കമ്യൂണിസം

രാഷ്ട്രതന്ത്രത്തിലും സാമൂഹികശാസ്ത്രത്തിലും കമ്യൂണിസം എന്നതു സാമൂഹിക, രാഷ്ട്രീയ, സാമ്പത്തികവുമായ തത്ത്വശാസ്ത്രവും അതിനെയൂന്നിയുള്ള ഒരു പ്രസ്ഥാനവുമാണ്. ഇംഗ്ല്ലിഷ്: Communism. ലത്തീൻ പദമായ കോമ്മുനിസ് ( communis അർത്ഥം= പൊതുവായത്, അഖിലം )[1][2] കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ വിഭാവനം ചെയ്യുന്നത് വർഗ്ഗരഹിതമായ ഒരു സാമുഹിക വ്യവസ്ഥിതി വാർത്തെടുക്കുക എന്നതാണ്. ഈ തത്ത്വശാസ്ത്രപ്രകാരം നിർമ്മാണവും അതുമായി ബന്ധപ്പെട്ട ഉടമസ്ഥതയും ഒരു സമൂഹത്തിന്റെ പൊതുവായിരിക്കുകയും സ്വകാര്യവ്യക്തികൾക്കോ ഏതെങ്കിലും വർഗ്ഗങ്ങൾക്കൊ അതിൽ പങ്കുണ്ടാകുകയേ ഇല്ല. ഇതുമൂലം സമ്പത്ത് സ്വകാര്യവ്യക്തിയുടെ കയ്യിൽ ഒതുങ്ങി നിൽകാതെ സമൂഹത്തിലെല്ലാവരിലേക്കും ആവശ്യമനുസരിച്ച് മാറ്റപ്പെടുന്നു.[3][4] [5]

മാക്സിസം, അനാർക്കിസം ( അരാജകവാദിത്വം) അനാർക്കിസ്റ്റ് കമ്യൂണിസം തുടങ്ങി ഭിന്നമായ ആശയങ്ങളും ഇവയെ അവലംബിച്ചുണ്ടായിട്ടുള്ള വിവിധ ചിന്താധാരകൾ നിലവിലുണ്ട്. ഇവയെല്ലാം മുതലാളിത്തവ്യവസ്ഥ എന്ന തത്ത്വത്തിൽ നിന്ന് ഉണ്ടായാതാണ് ഇന്നത്തെ സാമൂഹിക വ്യവസ്ഥ എന്ന കാഴ്ചപ്പാട് പുലർത്തുന്ന തത്ത്വശാസ്ത്രങ്ങളാണ്. മുതലാളിത്തത്തിൽ രണ്ടു മുഖ്യ വർഗ്ഗങ്ങൾ നിലനിൽകുന്നു അവ, സമൂഹത്തിലെ മുഖ്യശതമാനവും ഉൾക്കൊള്ളുന്ന ((ബഹുഭൂരിപക്ഷമുള്ള ) തൊഴിലാളി വർഗ്ഗവും (working class) സമ്പത്ത് കൈകാര്യം ചെയ്യുന്ന ന്യൂനപക്ഷമായ മുതലാളിത്ത വർഗ്ഗവുമാകുന്നു എന്നും വിഭാവനം ചെയ്യുന്നു. ഈ ന്യൂനപക്ഷ മുതലാളിത്തവർഗ്ഗം തൊഴിലാളിവർഗ്ഗത്തെക്കൊണ്ട് തൊഴിൽ നടത്തി ഉത്പന്നങ്ങളുടെ വിറ്റുവരവിലൂടെ അതിന്റെ പ്രധാന വരുമാനം കൈയ്യാളുന്നു.

എന്നാൽ കമ്യൂണിസത്തിൽ ആരും സമ്പത്ത് കൈകാര്യം ചെയ്യുന്നില്ല. എല്ലാവരും പൊതുവായ ഒരു സംസ്ഥനത്തീന്റെ ഉടമസ്ഥതയിലുള്ള നിർമ്മാണശാലകളിൽ അവരാലാകുന്നതുപോലെ തൊഴിലെടുക്കുന്നു. ഒരോരുത്തരുടെ തൊഴിലും പ്രതിനിധീകരണത്തിനും ആവശ്യത്തിനുമനുസരിച്ച് ലാഭം പങ്കുവക്കപ്പെടുന്നു.

വർഗ്ഗങ്ങൾക്കോ രാഷ്ട്രങ്ങൾക്കോ പ്രാധാന്യമില്ലാത്ത (അഥവാ വർഗ്ഗരഹിത-രാഷ്ട്രരഹിതമായ) സാമൂഹ്യവ്യവസ്ഥയുടെ സൃഷ്ടി ലക്ഷ്യം വയ്ക്കുന്ന ഒരു ആശയമാണ് കമ്യൂണിസം[6] . ഇത്തരം സമൂഹ്യവ്യവസ്ഥയെ കമ്യൂണിസ്റ്റ് വ്യവസ്ഥ എന്ന് വിളിക്കുന്നു. കമ്യൂണിസ്റ്റ് വ്യവസ്ഥയിൽ ഉത്പാദനോപാധികളെല്ലാം പൊതു ഉടമസ്ഥാവകാശത്തിലായിരിക്കും. ഉത്പാദനോപാധികൾ സ്വകാര്യ ഉടമസ്ഥതയിലുണ്ടാവില്ല എന്ന കാഴ്ചപ്പാട് ചിലപ്പോഴെങ്കിലും സ്വകാര്യ സ്വത്ത് ഉണ്ടാവില്ല എന്നായി വ്യാഖ്യാനിക്കപ്പെടാറുണ്ട്, ഇത് പൂർണ്ണമായും ശരിയല്ല.

സോഷ്യലിസം എന്ന കുറേക്കുടി വിശാലമായ ആശയഗതിയുടെ ഒരു പ്രധാന ശാഖയാണ് കമ്യൂണിസം. കമ്യൂണിസത്തിനകത്തുതന്നെ പരസ്പരം ചെറിയതോതിൽ വ്യത്യാസപ്പെട്ടിരിക്കുന്ന അനേകം ആശയഗതികളുണ്ട്. മാവോയിസം, സോവിയറ്റ് കമ്യൂണിസം തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. ഈ രണ്ട് കാഴ്ചപ്പാടുകൾ തമ്മിലുള്ള വ്യത്യാസം ലോക കമ്യൂണ്സ്റ്റ് പ്രസ്ഥാനങ്ങളിലെല്ലാം പിളർക്കുകയുണ്ടായി.

