പലസ്തീൻ നാഷണൽ അതോറിറ്റി

ആധുനിക ലോകരാഷ്ട്രീയത്തിലെ ഏറ്റവും സങ്കീർണമായ പ്രശ്നങ്ങളിലൊന്നാണ് പലസ്തീൻ. ഓസ്‌ലോ കരാറിനെ തുടർന്ന് 1994 ൽ നിലവിൽ വന്ന പലസ്തീൻ നാഷണൽ അതോറിറ്റിയാണ് പലസ്തീനിൽ ഭരണം നടത്തുന്നത്. അറബിയിൽ അസ്സുൽത്താ അൽ-വതനിയ്യാ അൽ-ഫിലിസ്തിനിയ്യ എന്നറിയപ്പെടുന്ന അതോറിറ്റി ഗാസാ മുനമ്പും വെസ്റ്റ് ബാങ്കിന്റെ കുറേ ഭാഗവും നിയന്ത്രിക്കുന്ന ഇടക്കാല സംവിധാനമാണ്. ഓസ്‌ലോ കരാറനുസരിച്ച് പലസ്തീനെ എ, ബി, സി എന്നീ ഏരിയകളായി തിരിച്ചിട്ടുണ്ട്. പലസ്തീൻ നഗരമേഖലകളായ 'ഏരിയ എ'യിലെ സുരക്ഷാകാര്യങ്ങളിലും സിവിലിയൻ പ്രശ്നങ്ങളിലും അതോറിറ്റിയ്ക്ക് നിയന്ത്രണമുണ്ട്. ഗ്രാമപ്രദേശമായ 'ബി'യിൽ സിവിലിയൻ നിയന്ത്രണം മാത്രമേയുള്ളൂ. ജോർദ്ദാൻ താഴ്വര, ഇസ്രായേലി ആവാസകേന്ദ്രങ്ങൾ തുടങ്ങിയവ ഉൾപെടുന്ന 'ഏരിയ സി' ഇസ്രായേലിന്റെ പൂർണനിയന്ത്രണത്തിലാണ്.

പലസ്തീനിയൻ നാഷണൽ അഥോറിറ്റിയാൽ പ്രഖ്യാപിക്കപ്പെട്ടതും 100-ലധികം രാജ്യങ്ങൾ അംഗീകരിച്ചതുമായ ഫലസ്തീൻ രാജ്യത്തെയും (State of Palestine) ഈ പേരുകൊണ്ട് വിവക്ഷിക്കിക്കുന്നു.[6]. 2012-ൽ ഐക്യരാഷ്ട്രസഭയിൽ നിരീക്ഷകരാഷ്ട്രപദവി ലഭിച്ചു. പലസ്തീന്റെ ജനനസർട്ടിഫിക്കറ്റ് എന്നാണ് മഹ്‌മൂദ് അബ്ബാസ് ഇതിനെ വിശേഷിപ്പിച്ചത്. ഇസ്രായേൽ-പലസ്തീൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പലസ്തീൻ എന്ന പേരിന്റെ ഉപയോഗം വളരെ വിവാദപരമായ ഒന്നാണ്.[7]

പലസ്തീൻ നാഷണൽ അതോറിറ്റി
(Officially the 'State of Palestine' as of 2013)

السلطة الفلسطينية
As-Sulṭah Al-Filasṭīniyyah
Flag of പലസ്തീൻ
Flag
Coat of arms of പലസ്തീൻ
Coat of arms
Anthem: Fida'i
Map showing areas of Palestinian Authority control or joint control (red) as of 2006.
Map showing areas of Palestinian Authority control or
joint control (red) as of 2006.
Administrative centerRamallah (West Bank)
Jerusalem has been proclaimed
as the capital of Palestine.
[1]
വലിയ cities
Official languages[2]Arabic
GovernmentProvisional (semi-presidential)[3]
• President
Mahmoud Abbasa
• Prime Minister
Rami Hamdallah
Establishment
• Established
4 May 1994
Population
• 2012 (July) estimate
2,124,515[4]c (126th)
ജിഡിപി (PPP)2009 estimate
• Total
$12.79 billion[4] ( –)
• Per capita
$2,900[4] (–)
CurrencyIsraeli shekel (NIS)[5] (ILS)
സമയമേഖലUTC+2 ( )
• Summer (DST)
UTC+3 ( )
Calling code
 • +970
 • +972
Internet TLD
 • .ps
 • فلسطين.

