അയോയുഗം

പണിയായുധങ്ങളും മറ്റ് ഉപകരണങ്ങളും നിർമ്മിക്കുന്നതിന് ഇരുമ്പ് (അയസ്സ്) ഉപയോഗിച്ചുതുടങ്ങിയതുമുതലുള്ള കാലഘട്ടമാണ് അയോയുഗം. സാംസ്കാരിക പുരോഗതി പണിയായുധങ്ങളെ അവലംബിച്ചിരിക്കുന്നതുകൊണ്ട് ഓരോ ദശയിലെയും ആയുധങ്ങളെ ആസ്പദമാക്കി, മനുഷ്യന്റെ സാംസ്കാരിക ചരിത്രത്തെ ശിലായുഗം, വെങ്കലയുഗം, അയോയുഗം എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു. ശിലായുഗത്തിന്റെയും താമ്രയുഗത്തിന്റെയും തുടർച്ചയാണ് അയോയുഗം. സി.ജെ. തോംപ്സൻ ആണ് ഈ വിഭജനം നടത്തിയത് (1836). പ്രാചീന സംസ്കാരകേദാരങ്ങളായിരുന്ന ലോകവിഭാഗങ്ങളിൽ മാത്രമേ ഈ വിഭജനത്തിനു പ്രസക്തിയുള്ളു.

ഇരുമ്പയിർനിക്ഷേപം ലോകത്തു പലഭാഗങ്ങളിലായി ചിതറിക്കിടക്കുന്നു. ഗ്രീൻലൻഡിലെ എസ്കിമോകൾ അസംസ്കൃതമായ ഇരുമ്പ് ഉപയോഗിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്. അന്തരീക്ഷത്തിൽനിന്നു കിട്ടിയ ഉല്ക്കാപിണ്ഡങ്ങളിൽ അടങ്ങിയിരുന്ന ഇരുമ്പ് അഭൗമികവും ദൈവദത്തവുമായാണ് അന്നു കരുതപ്പെട്ടിരുന്നത്. അതിൽ അന്തർലീനമായിരുന്ന നിക്കൽ ചേർന്ന പദാർഥം നല്ലൊരു ലോഹത്തിന്റെ ഫലം നല്കി. തണുത്തിരിക്കുമ്പോൾ ഈ പദാർഥം ഉപയോഗയോഗ്യമല്ല. ചൂടാക്കിയാൽ നേർത്ത തകിടുകളാക്കാൻ ഇതുപകരിക്കും. പൂർവദേശങ്ങളിൽ ചെറുതരം ഉപകരണങ്ങളുണ്ടാക്കാൻ ഈ ലോഹം ഉപയോഗപ്പെടുത്തിയിരുന്നു. ബി.സി. 3000-ന് മുൻപ് മെസപ്പൊട്ടേമിയയിൽ ഇത്തരം ഉല്ക്കാപിണ്ഡങ്ങളിൽ നിന്ന് ഇരുമ്പു ലഭിച്ചിരുന്നതായി പ്രസ്താവങ്ങളുണ്ട്. ബി.സി. 2800-ന് മുൻപ് തന്നെ ഇരുമ്പ് ഉരുക്കിയെടുത്തിരുന്നു. എങ്കിലും 1100 ബി.സി. വരെ വളരെ അപൂർവമായി മാത്രമേ ഇങ്ങനെ ചെയ്തിരുന്നുള്ളുവെന്നാണ് പണ്ഡിതമതം.

ഹോമർ (ബി.സി. 8-ാം ശ.) സ്വർണത്തിനോളം മതിപ്പു കല്പിച്ചാണ് ഇരുമ്പിനെപ്പറ്റി പറഞ്ഞിട്ടുള്ളത്. ജൂലിയസ് സീസറിന്റെ കാലത്തിനുമുൻപ് സ്കാൻഡിനേവിയക്കാർ ഇരുമ്പിനെപ്പറ്റി അറിഞ്ഞിരുന്നില്ലെന്നു കാണുന്നു.

ബി.സി. 400-ാമാണ്ട് ഈജിപ്തിൽ ഇരുമ്പ് ഉപയോഗിച്ചിരുന്നതായി അറിവായിട്ടുണ്ട്. അവിടത്തെ ശവകുടീരങ്ങളിൽ നിന്നും ഇരുമ്പുകൊണ്ടു നിർമിച്ച മണികൾ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ന്യൂബിയയിൽ നൈൽ മണൽത്തരികളിൽനിന്നു സ്വർണം കലർന്ന ഇരുമ്പു ലഭിച്ചിരുന്നതായി പറയപ്പെടുന്നു. കാന്തശക്തി ഉണ്ടായിരുന്ന ഈ ലോഹസങ്കരവും ഇരുമ്പും ഈജിപ്റ്റുകാർ ചെറിയതോതിൽ ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്നു. ഇരുമ്പുകൊണ്ടുള്ള പ്രയോജനവും അതുനേടാനുള്ള മാർഗവും വളരെക്കാലത്തേക്കു പല പരിഷ്കൃത ജനവർഗങ്ങൾക്കും പ്രായേണ അജ്ഞാതമായിരുന്നു. ബി.സി. 2700-നോട് അടുപ്പിച്ചാണ് പശ്ചിമേഷ്യയിൽ ഇരുമ്പുമിശ്രത്തിൽനിന്ന് ഇരുമ്പു വേർതിരിച്ചെടുക്കാൻ കഴിഞ്ഞത്. അനത്തോളിയയുടെ വ.കിഴക്കും തെ.കിഴക്കും ഭാഗങ്ങളിലാണ് ഇത് ആദ്യമായി നടപ്പിൽ വന്നത്. വടക്കൻ സിറിയയുടെ വ.ഭാഗത്ത് ഓക്സൈഡ് അയൺ ധാരാളമായി ലഭ്യമായിരുന്നു. തൻനിമിത്തം ഏതാണ്ട് 1,200 വർഷക്കാലത്തേക്ക് ഇരുമ്പുപകരണങ്ങൾ അവിടങ്ങളിൽ എങ്ങും സുലഭമായിരുന്നു. അന്നു മധ്യപൂർവ അനത്തോളിയ, ഹിറ്റൈറ്റ് സാമ്രാജ്യത്തിന്റെ ഒരു ഭാഗമായിരുന്നു. അവരുടെ വിജയത്തിനുള്ള പ്രധാന ഹേതു ഇരുമ്പായുധങ്ങളായിരുന്നുവെന്നു വിശ്വസിക്കപ്പെടുന്നു.