മാർക്സിസം
Karl Marx
സാമൂഹിക-മാനവ ശാസ്ത്രങ്ങൾ
തൊഴിലാളി
ബൂർഷ്വാസി
വർഗ്ഗബോധം
വർഗ്ഗസമരം
പ്രാകൃത കമ്മ്യൂണിസം
അടിമത്തം
നാടുവാഴിത്തം
മുതലാളിത്തം
സോഷ്യലിസം
കമ്യൂണിസം
ധനതത്വശാസ്ത്രം
മാർക്സിയൻ ധനതത്വശാസ്ത്രം
വിഭവങ്ങൾ
ചൂഷണം
അദ്ധ്വാനം
മൂല്യ നിയമം
ഉല്പാദനോപാധികൾ
ഉല്പാദന രീതികൾ
അധ്വാനശക്തി
മിച്ച അദ്ധ്വാനം
മിച്ചമൂല്യം
വേതന ജോലി
ചരിത്രം
മുതലാളിത്ത ഉല്പാദനസമ്പ്രദായം
വർഗ്ഗ പ്രയത്നം
തൊഴിലാളിവർഗ സർവാധിപത്യം
Primitive accumulation of capital
തൊഴിലാളിവർഗ്ഗ വിപ്ലവം
തൊഴിലാളിവർഗ്ഗ സാർവ്വദേശീയത
ലോക വിപ്ലവം
Philosophy
മാർക്സിയൻ തത്ത്വശാസ്ത്രം
ചരിത്രപരമായ ഭൗതികവാദം
വൈരുദ്ധ്യാത്മക ഭൗതികവാദം
Analytical Marxism
അരജാകവാദവും മാർക്സിസവും
Marxist autonomism
Marxist feminism
മാർക്സിസ്റ്റ് മാനവികതാവാദം
Structural Marxism
പാശ്ചാത്യ മാർക്സിസം
പ്രധാന മാർക്സിസ്റ്റുകൾ
കാറൽ മാർക്സ്
ഫ്രെഡറിക് ഏംഗൽസ്
കാൾ കോട്സ്കി
ജോർജി പ്ലെഖാനോവ്
ലെനിൻ
ലിയോൺ ട്രോട്സ്കി
റോസ ലക്സംബർഗ്
മാവോ സെ-തൂങ്
ജോർജ് ലൂക്കാക്സ്
അന്റോണിയോ ഗ്രാംഷി
ഫിദൽ കാസ്ട്രോ
ചെ ഗുവേര
Karl Korsch
ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌
Frankfurt School
ലൂയി അൽത്തൂസർ
വിമർശനങ്ങൾ
മാർക്സിസത്തെക്കുറിച്ചുള്ള വിമർശനങ്ങൾ
Full list
കവാടം:കമ്മ്യൂണിസം

ചരിത്രം

കമ്യൂണിസം എന്ന ആശയത്തിന്റെ ഉത്ഭവം തർക്കവിഷയമാണ്. നിരവധി ഗ്രൂപ്പുകൾ അവരുടേതായ കാഴ്ചപ്പാടുകളിലൂടെ കമ്യൂണിസത്തിന്റെ ഉത്ഭവത്തിനെ വിലയിരുത്തുന്നു. ഇതിൽ വ്യക്തമായ ഒരു ആശയരൂപീകരണം നടത്തിയത് ജർമൻ തത്ത്വചിന്തകനായ കാൾ മാർക്സാണ്. അദ്ദേഹം നിരവധി ആദിവാസി സമൂഹങ്ങളെ പഠിക്കുകയും അവരുടെ ചരിത്രങ്ങൾ പഠനവിഷയങ്ങളാക്കുകയും ചെയ്തതിലൂടേ ആദികാലത്തിലെ വേട്ടയാടി ജീവിതം നയിച്ചിരുന്ന മനുഷ്യരാണ് പ്രാകൃത കമ്യൂണിസത്തിന്റെ വക്താക്കൾ എന്നും അവർക്കിടയിൽ വർഗ്ഗങ്ങൾ ഇല്ലായിരുന്നു എന്നും കിട്ടുന്നതെല്ലാം പങ്കിട്ടെടുക്കുന്ന ഒരു സമൂഹവ്യവസ്ഥിതിയായൊരുന്നു അവരുടേതെന്നും കണ്ടെത്തിയിരുന്നു. എന്നു മുതലാണ് ആവശ്യത്തിൽ കവിഞ്ഞ് ഉത്പാദിക്കാൻ തുടങ്ങിയത് എന്നു മുതലാണോ അന്നാണ് സ്വകാര്യ സ്വത്തുക്കൾ ഉണ്ടാവാൻ തുടങ്ങിയത് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

കമ്യൂണിസവും മാക്സിസവും

കമ്യൂണിസ്റ്റ് വ്യവസ്ഥയുടെ സൃഷ്ടിയെക്കുറിച്ച് ആദ്യമായി ശാസ്ത്രീയമായി ചിന്തിച്ചത് കാൾ മാർക്സ് ആയിരുന്നു. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും, അതിൽ പിന്നീട് നടന്ന കൂട്ടിച്ചേർക്കലുകളും മാക്സിസം എന്നാണ് അറിയപ്പെടുന്നത്. കമ്യൂണിസവും മാക്സിസവും വളരെയധികം കൂടിക്കുഴഞ്ഞു കിടക്കുന്നു എന്നത് യാഥാർത്ഥ്യമാണ്. കമ്യൂണിസം ഒരു ലക്ഷ്യവും അത് കൈവരിക്കുക എന്ന ആശയവുമാണ്. ഈ ആശയത്തിന്റെ അടിസ്ഥാനത്തിൽ മാക്സിയൻ ചരിത്രവീക്ഷണം എന്ന ഒരു ചരിത്ര വിശകലനവും പ്രവർത്തനങ്ങളെ വിലയിരുത്തുവാൻ വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന ഒരു സിദ്ധാന്തവും കൂടിയുൾപ്പെട്ടതാണ് മാക്സിസം.

