നിയമാവർത്തനം

എബ്രായ ബൈബിളിലേയും പഴയനിയമം എന്നു ക്രിസ്ത്യാനികൾ വിളിക്കുന്ന ലിഖിതസമുച്ചയത്തിലേയും അഞ്ചാമത്തെ ഗ്രന്ഥമാണ് നിയമാവർത്തനം. പഞ്ചഗ്രന്ഥി എന്നു കൂടി പേരുള്ള യഹൂദനിയമസംഹിതയായ തോറായിലെ അഞ്ചു ഗ്രന്ഥങ്ങളിൽ അവസാനത്തേതും ഇതു തന്നെയാണ്. പോയ നാല്പതു വർഷം മരുഭൂമിയിൽ അലഞ്ഞുതിരിയേണ്ടി വന്നപ്പോഴത്തെ അനുഭവങ്ങൾ വിലയിരുത്തിയും കടന്നുചെല്ലാൻ പോകുന്ന വാഗ്ദത്തഭൂമിയിലെ ഭാവിയിലേക്ക് ഉറ്റുനോക്കിയും മോശെ നടത്തിയ മൂന്നു ദീർഘപ്രഭാഷണങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കത്തിന്റെ വലിയൊരു ഭാഗം. വാഗ്ദത്തഭൂമിയിൽ ഇസ്രായേൽക്കാരുടെ ജീവിതത്തിനു വഴികാണിക്കാനുദ്ദേശിച്ചുള്ള വിശദമായൊരു നിയമസംഹിതയാണ് അതിന്റെ കാതൽ.

ദൈവശാസ്ത്രപരമായി നോക്കുമ്പോൾ, ദൈവമായ യഹോവയും ഇസ്രായേൽ മക്കളും തമ്മിലുള്ള ഉടമ്പടിയുടെ നവീകരണമാണ് ഈ കൃതി. ഇതിലെ ഏറ്റവും പ്രാധാന്യമുള്ള ഭാഗം ആറാമത്തെ അദ്ധ്യായത്തിലെ ഷെമാ എന്ന പേരിൽ അറിയപ്പെടുന്ന നാലാം വാക്യമാണ്. യഹൂദരുടെ ഏകദൈവവിശ്വാസത്തിന്റേയും, ദേശീയതയുടെ തന്നെയും പ്രഘോഷണമെന്ന നിലയിൽ പ്രസിദ്ധമായ ആ വാക്യം ഇതാണ്: "ഇസ്രായേലേ കേട്ടാലും: കർത്താവായ യഹോവയാണ് നമ്മുടെ ദൈവം; കർത്താവ് ഏകനാണ്."

മോശെയ്ക്ക് ദൈവത്തിൽ നിന്നു ലഭിച്ച വചനങ്ങളുടെ രേഖയായി ഈ ഗ്രന്ഥത്തെ പാരമ്പര്യം ഘോഷിക്കുന്നു.[1] എങ്കിലും ആധുനിക പണ്ഡിതന്മാർ ഇതിനെ പലർ ചേർന്ന് എഴുതിയ ഗ്രന്ഥമായും, യൂദയാ ഭരിച്ച ജോഷിയാ രാജാവിന്റെ ഭരണകാലത്തു നടന്ന മതപരമായ നവീകരണവുമായി ബന്ധപ്പെട്ട് രൂപപ്പെട്ടിരിക്കാവുന്നതായും കണക്കാക്കുന്നു.[2]

Karolingischer Buchmaler um 840 002
മോശെ ദൈവത്തിൽ നിന്ന് നിയമഗ്രന്ഥം സ്വീകരിച്ച് (മുകളിൽ) അത് ജനങ്ങളെ വായിച്ചു കേൾപ്പിക്കുന്നത്(താഴെ) കലാകാരന്റെ ഭാവനയിൽ

അവലംബം

  1. Ronald F. Youngblood, F. F. Bruce, R. K. Harrison and Thomas Nelson Publishers, Nelson's New Illustrated Bible Dictionary, Rev. Ed. of: Nelson's Illustrated Bible Dictionary.; Includes Index. (Nashville: T. Nelson, 1995).
  2. Christopher Wright, Deuteronomy NIBC (Peabody, Massachusetts: Hendrickson, 1996): 6.
എലീശാ ബെൻ അബൂയാ

