ക്രിറ്റേഷ്യസ്

ക്രിറ്റേഷ്യസ്‌ കാലഘട്ടം ഭുമിയുടെ കാലയളവിൽ വളരെയേറെ പ്രാധാന്യം ഉള്ള ഒന്നാണ്. ക്രിറ്റേഷ്യസ്‌ കാലം 14.55 ± 0.4 കോടി വർഷം മുൻപുമുതൽ 6.55 ± 0.03 കോടി വർഷം മുമ്പുവരെയാണ്. ജർമൻ ഭാഷയിൽ ക്രിറ്റേഷ്യസ്‌ Kreide എന്നാൽ അർഥം ചോക്ക് എന്നാണ്, പല ഭാഷയിലും ക്രിറ്റേഷ്യസ്‌ കാലം ചുണ്ണാമ്പു കാലം എന്നാണ് അറിയപ്പെടുനത്.

Cretaceous
145–66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്
PreЄ
O
S
N
Mean atmospheric O
2
content over period duration
c. 30 vol %[1][2]
(150 % of modern level)
Mean atmospheric CO
2
content over period duration
c. 1700 ppm[3]
(6 times pre-industrial level)
Mean surface temperature over period duration c. 18 °C[4]
(4 °C above modern level)
Key events in the Cretaceous
view • discuss • 
-140 —
-130 —
-120 —
-110 —
-100 —
-90 —
-80 —
-70 —
Maastrichtian
Campanian
Santonian
Coniacian
Turonian
Cenomanian
Albian
Aptian
Barremian
Hauterivian
Valanginian
Berriasian
 
 
 
 
 
 
ക്രിറ്റേഷ്യസ്
Mesozoic
Cenozoic
An approximate timescale of key Cretaceous events.
Axis scale: millions of years ago.

പ്രാധാന്യം

ക്രിറ്റേഷ്യസ്‌ കാലത്തിന്റെ പ്രാധാന്യം എന്തെന്നാൽ, പുതിയ തരം സസ്തനി രൂപം കൊണ്ടതും , പക്ഷി രൂപം കൊണ്ടതും, പുഷ്പിക്കുന്ന ചെടികൾ ഉണ്ടായതും ഈ കാലത്താണ്.

ക്രിറ്റേഷ്യസ്‌ കാലത്തിന്റെ വിഭജനം

ക്രിറ്റേഷ്യസ്‌ കാലം 145.5 ± 4 മയ (ദശലക്ഷം വർഷം മുൻപ് ) മുതൽ 65.5 ± 0.3 മയ വരെ ആണ്. കാലം ജുറാസ്സിക്‌ കാലത്തിനു ശേഷമുള്ള കാലമാണ് ക്രിറ്റേഷ്യസ്‌‌. ക്രിറ്റേഷ്യസ്‌ കഴിഞ്ഞു വരുന്നത് പാലിയോജീൻ എന്ന പുതിയ കാലഘട്ടമാണ്. ക്രിറ്റേഷ്യസ്‌ കാലത്തിന്റെ വിഭജനം

കേ-ടി വംശനാശം

System/
Period
Series/
Epoch
Stage/
Age
Age (Ma)
പാലിയോജീൻ Paleocene Danian younger
ക്രിറ്റേഷ്യസ് Upper/
അന്ത്യ ക്രിറ്റേഷ്യസ്
Maastrichtian 66.0–72.1
Campanian 72.1–83.6
Santonian 83.6–86.3
Coniacian 86.3–89.8
Turonian 89.8–93.9
Cenomanian 93.9–100.5
Lower/
തുടക്ക ക്രിറ്റേഷ്യസ്
Albian 100.5–~113.0
Aptian ~113.0–~125.0
Barremian ~125.0–~129.4
Hauterivian ~129.4–~132.9
Valanginian ~132.9–~139.8
Berriasian ~139.8–~145.0
ജുറാസ്സിക്‌ Upper/
Late
Tithonian older
Subdivision of the Cretaceous system
according to the IUGS, as of July 2012.