അവലംബം

  1. "Communism". Britannica Encyclopedia.
  2. World Book 2008, p. 890.
  3. Principles of Communism, Frederick Engels, 1847, Section 18. "Finally, when all capital, all production, all exchange have been brought together in the hands of the nation, private property will disappear of its own accord, money will become superfluous, and production will so expand and man so change that society will be able to slough off whatever of its old economic habits may remain."
  4. The ABC of Communism, Nikoli Bukharin, 1920, Section 20
  5. George Thomas Kurian, സംശോധാവ്. (2011). "Withering Away of the State". The Encyclopedia of Political Science. CQ Press. doi:10.4135/9781608712434. ISBN 9781933116440. ശേഖരിച്ചത് 3 January 2016.
  6. ഫ്രെഡറിക്, ഏംഗൽസ് (നവംബർ-1847). "പ്രിൻസിപ്പിൾസ് ഓഫ് കമ്മ്യൂണിസം". Check date values in: |date= (help)

മറ്റ് ലിങ്കുകൾ

ആൾ ഇന്ത്യാ കിസാൻ സഭ (അശോക റോഡ്)

അഖില ഭാരതീയ കിസാൻ സഭ (A.I.K.S.) ഭാരത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)നോട് ആഭിമുഖ്യമുള്ള ഒരു ഇടതുപക്ഷ കർഷക സംഘടനയാണ്.

ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌

ഏലംകുളം മനക്യ്കൽ ശങ്കരൻ നമ്പൂതിരിപ്പാട്‌ അഥവാ ഇ. എം. എസ്‌. നമ്പൂതിരിപ്പാട്‌ (ഇംഗ്ലീഷ്: E.M.S. Namboodiripad ജൂൺ 13, 1909 പെരിന്തൽമണ്ണ - മാർച്ച് 19, 1998 തിരുവനന്തപുരം) ഇന്ത്യൻ മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് നേതാവും ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായിരുന്നു. ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഏഷ്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ സർക്കാരിന്റെ തലവനെന്ന നിലയിലും അറിയപ്പെടുന്നു. ചരിത്രകാരൻ, മാർക്സിസ്റ്റ്‌ തത്ത്വശാസ്ത്രജ്ഞൻ, സാമൂഹിക പരിഷ്ക്കർത്താവ്‌ എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം ആധുനിക കേരളത്തിന്റെ ശിൽപികളിൽ പ്രധാനിയാണ്‌.

സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ തന്നെ എഴുത്തിന്റെ ലോകത്തിലേക്കു കടന്നിരുന്നു. കോൺഗ്രസ്സിലൂടെ രാഷ്ട്രീയത്തിലേക്കു കടന്നു. പിന്നീട് കോൺഗ്രസ്സിലെ ഇടതു പക്ഷക്കാർ ചേർന്ന് ഇ.എം.എസ്സിന്റെ നേതൃത്വത്തിൽ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചു. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെടുന്ന പാറപ്പുറം സമ്മേളനത്തിൽ പങ്കെടുത്ത് കമ്മ്യൂണിസ്റ്റായി. കേരളസംസ്ഥാനത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായി. കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടായപ്പോൾ സി.പി.ഐ.എമ്മിന്റെയൊപ്പം നിന്നു. സി.പി.ഐ(എം) ദേശീയ ജനറൽ സെക്രട്ടറി, കേരള സംസ്ഥാന സെക്രട്ടറി, പോളിറ്റ് ബ്യൂറോ അംഗം എന്ന നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്.

ആശയങ്ങൾ രൂപീകരിക്കുന്നതിലും, അത് പ്രയോഗത്തിൽ വരുത്തുന്ന കാര്യത്തിലും പുതിയ കേരളത്തിന്റെ ശിൽപികളിലൊരാളായി ഇ.എം.എസ്സിനെ കണക്കാക്കപ്പെടുന്നു. ജനകീയാസൂത്രണ പദ്ധതിയുടെ മുൻനിരക്കാരിലൊരാൾ കൂടിയായിരുന്ന ഇ.എം.എസ്സ് 1998 മാർച്ച് 19-ന് തന്റെ 89-ആം വയസ്സിൽ അന്തരിച്ചു.

ഉല്പാദനോപാധികൾ

"ഉല്പാദന പ്രക്രിയയെ സമ്പൂർണ്ണമായി അതിന്റെ ഫലത്തിന്റെ (അതായതു ഉല്പന്നത്തിന്റെ), അടിസ്ഥാനത്തിൽ വിശകലന വിധേയമാക്കിയാൽ, തൊഴിലിനു വിധേയമാകുന്ന അസംസ്കൃത വസ്തുവും, തൊഴിലിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളും ആണു ഉല്പാദനോപാധികൾ. ആ തൊഴിലിനെ "ഫലദായിയായ തൊഴിൽ" എന്നും വിശേഷിപ്പിക്കുന്നു.". ചുരുക്കിപ്പറഞ്ഞാൽ, പ്രകൃതിവസ്തുക്കളും (അഥവാ അധ്വാനവിഷയവസ്തുക്കളും) അധ്വാനോപകരണങ്ങളും ചേർന്ന ഉല്പാദനത്തിന് ആവശ്യമായിട്ടുള്ള ഉപാധികളാണ് ഉല്പാദനോപാധികൾ. എന്നാൽ അധ്വാനശക്തി ഉല്പാദനോപാധികളുടെ ഭാഗമല്ല. ഉല്പാദനോപാധികളുടെ മേലുള്ള ഒരു ന്യൂനപക്ഷത്തിന്റെ പരിധിരഹിതമായ നിയന്ത്രണമാണ് സമൂഹത്തിൽ വർഗവിഭജനത്തിന് കാരണമാകുന്നത്. അടിമവ്യവസ്ഥയിൽ ഉടമകളും, നാടുവാഴിത്ത വ്യവസ്ഥയിൽ ഭൂപ്രഭുക്കളും, മുതലാളിത്ത വ്യവസ്ഥയിൽ മുതലാളിമാരും ഉല്പാദനോപാധികൾ കൈയ്യടക്കി വയ്ക്കുന്ന ഉടമവർഗങ്ങളാണ് .

