ഈസ്റ്റർ

യേശു ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓർമ്മ കൊണ്ടാടുന്ന ദിനമാണ്‌ ഈസ്റ്റർ (Easter). ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ്‌ ഈസ്റ്റർ ആചരിക്കുന്നത്. ഭൂരിപക്ഷം ക്രിസ്തുമത വിശ്വാസികളും ഈ‍ ദിവസം സുപ്രധാന പുണ്യദിനമായി ആഘോഷിക്കുന്നു. തിന്മയുടെയും അസത്യത്തിന്റെയും ജയം താൽക്കാലികം ആണെന്നും ഭൂരിപക്ഷത്തോടൊപ്പം വളഞ്ഞവഴികൾ തേടാതെ കഷ്ടങ്ങൾ സഹിച്ചും സത്യത്തിനു വേണ്ടി നില നിൽക്കണം എന്നും ആണ് ഈസ്റ്റർ നമുക്കു നൽകുന്ന രണ്ടു സുപ്രധാന പാഠങ്ങൾ.[1]

ഈസ്റ്റർ
Jesus Resurrection 1778
Observed byക്രൈസ്തവ സഭകൾ ഒട്ടു മിക്കവയും
തരംക്രിസ്ത്യൻ
Significanceയേശുവിന്റെ ഉത്ഥാനത്തിന്റെ സ്മരണ
തിയ്യതിചരം, ചരം, date of Easter
2019 date
Portal.svg കവാടം:ക്രിസ്ത്യാനിത്വം

ഈസ്റ്റർ ആചരണത്തിന്റെ ചരിത്രം

ആദ്യ നൂറ്റാണ്ടിൽ റോമിലെ ക്രിസ്ത്യാനികൾ ഈസ്റ്റർ ദിനത്തെ വിളിച്ചിരുന്നത് ആനന്ദത്തിന്റെ ഞായർ എന്നായിരുന്നു. ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രമർമ്മമായ പുനരുത്ഥാനത്തെ അനുസ്മരിക്കുന്ന ഈ ദിവസത്തിൽ ആദിമ പൗരസ്ത്യ സഭകളിലെ വിശ്വാസികൾ പരസ്പരം ഉപചാരം കൈമാറിയിരുന്നത് ഒരു വിശ്വാസപ്രഖ്യാപനത്തിലൂടെയാണ്. 'ക്രിസ്തു ഉയിർത്തെഴുന്നേറ്റു' എന്നൊരാൾ പറയുമ്പോൾ 'സത്യം സത്യമായ് അവിടുന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു' എന്ന് മറ്റേയാൾ പ്രതിവചിക്കുമായിരുന്നത്രേ.[2] ആദ്യത്തെ മൂന്ന് നൂറ്റാണ്ടുകളിൽ പാസ്ക്ക (Pascha) എന്ന പേരിൽ ഈസ്റ്റർ ആചരിച്ചിരുന്നു. പാസ്ക്ക എന്ന പദം യഹൂദരുടെ പെസഹാ ആചരണത്തിൽ നിന്നാണ് ഉരുവായത്. ഈ പാസ്ക്ക പെരുന്നാൾ പീഡാനുഭവും മരണവും ഉയിർപ്പും ചേർന്ന ഒരു സമഗ്ര ആഘോഷമായിരുന്നു. നാലാം നൂറ്റാണ്ടു മുതൽ ദുഃഖവെള്ളി വേറിട്ട് ആഘോഷിച്ച് തുടങ്ങി. ഇംഗ്ലണ്ടിലെ ആംഗ്ലോ-സാക്സോണിയന്മാർ ഈയോസ്റ്ററേ എന്ന ദേവതയെ ആരാധിച്ചിരുന്നു. ഈയോസ്റ്ററേ ദേവതയുടെ പ്രീതിക്കായുള്ള യാഗങ്ങൾ ഏറെയും നടന്നിരുന്ന മാസത്തെ ഈസ്റ്റർ മാസം എന്നാണറിയപ്പെട്ടിരുന്നത്. പിന്നീട് ക്രിസ്തുമതം അവിടെ പ്രചരിച്ചപ്പോൾ ഈസ്റ്റർ മാസത്തിൽതന്നെ ആചരിച്ചിരുന്ന ക്രിസ്തുവിന്റെ പുനരുത്ഥാനപ്പെരുന്നാളിനെ ഈസ്റ്റർ എന്നു വിളിച്ചു തുടങ്ങുകയും പിന്നീടത് സാർവത്രികപ്രചാരം നേടുകയും ചെയ്തു. സുറിയാനി പാരമ്പര്യത്തിലുള്ള സഭകൾക്കിടയിൽ ഇപ്പോഴും ഈസ്റ്ററിനെ ഉയിർപ്പ് പെരുന്നാൾ എന്നർത്ഥമുള്ള ക്യംതാ പെരുന്നാൾ എന്ന് വിളിക്കുന്ന പഴയ പതിവും നിലനിൽക്കുന്നു.