ഭുമിയുടെ ചരിത്രം കണ്ട ഒരു വലിയ വംശനാശമാണ് ക്രിറ്റേഷ്യസ്‌ കാലഘട്ടം സാക്ഷ്യം വഹിച്ചത്. ഇതിനെ കേ - ടി വംശനാശം എന്ന് വിളിക്കുന്നു. ഈ കാലയളവിൽ ജീവിച്ചിരുന്ന 7 5 % ജീവികളും ഈ വംശനാശത്തിൽ നശിച്ചുപോയി ഇതിൽ കരയിൽ ഉണ്ടായിരുന്ന പറക്കാത്ത ഇനത്തിൽ പെട്ട എല്ലാ ദിനോസറുകളും , കടലിൽ വസിച്ചിരുന്ന വലിയ ഉരഗങ്ങൾ , പറക്കുന്ന ഉരഗങ്ങൾ എന്നിവയെല്ലാം പെടും.

ഇതും കാണുക

  • ക്രിറ്റേഷ്യസ് കാലത്തെ ദിനോസറുകൾ

അവലംബം

  1. Image:Sauerstoffgehalt-1000mj.svg
  2. File:OxygenLevel-1000ma.svg
  3. Image:Phanerozoic Carbon Dioxide.png
  4. Image:All palaeotemps.png

പുറമെ നിന്നുള്ള കണ്ണികൾ

അന്ത്യ ക്രിറ്റേഷ്യസ്

ക്രിറ്റേഷ്യസ് ലെ അവസാന ഭൂമിശാസ്ത്ര യുഗം ആണ് അന്ത്യ ക്രിറ്റേഷ്യസ്. ഇത് 100.5 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് തുടങ്ങി 66 ദശലക്ഷം വർഷം മുൻപ് അവസാനിച്ചു.

കാണപ്പെടുന്ന വ്യത്യസ്ത പാറകൾ കാരണം ,ക്രിറ്റേഷ്യസ് പരമ്പരാഗതമായി ലോവർ ക്രിറ്റേഷ്യസ് (തുടക്ക), ഒപ്പം (അന്ത്യ) അപ്പർ ക്രിറ്റേഷ്യസ് എന്നിങ്ങനെ തിരിച്ചിരിക്കുന്നു.

ആഫ്രിക്ക

ലോകത്തിലെ ഏറ്റവും വലിയ ഭൂഖണ്ഡങ്ങളിലൊന്നാണ് ‌ആഫ്രിക്ക. വലിപ്പത്തിന്റെ കാര്യത്തിലും ജനസംഖ്യയുടെ കാര്യത്തിലും രണ്ടാമതാണ് ഈ വൻ‌കര. ഇതിൽ രാജ്യങ്ങളും പ്രത്യേക സ്വയംഭരണ പ്രദേശങ്ങളുമായി 61 ദേശങ്ങളുണ്ട്. സമീപ ദ്വീപുകളടക്കം ഏകദേശം 3.02 ചതുരശ്ര കോടി കിലോമീറ്റർ വിസ്തീർണ്ണമുള്ള (11.7 million sq mi) ആഫ്രിക്ക, ഭൗമോപരിതലത്തിന്റെ 6% അതായത് ആകെ കരയുടെ വിസ്തീർണ്ണത്തിന്റെ 20.4% വ്യാപിച്ചുകിടക്കുന്നു. 2009-ലെ കണക്കുകൾ പ്രകാരം ഇവിടത്തെ ജനസംഖ്യ100 കോടിയാണ്,ഇത് ഭൗമ ജനസംഖ്യയിലെ 14.72 ശതമാനത്തോളം വരും.

