ടുണീഷ്യ

ടുണീഷ്യ -ആഫ്രിക്കൻ വൻ‌കരയിലെ അറബ് റിപ്പബ്ലിക്ക്. ഉത്തര ആഫ്രിക്കയിലെ ഈ പുരാതന രാജ്യം അൾജീരിയയുടെയും ലിബിയയുടെയും അതിർ‍ത്തിയിലാണ്. മധ്യധരണ്യാഴിയും സഹാറയും മറ്റും അതിരുകൾ. പ്രകൃതിയുടെ അങ്ങേയറ്റം വിചിത്രമായ സമ്മേളന തീരം ഒരുകാലത്തു റോമാ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു.

Tunisian Republic

الجمهورية التونسية
Latn
Flag of Tunisia
Flag
Coat of Arms of Tunisia
Coat of Arms
Motto: حرية، نظام، عدالة (Hurriya, Nidham, 'Adala)
"Liberty, Order, Justice"[1]
Anthem: Humat al-Hima
Defenders of the Homeland
Location of Tunisia
തലസ്ഥാനം
and largest city
Tunis
ഔദ്യോഗിക  ഭാഷArabic[2]
Demonym(s)Tunisian
GovernmentRepublic[2]
• President
Moncef Marzouki
• Prime Minister
Mehdi Jomaa
Independence
• from France
March 20 1956
Area
• Total
163,610 കി.m2 (63,170 sq mi) (92nd)
• Water (%)
5.0
Population
• July 1, 2008 estimate
10,327,800[3] (79th)
• 2004 census
9,910,872[3]
• സാന്ദ്രത
63/km2 (163.2/sq mi) (133rd (2005))
ജിഡിപി (PPP)2008 estimate
• Total
$83.076 billion[4]
• Per capita
$8,020[4]
GDP (nominal)2008 estimate
• Total
$41.768 billion[4]
• Per capita
$4,032[4]
Gini (2000)39.8
medium
HDI (2007)Increase 0.766
Error: Invalid HDI value · 91st
CurrencyTunisian dinar (TND)
സമയമേഖലUTC+1 (CET)
• Summer (DST)
UTC+2 (CEST)
ഡ്രൈവിങ് രീതിright
Calling code216
Internet TLD.tn

ചരിത്രം

ടൂണിസ് എന്ന വാക്കിന്റെ അർ‍ഥം രാത്രി ചെലവഴിക്കുക എന്നാണ്.

പുരാതനകാലത്ത് ഫിനീഷ്യൻ നഗരമായ കാർത്തേജിന്റെ ഭാഗമായിരുന്നു ടുണീഷ്യ. പിന്നീടത് റോമാസാമ്രാജ്യത്തിന്റെ ഭാഗമായി. 698-ൽ അറബികൾ രാജ്യം കൈയടക്കി. അതോടെ കർ‍താഗോ സംസ്കാരത്തിന്റെ ചൂഷണത്തിൽനിന്ന് മോചിതമായ ടുണീഷ്യ പുതിയ ഭരണസംവിധാനങ്ങളോടെ പുതിയ രാജ്യമായി. പിന്നീട് ഏകദേശം 900 വർഷം ഹിന്റർലാൻഡിലെ ബെർബറുകൾ രാജ്യം ഭരിച്ചു. പതിനാറാം നൂറ്റാണ്ടിൽ തുർക്കികളുടെ കൈവശമായി. 1881-ൽ വൻ സൈനിക സന്നാഹവുമായി ടുണീഷ്യ കൈയേറിയ ഫ്രാൻസ് 1883-ൽ കോളനിയായി പ്രഖ്യാപിച്ചു. 1956-ൽ സ്വാതന്ത്ര്യം നേടിയ ടുണീഷ്യ 1957ൽ റിപ്പബ്ലിക്കായി. പുതിയ ഭരണഘടന 1959ൽ നിലവിൽവന്നു. 1981ൽ ബഹുകക്ഷി തെരഞ്ഞെടുപ്പുനടന്നു. 1987 ൽ സൈനുൽ ആബിദീൻ ബെൻ അലി പ്രസിഡന്റ് സ്ഥാനം പിടിച്ചെടുത്തു. 1994ൽ ബെൻ അലി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

ഗോതമ്പും ചോളവും മുന്തിരിയും ബാർ‍ലിയും പഴവർ‍ഗങ്ങളും ഒലീവും ഒക്കെ ആവശ്യത്തിലധികം ഇവിടെ ഉൽപാദിപ്പിക്കപ്പെട്ടിരുന്നു. അതിനു മുമ്പുള്ള ചരിത്രം കുറേക്കൂടി ശോഭനമായിരുന്നു. ബേർ‍ബർ‍ ഗോത്രവർ‍ഗത്തിന്റെ ഭരണകാലത്ത് ആധുനിക ലോകത്തെ അനുസ്മരിപ്പിക്കുംവിധമുള്ള നീതിനിയമങ്ങളും ആരോഗ്യ പരിപാലനത്തിനും ശരീരശുദ്ധിക്കും പ്രത്യേക സംവിധാനങ്ങളുമുണ്ടായിരുന്നു. ആധുനിക രീതിയിലുള്ള നീന്തൽകുളങ്ങളുടെ മുൻ രൂപങ്ങൾ ഇക്കാലത്താണ് നിലവിൽ വന്നത്. അതുപോലെ തുർ‍ക്കിയിൽ ഇന്ന് സർ‍വസാധാരണമായിട്ടുള്ള ഹമാം എന്ന സ്നാനഘട്ടങ്ങളും ഇവിടെയുണ്ടായിരുന്നതായി ചരിത്രരേഖയിൽ കാണുന്നു. അശ്വാഭ്യാസ മൽസരങ്ങളും കളരിപ്പയറ്റിനെ അനുസ്മരിപ്പിക്കുന്ന കായികാഭ്യാസങ്ങളും നിലവിലുണ്ടായിരുന്നു.

