കൺഫ്യൂഷ്യസ്

സുപ്രസിദ്ധനായ ചൈനീസ് തത്ത്വചിന്തകനായിരുന്നു കൺഫ്യൂഷ്യസ് (Confucius) (551 – 479 BCE). ചൈനയുടെ സാംസ്കാരിക സാമൂഹികചരിത്രത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയിട്ടുള്ളതും ബഹുമാനം ആർജ്ജിച്ചിട്ടുള്ളതും ഇദ്ദേഹമാണ്. “ധാരാളം കേൾക്കുക, ധാരാളം കാണുക, അതിൽ നിന്ന് നല്ലത് തെരഞ്ഞെടുക്കുക, അതനുസരിച്ച് ജീവിക്കുക. ഇങ്ങനെ മാത്രമേ ജ്ഞാനം ആർജ്ജിക്കാൻ കഴിയൂ” എന്നതാണ് കൺഫ്യൂഷ്യസിന്റെ ആപ്തവാക്യം. കൺഫ്യൂഷ്യസിന്റെ പാത പിന്തുടരുന്നവരുടെ മതമാണ് കൺഫ്യൂഷ്യനിസം.

കൺഫ്യൂഷ്യസ്
Confucius Tang Dynasty
ടാങ് രാജവംശത്തിലെ ചിത്രകാരൻ വു ഡാവോസി (680–740) വരച്ച കൺഫൂഷ്യസിന്റെ രേഖാചിത്രം
ജനനംബി.സി. 551
സൗ, ലു സ്റ്റേറ്റ്
മരണംബി.സി. 479 (പ്രായം 71-72)
ലു സ്റ്റേറ്റ്
ദേശീയതചൈനീസ്
കാലഘട്ടംപ്രാചീന തത്ത്വശാസ്ത്രം
പ്രദേശംചൈനീസ് തത്ത്വശാസ്ത്രം
ചിന്താധാരകൺഫ്യൂഷ്യാനിസത്തിന്റെ സ്ഥാപകൻ
പ്രധാന താത്പര്യങ്ങൾനൈതികത സംബന്ധിച്ച തത്ത്വശാസ്ത്രം, സമൂഹത്തെ സംബന്ധിച്ച തത്ത്വശാസ്ത്രം, നൈതികത
ശ്രദ്ധേയമായ ആശയങ്ങൾകൺഫൂഷ്യാനിസം

കൺഫ്യൂഷ്യസിന്റെ മൊഴികൾ

 1. പ്രതികാരം വീട്ടാനായി ഇറങ്ങിതിരിക്കുന്നതിന് മുമ്പ് രണ്ട് ശവക്കുഴികൾ ഒരുക്കുക.
 2. ഞാൻ കേൾക്കുന്നത് മറക്കുന്നു, കാണുന്നത് ഓർക്കുന്നു, ചെയ്യുന്നത് മനസ്സിലാക്കുന്നു.
 3. അജ്ഞത മനസ്സിന്റെ രാത്രിയാണ് .എന്നാൽ നിലാവും നക്ഷത്രവുമില്ലാത്ത രാത്രി.
 4. യാത്ര എത്ര മെല്ലെയായിരുന്നാലും സാരമില്ല. നിർത്താതെ തുടരുക.
 5. നിങ്ങൾ നിങ്ങളെ തന്നെ ബഹുമാനിക്കുക .എങ്കിൽ മറ്റുള്ളവരും നിങ്ങളെ ബഹുമാനിച്ചുകൊള്ളും.
 6. സത്യം മനസ്സിലാക്കിയശേഷം അത് പ്രവർത്തിക്കാതിരിക്കുന്നത് ഭീരുത്തമാണ്
 7. കോപം ഉള്ളിൽ പതഞ്ഞു പൊന്തുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കുക.
 8. തുല്യരെ മാത്രം സുഹൃത്തായി സ്വീകരിക്കുക
 9. ഒരിക്കലും ചതിക്കാത്ത ആത്മസുഹൃത്താണ് മൗനം
 10. നിങ്ങൾ നന്നായി സ്നേഹിക്കുന്ന ഒരു തൊഴിൽ ഉപജീവനത്തിനായി തിരഞ്ഞെടുക്കുക. എങ്കിൽ പിന്നെ ഒരു ദിവസം പോലും അധ്വാനിക്കേണ്ടി വരില്ല.
 11. ആയിരം കാതങ്ങളുടെ യാത്രയായിരുന്നാലും തുടങ്ങുന്നത് ഒരൊറ്റ ചുവടുവെയ്പ്പോടെയാണ്

