ഐബീരിയൻ ഉപദ്വീപ്‌

യൂറോപ്പില ഏറ്റവും വലിയ രണ്ടാമത്തെ ഉപദ്വീപാണ് ഐബീരിയൻ ഉപദ്വീപ്. യൂറോപ്യൻ ഭൂഖണ്ഡത്തിന്റ പടിഞ്ഞാറേ അറ്റത്താനിത്. സ്പെയിനും പോർച്ചുഗലും ഉൾപ്പെടുന്നത് ഈ ഉപദ്വീപിലാണ്. ഐബീരസ് (Iberus Ebros) നദിയിൽ നിന്നാണ് ഈ പേർ വന്നിട്ടുള്ളത്. ഇക്കാരണത്താൽ ഈ മേഖലയുൾക്കൊണ്ട ഭൂഭാഗം ഐബീരിയ ഉപദ്വീപ് എന്നു വിളിക്കപ്പെട്ടു.[1]

España y Portugal
ഐബീരിയൻ ഉപദ്വീപ്‌

അവലംബം

  1. http://www.wordiq.com/definition/Iberian_Peninsula Iberian Peninsula - Definition
കണ്ടുപിടുത്തങ്ങളുടെ യുഗം

പതിനഞ്ചാം നൂറ്റാണ്ടിൽ തുടങ്ങി പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യകാലം വരെ, യൂറോപ്യൻ നാവികർ പുതിയ വ്യാപാര പാതകൾ കണ്ടെത്താനും പുതിയ വ്യാപാര പങ്കാളികളെ തേടിയും ലോകമെമ്പാടും യാത്രകൾ നടത്തി. ഈ കാലഘട്ടത്തെയാണ് ചരിത്രത്തിൽ കണ്ടുപിടിത്തങ്ങളുടെ യുഗം അല്ലെങ്കിൽ പര്യവേക്ഷണങ്ങളുടെ യുഗം എന്ന് വിളിക്കുന്നത്.

സ്വർണം, വെള്ളി, സുഗന്ധവ്യഞ്ജനങ്ങൾ മുതലായ വ്യാപാരസാധ്യതയുള്ള വിഭവങ്ങളായിരുന്നു അവരുടെ പ്രധാന ലക്‌ഷ്യം. ഇതിനു വേണ്ടിയുള്ള യാത്രകളിൽ അവർ പുതിയ ജനവിഭാഗങ്ങളെ കണ്ടുമുട്ടുകയും അതുവരെ രേഖപ്പെടുത്താത്ത ഭൂമേഖലകൾ കണ്ടുപിടിക്കുകയും ചെയ്തു. ക്രിസ്റ്റഫർ കൊളംബസ്, വാസ്കോ ഡി ഗാമ, പെഡ്രോ ആൾവാരെസ് കബ്രാൾ, ജോൺ കാബട്ട്, യെർമാക്, ജുവാൻ പോൺസി ഡി ലിയോൺ, ബർത്താലോമ്യോ ഡയസ്, ഫെർഡിനാൻഡ് മഗല്ലൻ, ജെയിംസ് കുക്ക് മുതലായവർ അന്നത്തെ ഏറ്റവും പേരുകേട്ട പര്യവേക്ഷകർ ആയിരുന്നു.

ടാരാകോ

ഇന്നത്തെ സ്പെയിനിലെ കാറ്റലോണിയയിലെ ടാറഗോണ എന്ന നഗരത്തിന്റെ പഴയകാല നാമമായിരുന്നു ടാരാകോ. ഐബീരിയൻ ഉപദ്വീപിലെ ആദ്യ റോമൻ വാസസ്ഥാനമായിരുന്ന ടാരാകോ സിപിയോ കാൽവസ് രണ്ടാം പ്യൂണിക് യുദ്ധകാലഘട്ടത്തിൽ സ്ഥാപിച്ചതാണ്. ടാരാകോ റോമൻ സാമ്രാജ്യത്തിലെ ഹിസ്പാനിയ സിറ്റെരിയർ , ഹിസ്പാനിയ ടാരാകോനെൻസിസ്‌ എന്നീ പ്രവിശ്യകളുടെ തലസ്ഥാനവുമായിരുന്നു.

