ക്രിസ്റ്റഫർ കൊളംബസ്

യൂറോപ്പിന്‌ പടിഞ്ഞാറുള്ള ഭൂവിഭാഗങ്ങളെ, പ്രത്യേകിച്ച് അമേരിക്കൻ ഭൂഖണ്ഡങ്ങളെക്കുറിച്ച് പുറംലോകത്തെ അറിയിക്കുന്നതിൽ നിർണായക പങ്കു വഹിച്ച സാഹസികനായ ഇറ്റാലിയൻ കടൽ സഞ്ചാരിയാണ്‌ ക്രിസ്റ്റഫർ കൊളംബസ്. അമേരിക്ക കണ്ടെത്തിയ ആദ്യ യൂറോപ്യൻ എന്ന വിശേഷണം അദ്ദേഹത്തിനു സ്വന്തമല്ലെങ്കിലും[1], യൂറേഷ്യൻ-അമേരിക്കൻ പ്രദേശങ്ങൾ തമ്മിലുള്ള സമ്പർക്കവും വാണിജ്യബന്ധങ്ങളും ശക്തിപ്പെടുത്താൻ അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെയുള്ള അദ്ദേഹത്തിന്റെ യാത്രകൾ സഹായിച്ചു. ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് ദ ഹൺഡ്രഡ് എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978ൽ പ്രസിദ്ധീകരിച്ച പുസ്തകം . ഈ പട്ടികയിലെ 9ആം സ്ഥാനത്തുള്ളത് കൊളംബസ്സാണ്. താൻ എത്തിയത് ഇന്ത്യയിലല്ലെന്നും യൂറോപ്യന്മാർക്ക് അറിവില്ലാതിരുന്ന ഒരു പുതിയ ഭൂഖണ്ഡത്തിലാണെന്നും ഇദ്ദേഹം ഒരിക്കലും മനസ്സിലാക്കിയിരുന്നില്ല[2].

ക്രിസ്റ്റഫർ കൊളംബസ്
Ridolfo del Ghirlandaio - Ritratto di Cristoforo Colombo (1520)
കൊളംബസിന്റെ ഛായാചിത്രം
ജനനംഓഗസ്റ്റ് 25-ഒക്ടോബർ 31, 1451
മരണം1506 മേയ് 20
സ്പെയിൻ
ദേശീയതFlag of Italy.svg ഇറ്റലി
മറ്റ് പേരുകൾക്രിസ്റ്റഫറോ കൊളംബോ(ഇറ്റാലിയൻ)
പദവിAdmiral of the Ocean Sea;
Viceroy and Governor of the Indies
ജീവിത പങ്കാളി(കൾ)ഫിലിപ്പിയ മോണിസ് ( 1476-1485)
കുട്ടി(കൾ)ഡീഗോ
ഫെർണാൻഡോ

ആദ്യകാല ജീവിതം

1451 ഓഗസ്റ്റ് 25നും-ഒക്ടോബർ 31-നും ഇടയ്ക്ക്, ഇന്നത്തെ ഇറ്റലിയുടെ ഭാഗമായ ജനോവയിലാണ്‌ അദ്ദേഹത്തിന്റെ ജനനം എന്നാണ്‌ ലഭ്യമായ വിവരങ്ങൾ വച്ചുള്ള അനുമാനം.[3][4][5][6][7]കമ്പിളിനെയ്ത്തുകാരനായിരുന്ന ഡൊമെനികോ കൊളംബോയും പൊർചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിലെ ഒരു അഭിജാതകുടുംബാംഗമായിരുന്നസൂസന്ന ഫൊണ്ടാനറോസ്സയുമായിരുന്നു മാതാപിതാക്കൾ.