ഗ്രന്ഥസൂചിക

പുസ്തകങ്ങൾ
 • Bonevac, Daniel; Phillips, Stephen (2009). Introduction to world philosophy. New York: Oxford University Press. ISBN 978-0-19-515231-9.
 • Creel, Herrlee Glessner (1949). Confucius: The man and the myth. New York: John Day Company.
 • Dubs, Homer H. (1946). "The political career of Confucius". Journal of the American Oriental Society. 66 (4). JSTOR 596405.
 • Hobson, John M. (2004). The Eastern origins of Western civilisation (Reprinted ed.). Cambridge: Cambridge University Press. ISBN 0-521-54724-5.
 • Chin, Ann-ping (2007). The authentic Confucius: A life of thought and politics. New York: Scribner. ISBN 9780743246187.
 • Kong, Demao; Ke, Lan; Roberts, Rosemary (1988). The house of Confucius (Translated ed.). London: Hodder & Stoughton. ISBN 978-0-340-41279-4.
 • Parker, John (1977). Windows into China: The Jesuits and their books, 1580-1730. Boston: Trustees of the Public Library of the City of Boston. ISBN 0-89073-050-4.
 • Phan, Peter C. (2012). "Catholicism and Confucianism: An intercultural and interreligious dialogue". Catholicism and interreligious dialogue. New York: Oxford University Press. ISBN 978-0-19-982787-9.
 • Rainey, Lee Dian (2010). Confucius & Confucianism: The essentials. Oxford: Wiley-Blackwell. ISBN 9781405188418.
 • Riegel, Jeffrey K. (1986). "Poetry and the legend of Confucius's exile". Journal of the American Oriental Society. 106 (1). JSTOR 602359.
 • Yao, Xinzhong (1997). Confucianism and Christianity: A Comparative Study of Jen and Agape. Brighton: Sussex Academic Press. ISBN 1898723761.
 • Yao, Xinzhong (2000). An Introduction to Confucianism. Cambridge: Cambridge University Press. ISBN 0521644305.
ഓൺലൈൻ

കൂടുതൽ വായനയ്ക്ക്

 • Clements, Jonathan (2008). Confucius: A Biography. Stroud, Gloucestershire, England: Sutton Publishing. ISBN 978-0-7509-4775-6.
 • Confucius (1997). Lun yu, (in English The Analects of Confucius). Translation and notes by Simon Leys. New York: W.W. Norton. ISBN 0-393-04019-4.
 • Confucius (2003). Confucius: Analects—With Selections from Traditional Commentaries. Translated by E. Slingerland. Indianapolis: Hackett Publishing. (Original work published c. 551–479 BC) ISBN 0-87220-635-1.
 • Creel, Herrlee Glessner (1949). Confucius and the Chinese Way. New York: Harper.
 • Creel, Herrlee Glessner (1953). Chinese Thought from Confucius to Mao Tse-tung. Chicago: University of Chicago Press.
 • Csikszentmihalyi, M. (2005). "Confucianism: An Overview". In Encyclopedia of Religion (Vol. C, pp 1890–1905). Detroit: MacMillan Reference USA.
 • Dawson, Raymond (1982). Confucius. Oxford: Oxford University Press. ISBN 0-19-287536-1.
 • Fingarette, Hebert (1998). Confucius : the secular as sacred. Long Grove, Ill.: Waveland Press. ISBN 1-57766-010-2.
 • Mengzi (2006). Mengzi. Translation by B.W. Van Norden. In Philip J. Ivanhoe & B.W. Van Norden, Readings in Classical Chinese Philosophy. 2nd ed. Indianapolis: Hackett Publishing. ISBN 0-87220-780-3.
 • Ssu-ma Ch'ien (1974). Records of the Historian. Yang Hsien-yi and Gladys Yang, trans. Hong Kong: Commercial Press.
 • Van Norden, B.W., ed. (2001). Confucius and the Analects: New Essays. New York: Oxford University Press. ISBN 0-19-513396-X.

പുറത്തേക്കുള്ള കണ്ണികൾ

കൂടുതൽ മൊഴികൾ വിക്കിചൊല്ലുകളിൽ

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ കൺഫ്യൂഷ്യസ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
Persondata
NAME Kong Qiu
ALTERNATIVE NAMES Confucius
SHORT DESCRIPTION Politician, teacher, editor, and philosopher of the Spring and Autumn period
DATE OF BIRTH 551 BC
PLACE OF BIRTH Qufu, Lu state
DATE OF DEATH 479 BC
PLACE OF DEATH Qufu, Lu state
ഉത്തര കൊറിയയിലെ വിദ്യാഭ്യാസം

ഉത്തര കൊറിയയിലെ വിദ്യാഭ്യാസം പൊതുമേഖലയിലാണ് നടക്കുന്നത്. സർക്കാർ ആണ് മുഴുവൻ പണവും മുടക്കുന്നത്. സാർവത്രികമായ വിദ്യാഭ്യാസമാണ്. 15 വയസിനും അതിനു മുകളിലുള്ളതുമായ പൗരന്മാരുടെ ദേശീയസാക്ഷരത ഉത്തര കൊറിയയിൽ 100 ആണ്. കുട്ടികൾ ഒരു വർഷത്തെ കിൻഡർഗാർട്ടൻ, 4 വർഷത്തെ പ്രാഥമികവിദ്യാഭ്യാസാം, 6 വർഷത്തെ സെക്കന്ററി വിദ്യാഭ്യാസം, അതുകഴിഞ്ഞ് സർവ്വകലാശാല വിദ്യാഭ്യാസം എന്നിവയിലൂടെ കടന്നുപോകേണ്ടതുണ്ട്.