കമ്മ്യൂണിസ്റ്റ് ഇന്റർനാഷണൽ

1919ൽ മോസ്കോയിൽ വെച്ച് രൂപം കൊടുത്ത അന്താരാഷ്ട്ര കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയാണ് കമ്മ്യൂണിസ്റ്റ് ഇന്റർനാഷണൽ അല്ലെങ്കിൽ തേർഡ് ഇന്റർനാഷണൽ എന്നറിയപ്പെടുന്നത്. സായുധ സമരമുൾപ്പടെയുള്ള സാധ്യമായ മാർഗ്ഗങ്ങളിലൂടെ ലോകത്തെ മിക്ക രാജ്യങ്ങളിലും നിലനിന്നിരുന്ന ബൂർഷ്വാ ഭരണവർഗത്തെ എതിർത്ത് തോല്പിക്കുകയായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം. 1919 - 1935 കാലയളവിൽ കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ എഴ് അന്താരാഷ്ട്ര കോൺഗ്രസ്സുകളും പതിമൂന് പ്ലീനങ്ങളും ചേരുകയുണ്ടായി. 1943 ൽ ജോസഫ് സ്റ്റാലിൻ കമ്മ്യൂണിസ്റ്റ് ഇന്റർനാഷണൽ ഔദ്യോഗികമായി പിരിച്ചുവിട്ടു.

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ

ഭാരതത്തിലെ ഒരു ദേശീയ രാഷ്ട്രീയ കക്ഷിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ. ആന്ധ്രാ പ്രദേശ്‌, ഝാ‍ർഖണ്ഡ്‌, കേരളം, തമിഴ്‌നാട്‌, പശ്ചിമ ബംഗാൾ, ത്രിപുര,തെലങ്കാന,ബീഹാർ,ഒഡീഷ എന്നീ സംസ്ഥാനങ്ങൾ സി.പി.ഐയുടെ ശക്തി കേന്ദ്രങ്ങളാണ്.

ഗണമുക്തി പരിഷത്ത്

ഗണമുക്തി പരിഷത്ത് അഥവാ Tripura State Tribal People's Liberation Council ത്രിപുരയിലെ ഗോത്രവർഗങ്ങൾക്കിടയിലുള്ള ഒരു ഇടതുപക്ഷ സംഘടനയാണ്.

ചരിത്രപരമായ ഭൗതികവാദം

മനുഷ്യസമൂഹം ഇത് വരെ പിന്നിട്ട നാളുകളെക്കുറിച്ചും, ഇനി പിന്നിടുവാൻ പോകുന്ന കാലഘട്ടങ്ങളെക്കുറിച്ചുമുള്ള, വൈരുദ്ധ്യാത്മക ഭൌതികവാദത്തിൽ അടിസ്ഥാനപ്പെടുത്തിയ സൈദ്ധാന്തികഭാഷ്യമാണ് മാർക്സിയൻ ചരിത്രവീക്ഷണം അഥവാ ചരിത്രപരമായ ഭൌതികവാദം. 1845 നവംബറിനും 1846 ഏപ്രിലിനും ഇടയിൽ കാൾ മാർക്സും ഫ്രെഡറിക് എംഗൽസും ഒരുമിച്ച് എഴുതി തയ്യാറാക്കിയ ജർമ്മൻ പ്രത്യയശാസ്ത്രം എന്ന ഗ്രന്ഥത്തിലാണ് ഭൗതികവാദത്തിൽ അധിഷ്ഠിതമായ മാർക്സിസ്റ്റ് ചരിത്രവീക്ഷണത്തിന്റെ ആദ്യത്തെ ഒരു രൂപരേഖ ഏറെക്കുറെ പൂർണ്ണമായി ആവിഷ്കരിക്കപ്പെട്ടിട്ടുള്ളത് .

മാർക്സിസത്തെ നിർവചിക്കുന്ന മൂന്നു ഘടകങ്ങളിൽ ഒന്നാണ് മാർക്സിയൻ ചരിത്രവീക്ഷണം എന്ന് പറയാം. മാർക്സിയൻ കാഴ്ചപ്പാടനുസരിച്ച് മനുഷ്യസമൂഹം ഇതുവരെ പിന്നിട്ട കാലഘട്ടവും ഇനി പിന്നിടാനുള്ള കാലഘട്ടവും ചേർത്ത് അഞ്ചു ഘട്ടങ്ങളായി കണക്കാക്കാം.

തൊഴിലാളിവർഗ്ഗം

അദ്ധ്വാനം മാത്രം കൈമുതലാക്കി ഉപജീവനം നടത്തുന്ന, ഉല്പാദനോപാധികളിന്മേൽ യാതൊരുവിധ ഉടമസ്ഥാവകാശങ്ങളുമില്ലാത്ത ജനവിഭാഗങ്ങളെയാണ് ഇടതുപക്ഷ പ്രത്യയശാസ്ത്രങ്ങൾ പ്രകാരം തൊഴിലാളിവർഗ്ഗം അഥവാ പ്രോലെറ്റേറിയേറ്റ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. സമൂഹത്തിലെ സമ്പത്തുല്പാദനം നടത്തുന്നത് തൊഴിലാളി വർഗത്തിന്റെ അദ്ധ്വാനം കൊണ്ടാണെന്നാണ് മാർക്സിന്റെ കാഴ്ചപ്പാട്. മുതലാളിത്ത വ്യവസ്ഥിതിയെ നിഷ്കാസിതമാക്കി തൽസ്ഥാനത്ത് തൊഴിലാളി വർഗത്തിന് സ്വാധീനമുള്ള ഒരു ഭരണകൂടം സ്ഥാപിക്കുന്നതിലൂടെ മാത്രമേ ഒരു സ്ഥിതിസമത്വ സമൂഹം കെട്ടിപ്പടുക്കുവാൻ സാധിക്കുകയുള്ളൂ എന്നും മാർക്സിസ്റ്റുകാർ സൈദ്ധാന്തീകരിക്കുന്നു.

പ്രാകൃത കമ്യൂണിസം

മനുഷ്യൻ കാർഷിക സംസ്കാരഘട്ടത്തിലെത്തും മുൻപേ നിലനിന്നതായി കാൾ മാക്സും ഏംഗൽസും വിവക്ഷിക്കുന്ന കമ്മ്യൂണിസ്റ്റ്‌ തുല്യമായ ഒരു സമൂഹത്തെ പ്രാകൃത കമ്മ്യൂണിസം എന്ന് വിളിക്കുന്നു.