ഭൂമിശാസ്ത്രം

ഈ ഉഷ്ണരാജ്യത്തിന്റെ കൂടുതൽ ഭാഗവും മരുഭൂമിയാണ്. വടക്കും കിഴക്കും മെഡിറ്ററേനിയൻ കടൽ, പ. അൾജീറിയ, തെ. ലിബിയ എന്നിവയാൽ ചുറ്റപ്പെട്ടുകിടക്കുന്നു.മെഡിറ്ററേനിയൻ കടലുമായി അടുത്തുകിടക്കുന്ന ടുണീഷ്യൻ ഭാഗങ്ങൾ ജലസേചിതവും ഫലഭൂയിഷ്ഠവുമാണ്. ഉൾഭാഗത്തേക്കു പോകുന്തോറും പീഠഭൂമിയാണ്. ഈ പീഠഭൂമി സഹാറയുമായി ചേരുന്നു. ടുണീഷ്യയുടെ ഈ ഭാഗം വരണ്ടതും മണ്ണ് ഫലപുഷ്ടിയില്ലാത്തതുമാണ്.

കൃഷിയും സമ്പത് വ്യവസ്ഥയും

രാജ്യത്തിന്റെ നാലിൽ മൂന്നുഭാഗവും കൃഷിയോഗ്യമല്ലെങ്കിലും ഏകദേശം 40 ശതമാനം ജനങ്ങളുടെ പ്രധാന തൊഴിൽ കൃഷിയാണ്. തീരപ്രദേശത്ത് ഗോതമ്പ്, ബാർലി, ചോളം, ഓട്‌സ്, ഉരുളക്കിഴങ്ങ്, ഈന്തപ്പഴം, ഓറഞ്ച്, നാരങ്ങ, തക്കാളി, മുന്തിരി തുടങ്ങിയവ കൃഷിചെയ്യുന്നു. മുന്തിരിത്തോട്ടങ്ങളുടെയും ഒലിവുമരങ്ങളുടെയും വലിയ നിരകൾ തന്നെയുണ്ട്.ലെഡ്, സിങ്ക്, ഫോസ്‌ഫേറ്റുകൾ, മാർബിൾ തുടങ്ങിയവ ഖനനം ചെയ്യുന്നു. കമ്പിളി നെയ്ത്ത് പ്രധാന വ്യവസായമാണ്. ക്രൂഡോയിൽ, തുണിത്തരങ്ങൾ, ഒലിവെണ്ണ, രാസവളങ്ങൾ തുടങ്ങിയവയാണ് പ്രധാന കയറ്റുമതി. വിനോദസഞ്ചാരം വികസിച്ചിട്ടുണ്ട്.

ഭരണവ്യവസ്ഥ

പ്രസിഡന്റാണ് രാഷ്ട്രത്തലവൻ. ഭരണസൗകര്യത്തിനായി രാജ്യത്തെ 23 ഗവർണറേറ്റുകളായും അവയെ 199 ജില്ലകളായും വിഭജിച്ചിരിക്കുന്നു. ഹൈക്കോടതിക്കു താഴെ മൂന്നു തലത്തിലുള്ള കോടതികളുണ്ട്.

ജനങ്ങൾ

ജനങ്ങളധികവും അറബികളോ, ബെർബറുകളോ ആണ്. ധാരാളം യൂറോപ്യരുമുണ്ട്. യൂറോപ്യരിൽ കൂടുതൽ ഫ്രഞ്ചുകാരും ഇറ്റലിക്കാരുമാണ്. ജനങ്ങളധികവും മുസ്ലിങ്ങളാണ്.

ഇതും കാണുക

അവലംബം

  1. (അറബിക് ഭാഷയിൽ)%5b%5bCategory:Articles with അറബിക്-language external links%5d%5d "Article 4" Check |contribution-url= value (help), Tunisia Constitution, 1957-07-25, ശേഖരിച്ചത് 2009-12-23
  2. 2.0 2.1 (അറബിക് ഭാഷയിൽ)%5b%5bCategory:Articles with അറബിക്-language external links%5d%5d "Article 1" Check |contribution-url= value (help), Tunisia Constitution, 1957-07-25, ശേഖരിച്ചത് 2009-12-23 Translation by the University of Bern: Tunisia is a free State, independent and sovereign; its religion is the Islam, its language is Arabic, and its form is the Republic.
  3. 3.0 3.1 "National Statistics Online". National Statistics Institute of Tunisia. July 2008. ശേഖരിച്ചത് ജനുവരി 7, 2009. (അറബിക് ഭാഷയിൽ)
  4. 4.0 4.1 4.2 4.3 "Tunisia". International Monetary Fund. ശേഖരിച്ചത് 2008-10-09.
അറ്റ്‌ലസ് (ഗ്രീക്ക് പുരാണം)

ഗ്രീക്ക് പുരാണത്തിൽ ടൈറ്റൻ പുരാണത്തിൽ ആദിയിൽ ഭൂമിയെ താങ്ങി നിർത്തിയിരിക്കുന്ന ദേവനാണ്‌ “‘അറ്റ്ലസ്”’(; പുരാതന ഗ്രീക്ക്: Ἄτλας).ഇന്ന് അറ്റ്ലസ് വിവിധ സ്ഥലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.വടക്ക്-പടിഞ്ഞാറ്‌ ആഫ്രിക്ക്(ഇന്നത്തെ മൊറോക്കോ),അൾജീരിയ,ടുണീഷ്യ തുടങ്ങിയ സ്ഥലങ്ങളിൽ അറ്റ്ലസ് പർവതം സ്ഥിതി ചെയ്യുന്നു.ഈപെറ്റുസ് പുരാണത്തിലും ഏഷ്യൻ പുരാണത്തിലും ക്ലൈമെനെ പുരാണത്തിലും ടൈറ്റന്റെ മകനാണ്‌ അറ്റ്ലസ്]] .പ്രാചീന കവിയായ ഹെസോ​‍ീഡിന്റെ രചനകളിൽ ഭൂമിയുടെ രണ്ടറ്റവും താങ്ങി നിർത്തിയിരിക്കുന്നതറ്റ്ലസാണ്‌

.

