ചെമ്പ്

ചുവന്ന നിറത്തിലുള്ള ലോലമായ ഒരു ലോഹമൂലകമാണ് ചെമ്പ് അഥവാ താമ്രം (ഇംഗ്ലീഷ്: Copper). ഇതിന്റെ അണുസംഖ്യ 29ഉം പ്രതീകം Cu എന്നുമാണ്. ലാറ്റിൻ ഭാഷയിൽ ഇതിന്റെ പേരായ കുപ്രം (cuprum) എന്ന വാക്കിൽ നിന്നാണ് ആംഗലേയത്തിലുള്ള Copper എന്ന സംജ്ഞ നിലവിൽ വന്നത്. ചെമ്പ് നല്ല താപ വൈദ്യുത ചാലകമാണ്. അനേകം ലോഹസങ്കരങ്ങൾ നിർമ്മിക്കുന്നതിനും നിർമ്മാണപ്രവൃത്തികൾക്കും ഇത് ധാരാളമായി ഉപയോഗിക്കുന്നു.

മൃഗങ്ങളുടേയും ചെടികളുടേയും പോഷണത്തിന് അത്യാവശ്യമായ ഒരു ഘടകമാണ് ഇത്. മൃഗങ്ങളിൽ ചെമ്പ് പ്രധാനമായും കാണുന്നത് രക്തത്തിലാണ് എന്നാൽ ശരീരത്തിൽ ഇതിന്റെ അളവ് ഒരു പരിധി വിട്ട് വർദ്ധിക്കുന്നത് ഹാനികരവുമാണ്.

29 നിക്കൽചെമ്പ്നാകം
-

Cu

Ag
[[File:{{{symbol}}}-TableImage.png|300px]]
പൊതു വിവരങ്ങൾ
പേര്, പ്രതീകം, അണുസംഖ്യ ചെമ്പ്, Cu, 29
അണുഭാരം 63.546 ഗ്രാം/മോൾ
ഗ്രൂപ്പ്,പിരീഡ്,ബ്ലോക്ക് {{{ഗ്രൂപ്പ്}}},{{{പിരീഡ്}}},{{{ബ്ലോക്ക്}}}
രൂപം {{{രൂപം}}}

ചരിത്രം

Minoan copper ingot from Zakros, Crete
പ്രാചീനകാലത്തു നിന്നുള്ള ചെമ്പ് കട്ട ക്ലാവ് മൂടിയ നിലയിൽ

മനുഷ്യചരിത്രത്തിൽ ചെമ്പിന് വളരെ പ്രധാനമായ സ്ഥാനമുണ്ട്. ചെമ്പ് ധാതു രൂപത്തിലല്ലാതെ തന്നെ ലഭ്യമായിരുന്നതിനാൽ, പതിനായിരം വർഷങ്ങൾക്കു മുമ്പേ തന്നെ ചെമ്പ് ഉപയോഗിച്ചിരുന്നതായി കണക്കാക്കുന്നു. ഇറാക്ക്, ചൈന, ഈജിപ്ത്, ഗ്രീസ്, സുമേരിയൻ നഗരങ്ങൾ എന്നീ പ്രാചീന സംസ്കാരങ്ങളിൽ ഇതു ഉപയോഗിച്ചിരുന്നതായി തെളിവുണ്ട്.

റോമൻ സാമ്രാജ്യകാലത്ത് സൈപ്രസിൽ നിന്നാണ് ചെമ്പ് ഖനനം ചെയ്തു പോന്നിരുന്നത്. അതിനാൽ സൈപ്രസിലെ ലോഹം എന്ന അർത്ഥത്തിൽ സൈപ്രിയം എന്നായിരുന്നു ഇതിനെ വിളിച്ചിരുന്നത്. ഇത് ലോപിച്ച് കുപ്രം എന്നും അതിൽനിന്നും ഇംഗ്ലീഷ് പേരായ കോപ്പറും ഉണ്ടായി. ശരീരത്തിന്റെ പല പ്രവർത്തനങ്ങൾക്കും ചെമ്പ് ആവശ്യമാണെന്ന് പുരാതനകാലം മുതൽക്കേ ഭാരതീയർക്ക് അറിയാമായിരുന്നു. വെള്ളം കുടിക്കാൻ അതിനായി ചെമ്പ് പാത്രങ്ങൾ ആണ് ആയുർവേദാചാര്യന്മാർ നിഷ്കർഷിച്ചിരിക്കുന്നത്.

പ്രത്യേകതകൾ

സാധാരണ താപനിലയിൽ വെള്ളി മാത്രമാണ് ചെമ്പിനേക്കാൾ വൈദ്യുത ചാലകത കൂടിയ ലോഹം. പ്രകാശത്തിലെ ചുവപ്പ്, ഓറഞ്ച് എന്നിവയൊഴികെ മറ്റെല്ലാ ആവൃത്തികളേയും ആഗിരണം ചെയ്യുന്നതുകൊണ്ടാണ് ചെമ്പിന് അതിന്റെ ചുവന്ന നിറം ലഭിക്കുന്നത്. ആവർത്തനപ്പട്ടികയിൽ വെള്ളി, സ്വർണം എന്നീ മൂലകങ്ങളുടെ അതേ കുടുംബത്തിൽത്തന്നെയാണ് ചെമ്പും പെടുന്നത്. അതിനാൽ ഇവക്കെല്ലാം പൊതുവായ കുറേ ഗുണങ്ങളുണ്ട്. എല്ലാത്തിനും താപ വൈദ്യുത ചാലകത കൂടുതലാണ്. എല്ലാം അടിച്ചു പരത്താൻ സാധിക്കുന്ന തരത്തിൽ ലോലവുമാണ്.

രാസ സ്വഭാവങ്ങൾ

ചെമ്പ് ആവർത്തനപ്പട്ടികയിലെ പതിനൊന്നാം ഗ്രൂപ്പിൽ ഉൾപ്പെടുന്നു. ഇതിന്റെ ബാഹ്യതമ ഇലക്ട്രോണിക വിന്യാസം 3d104s1 ആണ്. ചെമ്പിന്റെ പ്രധാന ഓക്സീകരണാവസ്ഥകൾ +2, +1 എന്നിവയാണ്. എന്നാൽ +3 ഓക്സീകരണാവസ്ഥ അപൂർവമായും (ഉദാ: KCuO2 - പൊട്ടാസിയം കുപ്രേറ്റ്, K3CuF6 - പൊട്ടാസിയം ഹെക്സാഫ്ലൂറോകുപ്രേറ്റ്(III)), +4 ഓക്സീകരണാവസ്ഥ അത്യപൂർവമായും (ഉദാ: Cs2CuF6 - സീസിയം ഹെക്സാഫ്ലൂറോകുപ്രേറ്റ്(IV)) പ്രദർശിപ്പിക്കുന്നു.