അദ്ദേഹത്തിന്റെ ആദ്യകാലജീവിതത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. താൻ പത്താം വയസ്സിൽ കപ്പൽ യാത്ര ചെയ്തിരുന്നു എന്ന് കൊളംബസ് അദ്ദേഹത്തിന്റെ ചില ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്. 1470-ൽ പിതാവിന്റെ തൊഴിൽ പരമായ കാരണങ്ങളാൽ അദ്ദേഹം കുടുംബത്തോടൊപ്പം സവോനയിലേയ്ക്കു പോയപ്പോഴായിരുന്നു അത്. ആറു വർഷത്തോളം കൊളംബസ് അച്ഛ്റെ കൂടെ ജോലി ചെയ്തു. തുടർന്ന് 1476-ൽ വെല്ലുവിളികൾ നിറഞ്ഞ ഒരു ജീവിതം സ്വപ്നം കണ്ടുകൊണ്ട് സ്വന്തം ജീവിതപ്പാത സ്വയം കണ്ടെത്താനായി ഇറങ്ങിത്തിരിക്കുകയും ചെയ്തു. അക്കാലത്താണ് ഫിലിപ്പ പെരെസ്ട്രൊലൊയുമായി അദ്ദേഹം പ്രണയത്തിലായത്. വിവാഹം കഴിഞ്ഞ് അധികമാകുന്നതിനുമുമ്പ് ഫിലിപ്പ പുത്രജനനത്തോടെ അകാലചരമമടഞ്ഞു. 1484 ൽ അദ്ദേഹം ഏഷ്യയിലേക്കു ഒരു പുതിയ കടൽമാർഗ്ഗം കണ്ടെത്താൻ ഒരു സാഹസികയാത്ര സംഘടിപ്പിക്കാൻ ധനസഹായത്തിനായി പോർചുഗലിലെ രാജാവിനെ സമീപിച്ചു. രാജാവ് പക്ഷേ വഴങ്ങിയില്ല.

കടൽയാത്രകൾ

തുടർന്നാണ് അദ്ദേഹം സ്പെയിനിലേക്കു പോയതും അവിടത്തെ രാജവ് ഫെർഡിനാന്റിനേയും രാജ്ഞി ഇസബെല്ലയേയും കാണുന്നതും. ജറുസലെമിലെക്ക് ഒരു ഒരു കുരിശുയുദ്ധം നയിക്കാനാവശ്യമായ ധനം സ്വർണ്ണമായി തന്റെ യാത്രകളിൽ നിന്ന് സ്വരൂപിക്കാമെന്ന് ഇസബെല്ല രാജ്ഞിയെ ബോദ്ധ്യപ്പെടുത്തിയതോടെ കൊളംബസ്സിന്ന് രാജാവിൽനിന്ന് ആവശ്യമായ പണം കിട്ടി. അങ്ങനെ അദ്ദേഹം അത്‌ലാന്റിക് സമുദ്രത്തിലൂടെ നാലുതവണ യാത്രചെയ്തു. 1492-ൽ[8] ആയിരുന്നു ആദ്യയാത്ര. ഇന്ത്യയിലെത്താനായിരുന്നു ശ്രമമെങ്കിലും എത്തിപ്പെട്ടത് ബഹമാസ് ദ്വീപിലായിരുന്നു. തെക്കേ അമേരിക്കയിലെത്തിപ്പെട്ട അദ്ദേഹം തന്റെ അവസാനകാലം വരെ കരുതിയിരുന്നത് താൻ ഇന്ത്യയിലാണ് എത്തിയതെന്നായിരുന്നു. ക്രിസ്തുമതപ്രചരണമാണ് അദ്ദേഹം പ്രധാനമായും തന്റെ യാത്രകളിലൂടെ ഉദ്ദേശിച്ചിരുന്നത്. കൂട്ടത്തിൽ ഒരു ധനവാനാകണമെന്ന മോഹവും അദ്ദേഹത്തിനുണ്ടായിരുന്നു. താൻ കണ്ടെത്തിയ ദേശങ്ങളുടെ ഗവർണറായി സ്പെയിൻ രാജാവ് അദ്ദേഹത്തെ നിയമിച്ചിരുന്നു. പിൽക്കാലത്ത് അദ്ദേഹം രാജാവുമായി തെറ്റിപ്പിരിഞ്ഞപ്പോൾ ഗവർണർ സ്ഥാനം നഷ്ടപ്പെടുകയും അദ്ദേഹം അറസ്റ്റിലാകുകയും ചെയ്തു.

1506-ൽ മരിക്കുമ്പോൾ അദ്ദേഹം തന്റെ യാത്രകളിൽ നിന്ന് രാജാവിനു കിട്ടിയ സ്വത്തിൽ തനിക്കർഹമായ പങ്കിനുവേണ്ടി കോടതികയറി നടക്കുകയായിരുന്നു[9].

