ഗറില്ലായുദ്ധം

ശക്തമായ ഭരണകൂടത്തിനെതിരെ ഒളിപ്പോരാട്ടം നടത്തുന്നതിനെയാണ് ഗറില്ലായുദ്ധം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഗറില്ലായുദ്ധം നടത്തുന്ന പോരാളികളെ ഗറില്ലകൾ എന്നും വിളിക്കുന്നു. ഇക്കാലംവരെയും ഇതിനെ ഒരു സായുധസമരമാർഗ്ഗമായിട്ടാണ് കണ്ടിരുന്നത്‌. എന്നാൽ ആശയങ്ങൾ ഒളിച്ചുകടത്തി നടത്തുന്ന മുല്ലപ്പൂവിപ്ലവത്തെ ഗറില്ലയുദ്ധം എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. ഗറില്ലകൾക്ക് എന്തും ആയുധമാണ്. ഭരണകൂടത്തിന്റെ ആയുധങ്ങൾ ചുറ്റുപാടും കാണുന്ന എല്ലാം യുദ്ധത്തിൽ ആയുധമാക്കും. ശക്തനെതിരെ ദുർബലൻ നടത്തുന്നു ഒളിപ്പോരാട്ടമാണ് ഗറില്ലായുദ്ധം. ചെഗുവേരയുടെ യുദ്ധത്തെ ഗറില്ലായുദ്ധം എന്നാണ് രേഖപെടുത്തുന്നത്. ഈയുദ്ധത്തിന് ബഹുജനപിന്തുണയുണ്ടായാൽ മത്രമേ വിജയിക്കാൻ കഴിയൂ. ജനാധിപത്യരാജ്യങ്ങളിൽ ഗറില്ലായുദ്ധം ഇതുവരെ വിജയിച്ചിട്ടില്ല. തമിഴ് ഈഴം മൂവ്മെന്റ് ശ്രീലങ്കയിൽ വർഷങ്ങളോളം നീണ്ടുനിന്ന ഗറില്ലായുദ്ധമാണ് നടത്തിയത്. പുലി പ്രഭാകരൻ മരണമടഞ്ഞതോടെ തമിഴ് ഈഴം മൂവ്മെൻറ് നിലച്ചു.

പരിശീലനം സിദ്ധിച്ച ഒരു സൈന്യത്തിനെതിരെ എന്തും ചെയ്യാൻ സാധ്യമാണ് എന്ന് ചരിത്രം തെളിയിച്ച സന്ദർഭങ്ങൾ നിരവധിയാണ്. രഹസ്യം സൂക്ഷിക്കുവാൻ മരണം വരിക്കുവാൻ സന്നദ്ധരായ ചാവേറുകൾ ആണ് ഗറില്ലകൾ. ഗറില്ലകൾ വിമോചന പോരാളികൾ, എതു പരിതഃസ്ഥിതിയകളുമായി ഇണങ്ങിചേരാനും, ഏതു പ്രതിസന്ധിയിലും ചാഞ്ചല്യമില്ലാതെ ഉറച്ചുനിലക്കാനും, ധാർമ്മിക, ദാർശനികോന്നത്യം നിലനിർത്താൻ ശേഷിയും ഉണ്ടായിരിക്കണം. ധീരനും സഹസിയുംആയിരിക്കണം, ഒരു സംഘടനംരൂപകല്പനചയ്യാനും അതേപോലെതന്നെ വിജയിപ്പിക്കാനും കഴിയണം,ശത്രുക്കളുടെ നീക്കം അവരുടെ യുദ്ധതന്ത്രം ഭൂപ്രദേശത്തിൻറെ കൃത്യമായരൂപം രക്ഷപെടാനുള്ള മാർഗ്ഗം ഇവ പൂർണ്ണമായും അറിഞ്ഞിരിക്കണം. പ്രദേശവാസികളുടെ ഒപ്പം താമസിക്കുകയും ഓരോത്തരും വെച്ച് പുലർത്തുന്ന കൂറ്, ധൈരൃം ഇവയുടെ അറിവ് ഉണ്ടാകണം. ഇവരുടെ പ്രവർത്തനസമയം രാത്രിയിലാണ്. വൻസംഘങ്ങൾക്ക് വൻ പ്രഹരം ഏൽപ്പിക്കാൻ തക്ക ശേഷിയുള്ള ആയുധവുമായി ചെറിയ സംഘങ്ങളാണ് ഏറ്റുമുട്ടാറ്. തന്നത്താൻ അറിയുക, ശത്രുവിനെയും. ആയിരം യുദ്ധവും വിജയിക്കും.

