നഗരസഭ

കേരളത്തിലെ നഗരസഭാ സംവിധാനങ്ങൾ രണ്ടു വിധത്തിലുള്ളതാണു

മുനിസിപ്പൽ കൗൺസിലുകൾ മുനിസിപ്പാലിറ്റികളെന്നും മുനിസിപ്പൽ കോർപ്പറേഷനുകൾ വെറും കോർപ്പറേഷനുകളെന്നും, സിറ്റി കോർപ്പറേഷനുകളെന്നും അറിയപ്പെടുന്നുണ്ട്.

കേരളത്തിൽ 87 മുനിസിപ്പാലിറ്റികളും, 6 കോർപറേഷനുകളുമുണ്ട്.

ഇരിഞ്ഞാലക്കുട നഗരസഭ

തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരംതാലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു മുനിസിപ്പാലിറ്റിയാണ് ഇരിങ്ങാലകുട.

വില്ലേജ് : Manavalassery,ഇരിങ്ങാലകുട

എറണാകുളം ജില്ല

എറണാകുളം ജില്ല - കേരളത്തിലെ പതിനാല്‌ ജില്ലകളിലൊന്ന്. മദ്ധ്യകേരളത്തിൽ സ്ഥിതി ചെയ്യുന്ന ഈ ജില്ല കേരളത്തിന്റെ വാണിജ്യ തലസ്ഥാനം എന്നറിയപ്പെടുന്നു. ഋഷിനാഗക്കുളം എന്നാണ് പണ്ട് അറിയപ്പെട്ടിരുന്നത് രണ്ടാമത്തേ വലിയ നഗരവും ഏറ്റവും വലിയ വ്യാവസായികമേഖലയുമായ കൊച്ചി, ചരിത്രപരമായി പ്രാധാന്യമുള്ള മട്ടാഞ്ചേരി, തൃപ്പൂണിത്തുറ എന്നീ പ്രദേശങ്ങളുടെ സാന്നിദ്ധ്യം ഈ ജില്ലയെ പ്രാധാന്യമേറിയതാക്കുന്നു .

പെരുമ്പാവൂർ മരവ്യവസായത്തിന് പേര് കേട്ട സ്ഥലമാണ്, ഈ പ്രദേശത്ത് നാനൂറോളം പ്ലൈവുഡ് വ്യവസായ യൂണിറ്റുകൾ പ്രവർത്തിക്കുന്നു. കാക്കനാട്ടെ ഇൻ‌ഫോപാർക്ക് കേരളത്തിലെ പ്രധാനപ്പെട്ട ഐടി പാർക്ക് ആണ്.

കാഞ്ഞങ്ങാട് നഗരസഭ

കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരസഭയാണ് കാഞ്ഞങ്ങാട് നഗരസഭ.കാസർഗോഡ് ജില്ലയിലെ മൂന്നു നഗരസഭകളിൽ ഒന്നായ കാഞ്ഞങ്ങാട് നഗരസഭ ഒരു രണ്ടാം ഗ്രേഡ് നഗരസഭയാണ്.

ഒരു സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്തായിരുന്ന കാഞ്ഞങ്ങാടിനെ 1984 ജൂൺ ഒന്നിന് നഗരസഭയായി ഉയർത്തി.

കാസർഗോഡ് നഗരസഭ

കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരസഭയാണ് കാസർഗോഡ് നഗരസഭ. കാസർഗോഡ് ജില്ലയിലെ 3 നഗരസഭകളിൽ ഒന്നാണ് കാസർഗോഡ് നഗരസഭ. ഇവിടെ മലയാളികളെക്കാൾ കൂടുതൽ കന്നട സംസാരിക്കുന്നവരാണ്. കാസർഗോഡ് താലൂക്കിലെ ഏക നഗരസഭയാണ് കാസർഗോഡ് നഗരസഭ