റബ്ബൈനിക യഹൂദതയുടെ പ്രാരംഭകാലത്തെ ഒരു വേദജ്ഞാനിയും ചിന്തകനുമായിരുന്നു എലീശാ ബെൻ അബൂയാ (Elisha ben Abuyah). പൊതുവർഷം 70-നടുത്തെങ്ങോ യെരുശലേമിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. താൽമുദിന്റെ ആദ്യഖണ്ഡമായ മിഷനയുടെ സ്രഷ്ടാക്കളിൽ പ്രമുഖനായ റബൈ അഖീവയുടെ സഹകാരിയും, അദ്ദേഹത്തിന്റെ പിൻഗാമി റബൈ മെയറുടെ ഗുരുവുമായിരുന്നു എലീശ. കാലക്രമത്തിൽ, റബൈനികമുഖ്യധാരക്ക് അസ്വീകാര്യമായ സന്ദേഹങ്ങളുടെ പിടിയിലായ എലീശായെ താൽമുദിലെ മനീഷിമാർ വേദത്യാഗിയും പാഷണ്ഡിയുമായി തള്ളിപ്പറഞ്ഞു. യവനചിന്തയുടെ സ്വാധീനത്തിൽ വഴിതെറ്റിപ്പോയവനായാണ് താൽമുദ് അദ്ദേഹത്തെ ചിത്രീകരിക്കുന്നത്. റബൈനികസ്രോതസ്സുകളെ ആശ്രയിച്ച്, എലീശയുടെ ചിന്തയുടേയും വ്യക്തിത്വത്തിന്റേയും വാസ്തവികത നിർണ്ണയിക്കുക എളുപ്പമല്ലെന്നു യഹൂദവിജ്ഞാനകോശം പറയുന്നു. അദ്ദേഹം ജ്ഞാനവാദിയോ ക്രിസ്ത്യാനിയോ അലക്സാണ്ഡ്രിയൻ യഹൂദചിന്തകൻ ഫിലോയുടെ അനുയായിയോ ആയിരുന്നെന്നു കരുതുന്നവരുണ്ട്. മറ്റുചിലർ അദ്ദേഹത്തെ "അഖീവയുടെ വേദദോഷവിചാരണയുടെ ഇര" എന്നു വിശേഷിപ്പിക്കുന്നു.

കുരിശിലേറ്റിയുള്ള വധശിക്ഷ

കുറ്റവാളികളെ ഒരു മരക്കുരിശിൽ ആണിയടിച്ച് തളച്ചിട്ട് വധശിക്ഷ നടപ്പാക്കുന്ന രീതിയാണ് കുരിശിലേറ്റൽ. വധശിക്ഷക്ക് വിധിക്കപ്പെട്ടവന് വേദനാജനകവും പീഡാഭരിതവുമായ ഒരു മരണം ഉറപ്പാക്കുക എന്ന ഉദ്ദേശത്തോടെ രൂപപ്പെടുത്തിയതും പ്രാചീനവുമായ ഒരു ശിക്ഷാരീതിയാണിത്.

സെല്യൂസിഡ് സാമ്രാജ്യം, കാർത്തേജ്, റോമാ സാമ്രാജ്യം എന്നിവിടങ്ങളിൽ ബി.സി. നാലാം ശതകം മുതൽ ക്രിസ്തുവിനു ശേഷം നാലാം ശതകം വരെ കുരിശിലേറ്റൽ താരതമ്യേന കൂടിയ തോതിൽ നടപ്പാക്കപ്പെട്ടിരുന്നുവത്രേ. യേശുക്രിസ്തുവിനോടുള്ള ബഹുമാനത്താൽ കോൺസ്റ്റന്റെൻ ചക്രവർത്തി 337-ൽ ഈ ശിക്ഷാരീതി നിർത്തലാക്കുകയുണ്ടായി. ഇത് ജപ്പാനിലും ഒരു ശിക്ഷാരീതിയായി ഉപയോഗത്തിലുണ്ടായിരുന്നു. അവിടെ ചില ക്രിസ്ത്യാനികളെ (ജപ്പാനിലെ ഇരുപത്താറു രക്തസാക്ഷികൾ) ഇപ്രകാരം വധിച്ചിട്ടുണ്ട്.

കത്തോലിക്കാ സഭയിലും, പൗരസ്ത്യ ഓർത്തഡോക്സ് സഭയിലും മറ്റും, യേശുവിന്റെ ദേഹബിംബം പേറുന്ന കുരിശ് അഥവാ 'ക്രൂശിതരൂപം' ഒരു പ്രധാന മതചിഹ്നമാണ്. എന്നാൽ പ്രൊട്ടസ്റ്റന്റ് സഭകളും മിക്ക ഓറിയന്റൽ ഓർത്തഡോക്സ് സഭകളും യേശുവിന്റെ രൂപമില്ലാത്ത കുരിശാണ് ഉപയോഗിക്കുന്നത്.

