തിഗ്ലത്ത്-പിലീസർ III

തിഗ്ലത്ത്-പിലീസർ III (ബി.സി. 745-727) അസീറിയയിലെ രാജാവായിരുന്നു. അസീറിയ രാഷ്ട്രീയമായി ദുർബലമായിരുന്ന കാലത്താണ് തിഗ്ലത്ത്-പിലീസർ III രാജാവായത്. ബി.സി. 745-ൽ രാജാവായ ഇദ്ദേഹം ബാബിലോണിയയിൽ പുലു(Pulu) എന്നും പുൽ(Pul) എന്നും അറിയപ്പെട്ടിരുന്നു. പൂർവ ബാബിലോണിയയിലെ അരമീർ ഗോത്രക്കാരേയും ഉറാർട്ടു(Urartu)കളേയും അവരുമായി സഖ്യത്തിലായിരുന്ന സിറിയൻ ഭരണാധിപന്മാരേയും ഇദ്ദേഹം പരാജയപ്പെടുത്തി. ഭരണത്തിന്റെ ആദ്യകാലത്തുതന്നെ ഈ വിജയങ്ങൾ ഇദ്ദേഹം കരസ്ഥമാക്കിയിരുന്നു. ബി.സി. 732-ഓടെ ഡമാസ്കസ് പിടിച്ചടക്കി. ഇസ്രയേലിനെതിരേയും യുദ്ധം ചെയ്തിട്ടുണ്ട്. കാൽഡിയൻ (Chaldean) രാജാവായിരുന്ന ഉക്കിൻസറെ (Ukin-zer) തോല്പിച്ച് ഇദ്ദേഹം ബി.സി. 729-ൽ ബാബിലോണിയയിലെ രാജാവായി. സമർഥനായ യോദ്ധാവും ഭരണതന്ത്രജ്ഞനുമായിരുന്നു തിഗ്ലത്ത് പിലീസർ III. ഇദ്ദേഹം രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തി. കീഴടക്കിയ പ്രദേശങ്ങൾ സിറിയൻ ഗവർണർമാരുടെ കീഴിൽ ക്രമീകരിച്ച് രാജാവ് തലവനായുള്ള ഭരണവ്യവസ്ഥിതി നടപ്പിലാക്കി. ബി.സി. 727-ൽ (728 എന്നും രേഖപ്പെടുത്തിക്കാണുന്നു) ഇദ്ദേഹം മരണമടഞ്ഞു.

Tilglath pileser iii
തിഗ്ലത്ത്-പിലീസർ III

ഇതുംകൂടികാണുക

പുറത്തേക്കുള്ള കണ്ണികൾ

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തിഗ്ലത്ത്-പിലീസർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
അസീറിയ

ബി.സി. മൂന്നും രണ്ടും സഹസ്രാബ്ദങ്ങളിൽ പശ്ചിമേഷ്യയിലെ ടൈഗ്രീസ്, യൂഫ്രട്ടീസ് നദീതടങ്ങളിൽ വർത്തിച്ചിരുന്ന സംസ്കാരസമ്പന്നമായ ഒരു സെമിറ്റിക് ജനവർഗത്തിന്റെ അധിവാസഭൂമിയാണ് അസീറിയ. നിനവെ പട്ടണത്തെ കേന്ദ്രമാക്കിക്കൊണ്ടു പ്രസരിച്ച ഈ സാംസ്കാരിക പ്രവാഹത്തിന്റെ ചരിത്രം ബാബിലോണിയയുടേതുമായി വേർതിരിക്കാനാവാത്തവിധം ബന്ധപ്പെട്ടിരിക്കുന്നു. അസീറിയയിൽനിന്നാണ് സിറിയ രൂപംകൊണ്ടത്.

തിഗ്ലത്ത്-പിലീസർ

പുരാതന അസീറിയ ഭരിച്ചിരുന്ന മൂന്ന് രാജാക്കന്മാർ. ഇവരിൽ തിഗ്ലത്ത്-പിലീസർ ഒന്നാമനും മൂന്നാമനും ശ്രദ്ധേയരായ രാജാക്കന്മാരായിരുന്നു.

തിഗ്ലത്ത്-പിലീസർ I, അസീറിയയിലെ രാജാവ് ബി.സി.1115 മുതൽ 1107 വരെ

തിഗ്ലത്ത്-പിലീസർ II, അസീറിയയിലെ രാജാവ് ബി.സി. 967 മുതൽ 935 വരെ

തിഗ്ലത്ത്-പിലീസർ III, (തിഗ്ലത്ത്-പിലീസർ IV,) അസീറിയയിലെ രാജാവ് ബി.സി. 745 മുതൽ 727 വരെ

തിഗ്ലത്ത്-പിലീസർ II

തിഗ്ലത്ത്-പിലീസർ II ബി.സി. 10-ആം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ അസീറിയയുടെ രാജാവായിരുന്നതായി കരുതപ്പെടുന്നു.

ഇതരഭാഷകളിൽ

This page is based on a Wikipedia article written by authors (here).
Text is available under the CC BY-SA 3.0 license; additional terms may apply.
Images, videos and audio are available under their respective licenses.