പടിഞ്ഞാറ്

ഭൂമിയുടെ ഭ്രമണദിശയുടെ വിപരീത ദിശയാണ് പടിഞ്ഞാറ് (ആംഗലേയം: West, വെസ്റ്റ്). ഇക്കാരണത്താൽ തന്നെ, സൂര്യൻ അസ്തമിക്കുന്ന ദിശയാണ് പടിഞ്ഞാറ്. ഭൂമിശാസ്ത്രത്തിൽ സാമാന്യമായി ഉപയോഗിക്കുന്ന നാല് പ്രധാന ദിശകളിൽ ഒന്നാണിത്. കിഴക്ക് ദിശക്ക് നേരെ എതിരെയും വടക്ക്, തെക്ക് എന്നീ ദിശകൾക്ക് ലംബമായുള്ളതുമായ ദിശയാണിത്.

Compass Rose English West
പടിഞ്ഞാറിനെ സൂചിപ്പിക്കുന്ന ഒരു കോംപാസ് റോസ്

നിരുക്തം

ഞായർ, പടിയുക എന്നീ ദ്രാവിഡപദങ്ങളിൽ നിന്നാണ് പടിഞ്ഞാറ് എന്ന പദത്തിന്റെ നിഷ്പത്തി. ഞായർ (സൂര്യൻ) പടിയുന്ന (അസ്തമിക്കുന്ന) ദിക്കാണ് പടിഞ്ഞാറ്.

പടിഞ്ഞാറ് എന്ന പദത്തിന് പകരമായി സംസ്കൃതത്തിൽ നിന്നുള്ള 'പശ്ചിമം' എന്ന വാക്ക് ധാരാളമായും സംസ്കൃതത്തിൽ നിന്നുതന്നെയുള്ള 'പ്രതീചി' എന്ന വാക്കും തമിഴിൽ നിന്ന് രൂപപ്പെട്ട 'മേക്ക്‌' (തമിഴിൽ மேற்கு, മേർകു) എന്ന വാക്കും വിരളമായും മലയാളഭാഷയിൽ ഉപയോഗിക്കാറുണ്ട്.

ഭൂപടങ്ങളിൽ

ഭൂപടങ്ങളുടെ സാമാന്യ നിയമമനുസരിച്ച് ഭൂപടങ്ങളുടെ ഇടതുവശമാണ് പടിഞ്ഞാറ് ദിശയായി സ്വീകരിക്കുന്നത്.

പുറത്തേക്കുള്ള കണ്ണികൾ

അറബിക്കടൽ

ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭാഗമാണ് അറബിക്കടൽ (Arabian Sea). അറേബ്യൻ ഭൂപ്രദേശങ്ങളെ സ്പർശിക്കുന്നതിനാലാണ് ഈ പേരുവന്നത്. 2400 കിലോ മീറ്ററോളം വീതിയുള്ള ഈ കടലിന്റെ കിഴക്കു ഭാഗത്ത് ഇന്ത്യയും, വടക്ക് പാകിസ്താനിലെ ബലൂചിസ്ഥാൻ, സിന്ധ് പ്രവിശ്യകളും, വടക്കു പടിഞ്ഞാറ് അറേബ്യൻ രാജ്യങ്ങളും, പടിഞ്ഞാറ് ആഫ്രിക്കൻ വൻ‌കരയിലെ സൊമാലിയയും നിലയുറപ്പിക്കുന്നു. വേദ കാലഘട്ടങ്ങളിൽ സിന്ധു സാഗരം എന്നാണറിയപ്പെട്ടിരുന്നത്. അറബിക്കടലിന്റെ പരമാവധി ആഴം 4652 മീറ്ററാണ്. ഇന്ത്യക്കും അറേബ്യൻ ഉപദ്വീപിനും ഇടയിൽ കിടക്കുന്ന, ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗം. 3862000 ച.കി.മി വിസ്തീർണവും ശരാശരി 2734 മീറ്റർ ആഴവുമുണ്ട്. ഒമാൻ ഉൾക്കടൽ ഇതിനെ പേർഷ്യൻ ഉൾക്കടലുമായി ഹോർമുലസ് കടലിടുക്കു വഴി ബന്ധിപ്പിക്കുമ്പോൾ ഏഡൻ ഉൾക്കടൽ, ബാസൽ മൻഡേബ് വഴി ഇതിനെ ചെങ്കടലുമായി ബന്ധിപ്പിക്കുന്നു. നൂറ്റാണ്ടുകളോളം ഇന്ത്യക്കും യൂറോപ്പിനും ഇടയിലെ പ്രധാനകച്ചവടമാർഗ്ഗത്തിന്റെ ഭാഗമായിരുന്നു ഈ കടൽ.

സിന്ധു നദിയാണ് അറബിക്കടലിലേക്ക് നേരിട്ടൊഴുകിയെത്തുന്ന പ്രധാന നദി. നർമദ, തപ്തി, മാഹി എന്നിവയും കേരളത്തിലെ ഒട്ടനവധി നദികളും ഒഴുകിയെത്തുന്നത് ഇവിടേക്കാണ്. ഇന്ത്യ, ഇറാൻ, ഒമാൻ, പാകിസ്താൻ, യെമൻ, സൊമാലിയ മാലദ്വീപുകൾ എന്നീ രാജ്യങ്ങൾ അറബിക്കടലിന്റെ തീരഭൂമി പങ്കിടുന്നു. മുംബൈ, സൂററ്റ്, മംഗലാപുരം,കോഴിക്കോട്, കൊച്ചി(ഇന്ത്യ), കറാച്ചി, ഗ്വദാർ(പാകിസ്താൻ), ഏദൻ(യെമൻ) എന്നിവയാണ് അറബിക്കടൽ തീരങ്ങളിലെ പ്രധാന നഗരങ്ങൾ. മാലദ്വീപ്, ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ് എന്നിവ പൂർണ്ണമായും അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ദ്വീപുകളുടെ സഞ്ചയമാണ്. കൊച്ചി, മുംബൈ, കറാച്ചി, ഏഡൻ എന്നിവയാണ് അറബിക്കടലിലെ മുഖ്യ തുറമുഖങ്ങൾ.

ആന്ധ്രാപ്രദേശ്‌

ഇന്ത്യയുടെ തെക്കുകിഴക്കു ഭാഗത്തുള്ള ഒരു സംസ്ഥാനമാണ്‌ ആന്ധ്രാപ്രദേശ്‌ (തെലുഗ്: ఆంధ్ర ప్రదేశ్). തെലുങ്ക്‌ ഭാഷ മുഖ്യമായി സംസാരിക്കപ്പെടുന്ന ഈ സംസ്ഥാനത്തിന്റെ തലസ്ഥാനം അമരാവതി ആണ്‌. വടക്ക്‌ തെലങ്കാന, ഛത്തീസ്ഗഡ്‌, ഒറീസ, മഹാരാഷ്ട്ര; തെക്ക്‌ തമിഴ്‌നാട്‌; കിഴക്ക്‌ ബംഗാൾ ഉൾക്കടൽ; പടിഞ്ഞാറ്‌ കർണ്ണാടക എന്നിവയാണ്‌ ആന്ധ്രാപ്രദേശിന്റെ അതിർത്തികൾ. വിസ്തീർണ്ണത്തിന്റെ അടിസ്ഥാനത്തിൽ എട്ടാമതും ജനസംഖ്യയുടെ അടിസ്ഥാനത്തിൽ പത്താമതും ആയ ഇന്ത്യൻ സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്.

