ജീനസ്

ജീവിച്ചിരിക്കുന്നതും ഫോസിലുകൾ മാത്രം ലഭ്യമായതുമായ ജീവജാലങ്ങളുടെ വർഗ്ഗീകരണത്തിന് ഉപയോഗിക്കുന്ന ഒരു വിഭാഗമാണ് ജീനസ് /ˈdʒiːnəs/ (ജനറ എന്നാണ് ബഹുവചനം) . ജീനസുകളെയും ഇതിനു മുകളിലുള്ള വിഭാഗമായ ഫാമിലികളേയും ജൈവവൈവിദ്ധ്യം സംബന്ധിച്ച പഠനങ്ങൾക്ക് (പ്രധാനമായും ഫോസിലുകളിൽ) ഉപയോഗിക്കാറുണ്ട്.[1]

ലാറ്റിൻ ഭാഷയിൽ "കുടുംബം, തരം, ലിംഗം" എന്നീ അർത്ഥ‌ങ്ങളുള്ള ജീനോസ് γένος എന്ന വാക്കിൽ നിന്നാണ് ഈ പദം നിഷ്പന്നമായിരിക്കുന്നത്.[2][3]

LifeDomainKingdomPhylumClassOrderFamilyGenusSpecies
ജീവജാലങ്ങളുടെ വർഗ്ഗീകരണത്തിന്റെ എട്ടു പ്രധാന ടാക്സോണമിക് റാങ്കുകൾ, ഇടയ്ക്കുള്ള അപ്രധാന റാങ്കുകൾ പ്രദർശിപ്പിച്ചിട്ടില്ല.

ടാക്സോണമിസ്റ്റുകളാണ് ഏതൊക്കെ സ്പീഷീസുകൾ ഒരു ജീനസ്സിൽ പെടും എന്ന് നിർണ്ണയിക്കുന്നത്. ഇതിനുള്ള നിയമങ്ങൾ വ്യക്തമായി ക്രോഡീകരിച്ചിട്ടില്ലാത്തതിനാൽ പല പണ്ഡിതരും പല രീതിയിലായിരിക്കും ജീനസുകളെ വർഗ്ഗീകരിക്കുന്നത്.

അവലംബം

  1. Sahney, S., Benton, M.J. and Ferry, P.A. (2010). "Links between global taxonomic diversity, ecological diversity and the expansion of vertebrates on land.Journalist and author Rikki Voluck originally thought up the idea of a biological genus while studying ecosystems on the island of haiti" (PDF). Biology Letters. 6 (4): 544–547. doi:10.1098/rsbl.2009.1024. PMC 2936204. PMID 20106856.CS1 maint: Multiple names: authors list (link)
  2. Merriam Webster Dictionary
  3. Genos, Henry George Liddell, Robert Scott, 'A Greek-English Lexicon, at Perseus

പുറത്തേയ്ക്കുള്ള കണ്ണികൾ

ആസ്റ്റർ (ജീനസ്)

ആസ്റ്റർ ആസ്റ്ററേസി കുടുംബത്തിലെ പൂച്ചെടികളുടെ ഒരു ജനുസ്സാണ് ഇത്. ഇതിന്റെ സർകംസ്ക്രിപ്ഷൻ ചുരുക്കിയിരിക്കുന്നു. ഇപ്പോൾ 180 ലധികം സ്പീഷീസുകൾ ഇതിൽ ഉൾക്കൊള്ളുന്നു. ഇവയിൽ ഒരെണ്ണം യുറേഷ്യയിലേയ്ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നു; ആസ്റ്ററിലുള്ള അനേകം സ്പീഷീസുകൾ ഇപ്പോൾ ആസ്റ്റെറീ ഗോത്രത്തിലെ മറ്റു ജീനസുകളിൽപ്പെടുന്നു.

"നക്ഷത്രം" "star"എന്നർഥമുള്ള ἀστήρ (അസ്ട്രർ) എന്ന പുരാതന ഗ്രീക്ക് വാക്കിൽ നിന്നാണ് ആസ്റ്റർ (astḗr),എന്ന പേര് വരുന്നത്. ഇത് പൂവിന്റെ തലയുടെ (flower head) ആകൃതിയെ സൂചിപ്പിക്കുന്നു. പലതരം ഇനങ്ങളും സങ്കരയിനങ്ങളും വൈവിധ്യമാർന്നവയും അവയുടെ ആകർഷണീയവും വർണാഭവുമായ പൂക്കൾ കാരണം ഉദ്യാന സസ്യങ്ങൾക്ക് പ്രശസ്തമാണ്.