ചാവുകടൽ ചുരുളുകൾ

1947-നും 1956-നും ഇടക്ക്, പശ്ചിമേഷ്യയിൽ ചാവുകടലിന്റെ വടക്കുപടിഞ്ഞാറൻ തീരത്തെ പുരാതന ജനവാസകേന്ദ്രമായ ഖിർബത് കുമ്രാനോടുചേർന്നുള്ള കുമ്രാൻ താഴ്വരയിലെ പതിനൊന്നു ഗുഹകളിൽ നിന്ന് കണ്ടുകിട്ടിയ തൊള്ളായിരത്തോളം ലിഖിതരേഖകളാണ് ചാവുകടൽ ചുരുളുകൾ എന്നറിയപ്പെടുന്നത്. ഇവയിൽ ഒരു പ്രധാനഭാഗം എബ്രായ ബൈബിളിലെ ഗ്രന്ഥങ്ങളും ഗ്രന്ഥഭാഗങ്ങളുമാണ്. ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടിന്റെ അന്ത്യത്തിനപ്പുറത്തുനിന്ന് ഇന്നു ലഭ്യമായ ചുരുക്കം ബൈബിൾ രേഖകളിൽ ഉൾപ്പെടുന്ന ഇവ, മതപരവും ചരിത്രപരവുമായി വലിയ പ്രാധാന്യമുള്ള രേഖകളാണ്. യെരുശലേമിലെ രണ്ടാം ദേവാലയത്തിന്റെ അവസാനകാലത്തെ യഹൂദമതത്തിനുള്ളിൽ, വിശ്വാസങ്ങളിലും ആചാരങ്ങളിലും നിലവിലിരുന്ന ഗണ്യമായ വൈവിദ്ധ്യത്തിലേക്ക് ഇവ വെളിച്ചം വീശുന്നു. എബ്രായ, അരമായ ഭാഷകളിലും ഗ്രീക്കുഭാഷയുടെ കൊയ്നെ വകഭേദത്തിലും ആണ് അവ എഴുതപ്പെട്ടിരിക്കുന്നത്. മിക്കവയും മൃഗചർമ്മത്തിൽ ഉള്ളവയാണെങ്കിലും പാപ്പിറസിൽ എഴുതപ്പെട്ടിരിക്കുന്നവയും ഉണ്ട്. ഈ കൈയെഴുത്തുപ്രതികൾ പൊതുവർഷാരംഭത്തിനുമുൻപ് 250-നും പൊതുവർഷം 70-നും ഇടക്കുള്ളവയാണെന്ന് കാർബൺ-14 പരീക്ഷണത്തിലും പുരാതനരചനാപഠനത്തിൽ നിന്നും തെളിഞ്ഞിട്ടുണ്ട്..

ജൂബിലികളുടെ പുസ്തകം

യഹൂദരുടെ ഒരു പുരാതന മതരചനയാണ് ജൂബിലികളുടെ പുസ്തകം (ספר היובלים സെഫെർ ഹെയോബെലിം). "ചെറിയ ഉല്പത്തി" എന്നും അതിനു പേരുണ്ട്. എബ്രായഭാഷയിലുള്ള യഹൂദമതത്തിന്റെ കാനോനിക ബൈബിൾ സംഹിതയുടെ ഭാഗമല്ല ഈ രചന. പ്രൊട്ടസ്റ്റന്റുകളും, റോമൻ കത്തോലിക്കരും ഓർത്തഡോക്സ് സഭകളും ഇതിനെ ബൈബിളിലെ കാനോനികഖണ്ഡമായി അംഗീകരിക്കുന്നുമില്ല. എന്നാൽ എത്യോപ്യൻ ഓർത്തഡോക്സ് ക്രിസ്തീയസഭയും എത്യോപ്യൻ യഹൂദരും ഇതിനെ അവരുടെ ബൈബിൾ സംഹിതകളിൽ ഉൾപ്പെടുത്തുന്നു. അവർക്കിടയിൽ ഇതിന് "വിഭജനത്തിന്റെ ഗ്രന്ഥം" എന്നാണു പേർ.

ആദിമക്രിസ്തീയ സഭകൾക്ക് ഈ ഗ്രന്ഥം പരിചയമുണ്ടായിരുന്നുവെന്ന് സഭാപിതാക്കളായ എപ്പിഫാനൂസ്, രക്തസാക്ഷി ജസ്റ്റിൻ, ഒരിജൻ, തർശീശിലെ ഡിയോഡോറസ്, അലക്സാണ്ഡ്രിയയിലെ ഇസിദോർ, സെവിലിലെ ഇസിദോർ, അലക്സാണ്ഡ്രിയയിലെ യൂത്തീക്കിയസ് തുടങ്ങിയവരുടെ രചനകളിൽ നിന്നു മനസ്സിലാക്കാം. എങ്കിലും നാലാം നൂറ്റാണ്ടിൽ തീർത്തും നിരോധിതമായ ഈ ഗ്രന്ഥത്തിന്റെ സമ്പൂർണ്ണരൂപം, എബ്രായ, ഗ്രീക്ക്, ലത്തീൻ ഭാഷകളിലൊന്നും നിലനിന്നില്ല. എത്യോപ്യയിലെ പുരാതന ഗീയസ് ഭാഷയിൽ മാത്രമാണ് അതു നിലനിന്നത്.