6-de-junio-1808
ഫ്രഞ്ച് അധിനിവേശത്തിനെതിരേ 1808-ൽ നടന്ന സ്പാനിഷ് ഗറില്ല ചെറുത്തുനിൽപ്പ്

കൂടുതൽ വായനയ്ക്ക്

  • റോബർട്ട് അസ്പ്രേ, വാർ ഇൻ ദി ഷാഡോസ്: ദി ഗറില്ല ഇൻ ഹിസ്റ്ററി
  • ഫ്രിറ്റ്സ്രോയ് മക്‌ലീൻ, ഡിസ്പ്യൂട്ടഡ് ബാരിക്കേഡ്: ദി ലൈഫ് ആൻഡ് ടൈംസ് ഓഫ് ജോസിപ് ബോസ് ടിറ്റോ
  • പീറ്റർ മക്ഡൊണാൾഡ്, ജിയാപ്: ദി വിക്ടർ ഇൻ വിയറ്റ്നാം
  • കീറ്റ്സ് ജെ. 1990. ദേ ഫോട്ട് എലോൺ. ടൈം ലൈഫ്. ISBN 0-8094-8555-9
  • ഒളീവിയർ വെബർ, അഫ്ഗാൻ ഇറ്റേണിറ്റി, 2002
  • ഷ്മിഡ്റ്റ് എൽ.എസ്. 1982. "അമേരിക്കൻ ഇൻവോൾവെമെന്റ് ഇൻ ദി ഫിലിപ്പിനോ റെസിസ്റ്റൻസ് ഇൻ മിൻഡാനാവോ ഡ്യൂറിംഗ് ജാപ്പനീസ് ഓക്യുപ്പേഷൻ, 1942-1945". എം. എസ്. തീസിസ്. യു. എസ്. ആർമി കമാന്റ് ആൻഡ് ജനറൽ സ്റ്റാഫ് കോളേജ്. 274 pp.
  • വില്യം ആർ പീർസ്, ഡീൻ ബ്രെലിസ്. ബിഹൈൻഡ് ദി ബർമ റോഡ്. ബോസ്റ്റൺ: ലിറ്റിൽ, ബ്രൗൺ & കൊ., 1963.
  • വാറൻ ഹിങ്കിൾ, സ്റ്റീവൻ ചൈൻ, ഡേവിഡ് ഗോൾഡ്സ്റ്റീൻ എന്നിവർ: ഗറില്ല-ക്രീഗ് ഇൻ യു.എസ്.എ. (അമേരിക്കയിലെ ഗറില്ല യുദ്ധം), സ്റ്റുട്ട്ഗാർട്ട് 1971. ISBN 3-421-01592-9

പുറത്തേയ്ക്കുള്ള കണ്ണികൾ

അട്ടിമറിപ്രവർത്തനം

ഒരു രാജ്യത്തിലെ നിയമാധിഷ്ഠിതഭരണകൂടത്തെ ബലപ്രയോഗംമൂലം തകിടംമറിക്കാൻ നടത്തുന്ന ശ്രമത്തെ അട്ടിമറിപ്രവർത്തനം എന്നു പറയുന്നു.

എല്ലാ രാജ്യങ്ങളും ഏതെങ്കിലുംതരത്തിലുള്ള അട്ടിമറി പ്രവർത്തനത്തെ നേരിടേണ്ടിവരുന്നു. രാജവാഴ്ചക്കാലത്ത് ഇത്തരം അട്ടിമറി പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചിരുന്നത് പ്രഭുക്കൻമാരായിരുന്നു. രാജകൊട്ടാരങ്ങളിൽ നടന്നിട്ടുള്ള അട്ടിമറി പ്രവർത്തനങ്ങളിൽ രാജകുടുംബാംഗങ്ങളും സൈന്യത്തലവൻമാരും പങ്കെടുത്തിരുന്നതിന് ദൃഷ്ടാന്തങ്ങൾ ധാരാളമുണ്ട്. ഏകാധിപത്യരാജ്യങ്ങളിലും ഇത്തരം അട്ടിമറി പ്രവർത്തനങ്ങൾ ചരിത്രത്തിന്റെ എല്ലാ കാലഘട്ടങ്ങളിലും നടന്നിട്ടുണ്ട്. ഫ്രഞ്ചുവിപ്ലവംപോലെയുള്ള ബഹുജനപ്രക്ഷോഭങ്ങളും നിയമാധിഷ്ഠിതഭരണകൂടത്തിനെതിരായുള്ള പ്രവർത്തനങ്ങൾ ആയിരുന്നു.