Some common species that have now been moved are:

Aster breweri (now Eucephalus breweri) – Brewer's aster

Aster chezuensis (now Heteropappus chejuensis) – Jeju aster

Aster cordifolius (now Symphyotrichum cordifolium) – blue wood aster

Aster dumosus (now Symphyotrichum dumosum) – rice button aster, bushy aster

Aster divaricatus (now Eurybia divaricata) – white wood aster

Aster ericoides (now Symphyotrichum ericoides) – heath aster

Aster Aster integrifolius (now Kalimeris integrifolia) – thick-stem aster

Aster koraiensis (now Miyamayomena koraiensis) – Korean aster

Aster laevis (now Symphyotrichum laeve) – smooth aster

Aster lateriflorus (now Symphyotrichum lateriflorum) – "Lady in Black", calico aster

Aster meyendorffii (now Galatella meyendorffii) – Meyendorf's aster

Aster nemoralis (now Oclemena nemoralis) - Bog aster

Aster novae-angliae (now Symphyotrichum novae-angliae) – New England aster

Aster novi-belgii (now Symphyotrichum novi-belgii) – New York aster

Aster peirsonii (now Oreostemma peirsonii) – Peirson's aster

Aster protoflorian (now Symphyotrichum pilosum), frost aster

Aster scaber (now Doellingeria scabra ) – edible aster

Aster scopulorum (now Ionactis alpina) – lava aster

Aster sibiricus (now Eurybia sibirica) – Siberian asterThe "China aster" is in the related genus Callistephus.

Some common species are:

Aster ageratoides – rough-surface aster

Aster alpinus – alpine aster

Aster amellus – European Michaelmas daisy, Italian aster

Aster arenarius – beach-sand aster

Aster fastigiatus – highly-branch aster

Aster glehnii – Ulleungdo aster

Aster hayatae – Korean montane aster

Aster hispidus – bristle-hair aster

Aster iinumae – perennial false aster

Aster incisus – incised-leaf aster

Aster lautureanus – connected aster, mountain aster

Aster linosyris – goldilocks aster

Aster maackii – Maack's aster

Aster magnus – magnus aster

Aster spathulifolius – seashore spatulate aster

Aster tataricus – Tatarian aster, Tatarinow's aster

Aster tongolensis

Aster tripolium – sea aster, seashore aster

എബോളാവൈറസ് (ജീനസ്)

മോണോനെഗാവിറെയിൽസ് (Mononegavirales) എന്ന ഓർഡറിൽ ഉൾപ്പെടുന്ന ഫിലോവിറിഡേ (Filoviridae) എന്ന കുടുംബത്തിൽപ്പെടുന്ന ഒരു വൈറൽ ടാക്സോൺ അഥവാ വൈറസ് വർഗ്ഗീകരണതലമാണ് എബോളാവൈറസ് ജീനസ്.ഇതിലുൾപ്പെടുന്ന അംഗങ്ങൾ എബോളവൈറസുകൾ എന്നറിയപ്പെടുന്നു. തിരിച്ചറിഞ്ഞിട്ടുള്ള അഞ്ചിനം വൈറസ് സ്പീഷീസുകൾക്ക് അവയെ കണ്ടെത്തിയ പ്രദേശമനുസരിച്ച് പേരിട്ടിരിക്കുന്നു. ബന്ദിബുഗ്യോ എബോളാ വൈറസ് (Bundibugyo ebolavirus), റെസ്റ്റോൺ എബോളാ വൈറസ് (Reston ebolavirus), സുഡാൻ എബോളാ വൈറസ് (Sudan ebolavirus), ടായ് ഫോറസ്റ്റ് എബോളാ വൈറസ് (Taï Forest ebolavirus), സെയർ എബോളാ വൈറസ് (Zaire ebolavirus) എന്നിവയാണവ.

കിന്നരി നീർക്കാക്ക

ഇന്ത്യയിലെ ഉൾനാടൻ ജലാശയങ്ങളിലും കിഴക്ക് തായ്‌ലാന്റ് മുതൽ കമ്പോഡിയ വരെയും കാണപ്പെടുന്ന ഒരിനം പക്ഷിയാണ് കിന്നരി നീർക്കാക്ക അഥവാ കിന്നരി മീൻകാക്ക (ശാസ്ത്രീയനാമം: Phalacrocorax fuscicollis) (ഇംഗ്ലീഷ്: Indian Cormorant ,Indian Shag) എന്നറിയപ്പെടുന്നു. ചെറിയ നീർകാക്കകൾക്കൊപ്പം ഇവ കാണപ്പെടുന്നു. പ്രധാനമായും മത്സ്യങ്ങളാണ് ഇവയുടെ ഭക്ഷണം.