ഈസ്റ്റർ തീയതിയുടെ ഗണനം

എല്ലാ വർഷവും ഡിസംബർ ‍25-ന് ആഘോഷിക്കുന്ന ക്രിസ്തുമസിൽ നിന്നും വ്യത്യസ്തമായി ഈസ്റ്ററിന് സ്ഥിരമായ തീയതി ഇല്ല. ഒരോ വർഷവും വ്യത്യസ്ത തീയതികളിലാണ് ഈസ്റ്ററും അതിനോടനുബന്ധിച്ച പീഡാനുഭവ വാരവും ആചരിക്കുന്നത്. എല്ലാ സഭകളും നീസാൻ മാസം 14-ന് ശേഷം വരുന്ന ഞായറാഴ്ച ഉത്ഥാനപ്പെരുന്നാൾ ആയി ആചരിക്കണമെന്ന് ക്രി.വ 325-ൽകൂടിയ നിഖ്യാ സുന്നഹദോസിൽ തീരുമാനമായി.[3] ക്രിസ്തുവിന്റെ മരണം നീസാൻ 14-നായിരുന്നു എന്ന വിശ്വാസമാണ് ഈ നിശ്ചയത്തിന്റെ അടിസ്ഥാനം. വസന്തകാലത്ത് മാർച്ച് -ഏപ്രിൽ മാസങ്ങളിലായിട്ടാണ് നീസാൻ മാസം വരുന്നത്. വസന്തകാലത്ത് സൂര്യൻ ഭൂമദ്ധ്യരേഖയിൽ വരുന്ന ദിവസം അഥവാ വസന്തവിഷുവം (Vernal Equinox) ആയ മാർച്ച് 21-ന് ശേഷം വരുന്ന പൂർണ ചന്ദ്രന് ശേഷം ഉള്ള ആദ്യത്തെ ഞായർ ഈസ്റ്റർ ആയി നിശ്ചയിക്കുന്ന രീതിയാണ് ഇപ്പോൾ ഉള്ളത്. ഈ ഗണനപ്രകാരം ഈസ്റ്റർ വരാവുന്ന ഏറ്റവും നേരത്തെയുള്ള തീയതി മാർച്ച് 22-ഉം ഏറ്റവും വൈകിയുള്ള തീയതി ഏപ്രിൽ 25-ഉം ആണ്. എന്നാൽ ജൂലിയൻ കലണ്ടർ അടിസ്ഥാനപ്പെടുത്തി ആരാധനാവർഷം നിശ്ചയിക്കുന്ന ചില പൗരസ്ത്യ സഭകളിൽ (കലണ്ടറുകൾ തമ്മിലുള്ള 13 ദിവസത്തെ വ്യത്യാസം കാരണം) ഈസ്റ്റർ ദിവസം ഗ്രിഗോറിയൻ കലണ്ടറിലെ ഏപ്രിൽ 4 മുതൽ മേയ് 8 വരെയുളള ഒരു ഞായറാഴ്ചയാണ് ആചരിക്കുന്നത്. 1953-ൽ മലങ്കര സഭ കൂടി ഗ്രിഗോറിയൻ കലണ്ടർ സ്വീകരിച്ചതോടെ കേരളത്തിലെ ബഹുഭൂരിപക്ഷം സഭകളും ഒരേ ദിനമാണ് ഈസ്റ്റർ ആഘോഷിക്കുന്നത്. എന്നാൽ കേരളത്തിലെ കൽദായ സുറിയാനി സഭയടക്കം ഏകദേശം 20 കോടി ക്രൈസ്തവർ ഇപ്പോഴും ജൂലിയൻ കലണ്ടർ അനുസരിച്ചാണ് ഈസ്റ്റർ തീയതി നിശ്ചയിക്കുന്നത് . 2010-ലെയും 2011-ലെയും ഈസ്റ്റർ ദിനങ്ങൾ രണ്ടു കലണ്ടർ സമ്പ്രദായങ്ങൾ പാലിക്കുന്ന സഭകളിലും ഒരേ ദിനമാണ് ആഘോഷിക്കപ്പെട്ടത്. തുടർച്ചയായ വർഷങ്ങളിൽ ഇതു സംഭവിക്കുന്നത് അപൂർവ്വമാണ്.[4]

മറ്റു വിശേഷങ്ങൾ

 • അമേരിക്കയിൽ കുട്ടികളുടെ സങ്കൽപ്പത്തിൽ ഭംഗിയുള്ള ഐസ്റ്റർ മുട്ടകൾ കൊണ്ടു വരുന്നത് മുയലുകളാണെന്നാണ്.
 • ഫ്രെഡറിക് തോംസൺ ചക്രവർത്തി ഈസ്റ്റർ ദിനത്തിൽ പ്രകജകൾക്ക് താറാവു മുട്ടയുടെ ആകൃതിയിൽ ഈസ്റ്റർ മുട്ടകൾ നൽകിയിരുന്നു.
 • ബെൽജിയത്തിൽ ഈസ്റ്റർ മുട്ടകൾ കുന്നിൻ മുകളിൽ നിന്ന് താഴേക്ക് ഉരുട്ടിക്കളിക്കുന്ന വിനോദമുണ്ട്.
 • മഹാത്മ ഗാന്ധിയോടൊപ്പം ദീനബന്ധു റവ. സി.എഫ്. ആൻഡ്രൂസ് സബർമതിയിൽ ഈസ്റ്റർ ആഘോഷിച്ചിട്ടുണ്ട്.
 • ഓസ്ട്രേലിയയിൽ ഈസ്റ്റർ ദിനത്തിൽ സമുദ്രസ്നാനത്തിന് പ്രാധാന്യമുണ്ട്.
 • തെക്കൻ കൊറിയക്കാർ ഈസ്റ്റർ ഗാനങ്ങൾ ആലപിക്കുന്നതിൽ കീടുതൽ ഉത്സാഹം കാണിക്കുന്നുണ്ട്.
 • സുമാത്രയിൽ ക്രൂബി ഫ്ലവറിനെ ഈസ്റ്റർ പുഷ്പമായി കണക്കാക്കുന്നു.[5]
2001 മുതൽ 2020 വരെയുള്ള ഈസ്റ്റർ തീയതികളുടെ പട്ടിക
(ഗ്രിഗോറിയൻ തീയതികളിൽ)
വർഷം പൗർണ്ണമി
ജ്യോതിശാസ്ത്ര ഗണന പ്രകാരം
ഈസ്റ്റർ
ജ്യോതിശാസ്ത്ര ഗണന പ്രകാരം
(പൗർണ്ണമിക്ക് ശേഷമുള്ള ഞായർ)
ഗ്രിഗോറിയൻ
ഈസ്റ്റർ
ജൂലിയൻ
ഈസ്റ്റർ
യഹൂദാ
പെസഹ

2001 April 8 April 15 April 15 April 15 April 8
2002 March 28 March 31 March 31 May 5 March 28
2003 April 16 April 20 April 20 April 27 April 17
2004 April 5 April 11 April 11 April 11 April 6
2005 March 25 March 27 March 27 May 1 April 24
2006 April 13 April 16 April 16 April 23 April 13
2007 April 2 April 8 April 8 April 8 April 3
2008 March 21 March 23 March 23 April 27 April 20
2009 April 9 April 12 April 12 April 19 April 9
2010 March 30 April 4 April 4 April 4 March 30
2011 April 18 April 24 April 24 April 24 April 19
2012 April 6 April 8 April 8 April 15 April 7
2013 March 27 March 31 March 31 May 5 March 26
2014 April 15 April 20 April 20 April 20 April 15
2015 April 4 April 5 April 5 April 12 April 4
2016 March 23 March 27 March 27 May 1 April 23
2017 April 11 April 16 April 16 April 16 April 11
2018 March 31 April 1 April 1 April 8 March 31
2019 March 21 March 24 April 21 April 28 April 20
2020 April 8 April 12 April 12 April 19 April 9

ചിത്രസഞ്ചയം

Matthias Grünewald Isenheimer Altar Auferstehung

മത്തിയാസ് ഗ്രൂൺവാൾഡിന്റെ വിഖ്യാത ഈസ്റ്റർചിത്രം

Resurrection (24)

ഓർത്തഡോക്സ് ഐക്കൺ ശൈലിയിലുള്ള ചിത്രം

Christ is Risen!

