ദാവീദ്

പുരാതന യഹൂദരാജ്യത്തിലെ രാജാക്കന്മാരിൽ രണ്ടാമനും ഏറ്റവും പ്രശസ്തനുമാണ് ദാവീദ്.ഇസ്രയേലിലെ ശൗൽ രാജാവിന്റെ അംഗരക്ഷകനായിരുന്നു ദാവീദ് .ഗോലിയാത്ത് എന്ന ഭീകരനെ കവണ ഉപയോഗിച്ചു വധിച്ചതോടെ ഡേവിഡിന്റെ സ്വാധീനം വർധിച്ചു. ശൗലിന് ഡേവിഡിനോടുള്ള അസൂയയും വർധിച്ചു. നിരവധി പ്രതിബന്ധങ്ങൾ തരണം ചെയ്ത ഡേവിഡ് ശൗലിന്റെ മരണശേഷം ജൂഡായിലെ രാജാവായി. നാല്പതു വർഷക്കാലം ഇദ്ദേഹത്തിന്റെ ഭരണം നീണ്ടുനിന്നതായി കരുതപ്പെടുന്നു. രാജ്യവിസ്തൃതി വർധിപ്പിച്ചു. ജറുസലേം കൈവശപ്പെടുത്തി അവിടം മതകേന്ദ്രവും സാമ്രാജ്യത്തിന്റെ തലസ്ഥാനവുമാക്കി. 40 വർഷം നീണ്ടു നിന്ന ഭരണകാലത്തിനിടയ്ക്ക് പല ഭരണപരിഷ്കാരങ്ങളും നടപ്പിൽ വരുത്തി.

യഹൂദ-ക്രൈസ്തവ പാര‍മ്പര്യം ദാവീദിനെ കവി, ഗായകൻ, സംഗീതജ്ഞൻ എന്നീ നിലകളിലും മാനിക്കുന്നു. ബൈബിൾ പഴയനിയമത്തിലെ സങ്കീർത്തനങ്ങൾ എന്ന പുസ്തകത്തിലെ പല കീർത്തനങ്ങളുടേയും രചയിതാവായും അദ്ദേഹത്തെ കരുതിപ്പോരുന്നു. യഹൂദമതത്തിന്റെ ആരാധനാക്രമം നിശ്ചയിക്കുന്ന കാര്യത്തിലും ദാവീദിന് പങ്കുണ്ടായിരുന്നിരിക്കണം. യഹൂദരാജ്യത്തിന്റെ ശിഥിലീകരണത്തിന്റേയും ബാബിലോണിലെ പ്രവാസത്തിന്റേയും നാളുകളിൽ, മഹത്തരമെന്ന് കരുതപ്പെട്ട ദാവീദിന്റെ ഭരണകാലത്തേക്ക് ഗൃഹാതുരതയോടെ തിരിഞ്ഞുനോക്കിയ ഇസ്രായേലിലെ പ്രവാചക പാരമ്പര്യം, യഹൂദജനതയുടെ മോചനം ദാവീദിന്റെ വംശപരമ്പരയിൽ ജനിക്കാനിരിക്കുന്ന ഒരു രക്ഷകൻ വഴി ആയിരിക്കുമെന്ന വിശ്വാസത്തിന് ജന്മം നൽകി. യേശു ജനിച്ചത് ആ പരമ്പരയിലാണെന്ന വിശ്വാസത്തെ ആധാരമാക്കിയുള്ള വംശാവലീവിവരണങ്ങൾ ബൈബിൾ പുതിയ നിയമത്തിലെ മത്തായി, ലൂക്കോസ് എന്നിവരുടെ സുവിശേഷങ്ങളിൽ കാണാം.

ദാവീദ് അന്തരിച്ചപ്പോൾ അദ്ദേഹത്തെ സ്വന്തം നഗരത്തിൽ തന്നെ അടക്കം ചെയ്തു. അദ്ദേഹത്തിന്റെ അന്ത്യത്തോടെ പുത്രനായ സോളമൻ ഇസ്രയേലിന്റെ അധികാരം ഏറ്റെടുത്തു.

സാവൂളിന്റെ മകളായ മീഖളിനെ ആണു ദാവീദ് വിവാഹം കഴിച്ചത്.

ദാവീദ് രാജാവ്
ഇസ്രായേലിന്റെ ഭരണാധികാരി
David SM Maggiore
Statue of David by Nicolas Cordier, in the basilica of Santa Maria Maggiore, Rome
ഭരണകാലംover Judah c. 1010–1003 BC; over Judah and Israel c. 1003–970 BC
ജനനംc. 1040 BC
ജന്മസ്ഥലംബെത്‌ലഹേം
മരണംc. 970 BC
മരണസ്ഥലംജെറുസലേം
മുൻ‌ഗാമിSaul (Judah), Ish-bosheth (Israel)
പിൻ‌ഗാമിസോളമൻ
രാജകൊട്ടാരംHouse of David (new house)
പിതാവ്Jesse
മാതാവ്not named in the Bible; identified by the Talmud as Nitzevet, daughter of Adael
David and Goliath by Caravaggio
കാർവാഗിയോയുടെ ഡേവിഡും ഗോലിയാത്തും, c. 1599. പ്രാഡൊ, മാഡ്രിഡ്

പുറത്തേക്കുള്ള കണ്ണികൾ

അബീഗയിൽ

ഒരു ബൈബിൾ കഥാപാത്രമാണ് അബീഗയിൽ. കർമേലിലെ ഒരു ധനികവ്യാപാരി ആയിരുന്ന നാബാലിന്റെ ഭാര്യ. അബീഗയിൽ സുന്ദരിയും ബുദ്ധിമതിയും ആയിരുന്നു; നാബാൽ ദുഷ്ടനും നീചനും. അയാളുടെ ആടുകളുടെ രോമം കത്രിക്കുന്ന അടിയന്തരത്തിന് ദാവീദ് പരിചാരകരെ അയച്ച് അഭിവാദനം അറിയിച്ചു. എന്നാൽ നാബാൽ അവരെ അപമാനിച്ച് തിരികെ അയച്ചു. കോപാകുലനായ ദാവീദ് നാനൂറോളം ആയുധധാരികളുമായി നാബാലിനെ നശിപ്പിക്കാൻ പുറപ്പെട്ടു. ഈ വിവരം അറിഞ്ഞ അബീഗയിൽ പെട്ടെന്ന് അപ്പം, വീഞ്ഞ്, മലർ, മുന്തിരിങ്ങ തുടങ്ങിയ കാഴ്ചവസ്തുക്കളോടുകൂടി ദാവീദിനെ വഴിയിൽവച്ച് എതിരേറ്റ് ക്ഷമാപണം നടത്തി. അതു ഫലത്തിൽ എത്തുകയും ചെയ്തു. രക്തരൂഷിതമാകുമായിരുന്ന അപകടത്തിൽ നിന്നുള്ള നേരിയ രക്ഷപ്പെടലിനെപ്പറ്റി അറിഞ്ഞ നാബാൽ അസ്തപ്രജഞനായി; പത്തു ദിവസങ്ങൾക്കുള്ളിൽ മരിച്ചു. അനന്തരം ദാവീദ് അബീഗയിലിനെ വിവാഹം കഴിച്ചു. തൻമൂലം അദ്ദേഹം ഉയർന്ന സാമൂഹികപദവിക്കും ധാരാളം സ്വത്തിനും അവകാശി ആയിത്തീർന്നു. ദാവീദിന്റെ രണ്ടാമത്തെ പുത്രനായ ദാനിയേലിന്റെ മാതാവ് അബീഗയിൽ ആയിരുന്നു (1 ദിനവൃ 3: 1).