ബി.സി. 1400 ആയപ്പോഴേക്കും ചൂളയുടെ സഹായത്തോടുകൂടി ശുദ്ധീകരിച്ചെടുക്കുന്ന ഇരുമ്പിന്റെ ഉത്പാദനം വർധിച്ചു. ഉരുക്കുനിർമ്മാണവും വികസിച്ചു. ഇതു കിഴക്കേ അനത്തോളിയക്കാരുടെ കണ്ടുപിടിത്തമായിരുന്നു. അടുത്ത രണ്ടു നൂറ്റാണ്ടുകളിൽ ഇരുമ്പുത്പാദനം ഹിറ്റൈറ്റുകാരുടെ കുത്തകയായിത്തീർന്നു. ഇരുമ്പു കയറ്റുമതി ചെയ്യാനും അന്നു തുടങ്ങിയിരുന്നു. ഇരുമ്പയിരിൽനിന്നു ലോഹം ഉരുക്കി വേർതിരിച്ചെടുക്കുന്ന സമ്പ്രദായം ഹിറ്റൈറ്റുകാർക്ക് അറിയാമായിരുന്നു. അക്കാലത്തു മറ്റാർക്കും തന്നെ ഈ സമ്പ്രദായം വശമില്ലായിരുന്നു. ആഭരണമുണ്ടാക്കുന്നതിനു മുഖ്യമായും ഇരുമ്പാണ് അന്ന് ഉപയോഗിച്ചിരുന്നത്. ഇരുമ്പിന് സ്വർണത്തിന്റെ അഞ്ചിരട്ടിയും വെള്ളിയുടെ നാല്പതിരട്ടിയും വില അന്ന് ഉണ്ടായിരുന്നുവത്രെ. കുറച്ച് ഇരുമ്പ് നല്കണമെന്ന് അഭ്യർഥിച്ചുകൊണ്ട് ഈജിപ്തിലെ 'ഫറോ' മാർ ഹിറ്റൈറ്റ് രാജാക്കന്മാർക്കെഴുതിയ കത്തുകൾ അവരുടെ കൊട്ടാരരേഖകളിൽ നിന്നു കണ്ടുകിട്ടിയിട്ടുണ്ട്. ഇരുമ്പിനുവേണ്ടിയുള്ള അപേക്ഷകൾ നിരസിക്കയായിരുന്നു അന്നത്തെ പതിവ്.

ബി.സി. 1200-ൽ ഹിറ്റൈറ്റ് സാമ്രാജ്യം ഫ്രിജിയൻമാരുടെയും മറ്റും ആക്രമണത്തിന്റെ ഫലമായി അസ്തമിച്ചു. അതോടെ പൌരസ്ത്യ വെങ്കലസംസ്കാരം ഛിന്നഭിന്നമായിത്തീർന്നു. എല്ലായിടത്തും ഇരുമ്പുപണിക്കാരുടെ പ്രവർത്തനം വ്യാപിച്ചു. പൊതുവേ ഇരുമ്പിന്റെ ഉത്പാദനവും വർധിച്ചു. ബി.സി. 12-ാം ശതവർഷത്തിൽ സമീപപൂർവദേശങ്ങളിലും അയോയുഗം തുടങ്ങി. പാലസ്റ്റൈനിൽ ജെരാൻ എന്ന സ്ഥലത്തു നടത്തിയ ഖനനം അവിടെ അതിപുരാതനകാലത്ത് ഇരുമ്പ് ഉത്പാദിപ്പിച്ചിരുന്നതിന്റെ തെളിവുകൾ പുറത്തുകൊണ്ടുവന്നു. ആഭരണങ്ങൾ, ആയുധങ്ങൾ, ഉപകരണങ്ങൾ, മരപ്പണിക്കുള്ള സാമഗ്രികൾ, കലപ്പയുടെ കൊഴു മുതലായവ അക്കൂട്ടത്തിലുണ്ടായിരുന്നു. ഏഷ്യൻ തീരങ്ങളിൽ നിന്ന് ഇരുമ്പു വ്യവസായം സൈപ്രസ്, ക്രീറ്റ്, യൂറോപ്പ് തുടങ്ങിയ പ്രദേശങ്ങളിലേക്കു വ്യാപിച്ചു. ഈജിപ്തിൽ അതു ശതാബ്ദങ്ങളോളം ഗണനീയമായവിധം നിലനിന്നു. റോമൻ മേധാവിത്വത്തിന്റെയും മറ്റും കാലം വരെ ആ നില തുടർന്നു. അസീറിയൻ രാജ്യങ്ങളിൽ ബി.സി. 12 മുതൽ 7 വരെയുള്ള നൂറ്റാണ്ടുകളിൽ യുദ്ധകാര്യങ്ങളെ സംബന്ധിച്ചിടത്തോളം ഇരുമ്പിന്റെ പ്രാധാന്യം നിലനിന്നു. സർഗാണിലെ കൊട്ടാരക്കലവറയിൽ നിന്ന് ബി.സി. 722-705 കാലത്തുള്ള ഒഴുക്കറ (ഇരുമ്പിന്റെ സംസ്കരിച്ച രൂപം) കൊണ്ടുണ്ടാക്കിയ 150 ടൺ ഉപകരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ അത് ഉപയോഗിക്കപ്പെട്ടിരുന്നു എന്ന് ഇതുകൊണ്ട് തെളിയുന്നു. കാക്കസസ്, പേർഷ്യ എന്നിവിടങ്ങളിൽ നിന്ന് ഇതിന്റെ ഉപയോഗം വടക്കോട്ടു പരന്ന് സ്റ്റെപ്പീസിലെ സിറിയൻമാരുടെയിടയ്ക്കു പ്രചരിച്ചു. ഇതേകാലത്തു തന്നെ ഇന്ത്യയിലും ചൈനയിലും അയോയുഗം പരന്നുവെന്നാണ് കരുതേണ്ടത്. തെ.കിഴക്കേ ഏഷ്യയിൽ കുറേക്കൂടി കഴിഞ്ഞിട്ടേ ഇതിന്റെ പ്രവേശം ഉണ്ടായുള്ളു.

ബി.സി. ഒന്നാം സഹസ്രാബ്ദത്തിൽ ഏഷ്യയിലെ പരിഷ്കൃതദേശങ്ങളിലും മെഡിറ്ററേനിയൻ പ്രദേശങ്ങളിലും യൂറോപ്പിലും ഒരടിസ്ഥാനലോഹമെന്നനിലയിൽ ഇരുമ്പ് ഉപയോഗിക്കപ്പെട്ടു. കാർഷിക വ്യാവസായിക ഉപകരണങ്ങൾ ധാരാളമായി നിർമിച്ചുതുടങ്ങിയതോടെ ഇരുമ്പിന്റെ ഉത്പാദനവും പ്രചാരവും വർധിച്ചു. യുദ്ധസാമഗ്രികൾ നിർമ്മിക്കുന്നതിനും ഇരുമ്പ് ഒരു അവശ്യഘടകമായി മാറി.

അയോയുഗം
വെങ്കലയുഗം

Bronze Age collapse

Ancient Near East (1300–600 BC)

Aegean, Anatolia, Assyria, Caucasus, Cyprus, Egypt, Levant, Persia

India (1200–200 BC)

Painted Grey Ware
Northern Black Polished Ware
Mauryan period

Europe (1200 BC–400 AD)

Aegean
Caucasus
Novocherkassk
Hallstatt C
La Tène C
Villanovan C
British Iron Age
Greece, Rome, Celts
Scandinavia

Sri Lanka (1000–600 BC)

Anuradhapura Kingdom
Sigiriya

China (600–200 BC)

Warring States Period

Japan (300 BC – 500 AD)

Yayoi period

Korea (400–60 BC)

Nigeria (400 BC–200 AD)

Axial Age
Classical antiquity
Zhou Dynasty
Vedic period
alphabetic writing, metallurgy

Historiography
Greek, Roman, Chinese, Islamic

ഇന്ത്യയിൽ

ഇന്ത്യയിൽ അയോയുഗം എന്നാണ് തുടങ്ങിയതെന്നു നിശ്ചയിക്കാൻ പര്യാപ്തമായ തെളിവുകൾ ഇന്നേവരെ കിട്ടിയിട്ടില്ല. പ്രാചീനഗ്രന്ഥമായ കൌടില്യന്റെ അർഥശാസ്ത്രത്തിൽ ലോഹങ്ങൾ കണ്ടുപിടിക്കുക, അവയെ തരംതിരിക്കുക, ഉരുക്കുക, അവകൊണ്ട് ആയുധാദികൾ നിർമ്മിക്കുക മുതലായവയെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. ലോഹസമ്പത്തിനെ സംബന്ധിച്ച ശാസ്ത്രീയ പഠനവും അതിൽ കാണാം. അർഥശാസ്ത്രത്തിൽ ഇരുമ്പിനെപ്പറ്റി ഇപ്രകാരം പറയുന്നു: 'കുരുംബവർണമോ (ശ്ലക്ഷണശിലാവർണം) പാണ്ഡുരക്തവർണമോ സിന്ദുവാര (കരുനൊച്ചി) പുഷ്പവർണമോ ആയിട്ടുള്ളത് തീക്ഷണ (ഇരുമ്പ്) ധാതുവാകുന്നു.