കൊളോണിയൽവാഴ്ചയുളള മിക്ക രാജ്യങ്ങളിലും അട്ടിമറിപ്രവർത്തനം ധാരാളമായി നടന്നുവന്നിരുന്നു. ഇന്ത്യയിൽ ഒന്നാം സ്വാതന്ത്ര്യസമരം (1857) സംഘടിപ്പിക്കപ്പെട്ടത് അട്ടിമറി പ്രവർത്തനത്തിലൂടെയാണ് എന്നൊരു വാദമുണ്ട്. എന്നാൽ നേതൃത്വം പ്രഭുക്കൻമാരുടെയും സൈനികരുടെയും കൈകളിലായിരുന്നതുകൊണ്ട് ആ സമരം ഫലപ്രദമായില്ല. അതിനുശേഷം ഇന്ത്യയിൽ അട്ടിമറി പ്രവർത്തനങ്ങളെ തടയുന്നതിലാണ് ബ്രിട്ടിഷ് ഭരണത്തിന്റെ ശ്രദ്ധ തിരിഞ്ഞത്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായ ഭീകരപ്രസ്ഥാനം (Terrorism) അട്ടിമറി പ്രവർത്തനത്തിലാണ് ശ്രദ്ധ പതിപ്പിച്ചത്. എന്നാൽ സംഘടിതമായ ബഹുജനപ്രക്ഷോഭം കൂടാതെ വെറും അട്ടിമറി പ്രവർത്തനം കൊണ്ട് ഇന്ത്യയെപ്പോലെ ഉള്ള ഒരു രാജ്യത്തിന് വിദേശാധിപത്യത്തിൽനിന്ന് വിമുക്തമാകാൻ സാധ്യമല്ലെന്ന് പിൽക്കാല സംഭവങ്ങൾ തെളിയിച്ചു. ജനങ്ങളെ ആവേശം കൊള്ളിക്കുന്നതിലും അവരിൽ വിപ്ലവവീര്യം കുത്തിവയ്ക്കുന്നതിലും ഇന്ത്യയിലെ ഭീകരപ്രസ്ഥാനം കാര്യമായ പങ്കുവഹിച്ചു. [[ഭഗത്‌സിംഗ്], ചന്ദ്രശേഖർ ആസാദ് തുടങ്ങിയവർ അട്ടിമറി പ്രവർത്തനം നടത്തി രക്തസാക്ഷികളായിത്തീർന്നു. മാർക്സും ഏംഗൽസും വർഗസമരത്തിന്റെ ഭാഗമായി അട്ടിമറി പ്രവർത്തനം സംഘടിപ്പിക്കുന്നതിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ലെനിനും വിപ്ലവം സംഘടിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ ആരാഞ്ഞു. തോക്കിന്റെ മുനയിൽ കൂടിയാണ് രാഷ്ട്രീയാധികാരം വളരുന്നത്' എന്ന പ്രഖ്യാപനത്തോടുകൂടി മാവോ ദ്സെ ദൂങ്ങ് വിപ്ളവം സംഘടിപ്പിക്കുന്നതിന് പുതിയൊരു തത്ത്വശാസ്ത്രം തന്നെ അവതരിപ്പിച്ചു. ഒളിപ്പോർ സംഘങ്ങൾ പെരുകുന്നതോടുകൂടി ശത്രുവിനെ തോല്പിക്കാൻ സാധിക്കുമെന്ന് മാവോ സമർഥിച്ചു. 1946 മുതൽ വിയറ്റ്നാമിന്റെ ചരിത്രം ഗറില്ലാരീതിയിലുള്ള അട്ടിമറി പ്രവർത്തനത്തിന്റെ കഥയാണ് എന്നും ഒരു അഭിപ്രായമുണ്ട്.

ക്യൂബൻ നേതാവായ ഫിഡൽ കാസ്ട്രോയുടെ സുഹൃത്ത് ചെഗുവേര 1960-ൽ ഗറില്ലായുദ്ധം എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ഒരു വിപ്ളവം പൊട്ടിപ്പുറപ്പെടുന്നതിനുള്ള സാഹചര്യം ഉണ്ടാകുന്നതുവരെ കാത്തിരിക്കേണ്ട ആവശ്യമില്ലെന്നും, വിപ്ലവംതന്നെ ആ സാഹചര്യം സൃഷ്ടിക്കുമെന്നും ചെഗുവേര പ്രസ്താവിച്ചു. ഗറില്ലാസൈന്യം ചുരുക്കത്തിൽ പാർട്ടിതന്നെയാണ് എന്നാണ് ഫ്രഞ്ചുകാരനായ റെജിഡിബ്രെയുടെ അഭിപ്രായം. അക്രമമാർഗങ്ങളാണ് സാമൂഹികപരിവർത്തനത്തിന് ഉപയോഗിക്കേണ്ടത് എന്ന സിദ്ധാന്തമാണ് ചെഗുവേരയും കൂട്ടരും അവതരിപ്പിക്കുന്നത്. 1971-ൽ ശ്രീലങ്കയിലുണ്ടായ കലാപങ്ങൾ ഈ ആശയങ്ങളുടെ പ്രയോഗത്തെ കുറിക്കുന്നു. മാർക്സിസം-ലെനിനിസത്തിൽ നിന്നും മാവോയിസത്തിൽനിന്നും ഭിന്നമായ ഒരു മാർഗ്ഗമാണ് വിപ്ളവകരമായ അട്ടിമറി പ്രവർത്തനത്തിന്റേത്.