പലസ്തീൻ പ്രദേശങ്ങൾ

നിലവിലെ കരാർ പ്രകാരം ഗസ്സയും വെസ്റ്റ്ബാങ്കും ആണ് പലസ്തീനിയൻ പ്രദേശങ്ങൾ. ഇതിൽ വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ നിരവധി കുടിയേറ്റകേന്ദ്രങ്ങൾ നിർമ്മിച്ചുകൊണ്ടിരിക്കുന്നു. നിയമവിരുദ്ധമാണെങ്കിലും തങ്ങൾ അന്താരാഷ്ട്രനിയമങ്ങളെ മാനിക്കുന്നില്ലെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചു[8].

അവലംബം

 1. The Palestinian law, approved by the PLC in May 2002, states in article 3 that "Jerusalem is the Capital of Palestine". Ramallah serves as the administrative capital and the location of government institutions and representative offices of Australia, Brazil, Canada, Colombia, the Czech Republic, Denmark, Finland, Germany, Malta, the Netherlands, South Africa and Switzerland (more). Israel's claim over the whole of Jerusalem was not accepted by the UN which maintains that Jerusalem's status is pending final negotiation between Israel and Palestinians.
 2. The Palestine Basic Law, approved by the PLC in March 2003, states in article 4 that "Arabic shall be the official language."
 3. Elections have not been held since 2006 ("The Palestinian Authority".).
 4. 4.0 4.1 4.2 "CIA – The World Factbook". cia.gov.
 5. According to Article 4 of the 1994 Paris Protocol ([1]). The Protocol allows the Palestinian Authority to adopt additional currencies. In the West Bank, the Jordanian dinar is widely accepted, while the Egyptian pound is often used in the Gaza Strip.
 6. * "International Recognition of the State of Palestine". Palestinian National Authority. 2003. ശേഖരിച്ചത് 2009-01-09.
 7. Said and Hitchens, 2001, p. 199.
 8. "ലോകക്കാഴ്ചകൾ" (PDF). മലയാളം വാരിക. 2012 ജൂൺ 01. ശേഖരിച്ചത് 2013 ഫെബ്രുവരി 28. Check date values in: |date= (help)
പലസ്തീൻ

പലസ്തീൻ എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.

പലസ്തീൻ (പ്രദേശം) - മെഡിറ്ററേനിയൻ കടലിനും ജോർദാൻ നദിക്കുമിടയിലുള്ള പ്രദേശം.

പലസ്തീൻ (രാജ്യം) - പലസ്തീൻ അതോറിറ്റി അവകാശപ്പെടുന്ന പ്രദേശങ്ങൾ.

പലസ്തീൻ നാഷണൽ അതോറിറ്റി - പലസ്തീനിൽ ഭരണം നടത്തുന്ന സംവിധാനം.

പലസ്തീൻ (രാജ്യം)