ഇരുമ്പ്, ഉരുക്ക് തുടങ്ങിയ ലോഹങ്ങളെക്കുറിച്ച് ഇത്രമാത്രം പഠനം നടത്തിയിട്ടുള്ള മറ്റൊരു രാജ്യം കൗടില്യന്റെ കാലത്ത് (ബി.സി. 4-3 നൂറ്റാണ്ടുകൾ) ഉണ്ടായിരുന്നില്ല. അതിനു മുൻപും പിൻപും ഇരുമ്പ് ഒരു ഉത്കൃഷ്ട പദാർഥമായിട്ടാണ് ഇന്ത്യയും അന്യദേശങ്ങളും പരിഗണിച്ചിരുന്നത്. അലക്സാണ്ടർ വടക്കേ ഇന്ത്യയിൽ പ്രവേശിച്ചകാലത്ത് അദ്ദേഹത്തിനു കാഴ്ചവച്ച സാധനങ്ങളിലൊന്ന് ഉരുക്കുകൊണ്ടു നിർമിച്ച ഒരു വാൾ ആയിരുന്നുവെന്ന് പറയപ്പെടുന്നു.

മോഹഞ്ജൊദരോ, ഹാരപ്പാ, തക്ഷശില മുതലായ കേന്ദ്രങ്ങളിൽ നടത്തിയ ഉത്ഖനനങ്ങൾ ഇന്ത്യയിലെ അയോയുഗത്തെ സംബന്ധിച്ച പല തെളിവുകളും പുറത്തുകൊണ്ടുവന്നിട്ടുണ്ട്. ഹാരപ്പാ സംസ്കാരം ആര്യന്മാരുടേതാണെന്നും അതല്ല മറ്റൊരു പുരാതനവർഗക്കാരുടേതാണെന്നും രണ്ടഭിപ്രായങ്ങളുണ്ട്. ബി.സി. 1100-ൽ ഗംഗാതീരത്ത് അധിനിവേശം ചെയ്തിരുന്ന ആര്യന്മാർ ഇരുമ്പ് ഉപയോഗിച്ചിരുന്നു എന്ന് ചില ഉത്ഖനനങ്ങൾ തെളിയിക്കുന്നുണ്ട്. ബി.സി. 1000-ൽ തന്നെ ഇരുമ്പ് ധാരാളമായി ഉപയോഗിച്ചുവന്നു. വടക്കേ ഇന്ത്യയിൽ അയോയുഗത്തിന്റെ ആരംഭം ബി.സി. 500-ലോ അതിനടുത്തോ ആയിരിക്കണമെന്നാണ് ഡോ.ആർ.ഇ. മോർട്ടിമർ വീലർ പറയുന്നത്. ചരിത്രകാരനായ വിൻസെന്റ് എ. സ്മിത്തിന്റെ അഭിപ്രായവും ഏതാണ്ടീവിധത്തിലാണ്. അല്പകാലംകൂടി കഴിഞ്ഞിട്ടാണ് അതു മധ്യേഷ്യയിലും തെക്കേ ഇന്ത്യയിലും വ്യാപിച്ചത്. ബി.സി. 1000-നും 200-നും മധ്യേയാണ് ഇന്ത്യയിൽ അയോയുഗം തുടങ്ങിയതെന്നാണ് ഇതിനെപ്പറ്റി വിശദമായി പഠനം നടത്തി ഗ്രന്ഥം രചിച്ച എൻ.ആർ. ബാനർജിയുടെ അഭിപ്രായം. അദ്ദേഹത്തിന്റെ അഭിപ്രായപ്രകാരം അതിവിടെ പരക്കാൻ കാരണഭൂതർ ആര്യന്മാരാണ്.

ഇരുമ്പു പ്രചരിച്ചതിനുശേഷമാണ് ലിപിവിദ്യ നടപ്പിൽ വന്നതെന്ന ഒരു അഭിപ്രായവും ശാസ്ത്രജ്ഞന്മാർക്കിടയിലുണ്ട്. നാണയങ്ങളുടെ ഉദ്ഭവവും ആ കാലത്തുതന്നെ. വാണിജ്യം, കയറ്റുമതി, ഇറക്കുമതി, ഗതാഗതമാർഗങ്ങൾ, വാർത്താവിനിമയം മുതലായവ മുഖേന ലോകത്തിനു പുരോഗതി വരുത്താൻ അയോയുഗത്തിനു

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അയോയുഗം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
അച്ചുതണ്ടു യുഗം

ഇന്ത്യ, പേർഷ്യ, ചൈന, പലസ്തീന, ഗ്രീസ് എന്നിങ്ങനെയുള്ള ചിതറിക്കിടക്കുന്ന നാടുകളെ കേന്ദ്രീകരിച്ച് ലോകത്താകമാനം മനുഷ്യചിന്തയിൽ വിപ്ലവകരമായ മുന്നേറ്റം നടന്നതായി പറയപ്പെടുന്ന ബി.സി. 800-നും 200-നും ഇടയ്ക്കുള്ള കാലഘട്ടത്തെ സൂചിപ്പിക്കാൻ ഇരുപതാം നൂറ്റാണ്ടിലെ ജർമ്മൻ ചിന്തകൻ കാൾ ജാസ്പേഴ്സ് രൂപപ്പെടുത്തിയ പരികല്പനയാണ് അച്ചുതണ്ടു യുഗം (Axial Age). മനുഷ്യമനസ്സുകളേയും സംസ്കാരങ്ങളേയും മൗലികമായി സ്വാധീനിച്ച് ഇന്നോളം നിലനിൽക്കുന്ന മുഖ്യ ദാർശനിക-ധാർമ്മികവ്യവസ്ഥകളുടെയെല്ലാം അടിത്തറ ഈ കാലഘട്ടത്തിൽ രൂപപ്പെട്ടതാണെന്നു ജാസ്പേഴ്സ് വാദിച്ചു.മനുഷ്യചിന്തയുടെ ആഗോളതലത്തിലുള്ള വികാസത്തിൽ ബിസി ഒന്നാം സഹസ്രാബ്ദത്തിന്റെ മദ്ധ്യഘട്ടത്തിനുള്ള പ്രാധാന്യം ജാസ്പേഴ്സിനു മുൻപും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. 1922-ൽ പ്രസിദ്ധീകരിച്ച "ലോകത്തിന്റെ ഒരു ലഘുചരിത്രം" (A Brief History of the World) എന്ന കൃതിയിൽ ബിസി ആറാം നൂറ്റാണ്ടിനെക്കുറിച്ച് എച്ച്.ജി.വെൽസ് ഇങ്ങനെ എഴുതിയിരിക്കുന്നു:‌

