ചളി

മണ്ണ്, ചണ്ടി, കളിമണ്ണ്, വെള്ളം എന്നിവയുടെ സമ്മിശ്രരൂപമാണ് ചെളി. പഴക്കം ചെന്ന ചെളി കാലക്രമേണ അടിഞ്ഞുകൂടിയാണ് ഊറൽമണ്ണ് അഥവാ സെഡിമെന്ററി റോക്ക് (അവസാദശില)ഉണ്ടാകുന്നത്. ചെളി ചണ്ടിയുമായി സാദൃശ്യമുള്ളാതാണെങ്കിലും അവയിൽ ജൈവമണ്ണിന്റെ അളവ് കുറവും മണലിന്റെ അളവ് കൂടുതലുമായിരിക്കും.

അവലംബം

പുതിയ കാലത്ത് ചളി എന്നതിന്റെ അർഥം നിലവാരം ഇല്ലാത്ത തമാശ എന്നും ഉണ്ട് .

കത്വ ബലാത്സംഗ കേസ്

ജമ്മുവിനടുത്ത് കത്തുവയിലെ രസാന ഗ്രാമത്തിലെ എട്ടുവയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പ്രധാന പ്രതിയുടെ കൈവശമുള്ള സ്വകാര്യ അമ്പലത്തിൽ തടവിൽവെച്ചു കൂട്ടബലാത്സംഗം ചെയ്ത് കൊലചെയ്ത് സംഭവമാണ് കത്തുവ ബലാത്സംഗ കേസ് (ആസിഫ ബലാത്സംഗ കേസ്). കൊലചെയ്യപ്പെട്ട ആസിഫ ബാനു നാടോടികളായ ബകർവാൾ സമുദായത്തിൽ അംഗമായിരുന്നു. മൃതദേഹം കണ്ടെത്തുമ്പോൾ കുട്ടിയെ കാണാതായിട്ട് ഒരാഴ്ച കഴിഞ്ഞിരുന്നു.2018 ഏപ്രിലിൽ 8 പുരുഷന്മാർക്കെതിരെ കുറ്റപത്രം സമർപ്പിക്കപ്പെട്ടപ്പോൾ ഈ സംഭവം ദേശീയപ്രാധാന്യത്തിലേക്കുയർന്നു. കുറ്റാരോപിതരെ അറസ്റ്റ് ചെയ്തത് പാന്തേർസ് പാർട്ടിയുടെ നേതൃത്വത്തിൽ മറ്റു പ്രാദേശിക സംഘങ്ങളുമായി ചേർന്നുള്ള പ്രതിഷേധങ്ങളിലേക്ക് നയിച്ചു. ഒരു പ്രതിഷേധ പ്രകടനത്തിൽ പിന്നീട് രാജിവെച്ച രണ്ട് ബി.ജെ.പി മന്ത്രിമാർ പങ്കെടുത്തിരുന്നു.2019 ജൂൺ 10-ന് കാതൂവയിൽ ബലാത്സംഗ കേസിൽ ഏഴ് മുതിർന്ന ആളുകളിൽ ആറുപേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി മൂന്നു പ്രതികൾക്ക് ജീവപര്യന്തം തടവും മൂന്ന് പ്രതികൾക്ക് അഞ്ചു വർഷം തടവ് വിധിച്ചു.

കാസർഗോഡ് മലയാളം

കാസർഗോഡ് ജില്ലയിലും പരിസരങ്ങളിലുമുള്ള മലയാളികൾ സം സാരിക്കുന്ന മലയാള ഭാഷാഭേദമാണ് കാസർഗോഡ് മലയാളം. കാസറഗോഡിന് പുറമെ സൗത്ത് കാനറയിലെ സുള്ളിയ, പുത്തൂർ പ്രദേശങ്ങളിലും ഈ ഭാഷ സംസാരിക്കപ്പെടുന്നുണ്ട്. ഈ ഭാഷാഭേദം ഇന്നത്തെ മാനക മലയാള ഭാഷയിൽ നിന്നും വളരെ വ്യത്യസ്തതകൾ ഉള്ളതാണ്.'ചാടുക' എന്ന മാനക മലയാള പദത്തിന് കാസറഗോഡ് ഭാഷയിൽ അർഥം 'കളയുക' എന്നാണ്.മാനക മലയാളത്തിൽ നിന്നും വ്യത്യസ്തമായി ഈ ഭാഷാഭേദത്തിൽ സംസ്കൃതത്തിന്റെ സ്വാധീനം വളരെക്കുറവാണെന്നു കാണാം.