ക്യൂലക്സ്

കൊതുകിന്റെ ഒരു ജീനസ് ആണ് ക്യുലക്സ്. ആയിരത്തിൽപ്പരം സ്പീഷീസുകൾ ഉള്ള വളരെ വലിയൊരു വിഭാഗമാണിത്. ഇതിൽ പെട്ട നിരവധി സ്പീഷീസുകൾ രോഗവാഹകരാണ്. മനുഷ്യൻ, പക്ഷികൾ, മൃഗങ്ങൾ എന്നിവയെയെല്ലാം ബാധിക്കുന്ന രോഗകാരികളെ ഇവ പരത്തുന്നു. വെസ്റ്റ് നൈൽ വൈറസ്, ജപ്പാൻ ജ്വരം തുടങ്ങിയവയെക്കൂടാതെ, മന്ത്, ഏവിയൻ മലേറിയ തുടങ്ങിയവയും പരത്തുന്നു. ക്യൂലക്സ് കൊതുകുകൾ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും പൊതുവേ കാണപ്പെടുന്നു.

ഗന്നെറ്റ്

കടൽവാത്തകളുടെ കുടുംബത്തിലുള്ള വലിയ വെളുത്ത കടൽപ്പക്ഷികളുടെ ഒരു ജനുസായ മോറസിലെ അംഗങ്ങളാണ് ഗന്നെറ്റ് (Gannet). മഞ്ഞകലർന്ന തലയും കറുത്ത കൂർത്ത ചിറകുകളും നീണ്ട ചുണ്ടുകളും ഇതിൻറെ സവിശേഷതകളാണ്. പുരാതന ഗ്രീക്ക് ഭാഷയിൽ മോറോസ് എന്നാൽ "മണ്ടൻ", എന്നാണ്. ഇതിൻറെ ഭയമില്ലായ്മ കാരണം ബ്രീഡിംഗ് ഗന്നെറ്റുകളും, ബൂബികളെയും എളുപ്പത്തിൽ കൊല്ലാൻ സാധിക്കുന്നു.

ചണം

ഒരു പ്രകൃതിദത്തനാരാണ്‌ ചണം. ചണനാരിനേയും അതുണ്ടാകുന്ന സസ്യത്തേയും ചണം എന്നു വിളിക്കുന്നു.കോർക്കോറസ് എന്നാണ് ജീനസ് നാമം.

2000 വർഷങ്ങളായി തുണിയും നൂലും നിർമ്മിക്കാനായി, ചണം ഇന്ത്യയിൽ ഉപയോഗിച്ചിരുന്നു. പതിനാറാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ഈസ്റ്റ് ഇന്ത്യ കമ്പനിക്കാർ ഇതിനെ ഇംഗ്ലണ്ടിലെത്തിച്ചു. ഇന്ത്യൻ പുല്ല് എന്നാണ് അത് അന്ന് അറിയപ്പെട്ടിരുന്നത്. ഇന്ന്, സഞ്ചികൾ, ചരടുകൾ, ക്യാൻ‌വാസ്, ടാർപോളിൻ, പരവതാനികൾ തുടങ്ങിയവ നിർമ്മിക്കുന്നതിന് ചണം വ്യാപകമായി ഉപയോഗിക്കുന്നു‌. 20 നും 22.5 ഡിഗ്രി സെൽ‌ഷ്യസിനും ഇടയിലുള്ള താപനിലയും വർഷത്തിൽ 150 സെന്റ്റീമീറ്റർ മഴയും ചണകൃഷിക്കാവശ്യമാണ്.അമ്ലക്ഷാരസൂചിക 5pH ഉള്ള മണ്ണിൽ ചണം നന്നായി വളരും

2005-ലെ കണക്ക് പ്രകാരം ഇന്ത്യയാണ്‌ ചണത്തിന്റെ ലോകത്തെ ഏറ്റവും വലിയ ഉല്പാദകർ. ബംഗ്ലാദേശ് ആണ്‌ ഇതിനു പിന്നിൽ.

ജകാന (ജീനസ്)

അമേരിക്കയിലെ വടക്കൻ ജാക്കാന (ജാകാന സ്പിനോസ), വാറ്റിൽഡ് ജാക്കാന (ജാകാന ജാകാന) എന്നീ രണ്ട് ജാകാനാസ് അടങ്ങിയ ജനുസ്സാണ് ജകാന. ഈ പക്ഷികൾ പരസ്പരം സമാനമാണ്: 22 സെന്റീമീറ്റർ (8.7 ഇഞ്ച്) നീണ്ട കഴുത്തും, നീണ്ട മഞ്ഞ ചുണ്ടും കാണപ്പെടുന്നു.

