ഇടവക


ഒരു പ്രദേശത്ത് ഒരു പ്രത്യേക ക്രൈസ്തവ സഭയോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന വീട്ടുകാർ ഒന്നിച്ച് വരുന്ന കൂട്ടത്തെ ആണു് ഇടവക എന്ന് പറയുന്നത്. ഇങ്ങനെ കൂടി വരവിനായി മിക്കവാറും ഒരു പള്ളിയും, ഇടവകയുടെ ആത്മിയആവശ്യങ്ങൾക്കായി അതത് സഭകൾ നിയമിക്കുന്ന ഒരു വികാരിയും ഉണ്ടാവും.

കത്തോലിക്ക സഭയിൽ

പൊതുവേ കത്തോലിക്കാസഭയിൽ ഒരു വികാരിയച്ചന്റെ കീഴിലുള്ള പ്രദേശത്തെയാണ് ഇടവക എന്നു പറയുന്നത്. വികാരിയച്ചനെ പള്ളിവികാരി, ഇടവകവികാരി എന്നൊക്കെയും പറയുന്നു. ഒരു ഇടവകയിൽ ഒരു പ്രധാന പള്ളിക്കു പുറമേ കുരിശുപള്ളികളും മഠങ്ങളും സഭയുടെ കീഴിലുള്ള ഇതര സ്ഥാപനങ്ങളുമുണ്ടാവാം. ഒരു വികാരിയച്ചന് തന്റെ കൃത്യനിർവ്വഹണത്തിന് സഹായികളായി ഒന്നോ അതിലധികമോ സഹ വികാരിമാരോ മറ്റ് വൈദികരോ ഉണ്ടാവാം. ഇടവകയിൽ അംഗങ്ങളായ വിശ്വാസികളെ ഇടവകക്കാർ എന്നും പറയുന്നു.

ഇരിങ്ങാലക്കുട രൂപത

സീറോ മലബാർ കത്തോലിക്കാ സഭയുടെ ഭാഗമായ തൃശ്ശൂർ അതിരൂപതയുടെ കീഴിലുള്ള (suffragan diocese) രുപതയാണ് ഇരിങ്ങാലക്കുട രൂപത. പോൾ ആറാമൻ മാർപാപ്പയുടെ "Bull Trichurensis Eparchiae" എന്ന ഉത്തരവിൻ പ്രകാരം 22 ജൂൺ 1978-നാണ് ഈ രൂപത സ്ഥാപിതമായത്. തൃശ്ശൂർ രൂപതയുടെ കീഴിലുണ്ടായിരുന്ന തൃശ്ശൂർ ജില്ലയുടെ തെക്ക് ഭാഗവും എറണാകുളം ജില്ലയുടെ വടക്ക് ഭാഗവും ചേർത്ത് തൃശ്ശുർ ജില്ലയിലെ ഇരിങ്ങാലക്കുട പട്ടണം ആസ്ഥാനമായി ഇരിങ്ങാലക്കുട രൂപത രൂപീകരിച്ചു. ഇരിങ്ങാലക്കുട രുപതയുടെ കീഴിൽ 10 ഫൊറോന പള്ളികളിലായി 153 ഇടവക പള്ളികളുണ്ട്.

കത്തോലിക്കാസഭ

മാർപ്പാപ്പയുടെ നേതൃത്വത്തിൽ, ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തീയ സഭാവിഭാഗമാണ് കത്തോലിക്കാസഭ. ആറു റീത്തുകളിലായി 24 വ്യക്തി സഭകൾ ചേർന്ന കൂട്ടായ്മയാണ് കത്തോലിക്കാ സഭ. ക്രിസ്തുമതത്തിലെ പ്രമുഖസ്ഥാനം വഹിക്കുന്ന ഈ സഭ, ലോകത്തിലെ തന്നെ ഏറ്റവും വലിയ സംഘടിത മതവിഭാഗവുമാണ്. 2013 -ലെ പൊന്തിഫിക്കൽ ആനുവാരിയോ അനുസരിച്ച് കത്തോലിക്കാ സഭയുടെ ആഗോള അംഗസംഖ്യ 1291368942(129.14 കോടി) അഥവാ ലോകത്തിന്റെ ആകെ ജനസംഖ്യയുടെ ആറിൽ ഒന്ന് ആയിരുന്നു.യേശുക്രിസ്തുവിനാൽ സ്ഥാപിതമായ ഏക വിശുദ്ധ സഭയാണിതെന്നും മെത്രാന്മാർ കൈവയ്പു വഴി തങ്ങൾക്ക് ലഭിക്കുന്ന അധികാരത്താൽ സത്യവിശ്വാസം തുടർന്നു പരിപാലിയ്ക്കുന്നുവെന്നും സഭയുടെ തലവനായ മാർപ്പാപ്പ വിശുദ്ധ പത്രോസിന്റെ പിൻഗാമിയാണെന്നും കത്തോലിക്ക സഭ പഠിപ്പിക്കുന്നു.

