ന്യായാധിപന്മാരുടെ പുസ്തകം

എബ്രായബൈബിളിലേയും ക്രിസ്ത്യാനികളുടെ പഴയനിയമത്തിലേയും ഒരു ഗ്രന്ഥമാണ് ന്യായാധിപന്മാരുടെ പുസ്തകം. അതിന്റെ മൂലം എബ്രായഭാഷയിലാണ് എഴുതപ്പെട്ടത്. ഇസ്രായേൽ ജനത ഈജിപ്തിനിൽ നിന്നുള്ള പ്രയാണത്തിനൊടുവിൽ കാനാൻ ദേശത്ത് ആധിപത്യം സ്ഥാപിക്കുന്നതിനും ഇസ്രായേലിലെ രാജവംശത്തിന്റെ സ്ഥാപനത്തിനും ഇടക്കുള്ള കാലത്തെ ചരിത്രമാണ് അതിന്റെ വിഷയം. ഇസ്രായേലിന് രാജാക്കന്മാരോ, സർവ്വസമ്മതരായ ജനനേതാക്കളോ ഇല്ലാതിരുന്നതിനാൽ ഒരോരുത്തനും തനിക്ക് ഇഷ്ടമുള്ളതു ചെയ്തിരുന്ന കാലമായിരുന്നു അത്.[1] അക്കാലത്തെ പ്രതിസന്ധികൾക്കിടയിൽ നേതൃത്വഗുണവും ധൈര്യവും പ്രകടിപ്പിച്ച ഗോത്രവീരന്മാരായിരുന്നു ഈ കൃതിയിലെ രക്ഷകരായ "ന്യായാധിപന്മാർ".

പന്ത്രണ്ടു പേർ

ഓത്ത്നിയേൽ, എഹൂദ്, ഷംഗാർ, ദബോറ-ബാറക്ക്, ഗിദയോൻ, തോല, ജായിർ, ജഫ്‌താ, ഇബ്സാൻ, ഏലോൻ, അബ്ദോൻ, സാംസൺ എന്നിങ്ങനെ 12 ന്യായാധിപന്മാരുടെ കഥയാണ് ഈ രചനയിൽ ഉള്ളത്. ഇവരിൽ ഏറ്റവും പ്രശസ്തരായത് ദേബോറ, ഗിദയോൻ, ജഫ്‌താ, അവസാനമായി ചിത്രീകരിക്കപ്പെടുന്ന സാംസൺ എന്നിവരാണ്. ബൈബിൾ ചരിത്രത്തിലെ പേരെടുത്ത വനിതകളിൽ ഒരാളായ പ്രവാചിക ദബോറ ന്യായാധിപത്യം നടത്തിയത്, യോദ്ധാവായ ബാറക്കിനൊപ്പമാണ്.[൧] കാനാനിയ സൈന്യത്തിനെതിരെ നേടിയ ഉജ്ജ്വല വിജയത്ത് തുടർന്ന് ദബോറ പാടിയ സ്തോത്രഗീതം ബൈബിളിലെ ഏറ്റവും പുരാതനമായ കവിതകളിൽ ഒന്നായി കരുതപ്പെടുന്നു.[2] കാഹളങ്ങളും തീപ്പന്തങ്ങളും മാത്രമേന്തിയ 300 യോദ്ധാക്കളെ നയിച്ച് മിദ്യാങ്കാരെ തോല്പിക്കുകയാണ് ഗിദയോൻ ചെയ്തത്.[3] അമ്മോനിയർക്കു മേൽ തന്നെ വിജയിയാക്കിയാൽ, മടങ്ങിയെത്തുമ്പോൾ കാണാൻ വീട്ടിൽനിന്ന് ആദ്യം ഇറങ്ങി വരുന്നയാളെ ബലിയായി അർപ്പിക്കാമെന്ന് യഹോവയോട് ചെയ്ത വാഗ്ദാനം നിറവേറ്റാൻ നൃത്തവാദ്യങ്ങളുമായി വന്ന സ്വന്തം മകളെ ബലികഴിക്കേണ്ടി വരുകയെന്ന ദൗർഭാഗ്യം സംഭവിച്ചത് ന്യായാധിപനായ ജഫ്‌തായ്കാണ്.[4] തന്റേടിയും, തെമ്മാടിയും കാമുകനും ദുരന്തനായകനും ഒക്കെയായി പ്രത്യക്ഷപ്പെടുന്ന ശിംശോനോളം (Samson) പേരെടുപ്പുള്ളതായി ന്യയാധിപരിൽ ആരുമില്ല.[5]

