പുറപ്പാട്

എബ്രായ ബൈബിളിലേയും ക്രിസ്ത്യാനികളുടെ പഴയനിയമത്തിലേയും രണ്ടാമത്തെ ഗ്രന്ഥമാണ് പുറപ്പാട്. പഞ്ചഗ്രന്ഥി എന്നു കൂടി അറിയപ്പെടുന്ന യഹൂദനിയമഗ്രന്ഥമായ തോറയിലെ അഞ്ചുഗ്രന്ഥങ്ങളിൽ രണ്ടാമത്തേതും ഇതാണ്. ഈജിപ്തിലെ അടിമത്തത്തിൽ നിന്നുള്ള എബ്രായജനതയുടെ മോചനത്തിന്റേയും മരുഭൂമിയിലൂടെ ദൈവത്തിന്റെ പർവതമായ സീനായ് മലവരെ മോശെ അവരെ നയിക്കുന്നതിന്റെയും കഥയാണ് ഇതു പറയുന്നത്. സീനായ് പർവതത്തിൽ ദൈവമായ യഹോവ എബ്രായജനതയ്ക്ക് അവരുടെ നിയമസംഹിത നൽകുകയും അവരുമായി ഒരുടമ്പടിയിൽ ഏർപ്പെടുകയും ചെയ്തു. യഹോവയോടു ജനത വിശ്വസ്തരായിരുന്നാൽ കാനാൻ ദേശം അവർക്ക് അവകാശമായി കൊടുക്കുമെന്നായിരുന്നു ഉടമ്പടി. മരുഭൂമിയിൽ ജനതയുടെ സഞ്ചരിക്കുന്ന ആരാധനാലയമായിരുന്ന ദൈവകൂടാരത്തിന്റെ (Tabernacle) നിർമ്മിതിയിലാണ് പുറപ്പാട് പുസ്തകം സമാപിക്കുന്നത്.


പുറപ്പാട് ഉൾപ്പെടെയുള്ള പഞ്ചഗ്രന്ഥിയിലെ അഞ്ചു പുസ്തകങ്ങളുടേയും കർത്താവ് മോശെ ആണെന്നാണ് പാരമ്പര്യം. ഈ കൃതി എങ്ങനെ അതിന്റെ അന്തിമരൂപത്തിൽ എത്തിച്ചേർന്നു എന്നതിനെക്കുറിച്ച് ആധുനിക ബൈബിൾ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായൈക്യമില്ല.[1] പുറപ്പാട് ഒന്നിലേറെപ്പേരുടെ രചനയാണെന്നും ക്രി.മു. ആറും അഞ്ചും നൂറ്റാണ്ടുകളിലെ ബാബിലോണിയ പ്രവാസകാലത്തും പേർഷ്യൻ ഭരണകാലത്തുമാണ് അതു രൂപപ്പെട്ടതെന്നും വിശ്വസിക്കപ്പെടുന്നു.[2]

അവലംബം

  1. Pages 40-51, 65, 104-109 in Tremper Longman III and Raymond B. Dilland, An Introduction to the Old Testament, Grand Rapids, Michigan: Zondervan, 2nd edition: 2006 ISBN 978-0-310-26341-8.
  2. Rolf Rendtorff, "Directions in Pentateuchal Studies", Currents in Research: Biblical Studies volume 5 (1997), pp.43-65; and David M. Carr, "Controversy and Convergence in Recent Studies of the Formation of the Pentateuch", Religious Studies Review volume 23 number 1 (January, 1997), pp.22-29 doi:10.1111/j.1748-0922.1997.tb00321.x/pdf
അഗ്നികണ്ഠാകർണ്ണൻ

ഭൈരവാദി മന്ത്രമൂര്ത്തികൾ എന്നു അറിയപ്പെടുന്ന ദേവതാ സങ്കൽപങ്ങളിൽ പ്രധാനിയാണ്‌ ശിവചൈതന്യമായ അഗ്നികണ്ഠാകർണ്ണൻ അഥവാ കണ്ഠാകർണ്ണൻ. ശ്രീ ഭദ്രകാളിക്ക് (കുറുംബ ഭഗവതി, പുതിയ ഭഗവതി) അഗ്നികണ്ഠാകർണ്ണൻ സഹോദര സ്ഥാനീയനാണ്.

ആലിത്തെയ്യം

മാപ്പിളത്തെയ്യങ്ങളിൽ ഒന്നാണ്‌ ആലി തെയ്യം. ഉഗ്രമാന്ത്രികനായിരുന്ന ആലിയെ ഭഗവതി കൊന്നുവെന്നും, അതിനുശേഷം നാട്ടിൽ ദുർന്നിമിത്തങ്ങൾ കണ്ടുതുടങ്ങിയെന്നും, അതേതുടർന്ന മാന്ത്രികനായ ആലിക്ക് കോലം കൽപ്പിച്ച് കെട്ടിയാടിച്ചുവെന്നുമാണ് വിശ്വസിച്ചു വരുന്നത്. കുമ്പളദേശക്കാർ ഈ തെയ്യത്തെ ആലിഭൂതം എന്നും കെട്ടിയാടുന്ന കാവിനെ അലിഭൂത സ്ഥാനമെന്നും വിളിക്കാറുണ്ട്.

ഇസ്രയേൽ

മദ്ധ്യപൂർവേഷ്യയിൽ മെഡിറ്ററേനിയൻ ഉൾക്കടലിന്റെ കിഴക്കെ തീരത്തുള്ള ഒരു രാജ്യമാണ് ഇസ്രയേൽ. ജനപങ്കാളിത്തതോടെയുള്ള നിയമനിർമ്മാണസഭകൾ ഉൾപ്പെട്ട ജനാധിപത്യ ഭരണസംവിധാനമാണ് ഇസ്രയേലിന്റേത്.

പശ്ചിമേഷ്യയിലെ ഏക ജനാധിപത്യ ജൂത രാഷ്ട്രം ആണ് ഇസ്രയേൽ.