അബ്ശാലോമിന്റെ സേനാധിപനായിരുന്ന അമാസയുടെ അമ്മയും ഇത്രേയുടെ ഭാര്യയും ആയ ഒരു അബീഗയിലിനെപ്പറ്റിയും ബൈബിളിൽ പരാമർശമുണ്ട്. പരിചാരികമാരെ പൊതുവേ അബീഗയിൽ എന്ന് ഒരു കാലത്തു സംബോധന ചെയ്തിരുന്നു.

ആ മനുഷ്യൻ നീ തന്നെ

ഒരു മലയാള കൃതിയാണ് ആ മനുഷ്യൻ നീ തന്നെ. നാടകകൃത്തും നിരൂപകനും അധ്യാപകനും ആയിരുന്ന സി.ജെ. തോമസ് സാഹിത്യ പ്രവർത്തക സഹകരണ സംഘം, ആകാശവാണി എന്നിവയിലും പ്രവർത്തിച്ചിട്ടുണ്ട്. പുസ്തകങ്ങളുടെ മുഖച്ചായ മാറ്റുന്നതിലും,ലളിതമായ രീതിയിൽ കവർ ചിത്രങ്ങൾ വരക്കുന്നതിലും മുൻകയ്യെടുത്തിരുന്ന അദ്ദേഹം വിവർത്തനങ്ങൾ ഉൾപ്പെടെ ഇരുപതിൽ അധികം കൃതികൾ രചിച്ചിട്ടുണ്ട്.

ഇസ്രയേൽ

മദ്ധ്യപൂർവേഷ്യയിൽ മെഡിറ്ററേനിയൻ ഉൾക്കടലിന്റെ കിഴക്കെ തീരത്തുള്ള ഒരു രാജ്യമാണ് ഇസ്രയേൽ. ജനപങ്കാളിത്തതോടെയുള്ള നിയമനിർമ്മാണസഭകൾ ഉൾപ്പെട്ട ജനാധിപത്യ ഭരണസംവിധാനമാണ് ഇസ്രയേലിന്റേത്.

പശ്ചിമേഷ്യയിലെ ഏക ജനാധിപത്യ ജൂത രാഷ്ട്രം ആണ് ഇസ്രയേൽ.

ഇസ്‌ലാം

ഇസ്‌ലാം (അറബിയിൽ: الإسلام; al-'islām, ഇംഗ്ലീഷിൽ: Islam) ആറാം നൂറ്റാണ്ടിൽ (ഏകദേശം 1400 വർഷങ്ങൾ മുൻപ്) ഇന്നത്തെ സൗദി അറേബ്യയിൽ ജീവിച്ചിരുന്ന മുഹമ്മദ് നബി ആണ് ഈ മതത്തിലെ അവസാനത്തെ പ്രവാചകൻ. പ്രപഞ്ച സൃഷ്ടാവായ അല്ലാഹു നൽകിയ ധർമവ്യവസ്ഥയാണ് ഇത്. ആദം മുതൽ മുഹമ്മദ് വരെ അനേകം പ്രവാചകന്മാർ ഈ സന്ദേശത്തിന്റെ പ്രവാചകരായി നിയുക്തരായവരാണ്. "അല്ലാഹു" (അറബിയിൽ: ﷲ) എന്ന ഏകദൈവത്തിന്റെ വിശ്വാസത്തിലധിഷ്ഠിതവുമായ മതമാണ്‌. ഇസ്ലാമിന്റെ അനുയായികളെ മുസ്ലിംകൾ എന്ന് വിളിക്കുന്നു. ഖുർആൻ ആണ് ഈ മതത്തിന്റെ അടിസ്ഥാന വിശുദ്ധഗ്രന്ഥം. ആരാധനക്കർഹൻ അല്ലാഹു മാത്രമാണെന്നും മുഹമ്മദ്‌ അല്ലാഹുവിന്റെ ദൈവദൂതനാണെന്നും അദ്ദേഹത്തിന് ജിബ്‌രീൽ മാലാഖ വഴി ലഭിച്ച ഖുർആൻ അവസാനത്തെ ദൈവിക ഗ്രന്ഥം ആണെന്നും മുസ്ലിംകൾ വിശ്വസിക്കുന്നു. ഇസ്‌ലാം എന്നാൽ അറബി ഭാഷയിൽ (اسلام) സമാധാനം എന്നും സമർപ്പണം എന്നുമാണർത്ഥം. അല്ലാഹുവിന് (ദൈവത്തിന്) മാത്രമായി സമർപ്പിച്ചു അഥവാ അല്ലാഹുവിന് അടിമയായി കൊണ്ട് ജീവിക്കുക എന്നതാണ് ഇസ്‌ലാമിന്റെ സാങ്കേതികാർത്ഥം. പ്രവാചകനായ മുഹമ്മദിന്റെ വാക്കുകൾക്കും പ്രവർത്തികൾക്കും മൗനാനുവാദങ്ങൾക്കും ഇസ്‌ലാമിൽ വലിയ പ്രാധാന്യം നൽകി വരുന്നതായി കാണാം. ഒരു വ്യക്തിയുടെ ജനനം മുതൽ മരണം വരെയുള്ള സകല കാര്യങ്ങളിലും ഇസ്‌ലാം വ്യക്തമായ മാർഗനിർദ്ദേശങ്ങൾ നൽകുന്നുണ്ട്.

ഇസ്‌ലാം ഒരു ലോക മതമാണ്. അതായത് ലോകത്തെ മിക്കവാറും എല്ലാ രാജ്യങ്ങളിലും എല്ലാ പ്രദേശങ്ങളിലും, എല്ലാ മനുഷ്യവംശങ്ങളിലും മുസ്‌ലിംകൾ ഉണ്ട് (ക്രിസ്തുമതം മാത്രമാണ് ഇത്തരത്തിലുള്ളതായ മറ്റൊരു മതം). ഇസ്‌ലാമിന്‌ ലോകത്താകെ 140 കോടി അനുയായികൾ ഉണ്ട് എന്നു കണക്കാക്കപ്പെടുന്നു. കൂടാതെ ലോകത്ത് ഏറ്റവും വേഗതയിൽ വളർന്നുകൊണ്ടിരിക്കുന്ന മതം ഇസ്‌ലാം ആണ് എന്ന് കണക്കാക്കപ്പെടുന്നു. ഏഷ്യയിലും ഉത്തര പശ്ചിമ പൂർവ്വ ആഫ്രിക്കൻ രാജ്യങ്ങളിലുമാണു മുസ്‌ലിംകൾ കൂടുതൽ ഉള്ളത്. ഇന്തോനേഷ്യ, ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവയാണു എറ്റവും കൂടുതൽ മുസ്‌ലിംകൾ ഉള്ള രാജ്യങ്ങൾ.

ഗോലിയാത്ത്

ശമുവേലിന്റെ പുസ്തകത്തിൽ ഇസ്രായേലിന്റെ ഭാവി രാജാവായ ദാവീദ് പരാജയപ്പെടുത്തിയ ഭീമാകാരനായ ഒരു ഫെലിസ്ത്യൻ യോദ്ധാവാണ് ഗോലിയാത്ത്. (Goliath (/ɡəˈlaɪəθ/) (Hebrew: גָּלְיָת, Modern Golyat, Tiberian Golyāṯ; Arabic: جالوت, Ǧālūt (Qur'anic term), جليات Ǧulyāt (Christian term)) or Goliath of Gath)(ശമുവേൽ ഒന്നാം പുസ്തകം 17ാം അധ്യായം).