പിന്തുടർച്ചാക്രമം

വെവ്വേറേ ഗോത്രങ്ങൾക്കു നേതൃത്വം വഹിച്ചവരാണ് എന്നാണ് കരുതേണ്ടതെങ്കിലും മുഴുവൻ ഇസ്രായേലിനേയും പശ്ചാത്തലമാക്കിയാണ് അവരെ അവതരിപ്പിച്ചിരിക്കുന്നത്. വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള ഒരുകൂട്ടം പുരാതന ഗോത്രവീരന്മാരുടേയും അവരുടെ കാലത്തിന്റേയും കഥയാണ് ഈ രചനയിൽ ഉള്ളതെന്നു പറയാം. ഗ്രന്ഥത്തിലെ വീരനായകന്മാരായ ന്യായധിപന്മാർക്കിടയിലെ പിതുടർച്ചാക്രമം നിശ്ചയിക്കുക സാദ്ധ്യമല്ല. കൃതിയിൽ കാണുന്ന സമയരേഖ, സംശോധകന്മാർ കൃത്രിമമായി നിർമ്മിച്ചതാണെന്നേ കരുതാനൊക്കൂ. മൊത്തം ന്യായാധിപന്മാരുടെ സംഖ്യ, ഇസ്രായേൽ ഗോത്രങ്ങളുടെ എണ്ണമായ 12 തന്നെയാണെന്നുള്ളതും സംശോധകന്മാരുടെ ഇടപെടലിന്റെ ഫലമായിരിക്കാം.[6]

കുറിപ്പുകൾ

^ ദബോറ-ബാറക്കുമാരെ ഒന്നായി എണ്ണുന്നതു കൊണ്ടാണ് ന്യായാധിപന്മാരുടെ സംഖ്യ 12 ആയിരിക്കുന്നത്.

അവലംബം

 1. ന്യായാധിപന്മാരുടെ പുസ്തകം 21:25
 2. ദബോറ, ഓക്സ്ഫോർഡ് ബൈബിൾ സഹകാരി (പുറം 161)
 3. ന്യായാധിപന്മാരുടെ പുസ്തകം 6-8
 4. ന്യായാധിപന്മാരുടെ പുസ്തകം 10-12
 5. ന്യായാധിപന്മാരുടെ പുസ്തകം 13-16
 6. ന്യായാധിപന്മാരുടെ പുസ്തകം, ഓക്സ്ഫോർഡ് ബൈബിൾ സഹകാരി (പുറങ്ങൾ 397-99)
ഏക്കർ, ഇസ്രയേൽ

ഹൈഫയുടെ അറ്റത്തുള്ള തീരദേശ സമതല പ്രദേശത്തുള്ള ഇസ്രായേൽ വടക്കൻ ജില്ലയിലെ ഒരു നഗരമാണ് ഏക്കർ (/ ɑːkər / / eɪkər /, ഹീബ്രു: עַכּוֹ,'Ako, അകോ എന്നറിയപ്പെടുന്ന അകോ, അറബി: عكا, അകാഖ). മെഡിറ്ററേനിയൻ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരം പ്രധാനമായും ജലവൈദ്യുത നിലയങ്ങളും വാണിജ്യ പ്രവർത്തനങ്ങളും ലേവറ്റുമായി ബന്ധിപ്പിക്കുന്നതാണ്. തീരത്തിനു ശേഷം വടക്ക് തെക്ക് ഭാഗവും ജസീറൽ താഴ്വരയും തമ്മിൽ ബന്ധിപ്പിക്കുന്നു. ഇസ്രായേലിന്റെ നാട്ടിലെ തീരപ്രദേശങ്ങളിൽ വളരെ അപൂർവ്വമായ പ്രകൃതിദത്ത തുറമുഖങ്ങൾ ഏക്കറിന് പ്രയോജനപ്പെടുന്നു. ഏകദേശം 4,000 വർഷങ്ങൾക്ക് മുൻപ് മധ്യ വെങ്കല യുഗം മുതൽ തുടർച്ചയായി മനുഷ്യർ വസിച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമേറിയ നഗരങ്ങളിലൊന്നാണ് ഇത്.