മറ്റ് ചില പുസ്തകങ്ങളിൽ ഫോബെ പുരാണത്തിലും ചന്ദ്ര പുരാണത്തിലും ഏഴ് ഗ്രഹശക്തികളിൽ ടൈറ്റനും ടൈറ്റന്മാരും ബന്ധപ്പെട്ടിരിക്കുന്നു}}.

ഈഥർ പുരാണത്തിലും ഗൈയ പുരാണത്തിലും ഹ്യ്ഗിനുസ്(hyginus) ദ്ദേഹത്തിന്റെ പുത്രനാണെന്ന് പറയുന്നു]].

.“അറ്റ്ലാന്റിക്ക് സമുദ്രം” എന്നാൽ അറ്റ്ലസിന്റെ സമുദ്രം എന്നാണർഥം അറ്റ്ലാന്റിസ് എന്നാൽ അറ്റ്ലസിന്റെ ദ്വീപ് എന്നും

അൾജീറിയ

അൾജീരിയ (അറബിക്: الجزائر‎, അൽ ജസ'യിർ IPA: [ɛlʤɛˈzɛːʔir], ബെർബെർ: , ലെഡ്സായെർ [ldzæjər]), ഔദ്യോഗിക നാമം: പീപ്പിൾസ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് അൾജീരിയ ആഫ്രിക്കൻ വൻ‌കരയിലെ ഏറ്റവും വലിയ രാജ്യമാണ്.. വടക്കേ ആഫ്രിക്കയിലെ സ്വതന്ത്ര പരമാധികാര രാജ്യമാണ്‌ അൾജീറിയ. ദ്വീപ്‌ എന്നർത്ഥമുള്ള അറബി വാക്കിൽ നിന്നാണ്‌ അൾജീറിയ എന്ന പേരു ലഭിച്ചത്‌. ഭരണഘടനാപരമായി അൾജീറിയ ഒരു അറബി, ഇസ്ലാമിക രാജ്യമാണ്. അൾജീരിയയുടെ അയൽ രാജ്യങ്ങൾ ടുണീഷ്യ (വടക്കുകിഴക്ക്), ലിബിയ (കിഴക്ക്), നീഷർ (തെക്കുകിഴക്ക്), മാലി, മൗറിത്താനിയ (തെക്കുവടക്ക്), മൊറോക്കോ, പശ്ചിമ സഹാറയുടെ ഏതാനും കിലോമീറ്ററുകൾ (പടിഞ്ഞാറ്) എന്നിവയാണ്. ഭരണഘടനാപരമായി അൾജീരിയ ഒരു ഇസ്ലാമിക്ക് അറബ്, അമാസിഘ് (ബെർബെർ) രാജ്യമാണ്. അൾജീരിയ ആഫ്രിക്കൻ യൂണിയൻ, ഒപെക് (പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ സംഘടന) എന്നിവയുടെ അംഗമാണ്.

ആഫ്രിക്ക

ലോകത്തിലെ ഏറ്റവും വലിയ ഭൂഖണ്ഡങ്ങളിലൊന്നാണ് ‌ആഫ്രിക്ക. വലിപ്പത്തിന്റെ കാര്യത്തിലും ജനസംഖ്യയുടെ കാര്യത്തിലും രണ്ടാമതാണ് ഈ വൻ‌കര. ഇതിൽ രാജ്യങ്ങളും പ്രത്യേക സ്വയംഭരണ പ്രദേശങ്ങളുമായി 61 ദേശങ്ങളുണ്ട്. സമീപ ദ്വീപുകളടക്കം ഏകദേശം 3.02 ചതുരശ്ര കോടി കിലോമീറ്റർ വിസ്തീർണ്ണമുള്ള (11.7 million sq mi) ആഫ്രിക്ക, ഭൗമോപരിതലത്തിന്റെ 6% അതായത് ആകെ കരയുടെ വിസ്തീർണ്ണത്തിന്റെ 20.4% വ്യാപിച്ചുകിടക്കുന്നു. 2009-ലെ കണക്കുകൾ പ്രകാരം ഇവിടത്തെ ജനസംഖ്യ100 കോടിയാണ്,ഇത് ഭൗമ ജനസംഖ്യയിലെ 14.72 ശതമാനത്തോളം വരും.

വടക്ക് മദ്ധ്യതരണ്യാഴി വടക്ക് കിഴക്ക് സൂയസ് കനാൽ , ചെങ്കടൽ , തെക്ക്-കിഴക്ക് ഇന്ത്യൻ മഹാസമുദ്രം പടിഞ്ഞാറ് അറ്റ്ലാന്റിക് സമുദ്രം എന്നിവ അതിർത്തികളായിട്ടുള്ള ഈ വൻകരയിൽ മഡഗസ്കർ, 54 പരമാധികാര രാഷ്ട്രങ്ങളും ദ്വീപുസമൂഹങ്ങളും ഉൾപ്പെടുന്നു, മൊറോക്കോ അംഗീകരിക്കുന്നില്ലെങ്കിലും ആഫ്രിക്കൻ യൂണിയനിൽ അംഗമായ സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഈ വൻകരയിലാണ് സ്ഥിതി ചെയ്യുന്നത് .