1988ലെ യുനെസ്കോയുടെ കണക്കുപ്രകാരം ഉത്തര കൊറിയയിൽ 35000 പ്രീ പ്രൈമറി സ്കൂളുകളും 59000 പ്രാഥമിക പാഠശാലകളും 111,000 സെക്കന്ററി സ്കൂളുകളും 23000 കോലജുകളും സർവ്വകലാശാലകളുമുണ്ട്. 4000 മറ്റു ബിരുദ ക്ലാസിൽ പഠിപ്പിക്കുന്ന അദ്ധ്യാപകരുമുണ്ട്.

ചൂ ഹ്സി

960-1279 കാലഘട്ടത്തിൽ ചൈന ഭരിച്ചിരുന്ന സോംഗ് രാജവംശകാലത്തെ ഒരു പ്രമുഖ കൺഫ്യൂഷസ് തത്ത്വചിന്തകനായിരുന്നു ചൂ ഹ്സി (Zhū​ Xī​ or Chu Hsi 朱熹, ഒക്ടോബർ 18, 1130– ഏപ്രിൽ 23, 1200) നിയോ കൺഫ്യൂഷനിസത്തിന്റെ സ്ഥാപകരിൽ അദ്ദേഹത്തിന് പ്രമുഖസ്ഥാനമുണ്ട്. കൺഫ്യൂഷനിസത്തിലെ 12 തത്ത്വചിന്തകൻമാറിൽ ഒരാളാണ് അദ്ദേഹം ചൂ ഹ്സിയുടെ പൂർവികർ ഹൂയി പ്രിഫക്ചറിലെ (徽州婺源縣) വൂ-യുവാനിൽ നിന്നുമുള്ളവരായിരുന്നു(ഇപ്പോൾ ജിയാങ്‌സി പ്രവിശ്യ), അദ്ദേഹം ജനിച്ച ഫ്യൂജിയാൻ നഗരത്തിലെ ഷെരിഫ് ആയിരുന്നു അദ്ദേഹത്തിന്റെ പിതാവ്.

ചൂഫു

കിഴക്ക് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ അരികിലായുള്ള, ശാൻഡോങ് പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന, ദക്ഷിണപശ്ചിമദിക്കിലെ ഒരു നഗരമാണ് ചൂഫു (pronounced [tɕʰý.fû]; Chinese: 曲阜).പ്രാദേശിക തലസ്ഥാനമായ ജിനാനിൽ നിന്ന് തെക്ക് 130 കിലോമീറ്റർ (81 മീ) അകലെയും, ഉപാദ്ധ്യക്ഷസ്ഥാനമായ ജൈനിങിൽ നിന്ന് 45 കിലോമീറ്റർ (28 മീ) അകലേയുമാണ് ചൂഫു സ്ഥിതിചെയ്യുന്നത്. ചൂഫുയിനുള്ളത് 60,000 വരുന്ന നാഗരികമായ ജനസംഖ്യയാണ്, മുഴുവൻ ഭരണാധികാരപരമായ ഇടത്ത് ഏതാണ്ട് 650,000 നിവാസികളുണ്ട്.

പാരമ്പര്യമായി വിശ്വസിച്ചുകൊണ്ടിരിക്കുന്ന കൺഫ്യൂഷ്യസിന്റെ ജനനസ്ഥലമായ ''മൗണ്ട് നീ'' യുടെ പേരിൽ ചൂഫു പ്രശസ്തമാണ്.ഈ നഗരത്തിൽ അനേകം ചരിത്രാതീതമായ ഇടങ്ങളും, അമ്പലങ്ങളും, ശ്മശാനങ്ങളും

ഉണ്ട്.ഇതിന്റെ മൂന്ന് പ്രശസ്ത സാംസ്‌കാരികമായ ഇടങ്ങൾ, സാൻ കോങ് (三孔), i.e. "The Three Confucian [sites]", are the കൺഫ്യൂഷസിന്റെ ക്ഷേത്രം (Chinese: 孔庙; pinyin: Kǒngmiào), കൺഫൂഷ്യസിന്റെ ശ്മശാനം(Chinese: 孔林; pinyin: Kǒnglín), പിന്നെ കോങ് ഫാമിലി മാൻഷൻ (Chinese: 孔府; pinyin: Kǒngfǔ) എന്നിവയാണ്.ഈ മൂന്ന് ഇടങ്ങളും യുനെസ്കോയുടെ ലോകപൈതൃകപട്ടികയിൽ 1994 മുതൽ ഇടം നേടിയവയാണ്.