ബഹായി വിശ്വാസത്തിന്റെ പുണ്യനഗരമാന്ന് ഏക്കർ. അനേകം ബഹായി തീർഥാടകർക്ക് ഇവിടെക്ക് പ്രവേശനം ലഭിക്കുകയും ചെയ്യുന്നു. 2017 ൽ ജനസംഖ്യ 48,303 ആയിരുന്നു. ജൂതർ. മുസ്ലീം, ക്രിസ്ത്യാനികൾ, ഡ്രൂസി, ബഹായികൾ എന്നിവ ഉൾപ്പെടുന്ന മിക്സഡ് നഗരമാണ് ഏക്കർ. മേയർ ഷിമോൺ ലങ്കറിയാണ്, 2011 ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.2008 ൽ യുനെസ്കോ വേൾഡ് ഹെറിറ്റേജ് ലിസ്റ്റിലേക്ക് ബനായി വിശുദ്ധ നഗരങ്ങളായ ഏക്കർ, ഹൈഫ തുടങ്ങിയ നഗരങ്ങൾ ചേർക്കപ്പെട്ടു.

ജഫ്‌താ

എബ്രായ ബൈബിളിൽ ന്യായാധിപന്മാരുടെ പുസ്തകത്തിലെ ഒരു കഥാപാത്രമാണ് ജഫ്‌താ. യിഫ്‌താഹ് എന്ന പേരിലും അദ്ദേഹം അറിയപ്പെടുന്നു. അമ്മോനിയർക്കെതിരായുള്ള യുദ്ധത്തിൽ ഇസ്രായേലിനെ വിജയത്തിലേയ്ക്ക് നയിക്കുന്നതിനുമുൻപ് വീണ്ടുവിചാരമില്ലാതെ ചെയ്ത ഒരു ശപഥം പാലിയ്ക്കാനായി, വിജയാനന്തരം തന്റെ ഏകസന്താനമായ പുത്രിയെ ദൈവത്തിന് ദഹനബലിയായി അർപ്പിക്കേണ്ടിവന്നതിന്റെ പേരിലാണ് ജഫ്‌താ പ്രധാനമായും അനുസ്മരിക്കപ്പെടുന്നത്. ഇസ്രായേലിന്മേൽ ന്യയാധിപനായി ആറുവർഷക്കാലം അദ്ദേഹം ഭരണം നടത്തി. മനശ്ശെയുടെ ഗോത്രത്തിലെ അംഗമായിരുന്ന ജഫ്‌താ, ഗിലെയാദിലാണ് ജീവിച്ചിരുന്നത്. ജഫ്‌തായുടെ പിതാവിന്റെ പേരും ഗിലെയാദ് എന്നായിരുന്നു.

ജോഷ്വയുടെ പുസ്തകം

എബ്രായബൈബിളിലേയും പഴയനിയമം എന്നു ക്രിസ്ത്യാനികൾ വിളിക്കുന്ന ലിഖിതസമുച്ചയത്തിലേയും ആറാമത്തെ ഗ്രന്ഥമാണ് ജോഷ്വയുടെ പുസ്തകം. എബ്രായബൈബിളിലെ ചെറിയപ്രവാചകന്മാരുടെ ഗ്രന്ഥങ്ങളിൽ ആദ്യത്തേതാണിത്. ഈജിപ്തിൽ നിന്നുള്ള വിമോചനത്തിലും മരുഭൂമിയിൽ നാല്പതു വർഷം നീണ്ട അലച്ചിലിലും നേതൃത്വം വഹിച്ച മോശെയുടെ മരണത്തിനും അദ്ദേഹത്തിന്റെ പിൻഗാമിയായ ജോഷ്വയുടെ മരണത്തിനും ഇടയ്ക്കുള്ള കാലസന്ധിയിൽ, 'വാഗ്ദത്തഭൂമി'-യായ കാനാൻ ദേശത്തിന്മേൽ ആധിപത്യം സ്ഥാപിക്കാൻ ജോഷ്വയുടെ നേതൃത്വത്തിൽ ഇസ്രായേൽ ജനം നടത്തുന്ന ശ്രമത്തിന്റെ കഥയാണ് ഈ കൃതിയുടെ ഉള്ളടക്കം.