യഹൂദമതം

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മതങ്ങളിലൊന്നാണ്‌ ജൂതമതം അഥവാ യഹൂദമതം. മൂന്ന് പ്രമുഖ അബ്രഹാമികമതങ്ങളിൽ ഒന്നുമാണത്. ദൈവം ഏകനാണെന്നും,യഹൂദർ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട വിശുദ്ധജനമാണെന്നുമുള്ള വിശ്വാസമാണ്‌ യഹൂദധാർമ്മികതയുടെ കാതൽ. യഹോവ (YHWH) എന്ന ചതുരക്ഷരി (Tetragrammaton) ഇവരുടെ പൂജ്യമായ ദൈവനാമമാണ്. തെക്കൻ മെസപ്പൊത്തേമിയയിലെ കൽദായരുടെ ഉറിൽ നിന്ന് (Ur of the Chaldees) ഹാരാൻ വഴി, ദൈവികമായ തെരഞ്ഞെടുപ്പിലൂടെ വാഗ്ദത്തഭൂമിയായ ഇസ്രായേലിലെത്തിയവനും "എല്ലാ വിശ്വാസികളുടേയും പിതാവുമായ" അബ്രഹാമിന്റെ ധാർമ്മികപാരമ്പര്യത്തിൽ പെട്ടവരായി യഹൂദർ സ്വയം കണക്കാക്കുന്നു. അബ്രഹാമിന്റെ പേരക്കിടാവായ യാക്കോബിന്റെ പന്ത്രണ്ടു മക്കളിൽ ഒരാളായ യഹൂദയുടെ പേരിലാണ് ഈ മതം ഇന്നറിയപ്പെടുന്നത്. 'യഹൂദ' എന്ന പേരാകട്ടെ 'യഹോവ' എന്ന ദൈവനാമവുമായും ബന്ധപ്പെട്ടിരിക്കുന്നു.എബ്രായബൈബിൾ അനുസരിച്ച് ഈജിപ്തിൽ അടിമകളാക്കപ്പെട്ട യാക്കോബിന്റെ സന്തതികൾ മോശയുടെ നേതൃത്വത്തിൽ വിമോചിതരായി വാഗ്ദത്തഭൂമിയിൽ മടങ്ങിയെത്തി. 450 വർഷത്തെ അടിമത്തത്തിനു ശേഷമുള്ള ഈ വിമോചനവും, മരുഭൂമിയിലൂടെയുള്ള മടക്കയാത്രയും യഹൂദവിശ്വാസപാരമ്പര്യത്തിലെ കേന്ദ്രസംഭവങ്ങളിൽ പെടുന്നു. 40 വർഷം ദീർഘിച്ച മടക്കയാത്രയുടെ തുടക്കത്തിൽ വിമോചകനായ മോശയ്ക്ക്, സീനായ് മലമുകളിൽ വച്ച് ദൈവം, നിയമസാരാംശമായ പത്ത് കല്പനകൾ സ്വന്തം വിരൽ കൊണ്ട് കൽപലകകളിൽ എഴുതി നൽകിയതായി യഹൂദർ കരുതുന്നു.എബ്രായ ബൈബിൾ അഥവാ തനക്ക് ആണ് യഹൂദമതസ്ഥരുടെ വിശുദ്ധഗ്രന്ഥം. തനക്കിന്റെ മൂന്നു ഖണ്ഡങ്ങളിൽ എറ്റവും പ്രധാനം ആദ്യഖണ്ഡവും നിയമസമാഹാരവുമായ 'തോറ' ആണ്. പിൽക്കാലത്തു മുഖ്യധാരയായി മാറിയ റാബൈനിക യഹൂദത, ദൈവദത്തമായ അലിഖിതനിയമങ്ങളുടേയും അവയുടെ വ്യാഖ്യാനങ്ങളുടേയും രേഖ എന്ന നിലയിൽ പിൽക്കാലരചനയായ താൽമുദിനേയും തോറയ്ക്കൊപ്പം മാനിക്കുന്നു.