ഗോലിയാത്ത് എന്ന ഭീമാകാരനെ വധിക്കുക വഴി ഇസ്രായേൽ രാജാവെന്ന നിലയിൽ ദാവീദിന്റെ അസ്തിത്വം തുറന്നു കാണിക്കുക എന്നതായിരുന്നു ഈ കഥയുടെ യഥാർത്ഥ ലക്ഷ്യം. ഗോലിയാത്തിനെ തിന്മയുടെ പ്രതിരൂപമായും മറിച്ച് ദാവീദിനെ നന്മയുടെ പ്രതിരൂപമായുമാണ് യഹൂദ പോസ്റ്റ്-ക്ലാസിക്കൽ സാഹിത്യത്തിൽ പ്രതിപാദിച്ചിട്ടുള്ളത്.

സാത്താനുമേൽ യേശുനേടിയ വിജയത്തിനു മുമ്പ് അതിനു സമാനമായി നടന്ന തിന്മക്കുമേൽ നേടിയ നന്മയുടെ വിജയമായാണ് ഗോലിയാത്തിനുമേൽ ദാവീദ് നേടിയ വിജയത്തെ ക്രിസ്തീയ മതവിശ്വാസികൾ കണക്കാക്കുന്നത്.

ശക്തനും വിജയസാധ്യത കൂടിയതുമായ എതിരാളിക്ക് ദുർബലനും വിജയസാധ്യത കുറഞ്ഞതുമായ എതിരാളി മുഖാമുഖം വരുന്ന സാഹചര്യത്തെ വരച്ചുകാട്ടാൻ "ദാവീദും ഗോലിയാത്തും" എന്ന പദപ്രയോഗം സാധാരണയായി ഉപയോഗിക്കാറുണ്ട്.

ജെറുസലേം

മദ്ധ്യപൂർവദേശത്തെ പുരാതനനഗരമാണ് ജെറുസലേം അഥവാ യെരുശലേം(അക്ഷാംശവും രേഖാംശവും : 31°47′N 35°13′E). ഇപ്പോൾ ഇത് പൂർണ്ണമായും ഇസ്രായേലിന്റെ നിയന്ത്രണത്തിലാണ്. ഇസ്രായേൽ ഈ നഗരത്തെ അതിന്റെ തലസ്ഥാനമായി കണക്കാക്കുന്നു. എന്നാൽ ഈ നിലപാട് രാഷ്ട്രാന്തരസമൂഹം അംഗീകരിച്ചിട്ടില്ല.ജനസംഖ്യയുടേയും വിസ്തീർണത്തിന്റേയും കാര്യത്തിൽ ഇസ്രായേലിന്റെ നിയന്ത്രണത്തിലുള്ള നഗരങ്ങളിൽ ഏറ്റവും വലുതാണ് ജെറുസലേം. 125.1 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഈ നഗരത്തിൽ 732,100 ജനങ്ങൾ വസിക്കുന്നു. മെഡിറ്ററേനിയൻ കടലിനും ചാവ് കടലിനും ഇടയിലായി ജൂദിയൻ മലനിരകളിലാണ് ജെറുസലേം സ്ഥിതി ചെയ്യുന്നത്. ആധുനിക ജെറുസലേം പുരാതന ജെറുസലേം നഗരത്തിന് ചുറ്റുമായാണ് വളർന്നിരിക്കുന്നത്.

ബി.സി 3000 മുതൽ നിലനിൽക്കുന്ന ജറുസലേം കാനാൻകാരുടെ നഗരമായിരുന്നു.ഉറുശ്ലേം എന്നറിയപ്പെട്ട നഗരം പിൻ കാലത്ത് ദാവീദ് രാജാവ് പിടിച്ചെടുത്തു .ദാവീദിന്റെ മകൻ സോളമൻ അവിടെ ഒന്നാമത്തെ ജൂത ക്ഷേത്രം നിർമ്മിച്ചു.ബി.സി 586-ൽ ബാബിലോണിയാക്കാരും എ.ഡി 70-ൽ റോമാക്കാരും നഗരം നശിപ്പിച്ചു. 135-ൽ റോമാ ചക്രവർത്തി ഹഡ്രിയൻഏലിയ കാപ്പിറ്റോളിന എന്ന പേരിൽ നഗരം പുനർനിർമ്മിച്ചു. 614-ൽ പേർഷ്യക്കാർ നഗരം നശിപ്പിച്ചു. മധ്യകാലത്ത് മുസ്ലിംകളും ക്രൈസ്തവരും ജറുസലേമിനു വേണ്ടി പൊരുതി. 1947-ൽ ഇസ്രയേലിനും ജോർദ്ദാനുമായി നഗരം ഭാഗിക്കപ്പെട്ടു.1967-ൽ ആറു ദിന യുദ്ധത്തിൽ ഇസ്രയേൽ പൂർണ്ണമായും ജറുസലേം നഗരം പിടിച്ചെടുത്തു.1980-ൽ തലസ്ഥാനമായി ഇസ്രയേൽ ജറുസലേമിനെ പ്രഖ്യാപിച്ചു. എന്നാൽ ഈ പദവി ഐക്യരാഷ്ട്രസഭ അംഗീകരിച്ചില്ല.ജോർദ്ദാൻ നദിയിൽ നിന്നും 30 കി.മി അകലെയുള്ള ജൂദിയയിലെ സിയോൻ, മോറിയ കുന്നുകളാണ് ജറുസലേമിന്റെ സ്ഥാനം നഗരം ചുറ്റിയുള്ള കോട്ടകൾ തുർക്കി രാജാവായ സുലൈമാൻ 1536-1539-ൽ പണിത വയാണ്.ജറുസലേമിലെ പഴയ നഗരം വിലാപ മതിൽ അഥവാ കരയുന്ന മതിൽ ജൂതൻമാരുടെ രണ്ടാം ക്ഷേത്രത്തിന്റെ അവശിഷ്ടമെന്ന് കരുതപ്പെടുന്നു. യേശുവിന്റെ ജീവിതത്തിലെ പല ആദ്യകാല സംഭവങ്ങളും നടന്നത് ജറുസലേമിലാണ്. ജറുസലേമിനെ ലോകത്തിലെ ഏറ്റവും പുരാതനമായ നഗരങ്ങളിലൊന്നാക്കുന്നു. ക്രിസ്തുവിന് മുൻപ് 10-ആം നൂറ്റാണ്ടിൽ ദാവീദ് രാജാവിന്റെ കാലം മുതൽ ഇസ്രായേൽ ജനതയുടെ ഏറ്റവും വിശുദ്ധമായ നഗരവും ആത്മീയ കേന്ദ്രവുമായിരുന്നു ജെറുസലേമെന്ന് യഹൂദജനത കരുതുന്നു. ക്രിസ്തീയ മതത്തിൽ പ്രാധാന്യമർഹിക്കുന്ന പല സ്ഥലങ്ങളും നഗരത്തിലുണ്ട്. ഇസ്ലാമിലെ ഏറ്റവും വിശുദ്ധമായ മൂന്നാമത്തെ നഗരമായി പരക്കെ കണക്കാക്കപ്പെടുന്നു. 1860 വരെ നഗരത്തെ മുഴുവൻ ചുറ്റിയിരുന്ന മതിലിനകത്ത് സ്ഥിതിചെയ്യുന്ന നഗരഭാഗം ഇന്ന് പുരാതന നഗരം എന്നാണ് അറിയപ്പെടുന്നത്. വെറും 0.9 ചതുരശ്രകിലോമീറ്റർ മാത്രമേ വിസ്തീർണമുള്ളുവെങ്കിലും മതപരമായ പ്രാധാന്യമുള്ള പല സ്ഥലങ്ങളും പുരാതന നഗരത്തിലാണ്. 1982ൽ യുനെസ്കോ പുരാതന നഗരത്തെ അപകട ഭീഷണിയുള്ള ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. പുരാതന നഗരം പരമ്പരാഗതമായി നാല് ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. എന്നാൽ അവയുടെ അർമീനിയൻ, ക്രിസ്ത്യൻ‍, യഹൂദ, മുസ്ലീം പേരുകൾ 19-ആം നൂറ്റാണ്ടോടെയാണ് നിലവിൽ വന്നത്.

