ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എംപയർ

കല, ശാസ്ത്രം, പൊതുസേവനം തുടങ്ങിയ മേഖലയിലെ മികച്ച സംഭാവനകൾക്ക് നൽകുന്ന ഒരു ബ്രിട്ടീഷ് പരമോന്നത ബഹുമതിയാണ് ദ മോസ്റ്റ് എക്സെല്ലെന്റ് ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എംപയർ. 1917 ജൂൺ 4 ന് കിംഗ്‌ ജോർജ് V ആണ് ഇത് തുടങ്ങിയത്. സിവിൽ, മിലിട്ടറി എന്നീ ഡിവിഷനുകളിലുകളിലായി അഞ്ച് തരത്തിലുള്ള ബഹുമതികളാണ് ഉളളത്.

Most Excellent
Order of the British Empire
CBE AEAColl
CBE neck decoration (in civil division)
Awarded by the sovereign of the United Kingdom
തരം Order of chivalry
Motto For God and the Empire
Eligibility British nationals, or anyone who has made a significant achievement for the United Kingdom
Awarded for Prominent national or regional achievements[1]
Status Currently constituted
Sovereign Queen Elizabeth II
Grand Master Prince Philip, Duke of Edinburgh
Grades (w/ post-nominals) Knight/Dame Grand Cross (GBE)
Knight/Dame Commander (KBE/DBE)
Commander (CBE)
Officer (OBE)
Member (MBE)
Former grades Medal of the Order of the British Empire for Gallantry
Medal of the Order of the British Empire for Meritorious Service
Statistics
Established 1917
Precedence
Next (higher) Royal Victorian Order
Next (lower) Varies, depending on rank
Order of the British Empire (Military) Ribbon

Military ribbon
Order of the British Empire (Civil) Ribbon

Civil ribbon
MBE-Cobh-Heritage-Centre-2012
MBE as awarded in 1918
Ster Orde van het Britse Rijk
Grand Cross star of the Order of the British Empire

നിലവിലെ തരങ്ങൾ

മുൻഗണന ക്രമം അനുസരിച്ച്:

  1. നൈറ്റ് ഗ്രാൻഡ് ക്രോസ്സ് അല്ലെങ്കിൽ ഡെയിം ഗ്രാൻഡ് ക്രോസ് ഓഫ് ദ മോസ്റ്റ് എക്സെല്ലെന്റ് ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എംപയർ (GBE)
  2. നൈറ്റ് കമാൻഡർ അല്ലെങ്കിൽ ഡെയിം കമാൻഡർ ഓഫ് ദ മോസ്റ്റ് എക്സെല്ലെന്റ് ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എംപയർ (KBE)
  3. കമാൻഡർ ദ മോസ്റ്റ് എക്സെല്ലെന്റ് ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എംപയർ (CBE)
  4. ഓഫിസർ ദ മോസ്റ്റ് എക്സെല്ലെന്റ് ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എംപയർ (OBE)
  5. മെമ്പർ ദ മോസ്റ്റ് എക്സെല്ലെന്റ് ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എംപയർ (MBE) 

അവലംബം

  1. "Guide to the Honours". BBC News. BBC. 10 June 2015. ശേഖരിച്ചത് 25 May 2016.

ബാഹ്യ കണ്ണികൾ

ആന്നി ലൊറൈൻ സ്മിത്ത്

ആനി ലൊറൈൻ സ്മിത്ത് (1854 ഒക്ടോബർ 23 - സെപ്റ്റംബർ 7, 1937) ഒരു ബ്രിട്ടീഷ് ലൈക്കനോളജിസ്റ്റാണ് (ലൈക്കൻ ചെടികളെപ്പറ്റി പഠിക്കുന്ന ശാസ്ത്രജ്ഞ) . ലൈക്കൻസ് (1921) എന്ന അവരുടെ പുസ്തകം നിരവധി പതിറ്റാണ്ടുകളായി ഒരു പാഠപുസ്തകമായിരുന്നു അംഗീകരിക്കപ്പെട്ടിരുന്നു. അവർ ഒരു മൈക്കോളജിസ്റ്റും ആയിരുന്നു. ബ്രിട്ടിഷ് മൈക്കോളജിക്കൽ സൊസൈറ്റിയുടെ സ്ഥാപകാംഗമായിരുന്ന ആ മഹതി രണ്ടു പ്രാവശ്യം അതിന്റെ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്.