ചൈനീസ് സാഹിത്യം

ചൈനീസ് സാഹിത്യത്തിന് ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രമുണ്ട്. കൊട്ടാരങ്ങളിൽ ശേഖരിച്ചു വെച്ച ഗ്രന്ഥശേഖരങ്ങൾ മുതൽ നാട്ടുഭാഷകളിൽ എഴുപ്പെട്ടിട്ടുള്ള നിരവധി സാഹിത്യ രചനകൾ ചൈനയിലുണ്ട്. ടാങ് രാജവംശത്തിന്റെ കാലത്ത് (618–907) വ്യാപകമായി വുഡ്ബ്ലോക്ക് പ്രിന്റിങും സോംഗ് രാജവംശത്തിന്റെ കാലത്ത് (960–1279) ബി ഷെങ് (990–1051) കണ്ടുപിടിച്ച അച്ചുകൾ മാറ്റിവെക്കാവുന്ന തരത്തിലുള്ള അച്ചടിയും ചൈനയിലുടനീളം സാഹിത്യ കൃതികൾ അതിവേഗം പ്രചരിക്കുന്നതിന് കാരണമായി. ആധുനിക കാലഘട്ടത്തിൽ, എഴുത്തുകാരനായ ലു ക്സുൻ (1881-1936) ചൈനയിലെ ബൈഹുവ (പ്രാദേശിക ചൈനീസ് സാഹിത്യം) സാഹിത്യത്തിന്റെ സ്ഥാപകനായി കണക്കാക്കപ്പെടുന്നു.

താങ് രാജവംശം

ഏഴാം നൂറ്റാണ്ടു മുതൽ പത്താം നൂറ്റാണ്ടു വരെ ഏകദേശം 300 വർഷക്കാലം ചൈനയിൽ അധികാരത്തിലിരുന്ന രാജവംശമാണ് താങ് രാജവംശം. ക്ഷിയാൻ ആയിരുന്നു ഈ സാമ്രാജ്യത്തിന്റെ തലസ്ഥാനം. ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായിരുന്നു ക്ഷിയാൻ. തുർക്കി, ഇറാൻ, ഇന്ത്യ, ജപ്പാൻ, കൊറിയ എന്നിവിടങ്ങളിൽ നിന്നും സഞ്ചാരികൾ ക്ഷിയാൻ സന്ദർശിച്ചിരുന്നു.

ഒരു മൽസരപരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗസ്ഥവൃന്ദമാണ്‌ ഇവിടെ ഭരണനിർ‌വഹണം നടത്തിയിരുന്നത്. ഏതൊരാൾക്കും ഈ പരീക്ഷയിൽ പങ്കെടുക്കാമായിരുന്നു. 1911-ആമാണ്ടു വരെ ചെറിയ മാറ്റങ്ങളോടെ ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്നതിനുള്ള ഈ പരീക്ഷ ചൈനയിൽ തുടർന്നു വന്നിരുന്നു.

ദ ഹൻഡ്രഡ് (ഗ്രന്ഥം)

അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞൻ മൈക്കൽ എച്ച്. ഹാർട്ട് എഴുതിയ ഒരു ചരിത്ര ഗ്രന്ഥമാണ്‌ ദ ഹൻഡ്രഡ്:റാങ്കിങ്ങ് ഓഫ് മോസ്റ്റ് ഇൻഫ്‌ലുവൻഷ്യൽ പേർസൻസ് ഇൻ ഹിസ്റ്റ്‌ട്രി (The 100: A Ranking of the Most Influential Persons in History) .1978 ൽ എഴുതിയ ഈ പുസ്തകം മനുഷ്യ ചരിത്രത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ച 100 വ്യക്തികളെ പരിചയപ്പെടുത്തുന്നു. ചൂടേറിയ സം‌വാദങ്ങൾക്ക് ഈ ഗ്രന്ഥം നിമിത്തമായി. മാത്രമല്ല ഈ ഗ്രന്ഥം സ്വീകരിച്ച റാങ്കിംഗ് ശൈലി പിന്നീട് പലരും കടമെടുക്കുകയും ചെയ്തു.

ചില ശ്രദ്ധേയമായ തിരുത്തലുകളും റാങ്കിംഗ് ക്രമത്തിലെ മാറ്റങ്ങളും ഉൾപ്പെടുത്തി 1992 ൽ ഈ ഗ്രന്ഥം പുന:പ്രസിദ്ധീകരിക്കുകയുണ്ടായി.കമ്മ്യൂണിസവുമായി ബന്ധപ്പെട്ട ചില വ്യക്തികളെ (വ്‌ളാദിമർ ലെനിൻ ,മാവോ സേതൂങ്ങ്) താഴേ റാങ്കിലേക്ക് മാറ്റിയതും മിഖായേൽ ഗോർബച്ചേവിനെ പുതുതായി ചേർത്തതുമായിരുന്നു പ്രധാന മാറ്റങ്ങൾ. പാബ്ലോ പിക്കാസോക്ക് പകരം ഹെൻഡ്രി ഫോർഡിനെ റാംങ്കിങ്ങിൽ ഉയത്തുകയുണ്ടായി. റാംങ്കിങ്ങിൽ ഒരു പുന:ക്രമീകരണം നടത്തിയ ഈ പുസ്തകം പക്ഷേ ആദ്യത്തെ പത്തു വ്യക്തികളുടെ സ്ഥാനത്തിൽ മാറ്റം വരുത്തിയില്ല.