സാധാരണയായി ഈ സംജ്ഞ മാർക്സിന്റെ നാമത്തോടൊപ്പം ആണ് കൂടുതൽ കാണാറുള്ളതെങ്കിലും ഫ്രെഡറിക് ഏംഗൽസ് ആണ് ഇത് കൂടുതൽ വിശദമായി പ്രതിപാദിച്ചിരിക്കുന്നത്‌. അദ്ദേഹത്തിന്റെ The Origin of the Family എന്ന പുസ്തകത്തിൽ, അടിസ്ഥാനവിഭവങ്ങളുടെ മേലുള്ള കൂട്ടായ അവകാശം, സമത്വാധിഷ്ടിതമായ സാമൂഹ്യബന്ധങ്ങൾ, സ്വേച്ഛാധിപത്യസ്വഭാവമുള്ള ഭരണത്തിന്റെ അഭാവം, പിന്നീടു ചൂഷണത്തിലേക്ക് നയിച്ച അധികാര ശ്രേണി, തുടങ്ങിയവയെ കുറിച്ചു വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു.

പ്രാകൃത കമ്മ്യൂണിസം എന്ന മാതൃക ചരിത്രാതീത മനുഷ്യ സമൂഹങ്ങൾക്ക് ആണ് ചേരുന്നത്.കാരണം വേട്ടയാടുക - ഇര തേടുക എന്ന സ്വഭാവം മാത്രം ഉള്ള അക്കാല സമൂഹങ്ങൾ മിച്ചം/അധികാര ശ്രേണി എന്ന സങ്കൽപ്പങ്ങൾ വച്ചു പുലർത്തിയിരുന്നില്ല. അതിലുപരിയായി കമ്മ്യുണിസത്തിന്റെ ലക്‌ഷ്യം ആയി വിലയിരുത്തപ്പെടുന്ന പലതും അക്കാലത്തെ സമൂഹത്തിൽ ഉൾകൊണ്ടിരുന്നതായി കരുതാം.പ്രാകൃത കമ്മ്യൂണിസ്റ്റ്‌ സമൂഹത്തിൽ പ്രാപ്തിയുള്ള എല്ലാവരും ഭക്ഷണ സമ്പാദനത്തിൽ ഏർപ്പെട്ടു. അങ്ങനെ കിട്ടുന്ന ഭക്ഷണം സമൂഹത്തിലെ എല്ലാവരും ഒന്നിച്ചു പങ്കിട്ടു. അന്ന് വസ്ത്രം തുടങ്ങിയ അപൂർവ്വം വസ്തുക്കൾ ഒഴിവാക്കിയാൽ സ്വകാര്യ സ്വത്ത്‌ എന്ന സങ്കല്പം ഉണ്ടായിരുന്നില്ല കാരണം അന്നത്തെ സമൂഹം മിച്ചം ഉണ്ടാക്കിയിരുന്നില്ല. സമ്പാദിക്കുന്ന ഭക്ഷണം അപ്പപ്പോൾ ഉപയോഗിക്കപ്പെട്ടിരുന്നു. പാർപിടം, ആയുധങ്ങൾ തുടങ്ങിയ കൂടുതൽ കാലം ഉപയോഗിക്കപ്പെട്ടിരുന്നവ സാമൂഹികമായിരുന്നു. "സ്റ്റേറ്റ്" എന്ന സങ്കൽപം ഉണ്ടായിരുന്നില്ല.

ബൂർഷ്വാസി

സാമൂഹ്യ ശാസ്ത്രത്തിലും രാഷ്ടതന്ത്രത്തിലും ഒരു പ്രത്യേക സമൂഹ്യ - സാമ്പത്തിക വിഭാഗമെന്ന നിലയിൽ വിശേഷിപ്പിക്കപ്പെടുന്ന ആളുകളെയാണ് ബൂർഷ്വാസി എന്നു പറയുന്നത്.മുതലാളിത്തസമൂഹങ്ങളിലെ അധികാരം കൈയ്യാളുന്ന വിഭാഗത്തെയാണ് ഇക്കാലത്ത് ഈ പദം കൊണ്ട് വിവക്ഷിക്കുന്നത്. പാശ്ചാത്യ നാടുകളിൽ ഒരു സാമൂഹ്യ വർഗ്ഗമായിട്ടാണ് ബൂർഷ്വാസിയെ കണക്കാക്കുന്നത്. മൂലധനത്തിന്റെ ഉടമകളായിരിക്കുകയും ഉല്പാദനോപാധികൾ കയ്യടക്കിവെയ്ക്കുകയും ചെയ്യുന്ന ആളുകളെ ബൂർഷ്വാസി എന്നു വിളിക്കുന്നു .

ഫ്രഞ്ച് ഭാഷയിൽ ആദ്യമുണ്ടായ ഈ വാക്ക് (bourgeois) ബൂർഗ് അല്ലെങ്കിൽ പട്ടണ വാസിയായ ഒരാളെ ഉദ്ദേശിച്ചിട്ടുള്ള ഒന്നായിരുന്നു. കാലക്രമേണ ഇത് സ്വകാര്യസ്വത്തുടമസ്ഥരെയും പിന്നീട് മദ്ധ്യവർഗ്ഗത്തിനെയും ഉദ്ദേശിക്കുന്ന ഒന്നായി മാറി. മർക്സിയൻ പ്രത്യയശസ്ത്രം വിഭാവനം ചെയ്യുന്ന വിപ്ലവാഭിമുഖ്യം പ്രകടമാക്കാത്ത യാഥാസ്ഥിതികരെ നിന്ദാപൂർവ്വം വ്യപദേശിക്കുന്ന ഒരു പദമായിട്ടാണ് മാർക്സിസ്റ്റുകാരും ബൊഹീമിയക്കാരും ഈ പദത്തിനെ ഉപയോഗിക്കുന്നത്. ബൂർഷ്വാ എന്നും ബൂർഷ്വാസി എന്നും ഉച്ചരിക്കാറുണ്ട് .