ഉപയോഗങ്ങൾ

MIna cobre Bingham
അമേരിക്കയിലെ യുട്ടാ എന്ന സ്ഥലത്തെ ചെമ്പ് നിക്ഷേപം. നാസ എടുത്ത ഉപഗ്രഹ ചിത്രം

ശരീരത്തിന്

 • ശരീരത്തിന്റെ സാധാരണരീതിയിലുള്ള വളർച്ചക്ക് ചെറിയ അളവിൽ ചെമ്പ് ആവശ്യമാണ്. അനവധി രാസപ്രവർത്തനങ്ങളിൽ രാസ ത്വരിതങ്ങൾക്ക് ചെമ്പ് ആവശ്യമാണ്.
 • ഹീമോഗ്ലോബിൻ തന്മാത്രയിൽ ഇരുമ്പ് ശരിയായ രീതിയിൽ ഒട്ടി നിൽക്കണമെങ്കിൽ ചെമ്പ് ആവശ്യമാണ്. ജീവകം സി യുടെ നിർമ്മാണത്തിനും കൊള്ളാജൻ, ഇലാസ്റ്റിൻ എന്നീ കോശങ്ങൾ നിർമ്മിക്കുന്നതിനുംചെമ്പ് ആവശ്യമാണ്. ഇവ തരുണാസ്ഥികൾ, എല്ല്, നഖം, മുടി എന്നിവയുടെ നിർമ്മാണത്തിനും ആവശ്യമാണ്.
 • മെലാനിൻ എന്ന നിറം നൽകുന്ന പദാർത്ഥം നിർമ്മിക്കാനും ചെമ്പ് ആവശ്യമാണ്. തൊലിക്കും മുടിക്കും മറ്റും നിറം നൽകുന്നത് ഈ വസ്തുവാണ്.
 • ഊർജ്ജം ഉണ്ടാക്കുന്ന രാസപ്രക്രിയകളിൽ ചെമ്പ് പ്രധാന പങ്ക് വഹിക്കുന്നുണ്ട്. കൊഴുപ്പിനെ തിരിച്ച് ഊർജ്ജമാക്കുന്ന പ്രക്രിയയിൽ ചെമ്പ് അത്യാവശ്യമാണ്. ചെമ്പിന്റെ കുറവ് ഉയർന്ന കൊളസ്റ്റീറോൾ ഉണ്ടാവാൻ കാരണമാകാം
 • ഇൻസുലിന്റെ പ്രവർത്തനത്തിന് ചെമ്പ് ആവശ്യമാണ്. കുറവ് പ്രമേഹം ഉണ്ടാവാൻ ഇടയാക്കിയേക്കാം
 • ഞരമ്പുകളുടെയും ഹൃദയത്തിന്റെയും പ്രവർത്തനത്തിനും കുറഞ്ഞ അളവിലെങ്കിലും ചെമ്പ് ആവശ്യമാണ്. [1]
 • ശരീരത്തിന്റെ പ്രതിരോധ സം‌വിധാനത്തിലെ ഒരു പ്രധാന ഘടകം ചെമ്പാണ്. ഇതിന്റെ കുറവ് കുട്ടികളിലും മറ്റും അസുഖങ്ങൾ പെട്ടെന്ന് പിടിപെടാൻ ഇടയാക്കാറുണ്ട്.

ഔഷധപരമായ ഉപയോഗങ്ങളിൽ, ത്വക്ക്, തിമിരം, ലൈംഗിക രോഗങ്ങൾ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ എന്നിവയ്ക്ക് മരുന്നു രൂപത്തിൽ ഉപയോഗിക്കാറുണ്ട്. ചെമ്പിന്റെ കുറവ് സന്ധികളുടെയും കണ്ണിലെ ദ്രവങ്ങളെയും മുടിയെയും ബാധിക്കുന്നു. ഈ വേളകളിൽ ഭക്ഷണത്തിന്റെ കൂടെ ചെമ്പ് നല്കാറുണ്ട്. [2]

മറ്റുപയോഗങ്ങൾ

Cuivre Michigan
പ്രകൃതിദത്തമായി കാണപ്പെടുന്ന ചെമ്പിന്റെ പരൽ‌രൂപം
 • നല്ല ചാലകമായതിനാൽ വൈദ്യുതികമ്പികളുടെ സ്ഥാനം ഇവയ്ക്കാണ്. ഇന്നു കാണുന്ന ഗാർഹിക ഉപയോഗത്തിനുള്ള കേബിളുകൾ, വൈദ്യുത വാഹികൾ ഒട്ടുമിക്കവയും ചെമ്പുകൊണ്ടാണ് നിർമ്മിക്കുന്നത്. മിന്നൽ രക്ഷാ ചാലകം ചെമ്പ് കൊണ്ടാണ് നിർമ്മിക്കുന്നത്. സ്വിച്ചുകൾ നിർമ്മിക്കുന്നതിനും ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിർമ്മിതിക്കും ഇത് ഉപയോഗിക്കപ്പെടുന്നു.
 • കുഴലുകൾ നിർമ്മിക്കാൻ ചെമ്പ് ഉപയോഗിക്കുന്നു. ശീതികരണയന്ത്രങ്ങൾ,( ഫ്രീഡ്ജ്, എയർ കണ്ടീഷണറുകൾ) വെള്ളം, വായു, വാതകങ്ങൾ എന്നിവ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കോണ്ടുപോകുന്നതിനുള്ള കുഴലുകൾ ( ഉദാ: ആശുപത്രികളിൽ ഓക്സിജൻ) എന്നിവയ്ക്ക് ചെമ്പ് കുഴലുകളാണ് ഉത്തമം
 • പാത്രങ്ങൾ നിർമ്മിക്കാനും ഇവ പ്രയോജനപ്പെടുന്നു, പാത്രങ്ങളുടെ അടിവശത്തുമാത്രം ഇവ പൂശി താപ ചാലകത വർദ്ധിപ്പിക്കാറുണ്ട്.
 • വിവിധ കലാ രൂപങ്ങൾ നിർമ്മിക്കാനുള്ള ലോഹക്കൂട്ടുകൾ ചെമ്പ് ചേർത്ത് നിർമ്മിക്കാറുണ്ട്. പിച്ചള, ഓട് എന്നിവ. പഞ്ചലോഹത്തിന്റെ നിർമ്മാണത്തിൻ ചെമ്പ് ആവശ്യമാണ്.
 • വെടിയുണ്ടകളുടെ നിർമ്മാണത്തിന്‌ ചെമ്പ് ഉപയോഗിക്കുന്നു.
 • കോപ്പർ അസെറ്റേറ്റ് കുമിൾ നാശിനിയായി ഉപയോഗിക്കുന്നുണ്ട്. വിവിധ ജൈവരാസപ്രവർത്തനങ്ങളിലെ ത്വരിതമായും പിഞ്ഞാണപാത്രങ്ങൽക്ക് നിറം കൊടുക്കുന്നതിനും കീടനാശിനിയായും ഇത് ഉപയോഗിക്കുന്നുണ്ട്. യന്ത്രഭാഗങ്ങൾ തുരുമ്പിക്കാതിരിക്കാനായ് ഇന്ധനത്തിനുകൂടെ ഇതു ചേർക്കാറുണ്ട്. തീപ്പിടുത്തത്തെ തടയാൻ, തുണിത്തരങ്ങളിൽ നിറം കൊടുക്കാൻ, പകർപ്പ് എടുക്കുന്ന യന്ത്രങ്ങളിൽ സ്രാവിനെ ചെറുക്കുന്ന പദാർത്ഥമായും മറ്റും ഉപയോഗിക്കാറുണ്ട്.[3]
CopperMineralUSGOV
ചെമ്പിന്റെ അയിര്‌.
 • കോപ്പർ ക്ലോറൈഡ് വിവിധ ജൈവരാസപ്രവർത്തനങ്ങളിലെ ത്വരിതമായും പിഞ്ഞാണപാത്രങ്ങൽക്ക് നിറം കൊടുക്കുന്നതിനും തുണിത്തരങ്ങളിൽ നിറം കൊടുക്കുന്നതിനും. ഫിലിം നിർമ്മാണത്തിനും കരിമരുന്നു നിർമ്മാണത്തിനും ഇന്ധനത്തിലെ ഈയം നിർമ്മാർജ്ജനം ചെയ്യുന്നതിനും ഉപയോഗിക്കുന്നു.
 • കോപ്പർ സൾഫേറ്റ് അഥവാ തുരിശ് തുകൽ നിർമ്മാണത്തിന് അത്യാവശ്യമാണ്‌. പേപ്പർ പൾപിനെ സംരക്ഷിക്കുന്നതിനും വെള്ളത്തിൽ പായൽ വളരുന്നതിനെ തടയാനും ഇത് പ്രയോജനപ്പെടുത്താറുണ്ട്. ഇന്ധന നിർമ്മലീകരണത്തിന്, ലോഹം പൂശുന്നതിന്, പശ, മഷി, വെളുത്ത വസ്ത്രങ്ങൾക്കുള്ള നീലം, ചില്ല്, സിമൻറ്, പിഞ്ഞാണം എന്നിവയുടെ നിർമ്മാണത്തിന് ഇത് ആവശ്യമാണ്. നമ്മുടെ നാട്ടിൽ തന്നെ ചെടികളിൽ ഉണ്ടാകുന്ന കുമിൾ, കീടങ്ങൾ എന്നിവ തടയാൻ ബോർഡോവ് (ബോർഡാക്സ് എന്നും പറയും) മിശ്രിതം ഇത് ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്.