കിഴക്കൻ ആഫ്രിക്കയുടെ മദ്ധ്യഭാഗത്ത് എത്യോപിയയിൽ 200,000 വർഷങ്ങൾക്ക് മുമ്പേയാണ് മനുഷ്യൻ ഉണ്ടായത് എന്നാണ്‌ ശാസ്ത്രീയമായ തെളിവുകൾ വിരൽ ചൂണ്ടുന്നത്. .ഭൂമദ്ധ്യരേഖക്ക് ഇരുവശവുമായി വ്യാപിച്ചു കിടക്കുന്ന ആഫ്രിക്കയിൽ വ്യത്യസ്ത കാലാവസ്ഥാമേഖലകളുണ്ട്, ഉത്തര മിതോഷ്ണമേഖല മുതൽ ദക്ഷിണ മിതോഷ്ണമേഖലവരെ (temperate) വ്യാപിച്ചുകിടക്കുന്ന ഏക വൻകരയാണിത്.

ആഫ്രിക്കയിലെ വാർഷിക സാമ്പത്തിക വളർച്ചാനിരക്ക് 2010-ൽ 5.0ശതമാനവും 2011-ൽ 5.5 ശതമാനവുമായിരിക്കുമെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു.

ഇബാദി

ഇസ്ലാമിലെ ഒരു വിഭാഗമാണ് ഇബാദികൾ,ഇബാദി പ്രസ്താനം. ഒമാനിലും സാൻസിബാറിലും പ്രബല വിഭാഗമാണ്. കൂടാതെ അൾജീരിയ,ടുണീഷ്യ,ലിബിയ എന്നിവിടങ്ങളിലും സാന്നിധ്യമുണ്ട്.ഒമാനിൽ മേൽകോയ്മ ഇബാദി വിഭാഗത്തിനാണ് (ഏകദേശം 45-65 ശതമാനം)

ഉത്തരാഫ്രിക്ക

സഹാറ മരുഭൂമിയുമയീ ബന്ധപെട്ടു ആഫ്രിക്ക വൻകരയുടെ വടക്ക് ഭാഗത്തായീ സ്ഥിത ചെയ്യുന്ന പ്രദേശങ്ങൾ പൊതുവേ വടക്കേ ആഫ്രിക്ക എന്നരിയപെടുന്നു. അൾജീരിയ, ഈജിപ്റ്റ്‌, ലിബിയ, മൊറോക്കോ, സുഡാൻ, ടുണീഷ്യ, പശ്ചിമ സഹാറ തുടങ്ങിയ രാജ്യങ്ങളാണ്‌ ഐക്യ രാഷ്ട്രസഭയുടെ നിർവചനപ്രകാരം വടക്കേ ആഫ്രിക്കയിൽ ഉൾപ്പെടുന്നത്. അൾജീരിയ, മൊറോക്കോ, ടുണിഷ്യ, മൌരിടനിയ, ലിബിയ എന്നീ രാജ്യങ്ങളെയോ,പ്രദേശങ്ങളെ പൊതുവേ മഗരിബ് അല്ലെങ്ങിൽ മഗ്രിബ് എന്നോ അറിയപ്പെടുന്നു.ഈജിപ്തിന്റെ ഭാഗമായ സീന ഉപദ്വീപ് ഏഷ്യയിൽ സ്ഥിതി ചെയ്യുന്നതിനാൽ ഈജിപ്റ്റ്‌ രണ്ടു വൻകരകളിലും പെടുന്ന രാജ്യമാണ്.

കാമറൂൺ

പടിഞ്ഞാറൻ ആഫ്രിക്കയിലുള്ള ഒരു റിപ്പബ്ലിക്കൻ രാജ്യമാണ്‌ കാമറൂൺ. പടിഞ്ഞാറ് നൈജീരിയ, വടക്ക് കിഴക്കു വശത്തായി ചാഡ്, കിഴക്കു വശത്ത് സെണ്ട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക്, ഇക്വറ്റോറിയൽ ഗിനി, ഗാബോൺ, റിപ്പബ്ലിക്ക് ഓഫ് കോംഗോ എന്നീ രാജ്യങ്ങൾ തെക്ക് എന്നിവയാണ്‌ ഈ രാജ്യത്തിന്റെ അതിരുകൾ. ഈ രാജ്യത്തിലെ സംസ്കാര വൈവിധ്യം കൊണ്ടും ഭൂമിശാസ്ത്രപ്രത്യേകതകൾ കോണ്ടും ആഫ്രിക്കയുടെ ചെറിയ രൂപം എന്നു വിശേഷിപ്പിക്കാറുണ്ട്. ഇംഗ്ലീഷും ഫ്രഞ്ചുമാണ്‌ ഔദ്യോഗിക ഭാഷകൾ. യോണ്ടെ ആണ്‌ തലസ്ഥാന നഗരം.