വടക്ക് മദ്ധ്യതരണ്യാഴി വടക്ക് കിഴക്ക് സൂയസ് കനാൽ , ചെങ്കടൽ , തെക്ക്-കിഴക്ക് ഇന്ത്യൻ മഹാസമുദ്രം പടിഞ്ഞാറ് അറ്റ്ലാന്റിക് സമുദ്രം എന്നിവ അതിർത്തികളായിട്ടുള്ള ഈ വൻകരയിൽ മഡഗസ്കർ, 54 പരമാധികാര രാഷ്ട്രങ്ങളും ദ്വീപുസമൂഹങ്ങളും ഉൾപ്പെടുന്നു, മൊറോക്കോ അംഗീകരിക്കുന്നില്ലെങ്കിലും ആഫ്രിക്കൻ യൂണിയനിൽ അംഗമായ സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഈ വൻകരയിലാണ് സ്ഥിതി ചെയ്യുന്നത് .

കിഴക്കൻ ആഫ്രിക്കയുടെ മദ്ധ്യഭാഗത്ത് എത്യോപിയയിൽ 200,000 വർഷങ്ങൾക്ക് മുമ്പേയാണ് മനുഷ്യൻ ഉണ്ടായത് എന്നാണ്‌ ശാസ്ത്രീയമായ തെളിവുകൾ വിരൽ ചൂണ്ടുന്നത്. .ഭൂമദ്ധ്യരേഖക്ക് ഇരുവശവുമായി വ്യാപിച്ചു കിടക്കുന്ന ആഫ്രിക്കയിൽ വ്യത്യസ്ത കാലാവസ്ഥാമേഖലകളുണ്ട്, ഉത്തര മിതോഷ്ണമേഖല മുതൽ ദക്ഷിണ മിതോഷ്ണമേഖലവരെ (temperate) വ്യാപിച്ചുകിടക്കുന്ന ഏക വൻകരയാണിത്.

ആഫ്രിക്കയിലെ വാർഷിക സാമ്പത്തിക വളർച്ചാനിരക്ക് 2010-ൽ 5.0ശതമാനവും 2011-ൽ 5.5 ശതമാനവുമായിരിക്കുമെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു.

ഇൻഡോസൂക്കസ്

അന്ത്യ ക്രിറ്റേഷ്യസ് യുഗത്തിൽ നിന്നും ഉള്ള ഒരു ദിനോസറാണ് ഇൻഡോസൂക്കസ്. തെറാപ്പോഡ വിഭാഗത്തിൽ പെട്ട ഇവയുടെ ഫോസ്സിൽ ഇന്ത്യയിൽ ഉള്ള ജബൽപൂരിൽ ഉള്ള ലമേറ്റ ഫോർമഷൻ എന്ന ശിലാക്രമങ്ങൾക്ക് ഇടയിൽ നിന്നുമാണ് കണ്ടു കിട്ടിയിടുള്ളത് .

ഓർത്തൊഗോണിയോസോറസ്

ഇന്ത്യയിലെ ജബൽപൂരിലെ ലമെട്ട എന്ന ശില ക്രമത്തിൽ നിന്നും ഫോസ്സിൽ കിട്ടിയിട്ടുള്ള ഒരു ദിനോസർ ആണ് ഓർത്തൊഗോണിയോസോറസ്. ക്രിറ്റേഷ്യസ്‌ കാലത്തിന്റെ അന്ത്യത്തിൽ ജീവിച്ചിരുന ഇവ തെറാപ്പോഡ വിഭാഗത്തിൽ പെട്ടതായിരുന്നു.

ഓർനിത്തോമീമോയ്ഡിസ്

അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന വളരെ ചെറിയ ഒരു തെറാപ്പോഡ വിഭാഗം ദിനോസർ ആണ് ഓർനിത്തോമീമോയ്ഡിസ്.