അവലംബം

  1. "Parks Canada – L'Anse aux Meadows National Historic Site of Canada". Pc.gc.ca. 24 April 2009. ശേഖരിച്ചത് 29 July 2009.
  2. "Parks Canada – L'Anse aux Meadows National Historic Site of Canada". Pc.gc.ca. 24 April 2009. ശേഖരിച്ചത് 29 July 2009.
  3. Phillips, William D., and Carla Rahn Phillips. The Worlds of Christopher Columbus. Cambridge: Cambridge University Press, 1992. Page 9.
  4. Christopher Columbus Encyclopædia Britannica. 2010. Encyclopædia Britannica Online. 8 June 2010.
  5. Scholastic Teacher – Christopher Columbus (1451–1506) Teaching Resources, Children's Book Recommendations, and Student Activities. Milton Meltzer. Author, Columbus and the World Around Him.
  6. World Book – Columbus, Christopher "Columbus, Christopher". World Book Store has the encyclopedia, dictionary, atlas, homework help, study aids, and curriculum guides. 2010
  7. Questia – COLUMBUS, CHRISTOPHER "Columbus, Christopher". Questia – The Online Library of Books and Journals. 2010
    Memorials Of Columbus: Or, A Collection Of Authentic Documents Of That Celebrated Navigator (page 9) Country of origin: USA. Pages: 428. Publisher: BiblioBazaar. Publication Date: 2010-01-01.
    Native American History for Dummies (page 127) Authors: Dorothy Lippert, Stephen J. Spignesi and Phil Konstantin. Paperback: 364 pages. Publisher: For Dummies. Publication Date: 2007-10-29.
    The peoples of the Caribbean: an encyclopedia of archeology and traditional culture (p. 67) Author: Nicholas J. Saunders. Hardcover: 399 pages. Publisher: ABC-CLIO. Publication Date: 15 July 2006.
  8. "കൊളംബസിന്റെ കപ്പൽ കണ്ടെത്തി". മാതൃഭൂമി. ലണ്ടൻ. 14 മെയ് 2014. മൂലതാളിൽ (പത്രലേഖനം) നിന്നും 2014-05-14 09:27:01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 മെയ് 2014. Check date values in: |accessdate=, |date=, |archivedate= (help)
  9. Young World, The Hindu Daily, September 24, 2013

ഗ്രന്ഥസൂചിക

  • Cohen, J.M. (1969) The Four Voyages of Christopher Columbus: Being His Own Log-Book, Letters and Dispatches with Connecting Narrative Drawn from the Life of the Admiral by His Son Hernando Colon and Others. London UK: Penguin Classics.
  • Columbus, Christopher; Toscanelli, Paolo (2010) [1893]. Markham, Clements R. (സംശോധാവ്.). The Journal of Christopher Columbus (During His First Voyage). Cambridge University Press. ISBN 978-1-108-01284-3.
  • Columbus, Christopher (1991) [1938]. First Voyage to America: From the log of the "Santa Maria". Dover. ISBN 0-486-26844-6.
  • Cook, Sherburn and Woodrow Borah (1971) Essays in Population History, Volume I. Berkeley CA: University of California Press
  • Crosby, A. W. (1987) The Columbian Voyages: the Columbian Exchange, and their Historians. Washington, DC: American Historical Association.
  • Davidson, Miles H. (1997), Columbus then and now: a life reexamined, Norman, OK: University of Oklahoma Press, ISBN 0-8061-2934-4
  • Fuson, Robert H. (1992) The Log of Christopher Columbus. International Marine Publishing
  • Irving, Washington (1828). A History of the Life and Voyages of Christopher Columbus. John Murray (UK), G. & C. Carvill (USA).
  • Keen, Benjamin (1978) The Life of the Admiral Christopher Columbus by his Son Ferdinand, Westport CT: Greenwood Press.
  • Loewen, James. Lies My Teacher Told Me
  • Lopez, Barry (1990). The Rediscovery of North America. Lexicon, KY: University Press of Kentucky. ISBN 0-8131-1742-9.
  • Morison, Samuel Eliot (1942). Admiral of the Ocean Sea: A Life of Christopher Columbus. Boston: Little, Brown and Company. ISBN 978-1-4067-5027-0.
  • Morison, Samuel Eliot, Christopher Columbus, Mariner, Boston, Little, Brown and Company, 1955
  • Phillips, Jr, William D.; Phillips, Carla Rahn (1992), The worlds of Christopher Columbus, Cambridge, UK: Cambridge University Press, ISBN 0-521-35097-2
  • Sale, Kirkpatrick The Conquest of Paradise: Christopher Columbus and the Columbian Legacy, Plume, 1991
  • Turner, Jack (2004), Spice: The History of a Temptation, New York: Random House.
  • Varela, Consuelo (2006). La Caída de Cristóbal Colón. Madrid: Marcial Pons.
  • Wilford, John Noble (1991), The Mysterious History of Columbus: An Exploration of the Man, the Myth, the Legacy, New York: Alfred A. Knopf.

