ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ബുക്ക് നമ്പർ

ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ബുക്ക് നംബർ (ISBN) എന്നത് [1][2]

പുസ്തകങ്ങളെ തിരിച്ചറിയാൻ ഓരോ പുസ്തകത്തിനും പ്രത്യേക സംഖ്യ നൽകുന്ന രീതിയാണ് . 9-അക്കങ്ങളുള്ള സ്റ്റാൻഡേർഡ് ബുക്ക് നംബറിങ്ങ് (SBN) കോഡ് അടിസ്ഥാനമാക്കിയുള്ള ഈ അടയാളത്തിനു രൂപം കൊടുത്തത് ഗോർഡൊൺ ഫോസ്റ്റർ (Gordon Foster) ആണ്. ട്രിനിറ്റി കോളേജിലെ സ്റ്റാറ്റിറ്റിക്സ് പ്രൊഫസർ ആയിരുന്ന(Trinity College, Dublin)[3] ഇദ്ദേഹം 1966 ൽ ഇതു ആവിഷ്കരിച്ചത് പുസ്തക വില്പനക്കാർക്കും W.H. Smith പോലുള്ള സ്റ്റേഷനറി ഉല്പന്ന വ്യാപാരികൾക്കും വേണ്ടിയായിരുന്നു.[4]

അന്തർദേശീയ മാനദണ്ഡ പുസ്തക സംഖ്യ ('ISBN) അനന്യമായ സംഖ്യയാണ്[lower-alpha 1][lower-alpha 2]

ഓരോ പതിപ്പിനും വ്യത്യസ്തയ്ക്കും (പുനഃപ്രസിദ്ധീകരണത്തിനൊഴിച്ച്) വെവ്വേറെ ഐഎസ്ബിഎൻ ഉണ്ടായിരിക്കും. ഉദാഹരണത്തിന് ഒരേ പുസ്തകത്തിന്റെ  ഇ-പുസ്തകം,പേപ്പർബാക്ക്,  കട്ടിച്ചട്ട എന്നീ വകഭേദങ്ങൾക്ക് വേറെ വേറെ ഐഎസ്ബിഎൻ  ആയിരിക്കും. 2007 ജനുവരി 1 മുതൽ  ഐഎസ്ബിന്ന്നിന് 13 അക്കമുണ്ട്. അതിനുമുമ്പ് 10 അക്കമായിരുന്നു. ഐഎസ്ബിഎൻ നിശ്ചയിച്ചിരിക്കുന്ന രീതി രാജ്യത്തിനനുസരിച്ച് വ്യത്യാസമുണ്ട്. ഒരു രാജ്യത്തെ പ്രസിദ്ധീകരണ വ്യവസായത്തിന്റെ വ്യാപ്തി അനുസരിച്ചായിരിക്കും.

1967 ൽ നിലവിലുണ്ടായിരുന്ന, 1966ൽ തുടങ്ങിയ സ്റ്റാൻഡേഡ് ബുക്ക് നമ്പറിങ് (SBN) ആധാരമാക്കിയാണ് തുടക്കത്തിലെ ഐഎസ്ബിഎൻ രൂപരേഖ അംഗീകരണം  നടന്നത്. അന്തരാഷ്ട്ര ക്രമീകരണ സംഘടന (International Organization for Standardization) (ISO)യാണ്പത്തക്കഐഎസ്ബിഎൻ ISO 2108, 1970ൽ വികസിപ്പിച്ചത്.(SBN നെ മുമ്പിൽ 0 ചേർത്ത് പത്തക്ക  ഐഎസ്ബിഎൻ ആക്കി മാറ്റാം.) 

പലപ്പോഴും സ്വകാര്യമായി അച്ചടിച്ചതൊ  ഐഎസ്ബിഎൻ രീതി പിൻ തുടരാത്തവരൊ  ഐഎസ്ബിഎൻ ഇല്ലാത്ത പുസ്തകം ഇറക്കാറുണ്ട്. ഇത് പിന്നീട് തിരുത്താവുന്നതാണ്.[5] 

മറ്റൊരു സൂചിക ആനുകാലികങ്ങളും ഇന്റർനാഷണൽ സ്റ്റാൻഡേഡ്മ്യൂസിക് മ്മ്പറും ഉൾപ്പെടുന്ന (International Standard Music Number) (ISMN) ഇന്റർനാഷണൽ സ്റ്റാൻഡേഡ് സീരിയൽ നമ്പർ ആണ്. 

ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ബുക്ക് നമ്പർ
{{{image_alt}}}
ഒരു 13-അക്കമുള്ള എെ.എസ്.ബി.എൻ 978-3-16-148410-0, EAN-13(European Article Number) ബാർകോഡ് മുഖാന്തരം പ്രതിനിധീകരിച്ചിരിക്കുന്നു
ചുരുക്കംഎെ.എസ്.ബി.എൻ
തുടങ്ങിയത്1970
നിയന്ത്രിയ്ക്കുന്ന സംഘടനഇന്റർനാഷണൽ എെ.എസ്.ബി.എൻ ഏജൻസി
അക്കങ്ങളുടെ എണ്ണം13 (ആദ്യം 10)
ചെക്ക് ഡിജിറ്റ്Weighted sum
ഉദാഹരണം978-3-16-148410-0
വെബ്സൈറ്റ്www.isbn-international.org

ചരിത്രം

സ്റ്റാൻഡേഡ് ബുക്ക് നമ്പറിങ്ങ്  (SBN) എന്നത് ഗോഡൻ ഫോസ്റ്റർ എന്ന ഡബ്ലിനിലെ ട്രിനിറ്റി കോളേജിലെ എമിരിറ്റസ് പ്രൊഫസ്സർ ഉണ്ടാക്കിയ വാണിജ്യ പുസ്തക സൂചികയാണ്.[6] അത് പുസ്തക വില്പനക്കാരെ ഉദ്ദേശിച്ച് 1965ൽ പുറപ്പെടുവിച്ചതാണ്. [7]

1967ൽ ഡേവിഡ് വിറ്റേക്കർ പുറപ്പെടുവിച്ചതാണ്, ഐഎസ്ബിഎൻ ക്രമീകരണ അംഗീകാരം.[8] (ഇദ്ദേഹത്തിനെ e "ഐഎസ്ബിഎന്റെ പിതാവ്" എന്നറിയുന്നു.

[9]) and in 1968 in the US by Emery Koltay[8]

 (അദ്ദേഹം പിന്നീട് യു.എസ്. ഐഎസ്ബിഎൻ എജൻസിയുടെ ഡയറക്ടറായി. [9][10][11] പത്തക്ക ഐഎസ്ബിഎൻ വികസിപ്പിച്ചത് 1970ൽ ISOയാണ്, ISO2108 ആയി.

[7][8]

യുണൈറ്റഡ് കിങ്ങ്ഡത്തിൽ 1974 വരെ 9 അക്ക ഐഎസ്ബിഎൻ ഘടനയാണ് ഉപയോഗിച്ചിരുന്നു. ലോകം മുഴുവൻ രെജിസ്റ്റ്രേഷനുവേണ്ടി  അധികാരികളെ ഐഎസ്ഒ  നിയമിച്ചിട്ടുണ്ട്. ഐഎസ്ബിഎൻ  മാനദണ്ഡം നിർണ്ണയിച്ചത് ഐഎസ്ഒ നിയന്ത്രണത്തിലുള്ള സാങ്കേതിക കമ്മിറ്റി 46, ഉപ കമ്മിറ്റി 9 TC 46/SC 9യാണ്. 1978 മുതലാണ് ഓൺ- ലൈൻ സൗകര്യം നൽകിത്തുടങ്ങിയത്. [12]  എസ്ബിഎന്നിനെ മുൻപിൽ ഒ ചേർത്ത് ഐഎസ്ബിഎൻ ആയി മാറ്റം. ഉദാഹരണത്തിന് 1965ൽ ഹൊഡ്ഡർ പ്രസിദ്ധീകരിച്ച  മിസ്റ്റർ ജെ.ജി. റീഡർ ന്റെ രണ്ടാം പതിപ്പിന്റെ എസ്ബിഎൻ  "SBN 340 01381 8" ആണ്. 340 പ്രസാധകരെ കാൺക്കുന്നു , 01381 അവരുടെ ക്രമ നമ്പർ,  8 എന്ന പരിശോധന അക്കമാണ്.ഇതിനെ 0-340-01381-8എന്ന ഐഎസ്ബിഎൻ ആക്കീമാറ്റാം. 