ഇന്ന്, ഇസ്രായേൽ-പലസ്തീൻ പ്രശ്നത്തിലെ കാതലായ തർക്കങ്ങളിലൊന്ന് ജെറുസലേമിനെ സംബന്ധിച്ചാണ്. 1967-ലെ ആറ് ദിന യുദ്ധത്തിൽ ഇസ്രായേൽ പിടിച്ചെടുത്ത കിഴക്കൻ ജെറുസലേമാണ് വിവാദങ്ങളുടെ കേന്ദ്രസ്ഥാനത്ത്. പലസ്തീൻ‌കാർ കിഴക്കൻ ജെറുസലേം തങ്ങളുടെ തലസ്ഥാനമാണെന്നു അവകാശപ്പെടുന്നു.

മസ്ജിദുൽ അഖ്സ

ഫലസ്തീനിലെ ജെറുസലേം നഗരത്തിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ മുസ്ലിം പള്ളിയാണ് മസ്ജിദുൽ അഖ്സ (Arabic:المسجد الاقصى al-Masjid al-Aqsa, IPA: [ʔælˈmæsʒɪd ælˈʔɑqsˤɑ] ( listen), "the Farthest Mosque"). മുസ്ലിംകൾക്ക് ഏറ്റവും പ്രധാനപ്പെട്ട മൂന്നാമത്തെ പള്ളിയാണിത്. പ്രധാനപ്പെട്ട മറ്റു രണ്ടു പള്ളികൾ മക്കയിലെ മസ്ജിദുൽ ഹറം, മദീനയിലെ മസ്‍ജിദുൽ നബവി എന്നിവയാണ്. ഈ പള്ളി സ്ഥിതി ചെയ്യുന്നത് പുരാതന ജറുസലമിലെ ടെമ്പിൾ മൗണ്ടണിലാണ്. ഖലീഫ ഉമറിന്റെ പേരിലുള്ള ഡോം ഓഫ് ദ റോക്കും ഇവിടെ ത്തന്നെയാണ് സ്ഥിതി ചെയ്യുന്നത്.ഈ പ്രദേശം ജൂതന്മാരുടെ ഏറ്റവും വലിയ പുണ്യ സ്ഥലമാണ്. ദൈവം ഈ സ്ഥലത്തെ മണ്ണ് കൊണ്ടാണ് ആദമിനെ സൃഷ്ടിച്ചെന്നാണ് ജൂതന്മാരുടെ വിശ്വസം. ഉടമസ്ഥാവകാശത്തെച്ചൊല്ലി ഈ രണ്ട് മതവിഭാഗങ്ങൾക്കിടയിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്.

മാർച്ച്

ഗ്രിഗോറിയൻ കാലഗണനാരീതി പ്രകാരം മൂന്നാമത്തെ മാസമാണ്‌ മാർച്ച്.31 ദിവസമുണ്ട് മാർച്ച് മാസത്തിന്‌.

മാർച്ച് 1

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് 1 വർഷത്തിലെ 60 (അധിവർഷത്തിൽ 61)-ാം ദിനമാണ്.

മൈക്കെലാഞ്ജലോ

മികലാഞ്ചെലോ എന്ന ഒറ്റപ്പേരിൽ സാധാരണ അറിയപ്പെടുന്ന മികലാഞ്ചെലോ ദ ലോദൊവിചൊ ബ്വൊനറൊത്തി സിമോനി (മാർച്ച് 6, 1475 - മാർച്ച് 18, 1564) ഇറ്റാലിയൻ ശിൽ‌പിയും ചിത്രകാരനും കവിയും നിർമ്മാണവിദഗ്ദ്ധനും ആയിരുന്നു. കലയുടെ ലോകത്തിനപ്പുറത്ത് കാര്യമായി വ്യാപരിക്കാതിരുന്നിട്ടും, താൻ തെരഞ്ഞെടുത്ത മേഖലയുടെ വിവിധ ശാഖകളിൽ പ്രകടിപ്പിച്ച പ്രതിഭാവൈവിദ്ധ്യവും തികവും കണക്കിലെടുത്ത്, അദ്ദേഹത്തെ സമകാലീനവും എതിരാളിയും മറ്റൊരു ഇറ്റാലിയൻ സ്വദേശിയുമായിരുന്ന ലിയൊനാർദൊ ദ വിഞ്ചി, തികവുറ്റ രണ്ടു നവോത്ഥാനനായകന്മാരിൽ ഒരാളായി പരിഗണിച്ചുവരുന്നു.

ദീർഘമായ ജീവിതത്തിനിടെ വിവിധമേഖലകളിൽ മൈക്കലാഞ്ചലോ നൽകിയ സംഭാവനകൾക്ക് കണക്കില്ല; അദ്ദേഹത്തിന്റേതായും അദ്ദേഹത്തെക്കുറിച്ചും ഉള്ള കരടുകളുടേയും കത്തിടപാടുകളുടേയും സ്മരണകളുടേയും ബഹുലതകൂടി കണക്കിലെടുത്താൽ, പതിനാറാം നൂറ്റാണ്ടിലെ കലാനായകന്മാരിൽ ഏറ്റവുമേറെ രേഖകൾ അവശേഷിപ്പിച്ചുപോയത് മൈക്കെലാഞ്ജലോ ആയിരിക്കും. അദ്ദേഹത്തിന്റെ രണ്ട് ഏറ്റവും പ്രശസ്തസൃഷ്ടികളായ പ്യേത്താ, ദാവീദ് എന്നിവ, മുപ്പതുവയസ്സ് തികയുന്നതിനുമുൻപ് പൂർത്തിയാക്കപ്പെട്ടവയാണ്. ചിത്രകലയെക്കുറിച്ച് കാര്യമായ മതിപ്പ് പ്രകടിപ്പിക്കാതിരുന്ന മികലാഞ്ചെലോ, റോമിലെ സിസ്റ്റൈൻ ചാപലിന്റെ മച്ചിന്മേൽ ബൈബിളിലെ സൃഷ്ടിയുടെ കഥയും, ചുവരിന്മേൽ ക്രൈസ്തവസങ്കല്പത്തിലെ അന്ത്യവിധിരംഗങ്ങളും വരച്ചുചേർത്ത് അനശ്വരനായി. പാശ്ചാത്യകലയുടെ ചരിത്രത്തെ ഏറ്റവുമേറെ സ്വാധീനിച്ച രണ്ടു ചുവർ ചിത്രങ്ങളാണവ. ജീവിതാവസാനത്തോടടുത്ത് റോമിൽ തന്നെയുള്ള പത്രോസിന്റെ ബസിലിക്കായുടെ താഴികക്കുടം അദ്ദേഹം രൂപകല്പന ചെയ്തു.