പുറത്തേയ്ക്കുള്ള കണ്ണികൾ

Persondata
NAME Columbus, Christopher
ALTERNATIVE NAMES Cristoforo Colombo, Cristóbal Colón
SHORT DESCRIPTION navigator and an admiral for the Crown of Castile
DATE OF BIRTH c. 1451
PLACE OF BIRTH Genoa
DATE OF DEATH 20 May 1506
PLACE OF DEATH Valladolid, Spain
അന്റിലിസ് ദ്വീപുകൾ

വെസ്റ്റ് ഇൻഡീസിലെ ബഹാമസ് ഒഴിച്ചുള്ള ദ്വീപുകളുടെ പൊതുനാമധേയമാണ് അന്റിലിസ് ദ്വീപുകൾ. യൂറോപ്പിനു പടിഞ്ഞാറ് അറ്റ്ലാന്റിക്കിലെവിടെയോ കിടക്കുന്നുവെന്നു വിശ്വസിക്കപ്പെട്ടുപോന്ന ഒരു സാങ്കല്പികമേഖലയാണ് അന്റിലിസ് എന്ന പേരിന്നാസ്പദം. ഈ ദ്വീപുകളെ ആദ്യം കണ്ടെത്തിയ യൂറോപ്യൻ ക്രിസ്റ്റഫർ കൊളംബസ് ആണ്. വലിപ്പച്ചെറുപ്പമനുസരിച്ച് ഈ ദ്വീപുകൾ രണ്ടു വിഭാഗങ്ങളായി ഗണിക്കപ്പെടുന്നു. ക്യൂബ, ഹിസ്പാനിയോളാ, ജമൈക്ക, പ്യൂർട്ടോറിക്കോ എന്നിവ ഗ്രേറ്റർ അന്റിലിസിൽ ഉൾപ്പെടുന്നു; ബാക്കിയുള്ളവ ലെസ്സർ അന്റിലിസിലും. വെനീസ്വലയുടെ വടക്കൻ തീരം മുതൽ ഫ്ലോറിഡ വരെ ഇടവിട്ടു കിടക്കുന്ന ഈ ദ്വീപസമൂഹം ചാപാകൃതിയിൽ കാണപ്പെടുന്നു. മൊത്തം നീളം 4,000 കിലോമീറ്ററോളം വരും. പൊതുവേ പർവതങ്ങൾ നിറഞ്ഞ ഭൂപ്രകൃതിയാണ്. കടുത്ത ചൂടും കനത്ത മഴയുമുള്ള ഉഷ്ണമേഖലാ കാലാവസ്ഥയാണുള്ളത്.