രേഖാപരികല്പന

എബ്രായബൈബിളിലെ ആദ്യഖണ്ഡമായ "പഞ്ചഗ്രന്ഥി" അഥവാ 'തോറ'-യുടെ നിലവിലുള്ള പാഠത്തിന്റെ ഉത്ഭവത്തെ വിശദീകരിക്കാൻ 18, 19 നൂറ്റാണ്ടുകളിലെ പണ്ഡിതന്മാർ നടത്തിയ ശ്രമത്തിന്റെ ഫലമാണ് രേഖാ പരികല്പന (Documentary Hypothesis). മോശെയുടെ പേരിൽ അറിയപ്പെടുന്ന പഞ്ചഗ്രന്ഥിയിലെ പുസ്തകങ്ങൾ, സ്വതന്ത്രവും, അവയിൽ തന്നെ സമ്പൂർണ്ണവും, ഒന്നൊന്നിനു സമാന്തരവുമായിരുന്ന പൂർവരേഖകൾ സമന്വയിപ്പിച്ച്, സംശോധകരുടെ ഒരു പരമ്പര രൂപപ്പെടുത്തിയതാണ് എന്നാണ് ഈ പരികല്പന. മൂലരേഖകളുടെ എണ്ണം നാല് ആയിരുന്നെന്നാണ് സാധാരണ പറയാറ്. എന്നാൽ ഈ സംഖ്യ, രേഖാപരികല്പനയുടെ അവശ്യഘടകമല്ല. ജർമ്മൻ പണ്ഡിതനായ ജൂലിയസ് വെൽഹാവ്സന്റെ പേരു പിന്തുടർന്ന്, "വെൽഹാവ്സൺ പരികല്പന" എന്നു കൂടി ഈ സിദ്ധാന്തത്തിനു പേരുണ്ട്. ഇത് ആദ്യമായി മുന്നോട്ടു വച്ചത് വെൽഹാവ്സൻ ആയിരുന്നില്ലെങ്കിലും ഇതിന്റെ പൊതുവേ സ്വീകാര്യത കിട്ടിയ അന്തിമരൂപം അദ്ദേഹത്തിന്റെ സംഭാവനയാണ്.

റൂത്തിന്റെ പുസ്തകം

ഈജിപ്തിൽ നിന്നുള്ള ഹെബ്രായ ജനതയുടെ തിരിച്ചുവരവ് നടന്നതായി സങ്കല്പിക്കപ്പെടുന്ന കാലത്തിനും ഇസ്രായേലിലെ രാജവാഴ്ചയുടെ സ്ഥാപനത്തിനും ഇടക്കുള്ള കാലം പശ്ചാത്തലമാക്കി എഴുതപ്പെട്ട ഹൃദയഹാരിയായ ഒരു കഥയാണ് റൂത്തിന്റെ പുസ്തകം (ഇംഗ്ലീഷ്: Book of Ruth). കഥയുടെ ഈ ചരിത്രപശ്ചാത്തലം കണക്കിലെടുത്ത്, പഴയനിയമത്തിന്റെ പ്രാചീന ഗ്രീക്ക് പരിഭാഷയായ സെപ്ത്വജിന്തിൽ ഈ പുസ്തകം, ന്യായാധിപൻ‌മാരുടെ പുസ്തകത്തിനും ഇസ്രായേലിലെ രാജഭരണസ്ഥാപനത്തിന്റെ കഥ പറയുന്ന ശമുവേലിന്റെ ഒന്നാം പുസ്തകത്തിനും ഇടക്കാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജെറോമിന്റെ ലത്തീൻ പരിഭാഷയടക്കമുള്ള ക്രിസ്തീയ പരിഭാഷകൾ ഈ ക്രമീകരണം ഇന്നും പിന്തുടരുന്നു. എന്നാൽ യഹൂദരുടെ വിശുദ്ധഗ്രന്ഥസംഹിതയായ തനക്കിൽ, കെത്തുബിം എന്ന അന്തിമഭാഗത്തിന്റെ ഉപ‌വിഭാഗങ്ങളിലൊന്നിൽ, മറ്റു നാലുലഘുഗ്രന്ഥങ്ങളായ ഉത്തമഗീതം, വിലാപങ്ങൾ, സഭാപ്രസംഗകൻ, എസ്തേർ എന്നിവയോടൊപ്പമാണ് ഇതിന് സ്ഥാനം നൽകിയിരിക്കുന്നത്.