കൊമോറസ്

കൊമോറസ് ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപ് രാജ്യങ്ങളിലൊന്നാണ്. ആഫ്രിക്കൻ വൻ‌കരയിൽ മഡഗാസ്കറിനും മൊസാംബിക്കിനും ഇടയിലാണു സ്ഥാനം. മൊസാംബിക് ചാനലിലെ നാലു ചെറുദ്വീപുകളിൽ മൂന്നെണ്ണം ചേരുന്നതാണ് കൊമോറസ്. ഗ്രാൻ‌ഡ് കൊമോർ, മൊഹേലി, അൻ‌ജുവാൻ എന്നിവയാണ് കൊമോറസിനു കീഴിലുള്ള ദ്വീപുകൾ. നാലാമത്തെ ദ്വീപായ മയോട്ടി ഫ്രഞ്ച് അധീനതയിലാണ്. എന്നാൽ ഇവിടെയും കൊമോറസ് അവകാശവാദമുന്നയിക്കുന്നുണ്ട്. ഫ്രാൻ‌സിൽ നിന്നും സ്വാതന്ത്ര്യത്തിനായി നടത്തിയ ഹിതപരിശോധനയിൽ മറ്റു മൂന്നു ദ്വീപുകളും അനുകൂല നിലപാടെടുത്തപ്പോൾ മയോട്ടിയിലെ ജനങ്ങൾ ഫ്രാൻ‌സിൽ നിന്നും സ്വതന്ത്രമാകേണ്ട എന്നു വിധിയെഴുതി. ലോകത്തിലെ ഏറ്റവും ദരിദ്രരാജ്യങ്ങളിലൊന്നാണ് കൊമോറസ്.

ജൂൺ 1

ജൂൺ 1 ഗ്രിഗോറിയൻ കലണ്ടർ പ്രകാരം വർഷത്തിലെ 152 ആം ദിനമാണ് (അധിവർഷത്തിൽ 153).

ടുണീഷ്യൻ സിനിമ

ആഫ്രിക്കൻ വൻ‌കരയിലെ ഒരു അറബ് രാജ്യമായ ടുണീഷ്യയുടെ സിനിമാ വ്യവസായത്തെ ടുണീഷ്യൻ സിനിമ സൂചിപ്പിക്കുന്നു.

ടൂണിസ്സ്

ടുണീഷ്യയുടെ തലസ്ഥാനമാണ് ടൂണിസ്സ്. ജനസംഖ്യ: 674100 (1994). ടുണീഷ്യയുടെ വടക്കുകിഴക്കൻ തീരപ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ നഗരത്തെ ഇടുങ്ങിയ ഒരു കനാൽ മെഡിറ്ററേനിയൻ കടലുമായി ബന്ധിപ്പിക്കുന്നു. 'ടൂണിസ്സ് തടാകം' എന്ന പേരിൽ അറിയപ്പെടുന്ന ആഴംകുറഞ്ഞ തീരദേശ തടാകത്തിന്റെ അഗ്രത്തിലാണ് ടൂണിസ്സ് നഗരത്തിന്റെ ആസ്ഥാനം. പുരാതന കാർത്തേജ് നഗരത്തിന്റെ അവശിഷ്ടങ്ങൾ ടൂണിസ്സിന്റെ പാർശ്വങ്ങളിലാകമാനം ചിതറിക്കിടക്കുന്നുണ്ട്. ടുണീഷ്യയിലെ പ്രധാന വ്യാവസായിക - വാണിജ്യ-ഗതാഗത കേന്ദ്രം കൂടിയാണ് ടൂണിസ്സ്.ടുണീഷ്യൻ, യൂറോപ്യൻ എന്നിങ്ങനെ രണ്ട് വ്യത്യസ്ത പ്രവിശ്യകൾ ഉൾപ്പെടുന്നതാണ് ടൂണിസ്സ്.

മധ്യകാലഘട്ടത്തിന്റെ ചരിത്രസ്മൃതികൾ ഉൾക്കൊള്ളുന്ന മെഡിന (Medina)യും പാർശ്വങ്ങളിലായി ബാബൽ ജസിറയും (Babal-Djazira), ബാബ് അസ് സൗയ്ക(Bab-as-Souika)യും ഉൾപ്പെടുന്നതാണ് ടുണീഷ്യൻ പരിച്ഛേദം. ഇതിൽ മെഡിനയാണ് ജനസാന്ദ്രതയിൽ മുന്നിൽ നിൽക്കുന്നത്. നഗരത്തിലെ മുസ്ലിം ജനസംഖ്യയുടെ 3/5 ഭാഗവും നിവസിക്കുന്നത് ഇവിടെയാണ്. വൈദേശികാധിപത്യത്തിന്റെ അവശിഷ്ടമായി ഇവിടെ നിലനിന്നിരുന്ന കസ്ബാബ് (Casbab) കോട്ട സ്വാതന്ത്ര്യാനന്തരം തകർക്കപ്പെട്ടു. ഫ്രാൻസിന്റെ ആധിപത്യകാലഘട്ടത്തിൽ (1881-1956) ടുണീഷ്യൻ ദേശീയവാദികളെ തടവിൽ പാർപ്പിച്ചത് ഇവിടെയായിരുന്നു. തടാകത്തിനും മെഡിനയ്ക്കും മധ്യേയുള്ള വിസ്തൃതഭാഗമാണ് യൂറോപ്യൻ പ്രവിശ്യ.