ജബൽപൂരിയ

ക്രിറ്റേഷ്യസ്‌ യുഗത്തിൽ നിന്നും ഉള്ള വേട്ടയാടുന്ന ഒരു ചെറിയ ദിനോസർ ആണ് ജബൽപൂരിയ. തെറാപ്പോഡ വിഭാഗത്തിൽ പെട്ട ഇവ ഇന്ത്യയിൽ ഉള്ള ജബൽപൂർ നിന്നും ആണ് ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് , ഇവിടെ ഉള്ള ലമേറ്റ ഫോർമേഷൻ എന്ന പേരിൽ ഉള്ള ശിലാക്രമങ്ങൾക്ക് ഇടയിൽ നിന്നും ആണ്. ജബൽപൂരിയ എന്ന പേരിന്റെ ഉത്ഭവവും ഇങ്ങനെയാണ്.

ടൈറ്റനോസോറസ്

ടൈറ്റനോസോറസ് അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ഇന്ത്യയിൽ ജീവിച്ചിരുന്ന സോറാപോഡ് വംശത്തിൽ പെട്ട വളരെ വലിയ ദിനോസർ ആയിരുന്നു. ദിനോസറുകളിലെ സസ്യഭുക്കുകളിൽ ഒരു പ്രധാന വിഭാഗമാണ്‌ ടൈറ്റനോസോറസ്. സമാനമായ സ്പീഷിസ്നെ ദക്ഷിണ അമേരിക്കയിലും യൂറോപ്പിലും കണ്ടു കിട്ടിയിട്ടുണ്ട്. ഗ്രീക്ക് പുരാണത്തിലെ അതിശക്തി ഉള്ള ദേവന്മാരായ ടൈറ്റന്മാർ ആണ് പേരിനു ആധാരം.

ഡ്രിപ്റ്റോസോറോയ്ഡീസ്

അന്ത്യ ക്രിറ്റേഷ്യസ് യുഗത്തിൽ ഉണ്ടായിരുന്ന വളരെ വലിപ്പമേറിയ ഒരു തെറാപ്പോഡ വിഭാഗത്തിൽ പെട്ട ദിനോസർ ജെനുസാണ് ഡ്രിപ്റ്റോസോറോയ്ഡീസ്. ഇന്ത്യയിലെ ലമേറ്റ ഫോർമഷൻ എന്ന പേരിൽ ഉള്ള ശിലാക്രമങ്ങൾക്ക് ഇടയിൽ നിന്നും ആണ് ഇവയുടെ ഫോസിൽ കണ്ടുകിട്ടിയിട്ടുള്ളത് .

തുടക്ക ക്രിറ്റേഷ്യസ്

ക്രിറ്റേഷ്യസ് ലെ ആദ്യ ഭൂമിശാസ്ത്ര യുഗം ആണ് തുടക്ക ക്രിറ്റേഷ്യസ്.ഇത് 145 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് തുടങ്ങി 100.5 ദശലക്ഷം വർഷം മുൻപ് അവസാനിച്ചു.

കാണപ്പെടുന്ന വ്യത്യസ്ത പാറകൾ കാരണം ,ക്രിറ്റേഷ്യസ് പരമ്പരാഗതമായി ലോവർ ക്രിറ്റേഷ്യസ് (തുടക്ക), ഒപ്പം (അന്ത്യ) അപ്പർ ക്രിറ്റേഷ്യസ് എന്നിങ്ങനെ തിരിച്ചിരിക്കുന്നു.