ആന്ധ്രാപ്രദേശ് "ഇന്ത്യയുടെ അരിപ്പാത്രം" (Rice bowl of India) എന്നാണ് അറിയപ്പെടുന്നത്. ഇവിടെ കൃഷി ചെയ്യുന്നതിൽ 70 ശതമാനവും നെല്ലാണ്. 2006ൽ ആന്ധ്ര പ്രദേശ് 17,796,000 ടൺ നെല്ല് ഉത്പാദിപ്പിച്ചു. ചോളം, ബജറ, നിലക്കടല, പരുത്തി തുടങ്ങിയവയും കൃഷി ചെയ്തു വരുന്നു. ആന്ധ്രാ പ്രദേശിലൂടെ ഒഴുകുന്ന രണ്ട് പ്രധാന നദികളാണ് കൃഷ്ണയും, ഗോദാവരിയും. തുംഗഭദ്ര, പൊന്നാർ, വംശധാര, നാഗാവലി തുടങ്ങിയവയും പ്രധാനപ്പെട്ട നദികളാണ്. പുതുച്ചേരി (പോണ്ടിച്ചേരി) സംസ്ഥാനത്തിന്റെ യാനം ജില്ല ആന്ധ്രാപ്രദേശിന്റെ വടക്കുകിഴക്കു ഗോദാവരി നദീമുഖത്താണ് സ്ഥിതിചെയ്യുന്നത്.

മുൻ കാലങ്ങളിൽ ഈ പ്രദേശം ആന്ധ്രാപഥം, ആന്ധ്രാദേശം, ആന്ധ്രാവനി, ആന്ധ്രാ വിഷയ എന്നിങ്ങനെ പല പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. 1956 നവംബർ 1നു അന്നു നിലവിലുണ്ടായിരുന്ന ഹൈദരാബാദ്, ആന്ധ്രാ സംസ്ഥാനങ്ങളിലെ തെലുങ്ക് ഭാഷ സംസാരിക്കുന്ന പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് ആന്ധ്രാപ്രദേശ് സംസ്ഥാനം രൂപവത്കരിച്ചു.

ആഫ്രിക്ക

ലോകത്തിലെ ഏറ്റവും വലിയ ഭൂഖണ്ഡങ്ങളിലൊന്നാണ് ‌ആഫ്രിക്ക. വലിപ്പത്തിന്റെ കാര്യത്തിലും ജനസംഖ്യയുടെ കാര്യത്തിലും രണ്ടാമതാണ് ഈ വൻ‌കര. ഇതിൽ രാജ്യങ്ങളും പ്രത്യേക സ്വയംഭരണ പ്രദേശങ്ങളുമായി 61 ദേശങ്ങളുണ്ട്. സമീപ ദ്വീപുകളടക്കം ഏകദേശം 3.02 ചതുരശ്ര കോടി കിലോമീറ്റർ വിസ്തീർണ്ണമുള്ള (11.7 million sq mi) ആഫ്രിക്ക, ഭൗമോപരിതലത്തിന്റെ 6% അതായത് ആകെ കരയുടെ വിസ്തീർണ്ണത്തിന്റെ 20.4% വ്യാപിച്ചുകിടക്കുന്നു. 2009-ലെ കണക്കുകൾ പ്രകാരം ഇവിടത്തെ ജനസംഖ്യ100 കോടിയാണ്,ഇത് ഭൗമ ജനസംഖ്യയിലെ 14.72 ശതമാനത്തോളം വരും.

വടക്ക് മദ്ധ്യതരണ്യാഴി വടക്ക് കിഴക്ക് സൂയസ് കനാൽ , ചെങ്കടൽ , തെക്ക്-കിഴക്ക് ഇന്ത്യൻ മഹാസമുദ്രം പടിഞ്ഞാറ് അറ്റ്ലാന്റിക് സമുദ്രം എന്നിവ അതിർത്തികളായിട്ടുള്ള ഈ വൻകരയിൽ മഡഗസ്കർ, 54 പരമാധികാര രാഷ്ട്രങ്ങളും ദ്വീപുസമൂഹങ്ങളും ഉൾപ്പെടുന്നു, മൊറോക്കോ അംഗീകരിക്കുന്നില്ലെങ്കിലും ആഫ്രിക്കൻ യൂണിയനിൽ അംഗമായ സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഈ വൻകരയിലാണ് സ്ഥിതി ചെയ്യുന്നത് .

കിഴക്കൻ ആഫ്രിക്കയുടെ മദ്ധ്യഭാഗത്ത് എത്യോപിയയിൽ 200,000 വർഷങ്ങൾക്ക് മുമ്പേയാണ് മനുഷ്യൻ ഉണ്ടായത് എന്നാണ്‌ ശാസ്ത്രീയമായ തെളിവുകൾ വിരൽ ചൂണ്ടുന്നത്. .ഭൂമദ്ധ്യരേഖക്ക് ഇരുവശവുമായി വ്യാപിച്ചു കിടക്കുന്ന ആഫ്രിക്കയിൽ വ്യത്യസ്ത കാലാവസ്ഥാമേഖലകളുണ്ട്, ഉത്തര മിതോഷ്ണമേഖല മുതൽ ദക്ഷിണ മിതോഷ്ണമേഖലവരെ (temperate) വ്യാപിച്ചുകിടക്കുന്ന ഏക വൻകരയാണിത്.

ആഫ്രിക്കയിലെ വാർഷിക സാമ്പത്തിക വളർച്ചാനിരക്ക് 2010-ൽ 5.0ശതമാനവും 2011-ൽ 5.5 ശതമാനവുമായിരിക്കുമെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു.