കുറിച്ച്യരുടെ പദാവലി

വയനാട്ടിലെ പ്രമുഖമായ ആദിവാസി വിഭാഗമാണ് കുറിച്യർ . ഇവർ അധികവും മാനന്തവാടി താലൂക്കിലാണ് അധിവസിക്കുന്നത്. സാമ്പത്തികമായും സാമൂഹികമായും സാസ്കാരികതലത്തിലും ഇതര ആദിവാസി വിഭാഗങ്ങളേക്കാൾ മുന്നിൽ നിൽക്കുന്നു. പഴശ്ശി രാജാവിന്റെ പടയാളികളായിരുന്നു ഇവരുടെ പൂർവ്വികർ. പന്ത്രണ്ടാം നൂറ്റാണ്ടിൽ വേടവംശത്തെ ആക്രമിച്ച കോട്ടയം- കുമ്പള രാജാക്കൻമാരുടെ പടയാളികളായി വയനാട്ടിൽ എത്തിച്ചേർന്നു എന്നാണു ചരിത്രപരമായി കരുതുന്നത്. മലയാളത്തോട് വളരെ അടുപ്പമുള്ളതാണ് ഇവരുടെ ഭാഷ. ഇവരി ൽ ഏറെ ആളുകളും സ്വന്തം ഭാഷ മറന്നിരിക്കുന്നു എന്നു പറയാം. സ്വന്തം ഭാഷ മറന്ന ഈ സമൂഹം ഇന്ന് പ്രതിനിധാനം ചെയ്യുന്നത് സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക മേഖലകളി ലുണ്ടായ പരിണതിയുടെ ഫലമാണ് . പഴയ വ്യവഹാര ലോകത്തിന്റെ അടയാളങ്ങളായ പദാവലികൾ കാണുക

ഞാറു നടീൽ യന്ത്രം

ഇത്ഒരു കാർഷികോപകരണമാണ്. പാടത്തിലേക്ക് ഞാറു പറിച്ചു നടാൻ വേണ്ടിയാണ് ഈ യന്ത്രം ഉപയോഗിക്കുന്നത്.ഇതിന്റെ പ്രവർത്തനം വളരെ ചെലവ് കുറഞ്ഞ ഒന്നാണ്.നെൽകൃഷിയുടെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ ഈ യന്ത്രം സഹായിക്കുന്നു. ഈ യന്ത്രം പ്രധാനമായും രണ്ടു തരമാണുള്ളത്.

റൈഡിങ് തരം

വോക്കിങ് തരം

റൈഡിങ് തരം യന്ത്രം ഇന്ധനം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത് .എന്നാൽ വോക്കിങ് തരം സ്വമേധയാ പ്രവർത്തിപ്പിക്കാവുന്നതാണ്.

റൈഡിങ് യന്ത്രമുപയോഗിച്ചു 6 വരികളിലായി ഞാറു നടാം . ആര് വരികളിലായി ഞാറു നടുന്ന നടീൽ യന്ത്രങ്ങളിൽ പ്രത്യേകമായി തയ്യാറാക്കിയ പായ് ഞാറ്റടികൾ ആണ് ഉപയോഗിക്കുന്നത്. ഓടിച്ചുകൊണ്ട് പോകാവുന്ന ഈ യന്ത്രത്തിന് 5 കുതിരശക്തിയുള്ള എഞ്ചിൻ ആണുള്ളത്.വരിയിൽ എടുക്കുന്ന ഞാറിന്റെ എണ്ണം, വരികൾ തമ്മിലുള്ള അകലം, നടീലിന്റെ ആഴം എന്നിവ ക്രമീകരിക്കാകഴിയും. വരികൾ തമ്മിലുള്ള അകലം 30 സെ മി ആണ്.

നദി

പ്രകൃത്യാ ഉണ്ടാവുന്ന വലിയ ജലസരണികളെ നദികൾ എന്ന് വിളിക്കുന്നു. നദികളെ പുഴകൾ, ആറുകൾ എന്നും വിളിക്കാറുണ്ടെങ്കിലും

താരതമ്യേന ചെറിയ ജലസരണികളെയാണു പുഴകൾ അല്ലെങ്കിൽ ആറുകൾ എന്നു വിളിക്കുന്നത്‌. ഭൂമിയിൽ പതിക്കുന്ന മഴവെള്ളം ചെറിയ അരുവികളായി രൂപം കൊള്ളുന്നു. അരുവികൾ ചേർന്നു പുഴകളായി, പുഴകൾ ചേർ‌‌ന്നു നദികളായി നദികൾ കടലിൽ ചേരുന്നു.

