ഫെറാറി

ഫെറാറി എസ്.പി.എ (Ferrari S.p.A.) ഒരു ഇറ്റാലിയൻ സ്പോർട്ട്‌സ് കാർ നിർമ്മാണ കമ്പനിയാണ്. ഇറ്റലിയിലെ മറനെല്ലോ ആണ് ഇതിന്റെ ആസ്ഥാനം. 1929-ൽ എൻസോ ഫെറാറി എന്ന വ്യക്തിയാണ് ഈ കമ്പനി ആരഭിച്ചത്. സ്കുഡേറിയ ഫെറാറി എന്നായിരുന്നു ഇതിന്റെ ആദ്യ പേര്. 1947 വരെ മത്സര കാറുകൾ നിർമ്മിക്കുന്നതിലും റേസ് ഡ്രൈവർമാരെ സ്പോൺസർ ചെയ്യുന്നതിലുമാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അതിനുശേഷം ഇവർ നിരത്തിലിറക്കാനാവുന്ന വാഹനങ്ങളുടെ നിർമ്മാണം ആരംഭിക്കുകയും ഫെറാറി എസ്.പി.എ എന്ന് പുനർനാമകരണം ചെയ്യപ്പെടുകയും ചെയ്തു. കമ്പനിയുടെ ചരിത്രത്തിലുടനീളം ഫെറാറി കാറോട്ടമത്സരങ്ങളിൽ സജീവ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. ഫോർമുല വൺ ആണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. അതിൽ മഹത്തായ പ്രകടനമാണ് ഇന്നേവരെ ഫെറാറി കാഴ്ചവച്ചിട്ടുള്ളത്.

Frankfurt Motor Show 2015 (107)
ഫെറാറി 488 സ്പൈഡർ കാർ
Ferrari
തരംSubsidiary
വ്യവസായംAutomotive
സ്ഥാപിതം1947
സ്ഥാപകൻEnzo Ferrari
ആസ്ഥാനംഇറ്റലി Maranello, Italy
പ്രധാന ആളുകൾLuca Cordero di Montezemolo, Chairman
Piero Ferrari, Vice-President
Amedeo Felisa, CEO
Giancarlo Coppa , CFO
ഉൽപ്പന്നങ്ങൾSports cars
മൊത്തവരുമാനംGreen Arrow Up Darker.svg 1,668 million (2007)[1]
ജീവനക്കാർ2,926 (2007)[1]
മാതൃസ്ഥാപനംFiat S.p.A.
വെബ്‌സൈറ്റ്Ferrariworld.com

അവലംബം

  1. 1.0 1.1 "Annual Report 2007" (PDF). fiatgroup.com. ശേഖരിച്ചത് 2008-04-08.
ഇറ്റലി

ദക്ഷിണ യൂറോപ്പിലെ ഒരു രാജ്യമാണ് ഇറ്റലി. സൗന്ദര്യ ആരാധകരും, സുഖലോലുപന്മാരുമാണ് ഇറ്റലിക്കാർ. ലോകത്തിലെ മറ്റേതൊരു രാജ്യത്തിനവകാശപ്പെടാവുന്നതിലധികം, ചരിത്ര പൈതൃകവും, പ്രകൃതിഭംഗിയും, ഈ രാജ്യത്തിനുണ്ട്.ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സാംസ്കാരിക പൈതൃകം ഉള്ള രാജ്യം കൂടിയാണ് ഇറ്റലി ഫ്രാൻസ്, സ്വിറ്റ്സർലാന്റ്, സ്ലൊവേനിയ, ഓസ്ട്രിയ, ക്രൊയേഷ്യ എന്നിവ അയൽ‌രാജ്യങ്ങൾ. സാൻ‌മാരിനോ, വത്തിക്കാൻ എന്നീ സ്വതന്ത്ര രാജ്യങ്ങളും ഇറ്റാലിയൻ ഭൂപടത്തിനുള്ളിൽ തന്നെയാണ്. ലോകപ്രശസ്ത സ്പോർട്സ് കാർ ആയ ഫെറാറി ഉണ്ടാക്കുന്ന ഫിയറ്റ് എന്ന കാർ നിർമ്മാണശാല ഇറ്റലിയിൽ സ്ഥിതി ചെയ്യുന്നു.

ഇന്ന് ഇറ്റലി ഒരു ഡെമോക്രാറ്റിക് രാജ്യവും വികസിത രാജ്യവുമാണ്. നാറ്റോ, ജി8, യൂറോപ്യൻ യൂണിയൻ, ലോക വ്യാപാര സംഘടന എന്നിവയിൽ അംഗവുമാണ് ഇറ്റലി.