ഒരു പഴയകാല റഷ്യൻ ഈസ്റ്റർ ആശംസാ കാർഡ്

അവലംബം

 1. Message of Easter
 2. ആനന്ദത്തിന്റെ ഞായർ
 3. കോട്ടയം ബാബുരാജ്, മലങ്കര സഭയുടെ ആചാരാനുഷ്ഠാനങ്ങൾ, ജിജോ പബ്ലിക്കേഷൻസ്, മണർകാട്,കോട്ടയം
 4. വർഗീസ് ജോൺ, വൈകി വരുന്ന ഈസ്റ്റർ, മനോരമ ഓൺലൈൻ
 5. വിദ്യ, പേജ് 14, മാത്രുഭൂമി ദിനപത്രം, തൃശ്ശൂർ, -1917 ഏപ്രിൽ 14
ആരാധനക്രമ വർഷം

ക്രൈസ്തവ സഭ ഓരോ വർഷത്തെയും തിരുനാളാഘോഷങ്ങൾ, വിശുദ്ധരുടെ ദിവസങ്ങൾ, അതത് ദിവസങ്ങളിലെ ദിവ്യബലിയർപ്പണത്തിന് ഇടയിലുള്ള വായനകൾ എന്നിവ നിർണയിക്കുന്നതിനായി ചിട്ടപ്പെടുത്തിയിട്ടുള്ള കലണ്ടർ ആണ് ആരാധന ക്രമ വർഷം അഥവാ സഭാ വർഷം. ആഴ്ചകളെ അടിസ്ഥാനമാക്കിയാണ് കലണ്ടർ നിർമിച്ചിട്ടുള്ളത്. ഗ്രിഗോറിയൻ കലണ്ടർ അനുസരിച്ച് വരുന്ന ഞായറാഴ്ച മുതൽ ശനിയാഴ്ച വരെയാണ് ക്രമ വർഷത്തിലെ ഒരാഴ്ച. ആരാധന ക്രമവർഷത്തെ കാലങ്ങളും (ആഗമനകാലം, തപസ്സുകാലം, ഉയർപ്പ് കാലം, സാധാരണ കാലം അല്ലെങ്കിൽ ആണ്ടുവട്ടം തുടങ്ങിയവ) ആഴ്ചകളും ദിവസങ്ങളും ആയിട്ടാണ് തിരിച്ചിരിക്കുന്നത്. കത്തോലിക്കാ-ഓർത്തഡോക്സ്-പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങൾ ഒരേ കലണ്ടർ തന്നെയാണ് പിന്തുടരുന്നതെങ്കിലും കന്യകാമറിയം, വിശുദ്ധന്മാർ എന്നിവരുടെ വണക്കം ആചരിക്കാത്തതിനാൽ മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് വളരെ കുറച്ച് തിരുനാളുകൾ മാത്രമേ പ്രൊട്ടസ്റ്റന്റ് സഭകൾക്കുള്ളൂ. ആഗമനകാലം (Advent Season) ഒന്നാം ഞായർ മുതൽ ക്രിസ്തുവിന്റെ രാജത്വ തിരുനാൾ വരെയാണ് കത്തോലിക്കാ സഭയുടെ ആരാധനക്രമ വർഷം. കാലങ്ങളിൽ വലിയ വ്യത്യാസമില്ലെങ്കിലും സെപ്തംബർ ഒന്നിനാണ് പൌരസ്ത്യ ഓർത്തോഡോക്സ് സഭയുടെ വർഷാരംഭം.

ഈസ്റ്റർ കലാപം

അയർലെന്റിന്റെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട്‌ നടന്ന ശക്തമായ കലാപമാണ്‌ ഈസ്റ്റർ കലാപം. ദീർഘകാലമായി നിലവിലുണ്ടായിരുന്ന ബ്രിട്ടീഷ്‌ മേൽക്കോയ്‌മക്കെതിരെ അയർലന്റിലെ ജനങ്ങൾ നടത്തിവന്ന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടതാണ്‌ ഈസ്റ്റർ കാലാപം. സ്വയം ഭരണം നൽകാൻ ബ്രീട്ടൺ തയ്യാറാകാഞ്ഞതാണ്‌ കലാപം പൊട്ടിപ്പുറപ്പെടാനുണ്ടായ പ്രത്യക്ഷ കാരണം. 1916 ഏപ്രിലിലിലെ ഈസ്റ്റർ ദിനത്തിലാണ്‌ ഈ കലാപം നടന്നത്. ഈ കലാപത്തിൽ നിരവധിപേർ കൊല്ലപ്പെടുകയും, നൂറുകണക്കിനാളുകൾക്ക്‌ പരിക്കേൽക്കുകയും ചെയ്‌തു.

വിപ്ലവകാരികളായ ഏഴു പേരുടെ നേതൃത്ത്വത്തിൽ തോക്കുകളേന്തി ചുരുങ്ങിയ ആയുധബലം മാത്രമുണ്ടായിരുന്ന സന്നദ്ധഭടന്മാരുടെ ഒരു ജനകീയ സൈന്യം ഡബ്ലിൻ നഗര മധ്യത്തുള്ള ജനറൽ പോസ്റ്റോഫീസും മറ്റ് ചില പ്രമുഖ കെട്ടിടങ്ങളും പിടിച്ചടക്കി. ഈ പിടിച്ചടക്കല്ലിന് വളരെ കുറച്ച് ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. അവർ ഐറിഷ് റിപ്പബ്ലിക്കിന്റെ താൽക്കാലിക സർക്കാർ സ്ഥാപിച്ചു. വലിയ സൈനിക ശക്തിയായിരുന്ന ബ്രിട്ടീഷ് സേന ഈ നീക്കത്തെ പെട്ടെന്ന് തിരിച്ചടിച്ചു. കവി പാട്രിക് പിയേഴ്സ്, സോഷ്യലിസ്റ്റ് ജയിംസ് കൊണ്ണോലി തുടങ്ങി കീഴടങ്ങിയ നേതാക്കളെയെല്ലാം മരണശിക്ഷയ്ക്കു വിധേയരാക്കി. നൂറുകണക്കിനാളുകളെ തുറുങ്കിലടച്ചു.

ഈസ്റ്റർ ത്രിദിനം

ദുഃഖവെള്ളിയാഴ്ച, വലിയ ശനിയാഴ്ച, ഈസ്റ്റർ എന്നീ മൂന്നു ദിവസങ്ങൾ ചേരുന്നതാണ് ഈസ്റ്റർ ത്രിദിനം അഥവാ പെസഹാ ത്രിദിനം എന്നറിയപ്പെടുന്നത്. എങ്കിലും ക്രിസ്തീയ ആരാധനാക്രമമനുസരിച്ച് പെസഹ വ്യാഴാഴ്ച വൈകുന്നേരം ചൊല്ലുന്ന യാമപ്രാർത്ഥനകളോടുകൂടിയാണ് ഇതാരംഭിക്കുന്നത്.