ശരീരം തുളയ്ക്കൽ

ഒരു ആഭരണമോ മററ്റോ ഇടാനായി ശരിരത്തിന്റെ വിവിധ ഭാഗങ്ങൾ കിഴിക്കുകയോ കീറുകയോ ചെയ്യുന്ന പ്രവർത്തനമാണ് ശരീരം തുളയ്ക്കൽ. കിഴിക്കുക എന്നാൽ ഇവിടെ ശരിരത്തിൽ ഏതെങ്കിലും രീതിയിൽ ശരീരത്തിൽ തുളകളിട്ട് മുറിവുണ്ടാക്കുകയാണ്. എങ്കിലും മുമ്പേതന്നെ ശരീരം ഈ രീതിയിൽ തുളയ്ക്കുന്നതിന്റെ ചരിത്രം വളരെ ഇരുളടഞ്ഞതാണെന്നുകാണാവുന്നതാണ്. പണ്ഡിതോചിതമായ തെളിവുകളോ എഴുതപ്പെട്ട ചരിത്രമോ ഏതു കാലത്തിതു തുടങ്ങിയെന്നതിനു വ്യക്താമായില്ല. ലോകവ്യാപകമായി പ്രാചീനകാലം മുതൽ സ്ത്രീയിലും പുരുഷന്മാരിലും ഇതു പ്രയോഗിച്ചിരുന്നിരിക്കണം എന്നു കരുതപ്പെടുന്നു.

ചെവി തുളക്കൽ, മൂക്കു തുളക്കൽ എന്നിവ ലോകവ്യാപകമായി ചരിത്രത്തെളിവുകളിലും പ്രാചീന ശവക്കുഴികളിലെ വസ്തുക്കൾക്കിടയിലും കണ്ടെത്താനാവും. ഏറ്റവും പഴയ മമ്മികളിൽ കാതുകളിലായി കാണപ്പെട്ട കമ്മലുകൾ കാതു തുളക്കുന്ന സമ്പ്രദായത്തിനു 5000 വർഷമെങ്കിലും പഴക്കമുള്ളതാണെന്നു കാണിക്കുന്നുണ്ട്. മൂക്കുതുളക്കുന്ന സമ്പ്രദായം 1500 ബി സി ഇ പഴക്കമുള്ളതാണെന്നു തെളിയിക്കുന്നു. ഇത്തരം തുളക്കൽ രീതികൾ ലോകവ്യാപകമായി വിവിധ ഭാഗങ്ങളിൽ വിവിധ ജനവിഭാഗങ്ങളിൽ കണ്ടു വന്നിട്ടുണ്ട്. ആഫ്രിക്കൻ അമേരിക്കൻ ആദിവാസിവിഭാഗങ്ങളിൽ ചുണ്ടു തുളക്കൽ, നാവു തുളക്കൽ എന്നിവ കാണപ്പെടുന്നുണ്ട്. മുലഞെട്ടുകളും ലൈംഗികാവയവങ്ങളും തുളയ്ക്കുന്ന രീതി ലോകത്ത് പലയിടത്ത് കാണാം. മുലഞെട്ട് തുളയ്ക്കുന്ന രീതി കുറഞ്ഞത് പ്രാചീന റോമിൽ നടന്നിരുന്നു. 320 മുതൽ 550 സി ഇ കാലത്ത് ഇന്ത്യയിൽ ലൈംഗികാവയവങ്ങൾ തുളക്കുന്ന സമ്പ്രദായം നിലനിന്നുതുടങ്ങിയെന്നു കാണാം. എന്നാൽ പൊക്കിൾ തുളയ്ക്കുന്നതിന്റെ ചരിത്രം അത്ര വിശദമാക്കപ്പെട്ടിട്ടില്ല. പാശ്ചത്യരാജ്യങ്ങളിൽ ശരീരം തുളയ്ക്കൽ രണ്ടാം ലോകമഹായുദ്ധത്തിനുശേഷമാണ് വ്യാപകമായത്. 1970കളിൽ കാതു കൂടാതെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ തുളയ്ക്കാൻ തുടങ്ങിയത് പുതിയ സാംസ്കാരികമാറ്റത്തോടനുബന്ധിച്ചാണ്. 1990കളോടേ ഈ മാറ്റം ലോകത്തെല്ലാ ജനസാമാന്യവുമെറ്റെടുത്തുതുടങ്ങി.