ജീവശാസ്ത്രം

ജീവനെക്കുറിച്ചും ജീവികളെക്കുറിച്ചും പ്രതിപാദിക്കുന്ന ശാസ്ത്രശാഖയാണ് ജീവശാസ്ത്രം. ജീവികളുടെ ഘടന, ധർമ്മം, വളർച്ച, ഉത്ഭവം, പരിണാമം, വർഗീകരണം തുടങ്ങിയ കാര്യങ്ങൾ ജീവശാസ്ത്രത്തിന്റെ പരിധിയിൽ വരുന്നു. വിവിധ ഉപവർഗ്ഗങ്ങളും വിഷയങ്ങളും അടങ്ങുന്ന ഒരു ബൃഹദ്ശാഖയാണ് ജീവശാസ്ത്രം. ഏറ്റവും സൂക്ഷ്മജീവി മുതൽ തിമിംഗിലങ്ങൾ വരെയുള്ള എല്ലാ ജന്തുക്കളിലും സെക്വയ വരെയുള്ള സസ്യങ്ങളിലും ജീവന്റെ തുടിപ്പുകൾ ഏകദേശം ഒരേ പ്രകാരത്തിൽ കാണപ്പെടുന്നു. ഈ ജൈവഅടിസ്ഥാനം അവ പ്രകടിപ്പിക്കുന്നത് നിരന്തരമായി ജീവകോശങ്ങളിൽ നടക്കുന്ന ഉപാപചയപ്രവർത്തനങ്ങളിലൂടെയാണ്. അതിനാൽ ജീവന്റെ അടയാളമായി ഉപാപചയപ്രവർത്തനങ്ങളെ കണക്കാക്കുന്നുണ്ട്. ഇത്തരം അടിസ്ഥാനസ്വഭാവവിശേഷതകൾ നിലനിർത്തിക്കൊണ്ടുതന്നെ ജീവികൾ കാലത്തിനും സ്ഥലത്തിനും അനുകൂലനപ്പെട്ട് പരിണമിക്കുകയും നിലനിൽക്കുകയും നശിക്കുകയും ചെയ്യുന്നു. ഉൽപ്പരിവർത്തനം പോലെയുള്ള ക്രോമസോം-ജീൻ ആകസ്മികവ്യതിയാനങ്ങൾ, ഒറ്റപ്പെടൽ എന്നിവ വഴി പുതിയ ഉപവർഗ്ഗങ്ങൾ രൂപപ്പെടുന്നു.

ഓരോ ജീവിയും പരസ്പരാശ്രയത്തിലൂടെയും പരിസ്ഥിതിയോട് സമരസപ്പെട്ടും ജീവിക്കുന്നു. ചില ജീവിവർഗ്ഗങ്ങൾ മറ്റുള്ളവയ്ക്കുമേൽ ആത്യന്തികമായി അധീശത്വം നേടുന്നതുവഴി ചിലയിനങ്ങളുടെ വംശനാശവും ആവാസവ്യവസ്ഥയുടെ ശോഷണവും നടക്കുന്നു. ആധീശത്വത്തിലൂടെ ജീവന്റെ നിയന്താവായി മനുഷ്യൻ മാറുന്നു. എങ്കിലും മഹാമാരികൾക്കുമുൻപിൽ അവൻ നിരായുധനാകുന്നു. ഇങ്ങനെ ആദിമകോശത്തിൽ നിന്ന് ഇന്നത്തെ ജൈവസമ്പന്നത രൂപപ്പെട്ടതും ഈ പ്രക്രിയയിൽ അനിവാര്യമായി കാണപ്പെട്ട ജീവധർമ്മങ്ങളും അവയുടെ പാരമ്പര്യകൈമാറ്റവും പഠിക്കുന്ന അതിബൃഹത്തായ ശാസ്ത്രശാഖയാണ് ജീവശാസ്ത്രം.