ഈസ്റ്റർ ദ്വീപ്

തെക്കുകിഴക്കൻ പസഫിക്കിൽ, പോളിനേഷ്യൻ ത്രികോണത്തിന്റെ തെക്കുകിഴക്കൻ അറ്റത്തായി സ്ഥിതിചെയ്യുന്ന ഒരു പോളിനേഷ്യൻ ദ്വീപാണ്‌ ഈസ്റ്റർ ദ്വീപ് (ഇംഗ്ലീഷ്:Easter Island). 1888 ൽ ചിലിയുമായി കൂട്ടിച്ചേർക്കപ്പെട്ട ഈ പ്രത്യേക ഭൂവിഭാഗം റപനൂയ് എന്ന പുരാതന ജനത സൃഷ്ടിച്ച മോയ് (moai) എന്ന് വിളിക്കപ്പെടുന്ന 887 സ്മാരക പ്രതിമകളിലൂടെ ലോകപ്രസിദ്ധിയാർജിച്ചതാണ്‌. യുനെസ്‌കൊയുടെ ലോകപൈതൃക ഭൂപടത്തിൽ പെടുന്ന ഈ ദ്വീപ് റാപ നൂയി ദേശീയോദ്യാനത്തിന്റെ ഭാഗമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ദ്വീപിലെ വിഭവങ്ങളുടെ അമിത ചൂഷണം കാരണം കാലാന്തരത്തിൽ ഈ ദ്വീപിലെ ആവാസവ്യവസ്ഥക്ക് കനത്ത തകർച്ച നേരിടേണ്ടി വരികയും അത് ചരിത്രാതീതകാലത്തെ നിരവധി ജീവിവർഗ്ഗങ്ങൾ വംശനാശം സംഭവിക്കാൻ ഇടവരുത്തുകയും ചെയ്തു.

ഈസ്റ്റർ മുട്ട

ഈസ്റ്റർ മുട്ടകൾ പാസ്കൽ മുട്ടകൾ എന്നും അറിയപ്പെടുന്നു. അലങ്കാരമുട്ടകളായ ഇവ സാധാരണ ഈസ്റ്റർ സമയത്ത് സമ്മാനങ്ങൾ ആയി ഉപയോഗിക്കാറുണ്ട്. ഈസ്റ്റർ റ്റൈഡ് (ഈസ്റ്റർ സീസൺ) സീസണിൽ ഈസ്റ്റർ മുട്ടകൾ സാധാരണമാണ്. ചായം പൂശിയ ചിക്കൻ മുട്ട ഉപയോഗിക്കണം എന്നതാണ് ഏറ്റവും പഴയ പാരമ്പര്യരീതി , എന്നാൽ ആധുനിക രീതിയിൽ നിറമുള്ള ഫോയിൽ പേപ്പർ കൊണ്ട് പൊതിഞ്ഞ ചോക്ലേറ്റ് മുട്ടകൾ, കൈകൊണ്ട് നിർമ്മിച്ച തടിയിലുള്ള മുട്ടകൾ, അല്ലെങ്കിൽ ചോക്ലേറ്റ് നിറച്ച പ്ലാസ്റ്റിക് മുട്ടകൾ എന്നിവ ഉപയോഗിക്കുന്നു. എന്നിരുന്നാലും, കിഴക്കൻ യൂറോപ്യൻ പാരമ്പര്യത്തിൽ യഥാർത്ഥ മുട്ടകൾ ഉപയോഗിക്കുന്നത് തുടരുന്നു. മുട്ടകൾ, പൊതുവേ, പ്രത്യുൽപാദനത്തിനും പുനർജന്മത്തിനും പരമ്പരാഗത ചിഹ്നമായിരിക്കുന്നു..യേശുക്രിസ്തുവിൻറെ ഒഴിഞ്ഞ ശവകല്ലറയുടെ അടയാളമായി, ഈസ്റ്റർ മുട്ടകൾ യേശുവിൻറെ പുനരുത്ഥാനത്തെ പ്രതീകപ്പെടുത്തുന്നു

ഏപ്രിൽ 21

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏപ്രിൽ 21 വർഷത്തിലെ 111(അധിവർഷത്തിൽ 112)-ാം ദിനമാണ്.

കുടകപ്പാല

1200 മീറ്റർ വരെ പൊക്കമുള്ള സ്ഥലങ്ങളിൽ വളരുന്ന ഔഷധയോഗ്യമായ ചെറിയ വൃക്ഷമാണ്‌ കുടകപ്പാല (ശാസ്ത്രീയനാമം:Holarrhena pubescens). ഇത് 10 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. അതിസാരത്തിനുള്ള ഔഷധമായി ആയുർവേദത്തിൽ ഉപയോഗിക്കുന്നുനേർത്ത സുഗന്ധമുള്ള പൂക്കൾ കുലകളായി ഈസ്റ്റർ കാലത്ത് ഉണ്ടാകുന്നതു കൊണ്ട് ഈസ്റ്റർ മരം എന്നും വിളിക്കും. കായ്കൾക്ക് ഒരടിയോളം നീളമുണ്ട്. വിത്തു നട്ടും വേരിൽ നിന്നുണ്ടാകുന്ന തൈകൾ നട്ടും വളർത്താം

കേരളം

ഇന്ത്യയുടെ തെക്കുപടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം. (ഇംഗ്ലീഷിൽ: Kerala, ഹിന്ദി: केरल തമിഴ്: கேரளம், കന്നഡ:ಕೇರಳ). വടക്കൻ അക്ഷാംശം 8° 17' 30" നും 12° 47'40" ഇടയ്ക്കും കിഴക്കൻ രേഖാംശം 74° 27'47" നും 77° 37'12" നും ഇടയ്ക്കുമായി ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നു. കിഴക്ക് തമിഴ്‌നാട്, വടക്ക് കർണാടകം എന്നീ സംസ്ഥാനങ്ങളും പടിഞ്ഞാറ് അറബിക്കടലുമാണ് 11 മുതൽ 121 കിലോ മീറ്റർ വരെ വീതിയും 580 കിലോ മീറ്റർ നീളവുമുള്ള കേരളത്തിന്റെ അതിർത്തികൾ. മലയാളഭാഷ സംസാരിക്കുന്ന ജനങ്ങൾ താമസിക്കുന്ന ‌(ഇന്നത്തെ തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയും, തിരുനെൽവേലി ജില്ലയിലെ ചെങ്കോട്ട താലൂക്കിൻറെ കിഴക്കെ ഭാഗവും തെങ്കാശി താലൂക്കും ഒഴികെ) തിരുവിതാംകൂർ, പണ്ടത്തെ കൊച്ചി, പഴയ മദിരാശി സംസ്ഥാനത്തിലെ ഗൂഡല്ലൂർ താലുക്ക്, ടോപ്‌ സ്ലിപ്, ആനക്കെട്ടിക്ക് കിഴക്കുള്ള അട്ടപ്പാടി വനങ്ങൾ (ഇപ്പോൾ നീലഗിരി ജില്ല, കോയമ്പത്തൂർ ജില്ലയുടെ ഭാഗങ്ങൾ) ഒഴികെയുള്ള മലബാർ ജില്ല, അതേ സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ലയിലെ തുളുനാട് ഉൾപ്പെടുന്ന കാസർഗോഡ് താലൂക്ക് (ഇപ്പോൾ കാസർഗോഡ്‌ ജില്ല) എന്നീ പ്രദേശങ്ങൾ ചേർത്ത് 1956-ലാണ്‌ ഭാഷാടിസ്ഥാനത്തിൽ കേരള സംസ്ഥാനം രൂപവത്കരിച്ചത്.