2000ത്തിൽ ടാരാകോയിലെ ചരിത്രാവശേഷിപ്പുകളെ യുനെസ്കോ ലോക പൈതൃക സ്ഥാനമായി പ്രഖ്യാപിച്ചു.

നെപ്പോളിയൻ ബോണപ്പാർട്ട്

നെപ്പോളിയൻ ബോണപ്പാർട്ട് (ഫ്രഞ്ച്: Napoléon Bonaparte; 15 ഓഗസ്റ്റ് 1769 – 5 മെയ് 1821) ഒരു പതിറ്റാണ്ടു കാലം (1804- 1814) ഫ്രഞ്ച് ചക്രവർത്തിയും സൈനികമേധാവിയുമായിരുന്നു. 1789-ലെ ഫ്രഞ്ചു വിപ്ലവത്തെ തുടർന്ന് 1792 സെപ്റ്റംബറിൽ അധികാരമേറ്റ ഒന്നാം റിപ്പബ്ലിക്കൻ ഭരണകൂടത്തിന്,സ്വന്തം നിലനില്പിനായി യൂറോപ്പിലെ മറ്റു രാജ്യങ്ങളുമായി നിരന്തരം പോരാടേണ്ടി വന്നു. ഫ്രഞ്ചു വിപ്ലവയുദ്ധങ്ങൾ(French Revolutionary Wars)എന്ന് ചരിത്രത്തിൽ അറിയപ്പെടുന്ന ഈ യുദ്ധങ്ങളിലാണ് നെപ്പോളിയൻ സൈനികനെന്ന നിലയിൽ രാഷ്ട്രത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയത്. അതേ സമയത്ത് ഫ്രാൻസിന്റെ ആഭ്യന്തരസ്ഥിതിയും സങ്കീർണമായിരുന്നു.വിപ്ലവാനന്തരം നിലവിൽ നിന്ന ജനപ്രതിനിധിസഭക്ക് നിരന്തരം പേരുമാറ്റം സംഭവിച്ചു- നാഷണൽ അസംബ്ലി (ഫ്രഞ്ചു വിപ്ലവം)(ജൂൺ -ജൂലൈ 1789) നാഷണൽ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി(ഫ്രാൻസ്)(1789 ജൂലൈ- 1791സപ്റ്റമ്പർ ), ലെജിസ്ലേറ്റീവ് അസംബ്ലി( 1791 ഒക്റ്റോബർ-1792 സപ്റ്റമ്പർ) എന്നിങ്ങനെ. 1792 സപ്റ്റമ്പറിൽ പൊതു തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന പ്രഥമ ഫ്രഞ്ചു റിപബ്ലിക്കിന്റെ(1792 സപ്റ്റമ്പർ.-1799 നവമ്പർ) ഭരണഭാരം നാഷണൽ കൻവെൻഷനിൽ നിക്ഷിപ്തമായിരുന്നു . 1793-94 കാലത്തെ ഭീകരവാഴ്ചക്കു ശേഷം 1795-ൽ നാഷണൽ കൺവെൻഷനു പകരമായി ഡയറക്റ്ററി എന്ന പേരിൽ നേതൃത്വകൂട്ടായ്മയും രണ്ടു മണ്ഡലങ്ങളുള്ള ജനപ്രതിനിധി സഭയും ഭരണമേറ്റു. 1799-ൽ ഡയറക്റ്ററിയേയും രണ്ടു ജനപ്രതിനിധിസഭകളേയും അട്ടിമറിച്ച് കോൺസുലേറ്റ്' എന്ന ഭരണസംവിധാനം നടപ്പിലാക്കാൻ നെപ്പോളിയൻ മുൻകൈയെടുത്തു. രാഷ്ട്രത്തലവനെന്ന് സ്വയം പ്രഖ്യാപിച്ചില്ലെങ്കിലും, കോൺസുലേറ്റിന്റെ മുഖ്യ നേതാവെന്ന നിലക്ക് തുടർന്നുള്ള അഞ്ചു കൊല്ലങ്ങൾ നെപ്പോളിയൻ സ്വേഛാഭരണം നടത്തി. 1804-ൽ കോൺസുലേറ്റ് പിരിച്ചുവിട്ട് സ്വയം ചക്രവർത്തി പദമേറ്റു, ഫ്രാൻസിനെതിരെ അണിനിരന്ന യൂറോപ്യൻ സൈനിക ശക്തികളുടെ മേൽ നേടിയ വിജയം അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും മികച്ച പട്ടാളമേധാവികളിലൊരാൾ എന്ന പ്രശംസക്കു അർഹനാക്കി. നെപ്പോളിയൻ യൂറോപ്പിലാകമാനം തന്റെ ആധിപത്യം സ്ഥാപിക്കാൻ പരിശ്രമിച്ചു. നെപ്പോളിയന്റെ ഈ നീക്കത്തിനെതിരെ മറ്റു യൂറോപ്യൻ ശക്തികൾ പലതവണ സംഘം ചേർന്ന് യുദ്ധത്തിനിറങ്ങി. ബ്രിട്ടന്റെ നേതൃത്വത്തിൽ നടന്ന പ്രസിദ്ധമായ വാട്ടർലൂ യുദ്ധത്തിൽ നെപ്പോളിയൻ പരാജിതനായി