പ്രവാചകൻ മുഹമ്മദിനെയാണ്‌ ആദ്യ വ്യക്തിയായി മൈക്കൽ എച്ച്.ഹാർട്ട് തിരഞ്ഞെടുത്തത്. പ്രവാചകൻ മുഹമ്മദ് മതപരമായി മാത്രമല്ല രാഷ്ട്രീപരമായും വിജയം വരിച്ച വ്യക്തിയായിരുന്നു എന്ന കാര്യമാണ്‌ ഇതിന്‌ അദ്ദേഹം പറഞ്ഞ കാരണം.

ദെങ്ഫെങ്

ഹെനാൻ പ്രവിശ്യയിലെ ഝെങ്ഝൗവിലുള്ള ഒരു പട്ടണമാണ് ദെങ്ഫെങ്(ചൈനീസ്:登封; ഇംഗ്ലീഷ്:Dengfeng). പണ്ട്കാലത്ത് യാങ്ചെങ് എന്നപേരിലായിരുന്നു ഈ പ്രദേശം അറിയപ്പെട്ടിരുന്നത്.

1220ച.കി.മീ വിസ്തീർണ്ണമുള്ള ഈ പട്ടണത്തിലെ ജനസംഖ്യ ഏകദേശം 630,000ആണ്സോങ്പർവ്വതത്തിന്റെ അടിവാരത്താണ് ദെങ്ഫെങ് സ്ഥിതിചെയ്യുന്നത്. ചൈനയിലെ പുണ്യപർവ്വതങ്ങളിൽ ഒന്നാണ് സോങ്ഷാൻ. ചൈനയിലെ ഒരു തീർത്ഥാടനകേന്ദ്രം കൂടിയാണ് ദെങ്ഫെങ്. നിരവധി ബുദ്ധ, താവോ, കൺഫ്യൂഷ്യസ് ക്ഷേത്രങ്ങൽ ഇവിടെയുണ്ട്.

നാഷി ജനങ്ങൾ

ചൈനയിലെ യുന്നാൻ പ്രവിശ്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്തായി ഹിമാലയൻ താഴ്‌വരയിലെ കുന്നിൻ പ്രദേശങ്ങളിൽ വസിക്കുന്ന ആദിവാസി ജനവിഭാഗമാണ് നാഷി ജനങ്ങൾ (നാഖി ജനത (Nakhi people) - നാശി ജനത (Nashi) - Nashi (ലഘൂകരിച്ച ചൈനീസ്: 纳西族; പരമ്പരാഗത ചൈനീസ്: 納西族; പിൻയിൻ: Nàxī zú; endonym: ¹na²khi). സിച്ചുവാൻ പ്രവിശ്യയുടെ ദക്ഷിണ പശ്ചിമ ദിക്കിലും ഈ ജനത വസിക്കുന്നുണ്ട്.

വടക്ക് പടിഞ്ഞാറൻ ചൈനയിൽ നിന്നാണ് യഥാർത്ഥത്തിൽ ഈ ജനത വന്നിരിക്കുന്നതെന്നാണ് കരുതപ്പെടുന്നത്. തിബെത്തൻ ജനങ്ങൾ വസിക്കുന്ന തെക്ക് ഭാഗത്താണ് ഇവർ കുടിയേറ്റം നടത്തിയത്. സാധാരണയായി നദീ തടങ്ങളിലാണ് ഇവർ വസിക്കുന്നത്.

പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയിൽ ഔദ്യോഗികമായി അംഗീകരിച്ച 56 ആദിമ ജനവിഭാഗങ്ങളിൽ ഒന്നാണ് നാഷി ജനങ്ങൾ. മോസുവോ എന്ന ജനവിഭാഗത്തേയും നാഷി ജനങ്ങളുടെ ഭാഗമായാണ് ചൈനീസ് സർക്കാർ പരിഗണിച്ചിരിക്കുന്നത്. ഈ രണ്ടു ജനവിഭാഗങ്ങളും ഖിയാങ് ജനതയുടെ പിൻഗാമികളായാണ് കരുതപ്പെടുന്നത്. തിബെത്തൻ ജനതയുടെയും മുൻഗാമികൾ ഖിയാങ് ജനതയാണ്. നാഖി (നാഷി) ജനങ്ങൾ കൂടുതലും ഹാൻ ചൈനീസ് സംസ്‌കാരവുമായാണ് സ്വാധീനം ചെലുത്തുന്നത്. എന്നാൽ, മോസുവോ ജനത തിബെത്തൻ സംസ്‌കാരവുമായാണ് കൂടുതൽ അടുപ്പം. ഇവർ അമ്മ വഴിയുള്ള പാരമ്പര്യമാണ് പിന്തുടരുന്നത്. എന്നാൽ നാഷി ജനത പിതൃ പാരമ്പര്യ സംസ്‌കാരമാണ് പിന്തുടരുന്നത്.