പശ്ചിമഘട്ടം

ഡക്കാൻ പീഠഭൂമിയുടെ പടിഞ്ഞാറേ അതിരിലൂടെ അറബിക്കടലിനു സമാന്തരമായി സ്ഥിതി ചെയ്യുന്ന പർവ്വത നിരയാണ്‌ പശ്ചിമഘട്ടം. സഹ്യാദ്രി, സഹ്യപർവ്വതം എന്നിങ്ങനെയും അറിയപ്പെടുന്ന ഈ പർവ്വത നിരകൾ ഇന്ത്യയിലെ ഗുജറാത്ത്‌, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. ഇടതൂർന്ന നിത്യഹരിതവനങ്ങൾ കൊണ്ട് പശ്ചിമഘട്ടം ആവരണം ചെയ്യപ്പെട്ടിരിക്കുന്നു.

ലോകത്തിലെ ജൈവവൈവിധ്യ പ്രധാനമായ 10 കേന്ദ്രങ്ങളിലൊന്നാണ് പശ്ചിമഘട്ടം. ഇതിനു 1,600കീ.മീ ദൈർഘ്യവും 1,60,000 ച.കീ.മീ. വിസ്തൃതിയുമാണുള്ളത്. ജൈവവൈവിധ്യത്തിലെ പ്രാമുഖ്യം സൂചിപ്പിക്കുന്നതിനായ് പശ്ചിമഘട്ടം ഉൾപ്പെട്ട ജൈവമേഖലക്ക് മഹാവൈവിധ്യപ്രദേശം (Bio-diversity Hotspot) എന്ന ബഹുമതി ലഭിച്ചിട്ടുണ്ട്.അനുകൂലമായ താപനിലയും ധാരാളമായുള്ള വർഷപാതവും ഈ വനങ്ങളെ കൂടുതൽ പരിപോഷിപ്പിക്കുന്നു. 2012 ജൂലൈ 1-ന് റഷ്യയിലെ സെൻറ്പീറ്റേഴ്‌സ് ബർഗിൽ ചേർന്ന ലോകപൈതൃകസമിതിയിൽ ഉണ്ടായ തീരുമാനത്തിൽ പശ്ചിമഘട്ടത്തെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തി

പുത്തൻചിറ

ഇതേ പേരിലുള്ള ഗ്രാമപഞ്ചായത്തിനെക്കുറിച്ച് അറിയാൻ, പുത്തൻചിറ ഗ്രാമപഞ്ചായത്ത് എന്ന താൾ സന്ദർശിക്കുക.

കേരളത്തിൽ തൃശൂർ ജില്ലയിലെ മാളക്കടുത്തുള്ള പുത്തൻചിറ ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമാണ് പുത്തൻചിറ ഗ്രാമം. തൃശ്ശൂർ പട്ടണത്തിൽ നിന്നും ഏകദേശം 33 കി. മി ദൂരത്തിലും, കൊച്ചി നഗരത്തിൽ നിന്നും ഏകദേശം 40 കി. മി ദൂരത്തിലും, ചാലക്കുടി പട്ടണത്തിൽ നിന്നും ഏകദേശം 15 കി. മി ദൂരത്തിലും സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പുത്തൻചിറ. തൃശ്ശുർ ജില്ലയിലെ വളരെ കാർഷിക പ്രാധാന്യമുള്ള ഒരു ഗ്രാമമാണ് പുത്തൻചിറ. പുത്തൻചിറ എന്ന പേരിൽ തന്നെയാണ് വില്ലേജും അറിയപ്പെടുന്നത്. പുത്തൻചിറ ഗ്രാമപഞ്ചായത്ത് മുഴുവനായും പുത്തൻചിറ വില്ലേജിൽ ഉൾപ്പെടുന്നു. പ്രദേശികമായി മറ്റുപേരുകളിലറിയപ്പെടുന്ന എന്നാൽ പുത്തൻചിറയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളാണ്, കൊമ്പത്തുകടവ്, വെള്ളൂർ, മാണിയംകാവ്, കിഴക്കെ പുത്തൻചിറ, മങ്കിടി, കരിങ്ങാച്ചിറ എന്നിവ.

റോബർട്ട്‌ ബ്രിസ്റ്റോ

കൊച്ചിയെ ഇന്നത്തെ കൊച്ചിയായും തുറമുഖമായും വികസിപ്പിച്ചതിന്റെ കർത്താവ് അല്ലെങ്കിൽ ആധുനിക കൊച്ചിയുടെ ശില്പി എന്നെല്ലാം വിശേഷിപ്പിക്കാവുന്ന വ്യക്തിയാണ് റോബർട്ട്‌ ചാൾസ് ബ്രിസ്റ്റോ ഇംഗ്ലീഷ്: Robert Charles Bristo. ആൽഫ്രഡ് ബ്രിസ്റ്റോയുടെയും ലോറ വെബ്ബിന്റെയും മകനായി 1880 -ൽ ലണ്ടനിൽ ജനിച്ചു. ലണ്ടനിലെ സിറ്റി കോളേജിൽ നിന്നും നിർമ്മാണ ശാസ്ത്രത്തിൽ ബിരുദം കര‍സ്ഥമാക്കി.

