ക് വധശിക്ഷ നിർത്തലാക്കപ്പെട്ടെങ്കിലും സൈനിക കുറ്റങ്ങൾക്ക് വധശിക്ഷ നടപ്പാക്കാൻ ബ്രസീലിലെ നിയമങ്ങളും ബ്രസീൽ ഒപ്പിട്ടിട്ടുള്ള അന്താരാഷ്ട്ര കരാറുകളും അനുവദിക്കുന്നുണ്ട്.

വെനസ്വേല

വെനസ്വേല (ഔദ്യോഗികമായി ബൊളിവേറിയൻ റിപ്പബ്ലിക് ഓഫ് വെനസ്വേല) തെക്കേ അമേരിക്കയിലെ ഒരു രാജ്യമാണ്. വൻകരയുടെ വടക്കൻ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.

വൻകര ഭാഗവും കരീബിയൻ കടലിലെ ചില ദ്വീപുകളും ചേർന്നതാണ് ഈ രാജ്യം. കിഴക്ക് ഗയാന, തെക്ക് ബ്രസീൽ, പടിഞ്ഞാറ് കൊളംബിയ എന്നീ രാജ്യങ്ങളുമായി അതിർത്തി രൂപവത്കരിക്കുന്നു. ഉത്തരാർദ്ധ ഗോളത്തിൽ ഉഷ്ണമേഖലയിൽ ഉൾപ്പെടുന്ന ഈ രാജ്യം ഭൂമദ്ധ്യരേഖയോട് വളരെ അടുത്താണ് സ്ഥിതി ചെയ്യുന്നത്.

സ്പാനിഷ് കോളനിയായിരുന്ന വെനസ്വേല 1821-ലാണ് സ്വാതന്ത്ര്യം നേടിയത്. കാരക്കാസ് ആണ് തലസ്ഥാനം.

സംസ്ഥാനം

വിവിധ രാജ്യങ്ങളിലെ ഭരണസം‌വിധാനത്തിന്റെ ഭാഗമാണ്‌ സംസ്ഥാനങ്ങൾ. ഇത്തരത്തിലുള്ള വിവിധ സംസ്ഥാനങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ പല രാജ്യങ്ങളും. ഫെഡറൽ ഭരണഘടനയുള്ള രാജ്യങ്ങളിൽ സംസ്ഥാനങ്ങൾക്ക് സ്വയംഭരണാധികാരമോ പരമാധികാരമോ ഉണ്ട്. ഇവയെ ഫെഡറൽ സംസ്ഥാനങ്ങൾ എന്നു പറയുന്നു. മറ്റു ചിലപ്പോഴാകട്ടെ സംസ്ഥാനങ്ങൾ ദേശീയ സർക്കാരിന്റെ ഭാഗമോ ഭരണഘടനാ വിഭാഗമോ ആയിരിക്കും.

ഇന്ത്യ, ഓസ്ട്രേലിയ, മലേഷ്യ, നൈജീരിയ, അമേരിക്ക, ബ്രസീൽ, മെക്സിക്കോ, വെനിസ്വേല, ഓസ്ട്രിയ, ജർമ്മനി, ബെൽജിയം, കാനഡ, സ്പെയിൻ, സ്വിറ്റ്സർലാന്റ് തുടങ്ങി ഒട്ടേറെ രാജ്യങ്ങളിൽ സംസ്ഥാനങ്ങളോ തത്തുല്യമായ ഭരണഘടനാ സം‌വിധാനമോ നിലവിലുണ്ട്.

ഇതരഭാഷകളിൽ

This page is based on a Wikipedia article written by authors (here).
Text is available under the CC BY-SA 3.0 license; additional terms may apply.
Images, videos and audio are available under their respective licenses.