ലഭ്യത

Chuquicamata-002
ചിലിയിലെ ചുക്കിക്കമാട്ട എന്ന ലോകത്തിലെ ഏറ്റവും വലിയ ചെമ്പ് നിക്ഷേപമുള്ള സ്ഥലം

ചിലി, അമേരിക്കൻ ഐക്യനാടുകൾ എന്നിവയാണ് ചെമ്പിന്റെ ഖനനത്തിൽ മുന്നിട്ടുനിൽക്കുന്ന രാജ്യങ്ങൾ. ശരീരത്തിനാവശ്യമായ ചെമ്പ് വിവിധ ആഹാരപദാർത്ഥങ്ങളിൽ നിന്നും ലഭിക്കുന്നു. ചെമ്പ് പാത്രങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നത് ചെമ്പിന്റെ ലഭ്യത വർദ്ധിപ്പിക്കുന്നുണ്ട്.

പാരിസ്ഥിതിക പ്രശ്നങ്ങൾ

Contaminación del agua cobre
ചിലിയിലെ ഉപയോഗശൂന്യമായ ഒരു ഖനിയിൽ നിന്ന് ഒഴുകുന്ന ചെമ്പ്. ഇത് കടുത്ത പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കും

അവലംബം

 1. http://www.findarticles.com/p/articles/mi_g2603/is_0002/ai_2603000298
 2. http://news.softpedia.com/news/Copper-How-is-this-Metal-So-Beneficial-for-Our-Health-28398.shtml
 3. http://www.npi.gov.au/database/substance-info/profiles/27.html
ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത്

എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിൽ മുളന്തുരുത്തി ബ്ലോക്കിൽ ആമ്പല്ലൂർ, കീച്ചേരി, കുലയറ്റിക്കര എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമ പഞ്ചായത്താണ് 22.6 ച.കി.മീ വിസ്തീർണ്ണമുള്ള ആമ്പല്ലൂർ പഞ്ചായത്ത്.

കമ്മൽ

കാതുകളിൽ അണിയുന്ന ആഭരണമാണ് കമ്മൽ. പുരുഷന്മാരും സ്ത്രീകളും കമ്മൽ അണിയാറുണ്ടെങ്കിലും കൂടുതലും സ്ത്രീകളാണ് അണിയുന്നത്. രണ്ട് ചെവിയിലും ഒരുപോലെയുള്ള കമ്മലുകൾ ധരിക്കുന്നതാണ് കൂടുതൽ കാണുന്നതെങ്കിലും ഒറ്റ ചെവിയിലും കമ്മലുകൾ ധരിക്കാറുണ്ട്.

ഓരോ നാടിനും ഓരോ സംസ്കാരത്തിനും പ്രത്യേകതരം കമ്മലുകൾ പ്രചാരത്തിലുണ്ടായിരുന്നു. സാധാരണഗതിയിൽ കീഴ്‌കാതിൽ തുളച്ചാണ് കമ്മലുകളണിയുന്നത്. മേൽകാതിലും കാതിന്റെ വശങ്ങളിലും എന്നുവേണ്ട കാതിന്റെ എല്ലാഭാഗങ്ങളുമണിയുന്ന കമ്മലുകൾ നിലവിലുണ്ട്. സാധാരണയായി സ്വർണം, വെള്ളി, പ്ലാറ്റിനം, ചെമ്പ് മുതലായ ലോഹങ്ങൾ ഉപയോഗിച്ചുള്ള ലോഹക്കൂട്ടുകളിലാണ്‌ കമ്മലുകൾ നിർമ്മിക്കുന്നത്. പ്ലാസ്റ്റിക്കിലും തടിയിലും ഗ്ലാസിലും മറ്റും നിർമ്മിക്കപ്പെടുന്ന കമ്മലുകൾ സാധാരണയാണ്.

കറൻസി

ക്രയവിക്രയത്തിന് ഉപയോഗിക്കുന്ന നിശ്ചിതമൂല്യമുള്ള മാധ്യമമാണ് നാണയം. എളുപ്പം കൈമാറ്റം ചെയ്യാൻ കഴിയുന്നതും അലങ്കാരപ്പണികൾ ചെയ്യാൻ പറ്റുന്നതുമായ ശിലാ/ലോഹങ്ങളിലായിരുന്നു ആദ്യകാല നാണയങ്ങൾ നിർമിച്ചിരുന്നത്.