മാർക്സിസം

കാൾ മാക്സിന്റെയും ഏംഗൽസിന്റെയും

രചനകളിൽ നിന്നും ഉരുത്തിരിഞ്ഞ തത്ത്വശാസ്ത്രവും അതിനനുഗുണമായ സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ

സിദ്ധാന്തങ്ങളുമാണ് മാർക്സിസം എന്നറിയപ്പെടുന്നത്. മാർക്സിന്റെയും ഏംഗൽസിന്റെയും

സംഭാവനകൾക്കുപുറമേ, ഒന്നാം തൊഴിലാളി ഇന്റർനാഷണൽ, ,കമ്യൂണിസ്റ് ലീഗ്, വിവിധ

കമ്യൂണിസ്റ്റ് പാർട്ടികൾ, മറ്റ് മാർക്സിയൻ ചിന്തകൻമാർ ഒക്കെ ഈ

ചിന്താശാഖയെ വികസിപ്പിച്ചിട്ടുണ്ട്. സോഷ്യലിസം എന്ന സാമൂഹ്യാവസ്ഥ

കൈവരിക്കാനുള്ള പ്രവർത്തന പദ്ധതിയാണിത്. മുതലാളിത്ത വ്യവസ്ഥയിൽ

പീഡനങ്ങളനുഭവിക്കുന്നത് തൊഴിലാളി വർഗ്ഗമാണെന്നതിനാൽ ഈ

വിപ്ലവ പദ്ധതിക്ക് നേതൃത്വം നൽകുന്നത് അവരാണ്. ഈ കാഴ്ചപ്പാടിലാണ്

മാർക്സിസം നിർവ്വചിക്കപ്പെട്ടതും.

മൂന്ന് ഘടകങ്ങളാണ് മാർക്സിസത്തെ നിർവ്വചിക്കുന്നത് എന്ന് പറയാം

വൈരുദ്ധ്യാത്മകവും ചരിത്രപരവുമായ ഭൗതികവാദം എന്ന മാർക്സിയൻ ലോകവീക്ഷണം

മുതലാളിത്ത വിമർശനമെന്ന മാർക്സിയൻ സാമ്പത്തിയ വീക്ഷണം

സ്ഥിതി സമത്വ സ്ഥാപനത്തിനായുള്ള തൊഴിലാളി വർഗ്ഗ വിപ്ലവംവൈരുദ്ധ്യാത്മക ഭൗതികവാദം എന്ന സിദ്ധാന്തമാണ് മാർക്സിയൻ

കാഴ്ചപ്പാടിന്റെ അടിത്തറ. ഈ കാഴ്ചപ്പാടിനനുസരിച്ച് ചരിത്രത്തെ

അപഗ്രഥിക്കുന്നതും വിവക്ഷിക്കുന്നതുമാണ് മാർക്സിയൻ ചരിത്ര വീക്ഷണം.

ഈ കാഴ്ചപ്പാടിനനുസരിച്ച് സാമ്പത്തിക രംഗത്തെ അപഗ്രഥിക്കുന്നതും

വിവക്ഷിക്കുന്നതുമാണ് മാർക്സിയൻ സാമ്പത്തിക വീക്ഷണം. സാമ്പത്തികവും

ചരിത്രപരവുമായ വീക്ഷണങ്ങളാണ് ഒരു സമൂഹത്തിൽ ഏറ്റവും പ്രധാനം എന്നതിനാലാണ് ഈ

രണ്ട് വീക്ഷണങ്ങൾക്ക് മാർക്സിസ്റ്റുകൾ പ്രാധാന്യം നൽകുന്നത്. മറ്റുമേഖലകളിലേക്കും ഈ

അപഗ്രഥനം വ്യാപിക്കാവുന്നതാണ്. കേരളത്തിൽ, സാഹിത്യമേഖലയെ മാർക്സിയൻ

കാഴ്ചപ്പാടിനനുസരിച്ച് ഇ.എം.എസ്‌ അപഗ്രഥിച്ചത് ഇതിന് ഉദാഹരണമാണ്. സ്വകാര്യ സ്വത്തിന്റെ നിർമ്മാർജ്ജനത്തിലൂടെ സമൂഹത്തിൽ നിലനിൽക്കുന്ന വർഗ്ഗ വിഭജനത്തിലധിഷ്ഠിതമായ ചൂഷണം അവസാനിപ്പിക്കാനാകുമെന്നും ആ പ്രക്രിയയ്ക്ക് നേതൃത്വം നൽകേണ്ട ചരിത്രപരമായ കടമ തൊഴിലാളി വർഗ്ഗത്തിനുണ്ടെന്നുംമാർക്സും എംഗത്സും പ്രസ്താവിച്ചു.

മുതലാളിത്തം

ഉത്പാദനോപാധികളുടെ സ്വകാര്യഉടമസ്ഥത നിലനിൽക്കുന്നതും അവ ലാഭാധിഷ്ഠിതമായി ഉപയോഗിക്കുന്നതുമായ സമ്പദ്‌വ്യവസ്ഥയെ ആണ് മുതലാളിത്തം എന്ന് വിളിക്കുന്നത്. ഒരു മുതലാളിത്ത സമ്പദ്‌വ്യവസ്ഥയിലെ വരുമാനം രണ്ട് രീതിയിൽ - ലാഭം ആയും കൂലി ആയും ആണ് രൂപപ്പെടുന്നതെന്ന് സാമാന്യമായി പറയാം. ഇവരണ്ടിനുമൊപ്പം, പ്രകൃതിവിഭവങ്ങളുടെ നിയന്ത്രണാവകാശത്തിൽ നിന്നും ഉരുത്തിരിയുന്ന പാട്ടം എന്ന പ്രതിഭാസവും ഈ സമ്പദ്‌‌വ്യവസ്ഥയിൽ കാണാം. എന്തുതന്നെയായാലും, മൂലധനം പ്രദാനം ചെയ്യുന്നവൻ അഥവാ ഉത്പാദനോപാധികളുടെ ഉടമസ്ഥത കൈകാര്യം ചെയ്യുന്നവൻ ആരാണോ അവനാണ് ഈ സമ്പദ്‌വ്യവസ്ഥയിൽ ലാഭം കരസ്ഥമാക്കുന്നതെന്ന് കാണാം. പലപ്പോഴും ഈ ലാഭം സംരംഭത്തിന്റെ കൂടുതൽ വികാസത്തിന് നിക്ഷേപിക്കപ്പെടുകയും അത് കൂടുതൽ തൊഴിലവസരങ്ങളുടെ സൃഷ്ടിക്ക് കാരണമാകുകയും ചെയ്യാറുണ്ട്. സംരംഭത്തിന് തന്റെ സേവനം അഥവാ അദ്ധ്വാനം പ്രദാനം ചെയ്യുന്ന തൊഴിലാളികൾ എന്നറിയപ്പെടുന്ന വിഭാഗത്തിന് ലഭിക്കുന്ന പ്രതിഫലമാണ് കൂലി. എന്നാൽ ഇവർക്ക് സംരംഭത്തിലോ, ഉത്പാദനോപാധികളിലോ ഉടമസ്ഥാവകാശമുണ്ടാകില്ല. അതിനാൽ തന്നെ, സംരംഭം ലാഭത്തിലായാലും നഷ്ടത്തിലായാലും ഇവർക്ക് കൂലി ലഭിക്കുന്നതിന് അവകാശമുണ്ടായിരിക്കും.