സുക്സ് (Suqs) എന്നു വിളിക്കുന്ന കമ്പോളങ്ങളാണ് മെഡിന തെരുവുകളിലെ പ്രധാന ആകർഷണ കേന്ദ്രങ്ങൾ. ഡർ ബെൻ അബ്ദല്ലായിൽ (Dar Ben Abdallah) ടുണീഷ്യൻ കരകൗശല വസ്തുക്കളുടെ പ്രദർശനശാലയുണ്ട്. സിറ്റൗന (Zitouna) പള്ളി, മൂറിഷ് ശില്പചാരുതയുടെ മകുടോദാഹരണമായി പ്രശോഭിക്കുന്ന മുസ്ലീം കൗബെ (Koube) എന്നിവയും പ്രധാനംതന്നെ. ടൂണിസ്സിന്റെ പ. ഭാഗത്ത് ഉത്തരാഫ്രിക്കയിലെ മുഖ്യ പുരാവസ്തു മ്യൂസിയമായ ബർഡോ (Bardo) സ്ഥിതിചെയ്യുന്നു. പൗരാണിക മൊസൈക്കുക്കളുടെ വിപുലവും ആകർഷകവുമായ ശേഖരം മ്യൂസിയത്തിന്റെ സവിശേഷതയാണ്. ട്യുണീഷ്യൻ, റോമൻ, ബൈസാന്തിയൻ സംസ്കൃതികളുടെ സ്മരണകൾ ഉണർത്തുന്ന പുരാതന കാർത്തേജ് നഗരാവശിഷ്ടങ്ങൾ സ്ഥിതിചെയ്യുന്നതും ഇവിടെത്തന്നെയാണ്.

പുരാതനകാലത്ത് കാർത്തേജ് എന്ന നഗരരാഷ്ട്രത്താൽ ചുറ്റപ്പെട്ടിരുന്ന ടൂണിസ്സ് അറബികളുടെ കടന്നാക്രമണത്തോടെയാണ് (ഏ. ഡി 600) ചരിത്രത്തിൽ സ്ഥാനം നേടുന്നത്. തുടർന്ന് അഗ്ലബിദ് (Aghlabid), ഫാത്തിമിദ് (Fatimid) രാജവംശങ്ങളുടെ ആസ്ഥാനമായി ഇവിടം മാറി. ഹഫ്സിദ് (Hafsid) രാജവംശത്തിന്റെ കാലഘട്ടത്തിൽ ടൂണിസ്സ്, ടുണീഷ്യയിലെ പ്രമുഖ നഗരവും ഇസ്ലാമിക സംസ്കൃതിയുടെ ആസ്ഥാനവുമായി വികസിച്ചു. 16-ാം ശ.-ലെ ടർക്കോ - സ്പാനിഷ് യുദ്ധാനന്തരം 1574 വരെ ടൂണിസ്സ് സ്പെയിനിന്റെ അധീനതയിലായിരുന്നു.

1881-ൽ ടുണീഷ്യ ഫ്രാൻസിന്റെ അധീനതയിലായതോടെയാണ് ടൂണിസ്സ് ഒരു പ്രമുഖ വ്യാവസായിക-വാണിജ്യ-ഭരണ സിരാകേന്ദ്രമായി വികസിച്ചത്. രണ്ടാം ലോകയുദ്ധത്തിൽ ജർമൻ പട്ടാളം ടൂണിസ്സ് പിടിച്ചെടുത്തു (1449 ന. 9). 1953 മേയ് 7-ന് ബ്രിട്ടൻ ടൂണിസ്സിനെ മോചിപ്പിച്ചു. സ്വാതന്ത്ര്യാനന്തരം ടൂണിസ്സ് ദ്രുതഗതിയിലുള്ള നഗരവത്ക്കരണത്തിനും വികസന പ്രവർത്തനങ്ങൾക്കും വിധേയമായി. ചേരിപ്രദേശങ്ങളെ നിർമാർജ്ജനം ചെയ്ത നഗരവത്ക്കരണം ശ്മശാനങ്ങളെ പാർക്കുകളായി പുനഃസംഘടിപ്പിച്ചു.

നൈജീരിയ

നൈജീരിയ (ഔദ്യോഗിക നാമം: ഫെഡറൽ റിപബ്ലിക്‌ ഓഫ്‌ നൈജീരിയ) ആഫ്രിക്കൻ വൻകരയുടെ പടിഞ്ഞാറു ഭാഗത്തുള്ള രാജ്യമാണ്‌. ആഫ്രിക്കയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമാണിത്‌. ബെനിൻ, ചാഡ്‌, കാമറൂൺ, നൈജർ എന്നിവയാണ്‌ അയൽരാജ്യങ്ങൾ. അബുജയാണ്‌ നൈജീരിയയുടെ തലസ്ഥാനം.

പശ്ചിമ സഹാറ

വടക്കേ ആഫ്രിക്കയിലെ ഒരു പ്രദേശമാണ്‌ പശ്ചിമ സഹാറ (അറബി : الصحراء الغربية). വടക്ക് മൊറോക്കോ, വടക്കുകിഴക്ക് അൾജീരിയ, തെക്കും കിഴക്കും മൗരിറ്റാനിയ എന്നിവയാണ്‌ അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ. 2,66,000 ച.കിലോമീറ്ററാണ്‌ വിസ്തീർണ്ണം. മരുഭൂമിയാണ്‌ പ്രദേശത്ത് അധികവും. ലോകത്ത് ജനസാന്ദ്രത ഏറ്റവും കുറഞ്ഞ പ്രദേശങ്ങളിലൊന്നാണിത്. എൽ ആയുൻ ആണ്‌ ഏറ്റവും വലിയ നഗരം. ജനതയിൽ പകുതിയിലേറെയും ഇവിടെയാണ്‌ വസിക്കുന്നത്.