ഇങ്ങനെ ശരിരഭാഗങ്ങളായ കാതുൾപ്പെടെയുള്ള ഭാഗങ്ങൾ തുളയ്ക്കുന്നതിനോ തുളയ്ക്കാതിരിക്കുന്നതിനോ ഉള്ള കാരണങ്ങൾ പലതാണ്. ചിലർ മതപരമായതും ആത്മിയമായതുമായ കാരണങ്ങൾ കൊണ്ടാണ് കാതുൾപ്പെടെയുള്ള ശരിരഭാഗങ്ങൾ തുളയ്ക്കുക. എന്നാൽ മറ്റു ചിലർ സ്വയമവതരണത്തിനോ അല്ലെങ്കിൽ സൗന്ദര്യാത്മകമായതോ ആയ കാരണങ്ങൾകൊണ്ടോ ലൈംഗികസംതൃപ്തിക്കോ തങ്ങളുടെ സംസ്കാരത്തോടു ചേരാനോ അല്ലെങ്കിൽ സംസ്കാര പരിസരത്തെ വെല്ലുവിളിക്കാനൊ ആണിങ്ങനെ ചെയ്യുന്നത്. ചിലതരത്തിലുള്ള തുളയ്ക്കൽ പ്രത്യെകിച്ചും യുവാക്കളുമായി ബന്ധപ്പെട്ടവ തർക്കകാരണമാണ്. തുളയ്ക്കുന്ന ചിലതരം ശരീരഭാഗം പ്രദർശിപ്പിക്കുന്നത് ചില സ്കൂളുകളും തൊഴിൽസ്ഥാപനങ്ങളും മതസമുദായങ്ങളും തടയുകയോ നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നുണ്ട്. ഈ വിവാദങ്ങൽക്കിടയിലും ചിലർ തങ്ങളുടെ ശരിരത്തിൽ ഏറ്റവുമധികമെണ്ണം തുളകളിട്ട് ഗിന്നസുബുക്കുപോലുള്ള റിക്കാർഡിൽ കയറാൻ ശ്രമിക്കാറുണ്ട്. ഇവ നൂറോ ആയിരങ്ങളൊ എണ്ണം തുളകൾ ഇട്ട് ഇത്തരം പുസ്തകങ്ങളിൽ തങ്ങളുടെ ഇടം നേടുന്നു. .

സമകാലീനമായി ഇത്തരം തുളകൾ ശരീരത്തിലുണ്ടാക്കാനായി വളരെ സുരക്ഷിതമായ ശരീരം തുളയ്ക്കുന്ന ഉപകരണങ്ങൾ ഉപയോഗിച്ചുവരുന്നു. ഇതിനായുള്ള പ്രത്യെക ഉപകരണങ്ങൾ കണ്ടുപിടിച്ചിട്ടുണ്ട്. ശരിർത്തിൽ നറ്റത്തുന്ന ഇത്തരം തുളകളുണ്ടാക്കുന്ന പ്രവർത്തനത്തിനു അനേകം റിസ്കുകളുണ്ട്. അലർജിക് റിയാക്ഷൻ, അണുബാധ, അനേകം പാടുണ്ടാകൽ, വിജാരിക്കാത്ത അനേകം സാരിരികമായ മറ്റു പ്രയാസങ്ങൾ എന്നിവയുണ്ടാകാനിടയാക്കുന്നു. എന്നാൽ ഇവ മുന്നിൽക്കണ്ട് ചെയ്യുന്ന മുങ്കരുതലുകളും തുളച്ചശേഷം ചെയ്യുന്ന ശുശ്രൂഷകളും ഇത്തരം റിസ്കുകളെ കുറയ്ക്കാൻ ഇടയാക്കും. ഇത്ത്രം തുളയിടൽ മൂളമുണ്ടാകുന്ന മുറിവുകൾ ഉണങ്ങാൻ കാലതാമസമുണ്ട്.

ചരിത്രം

ഷെമാ യിസ്രായേൽ

യഹൂദമതവിശ്വാസികളുടെ പ്രഭാത, സായാഹ്ന പ്രാർത്ഥനാശുശ്രൂഷകളുടെ മുഖ്യഘടകമായ ബൈബിൾ ഭാഗങ്ങളിലൊന്നിലെ ആദ്യത്തെ രണ്ടു വാക്കുകളാണ്‌ ഷെമാ യിസ്രായേൽ. "ഇസ്രായേലേ കേട്ടാലും" എന്നാണ്‌ ഇതിനർത്ഥം. ഷെമാ എന്ന ചുരുക്കപ്പേരിലും ഇതറിയപ്പെടുന്നു. "ഷെമാ യിസ്രായേൽ" എന്നു തുടങ്ങുന്ന പ്രാർത്ഥയുടെ ആദ്യഭാഗത്തെയോ മുഴുവൻ പ്രാർത്ഥനയേയും തന്നെയോ സൂചിപ്പിക്കാൻ "ഷെമാ" എന്ന പേരുപയോഗിക്കാറുണ്ട്‌. ഈ പ്രാർത്ഥനയിൽ, യഹൂദബൈബിളിലെ തോറായുടെ ഭാഗമായ നിയമാവർത്തനപ്പുസ്തകത്തിൽ നിന്നെടുത്ത ആദ്യ വ്യാക്യത്തിന്റെ (നിയമാവർത്തനം 6:4) പൂർണ്ണരൂപം, "യിസ്രായേലേ കേട്ടാലും: കർത്താവാണ് ദൈവം; കർത്താവ് ഏകനാണ്‌" എന്നാണ്‌. യഹൂദമതത്തിലെ ഏകദൈവവിശ്വാസത്തിന്റെ സാരസംഗ്രഹമാണ്‌ ഈ വാക്യം.