കഥകളി

കേരളത്തിന്റെ തനതായ ദൃശ്യകലാരൂപമാണ് കഥകളി. രാമനാട്ടം എന്ന കല പരിഷ്കരിച്ചാണ് കഥകളി ഉണ്ടായത്. കഥകളിയിലെ വേഷങ്ങൾ പ്രധാനമായും പച്ച, കത്തി, കരി, താടി, മിനുക്ക്‌ എന്നിവയാണ്.ശാസ്ത്രക്കളി, ചാക്യാർകൂത്ത്, കൂടിയാട്ടം, കൃഷ്ണനാട്ടം, അഷ്ടപദിയാട്ടം, ദാസിയാട്ടം, തെരുക്കൂത്ത്, തെയ്യം, തിറയാട്ടം, പടയണി തുടങ്ങിയ ക്ലാസ്സിക്കൽ - നാടൻ കലാരൂപങ്ങളുടെ അംശങ്ങൾ കഥകളിയിൽ ദൃശ്യമാണ്. 17, 18 നൂറ്റാണ്ടുകളിലായി വികസിതമായ ഈ കലാരൂപം വരേണ്യ വിഭാഗങ്ങൾക്കിടയിൽ മാത്രം ഒതുങ്ങിനിന്നിരുന്നുവെങ്കിലും ഇരുപതാം നൂറ്റാണ്ടിൽ മഹാകവി വള്ളത്തോൾ അടക്കമുള്ള ഉത്പതിഷ്ണുക്കളുടെ ശ്രമഫലമായി ഇന്ന് ലോക പ്രസിദ്ധി കൈവരിച്ചിരിക്കുന്നു .

കാളിയൂട്ട്

കുംഭ മാസത്തിലെ മൂന്നാമത്തെ വെള്ളിയാഴിച്ച നാളിൽ നടക്കുന്ന ഒരു അനുഷ്ഠാനകലയാണ് കാളിയൂട്ട്, കാളിനാടകം എന്നും പറയാറുണ്ട്. . കാളിയും ദാരികനും തമ്മിലുള്ള യുദ്ധമാണ് ഇതിന്റെ ഇതിവൃത്തം. കാളിയൂട്ട് മഹോത്സവമായി ആഘോഷിക്കുന്നു.

കുണ്ടാടി ചാമുണ്ഡി തെയ്യം

ദാരികാസുരനെ വധിച്ച കാളിയുടെ ഭാവമാണ് കുണ്ടാടി ചാമുണ്ഡി. കുണ്ടോറ ചാമുണ്ഡി, കുണ്ടൂർ ചാമുണ്ഡി എന്നീ പേരുകളിലും ഈ തെയ്യം അറിയപ്പെടുന്നു. വേലന്മാർ ആണ് ഈ തെയ്യം കെട്ടിയാടിക്കുന്നത്. ഇത് വളരെ കുറച്ച് സ്ഥലങ്ങളിൽ മാത്രം കെട്ടിയാടുന്ന തെയ്യങ്ങളിൽ പെട്ടതാണ്.

കൃഷ്ണനാട്ടം

കേരളത്തിന്റെ തനതുകല എന്ന് വിശ്വപ്രസിദ്ധിയാർജ്ജിച്ച കഥകളിയുടെ മൂലകലയും കേരളീയമായ ആദ്യത്തെ നൃത്തനാടകവുമാണ്‌ കൃഷ്ണനാട്ടം. കൃഷ്ണഗീതിയെ അഷ്ടപദി എന്നു പറയുമ്പോലെ കൃഷ്ണനാട്ടത്തെ അഷ്ടപദിയാട്ടം എന്നും പറയുന്നു.

ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു പ്രധാന വഴിപാടായി കൃഷ്ണനാട്ടം നടത്താറുണ്ട്‌. എട്ടുദിവസത്തെ കളിയാണ് കൃഷ്ണനാട്ടം. എട്ടുനാഴി എണ്ണ, എട്ടുതിരി, എട്ടു കുട്ടികൾ , എട്ടുനാഴിക നേരത്തെ കളി, എട്ടു അരങ്ങു പണം എന്നിങ്ങനെ എട്ടു ചേർന്നുള്ള കണക്കുകളാണ് കൃഷ്ണനാട്ടത്തിനുള്ളത്.

ഗാന്ധാരി

ധൃതരാഷ്ട്രരുടെ പത്നിയും കൌരവരുടെ മാതാവുമായിരുന്നു ഗാന്ധാരി. ഗാന്ധാര രാജാവായിരുന്ന സുബലന്റെ പുത്രിയായിരുന്നു അവർ. സുബലന്റെ മൂത്തപുത്രനായിരുന്നു ശകുനി. ഗാന്ധാര രാജകുമാരിയായിരുന്ന ഗാന്ധാരി അന്ധനായ ഭർത്താവിനു ഇല്ലാത്ത കാഴ്ച ശക്തി തനിക്കും വേണ്ടെന്നു തീരുമാനിക്കുകയും കണ്ണ് മൂടിക്കെട്ടി ഒരു അന്ധയായി ജീവിക്കുകയുമായിരുന്നു ചെയ്തത്. ദുര്യോധനൻ, ദുശ്ശാസനൻ എന്നിവരുപ്പെടുന്ന നൂറു പുത്രന്മാരും ഒരു പുത്രിയുമായിരുന്നു (ദുശ്ശള) ഗാന്ധാരിയ്ക്കുണ്ടായിരുന്നത്.

ധർമിഷ്ടയായിരുന്ന ഗാന്ധാരി എല്ലായ്പ്പോഴും മക്കളെ അധാർമിക പ്രവർത്തികളിൽനിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. അന്ധമായ പകയോടെ പാണ്ഡവരെ കണ്ടിരുന്ന ദുര്യോധനൻ പക്ഷെ ഈ വാക്കുകൾ ചെവിക്കൊണ്ടില്ല. പുത്രവാത്സല്യത്താൽ ധൃതരാഷ്ട്രരും ഗാന്ധാരിയുടെ വാക്കുകൾ അവഗണിച്ച് ദുര്യോധനന്റെ അധർമതിനു കൂട്ടുനിന്നു.

ചപ്പകെട്ട്

ഉത്തര കേരളത്തിലെ ശാലിയ സമുദായത്തിൽപ്പെട്ടവർ വിഷുദിവസം വൈകിട്ട് നടത്തുന്ന അനുഷ്ഠാനപരമായ ഒരു ആഘോഷമാണ് ചപ്പകെട്ട്. ശിവൻ, പാർവതി, സഹായി എന്നിവരുടെ വേഷങ്ങളാണ് ചപ്പക്കെട്ടിൽ അവതരിപ്പിക്കുന്നത്. ഭവനങ്ങളിൽ ക്ഷേമം അന്വേഷിക്കാനായി ശിവപാർവതിമാർ വേഷപ്രച്ഛന്നരായി എത്തുന്നെന്നാണ് ഈ അനുഷ്ഠാനത്തിലെ സങ്കല്പം.