ദിനോസർ

ദിനോസൌറിയ എന്ന ജീവശാഖയിലെ പലതരത്തിലുള്ള ഒരു കൂട്ടം ജീവികളാണു് ഡൈനസോറുകൾ അഥവാ ദിനോസറുകൾ. ദിനോസറുകൾ ഭൂമിയിൽ ആവിർഭവിക്കുന്നത് ഏകദേശം 230 ദശലക്ഷം വർഷങ്ങൾക്കു മുൻപ് അന്ത്യ ട്രയാസ്സിക് കാലത്താണ്. തുടക്ക ജുറാസ്സിക് കാലം തൊട്ടു് അന്ത്യ ക്രിറ്റേഷ്യസ് വരെ ഭൂമിയിൽ ഏറ്റവും പ്രാതിനിധ്യമുള്ള ജീവിയും ദിനോസറുകളായിരുന്നു. എന്നാൽ, അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് സംഭവിച്ച, ഭൂമിയുടെ ചരിത്രം കണ്ട ഒരു വലിയ വംശനാശത്തിൽ (കേ-ടി വംശനാശം) അന്ന് ജീവിച്ചിരുന്ന മിക്ക ദിനോസർ വർഗ്ഗങ്ങളും നശിച്ചു.ഭൂമി ക് വെളിയിൽ നിന്നും എത്തിയ ഖര രാസവസ്തു ജലതതില് ലയിച്ച് അത് കുടിച്ച എല്ലാ ജീവജാലങളും നശിച്ചു പോകുകയും, മുരടിച്ചു പോകുകയും, പരിണാമത്തിന് വിദയമാകുകയും ചെയ്യ്തു.ഈ രാസവസ്തുവില് നിന്നാണ് മനുഷ്യന് ഉൽഭവിചചത്. ഫോസ്സിൽ തെളിവുകൾ സൂചിപ്പിക്കുന്നത് ജുറാസ്സിക്‌ കാലഘട്ടത്തിൽ ജീവിച്ചിരുന്ന തെറാപ്പോഡ എന്ന വിഭാഗം ദിനോസറുകളിൽ നിന്നുമാണ് പക്ഷികൾ പരിണാമം പ്രാപിച്ചത് . ഇന്ന് പക്ഷികളെ ദിനോസറുകളുടെ പിൻ‌ഗാമികളായ ഏകവംശമായി തരം തിരിച്ചിരിക്കുന്നു. 66 ദശലക്ഷം വർഷം മുൻപ് നടന്ന വംശനാശത്തിൽ നിന്നും കുറച്ച് പക്ഷികൾ രക്ഷപ്പെട്ടു, അവ ഇന്നും ദിനോസറുകളുടെ പരമ്പരയിലെ കണ്ണികളായി ജീവിക്കുന്നു. . ഇവ നാമാവശേഷമായതിനെക്കുറിച്ചു പല സിദ്ധാന്തങ്ങളും നിലവിലുണ്ട്‌ - ഉൽക്കകൾ പതിച്ചതുകൊണ്ടോ അഗ്നിപർവതസ്ഫോടനത്താലോ ഭൂമിയിലുണ്ടായ മാറ്റങ്ങളാണു ഡൈനസോറുകളുടെ നാശത്തിനു കാരണമെന്നാണു കരുതപ്പെടുന്നത്. ഇന്ന് ഭൂമിയിൽ കാണപ്പെടുന്ന പക്ഷികളുടെ മുൻഗാമികളാണു ഡൈനസോറുകൾ.

വർഗ്ഗം, രൂപം, ആകൃതി, ജീവിച്ചിരുന്ന പരിതഃസ്ഥിതി എല്ലാം കൊണ്ടും വ്യത്യസ്തമായ ജീവികൾ ആയിരുന്നു ദിനോസറുകൾ. ഫോസ്സിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ പാലിയെന്റോളോജിസ്റ്റ്‌മാർ ഇവയെ അഞ്ഞൂറിൽ പരം ജെനുസുകൾ ആയും, ആയിരത്തിൽ പരം ഉപവർഗ്ഗം ആയും തിരിച്ചിട്ടുണ്ട്. എല്ലാ വൻകരകളിൽ നിന്നും ദിനോസറുകളുടെ ഫോസ്സിൽ കിട്ടിയിടുണ്ട്.