ജീവിച്ചിരിക്കുമ്പോൾ തന്നെ ജീവചരിത്രം എഴുതപ്പെട്ട ആദ്യത്തെ പാശ്ചാത്യകലാകാരനാണ് അദ്ദേഹമെന്നത് മികെലാഞ്ചലോയുടെ വിശേഷസ്ഥാനത്തിന് തെളിവാണ്. രണ്ടു ജീവചരിത്രങ്ങളാണ് അക്കാലത്ത് എഴുതപ്പെട്ടത്; നവോത്ഥാനാരംഭം മുതൽ കലയുടെ ലോകം കൈവരിച്ച നേട്ടങ്ങളുടെ പരകോടിയായാണ് ആ ജീവചരിത്രങ്ങളിലൊന്നിൽ ഗിയോർഗിയോ വാസാരി മികെലാഞ്ചെലോയെ ചിത്രീകരിച്ചത്. ഈ നിലപാട് കലാചരിത്രകാരന്മാർ നൂറ്റാണ്ടുകളോളം പിന്തുടർന്നു. ജീവിതകാലത്ത് അദ്ദേഹം ദൈവികൻ(Il Divino) എന്നുപോലും വിളിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിൻറെ കലയുടെ ഗാംഭീര്യമാണ് സമകാലീനർ ഏറ്റവും ആദരിച്ചത്. മൈക്കെലാഞ്ജലോയുടെ തീവ്രവും വ്യക്തിനിഷ്ടവുമായ ശൈലിയെ അനുകരിക്കാനുള്ള അനന്തരഗാമികളുടെ ശ്രമമാണ് പാശ്ചാത്യകലയിൽ നാവോത്ഥാനപരകോടിയെ പിന്തുടർന്നുണ്ടായ മാനറിസം എന്ന പ്രസ്ഥാനത്തിനു കാരണമായത്.

യഹൂദമതം

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മതങ്ങളിലൊന്നാണ്‌ ജൂതമതം അഥവാ യഹൂദമതം. മൂന്ന് പ്രമുഖ അബ്രഹാമികമതങ്ങളിൽ ഒന്നുമാണത്. ദൈവം ഏകനാണെന്നും,യഹൂദർ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട വിശുദ്ധജനമാണെന്നുമുള്ള വിശ്വാസമാണ്‌ യഹൂദധാർമ്മികതയുടെ കാതൽ. യഹോവ (YHWH) എന്ന ചതുരക്ഷരി (Tetragrammaton) ഇവരുടെ പൂജ്യമായ ദൈവനാമമാണ്. തെക്കൻ മെസപ്പൊത്തേമിയയിലെ കൽദായരുടെ ഉറിൽ നിന്ന് (Ur of the Chaldees) ഹാരാൻ വഴി, ദൈവികമായ തെരഞ്ഞെടുപ്പിലൂടെ വാഗ്ദത്തഭൂമിയായ ഇസ്രായേലിലെത്തിയവനും "എല്ലാ വിശ്വാസികളുടേയും പിതാവുമായ" അബ്രഹാമിന്റെ ധാർമ്മികപാരമ്പര്യത്തിൽ പെട്ടവരായി യഹൂദർ സ്വയം കണക്കാക്കുന്നു. അബ്രഹാമിന്റെ പേരക്കിടാവായ യാക്കോബിന്റെ പന്ത്രണ്ടു മക്കളിൽ ഒരാളായ യഹൂദയുടെ പേരിലാണ് ഈ മതം ഇന്നറിയപ്പെടുന്നത്. 'യഹൂദ' എന്ന പേരാകട്ടെ 'യഹോവ' എന്ന ദൈവനാമവുമായും ബന്ധപ്പെട്ടിരിക്കുന്നു.എബ്രായബൈബിൾ അനുസരിച്ച് ഈജിപ്തിൽ അടിമകളാക്കപ്പെട്ട യാക്കോബിന്റെ സന്തതികൾ മോശയുടെ നേതൃത്വത്തിൽ വിമോചിതരായി വാഗ്ദത്തഭൂമിയിൽ മടങ്ങിയെത്തി. 450 വർഷത്തെ അടിമത്തത്തിനു ശേഷമുള്ള ഈ വിമോചനവും, മരുഭൂമിയിലൂടെയുള്ള മടക്കയാത്രയും യഹൂദവിശ്വാസപാരമ്പര്യത്തിലെ കേന്ദ്രസംഭവങ്ങളിൽ പെടുന്നു. 40 വർഷം ദീർഘിച്ച മടക്കയാത്രയുടെ തുടക്കത്തിൽ വിമോചകനായ മോശയ്ക്ക്, സീനായ് മലമുകളിൽ വച്ച് ദൈവം, നിയമസാരാംശമായ പത്ത് കല്പനകൾ സ്വന്തം വിരൽ കൊണ്ട് കൽപലകകളിൽ എഴുതി നൽകിയതായി യഹൂദർ കരുതുന്നു.എബ്രായ ബൈബിൾ അഥവാ തനക്ക് ആണ് യഹൂദമതസ്ഥരുടെ വിശുദ്ധഗ്രന്ഥം. തനക്കിന്റെ മൂന്നു ഖണ്ഡങ്ങളിൽ എറ്റവും പ്രധാനം ആദ്യഖണ്ഡവും നിയമസമാഹാരവുമായ 'തോറ' ആണ്. പിൽക്കാലത്തു മുഖ്യധാരയായി മാറിയ റാബൈനിക യഹൂദത, ദൈവദത്തമായ അലിഖിതനിയമങ്ങളുടേയും അവയുടെ വ്യാഖ്യാനങ്ങളുടേയും രേഖ എന്ന നിലയിൽ പിൽക്കാലരചനയായ താൽമുദിനേയും തോറയ്ക്കൊപ്പം മാനിക്കുന്നു.