18-19 നൂറ്റാണ്ടുവരെ നാണയമൂല്യം ആന്തരിക മൂല്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു. നാണയത്തിലെ ലോഹത്തിന് തുല്യമായ മൂല്യമായിരുന്നു നാണയ മൂല്യമായി കണക്കാക്കപ്പെട്ടത്. ലോഹമൂല്യം വ്യത്യാസപ്പെട്ടാൽ നാണയമൂല്യവും വ്യത്യാസപ്പെടുമായിരുന്നു. എന്നാൽ ആധുനിക നാണയങ്ങൾ മുഖമൂല്യം (അതിൽ പതിക്കുന്ന മൂല്യം) ഉള്ളവയാണ്. മുഖമൂല്യത്തിന് ആന്തരിക മൂല്യവുമായി യാതൊരു ബന്ധവുമില്ല. അതായത് അഞ്ചു രൂപ നാണയത്തിൽ അടങ്ങിയിരിക്കുന്ന ലോഹത്തിന്റെ മൂല്യം അഞ്ചു രൂപയെക്കാൾ കൂടുതലോ കുറവോ ആകാം. മൂല്യത്തിന്റെ അളവായി സ്വയമോ അതോ പ്രതിനിധിയായോ പ്രവർത്തിക്കുന്ന കൈമാറ്റ മാധ്യമമാണ് പണം. അതുകൊണ്ട് തന്നെ സ്വർണവും വെള്ളിയുമടങ്ങുന്ന നാണയങ്ങൾ പണമാണ്.

ചീനച്ചട്ടി

കിഴക്കനേഷ്യയിലും, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും പാചകത്തിനുപയോഗിക്കുന്ന ഒരു തരം പാത്രമാണ്‌ ചീനച്ചട്ടി. കട്ടികൂടിയ വട്ടത്തിലിരിക്കുന്ന അടിഭാഗം ഉരുണ്ട ഒരു പാത്രമാണ്‌ ചീനച്ചട്ടി. ചൈനയിലും ലോകത്തിന്റെ ഇതര ഭാഗങ്ങളിലും "വോക്ക്(Wok)" എന്നറിയപ്പെടുന്ന ഇത് കേരളത്തിലും തമിഴ്നാട്ടിലും ചീനച്ചട്ടി എന്നറിയപ്പെടുന്നു. ചൈനക്ക് പുറമേ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും ചീനച്ചട്ടിയുടെ ഉപയോഗം വ്യാപകമാണ്. ഇന്ത്യൻ, പാകിസ്താനി, ചൈനീസ്, ഇന്തോ ചൈനീസ് പാചകരീതിയിലെ

അവിഭാജ്യ ഘടകമായ ചീനച്ചട്ടി എണ്ണയിൽ വറുക്കുന്ന മധുരപലഹാരങ്ങൾ, ഇറച്ചി, പച്ചക്കറികൾ എന്നിവ പാകം ചെയ്യുന്നതിനാണ്‌ പ്രധാനമായും ഉപയോഗിക്കുന്നത്.

ചീനച്ചട്ടിയുമായി സാമ്യമുള്ള കടായി(Karahi, Kadai,Karai-both pronounced the same, ka-rai /kəˈraɪ/) ഇതിന്റെ ഇന്ത്യൻ വകഭേതമാണെന്ന് പറയാം. ചീനച്ചട്ടിയുടെ അടിഭാഗം ഉരുണ്ടിരിക്കുമ്പോൾ കടായിയുടേത് പരന്നാണിരിക്കുന്നത്. ഉത്തരേന്ത്യക്കാർ ചീനച്ചട്ടിയേയും കടായി എന്ന് ചിലപ്പോഴൊക്കെ വിളിക്കാറുമുണ്ട്.

ചീനച്ചട്ടി ഉണ്ടാക്കുന്നത് കാസ്റ്റ് അയേൺ ഉപയോഗിച്ചാണ്‌. പച്ചിരുമ്പ്, സ്റ്റെയിൻ‌ലെസ്സ് സ്റ്റീൽ, ചെമ്പ്, അലൂമിനിയം എന്നിവ കൊണ്ടുള്ള ചീനച്ചട്ടിയും കാണാം. ഇക്കാലത്ത് നോൺ സ്റ്റിക് ചീനച്ചട്ടികളും ഉപയോഗത്തിലുണ്ട്.

ചെമ്പ്, കോട്ടയം ജില്ല

കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലെ ഒരു ഗ്രാമമാണ് ചെമ്പ്. സിനിമാതാരം മമ്മൂട്ടിയുടെ ജന്മദേശവുമാണ് ഇവിടം. പുഴ, കായൽ, പാടങ്ങൾ, തെങ്ങിൻ തോപ്പുകൾ എന്നിവയാൽ അനുഗൃഹീതമാണ് ഈ പ്രദേശം.

ചെമ്പ് ഗ്രാമപഞ്ചായത്ത്

കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ വൈക്കം ബ്ളോക്കിലാണ് 18.42 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ചെമ്പ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.1953-ൽ ആണ് ചെമ്പ് ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്.

ഡഗറോടൈപ്പ്

പ്രഥമ ഛായാഗ്രഹണ സംവിധാനമാണ് ഡഗറോടൈപ്പ്. ഫ്രാൻസിലെ ലൂയി-ജാക്വസ്-മൻഡെ ഡഗറെ (Louis-Jacques-Mand'e Daguerre)യും ജോസഫ് നൈസ്ഫോർ നൈസ്പ്സും (Joseph- Nicephore Nicepce) ചേർന്ന് 1830-തുകളിൽ രൂപപ്പെടുത്തിയ ഈ സംവിധാനത്തിന് ഡഗറെയുടെ ബഹുമാനാർഥം ഡഗറോടൈപ്പ് എന്ന പേരു നൽകപ്പെട്ടു. സിൽവർ ഹാലൈഡ് പൂശിയ ഒരു ചെമ്പ് തകിടിനെ ക്യാമറയിൽ ഫിലിമിനു പകരം ഉപയോഗിച്ച് ചിത്രമെടുത്തശേഷം തകിടിൽ അല്പസമയം മെർക്കുറി ബാഷ്പം പതിപ്പിക്കുന്നു. തുടർന്ന് ഉപ്പു ലായനി ഉപയോഗിച്ച് നെഗറ്റീവിലെ ചിത്രത്തെ ഫിക്സ് ചെയ്യുന്നതോടെ തകിടിൽ വസ്തുവിന്റെ ഒരു സ്ഥിര പ്രതിബിംബം രൂപം കൊള്ളുന്നു. നിരവധി ഛായാചിത്രങ്ങൾ (portraits) ഈ സംവിധാനത്തിലൂടെ തയ്യാറാക്കുവാൻ സാധിച്ചിട്ടുണ്ട്. പക്ഷേ, 1851-ൽ ഇംഗ്ലണ്ടിലെ ഫ്രെഡറിക് സ്കോട്ട് ആർച്ചർ വൈറ്റ് കൊളോഡിയോൺ പ്രോസസ്സ് എന്ന നൂതന സാങ്കേതിക രീതി കണ്ടുപിടിച്ചതോടെ ഡഗറോടൈപ്പുകൾക്ക് പകരം പ്രസ്തുത സമ്പ്രദായം വ്യാപകമായിത്തീർന്നു.