കുന്നംകുളം നഗരസഭ

തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു മുനിസിപ്പാലിറ്റിയാണ് കുന്നംകുളം നഗരസഭ. 1948ൽ കുന്നംകുളം നഗരസഭ രൂപീകരിക്കപ്പെട്ടു. 6.96 ച.കി.മീ ആയിരുന്നു അന്നത്തെ വിസ്തീണ്ണം. 2000ത്തിൽ സമീപത്തുള്ള ആർത്താറ്റ് ഗ്രാമപഞ്ചായത്ത് പൂർണ്ണമായും ചൊവ്വന്നൂർ, പോർക്കുളം ഗ്രാമപഞ്ചായത്തുകൾ ഭാഗികമായും കുന്നംകുളം നഗരസഭയോട് ചേർത്തു. ഇതോടെ നഗരസഭയുടെ വിസ്തീർണ്ണം 34.18 ച.കി.മീ ആയി ഉയർന്നു.

കൊണ്ടോട്ടി നഗരസഭ

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലാണ് കൊണ്ടോട്ടി നഗരസഭ സ്ഥിതി ചെയ്യുന്നത്.കൊണ്ടോട്ടി, നെടിയിരുപ്പ് പഞ്ചായത്തുകൾ ചേർത്താണ് നഗരസഭ രൂപീകരിച്ചത്. 10.85 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കൊണ്ടോട്ടി നഗരസഭ 2015-ലാണ് രൂപീകൃതമാവുന്നത്. ഈ നഗരസഭയ്ക്ക് 40 വാർഡുകളാണുള്ളത്.

കോട്ടക്കൽ നഗരസഭ

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ‌പെടുന്ന നഗരസഭയാണ്‌ കോട്ടക്കൽ നഗരസഭ. വൈദ്യരത്നം പി. എസ്. വാര്യർ സ്ഥാപിച്ച പ്രശസ്തമായ കോട്ടക്കൽ ആര്യവൈദ്യ ശാല ഇതിന്റെ പരിധിയിലാണ് സ്ഥിതിചെയ്യുന്നത്. 2010-ലാണ് കോട്ടക്കൽ ഗ്രാമപഞ്ചായത്ത് നഗരസഭയായി ഉയർത്തിയത്.

ഗുരുവായൂർ നഗരസഭ

പൊതുവിവരങ്ങൾ

കേരളത്തിൽ തൃശ്ശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിൽ സ്ഥിതിചെയ്യുന്ന ഒരു തദ്ദേശസ്വയംഭരണസ്ഥാപനമാണ് ഗുരുവായൂർ നഗരസഭ. പ്രസിദ്ധമായ ശ്രീകൃഷ്ണക്ഷേത്രം സ്ഥിതിചെയ്യുന്ന ഇവിടം അറിയപ്പെടുന്ന ഒരു തീർത്ഥാടനകേന്ദ്രമാണ്. അതിർത്തികൾ കിഴക്ക് കണ്ടാണശ്ശേരി, പാവറട്ടി പഞ്ചായത്തുകളും, വടക്ക് പുന്നയൂർ, പുന്നയൂർക്കുളം പഞ്ചായത്തുകളും കുന്നംകുളം നഗരസഭയും, പടിഞ്ഞാറ് ചാവക്കാട് നഗരസഭയും, തെക്ക് കടപ്പുറം പഞ്ചായത്തുമാണ്. കേരളത്തിലെ ഏറ്റവും വിസ്തീർണം കുറഞ്ഞ നഗരസഭകളിലൊന്നാണ് ഗുരുവായൂർ. രണ്ട് നഗരസഭകളുമായി (കുന്നംകുളം, ചാവക്കാട്) അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക നഗരസഭയും ഇതുതന്നെയാണ്.