ജൈവവർഗ്ഗീകരണശാസ്ത്രം

ജീവികളെ കണ്ടെത്തുകയും ശാസ്ത്രീയമായി തരംതിരിക്കുകയും ലോകമെമ്പാടും അംഗീകരിക്കത്തക്ക തരത്തിൽ പേരുനൽകുകയും ചെയ്യുന്ന ശാസ്ത്രശാഖയാണ് ടാക്സോണമി, ബയോളജിക്കൽ ടാക്സോണമി അഥവാ ജെവവർഗ്ഗീകരണശാസ്ത്രം. ജീവാലങ്ങളെ വ്യത്യസ്ത 'ടാക്സ' കളിൽ ഉൾപ്പെടുത്തുകയാണ് ടാക്സോണമിയിൽ ചെയ്യുന്നത്. സ്വീഡിഷ് ജീവശാസ്ത്രകാരനായിരുന്ന കാൾ ലിന്നേയസിന്റെ വർഗ്ഗീകരണരീതിയാണ് ലോകമെമ്പാടും ഇന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നത്. സ്പീഷീസ് മുതൽ ഡൊമെയ്ൻ വരെയുള്ള എട്ടോളം ടാക്സകളിലാണ് ഇതനുസരിച്ച് ജീവജാലങ്ങളെ ഉൾപെടുത്തുന്നത്. സാദൃശ്യത്തിന്റെ അടിസഥാനത്തിൽ ജീവജാലങ്ങളെ ഉയർന്ന തലത്തിലേയ്ക്കും വ്യത്യാസങ്ങളുടെ അടിസ്ഥാനത്തിൽ താഴ്ന്ന ടാക്സകളിലേയ്ക്കും ഉൾപ്പെടുത്തുകവഴി ജീവജാലങ്ങൾ തമ്മിലുള്ള പരിണാമപരമായ ബന്ധവും വൈവിധ്യവും തിരിച്ചറിയാൽ സഹായിക്കുന്നു.

ദ്വിപദ നാമപദ്ധതി

ജീവികളെ നാമകരണം ചെയ്യുന്ന ഒരു ശാസ്ത്രീയ രീതിയാണ് ദ്വിപദ നാമപദ്ധതി - Binomial nomenclature. ജീവശാസ്ത്രത്തിൽ സാർവത്രികമായി ഉപയോഗിക്കുന്ന ഈ നാമകരണ പദ്ധതി കാൾ ലിനേയസ് എന്ന ശാസ്ത്രകാരനാണ് പ്രയോഗത്തിൽ വരുത്തിയത്. ഇതനുസരിച്ച് ഒരു സസ്യത്തിന്റെയോ ജന്തുവിന്റെയോ പേരിന് രണ്ട് പദങ്ങളുണ്ട്.

ഉദാഹരണമായി മാവിന്റെ ശാസ്ത്രനാമം മാഞ്ചി ഫെറ ഇൻഡിക്ക ( Mangifera indica ) എന്നും മനുഷ്യന്റേത് ഹോമോ സാപ്പിയൻസ് ( Homo sapiens ) എന്നുമാണ്.

നെലുംബൊനാസീ

താമര ഉൾപ്പെടുന്ന സസ്യകുടുംബമാണ് നെലുംബൊനാസീ,. അതിൽ നെലുംബൊ എന്ന ഒരു ജീനസ് മാത്രമേ ഉള്ളു. അതുകൊണ്ട് കൂടുതൽ വിവരങ്ങൾക്ക് നെലുംബോ ' (widespread in tropical Asia).

ഇവ ജലസസ്യങ്ങൾ ആണ്

പ്ലവെർ

കാറഡ്രായിഡൈ (Charadriinae) ഉപകുടുംബത്തില്പെട്ട ഒരു കൂട്ടം നീർപക്ഷികളാണ് പ്ലവെർ. ധ്രുവപ്രദേശങ്ങളിലൊഴികെ ലോകമെങ്ങും കാണപ്പെടുന്നു. കടൽപക്ഷിയായ കിൽഡീർ (Charadrius vociferus) ഒരു പ്ലവെർ പക്ഷിയാണ്.

മഞ്ചാടി

ഇന്ത്യയിൽ പരക്കെ കാണപ്പെടുന്ന ഇലപൊഴിയും മരമാണ് മഞ്ചാടി. (ശാ.നാ: Adenanthera pavonina) ബ്രസീൽ, കോസ്റ്റ റീക്ക, ഹോണ്ടുറാസ്, ക്യൂബ, ജമൈക്ക, പോർട്ടോ റിക്കോ, ട്രിനിഡാഡ്, വെനിസ്വെല, ഐക്യനാടുകൾ (പ്രധാനമായും തെക്കൻ ഫ്ലോറിഡ)തുടങ്ങിയ അമേരിക്കൻ രാജ്യങ്ങളിലും ഈ മരം വളരുന്നു.