രാഷ്ട്രീയാഭയം തേടിയ നെപ്പോളിയനെ ബ്രിട്ടീഷു ഭരണാധികാരികൾ സെന്റ് ഹെലന ദ്വീപിലേക്ക് നാടു കടത്തി. 1821 മേയ് 5 ന് അൻപത്തിഒന്നാം വയസ്സിൽ സെന്റ് ഹെലെനയിലെ ലോംഗ്‌വുഡിൽ വച്ച് ഇദ്ദേഹം നിര്യാതനായി ഉദരത്തിലെ കാൻസറായിരുന്നു മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് രേഖപ്പെടുത്തുന്നു.

"അസാധ്യമായി ഒന്നുമില്ല" എന്നത് നെപ്പോളിയന്റെ പേരിലുള്ള പ്രസിദ്ധമായ വാക്യമായി അറിയപ്പെടുന്നു. എന്നാല് അദ്ദേഹം കൃത്യമായി ഉപയോഗിച്ച വാക്കുകൾ ഇതല്ല. "അസാധ്യം; അതൊരു ഫ്രഞ്ച് വാക്കല്ല" എന്നാണ് അദ്ദേഹം പറഞ്ഞത്.

പുരാതന ഐബീരിയ

കാക്കസസ് പർ‌‌വതനിരകൾക്ക് തെക്ക് കരിംകടലിനും കസ്പിയൻ കടലിനും ഇടയ്ക്കുള്ള ഭൂഭാഗത്ത് നിലവിലിരുന്ന ഒരു പുരാതന രാജ്യം. ബി. സി. 6-4 ശതകങ്ങൾക്കിടയ്ക്ക് ഇത് സ്ഥാപിതമായി. ബി. സി. 65 വരെ സ്വതന്ത്രാവസ്ഥയിൽ തുടർന്ന ഐബീരിയയെ റോമൻ സൈന്യാധിപൻ ആയിരുന്ന പോം‌‌പീ (ബി. സി. 106-48) റോമാസാമ്രാജ്യത്തിന്റെ ആധിപത്യത്തിൻ കീഴിലാക്കി. എ. ഡി. 5-6 ശതകങ്ങളിലെ ബൈസാന്തിയൻ-സസ്സാനിയൻ അധികാരവടം‌‌വലികളിൽ ഐബീരിയയും ഭാഗഭാക്കായിരുന്നു. പിൽക്കാലത്തു പേർഷ്യയിലെ രാജാവായിരുന്ന കോസ്റോസ് I ഐബീരിയയിലെ രാജസ്ഥാനത്തെ അധികാരഭ്രഷ്ടമാക്കിയതോടെ ഈരാജ്യം നാമാവശേഷമായി. 8-ം ശതകത്തിനു ശേഷം ഐബീരിയ പ്രദേശം ജൊർജിയയോടു കൂട്ടിച്ചേർത്തു; ഐബീരിയയുടെ പിൽക്കാല ചരിത്രം ജോർജിയൻ എസ്. എസ്. ആർ ചരിത്രത്തിന്റെ ഭാഗമാണ്.