ബംഗ്ലാദേശിലെ മുക്തിബാഹിനിയുടെ പ്രവർത്തനങ്ങൾ പാകിസ്താന്റെ ദൃഷ്ടിയിൽ അട്ടിമറിയാണ്. അട്ടിമറി പ്രവർത്തനങ്ങളെല്ലാം ഇടതുപക്ഷചിന്താഗതിയുടെയോ ദേശീയത്വത്തിന്റെയോ ഫലമാകണമെന്നില്ല. ഒരു രാഷ്ട്രം വേറൊരു രാഷ്ട്രത്തിൽ അട്ടിമറിപ്രവർത്തനങ്ങൾ നടത്തുന്നതിന് ഉദാഹരണങ്ങളുണ്ട്. ഇസ്രായേലിനെതിരായി അറബികൾ അൽഹത്ത തുടങ്ങിയ ഭീകരസംഘങ്ങളുടെ നേതൃത്വത്തിൽ അട്ടിമറി പ്രവർത്തനങ്ങൾ നടത്തി വരുന്നതായി പറയപ്പെടുന്നു.

ഒരു ദേശ-രാഷ്ട്രം സ്ഥാപിക്കുന്നതിനുവേണ്ടി പി.എൽ.ഒയും ഹമാസും മറ്റു പാലസ്തീൻ സംഘടനകളും നടത്തുന്ന സായുധസമരങ്ങൾ, ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം അട്ടമറി പ്രവർത്തനമാണ്. സ്വതന്ത്ര തമിഴ് ഈഴത്തിനുവേണ്ടിയുള്ള എൽ.ടി.ടി.ഇ.യുടെ പ്രവർത്തനങ്ങളെ ശ്രീലങ്കൻ ഗവ. വീക്ഷിക്കുന്നത് ഇതേ കാഴ്ചപ്പാടിലൂടെയാണ്. വർണവിവേചനത്തിനെതിരെ നെൽസൺ മണ്ടേലയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭങ്ങൾക്ക്, ലോകമനസാക്ഷിയുടെ പിന്തുണ ലഭിച്ചപ്പോഴും, ദക്ഷിണ ആഫ്രിക്കയിലെ വെള്ളക്കാരുടെ മുൻവംശീയ ഭരണകൂടം നിർവചിച്ചത് അട്ടിമറിയെന്നായിരുന്നു: അൽഖ്വായിദ നടത്തുന്ന പ്രവർത്തനങ്ങളെ അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങൾ ഭീകരവാദ-അട്ടമറി പ്രവർത്തനങ്ങളായി കാണുമ്പോൾ, വലിയ വിഭാഗം മുസ്ലിങ്ങൾ വിശുദ്ധ യുദ്ധമായിട്ടാണ് വീക്ഷിക്കുന്നത്. നേപ്പാളിൽ നിയമാനുസൃതമായ ഭരണവ്യവസ്ഥ പുനഃസ്ഥാപിക്കുന്നതിനുവേണ്ടി പ്രതിപക്ഷ കക്ഷികളും മാവോയിസ്റ്റുകളും നടത്തിയ പ്രക്ഷോഭങ്ങളെ അവിടുത്തെ രാജഭരണം അട്ടിമറി പ്രവർത്തനങ്ങളായിട്ടാണ് വീക്ഷിച്ചത്. എന്നാൽ, 2006-ലെ ജനാധിപത്യവിപ്ലവത്തെത്തുടർന്ന് പ്രതിപക്ഷ-മാവോയിസ്റ്റ് സഖ്യം ഔദ്യോഗിക ഭരണകർത്താക്കളാവുകയും രാജവാഴ്ചയെ ജനാധിപത്യത്തെ അട്ടിമറിക്കുന്ന ശക്തിയായി മുദ്രകുത്തുകയും ചെയ്തത് ശ്രദ്ധേയമാണ്.