ദേവഗുരുവായ ബൃഹസ്പതിയും വായുദേവനും ചേർന്ന് മഹാവിഷ്ണുപ്രതിഷ്ഠ നടത്തിയ സ്ഥലം എന്ന അർത്ഥത്തിലാണ് ഈ പ്രദേശത്തിന് 'ഗുരുവായൂർ' എന്ന് പേരുണ്ടായതെന്ന് ഭക്തജനങ്ങൾ വിശ്വസിച്ചുവരുന്നു. എന്നാൽ കുരവക്കൂത്ത് എന്ന കലാരൂപം നടന്ന സ്ഥലം എന്ന അർത്ഥത്തിൽ വന്ന 'കുരുവയ്യൂർ' ആണ് ഗുരുവായൂരായതെന്ന് ചരിത്രരേഖകൾ പറയുന്നു. സ്വാതന്ത്ര്യത്തിനുമുമ്പ് സാമൂതിരിയുടെ തെക്കൻ അധികാരപരിധിയായിരുന്നു ഗുരുവായൂർ. സാമൂതിരിയുടെ സാമന്തനായിരുന്ന പുന്നത്തൂർ രാജാവാണ് സ്ഥലകാര്യങ്ങൾ നോക്കിയിരുന്നത്. തന്റെ മലബാർ ആക്രമണകാലത്ത് ടിപ്പു സുൽത്താൻ ഗുരുവായൂരും ആക്രമിച്ചിരുന്നു. പ്രധാന ദേവാലയമായ ശ്രീകൃഷ്ണക്ഷേത്രമൊഴിച്ചുള്ള ക്ഷേത്രങ്ങൾ മിക്കതും ഈ ആക്രമണത്തിൽ തകർക്കപ്പെട്ടു.

1962 ജനുവരി 26-നാണ് ഗുരുവായൂരിനെയും സമീപസ്ഥലങ്ങളായ ഇരിങ്ങപ്രം, ചാവക്കാട്, തൈക്കാട് എന്നിവയെയും കൂട്ടിച്ചേർത്ത് ഗുരുവായൂർ ടൗൺഷിപ്പ് രൂപവത്കരിച്ചത്. 1995-ൽ ഇതിനെ നഗരസഭയാക്കി ഉയർത്തി. കോൺഗ്രസിലെ പി.കെ. ശാന്തകുമാരിയായിരുന്നു ആദ്യ അദ്ധ്യക്ഷ. 2010-ൽ സമീപത്തുണ്ടായിരുന്ന തൈക്കാട്, പൂക്കോട് ഗ്രാമപഞ്ചായത്തുകൾ നഗരസഭയിൽ ലയിച്ചു. 2015-ൽ നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. അധികാരത്തിലേറുകയും കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട ശാന്തകുമാരി ഇടതുപക്ഷപിന്തുണയോടെ മത്സരിച്ച് വീണ്ടും നഗരസഭാദ്ധ്യക്ഷയായി സ്ഥാനമേൽക്കുകയും ചെയ്തു.

പ്രശസ്ത ചലച്ചിത്രപിന്നണിഗായകൻ ഉണ്ണി മേനോൻ, സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദ്, പ്രമുഖ സാഹിത്യകാരൻ ഉണ്ണികൃഷ്ണൻ പുതൂർ തുടങ്ങിയവർ ഗുരുവായൂർ നഗരസഭയിൽ നിന്നുള്ളവരാണ്.

ചാലക്കുടി നഗരസഭ

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിലെ മുനിസിപ്പാലിറ്റിയാണ് ചാലക്കുടി. ചാലക്കുടി പുഴയുടെ വടക്കേതീരത്ത് സ്ഥിതിചെയ്യുന്ന പ്രമുഖ പട്ടണം. പഴയ കൊച്ചി - തിരുവിതാംകൂർ രാജ്യങ്ങളുടെ അതിർത്തിയിൽ സ്ഥിതിചെയ്തിരുന്നതിനാൽ ചരിത്രപ്രാധാന്യമുള്ള പട്ടണം. ദേശീയപാത-47ഉം എറണാകുളം - ഷൊർണ്ണൂർ റെയിൽപാതയും ഈ നഗരത്തിലൂടെ കടന്നു പോകുന്നു.

ചാവക്കാട് നഗരസഭ

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയാണ് ചാവക്കാട്.

1918 ൽ ചാവക്കാട് പഞ്ചായത്ത് രൂപീകരിക്കപ്പെട്ടു. 1978 ൽ മുനിസിപ്പാലിറ്റി ആയി ഉയർത്തി.