വൈവിധ്യമേറിയ ഭൂപ്രകൃതിയാൽ സമ്പന്നമായ ഇവിടം ലോകത്തിലെ സന്ദർശനം നടത്തേണ്ട 50 സ്ഥലങ്ങളുടെ പട്ടികയിൽ നാഷണൽ ജിയോഗ്രാഫിക് ട്രാവലർ മാഗസിൻ ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാളം പ്രധാന ഭാഷയായി സംസാരിക്കുന്ന കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരമാണ്‌. മറ്റു പ്രധാന നഗരങ്ങൾ കൊച്ചി കോഴിക്കോട്, കൊല്ലം, തൃശ്ശൂർ, കണ്ണൂർ, എന്നിവയാണ്‌. കളരിപ്പയറ്റ്, കഥകളി, ആയുർവേദം, തെയ്യം തുടങ്ങിയവ കേരളത്തിന്റെ പുകഴേറ്റുന്നു. സുഗന്ധവ്യഞ്ജനങ്ങൾക്കും കേരളം പ്രശസ്തമാണ്. വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന മലയാളികൾ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ പ്രധാന ഘടകമാണ്.

1950കളിൽ വളരെ പിന്നോക്കാവസ്ഥയിലായിരുന്ന കേരളം അരനൂറ്റാണ്ടിനിടയിൽ വൻമാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെയും ആധുനികതയുടേയും സ്വാധീനമാണ് ഇതിന് കാരണം. സാക്ഷരത, ആരോഗ്യം, കുടുംബാസൂത്രണം തുടങ്ങിയ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ വികസിത രാജ്യങ്ങളുടേതിനോടു കിടപിടിക്കുന്നതാണ്‌. കേരളത്തിന്റെ സാമൂഹികവികസനത്തെ കേരളാ മോഡൽ എന്ന പേരിൽ പല രാജ്യാന്തര സാമൂഹികശാസ്ത്രജ്ഞരും പഠനവിഷയമാക്കിയിട്ടുണ്ട്‌.വിവിധ സാമൂഹിക മേഖലകളിൽ കൈവരിച്ച ചില നേട്ടങ്ങൾ മൂലം കേരളം ശ്രദ്ധിക്കപ്പെടുന്നുണ്ട്. 91% സാക്ഷരതയാണ്‌ അതിലൊന്ന്. ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന സാക്ഷരതാനിരക്കാണ്‌. 2005-ൽ ട്രാൻസ്പരൻസി ഇന്റർനാഷണൽ നടത്തിയ ഒരു സർവ്വേ പ്രകാരം ഇന്ത്യയിൽ ഏറ്റവും കുറവ് അഴിമതി നടക്കുന്ന സംസ്ഥാനം കേരളമാണ്‌. കേരളത്തിന്റെ വരുമാനത്തിന്റെ വലിയൊരു പങ്ക് പേർഷ്യൻ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളെ ആശ്രയിച്ചിരിക്കുന്നു

ക്രിസ്തുമതം

ക്രിസ്തുമതം അഥവാ ക്രിസ്തുസഭ ഏകദൈവ വിശ്വാസം അടിസ്ഥാനമാക്കിയ മതമാണ്‌. യേശു ക്രിസ്തുവിന്റെ പ്രബോധനങ്ങൾ അടിസ്ഥാനമാക്കിയാണ്‌ ഈ മതം നിലവിൽ വന്നത്‌. ക്രിസ്തീയ മതവിശ്വാസികൾ യേശുവിനെ ദൈവപുത്രനായും പഴയ നിയമത്തിൽ പ്രവചിച്ചിരുന്ന മിശിഹാ ആയും കരുതുന്നു. വിവിധ വിഭാഗങ്ങളിലായി ക്രിസ്തുമതത്തിൽ ഇരുന്നൂറു കോടിയിലേറെ വിശ്വാസികളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ലോകജനസംഖ്യയുടെ മൂന്നിലൊന്നു വരുമിത്‌. ക്രിസ്തുമത വിശ്വാസികൾ പൊതുവായി ക്രിസ്ത്യാനികൾ എന്ന് കേരളത്തിൽ അറിയപ്പെടുന്നു. ബൈബിളാണ് ക്രിസ്ത്യാനികളുടെ പ്രാമാണികവും വിശുദ്ധവുമായ ഗ്രന്ഥം. ലോകത്തിൽ ഏറ്റവും കൂടുതൽ വിശ്വാസികളുള്ള മതമാണ്‌ ക്രിസ്തുമതം. യൂറോപ്പിലേയും അമേരിക്കയിലേയും ഉപസഹാറൻ ആഫ്രിക്കയിലേയും ഓസ്ട്രേലിയയിലേയും ന്യൂസിലണ്ടിലേയും ഏറ്റവും വലിയ മതമാണ്.

ചിലി

ചിലി (ഔദ്യോഗികമായി റിപബ്ലിക്ക് ഓഫ് ചിലി) (Chile) തെക്കേ അമേരിക്കൻ വൻ‌കരയിലെ തിരദേശ രാജ്യമാണ്. കിഴക്ക് അർജന്റീന, ബൊളീവിയ, പടിഞ്ഞാറ് പെസഫിക് മഹാസമുദ്രം, വടക്ക് പെറു എന്നിവയാണ് അതിർത്തികൾ. തെക്കേ അമേരിക്കൻ വൻ‌കരയുടെ തെക്കു പടിഞ്ഞാറായി 4,630 കിലോമീറ്റർ നീളത്തിലാണ് ഈ രാജ്യത്തിന്റെ സ്ഥാനം. എന്നാൽ വീതി കേവലം 430 കിലോമീറ്ററേയുള്ളു. അഗ്നിപർവ്വതങ്ങൾ, മഴക്കാടുകൾ, പർവ്വത നിരകൾ, തടാകങ്ങൾ, ചെറുദ്വീപുകൾ എന്നിവ ഏറെയുള്ള ചിലി ലോകത്തിലെ ഏറ്റവും സുന്ദരമായ ഭൂപ്രദേശങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.