ഉണങ്ങിയ വാഴയിലകൾ (വാഴച്ചപ്പ്) ദേഹത്തു വെച്ചുകെട്ടിയാണ് ശിവനും പാർവതിയും എത്തുക. ഈ വാഴയിലകൊണ്ടുതന്നെ കിരീടമുണ്ടാക്കി തലയിൽ അണിയുകയും മുഖത്ത് ചകിരികൊണ്ടുള്ള മീശ പതിക്കുകയും ചെയ്യുന്നു. വെള്ളരിക്ക വട്ടത്തിൽ മുറിച്ചെടുത്ത് കാതിൽ ആഭരണമായി അണിയുന്നു.

പടക്കങ്ങൾ പൊട്ടിച്ചും ആർപ്പ് വിളിച്ചും നിരവധി ആളുകൾ ഇവരെ അനുഗമിക്കും. വീട്ടിലെത്തുന്ന സംഘത്തെ നിലവിളക്ക് കത്തിച്ചുവെച്ചും കണിവെള്ളരിക്ക, നാളികേരം എന്നിവ താലത്തിൽവെച്ചും സ്വീകരിക്കുന്നു. വീടുകളിൽ നിന്നും സ്വീകരിക്കുന്ന വസ്തുക്കൾ ക്ഷേത്രത്തിൽ തിരിച്ചെത്തിയശേഷം അവർക്കുതന്നെ തിരികെ നൽകും കോഴിക്കോട്ടെ പത്മശാലിയ സമുദായത്തിൻറെ തനതായ അനുഷ്ടാന ചടങ്ങുകളിലൊന്നാണ് ചപ്പുകെട്ട്. പണ്ടാട്ടി വരവ്, യോഗി പുറപ്പാട് എന്നിങ്ങനെയും ഈ ആചാരത്തിനു പേരുകളുണ്ട്. വാഴയുടെ ഉണക്കയില ശരീരം മുഴുവൻ പൊതിഞ്ഞുകെട്ടുന്ന വേഷമായതുകൊണ്ടാണ് ഇതിനെ ചപ്പുകെട്ട് എന്ൻ വിളിയ്ക്കുന്നത്. ശിവനും പാർവതിയും വേഷംമാറി ജനങ്ങളുടെ ഇടയിൽ ക്ഷേമാന്വേഷണത്തിന് എത്തുന്നു എന്നതാണ് ഇതിനു പിറകിലുള്ള ഐതിഹ്യം. ശിവനും പാർവതിയും സഹായിയും എന്ന രീതിയിൽ മൂന്നുപേർ വേഷം കെട്ടും. ഒരാൾ യോഗിയാണ് എന്നാണ് സങ്കൽപം. ഈ യോഗി ജനങ്ങൾക്ക് അസുഖങ്ങൾക്ക് മരുന്ന് കുറിച്ചുകൊടുക്കുകയും സ്വന്തമായ രീതിയിൽ പച്ചമരുന്നുകൾ വിതരണംചെയ്യുകയും ചെയ്യാറുണ്ട്. സ്ഥലത്തെ പ്രധാന ക്ഷേത്രങ്ങളിൽ നിന്നാണ് പണ്ടാട്ടി വരവ് യാത്രതിരിയ്ക്കുക. പിന്നീട് തെരുവുകളിലെ വീടുകൾ തോറും കയറിയിറങ്ങുന്ന പണ്ടാട്ടികൾ വഴിയിൽ കാണുന്നവരെയും അനുഗ്രഹിയ്ക്കും. പണ്ടാട്ടി വീടുകളിൽ എത്തുന്നതിനു മുമ്പ് ചാണകം തളിച്ച് വീടും പരിസരവും ശുദ്ധി വരുത്തും. കൊളുത്തിവെച്ച നിലവിളക്കിന്റെ കൂടെ നിറനാഴി, കണിവെള്ളരി, നാളികേരം എന്നിവ വെച്ചാണ്‌ ഇവരെ സ്വീകരിയ്ക്കുക. പണ്ടാട്ടി തൻറെ വടി കൊണ്ട് വീടുകളുടെ ജനൽ, വാതിൽ, ചുവർ എന്നിവയിൽ അടിച്ച് ശബ്ദമുണ്ടാക്കും. ഈ സമയത്ത് പണ്ടാട്ടിയെ അനുഗമിയ്ക്കുന്നവർ 'ചക്കക്കായ് കൊണ്ടുവാ മാങ്ങാക്കായ് കൊണ്ടുവാ, ചക്കേം മാങ്ങേം കൊണ്ട്വാ' എന്നിങ്ങനെ ആർപ്പ് വിളിച്ച് പടക്കങ്ങൾ പൊട്ടിച്ച് കൊഴുപ്പ് കൂട്ടും. വട്ടത്തിൽ മുറിച്ച വെള്ളരി കൊണ്ട് കാതിൽ ഒരു ആഭരണവും, ചകിരി കൊണ്ടുള്ള മീശയും വാഴ കൊണ്ടുള്ള കിരീടവുമാണ് ചപ്പകെട്ടുകാരുടെ കോലത്തിൻറെ രൂപ സവിശേഷത.

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി തെരുവ്, പൂക്കാട്‌ കാണിക്കുളങ്ങര തെരുവ്, കൊയിലാണ്ടി കൊരയങ്ങാട് തെരുവ്, മാരാമുറ്റം തെരുവ് എന്നിവിടങ്ങളിൽ എല്ലാവർഷവും വിഷു ദിനത്തിൽ മുടങ്ങാതെ ചപ്പകെട്ട് നടന്നുവരുന്നു.

ജൂബിലികളുടെ പുസ്തകം

യഹൂദരുടെ ഒരു പുരാതന മതരചനയാണ് ജൂബിലികളുടെ പുസ്തകം (ספר היובלים സെഫെർ ഹെയോബെലിം). "ചെറിയ ഉല്പത്തി" എന്നും അതിനു പേരുണ്ട്. എബ്രായഭാഷയിലുള്ള യഹൂദമതത്തിന്റെ കാനോനിക ബൈബിൾ സംഹിതയുടെ ഭാഗമല്ല ഈ രചന. പ്രൊട്ടസ്റ്റന്റുകളും, റോമൻ കത്തോലിക്കരും ഓർത്തഡോക്സ് സഭകളും ഇതിനെ ബൈബിളിലെ കാനോനികഖണ്ഡമായി അംഗീകരിക്കുന്നുമില്ല. എന്നാൽ എത്യോപ്യൻ ഓർത്തഡോക്സ് ക്രിസ്തീയസഭയും എത്യോപ്യൻ യഹൂദരും ഇതിനെ അവരുടെ ബൈബിൾ സംഹിതകളിൽ ഉൾപ്പെടുത്തുന്നു. അവർക്കിടയിൽ ഇതിന് "വിഭജനത്തിന്റെ ഗ്രന്ഥം" എന്നാണു പേർ.