ഇംഗ്ലണ്ട്

യുണൈറ്റഡ് കിങ്ഡത്തിലെ ഏറ്റവും വലിപ്പമേറിയതും ഏറ്റവുമധികം ജനസംഖ്യയുള്ളതുമായ രാജ്യമാണ് ഇംഗ്ലണ്ട് . ഇംഗ്ലണ്ടിന്റെ ഭൂ-അതിർത്തികളിൽ വടക്കു സ്കോട്ട്‌ലണ്ടും, പടിഞ്ഞാറ് വേൽസും ആണ് ഉള്ളത്. സമുദ്രാതിർത്തികളായി വടക്കു പടിഞ്ഞാറ് ഐറിഷ് കടലും, കിഴക്കു വടക്കൻ കടലും ഉണ്ട്. തെക്കു യൂറോപ്പ് ഉപദ്വീപഖണ്ഡവുമായി ഇംഗ്ലണ്ടിനെ വേർതിരിക്കുന്ന ഇംഗ്ലീഷ് ചാനൽ കടലിടുക്കു സ്ഥിതി ചെയ്യുന്നു. ഇംഗ്ലണ്ടിന്റെ ഭാഗം ആയി നൂറോളം കൊച്ചു ദ്വീപുകളും ഉണ്ട്. ഇംഗ്ലണ്ടിന്റെ തലസ്ഥാനമായ ലണ്ടൺ ഗ്രേറ്റ് ബ്രിട്ടണിലെ ഏറ്റവും വലിയ നാഗരികപ്രദേശവും എല്ലാരീതിയിലുമല്ലെങ്കിലും മിക്ക രീതിയിലും യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ നാഗരികപ്രദേശവും ആണ്‌. ശിലായുഗം മുതൽ ഇവിടെ മനുഷ്യവാസം ഉണ്ടായിരുന്നു എന്നാണു പുരാവസ്തുഅവശേഷിപ്പുകൾ സൂചിപ്പിക്കുന്നത്. AD അഞ്ചാം നൂറ്റാണ്ടിൽ ഈ പ്രദേശ്ത്ത് കുടിയേറി പാർത്ത ആങ്ലെസ് എന്ന ജെർമൻ ഗോത്രവർഗത്തിന്റെ പേരിൽ നിന്നു ആണ് ഇംഗ്ലണ്ട് എന്ന് പേര് ഉണ്ടായത്. AD 927 മുതൽ ഒരു ഏകീക്രിത രാജ്യം ആയിരുന്നു. പതിനഞ്ചാം നൂറ്റാണ്ട് മുതൽ ഇംഗ്ലണ്ട് ഒരു പ്രബല ശക്തി ആവുകയും ലോകത്തെമ്പാടും തന്റെ രാഷ്ട്രീയ സാംസ്കാരിക സ്വാധീനം ചെലുത്തുകയും ചെയ്തു. പാർലിമെണ്ടറി ജ്നാധിപത്യ വ്യവസ്ഥ, വ്യവസായ വിപ്ലവം എന്നിവ ഉൽഭവിച്ചത് ഇംഗ്ലണ്ടിൽ ആണു.

ഇറാഖ്‌

മദ്ധ്യപൂർവ്വേഷ്യയിലുള്ള രാജ്യമാണ് ഇറാഖ്. വളരെ പഴയ സംസ്കാരം കൈമുതലായുള്ള ഈ പ്രദേശം യുദ്ധങ്ങളുടെ വിളനിലവുമാണ്. ലോകത്ത് ഏറ്റവുമധികം ഭൂഗർഭ എണ്ണ സമ്പത്തുള്ള പ്രദേശമാണ് ഇറാഖ്. വടക്ക് തുർക്കിയും, കിഴക്ക് ഇറാനും, തെക്ക് കുവൈറ്റും, സൗദി അറേബ്യയും, പടിഞ്ഞാറ് ജോർദാനും, സിറിയയും ഇറാഖുമായി അതിർത്തികൾ പങ്കിടുന്നു. ഇറാഖിന്റെ തലസ്ഥാനം ബാഗ്ദാദാണ്, നാണയം ദിനാറും. 4,38,317 ച.കി.മീ വിസ്തീർണ്ണമുള്ള ഈ രാജ്യത്തിൽ 2,88,07,000 ജനങ്ങൾ(2005) താമസിക്കുന്നുണ്ടെന്നു കണക്കാക്കപ്പെടുന്നു.തെക്ക് കുവൈത്തും സൌദി അറേബ്യയും പടിഞ്ഞാറ് ജോർഡാനും സിറിയയും വടക്ക് തുർക്കിയുമാണ് അതിർത്തികൾ.കിഴക്കുള്ളത് ഇറാനാണ്.രാജ്യത്തിന്റെ തെക്കൻ ഭാഗം അറേബ്യ എന്നും വടക്കൻ ഭാഗം കുർദിസ്ഥാൻ മേഖല എന്നും അറിയപ്പെടുന്നു

ഓസ്ട്രിയ

മധ്യയൂറോപ്പിൽ കരയാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു രാജ്യമാണ്‌ ഓസ്ട്രിയ ( (ശ്രവിക്കുക), ; ജർമ്മൻ: Österreich [ˈøːstɐraɪç] ( listen)). ഔദ്യോഗിക നാമം റിപ്പബ്ലിക് ഓഫ് ഓസ്ട്രിയ (ജർമ്മൻ: Republik Österreich, listen ). വടക്ക് ജർമ്മനി, ചെക്ക് റിപബ്ലിക്; തെക്ക് ഇറ്റലി, സ്ലൊവേനിയ; കിഴക്ക് ഹംഗറി, സ്ലൊവാക്യ; പടിഞ്ഞാറ് സ്വിറ്റ്സർലാന്റ്, ലിക്റ്റൻ‌സ്റ്റൈൻ എന്നിവയാണ് ഓസ്ട്രിയയുടെ അയൽരാജ്യങ്ങൾ. ഡാന്യൂബ് നദിക്കരയിലുള്ള വിയന്നയാണ്‌ ഓസ്ട്രിയയുടെ തലസ്ഥാനം. ഗ്രാസ്, ലിൻസ്, സാൽസ്ബുർഗ്, ഇൻസ്ബ്രൂക്ക് എന്നിവ മറ്റു പ്രധാന നഗരങ്ങളാണ്.

കാലിഫോർണിയ

അമേരിക്കൻ ഐക്യനാടുകളുടെ പടിഞ്ഞാറൻ തീരത്ത് പെസഫിക് മഹാസമുദ്രത്തോടു ചേർന്നു സ്ഥിതിചെയ്യുന്ന സംസ്ഥാനമാണ് കാലിഫോർണിയ. അമേരിക്കയിൽ ഏറ്റവുമധികം ജനസംഖ്യയുള്ള സംസ്ഥാനമാണിത്. വിസ്തൃതിയിൽ മൂന്നാമത്തേതും. തെക്കൻ കാലിഫോർണിയിലുള്ള ലോസ് ആൻജെലസ് ആണ് സംസ്ഥാനത്തെ ഏറ്റവും ജനത്തിരക്കുള്ള നഗരം, അതുപോലെതന്നെ ന്യൂയോർക്ക് നഗരം കഴിഞ്ഞാൽ രാജ്യത്തെ രണ്ടാമത്തെ ജനസാന്ദ്രതയേറിയ നഗരവുമാണ് ലോസ് ആൻജലസ്. ഭൂമിശാസ്ത്രപരമായി അമേരിക്കയുടെ പശ്ചിമഭാഗത്താണ് കാലിഫോർണിയ സംസ്ഥാനത്തിന്റെ സ്ഥാനം. മറ്റ് യു.എസ് സ്റ്റേറ്റുകളായ ഒറിഗോൺ വടക്കു ഭാഗത്തായും നിവാഡ കിഴക്കു ഭാഗത്തായും അരിസോണ തെക്കുകിഴക്കായും അതിരിടുന്നു. തെക്കായി മെക്സിക്കന് സംസ്ഥാനമായ ബാജ കാലിഫോർണിയയുമായി കാലിഫോർണിയ സംസ്ഥാനത്തിന് അന്താരാഷ്ട അതിർത്തിയുമുണ്ട്. പടിഞ്ഞാറുഭാഗത്ത് പസിഫിക് സമുദ്രമാണ് അതിരിടുന്നത്. സംസ്ഥാന തലസ്ഥാനമായ സക്രമെന്റോ സംസ്ഥാനത്തിന്റെ വടക്കായി സ്ഥിതി ചെയ്യുന്നു. കാലിഫോർണിയ സംസ്ഥാനത്തെ കൂടുതൽ നഗരങ്ങളും ഒന്നുകിൽ സാൻഫ്രാൻസിസ്കോ ഉൾക്കടൽ ഭാഗത്തോ അല്ലെങ്കിൽ വടക്കൻ കാലിഫോർണിയയിലെ സക്രമെന്റോ മെട്രോപോളിറ്റൻ ഭാഗം, ലോസ് ആൻജലസ് ഏരിയ, സാൻ ബെർനാർഡൊ നദീതീരം, ഉൾനാടൻ ഭൂഭാഗം, ദക്ഷിണ കാലിഫോർണിയയിലെ സാന്റിയാഗോ പ്രദേശത്തോ ഒക്കെ ആകുന്നു.