ഭാഷാഗോത്രങ്ങൾ

ഒരു പൊതുപൂർവിക ഭാഷയിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതിനാൽ വ്യക്തമായ പാരമ്പര്യ ബന്ധം പുലർത്തുന്ന ഒരു കൂട്ടം ഭാഷകളെ ആണ് ഒരു ഭാഷാഗോത്രം അഥവാ ഭാഷാകുടുംബം എന്ന് പറയുന്നത്. ഈ പൂർവിക ഭാഷയെ ആ ഗോത്രത്തിന്റെ പ്രോട്ടോ-ലാങ്ഗ്വേജ്‌ (proto-language) എന്ന് വിളിക്കുന്നു.ലോകത്തിൽ‍ ഇന്ന് ഉപയോഗിക്കുന്ന ഭാഷകളും മൊഴി ഭേദങ്ങളും കൂടി 7111 എണ്ണം ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. 141 വ്യത്യസ്ത ഭാഷാഗോത്രങ്ങളെ ഇവയിൽ കണ്ടെത്താൻ കഴിയും. മറ്റൊരു ഭാഷയുമായും ബന്ധം കണ്ടെത്താൻ കഴിയാത്തതിനാൽ ഒരു ഭാഷാഗോത്രത്തിലും ഉൾപ്പെടുത്താൻ കഴിയാത്ത ഭാഷകളെ ഐസൊലേറ്റ് (language isolate) എന്ന് വിളിക്കുന്നു.

ഒരു ഗോത്രത്തിൽ പെട്ട ഭാഷകളിൽ, ശബ്ദാവലി, വ്യാകരണരീതി, എന്നിവയിൽ വളരെയധികം സമാനതകൾ ഉണ്ടാകും. ഒരേ ഗോത്രത്തിൽ പെട്ട ഭാഷകളിൽ വ്യാകരണത്തിൽ പ്രധാനമായും സാമ്യം കാണുന്നത് സർവ്വനാമങ്ങളുടേയും, ക്രിയാപദങ്ങളുടേയും രൂപത്തിലാണ്‌. അന്യഭാഷകളിൽ നിന്നും പദങ്ങൾ സ്വീകരിക്കുമ്പൊൾ കഴിവതും തദ്ഭവങ്ങളാക്കുന്നതാണ്‌ ഭാഷയ്ക്ക് യുക്തമാകുന്നത്. അങ്ങനെ ലഭിക്കുമ്പോൾ വ്യാകരണരീതിക്ക് മൂന്ന് കാര്യങ്ങളാണ്‌ ശ്രദ്ധേയമായിട്ടുള്ളത്

ധാതുവിൽ നിന്നും ശബ്ദരചന നടത്തുന്നതിലുള്ള തുല്യത.

ഉപസർഗ്ഗം, ഇടനില, പ്രത്യയം എന്നിവ ചേർത്ത് ഭിന്നരൂപങ്ങൾ സൃഷ്ടിക്കുന്നതിലുള്ള സമാനത.

വാക്യരചനയിലുള്ള തുല്യത.രണ്ട് ഭാഷകൾ ഒരു ഗോത്രത്തിൽ ഉള്ളവയാണെന്ന് കണക്കാക്കുന്നതിന്‌

സ്വനിമകളുടെ സാദൃശ്യം

ചില സ്വനിമങ്ങൾ വ്യത്യസ്തങ്ങളായി കാണുന്നു എങ്കിൽ, മറ്റേതെങ്കിലും ഭാഷകളുടെ സ്വാധീനം, സ്വാഭാവികമായ വ്യതിയാനമാണെങ്കിൽ അതിന്‌ ചരിത്രപരമായ സാധ്യത എന്നിവയും

ശബ്ദങ്ങളുടെ അതായത് നാമം, ക്രിയ, സർവനാമം, സംഖ്യാവാചി വിശേഷണം എന്നിവയുടെ സ്വനിമത്തിലും അർത്ഥത്തിലുമുള്ള തുല്യത.

ശബ്ദങ്ങളുടെ സ്വനിമത്തിലോ അർത്ഥത്തിലോ കാണുന്ന സാദൃശ്യത്തിന്‌ പരസ്പര ബന്ധമോ അന്യഭാഷാ സമ്പർക്കമോ കാരണമായിട്ടുണ്ടോ എന്നതും.