ആദിമക്രിസ്തീയ സഭകൾക്ക് ഈ ഗ്രന്ഥം പരിചയമുണ്ടായിരുന്നുവെന്ന് സഭാപിതാക്കളായ എപ്പിഫാനൂസ്, രക്തസാക്ഷി ജസ്റ്റിൻ, ഒരിജൻ, തർശീശിലെ ഡിയോഡോറസ്, അലക്സാണ്ഡ്രിയയിലെ ഇസിദോർ, സെവിലിലെ ഇസിദോർ, അലക്സാണ്ഡ്രിയയിലെ യൂത്തീക്കിയസ് തുടങ്ങിയവരുടെ രചനകളിൽ നിന്നു മനസ്സിലാക്കാം. എങ്കിലും നാലാം നൂറ്റാണ്ടിൽ തീർത്തും നിരോധിതമായ ഈ ഗ്രന്ഥത്തിന്റെ സമ്പൂർണ്ണരൂപം, എബ്രായ, ഗ്രീക്ക്, ലത്തീൻ ഭാഷകളിലൊന്നും നിലനിന്നില്ല. എത്യോപ്യയിലെ പുരാതന ഗീയസ് ഭാഷയിൽ മാത്രമാണ് അതു നിലനിന്നത്.

തിറയാട്ടം

കേരളത്തിൽ തെക്കൻ മലബാറിലെ (കോഴിക്കോട്, മലപ്പുറം ജില്ലകൾ) കാവുകളിലും തറവാട്ടു സ്ഥാനങ്ങളിലും വർഷംതോറും നടത്തിവരുന്ന ഒരു അനുഷ്ഠാന കലാരൂപമാണ് 'തിറയാട്ടം.(English-"Thirayattam") ദേവപ്രീതിക്കായി കോലം കെട്ടിയാടുന്ന ചടുലവും വർണ്ണാഭവും ഭക്തിനിർഭരവുമായ ഗോത്രകലാരൂപമാണിത്. നൃത്തവും അഭിനയക്രമങ്ങളും ഗീതങ്ങളും വാദ്യഘോഷങ്ങളും മുഖത്തെഴുത്തും മെയ്യെഴുത്തും ആയോധനകലയും അനുഷ്ഠാനങ്ങളും സമന്വയിക്കുന്ന ചടുലമായ ഗോത്ര കലാരൂപമാണ്‌ തിറയാട്ടം. തനതായ ആചാരാനുഷ്ഠാനങ്ങളും വേഷവിധാനങ്ങളും കലാപ്രകടനങ്ങളും തിറയാട്ടത്തെ മറ്റു കലാരൂപങ്ങളിൽനിന്നും വ്യത്യസ്തമാക്കുന്നു. ചൂട്ടുവെളിച്ചത്തിൽ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ കാവുമുറ്റങ്ങളിൽ അരങ്ങേറുന്ന ഈ ദൃശ്യവിസ്മയം തെക്കൻമലബാറിൻറെ തനതു കലാരൂപമാണ്‌. തിറയാട്ടത്തിലെ വിചിത്രമായ വേഷവിധാനങ്ങളും ആചാരാനുഷ്ഠാനങ്ങളും പ്രാക്തനകാലത്തെ സാമൂഹിക ജീവിതത്തിന്റെ പ്രതിഫലനങ്ങളാണ്. മലബാറിലെ "തെയ്യം", മദ്ധ്യകേരളത്തിലെ "മുടിയേറ്റ്‌", തിരുവിതാംകൂറിലെ "പടയണി", തുളുനാട്ടിലെ "കോള" എന്നീ അനുഷ്ഠാന കലാരൂപങ്ങളോട് തിറയാട്ടത്തിനു ചില സാദൃശ്യങ്ങളുണ്ട്. എന്നാൽ വള്ളുവനാടൻ പ്രദേശങ്ങളിൽ കണ്ടുവരുന്ന"പൂതനും തിറയും" എന്ന കലാരൂപവുമായി തിറയാട്ടത്തിനു ബന്ധമില്ല. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കാവുകളിലാണ് തിറയാട്ടം നടത്തപ്പെടുന്നത്. ജനുവരി മുതൽ ഏപ്രിൽ വരെയാണ് തിറയാട്ടകാലം. ദേവതാസങ്കൽപ്പങ്ങളുള്ള മരക്കൂട്ടങ്ങളാണ് കാവുകൾ. പൗരോഹിത്യരഹിത ആരാധനാക്രമങ്ങളാണ് ഈ കാവുകളിൽ അനുവർത്തിച്ചുവരുന്നത്. ആര്യ- ദ്രാവിഡ സംസ്കാരങ്ങളുടെ മിശ്രണം കാവാചാരങ്ങളിലും തിറയാട്ടത്തിലും പ്രകടമാണ്. വൃക്ഷാരാധന, നാഗാരാധന, പ്രകൃതിആരാധന, വീരാരാധന, മലദൈവസങ്കൽപ്പങ്ങൾ, പ്രാദേശിക ദൈവസങ്കൽപ്പങ്ങൾ മുതലായ പ്രാചീന ആചാരക്രമങ്ങൾ കാവുകളിലും തിറയാട്ടത്തിലും അനുവർത്തിച്ചുവരുന്നു. ഇവിടെ ജാതിവ്യവസ്ഥയും പൗരോരോഹിത്യവും പ്രബലമായിരുന്നപ്പോഴും കാവുകളിലെ തിറയാട്ടം അടിയാളവർഗ്ഗത്തിന്റെ സ്വത്വബോധെത്ത ജ്വലിപ്പിച്ചുകൊണ്ട് ആത്‌മാവിഷ്ക്കാരത്തിനും സാമൂഹ്യവിമർശനത്തിനുമുള്ള ഉത്തമ വേദിയായി നിലകൊണ്ടു. പെരുമണ്ണാൻ സമുദായത്തിനാണ് തിറകെട്ടിയാടുന്നതിനുള്ള അവകാശം പരമ്പരാഗതമായി ലഭിച്ചിരിക്കുന്നത്. എന്നാൽ പാണർ, ചെറുമർ സമുദായങ്ങളും തിറകെട്ടിയാടുന്നുണ്ട്. പുരുഷന്മാർ മാത്രമേ ഈ കലാരൂപം അവതരിപ്പിക്കാറുളളൂ. തിറയാട്ടത്തെ വെള്ളാട്ട്, തിറ, ചാന്തുതിറ എന്നിങ്ങനെ മൂന്നായി തിരിക്കാം. പകൽവെളിച്ചത്തിൽ നടത്തുന്നതാണ് വെള്ളാട്ട്.. രാത്രിയിൽ ചൂട്ടുവെളിച്ചത്തിൽ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ തിറക്കോലങ്ങൾ ചടുലനൃത്തമാടുന്നു. മൂർത്തികളുടെ ബാല്യത്തെ പ്രതിനിധാനം