1849 വരെ മെക്സിക്കോയുടെ ഭാഗമായിരുന്നു കാലിഫോർണിയ. 1846-49ലെ മെക്സിക്കൻ-അമേരിക്കൻ യുദ്ധത്തിലൂടെ അമേരിക്കയുടെ കീഴിലായി. 1850 സെപ്റ്റംബർ ഒൻപതിന് അമേരിക്കയിലെ മുപ്പത്തൊന്നാമതു സംസ്ഥാനമായി നിലവിൽ‌വന്നു.16, 17 നൂറ്റാണ്ടുകളിൽ യൂറോപ്യൻ കുടിയേറ്റക്കാരുടെ അധിനിവേശത്തിനു മുൻപ് കാലിഫോർണിയ അനേകം തദ്ദേശീയ ഇൻഡ്യൻ ഗോത്രങ്ങൾ (റെഡ് ഇന്ത്യൻസ്) അധിവസിച്ചിരുന്ന പ്രദേശം ആയിരുന്നു. സ്പെയിൻകാരാണ് ഇവിടെ ആദ്യമെത്തിയ യൂറോപ്യൻ കുടിയേറ്റക്കാർ. ന്യൂസ്പെയിനിലെ അൾട്ട കാലിഫോർണിയ എന്ന വിശാലമായ പ്രദേശം സ്പെയിന്റെ അധീനതയിലുള്ള ന്യൂസ്പെയിനിന്റെ ഭാഗമാണെന്നു സ്പെയിൻ അവകാശമുന്നയിച്ചിരുന്നു. അൾട്ട കാലിഫോർണിയ 1821 കാലത്ത് മെക്സിക്കോയുടെ ഭാഗമായി അറിയപ്പെട്ടു. 1848 ൽ മെക്സിക്കൻ-അമേരിക്കൻ യുദ്ധത്തിൽ അൾട്ട കാലിഫോർണിയ യുണൈറ്റഡ് സ്റ്റേറ്റ്സിനോട് കൂട്ടിച്ചേർക്കപ്പെട്ടു. 1850 സെപ്റ്റംബർ 9 ന് കാലിഫോർണിയ പ്രദേശം ഏകോപിച്ച് യു.എസിലെ 31 ആം സംസ്ഥാനമായി. 1848 ലെ കാലിഫോർണിയ ഗോൾഡ് റഷിന്റെ കാലത്ത് ഒട്ടനവധി കുടിയെറ്റക്കാർ കാലിഫോർണിയയിലേയക്കു സമ്പത്ത് അന്വേഷിച്ച് എത്തിച്ചേർന്നു. ഇത് ഇവിടം സാമ്പത്തികമായി വളരുന്നതിന് ഇടയാക്കി. കാലിഫോർണിയ ഭൂമിശാസ്ത്രപരമായി വിവിധങ്ങളായ പ്രദേശങ്ങൾ ഉൾക്കൊണ്ടതാണ്. കിഴക്കു ഭാഗത്തെ സിയാറ നിവാഡ മുതൽ പടിഞ്ഞാറ് പസഫിക് തീരം, വടക്കുപടിഞ്ഞാറു ഭാഗത്തുള്ള റെഡ് വുഡ്-ഡൌഗ്ലാസ് ഫിർ വനം മുതൽ തെക്കുകിഴക്കായുള്ള മജോവെ മരുപ്രദേശം തുടങ്ങി എല്ലാ ഭാഗങ്ങളിലും ഭൂമിശാസ്ത്രപരമായ ഭിന്നത കാണാം. സംസ്ഥാനത്തിന്റെ നടുവിലായിട്ടാണ് സെൻട്രൽ വാലി. ഇതൊരു കാർഷികപ്രാധാന്യമുള്ള പ്രദേശമാണ്. കാലിഫോർണിയയിൽ ഏറ്റവും ഉയർന്ന സ്ഥാനമായ മൌണ്ട് വിറ്റ്നിയും ഏറ്റവും താഴ്ന്നയിടമായ ഡെത്ത് വാലിയും തുടർച്ചയായി സ്ഥിതി ചെയ്യുന്നു. പസിഫിക് റിംഗ് ഓഫ് ഫയർ ഭാഗത്തായതിനാല് കാലിഫോർണിയയിൽ ഭൂമികുലുക്കം സർവ്വസാധാരണമാണ്. ഓരോ വർഷവും 37,000 ഭൂമികുലുക്കങ്ങൾ രേഖപ്പെടുത്തപ്പെടുന്നു. കൂടുതൽ ഭൂമികുലുക്കങ്ങളും വളരെ വളരെ ചെറുതാണ്. വരൾച്ചയും ഈ ഭാഗങ്ങളിൽ പതിവാണ്.

അമേരിക്കയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി ഉഷ്ണമേഖലായാണ് കാലിഫോർണിയ. ലോകത്തിലെ ഏറ്റവും വലിയ എട്ടാമത്തെ സമ്പദ്‌വ്യവസ്ഥയാണ് കാലിഫോർണിയയുടേത്. ഷെവ്റോൺ, ആപ്പിൾ, മൿകെസ്സൊൺ എന്നങ്ങനെ സാമ്പത്തികമായി ഉന്നതിയിൽ നില്കുന്ന ലോകത്തെ മൂന്നു വലിയ കമ്പനികളുടെ ആസ്ഥാനം കാലിഫോർണിയ സംസ്ഥാനത്താണ്. അമേരിക്കയുടെ മൊത്തം ആഭ്യന്തര ഉല്പാദനത്തിൽ പതിമൂന്നു ശതമാനവും ഈ സംസ്ഥാനത്തിന്റെ സംഭാവനയാണ്. കാലിഫോർണിയ അമേരിക്കയിലെ ഫിലിം വ്യവസായത്തിന്റെ തൊട്ടിലാണെന്നു പറയാം. ഹോളിവുഡ് (വിനോദം), സിലികൺ വാലി (ഐ.ടി), കാലിഫോർണിയ സെൻ‌ട്രൽ വാലി(കൃഷി) എന്നിങ്ങനെ പ്രത്യേക സാമ്പത്തിക മേഖലകൾക്കും പ്രസിദ്ധമാണീ സംസ്ഥാനം.