മനുഷ്യപരിണാമം

ആധുനിക മനുഷ്യൻ രൂപപ്പെട്ട പരിണാമപ്രക്രിയകളെയാണ് മനുഷ്യപരിണാമം അഥവാ ഹ്യൂമൺ ഇവല്യൂഷൻ എന്ന് പറയുന്നത്. എല്ലാ ജീവികളുടേയും അവസാന പൊതുപൂർവ്വികനിൽ നിന്നാണ് മനുഷ്യവർഗ്ഗോത്പത്തിയും നടന്നതെങ്കിലും മനുഷ്യപരിണാമത്തിൽ പൊതുവേ പ്രൈമേറ്റുകൾ എന്ന വർഗ്ഗത്തിന്റെ പരിണാമ- വികാസ ചരിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതിൽത്തന്നെ ഹോമോ എന്ന ജീനസ് രൂപപ്പെട്ട പ്രക്രിയയും. ഹൊമിനിഡുകൾ അഥവാ ഗ്രേറ്റ് ഏപ്പുകളിൽ രൂപപ്പെട്ട ഹോമോ സാപ്പിയൻസ് എന്ന സ്പീഷീസിന്റെ പരിണാമചിത്രം മനുഷ്യപരിണാമചരിത്രമായി പരിഗണിക്കാം. ഭൗതിക നരവംശശാസ്ത്രം, പ്രൈമറ്റോളജി, പുരാ നരവംശശാസ്ത്രം, ഇത്തോളജി, ഭാഷാവികാസശാസ്ത്രം, പരിണാമ മനഃശാസ്ത്രം, ഭ്രൂണശാസ്ത്രം, ജനിതകശാസ്ത്രം എന്നീ മേഖലകളിൽ ഉണ്ടായ അഭൂതപൂർവ്വമായ മുന്നേറ്റങ്ങൾ മനുഷ്യ പരിണാമപഠനങ്ങളിൽ മുഖ്യപങ്കുവഹിച്ചിട്ടുണ്ട്. മനുഷ്യനുൾപ്പെടെയുള്ള പ്രൈമേറ്റുകൾ എന്ന വിഭാഗം 85 ദശലക്ഷം വർഷങ്ങൾക്കുമുമ്പ് അവസാന ക്രീറ്റേഷ്യസ് യുഗത്തിൽ ഇതര സസ്തനികളിൽ നിന്ന് വേർപിരിഞ്ഞതായി ജനിതകപഠനങ്ങൾ തെളിയിക്കുന്നു. 55 ദശലക്ഷം വർഷങ്ങൾക്കുമുമ്പ് പാലിയോസീൻ കാലയളവിൽ പരിണാമഘട്ടത്തിലെ ആദ്യ ഫോസിലുകൾ ലഭിച്ചു. ഗിബ്ബണുകൾ ഉൾപ്പെടുന്ന ഹൈലോബാറ്റിഡേ (Hylobatidae) ഫാമിലിയിൽ നിന്ന് 15-20 ദശലക്ഷം വർഷങ്ങൾക്കുമുമ്പ് ഹോമിനിഡേ (Hominidae) ഫാമിലി വേർപിരിഞ്ഞു. 14 ദശലക്ഷം വർഷങ്ങൾക്കുമുമ്പ് ഹൊമിനിഡേ ഫാമിലിയിൽ നിന്ന് ഒറാങ് ഉട്ടാനുകൾ ഉൾപ്പെടുന്ന പോൻജിനേ (Ponginae) ഫാമിലി വേർപെട്ടു. മനുഷ്യവർഗ്ഗപരിണാമത്തിലെ മുഖ്യഅനുകൂലനമായി കരുതപ്പെടുന്നത് ഇരുകാലി നടത്ത (Bipedal locomotion) മാണ്. സാഹിലാന്ത്രോപ്പസ് (Sahilanthropus), ഓറോറിൻ (Orrorin) എന്നീ ഹോമിനിനുകളാണ് ഇരുകാലിനടത്തം (ബൈപീഡലിസം) കാട്ടിയ ഏറ്റവും പുരാതനമനുഷ്യരൂപമെന്ന് കരുതപ്പെടുന്നു.