ചെയ്യുന്നതാണ് വെള്ളാട്ട്കോലങ്ങൾ അതുപോലെ തിറക്കോലങ്ങൾ യൗവനത്തേയും ചാന്തുതിറ വർദ്ധക്യത്തേയും സൂചിപ്പിക്കുന്നു. പുരാവൃത്തപ്രകാരമുള്ള ദേവതകൾക്കും പ്രാദേശിക ദൈവസങ്കൽപ്പത്തിലുള്ള ദേവതകൾക്കും കുടിവെച്ച മൂർത്തികൾക്കും തിറകെട്ടാറുണ്ട്. ലളിതമായ ചമയങ്ങളാണ് വെള്ളാട്ടിനുളളത്. വർണ്ണാഭമായ ചമയങ്ങളും ചടുലമായ നൃത്തവും തിറയുടെ പ്രത്യേകതയാണ്. ലളിതമായ വേഷവിധാനമാണ്‌ ചാന്തുതിറക്കുള്ളത്. മലദൈവക്കാവുകളിൽ മാത്രമേ ചാന്തുതിറ (ചാന്താട്ടം) നടത്താറുളളൂ. ഓരോ കോലങ്ങൾക്കും പ്രത്യേകം മുഖത്തെഴുത്തും മേലെഴുത്തും നിഷ്ക്കർ‍‍ഷിച്ചിരിക്കുന്നു. പ്രകൃതിദത്ത വസ്തുക്കൾകൊണ്ടാണ് കോലങ്ങളുടെ നിർമ്മാണം. ഇതിനായി കുരുത്തോല, പാള, മുള, ചിരട്ട, തടി, എന്നിവ ഉപയോഗിക്കുന്നു. തിറയാട്ടത്തിൽ ചെണ്ട, ഇലത്താളം, തുടി, പഞ്ചായുധം, കുഴൽ എന്നീ വാദ്യോപകരണങ്ങൾ ഉപയോഗിക്കുന്നു. കോലങ്ങൾ ആട്ടത്തിനിടയിൽ കളരിപ്പയറ്റിനെ അനുസ്മരിപ്പിക്കുന്ന തരത്തിൽ പ്രതീകാത്മക ആയുധങ്ങൾ പ്രയോഗിച്ച് ചുവടുകൾ വെക്കുന്നു. കരുമകന് കുന്തം, കരിവില്ലിക്ക് അമ്പും വില്ലും, ഭഗവതിക്ക് പള്ളിവാൾ, വീരഭദ്രന് വെണ്മഴു, മൂർത്തിക്ക് ദണ്ഡും പരിചയും എന്നിങ്ങനെ പ്രതീകാത്മക ആയുധങ്ങൾ നൽകിയിരിക്കുന്നു. ചൂട്ടുകളിക്കൊപ്പമാണ്‌ തിറകോലങ്ങൾ ചടുലനൃത്തം ചെയ്യുന്നത്. ഇരുകൈകളിലും കത്തിച്ച ചൂട്ടുമായി മേളത്തിനൊപ്പം താളാത്മകമായി നൃത്തവും ആയോധന മുറകളും പ്രദർശിപ്പിക്കുന്നതാണ് ചൂട്ടുകളി. ഓരോ തിറകൾക്കും പ്രത്യേകം തോറ്റങ്ങളും അഞ്ചടികളും നിലവിലുണ്ട്. ദേവതകളുടെ പുരാവൃത്തം സുദീർഘമായി തോറ്റങ്ങളിൽ പ്രതിപാദിക്കുന്നു. ദേവതകളുടേയും കുടിവെച്ച മൂർത്തികളുടേയും പുരാവൃത്തം ആറ്റിക്കുറുക്കിയതാണ് അഞ്ചടി. തിറയാട്ടത്തിൽ മാത്രമുള്ള ഗീതങ്ങളാണ് അഞ്ചടികൾ. പ്രാസഭംഗിയും ആലാപനമികവും അഞ്ചടികളെ ശ്രദ്ധേയമാക്കുന്നു. ശിവഭാവങ്ങളോ ശിവജന്യങ്ങളായ ദേവമൂർത്തികളും, ദേവീ ഭാവങ്ങളോ ദേവീജന്യങ്ങളായ ദേവീ മൂർത്തികളും തിറയാട്ടത്തിലുണ്ട്. കൂടാതെ മൺമറഞ്ഞ കാരണവന്മാർക്കും മറ്റു വിശിഷ്ട വ്യക്തിത്വങ്ങൾക്കും തിറയാട്ടത്തിൽ കോലം കെട്ടിയാടുന്നു. ഇവയെ കുടിവെച്ച മൂർത്തികൾ എന്നുപറയുന്നു. കോലധാരികൾ (കെട്ടിയാട്ടക്കാർ), ചമയക്കാർ, വാദ്യക്കാർ, കോമരങ്ങൾ (വെളിച്ചപ്പാട്) അനുഷ്ഠാന വിദ്വാൻമാർ, സഹായികൾ എന്നിവരടങ്ങിയ തിറയാട്ടസമിതികളാണ് കാവുകളിൽ തിറയാട്ടം അവതരിപ്പിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനകോലം ഭഗവതിത്തിറയാണ്. പുരാവൃത്തത്തിലെ ദാരികാവധം ഇതിവൃത്തമാക്കിയാണ് ഭഗവതിത്തിറയുടെ അവതരണം. ഭദ്രകാളി, നീലഭട്ടാരി, നാഗകാളി, തീചാമുണ്ഡി, തുടങ്ങിയ ദേവീഭാവ കോലങ്ങളും കരുമകൻ, കരിയാത്തൻ, കരിവില്ലി, തലശിലവൻ, കുലവൻ, കണ്ടാകർണ്ണൻ, മുണ്ട്യൻ, ഭൈരവൻ, കുട്ടിച്ചാത്തൻ, വീരഭദ്രൻ, മുതലായ ദേവഭാവത്തിലുള്ള കോലങ്ങളും ഗുരുമൂർത്തി, മുത്തപ്പൻ, ധർമ്മദൈവം, ചെട്ടിമൂർത്തി, പെരുമണ്ണാൻ മൂർത്തി , സ്‌ത്രീമൂർത്തി , തുടങ്ങിയ കുടിവെച്ച മൂർത്തികൾക്കുള്ള കോലങ്ങളും തിറയാട്ടത്തിലുണ്ട്. അനുഷ്ഠാനങ്ങളാൽ സമ്പന്നമാണ്‌ തിറയാട്ടം. ഇരുന്നു പുറപ്പാട്, കാവിൽകയറൽ, പൂവും നാരും കയ്യിഷ്ഠമെടുക്കൽ, വില്ലികളെ കെട്ടൽ, കാവുണർത്തൽ, ഊൺത്തട്ട്‌, അണിമറ പൂജ, ഓടക്കു കഴിക്കൽ, മഞ്ഞപ്പൊടി ആരാധന, തിരുനെറ്റി പതിക്കൽ, ഗുരുതി തർപ്പണം, പീഠം കയറൽ, ചാന്തുതിറ, കുടികൂട്ടൽ മുതലായവ പ്രധാന അനുഷ്ഠാനങ്ങളാണ്.