റിബ്ബൺ പോലെ 4,300 കി.മീറ്റർ നീളവും, ശരാശരി 175 കി.മീ വീതിയും ചിലിക്ക് വ്യത്യസ്ത കാലാവസ്ഥ അനുഭവപ്പെടുന്നു, ഉത്തരഭാഗത്ത് ലോകത്തെ ഏറ്റവും വരണ്ട മരുഭൂമിയായ അറ്റക്കാമ മുതൽ മെഡിറ്ററേനിയനോട് സാമ്യപ്പെടുത്താവുന്ന കാലാവസ്ഥയുള്ള മധ്യഭാഗവും, മഞ്ഞിന്റെ സാന്നിധ്യമുള്ള തെക്കുഭാഗവും ഈ രാജ്യത്ത് സ്ഥിതിചെയ്യുന്നു.

പാശ്ചാത്യ ക്രിസ്തുമതം

പാശ്ചാത്യ ക്രിസ്തുമതം എന്ന് സാധാരണയായി സംബോധന ചെയ്യുന്നത് ലത്തീൻ കത്തോലിക്ക സഭ, പ്രോട്ടസ്റ്റൻറ് സഭകൾ, ആംഗ്ലിക്കൻ സഭകൾ എന്ന സഭകളെയാണ്. പാശ്ചാത്യ ക്രിസ്തുമതം പൌരസ്ത്യ ക്രിസ്തുമതവുമായി വ്യത്യസ്തമായിരുക്കുന്നത് പ്രധാനമായും താഴെ പറഞ്ഞിരിക്കുന്ന കാരണങ്ങളാലാണ്(താഴെ കൊടുത്തിരിക്കുന്നത് മിക്കവാറും സഭകളെ ഉദ്ദേശിച്ചാൺ, ഈ വ്യത്യാസങളില്ലാത്ത പാശ്ചാത്യ സഭകളും ഉണ്ട്.)

പാശ്ചാത്യ ക്രിസ്തുമതം ജന്മപാപം എന്ന ചിന്താഗതിയിൽ വിശ്വസിക്കുന്നു.

പാശ്ചാത്യ ക്രിസ്തുമതത്തിൽ ഉൾപ്പെടുന്ന മിക്കവാറും സഭകളും പരിഷ്കരിച്ച നിഖ്യായിലെ വിശ്വാസപ്രമാണത്തിൽ വിശ്വസിക്കുന്നു. പൌരസ്ത്യ സഭകളാകട്ടെ പരിഷ്കരിക്കാത്ത വിശ്വാസപ്രമാണത്തിലും വിശ്വസിക്കുന്നു.

[[വർഗ്ഗം::ക്രൈസ്തവചരിത്രം]]

പുതിയ നിയമം

യേശുക്രിസ്തുവിന്റെ ജനനം, ബാല്യകാലം, പരസ്യജീവിതം, മരണം, പുനരുത്ഥാനം എന്നിവയെക്കുറിച്ച് വിശദീകരിക്കുന്നതിനോടോപ്പം , ക്രിസ്തുമതത്തിന്റെ ആദ്യകാല ചരിത്രം, ധാർമ്മികോപദേശങ്ങൾ, ആരാധനരീതികൾ, വരുവാനുള്ള ലോകം (പുതിയ ആകാശവും പുതിയ ഭൂമിയും) തുടങ്ങി ധാരാളം വിഷയങ്ങൾ പ്രതിപാദിക്കുന്ന 27 പുസ്തകങ്ങൾ അടങ്ങിയ ഗ്രന്ഥമാണ് പുതിയ നിയമം. എന്നാൽ ഇവ എഴുതപ്പെട്ടിട്ടുള്ളത് ഏതെങ്കിലും ഒരു പ്രത്യേക ക്രിസ്തീയസമൂഹത്തിനു വേണ്ടി മാത്രമല്ല, മറിച്ച് ക്രിസ്തീയസഭയ്ക്കു മുഴുവൻ വേണ്ടിയാണ്. ആകെയുള്ള 14 ലേഖനങ്ങളിൽ 7 എണ്ണം "കാതോലിക ലേഖനങ്ങൾ" എന്ന പേരിൽ അറിയപ്പെടുന്നു.

പെസഹാ വ്യാഴം

ക്രിസ്ത്യാനികൾ ഈസ്റ്ററിന് തൊട്ട് മുമ്പുള്ള വ്യാഴാഴ്ച പെസഹാ വ്യാഴം എന്ന വിശുദ്ധ ദിവസമായി ആചരിക്കുന്നു. യേശു തന്റെ അപ്പോസ്തോലന്മാരുമൊത്ത് അവസാനമായിക്കഴിച്ച അത്താഴത്തിന്റെ ഓർമക്കായാണ് ഈ ആചാരം. വിശുദ്ധ ആഴ്ചയിലെ, വിശുദ്ധ ബുധന് ശേഷവും ദുഃഖവെള്ളിക്ക് മുൻ‌പുമായി അഞ്ചാം ദിവസമാണ് പെസഹാ വ്യാഴം.

പെസഹാ വ്യാഴത്തിലെ അവസാന അത്താഴ കുർബ്ബാനയോടെ ഈസ്റ്റർ ത്രിദിനത്തിന് തുടക്കമാകുന്നു. ഈ വ്യാഴം,വെള്ളി,ശനി ദിവസങ്ങളിൽ വിശ്വാസികൾ യേശുവിന്റെ കഷ്ടാനുഭവവും മരണവും ഉയർത്തെഴുന്നേല്പും സ്മരിക്കുന്നു.

പെസഹാക്കാലം

പാശ്ചാത്യ ക്രൈസ്തവ സഭയുടെ ആരാധനക്രമവർഷം അനുസരിച്ച് ഈസ്റ്റർ ഞായർ മുതൽ പെന്തക്കോസ്താ ഞായർ വരെയുള്ള അൻപത് ദിവസങ്ങളാണ് ഉയിർപ്പുകാലമായി ആചരിക്കുന്നത്. ഉയിർപ്പുകാലത്തിലെ ഓരോ ഞായറാഴ്ചയും ഉയിർപ്പുഞായർ ആയിട്ടാണ് കരുതുന്നത്. ഇതനുസരിച്ച് ഈസ്റ്റർ കഴിഞ്ഞുവരുന്ന ഞായറാഴ്ചകളെ ഉയിർപ്പുകാലം രണ്ടാം ഞായർ, ഉയിർപ്പുകാലംമൂന്നാം ഞായർ എന്നിങ്ങനെ വിളിക്കുന്നു. 1969 ലെ ആരാധനക്രമ പുനർനവീകരിക്കുന്നതിന് മുൻപ് ഉയിർപ്പിന് ശേഷമുള്ള രണ്ടാം ഞായർ, ഉയിർപ്പിന് ശേഷമുള്ളമൂന്നാം ഞായർ എന്നിങ്ങനെ ആയിരുന്നു വിളിച്ചിരുന്നത്.