യുദ്ധം

രണ്ടോ അതിലധികമോ പ്രദേശങ്ങളോ വിഭാഗങ്ങളോ ചേരി തിരിഞ്ഞ് ആയുധങ്ങളോടു കൂടിയും സേനയെ ഉപയോഗിച്ചും നടത്തുന്ന പോരാട്ടമാണ് യുദ്ധം. കീഴടക്കുക ഉദ്ദേശ്യം അടിച്ചേൽപ്പിക്കുക അവകാശം പിടിച്ചു വങ്ങുക എന്നിവയാകാം യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ. ഈ ലക്ഷ്യങ്ങൾ രാഷ്ട്രീയം, വ്യവസായം, മതം, വംശീയത എന്നിവയിൽ അടിസ്ഥാനപ്പെട്ടിരിക്കാം, യുദ്ധത്തിന്റെ കാരണമായും ഇവയെ കണക്കാക്കുന്നു. രാഷ്ട്രവൽക്കരണം, സേനാസന്നാഹം എന്നിവ നൂതനയുഗത്തിൽ യുദ്ധത്തിനു വഴിതെളിച്ചു. രണ്ടു രാജ്യങ്ങൾ തമ്മിലുള്ള അതിരുതർക്കം യുദ്ധത്തിനു കാരണമാകാം. യുദ്ധത്താൽ നാശനഷ്ടങ്ങൾ വളരെ വലിയ അളവിൽ സംഭവിക്കുന്നു. പുരാണിക കാലങ്ങളിൽ ഒരു യുദ്ധത്തിൽ സാധാരണ തുടർച്ചയായ ഒരൊറ്റ സംഘട്ടനം മാത്രമേ കാണൂ. കാലക്രമേണ സൈന്യങ്ങളുടെ വലിപ്പം വർദ്ധിച്ചതോടെ ഒരു യുദ്ധത്തിൽ പല മുന്നണികളും (front), ഒരോ മുന്നണിയിൽ പല സംഘട്ടനങ്ങളും (battles) ഉണ്ടാവാം. ഉദാഹരണത്തിന് 1971 ലെ ഇൻഡോ പാക് യുദ്ധത്തിൽ പശ്ചിമ പാകിസ്താനുമായുള്ള അതൃത്തിയിൽ പശ്ചിമ മുന്നണിയും (western front) കിഴക്കൻ പാകിസ്താനുമായുള്ള (ഇപ്പോഴത്തെ ബംഗ്ലാദേശ്) അതൃത്തിയിൽ കിഴക്കൻ മുന്നണിയും (eastern front) ഉണ്ടായിരുന്നു. സംഘട്ടനങ്ങൾ (battles) പല തരമുണ്ട് :നാവിക സംഘട്ടനം (naval battles), വായു സംഘട്ടനം (air battles), കര സേനാ സംഘട്ടനം (land battles). ചില സംഘട്ടനങ്ങളിൽ മിശ്രിത ഘടകങ്ങളുണ്ടാവാം കടൽ-വായു (sea-air battles), കര-വായു (land air) , കടൽ-കര ആക്രമണം (Amphibious assault) എന്നിങ്ങനെ പല തരം സംഘട്ടനങ്ങൾ ഒരു യുദ്ധത്തിലുണ്ടാവാം.

2003-ൽ നോബൽ സമ്മാനജേതാവായ റിച്ചാർഡ് ഇ. സ്മാലി മനുഷ്യരാശി അടുത്ത 50 വർഷത്തിൽ നേരിടുന്ന പത്ത് വലിയ പ്രശ്നങ്ങളിൽ ആറാമത്തേതായി യുദ്ധത്തെ ഉൾപ്പെടുത്തുകയുണ്ടായി. 1832-ലെ തന്റെ ഓൺ വാർ എന്ന പ്രബന്ധത്തിൽ പ്രഷ്യൻ സൈനിക ജനറലായ കാൾ വോൺ ക്ലോസെവിറ്റ്സ് യുദ്ധത്തെ ഇപ്രകാരം നിർവ്വചിക്കുകയുണ്ടായി: "തങ്ങളുടെ ശത്രുക്കളെ തങ്ങളുടെ ഇച്ഛയ്ക്കനുസരിച്ച് പ്രവർത്തിക്കാൻ നിർബന്ധിതരാക്കുവാൻ വേണ്ടിയുള്ള ഒരു ബലപ്രയോഗമാണ് യുദ്ധം."മനുഷ്യസ്വഭാവമനുസരിച്ച് ഒഴിവാക്കാനാകാത്തതായ ഒരു സംഗതിയാണ് ചില പണ്ഡിതർ യുദ്ധത്തെ കണക്കാക്കുന്നത്. മറ്റുള്ളവരുടെ വാദമനുസരിച്ച് ചില പ്രത്യേക സാമൂഹിക-സാംസ്കാരിക സാഹചര്യത്തിലോ പാരിസ്ഥിക സ്ഥിതികളിലോ മാത്രമാണ് യുദ്ധം ഒഴിവാക്കാൻ സാധിക്കാത്തതെന്ന് വാദിക്കുന്നു. ചില പണ്ഡിതർ വാദിക്കുന്നത് യുദ്ധം ചെയ്യുക എന്നത് ഒരു പ്രത്യേക സമൂഹത്തിനോ രാഷ്ട്രീയ സംവിധാനത്തിനോ മാത്രമുള്ള സ്വഭാവമല്ലെന്നും ജോൺ കീഗൻ തന്റെ ഹിസ്റ്ററി ഓഫ് വാർഫെയർ എന്ന ഗ്രന്ഥത്തിൽ പ്രസ്താവിക്കുന്നതുപോലെ ഉപയോഗിക്കുന്ന സമൂഹത്താൽ രൂപവും വ്യാപ്തിയും നിർണ്ണയിക്കപ്പെടുന്ന ഒരു ആഗോള പ്രതിഭാസമാണ് യുദ്ധം എന്നാണ്. യുദ്ധം ചെയ്യാത്ത മനുഷ്യ സമൂഹങ്ങൾ ഉണ്ട് എന്നതിൽ നിന്ന് മനുഷ്യൻ സ്വാഭാവികമായി യുദ്ധക്കൊതിയുള്ളവരായിരിക്കുകയില്ല എന്നും ചില പ്രത്യേക സാഹചര്യങ്ങളിൽ യുദ്ധമുണ്ടാവുകയാണ് ചെയ്യുന്നത് എന്നും വാദിക്കുന്നവരുണ്ട്.ആരംഭം മുതലുള്ള മരണം വച്ചുനോക്കിയാൽ ഏറ്റവും മാരകമായ യുദ്ധം രണ്ടാം ലോകമഹായുദ്ധമാണ്. 6 കോടിക്കും 8.5 കോടിക്കുമിടയിൽ ആൾക്കാരാണ് ഈ യുദ്ധ‌ത്തിൽ മരിച്ചത്.

ഴാക് ലൂയി ദാവീദ്

ഴാക് ലൂയി ദാവീദ് ഫ്രഞ്ചു ചിത്രകാരനായിരുന്നു. 1748 ഓഗസ്റ്റ് 30-ന് പാരിസിൽ ജനിച്ചു.

ശൗൽ

ഇസ്രയേലിന്റെ ഒന്നാമത്തെ രാജാവാണ് ശൗൽ (Hebrew: שָׁאוּל, Šāʼûl ; "asked for, prayed for"; Arabic: طالوت‎, Ṭālūt; Greek: Σαούλ Saoul; Latin: Saul) (circa 1079 BC – 1007 BC) (ബി.സി. 1000). ബെന്യാമീൻ ഗോത്രത്തിലെ കീശിന്റെ പുത്രൻ. ശൌലിനെ രാജാവായി അഭിഷേകം ചെയ്തത് പ്രവാചകനായ ശമുവേലാണ്. ഫെലിസ്ത്യ സേനകളിൽ നിന്നു നേരിട്ട പരാജയത്തെത്തുടർന്ന് ആത്മഹത്യ ചെയ്തു. എതിരാളിയായ ദാവീദ് ശൗലിനു ശേഷം രാജാവായി. ദാവീദ് ശൗലിന്റെ മരുമകനായിരുന്നു. ശൗലിന്റെ മകളായ മീഖളിനെയാണു ദാവീദ് വിവാഹം കഴിച്ചതു.തന്റെ മകനായിരുന്നു പ്രശസ്തനായ ശലോമോൻ രാജാവ്

ബൈബിളിൽ സാമുവേലിന്റെ ഒന്നാം പുസ്തകതിൽ ആണു സാവൂളിനെക്കുറിച്ചു എഴുതിയിരിക്കുന്നത്.താൻ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും പിന്നീട് ദൈവ വഴിയിൽ നിന്നു അകലുകയും ജീവിതത്തിൽ പരാജയപ്പെടുകയും ചെയ്തു.