തലസ്ഥാനം സാക്രമെന്റോയും ലൊസ് ആഞ്ചെലസ് ഏറ്റവും വലിയ നഗരവുമാണ്.

കെനിയ

ഒരു കിഴക്കൻ ആഫ്രിക്കൻ രാജ്യമാണ് കെനിയ (Kenya). വടക്ക് എത്യോപ്യ, കിഴക്ക് സൊമാലിയ, തെക്ക് ടാൻസാനിയ, പടിഞ്ഞാറ് ഉഗാണ്ട, വടക്ക്പടിഞ്ഞാറ് വശത്ത് സുഡാൻ എന്നീ രാജ്യങ്ങൾ കെനിയയുടെ അതിർത്തിരാജ്യങ്ങളാണ്. കെനിയയുടെ തെക്കുകിഴക്കൻ അതിർത്തിയിൽ ഇന്ത്യൻ മഹാസമുദ്രമാണ്. ജൊമൊ കെനിയാറ്റ ആൻ ആദ്യത്തെ പ്രസിഡണ്ട്. അദ്ദേഹം കെനിയൻ ഗാന്ധി എന്നറിയപ്പെടുന്നു.

കൊളംബിയ

കൊളംബിയ (ഇംഗ്ലീഷ്: Colombia) ദക്ഷിണ അമേരിക്കൻ വൻ‌കരയിലെ ഒരു രാജ്യമാണ്. കിഴക്ക് വെനിസ്വെല, ബ്രസീൽ; തെക്ക് ഇക്വഡോർ, പെറു; പടിഞ്ഞാറ്‌ പനാമ എന്നിവയാണ് അയൽ രാജ്യങ്ങൾ. ക്രിസ്റ്റഫർ കോളംബസിൽ നിന്നാണ് കൊളംബിയ എന്ന പേരു ലഭിച്ചത്.

നോർവെ

നോർവേ (ഔദ്യോഗികമായി കിങ്ഡം ഓഫ് നോർവേ) വടക്കൻ യൂറോപ്പിലെ ഒരു രാജ്യമാണ്. സ്വീഡൻ, ഫിൻലാന്റ്, റഷ്യ എന്നിവയാണ് ഇതിന്റെ അതിർത്തി രാജ്യങ്ങൾ. ഇതിന്റെ പടിഞ്ഞാറ് ഭാഗത്ത് നോർത്ത് കടലിന്റെ അക്കരെ യുണൈറ്റഡ് കിങ്ഡം, ഫാറോ ദ്വീപുകൾ എന്നിവ സ്ഥിതി ചെയ്യുന്നു.

നോർവേയിൽ വാതക പാടങ്ങൾ, ജലവൈദ്യുതി, മത്സ്യം, വനം, ധാതു എന്നിവയുടെ സമ്പുഷ്ട സ്രോതസ്സുകളുണ്ട്. 2006-ൽ ഏറ്റവുമധികം മത്സ്യ കയറ്റുമതി നടത്തുന്ന രണ്ടാമത്തെ രാജ്യമായിരുന്നു നോർവേ. ഭക്ഷ്യ സംസ്കരണം, കപ്പൽ നിർമ്മാണം, ലോഹങ്ങൾ, രാസവസ്തുക്കൾ, ഖനനം, പേപ്പർ ഉത്പന്നങ്ങൾ എന്നിവയാണ് മറ്റ് പ്രധാന വ്യവസായങ്ങൾ.

2007-ൽ ഗ്ലോബൽ പീസ് ഇൻഡക്സ് നോർവേയെ ലോകത്തിലെ ഏറ്റവും സമാധാനപരമായ രാജ്യമായി തിരഞ്ഞെടുത്തു. നാറ്റോയുടെ ആരംഭം മുതൽ അതിൽ അംഗമാണ് നോർവേ.

പെൻ‌സിൽ‌വാനിയ

പെൻ‌സിൽ‌വാനിയ (ശ്രവിക്കുക) (Pennsylvania German: Pennsylvaani or Pennsilfaani), അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനമാണ്. ഔദ്യോഗികമായി കോമൺവെൽത്ത് ഓഫ് പെൻസിൽവാനിയ എന്നറിയപ്പെടുന്ന ഈ സംസ്ഥാനം അമേരിക്കൻ ഐക്യനാടുകളുടെ വടക്കുകിഴക്കൻ, മദ്ധ്യ അറ്റ്‍ലാന്റിക് പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്നു. അപ്പലേച്യൻ പർവതം സംസ്ഥാനത്തിൻറെ മധ്യഭാഗത്തുകൂടി കടന്നുപോകുന്നു. ഐക്യനാടുകളി‍ൽ രൂപീകൃതമായ 13 ആദിമ സ്ഥാപിത സംസ്ഥാനങ്ങളിലൊന്നാണിത്. 13 ആദ്യകോളനികളുടെ മധ്യഭാഗത്തായിരുന്നു പെൻസിൽ‌വാനിയയുടെ സ്ഥാനം. ഇതിനാൽ കീസ്റ്റോൺ സ്റ്റേറ്റ് എന്നറിയപ്പെടുന്നു. അമേരിക്കൻ സർക്കാർ, ഭരണഘടനാ രൂപവത്കരണ വേളകളിലെ സുപ്രധാന മുഹൂർത്തങ്ങൾക്കു വേദിയായ സംസ്ഥാനമാണിത്.

സംസ്ഥാനത്തിൻറെ പേരിനു കാരണക്കാരനായ സർ വില്ല്യം പെന്നിൻറെ പുത്രനു് 1681 ൽ ലഭിച്ച രാജകീയ ഭൂമിയിൽനിന്നാണ് ഈ നഗരത്തിൻറെ തുടക്കം. ഡിലാവെയർ നദിയ്ക്കു സമാന്തരമായുള്ള പെൻസിൽവാനിയയുടെ ഭാഗവും ഇന്നത്തെ ഡിലാവെയർ സംസ്ഥാനത്തിന്റെ ഭാഗവും ഒന്നുചേർന്ന് ആദ്യകാലത്ത് ന്യൂ സ്വീഡൻ കോളനി സംഘടിപ്പിക്കപ്പെട്ടിരുന്നു. 1787 ഡിസംബർ 12-ന് അമേരിക്കൻ ഭരണഘടനയാൽ അംഗീകരിക്കപ്പെട്ട രണ്ടാമത്തെ സംസ്ഥാനമായിരുന്നു ഇത്. അമേരിക്കൻ സ്വാതന്ത്ര്യത്തിൻറെ പ്രഖ്യാപനവും ഐക്യനാടുകളുടെ ഭരണഘടനയുടെ രൂപരേഖയും തയ്യാറാക്കിയ ഇൻഡിപ്പെൻഡൻസ് ഹാൾ സംസ്ഥാനത്തെ ഏറ്റവും വലിയ നഗരമായ ഫിലാഡൽഫിയയിൽ സ്ഥിതിചെയ്യുന്നു. അമേരിക്കൻ ആഭ്യന്തരയുദ്ധകാലത്ത്, ഗെറ്റിസ്ബർഗ് യുദ്ധം നടന്നത് സംസ്ഥാനത്തിന്റെ തെക്കൻ മദ്ധ്യ പ്രദേശത്തായിരുന്നു. 1777-78 കാലത്തെ കടുത്ത ശൈത്യകാലത്ത് ഫിലാഡെൽഫിയയ്ക്കു സമീപമുള്ള വാലി ഫോർഡ് ആയിരുന്നു ജനറൽ ജോർജ്ജ് വാഷിംങ്ടൺ മുഖ്യ കാര്യാലയം.