താനൂർ നഗരസഭ

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലാണ് താനൂർ നഗരസഭ സ്ഥിതി ചെയ്യുന്നത്. 1964-ൽ രൂപീകൃതമായ താനൂർ ഗ്രാമപഞ്ചായത്തിനെ 2015-ൽ നഗരസഭയാക്കി ഉയർത്തുകയായിരുന്നു. നഗരസഭയ്ക്ക് 19.49 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമാണുള്ളത്. ഈ നഗരസഭയിൽ 44 വാർഡുകളുണ്ട്.

തിരൂർ നഗരസഭ

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ‌പെടുന്ന മുനിസിപ്പാലിറ്റിയാണ്‌ തിരൂർ മുനിസിപ്പാലിറ്റി.1906ൽ ആരംഭിച്ച തുഞ്ചൻ സ്മാരകം വളരെ പ്രസിദ്ധിയാർജിച്ചതാണ്.ഇന്ത്യയിലെ ഡിജിറ്റൽ സാക്ഷരത കൈവരിച്ച ആദ്യ മുനിസിപ്പാലിറ്റിയാണ് തിരൂർ.

നിലമ്പൂർ നഗരസഭ

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ‌പെടുന്ന നഗരസഭയാണ്‌ നിലമ്പൂർ നഗരസഭ .ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കിൻ തോട്ടം ഇവിടെയാണുള്ളത്.

നീലേശ്വരം നഗരസഭ

കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരസഭയാണ് നീലേശ്വരം നഗരസഭ.കാസർഗോഡ് ജില്ലയിലെ മൂന്ന് നഗരസഭകളിൽ ഒന്നും ഹോസ്ദുർഗ് താലൂക്കിലെ 2 നഗരസഭകളിൽ ഒന്നും ആണ് നീലേശ്വരം നഗരസഭ. കാസർഗോഡ് ജില്ലയിൽ ഏറ്റവും അവസാനമായി രൂപീകരിച്ച നഗരസഭയും ആണ് നീലേശ്വരം നഗരസഭ

പരപ്പനങ്ങാടി നഗരസഭ

അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ ഒരു ചെറിയ പട്ടണമാണ്‌ പരപ്പനങ്ങാടി.പരപ്പനങ്ങാടി നഗരസഭയിലെ പ്രധാന അങ്ങാടിയും ഇതുതന്നെ. മുൻകാലത്ത് മലബാറിലെ പ്രമുഖ വാണിജ്യ കേന്ദ്രങ്ങളിൽ ഒന്നായിരുന്നു പരപ്പനങ്ങാടി. തിരൂരങ്ങാടി താലൂക്കിൽ സ്ഥിതി ചെയ്യുന്ന പരപ്പനങ്ങാടി നഗരസഭയിൽ പരപ്പനങ്ങാടി, നെടുവ എന്നീ രണ്ട് വില്ലേജുകൾ ഉൾപ്പെടുന്നു. പരപ്പനങ്ങാടി നഗരസഭയുടെ വിസ്തീർണ്ണം 22.25 ചതുരശ്രകിലോമീറ്റർ ആണ്.

തീരദേശവും,റെയിൽവെയും ഇവിടെയുണ്ട്.പരപ്പനങ്ങാടിയും പരിസരപ്രദേശങ്ങളും വെളുത്ത മണലോടുകൂടിയ നിലങ്ങളാണ് കാണപ്പെടുന്നത്. ഇവിടെ പൈൻ മരങ്ങൾ ധാരാളമായികാണാം.

ഇവിടെയുള്ളവരുടെ പ്രധാന വരുമാനമാർഗ്ഗം മത്സ്യബന്ധനം, കാർഷിക വൃത്തി എന്നിവയാണ്. കൂടാതെ ഗണ്യമായൊരു വിഭാഗം ഗൾഫിനെയും ആശ്രയിക്കുന്നു.

പെരിന്തൽമണ്ണ നഗരസഭ

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ‌പെടുന്ന മുനിസിപ്പാലിറ്റിയാണ്‌ പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി.