ഡിസംബർ 24

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 24 വർഷത്തിലെ 358 (അധിവർഷത്തിൽ 359)-ാം ദിനമാണ്.

തരിസാ പള്ളി

ക്രി.വ. 849-ല് കൊല്ലത്ത് സ്ഥാപിക്കപ്പെട്ട സുറിയാനി കിസ്ത്യൻ പള്ളിയാണ് ഇത്. മെത്രാനായ സാബോർ ആണിത് പണികഴിപ്പിച്ചത്. അർത്ഥം ഇതിനായി അന്നത്തെ ചേര രാജാവായ സ്ഥാണു രവിവർമ്മൻ നൽകിയ സ്ഥലത്തിന്റെയും മറ്റും തീറാധാരമാണ് തരിസാപള്ളി ശാസനങ്ങൾ (താമ്ര ശാസനങ്ങൾ- ചെമ്പ് തകിടിൽ എഴുതപ്പെട്ടിരിക്കുന്നു- അക്കാലത്ത് കടലാസുകൾ ഉപയോഗിക്കപ്പെട്ടിരുന്നില്ല)എന്നറിയപ്പെടുന്നത്

നാകം

അണുസംഖ്യ 30-ഉം പ്രതീകം Zn-ഉം ആയ ഒരു ലോഹമൂലകമാണ്‌ നാകം അഥവാ സിങ്ക് (Zinc). ചില ചരിത്രങ്ങളിലും ശില്പകലയുമായി ബന്ധപ്പെട്ടു ഇതിനെ സ്പെൽറ്റർ എന്നും അറിയപ്പെടുന്നു.

നിക്കൽ

നിക്കൽ(Ni) ഒരു ലോഹമാണ്. ആവർത്തനപ്പട്ടികയിലെ ലോഹനങ്ങളുടെ നിരയിൽ കൊബാൾട്ടിനുംചെമ്പിനും ഇടയിലായി 28 സ്ഥാനത്താണിത് നിലകൊള്ളുന്നത്.

മമ്മൂട്ടി

ഒരു ഇന്ത്യൻ അഭിനേതാവും ചലച്ചിത്ര നിർമ്മാതാവുമാണ് പി.ഐ. മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി (ജനനം - സെപ്റ്റംബർ 7, 1951). കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് ചെമ്പ് എന്ന സ്ഥലത്ത് ജനിച്ചു. അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും രണ്ടു വർഷം മഞ്ചേരിയിൽ അഭിഭാഷക ജോലിയിൽ ഏർപ്പെട്ട ശേഷം അഭിനയരംഗത്ത് വേരുറപ്പിച്ചു. എൺപതുകളുടെ തുടക്കത്തിലാണ് മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനായത്.

മൂന്നു പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള ഇദ്ദേഹം മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും, 12 തവണ ഫിലിംഫെയർ (ദക്ഷിണേന്ത്യൻ) പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1998-ൽ ഭാരതസർക്കാർ പത്മശ്രീ നൽകി ആദരിച്ചു.2O10 ജനുവരിയിൽ കേരള സർവകലാശാലയിൽ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച ഇദ്ദേഹത്തെ ആ വർഷം ഡിസംബറിൽ തന്നെ ഡോകടറേറ്റ് നൽകി കാലിക്കറ്റ് സർവകലാ കലാശാലയും ആദരിച്ചു. മലയാളത്തിലെ പ്രമുഖ ചാനൽ ശൃംഖലയായ മലയാളം കമ്മ്യൂണിക്കേഷന്റെ രൂപീകരണം മുതൽ മമ്മൂട്ടി ചെയർമാനാണ്. കൈരളി, പീപ്പിൾ, വി എന്നീ ചാനലുകൾ മലയാളം കമ്മ്യൂണിക്കേഷന്റെ കീഴിലുള്ളതാണ്. കേരള സർക്കാരിന്റെ ഐ.ടി പ്രൊജക്ടുകളിലൊന്നായ അക്ഷയയുടെ ഗുഡ്വിൽ അംബാസഡറാണു മമ്മൂട്ടി. അർബുദ രോഗികളെ സഹായിക്കുന്ന പെയിൻ & പാലിയേറ്റീവ് കെയർ എന്ന ചാരിറ്റി സംഘടനയുടെ പേട്രൺ കൂടിയാണു മമ്മൂട്ടി.

റോണ്ട്ഗെനിയം

അണുസംഖ്യ 111 ആയ മൂലകമാണ് റോണ്ട്ഗെനിയം. Rg ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം.

ഈ കൃത്രിമ മൂലകത്തിന്റെ കണ്ടുപിടിക്കപ്പെട്ട ഐസോട്ടോപ്പുകളിൽ ഏറ്റവും സ്ഥിരതയുള്ള ഐസോട്ടോപ്പിന്റെ ഭാരം 281ഉം അർദ്ധായുസ്സ് 26 സെക്കന്റുമാണ്. എന്നാൽ ഇനിയും കണ്ടുപിടിച്ചില്ലാത്ത ഭാരം 283 ആയ ഐസോടോപ്പിന്റെ അർദ്ധായുസ് 10 മിനിറ്റ് ആയിരിക്കാമെന്ന് ചില ഗവേഷണങ്ങൾ പറയുന്നു.

ഈ മൂലകത്തിനെ ചെമ്പ്, വെള്ളി, സ്വർണ്ണം എന്നിവയടങ്ങുന്ന 11-ആം ഗ്രൂപ്പിൽ ഉൾപ്പെടുത്തി ചിത്രീകരിച്ചിരിക്കുന്നുവെങ്കിലും, ഇത് രാസപരമായി സ്ഥിരീകരിച്ചിട്ടില്ല. ഇതിനു പ്രധാനകാരണം കൂടിയ അർധായുസ്സുള്ള ഒരു ഐസോടോപ്പിന്റെ അഭാവം തന്നെയാണ്. മാത്രവുമല്ല റോൺഗെനിയത്തിന്റെ ബാഹ്യതമ ഇലക്ട്രോൺ വിന്യാസം 6d9 7s2 (nd9(n+1)s2) ആണ്. ഇത് 11-ആം ഗ്രൂപ്പിലെ മറ്റു മൂലകങ്ങളിൽ നിന്നു വ്യത്യാസപ്പെട്ടിരിക്കുന്നു (nd10 (n+1)s1). അതിനാൽ റോണ്ട്ഗെനിയം രാസപരമായി വ്യത്യാസം പ്രദർശിപ്പിച്ചേക്കാം.