ദെബോറാ

എബ്രായബൈബിളിലെ ന്യായാധിപന്മാരുടെ പുസ്തകം അനുസരിച്ച് ഒരു ദൈവപ്രവാചികയും രാജവാഴ്ചയുടെ സ്ഥാപനത്തിനു മുൻപ് പുരാതന ഇസ്രായേലിനെ നയിച്ചിരുന്ന ന്യായാധിപന്മാരുടെ പരമ്പരയിൽ നാലാമത്തെയാളും ആയിരുന്നു ദെബോറാ. രാഷ്ട്രീയ, സൈനിക മേഖലകളിൽ ജനങ്ങൾക്ക് നേതൃത്വം കൊടുത്ത അവർ ലാപ്പിഡോത്ത് എന്നയാളുടെ പത്നിയും ആയിരുന്നു. ബിസി പന്ത്രണ്ടാം നൂറ്റാണ്ടിലാകാം അവർ ജീവിച്ചിരുന്നത്.ബൈബിളിലെ ന്യായാധിപന്മാർക്കിടയിലെ ഏകവനിതയായ ദെബോറാ, കാനാനിൽ ജാബിനിലെ സൈന്യത്തലവനായ സിസേരക്കെതിരെ വിജയകരമായി സംഘടിപ്പിച്ച പ്രത്യാക്രമണത്തിന്റെ കഥയും ഘോഷണവും ന്യായാധിപന്മാരുടെ പുസ്തകം നാലും അഞ്ചും അദ്ധ്യായങ്ങളിലുണ്ട്.

ന്യായാധിപന്മാർ നാലാം അദ്ധ്യായത്തിലെ ഗദ്യാഖ്യാനത്തിന്റെ കവിതാരൂപമാണ് അഞ്ചാമദ്ധ്യായത്തിൽ. "ദെബോറായുടെ ഗീതം" എന്നറിയപ്പെടുന്ന ഈ ബൈബിൾ ഖണ്ഡം അതു വിവരിക്കുന്ന യുദ്ധം നടന്ന് ഏറെ വൈകാതെ, ബിസി പന്ത്രണ്ടാം നൂറ്റാണ്ടിൽ തന്നെ എഴുതപ്പെട്ടതാകാം ആ നിലയ്ക്ക്, ബൈബിളിലെ കവിതാഖണ്ഡങ്ങളിൽ ഏറ്റവും പുരാതനം തന്നെയാകാം അത്. യുദ്ധപശ്ചാത്തലത്തിലെ സ്ത്രീചിത്രീകരണത്തിന്റെ ഏറ്റവും പുരാതന മാതൃകകളിൽ ഒന്നെന്ന പ്രാധാന്യവും അതിനുണ്ട്. കൂടാരം പണിക്കാരനായ ഹേബറിന്റെ പത്നി ജായേൽ എന്ന വനിതയും അതിൽ പ്രത്യക്ഷപ്പെടുന്നു. ഉറങ്ങിക്കിടന്നിരുന്ന സിസേരയെ, നെറ്റിയിൽ കൂടാരക്കുറ്റി അടിച്ചിറക്കി കൊന്നത് ജായേൽ ആയിരുന്നു. ദെബോറായും ജായേലും ഈ ആഖ്യാനത്തിൽ ശക്തരും സ്വാതന്ത്ര്യബോധമുള്ളവരുമായ വനിതകളായി പ്രത്യക്ഷപ്പെടുന്നു.

ബൈബിളിലെ ആഖ്യാനത്തിൽ തെളിയുന്ന ദെബോറയുടെ ചിത്രം പുരാതനഇസ്രായേലിലെ സാമൂഹ്യപശ്ചാത്തലത്തിൽ അസ്വാഭാവികമായി തോന്നിയേക്കാമെങ്കിലും രാജവാഴ്ച നിലവിൽ വന്ന് പുരുഷമേധാവിത്വത്തിന്റെ അധികാരഘടനകൾ ഉറയ്ക്കുന്നതിനു മുൻപ് ഇസ്രായേലി സമൂഹത്തിൽ സ്ത്രീകൾക്ക് ലഭിച്ചിരുന്ന താരതമ്യേനയുള്ള സ്വാതന്ത്ര്യത്തിന്റെ സൂചനയാകാം അതിലെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.ദെബോറാ പേരിന് എബ്രായഭാഷയിൽ തേനീച്ച എന്നാണർത്ഥം. ദ്രവ്യപ്രവാഹശാസ്ത്രത്തിലെ ('റിയോളജി') അമാനകസംഖ്യയായ ദെബോറാസംഖ്യയുടെ പേര് ഈ വനിതയുമായി ബന്ധപ്പെട്ടിരിക്കുന്നു.