സങ്കീർത്തനം 23

എബ്രായബൈബിളിന്റെ ഭാഗമായ സങ്കീർത്തനപ്പുസ്തകത്തിലെ ഏറ്റവും പ്രസിദ്ധമായ കീർത്തനമാണ് 23-ആം സങ്കീർത്തനം. ഇതിൽ സങ്കീർത്തകൻ, തന്നെ പോഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു ആട്ടിടയനായി ദൈവത്തെ സങ്കല്പിക്കുന്നു. യഹൂദമതത്തിലും ക്രിസ്തുമതത്തിലും വിശ്വാസികൾക്ക് ഒരു പോലെ പ്രിയങ്കരമാണ് ഈ കീർത്തനം. ഇരുമതങ്ങളിലും ഇത് പ്രാർത്ഥനാമുറകളിൽ പലതിന്റെയും ഭാഗവുമാണ്. "കർത്താവ് എന്റെ ഇടയനാകുന്നു; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല" എന്നാണ് ഇതിന്റെ പ്രസിദ്ധമായ തുടക്കം.

ആട്ടിടയന്റെ ബിംബത്തെ ആശ്രയിച്ചുള്ള ദൈവ, രക്ഷകസങ്കല്പങ്ങൾ യഹൂദ-ക്രിസ്തീയധാർമ്മികതകളിൽ ഏറെ വേരോട്ടമുള്ളതാണ്. സങ്കീർത്തനങ്ങളിൽ പലതിന്റേയും കർത്താവായി കരുതപ്പെടുന്ന ഇസ്രായേലിലെ ഏറ്റവും പ്രസിദ്ധനായ രാജാവ് ദാവീദ്, ആദ്യം ഒരിടയബാലൻ ആയിരുന്നതായി എബ്രായബൈബിൾ (പഴയനിയമം) പറയുന്നു. ആടുകൾക്കു വേണ്ടി ജീവൻ സമർപ്പിക്കാൻ ഒരുങ്ങുന്ന 'നല്ലിടയൻ' ആയി യേശുവിനെ ചിത്രീകരിക്കുന്ന പുതിയനിയമത്തിലെ യോഹന്നാന്റെ സുവിശേഷം ഈ സങ്കീർത്തനത്തെ പിന്തുടരുന്നു.

കർത്തൃപ്രാർത്ഥന കഴിഞ്ഞാൽ "പാശ്ചാത്യ"-സാഹിത്യത്തിലെ ഏറ്റവും അറിയപ്പെടുന്ന കവിത എന്ന് ഈ കീർത്തനത്തെ ജാക്ക് മൈൽസ് വിശേഷിപ്പിച്ചിട്ടുണ്ട്.

സബൂർ

ഇസ്‌ലാമിക വിശ്വാസമനുസരിച്ച് പ്രവാചകനായിരുന്ന ദാവൂദ് നബിക്ക് (‌ദാവീദ്) പ്രബോധനത്തിനായി ദൈവത്തിൽ നിന്നും അവതീർണ്ണമായ ഗ്രന്ഥമാണ് സബൂർ. ചില പണ്ഡിതന്മാർ സബൂറും ക്രിസ്ത്യാനികളുടെ മതഗ്രന്ഥമായ സങ്കീർത്തനങ്ങളും ഒന്നാണെന്ന് അഭിപ്രായപ്പെടുന്നു. സബൂർ എന്ന അറബി പദം ഹീബ്രു ഭാഷയിലെ ഗാനം, സംഗീതം എന്നൊക്കെ അർഥം പറയാവുന്ന സിമ്രാ എന്ന വാക്കിന്റെ തതുല്യ പദമാണ്. സബൂറിനെ ഒന്നിലധികം തവണ ഖുർആനിൽ പരാമർശിച്ചിട്ടുണ്ട്.

സാക്ഷ്യപേടകം

ബൈബിളിലെ വിവരണം അനുസരിച്ച്, സിനായ് മലമുകളിൽ മോശെക്ക് ദൈവം എഴുതിക്കൊടുത്ത പത്തുകല്പനകളുടെ കല്പ്പലകകളും, മോശെയുടെ സഹോദരനും സഹചാരിയുമായിരുന്ന അഹറോന്റെ വടിയും, മരുഭൂമിയിലൂടെ വാഗ്ദത്തഭൂമിയിലേക്കുള്ള യാത്രയിൽ ഇസ്രായേൽ ജനങ്ങൾക്ക് ദൈവം നൽകിയ മന്നാ എന്ന ഭക്ഷണത്തിന്റെ മാതൃകകളും സൂക്ഷിച്ചിരുന്ന വിശുദ്ധപേടകമായിരുന്നു സാക്ഷ്യപേടകം അല്ലെങ്കിൽ സാക്ഷ്യപെട്ടകം (ഇംഗ്ലീഷ്: Ark of the Covenant). മലമുകളിലെ ദർശനത്തിൽ മോശെക്ക് ദൈവം നൽകിയ നിർദ്ദേശം പിന്തുടർന്നാണ് പേടകം നിർമ്മിച്ചത്. പേടകത്തിന്റെ അടപ്പിനുമുകളിലുണ്ടായിരുന്ന രണ്ട് ക്രോവേൻ മാലാഖമാരുടെ (കെരൂബ്) വിരിച്ച ചിറകുകൾ ചേർന്ന കൃപാസനത്തിലിരുന്നാണ് ദൈവം മോശെക്ക് ദർശനം ൽകിയിരുന്നത്. പേടകവും അത് സൂക്ഷിക്കപ്പെട്ടിരുന്ന സ്ഥലവും "ഇസ്രായേലിന്റെ സൗന്ദര്യം" എന്നു വിശേഷിക്കപ്പെട്ടിരുന്നു. സാക്‌ഷ്യപേടകത്തെ പരാമർശിക്കുന്ന 'അറോൻ' എന്ന എബ്രായ വാക്ക് മറ്റു പേടകങ്ങളുടേയും പെട്ടികളുടേയും സന്ദർഭത്തിലും ബൈബിൾ ഉപയോഗിക്കുന്നുണ്ട്. അതിനാൽ സാക്‌ഷ്യപേടകം, വിശുദ്ധപേടകം, ദൈവപേടകം, ദൈവശക്തിയുടെ പേടകം, ഉടമ്പടിയുടെ പേടകം എന്നീ പേരുകളിൽ സവിശേഷമായി പരാമർശിക്കപ്പെടുന്നു.

സുലൈമാൻ നബി

ഇസ്ലാമികവിശ്വാസമനുസരിച്ച് പ്രവാചകന്മാരിലൊരാളാണ്‌ സുലൈമാൻ. ക്രിസ്തീയവിശ്വാസത്തിൽ സോളമൻ എന്നറിയപ്പെടുന്നു. പ്രവാചകനായിരുന്ന ദാവൂദിന്റെ (ദാവീദ്) മകനാണ്‌. ഖുർആനിൽ പേര് പരാമർശിച്ചിട്ടുള്ള 25 പ്രവാചകന്മാരിലൊരാളാണ്‌.

വിശ്വാസമനുസരിച്ച് സുലൈമാൻ ഒരു കാലത്ത് ഈ ഭൂമി അടക്കി ഭരിച്ചിരുന്നു. മറ്റ് സൃഷ്ടികളും അദ്ദേഹത്തിന്റെ ദാസന്മാരായിരുന്നു. പക്ഷിമൃഗാദികളുടെ ഭാഷ അറിയാമായിരുന്നു.