കോമൺവെൽത്തിൻറെ അതിരുകൾ തെക്കുകിഴക്കായി ഡെലേവയറും തെക്ക് മേരിലാൻഡ്, തെക്കു പടിഞ്ഞാറ് വെസ്റ്റ് വെർജീനിയ, പടിഞ്ഞാറ് ഓഹിയോ, വടക്കുപടിഞ്ഞാറ് ഈറി തടാകം, കനേഡിയൻ മേഖലയായ ഒന്റാറിയോ, വടക്ക് ന്യൂയോർക്ക്, കിഴക്ക് ന്യൂ ജർസി എന്നിവയാണ്. ഐക്യനാടുകളുടെ സംസ്ഥാനങ്ങളിൽ വലിപ്പത്തിൽ പെൻസിൽവാനിയ 33 ആമത്തെ സ്ഥാനവും, ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനങ്ങളിൽ ആറാം സ്ഥാനവും, 50 അമേരിക്കൻ ഐക്യനാടുകളിൽ ജനസാന്ദ്രതയിൽ ഒമ്പതാം സ്ഥാനവുമാണ്. ഈ സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള നഗരങ്ങൾ ഫിലാഡൽഫിയ (1,560,297), പിറ്റ്സ്ബർഗ് (305,801), അല്ലെൻടൌൺ (118,577), ഈറി (100,671), റീഡിംഗ് (89,893) എന്നിവയാണ്. സംസ്ഥാന തലസ്ഥാനവും ഇവിടുത്തെ ഒമ്പതാമത്തെ വലിയ നഗരവുമാണ് ഹാരിസ്ബർഗ്ഗ്. ഈറി തടാകത്തിനും ഡിലാവെയർ അഴിമുഖത്തിനും സമാന്തരമായി പെൻസിൽവാനിയയ്ക്ക് ഏകദേശം 140 മൈൽ (225 കിലോമീറ്റർ) തീരപ്രദേശമുണ്ട്.

പോളണ്ട്

പോളണ്ട് (ഔദ്യോഗിക നാമം: റിപബ്ലിക് ഓഫ് പോളണ്ട്) മധ്യയൂറോപ്പിലെ ഒരു രാജ്യമാണ്. പടിഞ്ഞാറ് ജർമ്മനി, കിഴക്ക് യുക്രെയിൻ, ബലാറസ്, തെക്ക് ചെക്ക് റിപബ്ലിക്, സ്ലൊവാക്യ, വടക്ക് ലിത്വാനിയ, റഷ്യ, ബാൾട്ടിക് കടൽ എന്നിവയാണ് അതിർത്തികൾ. ഡെന്മാർക്കുമായി സമുദ്രാതിർത്തിയുമുണ്ട്. 2004 മേയ് ഒന്നുമുതൽ യൂറോപ്യൻ യൂണിയനിലും അംഗമാ‍ണ്.മേരീക്യൂറിയുടെ ജന്മദേശമാണ്

ബിഹാർ

ബിഹാർ ഇന്ത്യാരാജ്യത്തെ ഒരു സംസ്ഥാനമാണ്‌. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ കിഴക്കു ഭാഗത്തായാണ്‌ ഹിന്ദി ഹൃദയഭൂമിയിൽപ്പെട്ട ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നത്‌. പടിഞ്ഞാറ്‌ ഉത്തർപ്രദേശ്, കിഴക്ക്‌ പശ്ചിമ ബംഗാൾ, തെക്ക്‌ ഝാ‍ർഖണ്ഡ്‌ എന്നിവയാണ്‌ ബിഹാറിന്റെ അയൽ സംസ്ഥാനങ്ങൾ. വടക്ക്‌ നേപ്പാളുമായി രാജ്യാന്തര അതിർത്തിയുമുണ്ട്‌. പട്‌നയാണ്‌ തലസ്ഥാനം.

ബൾഗേറിയ

തെക്ക്കിഴക്കൻ യൂറോപ്പിലെ ഒരു രാജ്യമാണ് ബൾഗേറിയ (ശ്രവിക്കുക) (ബൾഗേറിയൻ: България, IPA: [bɤ̞ɫˈɡarijɐ]), ഔദ്യോഗികമായി ദി റിപ്പബ്ലിക്ക് ഓഫ് ബൾഗേറിയ (ബൾഗേറിയൻ: Република България, IPA: [rɛˈpublika bɤ̞ɫˈɡarijɐ]). വടക്ക് റൊമാനിയ, സെർബിയയും മാസിഡോണിയയും പടിഞ്ഞാറ്,ഗ്രീസ്,തുർക്കി എന്നീ രാജ്യങ്ങൾ തെക്കു വശത്ത്,എന്നിവയാണീ രാജ്യത്തിന്റെ അതിരുകൾ.ഈ രാജ്യത്തിന്റെ കിഴക്ക് വശത്തായി കറുത്ത കടൽ സ്ഥിതി ചെയ്യുന്നു.

സോഫിയ ആണ്‌ ബൾഗേറിയയിലെ ഏറ്റവും വലിയ നഗരവും, തലസ്ഥാനവും.

മാലി

പശ്ചിമ ആഫ്രിക്കയിലെ സമുദ്രാതിർത്തി ഇല്ലാത്ത ഒരു രാജ്യമാണ് മാലി. (ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് മാലി‌). അൾജീരിയ (വടക്ക്), നീഷർ (കിഴക്ക്), ബർക്കിനാ ഫാസോ, ഐവറി കോസ്റ്റ് (തെക്ക്), ഗിനി (തെക്കു-പടിഞ്ഞാറ്), സെനെഗൾ, മൌറിത്താനിയ (പടിഞ്ഞാറ്) എന്നിവയാണ് മാലിയുടെ അതിരുകൾ. മാലിയുടെ വടക്കുവശത്തുള്ള അതിരുകൾ നേർരേഖയായി സഹാറാ മരുഭൂമിയിലേക്ക് നീളുന്നു. രാജ്യത്തിന്റെ തെക്കുഭാഗത്താണ് ജനങ്ങളിൽ ഭൂരിഭാഗവും അധിവസിക്കുന്നത്. നീഷർ നദി, സെനെഗൾ നദി എന്നിവ രാജ്യത്തിന്റെ തെക്കുഭാഗത്താണ്.