ധാതുവിലോ മൂലശബ്ദത്തിലോ പ്രത്യയമോ ഉപസർഗ്ഗമോ ചേർത്ത് വേറെ ശബ്ദങ്ങൾ നിർമ്മിക്കുന്ന രീതിയിലുള്ള സാമ്യത

വാക്യഘടനയിലെ സാമ്യം

മാവോ സേതൂങ്

ചൈനീസ് കമ്യൂണിസ്റ്റ് വിപ്ലവകാരി, ഗറില്ലാ യുദ്ധതന്ത്രജ്ഞൻ, മാർക്സിസ്റ്റ്‌ ചിന്തകൻ എന്നീ നിലകളിൽ പ്രശസ്തനാണ് മാവോ സേതൂങ്ങ്‌ (1893 ഡിസംബർ 26 – 1976 സെപ്റ്റംബർ 9). ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ തലവനും ജനകീയ ചൈനയുടെ (പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന – പി.ആർ.സി.) സ്ഥാപകനും മുൻ ഭരണാധികാരിയുമായിരുന്നു ഇദ്ദേഹം. മാർക്സിസം-ലെനിനിസത്തിനു നൽകിയ സൈദ്ധാന്തിക സംഭാവനകളും അദ്ദേഹത്തിന്റെ സൈനിക തന്ത്രങ്ങളും ചേർന്ന് മാവോയിസം എന്നറിയപ്പെടുന്നു. ചെയർമാൻ മാവോ എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.

രണ്ടാം സിനോ-ജാപ്പനീസ് യുദ്ധത്തിൽ ജപ്പാന്റെ കടന്നാക്രമണത്തിനെതിരേ ഒരു ലോംഗ് മാർച്ച് ആഹ്വാനം ചെയ്തുകൊണ്ടാണ് മാവോ, രാഷ്ട്രീയരംഗത്തെ തന്റെ വരവറിയിക്കുന്നത്. കുവോമിൻതാംഗ് രാഷ്ട്രീയ പാർട്ടിയുമായി ചേർന്ന് ഒരു രണ്ടാം ഐക്യകക്ഷി രൂപീകരിച്ച് ജപ്പാന്റെആക്രമണത്തെ നേരിടാം എന്നദ്ദേഹം വിചാരിച്ചു.. പിന്നീട് ചൈനീസ് ആഭ്യന്തര യുദ്ധത്തിൽ ചിയാംഗ് കൈഷെക്കിന്റെ കുവോമിൻതാംഗ് പാർട്ടിക്കെതിരേ വിജയം നേടിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയെ നയിച്ചത് മാവോ ആയിരുന്നു. പുതിയ ഒരു ഭൂപരിഷ്കരണം മാവോ, ചൈനയിൽ നടപ്പിലാക്കി. അന്യായമായി, കണക്കിലധികം ഭൂമി കൈവശം വെച്ചിരിക്കുന്ന പ്രഭുക്കന്മാരെ മാവോ, ഉന്മൂലനം ചെയ്തു. അവരുടെ ഭൂമി പിടിച്ചെടുത്തു. കർഷകരായ, ആളുകൾക്ക് ഈ ഭൂമി വിതരണം ചെയ്തു. മാവോ ചൈനയുടെ നേതാവായിരിക്കുന്ന കാലത്ത്, ചൈനയിൽ ഒട്ടേറെ വികസനങ്ങൾ നടപ്പിലായി. സാക്ഷരത വർദ്ധിച്ചു, സ്ത്രീകളുടെ അവകാശങ്ങൾ മുമ്പത്തേക്കാളധികം സംരക്ഷിക്കപ്പെട്ടു. തൊഴിലില്ലായ്മ കുറഞ്ഞു വന്നു. പണപെരുപ്പം കുറഞ്ഞു. പൊതുജനാരോഗ്യത്തിന്റെ കാര്യത്തിൽ പുരോഗതി കൈവരിച്ചു. ചുരുക്കത്തിൽ ജീവിതത്തോടുള്ള ജനങ്ങളുടെ പ്രതീക്ഷ വർദ്ധിച്ചു.. ഇക്കാലയളവിൽ ചൈനയുടെ ജനസംഖ്യയിലും ക്രമാതീതമായ വർദ്ധന രേഖപ്പെടുത്തി.. ഇക്കാരണങ്ങൾ കൊണ്ടൊക്കെ തന്നെ, മാവോ ഇപ്പോഴും ചൈനയുടെ എക്കാലത്തേയും മികച്ച രാഷ്ട്രതന്ത്രജ്ഞനും, സൈനിക ബുദ്ധിശാലിയും, ദേശത്തിന്റെ രക്ഷകനും ആയി കണക്കാക്കപ്പെടുന്നു. മാവോയിസ്റ്റുകൾ അദ്ദേഹത്തെ അതിലുമുപരിയായി താത്വികാചാര്യനും, കവിയും, ദീർഘദർശിയുമൊക്കെയായി കണക്കാക്കുന്നു. എന്നാൽ അദ്ദേഹത്തിന്റെ ശത്രുക്കളായിരുന്നവർ ഇത്തരം പുകഴ്ത്തലുകളെ തള്ളിക്കളയുന്നു.എക്കാലവും വിവാദം സൃഷ്ടിച്ച വ്യക്തിത്വമായിരുന്നു മാവോയുടേത്. മരണശേഷവും അദ്ദേഹത്തിന്റെ നടപടികളും ആശയങ്ങളും ധാരാളം പുനർവിചിന്തനത്തിനും, ചൂടുപിടിച്ച ചർച്ചകൾക്കും വഴിയൊരുക്കുന്നു. അദ്ദേഹത്തിന്റെ ഗ്രേറ്റ് ലീപ് ഫോർവേർഡും, സാംസ്കാരിക വിപ്ലവവും എല്ലാം ഭീകരമായ പരാജയങ്ങളായി വിലയിരുത്തപ്പെടുന്നു. കൂടാതെ അദ്ദേഹത്തിന്റെ ഭരണകാലത്ത് നാല്പത് ദശലക്ഷത്തിനും, എഴുപത് ദശലക്ഷത്തിനും ഇടക്ക് ആളുകൾ മരണപ്പെട്ടതായി പറയപ്പെടുന്നു. മാവോയുടെ ചില നടപടികൾ ചൈനയിൽ കടുത്ത പട്ടിണിക്കിടയാക്കി. ഈ കടുത്ത പട്ടിണി കൂട്ട ആത്മഹത്യക്കു വരെ ഇടയാക്കി. മാവോയുടെ നയങ്ങൾ ചൈനയുടെ സംസ്കൃതി തകർത്തു എന്ന് വിമതരായ നിരൂപകർ വിലയിരുത്തുന്നു.