പാശ്ചാത്യ സഭയും മാർപ്പാപ്പയുടെ പരമാധികാരത്തെ അംഗീകരിയ്ക്കുന്ന ഇരുപത്തിമൂന്നു പൗരസ്ത്യ വ്യക്തിസഭകളും ചേർന്നതാണ് കത്തോലിക്കാ സഭ. ചിട്ടയായ ഭരണത്തിനും ശുശ്രൂഷയ്ക്കുമായി ഈ സഭ പല രൂപതകളായി വിഭജിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഒരോ മെത്രാന്റെ കീഴിലുള്ള ഈ രൂപതകളുടെ സംഖ്യ 2005ന്റെ അവസാനം 2770 എത്തിയിരുന്നു.

കുറ്റിക്കാട് ഫൊറോന പള്ളി

തൃശ്ശൂർ ജില്ലയിലെ പരിയാരം ഗ്രാമപഞ്ചായത്തിലെ കുറ്റിക്കാട് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് കുറ്റിക്കാട് ഫൊറോന പള്ളി (Kuttikkad Forane Church) അഥവ സെന്റ് സെബാസ്റ്റ്യൻ ഫൊറോന പള്ളി (Saint Sebastian Forane Church). പൗരസ്ത്യ കത്തോലിക്ക വിഭാഗത്തിലെ സീറോ മലബാർ കത്തോലിക്ക സഭയുടെ ഭാഗമാണ് ഈ പള്ളി. വിശുദ്ധ സെബസ്ത്യനോസിന്റെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്.

തൃശ്ശൂർ അതിരൂപതയിൽ ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള കുറ്റിക്കാട് ഫൊറോന പള്ളിയുടെ കീഴിൽ ഈ പള്ളിയടക്കം 12 ഇടവക പള്ളികളുണ്ട്.

കൂരാച്ചുണ്ട്

കോഴിക്കോട് നിന്നും 40 കിലോമീറ്റർ വടക്കുകിഴക്കായി വയനാടൻ മലനിരകൾക്കടുത്തുള്ള ഒരു ഗ്രാമമാണ് കുരാച്ചുണ്ട് (ഇംഗ്ലീഷ്: Koorachund). പെരുവണ്ണാമുഴി അണക്കെട്ടിൻറെ ജലസംഭരണി ഈ പ്രദേശത്താണ് . . ജലവൈദ്യുത പദ്ധതിയായ കക്കയം ഡാം കൂരാച്ചുണ്ടിൽ നിന്നും 8 കിലോമീറ്റർ അകലെയാണ് .

കൊടകര ഫൊറോന പള്ളി

തൃശ്ശൂർ ജില്ലയിലെ കൊടകരയിൽ സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് കൊടകര ഫൊറോന പള്ളി (Kodakara Forane Church) അഥവ സെന്റ് ജോസഫ്സ് ഫൊറോന പള്ളി (St: Joseph;s Forane Church). പൗരസ്ത്യ കത്തോലിക്ക വിഭാഗത്തിലെ സീറോ മലബാർ കത്തോലിക്ക സഭയുടെ ഭാഗമാണ് ഈ പള്ളി. വിശുദ്ധ യൗസേപ്പ് പിതാവിന്റെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്.

തൃശ്ശൂർ അതിരൂപതയിൽ ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള കൊടകര ഫൊറോന പള്ളിയുടെ കീഴിൽ ഈ പള്ളിയടക്കം 17 ഇടവക പള്ളികളുണ്ട്.