11-ആം ഗ്രൂപ്പിലെ ലോഹങ്ങളെ സാധാരണയായി ഉത്കൃഷ്ടലോഹങ്ങളായാണ് ഗണിക്കുന്നത്. അവയുടെ രാസപ്രവർത്തനതിലേർപ്പെടാനുള്ള വിമുഖതയാണ് ഇതുനു കാരണം. ഗ്രൂപ്പിൽ മുകളിൽനിന്നു താഴേക്കു പോകും തോറും ഉത്കൃഷ്ടത കൂടിവരുന്നു. ഇവ മൂന്നും ഫ്ലൂറിൻ, ക്ലോറിൻ, ബ്രോമിൻ എന്നീ ഹാലൊജനുകളുമായി രാസപ്രവർത്തനത്തിലേർപ്പെടുന്നു. ചെമ്പ് ഓക്സിജനുമായി പ്രവർത്തിക്കുമെങ്കിലും, വെള്ളിയും, സ്വർണ്ണവും പ്രവർത്തിക്കുന്നില്ല. ചെമ്പും, വെള്ളിയും സൾഫറുമായും, ഹൈഡ്രജൻ സൾഫൈഡുമായും പ്രവർത്തിക്കുന്നു. ഇതേ രീതി തുടരുകയാണെങ്കിൽ റോണ്ട്ഗെനിയം ക്ലോറിൻ, ബ്രോമിൻ എന്നീ ഹാലൊജനുകളുമായിപ്പോലും രാസപ്രവർത്തനത്തിലേർപ്പെടാൻ സാധ്യതയില്ല. പക്ഷെ ഫ്ലൂറിനുമായി പ്രവർത്തിച്ച് റോണ്ട്ഗെനിയം ട്രൈഫ്ലൂറൈഡ് (RgF3), റോണ്ട്ഗെനിയം പെന്റാഫ്ലൂറൈഡ് (RgF5) എന്നീ സംയുക്തങ്ങൾ നിർമിച്ചേക്കാം.

വെങ്കലയുഗം

ഒരു സംസ്കാരത്തിലെ ഏറ്റവും ആധുനികമായ ലോഹസംസ്കരണം വെങ്കലം ഉപയോഗിച്ചിരുന്ന കാലഘട്ടത്തിനെ ആ സംസ്കാരത്തിന്റെ വെങ്കല യുഗം എന്ന് പറയുന്നു. ചരിത്രാതീതകാലഘട്ടങ്ങളിൽ ശിലായുഗത്തിനും അയോയുഗത്തിനുമിടയിലുള്ള കാലഘട്ടമാണിത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വെങ്കലയുഗം ആരംഭിക്കുന്നത് ഏകദേശം ക്രി.മു 3300- ഓടെ സിന്ധൂ നദീതട സംസ്കാരത്തിൽ ആണ്. പുരാതന സിന്ധൂ നദീതടത്തിലെ താമസക്കാരായ ഹാരപ്പർ ലോഹനിർമ്മിതിയിൽ പുതിയ വിദ്യകൾ വികസിപ്പിച്ച് ചെമ്പ്, വെങ്കലം, ഈയം, തകരം (ടിൻ) എന്നിവ നിർമ്മിച്ചു.

മെസപ്പൊട്ടേമിയയിൽ വെങ്കലയുഗം ആരംഭിച്ചത് ഏകദേശം 2900 ബി. സിയോടെ ഉറുക് കാലഘട്ടത്തിന്റെ അവസാനമായാണ്. ആദ്യ സുമേരിയൻ, അക്കാദിയൻ, ആദ്യ ബാബിലോണിയൻ, ആദ്യ അസ്സീറിയൻ എന്നീ കാലഘട്ടങ്ങൾ മെസപ്പൊട്ടേമിയയിലെ വെങ്കലയുഗത്തിൽ ആയിരുന്നു.

വെള്ളി

മൃദുവും, വെളുത്ത നിറത്തിലുള്ളതും, തിളക്കമേറിയതുമായ ഒരു ലോഹമാണ് വെള്ളി അഥവാ രജതം (ഇംഗ്ലീഷ്: Silver). ആവർത്തനപ്പട്ടികയിൽ സംക്രമണമൂലകങ്ങളുടെ കൂട്ടത്തിലാണ് ഇതിന്റെ സ്ഥാനം. വെള്ളിയുടെ ആറ്റോമിക സംഖ്യ 47 ആണ്. പ്രതീകം: Ag. എല്ലാ ലോഹങ്ങളിലും വച്ച് ഏറ്റവും കൂടുതൽ താപ വൈദ്യുത ചാലകത പ്രകടിപ്പിക്കുന്നത് വെള്ളിയാണ്. പ്രകൃതിയിൽ ഇത് ധാതു രൂപത്തിലും അല്ലാതെ സ്വതന്ത്രമായും ഇത് കാണപ്പെടുന്നു. നാണയങ്ങൾ, ആഭരണങ്ങൾ, കരണ്ടികൾ, പാത്രങ്ങൾ, കണ്ണാടികൾ എന്നിവയുടെ നിർമ്മാണത്തിനും ഛായഗ്രഹണമേഖലയിലും വെള്ളി ഉപയോഗിക്കുന്നു.

വൈക്കം നിയമസഭാമണ്ഡലം

കേരളത്തിലെ കോട്ടയം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് വൈക്കം നിയമസഭാമണ്ഡലം. വൈക്കം താലൂക്കിൽ ഉൾപ്പെടുന്ന വൈക്കം മുനിസിപ്പാലിറ്റിയെക്കൂടാതെ; ചെമ്പ്, കല്ലറ, മറവൻതുരുത്ത് , ടി.വി. പുരം, തലയാഴം, തലയോലപ്പറമ്പ്, ഉദയനാപുരം, വെച്ചൂർ, വെള്ളൂർ എന്നീ പഞ്ചായത്തുകളും ചേർന്ന നിയമസഭാമണ്ഡലമാണ്. എം.കെ. കേശവൻ നാലു തവണയും പി.എസ്. ശ്രീനിവാസൻ മൂന്നു തവണയും പി. നാരായണനും കെ. അജിത്തും രണ്ട് തവണ വീതവും ഇവിടെ നിന്നും കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായി വിജയിച്ചു.