തൃശൂർ പൂരം

കേരളത്തിനകത്തും പുറത്തും ഏറ്റവും ജനശ്രദ്ധയാകർഷിക്കുന്ന ഉത്സവങ്ങളിൽ ഒന്നാണ് തൃശ്ശൂർ പൂരം . കൊച്ചിരാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച തൃശൂർ പൂരത്തിന് എകദേശം 200 വർഷത്തെ ചരിത്ര പാരമ്പര്യമുണ്ട്. പൂരം കാണുവാനായി വിദേശ സഞ്ചാരികളടക്കം ധാരാളം ആളുകൾ വർഷം തോറും തൃശ്ശൂരിൽ എത്താറുണ്ട്. മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശൂർപൂരം ആഘോഷിക്കുന്നത്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ മേടമാസത്തിൽ അർദ്ധരാത്രിക്ക് ഉത്രം നക്ഷത്രം വരുന്നതിന്റെ തലേന്നാണ് പൂരം ആഘോഷിക്കുന്നത്.ആനകളെ അണിനിരത്തിയുള്ള പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടെ മേള, പഞ്ചവാദ്യ ഘോഷങ്ങളും ആനപ്പുറത്തെ കുടമാറ്റം, പുലരുന്നതിനു മുമ്പുള്ള വെടിക്കട്ട് എന്നിവ പ്രധാന ആകർഷണങ്ങളാണ്. തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വം മഠത്തിലേക്ക് കൊണ്ടുപോകുന്ന പുറപ്പാട് എഴുന്നള്ളത്ത്, മഠത്തിൽ നിന്ന് പഞ്ചവാദ്യത്തോടുകൂടിയുള്ള മഠത്തിൽ വരവ് എഴുന്നള്ളത്ത്, ഉച്ചക്ക് പാറമേക്കാവ് ക്ഷേത്രത്തിന്റെ പൂരപ്പുറപ്പാട്, അതിനോടനുബന്ധിച്ചു ഒരു മണിക്കൂർ ദൈർഘ്യം വരുന്ന ചെമ്പട മേളം, ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരുടെ പരസ്പരമുള്ള കൂടിക്കാഴ്ച, കുടമാറ്റം, സന്ധ്യാ സമയത്തെ ചെറിയ വെടിക്കെട്ട്, രാത്രിയിലെ പഞ്ചവാദ്യം, പുലർച്ചെയുള്ള പ്രധാന വെടിക്കെട്ട്‌, പിറ്റേന്നു നടക്കുന്ന പകൽപ്പൂരം, പകൽപ്പൂരത്തിന് ശേഷമുള്ള വെടിക്കെട്ട്, ഉപചാരം ചൊല്ലിപ്പിരിയൽ എന്നിവയാണ് പ്രധാന ചടങ്ങുകൾ.

തൃശ്ശൂർ പൂരത്തിനോടനുബന്ധിച്ച് 50 ലേറെ വർഷങ്ങളായി തൃശ്ശൂർ കോർപ്പറേഷന്റെ സഹകരണത്തോടെ തൃശ്ശൂർ പൂരം എക്‌സിബിഷൻ നടത്തിവരുന്നുണ്ട്. ആറ് ലക്ഷത്തിലധികം പേർ ഒരു വർഷം എക്‌സിബിഷനിൽ വന്നെത്തുന്നു എന്ന് സ്ഥിരീകരിക്കാത്ത കണക്കുണ്ട്.

തൃശൂർ പൂരത്തെച്ചൊല്ലി അടുത്തിടെ ഉണ്ടായിട്ടുള്ള കോടതി വിധികളും വിവാദങ്ങളും ജനശ്രദ്ധയാകർഷിച്ചിട്ടുണ്ട്.

പത്ത് കൽപ്പനകൾ

ജൂത- ക്രിസ്തീയ വിശ്വാസമനുസരിച്ച് സീനായ് പർവതത്തിൽ വച്ച് ദൈവം ഇസ്രയേൽ ജനവുമായി ചെയ്ത ഉടമ്പടിയുടെ വ്യവസ്ഥയായി മോശയ്ക്ക് നൽകിയ കല്പനകളാണ്‌ പത്തു കൽപനകൾ എന്നറിയപ്പെടുന്നത്.`പത്തു വാക്കുകൾ' എന്നർഥമുള്ള `ഡെക്കലോഗ്' ഇതിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു. യഹൂദർക്കും ക്രൈസ്തവർക്കും ഒരുപോലെ പ്രധാനങ്ങളായ ഈ നിയമങ്ങൾ ബൈബിളിൽ പുറപ്പാടു പുസ്തകം 20: 2-17ലും നിയമാവർത്തന പുസ്തകം 5: 6-21-ലും ചുരുക്കം ചില വ്യത്യാസങ്ങളോടെ കാണാം. ദൈവത്തോടും അയൽക്കാരോടുമുള്ള ബന്ധത്തെ ക്രമപ്പെടുത്തുന്ന ഈ പ്രമാണങ്ങൾ യഹൂദരുടെയും പ്രത്യേക വിധം ഇന്നു ക്രൈസ്തവരുടെയും ജീവിത നിയമങ്ങളാണ്.