ഭീകരനായ പല്ലി എന്നർത്ഥം വരുന്ന ദിനോസർ എന്ന പേര് തെറ്റിധാരണ ഉണ്ടാക്കുന്നതാണ് കാരണം ദിനോസറുകൾ പല്ലികൾ അല്ല മറിച്ചു അവ ഉരഗങ്ങളുടെ ഒരു വ്യത്യസ്ത വർഗ്ഗം ആയിരുന്നു, ഉരഗങ്ങളിൽ കാണുന്ന സ്വാഭാവികമായ സവിശേഷങ്ങൾ പല ദിനോസറുകളിലും കാണാൻ സാധിക്കില്ല, ഉരഗങ്ങളെ അപേക്ഷിച്ച് മിക്ക ദിനോസറുകൾക്കും നിവർന്നു നിൽക്കാൻ സാധിക്കുമായിരുന്നു. ഇത് കൂടാതെ പല പുരാതന ജീവികളെയും പ്രത്യേകിച്ച് മോസസോറുകൾ, ഇക്തിയോസൗർ, ടെറാസോറസ്, പ്ലെസിയോസൗർ, ഡൈമെട്രോഡോൺ എന്നിവയെയും ദിനോസറുകളായി തെറ്റിദ്ധരിച്ചിരുന്നു.

പാലിയോജീൻ

Cainozoic ലെ ആദ്യ ഭൂമിശാസ്ത്ര കാലഘട്ടമാണ് പാലിയോജീൻ (Paleogene) . ഇത് 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് തുടങ്ങി 23 ദശലക്ഷം വർഷം മുൻപ് അവസാനിക്കുന്നു.

പാലിയോജീനിൽ പാലിയോസീൻ ഇയോസീൻ ഒലിഗോസീൻ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങൾ ഉണ്ടായിരുന്നു.

ബ്രാക്കിപോഡോസോറസ്

ബ്രാക്കിപോഡോസോറസ് എന്നാൽ ചെറിയ അല്ലെങ്കിൽ കുറിയ കാലുകൾ ഉള്ള പല്ലി എന്നാണ് അർഥം. ത്യരെഫോര എന്ന വിഭാഗത്തിൽപ്പെടുന്ന ദിനോസറാണിവ. ലളിത ഭാഷയിൽ പറഞ്ഞാൽ കവചം ഉള്ള ദിനോസറുകൾ. അന്ത്യ ക്രിറ്റേഷ്യസ് കാലഘട്ടത്തിൽ ജിവിച്ച ഇവയുടെ ഫോസ്സിൽ കിട്ടിയിട്ടുള്ളത് ഇന്ത്യയിലുള്ള ലമേറ്റ ഫോർമേഷൻ എന്ന ശിലാക്രമത്തിൽ നിന്നുമാണ് .

മിൻമി

കവചമുള്ള ഒരു ദിനോസറാണ് മിൻമി. മേയി, കോൽ എന്നീ ദിനോസറുകളെ കണ്ടെത്തുന്നതിനു മുൻപ് ഏറ്റവും ചെറിയ പേര് ഉള്ള ദിനോസർ എന്ന പദവി മിൻമിക്കു സ്വന്തമായിരുന്നു. ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് ഓസ്ട്രേലിയയിൽ നിന്നും ആണ്.

മേയി

2004-ൽ ചൈനയിൽ നിന്നും ഫോസ്സിൽ കണ്ടെത്തിയ, താറാവിനോളം മാത്രം വലിപ്പമുള്ള ഒരു ദിനോസറാണ് മേയി. ഇത് തെറാപ്പോഡ വിഭാഗത്തിൽ ഉൾപ്പെടുന്നതാണ്. ക്രിറ്റേഷ്യസ്‌ കാലത്തിന്റെ തുടക്കത്തിൽ ജീവിച്ചിരുന്ന ദിനോസർ ആണ് ഇവ .