അൽഹബ്ര

സ്പെയിനിൽ ആൻഡലൂഷ്യയിലെ ഗ്രാനഡയിൽ സ്ഥിതിചെയ്യുന്ന കൊട്ടാരവും കോട്ട സമുച്ചയവുമാണ് അൽഹബ്ര (; സ്പാനിഷ് ഉച്ചാരണം: [aˈlambɾa]; അറബിക്: الْحَمْرَاء‎ [ʔælħæmˈɾˠɑːʔ], Al-Ḥamrāʾ, lit. "The Red One") എ ഡി 889-ൽ റോമൻ കോട്ടകളുടെ അവശിഷ്ടങ്ങളിൽ നിന്ന് ഒരു ചെറിയ കോട്ടയായിട്ടാണ് ഇത് നിർമ്മിച്ചത്. പതിമൂന്നാം നൂറ്റാണ്ടിന്റെ മധ്യത്തിൽ അതിന്റെ നിലവിലെ കൊട്ടാരവും മതിലുകളും നിർമ്മിച്ച ഗ്രാനഡ എമിറേറ്റിലെ നസ്രിദ് എമിർ മുഹമ്മദ് ബെൻ അൽ അഹ്മർ അവശിഷ്ടങ്ങൾ പുതുക്കിപ്പണിയുകയും പുനർനിർമിക്കുകയും ചെയ്യുന്നതുവരെ അവഗണിക്കപ്പെട്ടു. 1333 ൽ ഗ്രാനഡയിലെ സുൽത്താൻ യൂസുഫ് ഒന്നാമൻ ഇത് രാജകൊട്ടാരമാക്കി മാറ്റി.1492-ൽ ക്രിസ്റ്റ്യൻ റീകൺക്വിസ്റ്റയുടെ സമാപനത്തിനുശേഷം, ഈ സ്ഥലം റോയൽ കോർട്ട് ഓഫ് ഫെർഡിനാന്റ് ആന്റ് ഇസബെല്ലയായി മാറി (ക്രിസ്റ്റഫർ കൊളംബസ് തന്റെ പര്യവേഷണത്തിന് രാജകീയ അംഗീകാരം നേടി), കൊട്ടാരങ്ങൾ നവോത്ഥാന ശൈലിയിൽ ഭാഗികമായി മാറ്റം വരുത്തി. 1526-ൽ ചാൾസ് ഒന്നാമനും അഞ്ചാമനും ഒരു പുതിയ നവോത്ഥാന കൊട്ടാരം വിശുദ്ധ റോമൻ ചക്രവർത്തിക്ക് അനുയോജ്യമായ വിപ്ലവകരമായ മാനെറിസ്റ്റ് ശൈലിയിലുള്ള മാനുഷിക തത്ത്വചിന്തയിൽ സ്വാധീനം ചെലുത്തി നസ്രിഡ് അൻഡാലുഷ്യൻ വാസ്തുവിദ്യയുമായി നേരിട്ട് യോജിപ്പിച്ചു. പക്ഷേ ഗ്രാനഡയിലെ മോറിസ്കോ കലാപങ്ങൾ കാരണം ഇത് ഒരിക്കലും പൂർത്തിയായില്ല.

ഒക്ടോബർ 12

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 12 വർഷത്തിലെ 285 (അധിവർഷത്തിൽ 286)-ാം ദിനമാണ്

ഒക്ടോബർ 13

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 13 വർഷത്തിലെ 286 (അധിവർഷത്തിൽ 287)-ാം ദിനമാണ്

ഓഗസ്റ്റ് 1

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് 1 വർഷത്തിലെ 213 (അധിവർഷത്തിൽ 214)-ാം ദിനമാണ്.

ഓഗസ്റ്റ് 3

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ്‌ 3 വർഷത്തിലെ 215 (അധിവർഷത്തിൽ 216)-ാം ദിനമാണ്

കണ്ടുപിടുത്തങ്ങളുടെ യുഗം

പതിനഞ്ചാം നൂറ്റാണ്ടിൽ തുടങ്ങി പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യകാലം വരെ, യൂറോപ്യൻ നാവികർ പുതിയ വ്യാപാര പാതകൾ കണ്ടെത്താനും പുതിയ വ്യാപാര പങ്കാളികളെ തേടിയും ലോകമെമ്പാടും യാത്രകൾ നടത്തി. ഈ കാലഘട്ടത്തെയാണ് ചരിത്രത്തിൽ കണ്ടുപിടിത്തങ്ങളുടെ യുഗം അല്ലെങ്കിൽ പര്യവേക്ഷണങ്ങളുടെ യുഗം എന്ന് വിളിക്കുന്നത്.