ആധുനിക ലോകരാഷ്ട്രീയത്തിലെ ഏറ്റവും സങ്കീർണമായ പ്രശ്നങ്ങളിലൊന്നാണ് പലസ്തീൻ. പലസ്തീൻ എന്ന് പലസ്തീൻ അതോറിറ്റി അവകാശപ്പെടുന്ന പ്രദേശങ്ങളെയാണ് 'പലസ്തീൻ ടെറിറ്ററീസ്' എന്നറിയപ്പെടുന്നത്. ജോർദ്ദാൻ നദിക്കു പടിഞ്ഞാറും ചാവുകടലിനു വടക്കുപടിഞ്ഞാറുമായുള്ള വെസ്റ്റ് ബാങ്ക് (5,879 ച.കി.മീ.), മധ്യധരണ്യാഴിയുടെ തീരത്തുള്ള ഗാസാ മുനമ്പ് (363 ച.കി.മീ.), കിഴക്കൻ ജെറുസലേം എന്നിവയടങ്ങിയതാണ് പലസ്തീൻ ടെറിറ്ററികൾ. വെസ്റ്റ് ബാങ്കിലാണ് ജെറിക്കോ (എൽ റിഫാ) നഗരം. പലസ്തീൻ നാഷണൽ അതോറിറ്റി എന്ന ഇടക്കാല ഭരണസംവിധാനമാണ് പലസ്തീനെ എല്ലായിടത്തും പ്രതിനിധാനം ചെയ്യുന്നത്. ചരിത്രപരമായ പലസ്തീൻ മേഖല മുഴുവൻ അതോറിറ്റി അവകാശപ്പെടുന്നുണ്ടെങ്കിലും അതിൽ കുറച്ചു ഭാഗം മാത്രമേ അവരുടെ കൈവശമുള്ളൂ. പൂർണ്ണ സ്വാതന്ത്രമുള്ള രാഷ്ട്രം എന്ന ലക്ഷ്യമാണിവർക്കുള്ളത്. പശ്ചിമേഷ്യയിൽ മധ്യധരണിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പലസ്തീൻ ജൂത, ക്രൈസ്തവ ,ഇസ്ലാം മതങ്ങൾക്ക് വിശുദ്ധ ഭൂമിയാണ്. ബൈബിളിൽ പരാമർശിക്കുന്ന ഇസ്രയേൽ രാജ്യവും ജൂദിയായും ഉൾപ്പെടുന്നതായിരുന്നു പുരാതന പലസ്തീൻ. ഹീബ്രു ബൈബിളിൽ ,,ഇസ്രയേൽമണ്ണ്, ഹീബ്രുക്കളുടെ നാട് ,തേനും പാലു മെഴുകുന്ന നാട്, വാഗ്ദത്ത ഭൂമി, ദൈവരാജ്യം എന്നിങ്ങനെയെല്ലാം ഈ പ്രദേശത്തെ വിശേഷിപ്പിക്കുന്നു. ജോർദ്ദാൻ നദിക്ക് പടിഞ്ഞാറുള്ള പ്രദേശത്തെ കാനാൻ ദേശം എന്നു വിളിക്കുന്നു. ആ പ്രദേശത്തിന്റെ തെക്ക് കിഴക്ക് വസിച്ചിരുന്ന ഫിലിസ്ത്യർ മാരിൽ നിന്നാണ് പലസ്തീൻ എന്ന പേരുണ്ടായത്.വിവിധ ജനതകളും സാമ്രാജ്യങ്ങളും പൗരാണിക കാലം മുതൽ പലസ്തീനിൽ ആധിപത്യം പുലർത്തിയിരുന്നു. ഈജിപ്ഷ്യന്മാർ, അസിറിയൻമാർ, പേർഷ്യക്കാർ, റോമാക്കാർ തുടങ്ങിയവർ, എ .ഡി.634-ൽ മുസ്ലീമുകൾ പലസ്തീൻ കീഴടക്കി.കുരിശുയുദ്ധക്കാലത്ത് ഒരു ചെറിയ കാലയളവ് ( 1098-1 197) ശേഷം ഒന്നാം ലോകമഹായുദ്ധം വരെ വിവിധ മുസ്ലീം രാജാക്കൻമാരുടെ കൈകളിലായിരുന്നു പലസ്തീൻ,1263-1291 കാലത്ത് ഈജിപ്തിലെ മാമലൂക് സാ മ്രാജ്യത്തിന്റെ കീഴിലായി.1516-ൽ ഓട്ടോമൻ തർക്കികൾ പലസ്തീൻ കൈവശപ്പെടുത്തി. ജറുസലേമിലെ നഗര ഭിത്തികൾ നിർമ്മിച്ചത് ഇവരായിരുന്നു. ഓട്ടോമൻ ഭരണത്തിന്റെ അവസാന ഘട്ടത്തിൽ പലസ്തീനിലേക്ക് കുടിയേറ്റം കൂടിയ തോതിൽ ആരംഭിച്ചു.