പനിയൻ

തെയ്യങ്ങളിലെ കോമാളിയാണു പനിയൻ തെയ്യം. ഒറ്റക്കോലങ്ങളിൽ രാത്രിയിലാണു പനിയൻ തെയ്യത്തെ കെട്ടിവരുന്നത്. മലയസമുദായക്കാരാണു പനിയൻ തെയ്യത്തെ കെട്ടുന്നത്. രാത്രി നടക്കുന്ന രണ്ട് തെയ്യങ്ങൾക്കിടയിലുള്ള പുറപ്പാട് സമയത്തിൽ ദൈർഘ്യം കൂടുതൽ ഉണ്ടെങ്കിൽ അതിനിടയ്‌ക്ക് ആൾക്കാരെ രസിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ കെട്ടുന്ന തെയ്യമാണിത്. നിർബന്ധമായും കെട്ടിയാടേണ്ട ഒരു തെയ്യമല്ല പനിയൻ തെയ്യം. അതുകൊണ്ടുതന്നെ നേർച്ചകളും വഴിപാടുകളും ഒന്നും ഈ തെയ്യത്തിനില്ല.

പഴയ നിയമം

ഇസ്രായേൽ ജനതയുടെ മതപരമായ രേഖകളെയും ചരിത്രത്തിനെയും ക്രിസ്ത്യാനികൾ വിവക്ഷിക്കുന്നത് പഴയ നിയമം എന്നാണ്. ക്രിസ്ത്യാനികളും യഹൂദരും ഇതിനെ പാവനമായി കാണുന്നു. ഇതിലെ പുസ്തകങ്ങളുടെ എണ്ണത്തിൽ വിവിധ ക്രിസ്ത്യൻ സഭകൾ തമ്മിൽ കാര്യമായ അന്തരമുണ്ട്. പ്രൊട്ടസ്റ്റന്റ് സഭ ഹീബ്രൂ ബൈബിളിനെ അംഗീകരിക്കുന്നുവെങ്കിലും അതിനെ 39 പുസ്തകങ്ങളായി തരം തിരിക്കുന്നു. കതോലിക്കർ, കിഴക്കൻ ഓർത്തഡോക്സ് സഭ, അലക്സാണ്ട്രിയയിലെ കോപ്റ്റിക് ഓർത്തഡോക്സ് സഭ, എത്യോപ്യൻ സഭ എന്നിവർ താരതമ്യേന വലിയ ഒരു കൂട്ടം പുസ്തകങ്ങളെയാണ് പഴയനിയമമായി കണക്കാക്കുന്നത്. പുസ്തകങ്ങളെ പൊതുവിൽ ദൈവം ഇസ്രായേൽ ജനതയെ തിരഞ്ഞെടുത്തതെങ്ങനെ എന്ന് വിവരിക്കുന്ന പെന്റാട്യൂക്ക്; ഇസ്രായേൽ ജനത കനാൻ കീഴടക്കിയതു മുതൽ ബാബിലോണിലേക്ക് നാടു കടത്തപ്പെടും വരെയുള്ള ചരിത്രം പറയുന്ന പുസ്തകങ്ങൾ; നൈതികതയെയും നല്ലതിനെയും ചീത്തയെയും പറ്റിയുള്ള ജ്ഞാനത്തെയും മറ്റും പറ്റി ചർച്ച ചെയ്യുന്ന പുസ്തകങ്ങൾ; ദൈവത്തിൽ നിന്നകന്നു പോകുന്നതിന്റെ അനന്തരഭലങ്ങളെപ്പറ്റി താക്കീത് നൽകുന്ന പ്രവാചകരുടെ പുസ്തകങ്ങൾ എന്നിങ്ങനെ നാലായി തിരിക്കാം. ഈ പുസ്തകങ്ങളുടെ യധാർത്ഥ രചയിതാക്കളും വായനക്കാരുമായിരുന്ന ഇസ്രായേൽ ജനതയെ സംബന്ധിച്ചിടത്തോളം ഇവയുടെ ഉള്ളടക്കം അവരും ദൈവവും തമ്മിലുള്ള സമാനതകളില്ലാത്ത ബന്ധത്തിനെയും, അവർക്ക് യഹൂദരല്ലാത്തവരോടുള്ള ബന്ധത്തിനെയും പറ്റിയായിരുന്നു.

മനുഷ്യരാശിയുടെ രക്ഷകന്റെ വരവ് എന്ന തത്ത്വത്തിൽ അധിഷ്ടിതമായ ക്രിസ്തുമതം പഴയനിയമപുസ്തകങ്ങളെ പുതിയനിയമത്തിന്റെ (ക്രിസ്തുമത വേദപുസ്തകത്തിന്റെ രണ്ടാം ഭാഗം) വരവിനായുള്ള തയാറെടുപ്പായാണ് കാണുന്നത്.

പുറപ്പാട് (ചലച്ചിത്രം)

ജേസിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി 1990-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പുറപ്പാട്.

ബ്രാഹ്മണർ

ചാതുർ‌വർ‌ണ്യത്തിൽ ആദ്യത്തെ വർണത്തിൽ വരുന്ന വ്യക്തിയെ സൂചിപ്പിക്കുന്ന നാമമാണ് ബ്രാഹ്മണൻ. (സംസ്കൃതം: ब्राह्मणः). ബ്രാഹ്മണൻ വിപ്രൻ (ഉത്സാഹി) എന്നും ദ്വിജൻ (രണ്ടാമതും ജനിച്ചവൻ) എന്നും അറിയപ്പെടുന്നു.

മുടിയേറ്റ്

കേരളത്തിലെ ഒരു അനുഷ്ഠാനകലയാണ് മുടിയേറ്റ്

. കുറുപ്പ്, മാരാർ എന്നീ വിഭാഗത്തിൽപെട്ടവർ അവതരിപ്പിക്കുന്ന കലയാണിത്.ദാരികാവധമാണ് പ്രമേയം. 12 മുതൽ 20 വരെ ആളുകൾ വേണം ഈ കഥ അവതരിപ്പിക്കാൻ. കളമെഴുത്ത്, തിരിയുഴിച്ചിൽ, താലപ്പൊലി, പ്രതിഷ്ഠാപൂജ, കളം മായ്ക്കൽ എന്നിവയാണ് മുടിയേറ്റിലെ പ്രധാന ചടങ്ങുകൾ. അരങ്ങുകേളി , അരങ്ങുവാഴ്ത്തൽ, ദാരികന്റേയും കാളിയുടേയും പുറപ്പാട്, കാളിയും ദാരികനും തമ്മിലുള്ള യുദ്ധം ഇത്രയുമാണ് മുടിയേറ്റിലുള്ളത്. 2010 ഡിസംബറിൽ മുടിയേറ്റ് യുനസ്കോയുടെ പൈതൃക കലകളുടെ പട്ടികയിൽ ഇടം നേടി.