സാങ്കേതികവിദ്യ

അറിവിന്റെ ഉപയോഗരൂപത്തെയാണ് പൊതുവേ സാങ്കേതികവിദ്യ എന്ന് പറയുന്നത് (ആംഗലേയം: Technology). ഇത് വളരെ വിശാലമായ അർത്ഥതലത്തിൽ ഉപയോഗിക്കപ്പെടുന്ന പദമാണ് എന്നതിനാൽ കൃത്യമായ നിർവ്വചനം ഇല്ല. ഉത്പാദനത്തിലോ ശാസ്ത്രീയാന്വേഷണം പോലെയുള്ള ലക്ഷ്യപൂർത്തീകരണങ്ങൾക്കോ വേണ്ടി ഉപയോഗിക്കുന്ന കഴിവുകളുടെയും മാർഗങ്ങളുടെയും പ്രക്രിയകളുടെയും ഒരു ശേഖരമായി ഇതിനെ കണക്കാക്കാം.മനുഷ്യ സമൂഹത്തിൽ ശാസ്ത്രം, എൻജിനീയറിങ്ങ് എന്നീ മേഖലകളാണ് പ്രധാനമായും ഇതുമായി ബന്ധപ്പെടുന്നത്. ഉപകരണങ്ങളുടെ നിർമ്മാണവും ഉപയോഗവുമാണ് സാങ്കേതികവിദ്യയുടെ പ്രധാന മേഖല.

പ്രകൃതിവിഭവങ്ങളെ ലളിതമായ ഉപകരണങ്ങളായി മാറ്റിയതാണ് മനുഷ്യൻ ഉപയോഗിച്ച ആദ്യത്തെ സാങ്കേതികവിദ്യ എന്നു കണക്കാക്കാം.ചരിത്രാതീതകാലത്തെ കണ്ടുപിടിത്തമായ തീയിന്റെ നിയന്ത്രണവും പിന്തുടർന്ന് വന്ന നവീനശിലായുഗ വിപ്ലവവും ആഹാരസ്രോതസ്സുകൾ വർധിപ്പിക്കുകയും ചക്രത്തിന്റെ കണ്ടുപിടിത്തം മനുഷ്യരെ പരിസ്ഥിതിക്കകത്തു സഞ്ചരിക്കാനും നിയന്ത്രിക്കാനും സഹായിച്ചു. ചരിത്രത്തിലെ പല വികാസങ്ങളും, അച്ചടിയന്ത്രത്തിന്റെയും ടെലിഫോണിൻറെയും ഇന്റെർനെറ്റിന്റെയും കണ്ടുപിടിത്തങ്ങൾ അടക്കം, ആശയവിനിമയത്തിന്റെ ഭൌതികപരിതികൾ കുറക്കുകയും ആഗോളതലത്തിൽ സൗരവിഹാരം നടത്താൻ സാധ്യമാക്കുകയും ചെയ്തു. സൈനിക സാങ്കേതിക വിദ്യയിലെ തുടർച്ചയായ വളർച്ച കൂടുതൽ സംഹാരശേഷിയുള്ള ആയുധങ്ങൾ കൊണ്ടു വന്നു.

സാങ്കേതികവിദ്യക്ക് പല പ്രഭാവങ്ങളും ഉണ്ട്. ഇന്നത്തെ ആഗോള സമ്പദ് വ്യവസ്ഥ ഉൾപ്പെടെ വിപുലമായ സമ്പദ് വ്യവസ്ഥകളുടെ വികാസത്തിന് അത് സഹായിച്ചിട്ടുണ്ട്. പല സാങ്കേതിക പ്രക്രിയകളും അനാവശ്യമായ ഉപോത്പന്നങ്ങൾ സൃഷ്ടിക്കാറുണ്ട്,മലിനീകരണം, ഭൂമിയുടെ പരിസ്ഥിതി ദോഷം, പ്രകൃതി വിഭവങ്ങളുടെ ക്ഷയം തുടങ്ങിയവ. അത് കൂടാതെ തന്നെ ഒരു സമൂഹത്തിന്റെ മൂല്യങ്ങളെ സ്വാധീനിക്കുകയും പുതിയ സാങ്കേതികവിദ്യ പലപ്പോഴും പുതിയ നൈതിക ചോദ്യങ്ങൾ ഉയർത്തുകയും ചെയ്യുന്നു.

സാങ്കേതികവിദ്യ മനുഷ്യാവസ്ഥയെ മെച്ചപ്പെടുത്തിയോ അതോ മോശപ്പെടുത്തിയോ എന്നതിനെ പറ്റിയുള്ള അഭിപ്രായവ്യത്യാസങ്ങളോട് കൂടിയ പല തത്ത്വശാസ്ത്രപരമായ സംവാദങ്ങളും സാങ്കേതിക വിദ്യയുടെ ഉപയോഗങ്ങളെ ചൊല്ലി ഉടലെടുത്തിട്ടുണ്ട്.

അടുത്ത കാലം വരെ , സാങ്കേതികവിദ്യയുടെ വികസനം മനുഷ്യരിൽ ഒതുങ്ങുന്ന ഒന്നാണെന്നാണ് വിശ്വസിച്ചത് , എന്നാൽ 21 ാം നൂറ്റാണ്ടിൽ ശാസ്ത്രീയ പഠനങ്ങൾ മറ്റ് വർഗങ്ങളും ചില ഡോൾഫിൻ സമുദായങ്ങളും ലളിതമായ ഉപകരണങ്ങൾ വികസിപ്പിക്കുകയും തങ്ങളുടെ അറിവ് മറ്റ് തലമുറകളിലേക്ക് കൈമാറ്റം ചെയ്യുകയും ചെയ്തു എന്നു സൂചിപ്പിക്കുന്നു.

സ്വീഡൻ

സ്വീഡൻ, ഔദ്യോഗികമായി കിംഗ്ഡം ഒഫ് സ്വീഡൻ (സ്വീഡിഷ്: Konungariket Sverige) യൂറോപ്പ് ഭൂഖണ്ഡത്തിൽ സ്ഥിതി ചെയ്യുന്ന ഒരു രാജ്യമാണ്. 1995 മുതൽ യൂറോപ്യൻ യൂണിയനിൽ അംഗമാണ് സ്വീഡൻ.

449,964 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള സ്വീഡൻ പടിഞ്ഞാറൻ യൂറോപ്പിലെ ഏറ്റവും വലിയ മൂന്നാമത്തെ രാജ്യമാണ്. ജനസാന്ദ്രത നഗരപ്രദേശങ്ങളിൽ ഒഴിച്ചാൽ വളരെ കുറവാണ്. ആകെ വിസ്തീർണ്ണത്തിന്റെ 1.3% മാത്രമുള്ള നഗരപ്രദേശങ്ങളിലാണ് 84% ജനങളും വസിക്കുന്നത്. ഒരു വികസിതരാജ്യമായ സ്വീഡനിൽ ജനങൾക്ക് ഉയർന്ന ജീവിതനിലവാരമാണ് ഉള്ളത്.