റ്റിറാനോസോറസ് റെക്സ്

മഹാ ക്രിറ്റേഷ്യസ് യുഗത്തിന്റെ അന്ത്യ കാലഘട്ടത്തിൽ ജീവിച്ചിരുന്ന മാംസഭുക്കുകളായ വളരെ വലിപ്പമേറിയ ഒരിനം ദിനോസറുകളാണ്‌ റിറാനോസോറസ് റെക്സ് (ടി.റെക്സ്)ദിനോസറുകൾ. ഏതാണ്ട് 85 ദശലക്ഷം മുതൽ 65 ദശലക്ഷം വരെയുള്ള കാലഘട്ടത്തിലാണ്‌ റ്റിറാനോസാറസ്‌ റക്സ്‌ ദിനോസറുകൾ ജീവിച്ചിരുന്നതെന്നാണ്‌ ശാസ്ത്ര ലോകത്തിന്റെ അനുമാനം. വലിപ്പമേറിയ ശരീരവും കൂർത്ത പല്ലുകളുള്ള വലിയ ശിരസ്സും ബലിഷ്ഠമായ കാലുകളുമുള്ള ഇവ, ഇരയെ ആക്രമിച്ച് കീഴ്പ്പെടുത്തി ഭക്ഷിക്കാറാണ്‌ പതിവ് എന്നും അല്ല ഒരു ശവം തീനി ആയിരുന്നു എന്നും ശാസ്ത്രജ്ഞൻമാർ തമ്മിൽ വാദിക്കുന്നു. ഈ വാദങ്ങൾ പാലിയെന്റോളോജിയിൽ ഉള്ള ഏറ്റവും പഴയതും ഇപ്പോഴും തുടരുന്നതും ആണ്.

വെലോസിറാപ്റ്റർ

മാംസഭുക്കുകളായ ദിനോസറുകളിൽ 'വേഗക്കള്ളൻ' എന്നറിയപ്പെടുന്ന ഇടത്തരം വലിപ്പമുള്ള ദിനോസറുകളാണ്‌ വെലോസിറാപ്റ്റർ . ഡ്രോമയിയോസോറിഡ് തേറാപോഡ് വിഭാഗത്തിൽപ്പെടുന്ന ഈയിനം ദിനോസറുകൾ ഏകദേശം 83 മുതൽ 70 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് അതായത് ക്രാറ്റേഷ്യസ് യുഗത്തിന്റെ ഉത്തരഘട്ടത്തിൽ ജീവിച്ചിരുന്നവയാണെന്ന് കണക്കാക്കപ്പെടുന്നു.വെലോസിറാപ്റ്ററിന്റെ ഫോസ്സിൽ പ്രധാനമായും ലഭിച്ചിരിക്കുന്നത് മംഗോളിയയിൽനിന്നാണ്‌. ജൂറാസിക്ക് പാർക്ക് എന്ന ഹോളിവുഡ് സിനിമയിൽ ഈയിനം ദിനോസറുകളുടെ പരിഷ്‌ക്കരിച്ച രൂപമാണ്‌ ചിത്രീകരിച്ചിരിക്കുന്നത്.

ഡ്രോമയിയോസോറിഡ് വിഭാഗത്തിൽപ്പെട്ട മറ്റു ദിനോസറുകളായ ഡൈനൊനിക്കസ്, അച്ചിലോബേറ്റർ തുടങ്ങിയവയിൽനിന്നെല്ലാം വ്യത്യസ്തമായി ചെറിയ ശരീരഘടനയൊടുകൂടിയ ദിനോസറാണ്‌ വെലോസിറാപ്റ്റർ. ടർക്കിയുടെ വലിപ്പവും നീളമേറിയ വാലും, ചിറകുകളുമൊക്കെയുള്ള വെലോസിറാപ്റ്ററുകൾ രണ്ട്കാലിൽ നടക്കുന്ന ജീവികളായിരുന്നു. ഇരുകാല്പ്പാദങ്ങളിലും മൂർച്ചയേറിയ നഖങ്ങൾ ഇവയ്ക്കുണ്ടായിരുന്നു.ഇരയെ കീറിമുറിക്കാനായിരിക്കാം ഈ നഖങ്ങൾ പ്രധാനമായും ഉപയോഗിച്ചിരുന്നത്. ചെറിയ ശിരസ്സുള്ള ഇവയുടെ നീളമേറിയ അതേസമയം വലിപ്പം കുറഞ്ഞ തലയോട് മറ്റുള്ള ദിനോസർ ഫോസിലുകളിൽ നിന്നും ഇവയെ എളുപ്പം തിരിച്ചറിയാൻ സഹായിക്കുന്നു.