1953-ൽ പ്രസിദ്ധീകരിച്ച "ചരിത്രത്തിന്റെ ഉല്പത്തിയും ലക്ഷ്യവും" എന്ന കൃതിയിലാണ് ജാസ്പേഴ്സ് അച്ചുതണ്ടു യുഗത്തെ സംബന്ധിച്ച തന്റെ പരികല്പന അവതരിപ്പിച്ചത്. ഈ കൃതിയിൽ അദ്ദേഹം പിൽക്കാലദർശനങ്ങളേയും മതങ്ങളേയും മൗലികമായി സ്വാധീനിച്ച അച്ചുതണ്ടുയുഗത്തിലെ ചിന്തകന്മാരെ എടുത്തുപറയുകയും, ചിന്തയുടെ ലോകത്ത് അവരുടെ ഉത്ഭവമേഖലകൾക്കുണ്ടായിരുന്ന സവിശേഷതകൾ തിരിച്ചറിയുകയും ചെയ്തു. ഭൂമിയുടെ നാലു മേഖലകളിൽ നടന്ന ഈ വികാസത്തിൽ ചൈനയിൽ കൺഫ്യൂഷിയൻ, താവോയിസ്റ്റ് ധർമ്മങ്ങളും, ഇന്ത്യയിൽ ബുദ്ധ, ഹിന്ദുമതങ്ങളും, ഇസ്രായേലിൽ ഏകദൈവവാദവും, ഗ്രീസിൽ ദാർശനികയുക്തിയും (Philosophical rationalism) വികസിച്ചു. ബുദ്ധനും, സോക്രട്ടീസും, കൺഫ്യൂഷിയസും, ജെറമിയായും, ഉപനിഷൽയോഗികളും, മെൻഷിയസും, യൂറിപ്പിഡിസും ഇതിൽ പങ്കുപറ്റി. വിവിധ സംസ്കാരങ്ങളിൽ ഏകകാലത്ത് നടന്ന ഈ ബൗദ്ധികമുന്നേറ്റങ്ങൾ തമ്മിൽ തിരിച്ചറിയാവുന്ന ഉഭയബന്ധങ്ങളോ കൊടുക്കൽ വാങ്ങലുകളോ ഇല്ലാതിരുന്നിട്ടും അവ അത്ഭുതകരമായ സമാനതകൾ പ്രകടിപ്പിച്ചതായി ജാസ്പേഴ്സ് കരുതി. ബിസി രണ്ടാം സഹസ്രാബ്ധത്തിന്റെ മദ്ധ്യഘട്ടത്തിലെ മനുഷ്യസംസ്കാരത്തെ സംബന്ധിച്ച ജാസ്പേഴിന്റെ ഈ ഉൾക്കാഴ്ച മറ്റു പല പണ്ഡിതന്മാരും പിന്തുടരുകയും മതങ്ങളുടെ ചരിത്രത്തിന്റെ പഠനത്തിൽ ചർച്ചാവിഷയമായി തുടരുകയും ചെയ്യുന്നു.

ഇന്ത്യാചരിത്രം

ഇന്ത്യയുടെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ചരിത്രം ആരംഭിക്കുന്നത് സിന്ധു നദീതട സംസ്കാരം മുതൽക്കാണ്. കോമൺ ഏറക്ക് മുമ്പ് (BC) 3300 മുതൽ കോമൺ ഏറക്ക് മുമ്പ് (BC) 1300 വരെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻറെ വടക്കു പടിഞ്ഞാറേ ഭാഗത്ത് പുഷ്കലമായ സംസ്കാരമാണ് സിന്ധു നദീതട സംസ്കാരം. കോമൺ ഏറക്ക് മുമ്പ് (BC) 2600 മുതൽ 1900 വരെ ആയിരുന്നു ഈ സംസ്കാരത്തിന്റെ ഭാഗമായ ഹാരപ്പൻ കാലഘട്ടം. ഈ വെങ്കലയുഗ സംസ്കാരം BC രണ്ടാം സഹസ്രാബ്ദത്തിന്റെ ആരംഭത്തോടെ നാമാവശേഷമായി. ഇതിനു പിന്നാലെ അയോയുഗ വേദ കാലഘട്ടം വന്നു, ഇത് സിന്ധു-ഗംഗാ സമതലങ്ങളുടെ മിക്ക ഭാഗത്തും വ്യാപിച്ചു. മഹാജനപദങ്ങൾ എന്നറിയപ്പെട്ട പ്രധാന സാമ്രാജ്യങ്ങളുടെ ഉദയം ഈ കാലത്തായിരുന്നു. ഇതിൽ രണ്ട് മഹാജനപദങ്ങളിൽ BC 6-ആം നൂറ്റാണ്ടിൽ മഹാവീരനും ഗൗതമ ബുദ്ധനും ജനിച്ചു. ഇവർ ജനങ്ങൾക്കിടയിൽ തങ്ങളുടെ ശ്രമണ‍ തത്ത്വശാസ്ത്രങ്ങൾ പ്രചരിപ്പിച്ചു.

പിൽക്കാലത്ത് അക്കീമെനീഡ് പേർഷ്യൻ സാമ്രാജ്യം മുതൽ (ഏകദേശം BCE 543-ൽ), മഹാനായ അലക്സാണ്ടറിന്റേതുൾപ്പെടെ (BCE. 326-ൽ) പല സാമ്രാജ്യങ്ങളും ഈ പ്രദേശം ഭരിക്കുകയും സംസ്കാരികമായ ആദാനപ്രദാനങ്ങളിളൂടെ അതത് സാമ്രാജ്യങ്ങളുടെയും ഭരതത്തിന്റെയും സംസ്കാരം പുഷ്ടിപ്പെടുകയും ചെയ്തു. ബാക്ട്രിയയിലെ ഡിമിട്രിയസ് സ്ഥാപിച്ച ഇന്തോ-ഗ്രീക്ക് സാമ്രാജ്യത്തിൽ BC 184 മുതൽ പഞ്ചാബ്, ഗാന്ധാരം എന്നിവയും ഉൾപ്പെട്ടു; ഈ സാമ്രാജ്യം അതിന്റെ പരമോന്നത വിസ്തൃതി പ്രാപിച്ചത് മെനാൻഡറിന്റെ കാലത്താണ്, മെനാൻഡറിന്റെ കാലമായിരുന്നു വാണിജ്യത്തിലും സംസ്കാരത്തിലും ഏറെ പുരോഗതി ഉണ്ടായ ഗ്രീക്കോ-ബുദ്ധമത കാലഘട്ടത്തിൻറെ ആരംഭം.

BC 4-ആം നൂറ്റാണ്ടിനും 3-ആം നൂറ്റാണ്ടിനും ഇടയ്ക്ക് ഉപഭൂഖണ്ഡം മൗര്യ സാമ്രാജ്യത്തിനു കീഴിൽ ഒരുമിച്ചു. പിന്നീട് വിവിധ രാജ്യങ്ങളായി ചിതറിയ ഉപഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങൾ അടുത്ത പത്തു നൂറ്റാണ്ട് കാലത്തേയ്ക്ക് പല മദ്ധ്യകാല സാമ്രാജ്യങ്ങളുടെ കീഴിലായി. ഗുപ്ത സാമ്രാജ്യത്തിനു കീഴിൽ ഇന്ത്യയുടെ വടക്കൻ പ്രദേശങ്ങൾ കോമ്മൺ ഏറക്കു ശേഷം (AD) 4-ആം നൂറ്റാണ്ടിൽ വീണ്ടും രണ്ടു നൂറ്റാണ്ടു കാലത്തേയ്ക്ക് സംയോജിച്ചു. ഹിന്ദുമതപരവും ബൗദ്ധികവുമായ ഉന്നമനത്തിന്റെ ഈ കാലഘട്ടം അതിന്റെ ഉൽപ്പതിഷ്ണുക്കളുടെയിടയിൽ "ഇന്ത്യയുടെ സുവർണ്ണകാലം" എന്ന് അറിയപ്പെടുന്നു . ഇതേകാലത്തും, പിന്നീട് പല നൂറ്റാണ്ടുകളോളവും, തെക്കേ ഇന്ത്യ, ചാലൂക്യർ, ചോളർ, പല്ലവർ, പാണ്ഡ്യർ, എന്നിവർക്കു കീഴിൽ അതിന്റെ സുവർണ്ണകാലത്തിലൂടെ കടന്നുപോയി, ഈ കാലയളവിൽ ഇന്ത്യൻ നാഗരികത, ഭരണം, സംസ്കാരം, മതം (ഹിന്ദുമതം, ബുദ്ധമതം) എന്നിവ തെക്കുകിഴക്കേ ഏഷ്യയിൽ വ്യാപിച്ചു.