പണ്ടുകാലം തൊട്ടേ ഇരുമ്പ്,ചെമ്പ്,തടി എന്നിവയുടെ കയറ്റുമതിക്ക് പേരുകേട്ട രാജ്യമായിരുന്നു സ്വീഡൻ. 1890-കളിൽ വ്യവസായവൽക്കരണവും വിദ്യാഭ്യാസത്തിന് ലഭിച്ച പ്രാധാന്യവും ഇരുപതാം നൂറ്റാണ്ടായപ്പോഴേക്കും വിജയപ്രദമായ വ്യാവസായികാടിത്തറ കെട്ടിപ്പടുക്കാൻ സ്വീഡനെ സഹായിച്ചു. ജലവിഭവം കൂടുതലുള്ള രാജ്യമായ സ്വീഡനിൽ കൽക്കരിയുടെയും പെട്രോളിയത്തിന്റെയും നിക്ഷേപം താരതമ്യേന കുറവാണ്.

ആധുനിക സ്വീഡൻ ജന്മമെടുക്കുന്നത് 1397ലെ കൽമർ യൂണിയൻ യോഗത്തിൽ(Kalmar Union) നിന്നും 16-ആം നൂറ്റാണ്ടിലെ രാജാവ് ഗുസ്താവ് വസ നടത്തിയ രാജ്യകേന്ദ്രീകരണത്തിലൂടെയുമാണ്. 17-ആം നൂറ്റാണ്ടിൽ യുദ്ധത്തിലൂടെ സ്വീഡൻ അതിന്റെ അതിർത്തികൾ വ്യാപിപ്പിച്ച് സ്വീഡിഷ് സാമ്രാജ്യം രൂപവത്കരിച്ചു, എന്നാൽ ഇങ്ങനെ ലഭിച്ച ഒട്ടുമിക്ക പ്രദേശങ്ങളും 18, 19 നൂറ്റാണ്ടുകളിലായി കൈവിട്ടുകൊടുക്കേണ്ടതായും വന്നു. സ്വീഡന്റെ കിഴക്കേ പകുതി(ഇന്നത്തെ ഫിൻലാന്റ്) റഷ്യ 1809ൽ കൈവശപ്പെടുത്തി. സ്വീഡൻ നേരിട്ട് പങ്കെടുത്ത അവസാന യുദ്ധം 1814ൽ നോർവേക്കെതിരെയായിരുന്നു. ജനുവരി 1,1995 ലാണ് യൂറോപ്യൻ യൂണിയൻ അംഗത്വം സ്വീഡനു ലഭിച്ചത്.

പ്രതിശീർഷ വരുമാനത്തിൽ ലോകത്തിൽ എട്ടാം സ്ഥാനമുള്ള രാജ്യമാണ് സ്വീഡൻ. 2011 ൽ എക്കോണമിസ്റ്റ് മാസികയുടെ ജനാധിപത്യ സൂചികയിൽ നാലാം സ്ഥാനവും മാനവ വികസന സൂചികയിൽ പത്താം സ്ഥാനവും സ്വീഡനായിരുന്നു. വേൾഡ് എക്കോണമിക് ഫോറം ലോകത്തിലെ ഏറ്റവും മത്സരക്ഷമമായ രണ്ടാമത്തെ രാജ്യമായി സ്വീഡനെ തിരഞ്ഞെടുത്തു.

സ്വർണം

മൃദുവും തിളക്കമുള്ളതുമായ മഞ്ഞലോഹമാണ് സ്വർണ്ണം. വിലയേറിയ ലോഹമായ സ്വർണം, നാണയമായും, ആഭരണങ്ങളുടെ രൂപത്തിലും നൂറ്റാണ്ടുകളായി മനുഷ്യൻ ഉപയോഗിച്ചു പോരുന്നു. ചെറിയ കഷണങ്ങളും തരികളുമായി സ്വതന്ത്രാവസ്ഥയിൽത്തന്നെ പ്രകൃതിയിൽ ഈ ലോഹം കണ്ടുവരുന്നു. ലോഹങ്ങളിൽ വച്ച് ഏറ്റവും നന്നായി രൂപഭേദം വരുത്താവുന്ന ലോഹമാണിത് .

അന്താരാഷ്ട്ര നാണയനിധി, നിശ്ചിത അളവ് സ്വർണ്ണത്തിന്റെ വിലയാണ്‌ നാണയവിലയുടെ ആധാരമായി മുൻപ് കണക്കാക്കിയിരുന്നത്. ഓക്സീകരണം മൂലമുള്ള നാശത്തെ ഫലപ്രദമായി ചെറുക്കുന്നതിനാൽ, ദന്തരോഗചികിത്സ, ഇലക്ട്രോണിക്സ് തുടങ്ങിയ വ്യവസായമേഖലകളിൽ ഈ ലോഹം വ്യാപകമായി ഉപയോഗിച്ചു വരുന്നു.

സംയോജകത സാധാരണയായി ഒന്നോ മൂന്നോ ആയ ഒരു സംക്രമണമൂലകമാണ് സ്വർണം. മിക്കവാറും രാസവസ്തുക്കളുമായി ഇത് രാസപ്രവർത്തനത്തിലേർപ്പെടുന്നില്ലെങ്കിലും ഫ്ലൂറിൻ, ക്ലോറിൻ, ബ്രോമിൻ, രാജദ്രാവകം, സയനൈഡ് എന്നിവയുമായി പ്രവർത്തനത്തിലേർപ്പെടുന്നു. സ്വർണം രസത്തിലലിഞ്ഞ് സങ്കരമായ അമാൽഗം രൂപം കൊള്ളുന്നു. മറ്റു മിക്ക ലോഹങ്ങളേയും അലിയിക്കുന്ന നൈട്രിക് അമ്ലവുമായി സ്വർണ്ണം പ്രവർത്തനത്തിലേർപ്പെടുന്നില്ല എന്നതും ഇതിന്റെ ഒരു പ്രത്യേകതയാണ്. അതു കൊണ്ടുതന്നെ വസ്തുക്കളിലെ സ്വർണ്ണത്തിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിന് നൈട്രിക് അമ്ലം കാലങ്ങളായി ഉപയോഗിച്ചു വരുന്നു. നൈട്രിക് അമ്ലം ഉപയോഗിച്ച് സ്വർണ്ണത്തിന്റെ ശുദ്ധത പരിശോധിക്കുന്നതാണ് ആസിഡ് ടെസ്റ്റ് എന്നറിയപ്പെടുന്നത്.

തരങ്ങൾ
നിർമാണം
അസംസ്കൃതവസ്തുക്കൾ
പ്രയോഗങ്ങൾ

ഇതരഭാഷകളിൽ

This page is based on a Wikipedia article written by authors (here).
Text is available under the CC BY-SA 3.0 license; additional terms may apply.
Images, videos and audio are available under their respective licenses.