ഐക്യരാഷ്ട്രസഭയുടെ സ്വയംഭരണമില്ലാത്ത പ്രദേശങ്ങളുടെ പട്ടികയി 1960 മുതൽ പശ്ചിമസഹാറ ഉണ്ട്. അന്ന് ഇത് ഒരു സ്പാനിഷ് കോളനിയായിരുന്നു. ഇന്ന് മൊറോക്കോയും പൊലിസാരിയോ ഫ്രണ്ട് സ്വാതന്ത്ര്യപ്രസ്ഥാനവും ഈ പ്രദേശത്തെക്കുറിച്ച് അവകാശവാദമുന്നയിക്കുന്നു. 1991-ലെ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുണ്ടാക്കിയ വെടിനിർത്തൽ കരാർ പ്രകാരം പ്രദേശത്തിന്റെ മിക്കഭാഗവും മൊറോക്കോയുടെ കീഴിലാണ്‌. ബാക്കി ഭാഗം അൾജീരിയയുടെ സഹായത്തോടെ പൊലിസാരിയോ ഫ്രണ്ട് നിയന്ത്രിക്കുന്നു.

മാർച്ച് 20

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് 20 വർഷത്തിലെ 79 (അധിവർഷത്തിൽ 80)-ാം ദിനമാണ്.

മൊസാംബിക്ക്

തെക്കുകിഴക്കേ‍ ആഫ്രിക്കയിൽ ഉള്ള ഒരു രാജ്യമാണ് മൊസാംബിക്ക് (ഔദ്യോഗികനാമം: റിപ്പബ്ലിക്ക് ഓഫ് മൊസാംബിക്ക്) (Portuguese: Moçambique അഥവാ റിപബ്ലിക്കാ ദ് മൊസാംബിക്ക്, ഉച്ചാരണം IPA: [ʁɛ'publikɐ dɨ musɐ̃'bikɨ]). ഇന്ത്യൻ മഹാസമുദ്രം (കിഴക്ക്), റ്റാൻസാനിയ (വടക്ക്), മലാവി, സാംബിയ (വടക്കുപടിഞ്ഞാറ്), സിംബാബ്‌വെ (പടിഞ്ഞാറ്), സ്വാസിലാന്റ്, സൌത്ത് ആഫ്രിക്ക (തെക്കുപടിഞ്ഞാറ്) എന്നിവയാണ് മൊസാംബിക്കിന്റെ അതിരുകൾ. വാസ്കോ ഡ ഗാമ 1498-ൽ ഇവിടെ കപ്പൽ ഇറങ്ങി. 1505-ൽ മൊസാംബിക്ക് ഒരു പോർച്ചുഗീസ് കോളനിയായി. 1510-ഓടെ കിഴക്കേ ആഫ്രിക്കൻ തീരത്തെ മുൻ അറബ് സുൽത്താനൈറ്റുകൾ എല്ലാം പോർച്ചുഗീസ് നിയന്ത്രണത്തിലായി. 1500 മുതൽ തന്നെ കിഴക്കോട്ടുള്ള കപ്പൽ പാതകളിൽ മൊസാംബിക്കിലെ പോർച്ചുഗീസ് തുറമുഖങ്ങളും വാണിജ്യകേന്ദ്രങ്ങളും കപ്പലുകൾ സ്ഥിരമായി അടുപ്പിക്കുന്ന സ്ഥലങ്ങളായിരുന്നു.

കമ്യൂണിറ്റി ഓഫ് പോർച്ചുഗീസ് ലാങ്ഗ്വജ് കണ്ട്രീസ്, കോമൺ‌വെൽത്ത് ഓഫ് നേഷൻസ് എന്നീ സംഘടനകളുടെ അംഗമാണ് മൊസാംബിക്ക്. മൂസ അലെബിക്ക് എന്ന സുൽത്താന്റെ പേരിൽ നിന്നാണ് മൊസാംബിക്ക് എന്ന പേര് ഉണ്ടായത്.

ലിബിയ

ലിബിയ ( ليبيا Lībiyā pronunciation ; Libyan vernacular: Lībya pronunciation ; Amazigh: ), officially the Great Socialist People's Libyan Arab Jamahiriya ( الجماهيرية العربية الليبية الشعبية الإشتراكية العظمى‎ Al-Jamāhīriyyah al-ʿArabiyyah al-Lībiyyah aš-Šaʿbiyyah al-Ištirākiyyah al-ʿUẓmā pronunciation ), ആഫ്രിക്കാ വൻ‌കരയുടെ വടക്ക് മധ്യധരണ്യാഴിയോടു ചേർന്നു കിടക്കുന്ന തീരദേശ രാഷ്ട്രമാണ്. ആഫ്രിക്കയിലെ നാലാമത്തെയും ലോകത്തിൽ പതിനേഴാമത്തെയും വലിയ രാഷ്ട്രമായ ലിബിയ മെഡിറ്ററേനിയൻ കടലുമായി ഏറ്റവും കൂടുതൽ തീരം പങ്കിടുന്ന രാജ്യമാണ്.

കിഴക്ക് ഈജിപ്ത്, തെക്കുകിഴക്ക് സുഡാൻ, തെക്ക് ചാഡ്, നൈജർ, പടിഞ്ഞാറ്‌ അൽജീറിയ, ടുണീഷ്യ എന്നിവയാണ് ലിബിയയുടെ അയൽരാജ്യങ്ങൾ.

രാജ്യത്തിന്റെ തൊണ്ണൂറു ശതമാനത്തോളം മരുഭൂമി ആയതിനാൽ ജനസാന്ദ്രത വളരെക്കുറവാണ്. ട്രിപ്പോളിയാണു തലസ്ഥാനം.

നൈൽ നദിയുടെ പടിഞ്ഞാറുള്ള ലിബു എന്ന ബെർബേറിയൻ ജനവിഭാഗത്തിൽ നിന്നാണ് ലിബിയ എന്ന പേരു ലഭിച്ചത്. ഇറ്റലി, ഫ്രാൻസ്, ബ്രിട്ടൺ എന്നിവയുടെ കോളനിയായിരുന്ന ലിബിയ ഐക്യരാഷ്ട്ര സഭയുടെ ഇടപെടലിലൂടെ സ്വതന്ത്രമായ ആദ്യ രാജ്യമാണ്.