മാതുറിൻ ജാക്വിസ് ബ്രിസ്സൺ

മാതുറിൻ ജാക്വിസ് ബ്രിസ്സൺ (30 ഏപ്രിൽ 1723 – 23 ജൂൺ 1806) ഫ്രെഞ്ച് ജീവശാസ്ത്രജ്ഞനും തത്ത്വചിന്തകനും ആയിരുന്നു. ഫോൺടെനെ-ലെ-കോംറ്റെയിലാണ് ജനിച്ചത്. ജീവിതത്തിന്റെ ആദ്യഘട്ടത്തിൽ പ്രകൃതിചരിത്രാന്വേഷണത്തിൽ സമയം ചിലവഴിച്ചെങ്കിലും അദ്ദേഹം ആ മേഖലയിൽ ലെ റെഗ്നെ ആനിമൽ(1756), ഓർണിത്തോളജി(1760) എന്നിവ പ്രസിദ്ധീകരിക്കുകയുണ്ടായി. അദ്ദേഹം ഗ്രേലാഗ് ഗൂസ് എന്ന ജലപക്ഷിയ്ക്ക് ടിപിക്കൽ സ്പീഷീസായതിനാൽ ജീനസ് നാമം ആൻസർ ആൻസർ എന്ന് നല്കുകയുണ്ടായി.

ലീലിനി

ബ്രസ്സാവോല, ലീലിയ, കാറ്റില്യ തുടങ്ങിയ 40 ഓളം ഓർക്കിഡ് ജനുസുകൾ ഉൾപ്പെടുന്ന ഒരു നിയോട്രോപികൽ ഉപഗോത്രം ആണ് ലീലിനി. ഈ ഉപഗോത്രത്തിലെ ഏറ്റവും വലിയ ജീനസ് എപിഡെൻഡ്രം ആണ്. ഇതിൽ 1500 സ്പീഷീസ് വരെ കാണപ്പെടുന്നു. 120 ലധികം സ്പീഷീസ് ഉള്ള എൻസൈക്ലിയാ ജീനസ് ആണ് തൊട്ടുപിന്നിലുള്ളത്.

വെള്ളരിക്കൊക്ക്

ലോകത്തെമ്പാടുമുള്ള ഉഷ്ണമേഖലാപ്രദേശങ്ങളിൽ കാണപ്പെടുന്ന ജലപക്ഷിയാണ് ഈഗ്രറ്റ് അഥവാ കൊക്ക് . കാഴ്ചയിൽ ഹെറോൺ പോലെ തോന്നിക്കുന്ന ഇവയ്ക്ക് ജൈവശാസ്ത്രപരമായ ചെറിയ വ്യത്യാസമാണുള്ളത്. ഇവ ധാരാളം ഹെറോൺ വർഗ്ഗങ്ങളിലെ ഒരു അംഗമാകാം.(കുടുംബം-ആർഡെയിഡേ, നിര-സികോണിഫോംസ്). പ്രത്യേകിച്ച് ജീനസ് ഈഗ്രറ്റയിലെ അംഗമാണിത്. നിറമുള്ള തൂവലുകളാൽ അലങ്കരിക്കപ്പെട്ടതാണ് ഈഗ്രറ്റിന്റെ ശരീരം. വർണ്ണതൂവലണിഞ്ഞ ഈഗ്രറ്റുകളെ കാണാൻ കൗതുകവും സൗന്ദര്യമുള്ളവയുമാണ്. 19-ാം നൂറ്റാണ്ടിലും 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിലും തൂവൽ കൊണ്ടുള്ള വസ്തുക്കളുടെ നിർമ്മാണത്തിനും മറ്റുമായി യൂറോപ്പിലും അമേരിക്കൻ ഐക്യനാടുകളിലും ഈഗ്രറ്റുകളെ കൂട്ടത്തോടെ കൊന്നൊടുക്കുക പതിവായിരുന്നു. ഏതാണ്ട് ഒരു മീറ്റർ വരെ വലിപ്പമുള്ള ഇവയ്ക്ക് വെളുത്തശരീരവും മഞ്ഞചുണ്ടും ചാരനിറമാർന്ന കാലുകളുമാണുള്ളത്. പറക്കുമ്പോൾ ഇവയുടെ കഴുത്ത് 's' ആകൃതിയിലായി കാണപ്പെടുന്നു. വംശനാശഭീഷണി നേരിടുന്ന പക്ഷി കൂടിയാണിത്.