അട്ടിമറിപ്രവർത്തനങ്ങൾ തടയുന്നതിന് എല്ലാ രാഷ്ട്രങ്ങളും നടപടികൾ സ്വീകരിക്കാറുണ്ട്. ഇന്ത്യയിൽ അട്ടിമറി പ്രവർത്തനങ്ങൾക്കെതിരായി സ്വീകരിക്കപ്പെടുന്ന നടപടികൾ ഭരണഘടനയിലെ മൌലികാവകാശങ്ങൾക്കു വിധേയമാണ്. എന്നാൽ ഭരണഘടനയിൽ കരുതൽതടങ്കൽനിയമത്തിന് വ്യവസ്ഥ ചെയ്തിട്ടുള്ളത് അട്ടിമറി പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നവരെ നേരിടുന്നതിനും കൂടിയാണ്. അടിയന്തരാവസ്ഥക്കാലത്ത് മൌലികാവകാശങ്ങളിൽ ചിലത് സസ്പെൻഡു ചെയ്യാനുള്ള അധികാരം പ്രസിഡന്റിനു നല്കിയിരിക്കുന്നതിലും ഈ ലക്ഷ്യം കാണാം.

ക്യൂബ

ക്യൂബ, വടക്കേ അമേരിക്കൻ വൻ‌കരയുടെ തെക്കെഅറ്റത്തു നിന്ന് നൂറുമൈൽ തെക്കു കിഴക്കായി കിടക്കുന്ന ദ്വീപു രാജ്യമാണ്. ക്യൂബ, യൂത്ത് ഐലൻഡ് എന്ന താരതമ്യേന വലിയ രണ്ടു ദ്വീപുകളും വേറേയും ഒട്ടേറെ ദ്വീപസമൂഹങ്ങളും ഉൾക്കൊള്ളുന്ന രാജ്യമാണ് ക്യൂബ. കരീബിയൻ കടലിൽ ഗൾഫ് ഓഫ് മെക്സിക്കോയും അറ്റ്ലാന്റിക് മഹാസമുദ്രവും ചേരുന്നിടത്താണ് ക്യൂബയുടെ സ്ഥാനം. അമേരിക്കൻ ഐക്യനാടുകളുടെ തെക്കേ അറ്റത്തെ സംസ്ഥാനമായ ഫ്ലോറിഡയ്ക്കു തൊട്ടു താഴെയാണ് ക്യൂബ സ്ഥിതി ചെയ്യുന്നത്. ബഹാമാസ്, ഹെയ്റ്റി, മെക്സിക്കോ, ജമൈക്ക എന്നിവയാണ് ഇതര അയൽ രാജ്യങ്ങൾ.

കരീബിയൻ രാജ്യങ്ങളിൽ ഏറ്റവും ജനവാസമുള്ളത് ക്യൂബയിലാണ്. സ്പാനിഷ് കോളനിവൽക്കരണത്തിന്റെ ബാക്കിപത്രങ്ങളാണ് ക്യൂബയിലെ സംസ്ക്കാരത്തെയും ജീവിത ശൈലിയെയും രൂപപ്പെടുത്തിയിരിക്കുന്നത്. ലോകഭൂപടത്തിൽ അവശേഷിക്കുന്ന ചുരുക്കം കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളിൽ ഒന്നാണിത്.

കരീബിയൻ ദ്വീപസമൂഹങ്ങളിൽ വലിപ്പത്തിലും ജനസംഖ്യയിലും തന്ത്രപ്രാധാന്യത്തിന്റെ കാര്യത്തിലും ക്യൂബ നിർണായക സ്ഥാനം വഹിക്കുന്നു. പശ്ചിമാർദ്ധഗോളത്തിൽ സ്പെയിനിന്റെ അവസാനത്തെ കോളനിയായിരുന്നു ക്യുബ.അമേരിക്കൻ ഐക്യനാടുകളുടെ സഹായത്തോടെയാണ് ക്യൂബ കോളനി ഭരണത്തിൽ നിന്നും സ്വാതന്ത്യം നേടിയതെങ്കിലും പിന്നീട് ബന്ധം വഷളായി .1959-മുതൽ 2008വരെ ക്യൂബൻ ജനതയുടെ ഭരണാധികാരി വിപ്ലവ നായകൻ ഫിഡൽ കാസ്ട്രോ ആയിരുന്നു. അഴിമതിവീരനും, ഏകാധിപതിയും,സ്വജനപക്ഷപാതിയുമായിരുന്ന ഫുൾഹെൻസിയൊ ബാറ്റിസ്റ്റിയെ സ്ഥാനഭ്രഷ്ടനാക്കിയാണ് അദ്ദേഹം അധികാരത്തിലെത്തിയത്. അമേരിക്കയും ക്യൂബയും തമ്മിൽ 40 -ൽപരം വർഷങ്ങൾ മുടങ്ങിക്കിടന്ന നയതന്ത്രബന്ധം പുനഃസ്ഥാപിക്കപ്പെട്ടത് 2014-ലാണ് . ഇതോടെ അമേരിക്കൻ പൗരൻമാർക്ക്‌ ക്യുബയിൽ പോകുവാൻ അനുമതി ലഭിച്ചു. എങ്കിലും ഈയടുത്തകാലത്ത് പ്രസിഡന്റ് ട്രംപിന്റെ ചില വിദേശനയങ്ങൾ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്

ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം

ഇന്ത്യക്ക് ഉടനടി സ്വാതന്ത്ര്യം നൽകുക എന്ന മഹാത്മാഗാന്ധിയുടെ ആഹ്വാന പ്രകാരം 1942 ഓഗസ്റ്റ് മാസം ആരംഭിച്ച നിയമ ലംഘന സമരമാണ്‌ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം(ഭാരത് ച്ഛോടോ ആന്തോളൻ അഥവാ ഓഗസ്റ്റ് പ്രസ്ഥാനം). രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്ന സമയത്ത് 1939 സെപ്റ്റംബറിൽ വാർദ്ധയിൽ വെച്ചു നടന്നകോൺഗ്രസ് പാർട്ടിയുടെ പ്രവർത്തക സമിതി യോഗത്തിൽ ഉപാധികൾക്കു വിധേയമായി ഫാസിസത്തിനു എതിരേയുള്ള സമരത്തെ അനുകൂലിക്കുന്ന പ്രമേയം പാസ്സാക്കി, പക്ഷേ ഇതിനു പകരമായി സ്വാതന്ത്ര്യം ആവശ്യപ്പെട്ടപ്പോൾ ബ്രിട്ടീഷുകാർ ആ ആവശ്യം നിരസിക്കുകയാണു ചെയ്തത്.

ഇന്ത്യൻ ദേശീയ നേതാക്കളുടെ പ്രതിഷേധം ഒത്തു തീർപ്പിലൂടെ പരിഹരിക്കാൻ ബ്രിട്ടൻ ക്രിപ്സ് കമ്മീഷനെ ഇന്ത്യയിലേക്കയച്ചു. സ്വയം ഭരണത്തിനായി ഒരു നിശ്ചിത കാലയളവ് പ്രസ്താ‍വിക്കാനോ എന്തെല്ലാം അധികാരങ്ങൾ കൈയൊഴിയും എന്ന് വ്യക്തമായി നിർ‌വ്വചിക്കാനോ ഈ കമ്മീഷനു കഴിഞ്ഞില്ല. കമ്മീഷൻ നൽകാൻ തയ്യാറായ പരിമിത-ഡൊമീനിയൻ പദവി ഇന്ത്യൻ പ്രസ്ഥാനത്തിനു പൂർണമായും അസ്വീകാര്യമായിരുന്നു. ഇവയുടെ ഫലമായി കമ്മീഷൻ പരാജയപ്പെട്ടു. സമ്പൂർണ്ണ സ്വാതന്ത്ര്യത്തിനുള്ള തങ്ങളുടെ ആവശ്യത്തിൽ ബ്രിട്ടീഷ് സർക്കാരിൽ നിന്നും വ്യക്തമായ ഉറപ്പുലഭിക്കാനായി‍ കോൺഗ്രസ് ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ആരംഭിച്ചു.

സഖ്യകക്ഷികളുടെ യുദ്ധശ്രമങ്ങളെ ബന്ദിയാക്കിക്കൊണ്ട് ബ്രിട്ടീഷ് സർക്കാരിനെ അനുനയത്തിന്റെ പാതയിലേയ്ക്കു കൊണ്ടുവരികയായിരുന്നു ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ഉറച്ചതും എന്നാൽ അക്രമരഹിതവുമായ ചെറുത്തുനിൽപ്പിനുള്ള ഗാന്ധിയുടെ നിശ്ചയദാർഢ്യം ഗാന്ധി ഓഗസ്റ്റ് 8-നു ബോംബെയിലെ ഗൊവാലിയ റ്റാങ്ക് മൈതാനത്ത് നടത്തിയ “ഡൂ ഓർ ഡൈ” (പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക) എന്ന ആഹ്വാനത്തിൽ പ്രതിഫലിച്ചു. (പിന്നീട് ഈ മൈതാനം ഓഗസ്റ്റ് ക്രാന്തി മൈദാൻ (ഓഗസ്റ്റ് വിപ്ലവ മൈതാനം) എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു). എങ്കിലും കോൺഗ്രസിന്റെ ദേശീയ, പ്രാദേശിക നേതൃത്വത്തെ ഈ പ്രസംഗത്തിനു ഇരുപത്തിനാലു മണിക്കൂറിനകം സർക്കാർ തുറുങ്കിലടച്ചു. ഒരുപാട് കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും രണ്ടാം ലോക മഹായുദ്ധത്തിന്റെ ശേഷം ഭാഗം ജയിലിൽ കഴിയേണ്ടി വന്നു.