സമയ മേഖല

ഭൂമിയുടെ ഭ്രമണഫലമായുണ്ടാകുന്ന പ്രതിഭാസമാണ് സമയമേഖലകൾ. ഭൂമിയുടെ പടിഞ്ഞാറുനിന്നും കിഴക്കോട്ടുള്ള ഓരോ ഭ്രമണത്തിനും 24 മണിക്കൂർ എടുക്കുന്നു. അതായത് 150 രേഖാംശീയ ദൂരം സഞ്ചരിക്കുന്നതിന് ഒരു മണിക്കൂർ എടുക്കുന്നു. ഇങ്ങനെ കണക്കാക്കിയാൽ ഭൂമിയെ 150 ഇടവിട്ടുള്ള 24 സമയമേഖലകളാക്കി തിരിക്കാം. സമയമേഖലകളുടെ നിർണയത്തിന് അടിസ്ഥാനരേഖയായി പരിഗണിച്ചിട്ടുള്ളത് ഗ്രീൻവിച്ച് രേഖയാണ്. ഈ രേഖയിൽ നിന്നും കിഴക്കോട്ടു പോകുന്തോറും 10ക്ക് 4 മിനിട്ട് എന്ന ക്രമത്തിൽ സമയക്കൂടുതലും പടിഞ്ഞാറോട്ട് പോകുന്തോറും അത്രതന്നെ സമയക്കുറവും അനുഭവപ്പെടുന്നു.ഭൂമിയിൽ പൊതുവേ രേഖാംശങ്ങൾക്കിടയിലായി ഒരേ ഔദ്യോഗികസമയം അഥവാ പ്രാദേശികസമയം പാലിക്കുന്ന മേഖലയെ സമയമേഖല എന്നു പറയുന്നു.

പ്രധാന സമയമേഖലകൾ, അന്താരാഷ്ട്ര സമയക്രമത്തിൽനിന്നുമുള്ള (UTC) വ്യത്യാസമായാണ്‌ പ്രാദേശികസമയം കണക്കാക്കുന്നത്,

സാംബിയ

സാംബിയ (Zambia, ഔദ്യോഗിക നാമം: റിപബ്ലിക് ഓഫ് സാംബിയ)) ആഫ്രിക്കൻ വൻ‌കരയുടെ തെക്കു ഭാഗത്തുള്ള രാജ്യമാണ്. സാംബസി നദിയിൽ നിന്നാണ് സാംബിയ എന്ന പേരു ലഭിച്ചത്. കോംഗോ, ടാൻസാനിയ, മലാവി, മൊസാംബിക്, സിംബാബ്‌വെ, ബോട്സ്വാന, നമീബിയ, അംഗോള എന്നിവയാണ് അയൽ‌രാജ്യങ്ങൾ. ബ്രിട്ടീഷ് കോളനിയായിരുന്നപ്പോൾ നോർത്തേൺ റൊഡേഷ്യ എന്നാണറിയപ്പെട്ടിരുന്നത്. ലുസാക്കയാണു തലസ്ഥാനം.

സിംബാബ്‌വെ

ആഫ്രിക്കയുടെ തെക്കുഭാഗത്തുള്ള, സമുദ്രാതിർത്തി ഇല്ലാത്ത ഒരു രാജ്യമാണ് സിംബാബ്‌വെ (ഐ.പി.എ: [zɪmˈbɑbwe], ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് സിംബാബ്‌വെ, പൂർവ്വനാ‍മം: റിപ്പബ്ലിക്ക് ഓഫ് റൊഡേഷ്യ). സാംബസി, ലിമ്പൊപോ നദികൾക്ക് ഇടയ്ക്കാണ് സിംബാബ്‌വെ കിടക്കുന്നത്. സൌത്ത് ആഫ്രിക്ക (തെക്ക്), ബോട്ട്സ്വാന (തെക്കുപടിഞ്ഞാറ്), സാംബിയ (വടക്കുപടിഞ്ഞാറ്), മൊസാംബിക്ക് (കിഴക്ക്) എന്നിവയാണ് സിംബാബ്‌വെയുടെ അയൽ‌രാഷ്ട്രങ്ങൾ. പുരാതന ആഫ്രിക്കൻ സാമ്രാജ്യമായ ഗ്രേറ്റ് സിംബാബ്‌വെ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഗ്രേറ്റ് സിംബാബ്‌വെയുടെ അവശിഷ്ടങ്ങൾ ഇന്ന് കല്ലുകൊണ്ടുള്ള ഒരു വലിയ കോട്ടയുടെ ഭാഗങ്ങളാണ്. ഷോണാ ഭാഷയിൽ "വലിയ കല്ലുവീട്" എന്ന് അർത്ഥം വരുന്ന "സിംബ റെമാബ്വെ" എന്ന പദത്തിൽ നിന്നാണ് സിംബാബ്‌വെ എന്ന പേരുണ്ടായത്. മണ്മറഞ്ഞ സാമ്രാജ്യത്തോടുള്ള ബഹുമാനസൂചകമാണ് ഈ പേര്.

സെപ്റ്റംബർ 3

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം സെപ്റ്റംബർ 3 വർഷത്തിലെ 246 (അധിവർഷത്തിൽ 247)-ാം ദിനമാണ്

ഇതരഭാഷകളിൽ

This page is based on a Wikipedia article written by authors (here).
Text is available under the CC BY-SA 3.0 license; additional terms may apply.
Images, videos and audio are available under their respective licenses.