പൊന്നാനി നഗരസഭ

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ‌പെടുന്ന മുനിസിപ്പാലിറ്റിയാണ്‌ പൊന്നാനി മുനിസിപ്പാലിറ്റി. മലപ്പുറം ജില്ലയിലെ ഏറ്റവും കൂടുതൽ വാർഡുകളുള്ള നഗരസഭയാണ്‌ പൊന്നാനി മുനിസിപ്പാലിറ്റി. 199.32 ച. കി. വിസ്തീർണ്ണം. വടക്ക് പുറത്തൂർ പഞ്ചായത്തും കിഴക്കും തെക്കും ഇഴുവത്തിരുത്തി പഞ്ചായത്തും പടിഞ്ഞാറ് അറബിക്കടലും ആണ്‌ പൊന്നാനി മുനിസിപ്പാലിറ്റിയുടെ അതിരുകൾ.51 വാർഡുകൾ ഉൾപ്പെടുന്നതാണ്‌ ഈ നഗരസഭ. 26 വാർഡുകൾ വനിതാസം‌വരണ വാർഡുകളാണ്‌. 1,4,5,6,11,17,18,19,21,23,25,26,27,29,31,32,33,35,36,42,45,46,48,49,51 വാർഡുകളാണ് ജനറൽ വനിതകൾക്ക് സംവരണം ചെയ്തത്. ഒന്നാം വാർഡായ അഴീക്കലും 26-ആം വാർഡായ കടവനാട് നോർത്തും പട്ടികജാതി ജനറൽ സംവരണമാണ്. പൊന്നാനി, ഇഴുവത്തിരുത്തി എന്നീ രണ്ടു വില്ലേജുകളാണ്‌ പൊന്നാനി നഗരസഭയിലുള്ളത്

മലപ്പുറം നഗരസഭ

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ ഉൾപ്പെടുന്ന ഒരു നഗരസഭയാണ് മലപ്പുറം നഗരസഭ. മലപ്പുറം, മേൽമുറി, പാണക്കാട് എന്നീ വില്ലേജുകൾ മലപ്പുറം നഗരസഭയിൽ ഉൾപ്പെടുന്നു. 1970 ഏപ്രിൽ ഒന്നിനാണ് മലപ്പുറം നഗരസഭ രൂപീകരിച്ചത്. ഐഎസ്ഓ സർട്ടിഫിക്കറ്റ് ലഭിച്ച ആദ്യ മുനിസിപ്പാലിറ്റിയാണ് മലപ്പുറം മുനിസിപ്പാലിറ്റി. ഇന്ത്യയിലെ ആദ്യ വൈഫൈ മുനിസിപ്പാലിറ്റിയാണ് മലപ്പുറം.

മുനിസിപ്പൽ കോർപ്പറേഷൻ

ഇന്ത്യയിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ വലിയനഗരങ്ങളിലെ ഭരണസംവിധാനത്തെ ആണ് മുനിസിപ്പൽ കോർപ്പറേഷൻ എന്ന് പറയുന്നത്. സിറ്റി കോർപ്പറേഷൻ മഹനഗർപാലിക, മഹാനഗർനിഗം, നഗർനിഗം, നഗരസഭ എന്നെല്ലാം ഇതിനു അപരനാമങ്ങളുണ്ട്. ചുരുക്കത്തിൽ കോർപ്പറേഷൻ എന്ന് അറിയപ്പെടുന്നു. ഒരു ദശലക്ഷത്തിലധികം ജനസംഖ്യ ഉള്ള നഗരമാണ് ഒരു കോർപ്പറേഷൻ ആയി സാധാരണ പ്രഖ്യാപിക്കാറുള്ളത്. കേരളത്തിൽ 6 മഹാനഗർപാലികകൾ ആണുള്ളത്.

മഹാനഗർ പാലികകൾക്ക് വേണ്ടി തദ്ദേശഭരണവകുപ്പിൽ എഴുപത്തിനാലാം ഭേദഗതി വരുത്തിയിട്ടുണ്ട്. .

ഇതരഭാഷകളിൽ

This page is based on a Wikipedia article written by authors (here).
Text is available under the CC BY-SA 3.0 license; additional terms may apply.
Images, videos and audio are available under their respective licenses.