കൊല്ലം രൂപത

ഇന്ത്യയിലെ ആദ്യ കത്തോലിക്കാ രൂപതയാണ് കൊല്ലം രൂപത. 1329 ഓഗസ്റ്റ് 9-ന് കൊല്ലം ആസ്ഥാനമായി ജോൺ ഇരുപത്തിരണ്ടാമൻ മാർപാപ്പയാണ് കൊല്ലം രൂപത സ്ഥാപിക്കുന്നത്. റോമൻകത്തോലിക്കസഭയുടെ കീഴിലാണ് ഈ രൂപത. ഫ്രാൻസിലെ ഡൊമിനിക്കൻ വൈദികനായിരുന്ന ജോർദാനൂസ് കത്തലാനിയായിരുന്നു ആദ്യ ബിഷപ്പ്. പേർഷ്യയിലെ സുൽത്താനി അതിരൂപതയുടെ സാമന്തരൂപതയായിരുന്ന കൊല്ലത്തിനു കീഴിൽ പഴയ ഇന്ത്യ മുഴുവൻ അക്കാലത്ത് ഉൾപ്പെട്ടിരുന്നു. ഡോ.പോൾ ആന്റണി മുല്ലശേരിയാണ് നിലവിലെ ബിഷപ്പ്. കൊല്ലം കത്തോലിക്കാ രൂപതയുടെ ബിഷപ് ഹൌസ് തങ്കശ്ശേരിയിലാണ്.1,950 ചതുരശ്രകിലോമീറ്റർ വ്യാപിച്ച് കിടക്കുന്നതാണ് കൊല്ലം രൂപത.

കർദ്ദിനാൾ

വൈദികരിലെ ഒരു സ്ഥാനമാണ് കർദ്ദിനാൾ.

ചാലക്കുടി ഫൊറോന പള്ളി

തൃശ്ശൂർ ജില്ലയിലെ ചാലക്കുടിയിൽ സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് ചാലക്കുടി ഫൊറോന പള്ളി (Chalakudy Forane Church) അഥവ സെന്റ് മേരീസ് ഫൊറോന പള്ളി (Nativity of Our Lady Forane Church). പൗരസ്ത്യ കത്തോലിക്ക വിഭാഗത്തിലെ സീറോ മലബാർ കത്തോലിക്ക സഭയുടെ ഭാഗമാണ് ഈ പള്ളി. വിശുദ്ധ മറിയത്തിന്റെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്.

ഒരു മരിയൻ തീർത്ഥാടനകേന്ദ്രമായ ഇവിടെ ഹോളി ലാന്റ് എന്ന പേരിലുള്ള ബൈബിൾ ഗ്രാമം വളരെയധികം തീർത്ഥാടകരെ ആകർഷിക്കുന്നതാണ്.

തൃശ്ശൂർ അതിരൂപതയിൽ ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള ചാലക്കുടി ഫൊറോന പള്ളിയുടെ കീഴിൽ ഈ പള്ളിയടക്കം 18 ഇടവക പള്ളികളുണ്ട്.

പുത്തൻചിറ ഫൊറോന പള്ളി

തൃശ്ശൂർ ജില്ലയിലെ പുത്തൻചിറയിൽ സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് പുത്തൻചിറ ഫൊറോന പള്ളി (Puthenchira Forane Church) അഥവ സെന്റ് മേരീസ് ഫൊറോന പള്ളി (St: Mary's Forane Church). പൗരസ്ത്യ കത്തോലിക്ക വിഭാഗത്തിലെ സീറോ മലബാർ കത്തോലിക്ക സഭയുടെ ഭാഗമാണ് ഈ പള്ളി. വിശുദ്ധ മറിയത്തിന്റെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്.

തൃശ്ശൂർ അതിരൂപതയിൽ ഇരിങ്ങാലക്കുട രൂപതയുടെ കീഴിലാണ് പുത്തൻചിറ ഫൊറോന പള്ളി.

പോട്ട പള്ളി

തൃശ്ശൂർ ജില്ലയിലെ ചാലക്കുടി നഗരസഭയിൽ പോട്ടയിൽ (ചാലക്കുടിയുടെ വടക്ക് ഭാഗം) സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് പോട്ട പള്ളി (Potta Church) അഥവ ചെറുപുഷ്‌പ ദേവാലയം (Little Flower Church). പൗരസ്ത്യ കത്തോലിക്ക വിഭാഗത്തിലെ സീറോ മലബാർ കത്തോലിക്ക സഭയുടെ ഭാഗമാണ് ഈ പള്ളി. വിശുദ്ധ കൊച്ചുത്രേസ്യയുടെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്.