വെട്ടിൽ പീടിക

കോഴിക്കോട് ജില്ലയിലെ മണിയൂർ പഞ്ചായത്തിലെ കുരുന്തോടി ദേശത്തിനടുത്ത് കുരുന്തോടി,മന്തരത്തൂർ ,മുടപ്പിലാവിൽ എന്നീ പ്രദേശങ്ങളുമായി അതിർത്തി പങ്കിടുന്ന ഒരു ഗ്രാമമാണ് വെട്ടിൽ പീടിക.ചൊവ്വാ പുഴയുടെ മുതൽ കിഴക്ക് കക്കോറമാലയുറെ താഴ്‌വാരം വരെ ഇവിടുത്തുകാർ വെട്ടിൽ പീടിക എന്ന ദേശത്തെ നിർവചിക്കുന്നു.

സൈക്കിൾ

മനുഷ്യദ്ധ്വാനത്തിലൂടെ പെഡലുകളുപയോഗിച്ച് പ്രവർത്തിക്കുന്ന ഇരുചക്ര വാഹനമാണ് സൈക്കിൾ അല്ലെങ്കിൽ ബൈസൈക്കിൾ , ബൈക്ക് . സൈക്കിൾ ഓടിക്കുന്ന വ്യക്തിയെ സൈക്കിളിസ്റ്റ് എന്നാണ് പറയുക.

19-ാം നൂറ്റാണ്ടിൽ യൂറോപ്പിലാണ് ആദ്യമായി സൈക്കിൾ നിർമ്മിച്ചത്, പിന്നീട് 21-ാം നൂറ്റാണ്ടായതോടെ ലോക വ്യാപകമായി സൈക്കിൾ പ്രസിദ്ധനായി. ഏകദേശം 1 ബില്ല്യൺ സൈക്കിളുകളാണ് അന്ന് ഉത്പാദിപ്പിച്ചത്.. ഇത് അന്ന് നിർ‍മ്മിക്കപ്പെട്ട കാറുകളേയും, മറ്റ് വാഹനങ്ങളുടേയെല്ലാം എണ്ണത്തേക്കാൾ കൂടുതലായിരുന്നു. അതോടെ വിവിധ മേഖലകളിലെ ജനകീയമായ ഗതാതഗ രീതിയായി സൈക്കിൾ മാറി. അതിനുശേഷം സൈക്കിളിന്റെ വിവിധ മോഡലുകൾ പുറത്തിറങ്ങി, കുട്ടികൾക്കായുള്ള കളിപ്പാട്ടമെന്ന രീതിയിലും, വ്യായാമം ചെയ്യാനുള്ള ഉപാതിയായും, മിലിറ്ററി ഉപയോഗത്തിനും, സൈക്കിൾ റൈസിംഗിനു മെന്ന രീതിയിൽ വിവിധ മോഡലുകൾ ജനിച്ചു.

1885 -ലെ ചങ്ങലുകളിലൂടെ പ്രവർത്തിക്കുന്ന സൈക്കിൾ വന്നതോടെ ആദിമ രൂപ സൈക്കിളിൽ നിന്ന് വലിയ മാറ്റങ്ങൾ സംഭവിക്കാൻ തുടങ്ങി. ഉത്പാദന മറ്റീരിയലിന്റെ മികവ് വർദ്ധിക്കുകയും, ഡിസൈനുകൾ കമ്പ്യൂട്ടറൈസഡ് ആകുകയുയം ചെയ്തു. ഇത് വിവിധ മേഖലകളിലെ സൈക്കിൾ നിർമ്മാണം വ്യാപിക്കാൻ കാരണമായി.

സൈക്കിളിന്റെ നിർമ്മാണം പല രീതിയിലും, സാമൂഹികപരമായും,സാംസ്കാരികപരമായും ആധൂനിക സമൂഹത്തെ സ്വാധീനിച്ചു. ഓട്ടോമൊബൈൽ നിർമ്മാണ രംഗത്ത് ഇത് പ്രധാനമായി സ്വാധീനിച്ചു. പല വാഹന ഭാഗങ്ങളുടേയും മോഡലുകൾ സൈക്കിളുകളിൽ നിന്ന് സ്വീകരിച്ചു, പ്രധാനമായും ബാളുകൾ ശേഖരിക്കുന്ന രീതി, ടയറുകൾ, ചങ്ങലകൊണ്ട് മുൻപോട്ട് നീങ്ങുന്ന മെക്കാനിസം, ടയറിന്റെ വീലുകൾ എന്നിവ.

ഇതരഭാഷകളിൽ

This page is based on a Wikipedia article written by authors (here).
Text is available under the CC BY-SA 3.0 license; additional terms may apply.
Images, videos and audio are available under their respective licenses.