സൗദി അറേബ്യ

അറേബ്യൻ ഉപദ്വീപിലെ ഏറ്റവും വലിയ രാഷ്ട്രമാണ് സൗദി അറേബ്യ. (അറബി: المملكة العربية السعودية‎, ഇംഗ്ലീഷ്:Kingdom of Saudi Arabia). മദ്ധ്യപൗരസ്ത്യദേശത്തെ ഒരു സമ്പന്നരാഷ്ട്രമായ സൗദി അറേബ്യയുടെ തലസ്ഥാനം റിയാദ് ആണ്. സമ്പൂർണ രാജഭരണമാണ് ഇവിടത്തെ ഭരണക്രമം. ഭരിക്കുന്ന രാജകുടുംബത്തിന്റെ നാമത്തിലറിയപ്പെടുന്ന അപൂർവ്വം രാജ്യങ്ങളിലൊന്നുമാണിത്. അമീർ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവാണ്‌ സൗദി അറേബ്യയിലെ ഇപ്പോഴത്തെ ഭരണാധികാരി. രണ്ട് വിശുദ്ധ പള്ളികളുടെ നാട് എന്ന പേരിലും സൗദി അറേബ്യ അറിയപ്പെടാറുണ്ട്. ഇസ്ലാമികരാഷ്ട്രമായ സൗദി അറേബ്യയിലെ 99 ശതമാനം ജനങ്ങളും മുസ്ലിമുകളാണ്. മുസ്ലിമുകളുടെ വിശുദ്ധനഗരങ്ങളായ മക്കയും മദീനയും ഇവിടെ സ്ഥിതിചെയ്യുന്നു.. പൊതുവെ സൗദി അറേബ്യയുടേതു ചുട്ടുപൊള്ളുന്ന വരണ്ട കാലാവസ്ഥയാണ്.

ഇരുപതാം നൂറ്റാണ്ടിൽ ആധുനിക സൗദി അറേബ്യ നിലവിൽ വന്നത് മുതൽ കിംങ്ഡം ഓഫ് സൗദി അറേബ്യ എന്ന ഔദ്യോഗിക നാമത്തിൽ ഈ രാജ്യം അറിയപ്പെടുന്നു. പെട്രോളിയം ഉല്പന്നങ്ങളുടെ പര്യവേഷണത്തോടെ മധ്യ പൗരസ്ത്യദേശത്തെ ഒരു സമ്പന്ന രാഷ്ട്രമായി സൗദി അറേബ്യ മാറി. റിയാദ് ആസ്ഥാനമായ സൗദി അറേബ്യയിലെ ജനസംഖ്യ, 2012-ലെ കണക്കെടുപ്പ് പ്രകാരം 29,195,895 ആണ്. പടിഞ്ഞാറ് ചെങ്കടലും തെക്ക്‏‏‏‏‏ യമൻ, ഒമാൻ എന്നീ രാജ്യങ്ങളും കിഴക്ക്‏‏‏‏‏ അറബിക്കടൽ, യു.എ.ഇ. എന്നിവയും വടക്ക് ജോർദാൻ, ഇറാഖ്, കുവൈത്ത് എന്നിവയുമാണ് ആധുനിക സൗദി അറേബ്യയുടെ അതിർത്തികൾ. പ്രധാന വരുമാനസ്രോതസ്സ് പെട്രോളിയം ഉൽപന്നങ്ങളാണ്. ലോകത്തിൽ ഏറ്റവുമധികം എണ്ണ ഉൽപ്പാദിപ്പിക്കുന്ന രാഷ്ട്രമാണ് സൗദി അറേബ്യ. ദേശീയ ഉൽപാദനത്തിന്റെ 95% എണ്ണയും കയറ്റുമതി ചെയ്യുകയാണ്. ദേശീയ വരുമാനത്തിന്റെ 70% എണ്ണ വിൽപനയിലൂടെയാണ് ഖജനാവിലേക്കു എത്തുന്നത്. സൗദി അറേബ്യയിൽ എണ്ണ ഏറ്റവും കൂടുതലായി ഖനനം ചെയ്യപ്പെടുന്നത് കിഴക്കൻ പ്രദേശങ്ങളിലാണ്. ഇവിടെയാണ് രാജ്യത്തിന്റെ ഈ അമൂല്യസമ്പത്ത് കേന്ദ്രീകരിച്ചിരിക്കുന്നത്..

ഇതരഭാഷകളിൽ

This page is based on a Wikipedia article written by authors (here).
Text is available under the CC BY-SA 3.0 license; additional terms may apply.
Images, videos and audio are available under their respective licenses.