എൻസോ ഫെറാറി

എൻസോ അൻസെൽമോ ഗിസെപ്പെ മരിയ ഫെരാരി, Cavaliere di Gran Croce OMRI[1] (Italian: [ˈɛntso anˈsɛlmo ferˈraːri]; 18 ഫെബ്രുവരി 2098 (Italian: [ˈɛntso anˈsɛlmo ferˈraːri]; 20 February 1898 - 14 ആഗസ്റ്റ് 1988) ഒരു ഇറ്റാലിയൻ മോട്ടോർ റേസിംഗ് ഡ്രൈവറും, സംരംഭകനും, സ്കഡേരിയ ഫെരാരി ഗ്രാൻഡ് പ്രിക്സ് മോട്ടോർ റേസിംഗ് ടീം സ്ഥാപകനും, പിന്നീട് ഫെരാരി ഓട്ടോമൊബൈൽ മാർക്ക് എന്നിവ ആയിരുന്നു. അദ്ദേഹം പരക്കെ "il Commendatore" or "il Drake" എന്ന് അറിയപ്പെട്ടിരുന്നു.

ഒക്ടോബർ 5

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 5 വർഷത്തിലെ 278 (അധിവർഷത്തിൽ 279)-ാം ദിനമാണ്

ഫെർണാണ്ടോ അലോൺസോ

സ്പാനിഷ് ഫോർമുല വൺ ഡ്രൈവറാണ് ഫെർണാണ്ടോ അലോൺസോ (ജനനം: 29 ജൂലൈ 1981 ). 2005-ലെയും 2006-ലേയും ഫോർമുല വൺ സീസണിൽ റെനോൾട്ട് ടീമിന് വേണ്ടി മത്സരിച്ച അദേഹം ലോകചാമ്പ്യനായിരുന്നു. നിലവിൽ ഇറ്റാലിയൻ ടീമായ ഫെറാറിയേയാണ് പ്രധിനിധീകരിക്കുന്നത്. 2010, 2012 സീസണുകളിൽ രണ്ടാംസ്ഥാനം കരസ്ഥമാക്കി.

മൂന്നാമത്തെ വയസ്സിൽ അലോൻസോ കാർട്ടിംഗ് രംഗത്ത് അരങ്ങേറി. 1994 മുതൽ 1997 വരെയുള്ള കാലഘട്ടത്തിൽ തുടർച്ചയായി മൂന്ന് കാർട്ടിംഗ് കിരീടങ്ങൾ സ്വന്തമാക്കുകയും ചെയ്തു. 1996-ൽ ലോക കാർട്ടിംഗ് കിരീടം സ്വന്തമാക്കി. 2001-ൽ അലോൻസോ ഫോർമുല വൺ മൽസരങ്ങളിൽ പങ്കെടുത്തു തുടങ്ങി. മിനാർഡി ആയിരുന്നു ആദ്യ ടീം. അടുത്ത വർഷം ഒരു ടെസ്റ്റ്‌ ഡ്രൈവറായി റെനോൾട്ട് ടീമിൽ ഇടം നേടി. 2003- ൽ അലോൻസോ റെനോൾട്ടിലെ രണ്ടു പ്രധാന ഡ്രൈവർമാരിൽ ഒരാളായി മാറി. 2005 സെപ്റ്റംബർ 25ന് (പ്രായം: 24 വയസ്സ് 58 ദിവസം) ഫോർമുല വൺ ഡ്രൈവർമാർക്കുള്ള ലോക കിരീടം സ്വന്താക്കിയ അദ്ദേഹം ആ സമയത്തെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യൻ ആയിരുന്നു. അടുത്ത വർഷം കിരീടം നിലനിർത്തിയ അലോൻസോ ആ സമയത്തെ ഏറ്റവും പ്രായം കുറഞ്ഞ ഇരട്ട ലോക ചാമ്പ്യൻ ആയിത്തീർന്നു. 2007-ൽ മക്ലാരൻ ടീമിൽ ചേർന്ന അലോൻസോ, 2008, 2009 സീസണുകളിൽ റെനോൾട്ട് ടീമിലേക്ക് മടങ്ങി. 2010ൽ സ്കുഡേറിയ ഫെറാറി ടീമിൽ ചേർന്നു..

സെബാസ്റ്റ്യൻ വെറ്റൽ

ഫോർമുല വൺ കാറോട്ടത്തിൽ തുടരെ നാലു ലോകകിരീടങ്ങൾ നേടിയ കായിക താരമാണ് സെബാസ്റ്റ്യൻ വെറ്റൽ (03 ജൂലൈ 1987). 2006ൽ 19 വയസ്സും 53 ദിവസവും പ്രായമുള്ളപ്പോൾ ടർക്കിഷ് ഗ്രാൻപ്രീയിൽ ഏറ്റവും വേഗമുള്ള ലാപ്ടൈമിന് ഉടമയായി പ്രായംകുറഞ്ഞ ഡ്രൈവറായി റെക്കോഡ് ബുക്കിൽ സ്ഥാനംപിടിച്ച

ഇതരഭാഷകളിൽ

This page is based on a Wikipedia article written by authors (here).
Text is available under the CC BY-SA 3.0 license; additional terms may apply.
Images, videos and audio are available under their respective licenses.