ഫിദൽ കാസ്ട്രോ

ക്യൂബയിൽ ജനിച്ച കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയും, പതിറ്റാണ്ടുകളോളം ക്യൂബയുടെ ഭരണത്തലവനും ആയിരുന്ന, ഫിദൽ കാസ്ട്രോ (സ്പാനിഷ് ഉച്ചാരണം: [fiˈðel ˈkastro] ( audio)) എന്നറിയപ്പെടുന്ന, ഫിദൽ അലക്സാണ്ഡ്റോ കാസ്‌ട്രോ റുസ്. 1926 ഓഗസ്റ്റ് 13-നു ജനിച്ചു , 2016 നവംബർ 25-നു മരിച്ചു. 1959-ൽ ഫുൾജെൻസിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണത്തെ അട്ടിമറിച്ചു കൊണ്ട് ഫിഡൽ അധികാരത്തിലെത്തി. 1965-ൽ ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയാവുകയും ക്യൂബയെ കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്ന് നാമകരണം ചെയ്യുകയും ചെയ്തു. ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടി നിലവിൽ വന്ന 1961 മുതൽ 2011 വരെ അതിന്റെ സെക്രട്ടറിയായിരുന്നു. ക്യൂബയിൽ കാസ്ട്രോയുടെ ഇച്ഛാശക്തിയിൽ വ്യവസായവും വാണിജ്യവും എല്ലാം ദേശീയവൽക്കരിക്കപ്പെട്ടു. ക്യൂബയെ ഒരു പൂർണ്ണ സോഷ്യലിസ്റ്റ് രാജ്യമാക്കാൻ കാസ്ട്രോ ശ്രമിച്ചു. രണ്ട് തവണ ചേരിചേരാ പ്രസ്ഥാനത്തിന്റെ ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്.ഹവാന സർവ്വകലാശാലയിൽ നിയമം പഠിക്കുമ്പോഴാണ് കാസ്ട്രോ സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയത്തിൽ ആകൃഷ്ടനാകുന്നത്. ഡൊമിനിക്കൻ റിപ്പബ്ലിക്കിലും, കൊളംബിയയിലും നടന്ന സായുധ വിപ്ലവത്തിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹത്തിന് ക്യൂബയിലെ ബാറ്റിസ്റ്റയുടെ നേതൃത്വത്തിലുള്ള അമേരിക്കൻ സ്ഥാപിത സർക്കാരിനെ പുറത്താക്കണമെന്ന ആഗ്രഹം ശക്തമായത്. മൊൻകാട ബാരക്സ് ആക്രമണം എന്നറിയപ്പെടുന്ന പരാജയപ്പെട്ട ഒരു വിപ്ലവശ്രമത്തിനുശേഷം കാസ്ട്രോ ജയിലിൽ അടക്കപ്പെട്ടു. ജയിൽ വിമോചിതനായശേഷം, അദ്ദേഹത്തിന് തന്റെ സഹോദരനായ റൗൾ കാസ്ട്രോയുമൊത്ത് മെക്സിക്കോയിലേക്ക് പലായനം ചെയ്യേണ്ടി വന്നു. അവിടെ വെച്ച് ഫിദൽ, റൗൾ കാസ്ട്രോയുടെ സുഹൃത്തു വഴി ചെഗുവേരയെ പരിചയപ്പെട്ടു. ചരിത്രപ്രസിദ്ധമായ ക്യൂബൻ വിപ്ലവത്തിലൂടെ കാസ്ട്രോ, ബാറ്റിസ്റ്റയെ പുറത്താക്കി അധികാരം പിടിച്ചെടുത്തു. ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രമായുള്ള ക്യൂബയുടെ വളർച്ച ഇഷ്ടപ്പെടാതിരുന്ന അമേരിക്ക കാസ്ട്രോയെ പുറത്താക്കാൻ ആവുന്നത്ര ശ്രമിച്ചു: ക്യൂബക്കകത്ത് ആഭ്യന്തരപ്രശ്നങ്ങളുണ്ടാക്കി. രാജ്യത്തിനുമേൽ സാമ്പത്തിക ഉപരോധം നടപ്പിലാക്കി. ഇതിനെയെല്ലാം കാസ്ട്രോ അതിജീവിച്ചു. എന്നാൽ ഇത്തരം ആക്രമണങ്ങൾക്കെതിരെ പിടിച്ചുനിൽക്കുന്നതിന് കാസ്ട്രോ റഷ്യയുമായി സഖ്യമുണ്ടാക്കി. അമേരിക്കക്കെതിരേ ആക്രമണം നടത്തുക എന്ന ലക്ഷ്യത്തോടെ റഷ്യ ക്യൂബയിൽ മിസൈൽ താവളങ്ങൾ പണിഞ്ഞു, ആയുധങ്ങൾ സ്ഥാപിച്ചു. മറ്റൊരു ലോക മഹായുദ്ധത്തിന്റെ വക്കിലേക്കെത്തിയ ഈ സംഭവം ക്യൂബൻ മിസ്സൈൽ പ്രതിസന്ധി എന്നറിയപ്പെടുന്നു.