2007 ജനുവരി 1 മുതൽ 13 അക്ക ഐഎസ്ബിഎൻ ആണ്. അത് ബുക്ക് ലാന്റ് യൂറോപ്യൻ ആർട്ടിക്കിൾ നമ്പർ |EAN]]-13s മായി ഒത്തുപോക്കുന്നതാണ്   [13]

അവലംബം

 1. Occasionally, publishers erroneously assign an ISBN to more than one title — the first edition of The Ultimate Alphabet and The Ultimate Alphabet Workbook have the same ISBN, 0-8050-0076-3. Conversely, books are published with several ISBNs: A German, second-language edition of Emil und die Detektive has the ISBNs 87-23-90157-8 (Denmark), 0-8219-1069-8 (United States), 91-21-15628-X (Sweden), 0-85048-548-7 (England) and 3-12-675495-3 (Germany).
 2. in some cases, books sold only as sets share ISBNs. For example the Vance Integral Edition used only 2 ISBNs for 44 books.
 3. Gordon Fosters original 1966 report can be found at Informaticsdevelopmentinstitute.net
 4. See discussion of the history at isbn.org.
 5. Bradley, Philip (1992). "Book numbering: The importance of the ISBN" (PDF). (245KB). The Indexer. 18 (1): 25–26.
 6. Foster, Gordon (1966). "INTERNATIONAL STANDARD BOOK NUMBERING (ISBN) SYSTEM original 1966 report". informaticsdevelopmentinstitute.net. മൂലതാളിൽ നിന്നും 30 April 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 April 2014.
 7. 7.0 7.1 "ISBN History". isbn.org. 20 April 2014. മൂലതാളിൽ നിന്നും 20 April 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 April 2014.
 8. 8.0 8.1 8.2 Manwal ghall-Utenti tal-ISBN (PDF) (ഭാഷ: Maltese) (6th ed.). Malta: Kunsill Nazzjonali tal-Ktieb. 2016. p. 5. ISBN 978-99957-889-4-0. മൂലതാളിൽ (PDF) നിന്നും 17 August 2016-ന് ആർക്കൈവ് ചെയ്തത്.CS1 maint: Unrecognized language (link)
 9. 9.0 9.1 Information Standards Quarterly (PDF), 8 (3), ISO, July 1996, p. 12
 10. US ISBN Agency. "Bowker.com – Products". Commerce.bowker.com. ശേഖരിച്ചത് 2015-06-11.
 11. Gregory, Daniel. "ISBN". PrintRS. ശേഖരിച്ചത് 2015-06-11.
 12. ISO 2108:1978 (PDF), ISO
 13. TC 46/SC 9, Frequently Asked Questions about the new ISBN standard from ISO, CA: LAC‐BAC


ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "lower-alpha" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-alpha"/> റ്റാഗ് കണ്ടെത്താനായില്ല അല്ലെങ്കിൽ അടയ്ക്കാനുള്ള </ref> നൽകിയിട്ടില്ല

ഡിജിറ്റൽ ഓബ്ജക്റ്റ് ഐഡന്റിഫയർ

ഒരു ഡിജിറ്റൽ വസ്തുവിനെ തിരിച്ചറിയാൻ വേണ്ടി നൽകുന്ന സൂചക സംഖ്യാപദസഞ്ചയമാണ് ഡിജിറ്റൽ ഓബ്ജക്റ്റ് ഐഡന്റിഫയർ അഥവാ ഡി.ഓ.ഐ. (digital object identifier - DOI).ഇത്തരത്തിൽ ഒരു സൂചക സംഖ്യാപദസഞ്ചയം നൽകുക വഴി ഡിജിറ്റൽ വസ്തുവിന് സ്ഥിരമായ ഏകീകൃത വിലാസമുണ്ടാകുന്നു. ഡി.ഒ.ഐ.സമ്പ്രദായം