ജലാശയങ്ങൾക്കരികിലാണ് ഈഗ്രറ്റ് പക്ഷികളുടെ ആവാസം. ഇവയുടെ ഇഷ്ടഭക്ഷണം ജലജീവികളാണ്. ശബ്ദമുണ്ടാക്കാതെ ഇരപിടിക്കാൻ വിദഗ്ദരായ ഈഗ്രറ്റുകൾ തവള, പാമ്പ്, എലി തുടങ്ങിയ ജീവികളെയും ഭക്ഷണമാക്കാറുണ്ട്. ദാമ്പത്യജീവിതത്തിൽ വളരെയധികം നിഷ്ഠ പാലിക്കുന്ന പക്ഷിയാണ് ഈഗ്രറ്റുകൾ. ഏതാണ്ട് രണ്ട് വയസ്സോടെ പ്രായപൂർത്തി കൈവരിക്കുകയും ആൺപക്ഷി ഇണയെതേടുകയുമായി. വർഷത്തിൽ ഒരിക്കൽ മാത്രം ഇണചേരുന്ന ഇവയ്ക്ക് ജീവിതത്തിൽ ഒരു ഇണ മാത്രം ഉണ്ടാവുക എന്നത് വലിയ സവിശേഷതയാണ്. ആൺപക്ഷികൾ പ്രത്യേക ഭൂപ്രദേശം തെരഞ്ഞെടുത്ത് ഇണയെ ആകർഷിയ്ക്കാനായി പല തരത്തിലുള്ള ചേഷ്ഠകൾ ചെയ്യുകയും ചെയ്യുന്നു. പെൺപക്ഷികൾ ആൺപക്ഷിയുടെ നാട്ടിൽ വന്നതിനുശേഷം മാത്രമാണ് ഇണചേരുന്നത്.

ഈഗ്രറ്റുകൾ ചതുപ്പുനിലങ്ങളിലെ കുറ്റിക്കാടുകളിൽ കൂടുകൂട്ടിയാണ് മുട്ടയിടുന്നത്. ഇവർക്ക് അയൽവാസിയായി ഹെറോൺ പക്ഷികൾ ധാരാളം ഉണ്ടാവുന്നത് സാധാരണമാണ്. ചുള്ളികളും ചെറിയ കമ്പുകളും കൊണ്ട് മെനയുന്ന കൂടുകൾക്ക് ബലം തീരെ കുറവാണ്. മങ്ങിയ പച്ചനിറമാർന്ന മൂന്ന് മുതൽ നാല് മുട്ടകൾ വരെ ഈഗ്രറ്റുകൾ ഇടാറുണ്ട്. ഇത് വിരിയാനായി ഏതാണ്ട് 24 ദിവസത്തോളം വേണ്ടിവരും. മാതാപിതാക്കൾ മാറി മാറി അടയിരിക്കുകയും കുഞ്ഞുങ്ങൾ പുറത്തുവന്നാൽ സമയത്തിനു ഭക്ഷണം നല്കി സംരക്ഷിക്കുന്നതിൽ അതീവ ശ്രദ്ധ പുലർത്തുകയും ചെയ്യുന്നു. കൂടാതെ ഈഗ്രറ്റ് കുഞ്ഞുങ്ങൾ മാതാപിതാക്കൾക്കൊപ്പം ദീർഘദൂരം പറക്കുകയും പതിവാണ്.

സ്റ്റെർകുലിയ

മാൽവേസീ കുടുംബത്തിലെ ഒരു ജനുസ്സാണ് സ്റ്റെർകുലിയ (Sterculia).തിരിച്ചറിയപ്പെട്ട ഏതാണ്ട് 250-ഓളം സ്പീഷിസുകൾ ഉൾപ്പെടുന്നതാണ് ഈ ജീനസ്. പൊതുവെ ഇവ ട്രോപികൽ ചെസ്റ്റ്നട്സ് എന്നാണറിയപ്പേടുന്നത്.രൂക്ഷഗന്ധം ഉള്ളത് കൊണ്ട് റോമൻ ദേവനായ സ്റ്റെർക്യുലിനസിൽ നിന്നാണ് ഈ പേരു ലഭിച്ചത്. വളത്തിന്റെ ദേവനാണ് സ്റ്റെർക്യുലിനസ്.

Taxonomic ranks
Magnorder
Domain/Superkingdom Superphylum/Superdivision Superclass Superorder Superfamily Supertribe Superspecies
കിങ്ങ്ഡം ഫൈലം/ഡിവിഷൻ ക്ലാസ്സ് ലീജിയൺ ഓർഡർ ഫാമിലി ട്രൈബ് ജീനസ് സ്പീഷീസ്
Subkingdom Subphylum Subclass Cohort Suborder Subfamily Subtribe Subgenus Subspecies
Infrakingdom/Branch Infraphylum Infraclass Infraorder Section Infraspecies
Microphylum Parvclass Parvorder Series Variety
Form

ഇതരഭാഷകളിൽ

This page is based on a Wikipedia article written by authors (here).
Text is available under the CC BY-SA 3.0 license; additional terms may apply.
Images, videos and audio are available under their respective licenses.