ജൂതരുടെ കടന്നുവരവ് പലസ്തീനെ പ്രശ്ന സങ്കീർണ്ണമാക്കി. ഒന്നാം ലോകമഹായുദ്ധത്തിൽ തുർക്കി തകർന്നതോടെ പലസ്തീൻ കുടിയേറ്റം ക്രമാതീതമായി. ജൂതരാഷ്ട്ര രൂപീകരണത്തിനുള്ള സമ്മർദ്ദം ശക്തമായതോടെ 1917 നവംബർ 2 ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ആർതർ ജെയിംസ് ബാൽഫർ പലസ്തീനിൽ ജൂത രാഷ്ട്രം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു. യുദ്ധത്തിൽ ബ്രിട്ടൺ പലസ്തീൻ പിടിച്ചെടുത്തതു കൊണ്ടാണ് ജൂത രാഷ്ട്രം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. അറബി രാജ്യം വേണമെന്ന മുസ്ലീം ഭൂരിപക്ഷത്തിന്റെ അഭിപ്രായം പരിഗണിച്ചില്ല. 1920-ൽ പലസ്തീന്റെ ഭരണം ലീഗ് ഓഫ് നേഷ്യൻസ് ബ്രിട്ടണ് നൽകി. ജോർദ്ദാൻ നദിക്ക് കിഴക്കും പടിഞ്ഞാറുമുള്ള രണ്ടു മേഖലകളിലായി ബ്രിട്ടൺ പലസ്തീനെ വിഭജിച്ചു.കിഴക്കുള്ള പ്രദേശത്തെ ട്രാൻസ്ജോർദ്ദാനെന്നും പടിഞ്ഞാറുള്ള പ്രദേശത്തെ ജൂത രാഷ്ട്രമായ ഇസ്രയേൽ സ്ഥാപിക്കാനുമായിരുന്നു.ഇതോടെ ജൂത കുടിയേറ്റം വൻ തോതിലായി. നാസികൾ പീഡിപ്പിച്ച യഹൂദർ കൂട്ടത്തോടെ എത്തി. ജൂതപ്രവാഹത്തെ അറബിജനത എതിർത്തു.ബ്രിട്ടീഷ് ഭരണത്തിനെതിരെ 1938-1939 അറബികൾ നടത്തിയ പ്രക്ഷോപം ആറായിരത്തോളം പേരുടെ മരണത്തിനിടയാക്കി. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതോടെ പലസ്തീൻ വിടാൻ ബ്രിട്ടൺ തീരുമാനിച്ചു. പലസ്തീനെ അറബികൾക്കും ജൂതർക്കുമായി 1947 നവുംബർ 29 ന് ഐക്യരാഷ്ട്രസഭ വിഭജിച്ചു.ജൂതർ ഇത് അംഗീകരിച്ചെങ്കിലും അറബികളും പലസ്തീനികളും മറ്റ് അറബി രാഷ്ട്രങ്ങളും ഇത് അംഗീകരിച്ചില്ല അറബി - ജൂത സംഘർഷം യുദ്ധത്തിലേക്ക് വളർന്നു. അറബിരാജ്യങ്ങൾ ഇസ്രയേലിനെ ആക്രമിച്ചുവെങ്കിലും വിജയിച്ചില്ല.ഇതോടെ വൻതോതിൽ അറബികൾ മറ്റ് അറബിരാ ജ്യങ്ങളിലേക്ക് പാലായനം ചെയ്തു. പലസ്തീൻ അഭയാർത്ഥി പ്രശ്നം ആരംഭിച്ചത് അന്നു മുതലാണ്. അറബി രാജ്യത്തിനായി മാറ്റി വച്ചിരുന്ന വെസ്റ്റ്ബാങ്ക് ജോർദ്ദാനും ഗാസാമുനമ്പ് ഈജിപ്തിലും കൂടിച്ചേരപ്പെട്ടു. 1967-ൽ അറബി രാജ്യങ്ങളും പലസ്തീനും ചേർന്ന് ഇസ്രയേലിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ആറുദിന യുദ്ധംത്തിൽ ഏർപ്പെട്ടു. ഫലമായി ഇസ്രയേൽ വെസ്റ്റ് ബാങ്ക്, ജോർദ്ദാൻ മുനമ്പ്, ഗോലാൻ കുന്നുകൾ, സീനായ് ഉപദ്വീപ് എന്നീ പലസ്തീൻ പ്രദേശങ്ങൾ പിടിച്ചെടുത്തു.1978-ലെ ക്യാമ്പ് ഡേവിസ് സമാധാനാ സന്ധി പ്രകാരം സീനായ് ഉപ ദ്വീപ് ഈജിപ്തിന് വിട്ടുകൊടുത്തു.