ലേവ്യർ

എബ്രായ ബൈബിളിലേയും ക്രിസ്ത്യാനികളുടെ പഴയനിയമത്തിലേയും മൂന്നാമത്തെ പുസ്തകമാണ് ലേവ്യർ അല്ലെങ്കിൽ ലേവ്യപുസ്തകം (ഇംഗ്ലീഷ്: Book of Leviticus). പഞ്ചഗ്രന്ഥി എന്നു കൂടി അറിയപ്പെടുന്ന യഹൂദനിയമഗ്രന്ഥമായ തോറയിലെ അഞ്ചു പുസ്തകങ്ങളിൽ മൂന്നാമത്തേതും ഇതാണ്. ആരാധനാവിധികളും പൗരോഹിത്യമുറകളുമാണ് ഇതിന്റെ ഉള്ളടക്കം. എങ്കിലും വിപുലമായ അർത്ഥത്തിൽ, ദൈവവും ഇസ്രായേലുമായി ഉള്ളതായി ഉല്പത്തി, പുറപ്പാട് പുസ്തകങ്ങളിൽ പറയുന്ന ഉടമ്പടിബന്ധത്തിന്റെ പ്രയോഗവശമാണ് ഈ കൃതി വിവരിക്കുന്നത്. പഞ്ചഗ്രന്ഥിയുടെ സമഗ്രമായ ദർശനത്തിൽ, യഹോവയുമായി വിശേഷബന്ധത്തിൽ ഏർപ്പെടുന്നതു വഴി ഏറ്റെടുക്കുന്ന ഉത്തരവാദിത്തങ്ങളുടെ നിർവഹണത്തിനുള്ള മാർഗ്ഗരേഖകളായായി ഇതിലെ നിയമങ്ങളെ കാണാം. ഈ ഉത്തരവാദിത്തങ്ങളെ സാമൂഹ്യബന്ധങ്ങളുടേയും പെരുമാറ്റമര്യാദകളുടേയും രൂപത്തിലാണ് പുസ്തകം അവതരിപ്പിക്കുന്നത്.

ആദ്യത്തെ 16 അദ്ധ്യായങ്ങളും അവസാനത്തെ അദ്ധ്യായവും വിശുദ്ധീകരണച്ചടങ്ങുകളുടേയും, പരിഹാരക്കാഴ്ചകളുടേയും, പ്രായശ്ചിത്തദിനങ്ങളുടേയും നിയമങ്ങൾ ചേർന്ന പുരോഹിതനിഷ്ഠയാണ്. ഇതിന്റെ ഭാഗമായി 12-ആം ആദ്ധ്യായത്തിലാണ്, പുരുഷന്മാർക്ക് അഗ്രചർമ്മഛേദനം നിഷ്കർഷിച്ചിരിക്കുന്നത്. 17 മുതൽ 26 വരെ അദ്ധ്യായങ്ങളിലുള്ള വിശുദ്ധിനിയമങ്ങളിൽ "നിന്നെപ്പോലെ നിന്റെ അയൽക്കാരനേയും സ്നേഹിക്കുക" എന്ന "ഏറ്റവും വലിയ കല്പന"-യും ഉൾപ്പെടുന്നു. "മ്ലേച്ഛതകൾ"(abominations) എന്നു വിശേഷിക്കപ്പെട്ട ചില പെരുമാറ്റങ്ങൾക്കുള്ള വിലക്കുകളാണ് ഗ്രന്ഥത്തിന്റെ വലിയൊരു ഭാഗം. ഇവയിൽ മിക്കവയും പാന-ഭോജനങ്ങളും ലൈംഗികതയും ആയി ബന്ധപ്പെട്ടിരിക്കുന്നു. ഈ നിയമങ്ങൾ പൊതുവേ ഇസ്രായേൽക്കാരെ മാത്രം ലക്ഷ്യമാക്കുന്നവയാണെങ്കിലും ചിലതിന്റെയൊക്കെ പരിധിയിൽ "ഇസ്രായേലിൽ യാത്രചെയ്യുന്ന പരദേശികളേയും" ഉൾപ്പെടുത്തിയിട്ടുണ്ട്.

യഹൂദ-ക്രൈസ്തവപാരമ്പര്യങ്ങൾ അനുസരിച്ച്, പഞ്ചഗ്രന്ഥിയിലെ ഇതര ഗ്രന്ഥങ്ങൾ എന്ന പോലെ ലേവ്യരുടെ പുസ്തകവും മോശ യഹോവയിൽ നിന്നു കേട്ടെഴുതിയതാണ്. ലേവരുടെ പുസ്തകത്തിന്റെ കർതൃത്ത്വത്തെ സംബന്ധിച്ച് ആധുനിക പണ്ഡിതന്മാർക്കിടയിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ നിലവിലുണ്ട്.

പഴയ നിയമ ഗ്രന്ഥങ്ങൾ
(കൂടുതൽ വിവരങ്ങൾക്ക് ബൈബിൾ കാണുക)
യഹൂദ ബൈബിൾ അഥവാ തനക്ക്
സാധാരണയായി യഹൂദമതത്തിലും
ക്രിസ്തുമതത്തിലും ഉപയോഗിക്കുന്നു
റോമൻ കത്തോലിക്ക സഭയും ഓർത്തഡോക്സ് സഭകളും മാത്രം അംഗീകരിക്കുന്നവ:
ഗ്രീക്ക് & സ്ലാവോണിക് ഓർത്തഡോക്സ് സഭകൾ മാത്രം അംഗീകരിക്കുന്നവ:
  • 1 എസ്ദ്രാസ്
  • 3 മക്കബായർ
  • മനെശ്ശെയുടെ പ്രാർത്ഥന
  • സങ്കീർത്തനം 151
ജോർജ്ജിയൻ ഓർത്തഡോക്സ് സഭാ മാത്രം അംഗീകരിക്കുന്നവ:
എത്യോപ്യൻ ഓർത്തഡോക്സ് സഭ മാത്രം അംഗീകരിക്കുന്നവ:
സുറിയാനി പെശീത്താ ബൈബിളിൽ ചേര്ത്തിരിക്കുന്നവ:
  • സങ്കീർത്തനം 152–155
  • 2 ബാറുക്ക് (Apocalypse of Baruch)
  • ബാറുക്കിന്റെ കത്ത് (ചിലപ്പോൾ 2 ബാറുക്കിന്റെ ഭാഗം)

ഇതരഭാഷകളിൽ

This page is based on a Wikipedia article written by authors (here).
Text is available under the CC BY-SA 3.0 license; additional terms may apply.
Images, videos and audio are available under their respective licenses.