കേരളത്തിന് AD 77 മുതൽ തന്നെ റോമൻ സാമ്രാജ്യവുമായി വാണിജ്യബന്ധമുണ്ടായിരുന്നു. ഇസ്‌ലാം മതം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ എത്തിയത് AD 712-ൽ ആണ്. അറബി സേനാനായകനായ മുഹമ്മദ് ബിൻ കാസിം തെക്കൻ പഞ്ചാബിലെ സിന്ധ്, മുൾത്താ‍ൻ എന്നീ പ്രദേശങ്ങൾ കീഴടക്കിയതോടെ ആയിരുന്നു ഉപഭൂഖണ്ഡത്തിൽ ഇസ്‌ലാം മതത്തിന്റെ ആഗമനം. ഇത് പിന്നീട് 10-ഉം 15-ഉം നൂറ്റാണ്ടുകൾക്ക് ഇടയ്ക്ക് മദ്ധ്യേഷ്യയിൽ നിന്നും തുടർച്ചയായ ഇസ്‌ലാമിക അധിനിവേശങ്ങൾക്കും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മുസ്‌ലിം സാമ്രാജ്യങ്ങൾ സ്ഥാപിതമാകുന്നതിനും വഴിതെളിച്ചു. ഘാസ്നവീദ്, ഘോറിദ്, ദില്ലി സുൽത്താനത്ത്, മുഗൾ സാമ്രാജ്യം എന്നിവ ഇങ്ങനെ രൂപംകൊണ്ടു. ഉപഭൂഖണ്ഡത്തിന്റെ വടക്കൻ ഭാഗങ്ങളിൽ ഭൂരിഭാഗവും മുഗൾ ഭരണത്തിൻ കീഴിലായി. മദ്ധ്യപൂർവ്വദേശത്തെ കലയും വാസ്തുവിദ്യയും ഇന്ത്യയിൽ കൊണ്ടുവന്നത് മുഗളന്മാരാണ്. മുഗളന്മാർക്കു പുറമേ മറാത്ത സാമ്രാജ്യം, വിജയനഗര സാമ്രാജ്യം, വിവിധ രജപുത്ര രാജ്യങ്ങൾ തുടങ്ങി പല സ്വതന്ത്ര ഹിന്ദു രാഷ്ട്രങ്ങളും പടിഞ്ഞാറൻ ഇന്ത്യയിലും തെക്കേ ഇന്ത്യയിലും ഇതേ കാലത്ത് നിലനിന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മുഗൾ സാമ്രാജ്യത്തിന്റെ ശക്തി ക്രമേണ ക്ഷയിച്ചു. ഇത് ഉപഭൂഖണ്ഡത്തിന്റെ വടക്കു പടിഞ്ഞാറൻ മേഖലയിൽ വലിയ ഭൂവിഭാഗങ്ങൾ അഫ്ഗാനികൾ, ബലൂചികൾ, സിഖുകാർ തുടങ്ങിയവരുടെ നിയന്ത്രണത്തിനു കീഴിൽ വരുന്നതിന് അവസരമൊരുക്കി. ദക്ഷിണേഷ്യയിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ശക്തിപ്രാപിക്കുന്നതു വരെ ഈ നില തുടർന്നു.18-ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലും പത്തൊൻപതാം നൂറ്റാണ്ടിലും ഇന്ത്യയെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ക്രമേണ പിടിച്ചടക്കി. കമ്പനി ഭരണത്തിലുള്ള അസംതൃപ്തി ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിലേയ്ക്കു നയിച്ചു. ഇതിനു ശേഷം ഇന്ത്യ ബ്രിട്ടീഷ് കിരീടത്തിന്റെ നേരിട്ടുള്ള ഭരണത്തിനു കീഴിലായി. ഈ ഭരണം ഇന്ത്യയിൽ അടിസ്ഥാന സൗകര്യങ്ങളുടെ ത്വരിതവളർച്ചയ്ക്കും സാമ്പത്തിക അധോഗമനത്തിനും കാരണമായി.

20-ആം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജ്യവ്യാപകമായി സ്വാതന്ത്ര്യ സമരം ആരംഭിച്ചു. ഈ സമരത്തിൽ പിന്നീട് മുസ്‌ലിം ലീഗും ചേർന്നു. 1947-ൽ ഇന്ത്യൻ ഉപഭൂഖണ്ഡം ഇന്ത്യ, പാകിസ്താൻ എന്നീ രാജ്യങ്ങളായി വിഭജിക്കപ്പെട്ടു, ഇതിൽ പിന്നാലെ ബ്രിട്ടണിൽ നിന്നും ഉപഭൂഖണ്ഡത്തിന് സ്വാതന്ത്ര്യം ലഭിച്ചു.

കേരളചരിത്രം

കേരളത്തിന്റെ പ്രാചീന ചരിത്രത്തെക്കുറിച്ചുള്ള ലഘു വിവരണമാണ് കേരള ചരിത്രം (Kerala History) എന്ന ഈ ലേഖനം. മറ്റു പ്രദേശങ്ങളുടെ ചരിത്രരചനകൾ നടന്നിട്ടുള്ളതിനനുസരിച്ചുള്ള രേഖകൾ കേരളത്തിനെ സംബന്ധിച്ച് ലഭ്യമായിട്ടില്ല. മാത്രമല്ല. 8 നൂറ്റാണ്ടിനുശേഷം വലിയ ഒരു കാലയളവിൽ നിന്നുള്ള തെളിവുകളൂടേയും അഭാവമുണ്ട്. പ്രധാനമായും സംഘകാലം മുതലുള്ള രേഖകളേ എഴുതപ്പെട്ടവയായുള്ളൂ. എങ്കിലും ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ലഭിച്ചിട്ടുള്ള വിശ്വാസയോഗ്യമായ തെളിവുകൾ വച്ചു നോക്കിയാൽ മറ്റു സംസ്കാരങ്ങൾക്കൊപ്പം നിൽക്കാൻ പ്രാപ്തിയുള്ള ഒരു ചരിത്രം നമുക്ക് ലഭിക്കുന്നു.

പുരാതനകാലത്ത് ഇവിടെ ഉണ്ടായിരുന്ന സംസ്കാരവും ജീവിതരീതിയും വിശ്വാസപ്രമാണവും മറ്റും ഏതെല്ലാം തരത്തിലുള്ള മാറ്റങ്ങൾക്ക് വിധേയമായാണ് ആധുനികയുഗത്തിൽ കാണുന്നതുപോലെ ആയിത്തീർന്നത് എന്ന് അറിഞ്ഞുകൂട. ആര്യൻമാരുടെ വരവിനുമുമ്പുള്ള കാലത്തെകുറിച്ച് വിശ്വാസയോഗ്യമായ ചരിത്രരേഖകൾ ഇന്ന് ലഭ്യമാണ്. ശിലാലിഖിതങ്ങൾ, ചെപ്പേടുകൾ, യാത്രാകുറിപ്പുകൾ എന്നിവയാണ് ഇതിന്റെ സ്രോതസ്. ഇതിനേക്കാൾ കൂടുതൽ വിവരങ്ങൾ യഹൂദർ, ക്രിസ്ത്യാനികൾ, അറബികൾ, പറങ്കികൾ (പോർച്ചുഗീസുകാർ), ലന്തക്കാർ (ഡച്ചുകാർ), വെള്ളക്കാർ (ഇംഗ്ലീഷുകാർ) എന്നിവരുടെ കത്തുകളിലും ഗ്രന്ഥങ്ങളിലും ഉണ്ട്. ഇവയുടെ സഹായത്തോടുകൂടിയാണ് വില്ല്യം ലോഗൻ, പത്മനാഭമേനോൻ, ശങ്കുണ്ണിമേനോൻ തുടങ്ങിയവർ ചരിത്രരചന നടത്തിയത്.