.

മുതലാളിത്തത്തിൽ മറ്റെന്തിനേയും പോലെ അദ്ധ്വനവും ഒരു ചരക്ക് ആയിരിക്കും എന്ന് മാർക്സ് നിരീക്ഷിക്കുന്നുണ്ട്. തൊഴിലാളിയെക്കൊണ്ട് കുറഞ്ഞകൂലിയ്ക്ക് ജോലിചെയ്യിക്കണമെന്നു മുതലാളിയും മുതലാളിയിൽ നിന്നു കൂടുതൽ കൂലി വാങ്ങിച്ചെടുക്കണമെന്നു തൊഴിലാളിയും താത്പര്യപ്പെടും.ഇത് പലപ്പോഴും സംഘർഷത്തിലേക്ക് എത്തിച്ചേരും ഗോത്ര വർഗ്ഗം,അടിമ ഉടമ സബ്രദായം,ജന്മി കുടിയാൻസംവിധാനം, മുതലാളിത്തം,എന്നീക്രമങ്ങളിലൂടെ യാണ് മിക്കവാറും ജനസമൂഹങ്ങളുടെ സഞ്ചാരം.പലസമൂഹങ്ങളിലും ഈ വ്യവസ്ഥിതികൾ വ്യവച്ഛേദിച്ച് അറിയാൻ കഴിയാത്തവണ്ണം കൂടിക്കുഴഞ്ഞു കിടക്കുകയായിരിക്കും. യൂറോപ്പിലെ വ്യവസായ വിപ്ലവം വലിയ തൊഴിൽ ശാലകളുടെ ഉൽഭവത്തിനു വഴിയൊരുക്കി. ഇത്തരം വ്യവസായങ്ങൾ വലിയ മുതൽ മുടക്ക്,ദീർഘവീക്ഷണത്തോടുകൂടിയുള്ള മാനേജ്മെൻറ് ,പ്ലാനിഗ് എന്നിവ അത്യാവശ്യമാക്കി ഈ വ്യവസായങ്ങളുടെ ഉടമകൾക്ക് വലിയ ലാഭം കിട്ടുകയും അവർവീണ്ടും പുതിയവ സ്ഥാപിക്കുകയും ചെയ്തു. അതോടെ നിരവധി തൊഴിൽ അവസരങ്ങൾ ഉണ്ടായി. അങ്ങനെ ഉദ്പ്പാദന ഉപാധികളുടെ ഉടമസ്ഥന്മാരായ മുതലാളിമാർ എന്നൊരു സമൂഹവും അധ്വാന ശേഷി വിൽക്കുന്നവരായ തൊഴിലാളികൾ എന്ന വിഭാഗവും ഉദയും ചെയ്തു. പണത്തിൻറെ കുത്തൊഴുക്ക് സമൂഹത്തിലേയ്ക്ക് ഉണ്ടായി. പഴയ ജന്മി കുടിയാൻ സംവിധാനത്തിൽ കാർഷിക വിളകളെ മാത്രം ആശ്രയിച്ചിരുന്ന സമൂഹത്തിൽ വ്യവസായ ഉല്പ്പന്നങ്ങളുടെ വിൽപ്പനയിലൂടെ വൻതോതിൽ പണം ലഭിച്ചു.

വെൽവെറ്റ് വിപ്ലവം

വിപ്ലവം അഥവാ മൃദുവിപ്ലവം എന്നത് 1989-ൽ ചെകോസ്ലാവാക്യ കമ്യൂണിസ്റ്റ് വ്യവസ്ഥക്ക് അന്ത്യം കുറിച്ച് ജനാധിപത്യവ്യവസ്ഥയിലേക്കു പരിണമിച്ച സമാധാനപരവും അക്രമരഹിതവുമായ പ്രക്രിയയെ സൂചിപ്പിക്കുന്നു., വെൽവെറ്റു വിപ്ലവത്തെത്തുടർന്ന് 1993-ജനുവരി ഒന്നിന് വെൽവെറ്റ് വിച്ഛേദവും നടന്നു- ചെകോസ്ലാവാക്യ ചെക് റിപബ്ലിക്, സ്ലോവാക്യ എന്നു രണ്ടു സ്വതന്ത്ര രാഷ്ട്രങ്ങളായി വിഭജിക്കപ്പെട്ടു.

വ്ലാഡിമിർ ലെനിൻ

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ രാഷ്ട്രീയ പരീക്ഷണത്തിന്റെ നായകൻ എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തിയാണ്‌ വ്ലാഡിമിർ ഇലിച്ച്‌ ലെനിൻ (ഉല്യാനോവ്). ആംഗലേയത്തിൽ Vladimir Ilych Lenin (Ulyanov) , റഷ്യനിൽ Владимир Ильич Ленин (Ульянов)എന്നാണ്‌. യഥാർത്ഥ പേർ വ്ലാഡിമിർ ഇല്ലിച്ച്‌ ഉല്യാനോവ്ലെനിൻ എന്ന പേര്‌ പിന്നീട്‌ സ്വീകരിച്ച തൂലികാ നാമമാണ്‌. റഷ്യൻ വിപ്ലവകാരി, ഒക്ടോബർ വിപ്ലവത്തിന്റെ നായകൻ, ലെനിനിസത്തിന്റെ ഉപജ്ഞാതാവ്‌, റഷ്യൻ യൂണിയന്റെ ആദ്യത്തെ അദ്ധ്യക്ഷൻ എന്ന നിലയിലെല്ലാം അദ്ദേഹം ലോക പ്രശസ്തനാണ്‌. നൂറ്റാണ്ടുകൾ നീണ്ട സാർ ചക്രവർത്തി ഭരണം അവസാനിപ്പിച്ച്‌ ലെനിൻ സോവിയറ്റ്‌ യൂണിയൻ എന്ന ബൃഹത്തായ രാഷ്ട്രത്തിന്‌ രൂപം നൽകി. കാറൽ മാർക്സ്‌, ഫ്രെഡറിക് ഏംഗൽസ് എന്നിവരുടെ കമ്മ്യൂണിസ്റ്റ്‌ ആശയങ്ങൾക്ക്‌ 1917-ലെ റഷ്യൻ വിപ്ലവത്തിലൂടെ മൂർത്തരൂപം നൽകുകയായിരുന്നു ലെനിൻ.