മുഖ്യമായും ഡിജിറ്റൽ രൂപത്തിലുള്ള ഗവേഷണരേഖകൾ, ആനുകാലിക ലേഖനങ്ങൾ (ജർണലുകളേയും ഗവേഷണലേഖനങ്ങളേയും)പോലെയുള്ള ഡിജിറ്റൽ ലിഖിതങ്ങൾ തിരിച്ചറിയാൻ വേണ്ടിയാണ് നൽകുന്നത്. ഇന്റെർനാഷണൽ പബ്ലിഷേഴ്സ് അസ്സോസിയേഷൻ ഇന്റെർനാഷണൽ അസസോസിയേഷൻ ഓഫ് സയിന്റിഫിക്, ടെക്നിക്കൽ ആന്റ് മെഡിക്കൽ പബ്ലിഷേഴ്സ്, അസ്സോസിയേഷൻ ഓഫ് അമേരിക്കൻ പബ്ലിഷേഴ്സ് എന്നീ മൂന്ന് സഘടനകളുടെ സംയുക്ത സംരംഭമാണ് ഡി.ഒ.ഐ. ഇന്റെർനാഷണൽ പബ്ലിഷേഴ്സ് അസ്സോസിയേഷൻ, ഇന്റെർനാഷണൽ അസസോസിയേഷൻ ഓഫ് സയിന്റിഫിക്, ടെക്നിക്കൽ ആന്റ് മെഡിക്കൽ പബ്ലിഷേഴ്സ്, അസ്സോസിയേഷൻ ഓഫ് അമേരിക്കൻ പബ്ലിഷേഴ്സ് എന്നീ മൂന്ന് സഘടനകളുടെ സംയുക്ത സംരംഭമാണ് ഡി.ഒ. .. പൊതുവർഷം 2000 മുതലാണു് DOI സംവിധാനം നിലവിൽ വന്നതു്.2010 നവമ്പറിൽ ൽ ഡി.ഒ.ഐ.സമ്പ്രദായത്തിനെ ഒരു ഐ.എസ്.ഒ. സ്റ്റാൻഡേർഡായി അംഗീകരിച്ചു ( ISO 26324).ഡി.ഒ.ഐ. സൂചകത്തിനൊപ്പം എപ്പോഴും അതു സൂചിപ്പിക്കുന്ന മൂലരേഖയെ സംബന്ധിച്ച പാർശ്വവിവരങ്ങൾ (മെറ്റാഡാറ്റ) കൂടിയുണ്ടായിരിക്കും. ഇത്തരം മെറ്റാഡാറ്റയിൽ ആ മൂലരേഖയുമായി സ്ഥിരമായോ താൽക്കാലികമായോ നേരിട്ടു ബന്ധപ്പെട്ടിരിക്കുന്ന ഒരു പ്രദേശത്തിന്റെയോ ഗ്രന്ഥശാലയുടെയോ സ്ഥാപനത്തിന്റെയോ വ്യക്തിയുടെയോ ഇന്റർനെറ്റ് URL തുടങ്ങിയ മറ്റു വിവരങ്ങളോ ഉൾപ്പെടാം. ഇത്തരം വിവരങ്ങൾ ചിലപ്പോൾ മാറിക്കൊണ്ടിരുന്നെന്നു വരാം. പക്ഷേ, മൂലരേഖയെസംബന്ധിച്ചിടത്തോളം അതിന്റെ DOI സൂചകസംഖ്യ (സീരിയൽ കോഡ്) സ്ഥിരമായി അതുമായി ബന്ധപ്പെട്ടിരിക്കും. ഉദാഹരണത്തിനു് ഒരു പ്രത്യേക ജർണ്ണലിലെ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്ന വെബ് സൈറ്റിന്റെ ലിങ്ക് ഇടക്കാലത്തു് മാറിയെന്നു വരാം. ഇതോടെ ആ ലിങ്ക് അവലംബമായി ഉൾപ്പെടുത്തിയിരിക്കുന്ന മറ്റൊരു ലേഖനം കാലഹരണപ്പെടുകയോ അവലംബരാഹിത്യം മൂലം വികലമാവുകയോ ചെയ്യുന്നു. എന്നാൽ അത്തരം അവലംബങ്ങളിൽ DOI കൂടി ഉൾപ്പെടുത്തിയിരുന്നാൽ ഈ പ്രശ്നം ആവിർഭവിക്കുന്നില്ല. URL മാറുന്നതിനനുസരിച്ച് കേന്ദ്രീകൃത DOI ഡാറ്റാബേസിൽ അതിന്റെ URL മെറ്റാഡാറ്റ തദ്സമയം തിരുത്തിക്കൊണ്ടിരുന്നാൽ മതി. ഐ.എസ്.ബി.എൻ. (ISBN), ഐ.എസ്.ആർ.സി. (ISRC) തുടങ്ങിയ വ്യതിരിക്തസൂചകവ്യവസ്ഥകളുമായി DOI വ്യവസ്ഥയ്ക്ക് വ്യത്യാസമുണ്ടു്. ഒരു ശേഖരത്തിലെ അംഗങ്ങളുടെ വിവരങ്ങൾ അവയുടെ മെറ്റാഡാറ്റയോടൊപ്പം പരിപാലിക്കുക എന്നതാണു് മറ്റു വ്യവസ്ഥകളുടെ പ്രധാനധർമ്മം. എന്നാൽ അത്തരം സൂചകങ്ങളുമായുള്ള പരസ്പരബന്ധം തന്നെ മെറ്റാഡാറ്റ വഴി സംയോജിപ്പിക്കുകയാണു് DOI ചെയ്യുന്നതു്.