പ്രിട്ടോറിയ

ദക്ഷിണാഫ്രിക്കയിലെ വടക്കൻ ഗൗട്ടെങ് പ്രവിശ്യയിലുള്ള ഒരു പ്രധാന നഗരമാണ് പ്രിട്ടോറിയ. ദക്ഷിണാഫ്രിക്കയുടെ കാര്യനിർവാഹക തലസ്ഥാനമാണീ നഗരം. ജൊഹാന്സ്ബർഗ്ഗിന് 55 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന പ്രിട്ടോറിയക്ക് ആഫ്രിക്കൻ വിമോചനനായകൻ ആന്ദ്രിസ് പ്രിറ്റോറിയസിന്റെ പേരിൽനിന്നുമാണ് പേർ ലഭിച്ചത്. ആഫ്രികാൻസ് ആണ് പ്രിട്ടോറിയയിലെ സംസാരഭാഷ.ദക്ഷിണാഫ്രിക്കയുടെ സൈനിക ആസ്ഥാനം സ്ഥിതി ചെയ്യുന്നത് പ്രിട്ടോറിയയിലാണ്

യാസർ അറഫാത്ത്

പലസ്തീൻ നാഷണൽ അഥോറിറ്റിയുടേയും പി.എൽ.ഒ.യുടെയും ചെയർമാനും പ്രശസ്തനായ ഒരു അറബ് നേതാവുമായിരുന്നു യാസർ അറഫാത്ത്(അറബിക്:ياسر عرفات) എന്ന് പരക്കെ അറിയപ്പെടുന്ന മുഹമ്മദ് അബ്ദുൽ റഹ്‌മാൻ അബ്ദുൽ റഊഫ് അറഫാത് അൽ-ഖുദ്‌വ അൽ-ഹുസൈനി(അറബിൿ: محمد عبد الرؤوف عرفات القدوة الحسيني‎) (24 ആഗസ്റ്റ് 1929–11 നവംബർ 2004). 1959-ൽ അറഫാത്തുതന്നെ രൂപവത്കരിച്ച ഫതഹ് പാർട്ടി എന്ന രാഷ്ട്രീയ പാർട്ടിയുടെ തലവനുമായിരുന്നു അദ്ദേഹം. യാസർ അറഫാത്ത് തന്റെ ജീവിതത്തിന്റെ സിംഹഭാഗവും ചെലവഴിച്ചത് പലസ്തീൻ വിമോചനത്തിനായുള്ള ഇസ്രായേലിനെതിരിലുള്ള പോരാട്ടത്തിനു വേണ്ടിയായിരുന്നു. 1988 വരെ അദ്ദേഹം ഇസ്രായേലിന്റെ നിലനില്പ്പിനെ ചോദ്യം ചെയ്തെങ്കിലും പിന്നീട് ഐകരാഷ്ട്രസഭയുടെ 242-ആം പ്രമേയം അംഗീകരിച്ചു.