ചാലക്കുടി - തൃശ്ശൂർ വഴിയിലാണ് ഈ ഇടവക സ്ഥാപിതമായത്.

തൃശ്ശൂർ അതിരൂപതയിൽ ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള ചാലക്കുടി ഫൊറോന പള്ളിയുടെ കീഴിലാണ് ഈ ഇടവക പള്ളി.

മാള ഫൊറോന പള്ളി

തൃശ്ശൂർ ജില്ലയിലെ മാളയിൽ സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് മാള ഫൊറോന പള്ളി (Mala Forane Church) അഥവ സെന്റ് സ്റ്റനിസ്ലാവോസ് ഫൊറോന പള്ളി (St: Stanislaus Forane Church). പൗരസ്ത്യ കത്തോലിക്ക വിഭാഗത്തിലെ സീറോ മലബാർ കത്തോലിക്ക സഭയുടെ ഭാഗമാണ് ഈ പള്ളി. വിശുദ്ധ സ്റ്റനിസ്ലാവോസിന്റെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്.

ഈ പള്ളി എ.ഡി 1840 ൽ സ്ഥാപിതമായതാണെന്ന് പള്ളിയുടെ രേഖകളിൽ കാണുന്നു. ഇന്ത്യയിൽ വിശുദ്ധ സ്റ്റനിസ്ലാവോസ് കോസ്കയുടെ നാമധേയത്തിലുള്ള ഏക പള്ളിയുമാണ്.

തൃശ്ശൂർ അതിരൂപതയിൽ ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള മാള ഫൊറോന പള്ളിയുടെ കീഴിൽ ഈ പള്ളിയടക്കം 9 ഇടവക പള്ളികളുണ്ട്.

മാർ തോമാ നസ്രാണികൾ

കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളിൽ ഒരു വിഭാഗമാണ് മാർ തോമാ നസ്രാണികൾ അഥവാ മാർ തോമാ ക്രിസ്ത്യാനികൾ. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളിൽ പ്രധാനമായും രണ്ട് വിഭാഗങ്ങളാണ് ഉള്ളത്. മാർ തോമാ നസ്രാണികളും ക്നാനായരും. കേരളത്തിൽ സുവിശേഷപ്രചരണം നടത്തി എന്നു കരുതപ്പെടുന്ന ക്രിസ്തുശിഷ്യനായ തോമാശ്ലീഹായാൽ സ്ഥാപിതമായ ക്രൈസ്തവസമൂഹമാണ് തങ്ങളുടേതെന്നു വിശ്വസിക്കുന്നവരാണ് മാർ തോമാ നസ്രാണികൾ. കേരളത്തിലെ മൊത്തം ക്രൈസ്തവരുടെ 80% വരുന്ന ഇവർ കേരളത്തിലെ സാമൂഹ്യ-രാഷ്ട്രീയ മണ്ഡലങ്ങളിൽ ശക്തമായ സ്ഥാനം വഹിക്കുന്നവരാണ്. . യൂറോപ്യന്മാരുടെ വരവ് വരെ കേരളത്തിലെ വ്യാപാരമേഖലയിൽ പ്രകടമായ സ്വാധീനം ചെലുത്തിയിരുന്ന ഇവരിലെ പ്രമാണിമാർക്ക്‌ രാജാക്കന്മാരിൽ നിന്ന് പല പ്രത്യേകാവകാശങ്ങളും അധികാരങ്ങളും ലഭിച്ചിരുന്നു. പതിനേഴാം നൂറ്റാണ്ട് വരെ ഒരേ വിശ്വാസവും ഒരേ സഭയുമായി കഴിഞ്ഞിരുന്ന ഇവർ ഇപ്പോൾ ഒൻപത് വ്യത്യസ്ത സഭകളിലായി ചിതറിക്കിടക്കുന്നു.