ഉദ്യോഗസ്ഥഭരണം മികച്ചതാക്കാനുള്ള നടപടികൾ, ജനങ്ങളുടെ പങ്കാളിത്തം, ചൈനയെ ഒരു സ്വാശ്രയരാഷ്ട്രമാക്കിമാറ്റാനുള്ള പ്രയത്നം എന്നിവ വളരെ അഭിനന്ദനീയം തന്നെയായിരുന്നു. മാവോയുടെ കീഴിൽ ചൈന കൈവരിച്ച വളരെ പെട്ടെന്നുള്ള ഒരു വ്യാവസായിക വളർച്ച, പിന്നീടുള്ള ചൈനയുടെ വളർച്ചക്ക് ആക്കം കൂട്ടി. ഇതിനു വേണ്ടി അദ്ദേഹം വളരെ കടുത്ത നടപടികൾ എടുത്തിരുന്നു. എതിർപ്പുകളെ അടിച്ചമർത്തിയും, ഉന്മൂലനം ചെയ്തുമാണ് ഇത്തരം വിജയങ്ങളിലേക്ക് മാവോ എത്തിച്ചേർന്നത്. ഇത് ഒരു പരിധിവരെ മാവോയുടെ പരാജയത്തിനു പിന്നീട് കാരണവുമായി. ആധുനിക ലോക ചരിത്രത്തിലെ വളരെ പ്രശസ്തമായ ഒരു വ്യക്തിത്വം കൂടിയാണ് മാവോയുടേത്.. ടൈം മാഗസിൻ കണ്ടെത്തിയ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനം ചെലുത്തിയ 100 വ്യക്തികൾ എന്ന പട്ടികയിൽ മാവോ സ്ഥാനം പിടിക്കുകയുണ്ടായി.

മെൻസ്യസ്

ഒരു ചൈനീസ് തത്ത്വചിന്തകനാണ് മെൻസ്യസ്.കൺഫ്യൂഷ്യസ് കഴിഞ്ഞാൽ ഏറ്റവും വലിയ കൺഫ്യൂഷ്യനിസ്റ്റ് ആചാര്യനും അദ്ദേഹമാണ്.

സാമൂഹികവും രാഷ്ട്രീയവുമായ തത്ത്വചിന്ത
തത്ത്വചിന്തകർ
സാമൂഹിക സിദ്ധാന്തങ്ങൾ
സാമൂഹിക കാഴ്ച്ചപ്പാടുകൾ
ബന്ധപ്പെട്ട ലേഖനങ്ങൾ
ഭാഷയുടെ തത്ത്വശാസ്ത്രം
തത്ത്വചിന്തകർ
സിദ്ധാന്തങ്ങൾ
ആശയങ്ങൾ
ബന്ധമുള്ള ലേഖനങ്ങൾ

ഇതരഭാഷകളിൽ

This page is based on a Wikipedia article written by authors (here).
Text is available under the CC BY-SA 3.0 license; additional terms may apply.
Images, videos and audio are available under their respective licenses.