അറഫാത്തും അദ്ദേഹത്തിന്റെ പാർട്ടിയും പാലസ്തീനു പുറമേ ജോർദ്ദാൻ, ലെബനാൻ, ടുണീഷ്യ പോലുള്ള അറബ് രാജ്യങ്ങളിൽ പ്രവർത്തിച്ചിരുന്നു. ഇസ്റായിലിന്റെ കണ്ണിലെ കരടായിരുന്ന അദ്ദേഹത്തെ അറബ് ജനത സ്വതന്ത്ര്യപോരാളിയെന്ന് വിശേഷിപ്പിച്ചു. എന്നാൽ പാശ്ചാത്യർ അദ്ദേഹത്തിൽ ഭീകരത ആരോപിച്ചു. പിന്നീട് അറഫാത്ത് പാലസ്തീൻ ഇസ്രായേൽ സംഘർഷം അവസാനിപ്പിക്കാൻ ഇസ്രായേലുമായി സന്ധിസംഭാഷണങ്ങൾ നടത്തി. 1991-ൽ

മാഡ്രിഡിലും, 1993-ൽ ഓസ്‌ലോവിലും, 2000-ൽ ക്യാമ്പ് ഡേവിഡിലുമാണ് സംഭാഷണങ്ങൾ നടന്നത്. ഇതേ തുടർന്ന് ഇസ്‌ലാമിസ്റ്റുകളും മറ്റു പലസ്തീൻ സംഘടനകളും അറഫാത്ത് ഇസ്രായേലിനു കീഴടങ്ങുകയാണെന്ന് ആരോപിച്ച് രംഗത്തുവന്നു.ഓസ്‌ലോ കരാറിനെ തുടർന്ന് ഇറ്റ്സാക് റബീൻ, ഷിമോൺ പെരസ് എന്നിവർക്കൊപ്പം യാസർ അറഫാത്തിനു സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.

2002-മുതൽ 2004 വരെ അറഫാത്തിനെ ഇസ്രായേൽ സൈന്യം അദ്ദേഹത്തിന്റെ റമല്ലയിലെ വസതിയിൽ വീട്ടുതടങ്കലിലാക്കുകയും,അസുഖ ബാധിതനായ അദ്ദേഹത്തെ പാരീസിൽ കൊണ്ടുപോവുകയും,അവിടെവച്ച് 2004 നവംബർ 11-ന് അദ്ദേഹം മരണപ്പെടുകയും ചെയ്തു.അറഫാത്തിനെ ഇസ്രയേൽ തന്ത്രപൂർവ്വം വധിക്കുകയായിരുന്നു എന്ന ഒരാരോപണവും ചിലർ ഉന്നയിക്കുകയുണ്ടായി.. യാസർ അറഫാത്തിന്റെ മരണം കൊലപാതകമായിരുന്നുവെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് 2012 ജൂലൈ 4 അൽ ജസീറ പുറത്ത് വിട്ടു. സ്വിറ്റ്ലർലാന്റിലെ ശാസ്ത്രജ്ഞാരാണ് പരിശോധനയെ തുടർന്ന് ഇക്കര്യം അൽ ജസീറയോട് വെളിപ്പെടുത്തിയതെന്നും റിപ്പോർട്ടിലുണ്ട്

സമീഹ ഖലീൽ

പലസ്തീൻ രാഷ്ട്രീയത്തിലെ പ്രമുഖയും സാമൂഹിക പ്രവർത്തകയുമായിരുന്നു സമീഹ ഖലീൽ (English: Samiha al-Qubaj Salameh Khalil (Arabic: سميحة خليل).

ഇതരഭാഷകളിൽ

This page is based on a Wikipedia article written by authors (here).
Text is available under the CC BY-SA 3.0 license; additional terms may apply.
Images, videos and audio are available under their respective licenses.