സുബോധ് റോയ്

ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൽ സ്വാധീനം ചെലുത്തിയ ഒരു ബംഗാളി വിപ്ലവ സോഷ്യലിസ്റ്റാണ് ജുങ്കു റോയ് എന്നും അറിയപ്പെടുന്നു സുബോധ് റോയ് (1916–2006) ചിറ്റഗോങ് ആയുധപ്പുര വിപ്ലവത്തിൽ പങ്കെടുത്ത ഒരു പ്രധാന അംഗം കൂടിയാണ്.

സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ്

സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ് അഥവാ സി.ഐ.ടി.യു. , ഭാരതത്തിലെ ഒരു ഇടതുപക്ഷ തൊഴിലാളി സംഘടനയാണ്. അംഗത്വം കൊണ്ട് ഭാരതത്തിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനകളിലൊന്നാണ്‌ സി.ഐ.ടി.യു. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ പ്രാഥമിക കണക്കനുസരിച്ച് 2002-ൽ സി.ഐ.ടി.യു. -വിന്റെ അംഗത്വം 3222532 പേർ ആയിരുന്നു. ചുവന്ന നിറത്തിലുള്ള സി.ഐ.ടി.യു-ന്റെ പതാകയിൽ മധ്യഭാഗത്തായി വെള്ള നിറത്തിലുള്ള അരിവാളും ചുറ്റികയും, ഇടതു വശത്ത് ലംബമായി സി.ഐ.ടി.യു എന്ന് വെള്ള നിറത്തിൽ ഉള്ള ആം‌ഗലേയ അക്ഷരങ്ങൾ എന്നിവ ആലേഖനം ചെയ്തിരിക്കുന്നു.ആം‌ഗലേയത്തിൽ "The working class" എന്നും ഹിന്ദിയിൽ "സി.ഐ.ടി.യു मजदूर" എന്നും പേരുള്ള രണ്ട് മാസികകൾ സി.ഐ.ടി.യു പുറത്തിറക്കുന്നു.

സോഷ്യലിസം

ഉത്പന്നങ്ങളുടെ നിർമ്മാണത്തിൻറെയും വിതരണത്തിന്റെയും സകല ഉപാധികളും പൊതു ഉടമസ്ഥതയിൽ കൊണ്ടുവരുന്നരീതിയിൽ സമൂഹത്തെ സംഘടിപ്പിക്കുന്നത് ഉദ്ദേശിച്ചിട്ടുള്ള സിദ്ധാന്തങ്ങളുടെ ഒരു ബൃഹത് സഞ്ചയത്തെയാണ് സോഷ്യലിസം എന്ന പദംകൊണ്ട് പരാമർ‌ശിക്കുന്നത്. സാമ്പത്തിക സമത്വമാണ് സോഷ്യലിസത്തിന്റെ മുഖമുദ്ര.

സ്റ്റുഡന്റ്സ് ഫെഡെറേഷൻ ഓഫ് ഇന്ത്യ

ഇടതുപക്ഷ (സി പി എം) അനുഭാവമുള്ള വിദ്യാർത്ഥി സംഘടനയാണ് എസ്‌.എഫ്‌.ഐ. (പൂർണ്ണനാമം സ്റ്റുഡന്റ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ, ആംഗലേയം: SFI - Students' Federation of India). 1970 ൽ ആണ് എസ്‌.എഫ്‌.ഐ രൂപവത്കരിക്കപ്പെട്ടത്. ഇപ്പോൾ ഏകദേശം 62 ലക്ഷം വിദ്യാർത്ഥികൾ ഈ സംഘടനയിൽ അംഗങ്ങൾ ആയി ഉണ്ട്.

സർവ്വരാജ്യതൊഴിലാളികളെ, സംഘടിക്കുവിൻ!

കമ്മ്യൂണിസത്തിന്റെ ഏറ്റവും പ്രശസ്തമായ മുദ്രാവാക്യങ്ങളിലൊന്നാണ് സർവ്വരാജ്യതൊഴിലാളികളെ, സംഘടിക്കുവിൻ!. കാറൽ മാർക്സിന്റെയും എംഗൽസിന്റെയും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന കൃതിയിലാണ് ഈ ആഹ്വാനം ആദ്യമായി രേഖപ്പെടുത്തപ്പെട്ടത്.

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ നാലാം അധ്യായമായ 'നിലവിലുള്ള വിവിധ പ്രതിപക്ഷ പാർട്ടികളോടുള്ള കമ്മ്യൂണിസ്റ്റുകാരുടെ നിലപാട്' അവസാനിക്കുന്നത് ഈ ആഹ്വാനത്തോടെയാണ്.

White hammer and sickle.png   കമ്യൂണിസം   White hammer and sickle.png
അടിസ്ഥാന ആശയം
കാഴ്ചപ്പാടുകൾ
രൂപാന്തരങ്ങൾ
സാർവ്വദേശീയത
വ്യക്തിത്വങ്ങൾ
അനുബന്ധ വിഷയങ്ങൾ
സാമൂഹികവും രാഷ്ട്രീയവുമായ തത്ത്വചിന്ത
തത്ത്വചിന്തകർ
സാമൂഹിക സിദ്ധാന്തങ്ങൾ
സാമൂഹിക കാഴ്ച്ചപ്പാടുകൾ
ബന്ധപ്പെട്ട ലേഖനങ്ങൾ

ഇതരഭാഷകളിൽ

This page is based on a Wikipedia article written by authors (here).
Text is available under the CC BY-SA 3.0 license; additional terms may apply.
Images, videos and audio are available under their respective licenses.