ഈ ചരിത്രരേഖകൾക്ക് ചില പരിമിതികൾ ഉണ്ട്. അതായത് ശിലാതാമ്രശാസനങ്ങൾ, ചെപ്പേടുകൾ തുടങ്ങിയവയെല്ലാം ഭരണാധികാരികളോട് വളരെ അടുത്തുനിൽക്കുന്നവർ എഴുതിയതാകയാൽ സ്വാഭാവികമായും അവ ഒരുതരം സ്തുതിഗീതങ്ങളാകാനേ സാധ്യതയുള്ളൂ. അതിനാൽ അത്തരം പ്രമാണങ്ങളെ ആധാരമാക്കി മെനഞ്ഞെടുത്ത ചരിത്രത്തിലും അപാകതകൾ കാണും. [1] രാജാക്കൻമാരെയോ അവരുടെ അടുത്ത ആളുകളേയൊ അല്ലാതെ ഇവിടെ താമസിച്ചിരുന്ന സാധാരണ ജനങ്ങളെ കാണുവാൻ ചരിത്രകാരൻമാർക്കു കഴിഞ്ഞില്ല. എന്നാൽ സംഘം കൃതികളുടെ കണ്ടെത്തലോടെ കേരളത്തിലെ ജനങ്ങളെപ്പറ്റിയും അറിയാൻ കഴിഞ്ഞിട്ടുണ്ട്. അത് ഇന്നത്തെ ചരിത്ര രചനക്ക് ഒരു മുതൽക്കുട്ടാണ്.

ഇതിഹാസങ്ങളും പുരാണങ്ങളും രചിക്കപ്പെട്ട കാലത്തുതന്നെ കേരളത്തിന് ഒരു സ്വതന്ത്ര സ്വഭാവമുണ്ടായിരുന്നു എന്ന് മനസ്സിലാക്കം. ബി.സി.എട്ടാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്ന രാമായണത്തിലെ കിഷ്കിന്ധാകാണ്ഡം 41-ആം സർഗത്തിൽ കേരളത്തെപ്പറ്റി പരാമർശമുണ്ട്. സുഗ്രീവൻ, വാനരന്മാരെ ദക്ഷിണദേശത്തേയ്ക്കയക്കുമ്പോൾ കാണാവുന്ന രാജ്യങ്ങളെപ്പറ്റി വാല്മീകി ഇങ്ങനെ പറയുന്നു:

നദീം ഗോദാവരീം ചൈവ

സർവമേവാനുപശ്യത

തഥൈവാന്ധ്രാൻ ച പൗണ്ഡ്രാൻ ച

ചോളാൻ പാണ്ഡ്യാൻ ച കേരളാൻ

മഹാഭാരതത്തിൽ ഭാരതഭൂമിയുടെ തെക്കേ അറ്റത്തുള്ള രാജ്യങ്ങളെപ്പറ്റി പ്രസ്താവിക്കുമ്പോൾ ദ്രമിഡം, കേരളം, കർണാടകം മുതലായ നാമങ്ങൾ വരുന്നു. അതിനാൽ വ്യാസൻ ഭാരതമെഴുതിയ കാലഘട്ടത്തിൽ കേരളരാജ്യമുണ്ടായിരുന്നുവെന്നും അത് ദ്രാവിഡദേശത്തുനിന്നും ഭിന്നമായിരുന്നു എന്നും മനസ്സിലാക്കാം. മഹാഭാരതത്തിൽ ആദിപർവം 175ആം അധ്യായത്തിലും, സഭാപർവം 31ആം അധ്യായത്തിലും, വനപർവം 254ആം അധ്യായത്തിലും, ദ്രോണപർവം 70ആം അധ്യായത്തിലും കേരളത്തെപ്പറ്റി പരാമർശമുണ്ട്. രുക്മിണീസ്വയംവരത്തിൽ സംബന്ധിക്കുന്നതിനായി ദക്ഷിണദേശത്തുനിന്നും ചോളനും, പാണ്ഡ്യനും, കേരളനും വിദർഭ രാജധാനിയിൽ സന്നിഹിതരായിരുന്നതായി ഭാഗവതം ദശമസ്കന്ധത്തിൽ പ്രസ്താവിക്കുന്നു. ബ്രഹ്മാണ്ഡപുരാണം, അഗ്നിപുരാണം എന്നിവയിലും കേരളത്തെപ്പറ്റി പരാമർശമുണ്ട്.

കേരള ചരിത്രത്തെ പല രീതിയിൽ തരം തിരിക്കാം

ചരിത്രാതീതകാലം

വേണ്ടത്ര വ്യക്തമായ രേഖകളില്ലാത്ത കാലമാണ്‌ ചരിത്രാതീതകാലം. എഴുതപ്പെട്ട ചരിത്രമില്ലാത്ത വിദൂരഭൂതകാലമാണിത്. ശിലായുഗം, ലോഹയുഗം (അയോയുഗം, വെങ്കലയുഗം എന്നിവ ചേർന്നത്) എന്നിങ്ങനെ ചരിത്രാതീതകാലത്തെ രണ്ടായി തിരിക്കാം.

ചാരനിറപ്പാത്ര സംസ്കാരം

ക്രി.മു. 1100 മുതൽ ക്രി.മു. 350 വരെ ഗംഗാതടത്തിൽ നിലനിന്ന ഒരു അയോയുഗ പുരാവസ്തു സംസ്കാരമാണ് ചാരനിറപ്പാത്ര സംസ്കാരം (Painted Grey Ware culture, അഥവാ PGW). ഇത് കറുപ്പും ചുവപ്പും മൺപാത്ര സംസ്കാരത്തിന് സമകാലികമായും അതിന് ശേഷവും നിലനിന്നു. ഈ സംസ്കാരത്തിന്റെ കാലഘട്ടം പിൽക്കാല വേദ കാലഘട്ടം ആണെന്ന് കരുതപ്പെടുന്നു. ഈ സംസ്കാരത്തിനു പിന്നാലെ ക്രി.മു. 500-ഓടെ വടക്കൻ മിനുസപ്പെടുത്തിയ കറുപ്പ് മൺപാത്ര സംസ്കാരം നിലവിൽ വന്നു.

ചാരപ്പാത്ര സംസ്കാരത്തിലെ മൺപാത്ര ശൈലി ഇറാനിയൻ പീഠഭൂമിയിലെയും അഫ്ഗാനിസ്ഥാനിലെയും മൺപാത്ര ശൈലിയിൽ നിന്നും വ്യത്യസ്തമാണ് (ബ്രയന്റ് 2001). ചില സ്ഥലങ്ങളിൽ (ഖനന സ്ഥലങ്ങളിൽ), ചാരപ്പാത്ര സംസ്കാരത്തിലെ മൺപാത്രങ്ങളും പിൽക്കാല ഹാരപ്പൻ മൺപാത്രങ്ങളും ഒരേ കാലത്ത് നിർമ്മിച്ചവയാണ്. പുരാവസ്തു ശാസ്ത്രജ്ഞനായ ജിം ഷാഫറിന്റെ അഭിപ്രായത്തിൽ (1984:84-85) "ഇന്നത്തെ നിലയിൽ, പുരാവസ്തു ഖനനഫലങ്ങൾ ചാരനിറപ്പാത്ര സംസ്കാരവും തദ്ദേശീയമായ ചരിത്രാതീത സംസ്കാരങ്ങളും തമ്മിലുള്ള തുടർച്ചയിൽ ഒരു വിടവും കാണിക്കുന്നില്ല."