സ്വർണം, വെള്ളി, സുഗന്ധവ്യഞ്ജനങ്ങൾ മുതലായ വ്യാപാരസാധ്യതയുള്ള വിഭവങ്ങളായിരുന്നു അവരുടെ പ്രധാന ലക്‌ഷ്യം. ഇതിനു വേണ്ടിയുള്ള യാത്രകളിൽ അവർ പുതിയ ജനവിഭാഗങ്ങളെ കണ്ടുമുട്ടുകയും അതുവരെ രേഖപ്പെടുത്താത്ത ഭൂമേഖലകൾ കണ്ടുപിടിക്കുകയും ചെയ്തു. ക്രിസ്റ്റഫർ കൊളംബസ്, വാസ്കോ ഡി ഗാമ, പെഡ്രോ ആൾവാരെസ് കബ്രാൾ, ജോൺ കാബട്ട്, യെർമാക്, ജുവാൻ പോൺസി ഡി ലിയോൺ, ബർത്താലോമ്യോ ഡയസ്, ഫെർഡിനാൻഡ് മഗല്ലൻ, ജെയിംസ് കുക്ക് മുതലായവർ അന്നത്തെ ഏറ്റവും പേരുകേട്ട പര്യവേക്ഷകർ ആയിരുന്നു.

കേയ്മൻ ദ്വീപുകൾ

പടിഞ്ഞാറൻ കരീബിയൻ കടലിലെ ബ്രിട്ടിഷ് പരദേശമേഖലയാണ് (overseas territories)കേയ്മൻ ദ്വീപുകൾ. ഗ്രാൻറ് കേയ്മൻ, കേയ്മൻ ബ്രാക്, ലിറ്റിൽ കേയ്മൻ എന്നീ ദ്വീപുകൾ ചേർന്നതാണ് ഈ ടെറിറ്ററി. 1503 ൽ ക്രിസ്റ്റഫർ കൊളംബസ് ആണ് ഈ ദ്വീപുകളെ കുറിച്ച് ആദ്യമായി യൂറോപ്പിനെ അറിയിച്ചത്. 1670 ൽ ബ്രിട്ടൻ ഈ ദ്വീപുകൾ പിടിച്ചെടുത്ത് കോളനിയാക്കി. 264 ചതുരശ്ര കിലോമീറ്റർ (102 ചതു. മൈൽ) വിസ്തൃതിയുള്ള കേയ്മൻ ദ്വീപുകൾ കരീബിയൻ കടലിൽ ക്യൂബ , കോസ്റ്റാറിക്ക, ജമൈക്ക എന്നീ രാജ്യങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്നു. ഭൂമിശാസ്ത്രപരമായി പടിഞ്ഞാറൻ കരീബിയൻ മേഖലയിലും ഗേറ്റർ ആന്റിലിസിലും ഉൾപ്പെടുന്നു.

ഡിസംബർ 5

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 5 വർഷത്തിലെ 339 (അധിവർഷത്തിൽ 340)-ാം ദിനമാണ്‌

ഡൊമനിക്ക

ഡൊമനിക്ക എന്ന് സാധാരണയായി അറിയപ്പെടുന്ന കോമൺവെൽത്ത് ഓഫ് ഡൊമനിക്ക കരീബിയൻ കടലിലെ ഒരു ദ്വീപ് രാജ്യമാണ്. "ഞായറാഴ്ച" എന്നാണ് ഡൊമനിക്ക എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം. ഒരു ഞായറാഴ്ചയിലാണ് ക്രിസ്റ്റഫർ കൊളംബസ് ഇവിടെ കാലുകുത്തിയത്.

ബ്രിട്ടീഷ് കോളനിയായിരുന്നതിനാൽ ഇംഗ്ലീഷ് ആണ് ഇപ്പോഴും ഇവിടുത്തെ ഔദ്യോഗികഭാഷ. എന്നാൽ മുതിർന്ന തലമുറക്കാർ മിക്കവരും ഫ്രെഞ്ച് ക്രിയോൾ ആണ് സംസാരിക്കുന്നത്.

പ്രകൃതിരമണീയമായ ഒരു ദ്വീപാണ് ഡൊമനിക്ക. ലെസ്സർ ആന്റില്ലെസിലെ ഏറ്റവും പ്രായം കുറഞ്ഞ ദ്വീപുകളിലൊന്നാണിത്. വിനോദസഞ്ചാരവും കൃഷിയുമാണ് ഇവിടുത്തെ സമ്പദ്ഘടനയുടെ അടിസ്ഥാന ഘടകങ്ങൾ.

റൊസൗ ആണ് ഡൊമനിക്കയുടെ തലസ്ഥാനം. 754 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഈ രാജ്യത്തിലെ ജനസംഖ്യ ഏകദേശം 72,514 ആണ്.