പോളിനേഷ്യ

ശാന്തസമുദ്രത്തിന്റെ മധ്യ ഭാഗത്തും തെക്ക് ഭാഗത്തും ഉള്ള ആയിരത്തിൽ പരം ദ്വീപുകൾ ഉൾപെട്ട പ്രദേശത്തെ പോളിനേഷ്യ എന്നു വിളിക്കുന്നു.

പോളിനേഷ്യൻ ത്രികോണത്തിൻറെ ഉള്ളിൽ വരുന്ന ദ്വീപുകളെ പോളിനേഷ്യ എന്നു നിർവചിക്കാം. ഹവായി , ന്യൂസിലൻഡ്, ഈസ്റ്റർ ദ്വീപുകൾ എന്നിവ യോജിപ്പിച്ചാൽ ലഭിക്കുന്ന ത്രികോണത്തെയാണ് പോളിനേഷ്യൻ ത്രികോണം എന്നു വിളിക്കുന്നത്.

നിരവധി ദ്വീപുകൾ എന്നാണ്‌ പോളിനേഷ്യ എന്ന പദത്തിൻറെ അർത്ഥം. സമോവ, ഫ്രഞ്ച് പോളിനേഷ്യ, ടുവാലു എന്നിവ പോളിനേഷ്യയിൽ ഉൾപെട്ട പ്രധാന ദ്വീപ സമൂഹങ്ങൾ ആണ്. മൈക്രോനേഷ്യ, മെലനേഷ്യ, പോളിനേഷ്യ എന്നീ പ്രദേശങ്ങളെ ചേർത്ത് ഓഷ്യാനിയ എന്നു വിളിക്കുന്നു.

പ്രൊട്ടസ്റ്റന്റ് നവീകരണം

പതിനാറാം നൂറ്റാണ്ടിൽ മാർട്ടിൻ ലൂഥർ, ജോൺ കാൽവിൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ യൂറോപ്പിലെ ക്രിസ്തുമത വിശ്വാസികളുടെ ഇടയിൽ നടന്ന നവീകരണനീക്കങ്ങളെയാണ് പ്രൊട്ടസ്റ്റന്റ് നവീകരണം എന്ന് പറയുന്നത്. കത്തോലിക്കാ സഭയിലെ ചടങ്ങുകളെയും സിദ്ധാന്തങ്ങളെയും എതിർത്ത് പ്രൊട്ടസ്റ്റന്റ് സഭകളുടെ ഉദ്ഭവത്തിന് കാരണമായി.

അയർലന്റ്, ബ്രിട്ടന്റെ ചില ഭാഗങ്ങൾ എന്നിവയൊഴികെയുള്ള വടക്കൻ യൂറോപ്പിലെ ഭാഗങ്ങളിലെ ജനങ്ങൾ പ്രൊട്ടസ്റ്റന്റ് വിശ്വാസികളായിത്തീർന്നെങ്കിലും തെക്കൻ യൂറോപ്പിലുള്ളവർ കത്തോലിക്കാ വിശ്വാസത്തിൽ തുടർന്നു.

പ്രൊട്ടസ്റ്റന്റ് നവീകരണത്തെ തുടർന്ന് പാശ്ചാത്യ ക്രിസ്തീയസഭയിൽ ഉണ്ടായ സ്ഥിതിവിശേഷത്തെ നേരിടാനായി പതിനാറാം നൂറ്റാണ്ടിൽ റോമൻ കത്തോലിക്കാ സഭ ഒരു സഭാസമ്മേളനം വിളിച്ചുകൂട്ടി, ത്രെന്തോസ് സൂനഹദോസ് എന്നറിയപ്പെടുന്ന ഈ സഭാസമ്മേളനം,കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സഭാസമ്മേളനങ്ങളിൽ ഒന്നായി ഇതു പരിഗണിക്കപ്പെടുന്നു.

വട്ടയപ്പം

അരിപ്പൊടിയും, തേങ്ങാപ്പാലും ഉപയോഗിച്ച് തയ്യാറാക്കുന്ന, ഒരു കേരളീയ ഭക്ഷണപദാർത്ഥമാണ് വട്ടയപ്പം. മധുരമുള്ള പലഹാരമാണ് വട്ടയപ്പം. കേരളത്തിൽ പ്രത്യേകിച്ച് ക്രിസ്ത്യാനികളാണ് ഈ പലഹാരം കൂടുതലായും നിർമ്മിക്കാറുള്ളത്. വട്ടനെയിരിക്കുന്ന വട്ടയപ്പം മൃദുവായതും പ്രത്യേകിച്ച് ഏതെങ്കിലും കറിയോ മറ്റോ ആവശ്യമില്ലാതെ വെറുതെ കഴിക്കുന്നതുമാണ്. വട്ടയപ്പത്തിനുള്ള മാവ് ഇഡ്ഡലിത്തട്ടിൽ ഒഴിച്ച് ഇഡ്ഡലിയുടെ ആകൃതിയിലും തയ്യാറാക്കാറുണ്ട്..

അരിമാവും തേങ്ങാപ്പാലും മറ്റും ചേർത്തിളക്കി റവ കുറുക്കിയതും(കപ്പി കാച്ചി) മറ്റ് ചേരുവകകളും ചേർത്തുവച്ച് പുളിപ്പിച്ച് പൊങ്ങിയ (fermentation) ശേഷം പാത്രത്തിൽ ഒഴിച്ച് ആവിയിൽ വേവിച്ചാണ് വട്ടയപ്പം തയ്യാറാക്കുന്നത്.പാത്രങ്ങളുടെ ആകൃതി സാധാരണ വട്ടത്തിലായതിനാൽ അപ്പവും വൃത്താകൃതിയിലായിരിക്കും. ഇതിനാൽ വട്ടയപ്പം എന്നറിയപ്പെടുന്നു. മുൻ കാലങ്ങളിൽ പുളിപ്പിക്കുന്നതിനായി കള്ള് (തെങ്ങ് / പന ) ആണു് ചേർത്തിരുന്നത്. യീസ്റ്റ് ചേർത്തുണ്ടാക്കുന്നതിനെക്കാൾ സ്വാദുള്ളത് ഈ രീതിയിൽ നിർമ്മിക്കുമ്പോഴാണ്.