ചക്രബർത്തിയുടെയും (1968) മറ്റ് വിചക്ഷണന്മാരുടെയും അഭിപ്രായത്തിൽ, ഭക്ഷ്യവസ്തുക്കളുടെ ക്രമമായ ഉപയോഗവും (ഉദാ: അരിയുടെ ഉപയോഗം), ചാരനിറപ്പാത്ര സംസ്കാരത്തിന്റെ മറ്റ് മിക്ക സ്വഭാവവിശേഷങ്ങളും കിഴക്കേ ഇന്ത്യയിലും തെക്ക് കിഴക്കേ ഇന്ത്യയിലുമാണ് കാണപ്പെട്ടത്.

നെടുംചെഴിയ പാണ്ഡ്യൻ

സംഘകാലത്തെ ഏറ്റവും പ്രസിദ്ധനായ പാണ്ഡ്യ രാജാവ് ആയിരുന്നു നെടുംചെഴിയ പാണ്ഡ്യൻ . തിരുവാളൂരിനു സമീപമുള്ള തലൈയാലങ്കാനത്ത് വച്ച് ഇദ്ദേഹം ചോള രാജാക്കന്മാരുടെ ഒരു സഖ്യത്തെ പരാജയപ്പെടുത്തി. ചേരരാജാവായിരുന്ന മാന്തരൻ ചേരലിനെ ഇദ്ദേഹം തടവുകാരനായി പിടിച്ചു.

നെടുംചെഴിയ പാണ്ഡ്യന്റെ പ്രസിദ്ധ വിജയങ്ങളെ തുടർന്നു അദ്ദേഹത്തെ തലൈയാലങ്കാനത്ത് വിജയം പൂണ്ട പാണ്ഡ്യൻ എന്നാണു സംഘകൃതികളിൽ പിന്നീട് പരാമർശിക്കുന്നത്.

മധുര ആയിരുന്നു അദ്ദേഹത്തിന്റെ തലസ്ഥാനം

പഴുതറ

മഹാശിലായുഗ കാലഘട്ടത്തിൽ നിർമ്മിതമായ ഒറ്റ അറയുള്ള കല്ലറകളെയാണ് പഴുതറകൾ അഥവാ ഡോൾമെനുകൾ എന്നു വിളിക്കുന്നത്. വലിയ പരന്ന ഒരു കുടക്കല്ലിനെ രണ്ടോ അതിലധികമോ ലംബമായ കൽപാളികൾ താങ്ങി നിർത്തിയ നിലയിലുള്ളതാണ് സാധാരണയായി ഇവയുടെ രൂപമെങ്കിലും കൂടുതൽ സങ്കീർണ്ണമായ രൂപഭേദങ്ങളും നിലവിലുണ്ട്. ഇൻഡ്യ, അയർലന്റ്, നെതർലന്റ്, ഫ്രാൻസ്, റഷ്യ, കൊറിയ, സ്പെയിൻ, ഇറ്റലി തുടങ്ങിയ ഒട്ടേറെ രാജ്യങ്ങളിൽ ഇത്തരം ശിലാനിർ‌മ്മിതികൾ കണ്ടെത്തിയിട്ടുണ്ട്.

കേരളത്തിൽ ഇടുക്കി ജില്ലയിലെ മറയൂരിലാണ് പഴുതറകൾ കൂടുതലായി കാണപ്പെടുന്നത്. പാലക്കാട് ജില്ലയിലെ പെരിങ്ങോട്ടുകുറിശ്ശിയിലും ഒരു പഴുതറ കണ്ടെത്തിയിട്ടുണ്ട്.

ഭൂമിശാസ്ത്രഗവേഷകരും പുരാവസ്തുഗവേഷകരും 4000 മുതൽ 5000 വർ‌ഷങ്ങൾ വരെ പഴക്കമവകാശപ്പെടുന്ന ഇത്തരം പഴുതറകൾ നവീനശിലായുഗകാലത്ത് നിർ‌മ്മിച്ചവയാണെന്ന് അഭിപ്രായപ്പെടുന്നു. 5 പാറകൾ കൊണ്ടാണിവ പ്രധാനമായും നിർ‌മ്മിയ്ക്കപ്പെടുന്നത്. തൂണുകൾ എന്ന നിലയിൽ 4 ശിലകളും അഞ്ചാമത്തെ ശില മൂടുന്നതിനായും ആയാണ് നിർ‌മ്മിച്ചിരിയ്ക്കുന്നത്.

പാഞ്ചാലം

പ്രാചീന ഭാരതത്തിൽ ഗംഗാ തടത്തിൽ സ്ഥിതി ചെയ്തിരുന്ന ഒരു ജനപഥം ആയിരുന്നു പാഞ്ചാലം. (സംസ്കൃതം: पञ्चाल) യു.പി യുടെ വടക്കു പടിഞ്ഞാറൻ പ്രദേശത്തും ഉത്തരാഖണ്ഡിലും ആയാണ് ഇത് സ്ഥിതി ചെയ്തിരുന്നത്. ജനപഥ കാലത്തെ ശക്തമായ രാജ്യങ്ങളിലൊന്നായ പാഞ്ചാലം കുരുദേശവുമായി സഖ്യത്തിലേർപ്പെട്ടിരുന്നു. പിന്നീട് ഈ രാജ്യം മൌര്യ സാമ്രാജ്യത്തോട് ചേർക്കപ്പെട്ടു.

പാണ്ഡ്യസാമ്രാജ്യം

ഒരു പുരാതന തമിഴ് രാജ്യമാണ് പാണ്ഡ്യ സാമ്രാജ്യം (തമിഴ്: பாண்டியர்). ചരിത്രാതീതകാലം മുതൽ 15-ആം നൂറ്റാണ്ടിന്റെ അവസാനം വരെ തമിഴ്നാട് ഭരിച്ച മൂന്ന് പുരാതന തമിഴ് സാമ്രാജ്യങ്ങളിൽ ഒന്നാണ് പാണ്ഡ്യസാമ്രാജ്യം (ചോള, ചേര സാമ്രാജ്യങ്ങൾ ആണ് മറ്റു രണ്ടും). ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കേ മുനമ്പിൽ ഉള്ള കോർക്കൈ എന്ന തുറമുഖ നഗരം ആസ്ഥാനമാക്കിയായിരുന്നു പാണ്ഡ്യന്മാർ ആദ്യം രാജ്യം ഭരിച്ചത്. പിന്നീട് അവർ തലസ്ഥാനം മധുരയിലേക്ക് മാറ്റി.

പ്രാചീന ചരിത്രം

മാനവ ചരിത്രത്തിന്റെ രേഖപ്പെടുത്തപ്പെടിടുളള ആദിമ ഘട്ടം മുതൽ യൂറോപ്യൻ മധ്യകാലം വരെയുള്ള എഴുതപ്പെട്ട കാലഘട്ടത്തെ കുറിച്ചുള്ള പഠനത്തെ പ്രാചീന ചരിത്രം (English: Ancient History) എന്നു പറയുന്നു.

രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ചരിത്രത്തിന്റെ ദൈർഘ്യം 5000 കൊല്ലത്തോളം വരും. ഇത് തുടങ്ങുന്നത് ബി.സി. മുപ്പതാം നൂറ്റാണ്ടിനോടടുത്ത്, കണ്ടെത്തിയതിൽ എറ്റവും പഴയ ലിപിയായ, ക്യൂണിഫോമിന്റെ ആവിർഭാവത്തോടെയാണ്.

പ്രസ്തുത കാലത്തിനു മുമ്പുള്ള കാലത്തെ ചരിത്രാതീത കാലഘട്ടം എന്നു പൊതുവെ പറയുന്നു. ആദ്യ ഒളിമ്പിക്സ് നടന്ന ബി.സി. 776-യിൽ ലിഖിത ഗ്രീക്ക് ചരിത്രം ആരംഭിച്ചതു തൊട്ടുള്ള പ്രാചീന കാലത്തെ, ക്ലാസ്സിക്കൽ കാലഘട്ടം എന്ന് വിശേഷിപ്പിക്കാറുണ്ട്. ഏകദേശം ഇതേ കാലത്തു തന്നെയായിരുന്നു റോമിന്റെ സ്ഥാപന(ബി.സി. 753)വും, പുരാതന റോമിന്റെ ചരിത്രത്തിന്റെയും പുരാതന ഗ്രീസിലെ ആർകൈക്(Archaic) കാലഘട്ടത്തിന്റെയും ആരംഭവും. പ്രാചീന ചരിത്രകാലത്തിന്റെ അന്ത്യം എന്നാണെന്നതിനെപ്പറ്റി തർക്കമുണ്ടെങ്കിലും, പാശ്ചാത്യ പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ പടിഞ്ഞാറൻ റോമാ സാമ്രാജ്യത്തിന്റെ വീഴ്ച(എ.ഡി. 476), ജസ്റ്റീനിയൻ ഒന്നാമൻ ചക്രവർത്തിയുടെ മരണം, ഇസ്ലാമിന്റെ വരവ് അല്ലെങ്കിൽ ഷാർലെമെയ്ന്റെ(Charlemagne) ഉദയം എന്നിവയിലേതെങ്കിലും ഒന്നോടെ ക്ലാസ്സിക്കൽ യൂറോപ്യൻ ചരിത്രത്തിന് അന്ത്യമായി എന്നു കരുതാവുന്നതാണ്. ഇന്ത്യയിൽ, പ്രാചീന കാലഘട്ടമെന്നാൽ മദ്ധ്യകാല സാമ്രാജ്യങ്ങളുടെ കാലം കൂടി ഉൾപ്പെടുന്നതാണ്. ചൈനയെ സംബന്ധിച്ചടത്തോളം ക്വിൻ വംശകാലം വരെയുള്ള ഘട്ടം പ്രാചീന കാലത്തിൽ ഉൾപ്പെടുന്നു.

പ്രാചീന ചരിത്രത്തിന്റെ അവസാന തീയതി തർക്കവിധേയമാണെങ്കിലും ക്രി.മു. 476 ൽ പാശ്ചാത്യ റോമാ സാമ്രാജ്യത്തിന്റെ പതനം (ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നു ), 529-ൽ പ്ലാറ്റോണിക് അക്കാദമി അടച്ചു പൂട്ടൽ, 565 AD ൽ ജസ്റ്റീനിയൻ ഒന്നാമന്റെ ചക്രവർത്തിയുടെ മരണം, ഇസ്ലാം മതത്തിന്റെ വരവ് എന്നിവയാണ് പൊതുവെ ഉപയോഗിക്കുന്ന വർഷങ്ങൾ.

പൂർണ്ണമായ പുരോഗതിയിലായിരുന്ന നവലിത്തിക് വിപ്ലവം മൂലം 3000 ബി. സിയിൽ ആരംഭിച്ച 'പ്രാചീന ചരിത്രം' എന്ന കാലഘട്ടത്തിൽ ലോകജനസംഖ്യയിൽ വൻ കുതിച്ചുചാട്ടം ഉണ്ടായി. 10,000 ബി.സിയിൽ ലോകജനസംഖ്യ 2 ദശലക്ഷം ആയിരുന്നു, അത് 3,000 ബി.സിആയപ്പൊളേക്കും 45 ദശലക്ഷം ആയി വർദ്ധിച്ചു. ബി.സി. 1,000 ൽ ഇരുമ്പ് യുഗത്തിന്റെ ഉയർച്ചയിലൂടെ ജനസംഖ്യ 72 ദശലക്ഷം ആയി വർദ്ധിച്ചു. 500 എഡി കാലയളവിൽ ലോകജനസംഖ്യ 209 ദശലക്ഷത്തിലെത്തിയിരുന്നു.

ലോഹസംസ്കരണശാസ്ത്രം

ലോഹമൂലകങ്ങളുടെ രാസ ഭൗതിക സ്വഭാവങ്ങൾ അവയുടെ ലോഹാന്തരസംയുക്തങ്ങൾ എന്നിവയെപ്പറ്റി പഠിക്കുന്ന ശാസ്ത്രമേഖലയെയാണ് ലോഹസംസ്കരണശാസ്ത്രം (Metallurgy) എന്ന് വിളിക്കുന്നത്. ഇത് സാങ്കേതികവിദ്യയുടെ ഭാഗമായ പഠനശാഖ ആണ്. ലോഹവസ്തുനിർമ്മാണമെന്ന കല ഇതിൽ പെടുന്നില്ല.

ഹാൽഷ്ടാറ്റ്

ഓസ്ട്രിയയിലെ അപ്പർ ഓസ്ട്രിയൻ സംസ്ഥാനത്തെ ഗ്മുണ്ടൻ ജില്ലയിലെ ഒരു നഗരമാണ് ഹാൽഷ്ടാറ്റ്. ഹാൽഷേ്ടറ്റർ തടാകത്തിന്റെ തെക്കുപടിഞ്ഞാറൻ കരയിലായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ഈ നഗരത്തിന്റെ മറ്റേ അതിര് ഡാഹ്ഷെ്ടയിൻ മലനിരകളാണ്. സാൽസ്ബുർഗ്, ഗ്രാസ് എന്നീ നഗരങ്ങളെ ബന്ധിപ്പിയ്ക്കുന്ന ദേശീയപാത ഈ നഗരത്തിലൂടെ കടന്നുപോകുന്നു.

ചരിത്രാതീതകാലം മുതൽ തന്നെ ഉപ്പുഖനനത്തിന് പേരുകേട്ട പ്രദേശമാണ് ഹാൽഷ്ടാറ്റ്. ക്രിസ്തുവിന് മുൻപ് 800 മുതൽ 450 വർഷങ്ങൾ വരെ, ആദ്യകാല അയോയുഗത്തിൽ യൂറോപ്പിൽ നിലവിലുണ്ടായിരുന്ന സെൽറ്റിക്, പ്രോട്ടോ-സെൽറ്റിക് സംസ്കാരവുമായി ബന്ധപ്പെട്ട ഹാൽഷ്ടാറ്റിക് സംസ്കാരത്തിന്റെ ഉറവിടം ഇവിടമായിരുന്നു.

1997 ൽ യുനെസ്കോ ഈ പ്രദേശത്തെ ഒരു ലോകസാംസ്കാരികപൈതൃകസ്ഥാനമായി പ്രഖ്യാപിച്ചു.

ചരിത്രാതീതകാലത്തെ മൂന്ന് യുഗങ്ങൾ

ഇതരഭാഷകളിൽ

This page is based on a Wikipedia article written by authors (here).
Text is available under the CC BY-SA 3.0 license; additional terms may apply.
Images, videos and audio are available under their respective licenses.