എറിക് സൈക്‌സ്

ബ്രിട്ടനിലെ ടെലിവിഷൻ, സിനിമ, സ്‌റ്റേജ് മേഖലകളിലെ അതിപ്രശസ്തനായ ഹാസ്യനടന്മാരിലൊരാളായിരുന്നു എറിക് സൈക്‌സ് (4 മേയ് 1923 - 4 ജൂലൈ 2012)

ജില്ലിയൻ ആൻഡേഴ്സൺ

ജില്ലിയൻ ലീ ആൻഡേഴ്സൺ,OBE (ജനനം ഓഗസ്റ്റ് 9, 1968) ഒരു അമേരിക്കൻ-ബ്രിട്ടീഷ് നടിയും, ആക്റ്റിവിസ്റ്റും, എഴുത്തുകാരിയുമാണ്. ദി എക്‌സ് ഫയൽസിലെ എഫ്ബിഎ സ്പെഷ്യൽ ഏജൻറ് ഡാന സ്കള്ളി , ദ ഹൗസ് ഓഫ് മിർത്ത് എന്ന ചലച്ചിത്രത്തിലെ ലില്ലി ബാർട്ട്, ബിബിസി കുറ്റാന്വേഷണ പരമ്പര ദ ഫോളിലെ ഡെപ്യൂട്ടി സൂപ്പർ ഇന്റൻഡെൻന്റ് സ്റ്റെല്ല ഗിബ്സൺ

എന്നീ വേഷങ്ങൾ ആൻഡേഴ്സൺ അവിസ്മരണീയമാക്കി. ആൻഡേഴ്സൺ ഒരു പ്രൈം ടൈം എമ്മി പുരസ്കാരം, ഒരു ഗോൾഡൻ ഗ്ലോബ് പുരസ്കാരം, രണ്ട് സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡ് എന്നിവ നേടിയിട്ടുണ്ട്. സ്റ്റേജിലൂടെ തന്റെ കരിയറിന് തുടക്കം കുറിച്ച ശേഷം, ആൻഡേഴ്സൺ അമേരിക്കൻ ഡ്രാമ പരമ്പര ദി എക്‌സ് ഫയൽസിലെ എഫ്.ബി.ഐ സ്പെഷ്യൽ ഏജന്റ് ഡാന സ്കള്ളി എന്ന വേഷത്തിൽ അന്താരാഷ്ട്ര അംഗീകാരം നേടി. ദി മൈറ്റി സെൽറ്റ് (2005), ദി ലാസ്റ്റ് കിംഗ് ഓഫ് സ്കോട്ട്ലാൻഡ് (2006), ഷാഡോ ഡാൻസർ (2012), വൈസ്രോയിസ് ഹൗസ് (2017), രണ്ട് എക്സ്-ഫയൽസ് ചലച്ചിത്രങ്ങൾ: ദി എക്സ്-ഫയൽസ്: ഫൈറ്റ് ദ ഫ്യൂച്ചർ (1998) ) ഒപ്പം എക്സ്-ഫയൽസ്: ഐ വാണ്ട് ടു ബിലീവ് (2008) എന്നിവയാണ് ശ്രദ്ധേയമായ ചലച്ചിത്രങ്ങൾ.