യഹൂദമതം

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മതങ്ങളിലൊന്നാണ്‌ ജൂതമതം അഥവാ യഹൂദമതം. മൂന്ന് പ്രമുഖ അബ്രഹാമികമതങ്ങളിൽ ഒന്നുമാണത്. ദൈവം ഏകനാണെന്നും,യഹൂദർ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട വിശുദ്ധജനമാണെന്നുമുള്ള വിശ്വാസമാണ്‌ യഹൂദധാർമ്മികതയുടെ കാതൽ. യഹോവ (YHWH) എന്ന ചതുരക്ഷരി (Tetragrammaton) ഇവരുടെ പൂജ്യമായ ദൈവനാമമാണ്. തെക്കൻ മെസപ്പൊത്തേമിയയിലെ കൽദായരുടെ ഉറിൽ നിന്ന് (Ur of the Chaldees) ഹാരാൻ വഴി, ദൈവികമായ തെരഞ്ഞെടുപ്പിലൂടെ വാഗ്ദത്തഭൂമിയായ ഇസ്രായേലിലെത്തിയവനും "എല്ലാ വിശ്വാസികളുടേയും പിതാവുമായ" അബ്രഹാമിന്റെ ധാർമ്മികപാരമ്പര്യത്തിൽ പെട്ടവരായി യഹൂദർ സ്വയം കണക്കാക്കുന്നു. അബ്രഹാമിന്റെ പേരക്കിടാവായ യാക്കോബിന്റെ പന്ത്രണ്ടു മക്കളിൽ ഒരാളായ യഹൂദയുടെ പേരിലാണ് ഈ മതം ഇന്നറിയപ്പെടുന്നത്. 'യഹൂദ' എന്ന പേരാകട്ടെ 'യഹോവ' എന്ന ദൈവനാമവുമായും ബന്ധപ്പെട്ടിരിക്കുന്നു.എബ്രായബൈബിൾ അനുസരിച്ച് ഈജിപ്തിൽ അടിമകളാക്കപ്പെട്ട യാക്കോബിന്റെ സന്തതികൾ മോശയുടെ നേതൃത്വത്തിൽ വിമോചിതരായി വാഗ്ദത്തഭൂമിയിൽ മടങ്ങിയെത്തി. 450 വർഷത്തെ അടിമത്തത്തിനു ശേഷമുള്ള ഈ വിമോചനവും, മരുഭൂമിയിലൂടെയുള്ള മടക്കയാത്രയും യഹൂദവിശ്വാസപാരമ്പര്യത്തിലെ കേന്ദ്രസംഭവങ്ങളിൽ പെടുന്നു. 40 വർഷം ദീർഘിച്ച മടക്കയാത്രയുടെ തുടക്കത്തിൽ വിമോചകനായ മോശയ്ക്ക്, സീനായ് മലമുകളിൽ വച്ച് ദൈവം, നിയമസാരാംശമായ പത്ത് കല്പനകൾ സ്വന്തം വിരൽ കൊണ്ട് കൽപലകകളിൽ എഴുതി നൽകിയതായി യഹൂദർ കരുതുന്നു.എബ്രായ ബൈബിൾ അഥവാ തനക്ക് ആണ് യഹൂദമതസ്ഥരുടെ വിശുദ്ധഗ്രന്ഥം. തനക്കിന്റെ മൂന്നു ഖണ്ഡങ്ങളിൽ എറ്റവും പ്രധാനം ആദ്യഖണ്ഡവും നിയമസമാഹാരവുമായ 'തോറ' ആണ്. പിൽക്കാലത്തു മുഖ്യധാരയായി മാറിയ റാബൈനിക യഹൂദത, ദൈവദത്തമായ അലിഖിതനിയമങ്ങളുടേയും അവയുടെ വ്യാഖ്യാനങ്ങളുടേയും രേഖ എന്ന നിലയിൽ പിൽക്കാലരചനയായ താൽമുദിനേയും തോറയ്ക്കൊപ്പം മാനിക്കുന്നു.