തെക്കൻ-മധ്യ കേരളത്തിൽ വലിയ ജനസംഘ്യ ഈ ജന വിഭാഗത്തിനുണ്ട്‌

മാർ തോമാശ്ലീഹാ പള്ളി, തുലാപ്പള്ളി

മാർ തോമാ ശ്ലീഹാ പള്ളി കേരളത്തിലെ കാഞ്ഞിരപ്പള്ളി സിറോ മലബാർ രൂപതയുടെ കീഴിലുള്ള ഒരു തീർത്ഥാടന കേന്ദ്രം ആണ്. ഇത് പത്തനംതിട്ട ജില്ലയിലെ തുലാപ്പള്ളി എന്ന ഗ്രാമത്തിലാണ് സ്ഥിതി ചെയ്യന്നത്. ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്ന് ഭക്തജനങ്ങൾ ജൂലൈ മാസം നടക്കുന്ന വി.തോമാ ശ്ലീഹായുടെ പെരുന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കുന്നു.

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ അല്ലെങ്കിൽ ജാക്കബൈറ്റ് സിറിയൻ ക്രിസ്ത്യൻ ചർച്, ആഗോള സുറിയാനി ഓർത്തഡോക്സ് സഭയുടെ ഭാഗമായ കേരളത്തിലെ ഒരു ക്രൈസ്തവ സഭയാണ്. ഒപ്പം തന്നെ സ്വയംഭരണാവകാശമുള്ള ക്നാനായ സമുദായവും സിംഹാസന പള്ളികളൂം പൌരസ്ത്യ സുവിശേഷ സമാജവും കർണാടകയിലെ ഹോണവാർ മിഷനും ഈ സഭാ സമൂഹത്തിന്റെ ഭാഗമാണ്. കേരളത്തിലെ ആദിക്രൈസ്തവരായ മാർത്തോമാ ക്രിസ്ത്യാനികളുടെ പാരമ്പര്യത്തിലുള്ള ഒരു സഭയായ യാക്കോബായ സുറിയാനി സഭ, മാർത്തോമാ ക്രൈസ്തവരുടെ മദ്ധ്യപൂർവ്വദേശ ബന്ധം നിലനിർത്തുന്നുണ്ട്.

അന്ത്യോഖ്യായുടേയും കിഴക്കൊക്കെയുടേയും സുറിയാനി ഓർത്തഡോക്സ് അന്ത്യോഖ്യാ പാത്രിയർക്കീസ് ആയ പ. ഇഗ്നാത്തിയോസ് അഫ്രേം ദ്വിതിയൻ ബാവായാണ് സഭയുടെ തലവൻ. അദ്ദേഹത്തിനു കീഴിൽ ഇന്ത്യയുടെ ശ്രേഷ്ഠ കാതോലിക്ക മോർ ബസേലിയോസ്‌ തോമസ്‌ പ്രഥമൻ ബാവാ സഭയുടെ പ്രാദേശിക തലവനായും കേരളത്തിലെ എപ്പിസ്കോപ്പൽ സുന്നഹദോസ് അദ്ധ്യക്ഷനായും പ്രവർത്തിക്കുന്നു.

രൂപത

എപ്പിസ്കോപ്പൽ സഭകളിൽ ഒരു മെത്രാന്റെ കീഴിൽവരുന്ന ഭരണപ്രദേശങ്ങൾക്ക് പറയുന്ന പേരാണ്‌ രൂപത അഥവാ ഭദ്രാസനം. ചില സഭകളിലിതു മഹായിടവക എന്നും അറിയപ്പെടുന്നു. എപ്പാർക്കി, ഡയോസിസ് തുടങ്ങിയവ ഇതിനു തത്തുല്യമായ ഇംഗ്ലീഷ് പദങ്ങളാണ്. ഓരോ ഇടവക(parish)കളും അതത് രൂപതകളുടെ കീഴിലാണ് സ്ഥിതി ചെയ്യുന്നത്. ചരിത്രപരമായോ വലിപ്പംമൂലം പ്രധാനപ്പെട്ട രൂപത അതിരൂപത അഥവാ അതിഭദ്രാസനം (ആർച്ച് ഡയൊസിസ് ) എന്നും അതിരൂപത ഭരിക്കുന്ന ബിഷപ്പ് മെത്രാപ്പോലിത്ത എന്നും അറിയപ്പെടുന്നു.