ബ്ലീക്ക് ഹൗസിലെ (2005) ലേഡി ദെഡ്ലോക്ക്, എനി ഹ്യുമൻ ഹാർട്ടിലെ (2010) വാലസ് സിംപ്സൺ, ഗ്രേറ്റ്

എക്സ്പെക്ടേഷൻസിലെ മിസ് ഹവിഷാം, ഹാനിബാളിലെ (2013-2015) ഡോ.ബെഡിലിയ ഡ്യു മോറിയെർ, അമേരിക്കൻ ഗോഡ്സ് (2017 മുതൽ ഇപ്പോൾ വരെ) എന്നിവയാണ്‌ പ്രശസ്തമായ ടെലിവിഷൻ കഥാപാത്രങ്ങൾ.

ഫിലിം, ടെലിവിഷൻ എന്നിവിടങ്ങളിൽ കൂടാതെ ആൻഡേഴ്സൻ നാടകവേദിയിലും അരങ്ങേറി അനേകം അവാർഡുകളും പ്രശംസകളും നേടിയിട്ടുണ്ട്. അബ്‌സെൻറ് ഫ്രണ്ട്സ് (1991), എ ഡോൾസ് ഹൗസ് (2009), എ സ്ട്രീറ്റ് കാർ നെയിംഡ് ഡിസയർ (2014,2016) എന്നീ നാടകങ്ങൾക്ക് പല പുരസ്കാരങ്ങളും നേടി.

അനേകം ചാരിറ്റി, മാനുഷിക സംഘടനകളും പിന്തുണയ്ക്കുന്നതിൽ ആൻഡേഴ്സൺ സജീവമായി പ്രവർത്തിക്കുന്നു. ന്യൂറോഫിബ്രോമറ്റോസിസ് നെറ്റ്‌വർക്കിന്റെ ഒരു ഓണററി വക്താവും സൗത്ത് ആഫ്രിക്കൻ യൂത്ത് എജ്യുക്കേഷൻ ഫോർ സസ്റ്റിനബിലിറ്റി (സെയ്സ്) യുടെ സഹ സ്ഥാപകനുമാണ്. 2016 ൽ അഭിനയ രംഗത്തെ സംഭാവനകൾ പരിഗണിച്ച് ഓഫീസർ ഓഫ് ദ മോസ്റ്റ് എക്സലന്റ് ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എംപയർ (OBE) എന്ന പട്ടം നൽകി ബ്രിട്ടീഷ് സർക്കാർ ആദരിച്ചു.

മുഹമ്മദ് ഹിദായത്തുള്ള

മുഹമ്മദ് ഹിദായത്തുള്ള (17 ഡിസംബർ 1905 - 18 സെപ്റ്റംബർ 1992)) സ്വതന്ത്ര ഇന്ത്യയുടെ ആക്ടിംഗ് രാഷ്ട്രപതിയായി രണ്ടു തവണ സേവനം അനുഷ്ടിച്ച വ്യക്തിയാണ്‌. സുപ്രീംകോടതിയിലെ പതിനൊന്നാമത്തെ മുഖ്യന്യായാധിപൻ കൂടിയായിരുന്നു ഹിദായത്തുള്ള. ഒരു മുസ്ലീം കുടുംബത്തിൽ നിന്നും വന്ന ഇന്ത്യയുടെ ആദ്യത്തെ ചീഫ് ജസ്റ്റിസും ആയിരുന്നു ഹിദായത്തുള്ള. ഇന്ത്യയുടെ ഉപരാഷ്ട്രപതിയായും ഇദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. സുപ്രീംകോടതി മുഖ്യന്യായാധിപനായിരിക്കേ തന്നെ ഇടക്കാലത്തേക്ക് ഇന്ത്യയുടെ രാഷ്ട്രപതി പദവും ഇദ്ദേഹം അലങ്കരിച്ചിട്ടുണ്ട്.

ഇതരഭാഷകളിൽ

This page is based on a Wikipedia article written by authors (here).
Text is available under the CC BY-SA 3.0 license; additional terms may apply.
Images, videos and audio are available under their respective licenses.