സോളമൻ

പുരാതന യഹൂദരാജ്യത്തിലെ രാജാക്കന്മാരിൽ രണ്ടാമനായ ദാവീദിന്റെ പുത്രനും ഭരണാധികാരിയുമായിരുന്നു സോളമൻ. ബൈബിൾ പഴയനിയമപ്രകാരം സോളമന്റെ ഭരണകാലത്ത് ഇസ്രയേൽ ജനത ഐശ്വര്യത്തിലും സമാധാനത്തിലും കഴിഞ്ഞിരുന്നു. ഇദ്ദേഹത്തിന്റെ ജ്ഞാനം വളരെ പ്രകീർത്തിക്കപ്പെട്ടിരുന്നു. എന്നാൽ അവസാനനാളുകളിൽ വിജാതീയരായ ഭാര്യമാർ സോളമനെ അന്യദേവന്മാരെ ആരാധിക്കുന്നതിലേക്ക് മനസു തിരിച്ചു.

ദാവീദിന് എലിയാമിന്റെ മകളും ഹിത്യനായ ഊറിയായുടെ ഭാര്യയുമായ ബത്‌ഷെബായിൽ അവിഹിതമായി ജനിച്ച പുത്രനാണ് സോളമൻ. ദാവീദ് ഈ ബന്ധം മൂലം ചതിവിൽ ഊറിയായെ കൊലപ്പെടുത്തിയിരുന്നു. ഈ ബന്ധത്തിൽ ആദ്യം ജനിച്ച പുത്രൻ ശിശുവായിരിക്കുമ്പോൾ തന്നെ മരണമടഞ്ഞു. ദാവീദിന് ഈ ബന്ധത്തിൽ രണ്ടാമതു ജനിച്ച പുത്രനാണ് സോളമൻ. ദാവീദിന്റെ അന്ത്യത്തോടെ സോളമൻ രാജാവായി അഭിഷിക്തനായി.

സോളമൻ ഈജിപ്‌തിലെ ഭരണാധികാരിയായ ഫറവോയുടെ മകളെ വിവാഹം ചെയ്‌തു. അങ്ങനെ അവർ തമ്മിൽ ബന്ധുത്വമായി. കൊട്ടാരവും ദേവാലയവും ജറുസലേം നഗരത്തിനു ചുറ്റിലുമുള്ള മതിലും പൂർത്തിയാകും വരെയും അവളെ ദാവീദിന്റെ നഗരത്തിലാണ് പാർപ്പിച്ചത്. പിതാവായ ദാവീദിന്റെ നിർദ്ദേശങ്ങളാണ് സോളമൻ അനുവർത്തിച്ചത്. ഇസ്രായേലിന്റെ മുഴുവനും രാജാവായിരുന്നു സോളമൻ.

സോളമൻെറ നാലാം ഭരണവർഷം രണ്ടാമത്തെ മാസമായ സീവു മാസത്തിലാണ് ദേവാലയ നിർമ്മാണം ആരംഭിച്ചത്. ഇസ്രായേൽ ജനത ഈജിപ്‌തിൽ നിന്നു മോചനം നേടിയതിന്റെ നാനൂറ്റിയെൺപതാം വാർഷികമായിരുന്നു ആ വർഷം. ഏഴു വർഷം കൊണ്ടാണ് ദേവാലയ നിർമ്മാണം പൂർത്തീകരിച്ചത്. പതിമൂന്നു വർഷം കൊണ്ടാണ് കൊട്ടാര നിർമ്മാണം പൂർത്തിയായി. ലബനോൻ കാനനമന്ദിരവും ഇതോടോപ്പം പൂർത്തിയാക്കി. അങ്ങനെ ആകെ ഇരുപതു വർഷം കൊണ്ടാണ് ദേവാലയത്തിന്റെയും കൊട്ടരത്തിന്റെയും നിർമ്മാണം പൂർത്തിയായത്. സോളമൻ നിർമ്മിച്ചു നൽകിയ ഭവനത്തിലേക്ക് ഫറവോയുടെ മകൾ ദാവീദിന്റെ നഗരത്തിൽ നിന്നും താമസം മാറി. സോളമൻ അനവധി വിദേശവനിതകളെയും അന്യവംശജകളായവരെയും ഭാര്യമാരായി സ്വീകരിച്ചിരുന്നു. നാല്പതു വർഷത്തെ ഇസ്രയേൽ ഭരണത്തോടെ സോളമൻ അന്തരിച്ചു. തുടർന്ന് മകൻ റഹോബോവോം അധികാരമേറ്റെടുത്തു.

Prophets of Judaism & Christianity in the Hebrew Bible
അബ്രാഹം · യിസ്സഹാക് · യാക്കോബ് · മോശ · അഹരോൻ · മിറിയം · യോശുവ · Phinehas Star of David.svg

ദെബോറ · ശമുവേൽ · ദാവീദ് · ശലോമോൻ | Gad · നാഥാൻ · Ahiyah · ഏലിയാവ് · ഏലിശ | യെശയ്യാവ് · യിരമ്യാവ് · എസക്കിയേൽ

ഹൊശേയ · യോവേൽ · ആമോസ് · ഓബദ്യാവ് · യോന · മീഖ · നഹൂം · ഹബക്കൂക്ക് · സെഫന്യാവ് · ഹഗ്ഗായി · സെഖര്യാവ് · മലാഖി Christian cross.svg

Shemaiah · Iddo · Azariah · Hanani · Jehu · Micaiah · Chaziel · Eliezer · Oded · Huldah · Uriah

Judaism:
സാറ · റാഹേൽ· റിബേക്ക · യോസഫ് · Eli · Elkanah · ഹന്ന (ശമുവേലിന്റെ മാതാവ്) · അബീഗെയിൽ · ആമോസ് (യെശയാവിന്റെ പിതാവ്) · Beeri (father of Hosea) · Hilkiah (father of Jeremiah) · Shallum (uncle of Jeremiah) · Hanamel (cousin of Jeremiah) · Buzi · മൊർദഖായി · എസ്തേർ · (ബാരൂക്ക്)
Christianity:
Abel · Enoch (ancestor of Noah) · ദാനിയേൽ
Non-Jewish: Kenan · Noah (rl) · Eber · Bithiah · Beor · Balaam · Balak · ഈയ്യോബ് · Eliphaz · Bildad · Zophar · Elihu
കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ പട്ടിക
കന്യാമറിയം
മാലാഖമാർ
പ്രപിതാക്കന്മാർ
പ്രവാചകർ
അപ്പോസ്തലന്മാർ
സുവിശേഷകന്മാർ
ശിഷ്യന്മാർ
രക്തസാക്ഷികൾ
പിതാക്കന്മാർ
വേദസാക്ഷികൾ
വേദപാരംഗതർ
കന്യകകൾ
ആദാം മുതൽ ദാവീദ് വരെയുള്ള പരമ്പര ഹീബ്രൂ ബൈബിളനുസരിച്ച്
സൃഷ്ടി മുതൽ പ്രളയം വരെ
കായേനിന്റെ പിന്തുടർച്ച
പ്രളയത്തിനു ശേഷമുള്ള പ്രപിതാക്കന്മാർ
രാജ്യം മുതൽ രാജാക്കന്മാർ വരെ

ഇതരഭാഷകളിൽ

This page is based on a Wikipedia article written by authors (here).
Text is available under the CC BY-SA 3.0 license; additional terms may apply.
Images, videos and audio are available under their respective licenses.