ലോകത്തിലെ തീർത്തും ദരിദ്രമായ രാഷ്ട്രങ്ങളിൽ ഒന്നാണ് മാലി. ഫ്രഞ്ച് കോളനിയായിരുന്ന മാലിയ്ക്ക് 1960-ൽ സ്വാതന്ത്ര്യം ലഭിച്ചു. ഇതിനു പിന്നാലെ പല വരൾച്ചകളും വിപ്ലവങ്ങളും ബലം പ്രയോഗിച്ചുള്ള ഒരു അധികാര കൈമാറ്റവും (കൂ) 23 വർഷത്തെ സൈനിക ഭരണവും മാലിയിൽ നടന്നു. എങ്കിലും 1992-ൽ ആദ്യത്തെ ജനാധിപത്യ സർക്കാർ വന്നതിൽ പിന്നെ മാലി താരതമ്യേന സമാധാനപരമാണ്.

രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും വരണ്ടതാണെങ്കിലും തെക്കും കിഴക്കുമുള്ള ഭലഭൂയിഷ്ടമായ നീഷർ നദീതടം കാരണം മാലി ഭക്ഷ്യ-സ്വയം പര്യാപ്തമാണ്. ആഫ്രിക്കയിലെ ഏറ്റവും വലിയ പരുത്തി ഉൽപ്പാദക രാഷ്ട്രങ്ങളിൽ ഒന്നാണ് മാലി.

ആഫ്രിക്കൻ സംഗീതത്തിലെ പല പ്രതിഭകൾക്കും മാലി ജന്മം കൊടുത്തിട്ടുണ്ട്. എല്ലാ വർഷവും സഹാറ മരുഭൂമിയിലെ മരുപ്പച്ചയായ എസ്സകേനിൽ നടക്കുന്ന മരുഭൂമിയിലെ സംഗീതോത്സവം (ദ് ഫെസ്റ്റിവൽ ഇൻ ഡെസേർട്ട്) ആഫ്രിക്കൻ സംഗീതത്തിന്റെ ഒരു ഉത്സവമാണ്.ആഫ്രിക്കയിലെ പുരാതന സാമ്രാജ്യമായ മാലി സാമ്രാജ്യത്തിൽ നിന്നാണ് മാലിക്ക് പേരു ലഭിച്ചത്. ബംബാര ഭാഷയിൽ ഹിപ്പൊപൊട്ടേമസ് എന്നാണ് മാലി എന്ന പദത്തിന്റെ അർത്ഥം. മാലിയിലെ 5 ഫ്രാങ്ക് നാണയത്തിൽ ഹിപ്പൊപൊട്ടേമസിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നു. മാലിയുടെ തലസ്ഥാനമായ ബമാകോ ബംബാര ഭാഷയിൽ അർത്ഥമാക്കുന്നത് ചീങ്കണ്ണികളുടെ നാട് എന്നാണ്.

മ്യാൻമാർ

തെക്കുകിഴക്കേ ഏഷ്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രാജ്യമാണ് മ്യാൻമാർ (ഉച്ചാരണം /ˈmjɑnˌmɑ/), ഔദ്യോഗികനാമം: യൂണിയൻ ഓഫ് മ്യാന്മാർ (ബർമ്മീസ്: [pjìdàunzṵ mjəmà nàinŋàndɔ̀]). ബ്രിട്ടീഷ് കോളനിയായിരുന്ന "യൂണിയൻ ഓഫ് ബർമ്മ"യ്ക്ക് 1948 ജനുവരി 4-നു ബ്രിട്ടണിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ചു.1974 ജനുവരി 4-നു രാജ്യത്തിന്റെ പേര് "സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ഓഫ് ദ് യൂണിയൻ ഓഫ് ബർമ്മ" എന്ന് മാറ്റി. 1988 സെപ്റ്റംബർ 23-നു പേര് വീണ്ടും "യൂണിയൻ ഓഫ് ബർമ്മ" എന്നുമാറ്റി. 1989 സെപ്റ്റംബർ 23-നു സ്റ്റേറ്റ് ലാ ആന്റ് ഓർഡർ റിസ്റ്റൊറേഷൻ കൗൺസിൽ രാജ്യത്തിന്റെ പേര് "യൂണിയൻ ഓഫ് മ്യാന്മാർ" എന്ന് നാമകരണം ചെയ്തു.

പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന (വടക്ക്), ലാവോസ് (കിഴക്ക്), തായ്‌ലാന്റ് (തെക്കുകിഴക്ക്), ബംഗ്ലാദേശ് (പടിഞ്ഞാറ്), ഇന്ത്യ (വടക്കുകിഴക്ക്) എന്നിവയാണ് മ്യാന്മാറിന്റെ അയൽ‌രാജ്യങ്ങൾ. തെക്ക് ആൻഡമാൻ കടലും തെക്കുപടിഞ്ഞാറ് ബംഗാൾ ഉൾക്കടലുമാണ് സമുദ്രാതിർത്തികൾ. മ്യാന്മാറിന്റെ ചുറ്റളവിന്റെ മൂന്നിലൊന്ന് (1,930 ച.കി.മീ - 1,199 ച.മൈൽ) അഖണ്ഡമായ തീരപ്രദേശമാണ്.

റൊമാനിയ

റൊമാനിയ (dated: Rumania, Roumania; Romanian: România, IPA: [ro.mɨˈni.a]) മദ്ധ്യ യൂറോപ്പിലെ ബാൾക്കൻ പെനിൻസുലക്ക് വടക്കായി, ഡാന്യൂബിനു താഴെ , കാർപാത്ത്യൻ മലനിരകൾക്കു കീഴിലായി സ്ഥിതി ചെയ്യുന്ന ഒരു രാജ്യമാണ്‌. ഡ്യാനൂബ് ഡെൽറ്റയിലെ ഭൂരിഭാഗം പ്രദേശങ്ങളും ഈ പ്രദേശത്താണ്‌ സ്ഥിതി ചെയ്യുന്നത്. ഈ രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി ഹംഗറിയും, സെർബിയയും, വടക്ക് കിഴക്ക് ഭാഗങ്ങളിലായി യുക്രെയിനും റിപ്പബ്ലിക്ക് ഓഫ് മാൾഡോവയും , തെക്ക് വശത്തും ബൾഗേറിയയുമാണ്‌.