സാക്ഷ്യപേടകം

ബൈബിളിലെ വിവരണം അനുസരിച്ച്, സിനായ് മലമുകളിൽ മോശെക്ക് ദൈവം എഴുതിക്കൊടുത്ത പത്തുകല്പനകളുടെ കല്പ്പലകകളും, മോശെയുടെ സഹോദരനും സഹചാരിയുമായിരുന്ന അഹറോന്റെ വടിയും, മരുഭൂമിയിലൂടെ വാഗ്ദത്തഭൂമിയിലേക്കുള്ള യാത്രയിൽ ഇസ്രായേൽ ജനങ്ങൾക്ക് ദൈവം നൽകിയ മന്നാ എന്ന ഭക്ഷണത്തിന്റെ മാതൃകകളും സൂക്ഷിച്ചിരുന്ന വിശുദ്ധപേടകമായിരുന്നു സാക്ഷ്യപേടകം അല്ലെങ്കിൽ സാക്ഷ്യപെട്ടകം (ഇംഗ്ലീഷ്: Ark of the Covenant). മലമുകളിലെ ദർശനത്തിൽ മോശെക്ക് ദൈവം നൽകിയ നിർദ്ദേശം പിന്തുടർന്നാണ് പേടകം നിർമ്മിച്ചത്. പേടകത്തിന്റെ അടപ്പിനുമുകളിലുണ്ടായിരുന്ന രണ്ട് ക്രോവേൻ മാലാഖമാരുടെ (കെരൂബ്) വിരിച്ച ചിറകുകൾ ചേർന്ന കൃപാസനത്തിലിരുന്നാണ് ദൈവം മോശെക്ക് ദർശനം ൽകിയിരുന്നത്. പേടകവും അത് സൂക്ഷിക്കപ്പെട്ടിരുന്ന സ്ഥലവും "ഇസ്രായേലിന്റെ സൗന്ദര്യം" എന്നു വിശേഷിക്കപ്പെട്ടിരുന്നു. സാക്‌ഷ്യപേടകത്തെ പരാമർശിക്കുന്ന 'അറോൻ' എന്ന എബ്രായ വാക്ക് മറ്റു പേടകങ്ങളുടേയും പെട്ടികളുടേയും സന്ദർഭത്തിലും ബൈബിൾ ഉപയോഗിക്കുന്നുണ്ട്. അതിനാൽ സാക്‌ഷ്യപേടകം, വിശുദ്ധപേടകം, ദൈവപേടകം, ദൈവശക്തിയുടെ പേടകം, ഉടമ്പടിയുടെ പേടകം എന്നീ പേരുകളിൽ സവിശേഷമായി പരാമർശിക്കപ്പെടുന്നു.

പഴയ നിയമ ഗ്രന്ഥങ്ങൾ
(കൂടുതൽ വിവരങ്ങൾക്ക് ബൈബിൾ കാണുക)
യഹൂദ ബൈബിൾ അഥവാ തനക്ക്
സാധാരണയായി യഹൂദമതത്തിലും
ക്രിസ്തുമതത്തിലും ഉപയോഗിക്കുന്നു
റോമൻ കത്തോലിക്ക സഭയും ഓർത്തഡോക്സ് സഭകളും മാത്രം അംഗീകരിക്കുന്നവ:
ഗ്രീക്ക് & സ്ലാവോണിക് ഓർത്തഡോക്സ് സഭകൾ മാത്രം അംഗീകരിക്കുന്നവ:
  • 1 എസ്ദ്രാസ്
  • 3 മക്കബായർ
  • മനെശ്ശെയുടെ പ്രാർത്ഥന
  • സങ്കീർത്തനം 151
ജോർജ്ജിയൻ ഓർത്തഡോക്സ് സഭാ മാത്രം അംഗീകരിക്കുന്നവ:
എത്യോപ്യൻ ഓർത്തഡോക്സ് സഭ മാത്രം അംഗീകരിക്കുന്നവ:
സുറിയാനി പെശീത്താ ബൈബിളിൽ ചേര്ത്തിരിക്കുന്നവ:
  • സങ്കീർത്തനം 152–155
  • 2 ബാറുക്ക് (Apocalypse of Baruch)
  • ബാറുക്കിന്റെ കത്ത് (ചിലപ്പോൾ 2 ബാറുക്കിന്റെ ഭാഗം)

ഇതരഭാഷകളിൽ

This page is based on a Wikipedia article written by authors (here).
Text is available under the CC BY-SA 3.0 license; additional terms may apply.
Images, videos and audio are available under their respective licenses.