റൂത്തിന്റെ പുസ്തകം

ഈജിപ്തിൽ നിന്നുള്ള ഹെബ്രായ ജനതയുടെ തിരിച്ചുവരവ് നടന്നതായി സങ്കല്പിക്കപ്പെടുന്ന കാലത്തിനും ഇസ്രായേലിലെ രാജവാഴ്ചയുടെ സ്ഥാപനത്തിനും ഇടക്കുള്ള കാലം പശ്ചാത്തലമാക്കി എഴുതപ്പെട്ട ഹൃദയഹാരിയായ ഒരു കഥയാണ് റൂത്തിന്റെ പുസ്തകം (ഇംഗ്ലീഷ്: Book of Ruth). കഥയുടെ ഈ ചരിത്രപശ്ചാത്തലം കണക്കിലെടുത്ത്, പഴയനിയമത്തിന്റെ പ്രാചീന ഗ്രീക്ക് പരിഭാഷയായ സെപ്ത്വജിന്തിൽ ഈ പുസ്തകം, ന്യായാധിപൻ‌മാരുടെ പുസ്തകത്തിനും ഇസ്രായേലിലെ രാജഭരണസ്ഥാപനത്തിന്റെ കഥ പറയുന്ന ശമുവേലിന്റെ ഒന്നാം പുസ്തകത്തിനും ഇടക്കാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജെറോമിന്റെ ലത്തീൻ പരിഭാഷയടക്കമുള്ള ക്രിസ്തീയ പരിഭാഷകൾ ഈ ക്രമീകരണം ഇന്നും പിന്തുടരുന്നു. എന്നാൽ യഹൂദരുടെ വിശുദ്ധഗ്രന്ഥസംഹിതയായ തനക്കിൽ, കെത്തുബിം എന്ന അന്തിമഭാഗത്തിന്റെ ഉപ‌വിഭാഗങ്ങളിലൊന്നിൽ, മറ്റു നാലുലഘുഗ്രന്ഥങ്ങളായ ഉത്തമഗീതം, വിലാപങ്ങൾ, സഭാപ്രസംഗകൻ, എസ്തേർ എന്നിവയോടൊപ്പമാണ് ഇതിന് സ്ഥാനം നൽകിയിരിക്കുന്നത്.

പഴയ നിയമ ഗ്രന്ഥങ്ങൾ
(കൂടുതൽ വിവരങ്ങൾക്ക് ബൈബിൾ കാണുക)
യഹൂദ ബൈബിൾ അഥവാ തനക്ക്
സാധാരണയായി യഹൂദമതത്തിലും
ക്രിസ്തുമതത്തിലും ഉപയോഗിക്കുന്നു
റോമൻ കത്തോലിക്ക സഭയും ഓർത്തഡോക്സ് സഭകളും മാത്രം അംഗീകരിക്കുന്നവ:
ഗ്രീക്ക് & സ്ലാവോണിക് ഓർത്തഡോക്സ് സഭകൾ മാത്രം അംഗീകരിക്കുന്നവ:
 • 1 എസ്ദ്രാസ്
 • 3 മക്കബായർ
 • മനെശ്ശെയുടെ പ്രാർത്ഥന
 • സങ്കീർത്തനം 151
ജോർജ്ജിയൻ ഓർത്തഡോക്സ് സഭാ മാത്രം അംഗീകരിക്കുന്നവ:
എത്യോപ്യൻ ഓർത്തഡോക്സ് സഭ മാത്രം അംഗീകരിക്കുന്നവ:
സുറിയാനി പെശീത്താ ബൈബിളിൽ ചേര്ത്തിരിക്കുന്നവ:
 • സങ്കീർത്തനം 152–155
 • 2 ബാറുക്ക് (Apocalypse of Baruch)
 • ബാറുക്കിന്റെ കത്ത് (ചിലപ്പോൾ 2 ബാറുക്കിന്റെ ഭാഗം)

ഇതരഭാഷകളിൽ

This page is based on a Wikipedia article written by authors (here).
Text is available under the CC BY-SA 3.0 license; additional terms may apply.
Images, videos and audio are available under their respective licenses.