1965 ൽ സ്ഥാപിതമായ ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി കാസ്ട്രോ സ്ഥാനമേറ്റു. ക്യൂബയെ ഒരു പൂർണ്ണ സോഷ്യലിസ്റ്റു രാജ്യമായി കാസ്ട്രോ പ്രഖ്യാപിച്ചു. മുതലാളിത്തത്തെ തകർക്കാനുള്ള എല്ലാ വിപ്ലവമുന്നേറ്റങ്ങളേയും കാസ്ട്രോ പ്രോത്സാഹിപ്പിച്ചു. സോവിയറ്റ് റഷ്യയുടെ തകർച്ചയെ തുടർന്ന് അമേരിക്കക്കെതിരേ പോരാടാനായി കാസ്ട്രോ പുതിയ സഖ്യങ്ങൾ തേടിത്തുടങ്ങി. ലോകത്താകമാനം അമേരിക്കൻ വിരുദ്ധ രാജ്യങ്ങളുടെ ഒരു സഖ്യം അദ്ദേഹം വിഭാവനം ചെയ്തു. ബൊളീവിയ, ക്യൂബ, ഡൊമനിക്കൻ റിപ്പബ്ലിക്, ഇക്വഡോർ തുടങ്ങിയവയുടെ ഒരു സഖ്യം ഇതിനായി രൂപീകരിച്ചു. ഈ സഖ്യം ബൊളിവേറിയൻ അലയൻസ് ഫോർ ദ അമേരിക്കാസ് എന്നറിയപ്പെടുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ 2006-ൽ ഔദ്യോഗിക പദവികളിൽ നിന്നും ഒഴിഞ്ഞു. അധികാരം പിൻഗാമിയായിരുന്ന സഹോദരൻ റൗൾ കാസ്ട്രോക്ക് കൈമാറി.

സാമ്രാജ്യത്വ വിരുദ്ധ പ്രസ്ഥാനത്തിന്റെ നായകനായും മനുഷ്യസ്നേഹിയായും അറിയപ്പെടുന്ന കാസ്ട്രോയെ ക്രൂരനായ ഏകാധിപതിയായി വിശേഷിപ്പിക്കുന്നവരുമുണ്ട്. കടുത്ത മനുഷ്യാവകാശ ലംഘനം നടത്തിയ ഏകാധിപതിയായിരുന്നു അദ്ദേഹമെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ക്യൂബൻ വിപ്ലവത്തിനുശേഷം നടന്ന വിചാരണകളും വധശിക്ഷകളും ഇതിനു തെളിവായി ഇവർ ചൂണ്ടിക്കാട്ടുന്നു.തന്റെ പ്രവൃത്തികളിലൂടെയും തന്റെ രചനകളിലൂടെയും കാസ്ട്രോ ലോകമെമ്പാടുമുള്ള വിവിധ വ്യക്തികളുടെയും സംഘടനകളുടെയും രാഷ്ട്രീയത്തെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്..

യോവേരി മുസേവനി

ഉഗാണ്ടൻ പ്രസിഡന്റാണ് യോവേരി മുസേവനി(ജ:15 സെപ്റ്റം: 1944).1986 മുതൽ പ്രസിഡന്റ് പദത്തിൽ തുടരുന്ന അദ്ദേഹം മിൽട്ടൺ അബോട്ടെയുടെ ഭരണകൂടത്തിനെതിരേ ഗറില്ലായുദ്ധം നയിച്ച സംഘടനയുടെ നേതാവുമായിരുന്നു.ഉഗാണ്ടൻ ബുഷ് യുദ്ധം എന്നറിയപ്പെട്ട ഈ ആഭ്യന്തരയുദ്ധത്തിൽ കനത്ത ആളപായം ഉണ്ടായി.

ഇതരഭാഷകളിൽ

This page is based on a Wikipedia article written by authors (here).
Text is available under the CC BY-SA 3.0 license; additional terms may apply.
Images, videos and audio are available under their respective licenses.