വിശേഷദിവസങ്ങളിലാണ് ക്രിസ്ത്യാനികൾ കൂടുതലായും ഈ പലഹാരം നിർമ്മിക്കാറുള്ളത്. ഈസ്റ്റർ ദിനത്തോട് അനുബന്ധിച്ച് സുറിയാനി ക്രിസ്ത്യാനികൾ വട്ടയപ്പം ഉണ്ടാക്കാറുണ്ട്.

വനിത (ദ്വൈവാരിക)

സ്ത്രീകൾക്കായുള്ള ഒരു ആനുകാലിക പ്രസിദ്ധീകരണമാണ് വനിത. മലയാള മനോരമ പ്രസിദ്ധീകരിക്കുന്ന ഈ ദ്വൈവാരിക കോട്ടയത്തു നിന്നും പുറത്തിറങ്ങുന്നു. 2013 ഡിസംബറിൽ 687,915 വരിക്കാരായിരുന്നു വനിതയ്ക്കുണ്ടായിരുന്നത്.

വിശുദ്ധ വാരം

പാശ്ചാത്യ ക്രൈസ്തവ സഭയുടെ ആരാധനക്രമ വർഷം അനുസരിച്ച് ഈസ്റ്ററിന് മുൻപുള്ള ഒരാഴ്ച അല്ലെങ്കിൽ തപസ്സ് കാലത്തിലെ (നോമ്പുകാലം) അവസാന ആഴ്ചയാണ് വിശുദ്ധ വാരമായി ആചരിക്കുന്നത്. ഓശാന ഞായർ, പെസഹ വ്യാഴാഴ്ച, ദുഃഖവെള്ളിയാഴ്ച, വലിയ ശനിയാഴ്ച എന്നിവ അടങ്ങുന്നതാണ് വിശുദ്ധ വാരം. ഈസ്റ്റർ ഞായറാഴ്ച ഉയിർപ്പുകാലം ആദ്യ ഞായർ ആകയാൽ വിശുദ്ധ വാരത്തിൽ ഉൾപ്പെടുന്നില്ല. പൗരസ്ത്യ ഓർത്തഡോക്സ് സഭ ഓശാന ഞായറിന് മുൻപ് വരുന്ന ശനിയാഴ്ചയാണ് വിശുദ്ധ വാരാരംഭമായി കരുതുന്നത്. ലാസറിന്റെ ശനി എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. കേരളത്തിൽ കൊഴുക്കട്ട ശനി എന്നും അറിയപ്പെടുന്നു. കൊഴുക്കട്ട എന്ന പ്രത്യേക പലഹാരം ഈ ദിവസം ക്രൈസ്തവർ ഭവനങ്ങളിൽ ഉണ്ടാക്കുന്നതിനാലാണ് ഈ പേരു വന്നത്.

ഒരു ലേഖനപരമ്പരയുടെ ഭാഗം

യേശുക്രിസ്തുവാണ് ക്രിസ്തുമതത്തിന്റെ കേന്ദ്രസ്വരൂപം.

 
യേശു ക്രിസ്തു
കന്യാജനനം · കുരിശുമരണം
ഉയിർത്തെഴുന്നേൽപ്പ് · വീക്ഷണങ്ങൾ
ക്രിസ്തുമസ് · ഈസ്റ്റർ
അടിസ്ഥാനങ്ങൾ
അപ്പോസ്തലന്മാർ · സുവിശേഷങ്ങൾ
പത്രോസ് · സഭ · ദൈവരാജ്യം
പുതിയ ഉടമ്പടി · സമയരേഖ · പൗലോസ്
ബൈബിൾ
പഴയ നിയമം · പുതിയ നിയമം
പുസ്തകങ്ങൾ · കാനോൻ · അപ്പോക്രിഫ
ദൈവശാസ്ത്രം
പിതാവ് · പുത്രൻ · പരിശുദ്ധാത്മാവ്
ത്രിത്വം · ചരിത്രം · ക്രിസ്തുവിജ്ഞാനീയം
മറിയം · അപ്പോസ്തലവിജ്ഞാനീയം
യുഗാന്തചിന്ത · രക്ഷ · സ്നാനം
ചരിത്രവും പാരമ്പര്യങ്ങളും
ആദിമസഭ · പ്രമാണങ്ങൾ · സന്ദേശം
കോൺസ്റ്റന്റൈൻ · സൂനഹദോസുകൾ
ക്രിസോസ്തമസ് · കുരിശുയുദ്ധങ്ങൾ
നവീകരണം · പുനർനവീകരണം
പാശ്ചാത്യ-പൗരസ്ത്യ വിഭജനം
വിഭാഗങ്ങൾ
പാശ്ചാത്യം
റോമൻ കത്തോലിക്ക · അംഗ്ലിക്കൽ
സ്വതന്ത്രകത്തോലിക്ക · ബാപ്ടിസ്റ്റ്
അട്വെന്റിസ്റ്റ് · ലൂതറൻ · കാൽവിൻ
അനബാപ്ടിസ്റ്റ് · അർമേനിയൻ
പഴയ കത്തോലിക്ക · മെത്തെടോസ്റ്റ്
ഇവാഞ്ചലിക്കൽ · ഹോളി മുവ്മെന്റ്
പെന്തക്കോസ്ത് · പ്രൊട്ടസ്റ്റന്റ്
പൗരസ്ത്യം

പൗരസ്ത്യ ഓർത്തഡോക്സ്‌
ഓറിയന്റൽ ഓർത്തഡോക്സ് ‌
പൗരസ്ത്യ അസീറിയൻ സഭ

അത്രിത്വവിശ്വാസികൾ

യഹോവയുടെ സാക്ഷികൾ
ലാറ്റർ ഡേ സെയിന്റ്സ് · ക്രിസ്റ്റഡെൽഭിയൻ
ഒൺനസ്സ് പെന്തകേസ്തൽ · യുനിറ്റേറിയൻ

പൊതു വിഷയങ്ങൾ
ആരാധനാക്രമം · കലണ്ടർ · അടയാളങ്ങൾ
ക്രിസ്തീയ സംഘടനകൾ · വിമർശനങ്ങൾ
പ്രാർത്ഥനകൾ · സഭൈക്യപ്രസ്ഥാനം
ഗിരിപ്രഭാഷണം · സംഗീതം · കല
മറ്റ് മതങ്ങളുമായുള്ള ബന്ധം
ലിബറൽ തിയോളജി
P christianity.svg ക്രിസ്തുമതം കവാടം

ഇതരഭാഷകളിൽ

This page is based on a Wikipedia article written by authors (here).
Text is available under the CC BY-SA 3.0 license; additional terms may apply.
Images, videos and audio are available under their respective licenses.