അന്താരാഷ്ട്ര ഡിജിറ്റൽ ഓബ്ജൿറ്റ് ഐഡന്റിഫയർ ഫൗണ്ടേഷൻ എന്ന സംഘടനയുടെ നേതൃത്വത്തിൽ ഫെഡറേഷൻ രൂപത്തിൽ പ്രവർത്തിക്കുന്ന ഒരു പറ്റം രെജിസ്ട്രേഷൻ ഏജൻസികൾ വഴിയാണു് DOI സംവിധാനം ആവിഷ്കരിച്ചിട്ടുള്ളതു്.

വ്യക്തമായ കരാർ നിബന്ധനകൾക്കനുസരിച്ച് ഈ ഏജൻസികളിൽ അംഗത്വമെടുത്തിട്ടുള്ള സ്ഥാപനങ്ങൾക്കാണു് DOI സൂചക കോഡുകൾ നിർമ്മിക്കാനുള്ള അവകാശം ലഭിക്കുന്നതു് അന്താരാഷ്ട്ര ഡിജിറ്റൽ ഓബ്ജൿറ്റ് ഐഡന്റിഫയർ ഫൗണ്ടേഷൻ എന്ന സംഘടനയുടെ നേതൃത്വത്തിൽ ഫെഡറേഷൻ രൂപത്തിൽ പ്രവർത്തിക്കുന്ന ഒരു പറ്റം രെജിസ്ട്രേഷൻ ഏജൻസികൾ വഴിയാണു് DOI സംവിധാനം ആവിഷ്കരിച്ചിട്ടുള്ളതു്.

പൊതുവർഷം 2000 മുതൽ ആരംഭിച്ച ഈ സൂചകക്രമത്തിൽ 2016 ഫെബ്രുവരിയിൽ പതിനായിരത്തിലേറെ സ്ഥാപനങ്ങളുടേതായി 120 മില്ല്യൺ മൂലരേഖകൾ അടയാളപ്പെടുത്തിക്കഴിഞ്ഞു. DOI സംവിധാനം, ഹാൻഡിൽ സിസ്റ്റം എന്നറിയപ്പെടുന്ന വ്യവസ്ഥയേയും ഭാഗികമായി പ്രയോജനപ്പെടുത്തുന്നുണ്ടെങ്കിലും ഔദ്യോഗികമായി അതിന്റെ ഭാഗമല്ല.

ഇതരഭാഷകളിൽ

This page is based on a Wikipedia article written by authors (here).
Text is available under the CC BY-SA 3.0 license; additional terms may apply.
Images, videos and audio are available under their respective licenses.