സീലുറോയ്ഡിസ്

വളരെ ചെറിയ ഒരു ദിനോസർ ആയിരുന്നു സീലുറോയ്ഡിസ് . അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ഇന്നത്തെ ഇന്ത്യയിലാണ് ഇവ ജീവിച്ചിരുന്നത്. തെറാപ്പോഡ വിഭാഗമാണ്. ഇതിൽ കവിഞ്ഞു മറ്റു വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല, നോമെൻ ദുബിയം ആയിട്ടാണ് ഈ ദിനോസറിനെ കരുതുന്നത് . ലമേറ്റ ശിലക്രമത്തിൽ ആണ് ഇവയുടെ ഫോസ്സിൽ കണ്ടു കിടിയിടുളത് .

സോറാപോഡമോർഫ

സൌരിച്ച്യൻ ദിനോസറുകളുടെ വംശനാശം സംഭവിച്ച ഒരു ജീവശാഖ ആണ് സോറാപോഡമോർഫ . പേര് വരുന്നത്‌ ഗ്രീക്ക് ഭാഷയിൽ നിന്നും ആണ്. അർഥം പല്ലിയുടെ പാദം ഉള്ള വിഭാഗം എന്ന്. നീണ്ട കഴുത്തും ഭാരം ഏറിയ ശരീരവും ഇവയുടെ പ്രത്യേകതകൾ ആയിരുന്നു .

സോറാപോഡ്

സൌരിച്ച്യൻ ദിനോസറുകളുടെ ഒരു ഉപ നിരയാണ് സോറാപോഡ് എന്ന വിഭാഗം. ഭൂമുഖത്ത് ജീവിച്ചിരുന്ന ജീവികളിൽ ഏറ്റവും വലിപ്പമേറിയവ ആയിരുന്നു സോറാപോഡുകൾ . സൂപ്പർസോറസ്‌, ആർക്കിയോഡോണ്ടോസോറസ്, ജിങ്ഷാക്കിയാങ്ങോസോറസ്, കോട്ടാസോറസ് എന്നിവ ഇവയിൽ ചിലത് മാത്രം. ഈ ഗണത്തിൽ പെടുന്ന ദിനോസറുകളുടെ ഫോസ്സിൽ അന്റാർട്ടിക്ക അടകം എല്ലാ ഭൂഖണ്ഡത്തിൽ നിന്നും കിട്ടിയിട്ടുണ്ട്.

സോറാപോഡക്കൾ അന്ത്യ ട്രയാസ്സിക് കാലത്ത് ആണ് ഉരുത്തിരിഞ്ഞത് , അന്ത്യ ജുറാസ്സിക് കാലത്തോടെ ഇവ മിക്ക വൻ കരയിലും ഉള്ള പ്രധാനപെട്ട ദിനോസർ വർഗ്ഗമായി മാറി , എന്നാൽ ക്രിറ്റേഷ്യസ് കാലത്തിന്റെ അവസാനത്തോടെ ഈ വിഭാഗത്തിലെ മിക്ക ദിനോസറുകളും വംശം നശിക്കുകയും ടൈറ്റനോസോറകൾ ആ സ്ഥാനങ്ങൾ കൈയടക്കുകയും ചെയ്തു .

ഇതരഭാഷകളിൽ

This page is based on a Wikipedia article written by authors (here).
Text is available under the CC BY-SA 3.0 license; additional terms may apply.
Images, videos and audio are available under their respective licenses.