മെത്രാപ്പോലീത്തയ്ക്ക് മറ്റു രൂപതകളുടെമേൽ മേൽനോട്ടാധികാരം ഉണ്ടാവുകയോ ഇല്ലാതിരിക്കുകയോ ചെയ്യാം. മെത്രാപ്പോലീത്തയുടെ കീഴിൽവരുന്ന പ്രദേശങ്ങൾ എക്ക്ലേസിയാസ്റ്റിക്കൽ പ്രൊവിൻസ് എന്നും അറിയപ്പെടുന്നു. 2003-ലെ കണക്കുകൾ പ്രകാരം റോമൻ കത്തോലിക്കാസഭയിൽ ഏതാണ്ട് 569 അതിരൂപതകളും 2014 രൂപതകളുമുണ്ട്.

വാഴക്കുളം ഫൊറോന പള്ളി

എറണാകുളം ജില്ലയിലെ വാഴക്കുളത്ത് സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് വാഴക്കുളം ഫൊറോന പള്ളി (Vazhakulam Forane Church) അഥവ സെന്റ് ജോർജ് ഫൊറോന പള്ളി (St: George Forane Church). പൗരസ്ത്യ കത്തോലിക്ക വിഭാഗത്തിലെ സീറോ മലബാർ കത്തോലിക്ക സഭയുടെ ഭാഗമാണ് ഈ പള്ളി. വിശുദ്ധ ഗീവർഗീസിന്റെ (ജോർജ്) നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്.

കോതമംഗലം രൂപതയുടെ കീഴിലാണ് വാഴക്കുളം ഫൊറോന പള്ളി.

സി.ഒ. ആന്റോ

മലയാളത്തിലെ പ്രശസ്തനായ നാടക - ചലച്ചിത്ര പിന്നണിഗായകനായിരുന്നു സി.ഓ. ആന്റോ(മെയ് 25, 1936 - ഫെബ്രുവരി 24, 2001). ഏരൂർ വാസുദേവിന്റെ 'ജീവിതം അവസാനിക്കുന്നില്ല' എന്ന നാടകത്തിൽ പാടി അഭിനയിച്ചു കൊണ്ടാണ് ആന്റോ നാടക രംഗത്തെത്തിയത്.

സെന്റ് ഫ്രാൻസീസ് സേവ്യർ ദേവാലയം, പിഴല

വി. ഫ്രാൻസീസ് സേവ്യർ ദേവാലയം, പിഴല ലത്തീൻ അതിരൂപതയായ വരാപ്പുഴ അതിരൂപതയിൽ പെട്ട ഒരു ഇടവക ദേവാലയം ആണ്. കടമക്കുടി ദ്വീപ്‌ സമൂഹത്തിൽപ്പെട്ട പിഴലയിലാണ് സ്ഥിതി ചെയ്യുന്നത്. വരാപ്പുഴയിലെ തന്നെ ചെറിയ ഒരു ഇടവക കൂട്ടായ്മയാണ് ഈ ദേവാലയം.

സെന്റ് മേരീസ് ഫൊറോന പള്ളി, ആരക്കുഴ

എറണാകുളം ജില്ലയിലെ ആരക്കുഴ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന നസ്രാണി ക്രൈസ്തവ ദേവാലയമാണ് സെന്റ് മേരീസ് ഫൊറോന പള്ളി. പൗരസ്ത്യ കത്തോലിക്ക വിഭാഗത്തിലെ സീറോ മലബാർ സഭയുടെ കോതമംഗലം രൂപതയുടെ കീഴിലാണ് ഈ പള്ളി. വിശുദ്ധ മറിയത്തിന്റെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്.ആയിരം മാപ്പിളമാർക്ക്‌ വേണ്ടി ആയിരത്തിൽ വെച്ച പള്ളി എന്നാണ് ആരക്കുഴ പള്ളി അറിയപ്പെടുന്നത്. എ.ഡി 999-ൽ ആരക്കുഴ പള്ളി സ്ഥാപിതമായെന്ന് കരുതപ്പെടുന്നു.

ഇതരഭാഷകളിൽ

This page is based on a Wikipedia article written by authors (here).
Text is available under the CC BY-SA 3.0 license; additional terms may apply.
Images, videos and audio are available under their respective licenses.