സിറിയ

തെക്കുപടിഞ്ഞാറൻ ഏഷ്യയിൽ മെഡിറ്ററേനിയൻ കടൽതീരത്തു സ്ഥിതിചെയ്യുന്ന രാജ്യമാണ് സിറിയ. പടിഞ്ഞാറ് ലെബനൻ, തെക്കുപടിഞ്ഞാറ് ഇസ്രയേൽ, തെക്ക് ജോർദ്ദാൻ, കിഴക്ക് ഇറാഖ്, വടക്ക് തുർക്കി എന്നിവയാണ് അയൽ‌രാജ്യങ്ങൾ ==പ്രാചീന ചരിത്രം == ==പ്രാചീന ചരിത്രം== ലെബനൻ, ഇന്നത്തെ ഇസ്രയേലിന്റെയും ജോർദ്ദാന്റെയും ഭൂരിപക്ഷം പ്രദേശങ്ങൾ, ഇറാഖിന്റെയും സൗദി അറേബ്യയുടെയും ഏതാനു ഭാഗങ്ങൾ ഇവചേർന്നതായിരുന്നു പുരാതന സിറിയ. ക്രി.മു 2100-ൽ അമോറൈറ്റ് ഗോത്രക്കാർ ഇവിടെ വാസമുറപ്പിച്ചു. അതിനുശേഷം അസീറിയക്കാരും ബാബിലോണിയക്കാരും പേർഷ്യക്കാരും ഗ്രീക്കുകാരും റോമാക്കാരും സിറിയയിൽ ആധിപത്യം സ്ഥാപിച്ചു. ക്രി.പി ഏഴാം നൂറ്റാണ്ടിലാണ് ഇവിടെ ഇസ്ലാം മതം പ്രചാരിച്ചത്. 1516 മുതൽ 1918 ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. 1920-ൽ ലെബനൻ സിറിയയിൽ നിന്നും വേർപെട്ടു. 1948-ൽ പൂർണ്ണ സ്വാതന്ത്ര്യം നേടി. 1958-ൽ ഈജിപ്റ്റുമായിച്ചേർന്ന് ഐക്യ അറബ് റിപബ്ലിക്കിനു രൂപം നൽകി. എന്നാൽ ഈ കൂട്ടുകെട്ട് 1961-ൽ അവസാനിച്ചു.

ആധുനികകാലത്തിൽ ഇസ്രയേലുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾമൂലം രാജ്യാന്തര ശ്രദ്ധയാകർഷിക്കുന്ന രാജ്യമാണു സിറിയ. സിറിയയുടെ ഭാഗമായിരുന്ന ഗോലാൻ കുന്നുകൾ ഇസ്രയേൽക്കാർ കീഴടക്കിയതാണ് തർക്കത്തിന്റെ പ്രധാനകാരണം.

ദമാസ്കസാണു സിറിയയുടെ തലസ്ഥാനം.

സ്പെയിൻ

യൂറോപ്യൻ ഭൂഖണ്ഡത്തിൽപ്പെട്ട രാജ്യമാണ് സ്പെയിൻ( ഇംഗ്ലീഷ്: Spain , സ്പാനിഷ്‌ : España, IPA: [es'paɲa]) അഥവാ കിങ്ഡം ഒഫ് സ്പെയിൻ(സ്പാനിഷ്‌ : Reino de España). കിഴക്ക് മെഡിറ്ററേനിയൻ കടലും വടക്ക് ഫ്രാൻസ്, അൻഡോറ, ബേ ഓഫ് ബിസ്കേയും വടക്ക് പടിഞ്ഞാറ് അറ്റ്ലാൻറിക് സമുദ്രവും പടിഞ്ഞാറ് പോർച്ചുഗലുമാണ് അതിർത്തികൾ. തെക്കൻ സ്‌പെയിനിൽനിന്ന് കടലിടുക്കു വഴി ഏകദേശം 14 കിലോമീറ്റർ പോയാൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെത്താം. മെഡിറ്ററേനിയിലുള്ള ബലേറിക് ദ്വീപുകളും അറ്റ്ലാൻറിക് സമുദ്രത്തിലുള്ള കാനറി ദ്വീപുകളും സ്പാനിഷ് ഭരണപ്രദേശങ്ങളിൽ ഉൾപ്പെട്ടതാണ്. 504,030 ചതുരശ്ര കിലോമീറ്ററാണ് മൊത്ത വിസ്തീർണ്ണം. യൂറോപ്യൻ യൂണിയനിൽ ഫ്രാൻസ് കഴിഞ്ഞാൽ സ്പെയിനാണ് വലിയ രാജ്യം. രാജ്യത്തിനകത്തെ വിവിധ ഭാഷാ-സാംസ്കാരിക വിഭാഗങ്ങൾക്ക് ഏറെ സ്വാതന്ത്ര്യം നൽകുന്ന തരത്തിലാണ് സ്പെയിനിന്റെ ഭരണഘടന. രാജ്യത്തിനകത്ത് സ്വന്തമായി തിരഞ്ഞെടുക്കാൻ അവകാശമുള്ള 17 പ്രവിശ്യകളുണ്ട്.

രാജഭരണത്തിൻ കീഴിലുള്ള പാർലമെൻററി സർക്കാരാണ് സ്പെയിനിൽ ഭരണം നടത്തുന്നത്.

സ്ലൊവീന്യ

സ്ലൊവീന്യ (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് സ്ലൊവീന്യ) തെക്കൻ മദ്ധ്യ യൂറോപ്പിലെ ഒരു രാജ്യമാണ്. പടിഞ്ഞാറ് ഇറ്റലി, തെക്ക്-പടിഞ്ഞാറ് അഡ്രിയാറ്റിക് കടൽ, തെക്കും കിഴക്കും ക്രൊയേഷ്യ, വടക്ക്-കിഴക്ക് ഹംഗറി, വടക്ക് ഓസ്ട്രിയ എന്നിവയുമായി അതിർത്തി പങ്കിടുന്നു. ലുബ്ലാന നഗരം ആണ് തലസ്ഥാനം.

സ്ലൊവീന്യ പല കാലഘട്ടങ്ങളിലായി റോമാ സാമ്രാജ്യം, ഭാഗികമായി റിപ്പബ്ലിക് ഓഫ് വെനീസ്, , വിശുദ്ധ റോമാ സാമ്രാജ്യം, ഹബ്സ്ബർഗ് രാജവംശം, ഓസ്ട്രിയൻ സാമ്രാജ്യം, സ്ലൊവീനുകളുടെയും ക്രോട്ടുകളുടെയും സെർബുകളുടെയും രാജ്യം,, സെർബുകളുടെ രാജവംശം, ക്രോട്ടുകകളും സ്ലൊവീനുകളും, ഭാഗികമായി ഇറ്റലി രാജവംശം, എന്നിവയുടെയും ലോകമഹായുദ്ധങ്ങളുടെ ഇടയിൽ ജർമനി, ഇറ്റലി, ഹംഗറി, ക്രൊയേഷ്യ (1941-1945) എന്നിവയുടെയും, 1945 മുതൽ സോഷ്യലിസ്റ്റ് ഫെഡറൽ റിപ്പബ്ലിക് ഓഫ് യൂഗോസ്ലാവ്യയുടെയും ഭാഗമായിരുന്നു. 1991-ൽ ആണ് സ്വാതന്ത്ര്യം സ്ലൊവീന്യക്ക് ലഭിച്ചത്.

Cardinal and Ordinal Directions

ഇതരഭാഷകളിൽ

This page is based on a Wikipedia article written by authors (here).
Text is available under the CC BY-SA 3.0 license; additional terms may apply.
Images, videos and audio are available under their respective licenses.