നവംബർ 18

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 18 വർഷത്തിലെ 322-ാം ദിനമാണ്‌ (അധിവർഷത്തിൽ 323). വർഷത്തിൽ 43 ദിവസം ബാക്കി.

നവംബർ 19

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 19 വർഷത്തിലെ 323-ആം ദിനമാണ്‌ (അധിവർഷത്തിൽ 324). വർഷത്തിൽ 42 ദിവസം ബാക്കി.

മേയ്

ഗ്രിഗോറിയൻ കാലഗണനാരീതി പ്രകാരം അഞ്ചാമത്തെ മാസമാണ്‌ മേയ്.31 ദിവസമുണ്ട് മേയ് മാസത്തിന്‌. മൈയ എന്ന ഗ്രീക്ക് ദേവതയുടെ പേരിൽ നിന്നായിരിക്കാം മേയ് എന്ന പേരുണ്ടായത് എന്നു കരുതപ്പെടുന്നു.

മേയ് 11

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മേയ് 11 വർഷത്തിലെ 131 (അധിവർഷത്തിൽ 132)-ാം ദിനമാണ്.

മേയ് 3

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മേയ് 3 വർഷത്തിലെ 123 (അധിവർഷത്തിൽ 124)-ാം ദിനമാണ്.

മേയ് 5

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മേയ് 5 വർഷത്തിലെ 125 (അധിവർഷത്തിൽ 126)-ാം ദിനമാണ്.

മേയ് 9

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മേയ് 9 വർഷത്തിലെ 129(അധിവർഷത്തിൽ 130)-ാം ദിനമാണ്.

വാഷിങ്ടൺ ഇർവിംഗ്

വാഷിങ്ടൺ ഇർവിംഗ് (ജീവിതകാലം: ഏപ്രിൽ 3, 1783 മുതൽ നവംബർ 28, 1859 വരെ) പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു ഒരു അമേരിക്കൻ ചെറുകഥാകൃത്തും ആഖ്യാതാവും ജീവചരിത്രകാരനും ചരിത്രകാരനും നയതന്ത്രജ്ഞനുമായ വ്യക്തിയായിരുന്നു. “റിപ് വാൻ വിങ്കിൾ” (1819), “ദ ലെജൻറ് ഓഫ് സ്ലീപ്പി ഹോളോ” (1820) എന്നീ ചെറുകഥകളുടെ പേരിലാണ് അദ്ദേഹം ഏറ്റവും കൂടുതൽ അറിയപ്പെടുന്നത്. ചെറുകഥാ സമാഹാരമായ “ദ സ്കെച്ച് ബുക്ക് ഓഫ് ജ്യോഫ്രേ ക്രയോൺ, ജെൻറ്” ൽ ഈ രണ്ടു പ്രസിദ്ധ കഥകളും ഉൾപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിൻറെ ചരിത്രപരമായി കൃതികളിൽ ജോർജ്ജ് വാഷിങ്ങ്ടൺ, ഒലിവർ ഗോൾഡ് സ്മിത്ത്, മുഹമ്മദ് എന്നീ ജീവചരിത്രങ്ങൾ ഉൾപ്പെട്ടിരിക്കുന്നു. ചരിത്രാഖ്യായികകളിൽ 15 ആം നൂറ്റാണ്ടിലെ സ്പെയിനും ക്രിസ്റ്റഫർ കൊളംബസ്, മൂറുകൾ അൽഹമ്പ്ര എന്നിവ വിഷയങ്ങളായി വരുന്നു. 1842 മുതൽ 1846 വരെ ഇർവിംഗ് സ്പെയിനിലെ യു.എസ്. അംബാസഡർ സ്ഥാനം വഹിച്ചിട്ടുണ്ട്.

സെപ്റ്റംബർ 18

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം സെപ്റ്റംബർ 18 വർഷത്തിലെ 261 (അധിവർഷത്തിൽ 262)-ാം ദിനമാണ്.

ഇതരഭാഷകളിൽ

This page is based on a Wikipedia article written by authors (here).
Text is available under the CC BY-SA 3.0 license; additional terms may apply.
Images, videos and audio are available under their respective licenses.